Swami Nirmalananda Giri Maharaj ആലയവും ആരാധനയും എന്ന വിഷയത്തെ സംബന്ധിച്ച് കണ്ണൂരിൽ വച്ച് (2011-ന് മുമ്പ്) നടത്തിയ പ്രഭാഷണം. ഹിന്ദുക്കൾ സെമറ്റിക്ക് മതപരിവർത്തനത്തിന് അഥവാ സെമറ്റിക്ക് മതസ്വാധീനങ്ങൾക്ക് അടിമകളായിത്തീർന്നതിനെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു.
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ
Audio Clip of the Discourse
Start of the Discourse …..
പ്രതിമാ പൂജ പ്രഥമമാണോ !!??
Swami Nirmalananda Giri Maharaj ആലയവും ആരാധനയും-7 (As per the audio clips given on Shreyas Website)
…. ഇപ്പോൾ അവർ അടുത്തുള്ള ക്ഷേത്രങ്ങിൽ പോവുക തന്നെ ചെയ്യുന്നുണ്ട്…. ഉത്സവം കൂടാനല്ലാതെ… ആത്മനിഷ്ഠമായി കൂടെ ഇത് നോക്കണ്ടെ…. പ്രതിമാ പൂജ പ്രഥമമാണ് എന്ന് പറയുന്നതു തന്നെ പോകാതിരിക്കാൻ വേണ്ടിയല്ലേ… ഹ! …എന്നെപ്പോലുള്ളവർ പോകണ്ട സ്ഥലം അല്ല.. നിന്നെപ്പോലുള്ളവർ പോകണ്ടതാണ് എന്ന് ജനങ്ങളോട് നേതാവിനു പറയാൻ അല്ലേ ഈ പുതിയ തന്ത്രം കണ്ടു പിടിച്ചത്. ഞങ്ങൾ അതൊക്കെ സംരക്ഷിയ്ക്കാൻ ഉള്ളവരാണ് ! ഞങ്ങൾ ആ ആരാധന കഴിഞ്ഞു ! നിങ്ങളെപ്പോലുള്ള അജ്ഞന്മാർക്കുവേണ്ടിയാണ് ക്ഷേത്രം എന്ന് സംഘടനയുടെ കാര്യദർശികൾക്ക് പറയാൻ വേണ്ടിയല്ലേ ആ തന്ത്രം. കാരണം അവിടെ കൂടിയിരുന്ന് മീറ്റിങ്ങുകൾ നടക്കുമ്പോഴും ദീപാരാധനാ സമയത്ത്… അവരു തന്നെ തൊഴുമോ… കാരണം അവരെ ഉദ്ദേശിച്ച് ഉള്ളതല്ലല്ലോ. അപ്പം നമ്മുടെ ജനിതകത്തിൽ ക്ഷേത്ര ആരാധനയ്ക്ക് പറ്റിയ മനസ്സ് ഇല്ല.
ഇങ്ങിനെ പറയുമ്പോൾ, നേരത്തെ ഒരു ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. നേരത്തെ ചോദിച്ചത് ഇപ്പഴാണ് എനിക്ക് പറയാൻ പറ്റുന്നത്. ശങ്കാരാചാര്യരും ഒക്കെയോന്ന്… അങ്ങിനെയല്ലേ ഒരു ചോദ്യം ചോദിച്ചത്…. ങ്ഹാ…അങ്ങിനെ ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യത്തിന്റെ ചേതോവികാരം ഞാൻ അറിയുമ്പോൾ…. ദക്ഷിണാമൂർത്തി സ്തോത്രം … ഭുജംഗപ്രയാതങ്ങള്… വിഷ്ണുഭുജംഗം…ശിവഭുജംഗം… ഗണേശാഷ്ടകം …സുബ്രമണ്യ അഷ്ടകം മുതലായ… കൃതികളും…നാരായണ ഗുരുദേവനെപ്പോലുള്ളവരുടെ ഗുഹാഷ്ടകം… ങ്ഹ…. നൂറ് ശിവശ്ലോകങ്ങള്…. അതിന്റെ പേര് … ശിവനെ.. സംബന്ധിയ്ക്കുന്ന ഒരു കൃതിയുണ്ട് അദ്ദേഹത്തിന്റെ …പേര് അങ്ങ് വിട്ടുപോയി…ഇവയൊക്കെ മുമ്പിൽ വച്ചായിരിക്കണം…. അല്ല…ശിവാനന്ദലഹരി വേറെയാളുടെയാ… ഈ കൃതികൾ ഒക്കെ ആയിരിക്കണം അതിന്റെ ചേതോവികാരം…. ആത്മോപദേശശതകം വേറെയാണ്… ആത്മോപദേശശതകം വേറെയാണ്… ദൈവദശകം വേറെയാണ്… അത് ഒന്നും ഇതിൽ പെടുകയില്ല…ഗുഹാഷ്ടകം ഒക്കെ പെടും…. ജനനി നവരത്നമജ്ഞരിയും പെടില്ല…
ദേവതാ സ്തുതിപരങ്ങളായ കീർത്തനങ്ങളും ക്ഷേത്രാരാധനയും
അപ്പോൾ അങ്ങിനെ കുറെ … ദേവതാ സ്തുതിപരങ്ങളായ കീർത്തനങ്ങൾ പ്രാചീനരും ആധുനികരുമായ ആചാര്യന്മാർ…. രചിച്ചിട്ടുണ്ടല്ലോ എന്നാണെങ്കിൽ…. അങ്ങിനെ ഉണ്ടല്ലോ… അല്ലേ…. അങ്ങിനെ ആണെങ്കിൽ…. അവ ക്ഷേത്ര ഉപാസനയുടേതാണെന്ന് പറയാൻ തെളിവുകളില്ല. പുരാണ പ്രസിദ്ധങ്ങളായ ദേവതകളെ….വച്ച്… അത്യന്ത സുന്ദരങ്ങളായ വേദാന്താശയങ്ങളെ….കവിതാപരമായി അവതരിപ്പിക്കുകയാണ്. ശങ്കരാചാര്യരുടേതെന്ന് പറയുന്ന… ദക്ഷിണാമൂർത്തി സ്തോത്രത്തിന് … ശിഷ്യനായ… സുരേശ്വരന്റെ… മാനസോല്ലാസം എന്ന വ്യാഖ്യാനം ഉണ്ട്. അതിൽ അദ്ദേഹം, ആചാര്യഭഗവാന്റെ ശിഷ്യനായി ഇരിക്കേ…അദ്ദേഹം തന്നെ നമ്മോടു പറയുന്നത്…. വിഗ്രഹസ്ഥിതനായ ദക്ഷിണാമൂർത്തിയെ അല്ല. അതുകൊണ്ട് പുരാണ പ്രസിദ്ധരായ… ദേവതകളെ ആസ്പദമാക്കി രചിച്ച കീർത്തനങ്ങൾ…. ആരാധനയുടെ ബാക്കിപത്രങ്ങളായിരുന്നു….എന്ന് തെളിയിക്കാൻ… തെളിവുകൾ പോരാ. അല്ലാ എന്നു പറയുന്നത് ശരിയുമല്ല. അത്രയും ഔധത്യം എനിക്കില്ല. ഉണ്ടായിരുന്നെങ്കിൽ പറഞ്ഞേനേം. ആണെന്ന് പറയാൻ തെളിവുകൾ പോരാ, അല്ലെന്നു പറയാൻ ആവില്ല. അപ്പോൾ കരണീയമായത്, ആയിരുന്നാൽ കൂടി ഇന്നു കാണുന്ന രീതിയിൽ അല്ലെന്ന് അതിലെ വസ്തുതകൾ ഉറപ്പാക്കുന്നുണ്ട്. മനസ്സിലായി എന്ന് വിചാരിക്കാം. ഇന്ന് നാം ആരാധിക്കുന്ന രീതിയിൽ അല്ല അന്ന് കണ്ടിരുന്നത്. പിന്നെ ക്ഷേത്ര നിർമ്മിതി, ക്ഷേത്രത്തിലെ പൂജ മുതലായവയോട് ബന്ധപ്പെടുത്തി ഈ വസ്തുതയെ ഒന്നുകൂടി പഠിക്കേണ്ടത് അത്യാവശ്യമാണ്. അടുത്ത ഭാഗം അതാകാം. അപ്പോൾ കുറച്ചുകൂടെ… (ആരോ ചോദിക്കുന്നു…പ്രതിഷ്ഠകൾ ഒക്കെ ഉണ്ടല്ലോ… ആരാധിക്കാൻ വേണ്ടി ആയിരിക്കില്ലേ….) ..അതേ അതാണല്ലോ മുമ്പത്തെ ചോദ്യം. നാഗവും ഒക്കെ ഉണ്ടല്ലോ. വ്യക്തമായ തെളിവൊന്നുമില്ല. അങ്ങിനെയാണ് വിശ്വാസം എന്നു പറഞ്ഞാൽ എനിക്കും സമ്മതമാ…
വിശ്വാസം…..
ഞാനും നിങ്ങളുടെ കൂടെ വിശ്വസിച്ചേക്കാം. അതെ അങ്ങിനെയൊക്കെ ആണെന്ന് നമുക്ക് വിശ്വസിക്കാം… (ആരോ പറയുന്നു…ആരാധനാ ക്രമം)… ആണെന്നും മറ്റും അങ്ങു ചാടിക്കേറി ഞാനോ നിങ്ങളോ പറയരുത്. നമുക്ക് രാമായണത്തിൽ രാമേശ്വരത്ത് പ്രതിഷ്ഠിച്ചു എന്നു പറഞ്ഞിട്ടുണ്ടോ !!?? ഓ, അങ്ങിനെ ആണെങ്കില്, യേശു ക്രിസ്തു ക്രിസ്തുമതം ഉണ്ടാക്കി എന്നു പറയുന്നതു പോലെയാണ് !! യേശു ക്രിസ്തു ക്രിസ്തുമതം ഉണ്ടാക്കി എന്നു ചിലര് പറയാറുണ്ട്. കുരിശേലാണ് യേശുവിനെ തറച്ചത്. തന്നെ തറച്ച കുരിശു തന്നെ എടുത്ത് ക്രിസ്തുമതത്തിന് symbol ആയി കൊടുത്ത് ഒരു ക്രിസ്തു മതം ഉണ്ടാക്കി ക്രിസ്തുവിനെ കണ്ടാൽ ഓടി പോയി ഒന്ന് നമസ്കരിക്കണമെന്ന് എനിക്ക് തോന്നാറുണ്ട്. മനസ്സിലായില്ല… മനസ്സിലായില്ല…..ങ്ഹേ…(ആരോ ചോദിക്കുന്നു… ആരാധനയ്ക്ക് )…ആണെന്ന് …(…രാമേശ്വരത്തിൽ…) …
-രാമേശ്വരം
രാമേശ്വരം എന്ന് പേര് വന്നത് രാമൻ പോയതുകൊണ്ടാണ്. അതാ ഞാൻ മുമ്പേ പറഞ്ഞെ ….മനസ്സിലായില്ല…. രാമേശ്വരം എന്ന പേര് വന്നത് രാമന്റെ പേരിനോട് ചേർത്താ… അപ്പോൾ അതല്ലേ പറയണ്ടേ…. രാമൻ എന്ന് ഉള്ള പേരിനോട് ചേർത്താ ഇത് വന്നത്…. മനസ്സിലായില്ലേ… അപ്പോൾ രാമൻ പോയതിന്റെ മഹിമാവ് രാമൻ തന്നെ പേരിട്ടെങ്കിൽ… മനസ്സിലായില്ല…. മറ്റുള്ളവർ …അല്ല രാമേശ്വരത്ത് പ്രതിഷ്ഠിച്ചു എന്നു പറഞ്ഞു എന്നാ നിങ്ങള് പറഞ്ഞെ.. അതുകൊണ്ട് പറഞ്ഞതാ…. ആ സ്ഥലത്തിന്റെ അന്നത്തെ പേരിലല്ലേ അപ്പോൾ പറയാൻ പറ്റുകയുള്ളൂ…. അപ്പോൾ അത് രാമേശ്വരം ആണെന്നെങ്ങിനെയാ കണ്ടുപിടിക്കുന്നേ… മനസ്സിലായില്ല ആ ലോജിക്ക്… ആ ലോജിക്ക് മനസ്സിലായില്ല….സ്ഥലത്തിന് രാമേശ്വരം എന്ന് പേര് വന്നുകഴിഞ്ഞാണല്ലോ പ്രതിഷ്ഠ…. അപ്പം രാമൻ ഇരിക്കുമ്പോൾ തന്നെ…രാമേശ്വരം എന്ന് രാമൻ പേരിടുന്നതിന് .. അനുകൂലിച്ച് പേര് വന്നെങ്കിൽ…. നമ്മള് മൂന്നാംകിട രാഷ്ട്രീയക്കാരൻ വഴിയിൽ നിന്ന്….നിർമ്മലാനന്ദൻ തന്നെ നിർമ്മലാനന്ദ് കീ ജയ്… എന്ന് വിളിക്കുന്നതു പോലെ….. അങ്ങിനെയുള്ള കാലമാ ഇത് ….
ഇത്രയൊക്കെ നമ്മുടെ ദേവതകൾ ഒക്കെ അധഃപതിച്ചു എങ്കില്… സാരമില്ല…നല്ലതാണ്… പക്ഷേ അവരെ സമ്മതമാക്കാൻ നമുക്കൊരു വിഷമം.. അങ്ങിനെ അല്ലെന്ന് ഇപ്പോൾ ഞാൻ സ്ഥാപിക്കുന്നില്ല….. കാരണം എന്താണെന്നു വച്ചാൽ നിങ്ങള് പറഞ്ഞപോലെ ഒക്കെ ആയിരിക്കും….അങ്ങിനെയാണെങ്കിൽ അവര് … എനിക്ക് സമ്മതനാവില്ല…. കുറച്ചു കൂടി കൂടിയ രാമനെ അന്വേഷിച്ചാ ഞാൻ പോകുന്നത്…. മനസ്സിലായില്ല… അല്ലാതെ നിങ്ങള് പറഞ്ഞതിനോട് എനിക്ക് എതിർപ്പില്ല….. കാരണം… പല രാമന്മാരാണല്ലോ…. അങ്ങിനെ ഒക്കെ സ്ഥാപിക്കാൻ പോകുമ്പോൾ ഒരുപാട് അപകടം ഇരിക്കുന്നതാ ഞാനിപ്പോൾ ചൂണ്ടിക്കാണിച്ചത്…. ഈ യുക്തി വിശ്വാസത്തിനകത്ത് കേറ്റി…യുക്തിയില്ലെങ്കിൽ ജനം വിശ്വസിക്കയില്ലെന്ന് ആധുനിക കാലത്ത് മനസ്സിലാക്കിയിട്ട്… ഈ യുക്തിയുണ്ടാക്കി വിശ്വാസത്തെ സ്ഥാപിയ്ക്കണ്ട…ഗതികേട് വരുമ്പോൾ വരുന്ന അപകടം… വളരെ കൂടുതലാ…. (6.25 mts)
വിശ്വാസം ചോദ്യം ചെയ്യപ്പെടാൻ ആവില്ല
വിശ്വസം ആണെങ്കിൽ അതിന് ചോദ്യം ഇല്ല…. ഞാൻ ആദ്യം അത് പറഞ്ഞു…. വിശ്വാസങ്ങൾ പങ്കുവക്കാവുന്നതുമല്ല…. അങ്ങിനെ കുറെ വിശ്വാസങ്ങൾ എനിക്കും ഉണ്ടാകും…. നിങ്ങൾക്കും ഉണ്ടാകും…. അത് ചർച്ച ചെയ്യപ്പെടേണ്ട കാര്യം അല്ല…. വിശ്വാസം ആർക്കും ആരുടേതും ചോദ്യം ചെയ്യാൻ അവകാശമില്ല.…. കാരണം അത് മറ്റൊരാൾക്ക് ദൂഷ്യം വരുത്തുന്നില്ല…. മനസ്സിലായോ എന്നറിയില്ല… ങ്ഹേ…
-വിശ്വാസവും യുക്തിയും
എപ്പോൾ എന്റെ വിശ്വാസം നിനക്ക് പങ്കുവച്ച് തരണമെന്ന് വരുമ്പോൾ വിശ്വാസം പോര യുക്തി വേണം. ഈ യുക്തി വിശ്വസിച്ചോണം എന്ന് പറഞ്ഞാൽ പിന്നെ യുക്തിയുടെ ആവശ്യമില്ല. അത് യുക്തി മതി. നമ്മൾ ഇപ്പം ഇരുന്ന് സംസാരിക്കുന്നത് ഒക്കെ ലോജിക്കിലൂടെയാ. ഇതൊന്നും വിശ്വാസം അല്ല. ഇതൊക്കെ മാറിയിട്ട് ക്ഷേത്ര ആരാധന ഇന്നതാണെന്നാണ് എന്റെ വിശ്വസം. അവിടെ പിന്നെ യാതൊരു സംശയവുമില്ല…. (ആരോ ചോദിക്കുന്നു….) അത് വരുമല്ലോ… അത് ഒന്ന് വിശ്വസിച്ചു കുറെ കഴിയുമ്പോൾ വിശ്വസിക്കില്ലേ… അമ്മേ എന്ന് വിളിച്ച് ശീലിച്ച സ്ത്രീയെ തന്നെയല്ലേ…പിന്നെ.. വേറെ ഒരൊന്നിനെ കൊണ്ടുവന്നപ്പോൾ ഭാര്യ എന്ന് വിളിക്കാൻ തുടങ്ങിയത്… അതും മറ്റൊരുത്തന്റെ ആവുമ്പോൾ സ്വഭാവം ഒക്കെ പിന്നെയും മാറിയില്ലേ… മനസ്സിലായില്ല…
-അമ്മ എന്നുള്ളത് വിശ്വാസം മാത്രമാണ്
ഇപ്പോൾ അമ്മ എന്നുള്ളത് എന്റെ വിശ്വാസം മാത്രമാണ്…. അല്ലേ…ഞാൻ അമ്മ എന്ന് വിളിക്കുന്നത് കേട്ട്…. എന്റെ അച്ഛൻ അവളെ കേറി അമ്മ എന്നൊന്നും വിളിക്കുകേല. എടീ പോടീ എന്നേ വിളിക്കൂ. എന്റെ അപ്പൂപ്പൻ അങ്ങിനേയും വിളിക്കുമെന്ന് തോന്നുന്നില്ല. അതൊക്കെ വിശ്വാസം ആണ്.
-വിശ്വാസം യുക്തിയ്ക്ക് വഴിപ്പെട്ടാൽ
എപ്പോഴെങ്കിലും ആ വിശ്വാസം യുക്തിക്ക് വഴിപ്പെട്ടാൽ, അച്ഛനും മകനും അപ്പൂപ്പനും ഒരുപോലെ ആയാൽ, വീട്ടിലെ പട്ടിയെക്കാളും പശുവിനെക്കാളും വ്യത്യാസം ഒന്നും വരികയുമില്ല. അതുകൊണ്ട് വിശ്വാസം ഒക്കെ അനിവാര്യമാണ്. പക്ഷേ അതൊക്കെ അവനവന്റെ ഹൃദയത്തിൽ മാത്രമേ ഇരിക്കാവൂ. പുറത്തേക്ക് വന്നാൽ അത് അപകടമാണ്.
-വിശ്വാസങ്ങൾ പുറത്തെടുത്ത് മറ്റുള്ളവന്റെ മേൽ അടിച്ചേൽപ്പിയ്ക്കരുത്
വിശ്വാസങ്ങൾ ഒന്നും പുറത്തെടുക്കരുത്…അതൊക്കെ സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യവും അതിനുള്ള അവകാശവും.. അതിനനുസരിച്ച് ജീവിക്കാനുള്ളതും ഒക്കെ നമുക്ക് എല്ലാവർക്കും ഉണ്ട്…. അത് വേറൊരുത്തനെ പഠിപ്പിക്കാൻ തുടങ്ങുകയും… വേറൊരുത്തനെ അടിച്ചേൽപ്പിക്കുവാൻ തുടങ്ങുകയും അവന്റെ ബുദ്ധിക്ക് മേൽ കേറിക്കൂടുകയും ഒക്കെ ചെയ്യാൻ തുടങ്ങിയാൽ…ചിലപ്പോൾ ഒരുത്തൻ വാളെടുക്കും… വേറൊരുത്തൻ തോക്കെടുക്കും…അതാ ഇപ്പം ഇന്നു നടക്കുന്നെ.
-സാർവ്വ ലൗകികങ്ങളായ സത്യങ്ങൾ vs വിശ്വാസങ്ങൾ
സാർവ്വ ലൗകികങ്ങളായ സത്യങ്ങൾ ഒക്കെ നമുക്ക് പങ്കു വയ്ക്കാം… ഒരു വഴക്കും ഉണ്ടാവില്ല…. സൗമ്യമായി പറയാം… ചൂടാകണ്ട…. അടിക്കണ്ട …ഒന്നും വേണ്ട… കാര്യങ്ങൾ തെറ്റാണെങ്കിൽ തെറ്റാണെന്ന് പറഞ്ഞാൽ നമുക്ക് തമ്മിൽ മനസ്സിലാകും…. അതിനിടയിൽ ഒന്ന് നമ്മുടെ വിശ്വാസത്തെ ഹനിപ്പെടുത്തുമോ ഹനിക്കപ്പെടുമോ എന്ന് തോന്നുന്നിടത്ത് വന്നാൽ പറയാം… ഇത്രയും മതി എനിക്ക് കേൾക്കാൻ… ഞാൻ പറയാൻ തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് അറിയാം.. നിങ്ങളൊരാളുടെ വിശ്വസം ഹനിയ്ക്കപ്പെടുമെന്ന് തോന്നിയാൽ പതുക്കെ ഇറങ്ങിപ്പോകാം… ശരിയല്ലേ…. ശരിയല്ലേ… ഈ കുണ്ടാമണ്ടി ഒക്കെ കേട്ടാൽ ആകെപ്പാടെ ഉള്ള വിശ്വസം ഒക്കെ തകർന്ന് പോകും… കേൾക്കരുത്… മനസ്സിലായില്ല… കേട്ടുപോയല്ലോ ഇല്ലേ…കേട്ടുകഴിഞ്ഞാ ഇത് പറയുന്നത് ഇല്ലേ….(ചിരിക്കുന്നു)…
മനഃസംഘർഷമുണ്ടാക്കുന്ന മതവിശ്വാസങ്ങൾ
അപ്പോൾ വിശ്വാസം വേറെ…. പഠനം വേറെ… നിങ്ങൾ എന്നെ പഠനത്തിനാ വിളിച്ചതെന്ന് തോന്നുന്നു…വിശ്വസിക്കാൻ അല്ലെന്ന് തോന്നുന്നു….. അതുകൊണ്ടാ ഞാൻ തുടക്കത്തിൽത്തന്നെ പറഞ്ഞത് ഇത് കഴിയുമ്പോഴേക്ക് സംഘർഷമേ ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിൽ…വിശ്വാസങ്ങൾ ഒക്കെ ഉലഞ്ഞു തുടങ്ങും…. വിശ്വാസം ശാന്തിയാണെങ്കിൽ… വിശ്വസിച്ച് ശാന്തി നേടിയവൻ…. പിന്നൊന്നും കേൾക്കാൻ ഇഷ്ടപ്പെടില്ല….അവന്റെ സാമീപ്യത്തിൽ അന്യന് ശാന്തിയുണ്ടാവും…. എന്നുപറഞ്ഞാൽ അവൻ വിശ്വസിക്കുന്നത് എല്ലാം.. അന്യന് യുക്തിയുള്ളത് ആയിരിക്കും… എപ്പോഴാണോ സാർവ്വലൗകികങ്ങളായ യുക്തിയിൽ പരിശോധന ചെയ്യപ്പെടാത്ത വിശ്വാസങ്ങൾ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നത് അപ്പോൾ എല്ലാം മനുഷ്യാത്മാവിന് സംഘർഷം മാത്രമേ ഉണ്ടാവൂ. മതങ്ങളുടെ വിശ്വാസ പ്രമാണങ്ങൾ എല്ലാം വിശ്വസിക്കുന്നവന്റെ അന്തരിന്ദ്രിയ മണ്ഡലങ്ങളെ സംഘർഷപൂരിതമാക്കിയിട്ട് മാത്രമേയുള്ളൂ. മതം തന്റെ എതിരാളികളായ മതങ്ങളോടു നടത്തിയിട്ടുള്ളതിനെക്കാൾ ക്രൂരത സ്വന്തം മതത്തിന്റെ അകത്തളങ്ങളിലാണ് നടത്തിയിട്ടുള്ളത്…
ക്ഷേത്രങ്ങളെ, ചുറ്റുപാടുകളെ, വീടുകളെ, കുടുംബക്ഷേത്രങ്ങളെ ഒക്കെ ആക്കുമ്പോൾ ഹരിജനോ ഗിരിജനോ കൊണ്ടുവന്ന എണ്ണ…. വറീത്(ഒരു ക്രിസ്ത്യാനി) തൊടുമ്പോഴാണ്….പുണ്യമാകുന്നത്…മനസ്സിലായില്ല… മനസ്സിലായില്ല. അതിനുവേണ്ടി പുറത്തുനിന്നൊരു മറ്റു മതസ്ഥനെ കൊണ്ട് താമസിപ്പിക്കും. അവൻ മേടിച്ചു കൊടുത്താൽ പിന്നെ ദേവതയുടെ അടുക്കലേക്ക് പോകാം. അപ്പോൾ വറീതിനുള്ള സ്ഥാനം മറ്റവന് ഇല്ല. ഇന്നും അങ്ങിനെ തന്നെയല്ലേ.
ഷിയയും സുന്നിയും, സവർണ്ണനും അവർണ്ണനും
കുരിശു യുദ്ധങ്ങൾ രണ്ട് മതങ്ങൾ തമ്മിൽ അല്ല നടന്നത്. ആണോ…ക്രിസ്ത്യാനികൾ തമ്മിലാ….. ഒരു ഹിന്ദുവും മുസ്ലീമും യോജിച്ചാലും, ഷിയായും സുന്നിയും യോജിക്കുമെന്ന് തോന്നുന്നില്ല…. മനസ്സിലായില്ല…സവർണ്ണനായ ഒരു ഹിന്ദുവും… മുസ്ലീമും, ക്രിസ്ത്യാനിയുമായി യോജിച്ച്…. കാര്യങ്ങൾ ആലോചിക്കുകയും ചിന്തിയ്ക്കുകയും ചെയ്താലും സവർണ്ണനും അവർണ്ണനുമായ ഹിന്ദു ഒരുമിച്ച് ഇരിക്കുന്ന പ്രശ്നമേയില്ല. ശരിയല്ല..ങ്ഹേ…
മതങ്ങൾ അവയുടെ എതിരാളികളെന്ന് ആദർശങ്ങളിൽ വിശ്വസിക്കുന്നവരോട്….. ഏറ്റുമുട്ടുമ്പോൾ നടത്തിയിട്ടുള്ള ക്രൂരതകളേക്കാൾ കൂടുതലാണ് മതം…അതിന്റെ തന്നെ അനുയായികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നടത്തിയിട്ടുള്ളത്.(11.28 mts/1.05.26 mts) ഇതൊക്കെ വച്ചൊന്ന് ആലോചിച്ചേ. വിശ്വാസം ആനന്ദമായി വളർന്നിട്ടുണ്ടോ ?? വിശ്വാസം അന്യന് സ്വീകരിയ്ക്കാവുന്ന യുക്തിയിലേക്ക് വികസിച്ചിട്ടുണ്ടോ ?? അന്യന് മനസ്സിലാകുന്നതിലേക്ക് … ഒരുവന്റെ വിശ്വാസം വളർന്നാൽ പറയണ്ട കാര്യമേ ഉള്ളൂ. വടിയെടുക്കണ്ട കാര്യമില്ല… മനസ്സിലായില്ല…
മതവിശ്വാസങ്ങൾ തെറ്റാണെന്നുള്ളതിന് തെളിവ്
എന്റെ വിശ്വാസം …. ഞാൻ അതിന്റെ … യുക്തികളിൽ ഉറച്ചാണ് നില്ക്കുന്നതെങ്കിൽ…. മറ്റൊരുത്തനോട് പറഞ്ഞാൽ ഉടനെ …അവനും സ്വീകാര്യമാകും ബൗദ്ധികമായി…. സ്വീകാര്യം ആകുന്നില്ല എന്ന് വരുമ്പോൾ ഞാൻ വടിയും ആൾക്കാരേയും… വികാരത്തേയും കൂട്ടുപിടിക്കുന്നത് തന്നെ… എന്റെ വിശ്വാസം എനിക്കു ശാന്തി തരുന്നില്ല എന്നുള്ളതിന്റെ സൂചനയല്ലേ. അങ്ങിനെ ആണെങ്കിൽ ഇന്ന് മതങ്ങൾ എല്ലാം വച്ചു പുലർത്തുന്ന ആശയങ്ങൾ… അവയിലെ ആൾക്കാൾക്ക് അത് സ്ഥാപിയ്ക്കാൻ ഈശ്വരനെ വിട്ട് വടിയും തോക്കും വേണ്ടിവരുമ്പോൾ ആ വിശ്വാസങ്ങൾ തന്നെ തെറ്റാണെന്നുള്ളതിന് വേറെ ഉദാഹരണം വേണോ ??? ചോദ്യം മനസ്സിലായില്ല…. ഇതാണ് മതങ്ങളുടെ അപചയം തന്നെ. ഇത് ഞാൻ ആ ഇടയ്ക്കൊരു ചോദ്യം വന്നതുകൊണ്ട് മുമ്പെ പറയാൻ തുടങ്ങിയതിൽ നിന്ന് ഒന്ന് മാറി. ഈ ആരാധനയ്ക്കുള്ള ദേവതകളെ പറയാതെ… ക്ഷേത്രത്തിന്റെ … ങ്ഹ് …അതിനകത്തുവന്ന തന്ത്രാഗമങ്ങളെ പറയാതെ .. ഇതിലേക്കു പറയേണ്ടി വന്നത്.. ആ ഇടയ്ക്ക് ഒരു ചോദ്യം വന്നതുകൊണ്ടാണ്…മനസ്സിലായി ഏത്….. രാമേശ്വരവും രാമനും….ഒക്കെ…
ക്ഷേത്രങ്ങളുടെ വിവിധങ്ങളായ മുഖങ്ങൾ
അപ്പോൾ ഇനി നമ്മൾക്ക് … മുമ്പത്തെ ആ ചോദ്യം നോക്കാം… അതും വളരെ പ്രസക്തമായ ചോദ്യമാണ്…താന്ത്രിക ഗ്രന്ഥങ്ങള് കുറെ ഉണ്ട്. ഞാൻ മുമ്പെ പറഞ്ഞതിൽ കുറെ കാര്യങ്ങൾ ഒന്നിച്ച് പറഞ്ഞിരുന്നു. ക്ഷേത്രം ഉന്നതരായ വിദ്വാന്മാരോട് ചേരുമ്പോൾ വിദ്യാഭ്യാസം ആയി…. യാജ്ഞികന്മാരോട് ചേരുമ്പോൾ … യജ്ഞമായി…രാജാവിനോട് ചേരുമ്പോൾ നികുതിയും ഭരണാധികാരിയുമായി…. സാധാരണക്കാരുടെ നിലയിൽ..അന്നമായി… ഇങ്ങിനെ കുറെ എണ്ണം ഞാൻ പറഞ്ഞെന്നാ എന്റെ ഓർമ്മ… കേട്ടുകാണും…. (0.13.26) .. ക്ഷേത്രത്തിന്റെ കീഴിലായിരുന്നു തണ്ണീർ പന്തലുകളും …അന്നദാന പുരകളും… . കേട്ടിട്ടുണ്ടാവും..
-അന്നദാനം ബ്രാഹ്മണർക്കല്ല (അടിസ്ഥാനരഹിതമായ ബ്രാഹ്മണ വിദ്വേഷം)
ഉത്സവത്തിന് എല്ലാവർക്കും കൂടാം… അപ്പോൾ നടക്കുന്ന അന്ന-ദാനത്തിൽ … അന്നദാനം ബ്രാഹ്മണർക്കല്ല… പുറത്തുള്ളവർക്കാ… ബ്രാഹ്മണര് ക്ഷേത്രത്തോടൊപ്പം ഉള്ളവരാണ്… ബ്രഹ്മ ക്ഷേത്രങ്ങളാണ് അവ…അതുകൊണ്ട് പുറത്തേക്ക് കൊടുക്കുമായിരുന്നു…
ക്ഷേത്രത്തിന് ശക്തി വർദ്ധിപ്പിയ്ക്കാനുള്ള ചടങ്ങുകൾ
അന്നദാനം കൊണ്ടാണ്..ക്ഷേത്രത്തിന് …ശക്തി ഉണ്ടാകുന്നതെന്നാണ്…..അന്ന് പറഞ്ഞിരിക്കുന്നത്… ആംനായം, കലശം, അന്നദാനം, ആചാര്യതപസ്സ്, ഉത്സവം…ഇങ്ങിനെയാണ് ക്ഷേത്രത്തിന്റെ ശക്തി വർദ്ധിപ്പിക്കാനുള്ള ഏർപ്പാടുകൾ… അതാ ജനങ്ങൾക്ക് അറിയുന്ന ആ ക്ഷേത്രമാണ്.. അതില് എനിക്കും എതിർ അഭിപ്രായം ഇല്ല…. ജനങ്ങൾ അറിയുന്ന ക്ഷേത്രം …ജനങ്ങൾ അങ്ങിനെ അറിഞ്ഞാൽ മാത്രമേ … ഖജനാവ്… ഖജനാവ്…സമ്പന്നവും സുരക്ഷിതവും ആയി …സമ്പന്നവും സുരക്ഷിതവും ആയിരിക്കയുള്ളൂ. ജ്യോതിർ ലിംഗങ്ങളുടെ ക്ഷേത്രങ്ങൾ ഒക്കെ അതിന് ഉദാഹരണമാണ്…
-കാന്തക്കല്ലുകൾ
അവയിൽ പലതും… പണിതത് കാന്തക്കല്ലുകൾ കൊണ്ടായിരുന്നു. കാന്തക്കല്ല് എന്ന് പറയുമ്പോൾ നിങ്ങളിൽ കുറെപ്പേർ എങ്കിലും അങ്ങിനെ ഒരു കല്ല് ഉണ്ടോ എന്ന് സംശയിക്കും… കാരണം നിങ്ങള് പഠിച്ചിരിക്കുന്നത് അനുസരിച്ച് കാന്തം ഉണ്ടാക്കുകയാണ്…. solenoid-ന് അകത്ത് വൈദ്യുതി കടത്തിവിട്ടും…കാന്തം കാന്തം കൊണ്ടുരച്ചും..കാന്തം ഉണ്ടാക്കുകയാണ്…. നാച്ചറലായി ഉണ്ടാകുമെന്ന് പഠിച്ചിട്ടുണ്ടെങ്കിലും ഓർമ്മയിൽ ചിലപ്പോൾ കാണുകയില്ല… പരീക്ഷ എഴുതുമ്പോഴ്… അതൊന്നും അത്ര പ്രധാനമല്ലാത്തതുകൊണ്ട്… ഓർമ്മയിൽ ഉണ്ടാവില്ല… ചിക്കമംഗളൂർ ചെന്നാല്… വലിയ പാറകൾ ഉണ്ട്… അവയ്ക്കിപ്പോഴും … കാന്തശക്തിയുണ്ട്…. അത് ഏതോ ഭൂതമോ പ്രേതമോ ഒക്കെ ആയിരിക്കാം എന്ന് വച്ച് അവിടുത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി അവ ആരാധിക്കാറുണ്ട്…. കൊണ്ടുപോയി വയ്ക്കാറുണ്ട്… അത് നാലെണ്ണം കൊണ്ടെ വച്ചാൽ കുട്ടിയുണ്ടാകും എന്നും അങ്ങിനെയൊക്കയുള്ള വിശ്വാസം ഉണ്ട് ചിക്കമംഗളൂര്…. ങ്ഹ് …രക്ത കാന്തവും… സൂചീ കാന്തവും ഒക്കെ അവിടുണ്ട്…സൂചി പിടിക്കുന്നതുകൊണ്ടാ ..അതിന് സൂചീ കാന്തം എന്നൊക്കെ പറഞ്ഞത്…(0.15.15 mts)…മനസ്സിലായോ എന്നറിയില്ല…. പറമ്പിൽ കിടക്കുന്ന കല്ലിന്റെ കഥയാ ഈ പറഞ്ഞെ.
-സോമനാഥ ക്ഷേത്രത്തെ പരാമർശിയ്ക്കുന്നു.
ഇത്രയും വലിയ കല്ലു കൊണ്ട് ..കാന്തപ്പാറകൾ കൊണ്ടുള്ള ക്ഷേത്രങ്ങൾ വരെയുണ്ട്.… കാരണം എപ്പെഴെങ്കിലും ഈ വിഗ്രഹം അടിച്ചുടയ്ക്കാൻ ഇരുമ്പു കൂടവും ഒക്കെ ആയിട്ട് വന്നാൽ…. ഇവൻ ഇത് പൊക്കുമ്പോഴേക്ക് മറ്റവൻ അങ്ങ് കൊണ്ടുപോകും… പിന്നെ അവന് അകത്തു നിയ്ക്കാൻ പറ്റില്ല… ഭ്രാന്തു പിടിക്കും… മനസ്സിലായോ എന്നറിയില്ല… പറഞ്ഞത് മനസ്സിലായോ എന്നറിയില്ല… ഇത് അറിയുന്നവൻ ചിലപ്പോൾ എതിരാളിയുടെ കൂടെ കൂടും …രാജാവിനെ മറിയ്ക്കാൻ… അങ്ങിനെയാണ് സോമനാഥത്തിൽ ഒക്കെ ആക്രമണം നടന്നത്…(സ്വാമിജയോട് ഇക്കാര്യത്തിൽ പൂർണ്ണ യോജിപ്പില്ല. മുഹമ്മദ് ഗസ്നിയോടു കൂടി ഭാരതത്തിൽ എത്തിയ മുഹമ്മദ്ദീയരായ പണ്ഡിതന്മാർ (അൽബറൂന്നി, ഉത്ബി) കൊള്ളയോടൊപ്പം മതവെറിയും ക്ഷേത്ര ആക്രമണങ്ങൾക്ക് ചോതോവികാരമായി പ്രവർത്തിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എഡിറ്റർ) ഇത് അറിയുന്നവൻ ചിലപ്പോൾ വന്നവന്റെ കൂടെ കൂടും…കാരണം എന്താണെന്ന് വച്ചാല്… ഇപ്പം കിട്ടുന്നതിനെക്കാൾ കൂടുതൽ കിമ്പളം കിട്ടുമെന്ന് പറഞ്ഞാൽ….
-GIM (Global Investor Meet)
അങ്ങിനെയാണല്ലോ GIM(Global Investor Meet) ഒക്കെ വന്നത്.. ഇല്ലേ… അല്ലെങ്കില് … നിങ്ങളുടെ വലിയ കമ്പനികൾ ഒക്കെ ഏക്കറിന് ഒരു രൂപയ്ക്കും ഒന്നര രൂപയ്ക്കും ഒക്കെ എഴുതിക്കൊടുക്കുവാൻ പറ്റുമോ… നാട്ടുകാർക്ക് അത് slice ചെയ്ത് കഷ്ണങ്ങളായി കൊടുത്താലും കോടികൾ വില വരും…. അതിലെ ഉപകരണങ്ങൾ ഒക്കെ പോട്ടെ .. ആക്രിയ്ക്ക് വിലയ്ക്ക് വിറ്റു എന്ന് വച്ചാലും… സ്ഥലത്തിന്റെ വില കണക്കാക്കണ്ടെ… മാത്രമോ ഈ കൊടുക്കുന്നതിന് മുമ്പ് ഒരു തൂപ്പും തൊടയും ഉണ്ട്… പറഞ്ഞത് മനസ്സിലായില്ല….
-വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി
ഇപ്പോൾ നിങ്ങളുടെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി… കച്ചവടത്തിന് റെഡിയാക്കി വച്ചിരിയ്ക്കുകയാണ്.. വില്ക്കാൻ പോകുന്നത്… സാധാരണ ഗതിയിൽ as is where is condition-ൽ ഇരിയ്ക്കുമോ… പുറം പൂശി കൂടുതൽ കാശ് മേടിച്ച് വില്ക്കുകോ ആണ്….സാധാരണ ചെയ്യുന്ന നടപടി… അങ്ങിനെ അല്ലേ… അല്ലേ…അതിനകത്തെ മോശക്കാരായ തൊഴിലാളികളെ ഒക്കെ പിരിച്ചു വിട്ടും… ഇതു വരെ നമ്മള് ആവശ്യമില്ലാതെ കൊടുത്ത ശമ്പളം ഒന്നും ഭാവിയിൽ കൊടുക്കാതിരിക്കത്തക്ക വിധത്തിൽ എല്ലാം ഭംഗിയാക്കി തൊഴിലാളിയുടെ എണ്ണം ഒക്കെ കുറച്ച്…. ഗംഭീരമായ ഒരു De-inking Unit ഖജനാവിൽ നിന്ന് കാശെടുത്ത് പുതുതായി ഉണ്ടാക്കി അതിന്റെ ഉപകരണങ്ങൾ വെളിയിൽ നിന്ന് വാങ്ങിച്ച് കൊണ്ടുവന്ന്……. De-inking unit ..മനസ്സിലായില്ല…. എന്നുപറഞ്ഞാൽ നിങ്ങളുടെ പത്രത്തേൽ ഒക്കെയുള്ള മഷി … കളഞ്ഞ്… പൾപ്പ് ഉണ്ടാക്കാവുന്ന… അതിനാണ് de-inking unit.. വില്ക്കാൻ പോകുന്നതിന് ഇതും കൂടെ കാശ് മുടക്കണോ… മുടിയാൻ നേരത്ത് മുണ്ടയ്ക്കൽ സംബന്ധം കൂടുക എന്ന്… പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്…. അപ്പം ഇതും ഉദ്ഘാടനം ചെയ്ത് …മന്ത്രിമാർ ഒക്കെ മാമാങ്കത്തിന് എത്തി എല്ലാവരും കൂടെ ഉദ്ഘാടനവും ചെയ്ത് …. ലോകത്തിലെ ഏറ്റവും വലിയ പേപ്പർ കടക്കാരന് കൊടുക്കുവാൻ പോവുകയാണ്… ഇത് കൊടുക്കുമ്പോൾ … ഖജനാവിലെ കാശ്… എടുത്ത് ഉണ്ടാക്കി …നെഹ്രൂവിയൻ സോഷ്യലിസവും… ഗാന്ധിസവും ഒക്കെ… വെള്ളത്തിൽ ആകുമ്പോൾ…. ചിരി വരാറുണ്ട്…. സ്ഥാപനം ഇനി അവരുടേതാണ്… അപ്പം സോഷ്യലിസത്തിന്റെ പേരിൽ ഉണ്ടാക്കിവച്ചത് ഒക്കെ മുതലാളിത്തത്തിന്റെ ആൾക്കാർക്ക് …. ചില്ലറ വാങ്ങിച്ച് കൊടുക്കുമ്പോൾ …. ചില്ലറ ഖജനാവിലേക്ക് എത്തുകയും പലപ്പോഴും ഇല്ല… ഇങ്ങിനെ വരുമ്പോൾ ഉള്ള കിമ്പളം വലുതാണ്… (17.50 mts)
ഇതു പോലെ ഈ അമ്പലത്തിനകത്ത് ഇരിക്കുന്നവന് കിമ്പളം കിട്ടുമ്പോഴാണ് അവൻ പറയുക…. എടാ ഇത് നീ ഉദ്ദേശിക്കുന്ന പോലെ ദൈവത്തിന്റെ ശക്തി കൊണ്ടൊന്നും അല്ല…നിന്റെ … കൂടം മുകളിലോട്ട് പോയത്… അതാ കല്ലിന്റെ പ്രത്യേകതയാണ്… അത് പോകാതിരിക്കാൻ വേറെ ചില…സാധനം കൊണ്ട് മറച്ച് പിടിച്ച് രണ്ടടി അടിച്ചാൽ പൊട്ടുമെന്ന്… അങ്ങിനെ പറഞ്ഞ്കൊട് …കാരണം അവന് മറ്റവൻ കൊടുക്കുന്നതിനേക്കാൾ കൂടുതൽ കിട്ടും…. പക്ഷെ ഇവൻ അത് കവർന്നു കഴിയുമ്പോൾ … മറ്റവന്റെ തലയും പൂശും…
പാശ്ചാത്യരായ പ്രബലന്മാർക്ക് ഏതെല്ലാം രാജാക്കന്മാരെ ഒറ്റിക്കൊടുത്താണോ… അവർക്ക് കേറിപ്പറ്റാൻ ഇടയുണ്ടാക്കിയത് ….അവർ കേറിയാൽ ആദ്യം ചെയ്തത് ഒറ്റിയവന്റെ തല കളയുകയായിരുന്നു….. കാരണം അവർക്ക് അറിയാം… ഇവൻ അയാളെ ഒറ്റിയെങ്കിൽ നാളെ എന്നെയും ഒറ്റും… അത് ഇന്ത്യക്കാരൻ അല്ലാത്തതുകൊണ്ട് …. അവനാ വിവരം ഉണ്ട്….. അത് നാളെ അറിയും… ഈ കൊടുക്കുന്നവൻ ഒക്കെ ….മനസ്സിലായില്ല…. അങ്ങിനെ പറഞ്ഞ് നിർത്തുകയല്ലേ നല്ലത്….. ആ ഭാഗം… അത്രയാകുമ്പോൾ വിവരം ഉണ്ടെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും..വീട്ടിൽ പോയിരുന്ന് ആലോചിച്ചാൽ മതി….. കാർന്നവർക്ക് വിവരം ഉണ്ടെങ്കിലെങ്കിലും ഓർമ്മയിൽ വരും….
പ്രഥമമായ ആരാധനാ ക്രമം vs പരമമായ ആരാധനാ ക്രമം
അപ്പോൾ… പൗരാണിക കാലത്ത്.. …ക്ഷേത്രം ഇങ്ങിനെ പല മുഖങ്ങളിൽ ഒരു മുഖമായ തന്ത്രാഗമങ്ങളോട് ബന്ധപ്പെട്ട… അങ്ങിനെ ഒരു മുഖം ക്ഷേത്രത്തിന് ഉണ്ട്… അത് പ്രഥമമായ ആരാധനാ ക്രമം അല്ല… പരമമായ ആരാധനാ ക്രമം ആണ്.… ശിലയിൽ ഈശ്വരൻ ഉണ്ട് എന്ന് … വിശ്വസിക്കാം… അറിയണമെങ്കിൽ ഒരുപാട് പാടാണ്… ശിലയിലും ഈശ്വരൻ ഉണ്ടെന്ന് അറിയണമെങ്കിൽ… എല്ലാത്തിലും ഈശ്വരനാണെന്ന് അറിയുന്നവന് മാത്രമേ അറിയൂ….. അതു കൊണ്ട് പ്രതിമാ പൂജ…പൂജയുടെ പരാകാഷ്ഠ ആണ്…. അല്ലാതെ താഴ്ന്ന പണിയല്ല…
-വിഗ്രഹം
വിശേഷേണ ഗ്രഹിക്കണ്ടതാണ് വിഗ്രഹം…. വിഗ്രഹ ശബ്ദത്തിന്റെ .. വ്യുല്പത്തി തന്നെ അതാണ്…. വിശേഷേണ ഗ്രഹ്യതേ ഇതി വിഗ്രഹ…. വിശേഷേണ ഗ്രഹിക്കുന്നത് അജ്ഞാനിയുടെ പണിയല്ലല്ലോ…. അജ്ഞാനിയ്ക്ക് വിശേഷ ബുദ്ധി ഇല്ലെന്നല്ലേ വയ്പ്….. അപ്പോൾ വിശേഷവിധിയായതിനെ ഗ്രഹിക്കണമെങ്കിൽ വിവരം ഉള്ളവനേ ഗ്രഹിക്കൂ….
പ്രാചീന കാലത്തിന് ശേഷം …ക്ഷേത്രാരാധനയിലൂടെ വളർന്ന ഒരുവന്റെ പേരെ ഓർമ്മയുള്ളൂ എന്ന് തോന്നുന്നു… ആ …ഒരു ശ്രീരാമകൃഷ്ണപരമഹംസൻ.….. ബാക്കി നമ്മുടെ നാട്ടിലൊക്കെ എത്ര നമ്പൂരാരാ രാവിലെ …കുളിക്കുകയും ഈറനുടുക്കുകയും… പോയി പണി കാണിക്കുകയും ..മണി അടിക്കുകയും… ചെയ്യുക…എത്രകാലം …മണിയടിച്ചിട്ടും… വയറ് അകത്തേക്ക് ഒട്ടുകയും… പട്ടിണി കിടക്കുകയും അല്ലാതെ…. ഏതെങ്കിലും ഒരുത്തൻ സാക്ഷാൽക്കാരം നേടിയിട്ടുണ്ടോ… പത്തരമണിയാകുമ്പോൾ …. തൊട്ടടുത്തുള്ള ചായക്കടയിൽ പോയി….കഴിച്ച്….. വൈകുന്നേരം ആകുമ്പോൾ …പട്ടക്കടയിൽ പോയി അടിക്കാൻ അല്ലാതെ…… മനസ്സിലായില്ല…
– ആർത്തി
ആധുനിക കാലത്ത് പാവം പിടിച്ച ഏതെങ്കിലും നമ്പൂരാർക്ക് … മാത്രവുമല്ല… പരമകാരുണികനും…. സവർജ്ഞകല്പനും സർവ്വാന്തര്യാമിയും സർവ്വവ്യാപിയുമായ ഈശ്വരനെ ഭജിക്കുമ്പോഴും…. പത്തുപൈസയ്ക്കുള്ള ആർത്തി കുറയുന്നുമില്ലല്ലോ…. മനസ്സിലായില്ല…. ഈശ്വരാരാധനം നടത്താൻ ഇറങ്ങിത്തിരിച്ചവരുടെ ആർത്തിയാണ് ഈ ലോകത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് …… ഞാനുൾപ്പടെ…. ഇതൊക്കെ ഉടുക്കുന്നത് എന്തിനാ… ഇത് ഉടുക്കാതിരുന്നപ്പോൾ കിട്ടാത്തത് ഉടുത്താൽ നിങ്ങൾ അറിയാതെ മേടിക്കാൻ… അത് ഇതുവരെ മനസ്സിലായിട്ടില്ല…. അതുകൊണ്ടല്ലേ… ഞങ്ങള് നേരത്തെ ഉടുത്തെങ്കിൽ നിങ്ങള് റിട്ടയർ ആകുമ്പോൾ ഉടുക്കുന്നത്…. മനസ്സിലായില്ല…. റിട്ടയർ ആകുമ്പോൾ ആദ്യം ഭാഗവതവും ഒക്കെ വായിയ്ക്കുവാൻ പോകുമ്പോൾ… അരയ്ക്ക് താഴോട്ട് ഉടുക്കും…പിന്നെ ഷർട്ടൂരി പുതയ്ക്കുും…. പിന്നെ സ്വാമിനാരായണ പിള്ള… ഗോപാലപിള്ള… സ്വാമി ശങ്കരപ്പിള്ള(0.21.34.4 mts ) End of Clip as per Shreyas Website
Swami Nirmalananda Giri Maharaj ആലയവും ആരാധനയും -8 (As per the list given in Shreyas Website)
ഗുരുക്കന്മാരും….പരമ്പരയും ഒന്നും വേണമെന്ന് നിർബന്ധമില്ല…..ആദ്യമൊക്കെ…കൊടുക്കുന്നത് മേടിക്കും…തമാശയാവും…. പിന്നെ പിന്നെ…കണക്കു പറയും…. പിന്നെ എഴുതിക്കൊടുക്കും സെക്രട്ടറി… അല്ലേ…. സ്വാമി വരുന്നതിന് ഇത്ര… മണിക്കൂറിന് ഇത്ര …..പൂ പോലുള്ള ഇഡ്ഡലി നാല്…
– ശ്രേഷ്ഠമായ ആരാധന
അപ്പോൾ ആരാധന അതിന്റെ ഏറ്റവും ശ്രേഷ്ഠമായ തലങ്ങളിൽ ആണ് വിഗ്രഹത്തിൽ. അത് അറിയണമെങ്കിൽ…. ക്ഷേത്രത്തിന്റെ വ്യാപനത്വം അറിയണം…. അതറിയാൻ മേലാത്തവൻ പൂജിക്കുന്നത് കണ്ട് …കാക്കശ്ശേരി.... കേട്ടിട്ടുണ്ടോ ഈ പേര്….. ക്ഷേത്രത്തിൽ നേരത്തെ കേറിക്കൂടി… ക്ഷേത്രം പൂട്ടുമ്പോൾ കണ്ടില്ലെന്ന് തോന്നുന്നു… അതല്ലെങ്കിൽ പൂട്ടിയിട്ട് കേറി എന്നു തന്നെ പറയേണ്ടി വരും…രാവിലെ വന്ന് നമ്പൂരാര് … ക്ഷേത്രം തുറക്കുമ്പോൾ …ശ്രീകോവിലന് അകത്ത് ഒരുത്തൻ കിടക്കുന്നു.. പൂട്ടിപ്പോയപ്പോൾ കണ്ടില്ല… പൂട്ടിക്കിടന്ന ക്ഷേത്രത്തിനകത്ത് ഒരുത്തൻ കാല് ശിവലിംഗത്തിന് മുകളിലോട്ട് വച്ച് തല താഴോട്ട് വച്ച് കിടക്കുന്നു… എന്തൊരു കിടപ്പാണ് …അഹങ്കാരത്തിന് ചില്ലറ ഏർപ്പാടാണോ…. നമ്പൂരാര് പറഞ്ഞു ദൈവത്തിന്റെ പുറത്താ കാല് വയ്ക്കുന്നത്… എടുത്തു താഴോട്ടിടാനാ തുടങ്ങിയത്…. നിക്ക് നിക്ക് ദൈവം ഇല്ലാത്തിടത്തോട്ട് ഒന്ന് വച്ചേക്കാൻ പറഞ്ഞു…. അപ്പോൾ അത് ഇല്ലാത്തിടത്തോട്ട് നീ വച്ചാൽ എനിക്ക് എളുപ്പമായി…. ഇത് അറിയുന്നവൻ… പൂജിച്ചിട്ടേ കാര്യമുള്ളൂ എന്ന്… മനസ്സിലായില്ല… നിന്നെപ്പോലുള്ളവൻ ഇതിനകത്ത് കേറിയതാ ഗുണം പിടിക്കാതെ ആകുന്നത്…മനസ്സിലായില്ലേ ഈ തന്ത്രം… അപ്പോൾ ഇത് അറിഞ്ഞവനേ ഇത് ചെയ്യാൻ പറ്റുകയുള്ളൂ… അറിഞ്ഞവനോ….എല്ലാം ആയി… ഇത് ഒരു വല്ലാത്ത പ്രഹേളികയാണ്…. (ചിരിക്കുന്നു)…
ക്ഷേത്രം ശരീരമാണ്
ഇത് അറിയുന്ന സ്ഥലമാണ്… ആരാധനാ എന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിൽ തന്ത്രാഗമങ്ങളിലെ ക്ഷേത്രം… (23.11 mts ) അങ്ങിനെ ഒരു മുഖം ക്ഷേത്രത്തിന് ഉണ്ട്… നിഷേധിക്കുന്നില്ല… അവിടെ അതിനുള്ള നിയമങ്ങളും …നീതികളും ഉണ്ട്. അവിടെയും ക്ഷേത്രം ശരീരമാണ്. പ്രാചീന ആഗമ ഗ്രന്ഥങ്ങൾ അനുസരിച്ച്…. ക്ഷേത്രം മാത്രം അല്ല… നിങ്ങളുടെ വീടും…നിങ്ങൾ പഠിക്കാൻ കെട്ടി ഉണ്ടാക്കിയ സ്ക്കൂളും... എല്ലാം ശരീരമാണ്… ശരീര കല്പനയ്ക്ക് വിരുദ്ധമായി പണിത സ്ഥലങ്ങളിൽ ഇരിക്കുമ്പോൾ … ആ ഇരിപ്പിടത്തിൽ നിന്നു തന്നെ മാനസിക ഭാവങ്ങൾ വികൃതമാകുമെന്ന് … മനഃശാസ്ത്രത്തിന്റെ കോടരങ്ങൾ എല്ലാം അരിച്ചു പെറുക്കി പഠിച്ച…. പ്രാചീനർ... അത് ഇതിലും അപകടം പിടിച്ച ലോകമാ…അത് ഇതിനേക്കാൾ അപകടം പിടിച്ച ലോകമാണ്…
വിലക്ഷണതകളെ ഇല്ലാതാക്കുന്ന സൃഷ്ടി
അപ്പോൾ ക്ഷേത്രം പണിയുമ്പോൾ … വിഗ്രഹം പണിയുമ്പോൾ… വീട് പണിയുമ്പോൾ … ഇരിക്കാനുള്ള കസേര പണിയുമ്പോൾ… ഒക്കെ എന്തെങ്കിലും പണിതാൽ പോരാ…(കഴിഞ്ഞു….കഴിഞ്ഞു)… എന്തെങ്കിലും പണിതാൽ പോര… എന്റെ സജീവ മാതൃകയിൽ ആയിരിക്കണം… ആ ഞാൻ ലക്ഷണമൊത്തവനും ആയിരിക്കണം. എന്റെ വിലക്ഷണതയെക്കൂടി ഇല്ലാതാക്കാൻ എന്റെ സൃഷ്ടിയ്ക്ക് കഴിയണം. ഇതാണ് അവരെടുത്ത ആധാരം… ഇവിടെനിന്ന് ഇങ്ങോട്ട്… ഇവിടെനിന്ന് ഇങ്ങോട്ട്….ഇവിടെനിന്ന് ഇങ്ങോട്ട് … ഇവിടെനിന്ന് മൂലാധാരത്തിലേയ്ക്ക്…. ഇവിടുന്ന് പൊക്കിളിലേക്ക് …പൊക്കിളിൽ നിന്ന് മൂലാധാരത്തിലേക്ക് ഒക്കെ ഉള്ള അകലങ്ങളും ആകാര സൗഷ്ടവും എല്ലാം പൂർണ്ണ ലക്ഷണത്തില് കൃത്യമായ ഒരു അനുപാതത്തിൽ ആണെന്ന് അവർ പഠിക്കുകയും കണ്ടെത്തുകയും ചെയ്തു... മനസ്സിലായോ എന്നറിയില്ല…
മനസ്സിന്റെ പൂർണ്ണത
വല്ല വഴിയരികിലും കാണുന്ന ഒരു ബൊമ്മ എടുത്തുകൊണ്ടുവന്നു വെച്ച് പൂജിച്ചാൽ ചിലപ്പോൾ … പൂജിക്കുന്നവന്റെ തല തല്ലിപ്പോകുമെന്നാ അവര് പറഞ്ഞത്… എന്തെങ്കിലും ബൊമ്മ കൊണ്ടുവന്നു വയ്ക്കരുത്… ഒന്നിനെ മനസ്സുകൊണ്ട്… ആരാധിക്കുന്നു എങ്കിൽ.. അത് പൂർണ്ണതയുള്ളതായിരിക്കണം… അപ്പോഴേ മനസ്സും പൂർണ്ണതയിലേക്ക് വരുകയുള്ളൂ... മനസ്സിന്റെ പൂർണ്ണതയാണ് മനുഷ്യന്റെ ആഗ്രഹം… മനസ്സിന്റെ പൂർണ്ണതയാണ്..മനുഷ്യന്റെ ആഗ്രഹം… സമ്മതമല്ല… അല്ലേ…(ആരോ പറയുന്നു…സമ്മതമാണ്) അതിനവൻ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നവയാണ് അവന്റെ സ്വപ്നങ്ങളായി പരിണമിക്കുന്നതും ആ സ്വപ്നങ്ങൾ പൂർണ്ണമാകണമെങ്കിൽ അവന്റെ ഇന്ദ്രിയങ്ങളിലൂടെ കയറിക്കൂടുന്ന വിഷയങ്ങൾ… പൂർണ്ണതയുള്ളതായിരിക്കണം..
-ബോൺസായി
അതുകൊണ്ട് പണ്ട് ബോൺസായി ഒന്നും ചെടികളായി നടുകയില്ല… ഇറങ്ങി വരുമ്പോഴേ ബോൺസായി കാണുന്ന ഭാര്യയും ഭർത്താവും… എല്ലാ ദിവസവും ബോൺസായി വളർന്നു നില്ക്കുന്നത് കാണുകയാണ്…. അങ്ങിനെ ബോൺസായി കണ്ട് കണ്ട്… അവർ രണ്ടുപേരും കൂടെ ചേർന്ന് ഉണ്ടാകുന്ന കുഞ്ഞും ബോൺസായി ആകും… അന്നാണ് അവൻ മനസ്സിലാക്കുക … ഈ വെള്ളം കൊടുക്കാത്ത ചെടിയുടെ ശാപം എത്രയാണെന്ന്… ബോൺസായിക്ക് വെള്ളം കുറച്ചു കൊടുത്താൽ മതി…വളം വേണ്ട…വളരാൻ പാടില്ല..അതിനെ വളർത്താതെ ചെടിച്ചട്ടിയിൽ…നിലനിർത്തുമ്പോൾ … എന്നും അതിനെ കാണുകയാണ്…. കണ്ട് കണ്ട് മനസ്സ് അതിന്റെ ആകാരം പൂണ്ട് വരുമ്പോൾ… ഭാര്യയും ഭർത്താവും ബോൺസായിയെ സ്മരിച്ചുകൊണ്ട്… മനസ്സിലായില്ല….
-ബോൺസായിക്കുഞ്ഞുങ്ങൾ
അപ്പോൾ ബോൺസായിയോടൊപ്പം നാട്ടിലെല്ലാം ബോൺസായിക്കുഞ്ഞുങ്ങളും… ഇതൊക്കെ അവരുടെ പ്രാചീന പഠനങ്ങളിൽ പെട്ടതാണ്… അവരു പറഞ്ഞത് പൂർണ്ണതയായിരിക്കണം ആരാധനീയമായിരിക്കുന്നത് .. അതിന് ചില അളവുകൾ ഉണ്ട്..അത് തന്ത്രാഗമങ്ങളുടേയും…ശില്പശാസ്ത്രങ്ങളുടേയും…അന്തഃസ്ഥതലങ്ങളിൽ കാണാം.. അതിന് അവർ കലയെന്നാ പേരിട്ടത്… പാശ്ചാത്യൻ ഈ നിർവചനം തന്നെ കലയ്ക്ക് പറഞ്ഞിട്ടുണ്ട്… Art is the process by which we put an ugly disorder into a beautiful order. മനസ്സിലായില്ല… നിർവചനം ശരിയാണോ… ഈ പറഞ്ഞതു തന്നെയാണോ… പാശ്ചാത്യന് എതിരഭിപ്രായമില്ല…
-വികലമായ ആധുനിക കല
ഇന്നോ… Art is the process by which we put a beautiful order into a ugly disorder. ആധുനികന് കല മുഴുവൻ ഇന്ന് അതാണ്… അവന്റെ മനസ്സിന്റെ ആവിഷ്ക്കാരമാണ് ഇന്ന് കല… അത് എത്ര വികലമാണെന്ന് …മറ്റേത് അതല്ല….
വിലക്ഷണങ്ങളായ പുറം ലോക വിഗ്രഹങ്ങൾ – ഗണപതി
അവിടെയാണ് ശില്പശാസ്ത്രത്തിന്റെയും തന്ത്രശാസ്ത്രത്തിന്റെയും മൊഴികൾ ആവിർഭവിക്കുന്നത്… അതാണ് ക്ഷേത്രങ്ങളിൽ നിങ്ങൾ കാണുന്നതും. ആരാധനീയമായ പ്രധാന വിഗ്രഹം സർവ്വ ലക്ഷണ യുക്തവും, ആരാധനീയം അല്ലാത്ത പുറം ലോക വിഗ്രഹങ്ങൾ വിലക്ഷണങ്ങളും. പുറത്ത് ഒരുപാട് വിലക്ഷണ വിഗ്രഹങ്ങൾ ഉണ്ട്… കണ്ടിട്ടില്ല…. ഗണപതി ഒക്കെ അതിൽ പെടും… പ്രാചീന ക്ഷേത്രങ്ങളിൽ ഗണപതിയ്ക്ക് ഒന്നാം സ്ഥാനമുള്ള ക്ഷേത്രങ്ങൾ ഏറ്റവും പ്രാചീനമായി ഇല്ല… ലോകത്ത് വൈലക്ഷണ്യസ്വഭാവങ്ങളാണ് എല്ലാ വിഘ്നങ്ങളുടേയും കാരണം… അതു കൊണ്ട് വിഘ്ന അധിപനും വിഘ്ന ഈശ്വരനും… ഒരാൾ തന്നെയാണ്… പ്രയാസം ഉണ്ട് കേൾക്കുമ്പോൾ ഇല്ലേ… ങ്ഹേ… പ്രയാസം ഉണ്ട് …എനിയ്ക്കറിയാം… എന്നാലും… പഴയ നിയമം അതാ…
ബ്രഹ്മാവിനെ ആരാധിച്ചിരുന്നില്ല
ക്ഷേത്രങ്ങളിൽ പഴയ ക്ഷേത്രങ്ങളിൽ ചെന്നാൽ ചുറ്റും… ധാരാളം വിഗ്രഹങ്ങള് കാണാം…പക്ഷെ അതൊന്നും ആരാധനാ സ്ഥാനങ്ങളിൽ എടുത്തുവച്ചിട്ടില്ല… ബ്രഹ്മാവ് ആരാധനയ്ക്ക് പാത്രമായ ക്ഷേത്രങ്ങൾ പണ്ട് ഇല്ല…. ആധുനിക കമ്മറ്റികൾ വന്നിട്ട്……മാത്രമാണ്… ശൈവക്ഷേത്രങ്ങളിൽ വൈഷ്ണവവിഗ്രഹങ്ങളും വൈഷ്ണവക്ഷേത്രങ്ങളിൽ ശൈവവിഗ്രഹങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്…(28.58 mts / 1.05.26 mts) കാരണം മനസ്സിന്റെ ഏകാഗ്രത പോകുന്നതു കൊണ്ട്… ബൗദ്ധായനന്മാർ ശൈവാരാധനയും, അശ്വലായനന്മാർ വൈഷ്ണവാരാധനയും മാത്രമേ നടത്തിയിട്ടുള്ളൂ. പുതുതായി വൈഷ്ണവ ദേവതകളെ… ശൈവാലയങ്ങളിലും… ശൈവദേവതകളെ വൈഷ്ണവാലയങ്ങളിലും.. പ്രതിഷ്ഠിച്ചത് അയൽപക്കത്തെ ക്ഷേത്രത്തിലെ വരുമാനം ഇവിടെ കിട്ടാൻ അതും കൂടെ ഇവിടെ ഉണ്ടെങ്കിൽ … അവിടെ ഇടണ്ടെന്ന് വച്ച് കുബുദ്ധികളായ കമ്മറ്റിക്കാരും… അവരോട് ചേർന്ന ജ്യോതിഷ്യികളും ഒത്തചേർന്നപ്പോഴാണ്… മനസ്സിലായില്ല…
-കമ്മിറ്റിക്കാർ … ചിട്ടിക്കാർ
ഇതൊക്കെ ഇങ്ങിനെ തന്നെ പറയുമ്പോൾ ഒരു വിഷമം ഉണ്ട്…. കാരണം നിങ്ങളും ഒക്കെ എന്നെങ്കിലും ഒക്കെ കമ്മറ്റി ആയവരോ ആകാൻ പോകുന്നവരോ ആണല്ലോ… അല്ലേ… അല്ലേ… ങ്ഹും…. പണത്തിന് ചിട്ടിയും പട്ടിയും ഒക്കെ ക്ഷേത്രത്തില് ആകുന്നതോടൊപ്പം… പല ക്ഷേത്രങ്ങളിലെയും ദേവതാ തലയാളന്മാരാണ്… അല്ലേ.. ദൈവം മുതലിയ്ക്കുന്ന ചിട്ടി… ഭയങ്കര ബ്ലേഡാണ്… ഇല്ലേ ..അങ്ങിനെ അല്ലേ ഇവിടെയൊക്കെ… ങ്ഹേ…. ങ്ഹേ..ദൈവത്തിന്റെ ബ്ലേഡില്ലേ… ദൈവത്തിന്റെ ബ്ലേഡെന്ന് പറയാൻ പറ്റില്ല ..ഈർച്ചവാള്…. ഇത് പഠിക്കുക..അതിനാണല്ലോ ഞാൻ വന്ന് ഈ പറഞ്ഞേ… കേൾക്കുന്നവരിൽ കമ്മറ്റിക്കാർക്ക് ഒക്കെ ഒരു ലജ്ജ വരുമല്ലോ.. അതാ പ്രതിവിധി… അല്ലാതെ എന്തുചെയ്യാൻ… തോക്കെടുത്ത് ചൂണ്ടി വെടിവയ്ക്കാൻ പറ്റുമോ ഇവരെയൊക്കെ… ആകെ ഈ വിവരം കുറെക്കാലം പറയുമ്പോഴത്തേയ്ക്ക് ശരിയാണല്ലോ എന്ന് ഇപ്പം തോന്നിയില്ലെങ്കിലും പ്രസിഡന്റ് പദവിയിൽ നിന്ന് താഴെ ഇറങ്ങുമ്പോഴെങ്കിലും തോന്നുവല്ലോ…ങ്ഹേ… ങ്ഹേ… ഇപ്പം അതിന്റെ സുഖം കൊണ്ട് തോന്നിയില്ലെങ്കിലും… എന്നും അവിടെ സ്ഥിരമായി ഇരിയ്ക്കുകയില്ലല്ലോ…പണ്ട് ഇരുന്ന കസേരയെ തന്നെ ഇറങ്ങുമ്പോൾ എതിർക്കുമല്ലോ… അല്ലേ… അപ്പോൾ അന്നേരത്തേയ്ക്കെങ്കിലും..വിവരം വരാൻ… ഇതു തന്നെ പണി… അല്ലാതെ നമ്മൾക്ക് ഇപ്പോൾ തോക്കുമൊക്കെ ചൂണ്ടി… ഇങ്ങിനെ ഒന്നും പറ്റുകേലെന്ന് പറയാൻ പരീശന്മാരുടെയും പുരോഹിതന്മാരുടെയും വാക്കുകൾ ആണ്…. നിങ്ങൾ കേൾക്കുന്നതെങ്കിൽ… സ്വർഗ്ഗരാജ്യം നിങ്ങൾ ഒരിക്കലും ലഭിയ്ക്കയില്ലെന്ന് കർത്താവ് ഈശോമിശിഹ പറഞ്ഞിട്ടുണ്ട്…. വായിച്ചിട്ടില്ല…. അതിവിടെയും പ്രമാണം തന്നെയാണ്…
-കച്ചവടക്കാരുടെ താവളങ്ങളായി മാറിയ ആരാധനാലയങ്ങൾ
പരീശന്മാരും പുരോഹിതന്മാരും ആരാധനാലയങ്ങളിൽ കയറിക്കൂടിയിരിക്കുന്നു…. മനസ്സിലായില്ല…പരീശൻ എന്നു പറഞ്ഞാൽ അറിയും..കച്ചവടക്കാർ …അവരുടെ താവളങ്ങളാണ് ഇന്ന്… ആരാധനാലയങ്ങൾ… (ആരോ ചോദിയ്ക്കുന്നു…എല്ലാ ആരാധനാലായങ്ങളോ ?) … എല്ലാ ആരാധനാലയങ്ങളും… കാരണം അവരാ അവിടെക്കിടന്ന് കളിയ്ക്കുന്നത്… അതു കൊണ്ട് എല്ലാം ലേലവുമാണ്…. അമ്പലത്തിലേയ്ക്ക് നടയ്ക്കുവച്ച… ആടിനെ ലേലം ചെയ്യുമ്പോഴ്…. പ്രസിഡന്റ് മൈക്കിലൂടെ ഉറക്കെ വിളിച്ചു പറയുകയാണ്…. പത്തു കിലോയുള്ള ആട് …ഇരുനൂറ് രൂപ ഒരു തരം… പശുവിനെ വില്ക്കുമ്പോഴും … ഇങ്ങിനെ തന്നെയാ അനൗൺസ് ചെയ്യുന്നത്… അപ്പോൾ ഈ അനൗൺസ് മെന്റില് ഇത് എന്തിനാ കൊണ്ടുപോകുന്നതെന്ന് പ്രകടമല്ലേ… ഇറച്ചി വിലയ്ക്കാ ലേലം ചെയ്യുന്നത്… അപ്പോൾ ആരാ ക്ഷേത്രത്തിൽ …പരീശനാണോ…ദൈവം പുറകിലത്തെ വാതിലിലൂടെ ലേലം തുടങ്ങിയപ്പോഴേ… വിട്ടിട്ടുണ്ടാവും…. ആ വഴിയേ ആണെന്ന് തോന്നുന്നു എക്സപ്രസ്സ് ഹൈവേ വരാൻ പോകുന്നത്… കാരണം പുള്ളിയാകുമ്പോൾ സ്പീഡിൽ ഓടുമല്ലോ… ഇങ്ങിനെ ഒക്കെ പറയുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. …(31.52 mts) … എന്നാലും അതിന്റെ ഒരു സുഖം വേറെയാ…. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും…
തന്ത്രാഗമങ്ങളും ആരാധനയും
ക്ഷേത്രം അതിന്റെ ആരാധനയോട് ബന്ധപ്പെടുന്ന ഭാഗം തന്ത്രാഗമങ്ങളിലാണ്… അവിടെ … നമ്മുടെ തന്നെ രൂപം ആണ് ക്ഷേത്രം തന്നെ….. നമ്മുടെ തന്നെ രൂപം തന്നെയാണ് വിഗ്രഹം തന്നെ… നമ്മുടെ സ്ഥൂല ശരീരം ക്ഷേത്രവും സുക്ഷ്മ ശരീരം ഗർഭഗൃഹത്തിലെ ദേവതയും… അതിൽ ആഹ്വാനം ചെയ്യുന്ന പ്രാണൻ നമ്മുടെ പ്രാണനും… ഇതാണ് ക്ഷേത്ര കല്പനയുടെ താന്ത്രിക രൂപം… അത് ശ്രദ്ധിച്ച് പഠിക്കാമെങ്കിൽ വളരെ നല്ലതാണ്… വീടും അങ്ങിനെ ആണ് കേട്ടോ… പാദുകം എന്നു പറഞ്ഞൊരു സ്ഥലമുണ്ട് …കണ്ടിട്ടുണ്ടാവും… ഇപ്പഴത്തെ ആളുകൾ എഴുതുന്ന പാതകം എന്നാണ്… തൃക്കരിപ്പൂർ ഒരു ബോർഡിൽ കണ്ടു….ശ്രീരാമ പാതകം എഴുന്നള്ളിച്ചുകൊണ്ടുള്ള യാത്ര ഇതിലെ വരുന്നതാണ്…പാദുകം… അങ്ങിനെ കേട്ടിട്ടുണ്ടാവും… ങ്ഹും ..മണ്ണു് പാദുക ലെവൽ വരെ വേണം എന്ന് പറയും….കേട്ടിട്ടുണ്ടാവും… ആരുടെ പാദുകം… പാദുകം എന്ന് പറഞ്ഞാൽ എന്താ…. കാലിൽ ഇടുന്ന ചെരുപ്പ്…. അപ്പം കാലിന്റെ ചെരുപ്പ് വരെ സങ്കല്പിച്ചാണ്… ക്ഷേത്രവും വീടും ഒക്കെ…
നാക്കിലയും സദ്യയും
പ്രാചീനന്റെ കല്പനകൾ വളരെ രസമാണ്… അവൻ ചോറ് വിളമ്പുമ്പോൾ … നാക്കിലയിലാണ് ഉണ്ണുന്നത് …നാൽക്കലയല്ല …നാക്കെല…. എന്തിനാ അതിന് പേര് മാറ്റിപ്പഠിയ്ക്കാൻ പോകുന്നെ… നിങ്ങള് പിന്നിത് പറഞ്ഞ്പറഞ്ഞ് മാറ്റി…. നാക്കില…ങ്ഹാ. …. കൊടിനാക്കില എങ്കിൽ കൊടിനാക്കില… അതിൽ നാക്ക് ഉള്ളതുകൊണ്ട് സമ്മതം…. നാക്ക് കളഞ്ഞാൽ പോയി…. ആരുടെ നാക്ക് … ഉണ്ണുന്നവന്റെ നാക്ക്…. എങ്ങിനെയാ വിളമ്പുന്നെ… ഉപ്പ്…. ഉപ്പിലിട്ടത്… ഉപ്പേരി… അറിയാമോ വിളമ്പാൻ…ങ്ഹാ …എങ്ങിനെയെങ്കിലും വിളമ്പിയല്ല അന്ന് തിന്നെ…. ആഹാരം … ഷഡ് രസം ….. മധുരപ്രായം… ആറ് രസങ്ങളും വേണം…ഭക്ഷണത്തോടൊപ്പം… ഇല്ലെങ്കിൽ ആരോഗ്യം ഉണ്ടാവില്ല…. മധുരപ്രായം ആയിരിക്കണം …മധുരം കൂടുതല് വേണം… മധുരം എന്നാൽ പഞ്ചസാരയല്ല…ഉറുമ്പ് അരിയ്ക്കുന്നതൊക്കെ മധുരം… എന്നു പറഞ്ഞാൽ അരി ചോറ്…. ചോറല്ലേ കൂടുതല് ..carbohydrate അല്ലേ കൂടുതല്… അത് മധുരം… കൂടുതൽ മധുരം… ബാക്കി എല്ലാ രസവും വേണം…
-ഉപ്പ്
എങ്ങിനെ വിളമ്പണം.. ഉപ്പ് .. ഉപ്പിലിട്ടത് …ഉപ്പേരി… അങ്ങിനെ ഇങ്ങ് വന്ന് അവസാനം വരെ …എങ്ങിനെയാ അറിയുക… ഉപ്പ് ഇവിടെ അറിയും…. ഇവിടെ അറിയുകയുള്ളൂ ഉപ്പ് (ആംഗ്യം കാണിക്കുന്നു) ….. അകത്ത് അറിയില്ല… മനസ്സിലായില്ല… ഉപ്പ് കൂടിയ ആഹാരം ചില വില്ലന്മാര് കഴിക്കും… അവരു പറയും നന്നായിട്ടുണ്ടെന്ന് പറയും… കാരണം അവൻ ഇവിടെ തൊടീക്കുകയില്ല… അപ്പഴാ ബാക്കിയുള്ളവരുടെ പണി കൂട്ടുന്നെ..മനസ്സിലായില്ല… ങ്ഹാ …ഇത് അറിഞ്ഞിട്ട് പോയാല് ..കളിപ്പിക്കാൻ വന്നവൻ…കളിപ്പിക്കപ്പെടും..നമ്മളെ കളിപ്പിക്കാൻ വേണ്ടി കുറച്ച് ഉപ്പ് കൂടുതൽ ഇട്ട് കലക്കി അടിച്ച് തന്നാൽ… ടക്ക് എന്നൊരു പിടിപ്പീര് അവൻ പിടിപ്പിക്കും… നന്നായിട്ടുണ്ടെന്ന് ചിരിച്ചോണ്ട് പറയും…. തന്നവന്റെ അരി മുട്ടും… മനസ്സിലായില്ല… മാനസികമായി…. ഇത് അറിയണമെന്നുണ്ടെങ്കിൽ ഉപ്പ് എവിടെ രസം അറിയുമെന്നറിയണം നാക്കിൽ …നാക്കിൽ ഈ അറ്റത്തെ ഉപ്പ് അറിയുകയുള്ളൂ… അതുകൊണ്ടാണ് ആ ഇലയുടെ ഇടത്തേ അറ്റത്ത്… ഇലയുടെ ആകൃതി കണ്ടിട്ടുണ്ടോ…. നാക്കിന്റെ ആകൃതിയാണോ…. അതുകൊണ്ടാ നാക്കില…അതുകൊണ്ടാ നറുക്കില അല്ലെന്ന് പറഞ്ഞെ…
പ്രയോജനമുള്ള വിഗ്രഹങ്ങൾ ഉടച്ചു കളയരുത്… അവസാനം… വാർദ്ധ്യക്യത്തിൽ എത്തുമ്പോൾ അത് തോളിലേറ്റാൻ ശേഷിയും ശേമുഷിയും ഉണ്ടാവില്ല. മനസ്സിലായില്ല…. അതുകൊണ്ട് ഉടച്ചു കളഞ്ഞത് ഒക്കെ പുനരാവർത്തനത്തിന് പറ്റാത്ത വിധം ഉടഞ്ഞുപോയി…. മനസ്സിലായില്ല… ഉടയ്ക്കേണ്ടവയൊക്കെ തടിച്ചു കൊഴുക്കുകയും ചെയ്തു… ഞാൻ പറഞ്ഞത് മനസ്സിലായില്ല…. മൂല്യബോധമുള്ളവയൊക്കെ ഒടിക്കാൻ…ഉടയ്ക്കാൻ ഇറങ്ങിയപ്പോൾ തകർന്നുപോയി…മൂല്യബോധം ഇല്ലാത്തതൊന്നും ഉടഞ്ഞില്ല…. അതൊക്കെ … നൂറ് വട്ടം …വളർന്നു…. Pandora-യുടെ പെട്ടിപോലെ…. കേട്ടിട്ടില്ല…
Pandora’s Box – Greek Myth
ഗ്രീക്ക് മിത്തോളജിയിൽ ഒരു പണ്ടോരയുടെ പെട്ടി ഉണ്ട്… Prometheus ഭൂമിയിലേക്ക് അഗ്നിയെ എത്തിച്ചപ്പോഴ്…. പ്രോമിത്തിയൂസിനെ കുറെ നാൾ ബന്ധനത്തിൽ ഇട്ടു. … അഗ്നി ഭൂമിയിൽ എത്തുന്നത്… ഗ്രീക്ക് മിത്തോളജി പ്രകാരം പ്രോമിത്തിയൂസ് വഴിയാണ്…. രണ്ട് പർവ്വതങ്ങളുടെ ഇടയിൽ കൈകാലുകൾക്ക് ചങ്ങല ഇട്ടു കിടക്കുന്ന പ്രോമിത്തിയൂസിന്റെ …ഹൃദയത്തിൽ നിന്ന് കഴുകന്മാർ ..മാസം കൊത്തിവലിക്കുമായിരുന്നു…. അപ്പോൾ പ്രോമിത്തിയൂസിനോട് ദേവത വന്ന് ചോദിക്കും …ഇനിയും നിന്നെ ബന്ധനം മോചിപ്പിച്ചാൽ …..വീണ്ടും ഞാൻ… മനുഷ്യന് ഉപകാരമായി ചെയ്യുമെന്ന് പറയും…. മനസ്സിലായില്ല… അപ്പോളോ ദേവനോ മറ്റോ ആണ്… അവസാനം പ്രോമിത്തിയൂസിനെ ബന്ധമോചനത്തിൽ എത്തിക്കുന്നത്… ഇത് കഥ വേറെ…നമുക്ക് ആവശ്യമില്ല… സഹിക്കാത്ത ദേവതകൾ … പണ്ടോരയുടെ കൈയ്യിൽ ഒരു പെട്ടിയും കൊടുത്തുവിട്ടു…പ്രോമിത്തിയൂസിന്റെ സഹോദരനെ പ്രലോഭിപ്പിയ്ക്കുവാൻ… എപ്പിമിത്ത്യൂസിനെ… എല്ലാ പ്രോമിത്തിയൂസിന്റെ സഹോദരന്മാരും എപ്പിമിത്ത്യൂസുകളാണ്…. മനസ്സിലായില്ല…ഭൂമിയിൽ എല്ലാ പ്രോമിത്തിയൂസിന്റെ മക്കളും എപ്പിമിത്ത്യൂസാണ്…. ഭൂമിയിൽ… പ്രോമിത്തിയൂസിന്റെ ബന്ധുക്കൾ എല്ലാം….എന്നും എപ്പിമിത്ത്യൂസാണ്. വീട്ടിൽ പോയി ആലോചിച്ച് അതിന്റെ അർത്ഥം പിടിച്ചാൽ മതി… ഞാൻ പറഞ്ഞപ്പോഴെ കുറച്ച് പേർക്ക് മനസ്സിലായി കാണും… അത്രയേ മനസ്സിലാകാവൂ… ദുര കൊണ്ട്… ഒറ്റ വാക്കിൽ… എപ്പിമിത്ത്യൂസിന്റെ അടുക്കൽ എത്തിയ പണ്ടോര… പെട്ടി എപ്പിമിത്ത്യൂസിന് കൊടുത്തിട്ട്…. ഒരു സത്യം പറഞ്ഞു…. ഇത് തുറക്കരുത് എന്ന് പറഞ്ഞു. ഇത് ഒരിക്കലും തുറക്കരുത്… എന്ന് പറഞ്ഞു. തുറക്കരുതെന്നാ പറഞ്ഞത്. … അപ്പോൾ ദേവതകൾക്ക് അപകടം ഇല്ല…. മനസ്സിലായോ എന്നറിയില്ല… സത്യം തന്നെയാ പറഞ്ഞത്…. ഇത് തുറന്നാൽ അപകടമാണ്… എന്നാലും എപ്പിമിത്ത്യൂസിന് ഒരു ഇരിക്കപ്പൊറുതി ഇല്ലായ്മ…..ഈ പൂട്ടിയ പെട്ടി വച്ചുംകൊണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ…. എല്ലാ എപ്പിമിത്ത്യൂസും അനുസരണ ഇല്ലാത്തവനാണ്… മനസ്സിലായില്ല…. എപ്പിമിത്ത്യൂസ് പെട്ടി തുറന്നു…. അതിൽ നിന്ന് കുറെ ദുർദേവതകൾ പുറത്തു ചാടി…. മഹാരോഗങ്ങളും മഹാവിപത്തുകളും ആയ…. ആയിരം ആയിരം ദുർദേവതകൾ പുറത്തുചാടി.… അവയെക്കണ്ട് ഭയന്ന് എപ്പിമിത്ത്യൂസ് പെട്ടി അടച്ചു…. അവയൊക്കെ വന്നാലും രക്ഷിയ്ക്കാമെന്ന ഒരു ദേവത അതിനത്തും ആയി….
അതാണ് എപ്പിമിത്ത്യൂസ്…… മിത്താണെങ്കിലും… നിങ്ങളുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ …ഈ പണ്ടോരയുടെ പെട്ടി…. അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയിരിക്കുമ്പോൾ … തുറക്കുന്ന വില്ലന്മാർ അടച്ചു കഴിഞ്ഞതോർത്താണ്… ഞാൻ ചിരിക്കുന്നത്… മനസ്സിലായില്ല… ഇനി പോയി ആലോചിക്കുക… ഇതിന്റെ ഇടയിൽ അതൂടെ ഇല്ലെങ്കിൽ….. എനിക്ക് ഒരു സുഖം ഇല്ല…. സമകാലിക … സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലേക്ക് എല്ലാം വിടരാവുന്ന മിത്തുകളാണ്… പ്രാചീന ഗ്രീക്ക് മിത്തോളജിയിലും ഇന്ത്യൻ മിത്തോളജിയിലും ഒക്കെ എണ്ണമറ്റ് കിടക്കുന്നത്…. അവയ്ക്ക് സമമായി ഒന്ന് എഴുതിയിട്ടാണ് … ആധുനികൻ…….ഈ അവാർഡുകൾ വാരിക്കൂട്ടുന്നതെങ്കിൽ സഹിക്കാമായിരുന്നു… എത്ര ഉന്നതങ്ങളായ ഐതിഹാസിക ദൃഷ്ടാന്തങ്ങൾ…
മിത്തുകൾ അബോധപ്രബോധനത്തിനുള്ളതാണ്.
ഏതായാലും എപ്പിമിത്ത്യൂസ് തന്റെ പെട്ടി അടച്ചു…. ഇതുപോലെ നാമും കഴിഞ്ഞ കാലഘട്ടങ്ങളിൽ ഉടച്ച വിഗ്രഹങ്ങൾ അത്രയും ഈ പെട്ടിയിലെ അവസാനത്തെ ദേവതയുടേതാണ്….ആ സമയത്ത് രക്ഷപെട്ടതെല്ലാം…പെട്ടിയിൽ നിന്ന് പുറത്ത് ചാടിയവയുമാണ്…. മനസ്സിലായില്ല…. മിത്തിന്റെ അബോധപ്രബോധനത്തിന്റെ…. മനുഷ്യന്റെ അബോധ തലങ്ങളെ സ്പർശിച്ച്….. ആധുനികൻ അത് അടിച്ചു കളയുമ്പോഴും ഇടയ്ക്ക് ചിലപ്പോൾ എഴുതും… അഗ്നിപൂജയൊക്കെ വായിച്ചിട്ടുണ്ടോ……ഇല്ല…അഗ്നിപൂജ വായിച്ചിട്ടുണ്ടോ …ഇല്ല… ആധുനികനായ അയ്യപ്പപ്പണിക്കരുടെ… ചെറിയൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ….അത് വായിച്ചിട്ടുണ്ട്… ഇല്ലേ…അതൊക്കെ നിങ്ങള് വായിക്കും….
-കവി അയ്യപ്പ പണിക്കരെ തട്ടുകയും തലോടുകയും ചെയ്യുന്നു
അച്ഛൻ മുറ്റത്ത് കിണ്ടി മുറ്റത്ത് കോണകം മുറ്റത്ത്…. അതും വായിച്ചിട്ടുണ്ടാവും…. മഴപെയ്യുന്നു… കാരണം അതൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടും… ഇല്ലേ… സ്തുതി പാടുക നാം…മർത്ത്യന് സ്തുതി പാടുക നാം… തൻ അയൽപക്കത്ത് അരവയർ നിറയാപ്പെണ്ണിന് … പെരുവയർ നല്കും മർത്ത്യന് സ്തുതി പാടുക നാം…അതും വായിച്ചിട്ടുണ്ടാവും…. അഗ്നിപൂജ വായിച്ചിട്ടുണ്ടാവില്ല… അങ്ങിനെ ഒരു കവിതയുണ്ട്…. ഒന്നു വായിച്ചു നോക്കണ്ടതാ…. ആധുനികനാണെങ്കിലും കവി… മിത്തിന്റെ അഗാധതലങ്ങളിൽ ഇറങ്ങുന്നുണ്ട്.… പഞ്ചേന്ദ്രിയങ്ങൾ അറുത്ത് ഹോമിച്ചതാം ..വഞ്ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും നന്മയും തിന്മയും ഒന്നായി ഉറയുന്ന …മഞ്ഞുകാലത്തിലും, വൻ തപം ചെയ്ത് അമരത്വം ലഭിക്കുന്ന സഞ്ചിത പുണ്യ പരിപാകമഗ്നി നീ …. ഋഗ്വേദത്തിൽ അഗ്നി മീളേ പുരോഹിതം … യജ്ഞസ്യ ദേവ മൃത്യു ജം .. ഹോതാരം രത്നധാതമം.. തുടങ്ങിയ ഋക്കുകളുടെ അന്തരാളങ്ങളെ അറിയുന്ന… കവി… അയ്യപ്പപ്പണിക്കർ തന്നെ …മിത്തിന്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു രംഗം ഉണ്ടാക്കുന്നുണ്ട്…. A broken image… ശ്ലഥ ബിംബം….
മിത്തുകൾ അറിയുന്നവനും മിത്തുകൾ അറിയാത്തവനും
കവിത മനോഹരമാകുന്നത് …പലപ്പോഴും ശ്ലഥ ബിംബങ്ങളാലും…. സ്വ അനുഭൂതിയാലും ആണ്…. ഇവിടെ ഒരു ശ്ലഥ ബിംബമാണ്…. പഞ്ചേന്ദ്രിയങ്ങൾ അറുത്ത് ഹോമിച്ചതാം….. വഞ്ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും…. ആരെയാ ഓർമ്മ വരുന്നത് നിങ്ങൾക്ക്… ഇത് വായിക്കുമ്പോൾ ആരെയാ ഓർമ്മ വരുന്നെ…..പാർവ്വതിയെ ഓർമ്മ വരും…. എന്താ കാരണം…. പാർവ്വതി അഞ്ച് അഗ്നിയുടെ നടുക്കാ തപസ്സ് ചെയ്തെ…ഇല്ലേ….. മിത്ത് അറിയില്ലാത്തവൻ പഠിച്ചാല് സൂര്യൻ മുകളിലും ചുറ്റും തീയും… അല്ലേ… മിത്ത് അറിയുന്നവൻ വായിച്ചാലോ…. പഞ്ചേന്ദ്രിയങ്ങൾ അറുത്ത് ഹോമിച്ചതാം വഞ്ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും…. മനസ്സിലായില്ല… അഞ്ച് ഇന്ദ്രിയങ്ങൾ അറുത്ത് ഹോമിക്കുമ്പോഴുള്ള താപം…. ഒരിന്ദ്രിയത്തിന്റെ ആഗ്രഹം ഒന്ന് തടഞ്ഞു നോക്കൂ….. കഴിയില്ല…അഞ്ച് ഇന്ദ്രിയവും അറുത്ത് ഹോമിക്കുമ്പോഴാ…. ശിവനിലേക്ക് പാർവ്വതി എത്തുന്നത്... ഒരിന്ദ്രിയം അറുത്താൽ കാമദേവൻ ബാണങ്ങളുമായി രംഗത്ത് വരും… മനസ്സിലായില്ല…. മനസ്സിലായില്ല….
അങ്ങോട്ട് ഇനി നോക്കുകേലെന്ന് ഒന്ന് തീരുമാനിച്ച് നോക്കിക്കേ…. കൂടുതല് നോക്കണ്ടി വരും…. അത് വേണ്ടന്നൊന്ന് പറഞ്ഞ് നോക്കിക്കേ…. വേണ്ടാ എന്ന് പറയുന്നത് കൂടുതല് കിട്ടാനാ… അല്ലേ.. അപ്പം അതുകൊണ്ട്…. എവിടെയൊക്കെയാണോ ഇന്ദ്രിയം ബന്ധിക്കുന്നത് അവിടെയൊക്കെ കാമൻ ശരവുമായി എത്തും. …. ഈ അതുല്യമായ ദൃഷ്ടാന്തം …. അയ്യപ്പപ്പണിക്കർക്ക് അറിയാം… അതുകൊണ്ട് അയ്യപ്പപ്പണിക്കർ കവിതയില് അത് ചേർത്തു…. “പഞ്ചേന്ദ്രിയങ്ങൾ അറുത്ത് ഹോമിച്ചതാം വഞ്ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും നന്മയും തിന്മയും ഒന്നായി ഉറയുന്ന മഞ്ഞുകാലത്തിലും …വൻ തപം ചെയ്ത് അമരത്വം ലഭിക്കുന്ന സഞ്ചിത പുണ്യ പരിപാകം അഗ്നി നീ”… A broken image…നമുക്ക് ആവശ്യമുള്ളത് അത്രയേ ഉള്ളൂ…. എങ്കിലും അതിനകത്ത് അയ്യപ്പപ്പണിക്കർ ഓർക്കുന്നുണ്ട്…പുറ്റിനകത്തെ രസതന്ത്ര വിദ്യയാൽ ദുഷ്ടനാം.. കാട്ടാളനെ കവിയാക്കിയും, ദൃഷ്ടപൂർവ്വങ്ങൾ…. (43.19 mts- end of audio clip no 8 as per Shreyas Website )
Part 9 (21.39 mts As per the audio clips given on Shreyas Website)
….ഇന്നെനിക്ക് ഓജസ്സ് നല്കി നീ …. എന്റെ ഈ പെണ്ണിനോരു ഓമന ചന്തം വരുത്തി നീ …. അത് കഥ വേറെ…
അബോധ പ്രബോധനം – മിത്തുകളിലൂടെ
അപ്പോൾ അവിടെ …ബ്രോക്കൺ ഇമേജുകളായി ആധുനിക കവികൾ എടുത്തതിൽപ്പോലും പ്രാചീന അബോധ പ്രബോധനം… അതിന്റെ ഇംഗ്ലീഷ് … മിത്ത് …മിത്തുകള് കുട്ടികളെ ഒക്കെ നന്നാക്കുന്നതില് കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞു തന്ന … ആ കഥകൾ ഒക്കെ … ആ മിത്തുകൾ ഒക്കെ നൂറ് കണക്കിന് കവികളെയും സാഹിത്യകാരന്മാരെയും ഒക്കെ നമുക്ക് തന്നിട്ടുണ്ട്…. മിത്തിന്റെ ലോകമില്ലാത്ത ജീവിതമാണ് കഞ്ചാവിലും, മയക്കുമരുന്നിലും, വികലമായ പഠനങ്ങളിലും, ബാല്യത്തിൽ തന്നെ ഉള്ള ഉന്മാദത്തിലും ഒക്കെ ആധുനിക കുട്ടികളെ കൊണ്ട് എത്തിക്കുന്നത്. കാരണം വീട്ടിൽ അമ്മൂമ്മ ഇല്ലല്ലോ…മനസ്സിലായില്ല……മമ്മി ഉള്ളതുകൊണ്ട് പ്രയോജനവുമില്ലല്ലോ…അത് അച്ഛൻ തന്നെ പറയും… പെട്ടെന്ന് കത്തി…
അറിവിന് ഏറ്റവും പ്രാധാന്യം നല്കിയ പുർവ്വന്മാർ
അപ്പോൾ അബോധപ്രബോധനത്തിന്റെ നല്ല നാളുകളിൽ…. തന്ത്രാഗമങ്ങളുടെ അതിസുന്ദരങ്ങളായ കല്പനകളിൽ…ഈ നാക്കിലയും….ഈ ക്ഷേത്രവും …ഈ വീടും എല്ലാം….ഞാൻ തന്നെയായി ..പൂർണ്ണനായ ഞാൻ തന്നെയായി ….. പ്രാതിഭാസികമായി വികസിച്ചു നില്ക്കുമ്പോൾ … അതിന്റെ അകത്തളങ്ങളിൽ ജീവിക്കുന്ന ജീവിതത്തിന്റെ ഭാസുരങ്ങളായ മോഹങ്ങൾ ആയിരുന്നു…. ഇല്ലായ്മയും വല്ലായ്മയും ഒന്നും അല്ല… അന്നത്തെ മനുഷ്യനെ വേദനിപ്പിച്ചത് … അറിവില്ലായ്മയായിരുന്നു. അതുകൊണ്ട് അവൻ അറിവിനു പ്രാധാന്യം നല്കി…. രാജ്യവും ചുറ്റുപാടുമുള്ളവരും ബഹുമാനിച്ചിരുന്ന…. അക്കാലത്തെ അദ്ധ്യാപകർ ഒക്കെ ദരിദ്രനാരായണന്മാരായിരുന്നു. പക്ഷെ അവര് .. ആ പൂർണ്ണ ദരിദ്രന്മാർ സമ്പന്നന്റെ വീട്ടിലെ കുട്ടിയെ ഉപദേശിച്ചാൽ പോലും … കോടീശ്വരനെ വിളിച്ച് ഉപദേശിച്ചാൽ പോലും … ആ ഉപദേശത്തിന്റെ ശക്തി … അവന്റെ അച്ഛൻ ഉപദേശിക്കുന്നതിനെക്കാൾ കൂടുതലായിരുന്നു. ശരിയല്ല…. ശിക്ഷകന്റെ … ഗാംഭീര്യം ഉണ്ടായിരുന്നു.
രാഷ്ട്രത്തിന്റെ ഗരിമ
ഇന്ന് ആ അദ്ധ്യാപകർ … അദ്ധ്യാപകര് ..വിദ്യാഭ്യാസമന്ത്രി … അദ്ധ്യാപകരേ …വിധ്യാ-ർത്ഥി സുഹൃത്തുക്കളെ…അപ്പോൾ അന്നത്തെ ആ വിദ്യാർത്ഥി …വിധ്യാർത്ഥിയായി …അപ്പോൾ…. ശിക്ഷകന്റെ ആ ഗാംഭീര്യം… അവന്റെ അറിവിലാണെന്ന് പഠിപ്പിച്ച ഒരു തലമുറ…. അവന്റെ പണത്തിലോ പ്രൗഢിയിലോ… അവനുടുക്കുന്ന മുണ്ടിലോ …അല്ലെന്ന്…. The secret of the national character-ഉം…. Any nation lies it’s dress or food ..but in the way it understands things so to speak … അത് പഠിപ്പിച്ച അദ്ധ്യാപകർ…..Balinsky-യുടെ വാക്കാണ്…. റഷ്യൻ ചിന്തകൻ… ഇൻഡോളജിസ്റ്റ് ആയ ബലൻസ്കി…. ഇന്ത്യയിൽ നിന്ന് പഠിക്കാവുന്ന ഒരു വലിയ പാഠത്തെപ്പറ്റി പറയുമ്പോൾ പറഞ്ഞതാണ്… രാഷ്ട്രത്തിന്റെ ഗരിമ… ആ രാഷ്ട്രത്തിൽ പോട്ടിയും പൊറൊട്ടയും തിന്നൊന്നും നോക്കിയല്ല വലിപ്പം.. മറിച്ച് അവൻ ആശയ വിനിമയം ചെയ്യുന്ന സുസുന്ദരമായ ഭാഷയിലാണ്… അന്യനോട് ഇടപഴകുന്ന…. അവന്റെ അറിവിന്റെ മേദുരദീർഘങ്ങളായ രംഗവേദികളിൽ നിന്നാണ്…. ആണോ……
-അബ്കാരി കോൺട്രാക്ടർ
ഞങ്ങളു പോലും…ഇത്തരം സമ്മേളനങ്ങളിൽ…. സ്വാഗതം പറയാൻ… മിക്കവാറും ഇതിനൊക്കെ കാശു മുടക്കിയ ഒരു അബ്കാരി കോൺട്രാക്ടർ ആയിരിക്കും ഉണ്ടാവുക. … അബ്കാരി കോൺട്രാക്ടർ സ്വാമിയുടെ വിജ്ഞാനത്തെപ്പറ്റി ഒക്കെ ഗംഭീരമായി പറയുമ്പോൾ കേൾക്കുന്നവന് മനസ്സിലാകും …ഇയാള് വിവരമുണ്ടെന്ന് പറയുന്നവന് വിവരം ഉണ്ടാവാൻ സാദ്ധ്യതയില്ലെന്ന്…. മനസ്സിലായില്ല…. അതിന് പ്രത്യുപകാരമായി ഞങ്ങളും പറയും…. പരമ ഭാഗവതനും… ഭക്തോത്തമനുമായ … സ്ഥലത്തെ …ഗോപാലൻ …എന്നു പറയുമ്പോൾ ജനം മനസ്സിലാക്കും……ഇയാളാണ് പരമ ഭാഗവതനും ഭക്തോത്തമനും…എങ്കിൽ …ഭക്തോത്തമൻ പരമഭാഗവതൻ എന്നൊക്കെ പറഞ്ഞാൽ അബ്കാരി കോൺട്രാക്ടർ എന്ന് അർത്ഥമാണ് എന്ന് മനസ്സിലാക്കും. അതാണിന്ന് കാലം… മനസ്സിലായില്ല… അതുകൊണ്ടാണ് ഈ അറിവ് ഒക്കെ നമുക്ക് പോയത്…
തന്ത്രാഗമങ്ങളും അബോധ പ്രബോധനവും
അതുകൊണ്ട് തിരിച്ചു പോക്കിന് സമയമായെങ്കിൽ ഇതിന്റെ മറ്റൊരു ഘട്ടമായ തന്ത്രാഗമങ്ങളുടെ ലോകം …മുമ്പ് പറഞ്ഞതിനെക്കാൾ എല്ലാം… സുന്ദരമാണ്…. അവിടെ അബോധപ്രബോധനത്തിന്റെ ഉല്ലേഖങ്ങള് … അഹമഹമിഹയാ… പൊന്തിവരുകയാണ്….ഞാൻ മുമ്പേ ഞാൻ മുമ്പേ എന്ന്…. ഇതുവരെ പറഞ്ഞത് ഒന്നും… കാര്യമല്ല… പഠിക്കാനുള്ളതാ കൂടുതല് കാര്യം.. അവിടെയാണ്… ക്ഷേത്രത്തിന്റെ ശില്പ മാതൃക മുതൽ നമ്മള് തുടങ്ങണ്ടത്… അതുകൊണ്ട് അവിടെ എത്തിയവനാണ് അവിടെ പോകുന്നത്… എത്തിക്കഴിഞ്ഞാലോ… പോയാലും.. പോയില്ലെങ്കിലും… സമമായി…എത്താത്തവൻ പോയിട്ടോ …ഒരു കാര്യവുമില്ല…
ഉഴുന്നുവട – വടമാല പ്രസാദത്തെ വിമർശിയ്ക്കുന്നു.
എത്താത്തവൻ പോയാൽ, എത്താത്തവൻ പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ആയാൽ… പ്രസിഡന്റിന്റെ ഭാര്യ പറയും… എന്താ നിങ്ങളുടെ അമ്പലത്തിൽ എപ്പോഴും ഈ പായസം ഉണ്ടാക്കുന്നെ.. ഭഗവാന്….. നമുക്ക് അതങ്ങ് ഉഴുന്നുവട ആയിക്കൂടെ .. അടുത്ത ആഴ്ച…ജോതിഷ്യിയെ വിളിച്ചു കൊണ്ടു വന്ന് ഉഴുന്നു വട പ്രസാദം ആക്കും… ഇപ്പം അങ്ങിനെ എല്ലാ അമ്പലത്തിലും ഉണ്ട്…. ഉഴുന്നുവട….ഈയിടയ്ക്കുണ്ട്…. പണ്ട് എങ്ങും കേട്ടിട്ടില്ലാത്തതാണ്… ഉഴുന്ന് നിത്യവും കഴിക്കാവുന്ന ആഹാരമേ അല്ല…ആയുർവേദം അനുസരിച്ച്…. ഉഴുന്ന് കഴിച്ചാൽ രോഗം ഉണ്ടാകുമെന്നാ…. അങ്ങിനെ ഉള്ളതൊന്നും പ്രസാദത്തിൽ പെടുകയില്ല…അപ്പോൾ അത് കാരണം… പ്രസാദത്തിന്റെ പട്ടികയിൽ ഇപ്പോൾ ഉഴുന്നു വട…
ആരാധന
അപ്പോൾ ആരാധനയില് ഒട്ടേറെ കാര്യങ്ങൾ ഉണ്ട്… സാമൂഹികം…ആദ്ധ്യാത്മികം… ആധിഭൗതികം… ആധിദൈവികം… മൂന്നായിട്ട് തിരിച്ചാൽ ആധിഭൗതികം ആധിദൈവികം ആദ്ധ്യാത്മികം… അതിൽ സാമൂഹികവും എല്ലാം വരും…(48.50 mts) അവയെ ഒക്കെ വേർതിരിച്ച് പഠിക്കണം… അത് പഠിക്കാൻ… . ആരാധന പഠിക്കാൻ….
-പൂജയുടെ അടിസ്ഥാനം
അതില് … ഒന്ന്… എനിക്ക് സമനോട് മാത്രമേ പൂജയുള്ളൂ …പൂജയുടെ അടിസ്ഥാനം അതാണ്… സനാതന ധർമ്മത്തിന്റെ പൂജാവിധിയിലെ ആദ്യത്തെ നിയമം…സമന്മാർ തമ്മിലെ …പൂജ്യ പൂജാ വിധിയുള്ളൂ.…മനസ്സിലായില്ല…. ഉയരങ്ങളിൽ ഇരിക്കുന്നവനേയല്ലേ പൂജിക്കുക എന്നാ നിങ്ങള് വിചാരിച്ചിരിക്കുന്നെ…. അല്ലേ… അത് സനാതന ധർമ്മത്തിൽ ഇല്ല... സമൻ സമനേയാണ് പൂജിക്കുന്നത്…..ഞാനാണെന്ന് ബോദ്ധ്യമുള്ളതിനെ മാത്രമേ പൂജിക്കുകയുള്ളൂ…. അല്ലാതെ പൂജിക്കുന്ന പൂജയിലൊക്കെ അസൂയയും…കുശുമ്പും വഴക്കും…. പൊല്ലാപ്പും ഉണ്ട്…മനസ്സിലായില്ല….
-സെമറ്റിക്ക് മതങ്ങളിൽ നിന്നുള്ള വ്യത്യാസം
എന്നെക്കാൾ കൂടിയ ഒരുവനുമായുള്ള വേഴ്ചയിൽ എല്ലാം എന്റെ വിനാശം ഉണ്ട്…മനസ്സിലായില്ല… ദൈവം ആയാൽ പോലും… ആ പൂജ സനാതന ധർമ്മത്തിൽ ഇല്ല….സെമറ്റിക് മതത്തീന്നുള്ള വഴിപിരിവ് ഇവിടെയാണ്… കിട്ടിയില്ല…കത്തിയില്ല…..
-നിർഭയതയാണ് സനാതനധർമ്മം
എനിക്ക് മുകളിൽ ഒരാൾ ഉണ്ട് എന്ന ബോധം ഭയവും ദുഃഖവും ആണ്. ഭയമുള്ളവൻ എന്നും കള്ളനാണ്. നിർഭയതയാണ് സനാതന ധർമ്മം…പിടികിട്ടിയില്ല…. ഭയം ഉണ്ടെങ്കിലാ കക്കുന്നത്… ഭയം ഇല്ലാത്തവന് മുമ്പിൽ വച്ച് എടുക്കാം. പേടിപ്പിക്കുന്ന അച്ഛനമ്മമാരുടെ മക്കളാണ് കുടിയന്മാരും കള്ളന്മാരും കൊള്ളിക്കില്ലാത്തവരും ആഭാസന്മാരും മുഴുവൻ. സമ്മതമല്ല… എന്റെ മകൻ…എന്റെ മുമ്പില് ഭയപ്പെടാതെ ഇരുന്നാൽ ..മാത്രമേ ..അവന്റെ തെറ്റ് എനിക്ക് തിരുത്തുവാൻ പറ്റൂ…. സമ്മതമല്ല… തെറ്റോ ശരിയോ എന്തുമവൻ ചെയ്യട്ടെ… എന്റെ മുമ്പിൽ വച്ച് ചെയ്യാമെന്ന ബോദ്ധ്യം അവന് വരുമ്പോൾ തെറ്റാകുന്നത് എന്തുകൊണ്ടെന്നും എങ്ങിനെയെന്നും അതെങ്ങനെ പരിഹരിക്കണമെന്നും എനിക്ക് പറഞ്ഞ്കൊടുക്കാം. എന്നെ ഭയക്കുന്ന അവൻ ശരികൾ പോലും എന്റെ മുമ്പിൽ വച്ച് ചെയ്യാതിരിക്കുമ്പോൾ…. അവന്റെ ലോകം എനിക്ക് അജ്ഞാതമായിരിക്കുകയും…. അവൻ എന്നും കുരുത്തം കെട്ടവനായി തുടരുകയും ചെയ്യും….മനസ്സിലായില്ല… സമ്മതമല്ല ഈ മനഃശാസ്ത്രം… ങ്ഹേ… അതെ… ഇതു തന്നെയാ ദൈവത്തിന്റെ ആരാധനയിലും അടിസ്ഥാനം… (51.00 mts / 1.05.26)
-ദൈവത്തെ പേടിയ്ക്കുക എന്നതാണ് സെമറ്റിക്ക് വിശ്വാസം
മറ്റേത് ദൈവം പേടിപ്പിക്കുന്നവനാകുമ്പോൾ കുമ്പസാരത്തിൽ പറയും… ഒരു കയറ് കട്ടു…. പിതാവേ… അറ്റത്ത് ഒരു കാളയും….മനസ്സിലായില്ല…ഉറക്കെ പറയും പിതാവേ ഒരു കയറ് കട്ടു… പതുക്കെ പറയും… അറ്റത്ത് ഒരു കാളയും…. പേടികൊണ്ടാ…. അപ്പോൾ ദൈവം പേടിക്കേണ്ടതാണ് എന്ന ബോധമാണ് ആധുനിക ആരാധനാ സമ്പ്രദായങ്ങളിൽ എല്ലാം… അത് ജോതിഷ്യിയും കമ്മറ്റിക്കാരും ചേർന്ന് കൂട്ടുകെട്ടിൽ വളരുകയാണ്.
ദൈവഭയത്തെ പരിഹസിയ്ക്കുന്നു
നിങ്ങളിലെ ദൈവഭക്തന്മാർക്ക് പോലും പത്തുകിലോ മീറ്റർ അകലെപ്പോയി ദൈവത്തെ കണ്ട് തൊഴുത്…. ദൈവത്തെക്കാണാൻ ഇത്രയും നടക്കുന്നവനോട് … നാളെ രാവിലെ നിന്റെ വീട്ടിൽ ദൈവത്തിന്റെ സാന്നിദ്ധ്യം കണ്ടു എന്ന് പറഞ്ഞാൽ……അതൊഴിപ്പിക്കാൻ മന്ത്രവാദിയെ വിളിച്ചുകൊണ്ടു വരും …ശരിയാണോ…. എല്ലാ ഭക്തനും തട്ടിപ്പുകാരൻ ആണെന്നുള്ളതിന്.. വേറെ തെളിവ് വേണ്ട…. ഇനിയും അമ്പലത്തിൽ പോകണ്ട … ഏതെങ്കിലും ഭക്തൻ പറയുമോ…. ആവൂ നന്നായി…… വീട്ടിൽ തന്നെ ദൈവ സാന്നിദ്ധ്യം ഉണ്ട് ..അല്ലേ…… എന്നാൽ ഇനി ഇപ്പോൾ അമ്പലത്തിൽ പോകണ്ടല്ലോ… പറയുവോ… അതാ നല്ല വീട് …പറയുവോ… ഇത് കേട്ടിട്ട് പോയാലും പറയുവോ… പറയുകയില്ല…. സാന്നിദ്ധ്യം കണ്ടു എന്ന് ജോതിഷ്യി പറഞ്ഞാൽ….പിറ്റേദിവസം രാവിലെ മന്ത്രവാദിയെ കൊണ്ടുവന്ന് ആവാഹിച്ച്….എടുത്ത് കുളത്തിൽ ഇടും… ദൈവം ഇവിടെയൊന്നും ഇരിക്കണ്ട …കുളത്തിൽ കിടന്നാൽ മതിയെന്ന് പറയും…. ശരിയല്ലേ…. അതാ ഭയം... ദൈവം ഇരുന്നാൽ നമുക്ക് ജീവിക്കാൻ പറ്റില്ല… അപ്പോൾ നമ്മൾ ആരാ…. ദൈവം ഇരുന്നാൽ ജീവിക്കാൻ പറ്റാത്തവർ ..ഇരുന്നാൽ ദൈവത്തെ എടുത്ത് കുളത്തിൽ ഇടുന്നവർ …നിങ്ങൾ ഒരു സൂചനയാ .. .അച്ഛനും അമ്മയ്ക്കും ഒക്കെ… സാക്ഷാൽ ദൈവത്തെയും കുളത്തിൽ ഇട്ടിട്ടുണ്ട്…വയസ്സാകുമ്പോൾ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ …. എവിടെയാ ഇടുന്നത് എന്ന് ഇപ്പോൾ കണ്ടല്ലോ… മനസ്സിലായില്ല……
മന്ത്രശരീരം
അപ്പോൾ അതാ നമ്മുടെ ഭക്തി…. അത് സനാതന ധർമ്മത്തിൽ ഇല്ല…. സനാതന ധർമ്മ നിയമ പ്രകാരം… സമൻ സമനോട് നടത്തുന്നതാണ് പൂജ…. എങ്ങിനെ സമനാകും… മന്ത്രശരീരം കൊണ്ട് …അതിന് … അസ്ത്രാദി മന്ത്രങ്ങളെക്കൊണ്ട് …മാനവ ശരീരത്തെ ദഹിപ്പിച്ച് കളഞ്ഞ്…. മന്ത്രശരീരത്തെ കൈക്കൊണ്ട് …മന്ത്ര അധിദേവതയ്ക്ക് സമമായി തീർന്നിട്ടാണ്…. പൂജ…. അമ്പലത്തിൽ ഒക്കെ പൂജ ചെയ്യുന്നത് ഈ നിയമപ്രകാരമാണ്…. അങ്ങിനെ ചെയ്താൽ മാത്രമേ ആ ചെയ്യുന്നവനേ ഫലമുള്ളൂ…. അല്ലാതെ നിങ്ങൾക്ക് വേണ്ടി അവൻ ചെയ്താൽ ഒരു പ്രയോജനവുമില്ല…. നിങ്ങള് കൊണ്ട് കൊടുത്ത കാശിനാണെങ്കിലും ചെയ്യുമ്പോൾ അവന്റെ മനസ്സിനെ പ്രയോജനമുള്ളൂ…. ഇത് നിങ്ങള് ചെയ്താൽ നിങ്ങൾക്ക് പ്രയോജനം കിട്ടും.. അച്ഛൻ ആനപ്പുറത്ത് കയറിയതിന് മകന്റെ പൃഷ്ഠത്തിൽ തഴമ്പ് ഉണ്ടാകുമോ… മനസ്സിലായില്ല….(53.36 mts). കഞ്ഞി നിങ്ങള് കുടിച്ച് മക്കൾക്ക് വയറ് നിറയുമോ… യാതൊരു പ്രയോജനവുമില്ല .. അതുകൂടെ പോയെന്ന് കൂട്ടിയാൽ മതി…. ആ കൊടുത്ത സാധനവും കൂടെ നഷ്ടപ്പെട്ടെന്ന് കൂട്ടിയാൽ മതി…. സംശയം ഒന്നും വേണ്ട… സനാതന ധർമ്മ പ്രകാരം അങ്ങിനെ ഒരു നിയമമില്ല.. പോക്കായി ആ കാശൂടെ എന്ന് കൂട്ടിയാൽ മതി…
ശത്രുസംഹാര പൂജ
ങ്ഹാ ..ശത്രുപൂജ… ആരെയാ പൂജ ചെയ്യുന്നെ… ആരുടെ നക്ഷത്രമാ പറയുന്നെ.. കൊടുക്കുന്ന ആളുടെ നക്ഷത്രം…. ശത്രു ആരാന്ന് പേര് പറഞ്ഞ് അവന്റെ നാളല്ലല്ലോ കൊടുക്കുന്നെ… അപ്പം ആരെയാ ഹോമിക്കുന്നെ.. മനസ്സിലായില്ല…. ശത്രു അവൻ തന്നെയാണ്…. ഇത് വളരെ രസമാ ഇത് പഠിച്ചാൽ…ഇത് പഠിച്ച് കഴിഞ്ഞാൽ ആകെ കുളമാ…. അതാ ഈ വിളിച്ച ആളുകൾ ഇപ്പോൾ എന്നെ വല്ലാതെ നോക്കുന്നുണ്ട്…. വന്ന് ആകെ കുട്ടിച്ചോറാക്കിയിട്ട് പോകുവാണല്ലോ ദൈവമേ… അമ്പലത്തിൽ പത്ത് രൂപാ കിട്ടുമെന്ന് വിചാരിച്ചാ ഇതിന് വിളിച്ചത് … അതിലേക്ക് ഉള്ളവരെയൊക്കെ … യുക്തിവാദികളെയും… സ്ഥലത്തെ കമ്മ്യൂണിസ്റ്റ് കാരെയും ഒക്കെ അമ്പലത്തിൽ സ്വാമി എത്തിച്ചു തരുമെന്നും…. അങ്ങിനെ പത്ത് രൂപാ ഉണ്ടാകുമെന്നും… അങ്ങിനെ ഭഗവാന്റെ വഴിപാട് ഒക്കെ കൃത്യമായിട്ട് ഓടുമെന്നും ഒക്കെ വിചാരിച്ചാ വിളിച്ചേ….. ഇപ്പം ഉള്ളതും കൂടെ … വന്ന് പറഞ്ഞ് മനുഷ്യന്റെ ഉള്ള വിശ്വാസവും കൂടെ കളയാൻ ഇയാളെത്തന്നെ വിളിച്ചുകൊണ്ട് വന്നു…. അതിൽ ചില വില്ലന്മാർ ഉണ്ട് …അവര് നേരത്തെ പറഞ്ഞതാ… വിളിക്കരുതേ… വിളിച്ചാൽ നമ്മുടെ ചിലവിൽ വന്ന് … നമ്മുടെ മൈക്കിലൂടെ പറഞ്ഞ്….. നമ്മൾ കൊടുത്ത ചോറും ഉണ്ട്…..നമ്മുടെ സൗകര്യവും ഉപയോഗിച്ച്….. നമുക്ക് എതിരായി എല്ലാം പറഞ്ഞേച്ച് പോകുമെന്ന് ഞാൻ അന്നേരമേ പറഞ്ഞതാണ്…. ഏതായാലും കൊള്ളാം അല്ലേ… അല്ല അതും കൂടെ പറഞ്ഞാൽ പിന്നെ പറയുന്നവർക്ക് ഒരു ഓർമ്മ വരുമല്ലോ…അതും പറഞ്ഞു… ഇനി ഒന്നും പറയാനില്ല…. (ചിരിക്കുന്നു …)
മാനവ ശരീരത്തെ ദഹിപ്പിച്ച് മന്ത്രശരീരത്തെ സ്വീകരിയ്ക്കും
അപ്പോൾ ഏതായാലും….ക്ഷേത്രത്തിന്റെ ആരാധനയിലെ അടിസ്ഥാനം…സമൻ സമനോട് നടത്തുന്നതാണ്….അവിടെ ശരീരം മാറ്റുന്നത് മന്ത്രം കൊണ്ടാണ്…. ഓം ഹും ആസ്ത്രായ ഭട്ട്….. തുടങ്ങിയ അസ്ത്രാദി മന്ത്രങ്ങൾ ഉണ്ട്… അതില്…. ശരീരത്തെ ദഹിപ്പിക്കും… അങ്ങിനെ ദഹിപ്പിച്ച് …മാനവ ശരീരത്തെ… കളയും.. ആ സമയത്ത് അയാൾ… മാനവ ശരീരം ഉള്ളവനല്ല എന്നാണ്… സങ്കല്പം… അങ്ങിനെ പറയുന്നതല്ലെ ഇപ്പോൾ ശരി….. ങ്ഹേ……അത് നിങ്ങൾ അനുഭവിയ്ക്കുന്ന വേളയിൽ നിങ്ങൾക്ക് മനസ്സിലാകും… അതു വരെ സങ്കല്പം എന്ന് കൂട്ടിയാൽ മതി…അങ്ങിനെ സ്വയം ദേവതാ ഭാവത്തിലേക്ക് ഉയർന്നിട്ട്…. ജല ഗന്ധ പുഷ്പങ്ങള് …ധൂപ ദീപ നൈവേദ്യങ്ങള്… ഇത്തിരി കൂടിയതില്… താംബൂലം…. വസ്ത്രം മുതലായവ ഒക്കെ ഉണ്ടാവും…
-ജല-ഗന്ധ-പഷ്പ-ധൂപ-ദീപ-നൈവേദ്യ- താംബൂല-വസ്ത്ര അർപ്പണം
താംബൂലം ഒക്കെ… തന്ത്രാഗമങ്ങളിലെ വേറൊരു … പ്രധാന ശാഖയിലെ ഉള്ളൂ….നിങ്ങളുടെ ക്ഷേത്രങ്ങളിൽ ഒക്കെ സാധാരണ… ജല ഗന്ധ പുഷ്പങ്ങളും ധൂപ ദീപ നൈവേദ്യങ്ങളുമേ … അർപ്പിക്കാറുള്ളൂ…. അവിടെ അർപ്പിക്കുന്നത് … എന്റെ ശരീരമായിത്തീർന്ന ജലത്തെ, എന്റെ ശരീരത്തിന് പങ്കായിത്തീർന്ന ഗന്ധത്തെ പൃഥ്വിയെ … ഭൂമിയെ ..എന്നിലെ ആകാശത്തിന് സമമായിത്തീർന്ന ആകാശത്തിന്റെ പ്രതിരൂപമായ പുഷ്പത്തെ…. എന്നിൽ ജ്വലിക്കുന്ന അഗ്നിയ്ക്ക് സമാനമായ അഗ്നിയെ… എന്നിലെ വായുവിന് സമാനമായ ധൂപത്തെ … എന്റെ അമൃതത്വം ഉള്ള ആത്മാവിന്റെ പ്രതിരൂപമായ … അന്നത്തെ…നിവേദ്യത്തെ… വരെ അർപ്പിക്കും. …സർവ്വാത്മകത്വത്തെ അർപ്പിക്കുമ്പോള് താംബൂലവും…
-തന്ത്രയോഗ ബീജ ശബ്ദം അച്ചടക്കം കാരണം പറയില്ല
അപ്പോൾ …. തോയാത്മനേ… നിങ്ങൾക്കൊക്കെ ഉണ്ട്….. പ്രാചീന ആചാര്യന്മാരുടെ … തന്ത്രാഗമങ്ങളുടെ വിധിയും… തന്ത്രയോഗത്തിന്റെ ചിട്ടയും.. പ്രകാരം ..അതില് ബീജങ്ങൾ ഇങ്ങിനെ ഉറക്കെ പറയരുത് എന്നുള്ളതു കൊണ്ട്… ഞാൻ ബീജം മാറ്റിയിട്ട് പറയാം… ബീജം കൂടെ പറയില്ല…. ബീജം കേൾക്കാതെ കേൾക്കുമ്പോൾ അതിലെ പണ്ഡിതന്മാരായ ആളുകൾ എന്താണ് ആ ബീജം പറയാത്തത് എന്ന് ചിന്തിച്ചാൽ….. കാരണം ഈ മൈക്കും, പിന്നെ ഇതുപോലുള്ള ഒരു പൊതുസദസ്സിലും അല്ല അതൊക്കെ എടുത്ത് വീശണ്ടത് എന്ന് കൃത്യമായി അറിയുന്നതു കൊണ്ടാണ്. അതിനുള്ള രഹസ്യ സ്വഭാവങ്ങൾ ഒക്കെ അതിന്റെ ഉദാത്തങ്ങളായ അംശങ്ങളാണ്… രഹസ്യം ആയിരിക്കണ്ടത് ഒക്കെ രഹസ്യമാകുമ്പോഴാണ് സുഖം…. മനസ്സിലായില്ല…
-കുട്ടികളുടെ സംഭോഗത്തെക്കുറിച്ചുള്ള അറിവ്
അതിനൊരു ഉദാഹരണം പറഞ്ഞാൽ…. പഴയ കാർന്നോന്മാരൊക്കെ… ഒരു പത്താംക്ലാസ്സും പ്രീഡിഗ്രി ഒക്കെ കഴിഞ്ഞപ്പോഴാണ് അറിയുന്നെ … ശൈശവ വിവാഹം ഉണ്ടായിരുന്നാൽപ്പോലും അറിയുന്നത്… സ്ത്രീയും പുരുഷനും ചേർന്നാ കുട്ടിയുണ്ടാകുന്നതെന്ന്…അത് കൊണ്ട് പക്വമായിക്കഴിഞ്ഞ് ജീവിതത്തിലേക്ക് ഇറങ്ങിയപ്പോൾ അതിന് ഒരു സുഖം ഉണ്ടായിരുന്നു…അടിപിടി കുറവായിരുന്നു…. മനസ്സിലായില്ല…നാലാം ക്ലാസ്സിൽ ഇതൊക്കെ സ്ക്കൂളിൽ പഠിപ്പിച്ച്….. അതിന്റെ പ്രയോഗവും ഒക്കെ കുറെ കഴിഞ്ഞ് പിന്നെ വിവാഹം ചെയ്തപ്പോൾ … ഈ പുളിശ്ശേരി ഇടയ്ക്കിടയ്ക്ക് മാറി … ചക്കക്കുരുവും മാങ്ങായും കൂട്ടാൻ ഉള്ള ത്വര കൂടും…. മനസ്സിലായില്ല… അടി നിത്യവും ഉണ്ടാവും …ഇങ്ങിനെ ഒക്കെ പറഞ്ഞാൽ അതിന്റെ ഭാഷ അശ്ലീലമാകതെ കാര്യം നിങ്ങളോട് പറയാം…. മനസ്സിലാകാത്തവർ മനസ്സിലാകരുതെന്ന് തന്നെയാണ് എന്റെ ഉദ്ദേശ്യം…. അപ്പോൾ അതുപോലെ .. രഹസ്യങ്ങൾ ഉണ്ട് ജീവിതത്തില് … അത് രഹസ്യമായിരിക്കണം….. പണ്ട് കാലത്ത് അച്ഛനുംഅമ്മയും തമ്മിലുള്ള ജീവിതവും അവരുടെ ബന്ധങ്ങൾ ഒന്നും കുട്ടി അറിയില്ല…. കുട്ടി അമ്മൂമ്മയുടെ കൂടെയോ… ഒക്കെയാ കിടക്കുകയും ഒക്കെ ചെയ്യുന്നത്…. ഇനി കുട്ടി എങ്ങാനും കണ്ടാൽ…. അച്ഛനും അമ്മയും പറയും… അതിൽ അമ്മതന്നെ പറയും.. മര്യാദ അമ്മയ്ക്കാണ് അന്ന് കൂടുതൽ….കുട്ടി നില്ക്കുന്നു എന്ന് പറയും… മനസ്സിലായോ എന്ന് അറിയില്ല…. ങ്ഹേ…. ഇന്നാണെങ്കിൽ അമ്മ തന്നെ പറയും …അവരൊക്ക എന്നെങ്കിലും അറിയേണ്ടതല്ലേ…. അത് നമുക്ക് ഇപ്പോഴേ പഠിപ്പിച്ചേക്കാം…. ഈ ഒരു അന്തരം ഉണ്ട്… മനസ്സിലായോ എന്നറിയില്ല….അപ്പോൾ അതിന്റെ വ്യത്യാസവും ഇവളു വളർത്തിയാൽ പിള്ളേർക്ക് ഉണ്ടാവും … അങ്ങിനെ പറയുന്നതല്ലെ അതിന്റെ ശരി….. ങ്ഹേ…അപ്പോൾ അതുകൊണ്ട് ജീവിതത്തില്… രഹസ്യങ്ങൾക്ക് അതിന്റെ വലിയ പ്രാധാന്യം ഉണ്ട്… ജീവിതത്തിൽ പലതും… രഹസ്യമാകുമ്പോൾ അതിന്റെ ഉദാത്തത കൂടും… അവയൊന്നും എടുത്ത്…. വേദിയിൽ വീശാവുന്നത് അല്ല… ചർച്ച ചെയ്യാവുന്നതുമല്ല….. അതുകൊണ്ട് അതൊക്കെ നിങ്ങള്….അന്തരിന്ദ്രിയമണ്ഡലം ഉണർന്ന ആചാര്യന്മാരെ പോയി സേവിച്ച് …പഠിച്ചെടുക്കുമ്പോഴേ അതിന്റെ പ്രയോജനവും … കുണ്ഡലിനി ഉണർന്ന് ആശുപത്രിയിൽ എത്തും… അതുകൊണ്ട് അത് ഞാൻ പറയില്ല…. എന്നിൽ നിന്ന് പ്രതീക്ഷിയ്ക്കണ്ട….പക്ഷെ അതിലേക്കുള്ള ചൂണ്ടു പലകകൾ….. അത് ഉറക്കെത്തന്നെ പറഞ്ഞുതരാം…. പ്രയാസമില്ല…
-പൂജ ചെയ്യുന്ന വിധം
അപ്പോൾ … ജലം…തോയ ആത്മാവായ… എന്റെ ആത്മാവ് ജലമാണ്…. എന്ന് ജലത്തെ സ്വീകരിച്ച് നിഷേധിക്കുന്ന….ജലത്തെ സമർപ്പിക്കും… ജലം സമർപ്പയാമി എന്ന് പറയും… ഗന്ധം … ചന്ദനമാണ് അവിടെ സമർപ്പിക്കുന്നത്…. ഗന്ധമുള്ളത് ചന്ദനമാണ്… ഗന്ധം പൃഥ്വിയുടെ ഗുണമാണ്…. പൃഥ്വിയുടെ പൃഥ്വി ആത്മാവായ… എന്റെ ആത്മാവാണ് പൃഥ്വി… അതുകൊണ്ട് പൃഥ്വിയെ സമർപ്പിക്കും…. ആകാശമെന്റെ ആത്മാവാണ്….. ആകാശത്തെ സമർപ്പിക്കും…ആകാശാത്മനേ പുഷ്പം സമർപ്പയാമി…. വായു ആത്മനേ…. ധൂപം സമർപ്പയാമി… രേഭ സമുചിതമായി… അഗ്നിയെ സമർപ്പിക്കും… അഗ്ന്യാത്മനേ ദീപം കല്പയാമി…. നിവേദ്യത്തെ സമർപ്പിക്കും…അമൃതത്വമുള്ള എന്റെ ആത്മാവിന്റെ പ്രതിരൂപമായ…. അമൃത നിവേദ്യം സമർപ്പിക്കും…. നിവേദ്യം അമൃതാണ്… അതിന് ഒരുക്കുന്ന വസ്തുക്കൾ എല്ലാം… പണ്ട് നിയമമുണ്ട്…
-ഔഷധഗുണമുള്ള പൂക്കൾ
എല്ലാ പൂക്കളും പണ്ട് അർച്ചിച്ചില്ല…. ഔഷധമൂല്യം ഉള്ള പൂക്കളെ അർച്ചിക്കയുള്ളൂ… മനസ്സിലായില്ല…. ഇപ്പോൾ കൊണ്ടെ കൊടുക്കുന്നവനും എടുക്കുന്നവനും…. പൂജ ചെയ്യുന്നവനും വിവരമില്ലാത്തതു കൊണ്ട്…. ബോഗയിൻ വില്ല വരെ…എടുക്കും… കാരണം എല്ലാം ഭഗവാന്റെ അല്ലെ…. വേദാന്തത്തിലാ ഇപ്പോൾ പൂജ…. പണ്ട് അങ്ങിനെ അല്ല….. അതിന്റെ പ്രയോജനാപേക്ഷ ഉണ്ടായിരുന്നതു കൊണ്ട്…. പൂജ കഴിഞ്ഞ് ആ സാധനം കഴിച്ചാൽ…. രോഗം പോകും…
-ആയുർവേദവും ആചാരവും
പണ്ട് കാലത്ത് ആശുപത്രികൾ പ്രത്യേകം ഉണ്ടാക്കാത്തത് ആയുർവേദ ശാസ്ത്രത്തെ നന്നായി അറിയുന്ന പൂജ ചെയ്യുന്നവൻ…. ആയുർവേദമൂല്യമുള്ള പ്രസാദങ്ങൾ…. ആയുർവേദത്തെയും ആചാരത്തെയും അംഗീകരിക്കുന്നവൻ…… ഇതൊക്കെ ഉള്ളതുകൊണ്ട് ക്ഷേത്രത്തിൽ ആരാധിക്കാൻ പോകുകയല്ല ചെയ്തിരുന്നെ…..ഇത് മേടിക്കാൻ പോകും…. മനസ്സിലായോ എന്ന് അറിയില്ല… പോകും……അത് വെളിയിലും കൊണ്ടെ കൊടുക്കും…. എനിക്ക് അവിടെ കേറാൻ അനുമതി തന്നില്ല എന്നോർത്ത് മേടിക്കാതെ ഇരിയ്ക്കുകയില്ല…..മനസ്സിലായില്ല….
-ചീമേനി, കണ്ണൂർ
എന്റെ ഓർമ്മ ശരിയാണെങ്കില് കരിവള്ളൂർ നിന്ന് കുറച്ച് അകലെ…. പ്രസിദ്ധമായ ഒരു സ്ഥലമുണ്ടല്ലോ…. വിപ്ലവത്തിന്റെ… കയ്യൂരല്ല…. ചീമേനിയിൽ ഒരു ക്ഷേത്രമുണ്ട്…. അവിടുത്തെ ഗുരുതിയാണ് പാമ്പുകടിയ്ക്ക് മുൻ കാലങ്ങളിൽ ഔഷധമായി കൊടുത്തിരുന്നത്…. ഓർമ്മയുള്ള വയസ്സന്മാർ ആരെങ്കിലും ഉണ്ടാകുമോ…. ആ പ്രദേശത്തുനിന്ന് ഉള്ളവര്…… ഇല്ല…അന്വേഷിച്ച് നോക്കിയിട്ട് കള്ളമാണെങ്കില് ഒന്ന് ഓർമ്മിപ്പിക്കണം…. പാമ്പ് കടിച്ചാൽ ഉടനെ അവിടെ ഓടിച്ചെല്ലും … അവിടുത്തെ ഗുരുതി പ്രസാദം കൊടുത്താൽ വിഷം ഇറങ്ങുമെന്നാണ്… അനുഭവം … ആ പദമാ കൂടുതൽ ശരി…. വിശ്വസമെന്ന് ആദ്യം പറഞ്ഞു…പിന്നെ അനുഭവം എന്ന് പറഞ്ഞു…. ആ രണ്ടാമത്തെത് എനിക്ക് കൂടുതൽ പഥ്യമായി….. ഞാൻ ഇപ്പഴ്… ഇപ്പഴും അവിടെപ്പോയി ഇരിക്കും…. ഇപ്പം മഞ്ഞപ്പൊടിയാ കലക്കി കൊടുക്കുകയുള്ളൂ….. മറ്റത് കൊടുക്കാനുള്ള വിവരം ഉണ്ടാവില്ല…മറ്റത് മഞ്ഞപ്പൊടി ഒന്നും അല്ല കലക്കിക്കൊടുത്തിരുന്നെ….. അതിനുള്ള ആയൂർവേ മൂല്യമുള്ള ഔഷധം തന്നെയാ കൊടുത്തിരുന്നെ…
പ്രസാദം = ആയുർവേദ ഔഷധക്കൂട്ട്
അപസ്മാരം ഉണ്ടായാൽ മൂകാംബികയിലും, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പറവൂർ ക്ഷേത്രത്തിലും ഒക്കെ…. ഒരു മുക്കൊടി കൊടുക്കുമായിരുന്നു….കേട്ടിട്ടില്ല…. നാല് നേരം കഴിച്ചാല്….പിന്നെ അപസ്മാരം ഉണ്ടാവില്ല… അപ്പോൾ അന്ന് പ്രസാദങ്ങളായി പ്രാചീനർ കൂട്ടിയിരുന്നതെല്ലാം ഔഷധമൂല്യം ഉള്ളവയായിരുന്നു…. ഇന്ന് അങ്ങിനെ കൂട്ടാൻ ഒന്നാമത് അറിയില്ല…. അത് കൂട്ടുമ്പോൾ … കൂട്ടുന്നവന്റെ മനസ്സും കൂടി സംക്രമിക്കുമ്പോഴ്…. ഉദാരമായി മാറിയിരുന്നു….
-നിവേദ്യം
അപ്പോൾ അമൃതത്വം ഉള്ള നിവേദ്യം…. ഒരുപാട് വിധികൾ ഉണ്ട് നിവേദ്യത്തിന്…. പൂക്കളുടെ കാര്യത്തിലും ഉണ്ട്…. പൂക്കൾ ഒക്കെ അന്ന് കഴിക്കുകയാ ചെയ്തിരുന്നെ… ഇന്നും മാരകമായ രോഗങ്ങൾക്കെല്ലാം… സമാനമായ ഔഷധമാണ് കദളിപ്പഴം…. മനസ്സിലായില്ല… an apple a day keeps the doctor away….എന്നൊക്കെ കാണാതെ പഠിച്ചിട്ടുണ്ട്…… ഇപ്പോൾ ഒരു ആപ്പിള് മേടിച്ച് കഴിച്ചാൽ …ഡോക്ടറെ വീട്ടിലാക്കും…. എന്നാല് പൂജയ്ക്കെടുക്കുന്ന കദളിയുണ്ട്….കാൻസറിന് ഒക്കെ വിശിഷ്ട ഫലം ചെയ്യുന്ന ഔഷധമാണ്… കർക്കിട രോഗങ്ങളിൽ അപൂർവ്വ ഫല സിദ്ധിയുള്ള ഒരു ഔഷധമാണ്… വൈദിക കാലം മുതൽ…. കദളിപ്പഴം… കേട്ടിട്ടില്ല…പച്ചനിറത്തിൽ ഇരിക്കും… പച്ചയും മഞ്ഞയും കലർന്നാലത്തെ … ആ ചുവന്നതല്ല…. ഇപ്പം അമ്പലത്തിൽ പാളയംകോടൻ പഴം കൊണ്ടാ തിരുമധുരം ഉണ്ടാക്കുന്നെ.. മനസ്സിലായില്ല… മൈസൂർ പൂവൻ… കാരണം മറ്റേത്.. ങ്ഹാ വളരെ ദുർലഭം ആണ്… പക്ഷെ പാളയം കോടൻ …പഴം മുറിച്ചിടുമ്പോൾ പേപ്പറേല് എഴുതിയിടും… കദളിപ്പഴം എന്ന് ഭഗവാൻ കരുതിക്കോണമെന്ന് …സങ്കല്പം ആണല്ലോ എല്ലാം…. ലാഭം..
-കറുകയും, ഭസ്മവും
അപ്പോൾ…അതുപോലുള്ള ഔഷധമൂല്യമുള്ള വസ്തുക്കൾ ….കറുക ..ക്ഷേത്രത്തിലേക്ക് പോകുന്നവരിൽ തന്നെ നല്ല ഒരു ശതമാനവും… ആരാധനയ്ക്ക് പോകുന്നത് അല്ല….ഇതൊക്കെ വാങ്ങാൻ പോകുന്നതു തന്നെ…. വിഷമത ഉണ്ടാകുമ്പോഴാണ്….. എല്ലാ വിഷമതയുടെ അടിസ്ഥാനം മനസ്സാണ്…. മനസ്സിലെ …. എല്ലാ ഭാവങ്ങളുടേയും… സിദ്ധൗഷധങ്ങളിൽ ഒന്നാണ് കറുക…. അന്ന് കൊടുത്തിരുന്ന ഭസ്മം….. ഇപ്പോൾ കഴുതച്ചാണകവും…. കഴുതച്ചാണകത്തോടൊപ്പം തമിഴന്റെ കുട്ടിയുടെ ചാണകവും… ഒരുമിച്ച് കരിച്ചതാ ഭസ്മം… അതിനീ മൂല്യം കണ്ടില്ലെങ്കിൽ എന്നെ…. ചീത്തവിളിക്കരുത്…. മനസ്സിലായോ എന്നറിയില്ല…. തമിഴ്നാട്ടീന്നാ ഭസ്മം മുഴുവൻ വരുത് …അപ്പോൾ അത് കഴുതച്ചാണകമാ മിക്കവാറും കരിക്കുന്നത്…. പക്ഷെ കൂട്ടത്തിൽ മറ്റേ ചാണകവും കുറച്ചു കാണും…. അപ്പോൾ അത് നാവേൽ ഒക്കെ നുള്ളിയിട്ട്…തൊട്ടിട്ട്….(1.04.54 mts – The end of audio clip no 9 as per Shreyas Website)
Note : Please also visit https://naircommunity.in for more articles related to Kerala Hindu environment & history.
തുടരും…….
More articles and discourses are available at naircommunity.in
Notes for Social Media .
മിത്തുകളുടെ, അതായത് ഐതിഹ്യങ്ങൾ, പുരാവൃത്തം, പുരാണങ്ങൾ, ഇതിഹാസങ്ങൾ, കാല്പനികകഥകൾ : ഇവയുടെ പൊരുൾ എന്ത് !!??
ഭാരതത്തിലെ ഋഷികളും, ഗുരുക്കന്മാരും, ആചാര്യന്മാരും ശിഷ്യോപദേശത്തിന് മിത്തുകളെ വ്യാപകമായി ഉപയോഗിച്ചതിന്റെ ഉദ്ദേശ്യം സ്വാമിജി വ്യക്തമാക്കുന്നു. ഇതിനും പുറമെ, പ്രതിമാപൂജ സെമറ്റിക്ക് മതസ്ഥർ വിശ്വസിയ്ക്കുന്നതു പോലെ നിന്ദ്യമായ ഒരു ഏർപ്പാട് അല്ലെന്നും, അത് പൂജയുടെ പരാകാഷ്ഠയാണെന്നും സ്വാമിജി കാര്യകാരണസഹിതമായി വിശദീകരിയ്ക്കുന്നു.
A brilliant exposition about myths by Nirmalanandagiri Swamy.
What are myths ? What is the logic of Myths ? What purpose do they serve ? Swamy Nirmalanandagiri gives here a very brilliant exposition on this very important subject. In addition he also stresses that idol worship is not at all foolish as portrayed by Semitic believers.
2023-ൽ കേരളത്തിൽ ഗണപതി മിത്ത് വിവാദം കത്തി നിന്നപ്പോൾ, അതിനെ ആശയപരമായി പോലും പ്രതിരോധിയ്ക്കാൻ ഒരു ഹിന്ദു നേതാവിനും കഴിഞ്ഞില്ല. കാരണം സനാതന ധർമ്മതെക്കുറിച്ചുള്ള ഗഹനമായ അറിവില്ല എന്നതുതന്നെ….
Unique Visitors : 2,615
Total Page Views : 4,644