Swami Nirmalananda Giri Maharaj ആലയവും ആരാധനയും എന്ന വിഷയത്തെ സംബന്ധിച്ച് കണ്ണൂരിൽ വച്ച് (2011-ന് മുമ്പ്) നടത്തിയ പ്രഭാഷണം. ഹിന്ദുക്കൾ സെമറ്റിക്ക് മതപരിവർത്തനത്തിന് അഥവാ സെമറ്റിക്ക് മതസ്വാധീനങ്ങൾക്ക് അടിമകളായിത്തീർന്നതിനെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു.
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ
Audio Clip of the Discourse
Start of the Discourse …..
Clip 13 24.27 mts (As per the audio clips uploaded on Shreyas website)
ആധുനികന്റെ ദുഃഖം
….കർമ്മഫലത്തിന് നിനക്ക് അധികാരമില്ല. ഫലം തീരുമാനിയ്ക്കുന്നത് ഒക്കെ വേറെയാ. ഇതുകൊണ്ടുതന്നെ കർമ്മഫലം നിന്റേതാണെന്ന് വ്യാമോഹിയ്ക്കരുത്. നിന്റേത് അല്ലാത്ത ഒന്ന് നിന്റെയാണെന്ന് വ്യാമോഹിയ്ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. ആധുനികന്റെ ദുഃഖം ഇത് മാത്രമാണ്. ഈ അഭിമാനത്തിന്റെ ഉച്ചിയിൽ വച്ചാണ് ഏതവനും പതിയ്ക്കുന്നതും. നിങ്ങളുടെ ഏത് നേതൃമന്യന്മാരും കർമ്മകാണ്ഡങ്ങളിൽ ചെയ്ത കർമ്മങ്ങളുടെ ഫലങ്ങൾ മനോഹരമാകുമ്പോൾ അത് തന്റേതാണെന്ന് ആഹ്ലാദിയ്ക്കുന്ന മൂഹൂർത്തങ്ങളിലാണ് കുറ്റിയറ്റ് താഴെ വീഴുന്നത്. പതിച്ച നിങ്ങളുടെ നേതൃമന്യന്മാരെ മുഴുവൻ അവരുടെ വിഹാരരംഗങ്ങളിൽ നിന്ന് പതിച്ച രംഗവേദികൾ പരിശോധിച്ചാൽ, ഗീതാചാര്യൻ പറഞ്ഞ ഈ സത്യം നിങ്ങൾക്ക് കിട്ടും. എണ്ണി പറഞ്ഞോ !!! വേണെങ്കിൽ ഒരായിരം പേരുടെ പേരെങ്കിലും ഞാൻ തരാം എന്റെ ഓർമ്മയിൽ നിന്ന് !! സമൂഹത്തിൽ അറിയപ്പെടുന്നവരുടെ !! ഒന്നും അല്ലാതെ ആയിപ്പോയവർ !!
ഗീത 2.49 & 3.02 & 3.01
കർമ്മഫലത്തിന് ഹേതുവാകരുത്. എന്നാൽ കർമ്മം ചെയ്യാതെയും ഇരിക്കരുത്. ഈ നിർദ്ദേശം കേട്ട അർജ്ജുനൻ ശങ്കയിലായി. ‘ദൂരേണ ഹ്യവരം കർമ്മ ബുദ്ധിയോഗാത് ധനജ്ഞയാ, ബുദ്ധൗ ശരണം അന്വിച്ഛ കൃപണാഃ ഫല ഹേതവഃ'(Gita 2.49) എന്ന് പറഞ്ഞ ഭഗവാനാണ് ഇത് പറയുന്നെ. കർമ്മം അവരമാണെന്ന് പറഞ്ഞ ഭഗവാൻ കർമ്മം ചെയ്യാൻ പ്രേരിപ്പിയ്ക്കയാണ്. അപ്പോഴാണ് അർജ്ജുനൻ ഒരു ചോദ്യം ചോദിച്ചത് – ‘വ്യാമിശ്രേണേവ വാക്യേന ….’ (ഗീത 3.02) അവിടെയാണ് ശ്ലോകം തുടങ്ങുന്നത്. ‘ബുദ്ധിം മോഹയസീവ മേ’ (ഗീത 3.02). എന്റെ ബുദ്ധിയെയും മോഹിപ്പിയ്ക്കുന്നതു മാതിരി കൂട്ടിക്കുഴച്ചതു പോലെ അങ്ങ് പറഞ്ഞിരിയ്ക്കുന്നു. ഏതൊന്നാണ് ഞാൻ ചെയ്യേണ്ടത് അത് മാത്രം ഇങ്ങ് പറഞ്ഞ് താ….’തത് ഏകം വദ’ (ഗീത 3.02) …നല്ലപോലെ നിശ്ചയിച്ച് ഉറച്ച് ഒറ്റെയെണ്ണം മാത്രം പറ. അത് ഞാൻ ചെയ്യാം. അത് എനിയ്ക്ക് ശ്രേയസ്സ് ഉണ്ടാക്കണം. ‘യേന ശ്രേയോ(അ)ഹമാപ്നുയാം’ (ഗീത 3.02). ‘ജ്യായസീ ചേത് കർമ്മണസ്തേ മതാ ബുദ്ധിർജനാർദ്ദന, തത് കിം കർമ്മണി ഘോരേ മാം നിയോജയസി കേശവ’ (ഗീത 3.01) ….. കർമ്മത്തേക്കാൾ ശ്രേഷ്ഠമാണ് ജ്ഞാനമെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കിൽ എന്നെ എന്തിനാണ് ഈ കർമ്മയോഗത്തിലേയ്ക്ക്….കർമ്മത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് എന്നും ചോദിച്ചു. ഇതിനു മറുപടി പറയുന്ന ഭഗവാൻ ആ അദ്ധ്യായത്തിൽ ഒരിടത്തു പോലും ആരാധന പറഞ്ഞില്ല.
ഗീത 3.10 to 3.16 (അദ്ധ്യായം – കർമ്മയോഗം)
അതിനകത്ത് വേറെ ചിലത് പറഞ്ഞു. ഈ ഭൂമിയിൽ പ്രജകൾ ഉണ്ടായ കണക്കു പറഞ്ഞു. കൃത്യമായി. ഒൻപതാം ശ്ലോകം മുതൽ നോക്കിക്കോളൂ. ‘സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ, അനേന പ്രസവിഷ്യധ്വമേഷ വോ(അ)സ്ത്വിഷ്ടകാമധുക്ക്’ (ഗീത 3.10)
‘ദേവാൻ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ, പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ'(ഗീത 3.11) ‘ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ, തൈർദത്താനപ്രദായൈഭ്യോ യോ ഭുങ് ക്തേ സ്തേന ഏവ സഃ’ (ഗീത 3.12) ….. ‘യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സർവ്വകില്ബിഷൈഃ, ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത് ‘ (ഗീത 3.13), ‘അന്നാദ് ഭവന്തി ഭൂതാനി പർജ്ജന്യാദന്നസംഭവഃ, യജ്ഞാദ് ഭവതി പർജ്ജന്യോ യജ്ഞഃ കർമ്മസമുദ്ഭവഃ’ (ഗീത 3.14), ‘കർമ്മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം, തസ്മാത് സർവ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം’ (ഗീത 3.15), ‘ഏവം പ്രവർത്തിതം ചക്രം നാനുവർത്തയതീഹ യഃ, അഘായുരിന്ദ്രിയാരാമോ മോഘം പാർത്ഥ സ ജീവതി’ (ഗീത 3.16) പതിനാറു വരെ ശ്ലോകം.. അർത്ഥം …ശ്ലോകം ഞാൻ ചൊല്ലിയത് സംസ്കൃതം അറിയുന്നവർ ഞാൻ മാറ്റിപ്പറഞ്ഞു എന്ന് നാളെയിറങ്ങി പറയാതിരിയ്ക്കാനാണ്.
യജ്ഞം : സ്വാമിജിയുടെ ഗംഭീരമായ വിശദീകരണം
വാക്ക് ഭഗവാന്റെയാണ്. ഇനി നിങ്ങളോടുള്ള ഇടപാട് ഒക്കെ വളരെ സൂക്ഷിയ്ക്കണം. അതുകൊണ്ട് വളരെ കൃത്യതയോടുകൂടി പറയാം. കൈയ്യിൽ പുസ്തകവും വച്ച് നിങ്ങൾക്ക് നോക്കാം. ഭഗവാൻ വളരെ ഭംഗിയായി പറഞ്ഞു. അർജ്ജുനാ യജ്ഞത്തോടുകൂടിയാണ് ഈ ഭൂമിയിൽ ജീവൻ ഉണ്ടായത്. ഒരു സ്ത്രീ അവളുടെ കന്യകാത്വം കളയാതെ കുഞ്ഞ് ഉണ്ടാവില്ല. ഒരു പൂവ് അതിന്റെ മനോഹാരിത ത്യജിയ്ക്കാതെ കായ് ആവില്ല. മനസ്സിലാവുന്നുണ്ടാവുവോ എന്നറിയില്ല. എന്തിന്റെയും പിന്നിൽ ഒരു യജ്ഞമുണ്ട്. ഏതൊരു വസ്തു ഉണ്ടാകണമെങ്കിലും ഏറ്റവും മനോഹരമായത് ത്യജിയ്ക്കണം. മനോഹരമായ പാറയെ മുറിച്ച് കഷണമാക്കാതെ വീട് പണിയാനാവുകയില്ല. പടർന്നു പന്തലിച്ചു നില്ക്കുന്ന ഇഷ്ടം പോലെ ഫലങ്ങൾ തരുന്ന മരം മുറിച്ചെടുത്ത് അറത്ത് കഷണങ്ങളാക്കി ചിന്താതെ നിങ്ങൾക്ക് ഇതൊന്നും ഉണ്ടാക്കാൻ പറ്റില്ല. ഈ പ്രപഞ്ചം യജ്ഞരൂപമാണ്. ഏതെങ്കിലും ഒരു സൃഷ്ടി യജ്ഞരൂപമല്ലാതെ ഈ പ്രപഞ്ചത്തിൽ ഇല്ല. ഏത് നേടാനും അതിനേക്കാൾ മനോഹരമെന്ന് വിചാരിയ്ക്കുന്ന ഒന്ന് വലിച്ചെറിയണം. ശരിയല്ല…. അല്ലെന്ന് തോന്നിയാൽ ഗീതയുടെ ഈ ആശയത്തെ എതിർക്കാം. എതിർക്കേണ്ടതുമാണ്. ആണെന്ന് തോന്നുന്നെങ്കിൽ മാത്രം സ്വീകരിയ്ക്കുക.
-പാരസ്പര്യം
ഈ ശാസ്ത്രം നിങ്ങൾ ഏത് മതവും ഏത് ജാതിയും ഏത് വർഗ്ഗവും ഏത് വർണ്ണവും ഏത് രാഷ്ട്രീയപ്പാർട്ടിയുമായിരുന്നാലും ഈ നിയമത്തിന് മാറ്റമുണ്ടാവില്ല. ഫോറിനിൽ പോയി ജോലി ചെയ്ത് കാശുണ്ടാക്കി കൊണ്ടുവരണമെങ്കിൽ ഭാര്യയെയും പിള്ളാരെയും ഇവിടെ ഇട്ടിട്ടു തന്നെ പോകണം. (5.18 mts). ശരിയല്ലേ…തിരിച്ചു വരുമ്പോൾ ഉണ്ടാക്കിയ കാശും ഭാര്യയും പിള്ളേരും ചിലപ്പം ഡ്രൈവറുടെ കൂടെ പോയെന്ന് ഇരിയ്ക്കും….. യജിയ്ക്കാതെ നേടാനാവില്ല. sacrifice … ഇത് പൂർണ്ണമായ നിയമമാണ്. മനുഷ്യൻ ശ്വസിയ്ക്കുമ്പോൾ വിടുന്ന കാർബൺ ഡയോക്സൈഡ് സസ്യത്തിന് അത്യന്താപേക്ഷിതമാണ്. അവന്റെ ജീവനെ നിലനിർത്തുന്നത് കാർബൺ ഡോയോക്സൈഡാണ്. അവൻ അതുകൊണ്ട് ആഹാരം പാചകം ചെയ്തില്ലെങ്കിൽ നമ്മളും നാളെ ജീവിയ്ക്കില്ല. അപ്പോൾ ഒരു യജ്ഞസങ്കല്പത്തിലാണ് പാരസ്പര്യം നിലനില്ക്കുന്നത്. നമുക്കു വേണ്ടുന്ന സ്റ്റാർച്ചും അന്നജവും നമുക്കു വേണ്ടുന്ന പ്രാണവായുവും സസ്യത്തിനേ തരാൻ കഴിയൂ. ഭരണാധികാരിയ്ക്കു തരാൻ കഴിയില്ല അർജ്ജനാ….മൂന്നാം അദ്ധ്യായത്തിന്റെ മനോഹാരിത അവിടെയാണ്.
ചക്രവർത്തിയ്ക്കും രാജാവിനും ഒന്നും ഭൂമിയിൽ ജീവന്റെ തുടിപ്പിന്റെ കഥ അറിയില്ല. അവന് തല്ലാനറിയാം കൊല്ലാനറിയാം തലവെട്ടാൻ അറിയാം അവന്റെ ഇരിപ്പിടം ഇളകുമ്പം. അതിന് കള്ളക്കഥകളും പറയാനറിയാം. ആരിരുന്നാലും…ഞാനും നിങ്ങളും ഇരുന്നാലും. നാളെ രാവിലെ എന്നെക്കൊണ്ട് ഇരുത്തിയാലും പാവം പിടിച്ച മുത്തങ്ങയിലെ ആദിവാസിയെ വെടിവെച്ച് ഇട്ടിട്ട് പറയും അവരുടെ പിന്നിൽ ഭീകരന്മാർ ഉണ്ടായിരുന്നെന്ന്. കണ്ണൂരെ രാഷ്ട്രീയക്കാർ ഏറ്റുമുട്ടുമ്പോൾ പോലും ബോംബ് കൈയ്യിലുണ്ടാവും. പാവംപിടിച്ചവര് കമ്പിൽ(കമ്പേൽ) വള്ളി കെട്ടി വില്ലും ആയിട്ടാ വന്നത് . ഈ ഭീകരര് ഒക്കെ പിന്നിൽ ഉണ്ടായിട്ട് ഒരു ബോംബ് ഇതുവരെ സംഘടിപ്പിയ്ക്കാൻ കഴിഞ്ഞില്ല. എന്നിട്ട് നിങ്ങളുടെ രാഷ്ട്രീയ നേതാക്കന്മാരും മറ്റുള്ളവരും ഒക്കെ അവർക്ക് പിന്നില് ഒരുപാട് ഭീകരർ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ അതൊക്കെ വിശ്വസിയ്ക്കുന്നവനെ ഒക്കെ ആദ്യം …ബാക്കി നിങ്ങള് തീരുമാനിച്ചാൽ മതി ചെയ്യേണ്ടത് എന്താണെന്ന്… അതു പറയുന്ന മനുഷ്യാവകാശ കമ്മീഷൻ വരെ ഉള്ള കാലമാണ്. അല്ലേ… അവകാശം എവിടെയാണോ ആവോ. …
-ഭരണഘടന
ഇതിൽ ഒക്കെ രസമുള്ള കാര്യം ഇന്ത്യയുടെ ഭരണഘടനയുടെ അകത്ത് ഭംഗിയായി പറഞ്ഞിട്ടുണ്ട് ആദിവാസിയ്ക്ക് വനം കൈയ്യേറാം … അവനെ കൈകാര്യം ചെയ്യാൻ മന്ത്രിസഭയ്ക്ക് അവകാശമില്ലെന്ന്. ഗവർണ്ണർക്ക് മാത്രമേ അവകാശമുള്ളൂ. ആ ഒരൊറ്റ പോയിന്റിൽ നിങ്ങളുടെ നാട്ടുകാര് ഒരു കേസു കൊടുത്താൽ സഭ ഇളകും. പ്രിയാംബിളിൽ വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്. ഒന്ന് … ഒന്ന് പോയി റഫർ ചെയ്യൂ…. വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്. അതു വരെ മറച്ച് വച്ച് ഉപയോഗിയ്ക്കുന്ന വാദകോലാഹങ്ങൾ. മാത്രവുമല്ല സ്ഥലം കൈയ്യേറിയ കുടിയേറ്റക്കാരെ ഇറക്കി മാറ്റാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമെന്ന് സത്യവാങ് മൂലം കൊടുത്ത നിയമസഭയാണ്. ഞാൻ സന്ദർഭം വന്നതുകൊണ്ട് സൂചിപ്പിച്ചെന്നേയുള്ളൂ…. യജ്ഞം ഇതൊക്കെയാണ് ഇപ്പോൾ യജ്ഞം. ഇതല്ല യജ്ഞം.
ഭരണത്തെ വിമർശിയ്ക്കുന്നു
യജ്ഞം ഓരോ ജീവിയും പാരസ്പര്യത്തോടെ ജീവിക്കുന്നതാണ്. അതിന് കൊടുക്കാൻ പഠിയ്ക്കണം. സസ്യം അതിന്റെ ഇലയിൽ സൂര്യന്റെ പ്രകാശത്തിൽ യജ്ഞകുണ്ഡമായി കാർബൺ ഡയോക്സൈഡിനെ പാകപ്പെടുത്തിയെടുക്കുമ്പോഴ് അന്നവും പ്രാണവായുവും ഉണ്ടാകും അതിൽ നിന്ന്. അത് സ്വഭാവേന ഉണ്ടാകുന്നതാണ്. ആ സ്വഭാവേന ഉണ്ടാകുന്ന യജ്ഞം സ്വഭാവേനതന്നെ നമുക്ക് ലഭിയ്ക്കും. നിയമങ്ങളും, സംഭരണ ശാലകളും കൊള്ളിയ്ക്കരുതാത്ത രാജക്കന്മാർ ഉണ്ടാക്കുന്നില്ലെങ്കിൽ ജനങ്ങൾക്കു സുഭിക്ഷമാണ്. മനസ്സിലായില്ല… അതുകൊണ്ട് അർജ്ജുനാ നിന്നെപ്പോലുള്ളവൻ യുദ്ധം ചെയ്ത് രാജാവായാൽ ഇതൊക്കെ തകരാറിലാകുകയേ ഉള്ളൂ. മറിച്ച്… ഈ യജ്ഞം നിലനിർത്തേണ്ടത് ആണ്. യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ടിച്ചിട്ട് പ്രജകളോട് പ്രജാപതി പറഞ്ഞത് നിങ്ങളീ യജ്ഞം കൊണ്ട് വർദ്ധിയ്ക്കാനാണ്. ഭരണം കൊണ്ട് വർദ്ധിയ്ക്കാനല്ല.
കർമ്മയോഗം = യജ്ഞ സങ്കല്പം
യാതൊരുവനാണോ താൻ ഉണ്ടാക്കുന്നത് അപരനും കൂടി പങ്കുവയ്ക്കുന്നത് അവന്റെ എല്ലാ പാപങ്ങളും തീരുന്നു അർജ്ജുനാ. യാതൊരുവനാണോ തനിയ്ക്കുവേണ്ടി മാത്രം പാകം ചെയ്യുന്നത് അവൻ പാപിയാകുന്നു. സസ്യങ്ങൾ മറ്റുള്ളവർക്കുവേണ്ടിയാ പാകം ചെയ്യുന്നെ. കൂടെ തന്റെ നിലനില്പ് അതീന്ന് ഉണ്ടാകുന്നു. അതുപോലെ നിങ്ങൾ സസ്യങ്ങൾക്കും മറ്റ് ജന്തുക്കൾക്കും നിങ്ങൾക്കും എല്ലാം വേണ്ടി ജീവിയ്ക്കുക. നിനക്കുവേണ്ടി മാത്രം ജീവിയ്ക്കാതിരിയ്ക്കുക. ഇതാണ് യജ്ഞത്തിന്റെ സങ്കല്പം. ഇത് കർമ്മയോഗമെന്നാ ഭഗവാൻ പേരിട്ടെ.
പക്ഷെ അർജ്ജുനനും ഒരു സംശയം ചോദിച്ചു. പ്രസക്തമായ ഈ ചോദ്യമല്ല. മറ്റൊരു ചോദ്യം. അങ്ങിനെയാണെങ്കിൽ ഭഗവാനെ എന്തുകൊണ്ടാണ് ഈ തത്ത്വങ്ങൾ ഒക്കെ അറിയുന്ന മനുഷ്യൻ ആരാൽ നിയുക്തനായിട്ടാണ് ഈ പാപം ഒക്കെ ചെയ്യുന്നെ (ഗീത 3.36) അങ്ങിനെയാണെങ്കിൽ പാപം ചെയ്യുവാൻ ആരെങ്കിലും ഒരു കൂട്ടുകാണുമല്ലോ …. ഞങ്ങളിപ്പോൾ യുദ്ധക്കളത്തിൽ എത്തിയതുതന്നെ ആരു കാരണമാ !? ഇതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ വച്ചു കൊടുത്തിട്ടു വേണം ഒന്ന് രക്ഷപെടാൻ. അതുകൊണ്ട് നമ്മൾ ഒക്കെ തേടുന്നത് ഇതിനു കാരണക്കാരനായ ഒരു കാർന്നവരെയാണ്. ഈ ലോകത്തെ കുഴപ്പങ്ങൾ ഒക്കെ ഉണ്ടാക്കുന്ന ഒരു ദൈവത്തെ തേടിയാ നമ്മള് നടക്കുന്നെ. അതുകൊണ്ട് തന്നെയാ നമ്മൾ ഗുണം പിടിയ്ക്കാത്തതും. ഒരു ഭാഗത്ത് ദൈവം സർവ്വശക്തനും സർവ്വജ്ഞനും ഒക്കെയാണ്. പക്ഷെ ആരാധിയ്ക്കാൻ തുടങ്ങുമ്പോൾ ദൈവം ഏറ്റവും ക്രൂരനാണ്.
-പിച്ചക്കാരനായ ദൈവം
ക്ഷേത്രത്തിനു മുമ്പിലൂടെ വണ്ടി ഓടിച്ചു പോയി. അവൻ ഓടിച്ചു പോയപ്പോൾ ദൈവത്തിനു കൊടുക്കേണ്ടത് കൊടുത്തില്ല. വണ്ടി ഇടിച്ചു. അപ്പോൾ ഇവന്റെ സർവ്വശക്തനും സർവ്വജ്ഞനും പരമകാരുണികനുമായ ദൈവം ഒട്ടും കാരുണ്യമില്ലാത്തവനല്ല എന്നാണ് ഇവൻ തന്നെ പറഞ്ഞു തരുന്നത്. അപ്പോൾ ഈ ദൈവത്തിന് ഇവൻ കൊടുക്കുന്ന പിച്ചക്കാശു വേണം ആകെ ജീവിയ്ക്കാൻ. അപ്പോൾ ഇവന്റെ ദൈവം പിച്ചക്കാരനെക്കാൾ കഷ്ടമാണ്. കാരണം ഇവന് പിച്ചക്കാരനെ അല്ലാതെ മറ്റൊരുത്തനെ സൃഷ്ടിയ്ക്കാനാവില്ല. നിങ്ങൾ അങ്ങിനെ സൃഷ്ടിച്ചിരിയ്ക്കുന്ന ദൈവങ്ങളെ മാറ്റി ആ സ്ഥാനത്ത് നിങ്ങളെക്കാൾ ഉയർന്ന ഒരു സങ്കല്പത്തെ പ്രതിഷ്ഠിയ്ക്കുമ്പോൾ ഈശ്വര വിശ്വാസം ഉണ്ടാകും. മറ്റേത് നിരീശ്വര വാദത്തേക്കാൾ ശോചനീയമാണ്. (10.57 mts) അതാ കഴിഞ്ഞ ക്ലാസ്സുകളിൽ ഒക്കെ ഞാൻ പറഞ്ഞു തന്നതും. സന്ദർഭം വന്നത് കൊണ്ട് സൂചിപ്പിക്കുകയാണ്. എന്റെ ഈശ്വരൻ തുണി വിരിച്ച് വഴിയിൽ ഇറങ്ങിയിരിയ്ക്കുന്നവനല്ല. ഞാൻ പോലും ഇറങ്ങി ഇരിയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ ഇറങ്ങുന്നുണ്ടെങ്കിൽ ഗതികേടു കൊണ്ടാ. മനസ്സിലായില്ല. ആ ഞാൻ ഒരു ഈശ്വരനെത്തന്നെ സൃഷ്ടിച്ച് വഴിയിൽ ഇറക്കിയിരുത്തുന്നതിനേക്കാൾ ശോചനീയമായി മറ്റൊന്നില്ല. പിടിക്കുന്നില്ല.
ഗീത 3.36, കർമ്മയോഗം
അപ്പോൾ അർജ്ജുനൻ ഒരു ചോദ്യം അതുകൊണ്ട് ചോദിച്ചു. ആരാൽ നിയുക്തനായിട്ടാണ് ഭഗവാനെ ഈ പാപം എല്ലാം ചെയ്യുന്നത്. അഥ കേന പ്രയുക്തോയം ….മുപ്പത്തിമൂന്ന് മുപ്പത്തിആറാം ശ്ലോകം…ഒന്ന് എടുത്തോ. അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷഃ, അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ (ഗീത 3.36, കർമ്മയോഗം) ….നിങ്ങളുടെ ചോദ്യവും അദ്ദേഹത്തിന്റെ ചോദ്യവും തമ്മിൽ വളരെ അടുപ്പമുള്ളതുകൊണ്ട് എനിയ്ക്ക്… അദ്ദേഹത്തിനും കൂടെ വലിയ ഒരു സന്ദേശം അതീന്ന് കിട്ടും. ആരാൽ നിയുക്തനായിട്ടാണ് ഈ പുരുഷൻ ഈ പാപങ്ങളെല്ലാം ചെയ്തുവയ്ക്കുന്നത്. ഭഗവാൻ ഉടനെ ഞാനാടാ അതിന്റെ കാരണം …ഈശ്വരൻ തന്നെയാണ്…. അതുകൊണ്ട് നീ ചെയ്തോ ഒരു കുഴപ്പവുമില്ല എന്ന് പറയുമെന്ന് വിചാരിച്ചാണ് അത് ചോദിച്ചത്. …..മറുപടി ഗംഭീരമാണ്.
ഗീത 3.37, കർമ്മയോഗം – കാമം, ക്രോധം
കാമ ഏഷ ക്രോധ ഏഷ രജോഗുണ സമുദ്ഭവഃ, മഹാശനോ മഹാ പാപ്മ വിദ്ധ്യേനമിഹ വൈരിണം …. (ഗീത 3.37) അങ്ങിനെയാണോടോ ശ്ലോകം …കാരണം ഈ.. ഞങ്ങൾ ഈ…. സംസ്കൃതത്തിൽ ഒക്കെ ജനങ്ങളെ കളിപ്പിയ്ക്കാൻ ഒരുപാട് കാര്യങ്ങൾ പറയും. മനസ്സിലായില്ലേ. സ്വാമി മൂക്കിൽപ്പൊടി വലിയ്ക്കുമ്പോൾ ജനം ചോദിയ്ക്കും ചിലപ്പം. എന്താ സ്വാമി ഇങ്ങിനെ മൂക്കിൽപ്പൊടി വലിയ്ക്കുന്നെ… അത് ഋഗ്വേദം പന്ത്രണ്ടാം മണ്ഡലത്തില് ജപേഷു ജപമദ്ധ്യേഷു ജപാന്തേ പുനഃ പുനഃ…നാസികാ ചൂർണ്ണമാദായ കോടി യജ്ഞഫലപ്രദാ എന്ന് ശ്ലോകം ഉണ്ടെന്ന് അടിയ്ക്കും. സംസ്കൃതം ആയതുകൊണ്ട്…. നിങ്ങള് വിശ്വസിക്കുകയും ചെയ്യും. ഇങ്ങിനെ ആധുനികരുടെ ഇടയിൽ സംസ്കൃതത്തില് എന്തും പറഞ്ഞാൽ പറ്റിയ്ക്കാമെന്ന് ഒരു നില വന്നിട്ടുണ്ട്. അതുകൊണ്ട് സംസ്കൃതത്തിൽ പറഞ്ഞതുകൊണ്ട് ആയില്ല….പ്രമാണ ഗ്രന്ഥങ്ങളിൽ ഉണ്ടാവണം. മനസ്സിലായോ എന്നറിയില്ല. അപ്പോൾ അവിടെ ഉണ്ടല്ലോ.
അപ്പോൾ അതിൽ കാമമാണ് അർജ്ജുന … അതെ ക്രോധമാണ് അർജ്ജുന …കാമ ഏഷ ക്രോധ ഏഷ …കാമം… അവൻ തന്നെയാണ് ക്രോധം എന്നും അർത്ഥം വരും…. ആ ക്രോധമാണ് …രജോഗുണത്തിൽ നിന്ന് ഉത്ഭവിച്ച കാമ ക്രോധങ്ങളാണ് കാട്ടുതീ പോലെ എല്ലാം തിന്നുന്നവനും മഹാപാപിയുമായ അവനാണ് ഇത് ചെയ്യിപ്പിയ്ക്കുന്നത്….അതുകൊണ്ട് ആ കാമത്തെ … ആ ക്രോധത്തെ നീ ഭൂമിയിലെ നിന്റെ ഏറ്റവും വലിയ ശത്രുവായി കണ്ടാലും…. ഇഹ വൈരിണം വിദ്ധി….ഇവിടെ ഭൂമിയിൽ നിന്റെ ശത്രുവെന്ന് കണ്ടറിഞ്ഞാലും. കാമത്തെയാണ് നിന്റെ ശത്രുവായി കാണേണ്ടത്. പറഞ്ഞ് കർമ്മയോഗത്തിന്റെ അവസാനം ഒരടിയടിച്ചു. അത് സൂപ്പർ അടിയാണ്. ശവപ്പെട്ടിയ്ക്കു വയ്ക്കുന്ന ആണി. അത് ഭംഗിയായിട്ടാ വച്ചത്.
ഗീത 3.43, കർമ്മയോഗം
ഏവം ബുദ്ധേഃ …കണ്ടോടോ….പരം ബുദ്ധ്വാ സംസ്തദ് ആത്മാനം ആത്മന ജഹി ശത്രും മഹാ ബാഹോ കാമരൂപം ദുരാസദം (ഗീത 3.43) ….. അർജ്ജുനാ … അവസാനത്തെ ശ്ലോകം…. ആ അദ്ധ്യായത്തിന്റെ ലാസ്റ്റ് ശ്ലോകം ….ഇപ്രകാരം ബുദ്ധിയ്ക്ക് മുകളിലാണ് സത്യമെന്ന് അറിഞ്ഞ് ആത്മാവിനെ…മനസ്സിനെ …മനസ്സുകൊണ്ട് അടക്കിയിട്ട് … ആത്മാനം ആത്മനാ സംസ്തഭ്യാ ….ദുരാസദം കാമരൂപം ശത്രും ജഹി…ദുരാസദനായ നിന്റെ കാമമെന്ന ശത്രുവിനെ കൊന്നുകളയണം അർജ്ജുനാ….നീ ഈ യുദ്ധക്കളത്തിൽ വന്നത് ദുര്യോധനൻ കാരണം അല്ല…നിന്റെ കാമം കാരണമാണ്…. കാമത്തെ കൊന്നാൽ പിന്നെ നിനക്ക് യുദ്ധക്കളത്തിൽ നില്ക്കണ്ട …യുദ്ധവും ചെയ്യണ്ട… ചെയ്യാനല്ല ഗീത പഠിപ്പിയ്ക്കുന്നത് ….കർമ്മയോഗമാണ് ഇത് …
ഒരു വെടിയ്ക്ക് രണ്ട് പക്ഷിയാണ് … ഇങ്ങേര് ചോദിച്ച കാരണം…. ഒന്ന് ക്ഷേത്ര ആരാധനയാണ് ചോദ്യം… ഇതിലെങ്ങും ക്ഷേത്ര ആരാധന ഇല്ല. കർമ്മയോഗമാ ഇത് …..കർമ്മയോഗത്തിൽ ഒരിടത്തു പോലും ക്ഷേത്ര ആരാധനയുടെ ഒരു വാക്കു പോലും ഇതിനകത്ത് ഇല്ല… ഇത് ഭഗവാന്റെ നേരിട്ടുള്ള വാക്കാണ്. യ സ്വയം പത്മനാഭസ്യ മുഖപത്മാത് വിനുസൃത എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. … …ഇനി ഇതിനപ്പുറത്ത് പ്രമാണമില്ല. ഭഗവാൻ തന്നെ ഇറങ്ങി വന്ന് പറഞ്ഞുകൊടുത്തതാ…. അതിനകത്ത് അർജ്ജുനനോടു പറഞ്ഞത് ഒരു യുദ്ധവും ചേയ്യേണ്ട ….നീ നിന്റെ കാമത്തെ അടക്കി മര്യാദയ്ക്ക് ഇരുന്നാ മതിയെന്നാണ്. കേട്ടത് അതല്ല…അത് കൊണ്ട് ഒരു പാട് ദുഃഖവുമുണ്ടായി പാവത്തിന്. നിങ്ങളും ചെയ്താൽ ദുഃഖമുണ്ടാവും. ചെയ്യേണ്ട എന്നെനിയ്ക്ക് അഭിപ്രായമില്ല… ചെയ്യണം എന്ന് എനിയ്ക്ക് അഭിപ്രായമില്ല…പക്ഷെ ഇതാണ് ഭഗവാന്റെ അരുളപ്പാട് ഇതാണ്. ഇവിടെ കർമ്മയോഗത്തിലില്ല. ഇനി വാക്ക് എങ്ങാനും തെറ്റി ഭക്തിയോഗത്തെ കർമ്മയോഗമായി …. ഒരു മിനിറ്റ് അതൂടെ തീർന്നിട്ട് ആയിക്കോട്ടെ…
ഭക്തിയോഗത്തെ കർമ്മയോഗമായി തെറ്റിദ്ധരിച്ച് ആ ചോദ്യം ചോദിയ്ക്കുന്ന വെപ്രാളത്തിൽ പറഞ്ഞുപോയതാണെങ്കിൽ, ഞാന് ജനങ്ങളെ കളിപ്പിച്ചു പോയെന്ന് നാളെ ആളുകള് പറയാതെ ഇരിയ്ക്കണ്ടെ….. അദ്ദേഹം ചോദ്യം ചോദിച്ചപ്പോൾ …. അദ്ദേഹം… ആ ചോദ്യം ചോദിയ്ക്കുന്ന ആളിന് മൈക്ക് ഒന്നും നിങ്ങള് കൊടുത്തിട്ടില്ല. ഇന്ന് ഒരുപാട് ആളുണ്ട്. അപ്പോൾ അതിന് ഇടയില് ഒരാള് ഏറ്റ് ചോദിയ്ക്കുമ്പോൾ…എല്ലാവരും അയാളുടെ മുഖത്തേയ്ക്ക് ഒക്കെ നോക്കുമ്പോൾ ഒരു വെപ്രാളം ഒക്കെ ഉണ്ടാവും…. സ്വാഭാവികമാണ് അല്ലേ……. അപ്പോൾ ആ സാമാന്യ മര്യാദയാ….. മാത്രമല്ല ചിലരെ ഒക്കെ തറപ്പിച്ചാ നോക്കുക… എന്നോട് ചോദ്യം ചോദിയ്ക്കുന്നതിൽ അങ്ങിനെ അധികം പേർ നോക്കുകയില്ല….കാരണം എനിയ്ക്ക് സെക്രട്ടറിയും ഖജാൻജിയും ഗുണ്ടകളും ഒന്നും ഇല്ല. അതുകൊണ്ട് അങ്ങിനെ നോക്കുകയില്ല. എന്നിരുന്നാലും മറ്റുള്ളിടത്ത് പോയി ചോദ്യം ചോദിച്ചപ്പോൾ നോക്കിയിട്ടുള്ളതിന്റെ ഒരു ഭയം കിടപ്പുണ്ടെങ്കിലോ…..മനസ്സിലായില്ല… അപ്പോൾ ആ ചോദ്യത്തിനിടയില് …സ്വാമിജിയോട് ചോദിച്ചപ്പോൾ ഞാൻ കർമ്മയോഗം എന്ന് തെറ്റിപ്പറഞ്ഞു പോയതാണ്….. ഭക്തിയോഗമാണല്ലോ ആരാധനയുടേത്…..അത് കർമ്മയോഗം എന്നുള്ളതാണ് ഞാൻ പറഞ്ഞതെന്ന് വച്ച് സ്വാമി രക്ഷപെടാൻ ഗീതയിലെ കർമ്മയോഗം എടുത്ത് പറഞ്ഞ് തല്ക്കാലം എന്നെ മുന മുടക്കി വിട്ടു…പക്ഷെ ഭക്തിയോഗം ആരാധന അല്ലേ … എന്ന് തോന്നുന്നുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ … അതും ഞാൻ പറയണ്ടെ…. വേണ്ടേ… അത് അതിലും ഗംഭീരം ..പന്ത്രണ്ടാം അദ്ധ്യായം…. ഭഗവാന്റെ തന്നെ വാക്ക്…. എടുത്തോ….ഭാഗവതം ഇത് കഴിഞ്ഞിട്ട്… ഇത് കഴിഞ്ഞാൽ ഉടനെ ഭാഗവതവും പറഞ്ഞുതരാം….(16.58 mts) ഭാഗവതത്തിൽ ഇതിലും ഗംഭീരമായിട്ട് പറഞ്ഞു തരാം പേടിയ്ക്കേണ്ട….. ഭാഗവതം ഇതിനേക്കാൾ രണ്ട് ഡിഗ്രി കൂടുകയേ ഉള്ളൂ…കുറയുക ഇല്ല. ….. ഇതാ കുറച്ചുകൂടെ ഭേദം.
ഭാരതീയ ഗ്രന്ഥങ്ങൾ ഒന്നും എടുത്തുവച്ച് നമ്മള് ചെയ്യുന്ന ഒരു പണിയ്ക്കും ന്യായം കണ്ടുപിടിയ്ക്കാൻ പറ്റില്ല… അത് ഞാൻ വേറെ പറഞ്ഞുതരാം…ഭാഗവതം… ഇപ്പോൾ ഏതായാലും ഭക്തിയോഗം കൂടെ ഒന്ന് കഴിഞ്ഞോട്ടെ. അതിൽ പതിമൂന്ന് മുതൽ ശ്ലോകം നോക്കുക. ക്ഷേത്രത്തിന്റെ ഭിത്തിയേൽ അത്രയും കാര്യം ഒന്ന് എഴുതിവയ്ക്കുക….ഭക്തന്റെ ലക്ഷണം. നമ്മൾ ഒക്കെ ഈ ചന്ദനം തൂത്തുകളയും. ഞാൻ തൊട്ടതുകൊണ്ടാ ചന്ദനം എന്നു പറഞ്ഞത്…കുങ്കുമം എന്നു പറഞ്ഞുപോയാൽ നിങ്ങളുടേത് ആയിപ്പോകുമല്ലോ എന്നു വച്ചാണ് ഞാൻ ചന്ദനം എന്ന് ആക്കിയത്. തൂത്തുകളയും. കാരണം അതിനകത്ത് ഭക്തന്റെ ലക്ഷണം പറയുന്നുണ്ട് ഭഗവാൻ.
ഗീത 12.13 to 12.16 (ഭക്തിയോഗം)
അദ്വേഷ്ടാ സർവ്വ ഭൂതാനാം. … മൈത്രഃ കരുണ ഏവ ച …. നിർമ്മമോ നിരഹങ്കാരഃ സമദുഃഖ സുഖഃ ക്ഷമീ (Gita 12.13)….. സന്തുഷ്ടഃ സതതം യോഗി യഥാത്മാ ദൃഢനിശ്ചയഃ …മയ്യർപ്പിതഃ മനോബുദ്ധിഃ …….യോമദ് ഭക്തഃ സ മേ പ്രിയഃ (Gita 12.14)…. യസ്മാന്നോദ്വിജതേ ലോകോ….ലോകാന്നോദ്വിജതേ ച യഃ…ഹർഷാമർഷഭയോദ്വേഗൈർമുക്തോ യഃ സ ച മേ പ്രിയഃ…..(Gita 12.15) അനപേക്ഷഃ ശുചിർദക്ഷ ഉദാസീനോ ഗതവ്യഥഃ….. സർവ്വാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ. (Gita 12.16)…. ഇങ്ങിനെ അങ്ങ് പോകും…തല്ക്കാലം ഒന്ന് രണ്ട് ശ്ലോകത്തിന്റെ അർത്ഥം നോക്കിയാൽത്തന്നെ ക്ലിയറാണ്.
യാതൊരു ജീവിയോടും ദ്വേഷമില്ലാത്തവൻ…..അർജ്ജുനാ എന്റെ ഭക്തൻ ഒരു ജീവിയെപ്പോലും ദ്വേഷിയ്ക്കാത്തവനായിരിയ്ക്കണം. ഇത് കേട്ടു കഴിഞ്ഞാൽ ഭഗവാന്റെ ഭക്തനാണ് അർജ്ജുനൻ എന്ന് അർജ്ജുനൻ വിചാരിയ്ക്കുന്നു എങ്കിൽ യുദ്ധക്കളത്തിൽ നിന്ന് ഇറങ്ങി …..ഓടും. ക്ഷേത്രത്തില് കേറുമ്പോൾ ഭക്തനാണ് ഞാനെന്ന് അഭിമാനിച്ചാൽ ചന്ദനം തൊട്ടാൽ പോരാ….ചാരം പൂശിയാൽ പോരാ….. ചാരം കൊണ്ട് ഭക്തി വരുമെങ്കില് ….. എന്റെ വീട്ടിൽ ഒരു നായ ഉണ്ടായിരുന്നു… അവൻ ചാരത്തിൽ കിടപ്പായിരുന്നു എന്നാണ് പണ്ടൊരു സ്വാമി പറഞ്ഞത്. ഇതുവരെ അവന് മോക്ഷം കിട്ടിയില്ല. മനസ്സിലായില്ല… ഇതിനൊക്കെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില് പറയാൻ നിങ്ങൾക്ക് പലതും ഉണ്ടാവും. മോക്ഷം കിട്ടാൻ ഈ ചാരം പോരാ…… ആ വിഭൂതിയുടെ അർത്ഥം ഗ്രഹിയ്ക്കണം. ഉദ്ധൂളനത്തിന്റെയും ത്രിപുണ്ഡ്രത്തിന്റെയും ഒക്കെ അർത്ഥം അറിഞ്ഞ് തൊടണം. സത്വവും രജസ്സും തമസ്സും എന്നിൽ നിലനില്ക്കുന്നു എന്ന് ഞാൻ അറിയുകയും സത്വ-രജസ്സ് -തമസ്സാദികളാകുന്ന ഗുണങ്ങൾ പോകാൻ വേണ്ടി പ്രയത്നിയ്ക്കുന്നവൻ മാത്രമാണ് ഞാനെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തേണ്ടി വരികയും അതിന് അതീതമായ കലകൾ എനിയ്ക്കില്ല…. ഉണ്ടെന്ന് വ്യാമോഹിച്ച് എന്നെ പ്രശംസിച്ച് നശിപ്പിയ്ക്കരുതേ എന്ന് ഒരു ഗൃഹസ്ഥൻ മറ്റുള്ളവനോട് പറയുന്നതിന്റെ സൂചനയാണ് ആ മൂന്ന് വര. (19.50 mts)….. മനസ്സിലായില്ല…..മനസ്സിലായില്ല….
-വെള്ളാപ്പള്ളി നടേശനെ (SNDP) പരാമർശിയ്ക്കുന്നു.
ത്രിഗുണമയം…. തിരുനീര് അണിഞ്ഞ ഒരു ഈശന്ന് അകമലർ ഇട്ട് അക്ഷമാറി …ശിവ ശതകം …നാരായണഗുരു ..നടേശൻ വായിച്ചിട്ടുണ്ടാവില്ല…. പേടിയ്ക്കേണ്ട..വായിയ്ക്കാനുള്ള യോഗം ഉണ്ടാവില്ല…മറ്റേതിന്റെ മണത്തീന്ന് കേറിയിട്ടു വേണ്ടേ ഇത് വായിയ്ക്കാൻ. ഞാനിങ്ങനെ പുട്ടിന് തേങ്ങയിടുന്നതുപോലെ വല്ലതും പറയുന്നത് നിങ്ങൾക്ക് പിടിയ്ക്കുമെന്ന് തോന്നുന്നില്ല. കാരണം നിങ്ങൾ അത് വാങ്ങിച്ച് കുടിക്കുന്നവരാകും. അപ്പോൾ നിങ്ങൾക്ക് എതിർപ്പുണ്ടാവും. പക്ഷെ എങ്കിലും എനിയ്ക്ക് അതൊരു സുഖമാണ്. ഇങ്ങിനെ പറയുന്നത്. അപ്പോൾ … അപ്പോൾ മൂന്ന് വര…. അതിനുള്ളതാണ്. ചിലർ ഈ കുമ്പളങ്ങായുടെ പുറം പോലെ വാരിപ്പൂശും. (20.30 mts) ഉദ്ധൂളനം എന്നാ അതിനു പറയുന്നത്….അത് ഈ മൂന്ന് ഗുണങ്ങളും പോകുംമ്പോഴേ വാരാവൂ…. ഒരു ഗുണവും എനിയ്ക്ക് ഇല്ല. രാഗവും ദ്വേഷവും ഇല്ല. അല്ലാതെ ഇതറിയാതെ വെറുതെ കുറെ ഭസ്മം വാരി ദേഹത്തൊക്കെ ഇട്ടാൽ കുളിയ്ക്കുമ്പം സോപ്പ് കൂടുതൽ ചിലവാകുമെന്നേ ഉള്ളൂ. ഇതിന്റെ ആദ്ധ്യാത്മിക അംശങ്ങളെയും അതു തരുന്ന മിത്തിയ്ക്കൽ ആയിട്ടുള്ള അബോധ പ്രബോധനത്തെയും നിങ്ങളുടെ യുക്തിപൂർവ്വങ്ങളായ ആധുനിക ശാസ്ത്രങ്ങളുടെ പര്യവേക്ഷണങ്ങൾ നശിപ്പിയ്ക്കുന്നു എന്നുള്ളതാണ് ഇന്ന് ഹിന്ദുമതം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഇതിനൊക്കെ ശാസ്ത്രം വേണം ആധുനികന്. അതിന് ശാസ്ത്രത്തിന്റെ ജല്പനങ്ങൾ കൊണ്ടുവരുമ്പോൾ ഇത് വികലമാവുന്നു. അതിനൊക്കെ വലിയ അർത്ഥങ്ങൾ ഉണ്ട്…വലിയ മാഹാത്മ്യങ്ങൾ ഉണ്ട്.(21.10 mts)
അപ്പോൾ യാതൊരു ജീവിയെയും ദ്വേഷിയ്ക്കരുത് ഭക്തനാകണമെങ്കിൽ. അദ്വേഷ്ടാ സർവ്വ ഭൂതാനാം …മൈത്രി കരുണ മുദിത …. നിർമ്മമത്വം ….. അമ്പലത്തിൽ ചെന്ന് വഴിപാട് കഴിച്ചിട്ട് പാല് കൊണ്ടുപോയി നിവേദിച്ചിട്ട് തിരിച്ചു വരുമ്പോൾ .. … ഹൊ ഒരു ദുഷ്ടനാണ് ആ എമ്പ്രാന്തിരി …. അയാൾ ആ പാല് മുഴുവൻ എടുത്തു. …..ബാക്കി തന്നതിലോ മുഴുവൻ വെള്ളവും …. ഇനി ഇവൾ അമ്പലത്തിലോട്ട് പോയിട്ട് കാര്യമില്ല. പറഞ്ഞത് മനസ്സിലായോ എന്നറിയില്ല…. നിർമ്മമത്വം ഉണ്ടായിരിയ്ക്കണം. നിരഹങ്കാരി ആയിരിയ്ക്കണം. … ഒരു അഹങ്കാരം ഉണ്ടാവരുത്. ….. സുഖദുഃഖങ്ങളിൽ സമഭാവന വേണം….. സദാ സന്തുഷ്ടനും യോഗിയും ആയിരിയ്ക്കണം. ഭക്ത ലക്ഷണം ഇതൊക്കെയാ അവിടെ പറഞ്ഞിരിയ്ക്കുന്നത്. ലോകം ഭക്തനെ കണ്ട് പേടി തോന്നരുത്. ലോകത്തെ ഭക്തൻ പേടിയ്ക്കരുത്. ….
ഗുരുവായൂർ ഒക്കെ ഭക്തന്മാർ തൊഴാൻ വരുന്നത് ….ഗൺമാനോടു കൂടിയാ…. ഭക്തന് ഭഗവാനെക്കൂടെ പേടിയാണ്. ജനങ്ങളെ പേടിയാണ്. പണ്ട് മുണ്ടില്ലാതെ എങ്ങാണ്ട് ഓടി എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് …. ഇങ്ങിനെ.. പത്രത്തിൽ എങ്ങാണ്ട്… ആരാണ്ട് പെണ്ണുങ്ങൾ ഒക്കെ കൂടി തടഞ്ഞുവയ്ക്കുകയോ ആക്രമിയ്ക്കുകയോ ഏതാണ്ട് ഒക്കെ ചെയ്യതെന്ന് തോന്നുന്നു. ഗുരുവായൂർ അമ്പലത്തില് ഏതൊ ഒരു ഭക്തനെ …. ഇല്ലേ…. പത്രത്തിൽ ഇങ്ങിനെ വായിച്ചതു പോലെ ഒരു ഓർമ്മ. അപ്പം ജനങ്ങൾക്ക്….. അന്ന്…..ആ പെണ്ണുങ്ങളെ ഒക്കെ പോലും എടുത്ത് ചവിട്ടി എന്നാണ് കേൾക്കുന്നത്….അപ്പോൾ ഭക്തന് ജനങ്ങളെ പേടി…ജനങ്ങൾക്ക് ഭക്തനെയും പേടിയാണ്. അത് ഭക്തി അല്ല.
യസ്മാന്നോദ്വിജതേ ലോകോ (യസ്മാന്നോ ഉദ്വിജതേ ലോകാ) ….ലോകാന്നോദ്വിജതേ ച യഃ. (ലോകാന്നോ ഉദ്വിജതേ ജയഃ…) ….ഹർഷാമർഷഭയോദ്വേഗൈർമുക്തോ യഃ സ ച മേ പ്രിയഃ….. (ഹർഷം അമർഷം ഭയം ഉദ്വേഗം) … ഇവയിൽ നിന്നൊക്കെ ആർ മുക്തനാണോ … അവനാണ് ഭക്തൻ. ഭക്തിയോഗവും ആരാധനയെ അനുകൂലിയ്ക്കുന്നില്ല.
ഭാഗവതം
അവസാനമായി ഇതും കൂടി തീർത്തിട്ട്. ഭാഗവതം. ….ഭാഗവതത്തില് …. ഏകാദശത്തില് ജ്ഞാനമാണ് ഉപദേശിക്കുന്നെ… ആ സ്കന്ദം മുഴുവൻ ജ്ഞാനത്തിന്റെ സ്കന്ദമാണ്. അവിടെ ക്ഷേത്രാരാധനയുടെ യാതൊരു ലക്ഷ്യ ലക്ഷണങ്ങളുമില്ല. കൊണ്ടുവന്നിട്ടുണ്ടോ… ഇല്ല… ഇല്ലെങ്കിൽ പോയി മൂലമോ…. മൂലത്തിന്റെ വിവർത്തനമോ ….എഴുത്തച്ഛന്റെ തർജ്ജിമ അല്ല… എഴുത്തച്ഛന്റേത് സംഗ്രഹീത വിവർത്തനമാണ്. …. മൂലത്തിൽ ഉള്ളത് എല്ലാം കാണുകേല….മുഴങ്ങോട്ടുവിള കൃഷ്ണപിള്ളയുടേയോ….കുഞ്ഞിക്കുട്ടൻ തമ്പുരാന്റേയോ, വൈശ്രവണത്ത് രാമൻ നമ്പൂതിരിയുടേയോ …. പണ്ഡിറ്റ് ഗോപാലൻ നായരുടേയോ…. ആരുടേയും നിങ്ങൾക്ക് നോക്കാം…. ആരെങ്കിലും ഒരാൾ ഞാൻ പറയുന്നത് മാറ്റിയെഴുതിയിട്ടുണ്ടെങ്കിൽ അങ്ങിനെ കണ്ടാൽ മതി …. ഭാഗവതത്തില് …ഭാഗവതം കൊണ്ടുവന്നത് കൂടുതൽ അപകടമാണ്… അത് പഠിച്ചാൽ ആകെ കുഴപ്പമാകും ജനം….. സപ്താഹം നടത്തിയാൽ ജനം കുഴപ്പത്തിൽ ആവില്ല….. കാരണം അവിടെ നിങ്ങള് കല്യാണത്തിന് ഉണ്ണാനും ….മാത്രമേ ചെല്ലുന്നുള്ളൂ…. പറഞ്ഞത് മനസ്സിലായില്ല… ഉച്ചയ്ക്ക് ഉണ്ണാൻ ആള് കൂടും …പിന്നെ മക്കളുടെ വിവാഹം നടന്നിട്ടില്ലെങ്കില് …. കൃഷ്ണന് മാലയിടീയ്ക്കാൻ ആള് കൂടും…രുക് മിണിസ്വയംവരവേളയിൽ …. അതിനൊരു പ്രത്യേക ഫീസു ഇവിടെയുണ്ട്…. സാമാന്യം നല്ല വരവാ…. അതിനപ്പുറം ഭാഗവതം പഠിയ്ക്കാനാണ് പോകുന്നതെങ്കിൽ ഇതൊന്നും അവിടെ ചെയ്യാനും പറ്റുകേല…. ഈ കൃഷ്ണന് മാലയിടീൽ ഒന്നും നടക്കുകേല…. അത് ഞാൻ പറയാം… അതിനേക്കാൾ കൂടുതൽ ഭാഗവതത്തിനകത്ത് ….മൂന്നാം സ്കന്ദം …. ഇരു… (24.13 mts end of clip )
-ഭാഗവതം മൂന്നാം സ്കന്ധം
ആലയവും ആരാധനയും -ഭാഗം – 14 – As per the audio clips given in Shreyas website.
….യോട് കപില വാസുദേവൻ ഉപദേശിയ്ക്കുന്നതുണ്ട്….. അവിടെ ആരാധന ഉണ്ട്… അർച്ചയിൽ വിഗ്രഹത്തിൽ …. അനഘയെ ദേവാഹൂതി….അമ്മയാണ്…. കപിലന്റെ … അമ്മയ്ക്ക് ഉപദേശിയ്ക്കുന്നതാണ്… അർച്ചയിൽ നീ അർച്ചനം ചെയ്യുമ്പോൾ.. ….ഭൂതഗ്രാമത്തെ അവമാനിയ്ക്കുന്നവളായിട്ടാണ് അർച്ചിയ്ക്കുന്നതെങ്കിൽ നിന്റെ യാതൊരു അർച്ചനയും…. സ്വീകാര്യമല്ല. ചെടിയിൽ നില്ക്കുന്ന പൂവ് പോലും… ചെടിയിൽ നില്ക്കുന്നതാണ് ഭഗവാന് ഇഷ്ടം…പറിച്ചെടുത്ത് അർച്ചിയ്ക്കുന്നത് ഇഷ്ടമല്ല… കാരണം ഭഗവന്റെയാ തോട്ടം….നിങ്ങൾടെയല്ല….ഭഗവാനാ തീരുമാനിച്ചത് ചെടിയേൽ ഇരിയ്ക്കാൻ. ….നിങ്ങള് പറിയ്ക്കുന്നതോടെ വാടും… നിങ്ങൾ അർച്ചിയ്ക്കുന്നത് വാടുന്ന മലരു കൊണ്ടാണ്…. വാടാമലർ ഒന്നേയുള്ളൂ…നിങ്ങളുടെ ഹൃദയം… അത് കൊടുക്കാൻ മടിയുള്ളവനാണ് മറ്റേത് പറിച്ചുകൊടുക്കുന്നത്….
ഭാഗവതം മൂന്നാം സ്കന്ദത്തിൽ അടിച്ച്…. ദേവഹൂതിയോട് പറയുന്നുണ്ട്…. ഭൂതഗ്രാമത്തെ അവമാനിയ്ക്കുന്നവളായ നിന്റെ യാതൊരു അർച്ചനയും സ്വീകരിയ്ക്കില്ല….മാത്രമല്ല…കുരുതേ അർച്ചാ വിഢംബനം…വെറും വേഷംകെട്ടാ പെമ്പ്രന്നോരെ എന്നാണ് പറഞ്ഞത്…. വിഢംബനം….അല്പം കൂടെ പറഞ്ഞു….ഭസ്മനീ ഏവ ജു ഹോതിസാ (3.29.22)….. നീ വെറുതെ ഇതെല്ലാം ചാമ്പലിൽ ഒഴുക്കിക്കളയുകയാണ്… ഈ എണ്ണയും ഈ സാധനവും പൂവും….തേങ്ങാക്കൊത്തും എല്ലാം….വെറുതെ ചാമ്പലിൽ ഒഴുക്കിക്കളയുകയാണ്….. ഇത് ഒരു ചടങ്ങ് മാത്രമാണ്. ഭാഗവതമാ ഇത് പറയുന്നത്. ….. അല്പം കൂടി കടത്തി പറഞ്ഞു ഭാഗവതത്തിൽ… അത് കേൾക്കണോ ….. യാവത് പ്രിയേത ജഢരം … താവത് സ്വതം ഹി ദേഹിനാം…. അധികം യോ അഭിമന്യേതാ…. സസ്തേനഃ ദണ്ഡമർഹതി….. പോയി നോക്കണേ ഭാഗവതത്തില്…. (അതൊക്കെ ഇതിന്റെ ഇടയിൽ നടന്നോട്ടെ…. അതിന്റെ ഇടയിൽ ഇരിയ്ക്കുന്നിടത്ത് കൊടുത്താൽ മതി …. അതിന്റെ ഇടയില് അവര് കുടിച്ചോളും … അപ്പോൾ…) അത് വളരെ അപകടം പിടിച്ച വാക്കാണ്…. ഒരു നേരത്തെ ഉദരപൂരണത്തിൽ അധികം സമ്പാദിച്ചു വയ്ക്കുന്നവൻ … കള്ളനാണ്…. ശിക്ഷാർഹനാണ്…. ഭാഗവതോത്തമന്മാർ പോകുമ്പോൾ …. മുണ്ടും തോർത്തും മാത്രമല്ല…..നൂറ് മൈൽ അകലേന്ന് വന്ന് ഭാഗവതവും നടത്തി പോകുമ്പോൾ തേങ്ങയും വാഴയ്ക്കയും വരെ പൊതിഞ്ഞു കെട്ടി കൊണ്ടുപോകും….. മനസ്സിലായില്ല….. ഇത് പഠിപ്പിച്ചിട്ട്…. അപ്പോൾ അവരും ഇത് കേട്ടിട്ടില്ല…ഭട്ടതിരി പറഞ്ഞതുപോലെ….
Editors Note : അഹം സർവ്വേഷു ഭൂതേഷു ഭൂതാത്മാവസ്ഥിതഃ സദാ, തമവജ്ഞായ മാം മർത്ത്യഃ കുരുതേ(അ)ർച്ചാവിഡംബനം (ഭാഗവതം, തൃതീയ സ്കന്ധം, അദ്ധ്യായം 29, ശ്ലോകം 21, പേജ് 543, വോള്യം 2, പണ്ഡിറ്റ് പി.ഗോപാലൻ നായർ, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം)
Editors Note : അർച്ചാദാവർച്ചയേത്താവദീശ്വരം മാം സ്വകർമ്മകൃത്, യാവന്ന വേദ സ്വഹൃദി സർവ്വഭൂതേഷ്വവസ്ഥിതം ( ഭാഗവതം, തൃതീയ സ്കന്ധം, അദ്ധ്യായം 29, ശ്ലോകം 25, പേജ് 545, വോള്യം 2, പണ്ഡിറ്റ് പി.ഗോപാലൻ നായർ, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം)
നാരായണീയം
ഭട്ടതിരി നാരായണത്തിൽ ഇതിനൊരു പ്രമാണം പറയുന്നുണ്ട്. അതുംകൂടെ പറയാം…. ഭാഗവതോത്തമനായ ഭട്ടതിരി ….. ഭാഗവതത്തെ അവലംബിച്ചുകൊണ്ടാണല്ലോ നാരായണീയം രചിച്ചത്….. ആ നാരായണീയത്തിൽ ഭട്ടതിരി ഒരു ആഞ്ഞ തട്ടു തട്ടുന്നുണ്ട്…. പാപോയം….. ആ ശ്ലോകമല്ല…. അടുത്ത ശ്ലോകമാ…. ..സ്ത്രീ ശൂദ്രാത്വം കഥാതീശ്രവണ വിരഹിതാ ആസദാം…. തേ ദയാർഹ …തത് പാദാസന്ന യാഥാൻ ദ്വിജകുല ജനു ശോ ഹന്ത ശോച്യാം അശാന്താൻ … മൃത്യർത്ഥം തേയ ജന്തുഃ ബഹു കഥിതം അപിത്വാ അനാകർണ്ണയന്തു ദൃക് ത്വാ വിദ്യാ ഭി ജാത്യൈഃ, ദൃക്ത്വാ വിദ്യാഭി ജാത്യൈഃ (words not clear here) ബഹു കഥിത …… താദൃശം മാ കൃഥാമാം… (27.24 mts- to verify this sloka) …. എന്നാ ഭട്ടതിരിയുടെ പ്രാർത്ഥന….. എന്താ ഭട്ടതിരി പറഞ്ഞത് എന്നല്ലേ….അല്ലയോ ഭഗവാനേ ഗുരുവായൂരപ്പാ….. സ്ത്രീ …. ശൂദ്രൻ മുതലായവർ ഒക്കെ അങ്ങയുടെ കഥാശ്രവണത്തിൽ നിയമപരമായി വിരഹിതകൾ ആണ്…..ആരോ കുറേപ്പേർ പറഞ്ഞു…. ഈ കഥയൊന്നും സ്ത്രീയം ശൂദ്രനും ഒന്നും കേട്ടുകൂടാ….അങ്ങിനെ ഒരു നിയമം ഉണ്ടാക്കി…. അതുകൊണ്ട് അങ്ങയുടെ കഥ കേൾക്കാൻ സ്ത്രീയ്ക്കും ശൂദ്രനും ഒന്നും യോഗമുണ്ടായില്ല…..അവരുടെ കാര്യം ഓർക്കുമ്പോൾ അനുകമ്പ ഉണ്ടാകുന്നു….. തേ ദയാർഹ….അവര് ദയാർഹകളാണ്…. അവരുടെ കാര്യം ഇരിയ്ക്കട്ടെ…. ആസദാം…. ഇരിയ്ക്കട്ടെ … അത് അങ്ങിനെ ഇരിയ്ക്കട്ടെ…. തദ് പാദാസന്ന ആദാം ദ്വിജകുല … അങ്ങയുടെ കാല്പാദം വരെ എത്തിക്കഴിഞ്ഞ ബ്രാഹ്മണർ …..അവരുടെ കാര്യം ഓർക്കുമ്പോഴാണ്…. എനിയ്ക്ക് അങ്ങേയറ്റം സങ്കടം വരുന്നത്…. ശോചനീയം എന്നു പറയേണ്ടത് അവരുടെ കാര്യം ഓർത്താണ്….. എന്താ കാര്യം…അവര് ഒരുപാട് പറയും. മനസ്സിലായില്ല…. ബഹുകഥിതം….ഭഗവാനെപ്പറ്റി ഒരുപാട് പറയും…പക്ഷെ…പക്ഷെ…അനാകർണ്ണന്മാരാണ്….അനാകർണ്ണൻ എന്നു പറഞ്ഞാൽ….. സ്വന്തം ചെവി തുറന്നു വയ്ക്കാതെ….കർണ്ണം….ചെവി …കണ്ണല്ല…. കർണ്ണങ്ങൾ ഇല്ലാത്തവർ ….സ്വന്തം ചെവി തുറന്നുവയ്ക്കാതെ മറ്റുള്ളവരോട് പറയുന്നവർ…. അനാകർണ്ണന്മാർ …. തങ്ങളു പറയുന്നത് തങ്ങളു തന്നെ കേൾക്കാറില്ല…. ഈ ഭവദ് കഥയൊക്കെ ജനങ്ങൾക്കു പറഞ്ഞു കൊടുക്കുമ്പോൾ അവര് കേൾക്കുകയില്ല…..കേട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഇങ്ങിനെ ജീവിയ്ക്കുവാൻ ആവില്ല….കാരണം യാവത് പ്രിയേത ജഡരം താവത് സ്വത്വം ഹി ദേഹിനാം…. എന്ന് വായിയ്ക്കുന്നവന് അർത്ഥം മനസ്സിലായിട്ടുണ്ടെങ്കിൽ ഇത് പൊതിഞ്ഞുകെട്ടി കൊണ്ടുപോവില്ല…. അപ്പോൾ ജീവിച്ചു കാണിയ്ക്കണ്ട ദർശനം….അന്യർക്കു പറഞ്ഞുകൊടുക്കാമെന്ന് തീരുമാനിയ്ക്കുന്നത് ലാഭത്തിനാണ്. ശരിയല്ല…. ഭാഗവതത്തിന്റെ തത്ത്വം ഇതാണ്. ഭാഗവതത്തിന്റെ സിദ്ധാന്തം ഇതാണ്. ഭാഗവത സിദ്ധാന്തം വച്ചാണെങ്കിൽ പലതും പറ്റില്ല.
ചരിത്ര പുരുഷന്മാർ അല്ല
ഇനി മുമ്പ് പറഞ്ഞ കൃഷ്ണന് മാലയിടുന്നത് ഒക്കെ …. അത് ഒട്ടും പറ്റുകയില്ല ….ഭാഗവത പ്രകാരം…. അങ്ങു പറഞ്ഞ സ്കന്ധം കഴിഞ്ഞ്…. ദ്വാദശസ്കന്ധത്തില് പതിന്നാലാമത്തെയോ മറ്റോ ശ്ലോകത്തില് സാക്ഷാൽ ശുക ബ്രഹ്മർഷി പരീക്ഷിത്തിനോട് പറഞ്ഞുകൊടുക്കുന്ന ഒരു ശ്ലോകമുണ്ട് ഭാഗവതത്തില്…. ശുകൻ പരീക്ഷിത്തിനോട് പറയുന്നതാണ്. …..കഥയിമാംസ്തേ കഥിതാം അധീയസാം…വിദായലോകേഷു യശഃ പരേയുഷാം…വിജ്ഞാന വൈരാഗ്യ വിപക്ഷയാ മി .. വചോവിഭൂതിഃ….. ന തു പാരമാർത്ഥി ….ലോകത്ത് കീർത്തി വിസ്തരിപ്പിച്ചവരായ രാജാക്കന്മാരുടെയും രാജവംശങ്ങളുടെയും മന്വന്തരങ്ങളുടെയും ഒക്കെ കഥ അല്ലയോ പരീക്ഷിത്തു മഹാരാജാവേ…ഞാൻ അങ്ങേയ്ക്ക് പറഞ്ഞുതന്നു. ഇതൊക്കെ അങ്ങേയ്ക്ക് ലോകത്ത് കീർത്തി വിസ്തരിപ്പിച്ചവരായി ഈ രാജാക്കന്മാരുടെ കഥ ഞാൻ അങ്ങേയ്ക്ക് പറഞ്ഞുതന്നത് വൈരാഗ്യവും വിജ്ഞാനവും അങ്ങേയ്ക്ക് ഉണ്ടാവാൻ പറഞ്ഞുതന്നതാ….വിജ്ഞാന വൈരാഗ്യ വിപക്ഷയാ…. കഥിതം….കഥ ഇമാംസ്തേ കഥിതാ മഹീയസാം…. ഈ മഹത്തുക്കളായ രാജാക്കന്മാരുടെ കഥകള് അങ്ങേയ്ക്ക് വിജ്ഞാനവും വൈരാഗ്യവും ഉണ്ടാവാൻ ആണ് എന്നാൽ പറയപ്പെട്ടത്…മയാ കഥിതം….എന്നാൽ പറയപ്പെട്ടത് അങ്ങിനെയാണ്. എന്നാൽ അത് പരമാർത്ഥമാണെന്ന് അങ്ങ് ധരിയ്ക്കരുത്. ….മനസ്സിലായില്ല…. ഞാൻ പറഞ്ഞ ഈ കഥയിലെ കഥാപാത്രങ്ങൾ ഒന്നും… ചരിത്ര പുരുഷന്മാർ അല്ല….. ചോദിയ്ക്കാതിരിയ്ക്കുക അല്ലായിരുന്നോ നല്ലത് ഭാഗവതം…വെറുതേ ചോദിച്ച് കുളമായില്ലേ…ഭാഗവതത്തിൽ ഭാഗവതം പറഞ്ഞ പരീക്ഷിത്ത് പറയുകയാണ് ഞാൻ പറഞ്ഞ ഈ കഥാപാത്രങ്ങൾ ഒന്നും ചരിത്രകഥാപാത്രങ്ങൾ അല്ല. ഞാൻ ഇതുകൊണ്ട് ഒരു വലിയ സന്ദേശം നിന്നെ പഠിപ്പിയ്ക്കാൻ ഉദ്ദേശിച്ചിട്ടുണ്ട്….. ആ സന്ദേശം മനുഷ്യന്റെ അറിവ്, ശാസ്ത്രം അതൊക്കെ വളർന്ന് വികസിച്ച് വളരെ പരിഷ്കൃതമാകുമ്പോൾ ശാസ്ത്രസത്യങ്ങൾക്ക് മൂർത്തീകരണം നല്കി രചിയ്ക്കുക എന്ന ശാസ്ത്ര നോവലുകളുണ്ട്. …..മനസ്സിലായില്ല….scientific fictions ..അത് വായിയ്ക്കാൻ വിവരമുള്ളവനേ പോയി ആ പുസ്തകം തൊടാവൂ….. (31.42 mts)
Scientific Fictions
എസ്. ശിവദാസ്…..കാർബൺ എന്ന മാന്ത്രികൻ എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്…..(7.33 mts) അൻപതു കൊല്ലം കഴിഞ്ഞ് നിങ്ങളുടെ പിള്ളേര് കാർബൺ അമ്പലം പണിയുമെന്നാ തോന്നുന്നത്. കാർബൺ എന്ന ഹാലൊജൻ ഗ്രൂപ്പില് വരുന്ന ….. ഹാലജൻ അല്ലേ കാർബൺന്റെ സംയുക്തങ്ങൾ ഒക്കെ ആ ഗ്രൂപ്പിലാണോ വരുന്നത് … അല്ല…. അത് വേറെയാ ….ഫ്ലൂറിൻ …ക്ലോറിൻ ഒക്കെയാ വരുന്നെ….സോറി… ഓർഗാനിക് വിഭാഗങ്ങളിൽ വരുന്നത്….. ആ കാർബണെ വച്ചു കൊണ്ട് … വളരെ ഗംഭീരമായ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. കാർബൺ അവിടെ ജീവനുള്ള ഒരു കഥാപാത്രം പോലെയാണ് എഴുതിയിരിയ്ക്കുന്നത്. കുറെക്കാലം കഴിഞ്ഞ് പിള്ളേര് വായിച്ചിട്ട് കാർബൺന്റെ ജന്മസ്ഥലവും, കാർബൺ പണ്ടുകാലത്ത് വേറെ ചിലരെ ഒക്കെ കൊന്നതിന്റെ സ്മാരകങ്ങളും ഒക്കെ വന്നേക്കും. അല്ല…. ഇതു വായിക്കാനുള്ള വിവരം ഇല്ലാത്തവന്മാര് വായിച്ചു തുടങ്ങി എന്ന് മാത്രമേ അർത്ഥമുള്ളൂ…. ഇത് ഞാനൊന്നും ഉണ്ടാക്കിപ്പറഞ്ഞതല്ല….ഭാഗവതത്തിനകത്ത് ദ്വാദശസ്കന്ദത്തില് ഭംഗിയായി പരീക്ഷിത്തിനോട് ശുക ബ്രഹ്മർഷി പറയുന്നതാണ്. പ്രമാണം അതിനകത്തുനിന്നാണ്. ഞാൻ ഒന്നും അതിനകത്ത് ചേർത്തില്ല. സംസ്കൃതം കഥ ഇമാംസ്തേ കഥിതാം മഹീയസാം….പിതായ ലോകേഷു യശ്ശഃ പരേയുഷാം….വിജ്ഞാന വൈരാഗ്യവിപക്ഷയാമിഭൂ വചോ വിഭൂതിഃ ….തദ് തു പരാമാർത്ഥ്യം…. അവിടെ തു എന്ന നിപാദം പ്രത്യേകം ശ്രിദ്ധിയ്ക്കേണം….. സംസ്കൃതം അനുസരിച്ച്. അത് പരമാർത്ഥമല്ലതന്നെ. അപ്പോൾ ആരാധനയ്ക്ക് അവിടെയും …അവിടെയും .. ഈ രീതിയിൽ പാങ്ങില്ല….പാങ്ങുണ്ട് വേറെ …… അത് പിന്നെ പറയാം. ഈ ഒരു ചോദ്യം കഴിഞ്ഞ്.
-കേട്ടവരുടെ വിവരക്കേട്
ഞാനിതുവരെ വിഗ്രഹ ആരാധനയെ പോലും എതിർത്ത് ഞാൻ ഒരു വാക്കു പറഞ്ഞില്ല. എന്നോട് നിങ്ങള് സംസാരിച്ചപ്പോൾ നിലവിൽ പൗരാണിക കാലത്ത് ഉണ്ടാക്കിയ ക്ഷേത്രങ്ങൾ … ഇപ്പോൾ ഉണ്ടാക്കുന്ന ക്ഷേത്രം പോലും ഞാൻ അതിൽ പെടുത്തിയില്ല. ഞാൻ പറഞ്ഞത് ഇത്രയേ ഉള്ളൂ….. നിലവിൽ ഇവിടെ ആരാധിച്ചുകൊണ്ടിരിയ്ക്കുന്ന പൗരാണിക ക്ഷേത്രങ്ങൾ അവയുടെ ചരിത്രം അനുസരിച്ച് … ഇങ്ങിനെ ആരാധിയ്ക്കാൻ ഉണ്ടാക്കിയവയല്ലെന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ. വിഗ്രഹത്തെ ആരാധിയ്ക്കുന്നതിനെ ഞാൻ എതിർത്തില്ല….. നിങ്ങള് കാള പെറ്റൂ എന്നു കേട്ടപ്പോൾ കയറ് എടുക്കാൻ പോയത്…. നിങ്ങളുടെ വിവരക്കുറവ് കൊണ്ടാണ്…
ക്ഷേത്രാരാധന ഹിന്ദുക്കളുടെ ജനിതകത്തിൽ ഇല്ല.
ഞാൻ പറഞ്ഞത് ക്ഷേത്രത്തിന്റെ ഉദ്ദേശ്യം…. പണ്ട് അതായിരുന്നില്ല. അതുകൊണ്ട് തന്നെ ക്ഷേത്രത്തിലേയ്ക്ക് പോവാൻ ഹിന്ദുക്കളായവരുടെ മനസ്സിൽ ജനിതകങ്ങളിൽ തന്നെ താല്പര്യമില്ല. എന്നേ ഞാൻ പറഞ്ഞുള്ളൂ. അത് ശരിയാണെന്ന് നിങ്ങളും സമ്മതിയ്ക്കുമെന്ന് എനിയ്ക്കു തോന്നുന്നു. കള്ളം പറഞ്ഞ് ഉള്ള ആളുകളെ ഒക്കെ ….കെയ്യില്…മടിശ്ശീലയിലുള്ള കാശു മുഴുവൻ അവിടെ ഇടീയ്ക്കാൻ വേണ്ടി വിടാൻ എനിയ്ക്കു താല്പര്യമില്ല. പിന്നെ അന്ന് അത് ഉപയോഗിച്ച രീതിയിൽ അല്ല ഇന്നു ഉപയോഗിക്കുന്നതും. പിന്നെ ആരാധനയ്ക്ക് ആണ് എങ്കിൽ ആരാധന, ഭക്തിയുടെ തലം, ആദ്യം കാമം പോകണം. അത് ഭാഗവതം തന്നെ പറയും. ഒരു കൊച്ചു കുട്ടിയാണ് അത് പഠിപ്പിയ്ക്കുന്നത് ഭാഗവതത്തിൽ.
ഒരുത്തനെ അച്ഛൻ പഠിപ്പിയ്ക്കാൻ വിട്ടു. സ്ക്കൂളിൽ പറഞ്ഞുവിട്ടു പഠിപ്പിയ്ക്കാൻ…. ഇവൻ ഈ സ്ക്കൂളിൽ പോകുന്നതിനു മുമ്പ് പഠിച്ചിട്ട് വന്നവനാണ്. അങ്ങിനെയുള്ളവൻ വലിയ തല്ലു കൊള്ളിയാണ്. ഈ സ്ക്കൂളിലെ പഠിപ്പ് അവന് സമ്മതം ആവില്ല. അപ്പോൾ ഈ സ്ക്കൂള് ഗംഭിരമാണ്…ഇപ്പോഴത്തെ നഴ്സറിയേക്കാൾ കൂടിയതാണ്….അതില് പഠിപ്പിക്കുന്ന ആചാര്യന്മാര് ഭയങ്കരന്മാരാണെന്ന് …. പേരു കൊണ്ടു തന്നെ അറിയും…നിങ്ങളുടെ നാട്ടിൽ ഒക്കെ ഈ ആംഗ്ലോ ഇന്ത്യൻസ് പഠിപ്പിയ്ക്കുന്നെന്ന് ഒക്കെ പറഞ്ഞാൽ പെട്ടെന്ന് വിടുകയില്ലേ… എന്നു പറഞ്ഞതുപോലെയുള്ള പേരാണ്…ഷണ്ഡൻ … അമർക്കൻ എന്നൊക്കെയാണ് പേര്…. പേരു കേൾക്കുമ്പോൾ തന്നെ പിള്ളേര് പേടിയ്ക്കും… ഇപ്പോഴുള്ള എല്ലാ ഇസ്ക്കൂളും നടത്തുന്നത് ഷണ്ഡാമർക്കന്മാരാണ്….അപ്പോൾ ഷണ്ഡനും അമർക്കനും നടത്തുന്ന സ്ക്കൂളാണ്. അപ്പോൾ രാജാവ് രാജാവിന്റെ പുത്രനെത്തന്നെയാണ് പറഞ്ഞുവിട്ടിരിക്കുന്നത്….ചക്രവർത്തി …രാജാവുമല്ല….ചക്രവർത്തി… പുത്രൻ അവിടെപ്പോയി. ഇവൻ ക്ലാസ്സിൽ ഒക്കെ ഇരിക്കും. പഠിപ്പിച്ചു കഴിഞ്ഞ സാധനം അവര് ചോദിച്ചാൽ അപ്പോൾ മണി പോലെ ഉത്തരം അവരോടു പറയും.
പക്ഷെ ഇന്റർവെലിന് ഒക്കെ ഇവൻ പിള്ളേരെ വേറെ പഠിപ്പിയ്ക്കും. ഇവന്റെ വക. ഇവന് ചില തീയറി ഒക്കെ ഉണ്ട്. ഗംഭീരനാണ്. അപ്പോൾ ഈ രണ്ടു മൂന്ന് ആഴ്ചത്തെ ക്ലാസ്സ് കഴിഞ്ഞപ്പോൾ … ഇടയ്ക്കിടയ്ക്ക് പിള്ളേരെ വിളിച്ച് മടിയിൽ കേറ്റി ഇരുത്തി നാല് ആളുകളുടെ കേൾക്കെ പഠിച്ചതിലെ നല്ലതു വല്ലതും ഉണ്ടെങ്കിൽ പറയുക…ചൊല്ല് എന്നൊക്കെ പറയില്ലേ…. അച്ഛന്റെയും അമ്മയുടെയും ഒരു വിഷമമാ ഇത്…. വീട്ടിൽ വല്ല മാന്യന്മാരും വന്നുകഴിഞ്ഞാൽ കൊച്ചിനെക്കൊണ്ട് വളരെ കൂടിയത് ഒക്കെ പറയിപ്പിച്ചാലാണ് ഈ മാന്യന്മാർക്ക് ഇഷ്ടമാവുക. ഞങ്ങളൊക്കെയാണ് വരുന്നതെങ്കില് ….ങ്ഹ്… അച്ഛനുമമ്മയും പിള്ളേരെ ഒക്കെ വിളിച്ചിട്ട് …. ഗീതയിലെ ശ്ലോകം ചൊല്ല്…. ഗീതയിലെ ശ്ലോകം ചൊല്ലിയില്ലെങ്കിൽ ആകെ മോശമാണ്. …നമ്മുടെ വീട്…..അമ്മയ്ക്കും അച്ഛനും ചൊല്ലാൻ അറിയില്ല… എന്നാലും കൊച്ചു ചൊല്ലണമെന്ന് നിർബന്ധമാണ്. വീട്ടിൽ ഒക്കെ ചെല്ലുമ്പോഴത്തേയ്ക്ക് ഭയങ്കര വിഷമമാണ്…. അന്നേരം ഈ കുഞ്ഞിന്റെ വിഷമം കാണുമ്പോൾ പതുക്കെ വിഷയം എങ്ങിനെയെങ്കിലും മാറ്റി അവിടുന്നൊന്ന് രക്ഷപെട്ടാൽ മതിയെന്നാണ് നമ്മളൊക്കെ വിചാരിക്കുക. കാരണം …ഈ കൊച്ചിനെക്കൊണ്ട് …തുമ്പിയെക്കൊണ്ട് കല്ലെടുപ്പിയ്ക്കുന്നതു പോലെ ഉടനെ ഗീത ചൊല്ലിയ്ക്കണം…. ഇതുകഴിഞ്ഞ്….ങ്ഹ്…കമ്മ്യൂണിസ്റ്റ് നേതാവാണ് വീട്ടിൽ വരുന്നതെങ്കില് ആദ്യം തന്നെ …ങ്ഹ്….ദാസ് ക്യാപ്പിറ്റലീന്ന് കുട്ടി ക്വോട്ട് ചെയ്ത് പറയണം. ഇല്ലെങ്കിൽ മോശമായിപ്പോയില്ലേ…നമുക്ക് വരുമാനം കുറഞ്ഞു പോവും …. അതുകഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ മറ്റേ കോൺഗ്രസ്സിന്റെ നേതാവാ പണപ്പിരിവിന് വരുന്നതെങ്കിൽ ഉടനെ ഗാന്ധിയെപ്പറ്റി കൊച്ച് പറയണം….(12.14 mts) സ്വല്പം കഴിഞ്ഞായിരിയ്ക്കും കാരണം അതേ വീട്ടിൽ പിരിവിന് ബിജെപിക്കാർ വരുന്നത്. അപ്പോൾ കുട്ടിയെക്കൊണ്ട് രാമക്ഷേത്രത്തെപ്പറ്റി വർത്തമാനം പറയിപ്പിയ്ക്കണം….ഇവൻ പ്രസംഗിയ്ക്കുകയും ഒക്കെ ചെയ്യും രാമക്ഷേത്രത്തെപ്പറ്റി … ഇങ്ങിനെ ഒന്നിനും കൊള്ളാത്ത കുറെ കുഞ്ഞുങ്ങളെ ജനിപ്പിയ്ക്കുന്ന പണിയാണ് ഇപ്പോൾ ഉള്ളത് …മനസ്സിലായോ എന്നറിയില്ല….
പ്രഹ്ലാദൻ
അപ്പോൾ കുട്ടികളെ ഓരോരുത്തർക്ക് മുമ്പിൽ അവതരിപ്പിയ്ക്കുമ്പോൾ … ആ കുട്ടികളെ… ഈ കുട്ടികൾക്ക് ഒന്നും യഥാർത്ഥത്തിൽ അവരുടെ ആ കുട്ടിക്കാലത്തിന് അനുസരിച്ചുള്ള സ്വാതന്ത്ര്യത്തിൽ ഒക്കെ പഠിയ്ക്കാൻ പറ്റില്ല….അങ്ങിനെ പഠിച്ച കൃത്രിമത്വമില്ലാത്ത ഒരു കുഞ്ഞിന്റെ കഥ …ഭാഗവതത്തിൽ ഉണ്ട്… ആ കുഞ്ഞിനെയാണ് ചക്രവർത്തി തന്നെയെടുത്ത് മടിയിൽ വയ്ക്കുന്നത്. … മടിയിൽ വച്ചിട്ട് ചക്രവർത്തി കുഞ്ഞിനോടു പറഞ്ഞു…നീ പഠിച്ചതിലെ നല്ലതു വല്ലതും ഉണ്ടെങ്കിൽ പറ(യുക). അതിലൊരു അപകടമുണ്ട്…..നീ പഠിച്ചതിലെ നല്ലതു വല്ലതും ഉണ്ടെങ്കിൽ പറ(യുക). വക്കീലിന്റെ ചോദ്യത്തിന്റെ ഉത്തരമാണെ പറയുന്നത്. നീ പഠിച്ചതു പറയാനല്ല പറഞ്ഞത് ….നിന്നെ ഷണ്ഡനും അമർക്കനും പഠിപ്പിച്ചതു പറയാനല്ല പറഞ്ഞത് …നീ പഠിച്ചതിലെ നല്ലതു വല്ലതും ഉണ്ടെങ്കിൽ പറയാനാ പറഞ്ഞത് … അപ്പോൾ കുഞ്ഞ്…. മനോഹരമായി പറഞ്ഞു. ….. സുഖം ഐന്ദ്രിയകം ദൈത്യാ ദേഹയോഗേന ദേഹിനം ….സർവ്വത്ര ലഭ്യതേ ദുഃഖം….യഥാ ദുഃഖം അയത്നതഃ…. വളരെ ഭംഗിയായിട്ട് പറഞ്ഞു….
അപ്പോൾ കേട്ട മാത്രയിൽ സംസ്കൃതം നന്നായിട്ട് അറിയുന്നയാളാണ്…. ചക്രവർത്തി… അപ്പോൾ അദ്ദേഹം അന്നത്തെ ഭാഷ അതാണ്…. ആ ഭാഷയിലാണ് പറഞ്ഞുകൊടുത്തത്…..അപ്പോൾ ചക്രവർത്തിയ്ക്ക് ഇത് കേട്ടപ്പോഴേ…. കാര്യം പിടികിട്ടി …മകൻ പറഞ്ഞത് …. സംഗതി അപകടം പിടിച്ചതാണെന്ന്….. ഇവനെ ഇങ്ങിനെ വച്ചോണ്ടിരുന്നാൽ പറ്റില്ല… മടിയിൽ നിന്ന് എടുക്കുകയും ഒരു ഏറ് വച്ചുകൊടുത്തു. ഏറ് വച്ചുകൊടുത്തു ആളെ വിളിച്ചു….പഠിപ്പിയ്ക്കുന്നവനെ വിളിച്ചുകൊണ്ടുവാ എന്നു പറഞ്ഞു…. ഇതാണോ അവനെ പഠിപ്പിക്കുന്നെ…. അപ്പോൾ ശണ്ഡനും അമർക്കനും ഒക്കെ തുള്ളി വന്നു….വിറച്ചുകൊണ്ട് നിന്നു…. പറഞ്ഞു …. ഇങ്ങിനെയാണോടാ പഠിപ്പിയ്ക്കുന്നെ…. അവൻ പറഞ്ഞത് കേട്ടില്ലേ…. സുഖം ഇന്ദ്രിയത്തിന്റെയാണ്…..അത് ദേഹി ദേഹത്തോട് യോജിയ്ക്കുമ്പോൾ ഉണ്ടാകുന്നതാണ് സുഖം. താല്ക്കാലികമാണ്…..എല്ലാ ദുഃഖവും പെട്ടെന്ന് കിട്ടും…അതിന് പ്രയത്നിയ്ക്കുകയും വേണ്ട….ദുഃഖമാണെങ്കിൽ പ്രയത്നിയ്ക്കണ്ട. സുഖത്തിനാണെങ്കിൽ ദേഹം ദേഹി ദേഹത്തോട് ദേഹി യോജിച്ചാലെ കിട്ടുകയുള്ളൂ……അതുകൊണ്ട് സുഖദുഃഖങ്ങൾക്ക് അതീതമായി ചിന്തിയ്ക്കണ്ടതാണ് എന്ന് അർത്ഥം വരുമാറ് കുഞ്ഞ് പറഞ്ഞപ്പോഴാ ഇഷ്ടപ്പെടാതെ വന്നത്.
സുഖം ഉണ്ടാക്കുവാൻ വേണ്ടിയാണ് ഈ സമ്പാദ്യം മുഴുവൻ ഉണ്ടാക്കുന്നത്. …ചക്രവർത്തിയിരുന്ന്…മകനെയും കൂടെ സുഖിപ്പിയ്ക്കാൻ…. അവനാ ഇത് പഠിപ്പിച്ചിട്ട് പഠിച്ചിട്ട് തിരിച്ചടിയ്ക്കുന്നത്. അതും കൊച്ചു പയ്യൻ…. എടുത്ത് ഒരേറ് വച്ചു കൊടുത്തു. ശണ്ഡനും അമർക്കനും ഒക്കെ ഉത്തരവ് കൊടുത്തു… ഇനി നിങ്ങൾ വളരെ സൂക്ഷിയ്ക്കണം ….കുറെ കൊള്ളിയ്ക്കരുതാത്തവന്മാര് ഇതിലെയൊക്കെ കറങ്ങുന്നുണ്ട്… അവന്മാരായിരിയ്ക്കും ഈ കൊച്ചിന് ഇതൊക്കെ പഠിപ്പിച്ചു കൊടുക്കുന്നത്. അപ്പോൾ അവരെ നിങ്ങൾ സൂക്ഷിയ്ക്കണം. അതുകൊണ്ട് നല്ലതു തന്നെ പഠിപ്പിയ്ക്കണം. ശരി… ഏറാൻ… ഇനി മുതൽ അങ്ങിനെ ചെയ്തുകൊള്ളാമെന്നൊക്കെ പറഞ്ഞ് ഉത്തരവാക്കി അവര് പോയി. ഒരു മാസം പഠിപ്പിച്ചു കഴിഞ്ഞ് വീണ്ടും മകൻ പഠിച്ചത് മാറിയിട്ടുണ്ടോ എന്നറിയാൻ സ്വാഭാവികമായിട്ട് അച്ഛൻ വിളിച്ചു ചോദിയ്ക്കുമല്ലോ… വിളിച്ച് മടിയിൽ ഇരുത്തി…. അപ്പോൾ ആദ്യം പറഞ്ഞത് ഒന്നാം പാഠമാണ്. ആ ഒന്നാം പാഠം ഉൾക്കൊണ്ടു കഴിഞ്ഞാൽ രണ്ടാം പാഠം ഉൾക്കൊള്ളാം. അപ്പോൾ മടിയിലിരുത്തിയിട്ട് അച്ഛൻ ചോദിച്ചപ്പോൾ മകൻ പറഞ്ഞു…
സ്വന്തം ബുദ്ധിയില് മെനഞ്ഞ് എടുക്കരുത് …..
ശ്രവണം കീർത്തനം വിഷ്ണോ സ്മരണം പാദസേവനം, അർച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനം : ഇതാണ് ഭക്തി ….ഇതാണ് ഭാഗവതം കാണുന്ന ഭക്തി …ഇതാണ് അറിയേണ്ടതെങ്കിൽ അതിനു വഴി അത് ചോദിയ്ക്കുക എന്നുള്ളതാണ്. ഭക്തിയുടെ വഴി അതാണ്. അച്ഛാ സുഖം ഇന്ദ്രിയത്തിന്റെയാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു വഴിയേയുള്ളൂ….. ശ്രവണം… കേൾക്കണം… പാരമ്പര്യങ്ങളിൽ നിന്ന് കേട്ടറിയണം അതിന്റെ വഴി…ശാന്തി കിട്ടാൻ. സ്വന്തം ബുദ്ധിയില് മെനഞ്ഞ് എടുക്കരുത്. അത് ഇന്ന് നിങ്ങൾക്ക് ശരിയായിരിയ്ക്കും. നിങ്ങൾ നാളെ അതിൽ നിന്ന് മാറുമ്പോൾ അത് തെറ്റാകും. കാരണം എന്നെ കേൾക്കുന്ന നിങ്ങളുടെ ഒക്കെ ചരിത്രം നിങ്ങൾ പരിശോധിക്കുക.
ഇന്നു നിങ്ങൾ നിലകൊള്ളുന്ന ആശയത്തിൽ എത്തിയിട്ട് എത്ര നാളായി. നിങ്ങൾ ജനിച്ചതു മുതൽ ഇതുവരെ നിങ്ങൾ വച്ചുപുലർത്തിയതാണോ നിങ്ങളുടെ ബന്ധങ്ങളും ദർശനങ്ങളും എല്ലാം. അതോ ഇതിനുമുമ്പുള്ള പലതിനെയും തള്ളിക്കളഞ്ഞാണോ നിങ്ങൾ ഇവിടെ എത്തിയത്. നിങ്ങൾ അവിടെ നിന്നപ്പോഴുള്ള ….വികാരങ്ങള്…….ഇവിടെയെത്തിയപ്പോൾ മുമ്പ് നിന്നതിനോടുള്ള എതിർപ്പും ഇന്ന് ഉള്ളതിനോടുള്ള ആനുകൂല്യവുമായി വികാരമായി മാറുകയാണോ…വിചാരമായി വളരുകയാണോ….ചോദ്യം സ്വയം ചോദിച്ചാൽ മതി …മറ്റൊരാള് ചോദിയ്ക്കേണ്ട. നിങ്ങളൊക്കെ ജനിച്ചതു മുതൽ ഇന്നുവരെ വച്ചുപുലർത്തിയ ഒരു ദർശനത്തിൽ നിന്നാണ് കൊണ്ടുപോകുന്നത് എങ്കിൽ ഞാൻ പറഞ്ഞതെല്ലാം തെറ്റായി എന്നാണ്. നിങ്ങൾ മകനായിരുന്നപ്പോഴും നിങ്ങൾ അച്ഛനായിക്കഴിഞ്ഞപ്പോഴും നിങ്ങൾ ഉദ്യോഗസ്ഥനായപ്പോഴും അനുദ്യോഗസ്ഥനായപ്പോഴും നിങ്ങൾ സാമാജികനായപ്പോഴും അല്ലാത്തപ്പോഴും എല്ലാം….നിങ്ങൾ വച്ചു പുലർത്തുന്ന ദർശനവും ഇതും വികാരലേശമില്ലാതെ വിചാരത്തിന്റേതാണെന്ന് പറയാൻ കഴിയുമെങ്കിൽ …. അല്ല…കുറെ കാലഘട്ടത്തേയ്ക്ക് നിങ്ങൾ കൊണ്ടുനടന്ന പലതിലും വികാരാവേശത്താൽ അതിന്റെ അനുയായിയോ നേതാവോ ആയോ അടരാടിയ കാലങ്ങളിൽ വച്ചു പുലർത്തിയ ആശയങ്ങൾ…നിങ്ങൾ അതിൽ നിന്ന് വിട്ട് മറ്റൊന്നിൽ വന്നപ്പോഴ് … ഇന്ന് വച്ചുപുലർത്തുന്ന ഒരെണ്ണം ഉണ്ടെങ്കിൽ നാളെ ഇതും മാറിക്കൂടേ. (41.32 mts).
സനാതനത്തിന് മാറ്റമില്ല
മാറ്റമുള്ള ഒന്ന് സനാതനമല്ല. ഇതൊക്കെ നിങ്ങൾക്ക് പിടിയ്ക്കാത്തതായിരിയ്ക്കും. മാറ്റമില്ലാത്തത് സനാതനമാണ്. സനാതന സമ്പ്രദായം അനുസരിച്ചുള്ള ഗാർഹസ്ഥ്യം ഉണ്ട്. സനാതന സമ്പ്രദായം അനുസരിച്ചുള്ള ബ്രഹ്മചര്യം ഉണ്ട്. സനാതന സമ്പ്രദായം അനുസരിച്ചുള്ള സന്യാസവും വാനപ്രസ്ഥവും ഉണ്ട്. അതിൽ വികാരത്തിന് പ്രാധാന്യമില്ല. വിചാരത്തിന് വളരെ പ്രാധാന്യമുണ്ട്.
ഹിരണ്യകശിപുവും ഭൗതികതയും
നല്ലപോലെ വിചാരം ചെയ്തിട്ട് മാത്രം സ്വീകരിയ്ക്കണ്ടെതെങ്ങനെയാണെന്ന് ഈ കൊച്ചു കുഞ്ഞ് …പേര് പ്രഹ്ളാദൻ … ഈ പേര് കേട്ടിട്ടുണ്ടാവും. … അച്ഛന്റെ പേര് ഹിരണ്യകശിപു….. പേര് അന്വർത്ഥമാണ്…. ഹിരണ്യം – സ്വർണ്ണം… കശിപു …മെത്ത…. സ്വർണ്ണമെത്തയിൽ കിടക്കാൻ ആഗ്രഹിയ്ക്കുന്നവൻ ഹിരണ്യ കശിപു. സ്വർണ്ണമെത്തയിൽ കിടക്കാനുള്ള ആഗ്രഹം….സ്വർണ്ണം..മായ … ഈ പ്രപഞ്ചം മായാ മയമാണ്….മായാമയമായ പ്രപഞ്ചം അതിന്റെ സ്വഭാവമനുസരിച്ച് മാറിക്കൊണ്ടിരിയ്ക്കും….മാറുന്ന പ്രപഞ്ചത്തിന്റെ മാറ്റത്തെ മനസ്സിലാക്കുന്നതാണ് സനാതനം. …..മാറ്റമില്ലാത്ത ….സത്യത്തെ മനസ്സിലാക്കലും… അത് മനസ്സിലാക്കാതെ കിടക്കുന്നവൻ ഹിരണ്യകശിപുവാണ്…… അത് കൊണ്ട് അവൻ പറയും തന്റെ നാമം എല്ലാവരും ജപിയ്ക്കണമെന്ന്. അതുകൊണ്ട് അവൻ തന്നെ എല്ലാത്തിനെയും എതിർക്കും. ഭൗതികതയ്ക്ക് അപ്പുറം യാതൊന്നുമില്ലെന്ന്……തീരുമാനമെടുത്തവനാണ് ഹിരണ്യ കശിപു. ഭൗതികതയ്ക്ക് വേണ്ടിയാണ് അവന്റെ എല്ലാ വഴക്കുകളും. ഭൗതികേതരമായ ഒന്നിൽ നിന്ന ദർശനങ്ങളെപ്പോലും അവൻ ഭൗതികത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയും ചെയ്യും. അത്തരം ഹിരണ്യകശിപു പ്രമാണത്തിലുള്ള ആളുകൾക്ക് എത്തിച്ചേരാൻ പറ്റുന്നതല്ല….. രണ്ടാമത്തെ പാഠത്തിൽ പറഞ്ഞത്. അതിന് ശ്രവണം ചെയ്യണം.
അതീതി ബോധാചരണ പ്രചാരണഃ എന്നാണ്…..വികാരമുള്ളവർ ഒരിക്കലും അതീതത്തിന് പ്രാധാന്യം കൊടുക്കാറില്ല….അവര് സ്ക്കൂളിൽ പോകുമ്പോഴും…. പഠിയ്ക്കുന്നതിന് മുൻപ് പഠിപ്പിയ്ക്കുന്നവനെ പഠിയ്ക്കാൻ ശ്രമിയ്ക്കും. രണ്ടാഴ്ച സ്ക്കൂളിൽ പഠിക്കുന്നതിന് മുൻപ് അവൻ അപ്പുറത്തൊരു സ്ക്കൂള് തുടങ്ങും. കാരണം പഠിയ്ക്കുന്നതിനെക്കാൾ പഠിപ്പിയ്ക്കുന്നവനാണ് മഹത്വം ഉള്ളത്. …ശരിയല്ലേ…. ഉടനെ അത് തുടങ്ങും. നാലാഴ്ച വണ്ടിപ്പണി പഠിയ്ക്കാൻ പോയിനിന്നാൽ നാലാഴ്ച കൊണ്ടാണ് പഠിച്ചെടുക്കാവുന്നതെങ്കിൽ ഒരാഴ്ച കഴിയുമ്പോൾ ആളുകള് വന്ന് വണ്ടി പണിയിപ്പിയ്ക്കുന്ന മുതലാളിയോട് സംസാരിയ്ക്കുന്നതും മറ്റ് കാര്യവും ഒക്കെ കാണുന്നതു കൊണ്ട് അവൻ ഉടനെ തന്നെ ഒരു കാര്യം ചെയ്യും ….. അപ്പുറത്ത് ഒരു വർക്ക്ഷോപ്പ് ഇടും. …. പക്ഷെ പലപ്പോഴും അവൻ നിങ്ങളുടെ വണ്ടിയുടെ പാർട്ട്സ് എടുത്ത് വേറൊരുത്തന് ഇട്ടുകൊടുത്ത് കാശ് വാങ്ങിയ്ക്കും …കാരണം അവൻ ശരിയ്ക്കു പഠിച്ചവനല്ല….ഇതിന് ഒരു പാരമ്പര്യ … (44.16 mts end of 14th vid clip – this audio clip is not complete …)
ക്രമമുക്തി
ആലയവും ആരാധനയും ….ഭാഗം 15 (as per the audio clips given on Shreyas website )
..ക്ഷേമ ആത്മവാൻ ….നിന്റെ യോഗവും ക്ഷേമവും വരെ അതിവർത്തിയ്ക്കട്ടെ….. കേട്ടു … ഇതാണ് ഭാരതീയ ദർശനം. …. എന്നാൽ തമസ്സിനെ രജസ്സു കൊണ്ടും, രജസ്സിനെ സ്വത്വം കൊണ്ടും, അല്ലാതെ തമസ്സിൽ നിന്ന് നേരിട്ട് അതിക്രമിയ്ക്കാൻ വഴിയില്ല. തമോഗുണ പ്രധാനനായ ഒരുവന് ഗുണാധിക്യം തമസ്സിലായതുകൊണ്ട് …. എന്തുകൊണ്ടാ…. അവൻ എപ്പോഴും തമസ്സിലായിരിയ്ക്കില്ല…… ചെറിയ വെള്ളി വെളിച്ചം സ്വത്വത്തിന്റെ കാണും…. ഒരുമാതിരി നല്ല നിലയില് രജസ്സു കേറി പ്രവർത്തിയ്ക്കുന്നുണ്ടാവും. …. ആ രജസ്സിനെ സ്വത്വവുമായി കൂട്ട് പിടിച്ച് തമസ്സിൽ നിന്നു വേർപെടുത്തി…..രജസ്സാധിക്യമുള്ള തമസ്സാക്കി പ്രാരബ്ധങ്ങളിൽ നിന്ന് മുക്തനായി വീണ്ടും സ്വത്വം അധികമുള്ള സത്വഗുണ പ്രധാനനായി ശാന്തനായി, അവിടെ നിന്നു സ്വത്വത്തെയും അതിക്രമിയ്ക്കാൻ ഭാരതീയ ആചാര്യന്മാർ പറയും. ഇതാണ് ക്രമമുക്തി.
അതിനു പറയുമ്പോഴാണ് അവർ ബ്രഹ്മചര്യവും, ഗാർഹസ്ഥ്യവും, വാനപ്രസ്ഥവും, സന്യാസവും പറയുന്നത്. അങ്ങിനെയേ സന്യാസം ഉള്ളൂ. ഒരു ജന്മത്തിൽ അല്ലായിരിയ്ക്കാം പല ജന്മത്തിൽ ആയിരിയ്ക്കാം. ആരെങ്കിലും ഇപ്പോൾ വന്ന് ഒരുത്തൻ ബ്രഹ്മചര്യത്തിൽ നിന്ന് ഡയറക്ടായി സന്യാസിയായി വിജയിച്ചതായി നിങ്ങൾക്ക് കാണുമ്പോൾ തോന്നുന്നുണ്ടെങ്കിൽ അവൻ മുമ്പ് ഗാർഹസ്ഥ്യം കഴിഞ്ഞതുകൊണ്ടായിരിയ്ക്കണം. കഴിഞ്ഞിട്ടില്ലെങ്കിൽ ആശ്രമത്തിൽ അവൻ ഗാർഹസ്ഥ്യം ഉണ്ടാക്കും ….തുടങ്ങും …സംശയിക്കേണ്ട.. .അപ്പോൾ പിന്നെ അത് അർത്ഥവിരാമത്തിൽ എത്തും. (45.33 mts ).. (inaudible word) .. ഞാൻ നേരത്തെ പറഞ്ഞതുപോലെ ദേ വിദ്യേ വേദിതവ്യേ ഇതിഹസ്മയത് വേദവിദോ വദന്തി … പരാ ചൈവ അപരാച….
ദൃശ്യം ദൃക്ക്
ദൃശ്യം ദൃക്ക് എന്ന് രണ്ടാണീ പ്രപഞ്ചം…. പിരിയുന്നിത് …ദൃക്ക് ദൃശ്യം എന്ന് ഇരു പങ്കാർന്ന് അഖിലപ്രപഞ്ചം….അറിയുന്നത് ദൃക്ക്……അത് ഏതിനെ അറിയുന്നു….ആയത് ദൃശ്യരൂപമാം….വിദ്യാനന്ദ തീർത്ഥപാദരെ ഉദ്ധരിയ്ക്കാമെന്ന് തോന്നുന്നു. നല്ല നിർവചനം മലയാളത്തിൽ അതാണ് കിട്ടാവുന്നത് … പിരിയുന്നിത് ദൃക്ക് ദൃശ്യമെന്ന് ഇരുപങ്കാർന്ന് അഖില പ്രപഞ്ചവും….അറിയുന്നത് ദൃക്ക്…..അത് ഏതിനെ അറിയുന്നു. … ആയത് ദൃശ്യരൂപമാം… ഏത് അറിവെടുത്താലും അറിയുന്നവനും അറിവുമെന്ന് രണ്ടുണ്ട്.….അറിയുന്നതൊക്കെ ദൃശ്യം….അറിയുന്നവൻ ദൃക്ക്. അറിയുന്നവന്റെ അറിവിന് വിഷയീഭവിയ്ക്കുന്നതുകൊണ്ട് അറിയുന്നതെല്ലാം അറിയുന്നവനെക്കാൾ ചെറുതാണ്.... സുഖിയ്ക്കുന്നില്ല…
സ്വാമിജിയോടുള്ള എതിർപ്പ്
നിങ്ങള് പലയിടത്തും പലരും എടുത്തിട്ടുണ്ട്…ഫ്രീയായിട്ട് ഒക്കെ കിട്ടും …. അത് മേടിച്ചിട്ട് ഒന്നു കേട്ടുനോക്കുക…. ഇത് നിങ്ങളുടെ നാടിനും നിങ്ങളുടെ സംഘടനയ്ക്കും നിങ്ങളുടെ ചുറ്റുപാടുകൾക്കും ഉൾക്കൊള്ളാൻ പറ്റുന്നതാണെന്ന് തോന്നിക്കഴിഞ്ഞ് മാത്രം വിളിയ്ക്കുക. കാരണം ഞാൻ നാട് നന്നാക്കുവാൻ ഇതുവരെ ഇറങ്ങിയിട്ടില്ല ; നശിപ്പിയ്ക്കാനും. … ഇതൊക്കെ ഞാൻ പഠിച്ചത് എനിയ്ക്കു നന്നാകാനാണ്. അതിൽ ഒരുമാതിരി വേണ്ടപോലെ നന്നായതായിട്ടാണ് എന്റെ വിശ്വാസം. (47 mts)…. എന്റെ മനസ്സിന്റെ സന്തോഷവും എന്റെ മനസ്സ് കൊണ്ടുപോകുന്ന തലങ്ങളും ഇങ്ങിനെ ആയിത്തീർന്നത് ഇതൊക്കെ പഠിച്ചിട്ടാണ്. അതുകൊണ്ടുതന്നെ ഞാൻ അതിൽ സംതൃപ്തനുമാണ്. അതിനപ്പുറം ഇത് ജനങ്ങളെ പഠിപ്പിയ്ക്കണമെന്ന് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. … അതെ… അതിനാ ഞാനിത് പറയുന്നെ…അതിനി ചോദ്യം വരാതിരിയ്ക്കാനാണ് ഇത് പറയുന്നത് … അതിനുവേണ്ടി മാത്രമാ ഇപ്പം ഇത് പറയുന്നത്… അങ്ങു പറഞ്ഞ ആ ഒറ്റ കാര്യത്തിനാ ഞാൻ ഇപ്പോൾ ഇത്രയും പറയേണ്ടി വന്നത് … ..അല്ലെങ്കിൽ പറയില്ല…. അപ്പോൾ അതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമല്ലാത്തവർക്ക് ഇത് കേൾക്കാതെ ഇരിയ്ക്കാം. നിങ്ങളുടെ ആരെങ്കിലും ഇത് കേട്ട് നശിച്ചു പോകുമെന്ന് തോന്നിയാൽ അവരെ കേൾപ്പിയ്ക്കാതെ ഇരിയ്ക്കാം. അല്പം കൂടെ കടന്ന് ആരും ഇങ്ങിനെയൊന്നും മനസ്സിലാക്കിക്കൂടാ എന്ന് തോന്നിയാൽ ഞാൻ ഇറങ്ങിപ്പോകുമ്പോൾ എന്നെത്തന്നെ അങ്ങ് ഇല്ലാതാക്കാം…..These are all welcome … ഒരു വിരോധവും അതിനില്ല…. പക്ഷെ അടിസ്ഥാന സത്യങ്ങളെ മാറ്റിപ്പറയാൻ ആവില്ല. അതുകൊണ്ട് ശ്രദ്ധിച്ചു പഠിയ്ക്കുക. ശ്രദ്ധിച്ചു പഠിയ്ക്കണമെങ്കിൽ അതീതി ബോധാചരണ പ്രചാരണഃ അങ്ങിനെ ഒരു കുഞ്ഞ് അമ്മയുടെ ഗർഭത്തിൽ കിടന്നു തന്നെ പഠിച്ചു. അങ്ങിനെവരെ പഠിയ്ക്കാമെന്നാ ഈ ദർശനം പറയുന്നത്. (48.10 mts)
മനുസ്മൃതി ….
പുറത്തുവന്നാൽ അപ്പോൾ എത്ര എളുപ്പമായിരിയ്ക്കും. അകത്തു പഠിച്ചെങ്കിൽ… അകത്തു പഠിച്ചവനാണ് മുമ്പ് പറഞ്ഞ പ്രഹ്ലാദൻ….അതെ അത് പറയാം… ഇതിനോട് ചേർന്ന് വരുന്നതാണ്. … മനുസ്മൃതി ഇത്തരം രംഗങ്ങളിൽ അതിനൊരു വഴി പറയും. മൂന്ന് ദണ്ഡങ്ങളാണ് മനുഷ്യനിൽ ഇതിനുള്ളത്. ഒന്ന് മനോദണ്ഡം….രണ്ട് വാക്ദണ്ഡം…മൂന്ന് കായദണ്ഡം…. കുറ്റങ്ങളെയും മനുസ്മൃതീകാരൻ മൂന്നായി തിരിയ്ക്കും… മനസ്സുകൊണ്ടു ചെയ്യുന്ന കുറ്റങ്ങൾ…. അതിനു പ്രായശ്ചിത്താദികൾ അനിവാര്യമാണ്. അകാരണമായി ഒരാളിന്റെ വിനാശത്തെ നമ്മള് മനസ്സുകൊണ്ട് സങ്കല്പിച്ചാൽ ഒരാഴ്ച കഴിയുമ്പോൾ നമ്മുടെ വിനാശം തുടങ്ങും. അതിന് പ്രായശ്ചിത്തം വേണം. കാരണം മനസ്സ് അവിടെ നമ്മുടേതാണ് നശിക്കുന്നത്. അപ്പോൾ മനോദണ്ഡം. ….രണ്ട് വാക്കുകൊണ്ട് മറ്റൊരാൾക്ക് ദണ്ഡം ഉണ്ടാക്കിയാൽ …വാക് പാരുഷ്യവും മറ്റും… അത് അടുത്ത ദണ്ഡമാണ്. ….മൂന്ന് ശരീരത്തിന് ഏൽപ്പിയ്ക്കുന്ന ആഘാതങ്ങൾ …ഹിംസകൾ … ഇങ്ങിനെ മൂന്നെണ്ണമുണ്ട്…. മൂന്നിനും… ഒന്നമത്തേതിന് മൂന്ന്…രണ്ടാമത്തേതിന് നാല്…. മൂന്നമത്തേതിന് മൂന്ന് .. എന്ന് നാലും മൂന്നും… മൂന്നും നാലും ഏഴും മൂന്ന് പത്ത് പിരിവുകളുമുണ്ട്. അതുവച്ചാണ് ഇന്ത്യയുടെ law മുഴുവൻ. അന്നും പോയിരുന്നത്. ഈ മൂന്ന് ദണ്ഡങ്ങളേയും അതിക്രമിയ്ക്കുമ്പോഴാണ്….. ത്രിദണ്ഡിനാകുന്നത്… അവരാണ് പണ്ട് നിയമം ഒക്കെ നടത്തിയിരുന്നത്. ന്യായാധിപന്മാർ ….ശങ്കരാചാര്യന്മാരിൽ ചിലര് മൂന്ന് ദണ്ഡുള്ളവരുണ്ട്…. ആ ദണ്ഡ് അവര് വാക്ദണ്ഡം, മനോദണ്ഡം കായദണ്ഡം ഒക്കെ കളഞ്ഞാണ്. അതിൽ മനോദണ്ഡം മാത്രം തീരുകയും വാക്കും പ്രവൃത്തിയും ഇനിയും കുറെക്കൂടെ നന്നാകാനുണ്ട്…. എന്നുപറഞ്ഞാൽ അങ്ങിനെയേ പ്രവർത്തിയ്ക്കാൻ പറ്റൂ…മഠം ഉള്ളതുകൊണ്ട്. ….
ശങ്കരാചാര്യന്മാർ …..
അപ്പോഴാണ് ഏക ദണ്ഡിയാകുന്നത്….. ഇതിനൊക്കെ rule ഉണ്ട്….. ഇതിനു പകരം എനിയ്ക്ക് അഭിമാനം തോന്നി….നാളെ രാവിലെ ഒരു മുളം കമ്പ് എടുത്ത് അതിന്റെ മുട്ട് നോക്കി മുറിച്ച് അതേൽ ഒരു ഉണ്ടയും കെട്ടിത്തൂക്കി അതേൽ എന്റെ പൂണൂലും കെട്ടിയാൽ…. ഞാനെന്നിട്ട് ഏക ദണ്ഡിയാണെന്ന് പറഞ്ഞ് നടന്നാൽ ജനം പരിഹസിയ്ക്കും. ഇത് ജീവിതത്തിന്റെ ഒരു ആദ്ധ്യാത്മികമായ അനുഭൂതിയുടെ ഒരു തലമാണ് …. സനാതന ധർമ്മത്തിൽ ഇങ്ങിനെ നിയമങ്ങൾ ഉണ്ട്. അത് അനുസരിച്ച് ജീവിച്ചാൽ ആരും അംഗീകരിയ്ക്കും. ആരും ഇത് സ്വീകരിയ്ക്കുകയും ചെയ്യും. യുക്തിയ്ക്ക് നിരക്കുന്നതും സനാതനവും ആയതും ഒന്നും ആർക്കും വലിച്ചെറിയാൻ സാധിക്കില്ല. അതിനാ സനാതനം എന്ന് പേരുള്ളത്. അതുകൊണ്ടാണ് ഞാൻ മുമ്പെ ഒരു ചോദ്യം ചോദിച്ചത് …. നിങ്ങൾ ഒക്കെ ആദ്യം മുതൽ ഇവിടം വരെ ഒരേ ദർശനത്തിലൂടെയാണോ പോന്നത്. അതോ മാറി മാറി അനേക ദർശനങ്ങളിലൂടെ പോന്നപ്പോൾ നിങ്ങൾ വികാരം കൊണ്ടവരാണോ…. പറയണ്ട ഉത്തരം …സ്വയം ആലോചിച്ചാൽ മതി….പറഞ്ഞാൽ വഴക്കിന് ഇടയാകും …നിങ്ങൾ ആലോചിച്ചാൽ മതി …
അനേക ദർശനങ്ങൾ …. അനേക വികാരങ്ങൾ
അപ്പോൾ ഇവിടെ അനേക ദർശനങ്ങളിൽപ്പെട്ട് അനേക കാലങ്ങളിൽ അനേക വികാരങ്ങളിൽ ജീവിച്ച് ആ വികാരങ്ങളുടെ തലങ്ങളിൽ എല്ലാം പലതിനോടും എതിർത്ത് ……എതിർപ്പ് നമ്മുടെ സ്വഭാവമായിത്തീർന്നിട്ടുണ്ടോ. ഉണ്ടെങ്കിൽ പഠിക്കാനായില്ല. ഇതാണ് ആ കൊച്ചു കുഞ്ഞ് അച്ഛനോട് പറഞ്ഞത്. അതിന്റെ ഭാഗമായിട്ടാണ് പറഞ്ഞത് …അച്ഛാ …ശ്രവണം …കേൾക്കണം ആദ്യം. പറഞ്ഞാൽ പോരാ…. രണ്ട് …കേട്ട വസ്തു കീർത്തനീയമാണെങ്കിൽ കീർത്തിയ്ക്കണം. കേൾക്കുന്നത് കീർത്തനീയം ആയിരിയ്ക്കും. ശ്രവണം…കീർത്തനം…. സർവ്വവ്യാപകമായിരിയ്ക്കുന്ന ആ ബോധത്തെ ….വ്യാപനോതി ഇതി വിഷ്ണു…..സ്മരിയ്ക്കണം….വിഷ്ണോഹൊ സ്മരണം…. ആ പാദങ്ങളെ സേവിയ്ക്കണം….പാദസേവനം… എല്ലാ പാദങ്ങളും ആ പാദങ്ങളാണെന്ന് അറിഞ്ഞ് സേവിയ്ക്കണം. അർച്ചിയ്ക്കണം…. അവിടെ അർച്ചനം ഉണ്ട്…മുമ്പ് പറഞ്ഞ അർച്ചനം അവിടെ ഉണ്ട്….വന്ദിയ്ക്കണം… ദാസനെപ്പോലെ കഴിയണം…സഖാവിനെപ്പോലെ കഴിയണം…. ആത്മനിവേദനം നടത്തണം…ഇങ്ങിനെ ഒൻപതു വിധ ഭക്തിയും അതിൽ ഒന്നായ അർച്ചനയും ഉണ്ട്.
പക്ഷെ ആ അർച്ചനയിൽ അർച്ചകൻ ഈ ഭാവത്തിൽ എത്തി അർച്ചിയ്ക്കണം. അതിന് സഹായമാകുന്ന എല്ലാ അർച്ചനകളും സനാതനങ്ങളാണ്. അത് അല്ലെന്ന് ഞാൻ കഴിഞ്ഞ ക്ലാസ്സിലും പറഞ്ഞിട്ടില്ല എന്നാണ് എന്റെ വിചാരം. ഇവിടെ അത് conclude ചെയ്യാം. വക്കീലിന്റെ ചോദ്യം….വക്കീലിന്റെ ചോദ്യം കഴിഞ്ഞപ്പോൾ അവിടുന്ന് ഒരു ചോദ്യം ചോദിയ്ക്കാൻ എണ്ണീറ്റു….ചോദ്യങ്ങൾ നിങ്ങള് ചോദിച്ചിട്ടാണ് ഞാൻ പറയുന്നത് എന്ന് എല്ലാവരും ഓർക്കണേ… ഇല്ലെങ്കിൽ മുമ്പത്തെപ്പോലെ പ്രശ്നങ്ങൾ ആവും …. ഞാൻ eclairs-നെ നിർത്തിയിട്ടും ഇല്ല. …..eclairs എന്നു പറഞ്ഞാൽ അറിയുമോ…. ങ്ഹ… ഇംഗ്ലണ്ടില് തെരഞ്ഞെടുപ്പിന്റെ സമയത്ത് സ്ഥാനാർത്ഥി അയാളുടെ eclairs-നെ നിർത്തും ചോദ്യം ചോദിയ്ക്കാൻ….അയാളു തന്നെ ചോദ്യം പഠിപ്പിച്ചിട്ട്. ….
ജ്യോതിഷം….. ജ്യോതിഷിയുടെ അടുക്കൽ പോകരുത്
ഞാൻ മനസ്സിലാക്കിയിടത്തോളം… ജ്യോതിഷം യവന സംഭാവനയും ജ്യോതിശാസ്ത്രം ഭാരതീയ സംഭാവനയുമാണ്. ജ്യോതിഷം എന്ന് ഭാരതീയർ പറയുന്ന ജ്യോതിഷം ഖഗോള വിജ്ഞാനീയം എന്ന് അറിയപ്പെടുന്ന ജ്യോതിശാസ്ത്രമാണ്…. അത് തികച്ചും ഗണിതയുക്തിയിൽ തന്നെ ശാസ്ത്രീയമാണ്. ആര്യഭട്ടൻ, ഭാസ്കരൻ, ഭാസ്കരൻ രണ്ടാമൻ, ശങ്കരൻ, ആദി ശങ്കരാചാര്യരല്ല…വേറൊരു ശങ്കരൻ ഉണ്ട്….ശങ്കരൻ…ബ്രഹ്മഗുപ്തൻ ഇവരൊക്കെ അതിൽപ്പെട്ട ആചാര്യന്മാരാണ്. വളരെ നിഷ്ണാതന്മാരുമാണ്. അത് വേദാന്തത്തിന്റെ കണ്ണാണ്…..വേദങ്ങളുടെ അംഗവുമാണ്. വേദാംഗമാണ്. … ഇന്ന് ജ്യോതിഷം എന്ന് പരക്കെ പറയുന്നത്. …. അതിനെയല്ല…. പ്രവചനങ്ങളെയാണ്. ആധുനിക കാലത്ത് അത് വളരെ കൂടി വന്നിട്ടുണ്ട്. എന്നെ കേൾക്കുന്നതിൽ ജ്യോതിഷികളും ഉണ്ടാവാം. അവര് തൊഴിലിനെ ഓർത്ത് എന്നോട് ദേഷ്യപ്പെടുമോ എന്ന് എനിക്ക് അറിയില്ല. അവരെ ചുറ്റിപ്പറ്റി ജീവിയ്ക്കുന്നവർ ഉണ്ടാവാം….അവർക്കും ദേഷ്യം വരുമോ എന്നെനിയ്ക്ക് അറിയില്ല.
-സ്വാമി വിവേകാനന്ദനെ ചുമക്കുന്ന കമ്മികൾ
ഈ ജോതിഷ്യം ആഗമനിക രീതിയില് യവന സാമ്രാജ്യത്തിൽ കണ്ടെത്തിയിട്ടുള്ളതാണെന്നാണ് ചരിത്രം പറയുന്നത്. നിങ്ങള് ചോദിയ്ക്കും എവിടെയാ ചരിത്രം …സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങള് ഇന്ന് പുസ്തക രൂപത്തിൽ നിങ്ങൾക്ക് കിട്ടും….അതില് ഇംഗ്ലീഷ് നാലം വാള്യം ആണോ എന്ന് എനിയ്ക്ക് സംശയം ഉണ്ട്. (Editors Note : ഇംഗ്ലീഷ് എട്ടാം വോള്യം) മലയാളം ഏഴാണെന്നും തോന്നുന്നു. നിങ്ങൾ ആ പുസ്തകം എടുത്ത് വച്ചിട്ട് ഇംഗ്ലീഷ് ആണ് തപ്പുന്നതെങ്കിൽ Man is the Maker of His Destiny എന്ന് പറഞ്ഞ് ഒരു ചാപ്റ്റർ ഉണ്ട്. ഇതൊക്കെ പണ്ട് സ്വാമിജി പറഞ്ഞു കഴിഞ്ഞ സാധനമാ ഞാൻ ഈ പറയാൻ പോകുന്നത്. സ്വാമി നിങ്ങൾക്ക് ആരാധ്യനായതുകൊണ്ട് ഏതായാലും സ്വാമിയെ എതിർക്കാൻ നിവൃത്തിയുണ്ടാവില്ല. അല്ലെങ്കിൽ സ്വാമിയും കള്ളനാണെന്ന് നാളെ പറയേണ്ടി വരും. കമ്മ്യൂണിസ്റ്റ്കാര് തന്നെ ഇപ്പോൾ സ്വാമിയെ ചുമക്കാൻ തുടങ്ങിയെന്ന് തോന്നുന്നു. ഇല്ലേ… DYFI അവരുടെ കവാടങ്ങളിൽ ഒക്കെ സ്വാമിയുടെ മുഴുവർണ്ണ ചിത്രങ്ങൾ വച്ചിരുന്നത് ഇങ്ങിനെ യാദൃച്ഛികമായി കാണാൻ തുടങ്ങി. അതുകൊണ്ട് എനിയ്ക്ക് ഒരു ശങ്കയും തോന്നി. കൊടിയ്ക്ക് നിറം കുറച്ച് മാറിത്തുടങ്ങിയോ എന്ന്. എന്റെ ശങ്കയാണ്.
ആ സ്വാമി വിവേകാനന്ദൻ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഒന്നിൽ Man is the Maker of His Destiny എന്ന heading-ൽ… മലയാളത്തിൽ ‘മനുഷ്യൻ അവന്റെ വിധിയുടെ വിധാതാവ്’ ഇങ്ങിനെ തന്നെ എഴുതിയിട്ടുണ്ട് …. പോയി എടുത്ത് വായിച്ച് നോക്കണം… സ്വാമിജി പറയുന്നതിന്റെ ഒരു സംക്ഷിപ്ത രൂപം ഞാൻ പറയാം…. അപ്പോൾ printed ആയി കിട്ടാൻ നിങ്ങൾക്ക് എളുപ്പമുള്ളതാ ഇവിടെ പറഞ്ഞത്… ഇങ്ങിനെ അല്ലാതെ നൂറ് ഗ്രന്ഥങ്ങൾ വേറെ ഉണ്ട് ഇതിന് ചരിത്രം പറയാൻ…. അവയിന്ന് പലപ്പോഴും നിങ്ങൾക്ക് പുസ്തകമാർക്കറ്റിൽ കിട്ടുകയില്ല…. അതുകൊണ്ടാണ് ഇത് തന്നെ തെളിവായി പറഞ്ഞത്. സ്വാമിജിയുടെ അഭിപ്രായത്തിലും ഇതു തന്നെയാണ്.
Inductive Reasoning vs Deductive Reasoning
ആഗമനികരീതിയിൽ …സ്വമിജി ആഗമനിക രീതി എന്ന് ഉപയോഗിക്കുന്നില്ല… അത് ഞാൻ ഉപയോഗിക്കുന്ന പദമാണ്…. ലോജിക്കിന് രണ്ട് reasoning ഉണ്ട്. ലോജിക്ക് നിങ്ങൾ പഠിയ്ക്കുമ്പോൾ. ഒന്ന് inductive reasoning …..രണ്ട്…deductive reasoning…. രണ്ടും ശാസ്ത്രം സ്വീകരിയ്ക്കാറുണ്ട്. Deductive reasoning ആണ് സനാതനമായ reasoning. Inductive reasoning മാറാം. ഒരു ത്രികോണത്തിന്റെ ആന്തര കോണുകളുടെ തുക 180 degree എന്ന് ഒരായിരം ത്രികോണം വരച്ചുനോക്കി അളന്നുനോക്കിയാല് കിട്ടും. അത് ആഗമനിക രീതിയാണ്. ഒരു ത്രികോണത്തിന്റെ ഒരു വശം വലത്തോട്ട് നീട്ടിക്കിട്ടുന്ന രീതി നിഗമനിക രീതി അല്ലെങ്കിൽ deductive reasoning ആണ്.
ഇവർ ഒരു രാജ്യത്തിൽ പിറക്കുന്ന കുട്ടികള് ജനിച്ചാൽ ഉടനെ ആ സമയം കുറിച്ച് വയ്ക്കാൻ തുടങ്ങി. യവന സാമ്രാജ്യത്തിൽ. പണ്ട്….ആ സമയം കുറിച്ചിട്ട് ആ കുട്ടിയുടെ ജീവചരിത്രം എഴുതാൻ തുടങ്ങി. അങ്ങിനെ ഒരായിരം വർഷം ജനിച്ചവരുടെ മുഴുവൻ…ജനന സമയവും… അവരുടെ ജീവിതവും എഴുതിവച്ചു. അതിൽ ചില സാംഗത്യങ്ങൾ അവര് കണ്ടെത്തി. ചില സാംഗത്യങ്ങൾ…. എല്ലാമല്ല….ചില സാംഗത്യങ്ങൾ….. ആ dynasty മരിച്ചപ്പോൾ ഈ ഗ്രന്ഥം, ഇന്നു നാം ജ്യോതിഷികൾ എന്നു പറയുന്ന പ്രവചനക്കാരുടെ സമൂഹത്തിന്റെ കൈയ്യിൽ കിട്ടി. അതിനെ അവലംബിച്ചുകൊണ്ട് യവന സാമ്രാജ്യത്തിൽ നിലനിന്ന യവന ആചാര്യന്റെ സമ്പ്രദായം, ഇവിടെ അതിന് യമുനാ ആചാര്യൻ എന്ന് പേര് മാറ്റിയിട്ടുണ്ടെന്നു തോന്നുന്നു…. ഇന്ത്യയും യവന സാമ്രാജ്യവുമായുള്ള ബന്ധത്തിലൂടെ നമുക്ക് ലഭിച്ചു.. സ്വാമിജിയും ഈ അഭിപ്രായം ശക്തമായി പറയുന്നുണ്ട്…. സ്വാമിജി ഒരു വാക്കുകൂടി പറയുന്നുണ്ട്….ഒരു നക്ഷത്രത്തിന് നമ്മുടെ ജീവിതത്തെ എല്ലാം നിയന്ത്രിയ്ക്കാനായാൽ, അത് മറ്റൊരു മനുഷ്യന് കണ്ടെത്താനായാൽ….. അത് പരിഹാരം ചെയ്യാൻ വേറൊരു മനുഷ്യൻ തന്നെ ആണെങ്കിൽ …..മനസ്സിലായില്ല….നക്ഷത്രം നമ്മുടെ മേൽ ഏല്പിയ്ക്കുന്ന ആധിപത്യം ഒരു മനുഷ്യനാണ് കണ്ടെത്തുന്നത്. …നമുക്ക് കണ്ടെത്താൻ പറ്റാത്തപ്പോൾ…. അതിന് പരിഹാരം വേറൊരുത്തനാ ചെയ്യുന്നെ. …ചെയ്ത് കഴിഞ്ഞും പലപ്പോഴും…പരിഹൃതം ആകാതെയും പോകുന്നുണ്ട്….വീണ്ടും ചെയ്യേണ്ടി വരും…. ഇത് വിശ്വാസത്തിൽ അധിഷ്ഠിതമായ ഒന്നെന്ന് അപ്പുറം… പോകാൻ പറ്റില്ലാന്ന് സ്വാമിജി ഉറപ്പിച്ച് പറയുന്നുണ്ട്. മാത്രവുമല്ല സ്വാമിജി കടത്തി പറയുന്നത്…. you can swallow even the stars…. you can swallow even the stars… നിങ്ങൾക്ക് ഈ നക്ഷത്രങ്ങളെയും വിഴുങ്ങാം…കാരണം ബോധമാണ് ഏറ്റവും പ്രധാനം. ഏറ്റവും പ്രധാനപ്പെട്ടത് നിന്നിലിരിയ്ക്കുന്ന ബോധമാണ്. അത് കേവലമാണ് നിരുപാധികമാണ്. കാമം ഉണ്ടാകുമ്പോഴാണ് അത് പരിമിതമാകുന്നത്.
-ഈശാവാസ്യ ഉപനിഷദ്
ഈശാവാസ്യ ഉപനിഷദ് പഠിപ്പിയ്ക്കും…തദ് ഏ ജതി…. തദ് ന ഏ ജതി….അത് ചലിയ്ക്കുന്നു … അത് ചലിയ്ക്കുന്നില്ല…. ഉപാധിയിൽ ആകുമ്പോൾ ചലിയ്ക്കുന്നു …. ഉപാധി ഇല്ലെങ്കിൽ ചലിയ്ക്കുന്നില്ല… അപ്പോൾ ഉപാധിയോടു കൂടിയ ജീവൻ ഒട്ടേറെ ദുഃഖങ്ങളും സുഖങ്ങളും അനുഭവിയ്ക്കേണ്ടതു തന്നെയാണ്. അതില്ലാതാക്കാൻ ഈ പ്രവചനങ്ങൾ കൊണ്ടാവില്ല. ഇതാണ് സ്വാമിജിയുടേയും അഭിപ്രായം… എന്റെ അഭിപ്രായവും മറ്റൊന്നല്ല. ഭാരതീയ ദർശനം പഠിയ്ക്കുമ്പോൾ ശരീരത്തിനും, മനസ്സിനും, ഇന്ദ്രിയങ്ങൾക്കും, ചുറ്റുപാടുകൾക്കും, വരുന്നതൊക്കെ അവശ്യം ഭാവികളാണ്. അവയിൽ നിങ്ങളുടെ മനസ്സ് പതറാതിരിയ്ക്കുക എന്നുള്ളതാണ് ഭാരതീയ ദാർശനികന്മാർ നമുക്ക് തന്ന ദർശനത്തിന്റെ ഏറ്റവും വലിയ വലിപ്പം. ബലഹീന മനസ്സുകളാണ് ജ്യോതിഷ്യത്തെ സമീപിയ്ക്കുന്നതെന്നും…. സ്വാമി വിവേകാനന്ദന് അഭിപ്രായമുണ്ട്. ഞാനിതെല്ലാം സ്വാമി വിവേകാനന്ദനെ കൂട്ടി യോജിപ്പിയ്ക്കുന്നത് … കാരണം അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇതെല്ലാം എണ്ണിപ്പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചോദ്യം എനിയ്ക്ക് വളരെ ഇഷ്ടമായി. എനിയ്ക്ക് ഉത്തരം പറയാതെ പറയാൻ അവിടെ എഴുതിവച്ചിട്ടുണ്ടല്ലോ…
സ്വാമി വിവേകാനന്ദൻ പ്രവചന ജ്യോതിഷ്യത്തെ നിരാകരിച്ചു
അപ്പോൾ സ്വാമിജി വളരെ ശക്തിയായി ഒരിക്കലും ജ്യോതിഷിയുടെ അടുക്കൽ പോകരുതെന്നു തന്നെ നിങ്ങളോട് പറയുന്നുണ്ട്. മാത്രവുമല്ല ചെറിയ ചെറിയ ദുഃഖങ്ങൾ ഇല്ലെങ്കിൽ, ഈ ജീവിതത്തിന്റെ അർത്ഥതലങ്ങൾ എങ്ങിനെയാണ് നിങ്ങൾ മനസ്സിലാക്കുക. ദുഃഖ-സുഖങ്ങളും വിൺ-നരകങ്ങളും മനസ്സിന്റെ സൃഷ്ടിയാണെന്ന് ഭാരതീയ വൈജ്ഞാനികന്മാർ ഒന്നിച്ച് പറഞ്ഞിട്ടുണ്ട്. ഈശ്വരന്റെ സൃഷ്ടിയല്ല. ഈശ്വരൻ നിങ്ങൾക്കു വെളിയിൽ ആയിരിയ്ക്കുകയും നിങ്ങൾക്കു സുഖദുഃഖങ്ങൾ തരുന്നവനാകുകയും ചെയ്താൽ നിങ്ങൾ സെമറ്റിക് മതങ്ങളുടെ അനുയായികളായി. ഭാരതീയ ദർശനം ഈശ്വരനെ തന്നിലും പുറത്തും ഒരുപോലെ കാണുന്നതാണെന്ന് സമ്മതമാണല്ലോ. അങ്ങിനെയാണെങ്കിൽ നമ്മളെ ഉപദ്രവിയ്ക്കാനുള്ള ഒരു ഈശ്വര സങ്കല്പം ഒരിക്കലും ഉണ്ടാവില്ല. അങ്ങിനെ ഒരു ഈശ്വരൻ ഉണ്ടെന്ന് വിശ്വസിച്ചാൽ നിങ്ങൾ മതം മാറിക്കഴിഞ്ഞു. പിന്നെ പേരു കൂടെ മാറ്റുകയല്ലേ നല്ലത്. ഹിന്ദുനാമധാരിയായി ഇരുന്നുകൊണ്ട് സെമറ്റിക് മതത്തെ അനുകൂലിയ്ക്കുന്നതിനെക്കാൾ നന്ന് അങ്ങോട്ട് കൂടിയാൽ വല്ല ചില്ലറയും കൂടെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും. അതുകൊണ്ട് സെമറ്റിക്ക് പാരമ്പര്യത്തിനു യോജിച്ചതാണ് ജ്യോതിഷ്യവും എല്ലാം. കാരണം ഈശ്വരനെ വെളിയിൽ ആക്കുന്ന … അതുകൊണ്ടാണ് നിങ്ങൾ അടുത്തകാലത്ത്, നാനൂറ് കൊല്ലമെ ആയിട്ടുള്ളൂ…..ഈശ്വരനെ രക്ഷസ്സ് കൂടിയെന്നു വരെ കണ്ടു പിടിയ്ക്കുമെന്നു തോന്നുന്നു.
-ഈശ്വരനെ രക്ഷസ്സ് പിടിയ്ക്കുന്നു : ജ്യോതിഷികളുടെ കണ്ടുപിടുത്തം
മനുഷ്യനെ മാത്രമല്ല ഈ ജ്യോതിഷ്യം പിടിക്കാറുള്ളത്. മനുഷ്യനെ പിടിച്ചാൽ കിട്ടുന്ന പിരിവിനെക്കാൾ കൂടുതൽ കിട്ടുന്നത് ഈശ്വരനെ രക്ഷസ്സ് പിടിക്കുമ്പോഴാണ്. നിങ്ങളുടെ അമ്പലത്തിൽ ഇരിയ്ക്കുന്ന ഈശ്വരനെ രക്ഷസ്സ് കൂടുക…..അതു കൂടിയിട്ടുണ്ടെന്ന് ഒരു മനുഷ്യൻ കണ്ടുപിടിയ്ക്കുക….വേറൊയൊരു മനുഷ്യൻ ആവാഹിച്ച് രക്ഷസ്സിനെ മാറ്റുക. എന്നാൽപ്പിന്നെ ജീവനുള്ള ഇവനെ ഇരുത്തി പൂജിച്ചാൽപ്പോരേ…. ചോദ്യം മനസ്സിലായില്ല. ഞാൻ പറഞ്ഞ ആ ജ്യോതിഷ്യം ജ്യോതിശാസ്ത്രമാണ്. അത് വേദാംഗമാണ്. അതിൽ കാലഗണന നോക്കി വേണം വീട് പണിയാൻ. അതിന് കാലഗണനയും ബാക്കിയുള്ളതും ഒക്കെ നോക്കി വേണം നിങ്ങൾ പ്രവൃത്തിയെടുക്കാൻ. ആ കാലഗണന ….രാഹുവും…..രാഹുകാലവും യമകണ്ഡകകാലവും ഒന്നും അല്ല….
-സ്വാമിജിയുടെ ചോദ്യം
ഞാൻ ഒരു ചോദ്യം അങ്ങയോടു തന്നെ അങ്ങ് അത് കുറച്ചു പഠിച്ചയാളാണ്…. അതുകൊണ്ടാണ്… കുറച്ചു പഠിച്ചയാളാണ്…. ആ ചോദ്യത്തിനകത്ത് ഒരു വ്യംഗ്യം ഉണ്ട്…. അതുകൊണ്ട് ഒരു ചോദ്യം ഞാൻ അങ്ങോട്ടു ചോദിയ്ക്കാം. … ഇല്ല… ഒരു ചോദ്യം വെറുതെ ചോദിയ്ക്കാം … ഉത്തരം പറയണ്ട… ഉത്തരം പറയണ്ട…പോയിരുന്ന് ആലോചിച്ചാൽ മതി. ഒരു മനുഷ്യൻ ഭൂമിയുടെ സഞ്ചാരപഥത്തിന് എതിരായ പഥത്തിൽ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതയിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിയ്ക്കുകയാണ്. ….മനസ്സിലായില്ല…. ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുകയാണ്. സമ്മതമാണ്….. ഭൂഭ്രമണത്തിന് വിപരീതമായ ദിശയിൽ ഭൂമി ഭ്രമണം ചെയ്യുന്ന വേഗതയിൽ അയാൾ സഞ്ചരിയ്ക്കുകയാണ്. കൈയ്യിൽ വാച്ചില്ല. സമയഗണനയ്ക്ക് യാതൊരു വഴിയുമില്ല. അയാൾ കുറെ നാൾ സഞ്ചരിച്ച് കഴിഞ്ഞ് എങ്ങിനെ നിലനില്ക്കുന്ന ജ്യോതിഷ്യ പ്രകാരം രാഹു കാലം കണക്കാക്കും… ചോദ്യം മനസ്സിലായി.
ജ്യോതിഷം : ആപേക്ഷിക ആഗമനിക ശാസ്ത്രം
അതായത് രാഹുകാലം കണക്കാക്കണമെങ്കിൽ ആഴ്ചകൾ വേണം….ക്ലിയർ …. അതിന് base ആയിട്ട് ഒരാഴ്ച വേണം ….വേണ്ടേ…ങ്ഹേ…. അയാൾ ഭൂഭ്രമണത്തിന് വിപരീതമായി സഞ്ചരിയ്ക്കുമ്പോൾ അയാൾ സഞ്ചരിയ്ക്കാൻ തുടങ്ങുന്ന സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാണെങ്കിൽ എല്ലായിപ്പോഴും അയാൾക്ക് പന്ത്രണ്ട് മണിയാണ്. ….മനസ്സിലായില്ല…അപ്പോൾ അയാൾക്ക് ആഴ്ചയില്ല…. അപ്പോൾ കണ്ടു പിടിയ്ക്കാൻ പറ്റില്ല…. അപ്പോൾ ഇത് എല്ലാ കാലങ്ങളിലും കേവലമായി കണ്ടെത്തുവാൻ പറ്റുന്ന ഒന്നല്ല. ഒരു ആപേക്ഷിക ആഗമനിക ശാസ്ത്രമാണ്. ആപേക്ഷിക ആഗമനിക ശാസ്ത്രത്തിന് പ്രയോജനം അല്പമാത്രമായി ഉണ്ടാവും. സമയവും…ജനന സമയവും കർമ്മങ്ങളും ഒക്കെത്തമ്മില്…. ചെറിയ സാംഗത്യമൊക്കെ ഉണ്ടാവും…പക്ഷെ അതാണ് ജീവിതം മുഴുവനെന്ന് വ്യാമോഹിച്ചാൽ അപകടകരമാണ്. ഒന്ന്….
രണ്ട്… അതിൽ വിശ്വാസം ഉണ്ടായാൽ എഴുതിവച്ച ജാതക തലത്തിലൂടെ പോകാനുള്ള ഉൾപ്രേരണ മനുഷ്യന് കിട്ടും. അത് positive ആണ് എങ്കിൽ ജ്യോതിശാസ്ത്രം നിങ്ങൾക്ക് സഹായകമാണ്. അത് negative ആണെങ്കിൽ നിങ്ങൾക്ക് ഉപദ്രവമാണ്. ഇന്ന് നെഗറ്റീവ് ആണ്…നിങ്ങൾ നിങ്ങളുടെ ജന്മജന്മാന്തരങ്ങളിലൂടെ തീരുമാനിച്ച പാതയിലാ നിങ്ങൾ ഇന്നു സഞ്ചരിയ്ക്കുന്നത്. ഞാനദ്ദേത്തോട് പറഞ്ഞപ്പോൾ പറഞ്ഞല്ലോ… ഒരു കൈയ്യൊന്നു മുട്ടാൻ നേരത്ത്…വെളുപ്പ് ദീനം വന്ന ഒരു കണ്ടക്ടറുടെ കൈ മുട്ടാൻ നേരത്ത് ആ ടിക്കറ്റ് മേടിയ്ക്കാതെ പിൻവലിയുമ്പോൾ മസ്തിഷ്ക്കത്തിൽ അയാൾ കയറിക്കൂടുമെന്ന് പറഞ്ഞല്ലോ. അടുത്ത ജന്മത്തിൽ ഇയാൾ വെളുപ്പു ദീനവുമായി ജനിയ്ക്കാനും സാദ്ധ്യതയുണ്ടന്നു പറഞ്ഞല്ലോ. ….. പ്രതികൂല ഭാവത്തിലൂടെ. അനുകൂലവും പ്രതികൂലവുമായി ഈ ലോകത്തെ കാണുന്ന ഭാവങ്ങളിലൂടെയാണ് നിങ്ങൾ പലതിലും ചെന്നു വീഴുന്നത്.
എതിർക്കുന്നവരും അനുകൂലിയ്ക്കുന്നവരും
ഞാനതിനെപ്പറ്റി പറഞ്ഞാൽ നിങ്ങൾക്ക് ഒന്നൂടെ ദേഷ്യം വരുന്ന ഒരനുഭവം പറയാം. ഏതിനെയെങ്കിലും നിങ്ങൾ എതിർത്താൽ നാളെ അത് നിങ്ങൾ ചുമക്കേണ്ടി വരും. ഇന്നു ചുമക്കുന്നവനെല്ലാം എതിർത്തവനാണ്. ഏതിനെയെങ്കിലും നിങ്ങൾ അനുകൂലിച്ചാലും വേണ്ടി വരും. സനാതന ധർമ്മം കാലികങ്ങളായ ഒന്നിനേയും കൂടുതൽ അനുകൂലിച്ചു പ്രിയം ഉണ്ടാക്കുന്നില്ല. കാലികങ്ങളായ ഒന്നിനേയും എതിർത്ത് അപ്രിയവും ഉണ്ടാക്കുന്നില്ല. മനസ്സിലായില്ല…… ഏതെങ്കിലും ഒന്ന് നിങ്ങൾ ചുമന്നാൽ നാളെ നിങ്ങൾക്ക് അത് താഴ്ത്തി വയ്ക്കേണ്ടി വരും. ഏതെങ്കിലും നിങ്ങൾ എതിർത്താൽ… നിങ്ങളുടെ എല്ലാ നേതാക്കന്മാരും … ഇന്ന് നേതൃത്വത്തിൽ ഇരിയ്ക്കുന്നത്, മുമ്പ് അവർ നിന്നിടത്തു നിന്ന് എതിർത്ത പ്രസ്ഥാനങ്ങളുടെയാണ്. നിങ്ങൾ എതിർത്താൽ അവിടെ എത്താം. മൂന്ന് ജന്മം കൊണ്ട്. അനുകൂലിച്ചാൽ എത്താം….ഏഴ് ജന്മം കൊണ്ട്. നിങ്ങൾ നിലകൊള്ളുന്ന പ്രസ്ഥാനം … അതിനെ എതിർക്കുന്നവൻ വന്നാൽ നിങ്ങളുടെയും തലയ്ക്കു മുകളിൽ നേതാവായി പ്രതിഷ്ഠിയ്ക്കും….കാരണം എതിർത്തതുകൊണ്ട് അവന് മൂന്നു ജന്മം കൊണ്ട് മുക്തിയാ… മനസ്സിലായില്ല….(1.05.43 mts). കുഴി കുത്താനും തോരണം കെട്ടാനും ഒക്കെ അനുകൂലിച്ച് നടന്നവൻ എത്തണമെങ്കിൽ ഏഴ് ജന്മം വേണം…. മനസ്സിലായില്ല…. എല്ലാം എന്നാണ് ഞാനീ പറയുന്നത് ഒക്കെ. അതിൽ നിങ്ങളിൽ ഓരോരുത്തർക്കും ഞങ്ങളെ മാറ്റിപ്പറയണേ എന്ന അഭിപ്രായം കാണും. അത് എനിയ്ക്ക് നിവർത്തിയില്ല. എല്ലാം….
ഒന്നിനേയും എതിർക്കരുത് ….ഒന്നിനേയും അനുകൂലിയ്ക്കുകയുമരുത്
സനാതന ധർമ്മം കാലികങ്ങളായ എല്ലാത്തിനെയും അപഗ്രഥിയ്ക്കുന്നത് ഇങ്ങിനെയാണ്. എല്ലാം അങ്ങിനെയാണ്. നിങ്ങൾ ഇന്ന് നിലകൊള്ളുന്നത് ഒക്കെ നോക്കിയാൽ മതി… ഒരിക്കൽ എതിർത്തതാണ്. അതുതന്നെയാണ് നിങ്ങൾ മറ്റുള്ളവരോടും അവരെ ചേർക്കാൻ തെളിവായി പറയുന്നത്. പണ്ട് ഇതൊക്കെ തെറ്റാണെന്ന് ഓർത്ത് ഞാൻ അതിശക്തമായി എതിർത്തതാണ്. ഈ അടുത്ത കാലത്ത് ഒരു സ്വാമിജിയെപ്പോലും കണ്ടു…. അദ്ദേഹം കൈയ്യേൽ കെട്ടിയ ഒരു വാച്ചു കൊണ്ടു വന്നിട്ട് പറഞ്ഞു… ഞാൻ വളരെ എതിർത്ത ആള് (Editors Note : പുട്ടപർത്തി സായിബാബ ?) വായുവിൽ നിന്ന് എടുത്ത് തന്നതാണ്. …. അപ്പോൾ പറയേണ്ടി വന്നു സ്വാമിജീ എതിർത്തതുകൊണ്ടാണ് ഇത് കെട്ടേണ്ടി വന്നത്. എതിർക്കരുത് …പറഞ്ഞത് മനസ്സിലായി… ഈ ഭൂമിയിൽ ഒന്നിനേയും എതിർക്കരുത്… ഒന്നിനേയും അനുകൂലിയ്ക്കുകയുമരുത്. അനുകൂലിയ്ക്കാനും എതിർക്കാനും പറ്റിയത് ഈ ഭൂമിയിൽ ഒന്നു മാത്രമെയുള്ളൂ….അവനവന്റെ ബോധം. എതിർക്കുന്നതും ബോധത്തെയാണ്. അനുകൂലിയ്ക്കുന്നതും ബോധത്തെയാണ്. അതുകൊണ്ട് ഏകമായ ബോധമാണ് സത്യം. അത് ചിരന്തനമാണ്. അതിന് കാലികങ്ങളായ ഒന്നും ഇല്ല. ഇതാണ് സനാതനം. (22.52 mts …end of clip )
തുടരും…….
Notes for Social Media – What is Yajna ? Based on Karma Yoga ie Chapter 3 of the Gita, Swamji had given a clear exposition of Yajna.
പ്രവചന ജ്യോതിഷ്യം ഹിന്ദു പാരമ്പര്യമല്ലെന്നും, ജ്യോതിഷികളുടെ അടുക്കൽ പോകരുതെന്നും സ്വാമിജി മുന്നറിയിപ്പ് നല്കി.
പ്രവചന ജ്യോതിഷ്യത്തെ സ്വാമിജി നിശിതമായി വിമർശിച്ചു. സെമറ്റിക്ക് പാരമ്പര്യത്തിനു യോജിച്ചതാണ് ജ്യോതിഷ്യമെന്ന് സ്വാമിജി വ്യക്തമാക്കുകയും ചെയ്തു.
More articles and discourses are available at naircommunity.in
Unique Visitors : 2,615
Total Page Views : 4,644