Swami Nirmalananda Giri Maharaj ആലയവും ആരാധനയും എന്ന വിഷയത്തെ സംബന്ധിച്ച് കണ്ണൂരിൽ വച്ച് (2011-ന് മുമ്പ്) നടത്തിയ പ്രഭാഷണം. ഹിന്ദുക്കൾ സെമറ്റിക്ക് മതപരിവർത്തനത്തിന് അഥവാ സെമറ്റിക്ക് മതസ്വാധീനങ്ങൾക്ക് അടിമകളായിത്തീർന്നതിനെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു.

For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities  have dimmed. We are more dependent on the printed word now.  The discourses of Swamiji  Nirmalanandagiri Maharaj are  freely available  on Youtube. This is a transcript of one such discourse.  The YouTube Link of the same is provided herein.  (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less,  compared to seeing the full video. (b) Moreover  referencing and searching for a particular word in  the printed format is much easier  compared to a vid or audio clip/file. The video is transcribed as part of the research work  into the teachings of  Swamiji, and the transcription may also be used as reference material related to Sanatana Dharma.  Also provided here is the audio clip of this discourse….

ഗുരുവന്ദനം

ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം 
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും

മാതൃസ്മരണ

ഈ പ്രയത്നം എന്റെ അമ്മയുടെ സ്മരണാർത്ഥം സമർപ്പിക്കുന്നു.

Audio Clip of the Discourse

ആലയവും ആരാധനയും-ഭാഗം 7 || Recommended : Download the audio clip and read the transcript while listening to it for fruitful learning and better understanding of the subject matter of this discourse

Start of the Discourse …..

സ്വപ്നം..

….ചോറിട്ട് നല്ലപോലെ തിരുമ്മി ഉരുട്ടിയൊക്കെ വച്ച് തന്ന അമ്മൂമ്മ …..തന്നിട്ടുണ്ടെങ്കിൽ അത് ഇനി എത്ര കൊല്ലം കഴിഞ്ഞാലും പോവില്ല. ഇടയ്ക്ക് മണിയടിച്ച് വല്ലതും വാങ്ങിയ്ക്കണമെങ്കിൽ ഭാര്യ മിടുക്കിയാണെങ്കിൽ ഇത് ഉരുട്ടിവച്ചാൽ മതി. ഇവന്റെ ആപ്പീസ് പൂട്ടും. അതിന് ഭാര്യയ്ക്കും സ്വപ്നം അറിയണം. സ്വപ്നത്തെക്കുറിച്ച് അറിഞ്ഞാലാണ് ഈ ലോകത്ത് ജീവിയ്ക്കാൻ സുഖം. അത് ക്ലിയറായി. ഇനിയുള്ള പ്രയോഗം എന്തായിരിയ്ക്കുമെന്നാ ഞാൻ ആലോചിയ്ക്കുന്നത്. പണ്ട് മേടിയ്ക്കാത്ത സാരിയൊക്കെ മേടിച്ചു പോകുന്ന ആ ചിത്രം ഞാനിങ്ങിനെ ഓർക്കുകയാ. അദ്ദേഹം മാത്രമല്ല…നിങ്ങളൊക്കെ …നിങ്ങളിൽ പലരുടേയും മുഖത്ത് നിന്ന് മിന്നിത്തിളങ്ങിയിട്ടുണ്ട്. രണ്ടുമൂന്നെണ്ണം മേടിയ്ക്കാമെന്ന്…. അതിന് ചില വയസ്സന്മാര് വിഷമിയ്ക്കുന്നുണ്ട്. ഇതൊക്കെ ഭാര്യ ഉണ്ടായിരുന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ ഞാന് അരക്കൈ നോക്കിയേനേം എന്ന്. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. മക്കൾക്കായാലും നല്ലതാണ്.

തച്ചുശാസ്ത്രം

ഇപ്പോൾ ഉണ്ടാക്കുന്ന ക്ഷേത്രങ്ങളിൽ ആണോ…..തച്ചുശാസ്ത്രത്തിന് വളരെ പ്രസക്തിയുണ്ട്. ക്ഷേത്രം മാത്രമല്ല വീട് ഉണ്ടാക്കുമ്പോഴും. എന്തുകൊണ്ടോ കേരളീയർ വീട് ഉണ്ടാക്കുമ്പോൾ അടുക്കള അഗ്നികോണിൽ അല്ല വയ്ക്കുന്നത്. ഒരാചാരം പോലെ അഗ്നികോണിലല്ല അടുക്കള വയ്ക്കുന്നത്. തെക്ക് കിഴക്കേ മൂല. ഇവിടെയെല്ലാം വടക്ക് കിഴക്കേ മൂലയിലാണ്. കേരളീയർ വയ്ക്കുമ്പോൾ …വീടുകൾക്ക്. ക്ഷേത്രങ്ങൾക്ക് തെക്ക് കിഴക്കേ മൂലയിൽ തന്നെയാണ് തിടപ്പള്ളി. എന്തുകൊണ്ടാണ് എന്ന് അറിയില്ല. (1.16 mts) എന്തോ ഒരാചാരം പോലെ അങ്ങിനെ ചെയ്തു പോരുന്നുണ്ട് ഇവിടുത്തെ തച്ചന്മാര്. തച്ചന്മാരുടെ ആധുനിക ഗ്രന്ഥങ്ങളിൽ ഒക്കെ അങ്ങിനെതന്നെയാണ് കാണുന്നതും … അങ്ങിനെ ചെയ്യണമെന്നാണ്. പക്ഷെ ആ കോണിന് ഒക്കെ പ്രസക്തിയുണ്ട്. കാരണം ഏത് യുണിറ്റ് എടുത്താലും ആ യുണിറ്റ് പൂർണ്ണമാണെന്നാണ് ഭാരതീയ ചിന്ത. പൂർണ്ണമദ പൂർണ്ണമിദം പൂർണ്ണാദ് പൂർണ്ണമുദച്യതേ. പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവ അവശിഷ്യതേ. ഇത് നന്നായി പഠിച്ചാൽ നിങ്ങൾക്ക് രക്ഷപെടാം.

പൂർണ്ണമദ പൂർണ്ണമിദം ….

ശരീരം ഒരു zygot ആണ്. പൂർണ്ണമായ… ആദ്യം മാതൃഗർഭത്തില് …. അച്ഛനും അമ്മയും ചേർന്ന് ഒരു…ഒരു ഏക cell. ഒരു സെൽ … ഒരു ഏക വേണ്ട…ഒരു സെൽ. ഏക സെൽ. അതിനാണ് നമ്മള് പറയുന്നത് സൈഗോട്ട്. അത് വിഭജിച്ചാണ് പലതാകുന്നത്. പൂർണ്ണാവബോധമുണ്ടായിരുന്ന സൈഗോട്ട്. വിഭജിച്ച് ലക്ഷോപലക്ഷം സെല്ലുകളായിട്ടാണ് വികസിയ്ക്കുന്നത്. millons of cells. not million … but millions of cells. അങ്ങിനെ ഉണ്ടായ ശരീരത്തിന്റെ ഏത് അംശമെടുത്താലും ശരീരത്തിന്റെ പൂർണ്ണതയെ അത് വിളിച്ചോതുന്നുണ്ട്. മാനവ ശരീരം പോലെ തന്നെയാണ് ഭൂമണ്ഡലവും. ലോകം ഒന്നാകെ എടുത്താൽ …പണ്ട് പഠിയ്ക്കുന്ന രീതിയാണെ…. ഇപ്പോഴത്തെ പഠിപ്പ് അല്ലേ….നമ്മൾടെ ശരീരത്തിലൂടെ ഏഴ് മഹാ നാഡികൾ ഉണ്ട്. ഏഴ് മഹാനദികൾ ഉണ്ട് ആകാശ ഗംഗയിൽ. അതിൽ നിന്ന് ഭൂമണ്ഡലം എടുത്താലും ഏഴ് മഹാനദികൾ ഉണ്ട്. അതിൽ നിന്ന് ഇന്ത്യ എടുത്താലും ഏഴ് മഹാനദികൾ ഉണ്ട്. അതിൽ നിന്ന് കേരളം എടുത്താലും ഏഴ് മഹാനദികൾ ഉണ്ട്. അതിൽ നിന്ന് നിങ്ങള് വീട് വയ്ക്കാൻ പോകുന്ന സ്ഥലമെടുത്താലും ഏഴ് മഹാനാഡികൾ നിങ്ങൾ കാണാതെ അതിലൂടെ ഒഴുകുന്നുണ്ട്. മനസ്സിലായില്ല… ഇതാണ് ഇതിന്റെ ഗണിത യുക്തി. ഇത് കേൾക്കാൻ ഒരു സ്വപ്നത്തിലൊരു സുഖമില്ലേ.

പൂർണ്ണം – cancer treatment

അപ്പോൾ ഏതും പൂർണ്ണമായതിന്റെ പൂർണ്ണമായ അംശമാണ്. അങ്ങിനെയായതുകൊണ്ട് ഏത് അംശത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണതയിൽ എത്താം. രോഗചികിത്സയിലും ഭാരതീയർ ഈ അടിസ്ഥാനമാ പ്രയോഗിയ്ക്കുന്നത്. 50 billion cell cancerous ആയി വീണാൽ ഒരു സെൽ എങ്കിലും ഉണ്ടോ പൂർണ്ണാരോഗ്യം ഉള്ളത് നിന്നെ രക്ഷപെടുത്താംന്നാ. ഇതാണ് ആയുർവേദത്തിന്റെ fundamental. ശരീരത്തിൽ ഒരു കോശമെങ്കിലും കേട് വരാതെ ഇരിയ്ക്കുന്നെങ്കിൽ, ഒരു കോശത്തിൽ നിന്ന് നീ ഉണ്ടായ പോലെ, ആ ഒരു കോശത്തിന്റെ ശക്തികൊണ്ട് നിന്റെ പോയ കോശങ്ങളെ തള്ളി നിനക്ക് വളർന്നു വരാം. ഇതാണ് അതിന്റെ ലോജിക്ക്. ഇത് പണ്ട് വൈദ്യന്മാർ പറഞ്ഞിരുന്നു മുഖത്തുനോക്കി. നീ രക്ഷപെടുമെടാ… കാരണം അവനു നോക്കുമ്പോഴേ അറിയാം … ഒരു കോശം അവിടെ ഉണ്ട്. പുല്ലു പോലെ ജീവിയ്ക്കുമെടാ …നീ ഇനി രക്ഷപെടും. അടിച്ചാ പറയുക. പക്ഷെ അവന്റെ അറിവും, അവൻ വായിച്ച പുസ്തകവും, വീട്ടുകാരും നാട്ടുകാരും ഒക്കെ ചേർന്ന് പഠിപ്പിയ്ക്കുന്നതും, അവൻ ചെല്ലുമ്പോൾ കളസം ഇട്ട ഡോക്ടറുന്മാര് പറയുന്നത് ഒക്കെ നീ പോയീ എന്നു പറഞ്ഞാൽ പിന്നെ പോയി. പിന്നെ അവന്റെ ബാക്കി കോശങ്ങളിലും കൂടെ പോക്കാവും. ഇതാണ് സമാജം ആദ്യം പഠിയ്ക്കേണ്ടത്. ഇതാണ് പഴയ അറിവ്. പഴയ രീതി ഇതാണ്.

ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും

ഇവിടെയാണ് തച്ചു ശാസ്ത്രത്തിന്റെയും പ്രസക്തി. ബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും സംയോജിപ്പിയ്ക്കുന്ന ഒരു തരം ഗണിത യുക്തി. പ്രതികൂലവും അനുകൂലവും ആയി ലോകത്ത് രണ്ട് ഗണിത രീതിയിൽ വളർന്നിട്ടുണ്ട്. (4.39 mts) ഒന്നു മയനാൽ നിർമ്മിതം. ഒന്ന് വിശ്വകർമ്മാവിനാൽ പ്രോക്തം. ഇന്ദ്രപ്രസ്ഥത്തിൽ രാജധാനി ഉണ്ടാക്കിയത് മയനാണ്. അങ്ങിനെ എവിടെ ഉണ്ടാക്കിയാലും യുദ്ധമുണ്ടാവും. മനസ്സിലായില്ല…. ബ്രഹ്മാണ്ഡത്തിന്റെ തനിപ്പകർപ്പായ ഈ പിണ്ഡാണ്ഡത്തിനുവേണ്ടി ഉണ്ടാക്കുമ്പോൾ അസൂയ ജനിപ്പിയ്ക്കുന്നത് ഒന്നും താമസിയ്ക്കാൻ വേണ്ടി ഉണ്ടാക്കരുത്. മയൻ ഉണ്ടാക്കിയാൽ അസൂയ ജനിപ്പിയ്ക്കുന്നതേ ഉണ്ടാക്കൂ. വീടുണ്ടാക്കുമ്പോൾ ഇതൊക്കെ വളരെ സൂക്ഷിയ്ക്കണം. അതുകൊണ്ടാ യുദ്ധം ഉണ്ടായത്. ഇന്ദ്രപ്രസ്ഥം രാജധാനിയിലേയ്ക്ക് നടന്നു വന്ന ദുര്യോധനൻ വെള്ളമേത് സ്ഥലമേത് എന്നറിയാതെ വീണപ്പോൾ പാഞ്ചാലിയും അർജ്ജുനനും ഒന്നു ചിരിച്ചു. അന്നാണ് അർജ്ജുനൻ ദുര്യോധനൻ തീരുമാനിച്ചത് ഞാൻ വെള്ളത്തിൽ വീണ് തുണി നനഞ്ഞതേ ഉള്ളൂ….നിന്നെ തുണി ഇല്ലാതെ ഞാൻ നടത്തുമെന്ന് ആളുകളുടെ മുമ്പിൽ. അല്ലാതെ സ്ത്രീയുടെ തുണിയുരിയ്ക്കുന്നത് ദുര്യോധനന് ഇഷ്ടമായിട്ട് ഉരിച്ചതല്ല. മനസ്സിലായില്ല… കാരണം താൻ വെള്ളത്തിൽ വീണ് മുണ്ട് പൊക്കി…. അതായത് തുണി പൊക്കി വെള്ളം ഇല്ലാത്തടത്തൂടെ വെള്ളമാണെന്ന് ഭയന്ന് നടന്നു. അപ്പോൾ ആ മുണ്ട് പൊക്കിപ്പിടിച്ചതുകണ്ട് പൊട്ടിച്ചിരിച്ചു. അപ്പോൾ തന്റെ നഗ്നത കണ്ടല്ലേ ചിരിച്ചേ. അത് ശരിയ്ക്ക് ഞാൻ ചിരിപ്പിച്ചുകളയാം എന്ന് അന്ന് കോറിയിട്ടാതാ. ഇങ്ങിനെ വീട്ടിൽ വരുന്നവർ ഒക്കെ പലതും കോറിയിടും. അത് ആകാതിരിയ്ക്കണമെങ്കിൽ പൂർണ്ണതയുടെ പൂർണ്ണമായ അംശത്തെ പൂർണ്ണമായി രൂപപ്പെടുത്തുമ്പോൾ അന്യർക്ക് അസൂയയെ ജനിപ്പിയ്ക്കുന്ന വിധത്തിൽ ഉണ്ടാക്കരുത്. ഇങ്ങനെയുള്ള ചില നിയമങ്ങൾ ഉണ്ട്. ആ നിയമങ്ങളുടെ ആകെത്തുകയാണ് തച്ചുശാസ്ത്രം. ശ്രദ്ധാപൂർവ്വം പഠിച്ച് ശ്രദ്ധാപൂർവ്വം അതിന്റെ ഗണിത യുക്തിയിലൂടെ പോയി ചെയ്താൽ തീർച്ചയായും ഫലപ്രദമാണ്. ആ കണക്കൊന്നും നോക്കാൻ നേരമില്ല, കണക്ക് കൈയ്യിൽ ഇരിയ്ക്കുന്നവനൊക്കെ കാശിന് വേണ്ടി ഓടുന്നവനാണ് എന്ന് വന്നാൽ ഏകാഗ്രമായി അല്പനേരം ഇരുന്ന് തനിയ്ക്ക് താമസിക്കേണ്ട വീടിനെ തന്റെ ശരീരം പോലെ സങ്കല്പിച്ചുകൊണ്ട് അല്പം അകത്തേയ്ക്ക് ധ്യാനിച്ചാൽ ഏത് അറിവില്ലാത്തവനും കിടക്കാനുള്ള വീടിന് ഒരു സങ്കല്പമുണ്ടാവും. അത് ഗണിതയുക്തിയിൽ ഒതുങ്ങുകയും ചെയ്യും. (ആരോ ചോദിയ്ക്കുന്നു….) …ഉവ്വ്… ഒരു വിരോധവുമില്ല. യാതൊരു വിരോധവുമില്ല.

തന്ത്രാഗമങ്ങൾ

തന്ത്രാഗമങ്ങളെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്. തന്ത്രാഗമങ്ങളുടെ വിഷയത്തിൽ വരുമ്പോൾ അവർ സാംഖ്യത്തിലെ പുരുഷ പ്രകൃതി ബന്ധത്തിന്റെ മറ്റൊരു തലത്തെയാണ് ഉപയോഗിക്കുന്നത്. സ്ത്രൈണവും ശാക്തേയവുമായ…..അല്ല…ശാക്തേയവും ശൈവവുമായ രണ്ട് ശക്തിയിൽ ആധാരിതമാണ് ഈ പ്രപഞ്ചമെന്നും അതിന്റെ സംയോഗമാണ് ജീവിതം എന്നും കാണുന്ന അവർ, ആഗമങ്ങളിൽ ഒട്ടേറെ കണക്കുകളും പഠനങ്ങളും തന്നിട്ടുണ്ട്. ആ പഠനങ്ങളിലും ശരീരത്തിന്റെ തന്നെ പഠനമാ വരുന്നത്. അത് കുമാരി, കാത്യായനം, കൗളം, ശൈവം, ശാക്തേയം ഇങ്ങിനെ ഒരുപാട് വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഒക്കെ ഉണ്ട്. അതില് (7.30 mts/1.00.50 mts) വാമകേശ്വരം മുതലായത് ഒക്കെ ശ്രദ്ധിച്ചു പഠിയ്ക്കേണ്ടതുമാണ്. വാമകേശ്വരീ തന്ത്രം. പിന്നെയും ഒരുപാട് ഉണ്ട്. അതിനെപ്പറ്റി അതിന്റെ അറിവിൽ അറിയുന്നത് അപകടകരമാണ്. എന്താ കാരണം എന്നു വച്ചാൽ നിങ്ങള് പോയി വേണ്ടാത്തിടത്ത് ഒക്കെ ഇതൊന്ന് പരീക്ഷിച്ചു നോക്കും. അങ്ങിനെ ഒരപകടം ഇതിന് ഉണ്ട്. അതിന്റെ പുറമെ ഉള്ള ചില കാര്യങ്ങളിൽ നമുക്ക് ശ്രദ്ധിയ്ക്കാം. നല്ലതാണ്. ഇപ്പോൾ പോരെങ്കിൽ താന്ത്രികന്മാരുടെ എണ്ണം കൂടി വരുന്ന കാലമാണെന്ന് തോന്നുന്നു. ക്ഷേത്രത്തിന്റെ തന്ത്രികൾ അല്ല. അത് തന്ത്രം ഒന്നും അറിയില്ലാത്തവരാണ്. അവർക്ക് പൊതുവേ തന്ത്രമേ അറിയുള്ളൂ. അത്… പണ്ട് ക്ഷേത്രം എന്നു പറയുന്നത് ഞാൻ പറഞ്ഞല്ലോ. അത് കൊണ്ടുപോയിരുന്ന കാലങ്ങളില് അറിവുള്ളവൻ ആയിരിയ്ക്കണം രാജാവ്. അറിവുള്ളവൻ ആയിരിയ്ക്കണം ക്ഷേത്രവുമായി ബന്ധപ്പെടുന്ന പ്രധാനി. കാരണം ഭണ്ഡാരം ഒക്കെ കൈകാര്യം ചെയ്യേണ്ട ആളാണ്. ആഗ്രഹങ്ങൾ ഇല്ലാത്തവൻ ആയിരിയ്ക്കണം, ത്രിദണ്ഡി ആയിരിയ്ക്കണം. ഇങ്ങിനെയൊക്കെ നിയമം ഉണ്ട്. അന്നത്തെ രീതിയല്ലല്ലോ ഇന്ന്.

ദ്രവ്യശുദ്ധി

ഇന്ന് നിങ്ങളുടെ നാട്ടിലെ ഏറ്റവും വിവരമില്ലാത്തവൻ കാശുകാരനാണെങ്കിൽ അവന്റെ വാതുക്കൽ വിവരം ഉള്ളവൻ കാത്തുകിടക്കുന്നതാണ് ഇന്ന് സംസ്കാരം. അല്ലേ. വൃദ്ധന്മാർ എല്ലാം …വയോ വൃദ്ധൻ, ജ്ഞാനവൃദ്ധൻ, തപോവൃദ്ധൻ എല്ലാം പോയി ധനവൃദ്ധന്റെ വാതിൽക്കൽ കാവൽ നിൽക്കുന്നു നിത്യവും. എന്ന് പണ്ട് എഴുതിയതാ. ധനവൃദ്ധന്റെ വാതിൽക്കൽ കാവൽ നിൽക്കുന്നു നിത്യവും. മാത്രവുമല്ല ഇന്നീ ചടങ്ങുകളിൽ ഒക്കെ ദ്രവ്യ ശുദ്ധിയ്ക്ക് പ്രാധാന്യവും ഇല്ല. അന്നം വളരെ പ്രധാനപ്പെട്ടതാണ്. ഭാഗവത സപ്താഹത്തിൽ അന്നം കൊടുക്കുമ്പോൾ wholesale റേഷൻ കടക്കാരൻ free ആയിട്ട് ഒരു ചാക്ക് അരി കൊടുത്തു. വേണ്ടാന്ന് പറയുമോ നിങ്ങള്. നിങ്ങള് കമ്മറ്റിക്കാര് ചെന്നു പറയും ഒരു ചാക്ക് പോരാ. രണ്ട് ചാക്കെങ്കിലും തരണം. ശരിയല്ലേ…ങ്ഹേ… നിങ്ങള് നടത്തിയ സപ്താഹത്തില് പാവപ്പെട്ടവനെ ഉദ്ദേശിച്ചാണ് റേഷൻ. ആ അരി പാവപ്പെട്ടവന്റെ കൈകളിൽ എത്തുന്നിടത്ത് ഇരുമ്പരി വിട്ടുകൊടുക്കയും നല്ല അരി wholesale-ലിൽ ഇപ്പുറത്ത് വില്ക്കുകയും ചെയ്യുന്നതിനിടയിൽ അതീന്ന് ഒരു ചാക്ക് അരിയാണ് ഫ്രീയായിട്ട് നിങ്ങൾക്കും തന്നിരിയ്ക്കുന്നത്. ആ ദ്രവ്യം ശുദ്ധമല്ല. ആ ദ്രവ്യം ദാനം ചെയ്യുമ്പോൾ പാപം, അത് കഴിയ്ക്കുന്നവർക്ക് പാപം, ഇതൊക്കെയാണ് ഫലമെന്നാണ് പഴയ ദ്രവ്യത്തിന്റെ കണക്കിൽ പറയുന്നത്.

ഇടയ്ക്കൊരു കമന്റ് വന്നു. അങ്ങിനെയാണെങ്കിൽ ഇതൊന്നും നടത്താൻ പറ്റുകേലല്ലോ (എന്ന്). നടത്തണമെന്ന് ഞാൻ പറഞ്ഞതുപോലെ തോന്നുന്നു. സാക്ഷാൽ യുധിഷ്ഠിരമഹാരാജാവിന്റെ യാഗശാലയില് പകുതി പൊന്നായ കീരി ബാക്കി പൊന്നാകാതെ ഇറങ്ങി വന്നു പറയുന്ന കഥ ഇവിടെ ശ്രദ്ധേയമാണ്.(beginning of this word not clear…) …പ്രസ്ഥന്റെ ഒരു നേരം കൂടെ പട്ടിണികൊണ്ട് അതിഥിയെ പൂജിച്ചപ്പോഴാ പകുതി പൊന്നായത്. അതുകൊണ്ട് അന്നത്തിന്റെ ശുദ്ധി വളരെ പ്രധാനമാണ്. (10.23 mts)

അബ്ക്കാരി കോൺട്രാക്ടർ (മദ്യരാജാക്കന്മാർ)

രണ്ട് പന്തല് പരിപാടി ഒക്കെ നാട്ടിലെ അബ്ക്കാരി കോൺട്രാക്ട്രർ തന്ന കാശിലാണ്. എല്ലാവരുടെയും receipt-നെക്കാൾ കൂടുതലാ തന്നെ. എത്ര ആയിരം കുടുംബങ്ങളെ കുത്തുപാള എടുപ്പിച്ച കാശാ അത്. ആ ദ്രവ്യത്തോടൊപ്പം ആ ആയിരങ്ങളുടെ പ്രാക്ക് സഹവസിയ്ക്കുന്നുണ്ട്. ശരിയല്ല…. മാത്രവുമല്ല ഇത്തരം ധാർമ്മിക കാര്യങ്ങളിൽ പങ്കെടുപ്പിയ്ക്കാതിരുന്നാൽ അധർമ്മികളായ ഇവരൊക്കെ ധർമ്മത്തിലേയ്ക്ക് പതുക്കെ തിരിച്ചു വരേണ്ടതും ആകുമായിരുന്നു. സമൂഹത്തിൽ തങ്ങൾ ചെയ്യുന്ന അധർമ്മത്തിന് ധർമ്മത്തിന്റെ മുഖംമൂടി ഉണ്ടാക്കുന്നത് ഇത്തരം ദാനങ്ങൾ ചെയ്യുന്നവർ ആണെന്നുള്ള ഞെളിയലിൽ ആണല്ലോ…. സ്വാമിമാരെ വീട്ടിൽ കൊണ്ടുപോയി ഭിക്ഷ കൊടുക്കുക, സപ്താഹങ്ങളും ഗീതാ യജ്ഞങ്ങളും ഒക്കെ വരുമ്പോൾ സ്വാമിമാരെ വണ്ടിയേൽ കൊണ്ടുപോയി അവിടെ വിടുക, സ്വാമിയുടെ കൂടെ ഉണ്ടായിരിയ്ക്കുക, ആ സമയത്ത് എല്ലാവരും കാണാൻ ഒരു നിലവിളക്കു വന്നു കത്തിയ്ക്കുക, ആളുകൾക്കൊക്കെ സ്വാമിജിയുടെ കൈകൊണ്ട് ഒരോ ഗീത വാങ്ങിപ്പിച്ച് കൊടുക്കുക, എല്ലാവർക്കുമുള്ള അന്നദാനത്തിനുള്ള പണം ദാനം ചെയ്യുക….ഇതൊക്കെ ചെയ്യുമ്പോൾ സ്വാമിജിയിലൂടെ കോൺട്രാക്റ്റ് (contract) ധർമ്മമാണെന്ന് ലോകരെ ബോദ്ധ്യപ്പെടുത്തി എടുക്കാൻ പറ്റും. ഇതാണ് ഇതിന്റെ അപകടം. (11.36 mts)

സോമരസം

അതുകൊണ്ട് ധർമ്മവും അധർമ്മവും നല്ലപോലെ തിരിച്ചറിഞ്ഞിരിയ്ക്കണം. തന്ത്രാഗമങ്ങളിൽ വരുമ്പോൾ ദ്രവ്യം പരിപൂർണ്ണമായും ശുദ്ധമായിരിയ്ക്കണം. ആചാര്യൻ തപസ്സുള്ള ആളായിരിയ്ക്കണം. മനോ-വാക്കായ കർമ്മങ്ങളെക്കൊണ്ട് ഹിംസ ഉണ്ടാവരുത്. ഇത് പറയുമ്പോൾ തന്ത്രത്തിൽ ഒരു ഭാഗം പഞ്ച മകാരങ്ങളോടു കൂടിയതാണ്. ഒരു ചോദ്യം…ചോദ്യം നിങ്ങളീന്ന് വരാം. മദ്യം, മാംസം, മൈഥുനം, മദിര ഇവയൊക്കെ ഉൾപ്പെടുന്ന ഒരു ശാഖയുണ്ട്. ആ വാക്കിന്റെ ഒക്കെ അർത്ഥം വേറെയാ. തന്ത്രയോഗി യോഗാവസ്ഥയിൽ തന്നിൽ നിന്ന് അനുഭവിയ്ക്കുന്ന ഖേചരീ വേളയിൽ തന്നിൽ നിന്ന് അനുഭവിയ്ക്കുന്ന മധുവാണ് അവിടെ പറഞ്ഞിരിക്കുന്നത്. അല്ലാതെ വാറ്റി ഉണ്ടാക്കിയ പട്ടയല്ല. സോമം സോമനിൽ നിന്നു വരുന്നതാണ്. സോമം ചന്ദ്രനിൽ നിന്നു വരുന്നതാണ്.

സോമം ലഹരി പദാർത്ഥമല്ല

അന്തസ്ഥമായ ഹൃദയാകാശത്തിലെ ചന്ദ്രനിൽ നിന്ന് രശ്മിസമൂഹങ്ങളായി രൂപാന്തരപ്പെട്ട് മസ്തിഷ്ക്ക പ്രാന്തഭൂവിൽ നിന്ന് ഖേചരീ അനുഷ്ഠിയ്ക്കുന്ന വേളയിൽ, ഖേചരീ ആകാശത്തിൽ ഉയരുമ്പോൾ ….തന്ത്രയോഗം പഠിച്ചാൽ ആകാശത്തിൽ ഉയരും. അവന്റെ ഏകാന്തതാ വേളകളിൽ അങ്ങിനെ ഉയരുമ്പോൾ നാവ് മുകളിലേയ്ക്കാക്കുമ്പോഴ് മുകളിൽ നിന്ന് ഒഴുകി വരുന്ന രസത്തെയാണ് സോമം എന്നു പറയുന്നത്. അല്ലാതെ മദ്യം കഴിച്ച് സാക്ഷാൽക്കാരം കിട്ടുകയും അറിവുണ്ടാവുകയും ചെയ്യുമായിരുന്നെങ്കില് … അതുകൊണ്ട് ഇതൊക്കെ അർത്ഥം വേറെയാ. ഇതിനു പോയി ചേല വാങ്ങാൻ പോവും. അവിടെ ചെന്നു കഴിഞ്ഞാൽ ഓരോ കുപ്പി കിട്ടും. താന്ത്രികച്ചേലയാകുമ്പോൾ ഓരോ കുപ്പി കിട്ടും. പിന്നെ ഇത് കുടിയ്ക്കാൻ ഒരു ലൈസൻസും ആവും. പിന്നെ ഭാര്യയെയും വിളിച്ചുകൊണ്ട് പോരാൻ പറയും. അപ്പോൾ ഭാര്യയെയും കൂടി വിളിച്ചുകൊണ്ടുവന്നുകഴിഞ്ഞ് ഇതൊക്കെ പറഞ്ഞുകൊടുത്തു കഴിഞ്ഞാൽ പിന്നെ ഭാര്യ അല്ലാതെ ആരോടെങ്കിലും ഒക്കെ ഒപ്പം ജീവിയ്ക്കാമെന്നും ആവും. കാരണം സുലഭയിൽ അങ്ങിനെ ആവാം എന്നൊക്കെ പറഞ്ഞുകൊടുക്കും. അപ്പോൾ എല്ലാ വഷളത്തരത്തിനും ഉള്ള ലൈസൻസ് തന്ത്രയോഗമായി. അതല്ല.

തന്ത്രയോഗിയും അനുഷ്ഠാനങ്ങളും

തന്ത്രയോഗികള് അനുഷ്ഠാനങ്ങളിലൂടെ അതീന്ദ്രിയങ്ങളായ തലങ്ങളിലേയ്ക്ക് എത്തുന്നവരാണ്. സംശയം ഒന്നും വേണ്ട. പക്ഷെ അതിന്റെ അനുഷ്ഠാനം ഇതൊന്നുമല്ല. പിന്നെ അനുഷ്ഠാനം എന്താണെന്നോ….. അത് ഇങ്ങിനെ പഠിപ്പിയ്ക്കാൻ പറ്റുകില്ല. മാത്രമല്ല കുറച്ചേ അറിയുകയുള്ളൂ… അത് പറഞ്ഞുതരാം. അറിയുന്ന തന്ത്ര ആചാര്യന്മാരുടെ പേരു് പറഞ്ഞുതരാം. അതിന് ചിന്തൽപ്പുടി മുതലായ ഗ്രാമങ്ങളിൽ പോകണം. വർഷങ്ങൾ കളയണം. ആന്ധ്രയില് ചിന്തൽപ്പുടിയിലും മറ്റും ഗ്രാമങ്ങളിൽ ഇന്നും തന്ത്രയോഗത്തിന്റെ ഉന്നതന്മാരായ ആചാര്യന്മാരുണ്ട്. കൃഷ്ണാനന്ദയെപ്പോലുള്ള …പറ്റും. ഇല്ലെങ്കിൽ ബോംബെയിൽ ജുഹുവിന്റെ അന്തർതലങ്ങളിൽ ഇപ്പോഴും താന്ത്രിക ആചാര്യന്മാരുണ്ട്. തന്ത്രയോഗയുടെ ചിറകുകളിൽ ഏറി നടക്കുന്നവർ. പോണം ….കണ്ടുപിടിയ്ക്കാം…Captain Colabawala അവിടുന്നാണ് തന്ത്ര എന്ന ഗ്രന്ഥം എഴുതിയതുതന്നെ.

ഓഷോ (Osho)

ഓഷോ താന്ത്രികത്തിന്റെ ആചാര്യനാണ്… ഓഷോയും ഒന്നും ചെയ്തിട്ടില്ല….ഓഷോ തന്ത്രത്തിന്റെ ശരിയായ ആചാര്യനാണ് …നല്ല മനുഷ്യനാണ്… ഓഷോ ഓഷോയുടെ പുറകിൽ നിന്നവനോടാണ് ഈ വഷളത്തരം ഒക്കെ ചെയ്യാൻ പറഞ്ഞെ. ഓഷോ സിഗററ്റ് വലിച്ചില്ല. ഓഷോ മദ്യവും കഴിച്ചില്ല. ങ്ഹ.. ഓഷോ മൈഥുനം ചെയ്യാൻ നടന്നില്ല. ഓഷോയുടെ കണ്ണുകളും ഓഷോയുടെ ജീവിതവും ഓഷോയുടെ ദർശനവും അത് നമ്മോട് പറയുന്നുണ്ട്. പക്ഷെ ഓഷോയെക്കാണാൻ ചെന്ന രാഷ്ട്രീയക്കാരനും മറ്റുള്ളവനും ഒക്കെ ഓഷോയുടെ പുറകിൽ നിഴൽ പറ്റി നിന്ന് വൃത്തികേട് കാണിയ്ക്കണ്ട എന്ന് വിചാരിച്ച് ഓഷോ പറഞ്ഞു See there is a temple…temple to smoke …go….. and..see there is a temple …go and have an intercourse and come back at once and sit here എന്ന് ഓഷോ പറഞ്ഞു. അയാള് മിടുക്കനായതുകൊണ്ട് പറഞ്ഞു. കാരണം പെരും കള്ളന്മാര് പുറകിൽ ഉണ്ടാകാതിരിയ്ക്കാൻ. മനസ്സിലായില്ല … നിങ്ങക്ക് പറഞ്ഞത്…. ഈ നല്ലവൻ പോകുന്ന വഴിയില് അതിന്റെ പിറകില് നിഴല് എപ്പോഴും പ്രയാസമാ. അത് വരാതിരിയ്ക്കാനാ പറഞ്ഞത്. നിനക്ക് അതാ വേണ്ടേ….പോ …ചെല്ല്…. കൈയ്യും കാലും കഴുകാൻ പോലും നില്ക്കണ്ട. സിഗററ്റ് കഴിച്ച് വാ കഴുകാനോ, മറ്റേ പരിപാടി ഒക്കെ കഴിഞ്ഞിട്ട് പിന്നെ വേറെ കൈയ്യും കാലും ഒക്കെ കഴുകാനോ … ഒന്നും നില്ക്കണ്ട. വന്ന് ഇവിടെ വന്ന് ഇരുന്നാൽ മതി. കാരണം നീ കഴുകിക്കഴിഞ്ഞാൽ വീണ്ടും ചെയ്യണമെന്ന് തോന്നും. അതിനുള്ള ഇടം കൊടുക്കണ്ടന്നാ പറഞ്ഞത്. എന്നാൽ അത്രയും വിവരം കെട്ടവനാ …നിനക്കൊന്നും ഇത് പഠിച്ചാൽ മനസ്സിലാവുകയില്ല ഇത് എന്റെ സ്വകാര്യ സ്വത്താണ് എന്ന് പച്ചയ്ക്ക് പറയാതെ അവനെ ഉരുട്ടി പെരട്ടി വിട്ട് കുളത്തിലാക്കി എന്നു പറഞ്ഞാൽ മതി. അതുകൊണ്ട് ഓഷോ പഠിപ്പിച്ച തന്ത്രം പഠിയ്ക്കണമെങ്കിൽ തന്ത്രാഗമങ്ങളിൽ നല്ല സ്ഥിതി വരണം. അതുകൊണ്ടാണല്ലോ അത് പഠിയ്ക്കാൻ പോയവൻ ഓഷോ പറഞ്ഞപോലെ പറയാൻ മേലാത്തത്. ഓഷോ പറഞ്ഞതൊക്കെ ഇവന് പറയാൻ പറ്റുമോ. പറ്റില്ല സ്വന്തമായി. ഓഷോയുടെ പുസ്തകം കാണാതെ പഠിച്ചിട്ട് പ്രസംഗിയ്ക്കാൻ സ്റ്റേജേൽ കേറിയാൽ മറന്നുപോകും.

സ്വപ്നത്തിലെ പഠനം

അങ്ങിനെ ഒരാചാര്യൻ അയാൾ പറഞ്ഞുതരുന്ന കാര്യങ്ങള് സ്വതസിദ്ധമായിട്ട് നിങ്ങൾക്ക് സ്വയമേവ വരുമെങ്കിൽ മാത്രമേ നിങ്ങൾ അയാളുടെ സ്വപ്നങ്ങളിലൂടെ പോകുന്നുള്ളൂ. അയാളുടെ സ്വപ്നങ്ങളിലൂടെ പോകണമെങ്കിൽ അയാളുടെ അനുഷ്ഠാനങ്ങളിലൂടെ പോകണം. അത് പോകണമെങ്കിൽ ജാഗ്രത്തിൽ അത് പഠിയ്ക്കാൻ പോയിട്ട് കാര്യമില്ല. അതാ ഞാൻ മുമ്പെ പറഞ്ഞപ്പോൾ ജാഗ്രത്തിലെ ഭാര്യയും ഭർത്താവും പറഞ്ഞപോലെ ഇതും അങ്ങിനെതന്നെയാണ്. ഇതിനൊരു സ്വപ്നമുണ്ട്. (16.29 mts) ഇപ്പോൾ തോന്നുന്നില്ലേ ഇത് ഒരു തരം പ്രാന്ത് ആണെന്ന് … ഒരു തരം നട്ട പ്രാന്ത്… അതിൽപ്പെട്ടാലെ ഇത് പഠിയ്ക്കാൻ പറ്റൂ…അതിന്റെ ഒരു ലോകമുണ്ട് … ആ ലോകമാ അത്… പ്രാന്തനാരെങ്കിലും കല്ലെറിഞ്ഞാൽ വിരോധം വല്ലതും വരുമോ… പ്രാന്തൻ എറിഞ്ഞാൽ നാട്ടുകാർക്ക് വിരോധം വരുമോ. പ്രാന്തൻ ആണെന്നു പറയും. അറിയാതെ ഇരുന്നാൽ ദേഷ്യപ്പെട്ടു എന്നിരിയ്ക്കും.അതുപോലത്തെ ഒരവസ്ഥ….

ആഗമ തന്ത്രങ്ങൾ ഒരുപാടുണ്ട്. ശിവരാത്രിയെപ്പറ്റി അറിയണം …. എന്നുപറഞ്ഞാൽ പോരെ അതല്ലേ നല്ലത്. ശിവ-ആഗമങ്ങൾ ഒക്കെ പഠിയ്ക്കുകാ എന്നു പറഞ്ഞാൽ ഒരുപാടുണ്ട്. ശിവ അദ്വൈതം, ശിവ ആഗമം ഒക്കെ കുറെയുണ്ട്. ശിവ പുരാണം തന്നെ വളരെ വോള്യംസ് (volumes) ആണ്. വല്യ ഒരു പുസ്തകമാണ് ശിവപുരാണം. ശിവരാത്രി മാഹാത്മ്യം എന്നു പറഞ്ഞുതന്നെ ഒരു പുസ്തകമുണ്ട്. സംസ്കൃതത്തില്. ശിവരാത്രിയുടെ മാഹാത്മ്യം തന്നെയുണ്ട്. അപ്പോൾ തന്ത്രം ചോദിച്ച് ശിവരാത്രിയില് എത്തിയിട്ടുണ്ട്.

പാലാഴി മഥനം . ചിത്രം Source : Wikipedia

ശിവരാത്രി ഐതിഹ്യം – മിത്ത്

ശിവരാത്രിയ്ക്ക് പല ഐതിഹ്യങ്ങളുമുണ്ട്. ഒരുപാട് ഐതിഹ്യ കഥകളുണ്ട് ശിവരാത്രിയോട് ബന്ധപ്പെട്ട്. എങ്കിലും അതില് ഏറ്റവും നല്ലത് … ഏറ്റവും നല്ല ഇതായി പറയാവുന്നത് കാളകൂട വിഷം ശിവൻ കഴിച്ച മുഹൂർത്തത്തെയാണ് ശിവരാത്രിയായി എണ്ണിപ്പോരുന്നത്. ആ സമയത്ത് ശിലയും അലിഞ്ഞു പോകുമെന്നാണ് ഐതിഹ്യം. ഈ കാളംകൂടം കഴിച്ച് ശിവൻ മന്ദനായി ഉറങ്ങുകയായിരുന്നില്ല. താണ്ഡവം ആടുകയായിരുന്നു എന്നാണ് പറയുന്നത്. ആ താണ്ഡവമാണ് രാവണൻ കുറിച്ചതെന്നാ പറയുന്നത്. പണ്ട് അദ്ദേഹം ശിവൻ ഇരിയ്ക്കുന്ന കൈലാസം അമ്മാനം ആടിയപ്പോൾ അതിന്റെ പൊക്കത്തിൽ ഒരു താണ്ഡവമുണ്ടായി. (18.05 mts). അതിന്റെ ഓർമ്മയിൽ നിന്ന് എഴുതിയെന്നും ഒരു ഐതിഹ്യമുണ്ട്. രാവണൻ എന്ന് കേട്ടിട്ടുണ്ടാവുമല്ലോ…രാവണന്റേതാണ് പ്രസിദ്ധമായ ശിവതാണ്ഡവ സ്ത്രോത്രം. ഇതൊക്കെ മിത്തായിട്ട് മാത്രം പഠിച്ചാൽ മതി കേട്ടോ. ഈ ശിവനെയും രാവണനെയും ഒന്നും അന്വേഷിച്ചു പോകേണ്ട. ഗതികേടാ… അതിന്റെ ആ മിത്തിക്കൽ expressions ആണ് ഏറ്റവും മനോഹരം. ജഡാകടാഹ സംഭ്രമം ഭ്രമം വിലിംബ നിർഛരി വിലോല വീചി വല്ലരീ വിലാസമാന മുദ്ധരി ഝഗ ഝഗ ഝഗ…സൂപ്പർ ആയിട്ട് പോകുന്ന….ശിവാതാണ്ഡവ സ്തോത്രം. അത് പഠിയ്ക്കാവെങ്കിൽ നല്ലതാണ്. രാവണന്റെ ഒരുപാട് കൃതികൾ ഉണ്ട്. ശിവതാണ്ഡവം…. പിന്നെ ഗായത്രി മന്ത്ര ഭാഷ്യം…പിന്നെ ബാലചികിത്സ ഗ്രന്ഥം…മണ്ഡോദരിയ്ക്ക് ഉപദേശിയ്ക്കുന്നത്. പിന്നെ ഒരു അർക്കപ്രകാശം. കുറെയെണ്ണം ഉണ്ട് … ഒക്കെ രാവണന്റെ പേരിലാ അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു രാവണൻ ആയിരിയ്ക്കണം എഴുതിയിട്ടുണ്ടാവുക. അപ്പോൾ പറഞ്ഞു നിർത്തിയത് ആ താണ്ഡവം എഴുതുന്നതും ഈ സമയത്താണ്…ഈ ഇതിനെ ഓർത്താണെന്നാണ് ഒരു ഐതിഹ്യം.

പാലാഴി മഥനം . Source : Wikipedia

കാളകൂടം പാലാഴിയിൽ നിന്നുണ്ടായ വസ്തുവല്ല

എന്തായാലും പാലാഴി കടയുന്ന സമയത്ത് അനേകം നല്ല വസ്തുക്കൾ ഉണ്ടായി. അതൊക്കെ എടുക്കാൻ ആളുകളും ഉണ്ടായി. അവസാനമാണ് കടയുന്ന കടകോ.. കയറ് ഛർദ്ദിയ്ക്കാൻ തുടങ്ങുന്നത്. അത് പാലാഴിയിൽ നിന്നു വന്നതല്ല. അത് വാസുകിയിൽ നിന്ന് ഉണ്ടായതാണ്. കാളകൂടം …. വാസുകി ഛർദ്ദിയ്ക്കുകയാണ് ചെയ്തത്. അപ്പോൾ ഈ ഹാലാഹാല വിഷം വമിച്ച് പൊന്തി. പൊന്തിയപ്പോൾ അത് എടുക്കാൻ മാത്രം ആള് ഉണ്ടായില്ല. അപ്പോൾ ദേവതകൾ ഒക്കെ സദാശിവനെ വിളിച്ചു. മറ്റുള്ളവർ ഒക്കെ മടിച്ചു നില്ക്കുമ്പോൾ ഇദ്ദേഹം ഒന്നും ആലോചിയ്ക്കാതെ ചെന്ന് ഇതെടുത്തങ്ങ് കഴിയ്ക്കുകയാണ് ചെയ്തതെന്നാണ് കഥ. ഏറ്റവും വലിയ ത്യാഗത്തിന്റെ …. അന്നു മുതൽ അദ്ദേഹം നീലകണ്ഠനുമായി. നമുക്കും ഒക്കെ പലപ്പോഴും നീലകണ്ഠൻ എന്നൊക്കെ പേരിടും. ഈ സ്വഭാവം ഒന്നും ചിലപ്പോൾ ഉണ്ടാകണമെന്നില്ല. ലോകത്തിൽ ഏറ്റവും വിഷ-മയമായതിനെ സ്വീകരിച്ചു ലോകധർമ്മത്തെ പാലിയ്ക്കുവാനുള്ള ആ മനോഭാവമാണ് മംഗളകരമായ ശിവം. ശാന്തം ശിവം അദ്വൈതം എന്നൊക്കെ പറയുന്ന പദം ശിവപര്യായ ശബ്ദങ്ങളാണ്. ശിവശബ്ദത്തിന് മംഗളം എന്ന അർത്ഥമുണ്ട്. ആ ശിവ ശബ്ദം പഠിയ്ക്കാൻ എളുപ്പം ശങ്കരാചാര്യ കൃതമായ പഞ്ചാക്ഷര സ്തോത്രമാണ്. നാഗേന്ദ്ര ഹാരായ ത്രിലോചനായ, ഭസ്മാംഗരാഗായ മഹേശ്വരായ, നിത്യായ ശുദ്ധായ ദിഗംബരായ, തസ്മൈ …(സദസ്യരിൽ ആരോ പൂരിപ്പിയ്ക്കുന്നു….)

കാളകൂട വിഷം കുടിയ്ക്കുന്ന ശിവൻ ( Modern Art)

നാഗവും സർപ്പവും…

നകാരം, മകാരം, ശികാരം, ഉകാരം, ങ്ഹ…മകാരം യകാരം ഇവര് അഞ്ച് അക്ഷരങ്ങളാണ്. അതില് അതിന്റെ ഹൃദയം ശികാരമാണ്. അങ്ങിനെ പഠിയ്ക്കുന്ന ഒരു പഞ്ചാക്ഷര സ്തോത്രമാണ്. നന്നായി പഠിച്ചാൽ…അപ്പോൾ ന കാരത്തിൽ നാഗത്തിൽ ആണ് തുടങ്ങുന്നത്. നാഗേന്ദ്ര ധാരമായ നാഗവും സർപ്പവും രണ്ടുണ്ട്. ഭൂമിയുടെ അടിയിൽ കഴിയുന്നവ …ഭൂമിയ്ക്ക് പുറമെ കഴിയുന്നവ …രണ്ടു വിഭാഗമാണ്. നാഗങ്ങളിൽ ഒന്നാമൻ അനന്തനും …സർപ്പങ്ങളിൽ ഒന്നാമൻ വാസുകിയും ആണെന്നാണ് ഗീത പറയുക. (21.23 mts) പത്താം അദ്ധ്യായം. രണ്ടും രണ്ട് വകുപ്പിൽ പെട്ടതാ. നാഗേന്ദ്രൻ ശിവന് ഹാരമാണ്. വിഷ്ണുവിന് മെത്തയുമാണ്. ഒരേ സാധനമാണ്. നാഗേന്ദ്രനെ ഹാരമായിട്ടുള്ള.

പാമ്പ് – സ്പന്ദനാത്മകമായ പ്രപഞ്ചം

എന്താണ് നാഗം ? ന അഗം നാഗം. എന്താണ് അഗം. സ്ഥിരമായത്. പർവ്വതം മുതലായവയെ സ്ഥിരം എന്ന അർത്ഥത്തിൽ അഗം എന്നു പറയും. ന അഗം സ്ഥിരമല്ലാത്തത് സ്ഥിരമായത്. എന്നുപറഞ്ഞാൽ സ്പന്ദിയ്ക്കുന്നത്. എന്താണ് സ്പന്ദിയ്ക്കുന്നത്. അണുവാണ് സ്പന്ദിയ്ക്കുന്നത്. എന്താണ് അണുചേർന്നത്. ഈ പ്രപഞ്ചം. അപ്പോൾ സ്പന്ദനാത്മകമായ ഈ പ്രപഞ്ചത്തെ….കലാകാരന് വരയ്ക്കാൻ എളുപ്പത്തിനാ ഈ പാമ്പ്. പാമ്പിന്റെ ചലനം വർത്തുളാകൃതിയിലാണ്. പാമ്പ് ചലിയ്ക്കുന്നത് കണ്ടിട്ടുണ്ടോ… ധനാണു…ഋണാണു…..ഘർഷാണു…കൃഷ്ണാണു ..സർഗ്ഗാണു….പരമാണു…. ഒക്കെ പഠിയ്ക്കണം. അപ്പോൾ ഈ ചലനം പഠിയ്ക്കും. അത് ഹാരമായ…

മൂന്നാം കണ്ണ് – മുക്കണ്ണ് – ത്രിക്കണ്ണ്

ഭൂത-ഭവ്യ-ഭവിഷത്തുകളെ എല്ലാം അറിയുമ്പോഴാണ് മൂന്ന് കണ്ണുണ്ടാകുന്നത്. മൂന്നാം കണ്ണ് തുറക്കുന്നത്. ജാഗ്രത്-സ്വപ്ന-സുഷുപ്തികളെ ഒക്കെ അതിജീവിയ്ക്കുമ്പോഴ്…. ത്രിലോചനായാ…ഭസ്മം അംഗരാഗമായ…. മിഥ്യയായ ഈ പ്രപഞ്ചത്തെ ജ്ഞാനാഗ്നിയിൽ ദഹിപ്പിച്ച് അംഗരാഗമാക്കി മാറ്റിയ …. ഈ പ്രപഞ്ചം തന്നെ മിഥ്യയാണെന്ന് അറിയണം. അപ്പോൾ അത് ജ്ഞാനം കൊണ്ട് ദഹിയ്ക്കും. അറിവിൽ ഇല്ലാതാകും. ഭസ്മാംഗരാഗായ … ഇത്രയും ആകുമ്പോൾ അയാൾ എല്ലാവർക്കും മുകളിൽ ഈശ്വരപദവിയിലുള്ള ആളാവും. അങ്ങിനെയുള്ള മഹേശ്വരന് ആയിക്കൊണ്ട് നമസ്കാരം. ഇങ്ങിനെ മറ്റ് ശ്ലോകങ്ങളും. അത് ഇത്രയൊന്നും പറഞ്ഞാൽ പോരാ. ഇതിനെ നമുക്ക് ഒരിക്കല് പഞ്ചാക്ഷര സ്തോത്രം വേണെങ്കിൽ ഒന്ന് പഠിച്ചു നോക്കാം നല്ലപോലെ. അതാ അതിന് വഴി. എങ്കിലും നിങ്ങള് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞില്ലാ എന്നു വേണ്ടാ എന്ന് വിചാരിച്ചാണ് ശിവനെക്കുറിച്ച് അല്പം പറഞ്ഞത്.

പാലാഴി മഥനം (Source : Wikipedia )

പുഷ്പദന്തന്റെ ശിവമഹിമ്നാ സ്തോത്രം

ശിവനെക്കുറിച്ച് പറയാൻ തുടങ്ങുന്നതിനെപ്പറ്റി പുഷ്പദന്തൻ ഒരു വാചകം പറയും ….ശിവമഹിമ്നാ സ്തോത്രത്തിൽ…. അത് പറഞ്ഞ് ആ chapter close ചെയ്യാം. പുപ്പദന്തൻ പറയുന്നത് ആസീദാഗിരി സമം സ്യാത്ക്കചലം സിന്ധു പാത്രി …സിന്ധുനദിയോളം വലിയ പാത്രത്തിൽ നിറച്ച് മഷി. സുരവര ..സുരതരു വരശാഖാ ലേഖലീ…കല്പവൃക്ഷത്തിന്റെ കൊമ്പുകൾ പേന…പത്രം ഉർവ്വി…ഭൂമിയാണ് എഴുതാനുള്ള പേപ്പറ്. ലിഖതി യതി ഗൃഹീത്വാ ശാരദാ സർവ്വകാലം… ഈ മഹിമ എഴുതാൻ ആരാ…സാക്ഷാൽ സരസ്വതി തന്നെ…തദവി തവ ഗുണാനാം ഈശ പാരം നയാദി… അതാണ് ശരിയായ ശിവൻ..ഓരോ ചെടിയും ഓരോ ഇലയും ഓരോ മർമ്മരവും ഓരോ ജീവനും ഏതൊരു അനിഷേദ്ധ്യമായ സത്യത്തിന്റെ മാഹാത്മ്യത്തെയാണോ ആ മർമ്മരങ്ങളിലൂടെ പ്രകീർത്തിയ്ക്കുന്നത് അതാണ് ശിവം. നിങ്ങള് ചിത്രത്തിൽ വരച്ചു വച്ചിരിയ്ക്കുന്നത് അല്ലെന്നെങ്കിലും മനസ്സിലായോ. ഞാനിതൊക്കെ പറഞ്ഞിട്ടും അവസാനം മറ്റവൻ പറഞ്ഞപോലെ പറയുമോ എന്നറിയില്ല.

ശിവനും, ശിവന്റെ ചിത്രവും, ബാർബ്ബറും

ശിവരാത്രിയ്ക്ക് അടിച്ച് പാടുകയാണ്. ഭക്തന്മാർ ഇരുന്ന്. അടിച്ചു പാടുമ്പോൾ അവിടെ വന്ന ഒരു ബാർബ്ബർ പറഞ്ഞു മിടുക്കനാണ്… അവൻ ഒരു സ്വല്പം തണ്ണി വിട്ടിട്ടുണ്ട്. അപ്പോൾ അവൻ വന്നീ പാട്ടു കേട്ടിട്ട്…ശിവരാത്രിയിൽ അങ്ങിനെ അടിച്ച് ഭജന കീർത്തിയ്ക്കുന്ന കേൾക്കുമ്പോൾ അവൻ പറഞ്ഞു അവനെത്തന്നെ ഭജിയ്ക്കണം എന്നു പറഞ്ഞു. ശിവകീർത്തനമാ ചൊല്ലിയത്. അപ്പോൾ അവരു രണ്ടാമതും ശിവകീർത്തനം ചൊല്ലി വേറെ… അപ്പോൾ വീണ്ടും ഇവൻ പറഞ്ഞു … അവനെത്തന്നെ ഭജിയ്ക്കണം എന്നു പറഞ്ഞു. അങ്ങിനെയായി കൈയ്യില് ഒരു മുപ്പതു കീർത്തനം ഉണ്ടായിരുന്നു. മുപ്പത് എണ്ണം തീർന്നു. ഇനി ശിവന്റെ കീർത്തനം കൈയ്യിൽ ഇല്ല. അപ്പോൾ പാടുന്നവർ ആകെ മടുത്തപ്പോൾ ചോദിച്ചു. നിങ്ങൾ എന്താ പിന്നെയും പിന്നെയും അവനെത്തന്നെ ഭജിയ്ക്കണമെന്ന് പറഞ്ഞെ. അപ്പോൾ പറഞ്ഞു…കഴുത്തേൽ ഈ പത്തി വിടർത്തി ഈ പാമ്പ് നില്ക്കുമ്പോൾ ഇത്രയും ഭംഗിയായിട്ട് ഷേവ് ചെയ്ത ബാർബ്ബറെ ഭജിയ്ക്കണമെന്നാ പറഞ്ഞത്. (സദസ്യർ ചിരിയ്ക്കുന്നു….) ഇത്രയും നേരം പറഞ്ഞത് ആ ശിവനെക്കുറിച്ച് അല്ല. മനസ്സിലായോ എന്നറിയില്ല.

സ്പന്ദ വാർത്തികം – സ്വാമി കാശികാനന്ദ ഗിരി

ഓരോ ഇലയിലെയും ദലമർമ്മരങ്ങളിലൂടെ ഈ ഉർവ്വിയാകുന്ന പത്രത്തിൽ ശാരദ എഴുതിവച്ച ആ എഴുത്തുകളിലൂടെ ഏതൊരു സത്യത്തിന്റെ മാഹാത്മ്യമാണോ പ്രപഞ്ചം ആകെ പുകഴ്ത്തുന്നത് ആ മഹത്തായ സത്യമാണ് ശിവം. അത് ഓർമ്മിയ്ക്കുന്ന രാത്രി. പുകഴ് പെറ്റ രാത്രി. അത് ശിവരാത്രി. അതിനായാണ് വ്രതങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ എങ്കിൽ ഗംഭീരം. ങ്ഹ ഒരു ചോദ്യം കൂടി ഉണ്ട്. പേപ്പറ് ഞാൻ ഇവിടെ മേടിച്ചു വച്ചതാ ….പിന്നെ കൈയ്യീന്നങ്ങ് വഴുതിപ്പോയി ഇല്ലേ…. അസിത ഗിരി സമ…ശിവ മഹിമ്നാ സ്തോത്രം ഒരെണ്ണം വാങ്ങിച്ചാൽ മതി ….മലയാളികളായ ആചാര്യന്മാര് …മൃഢാനന്ദ സ്വാമി ഉൾപ്പടെ വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നല്ല വ്യാഖ്യാനം സ്വാമി കാശികാനന്ദഗിരിയുടെയാണ്…ഹിന്ദിയിലാണ് …സ്പന്ദ വാർത്തികം എന്നാണ് അദ്ദേഹം അതിന് പറഞ്ഞിരിയ്ക്കുന്നത്. എന്നെനിയ്ക്ക് തോന്നുന്നു. നല്ല ഭാഷ്യമാണ്. ശിവ മഹിമ്നയ്ക്കു കിട്ടാവുന്ന ഏറ്റവും നല്ല ഭാഷ്യം സ്വാമി കാശികാനന്ദജിഗിരിജിയുടെയാണ്. ആനന്ദവൻ ആശ്രമം എസ്. വി. റോഡ് kandivalli bombay. ഹിന്ദിയാണ് (ഹിന്ദിയിലാണ്) വ്യാഖ്യാനം. (26.08 mts / 1.00.50 mts)

…………………. ………………… …………….. ……………..

Inventions – കണ്ടുപിടുത്തങ്ങൾ

കാരണം എന്താണെന്നുവച്ചാല് ഇത് താമസിയ്ക്കാൻ ഉള്ള ഒരു ഇടം അല്ലെ. അവിടെ വരുന്നവർക്കും അവർക്കു തന്നെയും ഒരു അസൂയയും അഹങ്കാരവും ഒന്നും വന്നുകൂടാ. അതിനുള്ള മിതത്വം ഒക്കെ ഉണ്ടാകണം. അതുകൊണ്ടാ പറഞ്ഞത്. ……. (first word not clear) പ്രതിഫലിയ്ക്കുന്നത് മനസ്സ് എന്ന തലത്തിൽ. മനസ്സും മനസ്സും തമ്മിലുള്ള ബന്ധത്തിൽ. മനസ്സിന്റെ പ്രതിഫലനമാണ് ഈ പ്രപഞ്ചം. സൃഷ്ടി ഒക്കെ മനസ്സിന്റെയാണ്. ഒരു ശാസ്ത്രകാരന്റെ സ്വപ്നവും മനസ്സുമാ ഈ മൈക്ക്. അല്ലാതെ ഈ സാധനങ്ങൾ അല്ല. ദ്രവ്യത്തെ യോജിപ്പിച്ചും വിഘടിച്ചും ഈ പ്രപഞ്ചത്തിൽ അത്ഭുതങ്ങൾ ഇഷ്ടം പോലെ ഉണ്ടാക്കാം. (26.38 mts) ഒരു കാലത്തെ സ്വപ്നമാ വേറൊരു കാലത്തെ ജാഗ്രത്തായി തീരുന്നത്. മനസ്സിലായില്ല. അതുകൊണ്ട് സ്വപ്നത്തിന് വലിയ പ്രാധാന്യമാണ്. അതുകൊണ്ടു തന്നെ മനസ്സിന്റെ സങ്കല്പങ്ങൾക്ക് വലിയ പ്രാധാന്യമാണ്. അതുകൊണ്ട് സങ്കല്പം ഉണ്ടാക്കുന്നത് സൂക്ഷിച്ചു വേണം. (ആരോ ചോദിയ്ക്കുന്നു…..) ങ്ഹേ….(ആരോ ചോദിയ്ക്കുന്നു….)

തച്ചുശാസ്ത്രം vis -a-vis ജോതിഷ്യം

തച്ചുശസ്ത്രഗ്രന്ഥങ്ങളിൽ ….(ആരോ ചോദിയ്ക്കുന്നു….) മായ…. ഞാന് തച്ചുശാസ്ത്രഗന്ഥം മായയ്ക്ക് അതീതമാണെന്ന് പറഞ്ഞില്ല ….ജ്യോതിഷ ഗ്രന്ഥത്തെ പറഞ്ഞത് നിങ്ങളുടെ പ്രവചനജ്യോതിഷ്യത്തെയാണ് ഞാൻ എതിർത്തു പറഞ്ഞത്. തച്ചുശാസ്ത്രഗ്രന്ഥങ്ങൾ പ്രവച ജ്യോതിഷ്യം പോലെയല്ല. പ്രായോഗികമാണ്. ജോതിഷ്യം പ്രായോഗികമല്ല … അപ്രായോഗികമാണ്…. (ആരോ ചോദിയ്ക്കുന്നു….) ങ്ഹേ. (ആരോ ചോദിയ്ക്കുന്നു…വിശ്വകർമ്മാവ് ഭൂമിയില്….) ങ്ഹേ… ഒരു പിടിയുമില്ല… അതേക്കുറിച്ച് എനിയ്ക്ക് ഒന്നും അറിയില്ല. പക്ഷെ ഒന്നു പറയാം…. ജ്യോതിശാസ്ത്ര…ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് വത്യസ്തമാണ് തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ. ചോദ്യം അതാണല്ലോ. അതറിയാനാണല്ലോ പിന്നെയും ചോദ്യം ചോദിയ്ക്കുന്നെ. അപ്പോൾ അതിന് എളുപ്പത്തിൽ ഞാൻ ഉത്തരം പറഞ്ഞുതരാം. അതിന് വേറെ ഒരു ചോദ്യം ചോദിയ്ക്കണ്ട. അതിനേക്കാൾ എളുപ്പമുള്ള വഴി ആ ചോദ്യത്തിൽ ഒതുങ്ങി നിന്ന് ഉത്തരം ഞാൻ പറഞ്ഞു തരാം. (ആരോ ചോദിയ്ക്കുന്നു.. മായ)

മായ ….ജോതിഷ്യം …… അപവാദം (exception)

ഞാൻ തച്ചുശാസ്ത്രഗ്രന്ഥത്തെ മായയിൽ ഒന്നും ആക്കിയില്ല. (ആരോ ചോദിയ്ക്കുന്നു….) ഞാന് മറ്റുള്ളതിനെ ഒന്നും ആക്കിയില്ല. ഞാൻ ജ്യോതിഷ്യ ശാസ്ത്രത്തെയും മായയിൽ ആക്കിയില്ല. ജ്യോതിശാസ്ത്രത്തെ നിഷേധിയ്ക്കാനും ഞാൻ മായയിൽ ആക്കിയില്ല. ജ്യോതിശാസ്ത്രത്തെ നിഷേധിച്ചത് ജ്യോതിശാസ്ത്രം എന്ന് പറയുന്നത് ഇന്ന് ഇവിടെ ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്നത് പ്രവചന ജ്യോതിഷ്യമാണ്. അതിനെ പ്രായോഗിക തലത്തിൽ തന്നെയാണ് … അത് ഉപയോഗിയ്ക്കുന്ന പ്രായോഗിക തലത്തിൽ തന്നെയാണ് ഞാൻ അതിന് പറഞ്ഞ എതിരെല്ലാം പറഞ്ഞത്. മായ എന്നുള്ളത് ആരോ ഒരാൾ ചോദ്യം ചോദിച്ചപ്പോൾ വന്നതാണ്… അതിന് ഞാൻ ഉത്തരം വളരെ വ്യക്തമായി പറഞ്ഞു. ങ്ഹ…ദൃശ്യത്തെപ്പറ്റി അറിയുന്നത് എല്ലാം മായയിലാണ്. അതിൽ തച്ചുശാസ്ത്രമെന്നല്ല… എല്ലാ ശാസ്ത്രവും പെടും. ദൃക്കിനെ ഒഴിച്ച് എന്തിനെ പഠിയ്ക്കുന്നതും മായ എന്നു പറയുന്ന അപരാ വിദ്യയിൽ പെടും. പരാ വിദ്യയിൽ പെടണമെങ്കിൽ നോക്കുന്നവനെ… ഏതൊരുത്തൻ നോക്കുന്നവനാണോ അവനെ പഠിക്കുന്നത് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് വളരെ വ്യക്തമായി അങ്ങിനെയാ പറഞ്ഞതെന്നു തോന്നുന്നു. അത് വളരെ വ്യക്തതയോടുകൂടി പറഞ്ഞതാണ്. ജ്യോതിശാസ്ത്രത്തോട് എതിര് പറഞ്ഞത് ഈ ആംഗിളിലേ അല്ല. അത് കേട്ടതിന്റെ തെറ്റാണ്. അത് എങ്ങിനെയാണെന്ന് ഒന്നൂടെ ഞാൻ പറയാം. ആ സമയത്ത് വേറെ ഏതാണ്ട് ആലോചിച്ചോണ്ട് ഇരുന്നുപോയി അതാ പറ്റിയേ. ഞാൻ ജ്യോതിശാസ്ത്രം എന്നു പറയുന്നത് യവന നിർമ്മിതമാണെന്നും അത് ആഗമ ..മിക രീതിയിലുള്ള .. ആഗമനിക രീതിയിലുള്ള ശാസ്ത്രമാണെന്നുമാ പറഞ്ഞത്. അതുകൊണ്ട് അതിന് സാംഗത്യം ചില അംശങ്ങളിൽ ഉണ്ടാകാം. ചില അംശങ്ങളിൽ വരുന്ന സാംഗത്യത്തിന് അപവാദം എന്നു പറയും. സംസ്കൃത ശാസ്ത്ര നിയമം അനുസരിച്ച് അപവാദം….നിങ്ങളുടെ ഇംഗ്ലീഷ് ഭാഷയിൽ പറഞ്ഞാൽ exception എന്നു പറയും. അപവാദങ്ങളെ ഉത്സർഗ്ഗീകരിച്ചുവരുന്ന ശാസ്ത്രം ശാസ്ത്രമല്ല.

Modern Medicine ശാസ്ത്രമല്ല

ഉദാഹരണത്തിന് modern medicine ….. അത് ശാസ്ത്രമല്ല. modern medicine എന്നു പറഞ്ഞു വലിച്ചു കേറ്റുന്ന ഗുളികയൊക്കെയില്ലേ. അത് ശാസ്ത്ര സമ്മതി ഉള്ളതല്ല. ആധുനിക ശാസ്ത്രത്തിന്റെ ഗണനയിൽ തന്നെ പെടുത്തി വ്യവഹരിയ്ക്കാൻ പറ്റാത്തതാണ്. അതിന് എത്ര ദിവസം വേണമെങ്കിലും നിങ്ങൾക്ക് ഇരുന്ന് തർക്കിക്കാം. പ്രയോജനം ഒന്നും ഉണ്ടാവില്ല. (ആരോ ചോദിയ്ക്കുന്നു…..).. അത് പറഞ്ഞുതരാം. ….. അത് ഇത് കഴിഞ്ഞ്. അപ്പോൾ ജ്യോതിശാസ്ത്രത്തില് ചെയ്യുന്നത് ഒരാളിന്റെ ജീവിതത്തില് നടന്ന സംഭവങ്ങൾ നടന്നു കഴിഞ്ഞതിനെ എടുത്ത് ഇനി ഒരുത്തന്റെ ജീവിതത്തിൽ നടക്കുമെന്നു പറയാൻ പോകുന്നത് അപകടകരമാണ്. അവന്റെ ജീവിതം വ്യർത്ഥമാക്കുകയാണ്. ഭയത്തിന്റെ നിഴലിൽ നിന്ന് അവന് മോചനം ഉണ്ടാവില്ല. അതാണ് അതിന്റെ പരിണതി. അതാകട്ടെ അവന് ഏതെങ്കിലും ദുഃഖം വരുന്ന വേളയിൽ മാത്രമേ ജ്യോതിഷ്യം അവന് പ്രസക്തിയുള്ളൂ. അവന് വേണ്ടപ്പെട്ടവർക്ക് രോഗം വരുമ്പോൾ. അവന് വളരെ പ്രിയപ്പെട്ട പശു ചാകുമ്പോൾ. അല്ലാത്തത് ചാകുമ്പോൾ ഇല്ല. അവൻ താലോലിച്ച ബിസിനസ്സ് തകരുമ്പോൾ. (30.23 mts) ഇങ്ങിനെ നൂറ് നൂറ് കർമ്മങ്ങൾ. അവന്റെ അച്ഛനോ അമ്മയോ മരിച്ചിട്ട് ഏറെ താമസിയാതെ വേറൊരു മരണവും കൂടെ വീട്ടിൽ ഉണ്ടാകുമ്പോൾ. ഇങ്ങിനെയൊക്കെ വരുമ്പോൾ ബലഹീനനായ അവൻ ഒരു ശാസ്ത്രം എന്നെ രക്ഷിയ്ക്കുമെന്ന് വിചാരിച്ച് ജ്യോതിഷ്യത്തെ സമീപിയ്ക്കുന്നു.

പ്രവചന ജോതിഷ്യത്തെ വീണ്ടും വിമർശിയ്ക്കുന്നു.

പ്രായോഗികമായി അവന് ശാന്തി കിട്ടാനുള്ള സമാധാനിപ്പിയ്ക്കാനുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് പകരം, ഇങ്ങിനെ സംഭവിയ്ക്കാൻ ഒരു കാര്യം ഉണ്ടെന്നും, ആ കാര്യം നിന്റെ അയൽപക്കത്ത് ഉള്ള ആൾ, അല്ലെങ്കിൽ നിന്റെ വീടുമായി ബന്ധപ്പെട്ട ആൾ, അല്ലെങ്കിൽ നിന്റെ വീട് ഭാഗം ചെയ്തപ്പോൾ അച്ഛന്റെ ഭാഗം കിട്ടാത്ത ഒരു മറ്റൊരു മകൻ, നിനക്കെതിരെ ചെയ്ത കർമ്മത്തിന്റെ ഫലമാണെന്ന് പറയുമ്പോൾ…. ഇനി ഒരിക്കലും രക്ഷപെടാൻ ആവാത്ത വിധം അവന്റെ ജീവിത ബന്ധങ്ങളെ തകർത്തെറിയുന്നു അജ്ഞേയമായ കഥകൾ ഉണ്ടാക്കി എന്നത് ജ്യോതിഷത്തിന്റെ ദുരൂഹത നിറഞ്ഞ മനുഷ്യ ഉപകാരപ്രദമല്ലാത്ത ഉപദ്രവകാരിയായ ഏറ്റവും വലിയ അംശം. (ആരോ ചോദിയ്ക്കുന്നു…. സാമ്പത്തികമല്ലാതെ വേറെന്തുണ്ട് ലാഭം). ജ്യോതിഷകാരന് ഒരു ലാഭം സാമ്പത്തികം. രണ്ട് മനുഷ്യര് തമ്മിൽ അടിയ്ക്കുമ്പോൾ ഇനിയും ജ്യോതിഷപ്രശ്നമുണ്ടാവുക എന്ന ലാഭം. പരമ്പര ഉണ്ടാവുക. ഒരു പ്രശ്നത്തിൽ തുടങ്ങി അവൻ പ്രശ്നങ്ങളുടെ നടുക്കാവും. അങ്ങിനെയാണ് അതിനെ എതിർത്തത്. മനസ്സിലായി. അത് മായ ഒന്നും വച്ചല്ല എതിർത്തത്. മാത്രവുമല്ല അവന് അജ്ഞേയമായ ചാർത്ത്…എങ്ങിനെയാ അത് ….ഭൈരവാദി പഞ്ചമൂർത്തികളും … എന്നു പറഞ്ഞാ ചാർത്ത് തുടങ്ങുന്നത്. ചെന്നിട്ട് ഈ അഞ്ച് മൂർത്തികളുടെയും പേരു പറഞ്ഞാൽ എഴുതിക്കൊടുത്ത പലർക്കും അറിയില്ല. എല്ലാവർക്കും എന്നല്ല പറയുന്നത് ….പലർക്കും….നമ്മളീ ചാർത്ത് ഒക്കെ കാണാറുണ്ട്… കാരണം ഇപ്പോൾ ചിലര് സ്വാമിയുടെ അടുക്കൽ ചികിത്സിയ്ക്കാനും ജ്യോതിഷി പറഞ്ഞിട്ട് വരാറുണ്ട്… നിങ്ങടെ നാട്ടീന്ന് ഒക്കെ …അപ്പോൾ പിന്നെ എനിയ്ക്ക് അനുകൂലിയ്ക്കാതിരിയ്ക്കാൻ ഒരിക്കലും പറ്റുകില്ലല്ലോ… മാത്രമല്ല എന്റെ ചികിത്സ ഫലിച്ചു എന്നു വന്നാൽ ജ്യോതിഷം ഫലിച്ചല്ലോ. അതുകൊണ്ട് ചിലരൊക്കെ അങ്ങിനെയും വരുന്നുണ്ട്. പ്രമുഖരായ പല ജ്യോതിഷികളും……(32.27 mts …proof reading till here )

ജ്യോതിഷ്യിയും കർമ്മഫലവും

(ആരോ ചോദിയ്ക്കുന്നു….. )…നന്നായിരിയ്ക്കും …(ആരോ ചോദിയ്ക്കുന്നു…..)… അതിന് കാരണം എന്താണെന്നു വച്ചാൽ ….(ആരോ ചോദിയ്ക്കുന്നു……ഞാൻ ചെയ്ത കുറ്റത്തിനെക്കാൾ കൂടുതൽ ….) അല്ല ..അതിന് വളരെ …….ഉത്തരം …. അതിന് നല്ല ഉത്തരം ഉണ്ട്… അതായത് ഇന്നു നിങ്ങള് തെങ്ങ് വയ്ക്കുന്നു… ഇത് തീർത്തിട്ട് മറ്റേത് പറയാം… ഇന്ന് നിങ്ങള് തെങ്ങ് വയ്ക്കുന്നു…. ഇന്നു തേങ്ങ തിന്നാൻ പറ്റുവോ… പറ്റുവോ…പറ്റുകേല .. ആ തേങ്ങ കുഴിച്ചു വച്ചാല് മുളവന്ന് …കിളിർത്ത് ….നാലഞ്ചു കൊല്ലം വെള്ളം ഒഴിച്ച് പാകമാക്കിക്കൊണ്ടുവന്നാലാണ് ഒരു തേങ്ങ പറിച്ചു തിന്നാൻ പറ്റുന്നെ… എല്ലാ കർമ്മവും ഇങ്ങിനെയാണ്. കർമ്മം ഫലം ആകുന്നത്…കർമ്മം ചെയ്യുന്ന കാലത്തല്ല… (ആരോ ചോദിയ്ക്കുന്നു…..)…പറയട്ടെ…. ആർക്കും ചെയ്യുമ്പോഴേ ഫലം കിട്ടില്ല. ലോകത്തിൽ ആർക്കും കിട്ടില്ല. മണിച്ചൻ മദ്യ വ്യവസായം തുടങ്ങിയപ്പോൾ കിട്ടിയ വിജയം വസ്ത്ര വ്യവസായം തുടങ്ങിയാലും കിട്ടുമായിരുന്നു. കാരണം മണിച്ചന്റെ പൂർവ്വ കർമ്മങ്ങളിലെ പുണ്യമാണ് മദ്യവ്യവസായത്തിലും കാശായത്. അത് മദ്യ വ്യവസായത്തിലായി ആ പുണ്യം തീർന്നപ്പോഴാ നേരെ അകത്തോട്ട് പോയത്. അതിന് മുമ്പ് നിർത്തിവച്ചിട്ട് മതീന്ന് വിചാരിച്ചിരുന്നെങ്കിൽ ചിലപ്പോൾ രക്ഷപെട്ട് പോയേനേം. അതായത് കർമ്മം എങ്ങിനെ വച്ചാലും അപ്പോൾ ചെയ്ത ദുഷ്ക്കർമ്മം പിന്നൊരിക്കൽ അനുഭവിയ്ക്കേണ്ടി വരും. ഇത് ജന്മ ജന്മാന്തരങ്ങളാണ്. ഇതാ ഇതിന്റെ ശാസ്ത്രം. ഇത് ജ്യോതിഷിയ്ക്ക് ഒന്നും രക്ഷിയ്ക്കാൻ പറ്റില്ല. ഞാൻ ചെയ്ത ഒരു കർമ്മം, എന്റെ കൈയ്യിൽ നിന്നു വിട്ട ഒരു കല്ല്….. അത് വിട്ട് കഴിഞ്ഞാൽ കൊള്ളേണ്ടിടത്ത് കൊള്ളും. ഇനി അത് തിരിച്ചെടുക്കാൻ ഒരു ജ്യോതിഷിയ്ക്കും ആവില്ല.

കർമ്മങ്ങൾ : പുണ്യ-പാപങ്ങളുടെ കണക്ക്

അതുകൊണ്ട് നിങ്ങൾ ചെയ്ത പുണ്യങ്ങൾ ഈ ഭൂമിയില് ഉണ്ട്. നിങ്ങള് ചെയ്ത പാപങ്ങളും ഈ ഭൂമിയിൽ ഉണ്ട്. നിങ്ങള് മുമ്പ് ചെയ്ത പുണ്യത്തിന്റെ ഫലമാണ് ഇപ്പോൾ കിട്ടുന്നതെല്ലാം. പാപത്തിന്റെ ഫലമാണ് ഇപ്പോൾ കിട്ടുന്നത് എല്ലാം. ഇപ്പോൾ കിട്ടുന്ന പാപ പങ്കിലങ്ങളായ അനുഭവങ്ങൾ അനുഭവിയ്ക്കുമ്പോൾ നല്ല മര്യാദയോടെ ഇരുന്ന് കുറെ പുണ്യം ചെയ്ത് ഇതിനെ നേരിടാൻ നോക്കുക. ഇപ്പോൾ പുണ്യം ഉണ്ടാകുമ്പോൾ പണ്ട് ചെയ്ത പുണ്യത്തിന്റെ ഫലമാണെന്നും ഇത് പാപത്തിലേയ്ക്ക് പോകാൻ അരനേരം മതിയെന്നും…. അതുകൊണ്ട് ഇനി ഒരിക്കലും പാപം ചെയ്യില്ലെന്നും ബോധമുള്ളവൻ വിചാരിയ്ക്കുക. ഇതാ ഇതിന്റെ കണക്ക്. ഇതിന്റെ കണക്കൊക്കെ അവര് എഴുതിവച്ച ശാസ്ത്രം ഇങ്ങിനെയാണ്. ഞാൻ ഇന്നു ചെയ്യുന്ന നന്മ നാളെ എനിയ്ക്ക് നന്മ വേണ്ടാത്ത സമയത്താണ് ഇത് എല്ലാം കൂടെ ഇങ്ങ് വരുന്നെ. (one word here not clear….) (34.44 mts). അപ്പോൾ ആ നിയമവും ഇതു തന്നെയാണ് സൂചിപ്പിച്ച് തരുന്നത്. അപ്പോൾ അതുകൊണ്ട് എപ്പോഴും നമ്മൾ ശ്രദ്ധിയ്ക്കേണ്ടത് ഒരിക്കൽ നമുക്ക് പുണ്യത്തിന്റെ ഫലമായി വല്ല നന്മയും വന്നാൽ വാക്കോ മനസ്സോ പ്രവൃത്തിയോ തിന്മയിലേയ്ക്ക് പോകരുത്. അതാണ് നിങ്ങളോട് പറയുമ്പോൾ എന്നെയും വിഷമിപ്പിയ്ക്കുന്നെ.

എന്റെ വാക്കിന് ഈ ശബ്ദത്തിന് ഈ മൂർച്ച ഉണ്ടാക്കിയതും ശബ്ദം ഇങ്ങിനെയായതും എന്റെ മിടുക്കല്ല. അപ്പോൾ ഞാനിപ്പോൾ ഈ ശബ്ദം വേണ്ടാത്തതിന് ഉപയോഗിച്ചാൽ നാളെ രാവിലെ ഈ ശബ്ദം കാണുകില്ല. പറഞ്ഞത് മനസ്സിലായില്ല… മനസ്സിലായില്ല…അപ്പോൾ ..നിങ്ങളിൽ ഒരുത്തൻ അമ്പതിനായിരം രൂപ തരാമെന്ന് പറഞ്ഞു… സ്വാമിയുടെ ശബ്ദം ഒന്നു വിലയ്ക്കു തരണം ഞങ്ങൾക്കു വേണ്ടി അനുകൂലമായിട്ട് ഒന്നു പറയണം. പറഞ്ഞത് പിടികിട്ടിയില്ലേ. അവസാനം അമ്പതിനായിരം രൂപയേ ഉണ്ടാകുകയുള്ളൂ…. എന്റെ ശബ്ദം പോയിക്കിട്ടും. (35.22 mts) മറ്റേത് എന്റെ ശബ്ദം ഉണ്ടെങ്കിലും എനിയ്ക് അമ്പതിനായിരം രൂപ വേണ്ട. എന്റെ ജീവിതകാലം മുഴുവൻ സുഖമാണ്. അതുപോലെയാ എല്ലാം. ധർമ്മത്തിലൂടെ നേടുന്ന ഉന്നതങ്ങളായ സ്ഥാനങ്ങളിൽ എത്തുമ്പോൾ കൂട്ടുബന്ധങ്ങളും കൃഷികളും ഒക്കെക്കൊണ്ട് ആ ധർമ്മബോധത്തിൽ നിന്ന് താഴേയ്ക്ക് പതിയ്ക്കാൻ ഇടയായാൽ പിന്നീട് ഒരിയ്ക്കൽ ആ പതനം വളരെ കൂടുതൽ ആകുമ്പോൾ ആ ഉയരത്തീന്നാ വീഴുന്നെ … ഉയരത്തീന്നു വീഴുമ്പോൾ വലിയ വീഴ്ചയായിരിയ്ക്കും…അങ്ങിനെയാ ഇതുണ്ടാകുന്നത്. ഇപ്പോൾ അതിന്റെ കണക്ക് മനസ്സിലായി. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് ഇന്നു ചെയ്യുന്ന കർമ്മത്തിന്റെ ഫലം നാളെയാണ്. അത് ജ്യോതിഷിയ്ക്ക് ഒന്നും ഒന്നും ചെയ്യാനില്ല. കണ്ണുപോയാലും കാലുപോയാലും കൈയ്യ് പോയാലും തീരുമാനിയ്ക്കുക….ഇത് പോകത്തക്ക വിധത്തിൽ എന്തോ ചെയ്തിട്ടുണ്ട്…ഇനി ഏതായാലും കുറെ നന്മ ചെയ്യാം.

പ്രവചന ജ്യോതിഷ്യത്തെ വീണ്ടും വിമർശിയ്ക്കുന്നു

അതുകൊണ്ടാണ് ആയുർവ്വേദം ഒക്കെ പറയും…അന്നദാനം വസ്ത്രദാനം ധനദാനം ഒക്കെ തിരിച്ച് ഉപകാരം ചെയ്യാൻ ഇല്ലാത്തവന് കൈയ്യിൽ ഉള്ള കാലത്ത് കൊടുത്താൽ രോഗം വരില്ല. അതുകൊണ്ട് നല്ല പോലെ ദാനം ചെയ്യുന്നത് നല്ലതാണ്. ഇവിടെയാ ഞാൻ ജ്യോതിഷിയെ എതിർത്തത്. അല്ലാതെ താൻ ഉദ്ദേശിച്ചതുപോലെ തച്ചുശാസ്ത്രം പോലെ….. തച്ച് ശാസ്ത്രത്തിൽ പ്രയോജനമുള്ള ശാസ്ത്ര സങ്കല്പങ്ങൾ ഉണ്ട്. പ്രവചന ജ്യോതിഷ്യം എന്നു പറയുന്നതില് പ്രയോജനമുള്ള യാതൊരു അംശവും ഇല്ലെന്നു മാത്രമല്ല ഭയം ഉണ്ടാക്കുന്നു…. അത് തെറ്റാണെന്നുള്ളതിന് തെളിവായി ഞാൻ പറഞ്ഞത് മായയല്ല നല്ല ജീവിച്ചിരിയ്ക്കുന്ന ഉദാഹരണമാ പറഞ്ഞത് … ഞാൻ പോയ പല വീടുകളിലും എന്നെ വിളിച്ചുകൊണ്ട് ജ്യോതിഷികളെ പലരേയും കാണിയ്ക്കാൻ കൊണ്ടുപോയിട്ടുണ്ട്. അത് ചില രോഗങ്ങൾക്കോ മറ്റുള്ളതിനോ ഒക്കെ. ഒരു വശം തളർന്നിരിയ്ക്കുന്നു…. അല്ലെങ്കിൽ മുഴുവൻ തളർന്നിരിയ്ക്കുന്നു… അല്ലെങ്കിൽ കാല് നടക്കാൻ പറ്റില്ല…കൈയ്യ് പൊക്കാൻ പറ്റില്ല……കണ്ണ് കാണുകേല…ചെവി കേൾക്കുകേല എന്നൊക്കെ പറഞ്ഞപ്പോൾ ഞങ്ങളുടെ പ്രഗത്ഭനായ ജ്യോതിഷി ആണെന്ന് ഒക്കെ പറഞ്ഞ് അവരുടെ ബന്ധുക്കളോ മറ്റ് ചിലരോ ഒക്കെ കൂട്ടിക്കൊണ്ടു പോകും. അപ്പോൾ കൊണ്ടുപോകുമ്പോൾ അവിടെ ചെന്നിരിയ്ക്കുമ്പോൾ നമ്മള് വളരെ സ്നേഹത്തിൽ ഒന്നു രണ്ടു ചോദ്യം ചോദിയ്ക്കും ഇങ്ങിനെ തട്ടാൻ. ഇങ്ങിനെ തട്ടാൻ ആണെന്നു പറഞ്ഞല്ല ചോദിയ്ക്കുക… സ്നേഹത്തിൽ ചോദിയ്ക്കും…പിള്ളേര് ഒക്കെ എന്താണ്…മൂത്ത മകള് വിധവയാണ്. ഇരുപത്തിരണ്ടാമത്തെ വയസ്സില് വൈധവ്യം വന്നു. ഇങ്ങിനെ കിട്ടുമ്പോൾ നമ്മള് പറയും. അവിടെ കേറിച്ചെല്ലുമ്പോഴേ ഈ വിധവ അവിടെ ഉണ്ടെങ്കിൽ പ്രവചനം ഫലിച്ചില്ലെന്നല്ലേ. സ്വന്തം കാര്യത്തിന് പ്രയോജനപ്പെടാത്ത ഒരു ശാസ്ത്രം ആരുടെയെങ്കിലും കാര്യത്തിൽ പ്രയോജനപ്പെടുമെന്ന് പറഞ്ഞാൽ …മനസ്സിലായില്ല…അതിനേക്കാൾ വിഢ്ഢിത്തമുണ്ടോ. ഇതാ ഞാൻ യുക്തിയായിട്ട് ചോദിച്ചത്. (ആരോ ചോദിയ്ക്കുന്നു….. വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തെപ്പറ്റി) …

വരാഹമിഹിരന്റെ ബൃഹദ് സംഹിത

വരാഹമിഹിരന്റെ ബൃഹദ്സംഹിത നല്ല പുസ്തകമാണ് …ഹോരാ ശാസ്ത്രത്തെപ്പറ്റി എനിയ്ക്ക് ഒരഭിപ്രായവും ഇല്ല…. നല്ലതും ചീത്തയും. വരാഹമിഹിരന്റെ തന്നെ ആണോ എന്നും അറിയില്ല. പഞ്ചപാദിക നല്ല ഗ്രന്ഥമാണ്. വരാഹമിഹിരന്റെ പഞ്ച പാദിക നല്ല ഗ്രന്ഥമാണ്. അഭിപ്രായം ഉണ്ട്. ഹോരാശാസ്ത്രത്തെക്കുറിച്ച് എനിയ്ക്ക് നല്ലതും ചീത്തയുമായ അഭിപ്രായം ഇല്ല. ഞാനപ്പോൾ ഉദാഹരണം പറഞ്ഞപ്പോൾ ഇതാണ് …ഇത് മായയാണോ… ഞാൻ മായകൊണ്ടോ ഇരുട്ടുകൊണ്ടോ ഓട്ട അടയ്ക്കുകയല്ല ചെയ്തത്. നേരേ കാര്യം പറയുകയാ ചെയ്തത്. അത് ഞാൻ പോയിടത്ത് ഒക്കെ പലയിടത്തും കണ്ടിട്ടുണ്ട്. ഇനി പോരെങ്കിൽ ഒരു കഥയും കൂടി പറഞ്ഞേയ്ക്കാം.

ജാതകവും വിവാഹപ്പൊരുത്തവും

വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കിയ വിവാഹങ്ങൾ എത്ര divorce കഴിഞ്ഞു നില്ക്കുന്നു എന്ന് കണ്ടെത്തുക. അതാ പറഞ്ഞ വിവാഹപ്പൊരുത്തം ഒക്കെ …പൊരുത്തം മനസ്സിന്റെ ആടോ… അതില്ലാത്ത ഏത് പൊരുത്തം നോക്കിയിട്ടും അടിയാ…ഭാരതീയൻ ആഴ്ചയിൽ ഒരിക്കൽ ഡൈവോഴ്സ് ചെയ്യുന്നുണ്ട്. മനസ്സുകൊണ്ട്. ഈ കാലമാടന്റെ ഇടയിൽ നിന്ന് എന്നെ അങ്ങ് എടുത്തോണെന്ന് ..(38.24 mts) … പറഞ്ഞാൽ ഡൈവോഴ്സ് ആയില്ലേ. പിന്നെ കോടതിയിൽ പോയില്ലാന്നല്ലെ ഉള്ളൂ. അത് നാട്ടുകാരെ പേടിച്ചിട്ടാ രണ്ടു പേരും പോകാത്തത്. പലപ്പോഴും നിങ്ങളുടെ നാട്ടിലുള്ള ബിസിനസ്സുകാരും അവരും ഇവരും ഒക്കെ രാത്രി പന്ത്രണ്ടര ഒരുമണിയാകുമ്പോഴേ വീട്ടിൽ വരികയുള്ളൂ. ഏഴുമണിയാകുമ്പോൾ കട അടച്ചിരുന്നതാണ്. ഇപ്പോൾ പന്ത്രണ്ട് മണി ഒരുമണി ഒക്കെ ആകുമ്പോഴേ വീട്ടിൽ വരുകയുള്ളൂ. എന്തായിരിയ്ക്കും കാരണം. അത്രയും കുറച്ചു നേരം സഹിച്ചാൽ മതിയല്ലോ എന്നു വിചാരിച്ചാ. കുറെ ആളുകൾ ആണെങ്കില് നാലുമണി കഴിഞ്ഞാൽ കൂട്ടുകാരുമൊന്നിച്ച് ക്ലബ്ബിലോ പട്ടക്കടയിലോ ആണ്. എന്താ കാര്യം. … ഈ പൊരുത്തം ഒക്കെ നോക്കിയുള്ള വിവാഹം അല്ലേ. ചോദ്യം മനസ്സിലായില്ല. ഞാൻ ഒരു കഥയും കൂടെ പറഞ്ഞ് അതങ്ങ് നിർത്തിയേക്കാം.

Kottayam CMS College Principal-ലും ജ്യോതിഷിയും

പണ്ട് പ്രഫസ്സർ Askwin cms കോളിന്റെ പ്രിൻസിപ്പൽ ആയിരുന്നു. അപ്പോൾ അദ്ദേഹം അണ്ണാൻ കുന്നിലൂടെ … അണ്ണാൻ കുന്നെന്നു കേട്ടിട്ടുണ്ടോ … ഇല്ല… cms college ഇരിയ്ക്കുന്ന കോട്ടയം പട്ടണത്തിലെ സ്ഥലത്തിനാണ് അണ്ണാൻ കുന്നെന്ന് പറയുന്നത്. വൈകുന്നേരം ആകുമ്പോൾ അദ്ദേഹം നടക്കാൻ ഇറങ്ങും. walking stick-ഉം ഒക്കെ ആയിട്ട്. സായിപ്പാണ്. അപ്പോൾ അദ്ദേഹം വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോൾ ഒരു ജ്യോതിഷിയും കൂടെ കൂടി നടക്കാൻ … ഇട വഴിയിൽ നിന്ന് വന്നിട്ട്. …. സായിപ്പുമായിട്ട് പരസ്പരം കണ്ടിട്ടുണ്ട്… വർത്തമാനം പറഞ്ഞിട്ടില്ല അധികം… സായിപ്പിനോട് ബഹുമാനം ഉണ്ട്. പരിചയപ്പെട്ടു…പരിചയപ്പെട്ടപ്പോൾ സായിപ്പ് ചോദിച്ചു … എന്താണ് തന്റെ ജോലി എന്ന്….. What is your profession ? എന്ന് ചോദിച്ചു. അപ്പോൾ ജ്യോതിഷി പറഞ്ഞു….phrophecy … പ്രവചനം ആണെന്ന് പറഞ്ഞു. പറഞ്ഞു തീരുകയും സായിപ്പ് കൈയ്യിലിരുന്ന വാക്കിങ്ങ് സ്റ്റിക്കിനൊരു അടി വച്ച് കൊടുത്തു. മുട്ടിനു താഴെ…. അടി കൊടുത്തതും ഇയാള് ചാടിയിട്ട് ചോദിച്ചു എന്താ കാണിയ്ക്കുന്നത് എന്ന് ചോദിച്ചു. ഇത് വരുവെന്ന് അറിഞ്ഞില്ല അല്ലെ. പിന്നെ എന്തു പ്രവചനം. (ആൾക്കാർ ചിരിക്കുന്നു. …) എന്നിട്ട് സായിപ്പിന്റെ ഒരു ആത്മഗതം ഉണ്ട്. വല്ലവന്റെയും കാര്യത്തിൽ അല്ലെ പ്രവചനം വരൂ…

ജ്യോതിഷിയുടെയും തച്ചുശാസ്ത്രജ്ഞന്റെയും കൂട്ടുകെട്ട്

തച്ചുശാസ്ത്രത്തില്…. എല്ലാ ശാസ്ത്രത്തിലും കൈകാര്യം ചെയ്യുന്നവന്റെ തെറ്റ് വരാം. ഇതിൽ കൈകാര്യം ചെയ്യുന്നവന്റെ തെറ്റല്ല…ശാസ്ത്രത്തിന്റെ തെറ്റാ ചൂണ്ടിക്കാണിച്ചത്. അതുകൊണ്ടാണ് മുമ്പെ പറഞ്ഞത്…. (ആരോ ചോദിയ്ക്കുന്നു….)…പഠിച്ചാലും ഈ തെറ്റ് മാറില്ല…. (ആരോ ചോദിയ്ക്കുന്നു…) …ങ്ഹെ… തച്ചുശാസ്ത്രത്തിന്റെ ശാസ്ത്രം സുവ്യക്തമാണ്. വ്യക്തമാണ്… അതിന്റെ കണക്കുകൾ ഒക്കെ … (ആരോ ചോദിയ്ക്കുന്നു….) …ശാസ്ത്രത്തിന് തെറ്റില്ല. കൈകാര്യം ചെയ്യുവന് തെറ്റ് വരാം. (ആരോ ചോദിയ്ക്കുന്നു….) ഇന്ത്യയ്ക്ക് മാത്രം അല്ലല്ലോ തച്ചു ശാസ്ത്രം ഉള്ളത്. … അല്ല…ലോകത്ത് എമ്പാടും ഉണ്ട്. വാസ്തു മാത്രമല്ലന്നേ …. engineering എന്നു പറയുന്ന ഒരു കലയുണ്ടെങ്കിൽ അത് ലോകത്ത് എല്ലായിടത്തും ഉണ്ട്. താൻ ഉദ്ദേശിയ്ക്കുന്നത് തച്ചു ശാസ്ത്രത്തിലെ ജ്യോതിഷ്യമാണെങ്കിൽ അതിപ്പോൾ ജ്യോതിഷിയും തച്ചുശാസ്ത്രജ്ഞനും കൂടി ചേർന്നതിന്റെ ഭാഗമാണ്. അതിനെയും ഞാൻ മുമ്പെ പറഞ്ഞതിന്റെ പട്ടികയിൽ തന്നെ പെടുത്തിക്കോളുക. തനിയ്ക്ക് അത്രയുമാ അറിയേണ്ടതെങ്കിൽ അതിനെയും ആ പട്ടികയിൽ പെടുത്തിക്കോളുക. ഇനി ഞാൻ അതിനിടയ്ക്കു പറഞ്ഞ ഒരു സംശയം ചോദിച്ചു.

ആധുനിക വൈദ്യശാസ്ത്രം ശാസ്ത്രമല്ല !!!!

ആധുനിക വൈദ്യശാസ്ത്രം ….ശാസ്ത്രം എന്നു പറയുന്നത് reproducable ആയിരിയ്ക്കണം. ശാസ്ത്രത്തിന്റെ fundamental ആണ് അത്. ശാസ്ത്രം എന്നൊന്നിന് പേരിടണമെങ്കിൽ a science that which is reproducable എന്നാണ് ശാസ്ത്രത്തെപ്പറ്റി പറയുന്നത്. റീപ്രൊഡ്യൂസ് ചെയ്യാവുന്നത് … എന്നു പറഞ്ഞാൽ ഒരിക്കൽ കൂടി ഉണ്ടാക്കാൻ കഴിയുന്നതാണ് ശാസ്ത്രം…… എന്നു പറഞ്ഞാൽ ഒരിക്കൽ കൊടുക്കുന്ന മരുന്ന് രോഗിയ്ക്ക് വീണ്ടും ആ രോഗം വന്നാൽ കൊടുത്താൽ മാറുന്നതായിരിയ്ക്കണം. സാഹചര്യങ്ങളും ലക്ഷണങ്ങളും ഒന്നാണെങ്കിൽ. ഒരു കാലഘട്ടത്തിൽ കൊടുത്ത മരുന്ന് അടുത്ത കാലഘട്ടത്തിൽ കൊടുക്കാൻ കഴിയണം. ആധുനിക വൈദ്യശാസ്ത്രം ഉപയോഗിയ്ക്കുന്ന ഒരു മരുന്നും ഈ ഗണനയിൽ വരുന്നില്ല. ആധുനിക വൈദ്യശാസ്ത്രം തന്നെ പറയുന്ന ഈ ശാസ്ത്ര നിഗമനത്തിൽ വരുന്നില്ല. ചരകൻ രണ്ടായിരത്തിൽ പരം വർഷങ്ങൾക്കപ്പുറം എഴുതി ‘ശ്വാശ്വതോയം ആയുർവ്വേദഃ ഭാവ സ്വഭാവ നിത്യത്വാത്, സ്വഭാവ സംസിദ്ധ ലക്ഷണത്വാത്’ …. ആയുർവ്വേദം ശ്വാശ്വതമാകുന്നത് രോഗിയിൽ അന്ന് കാണുന്ന ലക്ഷണം തന്നെയാണ് ആ രോഗങ്ങൾക്ക് ഇന്നും കാണുന്നത്. അന്ന് കൊടുത്ത മരുന്നുകൾ തന്നെയാണ് ഇന്നും കൊടുക്കുന്നത്. ദ്രവ്യത്തിന്റെ ഘടനയ്ക്കോ സ്വഭാവത്തിനോ അന്നത്തേതിൽ നിന്ന് ഇന്ന് മാറ്റമില്ല.

– penicillin

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിൽ കൊടുത്ത penicillin ഇന്ന് രോഗിയ്ക്ക് കൊടുത്താൽ രോഗി തട്ടിപ്പോകും. അൻപത് സംവത്സരത്തിൽ അധികം ഒരു മരുന്നും മാർക്കറ്റിൽ നില്ക്കുന്നില്ല. നമ്പർ വൺ. നമ്പർ ടൂ. ഒരു മരുന്ന് രോഗിയുടെ അടുത്ത തലമുറയിൽ ജനിതകലകളിൽ മാറ്റം വരുത്തുന്നു എന്നത് രണ്ട്. ദോഷം ഉണ്ടാക്കുന്നു. ഇതുകൊണ്ടാണ് പറഞ്ഞത് അത് ശാസ്ത്രമല്ല. അതുപോലെ ഒരാളിന്റെ നാള് നോക്കി പറഞ്ഞ അതേ കാര്യം തന്നെ അല്ല ജ്യോതിഷി അടുത്ത അതേ നാളുകാരനെ നോക്കി പറയുന്നത്. ചെല്ലുന്നവൻ പറയുന്ന കാര്യങ്ങളിൽ നിന്ന് അവൻ അറിയാതെ കൂട്ടി എടുക്കുകയും എല്ലാവർക്കും സമ്മതമായ കുറെ ഗണിത യുക്തികൾ ഇടയ്ക്ക് തിരുകിക്കയറ്റുകയും ചെയ്താണ് ഇത് നിലനില്ക്കുന്നത്. അല്ലാ എങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ജാതകം തരുമ്പോൾ തലക്കുറി വരച്ചു തരുകയല്ല… ആരംഭം മുതൽ അവസാനം വരെ ഒരു ബുക്കിൽ എഴുതി തരുന്നില്ല. ഇവൻ ഇന്ന സമയത്ത് ജനിച്ചിരിയ്ക്കുന്നു… ഇന്നതൊക്കെ സംഭവിയ്ക്കും …എഴുതി കൈയ്യിലോട്ട് തരട്ടെ. കാശ് ഒന്നിച്ചു കൊടുത്തേയ്ക്കാം. സംഭവിച്ചില്ലെങ്കിൽ കൈകാര്യവും ചെയ്യാം. So ഇത് reproducable അല്ല. തിരുവോണം നാളിൽ ജനിച്ചവൻ തിരുവോണത്തിന്റെ അതേ സമയത്തു തന്നെ മറ്റവനും ജനിച്ച് ഒരേ സമയമായവൻ അവിടെ എത്തുമ്പോഴും രണ്ടു പേരുടെയും ചുറ്റുപാടുകളെപ്പറ്റി ഉള്ള സങ്കല്പങ്ങൾ data മനസ്സിൽ വച്ചുകൊണ്ടാണ് രണ്ടു പേരോടും പ്രവചിയ്ക്കുന്നത്. മാത്രവുമല്ല ഇതിൽ പത്രത്തിൽ എഴുതുന്നവർ കുറച്ചുകൂടി സമർത്ഥന്മാരാണ്. നമ്മളുടെ കാലാവസ്ഥാ നിരീക്ഷണം പോലെ ഫോറിനിൽ പോകാനും പോകാതിരിയ്ക്കാനും ഈ കാലഘട്ടത്തിൽ സാദ്ധ്യതയുണ്ട്. അത്ര കണ്ടനുമല്ല…അത്ര ചക്കിയുമല്ലാത്ത നിലപാട്. അത് ശാസ്ത്രമല്ല. (44.30 mts)

വ്യാസൻ വ്യാജനാണ് : വിശ്വകർമ്മജ സമൂഹം

നാല്… ഋഗ്വ്, യജുസ്സ്, സാമം, അഥർവ്വം. (ആരോ ചോദിയ്ക്കുന്നു….) .. വിശ്വകർമ്മാവിന്റെ ബുക്കിലില്ല.. വിശ്വകർമ്മാവിനെപ്പറ്റി വിശ്വകർമ്മജർ എഴുതിയ പുതിയ ബുക്കില്… അതില് അത്… അത് വിശ്വകർമ്മജരോട് ചോദിയ്ക്കണം…വിശ്വകർമ്മജര് ഒരു സംഘടന ഉണ്ടാക്കി …. ഞാൻ പറഞ്ഞുതരാം. എടോ വിശ്വകർമ്മജരെ എനിയ്ക്ക് അറിയാം…ഞാൻ അതല്ലേ പിന്നെ എങ്ങിനെയാ പറയാതെ ഇരിയ്ക്കുന്നെ… താൻ പിന്നെന്തിനാ പേടിയ്ക്കുന്നെ …(ആൾക്കാർ ചിരിയ്ക്കുന്നു…..)…ഇത് ഞങ്ങൾ യൂണിയൻ കൂടിയപ്പോൾ ഒരു ബുക്കുണ്ടായി. അപ്പോൾ അതിനകത്ത് വ്യാസൻ വ്യാജനാണെന്ന് ഞങ്ങള് കണ്ടെത്തി. വ്യാജൻ പ്രമുഖമായൊരു വേദം തള്ളിക്കളഞ്ഞു. പ്രണവവേദം. (45.02 mts) പഞ്ചാം.. അഞ്ചാമത്തെ വേദം… അതിലാണ് ഏറ്റവും പ്രസക്തമായുള്ളത്.. അത് വിശ്വകർമ്മജരെ താഴ്ത്തിക്കെട്ടാൻ വേണ്ടി ബ്രാഹ്മണരെ ഉയർത്താൻ വേണ്ടി വ്യാസൻ വ്യാജനായി ഉണ്ടാക്കിയതാണെന്നാണ് ഞങ്ങളുടെ കണ്ടുപിടുത്തം. അത് വിശ്വകർമ്മാവിന്റെ കണ്ടുപിടുത്തമല്ല. അത് ഞങ്ങടെ കണ്ടുപിടുത്തമാ… അത് ഞങ്ങള് ഉണ്ടാക്കിയതാണ്. ഞങ്ങൾക്ക് തോന്നി …വ്യാസൻ ഒക്കെ മോശം… വിശ്വകർമ്മാവ് കുറക്കൂടെ കേമൻ … ഞങ്ങളുടെ ആളാണ് വിശ്വകർമ്മാവ്…കാരണം എന്താണെന്നു വച്ചാൽ ശരിയായ ആശാരി … അതാണ് വിശ്വകർമ്മാവ്. (ആരോ ചോദിയ്ക്കുന്നു… ആദിവാസി ….. )

മുത്തങ്ങ വെടിവയ്പ്

(audio not clear …about aadivasi …c k janu…) മുതലെടുക്കയൊന്നും വേണ്ട… ജാനു sincere ആയിരിയ്ക്കും പക്ഷെ അതിന് ഈ മാർഗ്ഗം തിരഞ്ഞെടുത്തത് യോജിയ്ക്കാൻ പറ്റില്ല. (ആരോ ചോദിയ്ക്കുന്നു…വന സംരക്ഷണത്തിന് കുറെ പണം.. അത് ഇവര് ദുർവിനിയോഗം … ) അതൊക്കെ ശരിയാണ്… (ആരോ പറയുന്നു…ശരിയായിരിയ്ക്കും അല്ലേ…) ആദിവാസികളെ ഇതിന് ഉപയോഗിച്ചതിന് ജാനു ചെയ്ത നടപടി തെറ്റുതന്നെയാണ്. തെറ്റുതന്നെയാണ്. പക്ഷെ ജാനു അതിനെടുത്ത ആ measure ഇത് ആയിരുന്നിരിയ്ക്കരുതായിരുന്നു. ഒന്ന് (45.55 mts) …. രണ്ടാമത് ചേർക്കുളം അബ്ദുള്ളയും മറ്റെ സുധാകരനും പിന്നെ ഇവൻ മറ്റെ കാക്കാൻ എന്നാ അവന്റെ പേര് … കോൺഗ്രസ്സിന്റെ ഇപ്പോൾ എല്ലാം പറയാറുള്ള ഒരു കാക്കാനുണ്ടല്ലോ.. (ആരോ പറയുന്നു.. എം എം ഹസ്സൻ….) …ങ്ഹ… അവൻ ഒക്കെയും ആ വിളിച്ചുപറയുന്ന സാധനമുണ്ടല്ലോ…ശുദ്ധ തെമ്മാടിത്തരമാ… കാരണം ഇവിടെ കണ്ണൂര് ബി.ജെ.പിക്കാരനും ങ്ഹ.. മാർക്സിസ്റ്റുകാരനും തമ്മിലടിയ്ക്കുമ്പോൾ ബോംബാ എറിയുന്നത്.. അങ്ങിനെയുള്ള രാജ്യത്ത് ഭീകരസംഘടനകൾ പുറകിൽ ഉള്ളവൻ കമ്മ്യൂണിസ്റ്റ് വള്ളി(this last word not clear). ….വലിച്ചുകെട്ടിയ അമ്പും വില്ലുംമായിട്ട് … അതും പോലീസുകാരെ നേരിടാൻ ചെല്ലുക. നമ്മള് കണ്ടതല്ലേ അതിനകത്ത്… (ആൾക്കാർ പറയുന്നു.. അതെ)… അതിനകത്ത് എവിടെയാ കൈബോംബ്. പിന്നെ മാത്രമല്ല മറ്റവനെ വെട്ടിയിരിയ്ക്കുന്നത് ഒരു നസ്രാണിയാ … ആ പോലീസുകാരനെ… അത് കൈയ്യേറ്റക്കാരനാ… നാഗർകോവിലുകാരൻ ഒരു നസ്രാണിയാ വെട്ടിയിരിയ്ക്കുന്നെ… അത് കൈയ്യേറ്റക്കാരന്റെ ആളാ … അത് ബിഷപ്പിന്റെ ആളാ…. അവനിപ്പോൾ മന്ത്രിസഭയില് മന്ത്രിമാരുടെ കീഴിലാ ഇപ്പോൾ ഒളിച്ചിരിയ്ക്കുന്നെ. അല്ലാതെ പോലീസുകാരനെ വെട്ടിയിരിയ്ക്കുന്നത് ആദിവാസിയല്ല. (ആരോ പറയുന്നു….പോലീസുകാരൻ പറഞ്ഞല്ലോ … എന്നെ ആദിവാസികളാ വെട്ടിയിരിയ്ക്കുന്നത്) …പോലീസുകാരൻ പറഞ്ഞിട്ടും ആ മൊഴി എടുത്തിട്ടില്ല… (ആരോ പറയുന്നു….) ..പേപ്പറിൽ ന്യൂസുണ്ട്…. പക്ഷെ അവരാ മൊഴി സ്വീകരിച്ചിട്ടില്ല.

സി.കെ.ജാനുവും, എം ഗീതാനന്ദനും (2003 February)

-ബിഷപ്പിന്റെ ആള്

കാരണം എന്താണെന്നു വച്ചാൽ ഇതിന്റെ പിന്നിൽ ബിഷപ്പിന്റെ ആളായിട്ട് ഒരു ഭയങ്കര പട്ടാളക്കാരനാണ് ഇപ്പോൾ പോലീസ് ഓഫീസറ്. (47.06 mts ) അവൻ ബിഷപ്പിന്റെ ആളാ. അവന് ഈ ആദിവാസികളെ മുഴുവൻ അവിടെ നിന്നു ഇറക്കി വിട്ടേ പറ്റുകയുള്ളൂ. ബിഷപ്പു കൊടുത്ത കാശിലാ അവൻ കളിയ്ക്കുന്നതും. അവൻ അന്തോണിയുടെ good book-ലെ ഏറ്റവും അടുത്തവനാണ്. അതല്ലേ കരുണാകരന്റെ പോലീസ് നയത്തെക്കാൾ വികൃതമായ ഒരു പോലീസ് നയം അന്തോണി ഇവനെ വച്ച് കളിയ്ക്കുന്നത്. അത് അന്തോണിയുടെ കുടുംബത്തിന് തന്നെ ദോഷമാകും …. ഈ അടിയ്ക്കാൻ പോയ പോലീസുകാരൻ ഒക്കെ…. പോലീസുകാര് പറഞ്ഞതാണ്. (47.27 mts) … അതായത് ( അശോകൻ കർത്താവിനോട് words not clear) ചോദിച്ചാൽ പറയാം … … ഞങ്ങള് ഇവിടുന്ന് എന്താ പറയുക…(word not clear)ഇപ്പോൾ പോയി ഒരു പ്രോഗ്രാം കഴിഞ്ഞ് വരുമ്പം കാറേല്…(ഏതോ ഒരു സ്വാമിയുടെ പേര് പറയുന്നു. name not clear) ഞങ്ങളെ കൊണ്ടെ വിട്ടു…. എന്നെ കോഴിക്കോട് വിട്ടു… അവര് അങ്ങോട്ട് പോയി … അപ്പോൾ അവിടെ ചെല്ലുമ്പോൾ അവിടുത്തെ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു… സ്വാമിയുടെ വണ്ടിയേൽ …. സ്വാമിയുടെ ബന്ധുവാ… അപ്പോൾ അയാളോട് നമ്മൾ ഈ കാര്യം ചോദിച്ചപ്പോൾ പറഞ്ഞു….

പോലീസുകാര് മൂന്നു പ്രാവശ്യം പറഞ്ഞു …. ആദിവാസികളെ തല്ലാൻ പറ്റില്ലാ എന്ന്…. മൂന്നു പ്രാവശ്യം അവര് തിരിച്ചു വന്നു. അപ്പോൾ ഐ.ജി. കോഴിക്കോട് വന്ന് താമസിച്ച്, കോഴിക്കോടുള്ള ഐ.ജി ഇതിന്റെ അടുക്കലെങ്ങാണ്ട് വന്ന് താമസിച്ചിട്ട് അയാള് നിർബന്ധമായിട്ട് പറഞ്ഞു …അടിച്ചേ പറ്റൂന്ന്. വെടിവയ്ക്കാനല്ലേ നിങ്ങളോട് പറഞ്ഞത് …വെടിവയ്ക്കാൻ പറഞ്ഞു. മനസ്സില്ലാ മനസ്സോടെയാണ് പോലീസുകാര് വെടിവച്ചിരിയ്ക്കുന്നത്. പതിന്നാല് ചുറ്റ് വെടി വെച്ചിട്ടുണ്ട്. ഇരുപത്തഞ്ച് മുപ്പത് പേരെങ്കിലും ചത്തുപോയിട്ടുണ്ട്. (ആരോ പറയുന്നു….).. അതും റബ്ബർ ബുള്ളറ്റുകൊണ്ടാ മരിച്ചിരിയ്ക്കുന്നത്. പോലീസുകാരൻ തന്നെ പറഞ്ഞതാ. (ആരോ പറയുന്നു… അതിനു ശേഷം ഇടതുപക്ഷം…. ഇവരാരും… ) ഇടതുപക്ഷം ഒക്കെ ഇങ്ങിനെ ഒരുപാട് ചെയ്തിട്ടുള്ളതാ… ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും ഒക്കെ നേതാക്കന്മാർക്ക് ബിനാമി സ്ഥലമുണ്ട് അവിടെ. പിന്നെ അവര് വിടുമോ. രാഷ്ട്രീയക്കാരനെല്ലാം ഒന്നു തന്നെയാണ്. (ആരോ പറയുന്നു….) … നിങ്ങളുടെ കാഴ്ചപ്പാടിന് ഒരു വ്യത്യാസമുണ്ട്. എന്താ കാരണമെന്നു വച്ചാൽ രാഷ്ട്രീയക്കാരനിൽ നല്ലവനും ചിത്തയും ഉണ്ടെന്നാ നിങ്ങളുടെ കാഴ്ചപ്പാട്.(ആരോ പറയുന്നു….എല്ലാം തുല്യരാണ്…) നമ്മുടെ കാഴ്ചപ്പാടിൽ ഈ രാഷ്ട്രീയക്കാരനെന്നു പറഞ്ഞുകഴിഞ്ഞാൽ എല്ലാം ഈ ഒരേ വകുപ്പാണ്. അത് അധികാരത്തിലേയ്ക്ക് കേറുമ്പോൾ ….. (audio not clear…. 48.59 mts).

മുത്തങ്ങ വെടിവയ്പ് രക്തസാക്ഷി അനുസ്മരണ ദിനം (2022)

– സന്തോഷ് മാധവൻ….. പി.ജെ. കുര്യൻ

…മാത്രമല്ല ഇതിന്റ കുഴപ്പം …എല്ലാം…(ആരോ പറയുന്നു….. ചൂഷണം ചെയ്യുകാ അല്ലേ…)… ഒരു കല്ല് മന്ത്രിയുടെ കാറിൽ വീണാൽ മതി …. കാരണം തിരുവനന്തപുരത്തെ ഒരു ജ്യോതിഷിയുടെ കഥയാ ഞാൻ പറഞ്ഞെ…വലിയ വ്യത്യാസമൊന്നുമില്ലാതെയാ മാധവന്റെ (സന്തോഷ് മാധവൻ) കഥ. മാധവൻ ആകെപ്പാടെ കൊടുത്ത റിക്കാർഡ് പി.ജെ.കുര്യന്റെയും മറ്റേ… അവിടുത്തെ എന്താ പറയുക മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ജോഷിയുടെയും ഒക്കെ കണക്കാ….(word not clear)… കാശുപറ്റിയത്…(ആരോ പറയുന്നു….ആ income tax പിടിച്ചത്….) …പിന്നെ… അതോടുകൂടി പ്രശ്നം തീർന്നു. (ആരോ പറയുന്നു…)… ഉന്നതന്മാർ ഒക്കെ ഇവിടെ വന്നിരുന്ന് ജ്യോതിഷം പറഞ്ഞ് കാശ് കൊടുത്തതാ… ആ കാശാ കണക്കിൽപ്പെട്ടിരിയ്ക്കുന്നത്. ആ കണക്കു വന്നാൽ അവന്മാർക്ക് എവിടുന്നു വന്നുവെന്ന് റിക്കാർഡ് ഉണ്ടാകണം. പിജെ.കുര്യന് കാശ് എവിടുന്നാന്ന് അറിയേണ്ടേ. അപ്പോൾ ഈ കണക്ക് അവിടെ…. പിജെ കുര്യനെ വിളിച്ചു ചോദിക്കുന്നതിനു മുമ്പ് തന്നെ ഇൻകംടാക്സുകാര് പിജെ കുര്യനെ വിളിച്ചു ചോദിക്കും…കുര്യൻ സാറെ എന്താ ചെയ്യേണ്ടേ… ബാക്കി നമ്മള് നോക്കിക്കോളാം…സാറിന്റെ കാര്യം സുരക്ഷിതമാ… എന്നല്ലേ പറയുകയുള്ളൂ… (50.38 mts) (ആരോ പറയുന്നു..ബാലകൃഷ്ണപിള്ള….)

മുത്തങ്ങ വെടിവയ്പിലേയ്ക്ക് നയിച്ച സംഭവവികാസങ്ങളുടെ ഒരു ദൃശ്യം (2003)

സ്വഭാവവും സ്വരൂപവും

സ്വഭാവവും സ്വരൂപവും ഒരിക്കൽ നഷ്ടപ്പെടും. പലതാകുമ്പോൾ ഒന്നിന് അതിന്റെ സ്വഭാവം പോവുകേലേ…… ങ്ഹാ… അങ്ങിനെയാ ഈ സ്വഭാവം ഒക്കെ പോയിക്കിട്ടുന്നത്. അതിന് ഒരു പണിയുണ്ട്. എന്താ പണിയെന്ന് അറിയാവോ… രാവിലെ ഇറങ്ങണം…സ്വഭാവം ഒക്കെ പോയിക്കിട്ടും……. ഒരിടത്തുതന്നെ നിന്നാൽ അവിടുത്തെ സ്വഭാവം ഉണ്ടാവും. അങ്ങിനെയാ ഈ സ്വഭാവം ഒക്കെ മാറിക്കിട്ടുന്നെ.

അപരയും പരയും (ഗീത 2 : 45)

വേദങ്ങൾ അപരാ വിദ്യയും ഉപനിഷദ് പരാവിദ്യയുമാണെന്ന് പറയുന്നു. ഉപനിഷദ് വേദാന്തമെന്നും പറയുന്നു. വേദാന്തം എന്നു പറഞ്ഞാല്… വേദത്തിന്റെ അവസാനം എന്നാണ്. ദൃശ്യ പ്രപഞ്ചം എന്നതിനെ അറിഞ്ഞ് അറിഞ്ഞ് അവസാനം ദൃക്കിനെ അറിയുന്നത്. അപ്പോൾ വൈരുദ്ധ്യമില്ല… ഒന്നുതന്നെ. (51.23 mts) ദൃശ്യത്തെ പഠിയ്ക്കുമ്പോഴാണ് വേദങ്ങള് …സംഹിതകൾ ….ദൃശ്യം തീർന്ന് ദൃക്കിനെ പഠിയ്ക്കുമ്പോഴാണ് വേദാന്തം. അറിവിന്റെ അവസാനം അവനവനില് എത്തും മറ്റുള്ളതിനെ പഠിയ്ക്കാതെ. എന്നുപറഞ്ഞാൽ, കുറച്ചുകൂടി നന്നായി പറഞ്ഞാൽ ഈ കടലാസ്സ് particle physics-ന്റെ നിയമം അനുസരിച്ച് ഏറ്റവും ചെറിയ കണമായിട്ട് എടുത്താൽ ആറ്റത്തിൽ എത്തും. ആ ആറ്റത്തെ വീണ്ടും വിഭജിച്ച് അപാണവ രേണുക്കളിൽ എത്തിയാൽ ഈ കടലാസ്സിന്റെ സ്വഭാവം അതിനില്ലെന്ന് മാത്രമല്ല, അത് നോക്കുന്നവന്റെ സ്വഭാവം അതിനുണ്ടാവും. അപ്പോൾ വസ്തു മറക്കുകയും അവനിലേയ്ക്ക് തിരിച്ചു വരുകയും ചെയ്യും. ഗണിതശാസ്ത്രത്തിൽ ഇതിന് topology-യില് സാദ്ധ്യതകൾ വളരെ വലുതാണ്. ഫിസിക്സിലാണെങ്കിൽ scattering matrix-ല് ഇതിന് സാദ്ധ്യതകൾ വളരെ വലുതാണ്. S-Matrix : Werner Heisenberg. അതുപോലെതന്നെ topology, അത് Jeffrey Chew : അവിടെ എത്തുമ്പോൾ there is nothing fundamental in this Universe എന്ന് മഹായാന ബുദ്ധമതക്കാരോടൊപ്പം ശാസ്ത്രജ്ഞനും പറയും. അങ്ങിനെ തിരിയുമ്പോൾ അറിവിന്റെ അവസാനം അറിയുന്നവനിൽ എത്തും. ആരാ ചോദ്യം…ചോദ്യകർത്താവ് ആരാ…. ക്ലിയറായി… അപ്പോൾ അറിയുന്നവനിലേയ്ക്ക് തിരിച്ചെത്തും. അങ്ങിനെ എത്തുന്നതുകൊണ്ട് അത് വേദാന്തം. വേദത്തിന്റെ അവസാന ഭാഗത്ത് വരുന്നതുകൊണ്ടും വേദാന്തം. അത് പര. മറ്റേത് അപര. അറിവിന്റെ ആദ്യ തലങ്ങൾ അപര. അറിവിന്റെ അവസാനം പര. ക്ലിയർ…

വളരെ പോസിറ്റീവ് ആയി നിങ്ങള് പ്രതികരിച്ചു. സന്തോഷമുണ്ട്. ഞാനുദ്ദേശിച്ച തീയൊന്നും കണ്ടില്ല. നിങ്ങളു പറഞ്ഞതുപോലെയുള്ള കുഴപ്പം ഒന്നും ഇവിടെയുണ്ടെന്നു തോന്നുന്നില്ല. ഇപ്പോൾ എനിയ്ക്ക് ഒരു കാര്യം മനസ്സിലായി. വിളിച്ചവർ ആരും എന്റെ ക്ലാസ്സ് കേട്ടവരല്ല. ആരോ ക്ലാസ്സ് കേട്ടിട്ട് ചെന്ന് പറഞ്ഞുകൊടുത്തത് കേട്ടവരാണ്. അപ്പോൾ നിങ്ങള് ഭിന്നഭിന്ന സംഘടനയില് പെട്ടവരൊക്കെ ക്ലാസ്സ് കേക്കാൻ വരും. എന്നിട്ട് അവിടെച്ചെന്ന് നിങ്ങള് പറയും ഹൊ എന്തെല്ലാമാണ് ആ സ്വാമി പറഞ്ഞത്. അത് കേൾക്കുമ്പോൾ മറ്റവൻ വാളെടുക്കും. അങ്ങിനെ വന്നതാണെന്ന് വിചാരിയ്ക്കാം. വന്നയാൾ…ആ പറഞ്ഞ ഒരാളും കഴിഞ്ഞ തവണ വന്നയാളല്ല എന്ന് തോന്നുന്നു. ഈ പറഞ്ഞയാൾ അതെല്ലാം കൂടെ കേട്ട് ….വന്നിരുന്നോ… (ആരോ പറയുന്നു….)…ങ്ഹ…ങ്ഹ… എന്നാലും അതിന്റെ പേരിൽ കുഴപ്പം ഒന്നും വരേണ്ട കാര്യമില്ല. ഇനി വന്നയാൾ ആണെങ്കിൽ തന്നെ സന്ദർഭത്തിനനുസരിച്ച് പഠിയ്ക്കാൻ ഉള്ള ചോദ്യങ്ങൾ ഒന്നും വന്നു കേട്ടുമില്ല. നിങ്ങൾക്ക് ഇത്രയും സ്വാതന്ത്ര്യമുണ്ടായിരിക്കേ ചോദ്യങ്ങൾ ഒക്കെ ചോദിയ്ക്കാം. മാത്രവുമല്ല നാട് നിങ്ങളുടെയാണ്. ആ നിലയ്ക്ക് ശക്തമായി ചോദിയ്ക്കാം. ഞാനാണെങ്കില് ആനയും അമ്പാരിയും ഒന്നുമായിട്ടല്ല വന്നിരിയ്ക്കുന്നത്. കൂടെ നൂറ് കാറകളുടെ അകമ്പടിയോ നിങ്ങളെ പേടിപ്പിയ്ക്കാൻ….ങ്ഹെ ഗൺമാനോ ഒന്നും ഇല്ല. അപ്പോൾ ആ നിലയ്ക്ക് നിങ്ങൾക്ക് വളരെ ശക്തമായി ചോദിയ്ക്കാം. ഒരു മടിയും വിചാരിയ്ക്കേണ്ടതില്ല.

അപ്പോൾ ആ നിലയ്ക്ക് എനിയ്ക്ക് തോന്നുന്നത് സംശയം കേൾക്കാത്ത ആളുകൾക്ക് ആണെന്നു തോന്നുന്നു. നിങ്ങൾ ഇത് കേട്ടിട്ട് ചെന്ന് ഇതിന്റെ ഇടയ്ക്കൂന്ന് ചിലത് ആസൂത്രിതമായി നിങ്ങള് പറയുന്നുണ്ട്. ഞാൻ പറഞ്ഞതിലെ ഉദാഹരണങ്ങൾ എടുത്ത് ചാട്ടുളി പോലെ നിങ്ങൾ എതിരാളികൾക്കു മേൽ വീശുന്നുണ്ട്. അതായിരിയ്ക്കണം ഇതിന്റെ പ്രതികരണം. Am I right ? കാരണം എല്ലാവർക്കും പറ്റുന്ന തൊപ്പി ഞാൻ എറിഞ്ഞിട്ടുണ്ട്. നിങ്ങൾ അത് വകതിരിവ് ഇല്ലാതെ തിരഞ്ഞെടുത്ത് നിന്റെ തൊപ്പി എനിയ്ക്ക് കിട്ടി എന്ന് മറ്റവനോട് പറയുമ്പോൾ നിങ്ങളുടെ തൊപ്പി നിങ്ങൾ തിരിച്ചറിയാതെ പോകുന്നുണ്ട്. അതാണ് ഈ പ്രതികരണത്തിന്റെ കാരണം. ഞാൻ തന്ന തൊപ്പി ഒന്നും അവനവന്റേത് മറന്നു വച്ചിട്ട് പോകരുത്. അന്യന്റെ തൊപ്പി എടുത്തുകൊണ്ടും പോകരുത് ഇവിടുന്ന്. അതാണ് പറ്റിയ അപകടം എന്നു തോന്നുന്നു. ഞാൻ തന്ന തൊപ്പികളിൽ നിങ്ങളുടെ തലയ്ക്കു പാകമാകുന്നത് മാത്രം തെരഞ്ഞെടുത്തുകൊണ്ട് പോകുക. അയൽപക്കംകാരനുള്ള തൊപ്പി നിങ്ങള് കൊണ്ടുപോകണ്ട. പാകം നോക്കി ഞാൻ ഇടീച്ചോളാം. അവനവന്റെ തൊപ്പി മറക്കരുത്.

എന്താ കാരണമെന്നു വച്ചാല് ഈ ചേർത്തല ഞാൻ പോയിട്ടുണ്ട്. അവിടെ ഈ രണ്ടു കാലിലും മന്തുള്ളവൻ, ഈ രണ്ട് കാലും മണലിൽ കുഴിച്ചിടും. എന്നിട്ട് ഒരു കാലേൽ മന്തുമായി പോകുന്നവനെ മന്താ എന്നു വിളിയ്ക്കും അവൻ. അത് ചെയ്യരുതേ എന്നു കൂടി അപേക്ഷ… (ചിരിയ്ക്കുന്നു…)

ചിന്തിയ്ക്കേണ്ട വിഷയങ്ങൾ

അപ്പോൾ നിങ്ങള് നല്ലപോലെ പ്രതികിരിച്ചു ….നല്ല ചോദ്യങ്ങൾ ഒക്കെ ചോദിച്ചു. എന്തായാലും ഇതൊക്കെ ചിന്തിയ്ക്കേണ്ട വിഷയമാണ്. എന്നെങ്കിലും മനസ്സിലായി എന്നു വിചാരിയ്ക്കാം. ങ്ഹേ…വെറുതെ അനുകരിയ്ക്കേണ്ടതല്ല. നല്ലതു പോലെ ചിന്തിയ്ക്കുക….വിറകിട്ട തീ പോലെ ചിന്ത വളരുക. അതിൽ നിന്നാണ് സർഗ്ഗാത്മകങ്ങളായ കർമ്മങ്ങളും സർഗ്ഗാത്മകങ്ങളായ പ്രവർത്തനങ്ങളും ഉണ്ടാവുക. അത് ലോകത്തിന് നാളെ വെളിച്ചം വീശും.

ഒരുവന് ചില സ്ഥലങ്ങളിൽ എത്തുമ്പോൾ മസ്സില് പിടിച്ച് നന്നായി പെരുമാറും. അങ്ങിനെ മസ്സില് പിടിച്ച് നന്നായി പെരുമാറിയാൽ സ്വാതന്ത്ര്യമുള്ളിടത്ത് അവൻ കൂടുതല് വിക്ഷോഭങ്ങളെ പുറപ്പെടുവിയ്ക്കും. അതുകൊണ്ടാ അത് വരുന്നെ. ഒരു പ്രവർത്തനവും മസ്സില് പിടിച്ച് ചെയ്യാതിരിയ്ക്കുക. എന്നെക്കാൾ കൂടിയ ഒരാളെ കാണുമ്പോൾ, ഞാൻ അയാൾ എന്നെക്കാൾ കൂടിയതാണെന്ന് ആദ്യം ധരിയ്ക്കുമ്പോൾ, വളരെ നയപരമായി പെരുമാറും. അപ്പോൾ ഒക്കെ എനിയ്ക്ക് ഒരു മസ്സില് പിടുത്തം ഉണ്ട്. രണ്ട് കൊടുക്കണ്ട കക്ഷിയാണ്. എന്നാലും അയാളുടെ സ്ഥിതി ഓർത്തിട്ട് കൊടുക്കാതെ ഞാൻ സ്നേഹത്തിൽ പെരുമാറും. അപ്പോൾ എന്റെ താഴെ വരുന്നവന്റെ കഴുത്തിന് ഞാൻ ചവിട്ടും. ഇവിടെ പിടിച്ചത് അവിടെ ചവുട്ടിയേ പറ്റൂ. ഇത് ഓഫീസിലായാലും വീട്ടിലായാലും ആശ്രമങ്ങളിൽ ആയാലും ഇതുതന്നെയാ നിയമം.

മനസ്സിലായില്ലേ…നിങ്ങള് ഭക്തന്മാർ ഒക്കെ സ്വാമിമാരെ കാണാൻ വരും. അപ്പോൾ എന്നെ … ഞാൻ അവിടുത്തെ ഒരു മഠാധിപതി ആയിട്ട് ഒക്കെ ഇരിയ്ക്കുമ്പോൾ എന്നെ കാണാൻ വരും. അപ്പോൾ നിങ്ങളുടെ മുമ്പിൽ ഞാൻ മനോഹരനായി ഇരുന്നില്ലെങ്കില് കുഴപ്പമല്ലേ…ശാന്തമായി ഒക്കെ പറയും. അപ്പോൾ എന്റെയീ മനസ്സിങ്ങനെ മസ്സില് പിടിച്ചിട്ട് ….കുഞ്ഞേ എന്ന വിളിയ്ക്ക് തന്നെ വേറെ അർത്ഥമുണ്ട്…. എന്റെ ഉള്ളില്…അപ്പോൾ ഇതൊക്കെ ഞാനിങ്ങനെ ഒതുക്കിപ്പിടിച്ചിരിയ്ക്കുകയാണ് … നിങ്ങള് അവിടുന്ന് ഇറങ്ങി പടിയ്ക്ക് വെളിയിൽ കടന്നാൽ എന്റെ പുറകിൽ നില്ക്കുന്നവനെ എല്ലാം ഞാൻ തെറി വിളിയ്ക്കും. കാരണം എനിയ്ക്കിതൊന്ന് എവിടെയെങ്കിലും ഒന്നു ചാരി വയ്ക്കണം. കേൾക്കാൻ അവനെ സന്മനസ്സു കാണിയ്ക്കുകയുള്ളൂ. അപ്പോൾ ഞാൻ അവനെ ഒരു പത്തു തെറി വിളിയ്ക്കും. അപ്പോൾ അവൻ വിചാരിയ്ക്കം എന്തിനാ എന്നെ തെറി വിളിയ്ക്കുന്നെ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല…(57.32 mts/ 1.00.50 mts). അതിന് ഒരു കാരണവുമില്ല. കാരണം എന്താണെന്നുവച്ചാല് അവനെ വിളിച്ചു വേണം ഇവിടുത്തേത് എനിയ്ക്ക് തീർക്കാൻ. അതിന് മിടുക്കന്മാരായ ചില ദാസന്മാരുണ്ട്. ഇങ്ങിനെ തെറിവിളിയ്ക്ക് നിന്നു കൊടുക്കും. പോയി ഇങ്ങിനെ നിന്നുകൊടുക്കും തെറി വിളി….. അങ്ങിനെ നിന്നു കൊടുക്കുമ്പോൾ കുറേ ദിവസമാകുമ്പോൾ ഇയാൾ ഒന്നുംങ്കിൽ മാറും. അല്ലെങ്കിൽ അവൻ കുറെ നേട്ടം കൊണ്ടുപോകും….ങ്ഹ… (ആരോ ചോദിയ്ക്കുന്നു….)…അയാള് കേൾക്കുന്നത് അയാളുടെ പാപം… നമ്മള് കൊടുക്കുന്നത് ഇപ്പോൾ കിട്ടിയത്…. ഇനി വേറൊരുത്തന്റെ കേൾക്കാൻ …..മ്ച്ച്… ഇത് പിന്നീട് ഒരുത്തൻ നമുക്ക് മുകളിൽ വേറൊരുത്തൻ വന്നിട്ട് നമ്മളെ വിളിയ്ക്കും…. അത് കേൾക്കാൻ…. ഇത് ഇങ്ങിനെ ഒരു കൊടുക്കൽ വാങ്ങൽ …ക്രയ വിക്രയത്തിന്റെയാണീ ലോകം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ… അത് ഇങ്ങിനെ വന്നതാ. നമ്മള് കൊടുക്കുന്നത് ഒക്കെ വാങ്ങിയ്ക്കണം. നമ്മള് വാങ്ങിച്ചത് ഒക്കെ കൊടുക്കുകയും വേണം. (ആരോ ചോദിയ്ക്കുന്നു…..സ്വാഭവം …പൂർവ്വികമായി കിട്ടുന്നത് …) .. അല്ല… (ആരോ ചോദിയ്ക്കുന്നു… ജന്മനാ കിട്ടുന്നത് …) …ഒന്നുമല്ല…നിങ്ങള് വിചാരിച്ചാൽ മാറും…നിങ്ങള് കുറെക്കൂടെ സൗമ്യമായി പോകണം എന്ന് നിരന്തരമായി മനനം ചെയ്താൽ പതുക്കെ പതുക്കെ എല്ലാവരോടും സമമായി പെരുമാറും. അങ്ങിനെ പെരുമാറുമ്പോൾ നേരെയാകും. ക്ലിയർ….

മനസ്സിന്റെ ഏറ്റവും അകത്തെ തളങ്ങൾ

അപ്പോൾ മനസ്സിന്റെ ഏറ്റവും അകത്തെ തളങ്ങൾ വരെ നമുക്ക് ഈ ചർച്ചയിലൊക്കെ പെടുത്താൻ പറ്റി എന്നത് സന്തോഷം. അനേക വിഷയങ്ങളിലൂടെ ചോദ്യ-ഉത്തരമായതുകൊണ്ട് നമ്മള് കടന്നു പോയി. ഞാന് എന്നെ വിളിച്ച ആളുകള് വിളിച്ചപ്പോൾ ആ വിഷയത്തിന്റെ തുടർച്ച എന്നു വച്ചത് ഒരുപാട് പേർക്ക് സംശയം ഉണ്ടെന്നു പറഞ്ഞു. ആ സംശയങ്ങൾ ഒന്നും ഏതായാലും വന്നില്ല. വിഷയ ഗൗരവമുള്ള ചർച്ചകളും സംശയങ്ങളും ഉണ്ടായി. അതുകൊണ്ട് എനിയ്ക്കു തോന്നുന്നത് സംഘാടകർ വച്ച ഈ ക്ലാസ്സ് പ്രയോജനപ്രദമായെന്നാണ്. ഒട്ടേറെ സംശയങ്ങൾ തീരാൻ ഇത് പ്രയോജനപ്രദമായി എന്നാണ്. തുടർന്നും നിങ്ങൾക്കിത്തരം കാര്യങ്ങളിൽ താല്പര്യം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങളിൽ തന്നെ വ്യാകരണപ്പിശകുകൾ, ശൈലീ ഭംഗങ്ങൾ, വാക്കുകളുടെ തെറ്റുകൾ ഇങ്ങിനെ ചിലതൊക്കെ ഉണ്ടാവാം. ഞാൻ പറഞ്ഞ അടിസ്ഥാന ആശയങ്ങളിൽ തെറ്റ് വരില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം. എങ്കിലും നിങ്ങൾ കൂടുതൽ പഠിച്ച് ചെല്ലുമ്പോൾ അതിലും ചില വൈകല്യങ്ങൾ കണ്ടു എന്നു വരാം. അങ്ങിനെ വന്നാൽ നിശ്ചയമായും എന്നെ അറിയിയ്ക്കണം, ഞാൻ അവ തിരുത്തും. നമ്പർ വൺ. നമ്പർ ടൂ… ആ തെറ്റുകൾ ഒന്നും ഭാരതീയ വൈജ്ഞാനിക ശാഖയുടേയോ പാശ്ചാത്യമായ ഉന്നത ദർശനങ്ങളുടെയോ അകത്തേതല്ല. ആ തെറ്റുകൾ എന്റേതാണ്. അവയ്ക്ക് നിങ്ങൾ നടത്തുന്ന എല്ലാ ഭർത്സനവും എന്നിൽ ഒതുക്കി നിർത്തണം. നിങ്ങള് കേട്ടതിലെ നല്ലത് ലോകത്ത് എമ്പാടുമുള്ള mystic-കളുടെ അനുഭൂതികളിൽ നിന്ന് അവർ രൂപപ്പെടുത്തി ലോകത്തെ പഠിപ്പിച്ച മഹദ്ഗ്രന്ഥങ്ങളിൽ നിന്നുള്ളതാണ്. അവയ്ക്കൊന്നും അവകാശ വാദം എനിയ്ക്കില്ല. നല്ലതിനെല്ലാം ഉള്ള നിങ്ങളുടെ നമസ്കാരങ്ങൾ അവർക്കായിരിയ്ക്കണം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് ഉപസംഹരിയ്ക്കുന്നു. ഹരി ഓം. (1.00.10 mts out of 1.00.50 mts . The End – Final End of this long discourse in Seven Parts )(Fully Proof Read)

തുടരും…….

More articles and discourses are available at naircommunity.in

Intro for Social Media : മുത്തങ്ങയിലെ വനവാസികളുടെ നേർക്കുള്ള പോലീസ് വെടിവയ്പുമായി ബന്ധപ്പെട്ട് സ്വാമിജി തന്റെ രാഷ്ട്രീയ-വർഗ്ഗീയ നിലപാടുകൾ തുറന്നുപറയുന്നു.

വിവരമുള്ള എല്ലാ ഹൈന്ദവ സന്യാസിമാരും ആത്യന്തികമായി ഹിന്ദുത്വവാദികൾ തന്നെയെന്ന് സ്വാമി നിർമ്മലാന്ദഗിരി മഹ് രാജിന്റെ ഈ പ്രഭാഷണം വ്യക്തമാക്കുന്നു. ജയ് ഹിന്ദ്.

Swami Nirmalanandagiri Mahraj talks about the involvement of the Catholic Church in the Muthanga Police firing on adivasis and also mentions about Santhosh Madhavan, the fake Sanyasi in this discourse…..

സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ് എന്തെല്ലാം അറിവുകളാണ് നല്കിയത് എന്ന് അറിയണമെങ്കിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രദ്ധിച്ചു ശ്രവിയ്ക്കുന്നതോടൊപ്പം അവ transcribe ചെയ്ത്, ഉചിതമായ തരം തിരിവോടെ പുസ്തകരൂപത്തിൽ ആക്കേണ്ടതും ഉണ്ട്. ആ ശ്രമമാണ് നിങ്ങൾക്കിവിടെ കാണാൻ സാധിയ്ക്കുന്നത്. ….

സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജിന്റെ രാഷ്ട്രീയ-വർഗ്ഗീയ നിലപാടുകൾ !!! മുത്തങ്ങയിലെ പോലീസ് വെടിവയ്പുമായി ബന്ധപ്പെട്ട് പറഞ്ഞത് …..

Unique Visitors : 2,613
Total Page Views : 4,642

Similar Posts

Leave a Reply

Your email address will not be published. Required fields are marked *