ചെന്നൈയിലെ നായർ സമുദായ സംഘടനകളെ മുരടിപ്പിച്ചത്, സമുദായ സംഘടനാ ഭാരവാഹികൾക്ക് മലയാളി സാമൂഹ്യ സംഘടനകളുമായിട്ടുള്ള ബന്ധമാണെന്ന് കഴിഞ്ഞ ഒരു ലേഖനത്തിൽ സൂചിപ്പിച്ചിരുന്നു. നായർ സമുദായ സ്പിരിറ്റോ, നായർ സമുദായ സേവനതാല്പര്യമോ ഉണ്ടായിട്ടല്ല നായർ സമുദായ സംഘടനാ ഭാരവാഹിയാകുന്നത്. സമുദായ സംഘടനകളിലും സാമൂഹ്യ സംഘടനകളിലും ഒരേ സമയത്തോ, മാറിമാറിയോ ഭാരവാഹിത്വം വഹിയ്ക്കുന്ന നായർ സമുദായാംഗങ്ങളെ നയിയ്ക്കുന്നത് സേവന തല്പരത അല്ലേ അല്ല. സ്വാർത്ഥതാല്പര്യക്കാരായ ഇക്കൂട്ടർ ഭാരവാഹിത്വ പദവികളിലൂടെ ലക്ഷ്യമിടുന്നത് ഭൗതിക നേട്ടങ്ങളും, അംഗീകാരവും, പ്രസിദ്ധിയും, സംഘടനയിലെ സ്ഥാനമാനങ്ങളെ ഉപയോഗിച്ച് എവിടെയും കടന്നു ചെല്ലാനുള്ളു സമ്മതിയുമാണ്. സാമൂഹ്യ-സമുദായ സംഘടനകൾക്കായി പണം സ്പോൺസർ ചെയ്യുന്ന നായന്മാരും ഇതരജാതിക്കാരും ആയ ചെന്നൈയിലെ ‘വലിയ’ പണക്കാരുടെ ഉപജാപക വൃന്ദമായി ഈ സാമൂഹ്യ-സാമുദായിക സംഘടനാ ഭാരവാഹികൾ ഏറിയ കൂറും പരിണമിയ്ക്കുന്നു. എന്തെങ്കിലും ഒക്കെ തടയുമെന്ന് പ്രതീക്ഷിച്ച് ഇവർ സംഘടനകളിലെ കമ്മിറ്റികളിൽ തുടരുന്നു. ചിലർക്ക് ഇതിലൂടെ എന്തെങ്കിലും തടയുന്നു. സാമർത്ഥ്യമുള്ള ചിലർ തക്കം പാർത്ത് സംഘടനകളിലെ താക്കോൽ സ്ഥാനത്ത് കയറി കൈയ്യിട്ടു വാരുന്നു. ഇവരിൽ, കൂടിയ സാമർത്ഥ്യമുള്ളവർ കൈയ്യിട്ടു വാരുന്നത് പങ്കുവച്ച് സംഘടനകളിലെ തങ്ങളുടെ നേതൃത്വം ഉറപ്പിയ്ക്കുന്നു. ധനവാന്മാരുടെ സ്പോൺസർഷിപ്പ് കൂടാതെ, പല കാര്യങ്ങൾ പറഞ്ഞ്, ആരെന്ന് നോക്കാതെ, മറ്റുള്ളവരെ സമീപിയ്ക്കാൻ സംഘടനാ സ്ഥാനമാനങ്ങൾ നല്കിയ സൗകര്യം പ്രയോജനപ്പെടുത്തി, ഈ ഭാരവാഹികൾ വ്യാപകമായി പണം പിരിയ്ക്കുന്നു. കിട്ടുന്ന പണവും ചെലവാക്കുന്ന പണവും എത്രയെന്ന് നിർണ്ണയിയ്ക്കാൻ സാധാരണ അംഗങ്ങൾക്ക് ഒരു മാർഗ്ഗവുമില്ല. സാമൂഹ്യ-സാമുദായിക സംഘടനാഭേദമന്യേ, സംഘടനാ ഭാരിവാഹിത്വം ഏറ്റവും ആകർഷകമാക്കുന്നത് ഇക്കാര്യമാണ്. പണ സംബന്ധമായ ഈ പഴുത് NSS Chennai Padi-യിലും സമർത്ഥമായി ഉപയോഗിക്കുന്നു. പ്രധാനമായും ഇക്കാരണത്താൽ ഒരു വിജാതീയന്റെ നേതൃത്വം കമ്മിറ്റിയംഗങ്ങൾക്ക് അഭിമാനക്ഷതമായി തോന്നുന്നില്ല. എന്തെങ്കിലും ഒക്കെ തടയും. പിന്നെ ആരു ഭരിച്ചാൽ എന്താ !!???
സംഘടനാ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാത്ത ‘വലിയ’ ധനവാന്മാർ ഉപജാപക വൃന്ദത്തിനെ നിലനിർത്താനും തങ്ങൾക്ക് വേദി നഷ്ടമാകാതിരിയ്ക്കാനും, ലഭിയ്ക്കാനും ഈ രണ്ടു തരം സംഘടനകൾക്കുള്ളിലെ അനാശാസ്യകരമായ പല കാര്യങ്ങൾക്കും നേരെ കണ്ണടയ്ക്കുന്നു. ഇതൊക്കെയാണ് ചെന്നൈയിലെ മിക്ക സാമൂഹ്യ-സമുദായ സംഘടനകളിൽ നടന്നുകൊണ്ടിരിയ്ക്കുന്നത്. ഒരു case study-യിലൂടെ ഇത് വ്യക്തമാക്കാം.
പണം പിരിയ്ക്കുന്നവർ അത് വേണ്ടവണ്ണം വിനിയോഗിക്കണമെന്ന് മന്നം ഉപദേശിച്ചിരുന്നു….
“പണപ്പിരിവിന്റെ ജയാപജയമനുസരിച്ചാണ് പൊതുപ്രവർത്തനത്തിന്റെ ജയാപജയവും സ്ഥിതിചെയ്യുന്നത്. സംഭാവന വാങ്ങുന്നവർ അത് വേണ്ടവണ്ണം വിനിയോഗിക്കുന്നു എന്നു പൊതുജനങ്ങൾക്കു വിശ്വാസമുണ്ടായാൽ നമുക്ക് അവരുടെ മുമ്പിൽ ചെല്ലാനും സംഭാവന ചോദിക്കാനും അധൈര്യമുണ്ടാകയില്ല. സംഭാവനയ്ക്കു ചെല്ലുമ്പോൾ നാം ഭിക്ഷയ്ക്കു ചെല്ലുകയല്ലെന്നും, സംഭാവന തരേണ്ടത് അയാളുടെ ബാദ്ധ്യതയാണെന്നും വിശ്വസിയ്ക്കണം. സംഭാവന വാങ്ങുന്നവരും വാഗ്ദാനക്കാരും ഇനിയും വളരെ നന്നാകാനുണ്ടെന്നാണ് എന്റെ അഭിപ്രായം. സംഭാവനക്കാർ ഒന്നുകൂടി സൂക്ഷിച്ചുവേണം വാഗ്ദാനം ചെയ്യാൻ.” മന്നത്ത് പത്മനാഭൻ, ‘എന്റെ ജീവിതസ്മരണകൾ’, പേജ് 282
മന്നത്ത് പത്മനാഭൻ, ‘എന്റെ ജീവിതസ്മരണകൾ’, പേജ് 282
UCC – എന്ന ശർക്കരക്കുടം
NSS Padi Chennai-യിൽ പരസ്യമായി വെല്ലുവിളിയ്ക്കപ്പെട്ട വിജാതീയൻ ഒരു കൂസലും കൂടാതെ അവിടെ തുടരുന്നത്, UCC എന്ന സാമൂഹ്യ സംഘടനയിലെ അയാളുടെ നേതൃത്വസ്ഥാനത്തിന്റെ പിൻബലത്തോടെയാണ്. 2023-25 term-ലെ, UCC- പ്രസിഡന്റാണ് അയാൾ. പാടി NSS സംഘടനാ ഭാരവാഹികളിൽ പകുതി പേരും, UCC-യിലെ റഗുലർ കമ്മിറ്റിയിലും, ആഘോഷ കമ്മിറ്റിയിലും അംഗങ്ങളാണ്. അതിനാൽ ഈ ‘പിശിട് നായന്മാർ’, ഈ dual പദവികളിലൂടെ എന്തെങ്കിലും ഒക്കെ പ്രതീക്ഷിച്ച് NSS Padi Chennai-യിലെ ഇയാളുടെ നേതൃത്വം അംഗീകരിച്ച് അടങ്ങിയിരിയ്ക്കുന്നു.
ശർക്കരക്കുടത്തിൽ കൈയ്യിട്ടു വാരിയതിനെക്കുറിച്ച് ഈ റിപ്പോർട്ടിൽ പരാമർശമുണ്ട്
UCC-യിലെ 2022-ലെ ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സിൽ, പണം തിരിമറിനടത്തിയതിനെക്കുറിച്ചും, അതിനു നടപടി നേരിടുന്ന വ്യക്തികളെക്കുറിച്ചും പേരെടുത്ത് പരാമർശമുണ്ട്. ഇതിൽ ഒരാൾ പാടി NSS-ന്റെ മുൻ പ്രസിഡന്റാണ്. Kindly note that this is the caliber of Padi NSS karayogam office bearers.
NSS Padi Chennai-യിലെ ശ്രീരാമചന്ദ്രൻ
2021-23 NSS Padi Chennai ഭരണസമിതിയിലെ ശ്രീരാമചന്ദ്രന്മാരിൽ ഒരാളായിരുനന്നു, UCC-യിലെ സാമ്പത്തിക ക്രമക്കേടിന് നടപടി നേരിടുന്ന ശ്രീ. പി.രാമചന്ദ്രൻ. 2021-23 term-ൽ ഇദ്ദേഹം NSS Padi Chennai- എന്ന നായർ സമുദായ സംഘടനയിൽ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. (മന്നം പറഞ്ഞ് കരയോഗ ഭാരവാഹികളും അംഗങ്ങളും ശ്രീരാമചന്ദ്രനെ മാതൃകാ പുരുഷനായി സങ്കല്പിച്ച് സ്വയം അങ്ങിനെയായിത്തീരണമെന്നാണ്). പാടി NSS-ലെ ചെയർമാനായി ഇപ്പോൾ അമർന്നിരിയ്ക്കുന്ന വിജാതീയന്റെ ഔദാര്യത്താലാണ് കഴിഞ്ഞ term-ൽ ഇയാൾ പ്രസിഡന്റായത്. പക്ഷേ UCC-യിലെ തേൻകുടം നുകരാനായി ഇദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. മാനം കാറ്റിൽ പറത്തിയാണെങ്കിലും, എങ്ങിനെയെങ്കിലും ആ തേൻകുടത്തിന് അടുത്തെത്തിയാൽ മതിയെന്നായി ശ്രീ പി.രാമചന്ദ്രന്. അതിനായി പാടി NSS-ലെ വിജാതീയനുമായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറുമാണ്. ഇക്കാരണത്താൽ ഈ ex-president of Padi NSS, സംഘടനയിൽ കടന്നുകൂടിയ വിജാതീയനു നേരെ ശബ്ദമുയർത്തിയില്ല. ഇദ്ദേഹത്തെപ്പോലെ തേൻ നുകരാൻ കൊതിയ്ക്കുന്നവരാണ് ഇപ്പോഴുള്ള മറ്റ് കമ്മറ്റി അംഗങ്ങളും. അതിനാൽ അവരും വിജാതീയ വിഷയത്തിൽ മൗനം പാലിയ്ക്കുന്നു. UCC 50-ആം വാർഷികത്തോട് അനുബന്ധിച്ച് നിരവധി ചടങ്ങുകളും ചിലവുകളും അതിനായി പണം പിരിയ്ക്കലും ഉണ്ടാകും. അതിൽ നിന്നെല്ലാം തന്നെ അകറ്റി നിർത്തരുതെന്ന് താണുകേണ് അപേക്ഷിച്ച് പാടിയിലെ വിജാതീയനായ ചെയർമാൻ പ്രസിഡന്റ് സ്ഥാനം വഹിയ്ക്കുന്ന UCC-യ്ക്ക് അദ്ദേഹം കത്ത് നല്കിയതായി annual report-ൽ പരാമർശമുണ്ട്. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് കാണുക.
സാമൂഹ്യ സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്നവരേയും വഹിച്ചവരേയും സമുദായ സംഘടനാ ഭാരവാഹിത്വത്തിന് അനുവദിയ്ക്കരുത്.
വിജാതീയൻ ചെയർമാൻ പദവിയിൽ ഉള്ള പാടി NSS നായർ സംഘടനയിലെ കമ്മറ്റിയംഗങ്ങൾക്ക്, വിജാതീയൻ പ്രസിഡന്റും ‘അയാളുടെ നിഴൽ’ സെക്രട്ടറിയുമായിരിയ്ക്കുന്ന UCC-യുടെ കമ്മറ്റികളിൽ ഇടം നല്കിയിട്ടുണ്ട്. ഇങ്ങിനെയാണ് വിജാതീയൻ നായർ സമുദായ സംഘടനയിലെ കമ്മിറ്റി അംഗങ്ങളെ സ്വാധീനിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്ത് നിശ്ശബ്ദരാക്കിയിരിയ്ക്കുന്നത്. താഴെനല്കിയിരിയ്ക്കുന്ന പാടി NSS-ന്റെയും, UCC-യുടെയും കമ്മറ്റി അംഗ പട്ടികകൾ പരിശോധിയ്ക്കുക. പാടി NSS കമ്മിറ്റിയിലുള്ള പകുതിയോളം അംഗങ്ങൾ UCC-യുടെ കമ്മറ്റികളിലെ അംഗങ്ങളാണ്. പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്ത പേരുകൾ അതാണ് വ്യക്തമാക്കുന്നത്. ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്ത പേരുകൾ പാടി NSS സംഘടനയിലെ മറ്റ് അംഗങ്ങളാണ്. അവരും വിജാതീയന്റെ നായർ സംഘടനയിലുള്ള അംഗത്വത്തേയും പദവിയെയും ചോദ്യം ചെയ്യുകയില്ല.
UCC – NSS Padi Chennai ബന്ധങ്ങൾ മഞ്ഞ arrow-ൽ അടയാളപ്പെടുത്തിയ വ്യക്തി സമർത്ഥമായി ചൂഷണം ചെയ്യുന്നു
UCC-യുമായി ബന്ധപ്പെട്ട് കളങ്കിതരായ രണ്ട് വ്യക്തിത്വങ്ങൾ, പാടി NSS-ലെ അംഗങ്ങൾ. സംഘടനയിൽ നടക്കാൻ പാടില്ലത്ത് പലതും കളങ്കിതരായ ഇവർ ചോദ്യം ചെയ്യുമോ ……. !!!??? ഇവരിരുവരും പാടി NSS-ൽ ഭാരവാഹിത്വം വഹിച്ചവരാണ്. This is the caliber of the office-bearers in Padi NSS.
UCC Foundation Stone Laying Ceremony Invitation Card
ഈ invitation card-ൽ UCC-യുമായി കാര്യമായി ബന്ധമില്ലാത്തവരുടെ പേരുകൾ പോലും ഉണ്ട്. പക്ഷെ ഈ സംഘടനയ്ക്കു വേണ്ടി വളരെയധികം കഷ്ടതകളും ത്യാഗങ്ങളും സഹിച്ച ഒരു മനുഷ്യനെ, ഇപ്പോഴുള്ള ഭരണസമിതിയംഗങ്ങൾ സൗകര്യപൂർവ്വം മറന്നുകളഞ്ഞു. ഈ ചടങ്ങിലേയ്ക്ക് അദ്ദേഹത്തിനെ ആദരപൂർവ്വം ക്ഷണിച്ച്, അംഗീകരിച്ചില്ലെന്നാണ് അറിയുന്നത്. ഈ ക്ഷണ-കാർഡ് വിതരണം ചെയ്ത് കഴിഞ്ഞ് അധികം നാളുകൾ കഴിയുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാകുകയും ICU-വിൽ പ്രവേശിപ്പിയ്ക്കേണ്ടിയും വന്നു. എന്നാൽ ഇപ്പോൾ സ്വഗൃഹത്തിൽ സുഖം പ്രാപിച്ച് വരുന്നു.
Founder എന്നത് Temporary Post
Founder എന്നത് വെറും Temporary Post ആണെന്നാണ് ഒരേ സമയം UCC അദ്ധ്യക്ഷനായും പാടി NSS ചെയർമാനായും പദവി അലങ്കരിയ്ക്കുന്ന വ്യക്തി (President of UCC & Non-Nair Chairman of NSS Chennai Padi for 2023-25 term), UCC-യുടെയും, NSS Chennai Padi-യുടെയും സ്ഥാപക അംഗമായ ശ്രീ ജി. എസ്. പിള്ളയോടും പോലീസ് സബ് ഇൻസ്പെക്ടറോടും ഈ ലേഖകൻ കേൾക്കെപറഞ്ഞത്. വിജാതീയനായ പാടി NSS ചെയർമാൻ കൊടുപ്പിച്ച വ്യാജ സ്ത്രീ-പീഢന പരാതിയുമായി ബന്ധപ്പെട്ട് ചെന്നൈ കൊരട്ടൂർ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവിടെവച്ചാണ് ഇയാൾ(പാടി നായർ സമുദായസംഘടനയിലെ വിജാതീയൻ) ഇക്കാര്യം പറഞ്ഞത്. ഈ വിവരദോഷം പറഞ്ഞത് ശ്രീ ജി.എസ് പിള്ളയെ ചൊടിപ്പിയ്ക്കുകയും അതേ സമയം വേദനിപ്പിയ്ക്കുകയും ചെയ്തു. UCC-പിള്ള എന്ന് അറിയപ്പെട്ടിരുന്ന ശ്രീ ജി.എസ്.പിള്ളയെ നിന്ദിയ്ക്കുകയും അവഗണിയ്ക്കും ചെയ്യുന്ന അയോഗ്യരാണ് അവിടുത്തെ അധികാരക്കസേരകളിൽ ഞെളിഞ്ഞിരിയ്ക്കുന്നത്.
ഒരു സംഘടനയിലും ചേർക്കാൻ കൊള്ളാത്ത വ്യക്തി
ശർക്കരക്കുടത്തിൽ കൈയ്യിട്ട് നക്കുകയോ വാരുകയോ ചെയ്യുന്ന വാസന ഇദ്ദേഹത്തിന് ഇല്ലാത്തതിനാൽ, ഇതിനും പുറമെ മറ്റുള്ളവരെയും ഇതിന് അനുവദിയ്ക്കാത്തതിനാൽ, സാമൂഹ്യ-സാമുദായിക സംഘടനകളിൽ ഇദ്ദേഹവുമൊത്ത് പ്രവൃത്തിയ്ക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാക്കിയവർ ഇദ്ദേഹത്തെ ഒറ്റപ്പെടുത്തി പുറത്താക്കി. ഇദ്ദേഹം Founder Member ആയിരുന്ന UCC-യിൽ നിന്നും, പാടി NSS-ൽ നിന്നും അഴിമതികൾക്ക് തടസ്സം നില്ക്കുന്ന ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. തുടർന്ന് ഇദ്ദേഹം പാടി NSS കാര്യാലയത്തിന്റെ പടി ചവുട്ടിയിട്ട് വർഷങ്ങളായി. ഇദ്ദേഹത്തെ ഒരു സംഘടനയ്ക്ക് മാത്രമേ ഉൾക്കൊള്ളാനായിട്ടുള്ളൂ. അത് കൈക്കൂലിക്കെതിരെയും അഴിമതിയ്ക്ക് എതിരെയും നിലകൊള്ളുന്ന ഒരു സംഘടനയാണ്. അതിൽ അദ്ദേഹം ഇപ്പോഴും അംഗമാണ്. താഴെ നല്കിയിട്ടുള്ളള ചിത്രം കാണുക.
വിജാതീയനായ ചെയർമാന്റെ ‘നൂലിനെക്കുറിച്ചും’, അയാളുടെ അമ്മാവന്റെ death certificate-ലെ പേര് തിരുത്തിയതിനെക്കുറിച്ചും ശ്രീ പിള്ള, പോലീസ് ഇൻസ്പെക്ടറോടും പറഞ്ഞു.
വിജാതീയനായ ചെയർമാൻ വ്യാജരേഖ ചമച്ച് വയോധികനായ മുതിർന്ന അംഗത്തെ ഭീഷണിപ്പെടുത്തിയതറിഞ്ഞ്, ഇതിൽ അസ്വസ്ഥനായി, താൻ കൂടെ ചേർന്ന് പാടിയിൽ ഉരുവാക്കിയ നായർ സമുദായ സംഘടന നശിയ്ക്കരുതെന്ന് കരുതിയാണ് ചെയർമാനെക്കുറിച്ചുള്ള സത്യങ്ങൾ പരസ്യമായിപ്പറയാൻ പിള്ള മുമ്പോട്ട് വന്നത്. ഇത് അദ്ദേഹം പോലീസ് സ്റ്റേഷനിൽ വച്ച് പോലും പറഞ്ഞു. തന്റെ പ്രായാധിക്യം കണക്കിലെടുക്കാതെ, ഇക്കാര്യം വെളിപ്പെടുത്തി സംഘടനയെ രക്ഷിയ്ക്കാൻ ശ്രമിച്ച എഴുപത്തെട്ടു വയസ്സുള്ള പിള്ളയെ സമുദായ സ്നേഹം ഉള്ള പാടിയിലെ ഒരോ നായർ അംഗവും appreciate ചെയ്യേണ്ടതുണ്ട്.
തറക്കല്ലിടുന്ന സ്ഥലം അന്യാധീനപ്പെടാതെ സംരക്ഷിയ്ക്കപ്പെട്ടത് പിള്ള ഇടപെട്ടതിനാൽ
മുകളിൽ നല്കിയിരിയ്ക്കുന്ന UCC-യുടെ Foundation Stone Laying Ceremony invitation card-ൽ ഉള്ള തറക്കല്ലിടുന്ന സ്ഥലം അന്യാധീനപ്പെടാതിരുന്നത് പിള്ളയുടെ ഇടപെടീൽ കാരണമാണ്. പിള്ളയുടെ പ്രതിഷേധം കാരണം പോലീസുകർ സ്ഥലത്തെത്തിയിരുന്നു. അതിന്റെ ഫോട്ടോയാണ് താഴെ നല്കിയിട്ടുള്ളത്. UCC-Founder Member മാത്രമായിരുന്നില്ല പിള്ള. അതിന്റെ സംരക്ഷകൻ (protector) കൂടി ആയിരുന്നു.
അവഗണനയിൽ മനം നൊന്ത പിള്ള
പണക്കാരനല്ലാത്തതിനാലും സംഘടനയ്ക്കുള്ളിൽ സാധാരണ ഉള്ള കൈയ്യിട്ടുവാരൽ അനുവദിയ്ക്കാത്തതിനാലും താൻ കൂടി പ്രയത്നിച്ച് ഉരുവാക്കിയ എല്ലാ സംഘടനകളുടെയും ഭാരവാഹിത്വത്തിൽ നിന്ന് തന്നെ പാടെ ഒഴിവാക്കിയതിൽ മനംനൊന്ത ശ്രീ പിള്ള, സമീപകാലത്ത് ഫേസ് ബുക്കിൽ UCC-യുടെ ചരിത്രം എഴുതുവാൻ ശ്രമിച്ചിരുന്നു. അതിന്റെ രണ്ടു് സ്ക്രീൻ ഷോട്ടുകൾ താഴെ നല്കുന്നു.
ഒടുവിലാൻ…..
ചെന്നൈ എന്ന മഹാനഗരത്തിലെ നായർ സമുദായ സംഘടനാ പ്രവർത്തകരുടെ caliber എന്താണ് !!?? സമുദായ സാക്ഷരതയോ സംഘടനാ സാക്ഷരതയോ ഇല്ലാത്തവരാണ് ചെന്നൈയിലെ നായർ സംഘടനാ ഭാരവാഹികളിൽ ഭൂരിപക്ഷവും. ഇവരിൽ നിന്ന് സമുദായത്തെ രക്ഷിയ്ക്കേണ്ടതുണ്ട് !!!! പണമുള്ള ചെന്നൈയിലെ നായർ പ്രമാണികൾ ഈ കുത്തഴിഞ്ഞതും ലക്ഷ്യബോധമില്ലാത്തതും ആയ നായർ സമുദാ സംഘടനാ പ്രവർത്തനങ്ങളെ വിലയിരുത്താതെ, പ്രശസ്തിയ്ക്കോ, സ്റ്റേജിൽ ഇടം ലഭിയ്ക്കുന്നതിനുവേണ്ടിയോ ഇവയുടെ പരിപാടികളെ സ്പോൺസർ ചെയ്യുന്നു…… ഭാരവാഹികൾ അംഗങ്ങളെ അവഗണിയ്ക്കുവാൻ ഇതും ഒരു കാരണമാകുന്നു.
തുടരും
Unique Visitors : 2,615
Total Page Views : 4,644