GNSS-TNSS സംയുക്ത മന്നം ജയന്തി ആഘോഷം
രസവും (mercury) വെള്ളവും പോലുള്ള രണ്ട് നായർ സംഘടനകൾ. ഘടനാപരമായി തികച്ചും വ്യത്യസ്തം. ചെന്നൈയിലെ മലയാളി സാമൂഹ്യ സംഘടനകളെ അനുകരിച്ച്, ഇവർ ചേർന്നു നടത്തുന്ന മന്നം ജയന്തി ആഘോഷം കൊണ്ട് ചെന്നൈയിലെയും തമിഴ്നാട്ടിലെയും നായർ സമുദായത്തിന് എന്തെങ്കിലും മെച്ചമുണ്ടോ എന്ന ചോദ്യം ഉറക്കെ ചോദിയ്ക്കേണ്ടതുണ്ട്.
നായർ സംഘടനകളുടെ ഐക്യം
നായർ സംഘടനകളുടെ ഐക്യം നല്ലതാണ്. അവയുടെ ഐക്യത്തോടെയുള്ള പ്രവർത്തനവും !!! പക്ഷെ ഈ നീക്കം നായർ സമുദായത്തിന് അനുഗുണമാണോ എന്ന് വിലയിരുത്തേണ്ടതുണ്ട് !! ഈ വിലയിരുത്തലിനുമുമ്പായി മറ്റൊരു സുപ്രധാന ചോദ്യം ഉന്നയിയ്ക്കേണ്ടതുണ്ട്. ചെന്നൈയിലുള്ള ഈ സമുദായ സംഘടനകൾ സാധരണക്കാരായ അവിടുത്തെ നായർ സമുദായാംഗങ്ങളെ പ്രതിനിധീകരിയ്ക്കുന്നുവോ !!?? കാരണം അതിൽ ഭാരവാഹിത്വം വഹിയ്ക്കുന്നവരിൽ ഭൂരിപക്ഷവും ചെന്നൈയിലെ മലയാളി സാമൂഹ്യ സംഘടനകളിൽ പദവികൾ വഹിയ്ക്കുന്നവരും അതിലെ പദവി മോഹികളുമാണ് !! സാമൂഹ്യ സംഘടനകളിലെ പ്രവർത്തന സംസ്കാരമാണ് ഇവർ സമുദായ സംഘടനകളിലും അനുവർത്തിയ്ക്കുന്നത്. സമുദായബോധമോ, സമുദായചിന്തയോ ഇല്ലാത്ത ഇക്കൂട്ടർ സമുദായ സംഘടനയെ സാമൂഹ്യ സംഘടനകളിലേയ്ക്കുള്ള ചവിട്ടുപടിയായാണ് കണക്കാക്കുന്നത്. ചെന്നൈയിലെ നായർ സമുദായ സംഘടനകളുടെ അപചയത്തിന് ഒരു പ്രധാന കാരണമാണിത്.
TNSS : 31 വർഷങ്ങളുടെ ‘പാരമ്പര്യം’ !!!
തമിഴ്നാട്ടിലെ നായന്മാരെ പ്രതിനിധികരിയ്ക്കാൻ ഉരുവായ TNSS എന്ന സംഘടന മുപ്പത്തൊന്ന് വർഷങ്ങൾ പിന്നിട്ടു . മുപ്പൊത്തൊന്ന് വർഷങ്ങൾ മന്നം ജയന്തി ആഘോഷിച്ച ഈ സംഘടന എന്തെല്ലാം കാര്യങ്ങൾ സാധിച്ചു !!!?? മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് ചിട്ടയായ പ്രവർത്തനത്തിലൂടെ TNSS എന്ന സംഘടനയെ സമഗ്രമായി വികസിപ്പിയ്ക്കുവാനോ, സമുദായാംഗങ്ങളുടെ ഇടയിൽ സംഘടനയ്ക്ക് ശക്തമായ ഒരു അടിത്തറ പാകുവാനോ സംഘടനയുടെ ഭരണസാരഥികൾക്ക് സാധിച്ചുവോ !!?? ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സംഘടനയ്ക്ക് യോഗങ്ങൾക്കായും മറ്റും സൗകര്യപ്രദമായ ഒരു ഇടം ചെന്നൈയിൽ സ്വന്തമാക്കുവാൻ സാധിച്ചുവോ !!!?? ഈ ‘ആഘോഷ കേന്ദ്രീകൃതമായ’ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും മാറി ചിന്തിയ്ക്കാൻ സംഘടനാ ഭാരവാഹികൾക്ക് കഴിയാത്തത് എന്തേ !!?? അംഗങ്ങളുടെ കൈയ്യിൽ നിന്നും വരിസംഖ്യ സ്വീകരിച്ച്, ബഡ്ജറ്റ് തയ്യാറാക്കിക്കൊണ്ട് ദിശാബോധത്തോടെയുള്ള data-driven സംഘടനാ പ്രവർത്തന സംസ്കാരമാണ് സമുദായ സംഘടനകൾക്ക് യോജിച്ചത് എന്നുള്ള തിരിച്ചറിവു് ഇനിയും ഉണ്ടാകാത്തത് എന്തേ ! ? സ്വന്തവും വ്യക്തവും നായർ സമുദായത്തിന് ഗുണകരമായ ഒരു പ്രവർത്തന ശൈലി മുമ്പോട്ടു വയ്ക്കാനില്ലാത്ത TNSS മുരടിച്ചു പോയതിന്റെ ബാക്കിപത്രമാണ് GNSS-TN-ഉമായി ചേർന്നുള്ള രണ്ടാം പ്രാവശ്യത്തെ മന്നം ജയന്തി ആഘോഷങ്ങൾ !!! കഴിഞ്ഞ വർഷം സംയുക്തമായി നടത്തിയ മന്നം ജയന്തി ആഘോഷത്തിന്റെ ചിത്രം മാതൃഭൂമിപ്പത്രത്തിൽ വന്നത് താഴെ നല്കുന്നു. ഈ സംയുക്തമായ നീക്കത്തിൽ നിന്നും എന്തെല്ലാം പ്രയോജനങ്ങളാണ് ചെന്നൈയിലെ നായർ സമുദായത്തിന് ലഭിച്ചത് !!?? ഈ ചിത്രത്തിൽ കാണുന്ന ഇതേ വ്യക്തികൾ തന്നെ ഈ വർഷവും സ്റ്റേജിൽ ബാഡ്ജും ധരിച്ചു നിൽക്കും. അവർ ഈ വർഷത്തെ ആഘോഷവേദിയിൽവച്ച്, തങ്ങൾ കഴിഞ്ഞ വർഷത്തിൽ നായർ സമുദായത്തിന് ലഭ്യമാക്കിയ പ്രയോജനങ്ങളെക്കുറിച്ച് എണ്ണിപ്പറയുമെന്ന് പ്രതീക്ഷിയ്ക്കാം !!!!
GNSS എന്ന 12 വയസ്സുള്ള സംഘടന
Grass roots level-ൽ യാതൊരുവിധ പ്രാതിനിധ്യവുമില്ലാത്ത, സംഘടനയ്ക്കുള്ളിലും പ്രാതിനിധ്യവ്യവസ്ഥിതികൾ പ്രോത്സാഹിപ്പിയ്ക്കാത്ത, മറ്റ് സംഘടനകളുടെ (affiliated associations) മേൽ അധീശ്വത്വം പുലർത്തുന്ന, അവരിൽ നിന്നും കപ്പം പിരിയ്ക്കുന്ന, ഭൂരിപക്ഷവും പുതുപ്പണക്കാരായ പൊങ്ങന്മാരായ നായന്മാരുടെ ഒരു Private Trust ആണ് GNSS-TN-ന്റെ കാതൽ. നായന്മാരുടെ പ്രതിനിധികളാണ് തങ്ങൾ എന്ന് കാണിയ്ക്കാൻ നടത്തുന്ന നിക്ഷേപങ്ങളുടെ ഉടമസ്ഥാവകാശം കൈവിട്ടു പോകാതിരിയ്ക്കാനാണ് ഇതിന്റെ ഭാരവാഹികൾ പ്രൈവറ്റ് ട്രസ്റ്റിന് രൂപം കൊടുത്തത്. തീർത്തും ജനാധിപത്യവിരുദ്ധമായ exclusive നീക്കം. ഇതിനും പുറമെ Affiliated organisations-നു മേൽ ചാരി നിന്നാണ് തങ്ങളുടെ സംഘടന നായർസമുദായത്തെ പ്രതിനിധീകരിയ്ക്കുന്നു എന്ന് GNSS-TN ഭാവിയ്ക്കുന്നത്. ഈ affiliated organisations-ന്റെ സ്ഥിരം ഭാരവാഹികളും GNSS-TN സ്ഥിരം ഭാരവാഹികളും തമ്മിലുള്ള ബന്ധങ്ങൾ ചെന്നൈയിലെ നായർ സമുദായത്തിന് ഗുണകരമല്ല. അവയിൽ ചില ബന്ധങ്ങൾ അവിശുദ്ധങ്ങളുമാണ്. ഉദാ. NSS പാടിയിലെ ചെയർമാനായി അമർന്നിരിയ്ക്കുന്ന കെ. മോഹൻ എന്ന വ്യക്തി നൂൽധാരിയായ ആശാരി സമുദായത്തിൽപ്പെട്ടയാളാണ്. ഇയാളെ പിന്തുണയ്ക്കുന്നത് GNSS-ഭാരവാഹികളാണ്. ഇയാൾ GNSS-Trust-ലും കയറിപ്പറ്റിയിട്ടുണ്ട്. വിവരങ്ങൾ മറച്ചാകണം, ഇയാൾ നായർ കുടുംബങ്ങളുമായി വിവാഹ ബന്ധവും സ്ഥാപിച്ചിട്ടുണ്ട്.
NSS ചങ്ങനാശ്ശേരി പോപ്പിന്റെ വിലക്ക് …..
ചങ്ങനാശ്ശേരിയിലെ പോപ്പുമായി അടുത്ത ബന്ധം പുലർത്തുന്ന TNSS-ന്റെ ഒരു മുതിർന്ന ഭാരവാഹി, പോപ്പിന്റെ വിലക്ക് മാനിച്ച് , NSS താല്പര്യങ്ങൾക്ക് അനുഗുണമല്ലാത്ത GNSS -ഉമായി സഹകരിയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിൻ പ്രകാരം GNSS-TNൽ നിന്ന് വളരെക്കാലം അദ്ദേഹം അകന്നു നിന്നു. പക്ഷെ ഇപ്പോൾ ഈ നിലപാടിന് മാറ്റം വന്നതിനാലായിരിയ്ക്കാം GNSS-TNനുമായി ചേർന്ന് TNSS മന്നം ജയന്തി ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ invitation card ശ്രദ്ധിച്ചാൽ TNSS -നെ GNSS-ന്റെ തൊഴുത്തിൽ കൊണ്ട് കെട്ടിയിരിക്കുന്നതുപോലുണ്ട്. അതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു.
Conclusion
GNSS-TN-ഉമായുള്ള സംയുക്ത മന്നം ജയന്തി ആഘോഷങ്ങൾ, TNSS-നെ സംബന്ധിച്ചിടത്തോളം ആത്മഹത്യപരമാണ്. GNSS-TNന്റെ പ്രവർത്തന ശൈലി നായർ സമുദായത്തിന് അനുഗുണമല്ല. CTMA, AIMA, FAIMA പോലുള്ള മലയാളി സാമൂഹ്യ സംഘടനകളുടെ സംഘാടന രീതികളും, ആഘോഷകേന്ദ്രീകൃത പ്രവർത്തനശൈലിയും തന്നെയാണ് GNSS-TN പിന്തുടരുന്നത്. ചിന്തിച്ചാൽ TNSS-നെ, GNSS-ന് അടിയറവച്ച മുതിർന്ന ഭാരവാഹികൾ അംഗങ്ങളെ വഞ്ചിയ്ക്കുകയാണ് ചെയ്യുന്നത്.
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 2,615
Total Page Views : 4,644