തീർത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായി, കമ്മ്യൂണിസ്റ്റ് സർക്കാർ രണ്ടു കോടി രൂപ കോട്ടയത്തെ ചെറിയ പള്ളിയ്ക്ക് ബജറ്റിൽ നീക്കി വച്ചതായി ഇന്നത്തെ (30 Jan 2026) മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്തയിൽ ചെറിയ പള്ളിയുടെയും വലിയ പള്ളിയുടെയും സംക്ഷിപ്ത ചരിത്രവും നല്കിയിട്ടുണ്ട്. (മുകളിൽ നല്കിയിരിയ്ക്കുന്ന സ്ക്രീൻ ഷോട്ട് ശ്രദ്ധിക്കുക)
വലിയ പള്ളിയാണ് ആദ്യം നിർമ്മിയ്ക്കപ്പെട്ടത്. 1550-ൽ തെക്കുുംകൂറിന്റെ കോട്ടയുടെ സമീപത്ത്, രാജാവായിരുന്ന ഗോദവർമ്മ തമ്പുരാന്റെ അനുമതിയോടെയാണ് കോട്ടയത്തെ ആദ്യ പള്ളി പണിതത്. 1579-ലാണ് രണ്ടാമത്തെ പള്ളിയായ ചെറിയ പള്ളി നിർമ്മിച്ചത്. പോർട്ടുഗീസുകാരുടെ സ്വാധീനം ഈ രണ്ടു പള്ളികളുടെയും നിർമ്മാണത്തിൽ ഉണ്ടായിരുന്നു. ഈ രണ്ടു പള്ളികളും ഓർത്തഡോക്സ് സഭക്കാരുടെ നിയന്ത്രണത്തിലാണുള്ളത്.
മലയാളത്തിലേയ്ക്കുള്ള ബൈബിൾ വിവർത്തനം
1811-ലാണ് ആദ്യമായി ബൈബിൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടത്. ഇതിന് റംമ്പാൻ ബൈബിളെന്നാണ് പേര് . മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയിലുണ്ടായിരുന്ന, കായംകുളകാരൻ ഫിലിപ്പോസ് റംമ്പാൻ എന്ന വ്യക്തിയാണ്, ക്ലോഡിയസ് ബുക്കാനൻ എന്ന വെള്ളക്കാരൻ ഹിന്ദു വിദ്വേഷി മിഷനറിയുടെ സഹായത്തോടെ, ബൈബിൾ, മലയാളവും-തമിഴും കൂടിക്കലർന്ന ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്. പുതിയ നിയമം അഥവാ ന്യൂ ടെസ്റ്റമെന്റിലെ നാലു സുവിശേഷങ്ങൾ(Four Gospels) മാത്രമാണ് ഇപ്രാകാരം തർജ്ജമചെയ്യപ്പെട്ടത്.
പിന്നീട് 1829-ലാണ് പുതിയനിയമം പൂർണ്ണമായി ബഞ്ചമിൻ ബൈയ് ലി പ്രസിദ്ധീകരിച്ചത്.
1838-ൽ ബൈയ് ലി പഴയ നിയമത്തിന്റെ വിവർത്തനം തീർത്തിരുന്നു.
പുതിയ നിയമവും, പഴയ നിമയവും ചേർത്ത് സമ്പൂർണ്ണ ബൈബിൾ ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകൃതമായത് 1841-ണ്. ബഞ്ചമിൻ ബൈയിലിയാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിയ്ക്കാനും അപമാനിയ്ക്കാനും അയാൾ ഇതിന് ‘സത്യ വേദ പുസ്തകം’ എന്ന് പേരിടുകയും ചെയ്തു.
ഇപ്പോൾ കേരളത്തിൽ ക്രിസ്ത്യാനികൾ സാധാരണയായി ഉപയോഗിയ്ക്കുന്ന ബൈബിൾ 1910-ൽ പുതുക്കി പ്രസിദ്ധീകരിച്ചതാണ്.
പറഞ്ഞുവരുന്നത് 1550-ൽ കോട്ടയത്ത് പള്ളി പണിയുവാൻ അനുവാദം കൊടുത്ത ഗോദവർമ്മ തമ്പുരാന്, ക്രിസ്തുമതത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലായിരുന്നു എന്നാണ്. ഹിന്ദു രാജാക്കന്മാർക്ക് ബൈബിളിന്റെ സ്വഭാവം മനസ്സിലായപ്പോഴേയ്ക്ക് വൈകിപ്പോയിരുന്നു.
ജയ് ഭാരത് മാതാ.

