GNSS & TNSS എന്ന രണ്ടു നായർ സമുദായ സംഘടനകൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല ഒഴിച്ചുള്ള പ്രദേശങ്ങളിലെ നായർ സമുദായത്തെ പ്രതിനിധീകരിയ്ക്കുതായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. ഇവരിരുവരും ചേർന്ന് മന്നം ജയന്തി ആഘോഷിയ്ക്കുന്നതായി (ആചാര്യസ്മൃതി-2024) കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിൽ അറിയിപ്പുവരുകയുണ്ടായി. അതിന്റെ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിരിക്കുന്നത്.
മന്നത്തു പത്മനാഭനെ ഇടുതുപക്ഷ പാളയത്തിലാക്കാനുള്ള ശ്രമം !!!
കഴിഞ്ഞ പ്രാവശ്യത്തെ(പോയ വർഷത്തെ) മന്നം ജയന്തി ആഘോഷവും (ആചാര്യസ്മൃതി-2023) ഇരുസംഘടനകളും സംയുക്തമായാണ് ആഘോഷിച്ചത്. കാര്യക്ഷമമായ ഒരു പ്രതിനിധി സഭയോ, അതിൻ പ്രകാരമുള്ള ഒരു പ്രവർത്തനശൈലിയോ ഇനിയും ഉരുവാക്കാൻ സാധിക്കാത്ത ഈ രണ്ടു സംഘടനകൾ ചേർന്ന് നടത്തുന്ന ആഘോഷം ഒരു കലാ-സാംസ്കാരിക ക്ലബ്ബ് നടത്തുന്ന ആഘോഷത്തോട് താരതമ്യപ്പെടുത്താം. വികേന്ദ്രീകൃതമല്ലാത്ത, ജനാധിപത്യപരമല്ലാത്ത തികച്ചും ആഘോഷ കേന്ദ്രീകൃത പ്രവർത്തന ശൈലിയാണ് ഈ രണ്ടു സമുദായ സംഘടനകളും വർഷങ്ങളായി പിന്തുടരുന്നത്. കഴിഞ്ഞ പ്രാവശ്യം ഇവർ ചേർന്ന് നടത്തിയ ആഘോഷത്തെക്കുറിച്ച് മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്തയാണ് താഴെ നല്കിയിട്ടുള്ളത്.
ഈ വാർത്താക്കുറിപ്പിൽ ശ്രീ എൻ. കെ. പ്രേമചന്ദ്രൻ, എം പി പറഞ്ഞത് ശ്രദ്ധിയ്ക്കുക. Quote :- “വിമോചനസമരത്തിൽ പങ്കെടുത്തതിനാൽ മന്നത്തെ ഒരു വലതുപക്ഷ പ്രവർത്തകനായാണ് പുതു തലമുറ രാഷ്ട്രീയ പ്രവർത്തകർ കരുതുന്നത്. മന്നത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ അത് തികച്ചും തെറ്റാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.” Unquote
പ്രേമചന്ദ്രൻ മുസ്ലീം പ്രീണകനും , ഹിന്ദുക്കളുടെ സ്വാഭാവികമായ ഹിന്ദുത്വത്തിന് അനുഗുണമായി പ്രവർത്തിയ്ക്കാത്ത, പക്ഷെ അതിന് എതിരെ പ്രവർത്തിയ്ക്കുന്ന ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരനുമാണ്. നായർ സമുദായത്തിന്റെ സംഘടനാപരമായ ഒരു പരിപാടിയ്ക്കും ക്ഷണിയ്ക്കപ്പെടാൻ യോഗ്യനല്ലാത്ത വ്യക്തിയാണ് അദ്ദേഹം. പക്ഷെ മദ്യ-ചിട്ടി രാജാക്കന്മാരും കോടീശ്വരന്മാരുമായ ഈഴവ പ്രമാണിമാരുടെ ദാസന്മാരെപ്പോലെ വർത്തിയ്ക്കുന്ന GNSS-TNSS സംഘടനാ നേതൃസ്ഥാനത്തുള്ളവർ, കഴിഞ്ഞ കുറെ വർഷങ്ങളായി വിശിഷ്ടാതിഥി സ്ഥാനം നല്കി ക്ഷണിച്ചുകൊണ്ടുവന്ന് ആദരിയ്ക്കുന്ന നായരത്വം ഒട്ടുമില്ലാത്ത നായർ സമുദായാംഗമാണ് ഇടതുപക്ഷ പാളയത്തിലുള്ള ശ്രീ എൻ. കെ. പ്രമചന്ദ്രൻ. ഇദ്ദേഹം മന്നത്തിന് ഇല്ലാത്ത നിറം നല്കി, നായർ സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയാണ്. മന്നത്തു പത്മനാഭനെ ഇടതുപക്ഷ പാളയത്തിൽ കൊണ്ടാക്കുവാനാണ് പ്രേമചന്ദ്രൻ ശ്രമിക്കുന്നത്. ശ്രീ മന്നത്തു പത്മനാഭൻ ഇടതുപക്ഷക്കാരനായിരുന്നോ അതോ വലതുപക്ഷക്കാരനായിരുന്നോ എന്ന് താഴെ നല്കിയിരിയ്ക്കുന്ന ചരിത്രപരമായ വസ്തുതകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ് ….
മന്നത്തു പത്മനാഭൻ ഇടതുപക്ഷത്തെയും ഈഴവരെയും കുറിച്ച് പറഞ്ഞത് !
ഇടതുപക്ഷവും ഈഴവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന മന്നത്തിന്റെ വാക്കുകൾ ശ്രദ്ധിയ്ക്കുക. കേരളത്തിൽ ഇന്നും ഈ സ്ഥിതിയ്ക്ക് മാറ്റം ഒട്ടും വന്നിട്ടില്ല. 1959-ൽ (29-03-1959-ൽ) കോട്ടയം വട്ടപ്പറമ്പിൽ രാമൻപിള്ളനഗറിൽ കൂടിയ മഹാസമ്മേളനത്തിലെ മന്നത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ നിന്നുള്ള പ്രസക്തങ്ങളായ ഭാഗങ്ങളാണ് താഴെ ഉദ്ധരിച്ചിരിയ്ക്കുന്നത്.
Quote മന്നം :- “ഇന്ന് എന്താണ് നില? ഉദ്യോഗക്കാര്യത്തിൽ പത്തു ശതമാനം പട്ടികജാതിക്കാണ്. നാല്പതു ശതമാനം ഈഴവർ ഉൾപ്പടെയുള്ളള പിന്നോക്കസമുദായത്തിന്. 25 ശതമാനം വഴക്കിടുന്നവർക്കും ശുപാർശക്കാർക്കും എല്ലാമായിപ്പോകും. മിച്ചമുള്ള 25 ശതമാനം ഉദ്യോഗമാണ് ക്രിസ്ത്യാനിക്കും നായർക്കും സവർണ്ണർക്കും കൂടി കിട്ടുന്നതും കിട്ടാവുന്നതും. നായർക്കും അർഹതയുള്ളതു കിട്ടണമെന്നല്ലാതെ കൂടുതൽ കിട്ടണമെന്നില്ല. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ നില മറ്റൊന്നല്ല. അത്യാഗ്രഹംകൊണ്ടു പറയുന്നതല്ല. സംവരണം ശരിയല്ലെന്നു ഞാൻ പറഞ്ഞാലും, നെഹ്രു പറഞ്ഞാലും, പാന്തും ഗവർണ്ണറും പറഞ്ഞാലും അതു കേൾക്കുകയില്ല. ബുദ്ധിയെ വിഗണിക്കുന്നത് ശരിയല്ലെന്നവർക്കെല്ലാം അഭിപ്രായമുണ്ട്. എന്തിന്, കമ്മ്യൂണിസ്റ്റുകാർക്ക് പലർക്കും ഈ അഭിപ്രായമുണ്ട്. ഒരു ഭരണപരിഷ്ക്കാരക്കമ്മറ്റി ഉണ്ടാക്കി. ഇം എം എസ്സും, മുണ്ടശ്ശേരിയും ആ കമ്മറ്റിയിലുണ്ടായിരുന്നു. സംവരണം എടുത്തകളയണമെന്ന് ആ കമ്മറ്റി നിശ്ചയിച്ചു. എന്നാൽ കുളത്തൂർവച്ച് ഒരു മാന്യൻ ഉച്ചത്തിൽ ഒരു പ്രബന്ധം എഴുതി വായിച്ചപ്പോൾ അവരുടെ നില മാറി. ഈ സമുദായത്തെ തൊട്ടുകളിയ്ക്കരുതെന്നും, നിങ്ങളെ പാർപ്പിച്ചു ചോറും കറിയും തന്ന് വളർത്തിയതു ഞങ്ങളാണെന്നും ഒക്കെ ആ മാന്യൻ പറഞ്ഞു. നമ്പൂതിരിയല്ലേ, പനിപിടിച്ചു. ആ റിപ്പോർട്ട് പിന്നെ സൂര്യോദയം കണ്ടിട്ടില്ല. പാർട്ടിയിൽ കൊണ്ടുവരാമെന്നു വച്ചാലോ? പാർട്ടിയിൽ പലർക്കും സംവരണം എടുത്തുകളയണമെന്നഭിപ്രായമുണ്ടെങ്കിൽപ്പോലും പാർട്ടി ഈഴവന്റേതാണ്. കൊണ്ടുനടക്കുന്നതവരാണ്. ആ റിപ്പോർട്ട് അവരുടെ പുണ്യഭൂമിയിൽ കൊണ്ടുപോയി ഇ.എം. എസ്സ്. കളഞ്ഞുവെന്നാണു തോന്നുന്നത്.” Unquote, Page 172, മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ.
Quote മന്നം :- “ഇന്ന് ഇവിടെ എല്ലാം കമ്മ്യൂണിസ്റ്റുകാർക്കു മാത്രമാണ്. ‘ചെത്തരുത്, വിൽക്കരുത്, കുടിക്കരുത് ‘ എന്നു മഹാനായ ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ചു. പക്ഷേ അതെല്ലാം ഇന്നവരുടെ കുത്തകയാണ്. എല്ലാം സഹകരണാടിസ്ഥാനത്തിലുമാണ് നടക്കുന്നത്. നമ്മുടെ സമുദായത്തിൽ സാമ്പികശേഷിയും ഐകമത്യവും കുറവാണെങ്കിലും സമർത്ഥന്മാർ ധാരാളമുണ്ട്. അവരെയെല്ലാം കണ്ടുപിടിക്കാനും യോജിപ്പിക്കാനും നയിക്കാനും ആളില്ലെന്നേയുള്ളൂ. എവിടെപ്പോയാലും നമ്മുടെ വീടു നാം മറക്കരുത്. യുവാവായ ഏത് ഉൽപ്പതിഷ്ണുവിനെക്കാളും ഉല്പതിഷ്ണുവാണ് ഞാൻ. ജാതിയില്ലാതാക്കാനും, ജാതിചിന്ത നശിപ്പിക്കാനും ശ്രമിക്കുമെങ്കിൽ അതിൽ സന്തോഷിക്കുന്നവനാണ് ഞാൻ. നായർക്കു മാത്രം ജാതിയില്ലെന്നു പറയരുതെന്നേയുള്ളൂ. അടുത്തകാലത്തെങ്ങും കേരളത്തിൽ ജാതി പോകാൻ പോകുന്നില്ല. കമ്മ്യൂണിസ്റ്റുകാർ ഭരണം ആരംഭിച്ചതിൽപിന്നീടാണ് ജാതി ഉച്ചാവസ്ഥയിൽ എത്തിയിരിക്കുന്നത്. അവകാശങ്ങൾ സമ്പാദിച്ചുകിട്ടാനേ ഞാൻ ആഗ്രഹിക്കുന്നുള്ളു. അതിനുവേണ്ടി എല്ലാക്കാലത്തും ഉച്ചൈസ്തരം വാദിച്ചു. ഇനിയും വാദിക്കുകയും ചെയ്യും. നായർ ഏതു പാർട്ടിയിൽ നിന്നാലും ജാതി മറക്കരുതെന്നു ഞാൻ വീണ്ടും പറയുന്നു. ജനിച്ച വംശത്തെയും പെറ്റ അമ്മയേയും മടിയിൽ കിടക്കുന്ന സന്താനങ്ങളെയും മറക്കരുത്.” Unquote. Page 173, മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ.
ദേശീയത്വമുള്ളത് ഹിന്ദുവിന് മാത്രം
മന്നത്ത് പത്മനാഭൻ, നായർ സമുദായാംഗങ്ങളോടു ചെയ്ത പ്രസംഗങ്ങളിൽ (ഭാഗം ഒന്നിൽ), ഇരുപത്തിയെട്ടാം നമ്പർ പ്രസംഗത്തിന്റെ (പേജ് 116) തലക്കെട്ടാണ് മുകളിൽ നല്കിയിരിയ്ക്കുന്നത്. (മന്നത്തു പത്മനാഭാന്റെ പ്രസംഗങ്ങൾ). ഹിന്ദുമണ്ഡലത്തിൻ കീഴിൽ സകല ഹൈന്ദവ വിഭാഗങ്ങളെയും ഒന്നിപ്പിയ്ക്കുകയും, നായർ സമുദായത്തിന്റെ സ്വത്തുക്കളെയും, സമുദായത്തെത്തന്നെയും ഹിന്ദുമത മഹാമണ്ഡലത്തിൽ ലയിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി, 1950-ൽ എൻ. എസ്. എസും, സ്വത്തുക്കളും ഹിന്ദുമണ്ഡലത്തിൽ ലയിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ടു എൻ.എസ്. എസ് പൊതുയോഗത്തിൽ ചെയ്ത പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങളാണ് താഴെ ഉദ്ധരിക്കുന്നത്. നായരത്വം ഹിന്ദുത്വത്തിൽ ലയിപ്പിച്ച്, നായർ identity നശിപ്പിക്കാൻ മന്നം തുനിഞ്ഞിരുന്നു. പക്ഷെ സമുദായത്തിന്റെ ഭാഗ്യവശാൽ ആ ശ്രമം വിഫലമായി. ഈ ശ്രമങ്ങളിൽ ഏർപ്പെട്ട് ഒമ്പത് വർഷങ്ങൾക്കു ശേഷം, വിമോചന സമര കാലഘട്ടത്തിൽ (1959) ചെയ്ത പ്രസംഗത്തിലെ ഭാഗമാണ് മുകളിൽ ഉദ്ധരിച്ചിട്ടുള്ളത്. അതായത് തന്റെ സാമുദായിക-സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ ദശയിൽ വിശാലമായി ചിന്തിച്ചിരുന്ന മന്നം, പിന്നീട് ആ മനോഭാവം ഉപേക്ഷിയ്ക്കുവാൻ നിർബന്ധിതനായെന്ന് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിന്നും വ്യക്തമാണ് !!! ഇതിൽ നിന്നും, മന്നത്തിനെ നവോത്ഥാന നായകനാക്കി ഇടതു പക്ഷപാളയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാൻ കമ്മ്യൂണിസ്റ്റ്-ദ്രാവിഡപ്പാർട്ടി മെനയുന്ന തന്ത്രങ്ങളെ നായർ സമുദായം തിരിച്ചറിയേണം. ഈ കുത്സിത ശ്രമങ്ങളെ നായർ സമുദായം ചെറുക്കുകയും വേണം. കമ്മ്യൂണിസ്റ്റുകാർ, ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലീംങ്ങൾ, സകല വിഭാഗത്തിലും പെട്ട ഹിന്ദുക്കൾ, ഹിന്ദുത്വം, ദേശീയത്വം എന്നിങ്ങനെയുള്ള categorisation-നും അതിൻ പ്രകാരം ഇഴപിരിച്ചുള്ള ചിന്തകളും ഈ രണ്ടു പ്രസംഗങ്ങളിലും ഉണ്ട്.
കാലത്തിനും സാഹചര്യങ്ങൾക്കും അനുസരണമായി സമുദായാചാര്യൻ തന്റെ നിലപാടുകളിൽ ചിലതിനെ പില്ക്കാലത്ത് സ്വയം ഖണ്ഡിച്ചതായി ഈ രണ്ടു പ്രസംഗങ്ങൾ താരതമ്യം ചെയ്താൽ മനസ്സിലാക്കാം. സമുദായാചാര്യന്റെ ചിന്തകളെയും നിലപാടുകളെയും, ‘അന്നത്തെ’ കേരളത്തിലെ സാമുദായിക-സാമൂഹ്യ-മത-രാഷ്ട്രീയ മാറ്റങ്ങൾക്കനുസരണമായി സമഗ്രമായി പഠിച്ച് വിശകലനം ചെയ്ത്, ഈ അനുഭവപരമായ അറിവുകളെയെല്ലാം കണക്കിലെടുത്ത്, സമുദായ അന്തസ്സ് കാത്തുകൊണ്ട് അതിജീവനത്തിനായുള്ള ജാതി-മത-രാഷ്ട്രീയ വീക്ഷണം നായർ സമുദായം രൂപപ്പെടുത്തേണ്ടതുണ്ട്.
Quote : – “ഈ രാജ്യത്തെ ഹൈന്ദവരുടെ അനുകൂലമനോഭാവത്തിൽ മാത്രം വളർന്നു തഴച്ചു വന്നവരാണ് ക്രിസ്ത്യാനികളും മുസ്ലീംങ്ങളും എന്നുള്ളത് ചരിത്രം തെളിയിക്കുന്നു. ഹിന്ദുക്കളുടെ സൗമനസ്യമില്ലാതിരുന്നെങ്കിൽ ഇന്നു കാണുന്ന ഇത്രയധികം പള്ളികളും ശവക്കോട്ടകളുമൊന്നും ഇവിടെയുണ്ടാവുകയില്ലായിരുന്നു. ആ പഴയ ചരിത്രസത്യങ്ങൾ അനുസ്മരിപ്പിച്ചുകൊണ്ട് സഹോദര ഭാവേന അവർ പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുകയാണെങ്കിൽ മാത്രമേ ഇവിടെ സർവ്വസമുദായ മൈത്രി വിജയിക്കാൻ പോകുന്നുള്ളു. ഇന്നത്തെ മട്ടൊന്നു മാറുന്നത് നല്ലതാണെന്നവർ മനസ്സിലാക്കിയാൽ അത് ബുദ്ധിപുർവ്വകമായിരിക്കും. അല്ലെങ്കിൽ താനേ അതു മനസ്സിലായിക്കൊള്ളും. നമ്മളൊന്ന് ഒരുമിച്ചുകൂടുമെന്നു കേട്ടപ്പോൾ അവർക്കുള്ള വെപ്രാളമെന്തുമാത്രമായിരുന്നു. ഈയിടെ ചേപ്പാട്ടെല്ലാവരും കൂടി കൂടുന്നു. കത്തോലിക്കനും, മാർത്തോമാക്കാരനും യാക്കോബാക്കാരനുമെല്ലാമിവിടെ ഒന്നിച്ചു. അതിനു നമുക്കു യാതൊരു വെപ്രാളവുമില്ല. ഹിന്ദു എന്നും മങ്ങി മയങ്ങിക്കിടക്കുകയാണ്.” Unquote, page 116-117 മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ
Quote :- “ദേശീയത്വമുള്ളത് ഹിന്ദുവിന് മാത്രമാണ്. ദേശീയവിദ്യാഭ്യാസം വേണമെന്നു പറഞ്ഞതും ഇന്നു വാദിച്ചുകൊണ്ടിരിക്കുന്നതും ഹിന്ദുക്കളാണ്. ലക്ഷക്കണക്കിനു പണം ചെലവുചെയ്ത് പണി തീർത്തു നടത്തിവരുന്ന നാലഞ്ചു കാളേജുകൾ ദേശീയവിദ്യാഭ്യാസത്തിനേൽപ്പിച്ചു കൊടുക്കുവാൻ എൻ. എസ് .എസ് തയ്യാറാണ്. തെണ്ടിപ്പിരിച്ചുണ്ടാക്കിയ ഈഴവന്റെയും നായരുടേയും ഓരോ പൈസകൊണ്ട് പടുത്തുയർത്തിയിട്ടുള്ള ഈ മന്ദിരങ്ങൾ അവയുടെ ഉപകരണങ്ങളോടുകൂടി ദേശീയവിദ്യാഭ്യാസത്തിനു വിട്ടുകൊടുക്കുവാൻ ഹിന്ദുക്കൾ തയ്യാറാണ്. എന്നിട്ടും നാം ദേശീയത്വം തീണ്ടാത്ത വർഗ്ഗീയവാദികളാണു പോലും.” Unquote, page117, മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ.
കമ്മ്യൂണിസ്റ്റ് -ദ്രാവിഡ കൂട്ടുകെട്ട്, കേരളത്തിലും തമിഴ്നാട്ടിലും ഉള്ള നായർ സമുദായത്തിന് അനുഗുണമല്ല !!!
ഹിന്ദു സംസ്കാരത്തോട് മുഖം തിരിച്ചു നിൽക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളും ദ്രാവിഡപ്പാർട്ടിയായ ഡി.എം.കെയും. ഇവർ ഹിന്ദു വിദ്വേഷികളാണ്. ഇവരുടെ ആശയങ്ങൾ ഇന്ത്യാഉപഭൂഖണ്ഡത്തെ വിഭജിയ്ക്കാൻ പോന്ന വിഘടനവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതും ആകുന്നു. തെക്കെ ഇന്ത്യയിൽ ഇവർ തമ്മിലുള്ള അന്തർധാര സജീവവുമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരിൽ ഭൂപരിപക്ഷവും ഈഴവരും, ഇവർക്ക് വോട്ട് ചെയ്യുന്നത് മറ്റ് മതങ്ങളിൽ നിന്നുള്ള ഹിന്ദുവിരോധികളുമാണ്. കമ്മ്യൂണിസ്റ്റുകളും ഡി.എം.കെയും തമ്മിലുളള കൂട്ടു കെട്ട് സവർണ്ണരായ നായർ സമുദായത്തിന്റെ താല്പര്യങ്ങൾക്ക് അനുഗുണമല്ല. സവർണ്ണ ഹിന്ദുക്കളെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ഇവർ പിന്നാക്ക ഹിന്ദുക്കളെയും മറ്റ് മതക്കാരെയും സ്വാധീനിച്ച് അധികാരത്തിൽ ഏറിയത്. ഭാരതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഹിന്ദുമതവും ബ്രാഹ്മണാധിപത്യവും ജാതിയുമാണന്ന പ്രോപ്പഗാണ്ഡയിൽ ഈ രണ്ടു പാർട്ടികളും നിരന്തരം ഏർപ്പെട്ടുവരുന്നു. (താഴെ നല്കിയിരിക്കുന്ന വാർത്താക്കുറിപ്പ് ശ്രദ്ധിക്കുക). ഇവരെ ആശയപരമായും രാഷ്ട്രീയപരമായും ചെറുക്കേണ്ടത് പരമ്പരയായി സനാതനധർമ്മത്തിൽ അടിയുറച്ച് വിശ്വസിയ്ക്കുന്ന നായർ സമുദായത്തിന്റെ കടമയാണ്.
ഉദയനിധി സ്റ്റാലിനൊപ്പം(DMK) പിണറായി വിജയനും(CPM) സനാതന ധർമ്മ ഉന്മൂലനത്തിനു വേണ്ടി പ്രവർത്തിയ്ക്കുന്നു.
മുകളിൽ നല്കിയിട്ടുള്ള വാർത്താക്കുറിപ്പിലെ പ്രസക്തമായ ഭാഗങ്ങൾ താഴെ നല്കുന്നു. ഇടതുപക്ഷത്തുള്ളവർ പ്രചരിപ്പിയ്ക്കുന്ന കേരള നവോത്ഥാനത്തിന്റെ ഭാഗമായി എടുത്തുകാട്ടുന്ന വൈക്കം സത്യഗ്രഹ ചരിത്രം, സനാതന ധർമ്മത്തിന്റെ ഉന്മൂലനം സാധിക്കാനുള്ള അവരുടെ ഒരു tool ആണ്.(ആയുധം). “വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം = സനാതന ധർമ്മ വിദ്വേഷ-ഉന്മൂലന പ്രചരണം” എന്ന സമവാക്യത്തിൽ കലാശിയ്ക്കും
Quote : “സനാതന ധർമ്മത്തിൽ ഊന്നിയ രാജ്യമായിരിക്കും തിരുവിതാംകൂർ എന്നായിരുന്നു മാർത്താണ്ഡവർമ്മയുടെ പ്രഖ്യാപനമെന്നു പിണറായി വിജയൻ പറഞ്ഞു. സനാതന ധർമ്മത്തിനു കീഴിലാണു മനുഷ്യത്വത്തിനു വിരുദ്ധമായ അവസ്ഥ ഇവിടെയുണ്ടായത്. അവയവങ്ങൾക്കുമേൽ വരെ നികുതി ഏർപ്പെടുത്തി. ഇതേ സനാതന ഹിന്ദുധർമ്മം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചക്കാലമാണു സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.”
“മാറു മറയ്ക്കൽ സമരം ഉൾപ്പെടെയുള്ള പോരാട്ടങ്ങളിലൂടെയാണു നാം ഇന്നു നിൽക്കുന്ന അവസ്ഥയിലേക്കെത്തിയതെന്നു പുതിയ തലമുറയും മനസ്സിലാക്കി വളരണമെന്ന് എം. കെ. സ്റ്റാലിൽ പറഞ്ഞു. ”
ഈഴവപ്രമാണിമാരുടെ നിഴലിൽ നില്ക്കുന്ന ചെന്നൈയിലെ നായർ സംഘടനാ നേതൃത്വം !!!
TNSS & GNSS എന്നീ തമിഴ്നാട്ടിലെ നായർ സമുദായ സംഘടനകളുടെ താക്കോൽ സ്ഥാനത്തുള്ളവർ, പ്രധാനമായും ചിട്ടിരാജാവായ ശ്രീ ഗോകുലം ഗോപാലന്റെയും, മദ്യരാജാവായ ശ്രി എം. പി പുരുഷോത്തമന്റെയും, നേതൃത്വം അംഗീകരിച്ച്, ഈ ഈഴവപ്രമാണിമാർ സ്ഥാപിയ്ക്കുകയും നേതൃത്വം നല്കുകയും ചെയ്യുന്ന, ദേശീയ തലത്തിൽ പ്രവർത്തിയ്ക്കുന്ന അവരുടെ സാമൂഹ്യ സംഘടനകളിലെ കാര്യസ്ഥന്മാരായി നിലകൊള്ളുന്നവരാണ്. ഇപ്രകാരം സാമൂഹ്യ സംഘടനകളിൽ ഈഴവപ്രമാണിമാരുടെ ദാസത്വം സ്വീകരിച്ചവർ, നായർ സമുദായ സംഘടനകളുടെ ഭാരവാഹിത്വ പദവികളിൽ നിന്നും സ്വയം ഒഴിഞ്ഞുനില്ക്കുക എന്ന സമാന്യ മര്യാദ പാലിക്കുന്നതാണ്, നായർ സമുദായത്തിന്റെ ഗുണത്തിനും ഗൗരവത്തിനും അന്തസ്സിനും ചേർന്നത്. എം പി പുരുഷോത്തമന്റെ ഇച്ഛയ്ക്ക് അനുസരണമായി വാസുക്കുട്ടനും, ശിവദാസൻ പിള്ളയും സനാതന ധർമ്മ വിദ്വേഷ ആഘോഷത്തിന്റെ (വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം) ഭാഗഭാക്കായി. നായർ സമുദായ സംഘടനാ പദവികളിൽ തുടർന്നുകൊണ്ട് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടത്, മന്നം സൂചിപ്പിച്ചതുപോലെ ‘ജനിച്ച വംശത്തിനെയും പെറ്റ അമ്മയെയും മടിയിൽ കിടക്കുന്ന സന്താനങ്ങളേയും മറക്കുന്നതിന്’ തുല്യമാണ്. കഷ്ടം….
താഴെ നല്കിയിരിയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധിയ്ക്കുക. ചെന്നൈയിലെ മലയാളി സാമൂഹ്യ സംഘടനകളിലെ power play ഈ ചിത്രങ്ങിൽ നിന്നും വ്യക്തമാണ്. നായർ സംഘടനാ നേതൃത്വ സ്ഥാനത്തുള്ളവർ ഈഴവ പ്രമാണിമാരുടെ വിധേയന്മാരായി നില്ക്കുന്നതും കാണാം. ഇവർ നായർ സമുദായം നേരിടുന്ന നിർണ്ണായകമായ പ്രശ്നങ്ങളിൽ ഇടപെടാൻ മനസ്സോ ധൈര്യമോ കാണിക്കില്ല. ചെന്നൈയിലെ ഒരു നായർ കരയോഗ സംഘടനാ തലപ്പത്ത് കയറിക്കൂടിയ വിജാതീയനെ ചോദ്യം ചെയ്ത വയോധികനായ നായർ അംഗത്തിന്റെ വീട്ടിൽ കയറി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ സംഭവം ഈ നേതാക്കൾ അറിഞ്ഞെങ്കിലും, അതിനെ അപലപിക്കുകയോ, കേട്ടതായി ഭാവിച്ചതോ പോലും ഇല്ല. കാരണം എം.ശിവദാസൻ പിള്ളയുടെ സംബന്ധിയാണ് ആ വീജാതീയൻ.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം = സനാതന ധർമ്മ വിദ്വേഷ-ഉന്മൂലന പ്രോപ്പഗാണ്ഡ.
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 2,615
Total Page Views : 4,644