Swami Nirmalananda Giri Maharaj ആലയവും ആരാധനയും എന്ന വിഷയത്തെ സംബന്ധിച്ച് കണ്ണൂരിൽ വച്ച് (May 2004-ന് മുമ്പ്) നടത്തിയ പ്രഭാഷണം. ഹിന്ദുക്കൾ സെമറ്റിക്ക് മതപരിവർത്തനത്തിന് അഥവാ സെമറ്റിക്ക് മതസ്വാധീനങ്ങൾക്ക് അടിമകളായിത്തീർന്നതിനെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു.

For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities  have dimmed. We are more dependent on the printed word now.  The discourses of Swamiji  Nirmalanandagiri Maharaj are  freely available  on Youtube. This is a transcript of one such discourse.  The YouTube Link of the same is provided herein.  (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less,  compared to seeing the full video. (b) Moreover  referencing and searching for a particular word in  the printed format is much easier  compared to a vid or audio clip/file. The video is transcribed as part of the research work  into the teachings of  Swamiji, and the transcription may also be used as reference material related to Sanatana Dharma.  Also provided here is the audio clip of this discourse….

ഗുരുവന്ദനം

ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം 
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും

മാതൃസ്മരണ

ഈ പ്രയത്നം എന്റെ അമ്മയുടെ സ്മരണാർത്ഥം സമർപ്പിക്കുന്നു.

Audio Clip of the Discourse

ആലയവും ആരാധനയും-ഭാഗം 4 || Recommended : Download the audio clip and read the transcript while listening to it for fruitful learning and better understanding of the subject matter of this discourse

Start of the Discourse …..

part 10 – As per the audio clips uploaded on Shreyas Website ( 24.44 mts)

ആധുനിക ശാസ്ത്രം പ്രമാണം ആക്കേണ്ട എന്ന മുന്നറിയിപ്പ്

…അപ്പോൾ പൗരാണിക കാലത്ത് അങ്ങിനെയൊക്കെ നിയമങ്ങൾ ഉണ്ട്. അപ്പോൾ അവിടെ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും  …ചന്ദനം… ..ഇതൊക്കെ ഔഷധമൂല്യമുള്ളതാണ്…. ഇതിന് ആധുനിക ശാസ്ത്രം ഒന്നും വേണ്ട…ഇത് തെളിയിക്കാൻ… അതിന്  atomic reactor-ന്റെ  അകം പൊതിയുന്നത് ചന്ദനം കൊണ്ടാണ് …അതുകൊണ്ടാ പണ്ട് ചന്ദനം അരച്ച്  തൊട്ടത്….  ഒന്നും വേണ്ട…. atomic reactor  വേറെ നമ്മള് വേറെ… മനസ്സിലായില്ല…

ചന്ദനത്തിന് ആയൂർവേദമൂല്യം ഉണ്ടെന്ന്…..പൗരാണിക കാലം മുതലേ നമുക്ക് അറിയാവുന്ന കാര്യമാ …അല്ലേ….. അതിനിനി  atomic reactor കൊണ്ടുവരണോ…  അപ്പോൾ അതുകൊണ്ട് അങ്ങിനെ ഉള്ള മൂല്യമുള്ളവയാണ്..   തന്ത്രാഗമങ്ങള് …അവയൊക്കെ … കഴിക്കുമായിരുന്നു…പ്രസാദം മുഴുവൻ തന്നെ…..തൊടുകയും കഴിക്കുകയും ഒക്കെ ചെയ്യുമായിരുന്നു…. അപ്പോൾ ആ ലോകം… ഒരു ഭാഗമാണ്…. അത് വളരെ വിപുലമാണ്…. അതിൽ ഓരോന്നെടുത്ത് ഓരോന്നെടുത്ത് പഠിച്ചാല്…. ഒരുപാട് രോഗങ്ങളെക്കുറിച്ചും…ഒക്കെ പഠിക്കാൻ ഒരുപാട്  ഉണ്ട്…ക്ഷേത്രത്തിലെ ആരാധനയിൽ  ഉപയോഗിക്കുന്ന വസ്തുക്കളും.. അവയുടെ ഉപയോഗവും ..അതുകൊണ്ടുള്ള രോഗങ്ങളും… അതെല്ലാം അതിനോടൊപ്പം വരുന്ന ഒരു വിഷയമാണ്…..

ക്ഷേത്രത്തിന്റെ രൂപകല്പന – ചക്രങ്ങൾ

വീണ്ടും ആ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം അതിന്റെ  കല്പനകളിൽ പെട്ട… വൈവിദ്ധ്യങ്ങള്… അതൊരു വിഷയമാണ്.. ഇതെല്ലാം തന്ത്രത്തിൽ പെടും…. അതിന് … സമയം പോരാ…. അതുകൊണ്ട് അത്  പൊതുവെ പറഞ്ഞങ്ങ് വിടുകയാ നല്ലത്…. ക്ഷേത്രത്തിന്റെ രൂപകല്പനയെ സൂചിപ്പിച്ച് നിർത്തിയിട്ടുണ്ട് …പാദുകത്തില് ….ഓർമ്മയുണ്ടാകും….അത് കഴിഞ്ഞാൽ മുട്ടുവരെ… പിന്നെ കൈ ഇങ്ങിനെ വിരിച്ച് നില്ക്കുന്നപോലെ….  മനസ്സിലായില്ല…. പിന്നെ തല…. പ്രതിഷ്ഠയിലും ഒരുപാട് നിയമങ്ങൾ ഉണ്ട്….  ആറ് ചക്രങ്ങളും  അവിടെ അവസ്ഥിതമാണ്…. മൂലാധാരം…. സ്വാധിഷ്ഠാനം… മണിപൂരകം… മണിപൂരകത്തിൽ എത്തുമ്പോഴാണ്… സ്വർണ്ണവും വെള്ളിയും  ഒക്കെ അവിടെ നിക്ഷേപിക്കുന്നത്..  മനസ്സിലായില്ല…

ചക്രങ്ങളിലെ ദേവതകൾ

വീടിനും…  കട്ടിള വയ്ക്കുമ്പോഴും .. ങ്ഹാ …അത് ഇതുകൊണ്ടാ …അത് മണിപൂരകത്തില്  സിദ്ധികൾ ഒക്കെ ഉണ്ടാവും…… അപ്പോൾ മൂലാധാരം സ്വാധിഷ്ഠാനം മണിപൂരകം അനാഹതം…. വിശുദ്ധി…..ആജ്ഞ… ഈ  ചക്രങ്ങളിലൂടെയാണ്…  ജീവൻ ക്രമികമായി  വികസിക്കുന്നത്…… ഇത് തന്ത്രാഗമങ്ങൾ….. അപ്പോൾ വിഗ്രഹത്തില് (words not clear)…    മുകളില്  … അങ്ങ് മുകളിൽ എത്തുമ്പോൾ  നവധാന്യങ്ങൾ ഒക്കെ വച്ചിട്ടുണ്ടാവും…. കേട്ടിട്ടില്ല… കുടത്തില് … കലശത്തില്.. അപ്പോൾ ഈ ചക്രങ്ങളിൽ സംസ്ഥിതയായ ദേവതയെയാണ്  താനെന്നും അതിനെ  ഉണർത്തി മുകളിൽ എത്തുമ്പോഴാണ്… തന്നില് ഉത്സവം ഉണ്ടാകുന്നതെന്നും… ഒക്കെ കല്പന…. (2.42 mts / 1.09.10 mts)(proof reading done till here)

പ്രതിഭാധനന്മാരുടെ പ്രതിഭയെ നമസ്കരിയ്ക്കണം.

അപ്പോൾ അതിന്  ഗർഭഗൃഹം മാത്രമായി പഠിക്കണം… ഒരു പഠനം… നാലമ്പലം മാത്രമായി പഠിക്കണം … ഒരു പഠനം… കൊടിമരം മാത്രമായി പഠിക്കണം ഒരു പഠനം…. അങ്ങിനെ താന്ത്രികമായും ഇതിന് പ്രസക്തി ഉണ്ട്… ഇതിന് അനേക തലങ്ങളെ ഒരുമിപ്പിച്ച്  യോജിപ്പിച്ച… ആ പ്രതിഭാധനന്മാരുടെ പ്രതിഭ പ്രതിഭയെ ആണ്  അത്ഭുതം ഉള്ളത് …ക്ഷേത്രമല്ല… മനസ്സിലായില്ല… ക്ഷേത്രത്തിന് അത്ഭുതം ഇല്ല…. ഇത്രയുംകാര്യങ്ങൾ  ഒന്നിച്ച് ചിന്തിച്ച് …സാമൂഹിക ജീവിതത്തിലേക്ക്… ഇതിനെ മുഴുവൻ കൊണ്ടുവന്ന്  മാനവ നന്മയെ ലാക്കാക്കി യുദ്ധങ്ങൾ ഇല്ലാതെ… ഏറ്റുമുട്ടലുകൾ  ഇല്ലാതെ…. രാഷ്ട്രശരീരത്തെ… ക്ഷിതിയിലേയ്ക്ക്  കൊണ്ടുപോയ….. പ്രചണ്ഡമായ  വിജ്ഞാനമുള്ള….. ആ പ്രതിഭാധനന്മാർ  …അവർ ഇന്ത്യാക്കാരായിരിക്കുമോ…. ആയിരിക്കുമോ…. ആവില്ല.. ആണെങ്കിൽ ഇത് നിങ്ങൾക്കൊക്കെ മനസ്സിലാവണ്ടേ…. അവന്റെ ജനിതകം നിങ്ങൾക്ക് ഇല്ലേ…  അല്ലെങ്കിൽ അവർ ഇന്ത്യാക്കാരണെന്ന്  നിങ്ങള് പറഞ്ഞാൽ നിങ്ങളൊക്കെ  വന്നവന്റെ സന്താനം ആണെന്ന്  പറയേണ്ടി വരും…  ബ്ലഡ് പരിശോധനയ്ക്ക്  അയയ്ക്കണം…. മനസ്സിലായില്ല…. കത്തിയില്ല… ഇതിലേതാ ശരി …ഒന്ന് സ്വീകരിച്ചാൽ മതി….

-പാശ്ചാത്യന്റെ ആർത്തിയും ഹിംസയും

അവര് ഇന്ത്യാക്കാർ അല്ലെന്ന് പറഞ്ഞാൽ …എനിക്ക് വിരോധം ഒന്നുമില്ല.. ഇന്ത്യാക്കാർ ആണെന്ന് പറഞ്ഞാൽ…നിങ്ങളാണോ എന്ന് വീട്ടിൽച്ചെന്ന്  ചോദിക്കണം എന്ന്  എങ്ങിനെയാ ഞാൻ പറയുക…..  DNA  ഒക്കെ ഒന്ന്  പരിശോധിക്കണം…. ചുരുങ്ങിയ പക്ഷം. കാരണം.. പാശ്ചാത്യന്റെ കാമനയും….. പാശ്ചാത്യന്റെ ആർത്തിയും… പണത്തിനുള്ള അമിത പ്രാധാന്യവും… ഈ ലോകം മുഴുവൻ വെട്ടിപ്പിടിക്കാനുള്ള സമര ഔത്സുക്യവും,  ഹിംസയ്ക്കുള്ള.. എല്ലാ ഉദ്വേഗങ്ങളും കുറുക്കുവഴികളും… എല്ലാം ഒന്നു ചേർന്നതാണ്  ഭാരതാംബേ…നിന്റെ സന്താനമെന്ന്  പറഞ്ഞാൽ….  അവന്റ ബീജം അന്വേഷിച്ച് പോകേണ്ട സമയം അതിക്രമിച്ചു. … (0.04.41 mts) ശരിയല്ല….അവനാകട്ടെ  ഈ പൂർവ്വന്മാരുടെ പുണ്യശ്ലോകന്മാരായ  അവരുടെ നന്മകൾ  ഒന്നും  വായിച്ചാലും പഠിച്ചാലും  മനസ്സിലാകുകയുമില്ലെന്നായിരിക്കുന്നു…. മറ്റത് എളുപ്പത്തിൽ മനസ്സിലാകുകയും  ചെയ്യുന്നു…. ങ്ഹേ….അവര് മനസ്സിലാക്കാൻ വരുന്നുണ്ട് …അപ്പോൾ  …അവരുടെ അപ്പനപ്പൂപ്പന്മാർ  ആരെങ്കിലും അല്ലേ…ഇത് ഉണ്ടാക്കിയത്… എന്തിനാ അതിന് വഴക്ക് ഉണ്ടാക്കുന്നെ…

-ക്ഷേത്രങ്ങൾ : അറിവുകളുടെ ആശ്ലേഷണഭൂമി

ബഹുമുഖ പ്രതിഭകളായ  ആ പൂർവ്വ ശ്ലോകന്മാർ… രൂപാന്തരപ്പെടുത്തിയ…. ഈ വിവിധങ്ങളായ…അറിവുകളുടെ  ആശ്ലേഷണ ഭൂമിയാണ്  ഈ ക്ഷേത്രങ്ങളും ഒക്കെ …അത് വെറുതെ പോയിരുന്ന് ഒരു ദൈവത്തെ ആരാധിക്കാനോ.. അവിടെ… ചിട്ടിപിടിക്കാനോ … ഒക്കെ ആക്കിത്തീർത്തവരെ … എത്രയാ അനുമോദിക്കുകാ… അതുകൊണ്ട് അതിനെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ  ഇനിയും .. ക്ലാസ്സിന് സമയം ഒരു പാട് വേണം…

-ക്ലാസ്സ് നിർത്തുന്നതായി പറയുന്നു

അപ്പോൾ നിങ്ങളോട് ഒരു വാക്ക്  പറഞ്ഞിരുന്നു…. ഇപ്പം സമയം  നാലര… ആയില്ല എന്നെനിക്ക് അറിയാം.. ചോദ്യം അവസാനം ചോദിക്കാൻ അവസരം തരാം എന്നൊരു വാക്ക് ഞാൻ പറഞ്ഞിരുന്നു… എന്റെ വാക്ക് ഒക്കെ മാറ്റിയിട്ട്  ഞാൻ പെട്ടെന്ന് ഇറങ്ങി  പോയാൽ … ചോദിക്കാൻ ഉണ്ടായിരുന്നു സ്വാമിയോട് … സ്വാമി ആദ്യം പറഞ്ഞു അവസരം തരാമെന്ന്  .. ഒടുവിൽ സ്വാമി മുങ്ങുകയും ചെയ്തു എന്ന് …. പറയാതിരിക്കണ്ടെ….  അത് കൊണ്ട് തല്ക്കാലം നമുക്ക്  ഇവിടെ ക്ലാസ്സ് നിർത്താം….  ഞാൻ പറഞ്ഞതിൽ എവിടെയെങ്കിലും നിങ്ങൾടെ  ചിന്തകൾ യോജിക്കാതെ  വരുന്നുണ്ടെങ്കിൽ പറയണം… അവ എനിക്ക് പറ്റിയ തെറ്റാണെങ്കിൽ സമ്മതിക്കാൻ ഞാൻ തയ്യാറാണ്….  മനസ്സിലാകാത്തത്  കൊണ്ട് ആണെങ്കിൽ … വിശദീകരിക്കാനും  സന്നദ്ധമാണ്…. അതു കൊണ്ട് വല്ലതും ഉണ്ടെങ്കിൽ  ചോദിക്കാം…  കാരണം… നല്ല ചോദ്യമാണ്…

ക്ഷേത്രാരാധനയില് … ഒരേ ദേവതയ്ക്ക് തന്നെ പല രൂപം ഉണ്ട്… ഒരേ ദേവതയ്ക്ക് തന്നെ പല രൂപമുണ്ട്…  രാമന്റെ  ക്ഷേത്രങ്ങളിൽ തന്നെ… കോതണ്ഡരാമന്റെ പ്രതിഷ്ഠയുണ്ട്…  സീതാ സമേതനായ രാമന്റെ പ്രതിഷ്ഠയുണ്ട്….  സീതാ ലക്ഷ്മണ  സമേതനായ രാമനുണ്ട്…  രാവണാന്തകനായ  രാമനുണ്ട്… ഞാൻ നേരത്തെ പറഞ്ഞപോലെ… അന്ന് നിലനിന്നിരുന്ന രാജഭരണം… ഉപയോഗിച്ച മിത്ത് ഏതോ  അതിനനുസരിച്ചാണ് ആ രൂപം… ആ ദേവതയെ  സ്വീകരിക്കുന്നത് … അന്ന് നിലനിന്ന ഭരണരംഗത്തിലെ മാനവ ഭാവങ്ങൾക്ക് അനുസരിച്ചുള്ള  ഭാവമാണ് സ്വീകരിക്കുന്നത്.അതുകൊണ്ട് അവസ്ഥയെ  ആണ് പൂജിക്കുന്നത് ദേവതയെ അല്ല…. 

-ഭരദ്വാജാശ്രമത്തിൽ രാമന് നല്കിയ രണ്ട് സ്വീകരണങ്ങൾ

തന്ത്രാഗമങ്ങളില്  ഇത് സത്യവും ആണ്…. രാമനോട് ഭരദ്വാജൻ ഇതിന് ഉത്തരം പറയുന്നുണ്ട്….. ക്ഷേത്രം ഉണ്ടായിട്ട് പറഞ്ഞതല്ല….  അത് ഇവിടെ സ്വീകാര്യമായതുകൊണ്ട് മാത്രം  സ്വീകരിക്കുകയാണ്….   ഭരദ്വാജനോട് രാമൻ ചോദിക്കുന്നുണ്ട്…. ഭരദ്വാജാശ്രമത്തിൽ രാവണവധം കഴിഞ്ഞ് രാമൻ പോകുന്നുണ്ട്…. ഓർമ്മയുണ്ടോ ആ രംഗം എന്നറിയില്ല.. അപ്പോൾ … വലിയ സ്വീകരണം ആയിരുന്നു… പ്രഥമൻ ഒക്കെ സഹിതമാ സ്വീകരിച്ചെ….വിളമ്പിക്കൊടുക്കാൻ ഒക്കെ ഒരുപാട് ആളുകള്… എന്തൊരു ഭയങ്കര സ്വീകരണം… പണ്ട് ചെന്നപ്പോൾ കിഴങ്ങ്  ഒക്കെക്കൂടെ പറിച്ച് കൊടുത്തു….  രാമനും ലക്ഷ്മണനും സീതയും കൂടെ ചെല്ലുമ്പോൾ  കിഴങ്ങ് പറിച്ച് കൊടുത്തു ഭരദ്വാജൻ…  ഇപ്പം ഭയങ്കര സ്വീകരണം…. ഭരദ്വാജനോട് രാമൻ ചോദിച്ചു…. ഇത് എന്താ ഈ വ്യത്യാസം… (sloka refernce needed : editor)

പൂജ ദേവതയുടെ അവസ്ഥയ്ക്ക് അനുസരിച്ച്

അപ്പോൾ പറഞ്ഞു….   അവസ്ഥാ പൂജ്യതേ രാമാ….ശരീരോ നതു പൂജ്യതേ… തദാനിംദാരകോ സ്വിത്വം… ഇതാനീം രാജവല്ലഭഃ…ത്വം   തദാനീം ദാരകഃ അസി … അവിടെ നീ ഭർത്താവ്  മാത്രമാ… ഇവിടെ നീ രാജവല്ലഭനാണ്… അന്ന് വനത്തിലേക്ക് പോകുവാൻ ബ്രഹ്മചര്യം സ്വീകരിച്ചാ നീ വന്നത് …വേഷം അതായിരുന്നു…. പതിനാല് വർഷം കഴിഞ്ഞ് അയോദ്ധ്യയുടെ അധിപനായിട്ടാ ഇപ്പോൾ വന്നിരിക്കുന്നത് …മനസ്സിലായില്ല…. ഇതുപോലെ  ദേവതയുടെ അവസ്ഥയ്ക്കാണ്  പൂജ... അതുകൊണ്ട് മൂല മന്ത്രത്തിനും  ധ്യാനശ്ലോകത്തിനും  മാറ്റമുണ്ടാകും… (8.30 mts) ഹത്വായുദ്ധേ ദശാസ്യം എന്നാണ്..   രാവണാന്തക രാമന്റെ   ധ്യാനശ്ലോകം തുടങ്ങുന്നതു തന്നെ….  അപ്പോൾ എങ്ങിനെ  ഇരിക്കുന്നോ  അങ്ങിനെ…. 

-ഒരേ ദേവതയ്ക്ക് തന്നെ അനേക രൂപങ്ങൾ

അതുകൊണ്ടാണ്… ഒരേ ദേവതയ്ക്ക് തന്നെ അനേക രൂപങ്ങൾ…. അനേക ദേവതകൾ … പക്ഷെ ..ക്ഷേത്രത്തില്   പ്രധാന ദേവതയുടെ .. അത് ബൗദ്ധായനമോ .. അശ്വലായനമോ എന്ന് നോക്കി…. അതിന്റെ പരിവാര ദേവതകളെ  പണ്ടുണ്ടായിരുന്നുള്ളൂ….  മനസ്സിലായോ എന്നറിയില്ല… അതു കൊണ്ട് ഏകാഗ്രത കിട്ടിയിരുന്നു…. ഇന്നില്ല… ഇതാണ് പണ്ടത്തെ താന്ത്രിക മതം…  ക്ലിയറായി…..  (ആരോ ചോദിക്കുന്നു.. ശരിയായ ഭക്തി എന്നു പറഞ്ഞാൽ എന്താണ്….)

ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഭക്തിയെ വിമർശിക്കുന്നു.

ഭക്തിയും  ക്ഷേത്രവും ആയിട്ട്….ബന്ധമേയില്ല…ഭക്തിയും ക്ഷേത്രവുമായി  യാതൊരു ബന്ധവുമില്ല.. നിങ്ങളുടെ നാട്ടിലൊക്കെ  കാശു കുറച്ച് ഉണ്ടാകുമ്പോൾ …പൈസയൊക്ക ധാരാളം  ഉണ്ടായിക്കഴിയുമ്പോൾ … നാട്ടിലുള്ള ജനങ്ങൾക്ക് വെറുപ്പ് വരും….. മനസ്സിലായോ എന്നറിയില്ല….. അസൂയ കൊണ്ടുള്ള വെറുപ്പും വരും…. പണക്കാരന്റെ അഹന്തകൊണ്ടുള്ള വെറുപ്പും വരും…  ഒന്ന് പണക്കാരന്റെ സ്വഭാവം  അവന് ഉണ്ടാക്കിക്കൊടുത്ത സമൂഹത്തിന്റെ വെറുപ്പ്…. രണ്ട് സമൂഹത്തിന് സ്വതസിദ്ധമായ  അസൂയയിൽ നിന്ന് വരുന്ന വെറുപ്പ്….രണ്ട് വെറുപ്പുണ്ട്…. മനസ്സിലാകുമോ എന്നറിയില്ല…. രണ്ടായാലും ഈ വെറുപ്പ് അനുഭവിക്കുമ്പോഴുള്ള  വേദന അകറ്റാൻ…. കൊച്ചമ്മ ഒരു പണി കണ്ടുപിടിക്കും….  ഒരു സ്റ്റീലിന്റെ പൂത്താലി ഒക്കെ വാങ്ങിക്കും..പണ്ട് കാലത്ത് ഇല്ല…..  ഇപ്പം അത് സ്റ്റീലിന്റെയാ…. ഇടക്കാലത്ത് പ്ലാസ്റ്റിക്ക്  കൊട്ടയായിരുന്നു… ഇപ്പം അത് മാറി സ്റ്റീലായി…. ഒരു സ്റ്റീലിന്റെ പൂക്കൾ ഒക്കെ ഇടാനുള്ള  ഒരു കൊട്ട…. പിടി ഒക്കെയുള്ള …നമ്മുടെ ഈ …. കടേലൊക്കെ  മോരും മറ്റേ … രസവും വിളമ്പാനുള്ള സാധനത്തിന്റെ ആ നാക്ക് ഇല്ലാതെ  ഉണ്ടാക്കിയത് …. ഇത്രയേയുള്ളൂ  വ്യത്യാസം… കച്ചവടക്കാര് മിടുക്കന്മാരാണ്…  ജനത്തിന്റെ ആവശ്യത്തിനനുസരിച്ച്  അവര് … ഈ സാധനം ഒക്കെ ഉണ്ടാക്കി  ഇറക്കിയിട്ടുണ്ട്….  ഇതൊരെണ്ണം വാങ്ങിക്കും…  തീർത്ഥം ഒക്കെ കൊണ്ടുവരാൻ … ചെറിയ ഒരു  സ്റ്റീൽപ്പാത്രം… ഇങ്ങിനെ രണ്ടുമൂന്ന് എണ്ണം ഒക്കെയായിട്ട് …പൂക്കളും  ഒക്കെ പറിച്ച്….. പതുക്കെ അങ്ങോട്ട് പോയി…. അമ്പലത്തിന് പ്രദക്ഷിണം ഒക്കെ വച്ച്… ഇവിടുന്ന് അവിടം  വരെ പോകുന്ന വഴിയും…. അവിടുന്ന് ഇവിടം വരെ തിരിച്ചുവരുന്ന  വഴിക്കും ഉള്ളവരെ ഒക്കെ കണ്ട് വർത്തമാനം പറയുമ്പം വീട്ടിലുള്ള  മരുമക്കൾക്ക് ഒരാശ്വാസം ഉണ്ടാകും… വല്യമ്മയ്ക്കും ഒരാശ്വാസം ഉണ്ടാകും…. ഒപ്പം പോകുന്ന വഴിക്ക് …. കല്യാണി നീ വരുന്നോ ….കാമാക്ഷി നീ വരുന്നോ എന്ന് ചോദിക്കുമ്പം… ഞാൻ ഭക്തയാണെന്ന് നാട്ടുകാർക്ക് ഒരു തോന്നലും വരും…  ഇതാ ക്ഷേത്ര ഭക്തി ഇന്ന്…. മനസ്സിലായില്ല… ഇതല്ല ഭക്തി…

ഭക്തി : ഗീതയെ ഉദ്ധരിയ്ക്കുന്നു (ഗീത 12:13 & 12:14, അദ്ധ്യായം – ഭക്തിയോഗം)

അദ്വേഷ്ടാ  സർവ്വ ഭൂതാനാം… മൈത്ര കരുണ ഏവ ച ….നിർമ്മമോ നിരഹങ്കാരഃ സമ ദുഃഖ   സുഖ ക്ഷമീ (ഗീത 12:13)…. സന്തുഷ്ട സതതം യോഗി … യഥാത്മാ ദൃഢനിശ്ചയഃ….. മയ്യർപ്പിത മനോ ബുദ്ധിഃ  യോ മത് ഭക്ത സമേ പ്രിയഃ (ഗീത 12:14)  … ഇതാ ഭക്തി… സ്വസ്വരൂപാ അനുസന്ധാനമാണ്  ഭക്തി….  എപ്പോഴാണോ ഒരുവന്… താൻ കാണുന്ന ചുറ്റുമുള്ളതിനോടൊന്നും  വെറുപ്പില്ലാതെ ഇരിക്കുന്നത് …സമമായി  കാണുന്നത്….. എല്ലാവരോടും….സദ് ഭാവവും സാധുഭാവവും  ആർക്കു തോന്നുന്നുവോ…. അവനാണ് ഭക്തൻ…. മനസ്സിലായി….മോക്ഷത്തിന് ഈ ഭക്തി ധാരാളം മതി…. മോക്ഷത്തിന്  ഇതുതന്നെയാണ്  ജ്ഞാനം … ഇതായാലും മതി…. ഇതു തന്നെയാണ് കർമ്മയോഗം…. 

യുദ്ധം ചെയ്യാൻ ഗീത പഠിപ്പിയ്ക്കുന്നില്ല- ഗീത 3:45 & 2:45

ഭഗവദ്ഗീത കർമ്മയോഗത്തിൽ പറയും…. ജഹിം ശത്രും മഹാ ബാഹു കാമരൂപം  ദുരാസദം (ഗീത 3:43, കർമ്മയോഗം) …. നിന്റെ കാമമാകുന്ന ശത്രുവിനെ  കൊല്ല്…ഭീഷ്മരേം ദ്രോണരേം ഒന്നും അല്ല….. യുദ്ധം ചെയ്യേണ്ട എന്ന് സാരം….  യുദ്ധം ചെയ്യാൻ ഗീത പഠിപ്പിക്കുന്നില്ല…. ചെയ്യരുത് എന്ന് പഠിപ്പിക്കുന്നുണ്ട്…… ത്രൈഗുണ്യ വിഷയാ വേദ…നിസ്ത്രൈഗുണ്യയോ ഭവാർജ്ജുന…. നിർദന്ദ്വോ നിത്യ  സ്വത്വസ്തോ  നിർയോഗ ക്ഷേമ  ആത്മവാൻ (ഗീത 2:45, സാംഖ്യയോഗം)…. ആ വാക്കുകളിൽ യുദ്ധം ചെയ്യരുതെന്നല്ലേ.. മനസ്സിലായില്ല…. ഹേ അർജ്ജനാ വേദങ്ങൾ പോലും ത്രിഗുണ വിഷയമാണ്…നീയോ ….. ഗുണാതീതനാകുക…വേദത്തെപ്പോലും അതിക്രമിക്കാനാണ് ഉപദേശം… യുദ്ധം ചെയ്യാൻ പറ്റുമോ.. മനസ്സിലായില്ല…. ആകെ ശങ്കയായി…. ഭഗവാൻ അർജ്ജനനോട്  പറഞ്ഞത് …. യുദ്ധം ചെയ്യരുതെന്നാണ്..  അങ്ങിനെ ആത്മബോധത്തിൽ എത്താനാ പഠിപ്പിച്ചെ…. 

വ്യത്യസ്തവാക്കുകളിലൂടെ ഒരേ ആശയം

അപ്പോൾ അതാണ് ജ്ഞാനവും.. .. അതാണ് കർമ്മയോഗവും …അതുതന്നെയാണ്… ഭക്തിയും… അത് പല തലങ്ങളിൽ …വ്യത്യസ്ത വാക്കുകളിലൂടെ  ഒരേ ആശയം  …. ഏതാണ് അർജ്ജനന്… കത്തുക എന്നറിയാൻ പറഞ്ഞു കൊടുത്തതാ…. ഒന്നും കത്തിയില്ല.. അതു കൊണ്ട് യുദ്ധം ചെയ്തു…

മഹാഭാരത യുദ്ധം യാഥാർത്ഥമായി നടന്നതോ അതോ സങ്കല്പമോ !!??

(ആരുടെയോ ചോദ്യത്തിന് മറുപടി പറയുന്നു)…എന്നു  ഞാൻ പറഞ്ഞില്ല….. സങ്കല്പം ആണെന്ന്  സമ്മതിക്കുകയാണെങ്കിൽ  എനിക്ക് ചാരിതാർത്ഥ്യം  കൂടുതലുണ്ട്….  സങ്കല്പമാണെന്ന്  സമ്മതിക്കുന്നു എങ്കിൽ എനിക്ക് ചാരിതാർത്ഥ്യം കൂടുതൽ ഉണ്ട്….  ആണെന്നും അല്ലെന്നും ഞാൻ പറയുന്നില്ല….കുരുക്ഷേത്ര യുദ്ധം ഒരു  നടന്ന സംഭവം ആണെങ്കിൽ അതിൽ എനിക്ക് വിരോധം ഒന്നുമില്ല…. നടന്ന സംഭവം ആണെന്ന് വന്നാൽ…. അന്ന്… എന്നെക്കാളും നിങ്ങളെക്കാളും…. വിവരമുള്ള ഒരുത്തനുണ്ടായിരുന്നു എന്നുറപ്പായി…..എന്നെക്കാൾ എന്നെയോ നിങ്ങളെയോ  പോലുള്ളവർ ആയിരുന്നു  അതിനകത്ത്  തടിച്ചു കൂടിയവരെന്നും എനിക്ക് ബോദ്ധ്യമായി…. മനസ്സിലായില്ല…. ഒരു യുദ്ധക്കളത്തിന്റെ മദ്ധ്യത്തിൽ പോയി …. ഇത്ര ഭംഗിയായി ദർശനം ഉപദേശിച്ച ഒരുത്തന്റെ  ചങ്കൂറ്റം… ഗംഭീരമാണ്…. യുദ്ധം ചെയ്യാനാണെങ്കിൽ ഒരു കുപ്പി നാടൻ പട്ട വാങ്ങിച്ചു കൊടുത്താൽ മതിയായിരുന്നു.  അപ്പോൾ യുദ്ധം ചെയ്യാനാണ് ഈ ദർശനം  ഒക്കെ ഉപദേശിച്ചതെങ്കിൽ, എനിക്ക് അങ്ങേരെ വലിയ ബഹുമാനം ഒന്നും ഇല്ല. കാരണം അത് അതിലും സമർത്ഥമായി ചെയ്യുവാൻ  എനിക്കും അറിയാം. രണ്ടു കുപ്പി പട്ടയുടെ കാര്യമേ ഉള്ളൂ. മനസ്സിലായില്ല….

പട്ടാളക്കാർ

അതിർത്തിയിലോട്ട്  യുദ്ധം ചെയ്യുവാൻ…. മടികാണിച്ച്  ഭാര്യയും പിള്ളേരും ഉണ്ടല്ലോ എന്ന് വിചാരിക്കുന്ന പട്ടാളക്കാരന്…. നല്ല  റം ഒക്കെ അടിച്ചു കേറ്റി പൂശി… ബ്യൂഗിളും  വിളിച്ചു കഴിയുമ്പോഴാണ്…  ഇവൻ അറിയാതെ പോയി തട്ടിയിട്ട്  വരുന്നത്.. മനസ്സിലായില്ല….(0.14.14 mts ) അവിടെപ്പോയി ഇതൊന്ന് …ങ്ഹാ….വാജ്പേയിയോ (19 March 1998 to 22 May 2004). ..മറ്റവന്റെ പേര് എന്തുവാ….അപ്പുറത്തുള്ളവന്റെ….മുഷാറഫോ…അദ്വേഷ്ടാ സർവ്വഭൂതാനാം  മൈത്ര കരുണ ഏവ ച …. ചൊല്ലിയാൽ അവൻ വീട്ടിൽ എത്തും….മനസ്സിലായില്ല….അപ്പോൾ  ഈ ശ്ലോകം ചൊല്ലി  യുദ്ധം ചെയ്യിപ്പിക്കാൻ ഒന്നും പറ്റുകില്ല…. മറിച്ച്…. പൂശാനുള്ള  നാലെണ്ണം വാങ്ങിക്കൊടുത്താലും….പുശു കഴിഞ്ഞ് ബ്യൂഗിളും വിളിയ്ക്കണം…..ഒരു മാർച്ചിങ്ങ് സോങ്ങ്… ഇവൻ പോയി തട്ടും …കൂടെ ഇവനും തട്ടപ്പെടും…തട്ടപ്പെട്ടാൽ…. തട്ടിക്കഴിയുമ്പോൾ….ഇനിയുള്ളവനും പോകാൻ ഒരു ആവേശം വരാൻ…. ചത്തവന് കൊടുക്കുന്ന വീരചക്രവും കൊടുക്കും…. അല്ലെ….. ചാകാൻ നിങ്ങള് റെഡി….തൊഴിലില്ലായ്മ  അത്രയും രൂക്ഷം…. അതുകൊണ്ടാ ഇന്ത്യാക്കാരൻ പോകുന്നത്…ദേശ സ്നേഹം കൊണ്ടാണെന്ന്  പറഞ്ഞാൽ…. അത്  ഇംഗ്ലണ്ടുകാരനെപ്പറ്റി  എനിയ്ക്ക് ബഹുമാനം ഉണ്ട്.  കാരണം ഇന്ത്യാക്കാരൻ പോകുന്നത് ….ദേശസ്നേഹം കൊണ്ടാണെന്ന്  പറഞ്ഞാൽ….സമ്മതമല്ല…. കാരണം ശമ്പളവും കിമ്പളവും ഒക്കെ അവനും നോക്കുന്നുണ്ട്….. അവസാനം പെൻഷൻ പറ്റി കഴിഞ്ഞും… വയസ്സുകാലത്ത്  ഈ പട്ട വാങ്ങിയ്ക്കാൻ പോകുന്നുണ്ട്…. canteen-ലേയ്ക്ക്…. ശരിയല്ലേ…. ഇതു ഞാൻ പറഞ്ഞു തീർന്നില്ല.

നടന്നതാണെങ്കിൽ ഗംഭീരം, നടന്നിട്ടില്ലെങ്കിൽ അതിലും ഗംഭീരം

അപ്പോൾ അതുകൊണ്ട്…ആ യുദ്ധക്കളത്തിന്റെ മദ്ധ്യത്തിലും പോയി ചങ്കൂറ്റമായി ജ്ഞാനം ഉപദേശിച്ചവൻ…. അവൻ അവനു തന്നെ……അവനെയാ പഠിയ്ക്കേണ്ടേത്. .. അതു ബഹുമാനമുള്ള കാര്യമാണ്ആ നിലയ്ക്ക് നടന്നതാണെങ്കിൽ അവൻ ഗംഭീരൻനടക്കാത്തതാണെങ്കിൽ അവനേം കൂടി സൃഷ്ടിച്ച അവൻ ഉണ്ട് ….മനസ്സിലായില്ല… മനസ്സിലായില്ല…..കല്പനയാണെങ്കിൽ  മറ്റവൻ അതിനേക്കാൾ ഗംഭീരൻ. ആരാ…നമോസ്തുതേ  വ്യാസ വിശാല ബുദ്ധേ …ഫുല്ലാരവിന്ദായത പത്രനേത്രാ…. ആ പദം കൊണ്ട്  അവൻ തന്നെയാണെന്നാ തോന്നുന്നെ ….അല്ലെ.. ഫുല്ലാരവിന്ദായത പത്രനേത്രൻ….കൃഷ്ണന്റെ ഒരോർമ്മയുണ്ടെന്ന്  തോന്നുന്നു….ഇല്ലേ….ഏനത്വയാ ഭാരത തൈല പൂർണ്ണ…..പ്രജ്ജ്വാലിതോ ജ്ഞാന മയ പ്രദീപഃ… എന്നു പറയുന്ന അവൻ. അവൻ ഗംഭീരൻ. ആ കൈവർത്തകൻ.

-മധുസൂദന സരസ്വതി

മറ്റൊരിടത്ത് അങ്ങിനെയും പറഞ്ഞിട്ടുണ്ട്…മധുസൂദന സരസ്വതി… ഇല്ലേ….ഭീഷ്മദ്രോണതടാ ..ജയദ്രഥ ജലാ…ഗാന്ധാരനീലോപല…ശല്യഗ്രാഹപതി….കൃപേണവഹനി….കർണ്ണേന വേലാകുലാ …അശ്വദ്ധ്വാമവികർണ്ണ ഘോരമകര…ദുര്യോധനാവർത്തിനീം….സോത്തീർണ്ണാഘലുപാണ്ഡവൈരണനദി….കൈവർത്തകകേശവാ…

കൈവർത്തകന്റെ കല്പിത കഥയോ !!??

ആരാ കൈവർത്തകൻ….ആരാ കൈവർത്തകൻ ??… തോണി കടത്തുന്നവൻ... ആരാ തോണിക്കാരിയുടെ  മകൻ….വ്യാസൻ….അപ്പോൾ കേശവൻ ആരാ… വ്യാസൻ…..അപ്പോൾ കല്പിതം അല്ലേ…..അപ്പോൾ കല്പിതം അല്ലേ… ങ്ഹാ…. എന്നാ ഇതൊക്കെ ഇല്ലേ…ഉണ്ട് … അപ്പം കല്പിതം ആണോ… അല്ല…..കല്പിതം ആണോന്ന് ചോദിച്ചാൽ… അല്ല.. അല്ലേന്ന് ചോദിച്ചാൽ.. അല്ല…..മനസ്സിലായില്ല…. അപ്പോൾ അതുകൊണ്ട്….ആണോന്ന് ചോദിച്ചാൽ…അല്ല…. അല്ലേന്ന്  ചോദിച്ചാൽ ആണ്…ആണ്.. അപ്പോൾ അതുകൊണ്ട്  ഈ രണ്ട് അർത്ഥത്തിലും വരുന്ന  ഏതായാലും രണ്ടു സ്ഥലത്തും മഹാനായി ഒരുത്തനുണ്ട്…. അതുകൊണ്ട് തന്നെ ഗംഭീരമാണ് …ഈ സാധനം.

ന്യായീകരണത്തിന് മഹദ് ഗ്രന്ഥങ്ങളെ വലിച്ചിഴയ്ക്കരുത്

പക്ഷെ  അത് യുദ്ധം അർജ്ജനൻ ചെയ്തു..  നിങ്ങൾക്കും ചെയ്യാം…. പാവം കൃഷ്ണനേം ഗീതയേയും വലിച്ചിഴയ്ക്കരുത്… എതിരാളിയ്ക്ക് രണ്ടെണ്ണം കൊടുക്കാൻ പ്രമാണ ഗ്രന്ഥങ്ങളെ വലിച്ചിഴയ്ക്കുന്നത് ഭീരുവിന്റെ ലക്ഷണമാണ്.  മനസ്സിലായില്ല…. എനിയ്ക്ക് ഒരു തല്ലു കൊടുക്കണം…കൊടുത്തിട്ട്  പറയണം ഞാൻ തല്ലി……എന്റെ സ്വഭാവമാ തല്ലുക എന്നുള്ളത്… അതിന് മഹാന്മാരേയും മഹദ്ഗ്രന്ഥങ്ങളെയും  വലിച്ചിഴയ്ക്കുന്നവൻ  ലോകത്തിലെ ഏറ്റവും നീചനാണ്. മനസ്സിലായില്ല…. അതിന് ഗീതയൊന്നും വേണ്ട… അങ്ങയ്ക്കും അയൽപക്കത്തുള്ളവനിട്ട് രണ്ട് കൊടുക്കാം.. കൊടുത്തോ …കിട്ടുമ്പോൾ മേടിയ്ക്കുകയും ചെയ്യണം…. കിട്ടുമ്പോൾ മേടിയ്ക്കാതിരിയ്ക്കാനും…..കൊടുക്കുന്നതിനെ ന്യായീകരിയ്ക്കുനുമാ ഈ  ഗീതയെ വലിച്ചിഴയ്ക്കുന്നത്…അത് ലോകത്തിലെ ഏറ്റവും ഭീരുക്കളുടെ ലക്ഷണമാണ്…മനസ്സിലായില്ല പറഞ്ഞത്…. അതിന് ഗീതയൊന്നും വേണ്ട…എനിയ്ക്ക് ചിലപ്പോൾ തോന്നിയാൽ അങ്ങേയ്ക്കിട്ട് രണ്ട് തരും….അത് തന്നിട്ട് പറയും …ഞാനാ തന്നത്…മേടിച്ചോളാൻ. അതിന് ഗീത വേണോ. അതിന് ഒരു ചങ്കൂറ്റമേ വേണ്ടൂ… ഒരു വിവരക്കേട്. മനസ്സിലായില്ല

തെയ്യം – അബോധപ്രബോധനങ്ങൾ

(ആരുടെയോ ചോദ്യത്തിന് മറുപടി പറയുന്നു…..) തെയ്യങ്ങൾക്ക് (word not audible) (0:18:11 mts) ഒരു നാനൂറ് കൊല്ലത്തിന്റെ പഴക്കമെ ഉള്ളൂ എന്നാണ്….അത് ….അനുഷ്ഠിയ്ക്കുന്നവരുടെ പാരമ്പര്യങ്ങൾ തന്നെ പറയുന്നതെന്നാണ് എന്റെ അറിവ്.  അങ്ങിനെ അല്ലേ….. അല്ലേ…….അത് പ്രാചീനങ്ങളായ ഉന്നതങ്ങളായ ദാർശനിക വിഷയങ്ങളെ…സാധാരണ ലോകങ്ങളിലേയ്ക്ക് കൊണ്ടുവന്ന്…. സാമൂഹികമായ sarcasm-ത്തിലൂടെ …മനസ്സിലായോ എന്നറിയില്ല….. ങ്ഹേ….പരിഹാസത്തിലൂടെ…അവതരിപ്പിച്ചു  എന്നത് ചില തെയ്യങ്ങളുടെ വിഷയം….മനുഷ്യനെ നന്മയിലേയ്ക്ക് കൊണ്ടുപോകുന്നതിന്  മുൻപ് പറഞ്ഞ അബോധപ്രബോധനങ്ങൾ അവതരിപ്പിച്ചു എന്നുള്ളത്…. ചില തെയ്യങ്ങളുടെ വിഷയം….പൊട്ടൻ തെയ്യം….പരിഹാസത്തിലൂടെ മാനവ പരിണാമത്തിന്   ഇടം കൊടുക്കുന്നതാണ്.  ശരിയല്ലേ…..ശരിയല്ലേ…ങ്ഹേ…..അയിത്തത്തെയും അനാചാരത്തെയും ഒക്കെ  ശക്തങ്ങളായ പരിഹാസങ്ങളിലൂടെ …അങ്ങിനെയല്ലേ  അത് ചെയ്യുന്നേ……നിന്നെ കുത്തിയാൽ …നിന്നെ കുത്തിയാൽ ചോര…. എന്നെ കുത്തിയാലും ചോര….(ആരോ ചോദിയ്ക്കുന്നു…..)… അപ്പോൾ ഈ ചോദ്യങ്ങൾ പരിഹാസത്തിന്റെ മുൾമുനകളാണ്. 

മിത്തിന്റെ ശക്തി

അപ്പോൾ അങ്ങിനെയുള്ള തെയ്യങ്ങൾ ഉണ്ട്. തെയ്യക്കോലങ്ങളിൽ  അങ്ങിനെ ഉള്ള തെയ്യങ്ങൾ ഉണ്ട്.  ഉദാത്തങ്ങളായ മിത്തുകൾ ഉണ്ട്. മാക്കം അതിലൊന്നാണെന്ന് തോന്നുന്നു …അല്ലേ…. (ആരോ ദൈവക്കോലങ്ങളെക്കുറിച്ച് ചോദിക്കുന്നു….) അതൊക്കെ വേറെയാണ്… അതൊക്കെ പിന്നീട്…കാരണം എന്നു വച്ചാൽ…ഇതൊക്കെ മരിച്ചോ…ഇങ്ങിനെയുള്ളവർ ഉണ്ടായിരുന്നോ…ഉണ്ടെന്നൊക്കെയുള്ളത് ആ മിത്തിന്റെ  ശക്തിയാണ്….മിത്തിന് ഒരു പ്രത്യേകത എന്നു പറയുന്നത്….വായിക്കുന്നവന് അങ്ങിനെ തോന്നുന്ന വിധത്തിലാണ് മിത്തുകൾ അവതരിപ്പിച്ചത്.  വ്യാസന്റെയും വാല്മീകിയുടേയും ഒക്കെ മിത്തുകൾ വായിക്കുമ്പോൾ ആ കഥാപാത്രങ്ങൾ ഒക്കെ നമുക്ക്  പരിചിതങ്ങളായിത്തീരുന്നത് അവ നമ്മുടെ രൂപങ്ങളായതുകൊണ്ടാണ്. മനസ്സിലായില്ല…..

Shakesphere-റുടെ പ്രസിദ്ധമായ. … ഹാംലെറ്റ് വായിച്ചിട്ട് (20.03 mts)… ജപ്പാനിലെ ഒരു രാജകുമാരൻ…ക്ലാസ്സിൽ ഇരുന്ന് പറഞ്ഞു…ഈ ഹാംലെറ്റ് രാജകുമാരൻ…നമ്മുടെ നാട്ടുകാരനാണെന്ന്….. മനസ്സിലായില്ല…. Lying …my words fly up in the air….my thoughts  hidden below…words without  thought  never to heaven go…. വചസ്സ്  മേലോട്ടു  പറന്നിടുന്നു …വിചാരമോ താഴെ ഉഴന്നിടുന്നു…. വിചാരമോടൊത്തു കലർന്നിടാതെ….വചസ്സുപോകാ പരമാം പദത്തിൽ…. ഇത് എന്റെയും നിങ്ങളുടേയും കഥയല്ലേ…. ചോദ്യം മനസ്സിലായില്ല…. എല്ലാ അമ്പലത്തിലും…പോയി ഉറക്കെ പ്രാർത്ഥിക്കും… കൃഷ്ണായ വാസുദേവായ…ഹരേ പരമാത്മനേ….പ്രണതേക്ലേശ നാശായ  ഗോവിന്ദായ നമോ നമ…എടീ കല്യാണി ….അവള് പെറ്റോ….വചസ്സ് മേലോട്ടു പറന്നിടുന്നു… വിചാരമോ താഴെയുഴന്നിടുന്നു… മനസ്സിലായില്ല…വിചാരമോടൊത്തു കലർന്നിടാതെ ….വചസ്സു പോകാ….പരമാം പദത്തിൽ…… ഹെവൻ ഗോ എന്നുള്ളത്  കുഞ്ഞിക്കുട്ടൻ തമ്പുരാൻ തർജ്ജമ ചെയ്തപ്പോൾ….പരമാം പദമായി…. ഗംഭീരമായിട്ടുണ്ട്….

ശ്രീ രാമകൃഷ്ണപരമഹംസൻ

(ആരോ ആരാധനാ സമ്പ്രദായത്തെക്കുറിച്ച് ചോദിയ്ക്കുന്നു….ശ്രീരാമ കൃഷ്ണ പരമഹംസൻ… കാളീഭക്തി… words are not audible ))…. അതിൽ ആ ആദ്യം പറഞ്ഞ ഭാഗത്തിൽ എനിയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്…..രാമകൃഷ്ണദേവൻ പറഞ്ഞു…ഞാൻ പഠിച്ചിട്ടില്ലാ…പഠിച്ചിട്ടില്ലാ… എന്ന് എല്ലാവരും പറയുന്നു….. വചനാമൃതം…. ഞാൻ ഇത്രയും കാലം പഠിക്കുകയായിരുന്നില്ലേ…. അതാണ് എനിയ്ക്ക് പ്രമാണം.   നിങ്ങൾ പഠിത്തമെന്ന്  പറയുന്നത്…. ഈ സ്ക്കൂളിൽ പോയി പഠിച്ചില്ലാ എന്നാണ്…. മനസ്സിലായി…. രാമകൃഷ്ണൻ ഈ സ്ക്കൂളിൽ പോയില്ല….. നമ്മളൊക്കെ  ഈ സ്ക്കൂളിൽ പോയി…..അദ്ദേഹം…കേൾക്കുകയായിരുന്നു  ചുറ്റുപാട്….. ഭൈരവി ബ്രാഹ്മണിയും മറ്റും വരുമ്പോൾ അദ്ദേഹം പറയുന്നുണ്ട്……വൈദിക സംസ്കൃതിയുടെ അങ്ങേത്തലം വരെ തന്ത്രാഗമങ്ങൾ പഠിച്ചയാളാണ് രാമകൃഷ്ണൻ.. 

രാമകൃഷ്ണനും ശൂദ്രസ്ത്രീയും

രാമകൃഷ്ണന്റെ…ഉപനയനത്തിന് ….രാമകൃഷ്ണൻ പിച്ചയെടുക്കാൻ….ഒരു ശൂദ്രസ്ത്രിയെ  സമീപിയ്ക്കുന്നത്   അച്ഛനും സഹോദരനും ഒന്നും ഇഷ്ടമായില്ല…….കഥ അറിയുമോന്ന് അറിയില്ല….വിധിയല്ലാ എന്ന് പറഞ്ഞ്  എതിർത്തു. രാമകൃഷ്ണൻ അവരുടെ കൈയ്യീന്നാ ഭിക്ഷ വാങ്ങിച്ചത്…..പക്ഷെ ശൂദ്രസ്ത്രീയുടെ അമ്പലത്തിൽ പൂജയ്ക്ക് ജ്യേഷ്ഠൻ പോയിട്ട്  രണ്ടാമത് വിളിച്ചപ്പോൾ പറ്റില്ലാ എന്ന് പറഞ്ഞു… മനസ്സിലായില്ല….ഇതിന്റെ  അർത്ഥം മനസ്സിലായോ എന്നറിയില്ല…..വേദം പഠിയ്ക്കാത്തവന് അങ്ങിനെ ചെയ്യാൻ ആവില്ല…..ശൂദ്രസ്ത്രീയിൽ നിന്നും ഭിക്ഷ വാങ്ങിയ്ക്കാം….ജ്യേഷ്ഠൻ  അറിയില്ല…..എന്നാൽ ശൂദ്രന്റെ കീഴിൽ  തൊഴില് ചെയ്ത് പണം ഉണ്ടാക്കാൻ പാടില്ല.… മനസ്സിലായില്ല…..  നീ പണത്തോട്  കൊതി വന്നപ്പോൾ അവിടെ പോയി പണിയാമെന്ന്  കണ്ടു …..അപ്പോൾ ആധുനികരായ നിങ്ങളെ ഭരിയ്ക്കുന്നതു…..പണമാണ്…. മനസ്സിലായില്ല.

രാമകൃഷ്ണൻ അവിടെ രാസമണിയോടു പറയുന്ന ഒരു ഭാഗമുണ്ട്.  ഞാൻ പൂജിയ്ക്കാം…പക്ഷെ ഈ വിഗ്രഹത്തിൽ ഇരിയ്ക്കുന്നതോ മറ്റുള്ളതോ ഒന്നും… എനിയ്ക്കു നോക്കാൻ കാവൽക്കാരൻ ആകാൻ പറ്റില്ല……അത്  മോഷ്ടിച്ചാലോ ആരെങ്കിലും  കൊണ്ടുപോയാലോ…..ഒന്നും… എനിയ്ക്ക് യാതൊരു ഉത്തരവാദിത്വവുമില്ല… സമ്മതമാണേൽ ഞാൻ പൂജിയ്ക്കാം…… എനിയ്ക്ക് ഇഷ്ടമുള്ളപ്പോൾ ക്ഷേത്രം തുറക്കും…എനിയ്ക്ക് ഇഷ്ടമുള്ളപ്പോൾ അടയ്ക്കും…എനിയ്ക്ക് ഇഷ്ടമുള്ളപ്പോൾ വന്ന് പൂജിയ്ക്കും… സമ്മതമാണോ…. കാരണം ഞാൻ പഠിച്ച തന്ത്രം  അതാണ്….. ആധുനികനായ രാമകൃഷ്ണൻ പറഞ്ഞതാണ്.  കാരണം ഞാൻ ചെയ്യുന്ന ആത്മപൂജയാണ്. അത് എനിയ്ക്ക് ഇഷ്ടമുള്ളപ്പോഴേ ചെയ്യാൻ  പറ്റുകയുള്ളൂ.

ശമ്പളത്തിനായി പൂജ (ജോലി) ചെയ്യുന്നവർ

രാവിലെ എഴുന്നേറ്റ്  എട്ടുമണിയ്ക്ക് തുറക്കണമെന്ന് നിങ്ങള് പറഞ്ഞാൽ….എട്ടുമണിയ്ക്ക്  കക്കൂസ്സിൽ പോകുവാൻ മുട്ടിയാൽ… അശുദ്ധിയായിട്ട്  ഞാൻ വന്നു  നില്ക്കണം….നിങ്ങളുടെ ശമ്പളക്കാരനെ അങ്ങിനെ പൂജ ചെയ്യുവാൻ പറ്റുകയുള്ളൂ…. ശമ്പളത്തിനു ചെയ്താലോ… എനിയ്ക്കും പ്രയോജനമില്ല…സമൂഹത്തിനും പ്രയോജനമില്ല. അത് തന്ത്രം പഠിച്ചിട്ടുതന്നെയാണ്.. നന്നായി പഠിച്ചവനാണ്…രാമകൃഷ്ണൻ…. പഠിയ്ക്കാതെ ഒന്നും…ചെയ്യാൻ ആവില്ല… പഠിച്ചത് ….Formal-ലോ  informal-ലോ..  എന്ന് മാത്രമേയുള്ളൂ… മനസ്സിലായി…. മനസ്സിലായി…..

(ആരോ ചോദിയ്ക്കുന്നു….). … അത് അതുകൊണ്ടല്ല…..അത് അതുകൊണ്ടല്ല…  ആദ്യ കാലത്തിൽ പൂജയൊക്കെ ഇല്ലാതെ….ഇതൊക്കെ അടിച്ച് പൊളിച്ച്….വാഴ വയ്ക്കണമെന്ന് പറഞ്ഞ് ബാക്കിയുള്ളവരെയും കൂട്ടി…..പൊളിയ്ക്കാൻ നടന്നവര് ….അന്ന് പൊളിയ്ക്കാൻ കാശ് പിരിച്ചാ…കഞ്ഞി കുടിച്ചത്… മനസ്സിലായില്ല…. അത് കഞ്ഞി കുടിച്ച് തീർന്ന് കഴിഞ്ഞതോടെ മക്കൾക്ക്  കഞ്ഞി കുടിയ്ക്കണമെങ്കിൽ ഇനി കെട്ടാൻ പിരിയ്ക്കണം ജനങ്ങളോട്….മനസ്സിലായില്ല….. പൊളിച്ചവന്റെ ഒക്കെ മക്കളാണ്….കെട്ടാൻ  ഉള്ള പ്രസിഡന്റും  സെക്രട്ടറിയും…. ഇനി അടുത്ത മക്കളു വരുമ്പോൾ പൊളിയ്ക്കാനാ അത്…. നിങ്ങളുടെ രാജ്യവും അങ്ങിനെയാണ്….

നെഹ്രുവിന്റെ ….കാലത്ത് ഒക്കെ ഉണ്ടായിരുന്ന ഭരണാധികാരികൾ എല്ലാം കൂടെ കൂടി….(0.24.43, end of part 10 as per the audio clips uploaded on Shreyas website)…മക്കളു ഭരിയ്ക്കാറായപ്പോഴേയ്ക്ക്….അതെല്ലാം വിറ്റ് കാശു വാങ്ങിയ്ക്കുയാ…  ഇനി അത് പാശ്ചാത്യൻ കൊണ്ടുപോയി ഇനിയൊരു സ്വാതന്ത്ര്യ സമരത്തില്  വീണ്ടും പിരിയ്ക്കും… രണ്ടാമത് ഉണ്ടാക്കാൻ…. ഇതിങ്ങനെ പിരിയ്ക്കലും പൊളിയ്ക്കലും …മനസ്സിലായില്ല…. തുടർന്നുകൊണ്ടിരിയ്ക്കും… അതിനാ ലോകം എന്ന് പറയുന്നത്….. ങ്ഹേ….അതാണ് ലോകം……ങ്ഹ….

തന്ത്രാഗമങ്ങളും ക്ഷേത്രങ്ങളും

തന്ത്രാഗമങ്ങളിൽ ക്ഷേത്രങ്ങളിലെ ഓരോ കലയിലും ഈ തത്ത്വങ്ങൾ മുഴുവൻ ഉണ്ട്… അതാ ഞാൻ മുമ്പേ പറഞ്ഞേ  …തന്ത്രാഗമങ്ങൾ  detailed ആയിട്ട് പഠിയ്ക്കാൻ ഒരു ക്ലാസ്സ് വച്ചാൽ ഒരു ദിവസം വരാം….. അവിടെ ഈ ആറ്  ചക്രങ്ങളും തൊണ്ണൂറ്റാറ് തത്ത്വങ്ങളും എല്ലാം ചേർന്ന്….. വിലസുന്ന ഒരു തലം…..ഗംഭീരമായിട്ട്…അതാണല്ലോ ഞാൻ പറഞ്ഞത്…. കൊടിമരം പ്രത്യേകം പഠിയ്ക്കണം….നാലമ്പലം വേറെ പഠിയ്ക്കണം….  ഗർഭഗൃഹം വേറെ പഠിയ്ക്കണം….ങ്ഹാ ..താന്ത്രിക പൂജ പഠിയ്ക്കണം….അതൊക്കെ ഞാൻ സൂചിപ്പിച്ചു പോയതേ ഉള്ളു…. സമൻ സമനോട് ചെയ്യുന്നതാ പൂജ എന്നൊക്കെ …അത്രയും ഒന്നും പോരാ….ആഴത്തിൽ പഠിയ്ക്കണം…ഗ്രന്ഥങ്ങളും അതിനൊക്കെ ഉണ്ട്….. കൗമാരം, കാത്യായനം…കൗളം… ഒരുപാട് തന്ത്രാഗമ ഗ്രന്ഥങ്ങൾ ഉണ്ട്… അതിലൊക്കെ ഈഷൽ ഭേദങ്ങളുമുണ്ട്….എല്ലാം ഒരുപോലെയല്ല…… ശൈവാഗമങ്ങൾ  വേറെ  ഉണ്ട്….. അതൊക്കെ അതിനേക്കാൾ ഗംഭീരമാണ്…. അപ്പോൾ അതിനെ നമുക്ക് പിന്നൊരിക്കൽ ആവുകയല്ലേ ഉചിതം… (25.57 mts)

ഉത്തമ ബ്രാഹ്മണർക്ക് പൂജയും വൈദ്യവും പതിതവൃത്തിയാണ്.

ബ്രാഹ്മണ്യത്തില് പൂജയും  വൈദ്യവും എല്ലാം…. പതിത വൃത്തിയാണ്….. കാരണം സേവക വൃത്തിയാണ്….. പൂജ എന്നൊരു ഏർപ്പാട് വന്നപ്പോൾ…ബ്രാഹ്മണ്യത്തിന്റെ ഉത്തമങ്ങളായ തലങ്ങളിൽ ഉള്ളവൻ…. പൂജിയ്ക്കാൻ പോകാറില്ല….. നിങ്ങള് തൊഴുന്ന ക്ഷേത്രങ്ങളിൽ ഒന്നും… ബ്രാഹ്മണൻ ചെന്ന് പ്രസാദം വാങ്ങിയ്ക്കില്ല…. ഇപ്പോഴത്തെ കുറെപ്പേർ വാങ്ങിയ്ക്കും….. പഠിപ്പില്ലാത്തതു കൊണ്ട്… പഴേ  ആളുകൾ വാങ്ങിയ്ക്കില്ല…..അവര് നേരെ കേറിപ്പോയി മണി അടിച്ച് തൊഴുത്…. ഇറങ്ങി സ്ഥലം വിടുകയേ ഉള്ളൂ…..അതിനെ കണ്ടതായിപ്പോലും നടിക്കുകേല…ബാക്കിയുള്ളവർക്കാണ് പൂശാരി…ദിവ്യനായി തീരുന്നത്…..അവർക്കു വേണ്ടി അപ്പോൾ ഉണ്ടാക്കിയതാ ഈ  പൂശാരി….മനസ്സിലായില്ല….അതൊരു തൊഴിലാണ്……ഒരു ടൈപ്പ്റൈറ്ററും ടൈപ്പിസ്റ്റുമായിട്ടുള്ള ബന്ധമേ  ആ വിഗ്രഹവും  പൂജാരിയുമായിട്ടുള്ളൂ….

രാവിലത്തെ നിവേദ്യം…. വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നില്ലെങ്കിൽ…  എന്നു പറഞ്ഞാൽ വീടില്ല, ഓഫീസ്സിൽ തന്നെ താമസിയ്ക്കുന്ന ആളാണെങ്കിൽ ….. നിങ്ങളൊക്കെ ചിലര് ജോലിയ്ക്ക്  സ്ഥലം മാറിക്കിട്ടിയാൽ..ഓഫീസ്സിൽ താമസിയ്ക്കും….അപ്പോൾ നിങ്ങളാ ഫയലാ തലയിണ വയ്ക്കുക…. നിങ്ങള്  ഒരുകെട്ട് ഫയലെടുത്ത് തലയ്ക്കൽ വയ്ക്കും.. അല്ലേൽ പറയട്ടെ… പലരേയും എനിയ്ക്കറിയാം….  എന്നു പറയുന്ന പോലെ  …ഇയാള് രാവിലെ….പുതിയ സ്ഥലത്തു വന്ന് പൂജാരിയായിട്ട് ചാർജ്ജെടുത്തു  വീടൊന്നും വാടകയ്ക്ക് കിട്ടിയില്ലെങ്കിൽ … നിവേദ്യം ഉണ്ടിട്ട് ബാക്കി…ഉറുമ്പ് കേറാതിരിയ്ക്കാൻ…. യോനീപീഠത്തില് …ചന്ദനം ഓവിന്റെ അവിടെ വച്ച്….വെള്ളം യോനീപീഠത്തിൽ ഒഴിച്ച്….വിഗ്രഹത്തിന് മുകളില്….. ആ ചോറ് അടച്ചു വച്ചിട്ട്..പോകും… മനസ്സിലായില്ല……. കാരണം വെള്ളം കിടക്കുന്നതുകൊണ്ട് ഉറുമ്പ് നീന്തിക്കേറുകേല…ഉണ്ണുകയും ചെയ്യാം….അത്രേം ബന്ധമേ പുള്ളിയ്ക്ക് ഇതുമായിട്ടുള്ളൂ.…മുമ്പിലിരിയ്ക്കുന്ന വിളക്കിലേയ്ക്ക് എണ്ണ ഒഴിയ്ക്കും…. നിങ്ങള് കൊടുക്കുന്ന എണ്ണ…..പുറകിലിരിയ്ക്കുന്ന കുപ്പിയിലേയ്ക്ക്  വീഴും….

ഭസ്മം ഊതുന്ന ദൈവം

മുപ്പത്തിമുക്കോടി ദേവകൾ – യുക്തിസഹിതമായ വിശദീകരണം

ഹിന്ദു മതങ്ങളിൽ അനേകം ദൈവങ്ങളെ  ആരാധിയ്ക്കുന്നില്ല…. ഗോപാലകൃഷ്ണൻ ‘ഒരു’ ദൈവത്തെ ആരാധിയ്ക്കുന്നു….ശങ്കരൻ ‘ഒരു ദൈവത്തെ’ ആരാധിയ്ക്കുന്നു…. രാമകൃഷ്ണൻ ‘ഒരു ദൈവത്തെ’ ആരാധിയ്ക്കുന്നു…. കമലാക്ഷി ‘ഒരു ദൈവത്തെ’ ആരാധിയ്ക്കുന്നു……കമലാക്ഷിയുടേയും ….ശങ്കരനേയും….ഗോപാലകൃഷ്ണനേയും  ഒക്കെ സെമറ്റിക്ക് മതം വന്നപ്പോൾ….നിങ്ങള് …ഒന്നിച്ചുചേർത്ത് ഹിന്ദുമതമെന്ന്  പഞ്ഞപ്പോൾ അനേക ദൈവം ആകുന്നു…..മനസ്സിലായില്ല….. ഓരോ മനുഷ്യനും ആരാധിയ്ക്കുന്നത് അവന്റെ ദൈവത്തെയാണ്.… ക്രിസ്തുവിനെ ആരാധിച്ചാലും …പെന്തക്കോസ്തുകാരൻ  ആരാധിയ്ക്കുന്ന ക്രിസ്തുവും…. മനസ്സിലായില്ല…. യഹോവസാക്ഷി ആരാധിയ്ക്കുന്ന ക്രിസ്തുവും ഒന്നല്ല….മനുഷ്യന്റെ മനസ്സിന്റെ വ്യതിയാനം അനുസരിച്ച് അവന്റെ ദൈവത്തിന്റെ രൂപഭാവങ്ങൾ മാറും…. അതുകൊണ്ട് മുപ്പത്തിമൂന്ന് കോടി ജനങ്ങൾ ഉണ്ടായിരുന്ന കാലത്ത്….മുപ്പത്തിമൂന്ന് കോടി ജനങ്ങൾ..ഇന്ന്  ഏഴുനൂറ്  കോടി ജനങ്ങൾ ആകെ ലോകത്തുള്ളപ്പോൾ…എഴുനൂറ് കോടി ദൈവങ്ങൾ … ആ കൂടെ നിങ്ങളും ചിലപ്പോൾ  ഒരാൾക്ക് ദൈവമായി എന്ന് വരാം…. ശകലം ഭസ്മം ഊതിയാൽ ..മനസ്സിലായില്ല… ആകുന്നതിന് നമുക്ക് വിരോധവും ഇല്ല….ദൈവം ആയതുകൊണ്ടൊന്നും കാര്യമില്ല….ഇത് അറിഞ്ഞില്ലെങ്കിൽ മോക്ഷം  ദൈവത്തിനും ഇല്ല….. മാത്രവുമല്ല ദൈവത്തിന്റെ കാര്യം വലിയ കഷ്ടത്തിലുമാണ്.  (28.48 mts) കട്ടൻ കാപ്പി പോലും അടിയ്ക്കണമെങ്കിൽ സെക്രട്ടറിയുടെ അനുമതി  വേണ്ടി വരും….

30 Oct 2023-ൽ മാതൃഭൂമിയിൽ വന്ന വാർത്ത. കളമശ്ശേരിയിൽ യഹോവസാക്ഷികൾ തിങ്ങിനിറഞ്ഞ ഹാളിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്.

24 April 2024-ൽ മനോരമയിൽ വന്ന വാർത്ത. കളമശ്ശേരിയിൽ ‘യോഹവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ പ്രാർത്ഥനാ സമ്മേളന വേദിൽ സ്പോടനം നടത്തി, 8 പേരെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു……….

കാലം മനസ്സിന്റെ സൃഷ്ടി : ഭാഗവതം

ചോദിയ്ക്കാം…. കലിയുഗം എന്നു പറഞ്ഞൊരു യുഗം…. കലി ശയനോ ഭവതി…. സംഹിജാനസ്തു ദ്വാപരഃ എന്നാണ് ഞാൻ പഠിച്ചത്….കാലം മനസ്സിന്റെ  സൃഷ്ടിയാണെന്നാണ് ഭാഗവതം എന്നെ പഠിപ്പിച്ചത്… ഭാഗവതത്തിലാ  ഈ കാലമൊക്കെ വരുന്നത്…. അതെന്നെ പഠിപ്പിച്ചത്…. മനസ്സിന്റെ സൃഷ്ടിയാണെന്നാണ്….യാതൊരുവൻ സത്യത്തിൽ ഉറച്ചു ജീവിയ്ക്കുന്നുവോ അവൻ സത്യയുഗത്തിലാണ്…. മനസ്സിലായില്ല….  കർമ്മപശുവിന്  അവന്  നാലു കാലുമുണ്ട്…. അല്പസ്വല്പം സത്യം വ്യതിചലിയ്ക്കാം…. ധർമ്മത്തിനു വേണ്ടീന്നു വന്നാൽ….ത്രേതം ആയി.  വീണ്ടും കുറേക്കൂടെ compromise ആയാൽ …..ദ്വാപരം ആയി.  മുക്കാലും ധർമ്മസത്യങ്ങൾ പോയാൽ…. കലിയായി. കൂടുതൽ ആളുകളുടെ മനസ്സ്… ധർമ്മത്തിൽ നിന്നു പോകുമ്പോൾ …. അവരെ ചേർത്ത് കലിയുഗം  എന്ന്  പേരിട്ടിരിയ്ക്കുന്നു…. കലിയുഗത്തിൽ നിന്ന്  സത്യയുഗത്തിലേയ്ക്കുള്ള യാത്രയാണ്  വേണ്ടതെന്ന് പറയാം….. അതു കൊണ്ട് കലിയുഗത്തിൽ ഇന്ന ദൈവങ്ങള്   വേണമെന്നൊന്നും  ഞാൻ ഏതായാലും വായിച്ചിട്ടില്ല….(ആരോ ചോദ്യം ചോദിയ്ക്കുന്നു….) ഇതൊന്ന് തീർത്തോട്ടെ ….അദ്ദേഹത്തിന്റെ ചോദ്യമാ….. അത് തീർത്തിട്ട്   ഇനി ചോദിച്ചോ….. അദ്ദേഹത്തിന്റെ ചോദ്യം കഴിഞ്ഞാ ഉടനെ ചോദിച്ചോ…. ഇല്ലെങ്കിൽ അദ്ദേഹത്തിന് മനസ്സിലാകാതെ പോകും…അത് വിഷമമാണല്ലോ… അതു കൊണ്ട് …. പിന്നെ എല്ലാവരും ദൈവമാണെന്നാ എന്റെ അഭിപ്രായം….. ദൈവം ആണെങ്കിൽ എല്ലാവരും ദൈവമാണ്…..നിങ്ങള് ദൈവം അല്ലെങ്കിൽ…. വേറൊന്നും ദൈവമല്ല…. എന്നുതന്നെയാണ്  എന്റെ അഭിപ്രായം….നിങ്ങള് ദൈവം ആണോ …എങ്കിൽ എല്ലാം ദൈവമാണ് …. അതാ  എനിയ്ക്ക്  ഇഷ്ടപ്പെട്ട വഴി.….

Editors Note : ഇവിടെ കാലത്തെക്കുറിച്ച് സ്വാമിജി പറഞ്ഞതിനോട് പൂർണ്ണമായി യോജിയ്ക്കാനാവുകയില്ല. ശ്രീമദ് ഭാഗവതം, തൃതീയസ്കന്ധം, പതിനൊന്നാം അദ്ധ്യായത്തിൽ കാലവർണ്ണന നല്കിയിട്ടുണ്ട്. (വോള്യം : രണ്ട്, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം, 2014 പതിപ്പ്, പേജുകൾ 175-191 ). Or click the following link to refer the relevant slokas : Gita Press Srimad Bhagavat Mahapuran 2 Volume Set Sanskrit Hindi

ആധുനിക ദൈവങ്ങൾക്ക് ശ്രുതിയുടെ പ്രാമാണികത ഇല്ല

പിന്നെ…വേദങ്ങളിലും  ഉപനിഷത്തുകളിലും….ശ്രുതികളിൽ എന്റെ പേരോ …നിങ്ങളുടെ പോരോ ഒന്നും ഇല്ല…. അതുകൊണ്ട് ആധുനികരായ ദൈവങ്ങൾക്ക്  ശ്രുതിയുടെ പ്രാമാണികത ഇല്ലെന്ന് എനിയ്ക്ക് അറിയാം….മനസ്സിലായോ എന്നറിയില്ല…. ശ്രുതി ഏതായാലും …ആധുനിക പേരിൽ അറിയപ്പെടുന്ന  ദൈവങ്ങളുടെ ഒന്നും  പേര്…. പറഞ്ഞിട്ടുള്ളതായിട്ട് എനിയ്ക്ക് തോന്നുന്നില്ല…… മാത്രവുമല്ല ശ്രുതിയിൽ ഇവയ്ക്ക് മന്ത്രങ്ങളുമില്ല ..

ചിത്രത്തോടൊപ്പമുള്ള മന്ത്രം ശ്രദ്ധിയ്ക്കക. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ, പ്രത്യേകിച്ച് പാരമ്പര്യമാർഗ്ഗത്തിലൂടെ അറിവ് നേടാത്തവർ പ്രമാണങ്ങളെ മതിക്കാതെയുള്ള പ്രവൃത്തികളിൽ ഏർപ്പെടും. ഈ ചിത്രം അമൃതപുരി, കരുനാഗപ്പള്ളി ആശ്രമത്തിൽ വസിയ്ക്കുന്ന ശ്രീ C V Rajan-യുടെ വെബ് സൈറ്റിൽ നിന്നും ലഭിച്ചതാണ്. ലിങ്ക് ഇവിടെ നല്കിയിട്ടുണ്ട്. അല്ലെങ്കിൽ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ മതിയാവും. ശ്രീ C V Rajan, മാതാഅമൃതാനന്ദമയി ഭക്തൻ / ശിഷ്യൻ തന്നെ.

പുതു മന്ത്രം : നിർമ്മലാനന്ദയ പരബ്രഹ്മണേ നമഃ (പരിഹാസം)

പിന്നെ എന്റെ കൂടെ ഒരാഴ്ചയായിട്ട്  വക്കീൽ ഇങ്ങിനെ നടക്കുകയാണ്….. ഒരാഴ്ചയേ ആയുള്ളൂ…ഞങ്ങൾ ഒരാഴ്ചയായി പരിചയപ്പെട്ടിട്ട്….. കഴിഞ്ഞ ആഴ്ചയിലാ വക്കീലും ഞാനുമായിട്ട്  ആകെ കണ്ടത്……ഇങ്ങിനെ തട്ടിക്കോട്ടെ… തട്ടിക്കോട്ടെ…. തട്ടുമ്പോൾ ഒരു രസത്തിനായിക്കോട്ടെന്ന്  വച്ചു…..വക്കീൽ ഇങ്ങിനെ നടന്നപ്പോൾ  ഒരു പോരായ്മ കണ്ടു. സ്വാമിയെ ഉപാസിയ്ക്കാൻ ഒരു മന്ത്രത്തിന്റ കുറവ്….. വക്കീൽ രണ്ടാഴ്ചയിരുന്ന്  പുകഞ്ഞ് ആലോചിച്ചു….. ആലോചിച്ചാണ്…. വക്കീൽ ഒരു മന്ത്രം  കണ്ടുപിടിച്ചു….ഓം .. ഓം…പരബ്രഹ്മരൂപായ  സച്ചിദാനന്ദായ നിർമ്മലാനന്ദായ  പരബ്രഹ്മണേ നമഃ….. അതൊന്നും വേദങ്ങളിൽ ഉള്ള മന്ത്രമല്ല…(31.35 mts). വക്കീല് കണ്ടെത്തിയ മന്ത്രമാണ്.. 

വക്കീൽ ഋഷിയാണെങ്കിൽ ആ മന്ത്രത്തിന് ശക്തിയുണ്ട്…. പക്ഷെ അത് ജപിയ്ക്കാൻ തുടങ്ങുമ്പോൾ …. ഋഷി …ഛന്ദസ്സ്…. ദേവത…..ഇത്രയും വേണം… അവിടെ നിർമ്മലാനന്ദായ പരബ്രഹ്മണേ എന്ന് സംസ്കൃതം  പറഞ്ഞതുകൊണ്ട് മന്ത്രം ആവില്ല…. നിർമ്മലാനന്ദൻ  ദേവതയാണെങ്കിൽ … അതിന് ഒരു ഋഷിയുണ്ട് …അതിന്  ശിരസ്സിൽ ധ്യാനിയ്ക്കണം…. അതിനൊരു ഛന്ദസ്സ് ഉണ്ട്….അത് ….അനുഷ്ഠുഭമാണോ…അത് ഗായത്രിയാണോ… ഏത് ഛന്ദസ്സാണോ… അത്  നാവിലുണ്ടാവണം…. ഇങ്ങിനെയായാലേ  മന്ത്രത്തിന് പ്രസക്തിയുള്ളൂ…..

അമൃതാനന്ദമയി സ്തുതിയുടെ ആദ്യത്തെ പേജ് മാത്രമാണ് ഇവിടെ നല്കിയിട്ടുള്ളത്. പുർണ്ണരൂപത്തിൽ ലഭിയ്ക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇങ്ങിനെയുള്ള ആൾദൈവങ്ങളും അവരുടെ ഭക്തരും സനാതന ധർമ്മത്തിന് കളങ്കം ഉണ്ടാക്കുവാൻ ശ്രമിയ്ക്കുന്നവരാണ്.

സ്വയം വിമർശനം

എന്നെപ്പറ്റി പറയാൻ എനിയ്ക്ക്  സ്വാതന്ത്ര്യമുണ്ട്… നിങ്ങള് പറഞ്ഞ പേരുകൾ ഒന്നും പറയാൻ എനിയ്ക്ക് സ്വാതന്ത്ര്യമില്ല… അതുകൊണ്ടാ ഞാൻ എന്നെപ്പറ്റി പറയുന്നത്…. മനസ്സിലായോ എന്നറിയില്ല…. മറ്റേത് എനിയ്ക്ക് അറിയില്ലാത്തതാണ്…മറ്റൊരാളെ നിഷേധിയ്ക്കുകയോ  അയാളെ എതിർത്ത് പറയുകയോ ചെയ്യാൻ എനിയ്ക്ക് ആരും ലൈസൻസ് തന്നിട്ടില്ല…. എന്നെക്കുറിച്ച് പറയാൻ ലൈസൻസ് ഞാൻ… നേരത്തെ എടുത്തിട്ടുണ്ട് …അതാണല്ലോ നല്ല വഴി അല്ലേ…. ങ്ഹേ ….. അതാകുമ്പോൾ  നമുക്ക് രണ്ട്  കൂട്ടർക്കും എതിർപ്പില്ലാത്ത വഴിയാ…പിന്നെ ആരെങ്കിലും ഒക്കെ ഈ ലോകത്ത് ദൈവം ആയതുകൊണ്ട് എനിയ്ക്ക് ഒരു നഷ്ടവും ഇല്ല…. അതില് ഒരസൂയയും കുശുമ്പും…ഒന്നും ഉണ്ടാകേണ്ട കാര്യമില്ല…. ഞാന് ദൈവം ആവൂല്ല എന്നെനിയ്ക്ക് അറിയാം…ദൈവം ആയാൽ എങ്ങിനെയാ ഒരു കട്ടൻ കാപ്പി കുടിയ്ക്കുക….  എനിയ്ക്ക് വല്ലപ്പോഴും ഒക്കെ ഒരു കട്ടൻ കാപ്പി കുടിയ്ക്കണം…. പിന്നെ ഇങ്ങിനെ നിങ്ങളോട്   ഒക്കെ കൊസറാക്കൊള്ളി  പറയണം…. ഈ കൊസറാക്കൊള്ളി ഒക്കെ പറയണമെങ്കിൽ…. ഞാൻ ഇഷ്ടപ്പെടുന്നില്ല ദൈവം ആകുവാൻ…. മനുഷ്യരോട് ഒപ്പം  ഇരിയ്ക്കുമ്പോൾ ദൈവം ആയാൽ ഒരു സുഖവുമില്ല….. മൂർഖൻ പാമ്പ് കടിച്ചാൽ … ഒരു സുഖവുമില്ല  എന്ന് പറയുന്നതുപോലെ….. എന്റെ ഭാഷ വളരെ…. ലളിതമാ…അതുകൊണ്ട് നിങ്ങൾക്ക്  എളുപ്പം മനസ്സിലാകും എന്നാ എനിയ്ക്ക്  തോന്നുന്നെ..മൂർഖൻ പാമ്പ് കടിച്ചാൽ …. ഒരു സുഖവുമില്ലെന്ന്  Jane Austin  പറയുന്നതുപോലെ….. ഉദ്ധരണിയാണ് …എന്റെയല്ല…..എന്നു പറയുന്നപോലെ…. നിങ്ങളീ മനുഷ്യരോടൊപ്പം ഒക്കെ  ഇങ്ങനെ  കലർന്ന് ഒഴുകുമ്പോൾ… മനുഷ്യൻ അല്ലാതായാൽ …. അതുകൊണ്ട്   ഈ വേദമന്ത്രങ്ങളിൽ …ഞാൻ മുമ്പെ പറഞ്ഞ വക്കീല് കണ്ടുപിടിച്ച മന്ത്രം ഞാൻ ഇതുവരെ കണ്ടിട്ടില്ല….  വക്കീല്  കണ്ടുപിടിച്ചതോ… എന്നെ ഒതുക്കാനാ… അത് ഞാൻ അറിയാതിരിയ്ക്കുമ്പോഴാണ് ഞാൻ ദൈവമാകുന്നത് എങ്കിൽ ….. അറിവില്ലായ്മയെ നിന്റെ പേരാണ് ദൈവമെന്ന്  പറയേണ്ടി വരും…

ഇത്തരം ചതിക്കുഴികളിൽ പെടാതിരിയ്ക്കാൻ ഹിന്ദുസമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്. സനാതന ധർമ്മത്തിന് ക്ഷതമേൽപ്പിയ്ക്കുവാൻ പോന്ന ഇത്തരം കൂട്ടുകെട്ടുകളിൽ നിന്നും ഹിന്ദു സമൂഹം അകലം പാലിയ്ക്കേണ്ടതുണ്ട്. ചിത്രത്തിൽ ക്ലിക്കുചെയ്യുകയോ അല്ലെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുകയോ ചെയ്താൽ ഇതിന്റെ പൂർണ്ണരൂപം ലഭ്യമാകും.

വാല്മീകി രാമായണവും, അദ്ധ്യാത്മ രാമായണവും

ഈ കണക്കൊക്കെ അതിൽ പറഞ്ഞിരിയ്ക്കുന്ന വാക്കുകൾക്ക് ദിവസം ഒക്കെ കണക്കുകൂട്ടി നിങ്ങൾ ഉണ്ടാക്കിയ കണക്കോ … അതിൽ ഇതിന്റെ ദിവസവും മാസവും വർഷവും ഒക്കെ ഉണ്ടോ….  പഞ്ചാംഗം അല്ല ചോദിച്ചെ ….പുരാണങ്ങളിൽ ഉണ്ടോ എന്നാ ചോദിച്ചെ…. അതിന്റെ ദിവസം ..അതിന്റെ മാസം.. ഒക്കെ …അതിൽ പറഞ്ഞ വർഷം ഇതാണ്… (ആരോ ചോദിയ്ക്കുന്നു. ….വാല്മീകി രാമായണം….ത്രേതായുഗത്തിന്റെയും ദ്വാപരയുഗത്തിന്റേയും…. സന്ധിയിലാണ് ശ്രീരാമൻ ……) …വാല്മീകി രാമായണത്തിലോ…. ഒന്നൂടെ പോയി നോക്കണെ….. എന്റെ ഓർമ്മ ആദ്ധ്യാത്മ രാമായണം തർജ്ജമ ചെയ്യുമ്പോൾ ആദ്ധ്യാത്മ രാമായണത്തിൽ നിന്നാണ് എഴുത്തച്ഛൻ  എടുത്തതെന്ന്….ങ്ഹാാ ….. എഴുത്തച്ഛൻ തർജ്ജമ ചെയ്തത് വാല്മീകി രാമായണം ആണെന്നൊരു ധാരണയിലാണെന്ന് തോന്നുന്നു….വാല്മീകി രാമായണത്തിന്റെ തർജ്ജമയല്ല  എഴുത്തച്ഛൻ നിർവഹിച്ചത്…. വാല്മീകി രാമായണം വേറെയാണ്… അദ്ധ്യാത്മ രാമായണം എന്ന പേരിൽ ഒരു മൂലകൃതി ഉണ്ട്  സംസ്കൃതത്തിൽ….. അതാ ആരാ എഴുതിയതെന്ന്  നിശ്ചയം  ഒന്നും പോരാ.… ഭർത്തൃഹരിയാണെന്ന് ഒക്കെ ചിലർ അടിയ്ക്കുന്നുണ്ട്…ചിലര് വ്യാസന്റെ പേരിലാ പറയുന്നത്…..  ചിലര്  തെലുങ്കു ദേശത്തെ ഏതോ  ഒരു ബ്രാഹ്മണനാണെന്ന്  പറയുന്നുണ്ട്…. ആരായാലും നമുക്ക് വിരോധം ഒന്നും ഇല്ല….

Editors Note : -വാല്മീകി രാമായണം ഉത്തരകാണ്ഡം എഴുപത്തിനാലാം സർഗ്ഗത്തിൽ യുഗങ്ങളെക്കുറിച്ച് നാരദമഹർഷി വർണ്ണിയ്ക്കുന്നുണ്ട് (നാരദന്റെ വാക്യം). അതിൽ കാലത്തെക്കുറിച്ചുള്ള കുറെയേറെ ശ്ലോകങ്ങളിൽ ഒന്നിപ്രകാരമാണ്. ‘ഭവിഷ്യഛൂദ്രയോന്യാം വൈ തപശ്ചർയ്യാ കലൗ യുഗേ, അധർമ്മഃ പരമോ രാജൻ ദ്വാപരേ ശൂദ്രജന്മനഃ’ (ഉത്തരകാണ്ഡം 74:28, പേജ് 657 Dharmalaya Edition, Kalpathi-Palghat, 1941) ഇതിനും പുറമെ ഉത്തരകാണ്ഡത്തിൽ, പതിനേഴാം സർഗ്ഗത്തിൽ (വേദവതിയുടെ ശാപം), ശ്ലോകം 38-ൽ സീതയുടെ ത്രേതായുഗത്തിലെ ജനനത്തെക്കുറിച്ചും സൂചിപ്പിയ്ക്കുന്നുണ്ട്. ‘ഏഷാ വേദവതീ നാമ പൂർവ്വമാസീത് കൃതേ യുഗേ, ത്രേതായുഗമനുപ്രാപ്യ വധാർത്ഥം തസ്യ രക്ഷസഃ’ (ഉത്തരകാണ്ഡം 17.38, പേജ് 157 Dharmalaya Edition, Kalpathi-Palghat, 1941). ഇതെല്ലാം പരിഗണിയ്ക്കുമ്പോൾ യുഗങ്ങളെക്കുറിച്ച് (കാലത്തെക്കുറിച്ച്) സ്വാമിജി പറഞ്ഞതിനോട് പൂർണ്ണമായി യോജിയ്ക്കാനാവില്ല.

17 November 2022-ൽ മനോരമയിൽ വന്ന വാർത്ത. മണ്ണാറശാലയിലെ ഈ അമ്മയും (നമ്പൂതിരി അന്തർജ്ജനം), മാതാ അമൃതാനന്ദമയിയും തമ്മിലുള്ള താരതമ്യം ഉചിതമല്ലെങ്കിലും ഹിന്ദുക്കൾ ചിന്തിയ്ക്കുക !!!! തീർച്ചയായും ഇങ്ങിനെയുള്ള ചിന്തകളിലൂടെ ഹിന്ദുമതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവൻ ആവും.

ജ്യോതിഷ്യം : അഞ്ച് ഗ്രഹങ്ങൾ ഒരുമിച്ച് ഉച്ചസ്ഥമാകില്ല

നല്ല പ്രൗഢമായ കൃതികളിൽ ഒന്നാണ്…. അദ്ധ്യാത്മരാമായണം മൂലം….ലാളിത്യവുമുണ്ട്. അതാണ് എഴുത്തച്ഛൻ… സംഗ്രഹീതമായി വിവർത്തനം ചെയ്തത്…. മുഴവൻ ഇല്ല…എഴുത്തച്ഛൻ  കുറേയൊക്കെ വിട്ടുകളഞ്ഞിട്ടുണ്ട്….  അതിലാണ്….  ഈ പഞ്ചഗൃഹങ്ങളൊക്കെ പറയുന്നത്… താൻ പറയാൻ പോകുന്ന രാമൻ ….കാല്പനിക രാമൻ ആണെന്ന്….. ജോതിഷ്യം പഠിച്ചവനെക്കൊണ്ട് പറയിപ്പിയ്ക്കാൻ പാകത്തിനാണ് …. ആ വർണ്ണന… മനസ്സിലായില്ല…. ജ്യോതിഷ്യം അറിയുന്നവർ ഉണ്ടെങ്കിൽ…  അഞ്ചേകാലായി …ഉടനെ നിർത്താം … ഈ ചോദ്യം  കൂടെ തീർത്തിട്ട്  നിർത്താം…. ജ്യോതിഷ്യം പഠിച്ചിട്ടുള്ളവർ  ഇരിപ്പുണ്ടെങ്കിൽ….. പഞ്ചഗൃഹങ്ങൾ ഒന്നിച്ച് ഉച്ചസ്ഥമാകുന്ന…. ങ്ഹേ മൂഹൂർത്തമാത്രം  എങ്കിലും  ഉണ്ടോ…… ഉണ്ടോ….. അഞ്ച് ഗ്രഹങ്ങൾ ഉച്ചസ്ഥമാകണം… മനസ്സിലായില്ല…. ഇതുവരെ ആചാര്യന്മാർ  രചിച്ച ജ്യോതിഷ്യത്തിനോ…. ജ്യോതിഷ്യം ഏത് വേദത്തിന്റെ അംഗമാണോ … ആ വേദത്തിനോ… സമ്മതമല്ലാത്ത ഒരു ജനനമാണ് രാമന്റെ എങ്കിൽ രാമൻ വേദബാഹ്യനാണ്…മനസ്സിലായില്ല…ജോതിഷ്യപ്രകാരം പഞ്ചഗ്രങ്ങൾ ഒരുമിച്ച് ഉച്ചസ്ഥമാകുകയില്ല…. ജോതിഷ്യം പഠിച്ചു നോക്കൂ…അറിവുള്ള ജ്യോതിഷ്യികളോട്  ചോദിയ്ക്കൂ….

മണ്ണാറശ്ശാല അമ്മ…. ഗൂഢരാഷ്ട്രീയ ശക്തികളുടെ പിൻബലമേതുമില്ലാതെ ഹിന്ദു പാരമ്പര്യങ്ങൾ കാത്തു പരിരക്ഷിയ്ക്കുന്നു.

– അത്യുക്തി

അപ്പോൾ അവിടെ ഒരു അതിശയോക്തി  ഉണ്ട്….. എവിടെയാണ്…. ഋഷികല്പന അത്യുക്തിയെ സ്വീകിരിയ്ക്കുന്നത് … ഭാവനയെ വർണ്ണിയ്ക്കുമ്പോൾ …. മനസ്സിലായില്ല…. നിശ്ചയമായും നടന്നില്ലെന്ന് ലോകത്തോട്  സത്യവാക്കായ ഋഷി നടന്നതുപോലെ പറയുമ്പോഴാണ് അത്യുക്തിയെ സ്വീകരിയ്ക്കുന്നത്….. മനസ്സിലായില്ല…അത് രാമന്റെ ജനനമാണെങ്കിൽ ….semicolon പോരേ… ഞാൻ പറഞ്ഞ് നിങ്ങൾ യുദ്ധത്തിന്  ഒരുങ്ങണ്ടല്ലോ…..

ശിവലിംഗം : ശിവക്ഷേത്രങ്ങളിൽ തന്ത്രാഗമങ്ങൾ ഇല്ല

ശിവലിംഗത്തെക്കുറിച്ച് പഠിയ്ക്കാൻ പോകുമ്പോൾ ഒരുപാട്  കല്പനകൾ ഉണ്ട്… അതിന് നമ്മള്…. ഉജ്ജയിനിയിലേയ്ക്ക്  ഒക്കെ വളരെ  പ്രാവശ്യം പോകണ്ടി വരും….. ആര്യഭട്ടന്റെയും ഭാസ്കരന്റെയും ഒക്കെ ലോകങ്ങളിലേയ്ക്ക് ഒക്കെ പോകണം…. അതിന്റ ഗണിതയുക്തികൾ ഒക്കെ മനസ്സിലാകണമെങ്കിൽ….. മാത്രവുമല്ല….. അവിടെ തന്ത്രാഗമങ്ങൾ  ഇല്ല…ശിവക്ഷേത്രങ്ങളിൽ …ഇവിടെത്തന്നെ  ശിവക്ഷേത്രങ്ങളിൽ തന്ത്രാഗമങ്ങൾ  അടുത്ത കാലത്ത് ഉണ്ടായതാണ്….. ശിവന്റെ ലിംഗങ്ങൾ പ്രതിഷ്ടിയ്ക്കുന്ന ക്ഷേത്രങ്ങളിൽ…മുമ്പ് പറഞ്ഞ രീതിയേ ഇല്ല…. 

-ക്ഷേത്രപ്രവേശന വിളംബരം

വടക്കേ ഇന്ത്യയില് … വിന്ധ്യന് വടക്ക് …അത് ഞാൻ പറഞ്ഞില്ല….. അവിടെ ക്ഷേത്രങ്ങളില്…. പണ്ടേ… ക്ഷേത്രപ്രവേശന വിളംബരം ഒന്നും വേണ്ട…പൊതുവെ ഉള്ള ശിവലിംഗ ക്ഷേത്രങ്ങളിൽ…. ജ്യോതിർലിംഗത്തിൽ പറ്റില്ല…. പ്രവേശിയ്ക്കാം… അവിടെ കഥ വേറെയാണ്….. അവിടെ ആഗമ തന്ത്രങ്ങൾക്ക്  വ്യത്യാസവും ഉണ്ട്….അത് പഠിയ്ക്കാൻ പോകുമ്പോൾ….. സദാശിവൻ  രുദ്രൻ….. ഇങ്ങിനെ ഒരുപാടെണ്ണം  പഠിയ്ക്കണം….. അഞ്ച്  ഭാവങ്ങളും പഠിയ്ക്കണം…. അത് നമുക്ക് വേറൊരു സമയത്ത് ആകാം…കാരണം വിശദമായ പഠിത്തം സമയത്തെ പരിമിതപ്പെടുത്തുന്നു….. അപ്പം അതുകൊണ്ട്…. പോയിരുന്ന്  ഇതൊക്കെ ചിന്തിയ്ക്കുക…. എന്തായാലും ഈ വഴിയ്ക്കൊക്കെ ചിന്തിയ്ക്കാനുള്ള സമയം  അതിക്രമിച്ചിട്ടുണ്ട്…. അതിന്റെ ഭാഗമായിരിയ്ക്കും  നിങ്ങൾ ഇങ്ങിനെ ഒക്കെ ചിന്തിച്ച് തുടങ്ങിയത്….. ഏതായാലും നന്നായി…. വരാൻ ഇത്രയും ഒക്കെ പറയാൻ…. ഇടയാക്കിയതിന്….ജഗന്നിയന്താവിന് മുമ്പിൽ …ഭക്തിപ്രസ്രേയ പൂർവ്വം പ്രണമിച്ചുകൊണ്ട്….  ഒപ്പം…. ഞാൻ പറഞ്ഞതില്  കുറേ വാക്കുകൾ  എങ്കിലും….. എന്റെ സ്വന്തം ഉണ്ട്…. നാരായണം നമസ്കൃത്യം നരം ചൈവ നരോത്തമം…ദേവീം സരസ്വതീം വ്യാസം ..തദോ ജയമുദീരയേത്…. ഹരിഃ ഓം.. ഹരിഃ ….. (38.30 mts / 1.09.10 mts)

-സ്വാമിജി വിവാദപുരുഷനാവുന്നു

അമൃതാത്മാക്കളെ …സംഘാടകർക്ക്  വല്ലതും പറയാനുണ്ടാവും…. എന്നുവിചാരിച്ചാണ്  അവരോട്  പറഞ്ഞു കഴിഞ്ഞ്  ഞാൻ തുടങ്ങാം എന്നു വിചാരിച്ചെ…. കാരണം… ഈ ക്ലാസ്സ്  വേണ്ടി വന്നത്  എന്റെ അറിവ് ശരിയാണെങ്കില്…   (Repeat) അമൃതാത്മാക്കളെ …സംഘാടകർക്ക്  വല്ലതും പറയാനുണ്ടാവും…. എന്നുവിചാരിച്ചാണ്  അവരോട്  പറഞ്ഞു കഴിഞ്ഞ്  ഞാൻ തുടങ്ങാം എന്നു വിചാരിച്ചെ…. കാരണം… ഈ ക്ലാസ്സ്  വേണ്ടി വന്നത്  എന്റെ അറിവ് ശരിയാണെങ്കില്… കഴിഞ്ഞ ക്ലാസ്സിൽ നിന്നുണ്ടായ…. കുറെ സംശയങ്ങൾ ദുരീകരിയ്ക്കണം… എന്നെന്നെ വിളിച്ച് പറഞ്ഞതിന്റെ  അടിസ്ഥാനത്തിലാണ്….അപ്പോൾ തീർച്ചയായും…സംശയങ്ങൾ സംഘാടകരോട് ആളുകൾ ചോദിച്ചിട്ടുണ്ടാവും….  കുറെ സംശയങ്ങൾ സംഘാടകർക്ക്  തന്നെയുണ്ടാവും….  കുറെ ജനങ്ങൾ ചോദിച്ചവയുണ്ടാവും…. ക്ലാസ്സു കഴിഞ്ഞു പോയ ഞാൻ നിങ്ങൾടെ ഇടയിലെ ചർച്ചകളോ നിങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളോ… ഒന്നും അറിയാൻ….. എനിയ്ക്ക്  വഴിയില്ല…..  വളരെ ഗഹനങ്ങളായ ചർച്ചകൾ ഒക്കെ ജനങ്ങളുടെ ഇടയിൽ നടക്കുന്നു എന്നും… ഒക്കെ …ആരൊക്കെയോ പരിചയക്കാർ വിളിച്ചു പറഞ്ഞു മാത്രം എനിയ്ക്കറിയാം…. അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും മറുപടി പറയുന്നത് ഉചിതവുമല്ല….. ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച്….സംശയങ്ങൾ ചോദിച്ചാൽ എനിയ്ക്ക് അറിയുന്നത് എല്ലാം ഞാൻ പറയാം…….

-വ്യവഹാരം

ഞാൻ പറയുന്നതിൽ ഏതിനെങ്കിലും നിങ്ങൾടെ മനസ്സിന്റെ യുക്തിയ്ക്കും…. ശങ്കയ്ക്കും…ഇതൊരു വ്യവഹാരമായി  എന്നെനിയ്ക്ക് തോന്നുന്നു…. വ്യവഹാരം എന്നു പറഞ്ഞാൽ …വി….വിശേഷേണ… അവ …എന്നുപറഞ്ഞാൽ  ശങ്ക…. ഹരണം എന്നു പറഞ്ഞാൽ ഇല്ലാതാക്കുക…. ശങ്കതീർക്കുക…. വിശേഷേണ ഉള്ള ശങ്കതീർക്കുക….  പൗരാണിക ഭാഷയില്…. കോടതികൾ അതിനാണ് ഉണ്ടാക്കിയിരുന്നത് …പണ്ട്……. ഇപ്പം അല്ല….. ഇപ്പം വ്യവഹാരം എന്ന പേര്….. അവിടെ യോജിക്കില്ല….  എന്നിട്ടു വേണം….. ഏതൊരുവനാണോ ഒരു വസ്തുവിന്മേൽ ഇരിയ്ക്കാൻ അവകാശം  എന്ന് പറയുന്നത്… ആ അവകാശം ഉള്ള വസ്തു… അവന്റെയല്ല എന്ന്  അവന്   ബോദ്ധ്യപ്പെട്ട്  മറ്റൊരാൾക്ക് കൊടുത്താൽ…. പിന്നീട് കോടതി വിട്ടാലും…. കോടതി പിരിഞ്ഞാലും… അതിന്റെ തുടർച്ചയായ കേസുകൾ വേറെ ഉണ്ടാവില്ല… അത് തീർക്കാൻ സമർത്ഥനായിരിയ്ക്കണം…….ന്യായാധിപനും…

പറഞ്ഞതിനോടുള്ള എതിർപ്പ്

ഞാൻ ഇവിടെ  വന്നു…നിങ്ങള് പറഞ്ഞ വിഷയം…അതിന്റെ ചരിത്ര പശ്ചാത്തലം…. അതിന്റെ ശില്പ പശ്ചാത്തലം…. മുതലായവയുടെ  അടിസ്ഥാനത്തിൽ ഞാൻ കുറെക്കാര്യങ്ങൾ പറഞ്ഞു…. അവയിൽ ഏതാണ് നിങ്ങളിൽ ശങ്കയുണ്ടാക്കിയത് എന്നെനിക്കറിയില്ല….. ഒരു ശങ്ക ഉണ്ടാക്കാം എന്നെനിയ്ക്ക് ഊഹം ഉണ്ട്…  അത് ഊഹിച്ചു പറയുന്നത് ശരിയാണോ എന്നറിയില്ല…. നിങ്ങൾക്ക് …നിങ്ങൾ അനുവദിയ്ക്കുമെങ്കിൽ അത് ഞാൻ പറയാം….  അത് real   ആയിട്ടുള്ള ശങ്ക നിങ്ങള് പറഞ്ഞാൽ  മാത്രമേ അറിയാൻ വഴിയുള്ളൂ…. ഒന്ന്പലപ്പോഴും ഒരു  ലക്ഷ്യമുണ്ടാവും  ഇത്തരം  വിഷയങ്ങൾ വച്ച് പ്രഭാഷണത്തിന് വിളിയ്ക്കുമ്പോൾ….  ആ ലക്ഷ്യം പൂർണ്ണമായും…. തകർന്നിട്ടുണ്ടാവും…. അപ്പോൾ ഉണ്ടാവുന്നത് ശങ്കയല്ല…..  വിഷയത്തെക്കുറിച്ചുള്ള  ശങ്കയല്ല….. അപ്പോഴുണ്ടാകുന്നത് എതിർപ്പാണ്…. അപ്പോഴുണ്ടാകുന്നതിന്  ശങ്ക എന്നല്ല പദം…. എതിർപ്പാണ്….

നമുക്ക് അറിയില്ലാത്ത ഒരു കാര്യം പഠിയ്ക്കാൻ മാത്രമേ അന്യരെ വിളിയ്ക്കാവൂ….നമുക്ക്  അറിയുന്ന കാര്യങ്ങള് നമ്മളുതന്നെ വേണം….മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ….  മനസ്സിലായില്ല…. നിങ്ങളിൽ ആർക്കൊക്കെയോ ക്ഷേത്രമെന്തിനാണെന്നും എന്താണ് ക്ഷേത്രം കൊണ്ട് വേണ്ടതെന്നും…. കൃത്യമായി അറിയാം…. അത് … ജനങ്ങളെക്കൊണ്ട്  ചെയ്യിപ്പിയ്ക്കുന്നതിന് അറിയില്ല…. അവർക്ക് കൃത്യമായി അറിയാം ക്ഷേത്രത്തിന്റെ ഉദ്ദേശ്യം എന്താണെന്ന്…. ക്ഷേത്രം എന്തിനാണ്…ക്ഷേത്രം എങ്ങിനെയാണ് പരിപാലിയ്ക്കേണ്ടത്…..  അത് പരിപാലിയ്ക്കാനാണ്  ക്ഷേത്രവുമായി അവർ ബന്ധപ്പെട്ട് നീങ്ങുന്നതും…ഒട്ടേറെ കഷ്ടപ്പാടുകളോടെ….

ക്ഷേത്രം കേന്ദ്രമാക്കി ഹിന്ദുക്കളുടെ ഏകീകരണം

ക്ഷേത്രം കേന്ദ്രമാക്കി ഹിന്ദുക്കളെ ഏകീകരിയ്ക്കുക…. ക്ഷേത്രത്തെ സമുദ്ധരിയ്ക്കുക……. ക്ഷേത്ര ആരാധന വികസിപ്പിയ്ക്കുക….. ഇതെല്ലാം മനസ്സിലുള്ള  നല്ലവരായ നിങ്ങളുടെ ഇടയിലെ കുറെ ഹിന്ദുക്കള്…താല്പര്യപൂർവ്വം രംഗപ്രവേശം ചെയ്ത്  കഷ്ടപ്പെട്ടാണ്…. പഴയ ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രം ഒക്കെ…. വളരെയേറെ ബുദ്ധിമുട്ടി…നന്നാക്കി…കൊണ്ടുവന്നത്…പിരിച്ചും….വിഷമിച്ചും..  ഒക്കെ നന്നാക്കി കൊണ്ടുവന്നത്….. അതില് ശാന്തിക്കാർ ഇല്ലാത്ത അവസ്ഥ മാറ്റി…. എവിടുന്നെങ്കിലും ശാന്തിക്കാരനെ ഒക്കെ കഷ്ടപ്പെട്ട് കൊണ്ടുവന്ന് ശാന്തിയും ഒക്കെ തുടങ്ങി….. പഴയ രീതിയിൽ ഉദ്ധരിയ്ക്കാൻ വേണ്ടി…. ഒട്ടേറെ കഷ്ടപ്പെട്ട്….. വരുമ്പോൾ…….ജനങ്ങളെ അതിലേയ്ക്ക് എത്തിയ്ക്കണം…. ജനങ്ങൾ എത്തുന്നില്ല എന്നുള്ളത് മാത്രമാണ്…..ആകെ ഒരു വിഷമം….

വരുമാനത്തിന് ജനങ്ങളിൽ നിന്ന് കിട്ടിയില്ലെങ്കിലും…. മറ്റ് ചില ഏർപ്പാടുകൾ ഒക്കെ മിക്കവാറും ക്ഷേത്രങ്ങളോടൊപ്പം ചിട്ടി.…ഇല്ലേ…അപ്പം അങ്ങിനെയുള്ള പരിപാടികള്…പിന്നെ മിക്കവാറും…നാട്ടിലുള്ള …ബീഡീം സിഗററ്റും വരെ….ക്ഷേത്രത്തിന് അടുത്തുനിന്ന് കിട്ടിയാൽ അത് മേടിയ്ക്കാനെങ്കിലും  വരുമ്പോൾ അതിൽ നിന്ന് കിട്ടുന്ന ചില്ലറയെങ്കിലും… കാണിയ്ക്ക വീഴുമല്ലോ എന്ന് വിചാരിച്ച്…ഷോപ്പിങ്ങ് കോംപ്ലെക്സും….ഗ്രാമങ്ങളിൽ ആയിട്ടില്ല….. എങ്കിലും ടൗണുകളിൽ എല്ലാം ആയിട്ടുണ്ട്……. ഷോപ്പിംഗ് കോംപ്ലെക്സും…..പിന്നെ ഇതിന് അപ്പുറം … മനുഷ്യര് കഷ്ടപ്പെട്ട് ക്ഷേത്രങ്ങൾ ഇരിയ്ക്കുന്നിടത്ത് കൊണ്ട് വന്ന്  കാണിയ്ക്ക ഇടില്ലാന്ന് അറിയുന്നത് കൊണ്ട്…. ഏതെങ്കിലും സമ്പന്നനെ പിടിച്ച്…..  അച്ഛന്റെയോ അമ്മയുടെയോ പേരിൽ…. വഴിയരികിലേയ്ക്ക് ഇറക്കി….. എറിഞ്ഞുകൊടുക്കാൻ  പറ്റുന്ന വിധത്തിൽ ഒരു കാണിയ്ക്കയും….(43.32 mts)…സാമൂഹികമായി നിങ്ങളുടെ ചരിത്രം ഇവിടം വരെ എത്തിയിട്ടുണ്ട്….

ക്ഷേത്രാരാധനയും ആധുനിക ശാസ്ത്രവും

ഇത്രയും വരെയൊക്കെ ഞങ്ങള് ഒപ്പിച്ചു….ക്ഷേത്രത്തിന്റെ അടുക്കൽ ആളുകള്  വരില്ല….പത്ത് പൈസ ഇടില്ല…. ബസ്സേൽ പോകുമ്പോൾ എങ്കിലും…മറ്റ്  മതങ്ങളുടെ ….വികാസവും പരിണാമവും….കണ്ട്….അവരുടെ കാണിക്കവഞ്ചിയിലേയ്ക്ക് ..അവരുടെ മതത്തിൽ പെട്ടവൻ എറിഞ്ഞു കൊടുക്കുന്നത് കണ്ടെങ്കിലും പത്തുപൈസ എറിഞ്ഞു കിട്ടിയാൽ …. അങ്ങിനെയെങ്കിലും ഇതൊക്കെ ഒന്ന് ഉദ്ധരിച്ച് ഹിന്ദുവിനെ നന്നാക്കണം എന്ന വികാരം വരെ എത്തിയിരിയ്ക്കുന്ന നിങ്ങൾ…. കഷ്ടപ്പെട്ട്  ഉണ്ടാക്കിയതാ ഇതെല്ലാം….ഇത്രയൊക്കെ ചെയ്തിട്ടും… ജനം മാത്രം ഭക്തി പൂർവ്വം ഇതിനകത്തേയ്ക്ക്  എത്തിക്കിട്ടാത്തതിൽ ഉള്ള വിഷമം  തീർക്കുവാൻ ആകും…ഒരു പക്ഷെ ജനങ്ങളെ ഇത് ശാസ്ത്രീയമാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് ….. ആലിന്റെ ചുവട്ടിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ ശാസ്ത്രം ഉണ്ടെന്നും…. അമ്പലത്തിലെ വിഗ്രഹത്തിൽ നിന്ന് തരംഗങ്ങൾ  ഉണ്ടാകുന്നുണ്ടെന്നും…. അങ്ങിനെയുള്ള  തരംഗങ്ങൾ  കൊണ്ട് നിങ്ങൾക്കൊക്കെ ഉദ്ധാരണം  വരുമെന്നും …. ഒക്കെ പറഞ്ഞു കൊടുത്താൽ ആധുനിക ശാസ്ത്രത്തെ ക്ഷേത്രാചാരത്തിന്റെ തലങ്ങളിലേയ്ക്ക് താഴ്ത്തിക്കൊണ്ടുവരുവാനുള്ള ബൗദ്ധിക പ്രതിഭയുള്ള …. ആളുകൾ… അത് ചെയ്ത് എങ്കിലും ഇവിടെ ആളെ എത്തിച്ച് തരും….  തരണം…  അത്രയും ശാസ്ത്രീയതയുണ്ടെന്ന്  സ്വാമി പറയും…. എന്ന പ്രതീക്ഷയിലാവും നിങ്ങൾ എന്നെ വിളിച്ചത്….

സനാതന ധർമ്മം ഒരു സംഘടിത മതമല്ല

അത്രയുമൊക്കെ ശാസ്ത്രമുണ്ടെന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ …. പിന്നെ എന്നെ വിളിയ്ക്കേണ്ടത് ഇല്ല…. ഞാൻ ഒരിക്കലും എന്റെ വാക്കു കൊണ്ട് എനിയ്ക്ക് അറിയുന്നതിൽ അപ്പുറം പറഞ്ഞ് ജനങ്ങളെ വഞ്ചിയ്ക്കുവാൻ….ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല…. അതിലൂടെ ഒരു ധർമ്മം നിലനിർത്തണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുമില്ല…. കാരണം…ലോകത്ത് ഏതെല്ലാം തരത്തിൽ വ്യാഖ്യാനിച്ച് നിലനിർത്തിയാലും… സത്യം മാത്രമെ നിലനില്ക്കൂ. അത്  ഭാരതീയ തത്ത്വ ചിന്തയുടെ അടിസ്ഥാനമാണ്…..  അതിന്റെ മേൽ വരയ്ക്കുന്ന ഒരോ വരയും ഓരോ കളങ്കവും… ചരിത്രത്തിൽ ഹിന്ദുവിന്റെ  സാമാജിക അവബോധത്തിൽ ഏല്ക്കുന്ന പോറലാണ്… കാരണം സനാതന ധർമ്മം  ഒരു സംഘടിത മതമല്ല... (45.25 mts -end of clip 11 as per Shreyas Website)

Part 12 – 23.39 mts

….അത് താല്ക്കാലികളങ്ങളായ അഡ്ജസ്റ്റ്മെന്റ്കളിലൂടെ നടത്തിയാൽ നാളെ അത്  നടത്തിയ കമ്മറ്റിക്കാരൻ തന്നെ ഇന്നു ക്ഷേത്രത്തിൽ നില്ക്കുന്നവൻ ആണെങ്കിലും നാളെ അവന്റെ പ്രസിഡന്റ് പദവിയോ സെക്രട്ടറി പദവിയോ പോകാം…. മനസ്സിലായില്ല….. പോകുമ്പോൾ … അവൻ മെല്ലെ പറയും…. അന്ന് അവൻ ഉൾപ്പെടുന്ന സംഘടനയിൽ ഇരുന്നുകൊണ്ട് പറയും …പണ്ട് ഒരു സ്വാമിയെ ഞങ്ങള് പോയി വിളിച്ചു…. ഞങ്ങൾ അദ്ദേഹത്തിന് ഒരു പ്രസംഗം എഴുതിക്കൊടുത്തു…. അങ്ങിനെയാണ്  ഈ വന്ന്  പ്രസംഗിച്ചത്….. അങ്ങിനെയാണ് നിങ്ങളെ ഒക്കെ വഞ്ചിച്ചത്  എന്ന് അവൻ പറഞ്ഞ് മിടുക്കനാവും……മനസ്സിലായോ എന്ന് അറിയില്ല…. 

കുഴിച്ചെടുക്കുന്ന വിഗ്രഹങ്ങൾ – ഒരു തട്ടിപ്പ് സംഭവം

നിങ്ങളുടെ ക്ഷേത്രങ്ങളിൽ പലപ്പോഴും  മണ്ണു കുഴിച്ച് വിഗ്രഹങ്ങൾ കിട്ടാറുണ്ട്….  കേരളത്തിൽ അങ്ങിനെയാ …മുപ്പതു നാല്പത് കൊല്ലം മുമ്പ്…...തിരുവല്ലയ്ക്കടുത്ത് ….തിരുവൻവണ്ടൂർ എന്നു പറയുന്ന സ്ഥലത്ത് … ഒരു ക്രിസ്ത്രീയ മതവിശ്വാസി സ്വപ്നം കണ്ടൊരു വിഗ്രഹം  കണ്ടുകിട്ടി….ഒരു ക്രിസ്ത്രീയ മതവിശ്വാസിയാ  സ്വപ്നം കാണുന്നത്…. അപ്പോൾ വിഗ്രഹം കിടക്കുകയാണ്…. നൂറടി ആഴത്തിലാ കിടക്കുന്നത്…പകലും രാത്രിയും മാന്തി….വിഗ്രഹം കിട്ടിയില്ല… ഒരു വലിയ കുളം തന്നെ  ഉണ്ടായി  …വെള്ളം കിട്ടുന്ന…..അപ്പോൾ  ജ്യോതിഷി പറഞ്ഞു .. ഇങ്ങിനെ വിഗ്രഹം താന്നോണ്ടിരിയ്ക്കുകയാണ്… അപ്പോൾ വീണ്ടും മാന്തുകയാണ്…  അപ്പോൾ അന്നതിന്റെ പ്രസിഡന്റും  സെക്രട്ടറിയുമൊക്കെ ഉണ്ട്…  ഖജാൻജി ഒക്കെയുണ്ട്… എന്റെ ഓർമ്മ ശരിയാണെങ്കില് … ചേർത്തലയ്ക്കടുത്ത്  അരൂർ എന്നു പറയുന്ന  സ്ഥലത്ത് പ്രസിദ്ധനായ ഒരു ജ്യോതിഷ്യവും തന്ത്രവും അറിയുന്ന…. ഒരാളുണ്ട്…. അദ്ദേഹമാണ് …പ്രശ്നം വച്ച് അവസാനം നോക്കിയത്….  നാട്ടുകാർ ഒക്കെ പോയിട്ടുണ്ട്….  ഒടുവിൽ അദ്ദേഹം പറഞ്ഞ അളവ് വരെ മാന്തിയിട്ടും കിട്ടാതെ വന്നപ്പോൾ… കമ്മറ്റിക്കാർ അദ്ദേഹത്തെ സമീപിച്ചു… നാട്ടുകാർ വല്ലാതെ കൂടിയിരിയ്ക്കുകയാണ്…. ഞങ്ങള് ചുറ്റുമെന്നാണ് തോന്നുന്നത്… പിരിച്ച പണം ഏതാണ്ട് നല്ല നിലയിലായി…. ഭക്തി മൂർദ്ധന്യത്തിൽ നില്ക്കുകയാണ്….  അദ്ദേഹം പറഞ്ഞു… ഇനി ഒന്നേ രക്ഷയുള്ളൂ…. വിഗ്രഹം ഇതുവരെ കിട്ടിയില്ലെങ്കിൽ …. ഒരു വിഗ്രഹം അവിടെ ഉണ്ടാവണം….. അങ്ങിനെ അവർ നാഗർകോവിലിൽ പോയി വിഗ്രഹം കൊണ്ടുവന്ന്…. വിഗ്രഹം ഇതിനകത്തിട്ട്  പൊക്കിയെടുത്തു….നാട്ടുകാർ ആരും  അറിഞ്ഞില്ല…. ഞങ്ങൾ ആരും അറിഞ്ഞില്ല….  നാട്ടുകാർ ആരും അറിഞ്ഞില്ല….

കമ്മ്യൂണിസത്തിന്റെ അപചയം

പത്തു വർഷം പ്രസിഡന്റായിരുന്ന ആൾ  പത്താമത്തെ വർഷം  പ്രസിഡന്റ് അല്ലാതെ ആയി…പുറത്തിറങ്ങിയപ്പോൾ അയാള് പറഞ്ഞു …ഇതിങ്ങിനെ പറ്റിച്ചതാ…ജനങ്ങളെയെന്ന്…..ജനങ്ങൾ കൂട്ടായപ്പോൾ അത് വിശ്വസിച്ചില്ല…… എങ്കിൽപ്പോലും…ശങ്കയുണ്ടാക്കാൻ അത് ധാരാളമായി…. ധർമ്മം ഏത് അഡ്ജസ്റ്റ്മെന്റ് നടത്തിയാലും  ഏത് പ്രാസ്ഥാനികമായ കൂട്ടുകെട്ടിൽ നിന്നുകൊണ്ട് അധർമ്മം കാണിച്ചാലും…. ഒരിക്കൽ അത് പുറത്തുവരുമെന്ന് സ്റ്റാലിനും നമ്മളെ പഠിപ്പിയ്ക്കുന്നുണ്ട്.…. മനസ്സിലായില്ല…കമ്മ്യൂണിസത്തിന്റെ അപചയത്തില് …. ഈ സ്റ്റാലിനെ നിങ്ങൾ മറന്നുപോവില്ല എന്നു തോന്നുന്നു.. അതുകൊണ്ട് സത്യത്തിന്റെ മേൽ കെട്ടിപ്പെടുക്കുന്നത് മാത്രമേ ചിരസ്ഥായിയായി നില്ക്കൂ……

ചരിത്രം മാറ്റിപ്പറയുവാൻ തയ്യാറല്ല

ചരിത്രത്തെ മാറ്റി മറിയ്ക്കുകയും കള്ളം  ചരിത്രത്തിൽ  എഴുതിച്ചേർക്കുകയും ചെയ്ത് …. ഒന്നും നിലനിർത്താമെന്ന് ആരും വ്യാമോഹിയ്ക്കണ്ട….. തന്റെ അഭീഷ്ടങ്ങൾക്കോ….. വ്യക്തിവൈഭവങ്ങൾക്കോ വേണ്ടി…. താല്ക്കാലികങ്ങളായ ലാഭങ്ങൾക്കു വേണ്ടി…. ചരിത്രത്തിന്റെ മേൽ  തിരുവെഴുത്ത് നടത്തി  നേടുന്ന നേട്ടങ്ങൾ ഒന്നും, ശാസ്ത്രത്തെ വളച്ചൊടിയ്ക്കുന്ന നേട്ടങ്ങൾ ഒന്നും…. ശാശ്വതങ്ങൾ അല്ല….  അവ ജനത്തിന്  പ്രയോജനപ്പെടുകയുമില്ല….. ഇത് അറിയുന്ന നിലയിൽ…. നിങ്ങളോട് വന്ന് ഞാൻ അറിയുന്ന ചരിത്രം മാറ്റി പറയാൻ എനിയ്ക്ക് മനോവൈഷമ്യമുണ്ട്….മാത്രവുമല്ല….ഒരു വയറ് ചോറിനും…. മാക്സിമം വരാവുന്ന…. ആയിരത്തൊന്നോ  അയ്യായിരത്തൊന്നോ  രൂപ ദക്ഷിണയ്ക്കും വേണ്ടി…..  സ്വന്തം മനഃസ്സാക്ഷിയെയും  താൻ പഠിച്ച ശാസ്ത്രത്തെയും …. കളങ്കപ്പെടുത്തേണ്ടി വരുന്നത്… മഹാപരാധങ്ങളിൽ  ഒന്നാണ്…..  ഗുരു നിന്ദയുമാണ്

വിഗ്രഹഭഞ്ജകനും നിരീശ്വരവാദിയുമായ സ്വാമി നിർമ്മലാനന്ദഗിരി

ഞാൻ പറയുന്നത് ഒക്കെ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല…..  ഇതെല്ലാം ഞാൻ പറയുന്നത് എന്റെ ഒരു ഊഹത്തിൽ നിന്നാണ്… അങ്ങിനെ ഒരെതിർപ്പ്  എന്നോടുണ്ടാകാം…. അത് ശങ്കയല്ല…. അതാണെങ്കിൽ ഞാനിനി ചർച്ച ചെയ്ത് തീർത്താൽ തീരുമെന്നും എനിയ്ക്ക്  തോന്നുന്നില്ല… പറഞ്ഞത് മനസ്സിലായി  എന്ന് വിചാരിയ്ക്കാം…..ങ്ഹും…. അതൊരെതിർപ്പാണ്…. കാരണം ഞങ്ങൾ ഇങ്ങിനെ ഒക്കെ ആരാധിയ്ക്കുന്നുണ്ട്…..ഞങ്ങൾ ഇങ്ങിനെയൊക്കെയാണ്  ഇവിടെ കൂടാൻ തീരുമാനിച്ചിരിയ്ക്കുന്നത്…. ഉള്ള ആളുകളും കൂടെ കുറഞ്ഞുപോകാൻ  ആണല്ലോ ഇത് സഹായിച്ചത്….. കൂടുതൽ ആളുകളെ ഇതിലേയ്ക്ക്  ….സമാഹരിയ്ക്കാൻ സഹായകമായില്ലല്ലോ  എന്ന വേദന…ഒരെതിർപ്പായി രൂപാന്തരപ്പെടാം…. അതിന് പുതിയ കഥകളും…. ഭാവനയിൽ ഉണ്ടാക്കാം…. സ്വാമി വഗ്രഹഭഞ്ജകനാണ്…നിരീശ്വരവാദിയാണ്....ഞാൻ പറഞ്ഞ വാക്കുകളിൽ ഒന്നും നിങ്ങൾക്ക് …. നിരീശ്വരവാദത്തിനോ വിഗ്രഹ ഭഞ്ജകത്വത്തിനോ അടിസ്ഥാനമായി  പറയുവാൻ ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം….

ഈശ്വരാനുസന്ധാനം

നല്ല ഈശ്വരാനുസന്ധാനം ആരെങ്കിലും ചെയ്യാൻ ആഗ്രഹിയ്ക്കുന്നെങ്കിൽ  അതിനുള്ള വഴികൾ തന്നെയാണ് ഞാൻ ഇവിടെ ഇരുന്ന് പറഞ്ഞത്……. ഭാരതീയ ചിന്ത ഈശ്വരനെ എങ്ങിനെ കാണുന്നു…. എന്താണ് ഈശ്വരൻ….  ഏത് രീതിയിലാണ് ആരാധന പോകേണ്ടത്…. എന്ന് സുവ്യക്തമായ തലങ്ങളിൽ രൂപാന്തരപ്പെടുന്ന രീതിയിലാണ്…. ഞാൻ പറഞ്ഞത്…. അതുകൊണ്ടാണ്… രണ്ടാമത് ശങ്കയുണ്ടെന്ന് പറഞ്ഞപ്പോൾ…. ഞാൻ വരാമെന്ന് ഉറപ്പിച്ച് പറഞ്ഞത്…. കാരണം ആളുകളെ തെറ്റിദ്ധരിയ്ക്കാനുള്ള …. വഴിയിലും കൂടെ ഒരടി തന്നിട്ട് പോകാമെന്ന് വിചാരിച്ച്…. ചോദിച്ചോ…..

അത് നമ്മുടെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യമല്ല… അതെ ഞാൻ പറഞ്ഞതാണ്….. പക്ഷെ വിഷയവുമായി  ബന്ധപ്പെട്ട ചോദ്യമല്ല… ആലയവും ആരാധനയുമായി  ബന്ധപ്പെട്ടതല്ല…എങ്കിലും  ഞാൻ അതിന് ഉത്തരം എനിയ്ക്ക് അറിയുന്ന രീതിയിൽ  പറയാം… ആലയത്തോടും ആരാധനയോടും  ഈ ചോദ്യം ബന്ധപ്പെടുന്നില്ല…..ഞാൻ അറിയുന്നിടത്തോളം….. അതായത് എന്തുകൊണ്ടാണ്…. ഈ വ്യത്യാസം ഉണ്ടാകുന്നത് ….എന്നായിരിയ്ക്കുമല്ലോ  ചോദിയ്ക്കുന്നത്…. അല്ലേ…വ്യത്യാസം ഉണ്ടാകുന്നത്  എന്തുകൊണ്ട് എന്ന് വ്യക്തമായി ആ വ്യത്യാസത്തിൽ നില്ക്കുന്നവർക്ക്  തന്നെ കണ്ടെത്താൻ കഴിയുന്നില്ല……എന്നാണ് ഉത്തരം ഞാൻ  പറയേണ്ടത്…. കാരണം നമ്മൾ ഒക്കെ വ്യത്യസ്തരാണ്… അതിന്റെ പിന്നിൽ ഒരു ശക്തിയും പ്രവർത്തിച്ചിട്ടല്ല… വ്യത്യാസം ഉണ്ടാകുന്നത്…നമ്മുടെ അജ്ഞാനം കൊണ്ടാണ് വ്യത്യാസം  ഉണ്ടാകുന്നത്….

No Equality – സ്വാമിജിയോടുള്ള എതിർപ്പ്

ഭാരതീയ ചിന്ത പ്രകാരം…. ആത്മബോധത്തിൽ ഒഴിച്ച്  ബാക്കി എല്ലായിടത്തും… മനുഷ്യൻ വ്യത്യസ്തനാണ്… ആത്മബോധം ഒഴിച്ചുള്ളതെല്ലാം… അജ്ഞാനത്തിന്റെ ലോകവുമാണ്…ഭാരതീയ ചിന്ത ആദ്യമായി രണ്ടു വിദ്യയെ പഠിപ്പിയ്ക്കുന്നു…. അടുക്കോടെ പറഞ്ഞുതരാം…കേട്ടോളൂ…കേട്ട് കഴിഞ്ഞ് സംശയം ഉണ്ടെങ്കിൽ  ചോദിയ്ക്ക് …. ചോദ്യം എന്റെ പ്രസക്ത വിഷയത്തോട് ബന്ധപ്പെട്ടതല്ല….  എങ്കിലും ഞാൻ അതിന്റെ …. ഉത്തരം പറയാം….  അത് അങ്ങിനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന്  വിചാരിച്ചാൽ….സ്വാമിജി ആരൊക്കെയോ ചോദിച്ച പ്രസക്തമല്ലാത്ത….അദ്ദേഹം ഇതിന്റെ സംഘാടകരുമായി  ബന്ധപ്പെട്ട  ആളല്ലെങ്കിൽ… നാളെ സംഘാടകർ ഇറങ്ങിപ്പോകും….കാരണം ആശയങ്ങളെ പലപ്പോഴും മനുഷ്യൻ ആമാശയം കൊണ്ട് നേരിടാറുണ്ട്…. അതിന്റെ ഭാഗമായി പ്രസക്തമല്ലാത്ത ചോദ്യത്തിന്  ഉത്തരം പറഞ്ഞ് സ്വാമി സമയം കളഞ്ഞു…ഞങ്ങള് പലതും ചോദിയ്ക്കാനാ ഒരുങ്ങിയിരുന്നതെന്ന് പറയരുത് …..അതുകൊണ്ട് ഞാൻ സൂചിപ്പിച്ചതാണ്… ക്ലിയർ ആകുമെന്ന്  വിചാരിയ്ക്കുന്നു…. കാരണം കരുതലോട് വേണം ഇനി ഞാൻ നിങ്ങളോട് വർത്തമാനം പറയുവാൻ…. കാരണം നിങ്ങളുടെ മനസ്സിൽ  എതിർപ്പാ വന്നിരിയ്ക്കുന്നത്… എന്റെ ഊഹത്തില് … ഊഹം മാത്രമാണ് ഇത്….കാരണം കുറെപ്പേർ എന്നെ ഫോൺ ചെയ്തിരുന്നു…. അല്ലാതെ വേറെ  തെളിവൊന്നും എനിയ്ക്കില്ല…. നിങ്ങളുടെ നാട്ടിലെ കുറപ്പേര്  ഫോൺ ചെയ്തിരുന്നു …ഇവിടൊക്കെ തീ കത്തിയ്ക്കൊണ്ട് ഇരിയ്ക്കുകയാണ്.... അങ്ങിനെയുള്ള തീ കത്താൻ മാത്രം ഒന്നും ഞാൻ പറഞ്ഞില്ലെന്നാ എന്റെ വിശ്വാസം… ഇവിടെ ആളുകൾ ഒക്കെ രണ്ട് തട്ടായിരിയ്ക്കുന്നു…. കുറെപ്പേര് സ്വാമിയുടെ വാക്ക്  ഒക്കെ എടുത്തിട്ട്….. ഉദ്ധരിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു…..അങ്ങിനെ വരുമ്പോൾ ഈ ക്ഷേത്രം ഒക്കെ എന്താവും.…. ഞങ്ങൾ ഒക്കെ എന്ത്  ചെയ്യും… …അതിന് ചോദിച്ച ആളിനോട് ഞാൻ  ഒരു മറുപടി പറഞ്ഞു (52.32 mts)….

അമ്പലക്കമ്മറ്റിയിലെ സ്ഥാനം തെറിച്ചാൽ

നിങ്ങള് കമ്മറ്റി കൂടുമ്പോൾ… അത് മറന്നു പോകില്ല….ഞാൻ പറഞ്ഞോളാം….ഇപ്പം ഇത് കഴിഞ്ഞാൽ….. ഒന്ന് സൂചിപ്പിച്ചിട്ട് പറഞ്ഞോളാം…അല്ലെങ്കിൽ അപ്രസക്തമായത് പറഞ്ഞു എന്ന്  നാളെ പറയരുത് …. അതിനുവേണ്ടി മാത്രം…. അതിന് ഞാൻ വളരെ ശക്തമായി മറുപടി പറഞ്ഞു…. നിങ്ങള് കമ്മറ്റി കൂടൂമ്പോൾ …. അഞ്ച് കൊല്ലം ഭാര്യ…. കൈയ്യിൽ പൂത്താലിയും കൊണ്ടുവന്ന് അമ്പലത്തിൽ തൊഴുതുകൊണ്ടിരിയ്ക്കുന്ന  വീട്…. മക്കൾ ഒക്കെ രാവിലെ ഏറ്റാൽ  ആദ്യം അമ്പലത്തിലേയ്ക്ക് പോകും…. ഭർത്താവ് അമ്പലത്തിന്റെ  ചുറ്റുവട്ടത്തുനിന്ന്  മാറുകില്ല…. കാരണം…  അദ്ദേഹം അമ്പലത്തിന്റെ കമ്മറ്റിയിൽ പ്രമുഖനാണ്…..പ്രസിഡന്റോ സെക്രട്ടറിയോ ആണ്….. ഒരു തവണ ഈ പദവി നഷ്ടപ്പെട്ടാൽ   അദ്ദേഹം വീട്ടിൽ എത്തിയിട്ട് ആദ്യം പറയുക…. ഇനി ഒരെണ്ണവും അമ്പലത്തിലോട്ട് പോകരുതെന്നാണ്… അങ്ങിനെ ഒരുപാടു പേരെ  എനിയ്ക്ക് അറിയാം…. അപ്പോൾ നിങ്ങൾ എന്താ ചെയ്യുക…. അതൊക്കെത്തന്നെ  ഇപ്പോഴും ചെയ്താ  മതി എന്ന് പറയും…മനസ്സിലായില്ല….

ക്ഷേത്രത്തിന്റെ ആരാധന ഒക്കെ കുറഞ്ഞു പോയെങ്കിൽ  അപ്പോൾ ചെയ്യുന്നത് ചെയ്താ മതി …കാരണം എന്താണെന്ന് വച്ചാൽ അയാളെ പിടിച്ചു നിർത്താൻ പറ്റുകില്ലല്ലോ ഈ  അറിവുകൊണ്ടൊന്നും….. പത്തു കൊല്ലം ഭരിച്ചവനാണ്  അറിയുക ക്ഷേത്രം  ശക്തമാണെന്നും ദേവതയ്ക്ക്  ശക്തിയുണ്ടെന്നും… പത്തു കൊല്ലത്തെ ഭരണം കഴിഞ്ഞ് അയാള്  അമ്പലത്തിൽ കേറിപ്പോകരുത് എന്ന് പറഞ്ഞാൽ…. അയാൾ പോകണ്ട എന്ന് തീരുമാനിയ്ക്കുന്നതോടെ  നാട്ടുകാർക്ക് അറിയാം… അത് ഞാൻ പൂരിപ്പിച്ച് പറഞ്ഞ് നിരീശ്വരവാദം പറഞ്ഞുവെന്ന് വേണ്ട…

അപ്പോൾ ഈ കൂട്ടായ്മ ഒക്കെ … ഞാൻ ഉണ്ടെങ്കിൽ ഉണ്ട്…. ഞാനില്ലെങ്കിൽ  ഇല്ല…. എന്നല്ലേ…. അപ്പോൾ എല്ലാ സത്യവും ഞാൻ ഉണ്ടെങ്കിൽ സത്യവും ഞാൻ ഇല്ലെങ്കിൽ അസത്യവുമല്ലേ..  ചോദ്യം മനസ്സിലായില്ല…. ഞാൻ എങ്ങിനെയോ ജനിച്ചുപോയത്  ഹിന്ദുമതമായതുകൊണ്ട്…. ഹിന്ദു മതം ശ്രേഷ്ഠം  ആകുന്നു …. ഞാൻ ക്രിസ്തുമതത്തിൽ ജനിച്ചിരുന്നു എങ്കിൽ … നിങ്ങൾ ഓരോരുത്തരും  ഒരു നിമിഷം ആലോചിയ്ക്കുക …നിങ്ങൾ ക്രിസ്തുമതത്തിൽ ആയിരുന്നു ജനിച്ചത് എങ്കിൽ…നിങ്ങളുടെ അച്ഛനമ്മമാർ ക്രിസ്ത്യാനികൾ ആയിരുന്നെങ്കിൽ …. നിങ്ങളിൽ ഒരാൾ ഏത്  രാഷ്ട്രീയത്തിൽ നിൽക്കുന്നുവോ  ആ രാഷ്ട്രീയം  കുറ്റമറ്റതും  ഉചിതവും സത്യവും ധർമ്മങ്ങൾ ഉള്ളതുമാണ് ….ശരിയല്ലേ…. എന്ന് നിങ്ങൾ അതിനോട് വിടപറയുന്നുവോ…. അന്നു മുതൽ, മുമ്പ് ഉണ്ടായിരുന്ന  ധർമ്മം ഒക്കെ തീരുകയും ചെയ്യും….  അപ്പോൾ ഏറ്റവും വലിയ ശരി ഏതാണ്….ഞാനാണ് . …നിങ്ങൾ ഒന്ന് കേട്ടോട്ടെന്ന് വച്ചാ …മറ്റെ വിഷയമാന്ന്  പറഞ്ഞ് പറഞ്ഞത്…. നിങ്ങൾക്കുള്ള ഉത്തരം പറയാൻ ഒന്ന് വളഞ്ഞ വഴി സ്വീകരിച്ചതാ…

ആത്മബോധം -അക്ഷരവിദ്യ vs ക്ഷരവിദ്യ

അപ്പോൾ ഞാൻ എന്ന് പറയുന്നതാണ്  സൃഷ്ടിയുടെ ആദിമ രൂപം. ഈ ഞാനാണ് അജ്ഞാനത്തിന്റെ കേന്ദ്രം …. അതുകൊണ്ട് ഈ അജ്ഞാനമാണ്  വേറുകൃത്യങ്ങളുടേയും  വ്യത്യാസങ്ങളുടേയും കാരണം…. ഈ ഞാൻ അങ്ങ് പോയാൽ…. ആത്മബോധമായി… ആ  ആത്മബോധം ലഭിയ്ക്കണമെങ്കിൽ….. എന്നെ എന്റെ ശരീരത്തിൽ നിന്ന്  മോചിപ്പിയ്ക്കണം…. എന്നെ എന്റെ വാസനകളിൽ നിന്ന് മോചിപ്പിയ്ക്കണം …സൂക്ഷ്മമായി…  എന്നെ എന്റെ മനസ്സിൽ നിന്ന് മോചിപ്പിയ്ക്കണം….അങ്ങിനെ മോചിപ്പിയ്ക്കുന്ന വിദ്യയെ … അക്ഷര വിദ്യയെന്നും… അങ്ങിനെ മോചിയ്ക്കാതിരിയ്ക്കുന്നിടത്തോളം  ഈ ഭൂമിയിൽ  സാർത്ഥകമായി ആ ബന്ധങ്ങൾ നിലനിർത്തി  ജീവിയ്ക്കുന്ന വിദ്യയെ… ക്ഷരവിദ്യ എന്നും ഭാരതീയർ പറയും…

ഭാവാതീതന്മാർ

ദ്വേ വിദ്യേ വേദിതവ്യേ  ഇതിഹസമയത്  വേദ വിദോ വദന്തി….. അറിഞ്ഞവർ പറയുന്നു… വിദ്യ രണ്ടാണെന്ന് ..  പരാചൈവഅപരാച… ഒന്ന് പരയും  ഒന്ന്  അപരയും….. പരയിൽ എത്തുമ്പോഴാണ് ഒരാൾ അറിയുന്നത് …. എല്ലാം ഏകമാണെന്ന്….. അറിഞ്ഞ ആളുകൾ …. ഹിന്ദുമതത്തിൽ ജനിച്ചിട്ടുണ്ട്… അറിഞ്ഞ ആളുകൾ ക്രിസ്തുമതത്തിലും ജനിച്ചിട്ടുണ്ട്…. അറിഞ്ഞ ആളുകൾ ഇസ്ലാംമതത്തിലും ജനിച്ചിട്ടുണ്ട്… അറിഞ്ഞ ആളുകൾ …ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്…  അറിഞ്ഞ ആളുകൾ  പാശ്ചാത്യരിലും ഉണ്ടായിട്ടുണ്ട്…..  അറിഞ്ഞ ആളുകൾ കണ്ണൂരിൽ ജനിച്ചിട്ടുണ്ട്…. അറിഞ്ഞ ആളുകൾ കാസർഗോഡും ജനിച്ചിട്ടുണ്ട് … അപ്പോൾ അറിഞ്ഞ ആളുകൾ ജനിച്ച മതവും….അറിഞ്ഞ ആളുകൾ ജനിച്ച ജാതിയും…. അറിഞ്ഞ ആളുകൾ ജനിച്ച  രാജ്യവും…. അറിഞ്ഞ ആളുകൾ ജനിച്ച ദേശവും….. മനോഹരമാകണമെന്നില്ല…. അറിഞ്ഞവർ…. അറിഞ്ഞവരും ആനന്ദമുള്ളവരുമാണ്…. അവരുടെ ആശയങ്ങൾ  അറിയാതെ എടുത്തുപയോഗിയ്ക്കുമ്പോഴാണ്…. അപകടം വരുന്നത്…..

അറിഞ്ഞ ആളുകൾ പറഞ്ഞ വാക്കുകൾ…. മറ്റുള്ളവർ അറിഞ്ഞുകൊള്ളട്ടെ എന്ന് കരുണാമയന്മാരായ  ആ ആചാര്യന്മാർ വിചാരിച്ചിട്ട് …. ജനങ്ങളോട് പറഞ്ഞുകൊടുത്തിട്ടുണ്ട്…. അതൊക്ക അവരുടെ ദർശനങ്ങളായി രംഗത്ത് വന്നിട്ടുണ്ട്….  ആ ദർശനങ്ങളുടെ ഗന്ധം ചുമന്നതുകൊണ്ടോ…. ആ ദർശനങ്ങളെ  ചുറ്റിപ്പറ്റി സംഘടനകൾ ഉണ്ടാക്കിയതുകൊണ്ടോ….അറിഞ്ഞവന്റെ പിൻമുറക്കാരായിരിക്കില്ല അവർ… അറിഞ്ഞവനുമായി  അവർക്ക്  ബന്ധവുമുണ്ടാവില്ല… പക്ഷെ ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, ദേശത്തിന്റെ പേരിൽ  ഞങ്ങൾ അയാളോട് ബന്ധപ്പെട്ടവൻ ആണ്….. എന്ന അവകാശവാദം ഉന്നയിച്ച്….ആയിരങ്ങളെ പറ്റിക്കാൻ അവന് കഴിയും….  അത് വരാതിരിയ്ക്കണമെങ്കിൽ … അറിവ് എന്താണെന്ന് … പോകുന്നവർ അറിഞ്ഞിരിയ്ക്കണം….  അവൻ കളിപ്പിയ്ക്കാതിരിയ്ക്കണമെങ്കിൽ ….

ക്രിസ്ത്യാനിയുടെ ലക്ഷണം – മർക്കോസിന്റെ സുവിശേഷം

നിങ്ങളിൽ പലരും ഗാന്ധിസവും…മാർക്സിസവും…. നാരായണഗുരുവിന്റെ ദർശനങ്ങളും, ചട്ടമ്പിസ്വാമികളുടെ ദർശനങ്ങളും…. ശ്രീ ശങ്കരന്റെ ദർശനങ്ങളും…. ഒക്കെ പൊക്കി പിടിയ്ക്കുന്നത്…. അറിഞ്ഞിട്ടല്ലല്ലോ… വായിച്ചു നോക്കിയിട്ട് പോലും അല്ലല്ലോ….. ഒരു ക്രിസ്ത്യാനിയും ക്രിസ്തുവിനെ തിരിച്ചറിഞ്ഞിട്ടല്ല  ക്രിസ്ത്യാനി ആകുന്നത്…  കാരണം മർക്കോസിന്റെ സുവിശേഷത്തിന്റെ അന്ത്യം എടുത്ത് ഒരു ക്രിസ്ത്യാനിയുടെ കൈയ്യിൽ കൊടുത്താൽ … അവൻ ഇറങ്ങി ഓടും… സത്യ ക്രിസ്ത്യാനി പാമ്പിനെ പിടിച്ചാൽ കടിയ്ക്കില്ല….കടിച്ചാലും  വിഷപ്പാമ്പ്  കടിച്ചാലും അവൻ മരിയ്ക്കില്ല…. സത്യ ക്രിസ്ത്യാനി വിഷം കുടിച്ചാൽ മരിയ്ക്കില്ല… ഇത് ക്രിസ്ത്യാനിയുടെ ലക്ഷണമാ…  മർക്കോസിന്റെ  സുവിശേഷം…. (editors note : “വിശ്വസിച്ച് സ്നാനം സ്വീകരിയ്ക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിയ്ക്കപ്പെടും (മർക്കോസ് 16 : 16). വിശ്വസിയ്ക്കുന്നവരോടു കൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിയ്ക്കും : അവർ എന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്ക്കരിക്കും. പുതിയ ഭാഷകൾ സംസാരിയ്ക്കും. (മർക്കോസ് 16:17). അവർ സർപ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തുകുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവർ രോഗികളുടെ മേൽ കൈകൾ വയ്ക്കും : അവർ സുഖം പ്രാപിക്കുകയും ചെയ്യും (മർക്കോസ് 16:18))(പുതിയ നിയമം, പേജ് 79, KCBC Bible Commission Bible (Kerala Catholic Bible Society)). പ്രചരിപ്പിയ്ക്കാൻ  വരുന്നവനെ പിടിച്ചിട്ട്…..കുടിയ്ക്കെടാ എന്ന് പറഞ്ഞ്  വിഷം കൊടുത്താൽ…… can you follow ?  ജാതി ഭേദം, മതദ്വേഷം ഇല്ലാതെ ഉള്ളൊരു  മാനസികാവസ്ഥയിൽ  എത്തുന്നവനാണ്  നാരായണീയൻ….  നാരായണഗുരുവിന്റെ പേര് പറയുന്ന ഈഴവനും തീയനും അങ്ങിനെ ആണോ … ആണോ…. ആവില്ല. (58.34 mts/ 1.09.10 mts)….  

കാമമാണ് വിയോജിപ്പുകൾക്ക് കാരണം

ജാതി നീതി കുല ഗോത്ര ദൂരകം …നാമ രൂപ ഗുണ ദോഷ വർജ്ജിതം …. ദേശ കാല വിഷയാതി വർത്തിയത് ….ബ്രഹ്മ തത്ത്വ അസി ഭാവയാത്മനി…. എന്നു പറയുന്ന ആചാര്യനാണ് ശങ്കരൻ. ബ്രാഹ്മണൻ അങ്ങിനെയാണോ…. ജാതി നീതി കുലം ഗോത്രം ഒക്കെ ദൂരെ. ഒന്നും പരിഗണിയ്ക്കണ്ട. ദേശം കാലം വിഷയം ഇവയെ ഒന്നും പരിഗണിയ്ക്കണ്ട. ഇവയ്ക്കൊക്കെ അതീതമായ ഏകമായ സത്തയെ അറിയുന്നവനാണ് ഉത്തമനായ ബ്രാഹ്മണൻ. നിങ്ങളു കാണുന്ന ബ്രാഹ്മണർ ഒക്കെ അങ്ങിനെയാണ്. അപ്പോൾ ശങ്കരന്റെ കൂട്ടർ ആണോ. അല്ല. അപ്പോൾ ഇങ്ങിനെ ഓരോ ദർശനത്തിലും അതിന്റെ ആചാര്യന്മാർ കണ്ടെത്തിയ മഹാസത്യങ്ങൾ എഴുതി വച്ചിട്ടുണ്ട്. അത് പഠിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോഴ് നാം ഏക ഭാവനയിൽ എത്തും. അങ്ങിനെ എത്തുന്നത് വിയോജിപ്പില്ലാത്ത ഒരവസ്ഥ. ഒന്നിനോടും. അതേ സമയം ഈ ലൗകിക വിഷയങ്ങളിൽ താല്പര്യം ഉണ്ടാവുമ്പോൾ നമുക്കെല്ലാം ആഗ്രഹങ്ങൾ ഉണ്ടാവും … ആ ആഗ്രഹങ്ങൾ കാരണമായി കോപം ഉണ്ടാവും…. കോപം കാരണമായി മോഹമുണ്ടാവും…… മോഹം കാരണമായി വിനാശമുണ്ടാവും. …. അങ്ങിനെയുള്ള വിയോജിപ്പുകൾ നമുക്കെല്ലാം സർവ്വസാധാരണമായി കാമം ഉള്ളിടത്തോളം ഉണ്ടാവും. സംശയം വേണ്ട. അപ്പോൾ കാമമാണ് വിയോജിപ്പുകൾക്ക് കാരണം. കാരണം എന്താണെന്നല്ലേ എന്നോട് ചോദിച്ചത്. ആഗ്രഹമാണ് വിയോജിപ്പുകൾക്ക് കാരണം.

ജീവന്റെ പ്രാഗ്ഭൂമി (പുനർജ്ജന്മം, ജനിതകം)

അപ്പോൾ രണ്ട് തലമുണ്ട് അതിന്. ഒരു മനുഷ്യന്റെ ജനനം എന്ന സമയം മുതൽ മാത്രമേ ഉള്ളൂ അവൻ എന്ന് ഭൗതികമായാണ് നിങ്ങൾ ജനനത്തെ എടുക്കുന്നത് എങ്കിൽ അതിന് ഉത്തരം പറഞ്ഞുതരാൻ എനിയ്ക്ക് വിഷമമുണ്ട്. ഒരാളിന്റെ ….ഞാൻ പറഞ്ഞ്.. ഞാനൊന്ന് പറഞ്ഞു തീരുമ്പം നിങ്ങൾക്ക് മനസ്സിലാകും….ഒരാളിന്റെ ജനനം എന്നത് … ഒരു വളരെ നീളമുള്ള ഒരു പ്രക്രിയ ആണെന്നും എന്നു പറഞ്ഞാൽ …..(ആരോടോ ചോദിക്കുന്നു….) … അങ്ങയുടെ പേര് … ശങ്കരൻ…ശങ്കരൻ ഏതോ ഒരു അച്ഛനും അമ്മയ്ക്കും ജനിച്ചതു മുതൽ ശങ്കരനായി അറിയപ്പെടുന്നു എന്നു മാത്രമെ ഉള്ളൂ. ശങ്കരന്റെ ജീവന് ഒരു പ്രാഗ് ഭൂമിയുണ്ട്. ഇതിനു മുൻപുള്ള. അതിനെ ഭാരതീയർ പുനർജ്ജന്മം എന്ന് വിളിയ്ക്കും. ആധുനികർ ജനിതകങ്ങളുടെ സംവേദനം എന്ന് പറയും. രണ്ട് വാക്കില് ഏതും ഉപയോഗിയ്ക്കാം…. എനിയ്ക്ക് വിരോധമില്ല. …. അതായത് ഹോളിസ്റ്റിക്കുകൾ …. ആധുനിക ഹോളിസ്റ്റിയ്ക്കുകൾ …. അവർ നടത്തിയ പഠനങ്ങളിൽ …. ഒരുവൻ ഉണ്ടായി മരിയ്ക്കുന്ന ഒരു സത്യമല്ല….. അനേകകാലത്തേയ്ക്ക് ഉണ്ടായിരിയ്ക്കുന്ന ഒരു സത്യമാണ്. ഒരിക്കൽ ഉണ്ടായി പെട്ടെന്ന് മറയുന്ന ഒന്നല്ല ഈ ജീവിതം.

ഗീത 8:6 – വീട്ടിൽ കിടന്ന് മരിയ്ക്കണം

ഉപനിഷത്തിന്റെ ഭാഷ ഉപയോഗിച്ചാൽ നചികേതസ്സ് തന്റെ അച്ഛനോട് പറയന്നുണ്ട്…. അച്ഛാ സസ്യമിവ മർത്ത്യ ഭ(പ?)ജ്ജ്യതേ സസ്യമിവ ആജായതേ പുനഃ എന്ന് എടുത്തുകൂടാ. അച്ഛൻ മുമ്പ് ജീവിച്ചിരുന്നവരെ നോക്കുക. ഇനി വരാൻ പോകുന്നവരെയും നോക്കുക. കാരണം അച്ഛൻ മുമ്പ് ജീവിച്ചിരുന്നവരിലും ഇനി വരാൻ പോകുന്നവരിലും ഒരു തുടർച്ചയായി ഉണ്ട്. ഈ തുടർച്ചയെ എടുത്താൽ ഞാൻ മുടന്തനായി ജനിയ്ക്കുന്നത് എന്റെ ആഗ്രഹം കൊണ്ടാണ്. അനുകൂലവും പ്രതികൂലവുമായ രണ്ട് ആഗ്രഹങ്ങളാണ് എന്നെ ജനനങ്ങൾക്ക് പ്രേരിപ്പിയ്ക്കുന്നത്. എങ്ങിനെ എന്നു ചോദിച്ചാൽ ഗീത പ്രകാരം തന്നെ യാതൊരുവൻ മരിയ്ക്കാൻ പോവുമ്പോൾ എന്തു വിചാരിക്കുന്നുവോ അതനുസരിച്ചാണ് അവൻ ജനിയ്ക്കാൻ പോകുന്നത്. ‘യം യം വാപി സ്മരൻ ഭാവം ത്യജത്യന്തേ കളേബരം, തം തമേ വൈതി കൗന്തേയ സദാ തദ്ഭാവ ഭാവിതഃ’ (ഗീത : 8.6) എന്ന് ഗീതാചാര്യൻ പറയും. മലയാളം…ഒരുവൻ മൃത്യവിന്റെ സമയത്ത് എന്ത് സ്മരിച്ചാണോ മരിയ്ക്കുന്നത് അതുപോലെയാണ് അവന്റെ അടുത്ത ജനനം. അതുകൊണ്ടാണ് വീട്ടിൽ കിടന്ന് മരിയ്ക്കാനും മരിയ്ക്കുന്ന സമയത്ത് നല്ല ചിന്തകളും ആരോഗ്യത്തെപ്പറ്റി ചിന്തിയ്ക്കാനും ഒക്കെ പൗരാണികർ പ്രേരണ ചെലുത്തുകയും, പണ്ട് ആശുപത്രികളും അനാഥാലയങ്ങളും അതുപോലെ വയസ്സന്മാരെ പാർപ്പിയ്ക്കുന്ന സ്ഥാപനങ്ങളും ഉണ്ടാക്കാതെ ഇരുന്നതും ഒക്കെ.

മരണസമയത്തുള്ള രാമായണ – മഹാഭാരത വായന

മക്കളെ വേർപെട്ട് ഒരു വൃദ്ധ സദനത്തിൽ കിടന്ന് ഒരുത്തൻ മരിയ്ക്കുമ്പോൾ അവൻ മരിയ്ക്കുന്നത് ഒട്ടേറെ വികലങ്ങളായ വേദനകളോടുകൂടിയാണ്. അതിന് അനുസരിച്ചുള്ള യോനിയിൽ അവൻ ജനിയ്ക്കാൻ ഇടയാകും. അപ്പോൾ അവൻ ആ മരിയ്ക്കുന്ന സമയത്ത് ഒരാടിനെയോ പശുവിനെയോ കാണുകയാണ്…. അതിന്റെ കുഞ്ഞ് തള്ളയെ നക്കുന്നതോ വല്ലതും കണ്ടാൽ അവന് ഓർമ്മ വരുക ഈ ആടുപോലും ഭേദമാണ് ഈ മനുഷ്യജന്മത്തെക്കാൾ എന്ന് തോന്നും. മനസ്സിലാകുമോ എന്നറിയില്ല…. അതുകൊണ്ടാണ് മക്കൾ ഒക്കെ അടുക്കൽ വേണമെന്നും, അവൻ നല്ല കാര്യങ്ങളെ ചിന്തിയ്ക്കാവുള്ളൂ എന്നും, നല്ല ചിന്തകളോടുകൂടി വേണം മരിയ്ക്കാൻ എന്നും ഒക്കെ പൗരാണികർ പറഞ്ഞത് ആ ഒരു അടിസ്ഥാനത്തിലാണ്. അതിന്റെ പേരിലാണ് മഹാഭാരതവും രാമായണവും ഒക്കെ ഇരുന്ന് വായിയ്ക്കാൻ അവർ ഒരുങ്ങിയതും. എന്റെ ഓർമ്മ ശരിയാണെങ്കിൽ രാമായണവും ഒക്കെ വായിയ്ക്കുമെന്ന് തോന്നുന്നു. ഇവിടെയൊക്കെ ഉണ്ടെന്ന് തോന്നുന്നു. അതിന്റെ പേരിലാണ്.

കാരണം മൃത്യുവിന്റെ സമയത്ത് അവന്റെ ചിന്ത എങ്ങിനെയോ അങ്ങിനെയാണ് അവന്റെ ജനനമെന്നാണ് ഭാരതീയ ശാസ്ത്രം. ഇന്ന് ആശുപത്രിയിൽ കിടന്ന് മരിയ്ക്കുമ്പം ഹാ…ഹാ..ഹൂ…ഹൂന്ന് നിലവിളിച്ച് ഒക്കെയുള്ള മരണത്തിൽ ജനിയ്ക്കുന്നത് തന്നെ അവൻ രോഗിയായിട്ട് ആയിരിയ്ക്കും. തന്റെ രോഗമാ അവൻ ഓർക്കാൻ ഡോക്ടറുന്മാർ പ്രേരിപ്പിയ്ക്കുന്നത്. ആ നിലയ്ക്ക് പുതിയ ആശുപത്രികളും പുതിയ ഡോക്ടറുന്മാരുടെ എണ്ണവും കൂട്ടുന്നതിൽ തെറ്റില്ല. അന്തോണിയുടെ പണി നല്ലതാണ്. കാരണം ഈ ജനിച്ചു വരുന്നവനെല്ലാം ഇടം വേണമല്ലോ. അത് വരാതിരിയ്ക്കണമെങ്കിൽ നല്ല വിചാരത്തോടെ മരിയ്ക്കണം. അത് ഞാൻ സൈഡിൽ പറഞ്ഞതാണ്….നിങ്ങളോട് പറയുമ്പോൾ എങ്ങിനെയാണ്….

മസ്തിഷ്ക്കപ്രാന്തത്തിലെ രേഖപ്പെടുത്തലുകൾ

അപ്പോൾ …നമ്മൾ ഒരു തുടർച്ചയായാണ് കാണുന്നതെങ്കിൽ …..വണ്ടിയേല് പോകുമ്പോൾ ടിക്കറ്റ് കൊടുക്കുന്ന കണ്ടക്ടർക്ക് കൈയ്യില് വെളുപ്പ് ദീനം ഉണ്ടെങ്കിൽ, ആ വെളുപ്പു ദീനം ഉള്ള കണ്ടക്ടറുടെ കൈയ്യിൽ നിന്നും ടിക്കറ്റ് വാങ്ങാൻ നേരത്ത് നിങ്ങൾ അറയ്ക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ മസ്തിഷ്ക്കപ്രാന്തത്തിൽ ആ ദീനം രേഖപ്പെടുത്തപ്പെടും ….മനസ്സിലായോ എന്നറിയില്ല. വിയോജിപ്പിൽ രേഖപ്പെടുത്തുന്നതായ ദീനം ശക്തമായിരിയ്ക്കും, യോജിപ്പിൽ രേഖപ്പെടുത്തുന്നതിനെക്കാൾ. ഇങ്ങിനെ പ്രതികൂലമായും.

ചില ആളുകളോടുള്ള മമത കൊണ്ട്, മകൻ, അച്ഛൻ, ഭർത്താവ്, ആചാര്യൻ, അമ്മാവൻ ഇങ്ങിനെ ചിലരോടുള്ള അമിതമായ മമതകൊണ്ട് അവരെ സ്നേഹിയ്ക്കുന്നതുപോലെ അവരുടെ രോഗങ്ങളേയും നാം സ്നേഹിയ്ക്കും. മനസ്സിലായില്ല… അങ്ങിനെ അനുകൂലമായി. പ്രതികൂലമായും അനുകൂലമായും നമ്മളുടെ മസ്തിഷ്ക്കപ്രാന്തങ്ങളിൽ നാം രേഖപ്പെടുത്തുന്നതായ രോഗങ്ങളാണ് ജന്മനാ വരുന്ന രോഗങ്ങളായി പരിണമിയ്ക്കുന്നത്. ക്ലിയറായി… അത് നാം ആഗ്രഹിച്ചവയാണ്. ബാഹ്യമായി ആരും തന്നതൊന്നുമല്ല. അതിന്റെ പേരിൽ ഒരു ബാഹ്യദൈവത്തെയൊന്നും പ്രാർത്ഥിയ്ക്കാൻ പോകണ്ട. ഇനിയെങ്കിലും മര്യാദയോടുകൂടി ഈ ആഗ്രഹിച്ച പണി ഒന്നു ഭംഗിയായി തീർത്ത് ഇനിയുള്ളത് നേരെയാകാൻ ശ്രമിച്ചാൽ മതി. കാരണം ഇതിനകത്ത് ഇരിക്കുന്ന ബോധം വികലമല്ല. അംഗങ്ങൾക്ക് വൈകല്യം വരുമ്പോഴും ബോധത്തിന് വൈകല്യം ഇല്ല. ക്ലിയറായി ഡൗബ്ട്ട് …..

കർമ്മയോഗം ആരാധന അല്ല

(ആരോ എന്തോ ചോദിയ്ക്കുന്നു… ) അല്ല…..അല്ല ഒരു വാക്ക്… ഒരു വാക്ക് കർമ്മയോഗത്തിൽ കൂടെ പോകണമെന്ന് പറഞ്ഞു….ആരാധന എന്ന് നിങ്ങളുടെ കപോലകല്പിതം ചേർത്ത് കൃഷ്ണഭഗവാനെ എടുക്കരുത്. കർമ്മയോഗത്തിൽക്കൂടെ പോകാൻ പറഞ്ഞു. അത്രയും സമ്മതമാണ്. ആ കർമ്മയോഗത്തിലൂടെ എന്ന് പറഞ്ഞങ്ങ് വച്ചിട്ട് നിങ്ങൾ എഴുതിച്ചേർക്കുന്ന സാധനം ഭഗവാൻ പറഞ്ഞു എന്ന് പറയരുത്. കർമ്മയോഗം ആരാധന അല്ല. … ആരാധന അല്ല… അല്ല…കർമ്മയോഗം വിഗ്രഹ ആരാധന അല്ല. ഭാരതീയ ശാസ്ത്ര സമ്പ്രദായങ്ങളിൽ ഒന്നും വിഗ്രഹ ആരാധനയെ കർമ്മയോഗത്തിന്റെ പട്ടികയിൽ പെടുത്തിയിട്ടില്ല. അത് വ്യക്തമാക്കിത്തരാം. കർമ്മയോഗം എന്താണെന്ന് വ്യക്തമാക്കിത്തരാം. കർമ്മയോഗം മാത്രമായി ഒരു അദ്ധ്യായം ഗീതയിലുണ്ട്. ….കണ്ടിട്ടുണ്ടോ…

ഭഗവദ് ഗീത…. മൂന്നാം അദ്ധ്യായം…. ആരെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ. … വായിയ്ക്കുന്നവരെങ്കിലും സഞ്ചിയ്ക്കകത്ത് ഒരു ഗീത കൊണ്ടുവന്നിട്ടുണ്ടോ… ഒന്നു കൈയ്യിലേയ്ക്ക് കൊടുത്തേ…. ഞാൻ പറയുന്നത് ഒക്കെ അതില് ഉണ്ടോ എന്ന് നോക്കിയാൽ മതി. നിങ്ങൾക്ക് തന്നെ നോക്കാനാണ്. കാരണം നിങ്ങൾ കൊണ്ടുവന്ന സാധനം നിങ്ങളുടെ കൈകൊണ്ട് തന്നെ എടുപ്പിച്ചാൽ എനിയ്ക്ക് എളുപ്പം ഉണ്ട്. കാരണം പണ്ട് മുതലേ വിഷം അത് വന്നിടത്തു നിന്ന് എടുപ്പിയ്ക്കുന്നതാണ് സുഖമുള്ള പണി. നമ്മളു മാറ്റുന്നതല്ല. …. ഒന്ന് എടുത്തോ …

ഗീത 2:47, സാംഖ്യയോഗം

മൂന്നാം അദ്ധ്യായം….അദ്ധ്യായം ഒന്ന് എടുത്ത് കൊടുത്തേ… ഭഗാവാൻ ശ്രീകൃഷ്ണ പരമാത്മാവിന്റെ വാക്കുകളാ അത് മുഴുവൻ. മുപ്പത്തി ആറ് ശ്ലോകമോ മറ്റോ ഉണ്ട്. ഒന്ന് നേക്കിയേര്…മുപ്പത്തിആറാണോ …മുപ്പത്തി ഏഴാണോ…. ങ്ഹ…നാല്പത്തി…നാല്പത്തി മൂന്ന് ശ്ലോകങ്ങൾ ഉണ്ട്….മുഴുവനും നോക്കിക്കോളൂ….വീട്ടിൽ പോയിരുന്ന് നല്ലപോലെ ശ്രദ്ധിച്ചോളൂ…ഞാൻ അതീന്ന് നിങ്ങള് ചോദിച്ച ചോദ്യത്തിന് ഉത്തരം ഭഗവാന്റെ വാക്കിൽ പറയാം. ഭഗവാൻ പറഞ്ഞിരിയ്ക്കുന്നതാ …ഞാൻ എവിടെയെങ്കിലും ….സംസ്കൃതം അറിയുന്നവർ ഇടയ്ക്ക് ഒക്കെ കാണും…നിങ്ങളും അറിയുമായിരിയ്ക്കും….ഒന്നാം അദ്ധ്യായം…രണ്ടാം അദ്ധ്യായം ..ജ്ഞാനയോഗം ഭഗവാൻ അർജ്ജുനന് പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോൾ അതിലെ രണ്ട് ശ്ലോകങ്ങൾ ആണ് അർജ്ജുനൻ ഈ ചോദ്യം ചോദിയ്ക്കാൻ കാരണം. രണ്ട് ശ്ലോകങ്ങളിൽ ഒന്നില് അർജ്ജുനനോട് പറഞ്ഞു…കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന, മാ കർമ്മ ഫലഹേതുർഭൂർമാ തേ സംഗോ(അ)സ്ത്വ(അ)കർമ്മണി. (ഗീത 2: 47)

അതില് നാല് സൂത്രങ്ങളാണ് ഭാഗവാൻ പറഞ്ഞത്. ഒന്ന് കർമ്മണി ഏവതേ അധികാരഹഃ. ….രണ്ട്…മാ ഫലേഷു കഥാചന….മൂന്ന് ..മാ കർമ്മ ഫലഹേതുർഭൂഃ….നാല് …മാതേ സംഗോസ്തു അകർമ്മണി. അർജ്ജുനനെ കുഴക്കിലാക്കുന്ന ഒരു ശ്ലോകമായിരുന്നു അത്… ഒന്ന് കർമ്മത്തിൽ മാത്രമേ നിനക്ക് അധികാരമുള്ളൂ. അത്രയും പറഞ്ഞ് നിർത്തിയില്ല. എടുത്ത് പറഞ്ഞു. കർമ്മഫലത്തിൽ നിനക്ക് അധികാരമില്ല. ‘മാ ഫലേഷു കഥാചന’….കഥാചന…. ഒരിക്കലും ഫലത്തിൽ നിനക്ക് അധികാരമില്ല. ആ ഒരിക്കലും കൂടി ചേർത്തോണം. നീ കർമ്മഫലത്തിന് ഹേതുവാകരുത്. കർമ്മഫലത്തിൽ നിനക്ക് ഹേതുത്വം വന്നാൽ ദുഃഖമാണ് ഫലം …അതുകൊണ്ട് നീ ഹേതുവാകരുത് …. എന്നാൽ നീ കർമ്മം ചെയ്യാതെയുമിരിയ്ക്കരുത്. ….കുഴഞ്ഞ കേസുകെട്ടാണ്. കർമ്മത്തിന് മാത്രം അധികാരം … കർമ്മഫലത്തിന് അധികാരമില്ലായ്മ….. കർമ്മഫലത്തിന്റെ ഹേതു നീ ആകരുത്, എവിടെയെങ്കിലും ഫലം കിട്ടിയാൽ, അത് കാലമോ ദേശമോ ദ്രവ്യമോ പ്രകൃതിയോ ….അദൃഷ്ടമോ തന്നതാണ് നീ അല്ലാ എന്ന് നിനക്ക് എപ്പോഴും ഓർമ്മ വേണം….ഏതെങ്കിലും ഫലം നീ ഉണ്ടാക്കിയതാണെന്ന് വിചാരിക്കുന്നുവോ അന്ന് നിന്റെ ജീവിതം പോക്കായി. (The end of clip, part 12 as per Shreyas Website)

തുടരും…….

Notes for Social Media

പേരെടുത്ത് പറഞ്ഞില്ലെങ്കിലും മാതാ അമൃതാനന്ദമയിയെപ്പോലുള്ള ആൾദൈവങ്ങളെ സ്വാമി വിമർശിയ്ക്കുന്നു… ഇതിനും പുറമെ സനാതന ധർമ്മം എന്നത് സംഘടിത മതമല്ലെന്ന് സ്വാമി ഉദ്ബോധിപ്പിയ്ക്കുന്നു…..

Is the Mahabharatha war real or imaginary ? If you are inclined to believe it is real, it is real or if you think it is imaginary it is imaginary. Either way the message it conveys does not lose its shining and weight.

More articles and discourses are available at naircommunity.in

Unique Visitors : 2,659
Total Page Views : 4,689

Similar Posts

Leave a Reply

Your email address will not be published. Required fields are marked *