Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുവാൻ എടുക്കുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് (reading speed അനുസരിച്ച്) ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
വൈക്കം 20 ജൂൺ 2008 (ഭാഗം 4/6)
All Encompassing Chakra Knowledge
….താഴെ സൂര്യ കിരണങ്ങൾ…. സ്വാധിഷ്ഠാനത്തിലും അനാഹതത്തിലുമായി അഗ്നി നാവുകൾ … മുകളിൽ വിശുദ്ധിയിലും ആജ്ഞയിലുമായി ചന്ദ്രക്കലകൾ….സൂര്യ സോമ അഗ്നികൾ…. അതാണ് ആയുർവ്വേദത്തിലൊക്കെ അടിസ്ഥാനമായി എടുക്കുന്നത്… ഇതിനെ ആസ്പദമാക്കിയാണ് ഋതുക്കൾ …ബാഹ്യമായി…. ഇതിനെ ആസ്പദമാക്കിയാണ് ഋതുചംക്രമണം…. ഇതിനെ ആസ്പദമാക്കിയാണ് ഉത്തരായനവും ദക്ഷിണായനവും. ഈ knowledge-നെ ആസ്പദമാക്കിയാണ് സകലതും അവർ വർണ്ണിച്ചിരുന്നത്. ഒരു ദിശാ ബോധം കിട്ടുമെങ്കിൽ. (1.08 mts / 49.58 mts )
ഇതിനകത്തുവരും സകല ദഹരാകാശജങ്ങളും ബാഹ്യാകാശജങ്ങളുമായ പൂജകളും, അനുഷ്ഠാനങ്ങളും, നിങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും മതപരവും ജാതീയവുമായ സകല കോപ്പിരാട്ടികളും. ഇതിന്റെ വ്യാഖ്യാനത്തിനുള്ളിൽ വരും. കാരണം നിങ്ങൾക്കു സംസാരിയ്ക്കണമെങ്കിൽ പ്രാണൻ വേണം. പ്രാണൻ കടന്നുപോകണം. അതിൽ അഗ്നിതത്ത്വം ഉണ്ടാകണം. അഗ്നി പിൻവലിഞ്ഞാൽ, സ്വാധിഷ്ഠാനത്തിലെ അഗ്നി പിൻവലിഞ്ഞാൽ, നിങ്ങളില്ല. അനാഹതത്തിൽ നിന്നും സ്വാധിഷ്ഠാനത്തിൽ നിന്നും വരുന്ന അഗ്നികൾ, അവയാണ് പചന-പാചന പ്രക്രിയയുടെ രൂപങ്ങൾ. സൂര്യന്റെ കിരണങ്ങൾ പതിച്ചില്ലെങ്കിൽ നിങ്ങളില്ല. ബാഹ്യവും ആഭ്യന്തരവും.
ചന്ദ്രക്കല… ചന്ദ്രക്കലാധരമായ ശൈവ ശക്തിയിൽ നിന്ന് വരുന്ന ചന്ദ്രക്കല…. നൂറ്റി മുപ്പത്തിയാറ് ….അല്ലേ.. എഴുപത്തിരണ്ടും അറുപത്തിനാലും…. അവിടുത്തെ ചന്ദ്രമണ്ഡലരൂപ സ്ഥിതമായ ബൈന്ദവ സ്ഥാനം … അവിടെയാണ് ഈ അറിവ് ഇരിയ്ക്കുന്നത്. അപ്പോൾ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാചക്രങ്ങളോടുകൂടിയ ശ്രീചക്രം, ചന്ദ്ര-സൂര്യാഗ്നിരൂപമായ മൂന്ന് ഖണ്ഡങ്ങളോടുകൂടിയതാകുന്നു. അവയിൽ മൂലാധാരം, സ്വാധിഷ്ഠാനം : ഇവരണ്ടും ഒരു ഖണ്ഡമാണ്. മണിപൂരകം, അനാഹതം : ഇവരണ്ടും രണ്ടാമത്തെ ഖണ്ഡമാണ്. വിശുദ്ധി, ആജ്ഞ എന്നിവ മറ്റൊരു ഖണ്ഡം. പ്രഥമ ഖണ്ഡത്തിന്റെ മുകളിൽ അഗ്നിസ്ഥാനമാകുന്നു.
അതായത് മണിപൂരകത്തേയും മൂലാധാരത്തെയും ചേർത്ത് ഒരു ഖണ്ഡം. മനസ്സിലായില്ല.. …മണിപൂരകം സ്വാധിഷ്ഠാനം കഴിഞ്ഞാണ്. പക്ഷെ ഖണ്ഡമെടുക്കുമ്പോൾ മൂലാധാരവും മണിപൂരകവും ചേർന്ന് പ്രഥമ ഖണ്ഡം. ആ പ്രഥമ ഖണ്ഡത്തിന്റെ മുകളിൽ അഗ്നിസ്ഥാനമാണ്, അത് രുദ്രഗ്രന്ഥി. രണ്ടാം ഖണ്ഡത്തിന് മുകളിൽ ചന്ദ്രസ്ഥാനവും ആ സ്ഥാനത്തെ ബ്രഹ്മഗ്രന്ഥി. സോമ-സൂര്യാനലാത്മകം എന്നത് അവരോഹണ ക്രമത്തിൽ ചുവട്ടിലേയ്ക്കാണ് എന്നറിയണം. അവരോഹണം…മ്ച്ച് ….താഴേയ്ക്ക് …ചുവട്ടിലേയ്ക്ക് ആണെന്ന് അറിയണം. പ്രഥമഖണ്ഡത്തെ അഗ്നി തന്റെ ജ്വാലകൾ കൊണ്ട് ആ ഖണ്ഡത്തെ ആവരണം ചെയ്യുന്നു.
ദ്വിതീയ ഖണ്ഡത്തെ സൂര്യൻ തന്റെ കിരണങ്ങളാൽ ആവരണം ചെയ്യുന്നു. മൂന്നാമത്തെ ഖണ്ഡത്തിന്റെ മുകളിൽ ഇരിയ്ക്കുന്ന ചന്ദ്രൻ, തന്റെ കലകളാൽ ആ ഖണ്ഡത്തെ ആവരണം ചെയ്യുന്നു. പൃഥ്വിവീ തത്ത്വാത്മകമായ മൂലാധാര ചക്രത്തിൽ അഗ്നിയുടെ അമ്പത്തിയാറ് ജ്വാലകൾ ആണ് ഉള്ളത്. അമ്പത്തിയാറ് ആഗ്നേയ ജ്വാലകൾ.

സിദ്ധഘടിക എന്ന ശാസ്ത്ര ഗ്രന്ഥം
ജലതത്ത്വമായ മണിപൂരക ചക്രത്തിൽ അമ്പത്തിരണ്ട് ജ്വാലകൾ ആണ് ഉള്ളത്. ഇങ്ങിനെ അഗ്നി നൂറ്റിയെട്ട് ജ്വാലകൾ …സൂര്യന് അഗ്നിതത്ത്വാത്മകമായ സ്വാധിഷ്ഠാന ചക്രത്തിൽ അറുപത്തിരണ്ട് കിരണങ്ങളും, വായുതത്ത്വാത്മകമായ അനാഹത ചക്രത്തിൽ അൻപത്തിനാല് കിരണങ്ങളും ഉണ്ട്. സൂര്യകിരണങ്ങൾ മണിപൂരകത്തെ അതിക്രമിച്ച് സ്വാധിഷ്ഠാന ചക്രത്തിൽ പ്രവേശിയ്ക്കുന്നതിനുള്ള ഹേതു സൂര്യാഗ്നികളുടെ ഏകത്വമാണ്. (5.06 mts ) അവതമ്മിലുള്ള ഏകത്വം കൊണ്ടാ പ്രവേശിയ്ക്കുന്നത്. ആ സൂര്യാഗ്നിസ്ഥാനങ്ങളായ സ്വാധിഷ്ഠാന-മണിപൂരകങ്ങളിൽ അഗ്നിസ്ഥാനത്തിൽ സൂര്യപ്രവേശവും, സൂര്യസ്ഥാനത്തിൽ അഗ്നിപ്രവേശവും, ജഗദ് ദാഹകനായ അഗ്നിയെ ശമിപ്പിയ്ക്കുവാനായി സംവർത്ത മേഘസ്വരൂപങ്ങളായ സൂര്യകിരണങ്ങളിൽ നിന്ന് വർഷോല്പത്തിയും ഉണ്ടാകാനാകുന്നു. സൂര്യനാ മേഘം ഉണ്ടാക്കുന്നത്. അതീന്നാ വർഷം ഉണ്ടാകുന്നത്. ഇത് സിദ്ധഘടിക എന്ന ശാസ്ത്ര ഗ്രന്ഥത്തിൽ പറയും. സിദ്ധഘടിക.
സനാതന ധർമ്മി
മണിപൂരൈക വസതിഃ, പ്രാവൃഷേണ സദാശിവഃ, അംബുതാത്മതയാ ഭാതി സ്ഥിര സൗദമിനി ശിവ എന്നു വളരെ ഭംഗിയായി പറയും. മണിപൂരക ചക്രത്തിൽ സ്ഥിരവാസിയായ സദാശിവൻ, വർഷകാല സംബന്ധിയായ മേഘത്തിന്റെ സ്വരൂപത്തോടുകൂടിയും, സദാശിവപത്നിയായ ദേവി, സ്ഥിര സൗദാമിനിയായും ശോഭിയ്ക്കുന്നു. ഇത് ഭാവന ചെയ്യുന്നവൻ, ഇത് അനുഷ്ഠിയ്ക്കുന്നവൻ സനാതന ധർമ്മി. ആ സനാതന ധർമ്മം സമസ്ത മതങ്ങൾക്കും മാതാവ്.
തത്ത്വം പഠിയ്ക്കാത്ത ഹിന്ദു ജന്തുവാണ്……
അല്ലാതെ എന്റെ തന്ത നമ്പൂരിയാണ്, എന്റെ തന്ത നായരാണ്, എന്റെ തന്ത ഈഴവനാണ്, എന്റെ തന്ത ഹിന്ദുവാണ് …. അതുകൊണ്ട് ഞാനും ഒരു ഹിന്ദുവാണ് എന്നു പറയുന്നവൻ ജന്തുവാകുന്നു എന്നല്ലാതെ മെച്ചമൊന്നുമില്ല. ഈ തത്ത്വം പഠിയ്ക്കണം. ഇതിന് ഒരു മറുപുറം ഉണ്ട്. ബാഹ്യാകാശജം. അത് നമുക്ക് കുറച്ചുകൂടെ കഴിഞ്ഞ് കാണാം. അത് കൂടൊന്ന് ഓടിച്ചെങ്കിലും പറയേണ്ടിവരും. അല്ലേ….
സൂര്യ-സോമ-അഗ്നിതത്ത്വങ്ങൾ
അനാഹതചക്രത്തിന്റെ ഉപരിഭാഗത്ത് സ്ഥിതി ചെയ്യുന്ന സൂര്യൻ…. (7.12 mts) അതുപോലെ തന്നെ അഗ്നി…. സ്വാധിഷ്ഠാനത്തിൽ അഗ്നി… അതുപോലെതന്നെ ചന്ദ്രൻ…. ഈ മൂന്നുപേരോട് ബന്ധപ്പെട്ട് സൂര്യ-സോമ-അഗ്നിതത്ത്വങ്ങൾ പറയുകയുണ്ടായി. അഷ്ടോത്തരശതം വഹ്നേഃ, ഷോഡശോത്തരകം രവേഃ …ഷഡ് ത്രംശത് ഉത്തരശതം ചന്ദ്രസ്യജ വിനീർണ്ണയഃ എന്ന് ഭൈരവ യാമള തന്ത്രം കൃത്യമായി നമുക്ക് പറഞ്ഞുതരുന്നുമുണ്ട്. അഗ്നിയ്ക്ക് നൂറ്റിയെട്ടും, സൂര്യന് നൂറ്റിപ്പതിനാറും, ചന്ദ്രന് നൂറ്റിമുപ്പത്തിയാറും കിരണങ്ങൾ ഉണ്ടെന്ന് നിർണ്ണയം. അപ്പോൾ പിണ്ഡാണ്ഡ-ബ്രഹ്മാണ്ഡങ്ങളുടെ ഐക്യം ഹേതുവായി ….പിണ്ഡാണ്ഡം, ബ്രഹ്മാണ്ഡം …മുഴുവനും… ഇതിലെല്ലാം ഈ കിരണങ്ങളുടെ ശക്തിവിശേഷത്തെയാണ് ബന്ധിപ്പിച്ച് നിർത്തുന്നത്. ആ ഹേതുവായി പിണ്ഡാണ്ഡത്തിലെ വൃത്തി തന്നെയാകുന്നു ബ്രഹ്മാണ്ഡത്തിലെ വൃത്തിയും. എങ്ങിനെ പിണ്ഡാണ്ഡം കൊണ്ടുപോകുന്നുവോ അങ്ങിനെ ബ്രാഹ്മാണ്ഡം.
ആരാണ് സനാതന ധർമ്മി
മനുഷ്യന്റെ അന്തഃക്കരണത്തില് നന്മ, അഹിംസ, അസ്തേയം ഇവ രൂപാന്തരപ്പെടുമ്പോൾ ബ്രഹ്മാണ്ഡം അങ്ങിനെയായിത്തീരുകയും, എപ്പോൾ മനുഷ്യ മനസ്സ് മോശമാകുന്നു …അപ്പോഴെല്ലാം ബ്രഹ്മാണ്ഡം മോശമാവുകയും ചെയ്യുന്നു. ഇതിന് ബ്രഹ്മാണ്ഡത്തെ നന്നാക്കാൻ സംഘടനയൊന്നും വേണ്ടാ. ഇത് അറിയുന്നവനാ സനാതന ധർമ്മി.
സംഘടന, സംഘാടനം -തത്ത്വരഹസ്യം
എപ്പോഴെല്ലാം മനുഷ്യൻ സംഘടിച്ച് നന്മയുണ്ടാക്കാൻ പോയിട്ടുണ്ടോ, അപ്പോഴൊക്കെ തിന്മ ഉണ്ടായിട്ടുണ്ട്. (9.03 mts) തന്റെ ഉള്ളിൽ തിന്മയുണ്ടെന്ന് അറിയുകയും, പുറത്ത് തിന്മ ആകുന്നുവെന്ന് അറിയുകയും ചെയ്യുമ്പോൾ, തിന്മയെ സങ്കല്പിച്ചിട്ടാണ് തിന്മ നിർമ്മാർജ്ജനം ചെയ്യാൻ സംഘടിയ്ക്കുന്നത്. അത് അത്രയും ബാഹ്യാകാശജമായ ആരാധനയാണ്. ദഹരാകാശജം അല്ല. താൻ നന്നായാൽ, തന്റെ സങ്കല്പങ്ങൾ നന്നായാൽ ഈ പ്രപഞ്ചം നന്നാകുന്നു എന്നറിയുന്നത്, ദഹരാകാശജമായ അറിവാണ്. അതുകൊണ്ട് പിണ്ഡാണ്ഡത്തിലെ വൃത്തിയാണ് ബ്രഹ്മാണ്ഡത്തിലെ വൃത്തി. അതാണ് തത്ത്വ രഹസ്യം. അതറിയുന്നവൻ ശാന്തനായിരിയ്ക്കും.
ചന്ദ്രക്കലാവിദ്യ – ശ്രീവിദ്യ
ഈ തത്ത്വ രഹസ്യം…. അപ്പോൾ സഹസ്രദള കമലം, പിണ്ഡാണ്ഡത്തെ അതിക്രമിച്ച് സ്ഥിതി ചെയ്യും. പിണ്ഡാണ്ഡം അതിന്റെ താഴെയാ. സഹസ്രദളകമല ചന്ദ്രികാമയമായ ലോകം ആണ് അവിടുത്തെ ചന്ദ്രൻ. താഴെ ചന്ദ്രക്കല. ആ ലോകമല്ല മുകളിലെ ചന്ദ്രന്റെ ലോകം. വൃദ്ധിക്ഷയങ്ങൾ ഇല്ലാത്ത നിത്യ കലകളോടു കൂടിയവൻ. ചന്ദ്രക്കലാ വിദ്യകളെ അതിക്രമിച്ചവൻ. ചന്ദ്രക്കലാ വിദ്യകള് അറുപത്തിനാല് വിദ്യകളിൽ പെടും. അതിന് അതീതമായ നിത്യ കലകളോടു കൂടിയവനാകുന്നു. അതാണ് നിത്യ വിദ്യ. ആ ചന്ദ്രക്കലാവിദ്യ എന്നു പറഞ്ഞാൽ ശ്രീവിദ്യ. ആ ശ്രീവിദ്യയ്ക്ക് പതിനഞ്ച് തിഥികളുടെ രൂപമുള്ളതിനാൽ, പതിനഞ്ച് ദിനങ്ങളുടെ രൂപമുള്ളതിനാൽ, ദിവസ സ്വരൂപങ്ങളായ മുന്നൂറ്റിഅറുപത് കിരണങ്ങൾ ഭവിയ്ക്കുന്നു. അങ്ങിനെയാണ് ഇതിന്റെ കണക്ക്.(11.19 mts)
ചന്ദ്രവർഷം – 360 കിരണങ്ങൾ
അപ്പോൾ ചന്ദ്രക്കലാവിദ്യ എന്നു പേരുള്ളതായ ശ്രീവിദ്യയ്ക്ക്, പതിനഞ്ച് തിഥികളുടെ രൂപം ആണ് ഉള്ളത്. അപ്പോൾ ദിവസ-സ്വരൂപങ്ങൾ ആയി എടുക്കുമ്പോൾ മുന്നൂറ്റി അറുപത് കിരണങ്ങൾ … അതിനെയാണ് ഒരു വർഷം …ചന്ദ്രവർഷം എന്നെടുക്കുന്നത്… അതിനാൽ സംവത്സരം കണക്കാക്കുകയും ചെയ്യുന്നു….അങ്ങിനെയാണ് ഇതിനെ കണക്കാക്കിയെടുക്കുന്നത്. ഈ കിരണങ്ങൾ ഭഗവതിയുടെ പാദാരവിന്ദങ്ങളിൽ നിന്ന് ഉത്ഭവിച്ച്, സൂര്യ-ചന്ദ്രാഗ്നികളോടുകൂടി ചേർന്ന് അതാതു ലോകങ്ങളെ പ്രകാശിപ്പിയ്ക്കുന്നു എന്നുള്ളതാണ് ദഹരാകാശജമായ ഈ വിദ്യയുടെ വഴി.
കൗളം – ലോകത്തെ നന്നാക്കാൻ ശ്രമിയ്ക്കുക
ഇത് ബാഹ്യാകാശജമാകുമ്പോൾ കൗളം എന്നു പറയും. ഉപകരണങ്ങൾ, പൂജാസാമഗ്രികൾ എല്ലാമായി ലോകത്തെ പൂജിയ്ക്കാൻ തുടങ്ങുമ്പോൾ, ബ്രഹ്മാണ്ഡമാണ് സത്യമെന്നും, പിണ്ഡാണ്ഡം ബ്രാഹ്മാണ്ഡത്തിൽ നിന്നുണ്ടായി എന്നും. അതിനെ ആസ്പദമാക്കി ഉള്ളത് ലോകമാണെന്നും, ലോകം നന്നാക്കി എടുക്കണമെന്നും … ഉള്ളതു ലോകമാണെങ്കിൽ, ഞാൻ അല്പകാലസ്ഥിതനാണെങ്കിൽ, ലോകം നന്നാക്കൽ നടക്കില്ല.
ഏതൊരു മനുഷ്യനും അവന്റെ ആയുഷ്ക്കാലം എടുത്താൽ, ഒരു കാലഘട്ടത്തിൽ തോന്നുന്നതല്ല അടുത്ത കാലഘട്ടത്തിൽ … ഒരു വ്യക്തിയുടെ ജീവിതത്തിൽ തന്നെ എത്ര പാർട്ടികൾ …. എത്ര മതങ്ങൾ, എത്ര ജാതീയ സങ്കല്പങ്ങൾ, എത്ര അനുകൂലങ്ങൾ, എത്ര എതിർപ്പുകൾ ഒരു ജീവിതകാലഘട്ടത്തിൽ വന്നുപോയിട്ടുണ്ട്. അതിലേതാണ് അവൻ സത്യമെന്നു പറയുക.
വ്യക്തിയ്ക്ക് ലോകം നന്നാക്കാൻ ആവുമോ ?
ഒരു നായർക്ക് നായരായി ഇരിയ്ക്കുമ്പോൾ, സാമൂഹികമായി നായരെന്ന അഭിമാനവും, നേതൃത്വം ചെയ്തത് ശരിയല്ല എന്നു തോന്നുമ്പോൾ മറ്റൊരു ജാതീയ നേതൃത്വം ചെയ്തത് ശരിയാണെന്ന് തോന്നുകയും ചെയ്യുമ്പോൾ, അവന്റെ ജാതി മറ്റേതാണ്…മ്ച്ച്…… ഒരു രാഷ്ട്രിയ പ്രസ്ഥാനത്തിൽ പ്രവർത്തിയ്ക്കുകയും, ആ രാഷ്ട്രീയ പ്രസ്ഥാനം ചെയ്യുന്നത് ശരിയല്ലാ എന്നു തോന്നുകയും, എതിരാളി ചെയ്യുന്നത് ശരിയാണെന്ന് തോന്നുകയും ചെയ്യുമ്പോൾ, അതിന്റകത്തെ മെമ്പർഷിപ്പും അതിനകത്തെ പ്രവർത്തനവും ഉണ്ടെങ്കിലും, അവന്റെ മനസ്സ് മറ്റേതാണ്. …മ്ച്ച്…ഇങ്ങിനെയാണ് നിലയെങ്കിൽ, വ്യക്തി എങ്ങിനെയാണ് ലോകം നന്നാക്കുക !!!???
കാപാലികം
ലോകം നന്നാക്കാൻ ആവിർഭവിയ്ക്കുന്ന എല്ലാ വഴിയും, അതുകൊണ്ട് ബാഹ്യാകാശജമാണ്. അതിനെ ആസ്പദമാക്കിയാണ് സകല വിദ്യകളും. അവയെല്ലാം നിഷിദ്ധങ്ങളുമാണ്. അറുപത്തിനാല് തന്ത്രങ്ങൾ ഉണ്ട്. അവ നിഷിദ്ധങ്ങളുമാണ്. അവയെല്ലാം കാപാലികം എന്നാ അറിയപ്പെടുന്നത്. ചതുർ ഷഷ്ടിശ്ചതന്ത്രാണി മാതൃകാണാമുത്തമാനിച, മഹാമായശംബരം ച, യോഗിനി ജാല ശംബരം, തത്ത്വശംബരകശ്ചൈവ ഭൈരവാഷ്ടകമേവ ച, ബഹുരൂപാഷ്ടകം ചൈവ, യാമളാഷ്ടകം ഏവ ച, ചന്ദ്രജ്ഞാനം മാലിനി ച, മഹാസമ്മോഹനം തഥാ, വാമജുഷ്ടം മഹാദേവം, വാതുലം വാതലോത്തരം, ഋഗ് ഭേദം തന്ത്രഭേദം ച, ഗുഹ്യ തന്ത്രശ്ച കാമികം, കുലാവാദം കുലാ സാരം, തഥാന്യത് കുണ്ഠികാമതം, മതോത്തരം ച വീണാഖ്യം, ത്രോതലം ത്രോതലോത്തരം, പഞ്ചാമൃതം രൂപഭേദം, ഭൂതോത് ഡാമരമേവച, കുലാ സാരം കുലോ ഢീശം, കുലചൂഡാമണിസ്തഥാ, സർവ്വ ജ്ഞാനോത്തരം ചൈവ, മഹാകാളി മതം തഥാ, അരുണേശം മേദിനീശം, വികുണ്ഠേശ്വരമേവ ച, പൂർവ്വ പശ്ചിമ ദക്ഷം ച, ഉത്തരം ച നിരുത്തരം, വിമലം വിമലോത്തഞ്ച, ദേവീ മത മതാൽപ്പരം … എന്ന് ചതുർശ്ശദിയില് അറുപത്തിനാല് തന്ത്രങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ പെടും നിങ്ങൾ ഇന്നു കാണുന്ന എല്ലാ വിദ്യാഭ്യാസവും. ബാഹ്യ സംഭവങ്ങൾ അത്രയും. വേദ ബാഹ്യങ്ങളുമാണ്.(15.46 mts)
വേദബാഹ്യങ്ങളാണ്, അവ ജീവിതത്തെ ദുഃഖത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നവയുമാണ്. അവ ലോക വിനാശകരങ്ങളുമാണ്. ഈ തന്ത്രങ്ങൾ വിദ്വാന്മാരെ സകലരേയും പ്രദാരണം ചെയ്യുന്നവയാണ്. അറുപത്തിനാലെണ്ണം ഉണ്ട്. ഓടിച്ചുപറയാൻ നേരം കിട്ടിയേക്കും. ഒരു ചിത്രം നിങ്ങൾക്ക് കിട്ടാൻ. എണ്ണിപ്പെറുക്കി പറയാൻ നേരമുണ്ടാവില്ല. ഇവയിൽപ്പെട്ടതാണ് ബാക്കി ബാഹ്യ തന്ത്രജ്ഞാനം മുഴുവൻ. അതില്, അറുപത്തിനാലെണ്ണം പറയുമ്പോൾ, മഹാമായാശംബരം ഒന്നാമത്തെ വിദ്യ. അത് മായാ പ്രപഞ്ച നിർമ്മാണമാണ് അതിന്റെ പണി. ഇതൊക്കെ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നതാണ് …വല്യ പാടൊന്നും ഉള്ളത് അല്ല.
മഹാമായാശംബരവിദ്യ
വളരെ വിദ്വാന്മാരെപ്പോലും വഞ്ചിയ്ക്കാൻ പാകത്തിനുള്ളതാണ്. എല്ലാ ജനങ്ങളുടേയും നേത്രേന്ദ്രിയാദി വിഷയങ്ങളുടെ പരമാർത്ഥ രൂപത്തെ മറച്ച് മറ്റൊന്നായി കാണിയ്ക്കുന്നതാണ് ഈ വിദ്യ. അതിന് ചില്ലറ പണിയൊക്കെ മതി. ഘടം കാണിച്ചാൽ പടമായിട്ട് കാണും. ഇല്ലാത്തതിനെ ഉള്ള വേറൊന്നിൽ തോന്നിപ്പിച്ച് കാണിയ്ക്കുന്നത്. അങ്ങിനെയുള്ള ഒരു സമ്പ്രദായമാണ് ഈ വിദ്യ. ആ വിദ്യയ്ക്ക് പേര് മഹാമായാശംബരവിദ്യ.
യോഗിനി-ജാല-ശംബരം
ഈ ലോകത്തിൽ അറിവുണ്ടാകുമ്പോൾ കാണിയ്ക്കുന്ന വിദ്യയാണ്. ഭൗതികമായി പഠിച്ചുപോയാലും അവിടെ എത്തും. ആന്തരികമായ അന്വേഷണത്തിന് ഇടയിലും ഇത് കിട്ടും. രണ്ട് യോഗിനി-ജാല-ശംബരം. അത് മായാ പ്രധാന തന്ത്രമാണ്. യോഗിനി സമൂഹത്തിന്റെ ദർശനം. ആ ദർശനം, ശ്മശാനാദി സേവകൾ കൊണ്ട് കിട്ടുന്നതാ. കുത്സിത മാർഗ്ഗങ്ങളിലൂടെ. അങ്ങിനെ ഒക്കെ നേടാൻ പോയി, വരുന്ന ഇത്തരം കുത്സിത വിദ്യകൾ അല്പവും, അല്പം ജോതിഷ്യവുമൊക്കെവച്ചാണ് ഇന്ന് നിങ്ങൾക്ക് അറിവില്ലാത്തതുകൊണ്ട് ഇതിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തതുകൊണ്ട് നിങ്ങളെ പറ്റിക്കാൻ മുതിരുന്നത്. (18.29 mts )
ഗീത 2:16, ശൂന്യത
നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോ(അ)ന്തസ്ത്വനയോസ്തത്ത്വദർശിഭിഃ
ഗീത 2:16
പുട്ടപർത്തി സത്യസായിബാബയെ വിമർശിയ്ക്കുന്നു
എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ താൻ തന്നെ ഭഗവദ് ഗീതയുടെ രണ്ടാം അദ്ധ്യായം പതിനാറാം ശ്ലോകത്തിൽ സ്പഷ്ടമാക്കിത്തന്നിട്ടും, ശൂന്യതയിൽ നിന്ന് എന്തെങ്കിലും സൃഷ്ടിയ്ക്കുമെന്ന് ജനം വിശ്വസിയ്ക്കുന്നു എങ്കിൽ, ഗീതയെ അവൻ വിശ്വസിയ്ക്കുന്നില്ല. …മ്ച്ച്…. സ്വാമികൾ ശൂന്യതയിൽ നിന്ന് ഒരു സാധനം ഉണ്ടാക്കിത്തന്നു എന്നു പറഞ്ഞാൽ അതിന് അർത്ഥം, ശ്രീകൃഷ്ണപരമാത്മാവ് കള്ളനും, ഭഗവദ് ഗീത കള്ളത്തരവും ആണെന്നാണ്. ഒരിക്കലും ഉള്ളത് ഇല്ലാതാക്കാൻ പറ്റില്ല. ഇല്ലാത്തത് ഉണ്ടാക്കാൻ പറ്റില്ല. ഇതിന് ഇടമറുക് ഒന്നും വേണ്ട. ഇതിന് യുക്തിവാദി സംഘടന ഇറങ്ങി നടക്കുകയും വേണ്ട.
– പ്രസ്ഥാനത്രയം
ഭാരതീയ ദർശനത്തിലെ പ്രമാണ ഗ്രന്ഥങ്ങളിൽ ഒന്നായ, വേദന്തികൾ പ്രമാണമായി കരുതുന്നത് ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ, ഭഗവദ് ഗീത – പ്രസ്ഥാനത്രയം. അതിലൊന്നായ ഭഗവദ് ഗീതയുടെ രണ്ടാം അദ്ധ്യായത്തിലെ പതിനാറാം ശ്ലോകത്തിൽ – ഉള്ളത് ഇല്ലാതാവുന്നില്ല, ഇല്ലാത്തത് ഉണ്ടാവുകയില്ല. അപ്പോൾ ശൂന്യത്തിൽ നിന്ന് ഒന്ന് ഉണ്ടാക്കുക എന്നത്, ഭഗവാൻ തന്നെ പറ്റില്ല എന്നു പറഞ്ഞിടത്ത്, ഞാനുണ്ടാക്കി എന്നൊരാൾ പറഞ്ഞാൽ, എതിർക്കണ്ട കാര്യമില്ല. മനസ്സിലായില്ല….. ഉണ്ടാക്കി അവിടിരുന്നോളാൻ പറഞ്ഞാൽ മതി. അത് വിശ്വസിയ്ക്കുന്നവർ സനാതന ധർമ്മികൾ അല്ല. ഹിന്ദു അല്ല. ഗീത പഠിച്ചവരല്ല. ഗീത ഉൾക്കൊണ്ടവരല്ല….
-പുട്ടപർത്തി സത്യസായിബാബ ?
അങ്ങിനെ ഒരാൾക്ക് കഴിവുണ്ടെങ്കിൽ, അത് മറ്റുള്ളവർക്ക് മുമ്പിൽ കാണിച്ചു കൊടുക്കുകയും, അവർക്കു കൂടി അത് പഠിയ്ക്കാൻ അംഗീകാരം കൊടുക്കുകയും ചെയ്യുമ്പോൾ മാത്രമേ കാണിയ്ക്കാവൂ എന്ന്, ഭാരതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ പ്രധാനമായ, പാതഞ്ജലാദികൾക്ക് ഭാഷ്യം എഴുതുമ്പോൾ ഭാഷ്യകാരനും, വാർത്തികം എഴുതുമ്പോൾ വാർത്തികകാരനും ഭംഗിയായി പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് അനുഭവപ്പെടുന്നതു മാത്രമേ നീ നിനക്ക് ഉണ്ട് എന്ന് പറയാവൂ. നിനക്ക് മാത്രമുള്ളത് ബോദ്ധ്യപ്പെടുത്താവുന്നതല്ല. അത് നാളെ കച്ചവടത്തിന് കാരണമായിത്തീരും.
-കാപാലികം – വേദബാഹ്യം
അതുകൊണ്ട് ഇതിന് വേറെ ആളുകൾ ഒന്നും വരണ്ട. ഇത് നിങ്ങള് തന്നെ കൈകാര്യം ചെയ്യേണ്ടതേ ഉള്ളൂ. പക്ഷെ ഇതിന്റെ വിവരം വേണം ആദ്യം. വിവരമില്ലാത്തതു കൊണ്ട് അതു പോയി കണ്ടേച്ച് ഇങ്ങു വരുമ്പോൾ … എന്നാലും ഉണ്ടായിക്കൂടേ … ഇനി ശാപവും വല്ലതും കിട്ടിയാലോ…. അതുകൊണ്ട് നിങ്ങള് വിശ്വസിയ്ക്കും. അപ്പോൾ ആ വിദ്യ … ആ യോഗിനിജാലശംബരാദികളായ വിദ്യകൾ … അത് ശ്മശാന സേവ തുടങ്ങിയ കുത്സിത വൃത്തികളിലൂടെ ലഭിയ്ക്കുന്നതാണ്. അതെല്ലാം കാപാലികമാണ്. വേദബാഹ്യമാണ്.
തത്ത്വശംബരം…. ഈ തന്ത്രം പൃഥ്വിയാദി തത്ത്വങ്ങളുടെ മഹേന്ദ്രജാല വിദ്യയാകുന്നു. മുമ്പേ പറഞ്ഞത്. പൃഥ്വിയെയാ പരിണമിപ്പിക്കുന്നത്. അത് തന്നത്താൻ പരിണമിയ്ക്കുന്ന വസ്തുവാണ്. അതിന് അല്പം ഇത്…കൊടുത്താൽ പരിണമിപ്പിയ്ക്കാം. അത് അതിനുവേണ്ടുന്നതായ ബിജങ്ങൾ എടുത്താൽ, എങ്ങിനെയാണോ ത്വക്കിൽ നിന്ന് മസ്തിഷ്ക്കത്തിന്റെ ഭാവങ്ങൾ എടുക്കുന്നത് ….. അതുകൊണ്ടാണ് ഇന്ന് ആധുനികർ ത്വക്കിൽ പുരട്ടാൻ ഔഷധം തരുമ്പോൾ … ഇന്നു തുടങ്ങിയതേയുള്ളൂ…. ഇന്നലെ നിഷേധിച്ചവരാ അതും ചുമന്നുകൊണ്ട് നടക്കുന്നെ.
Nano Technology
കാലേൽ എണ്ണ പുരട്ടിയപ്പോഴ്, ദേഹത്ത് എണ്ണ പുരട്ടിയപ്പോൾ, എണ്ണ വെറുതെ കാശുകളുകയാണെന്നു പറഞ്ഞ ആധുനിക വൈദ്യശാസ്ത്രജ്ഞന്മാരാണ്, ആയുർവ്വേദം എന്നുള്ള പേര് മാറ്റി, ഈ സാധനത്തിന് nano technology എന്ന് പറഞ്ഞപ്പോൾ പുരട്ടാൻ നടക്കുന്നത്. മൂക്കിൽ ഒരു തുള്ളി ഉറ്റിച്ചാൽ, തൊലിപ്പുറത്ത് പുരട്ടിയാൽ, brain-ൽ വരെ ചെല്ലുന്ന വിദ്യയ്ക്കാണ് nano-technology എന്നു പറയുന്നത് ….മച്ച്…. അതും അറിയില്ല. ഇന്നലെ ഗുളികയായിട്ട് കഴിച്ചപ്പോൾ വയറ്റിനകത്ത് ചെന്ന് ഗ്യാസായി … ഇനി ഗ്യാസ് ഉണ്ടാവില്ല…പുറത്ത് പുരട്ടിയാൽ മതി….. ത്വക്ക് വലിച്ച് ബ്രയിനിൽ കൊടുക്കും. മുമ്പത്തെ അത്രയും കഴിയ്ക്കുകയും വേണ്ട.

-ഏഭ്യശിരോമണികൾ
ഇത് ഇന്നലെ, ക്ഷീരബല നൂറ്റൊന്ന് ആവർത്തി മൂക്കിലേയ്ക്ക് രണ്ടു തുള്ളി ഒഴിച്ചപ്പോൾ ഈ നാനോയെ അതിജീവിയ്ക്കുന്ന വിദ്യയായിരുന്നു എന്ന് കണ്ടെത്താൻ ഏഭ്യശിരോമണികൾക്ക് കഴിഞ്ഞില്ല. (23.30 mts). സുധാകര പ്രമാണത്തിൽ പറഞ്ഞാൽ…നിങ്ങള് തന്തയും തള്ളയും ഒക്കെ എണ്ണതേപ്പിച്ചുകൊണ്ടു ചെന്നപ്പം ഒരുപാട് ചീത്ത കേട്ടതാ…. എന്തിനാ എണ്ണയൊക്കെ വാരി തേച്ചിരിയ്ക്കുന്നെ. ഇതിനെന്താ ഗുണം …. ഇപ്പം നിങ്ങൾ ഇനി വാരി പുരട്ടും. ശരിയല്ല….കാരണം ഇപ്പോൾ നാനോ ആണ്…. അപ്പോൾ അതുപോലെ, ഒരു ആളിന്റെ രക്തത്തിൽ നിന്ന് കുട്ടിയെ ജനിപ്പിയ്ക്കുക. രക്തം മാംസമായി, മാംസം മേദസ്സായി, മേദസ്സ് അസ്ഥിയായി, അസ്ഥി മജ്ജയായി, മജ്ജ ശുക്ലമായി (ശുക്രമായി ),….തീരുമ്പോൾ ബീജമായി …. അത് ഇത്രയും പരിണാമം ബാഹ്യമായി ഉണ്ടാക്കുക. അപ്പോൾ ഭൂത സഞ്ചയത്തെ, പൃഥ്വിയാദികളാകുന്ന തത്ത്വങ്ങളെ, മഹേന്ദ്രജാല വിദ്യ ഉപയോഗിച്ച് പരിണമിപ്പിയ്ക്കുക. സ്ഥലത്തെ ജലമാണെന്ന് തോന്നിപ്പിയ്ക്കുക. ജലത്തെ സ്ഥലമാണെന്ന് തോന്നിപ്പിയ്ക്കുക.
മഹാഭാരതത്തിലൊക്കെ പണ്ട് നടന്നു പോകുമ്പോൾ മയന്റെ കൊട്ടാരത്തിന് ഈ കഴിവ് ഉണ്ട്. അത് മഹേന്ദ്രജാല വിദ്യ എന്നു പറയും. അതാണ് തത്ത്വശംബരം. ആ അന്യോന്യ വ്യത്യാസത്തെ കാണിക്കുന്നത്. ആ വിദ്യ … അതും നിഷിധ വിദ്യതന്നെയാണ്. ദുഃഖമേ തരുകയുള്ളൂ. പ്രകൃത്യാ വരുന്നതല്ലാത്ത എന്തിനെ ഉണ്ടാക്കിയാലും, ദുഃഖമാണ് തരുന്നതെന്ന് പഠിപ്പിയ്ക്കുന്ന വിദ്യകളാണ്. ഈ വിദ്യകള് ഒക്കെ ഉള്ളതാണ്. ഇത് പശുപതി വഞ്ചിച്ച വിദ്യാകളാണെന്നാണ് പറയുന്നത്. ഭൈരവാഷ്ടകം. സിദ്ധഭൈരവൻ, വടുകഭൈരവൻ, കങ്കാളഭൈരവൻ, കാലഭൈരവൻ, കാലാഗ്നിഭൈരവൻ, യോഗിനി ഭൈരവൻ, മഹാഭൈരവൻ, ശക്തിഭൈരവൻ- ആ വിദ്യകളാ ഇതെല്ലാം…. ഇത് പതിനൊന്ന് എണ്ണം ഉണ്ട്…. അതിലാണ് ചില ഉപകരണങ്ങൾ കൊണ്ട്, ചില കഴിവുകൾ കൊണ്ട്, ഭൂമിയ്ക്കടിയിലുള്ള നിധി, വെള്ളത്തിന് അടിയിൽ കിടക്കുന്ന തടി, വെള്ളത്തിന് അടിയിൽ കിടക്കുന്ന സാധനങ്ങൾ ഇവയൊക്കെ കണ്ടുപിടിയ്ക്കാൻ പറ്റുന്നത് (word not clear…) അപ്പോൾ ഫലസാധകങ്ങളായ എട്ട് ഭൈരവന്മാരെ വിവരിയ്ക്കുന്ന തന്ത്രമാണ് ഈ കാപാലിക മതം. അതും വേദ ബാഹ്യമാണ്.
ഇതൊക്കെ ലൗകിക ലോകത്ത് പണമുണ്ടാക്കാനും പ്രശസ്തി ഉണ്ടാക്കാനും ഉപയോഗിച്ചിരുന്ന വിദ്യകളാ ഇതെല്ലാം. ഈ കളിപ്പിയ്ക്കൽ വിദ്യകൾ എല്ലാം. അതിന് അംഗീകാരം ലഭിച്ചിരിയ്ക്കുന്നു ഈ കാലഘട്ടത്തിൽ. അത് ചില ഉപകരണങ്ങളെക്കൊണ്ട് ….ഇപ്പോൾ ഒരു സാധനം എടുത്താൽ, ആ സാധനം ഉപയോഗിച്ചാൽ, ഒരു സാധനത്തെ പരിണമിപ്പിയ്ക്കാം. അങ്ങിനെ പരിണമിപ്പിച്ചാൽ കാണുന്നവൻ പരിണമിച്ചതേ കാണുന്നുള്ളൂ. വേറൊന്നും കാണുന്നില്ല. ആ പരിണാമം മാത്രം കാണുമ്പോൾ അവന് അത്ഭുതം തോന്നും. അങ്ങിനെ അത്ഭുതപ്പെടുത്തുന്ന എല്ലാ വിദ്യകൾക്കും മാന്യത ഈ കാലഘട്ടത്തിൽ ലഭിച്ചിട്ടുണ്ട്. പഴയ കാലത്ത് ഇല്ല. പഴയ കാലത്ത് ഇതൊക്കെ കാണിയ്ക്കുന്നവരെ ഉത്തമന്മാരുടെ പട്ടികയിൽ പെടുത്തിയിരുന്നില്ല.
ഈശ്വരനെ കണ്ടു എന്നോ, മറ്റു കാര്യങ്ങളെ കണ്ടു എന്നോ ഒക്കെ പറഞ്ഞാൽ, ഇന്നുള്ള ബഹുമാനാദരങ്ങൾ ഒന്നും പഴയ കാലത്ത് ഇല്ല. കണ്ടത് നന്നായി ….കണ്ടുകൊണ്ടൊക്കെ ഇരുന്നുകൊള്ളാൻ പറയും. ഇന്ന് നിങ്ങളോടാ പറയുന്നതെങ്കിൽ നിങ്ങൾ ഉള്ളതെല്ലാം പറിച്ചുകൊടുക്കും. വേണെങ്കിൽ ഒരാഴ്ച നിങ്ങൾ കൂടെപ്പോകും. എന്നിട്ട് എല്ലാം നഷ്ടപ്പെട്ടേ എന്ന് പറഞ്ഞുകൊണ്ട് പത്രക്കാരെ വിളിച്ച് കൂട്ടും. നിങ്ങളും അയാളും തുല്യ പങ്കാളികൾ ആണെന്ന് അറിയില്ല. മനസ്സിലായില്ല…. തെമ്മാടിത്തരത്തിനെല്ലാം പങ്ക് തുല്യമാ….
സ്ത്രീ പീഢനം – Mocks Gender Equality
ഒരു ഭാഗത്ത് സ്ത്രീയ്ക്കൊക്കെ അവസര സമത്വം വേണമെന്ന് പറയും നിങ്ങള്. പുരുഷൻ പീഢിപ്പിച്ചു എന്നും പറയും. പീഢനം ഏൽക്കുന്ന ആള് വളരെ താഴെയാണ് സ്വാഭാവികമായി. എന്നുവരെ സ്ത്രീയെ പീഢിപ്പിയ്ക്കാൻ പുരുഷന് കഴിഞ്ഞുവെന്ന് സ്ത്രീ വിശ്വസിയ്ക്കുന്നുവോ, അന്നുവരെ അവസര സമത്വത്തിന് ശ്രമിയ്ക്കുന്നത് വിവരമില്ലായ്മയാണ്. ഞാൻ നുണ പറഞ്ഞതാണെങ്കിൽ നിങ്ങൾക്ക് പറയാം. സ്ത്രീകള് എന്നെ പീഢിപ്പിച്ചു എന്നു പറഞ്ഞ് എന്നുവരെ പരാതി പറയുന്നുവോ… പീഢിപ്പിയ്ക്കാൻ തക്കവണ്ണം ദുർബലരാണ് അവരെന്ന് ഒരു ഭാഗത്ത് സമ്മതിച്ച് അതിന്റെ ആനുകൂല്യം വാങ്ങിയ്ക്കുകയും, സമത്വത്തിനു വേണ്ടി സമരം ചെയ്യുകയും ചെയ്യുക എന്നത് ഇരട്ടത്താപ്പാണ്. (28.04 mts) മിതമായ ഭാഷയിൽ …. അല്ലെങ്കിൽ സ്ത്രീകൾക്കു പറയാം… തുല്യരാണെങ്കിൽ പിന്നെ ഞങ്ങളെ പീഢിപ്പിച്ചു എന്ന് ഒരിക്കലും പറയരുത്. കാരണം ഒരർത്ഥത്തിൽ പറഞ്ഞാൽ നിങ്ങൾ മറ്റവരെയാ പീഢിപ്പിച്ചത്. കാശും അടിച്ചു, ഒരുപാട് നേട്ടങ്ങളും ഉണ്ടാക്കി…. അതിൽ നായനാര് പറഞ്ഞതാ ഒരു കണക്കിനു ശരി…..ശരിയാണോന്ന് ആലോചിച്ച് നോക്ക്…. ഇത് മുഴുവൻ എഴുതാൻ കുറെ പത്രങ്ങളും….
ആധുനിക വിദ്യകൾ ഹിംസാത്മകവും നീചവും ആണ്.
വസ്തുതാപരമായി ചിന്തിയ്ക്കുകയാണെങ്കിൽ, ഒരു ഭാഗത്ത് സമത്വം …… ഇതെല്ലാം മാന്യതയായി വന്നതിന്റെ ഫലമാണ്. ഒരു വർഷത്തിൽ ഏറെയായി വളരെപ്പേർ വിഷമിയ്ക്കുമ്പോഴാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ റിയാലിറ്റി ഷോയിലും മറ്റും പങ്കെടുക്കുന്ന കുട്ടികളുടെ പരിപാടിയെ ബാലവേലയുടെ പട്ടികയിൽ പെടുത്താൻ ശ്രമിയ്ക്കുകയാണ്. കാരണം തന്തയ്ക്കും തള്ളയ്ക്കും രണ്ട് കോടി കിട്ടാനാ ഇതുങ്ങളെ അണിയിച്ച് ഇറക്കി കൊണ്ടു നിർത്തുന്നത്. അതിന് BSNL-ഉം അവരും ഇവരും ഒക്കെ പത്ത് -നൂറോ മൊബൈല് തരണമെന്ന് പറഞ്ഞാൽ, connection തരണം ഒരു ദിവസം കൊണ്ടെന്ന് പറഞ്ഞാൽ, അത്രയും കൊടുക്കുന്നതിന് നിങ്ങൾ എന്തെല്ലാം കാഴ്ചവയ്ക്കുന്നുണ്ടെന്ന് അന്വേഷിച്ചു കണ്ടു പിടിയ്ക്കണ്ടതാണ്. അതുകൂടാതെ ഇതിന്റെ ജഡ്ജിമാര് മാർക്ക് ഇടുമ്പോൾ മാർക്ക് കുറയാതെ ഇരിയ്ക്കാൻ, ആ കർട്ടന്റെ പിറകിൽ എന്തെല്ലാത്തിന് തന്തയും തള്ളയും തന്നെ കൂട്ടു നില്ക്കുന്നു എന്നുള്ളത് സ്പഷ്ടമായി ഇന്ന് മനുഷ്യാവകാശ കമ്മീഷന് മനസ്സിലായതാണ്. മാർക്കിന് മാത്രമാ പോകുന്നത്. ഇത് കഴിഞ്ഞ് കിട്ടാതെ വന്നാൽ, പീഢിപ്പിച്ചു എന്നു പറഞ്ഞ് ഇറങ്ങിയിട്ട്…. ഒരു കാര്യവുമില്ല. ആദായത്തിനാ മനുഷ്യൻ ഓടുന്നത്. അതിന് ആദ്യം വേണ്ടത് ജനങ്ങൾക്ക് ശരിയായ ദിശാബോധമുള്ള വിദ്യാഭ്യാസം. ഈ ധനം കൊണ്ട് ജീവിതം ആയില്ല. ഇതുണ്ടാക്കുന്ന വടു വളരെ ശക്തമാണ് എന്ന് പ്രാചീനർ അറിഞ്ഞിരുന്നു. അതുകൊണ്ടാ ഈ വിദ്യയൊക്കെ ഒരു അന്വേഷണമെന്ന നിലയിൽ പല പുതിയ കാര്യങ്ങളും അതിൽ ഉണ്ടെങ്കിലും, അതെല്ലാം ഹിംസാത്മകവും നീചവും ആണ്. ശാസ്ത്രസാങ്കേതിക വിദ്യകളിൽ ഏതെടുത്താലും.

നിങ്ങളുടെ തലയിൽ ഒരു ഷാംമ്പൂ തേക്കുമ്പോൾ, ആ ഷാംമ്പൂ തേച്ച് നിങ്ങൾ കുളിയ്ക്കുമ്പോൾ, ആയിരും മുയലുകളുടെ കണ്ണാണ് പോകുന്നത്. ആ ഷാംമ്പൂവിന് നിങ്ങളുടെ തലയിൽ എന്തുംമാത്രം reaction ഉണ്ടാകും എന്നറിയാൻ മുയലിന്റെ കണ്ണിലാ ഒഴിയ്ക്കുന്നത്. കണ്ണ് പൊട്ടിപ്പോകുന്നത് വരെ ഒഴിയ്ക്കും. കാരണം ഷാംമ്പൂ തലയിൽ തേയ്ക്കുമ്പോൾ നിങ്ങളുടെ കണ്ണിലേയ്ക്ക് വീഴാം. അതിന് reaction ഏത് സ്റ്റേജ് വരെ ഉണ്ടാകും. എത്ര ഗാഢതയിൽ ഉണ്ടാകുമെന്നറിയാൻ ജീവനുള്ള മുയലിന്റെ കണ്ണ് പൊട്ടിച്ചാ പരീക്ഷണം നടത്തുന്നത്.
നിഷിദ്ധങ്ങളായ ഭൈരവാഷ്ടക വിദ്യകൾ
നിങ്ങൾ ഉപയോഗിയ്ക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ എല്ലാം ഈ ഭൈരവാഷ്ടക വിദ്യകളിൽ പെടുന്നതാണ്. അതൊക്കെ ഭാരതത്തിൽ നിഷിദ്ധമായിരുന്നു. നിങ്ങള് സന്തോഷമായി ഒരു മരുന്ന് എടുത്ത് കഴിയ്ക്കുമ്പോൾ, നൂറ് ഗിനിപ്പന്നിയെയും, നൂറ് കണക്കിന് വെള്ളെലിയെയും ഒക്കെ കൊന്നതാ ….. നിങ്ങളുടെ ദേഹത്ത് ഒരു സോപ്പ് തേക്കുമ്പോഴും, നിങ്ങളുടെ തലയിലേയ്ക്ക് ഒരു ഷാംമ്പൂ തേക്കുമ്പോഴും ഒക്കെ അത് …ഗിനി…മുയലിന്റേയും കുരങ്ങിന്റേയും …കുരങ്ങിന്റെ രോമങ്ങളിൽ പുരട്ടി നോക്കിയാണ് നിങ്ങൾ തേക്കുന്ന പല എണ്ണകളും രോമം പൊഴിയുമോ എന്ന് പരീക്ഷിച്ച് ഇല്ല എന്ന് ഉറപ്പ് വന്ന് നിങ്ങൾക്ക് തരുന്നത്.
ഹിംസയുടെ മാനസിക വ്യത്യാസം
അതിന് കർമ്മ സ്വഭാവം അനുസരിച്ചും, അതിന് ധർമ്മ സ്വഭാവം അനുസരിച്ചും, ഒരു ജീവിയെത്തന്നെ നിങ്ങള് കഴിയ്ക്കുകയാണെങ്കിൽ കഴിയ്ക്കാനാ ഉപയോഗിയ്ക്കുന്നത്. മറ്റേത് ഒരു ജീവിയെ ഹിംസിച്ച് ജീവനോടെ ഈ ലോകത്ത് …അതിന്റെ വേദന മുഴുവൻ ലോകത്തേയ്ക്ക് പടരുകയാ ചെയ്യുന്നത്. നിങ്ങള് തിന്നാൻ ഒരു മുയലിനെ കൊന്നു. അത് ചീര തിന്നാലും ഹിംസയുണ്ട്. ഒരു ജീവിയ്ക്ക് വേറൊരു ജീവിയുണ്ട് തിന്നാൻ. ഇത് തിന്നാനല്ല, നിങ്ങളുടെ ആഡംബരത്തിന് പരീക്ഷിയ്ക്കുന്നു എന്നാണ് പറഞ്ഞത്. അതിന്റെ മാനസിക വ്യത്യാസം പിടികിട്ടിയില്ല എന്നു തോന്നുന്നു.
ഈ വിദ്യകളെല്ലാമാ ഈ പറഞ്ഞ അറുപത്തിനാലെണ്ണം. ശാസ്ത്രത്തിന്റെ മേതുരദീർഘങ്ങളായ പരീക്ഷണങ്ങൾ …. അതു നടത്തുന്ന ശാസ്ത്രകാരനെയും അതിൽ സിദ്ധനായവനേയും അത് ചുമക്കുന്നവനേയും നീചനായാണ് ഈ സംസ്കൃതി എണ്ണിയിരുന്നത്. പരീക്ഷണ നിരീക്ഷണങ്ങളെ താലോലിയ്ക്കുന്നതല്ല സനാതന ധർമ്മം. അതിൽ ഹിംസയുണ്ടെങ്കിൽ ചോദ്യം ചെയ്യുന്നതു തന്നെയാണ്. … മ്ച്ച്…
സനാതന ധർമ്മത്തിന്റെ ഭാഗമല്ലാത്ത കൗളതന്ത്രങ്ങൾ
ശ്മശാനത്തിലെ പൂജകൾ, മദ്യാദികൾ കൊണ്ടുള്ള പൂജകൾ ഇതെല്ലാം ചോദ്യം ചെയ്തിട്ടുള്ളതാണ്. ഇതെല്ലാം, കൗളതന്ത്രങ്ങൾ എല്ലാം ബാഹ്യമായി രൂപാന്തരപ്പെട്ടു വന്നിട്ടുള്ളതാണ്. അത് സനാതന ധർമ്മത്തിന്റെ ഭാഗമല്ല.
നിഷിദ്ധമായ ബഹുരൂപാഷ്ടകം
ബഹുരൂപാഷ്ടകം. ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡ, ശിവദൂതി ഇങ്ങിനെ എട്ട് രൂപങ്ങളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നതാണ്. ഇതും ആധുനിക വിദ്യകൾക്ക് സമാനമാണ്. അതും വൈദിക മാർഗ്ഗ വിരുദ്ധങ്ങളാണ്. അവയിലൊക്കെ കഴിവുണ്ടാകാനുള്ള പൂജകൾ, അതിന്റെ തന്ത്രങ്ങൾ, കുമാരീതന്ത്രം … അതൊക്കെ നിങ്ങൾക്ക് വളരെ ഇഷ്ടപ്പെടുന്നതാ….. ഇപ്പോൾ ആ പൂജകൾ ഒക്കെ ഉണ്ട് ഓരോ സ്ഥലത്തും. ആ പഴയത് ഒക്കെ പൊങ്ങിവന്നിട്ടുണ്ട്. പത്രക്കാരുടെ പരിലാളനം ഉണ്ട്. (33.44 mts) അതെല്ലാം രൂപാന്തരപ്പെട്ടിട്ടുണ്ട്. അതിനൊക്കെ മാന്യതയും ലഭിച്ചിട്ടുണ്ട്. അതിന്റെ flex board-കളാ എല്ലായിടത്തും കാണുന്നതും. എന്നാൽ അതിന്റെ ഫലമുണ്ടാകാൻ ഒട്ട് പൂജ ചെയ്യുന്നവന് കഴിവുമില്ല. ശാസ്ത്രകാരന് അതിനെങ്കിലും കഴിവുണ്ട്. ആ വിദ്യകൾ…. അപ്പോൾ പത്തൊൻപത് എണ്ണമായി.

കാമതപ്തനായ മനുഷ്യൻ
യമളാഷ്ടകം
ഇനി യമളാഷ്ടകം ….യമളാഷ്ടകം എന്ന കാമസിദ്ധ യോഗിനിയെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു. അവയും അവൈദികമാണ്. വേദബാഹ്യങ്ങളും ഹേയങ്ങളുമാണ്. യമളങ്ങൾ എന്നു പറയുന്നത് ഹേയ വിദ്യയാണ്. അത് കാമയോഗിനിയെക്കുറിച്ച് പറയുന്നതാണ്. അതിൽപ്പെട്ടതാണ് ഇപ്പോൾ ഈ…. ഒരുപാട് പേരെ ആകർഷിച്ചൊക്കെ നിർത്തിയ ഒരു കാലഘട്ടമാ ഇത്. വലിയ സമ്പന്നരും, വലിയ ഉദ്യോഗസ്ഥരും ഒക്കെ ചെന്ന് പൂജിച്ചു കിടന്നത് അവരുടെ കാമനകൾ സാധിച്ചതുകൊണ്ടാണ്. കാമതപ്തമായാ മനുഷ്യൻ അലയുന്നത്. ഒന്നുങ്കിൽ ദ്രവ്യം, അല്ലെങ്കിൽ പുത്രൻ, ഭാര്യ, എന്നു പറഞ്ഞാൽ ഭാര്യയിൽ നിന്നു കിട്ടുന്ന സുഖം, പുത്രനിൽ നിന്നു കിട്ടുന്ന സുഖം, അല്ലെങ്കിൽ ലോകത്ത് പേര്. ഇവയൊക്കെ അടങ്ങുന്ന കാമനകൾ തൃപ്തമാകാതെ വരുമ്പോൾ, അത് ഇവിടെ വന്നാൽ തരാം എന്നു പറയുന്നിടത്തേയ്ക്ക് ആളുകൾ ഓടും. കിട്ടുകില്ലാ എന്ന് പിന്നീട് അറിഞ്ഞിട്ട് ചിലപ്പോൾ പോരും. കിട്ടുമെന്ന പ്രതീക്ഷയിൽ കിടക്കും. ആ ലോകമാ അത്.
ചന്ദ്രജ്ഞാനം
ചന്ദ്രജ്ഞാനം … ഈ തന്ത്രം ബാഹ്യ ചന്ദ്രനെ സംബന്ധിയ്ക്കുന്ന വിദ്യയും, ബാഹ്യ ചന്ദ്രായനവും ആണ്. ഈ വിഷയത്തിൽ പതിനാറ് നിത്യകളെപ്പറ്റി പറയുന്നുണ്ടെങ്കിലും, കാപാലിക മതം തന്നെ എന്നതിനാൽ വർജ്ജ്യമാകുന്നു. ഇത് മിശ്രത്തിൽപ്പെട്ടതാണ് വർജ്ജ്യമാണ്. സ്വീകാര്യമായ ചന്ദ്രജ്ഞാന വിദ്യ നേരത്തെ നമ്മൾ പറഞ്ഞതാണ്. അത് ഈ അറുപത്തിനാലിൽ ഉൾപ്പെടാത്തതാകുന്നു. (35.53 mts)
നിഷിദ്ധമായ കടൽയാത്ര
മാലിനിവിദ്യ…ഇത് സമുദ്രയാനത്തിനുള്ള വിദ്യയാണ്. പഴയകാലത്ത് വെള്ളത്തിൽക്കൂടെ ഒക്കെ യാത്രചെയ്യുന്നതിന് ഉള്ള വിദ്യയാണ്. അനേക തരം സമുദ്രയാനങ്ങളുടെ നിർമ്മാണം, സജ്ജീകരണം സ്വതന്ത്ര പ്രവൃത്തി, എന്നു പറഞ്ഞാല് ഓടിയ്ക്കാൻ ആളില്ലാതെ തന്നത്താൻ ഓടുന്ന സമുദ്രയാനങ്ങൾ, കപ്പലുകൾ. അതും വൈദികമാർഗ്ഗേതര വിദ്യയാണ്. കടലുകടന്ന് യാത്രചെയ്യരുതെന്നൊക്കെ നിയമം ഉണ്ടാക്കിയത് തന്നെ ഈ വിദ്യയെ തടയുന്നതിനുവേണ്ടിയാണ്. അത് ആവാസ വ്യവസ്ഥയെ മാറ്റി മറിയ്ക്കുകയും, ഇവിടെ നിന്നു യാത്രപോകുന്നവൻ അവിടെനിന്നുള്ള സാധനങ്ങളോടൊപ്പം അവിടുത്തെ രോഗാണുക്കളെ മഴുവൻ കൊണ്ടുവരികയും, ഈ കൂട്ടായ്മകൊണ്ട് ലോകം ഒന്നാക്കാനുള്ള ഓട്ടം കൊണ്ട് മാരക രോഗങ്ങളിൽ പെടുകയും ചെയ്യുമെന്നതിനാൽ ഈ വിദ്യയെ നിഷിദ്ധ വിദ്യയായാണ് എണ്ണിയിട്ടുള്ളത്.
മഹാസമ്മോഹനം… ഉണർന്നിരിയ്ക്കുന്നവർക്കുകൂടി ഉറക്കത്തെ ഉളവാക്കാനുള്ള പ്രയോഗമാണ് ഈ തന്ത്രത്തിലുള്ളത്. ഹിപ്പ്നോട്ടിസം ഒക്കെ പെടുമല്ലോ. അതിൽ പെടുന്ന വിദ്യ. ഇതിന് ബാലജിഹ്വാച്ഛേദനം മുതലായ കുമാർഗ്ഗം കൊണ്ടാണ് സാധിയ്ക്കേണ്ടത് എന്നുള്ളതിനാൽ അത്യന്തം നിഷിദ്ധമാണ്. മനസ്സ് ഏകാഗ്രമാക്കാൻ ഒരുപാട് ദുഷ്ടകർമ്മങ്ങൾ ചെയ്യണം. അതുകൊണ്ട് ഇതും നിഷിദ്ധമാണ്.
വാമജുഷ്ഠവും മഹാദേവവും രണ്ട് തന്ത്രങ്ങളാണ്. വാമാചാര വിധിപ്രകാരം ഉള്ളവയാണ്. മദ്യം, മദിര എല്ലാം ആത്മധ്യാന വഴിയിൽ നിഷിദ്ധങ്ങൾ തന്നെയാണ്. ഏതെല്ലാം മതങ്ങൾ മദ്യത്തെ ഉപയോഗിയ്ക്കുന്നു, മദിരയെ ഉപയോഗിയ്ക്കുന്നു, പൂജയ്ക്കായി ….സ്ത്രീ, മദ്യം ഇവ പൂജാവിധാനമായി വന്നിട്ടുള്ളത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഈ പൂജാവിധി ഉള്ളവർ ഉണ്ട് എന്നുള്ളതു കൊണ്ടാണ്, പഴയകാലത്ത് സ്ത്രീകളോടൊപ്പം പുരുഷന്മാർ യാത്രചെയ്യണമെന്നും, സ്ത്രീയെ തനിച്ച് അയയ്ക്കരുതെന്നും ഒക്കെ പണ്ടുള്ളവർ തീരുമാനിച്ചത്. മ്ച്ച്…. ഇന്ന് കുട്ടികളെപ്പോലും തനിച്ച് അയയ്ക്കുമ്പോൾ ഇത്തരം ആകർഷണത്തിലൊക്കെ പിള്ളേരു പെടും. പെട്ടിട്ട് നിലവിളിച്ചു നടന്നാൽ പോരാ…. അതൊക്കെ തെറ്റായിരുന്നു എന്നു പറഞ്ഞു കുറെക്കാലം. ഇപ്പോൾ ഇതിന്റെ ഫലം വന്നപ്പോൾ ആരൊക്കെയോ പീഢിപ്പിച്ചു … സനാതന ധർമ്മം എന്ന വിദ്യയും ഇന്ന് കാണുന്ന വിദ്യയും തമ്മിലുള്ള അന്തരം …. ഇന്ന് ഒരുപാട് പത്രത്തിൽ വരുന്ന കാലമാ….. ആ വരുന്നതൊക്കെ സനാതന ധർമ്മത്തിന്റെ ഭാഗമല്ല. അത് ഈ പ്രോക്രിത്തരത്തിന്റെ ഭാഗമാ. (38.38 mts) പോക്രിത്തരം within inverted commas….അതിന് കാരണവും ഇതാണ്. അതിന് കാരണമായി വരുന്നത് മഹാദേവം, വാമജുഷ്ഠം മുതലായ തലങ്ങളിലാണ്.
-വേശ്യാവൃത്തി
എവിടെയൊക്കെ മദ്യം മാന്യതയുള്ളതാണോ, ഏതെല്ലാം മതം മദ്യത്തെ പൂജാവസ്തുവായി ഉദാഹരിയ്ക്കുന്നു അതെല്ലാം കൗളത്തിൽപ്പെട്ടതാണ്. അത് ഉപയോഗിയ്ക്കുന്നവരിൽനിന്നൊക്കെ അത്തരം കാര്യങ്ങളേ പ്രതീക്ഷിയ്ക്കേണ്ടൂ. മദ്യം മനുഷ്യൻ കുടിച്ചാൽ അവന്റെ ബുദ്ധിയെ നശിപ്പിയ്ക്കുന്ന വസ്തുവാണ്. പിന്നെ അവൻ എന്തെല്ലാം കാട്ടിക്കൂട്ടുമെന്ന് നിശ്ചയിയ്ക്കാൻ ആവില്ല. അതിന് ഏതെല്ലാം പദവി കൊടുത്താലും മദ്യം ഉത്തമമായി തീരുകയില്ല. മദ്യത്തെ ഉത്തമമാക്കുക ….നടക്കുകേല. എത്ര ചാരുവായാലും കുടുംബ മര്യാദകളെ വിട്ട് വേശ്യാവൃത്തിയെ ഉത്തമമാക്കുക… സാദ്ധ്യമല്ല. ഇത് രണ്ടും ഇന്ന് സാമൂഹിക തലത്തിൽ വളരെ മാന്യമായി വന്നിരിയ്ക്കുന്ന കാലമാണ്. (ആരോ ചോദിയ്ക്കുന്നു…ദേവന്മാരുടെ സുരപാനം ….) … ദേവന്മാർ മാന്യന്മാരാണെന്ന് വലിയ അഭിപ്രായമില്ല. സുര പാനം ചെയ്യുന്നെങ്കിൽ അവര് വളരെ മോശമാണ്. ഇവ നിഷിദ്ധ തന്ത്രങ്ങൾ ആണ് എന്ന് തന്നെയാണ് ….അല്ല നിഷിദ്ധം എന്നു പറഞ്ഞാൽ ഒരിക്കലും ഉപയോഗിയ്ക്കരുതാത്തത്. (ആരോ ചോദിയ്ക്കുന്നു….ഇത് …. അന്നും ഉണ്ടായിരുന്നു….ഇന്നും ഉണ്ട്)… അത് ഉള്ളതുകൊണ്ട് … അത് കരുതലോടെ ഇരിയ്ക്കാനാണ് പറഞ്ഞിരിയ്ക്കുന്നത്. ( ആരോ ചോദിയ്ക്കുന്നു… അല്ല ഇത് അന്നും ഉണ്ട്… ഇന്നും ഉണ്ട്….)…അന്ന് ഉണ്ട്…. അന്ന് ഉണ്ട് അത് സമൂഹത്തിലേയ്ക്ക് വന്നിരുന്നില്ല. അന്ന് ഇത്തരക്കാരെ കണ്ടാൽ തല്ല് വാങ്ങിയ്ക്കും. അതുകൊണ്ട് അവന്മാര് ഒളിച്ചും പാത്തും ഒക്കെയാ ഇരുന്നത്. ഇന്ന് ഇത്തരക്കാർക്ക് വല്യ മാന്യതയുണ്ട്.
മാംസവും മദ്യവും വച്ച് പൂജയുള്ള കണ്ണൂർ മാടായി ക്ഷേത്രം
ഇരുപത്തഞ്ച് മുപ്പത് കൊല്ലം മുമ്പ് കണ്ണൂര് മാടായി ക്ഷേത്രത്തിൽ സ്ത്രീകൾ തൊഴാൻ പോവില്ല. മാംസവും മദ്യവും വച്ചു പൂജയുണ്ട്. മാന്യതയുള്ള ഒരു തറവാട്ടിൽ നിന്നും പിള്ളേരെ അങ്ങോട്ടു വിടുകേല തൊഴാൻ. എന്താ പോവില്ലാത്തെ ? മാന്യമാണെങ്കിൽ എല്ലാവരെയും വിട്ടുകൂടെ. കാരണം അന്ന് കാപാലികന്മാരും മറ്റുള്ളവരും രാജാവറിയാതെ മറ്റുള്ളവർ അറിയാതെ രഹസ്യമായി നിന്നതാ. ആ രഹ്യസം ബ്രിട്ടീഷുകാരുടെ കാലത്തും നിലനിന്നിരുന്നു. ബ്രിട്ടീഷുകാര് വിട്ട് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞും അതീവ രഹസ്യമായിട്ട് ഒക്കെ നിലനിന്നിരുന്നു. അതിനെ നിരോധിച്ച് കഴിഞ്ഞപ്പോൾ ഹിന്ദുക്കൾ ഇളകിയില്ല. എന്താ ഇളകാത്തത് എല്ലാവരുടെയും ആയിരുന്നെങ്കിൽ ? എന്താണ് ആരുടെയും രക്തം തിളയ്ക്കാത്തത് ?
ഹലാൽ….
നരബലി നിർത്തി. മൃഗബലി നിർത്തി. ഞങ്ങള് മന്ത്രമോതിയാണ് മൃഗത്തെ ബലി ചെയ്യുന്നത് എന്ന് പറഞ്ഞ് അത് നിലനിർത്തണമെന്ന് ഒരു ഹിന്ദുവും എന്തേ പറയാത്തത് !?? അത് ഹിന്ദുക്കളുടെ സമൂലമായ ആരാധനയായിരുന്നില്ല. …മ്ച്ച്… അത് നിർത്തിക്കിട്ടിയതിൽ അന്നത്തെ ഹിന്ദുക്കൾ സന്തോഷിച്ചു. എന്നാൽ ഇന്ന് ഹലാല് ചൊല്ലിയുള്ള ഹിംസാ സ്ഥലങ്ങളിൽ ഒന്ന് നിരോധിച്ച് നോക്കിക്കേ !?? അതും ബലി തന്നെയല്ലേ ?? ..മ്ച്ച്…അതും ഇതുതന്നെയല്ലേ പണി. ഹലാൽ എന്ന് കണ്ടിട്ടുണ്ടോ (കേട്ടിട്ടുണ്ടോ)…ഇല്ല? …. ഏത് ജീവിയെ കൊല്ലുന്നതിനും….(ആരോ പറയുന്നു…. സമ്മതം വേണം…)… ങ്ഹ… മന്ത്രം ചൊല്ലി ഓത്തു ചൊല്ലി കൊല്ലണം. അപ്പോൾ ദൈവ വിശ്വാസത്തിന്റെ ഭാഗമാ. ഇതുതന്നെയാ ഇവിടെയും ഉണ്ടായിരുന്നത്….മ്ച്ച്… അപ്പോൾ ആരായിരിയ്ക്കും അപ്പുറത്തോട്ടു മാറിയത് !!!??? ആരുടേതാണ് ഇപ്പോഴും ആ ആചാരം ? ഹിന്ദുക്കളുടേത് എന്നല്ല….കാപാലിക മതക്കാരുടെ. സനാതന ധർമ്മികളുടെ അല്ല. സനാതന ധർമ്മം ഇത്തരം ആചാരങ്ങൾ നിഷിദ്ധങ്ങളാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പണ്ഡിതന്മാരെപ്പോലും മോഹിപ്പിയ്ക്കുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. ചെയ്യരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ക്രിസ്ത്യൻ പള്ളികളിലെ വീഞ്ഞ്….
ലോകത്തെയും തന്നെയും ദുഃഖിപ്പിയ്ക്കുന്നത് എല്ലാം, പ്രാണനെ ദുഃഖിപ്പിയ്ക്കുന്നത് ആയതുകൊണ്ട് ബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും ബാധിയ്ക്കുന്നതാണ്. (42.37 mts) അതുകൊണ്ട് ഇതെല്ലാം നിഷിദ്ധവിദ്യയിൽ പെട്ടതാണ്. അതിന്റെ ഭാഗമായിട്ടാണ് ഇതെന്റെ രക്തമാണെന്ന് പറഞ്ഞാണ് മദ്യത്തിന് മാന്യത കൊടുത്ത് കർത്താവ് അങ്ങിനെ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് വൈൻ അടിയ്ക്കുന്നത്. വൈൻ പൂജാ വസ്തുവാണ്… ഏത് ജീവിത സമ്പ്രദായത്തിലായാലും ഇവയെല്ലാം നിലനില്ക്കുവാൻ പറ്റുകയും, അവയെ രഹസ്യമായും പരസ്യമായും ഉപയോഗിയ്ക്കണമെന്ന് ജനതയ്ക്ക് ആഗ്രഹം വരികയും, അറിവ് വേണ്ട എന്ന് തോന്നുകയും ചെയ്താൽ …നിങ്ങളുടെ സാഹിത്യ ചർച്ചകൾ ….. നിങ്ങളുടെ നിരൂപണ പ്രമാണിമാരുടെ സമ്മേളനങ്ങൾ …നിങ്ങളുടെ ഉയർന്നവരായ മന്ത്രിമാരുടെയും മറ്റുള്ളവരുടെയും സംഗമങ്ങൾ….. നിങ്ങളുടെ നേതക്കന്മാരുടെ ഒത്തുചേരലുകൾ ….. ഇതെല്ലാം ഒരുമാതിരി ബാറ് തന്നെയല്ലേ. പരസ്യമായും രഹസ്യമായും ഗോൾഫ് ക്ലബ്ബ് തുടങ്ങി … ഓഫീസർമാർ മദ്യപിയ്ക്കുന്ന സ്ഥലമാണെന്ന് പരസ്യമായി എഴുതിക്കഴിഞ്ഞില്ലേ. മദ്യപിച്ചു കഴിഞ്ഞ സെക്രട്ടറിമാർക്കൊക്കെ ഒപ്പിടാൻ നേരത്ത് സ്ഥിരമായി ശീലമായാൽ കൈവിറയ്ക്കാതിരിയ്ക്കാൻ ഇത് ചെല്ലുമ്പോൾ ബോധം ശരിയ്ക്ക് ഉണ്ടാകുമെന്ന് വിശ്വസിയ്ക്കാൻ പറ്റുമോ ? അതു പോയതുകൊണ്ടല്ലേ അണ്ടർ സെക്രട്ടറിയും സെക്രട്ടറിയും തമ്മിലടിയ്ക്കുന്നത്. അപ്പോൾ കൗളം തന്നെയല്ലേ വിജയിയ്ക്കുന്നത്. പത്രക്കാര് റിപ്പോർട്ടിങ്ങിന് പോകുന്നതിന് മുമ്പ് പൂശിയല്ലേ പോകുന്നത് ? തിരിച്ചു വരുന്നത് നീന്തിയുമല്ലേ ? അങ്ങിനെ വന്നിട്ട് വാമാചാരം അതിന്റെ മാർഗ്ഗത്തില് ഏറ്റവും വിജയിച്ച് നില്ക്കുന്നു. അപ്പോഴ് നിങ്ങള് ഇത് എന്താണെന്ന് അറിയാതെ നിലകൊള്ളുന്നു. സനാതന ധർമ്മം ഇതല്ല. ഇതല്ലാന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് ഗ്രന്ഥങ്ങളിൽ. പിന്നെ അതുകൊണ്ട് പേടിയൊന്നും വേണ്ട. ഇതൊക്കെ ഉള്ളതു തന്നെയല്ലേ ലോകത്ത് ? … അതെ… പക്ഷെ സനാതന ധർമ്മത്തിന്റെ ഭാഗമല്ല.

വാതുലം ..വാതലോത്തരം…. കാമികം എന്നീ മൂന്ന് തന്ത്രങ്ങളാണ് ഇനിയുള്ളത്. അവ ആകർഷണം വശ്യം തുടങ്ങി പ്രതിഷ്ഠ വരെയുള്ള വിധികൾ പറഞ്ഞുതരുന്നു. ഈ തന്ത്രങ്ങളിൽ കുറച്ചു ഭാഗം വൈദികവും ബാക്കി അവൈദികവും ആയതുകൊണ്ട് അതും വൈദികത്തിൽ അല്പം പെട്ടിട്ടുണ്ട് എന്നുള്ളതിന്റെ പേരിൽ പോലും ആരും അനുസരിയ്ക്കുകയോ അനുകരിയ്ക്കുകയോ ചെയ്യരുതെന്ന് നിർബന്ധമുള്ളതാണ്. (45.10 mts)
Heart Transplant ….
അടുത്തത് ഹൃദ്ഭേദ തന്ത്രം….. ഷഡ് കമല ഭേദനവും ….സഹസ്രാര പ്രവേശവും… എല്ലാം ഇതിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ബാഹ്യമായ നമ്മുടെ ഹൃദയത്തെ എടുത്ത് മാറ്റി വയ്ക്കുന്നതും മറ്റുമായ ഈ തന്ത്രം …ഹൃദയം മാറ്റിവയ്ക്കൽ തുടങ്ങിയ ശസ്ത്രക്രിയാ സംബന്ധങ്ങളായ ഈ തന്ത്രങ്ങൾ വാമാചാരപ്രവൃത്തമായതിനാൽ കാപാലികമാണ്. ഹൃദയം എടുത്ത് വേറൊരാൾക്ക് വയ്ക്കുക. അയാളുടെ എടുത്ത് ഇങ്ങോട്ട് വയ്ക്കുക. (ആരോ ചോദിയ്ക്കുന്നു…..) എന്നു പറഞ്ഞുകഴിഞ്ഞാൽ തെറ്റാണ് ഇത്. കാരണം അയാൾ പ്രവർത്തിയ്ക്കുമ്പോൾ അയാളിലുള്ള പ്രാണൻ, അയാളിലുള്ള വാസനകൾ അത് തീർന്നിട്ടാണ് ആ ആൾ മരിയ്ക്കാൻ പോകുന്നത് എങ്കിൽ ..മ്ച്ച്… മനസ്സിലായി… വേറൊരു ഹൃദയം എടുത്തുവയ്ക്കുമ്പോൾ അതു വരെ ശ്വസിച്ചതും ഇതും കലരുമ്പോൾ അയാളുടെ പാരമ്പര്യ ജനിതകങ്ങൾ വികലമായിത്തീരുകയും വൈകല്യങ്ങൾക്കിടയാവുകയും ചെയ്യും. മുന്നോട്ടുള്ള ജീവിതം മുഴുവൻ. ഇപ്പോൾ താല്ക്കാലികമായി ഒരു ജീവൻ തിരിച്ചു കിട്ടിയെന്ന് പറയാൻ വേറൊരുത്തൻ പരീക്ഷണം നടത്തി എന്നുള്ളതല്ലാതെ അതുകൊണ്ട് ജീവനെ സംബന്ധിച്ച് പ്രയോജനമില്ലാത്തതിനാൽ ഹൃദ് ദേദതന്ത്രം കാപാലിക മതമാണ്.

ആയുർവ്വേദത്തിലും ശസ്ത്രക്രിയ വിഭാഗവും ഒക്കെ കുറെയുണ്ട്. (46.33 mts). അവിടെയും കുറച്ചുണ്ട്. അതെല്ലാം ഇതു തന്നെയാണ്. (ആരോ സംശയം ചോദിയ്ക്കുന്നു…….) ങ്ഹ.. എല്ലാ ഓപ്പറേഷനും പറയാൻ പറ്റില്ല. മാറ്റിവയ്ക്കുൽ ഒക്കെ ഓകെ……..മാറ്റിവയ്ക്കൽ ഒക്കെ ഓകെ…. (46.43 mts) ആയുർവ്വേദത്തിലും ഉണ്ട് …കാല് മാറ്റിവച്ചതും, കൈ മാറ്റിവച്ചതും ഒക്കെ ഉണ്ട്. ഇത് ഹൃദ് ദേദ തന്ത്രം. അതും വാമാചാര പ്രവൃത്തമായതിനാൽ കാപാലികം തന്നെയാണ്.
തന്ത്രഭേദം… ഗുഹ്യ തന്ത്രം …ഇവ രണ്ടും. രഹസ്യ പ്രകടനങ്ങൾ കൊണ്ടും മറ്റ് തന്ത്രങ്ങളിൽ വ്യത്യാസപ്പെട്ടിരിയ്ക്കുന്നതു കൊണ്ടും ആണ് ഈ പേരുകൾ തന്നെ. മറ്റ് തന്ത്രങ്ങളിൽ നിന്നല്പം വ്യത്യാസമുള്ള ഇത് പേരുകൊണ്ടു തന്നെ തന്ത്ര ഭേദം…. മറ്റേതിൽ നിന്ന് ഭേദിച്ചത്. ഏറ്റവും അധികം പ്രാണി ഹിംസ വേണ്ടി വരുന്ന … ഒട്ടേറെ ജീവികളെ കൊല്ലേണ്ടി വരുന്ന …… ഹിംസ കൊണ്ട് ഭൗതികമായി പരീക്ഷിച്ചറിഞ്ഞ അനുഭവമായി വരേണ്ടുന്ന വിദ്യയാണിത്… നിങ്ങളുടെ മരുന്ന് പരീക്ഷണങ്ങൾ ഒക്കെ ഞാൻ മുമ്പെ പറഞ്ഞത് ഈ പട്ടികയിൽ പെടും. ഒട്ടേറെ ജീവികളെ ഹിംസിയ്ക്കുന്നതാണ്. അതുകൊണ്ട് അതും കാപാലികം തന്നെ.

-ഹിംസകൂടാതെയുള്ള ശാസ്ത്രവികസനം
കലാവാദം …കലകൾ ..ചന്ദ്രക്കലകളാണ്. ചന്ദ്രക്കലാവിഷയകമാണ് കലാവാദം. ഇത് കാമപുരുഷാർദ്ധ പ്രവൃത്തമാണ്. വാത്സ്യായന തന്ത്രമാണ് ഇത്. (ആരോ ചോദിയ്ക്കുന്നു…..ശാസ്ത്രത്തിന്റെ വികാസത്തെക്കുറിച്ച്….. ശാസ്ത്രം വികസിയ്ക്കുവാൻ ഒക്കില്ലല്ലോ…)…ശാസ്ത്രം വികസിയ്ക്കുന്നത് അങ്ങിനെയല്ല. ഞാനതിന്റെ വഴി ആദ്യം പറഞ്ഞിട്ടാണ് ഇപ്പോൾ ഇത് പറഞ്ഞത്. ആ സമയത്ത് ഉറങ്ങിപ്പോയി.
ഒരു സ്ത്രീയുടെ യുട്ടറസ് (uterus) താഴുന്നു. ഉദാഹരണം കൊണ്ട് ഇനി പറയാം. മറ്റേത് തലയിൽ ഇല്ലെങ്കിൽ…. അത് താന്നു പോകുന്നു. ഒരു ഔഷധം എന്ന നിലയിൽ ഒരു വസ്തു കണ്ടെത്താൻ ഒരുപാട് ജീവിയെ കൊല്ലണ്ട. ഒരു ആമയുടെ കഴുത്ത് മതിയാകും. അത് ആവശ്യത്തിന് ഒരു ആമയെ ഹിംസിച്ചാൽ മതി. ഒരായിരം ആമയിൽ പരീക്ഷിച്ചറിഞ്ഞ് അതിനെ കൊല്ലണ്ട. കാരണം ആമയുടെ കഴുത്ത് പുറത്തോട്ട് വന്നാൽ ആളെ കാണുമ്പോൾ അകത്തോട്ടു പോകുന്നതാ. മനസ്സിലായില്ല…. കഴുത്തിന് അത്രയും പേശിബലമുണ്ടെങ്കിൽ ….. ആ ഒരു കഴുത്ത് പ്രവൃത്തി എന്ന ഗുണം കൊണ്ട് …. കണ്ടാൽ തിരിച്ചറിയാം …കണ്ണുകൾക്ക്….. അതിന്റെ എണ്ണയോ ….അതിന്റെ മഷിയോ പുരട്ടിയാൽ കേറിപ്പോകും….പിന്നെയിങ്ങ് വരുകേല ഒരിയ്ക്കലും. ….. ഒരു ആലിന്റെ വിടുവേർ … ഇന്നു രാവിലെ ചെന്നു നോക്കുമ്പോൾ ഇത്രയും നീളമേ ഉള്ളെങ്കിൽ ( കൈ വിരൽ കൊണ്ട് നീളം കാണിയ്ക്കുന്നു…..) …നാളെ രാവിലെ നോക്കുമ്പോൾ ഇത്രയും നീളമുണ്ട്. അതിന് growth hormone കൂടുതൽ ആണ്. അത് കണ്ടിച്ച് കഷായം വച്ചു കൊടുത്താൽ പൊക്കം കുറഞ്ഞ കുട്ടിയ്ക്ക് പൊക്കം വയ്ക്കുമെന്ന് കണ്ടുപിടിയ്ക്കാൻ …. ആമയ്ക്കും എലിയ്ക്കും മുയലിനും പൊക്കം വയ്ക്കുമെന്ന് നോക്കണ്ട….(49.14 mts / 49.58 mts). അതിനുവേണ്ടി അതിനെ കൊന്നുകളയുകയും വേണ്ട. മധുരവും ഉപ്പും ഉള്ള പദാർത്ഥങ്ങൾ മൂന്ന് ദിവസം ഒരാൾ തന്നെ കഴിച്ചു നോക്കിയിട്ട്, മധുരം കഴിച്ചപ്പോൾ ഷുഗറ് കൂടിയെന്നും ഷുഗർ വന്ന ഒരാളിന് ഷുഗർ കൂടിയെന്നും. ഉപ്പ് കഴിച്ചപ്പോൾ ഷുഗർ കൂടിയെന്നും കാണുന്ന ഒരാൾ, കൈയ്പ് ഉള്ള പദാർത്ഥങ്ങൾ ഭക്ഷണത്തിൽ പെടുത്തുമ്പോൾ ഷുഗർ കുറയുന്നു എങ്കിൽ അതിന് ഗിനി പന്നിയിലും വെള്ളെലിയിലും പരീക്ഷിച്ച് മരുന്ന് വേണ്ട….. ഈ പദാർത്ഥം മതിയാവും…(The End of Part 4 || 49.58 mts)
….. തുടരും
Notes for Social Media Intro
തത്ത്വം പഠിയ്ക്കാത്ത ഹിന്ദു ജന്തുവാണെന്നും, വ്യക്തിയ്ക്ക് ലോകം നന്നാക്കാനാവില്ലെന്നും സ്വാമിജി പറയുന്നു.
ആധുനിക വിദ്യകൾ ഹിംസാത്മകവും നീചവുമാണെന്ന് ഒരു ദാക്ഷിണ്യവും ഇല്ലാതെ സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ് വ്യക്തമാക്കുന്നു.
Modern knowledge which has sprung from the Semitic cradle is mind-corroding and therefore violence prone.
Unique Visitors : 2,963
Total Page Views : 5,020