For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities  have dimmed. We are more dependent on the printed word now.  The discourses of Swamiji  Nirmalanandagiri Maharaj are  freely available  on Youtube. This is a transcript of one such discourse.  The YouTube Link of the same is provided herein.  (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamiji’s discourse, will be considerably less,  compared to seeing the full video. (b) Moreover  referencing and searching for a particular word in  the printed format is much easier  compared to a vid or audio clip/file. The video is transcribed as part of the research work  into the teachings of  Swamiji, and the transcription may also be used as reference material related to Sanatana Dharma.  Also provided here is the audio clip of this discourse….

ഗുരുവന്ദനം

ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം 
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം അമലാനന്ദം ആത്മജം
സച്ചിദാനന്ദം  ആത്മജം അച്യുതാനന്ദ ഗുരും

മാതൃസ്മരണ

ഈ പ്രയത്നം എന്റെ അമ്മയുടെ സ്മരണാർത്ഥം സമർപ്പിക്കുന്നു.

Audio Clip of the Discourse

സനാതനധർമ്മത്തിന്റെ കാലിക പ്രസക്തി-ഭാഗം 3 || Recommended : Download the audio clip and read the transcript while listening to it, for fruitful learning and better understanding of the subject matter of this discourse.

Start of the Discourse …..

വൈക്കം – 20 June 2008.

ആർജ്ജവം നഷ്ടമായ ഹിന്ദു…

പഴയകാലത്തെ ആളുകൾ ഒരു ചന്ദനം തൊട്ടതോ … ഒന്നാമത് എല്ലാവരും തൊട്ടിരുന്നില്ല…. ഏതെങ്കിലും തൊട്ടത് ആറ്റമിക്ക് റീയാക്ടറുടെ അകത്ത് ചന്ദനം പൊതിയുന്നൂന്ന് കണ്ടെത്തിയിട്ടൊന്നും തൊട്ടതല്ല. ….മനസ്സിലായില്ല. ബുദ്ധിജീവിയായ ഹിന്ദുവിന് അവന്റെ അച്ഛനും അമ്മയും തൊട്ട ചന്ദനത്തെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചില്ലെങ്കിൽ, അതെന്റെ ആചാരമാണന്ന് പറയാനുള്ള ആർജ്ജവം നഷ്ടപ്പെട്ടതുകൊണ്ട്, അതെന്റെ മനസ്സിന്റെ ഉല്ലാസമാണ്, എന്റെ ആചാരമാണ്, ഞാൻ തൊടും നീ തൊടണ്ട ഹേ… എന്നു പറയാനുള്ള ഒരു ആർജ്ജവം ഇല്ലാത്തതുകൊണ്ട്, അതിനൊക്കെ വ്യാഖ്യാനം പറയാനുള്ള പ്രതിബദ്ധതയും ഏറ്റെടുത്ത് കുറെ സ്വാമിമാരോ, കുറെ സിദ്ധന്മാരോ, കുറെ ആധുനിക ശാസ്ത്രജ്ഞന്മാരോ രംഗത്ത് വന്നല്ലാ സനാതന ധർമ്മം നിലനില്ക്കുന്നത്. മാത്രമല്ല ഇത് പഠിച്ച് കഴിഞ്ഞാൽ പിന്നെ ആരും തൊടാൻ വഴിയില്ല. ഇത് ഒരാചാരം എന്നതിനപ്പുറം ഒരു ശാസ്ത്രവും നിലനില്ക്കില്ല.

ആചാരവും അനുഷ്ഠാനവും

അന്ന് ഒരാചാരമായിരുന്നു… ഒരു കുട്ടിയുമായി ഒരമ്മ കുളിയ്ക്കാൻ പോയാൽ കുട്ടി വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് കുട്ടിയെ കരിയ്ക്കിരുത്തി മൂത്രം ഒഴിപ്പിയ്ക്കും. (1.23 mts / 1.08.08 mts). മോനേ വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതിനു മുൻപ് കരയ്ക്ക് മൂത്രം ഒഴിച്ചിട്ട് ഇറങ്ങ്. നീ വെള്ളത്തിൽ ഇറങ്ങി നിന്ന് മൂത്രം ഒഴിയ്ക്കരുത്. അത് ശീലമാക്കരുത്. മണിമല ആറ്റിലൂടെയും മീനച്ചിൽ ആറ്റിലൂടെയും തൊടുപഴ ആറിലൂടെയും പമ്പയിലൂടെയും ഭാരതപ്പുഴയിലൂടെയും കാരംകോട്ട് പുഴയിലൂടെയും ഒക്കെ വെള്ളം ധാരാളമായി ഒഴുകുമ്പോൾ ഒരു കുഞ്ഞ് മൂത്രം ഒഴിച്ചാൽപ്പോലും അത് മലീമസമാകുമെന്ന് സങ്കല്പിച്ച ഒരമ്മ, ആചാരം കൊണ്ട് സങ്കല്പിച്ചതും, അനുഷ്ഠാനം കൊണ്ട് നിലനിർത്തിയതുമാ അത്. മനസ്സിലായില്ല…. അതേ സമയം MAയും, Phdയും, MBBS-ഉം, Engineering-ങ്ങും കഴിഞ്ഞ നിങ്ങൾ ഒരു വ്യവസായ ശാല തുടങ്ങിയാൽ പോലും അതിന്റെ മാലിന്യം മുഴുവനും, നിങ്ങളുടെ കക്കൂസുകളടെ മാലിന്യം മുഴുവനും അതിലേയ്ക്ക് വയ്ക്കാൻ മടി കൂടാതെ ഇരിയ്ക്കുന്നത് ശാസ്ത്രം പഠിച്ചതിന്റെ ബാക്കി പത്രവുമാണ്.

26 Sep 2024 -മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന വാർത്ത. നദികളിലും മാലിന്യം തള്ളുന്നത് ഇന്ന് സർവ്വസാധാരണമായിരിയ്ക്കുന്നു.

ദേവപ്രശ്നത്തെ വിമർശിയ്ക്കുന്നു.

എന്റെ കുഞ്ഞ് ഒന്ന് മുള്ളിയാൽ ദോഷം ആകുന്ന ഒരു നദി എന്ന് വിദ്യാഭ്യാസം ഇല്ലാത്ത ഒരു തള്ള പോലും ചിന്തിയ്ക്കുന്നിടത്ത്, ആചാരവും അനുഷ്ഠാനവും എന്തിനായിരുന്നു എന്ന് പറയാൻ, ഒരുപാട് ശാസ്ത്ര പുസ്തകം ഒന്നും പരതണ്ട. ശാസ്ത്രം പഠിച്ചാൽ ഒട്ട് അത് ചെയ്യുകയും ഇല്ല. അതുകൊണ്ട് ജ്യോതിഷ്യം മുതലായവ ഒക്കെ പിന്നീട് മാനേജ്മെന്റ് technique-ൽ ക്ഷേത്രത്തിലേയ്ക്ക് ഒക്കെ കേറി വന്നതാ. ഏത് കമ്മറ്റി ഇരിയ്ക്കുമ്പോഴും …. തങ്ങളുടെ താല്പര്യം സംരക്ഷിയ്ക്കുവാൻ ജനങ്ങളെ ആ വഴിയ്ക്ക് കൊണ്ടുപോകുവാൻ എളുപ്പ വഴി രണ്ട് ജ്യോതിഷികൾ വിചാരിച്ചാൽ മതി. നമുക്ക് ഒരു ദേവപ്രശ്നം വച്ചുകളയാം. പിന്നെ ആർക്കും എതിർപ്പൊന്നും ഉണ്ടാവില്ല. മാത്രവുമല്ല ആളുകൾ മൂക്കത്ത് വിരല് വയ്ക്കും….. ശാന്തിക്കാരന്റെ തുണി കത്തിയെന്ന് കൃത്യമായി കവടിയിൽ കണ്ടിരിയ്ക്കുന്നു. അയാള് വന്നാൽ പിശകാ …അയാള് കാണും… എന്താണ് ഇയാളുടെ പാരമ്പര്യം … എവിടുന്നാ ഇയാള് ജ്യോതിഷ്യം പഠിച്ചത്. …. എത്ര പാരമ്പര്യത്തിന്റെ പ്രസക്തിയുണ്ട്. …. എന്നൊന്നും ചോദിയ്ക്കാതെ

26 Sep 2024 -മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട ഫോട്ടോ. മൂവാറ്റുപുഴയാറിൽ തള്ളിയ മാലിന്യത്തിന്റെ ദൃശ്യം.

അടുത്ത കാലത്ത് കേരളത്തിൽ മുഴുവൻ ഇത്തരം പേരെടുത്ത ഒരാളാണ് ഒരു സിനിമാ നടിയോട് ബന്ധപ്പെട്ട്, ഒരുപാട് ഉപക്ഷേപങ്ങൾക്ക് കാരണമാവുകയും, മാനസികമായി തളരുകയും, ശാരീരികമായി തളരുകയും ഒക്കെ കഴിഞ്ഞ്, പുനർജ്ജീവിച്ചു വന്നത് എന്നുള്ളത് ചരിത്ര പശ്ചാത്തലത്തിൽ വീണ്ടും അപഗ്രഥിയ്ക്കാവുന്നതാണ്. അതുകൊണ്ട് ഇതൊക്കെ പഠിയ്ക്കുമ്പം വളരെ ശ്രദ്ധിയ്ക്കണം. ഇതൊക്കെയാണ് സനാതന ധർമ്മമെങ്കിൽ അത് നിലനില്ക്കില്ല. അതിന് പ്രസക്തി ഇല്ല. ഇത് മാറുന്നതാണ്.

ശ്രൗതവും സ്മാർത്തവും

സാനതനമായ ഒന്നുണ്ട്. അതിനെ അവലംബിച്ചാണ് ഭാരതീയ ചിന്ത വന്നിട്ടുള്ളത്. അത് ശ്രൗതവും സ്മാർത്തവും ആണ്. നിങ്ങൾക്ക് നട്ടെല്ല് ഉണ്ട് ….. നിങ്ങൾക്ക് അടിയിലൊരു മൂലമുണ്ട്…. അത് മർമ്മമാണ്…. അതിന് മുകളിൽ ഒരു ജലസ്ഥാനമുണ്ട്. (4.14 mts). അത് മർമ്മമാണ്. നിങ്ങളിലേയ്ക്ക് താപനിലയെ വർദ്ധിപ്പിച്ച് തരുവാനുള്ള ഒരു അഗ്നിസ്ഥാനമുണ്ട്. അതിനു മുകളിൽ എത്തിയാൽ ഒരു വായവ്യ സ്ഥാനമുണ്ട്. അതിനു മുകളിൽ ഒരു ആകാശമുണ്ട്. പഞ്ചഭൂതങ്ങൾ ഇങ്ങിനെ അടുക്കോടെ ഇരുപ്പുണ്ട്. ധ്വാത്വാശ്രിതങ്ങളായ അവയ്ക്ക് വികാസപരിണാമങ്ങൾ ഉണ്ട്. അത് ഒരുത്ഭുതവുമില്ലാതെ, ഒരു സിദ്ധിയും കൂടാതെ, സ്വന്തം പ്രാണനിലൂടെ സഞ്ചരിച്ചാൽ കണ്ടെത്താവുന്നതാണ്. പ്രാണായതനമായ ഈ ശരീരത്തിൽ, ബാഹ്യമായ പ്രാണനും, ആന്തരികമായ പ്രാണനും തമ്മിലുള്ള ബന്ധത്തിലാ ഇത് നിലനില്ക്കുന്നത്. എന്നു വരെ അതിനെ വേണ്ടവിധത്തിൽ കൊണ്ടുപോകുമോ അന്നുവരെ ജീവനുണ്ടാകും. ഒരു ബാഹ്യമായ ഈശ്വരനെ അനുകൂലിച്ചാലും എതിർത്താലും. പൂജിച്ചാലും പൂജിച്ചില്ലെങ്കിലും.

മതങ്ങൾ തട്ടിപ്പാണ്

പ്രാണൻ കടന്നുപോകുന്നു എന്നുള്ളത് എല്ലാവർക്കും അറിയാം. അത് ഏത് മതത്തിലായാലും അറിയാം. ഒരു മതം ഒരു തരത്തിൽ ഈശ്വരനെ വിശ്വസിയ്ക്കുന്നു, അതിന്റെ മഹത്വം ഒക്കെ പറയുന്നു എന്നുള്ളതുകൊണ്ട്, മറ്റൊരു മതം ഇവന്റെ നന്മയ്ക്കുവേണ്ടി ഈശ്വരനാൽ നശിപ്പിയ്ക്കപ്പെടുന്നില്ല. ലോകത്ത് ഒരിടത്തും. അതുകൊണ്ടു തന്നെ മതങ്ങൾ തട്ടിപ്പാണ്. ഒരു മതത്തിൽപ്പെട്ടു എന്നുള്ളതുകൊണ്ട് ആ മതത്തിലുള്ള എല്ലാപേർക്കും ആയുർ ദൈർഘ്യം കിട്ടുന്നില്ല. അതുകൊണ്ട് മതം തട്ടിപ്പാണ്. ഒരു മതത്തിൽ പെട്ടു എന്നുള്ളതുകൊണ്ട് ആ മതത്തിൽപ്പെട്ടവരെല്ലാം ആരോഗ്യത്തോടെ ഇരിയ്ക്കുന്നില്ല. ലോകത്തിലുള്ള എല്ലാ രോഗങ്ങളും എല്ലാ മതത്തിൽപ്പെടുമ്പോഴും മനുഷ്യന് ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് മതത്തിൽ പെട്ടതുകൊണ്ട് കുറെ പിരിവു കൊടുക്കാമെന്നും, അതിൽപ്പെട്ട ഉന്നതനായാൽ കുറെ പിരിവ് വാങ്ങിയ്ക്കാമെന്നും അല്ലാതെ ആരോഗ്യരംഗത്ത് പ്രയോജനം ഇല്ലാത്തിടത്തോളം, മതങ്ങൾ അസംബന്ധങ്ങളാണ്. മതങ്ങൾ അസംബന്ധങ്ങൾ ആണെങ്കിൽ ഈ വാദങ്ങൾ എല്ലാം നിങ്ങളുടെ രാഷ്ട്രീയത്തിനും നിങ്ങളുടെ ജാതികൾക്കും ചേരും. അവയുടെ കാര്യം അപ്പം കോലേൽ കുത്തിവച്ച്, കോല് എലി തിന്നു എന്നു പറഞ്ഞാൽ അപ്പത്തിന്റെ കഥ പറയണ്ട എന്ന പ്രമാണത്തിൽ മനസ്സിലാക്കുക. അല്ലാതെ അതിനകത്തു നിന്നുകൊണ്ട് പറഞ്ഞത് സത്യമാണെല്ലോ എന്ന് ഓർക്കണ്ട.

മതങ്ങളും മാനസിക ആരോഗ്യവും

മതബോധനത്തിന്റെ ബാക്കിപത്രമാണ് പറഞ്ഞെ. ഒരു മതത്തിനകത്ത് നിങ്ങൾ പെട്ടാൽ നിങ്ങളുടെ മാനസിക ആരോഗ്യം പോയി. നിങ്ങൾക്ക് മാനസിക ആരോഗ്യം തരാൻ … അത് ശ്രദ്ധിച്ചു കേട്ടുകൊള്ളുക…. നിങ്ങൾ ഒരു മതത്തിലോ ഒരു കക്ഷിയിലോ ഒരു പ്രസ്ഥാനത്തിലോ പെട്ടാൽ നിങ്ങളുടെ വൈയക്തികമായ മാനസിക ആരോഗ്യം തകർന്നു. ഞാനൊരു ഹിന്ദുമതത്തിന്റെ വക്താവാണ്. എവിടെയോ കിടക്കുന്ന ഒരു സന്തോഷ് മാധവനെ ജയിലിലേയ്ക്ക് കൊണ്ടുപോയിരിയ്ക്കുന്നു. എന്റെ മതത്തോട് ഭരണാധികാരികൾ എതിരായി പെരുമാറിയിരിയ്ക്കുന്നു എന്ന ചിന്ത എന്നിൽ വരുന്ന നിമിഷം മുതൽ ഞാൻ മാനസിക രോഗിയാണ്. അതിൽ ഞാൻ പെട്ടതുകൊണ്ടാണ് ഞാൻ മാനസിക രോഗിയാകുന്നത്.

ഒരു പള്ളീലച്ചൻ തെമ്മാടിത്തരം കാണിച്ചിരിയ്ക്കുന്നു. അയാളെ അറസ്റ്റ് ചെയ്യാൻ പോകുന്നു. എന്റെ ഉറക്കം കെടുന്നു…അയാൾ ഇത് കാണിച്ചിട്ടും അയാൾക്ക് ഉറക്കം കെടാത്തപ്പോൾ…. എന്റെ ഉറക്കം കെടുന്നു. ഞാൻ അയാളുടെ കൂട്ടത്തിൽപെട്ടതുകൊണ്ടാ എനിയ്ക്ക് മാനസിക ആരോഗ്യം പോകുന്നത്. പത്രം എടുത്തു വായിച്ചപ്പോൾ എന്റെ ജാതിയിൽപ്പെട്ട ഒരു കുട്ടിയെ തോല്പിച്ചുകൊണ്ട് റിയാലിറ്റി ഷോയില് വേറെ ഒരു ജാതിയിൽപ്പെട്ട ഒരു പെൺകുട്ടി സമ്മാനവും വാങ്ങിച്ച് രണ്ട് കോടി രൂപയുമായി പോയിരിയ്ക്കുന്നു. അതെന്റെ ഉറക്കം കെടുത്തുന്നു. ഞാൻ ആ ജാതിക്കാരനായതുകൊണ്ടാണ്. ആ പെട്ടുപോയവർ ഒക്കെ രോഗികളാണ് ….നിങ്ങളുടെ കാര്യം പോക്കാണ്.

20 May 2022-ൽ, The Hindu ദിനപ്പത്രത്തിൽ വന്ന വാർത്ത. ഇതിൽ സനാതന ധർമ്മത്തെയും ജാതിയെയും കൂട്ടിക്കുഴച്ചിരിയ്ക്കുന്നു. ജാതിമത-വർഗ്ഗ-വർണ്ണ ഭേദമന്യെ സനാതന ധർമ്മം എന്ന പ്രാപഞ്ചിക നിയമം എല്ലാവർക്കും ബാധകമാണ്. ഈ പ്രാപഞ്ചിക നിയമങ്ങളുമായി ബന്ധപ്പെട്ട സാംസ്കാരികമായ അറിവുകളും അനുഷ്ഠാനങ്ങളും അച്ചടക്കങ്ങളും ആണ് ജാതിയതയ്ക്ക് നിദാനം. ഇവയ്ക്കെതിരെ ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല.

ശ്വസിയ്ക്കുന്ന വായു

അറിവ് എന്ന നിലയിലാണെങ്കിൽ ഏത് മതത്തിൽ നിങ്ങൾ പെട്ടാലും അത് ഉത്തമമാണ്. ധർമ്മത്തിലെ ഏറ്റവും പ്രധാനം ഞാൻ പറഞ്ഞതാണ്. ഈ ഏത് മതത്തിൽ നിങ്ങൾ പെട്ടാലും, ഏത് ജാതിയിൽ പെട്ടാലും, ഏത് രാഷ്ട്രീയത്തിൽ പെട്ടാലും നിങ്ങൾ ശ്വസിയ്ക്കുകയും ഉച്ഛസിയ്ക്കുകയും ചെയ്യാതെ ജീവിക്കില്ല. ശ്വാസം നിശ്വസനം എന്ന പ്രക്രിയ അത് കടന്നുപോകുമ്പോൾ നിങ്ങൾ അകത്തേയ്ക്ക് വലിച്ച വായു നിങ്ങളുടെ ശ്വാസകോശത്തിൽ വച്ച് രണ്ടായി പിരിയും. ശ്വാസകോശം അവിടെവച്ച് ആയിരം പേരുടെ ശബ്ദങ്ങൾ ഉള്ള, ആയിരം പേരുടെ ശബ്ദത്തിന്റെ തന്മാത്രകളെ ഉൾക്കൊള്ളുന്ന … ആയിരം എന്നുപറഞ്ഞാൽ കൃത്യം എണ്ണമല്ല…. ലക്ഷോപലക്ഷം … അത്രയും പേരുടെ സ്പർശത്തിന്റെ സുഖം അനുഭവിച്ചു കഴിഞ്ഞ, അത്രയും പേരുടെ രൂപവും രസവും ഗന്ധവും ഉൾക്കൊണ്ട, പഞ്ചീകൃതമായ ഒരു ബഹിചര പ്രാണനാണ് നിങ്ങൾ നാസികയിലൂടെ വലിച്ച് അകത്ത് കയറ്റിയത്. സ്വാമി ഉച്ഛസിച്ചതിന്റെ അംശം കലർന്ന, സ്വാമിജിയുടെ വാക്ക് പറന്നുപോയ, സ്വാമിജി നടന്നുപോയപ്പോൾ ദേഹത്തു മുട്ടിയ, സ്വാമിജിയുടെ ശരീരത്തിന്റെ ഗന്ധത്തെ വഹിച്ചുകൊണ്ടുവരുന്ന, ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധാദികളോടുകൂടിയ ശ്വാസമാ ഇവിടിരുന്ന് ഞാൻ അകത്തേയ്ക്ക് വലിച്ചത്. …മനസ്സിലായില്ല…. ഇതിനകത്തെ എത്രപേർ നിശ്വസിച്ചു… ഇതിനകത്തെ എത്രപേർ അധോവായുവിനെ വിട്ടു…. മനസ്സിലായില്ല…. അതൊക്കെ ഉണ്ടാവും ഞാനും നിങ്ങളും ശ്വസിച്ചതിനകത്ത്. (9.40 mts)

പ്രാണവായു – അന്തർ ഇന്ദ്രിയദൃഷ്ടികൾ

അതിന്റെ സ്ഥൂലമായ ഭാവങ്ങളെ വേർതിരിച്ച് പുറത്താക്കി, അതിന്റെ അകത്തു നിന്ന് പ്രാണവായുവിനെ മാത്രം എടുക്കുമ്പോഴും, ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധാദികളുടെ അന്തർ ഇന്ദ്രിയദൃഷ്ടികൾ ഉൾക്കൊള്ളുന്ന അതിന്റെ അണുക്കളെ വിഘടിപ്പിച്ച് മാറ്റാനാവില്ല ശരീരത്തിന്. മനസ്സിലായില്ല…. അതോടുകൂടി ശ്വസിച്ച് അമൃതായ ആ പ്രാണവായുവിനെ എന്റെ അംഗപ്രത്യംഗങ്ങളിലൂടെ സ്രോതപ്രാണവഹകളായ സ്രോതസ്സുകൾ വഴി എവിടെയെല്ലാം കൊണ്ടുപോകുന്നോ എവിടെ എത്താതിരിയ്ക്കുന്നുവോ ആ അവയവങ്ങൾ ഘടനാപരമായി വികലമാവുകയോ നശിയ്ക്കുകയോ മരിയ്ക്കുകയോ ചെയ്യും. (10.18 mts) മനസ്സിലായില്ല….. ഇത് എല്ലാ ജീവിയെ സംബന്ധിച്ചും സത്യമാണ്. ഇത് സനാതനമാണ്. (p f done till here)

സനാതനമായ ഒരു ധർമ്മം ഉണ്ട്….. ഇത് അറിയാതെ ഞാനും അതിനകത്ത് പെട്ടതാണെന്ന് പറഞ്ഞ് ആരെങ്കിലും നടന്നെങ്കിൽ അവൻ മറ്റവനെക്കാൾ ഒട്ടും മെച്ചമല്ല. അവന്റെ സംഘടന മോശമാണെന്നും, ഇതൊന്നും അറിയാതെ ഞാൻ ഇതിൽ പെട്ടതാണെന്നും പറയുന്ന ഇവന്റെ സംഘടന മെച്ചമാണെന്നും പറയുന്നത് ചേർത്തലക്കാരുടെ മാതിരിയാണ്. രണ്ടു കാലേലും മന്തുള്ളവൻ രണ്ടും കുഴിച്ചിട്ടിട്ട് ഒറ്റക്കാലേൽ പോകുന്നവനെ മന്താ എന്ന് വിളിയ്ക്കുന്നപോലെ ആവൂ. വളരെ അപകടകരമായ cult ആണ് മറ്റേതിനെക്കാളും. മറ്റേതിനേക്കാളും ഒട്ടും മെച്ചമല്ല.

ചക്രങ്ങളുടെ അറിവ് : സനാതനത്തെ നിർവചിയ്ക്കുന്നു.

പ്രാണവഹശ്രോതസ്സുകളിലൂടെ പ്രാണൻ പോകുന്ന വഴികൾ മുഴുവൻ …. അതില് അധിഷ്ഠാനമായിരിയ്ക്കുന്ന മൂലാധാരം മുതൽ സഹസ്രാരം വരെയുള്ള ചക്രങ്ങളുടെ അറിവ്, അതില് സ്വാംശീകരിച്ച് ആ ചക്രത്തെ ദർശിയ്ക്കുവാനുള്ള കഴിവ് ഏത് ദർശനം നിങ്ങൾക്ക് തരുന്നുവോ അത് സനാതനം. ആ ചിന്താഗതി ഒക്കെ ഈ ചക്രത്തെക്കുറിച്ചുള്ള അറിവ് കിട്ടുമ്പോൾ മാറും. ആ അറിവ് വരുമ്പോൾ ഇതാണ് സത്യമെന്നും, ഇതിന് അപ്പുറത്ത് സത്യമില്ലെന്നും, ഈ പ്രാണൻ കൊണ്ടാണ് ഞാൻ ജീവിയ്ക്കുന്നതെന്നും, എനിയ്ക്കുള്ള ആഹാരമെല്ലാം ചുറ്റുവട്ടത്തിൽ ഉണ്ടെന്നും, ആ ആഹാരമാണ് എന്റെ ശരീരത്തെ പോഷിപ്പിയ്ക്കുന്നതെന്നും തിരിച്ചറിയുകയും, അനുഭൂതി സമ്പന്നമാവുകയും ചെയ്യും. ആ അറിവാണ് സനാതനം. ( ആരോ ചോദിയ്ക്കുന്നു…….) … അത് സ്വാംശീകരിച്ചാൽ…. സ്വാംശീകരിയ്ക്കാതെ കേട്ടാൽ ഒന്നും പോരാ…. അത് ആദ്യം മുഴുവൻ കേൾക്കുമ്പോൾ മനസ്സിലാവും. എല്ലാ വൈകല്യങ്ങളിൽ നിന്നും അത് അറിയുന്നതോടെ ഒഴിവാകും. ഒഴിവായില്ലെങ്കിൽ അത് അറിഞ്ഞില്ല എന്ന് അർത്ഥം. (ആരോ ചോദിയ്ക്കുന്നു….) …വരും…

Source : The Hidden Power in Humans, Chakras and Kundalini, by Paramhans Swamiji Maheshwaranandaചക്രങ്ങളുടെ ചിത്രം (സങ്കല്പാത്മകം)

എട്ട് ചക്രങ്ങൾ : വൈക്കം

അതായത് യോഗദൃഷ്ടിയാ അഷ്ടചക്രങ്ങളോടു കൂടിയ … എട്ട് ചക്രങ്ങൾ ആണ്. ….. ഷഡ് ചക്രങ്ങൾ എന്നൊക്കെ കേട്ടിട്ടുണ്ടാവും. ആറു പടിയെന്നും കേട്ടിട്ടുണ്ടാവും…വൈക്കത്ത്….വൈക്കത്ത് തന്നെ ഇത് വിളിച്ചിരിയ്ക്കുന്നത്… അതാണ് …പടിയാറും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ … അല്ലേ….തിരുവൈക്കം വാഴും ശിവശംഭോ.. എന്നു പാടുമെന്ന് തോന്നുന്നു… അല്ലേ… ങ്ഹേ.. നരനായിങ്ങനെ …ങ്ഹ… അപ്പോൾ അതിലെ ആറ് പടി.

സുഷുമ്ന = മേരു

മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, ആജ്ഞ, വിശുദ്ധി…ങ്ഹ ….വിശുദ്ധി…ആജ്ഞ….then അതിന്റെ മുകളില് സഹസ്രാരം…. അതിന്റെ ഇടയില് ലലനാചക്രം….. ഇവിടെ (നെറ്റി കാണിയ്ക്കുന്നു.) … അങ്ങിനെയാണ് എട്ട് ചക്രം. (13.00 mts). അതിൽ ലലനയും, സഹസ്രാരവും ചക്രമായി എണ്ണാത്തവരാണ് ഷഡ് ചക്രങ്ങൾ എന്നു പറയുന്നത്. ആ അഷ്ടചക്രങ്ങളോടുകൂടിയ യോഗം അറിഞ്ഞവന്റെ മേരുവാണ് …സുഷുമ്നയാണ് മേരു എന്ന് അറിയപ്പെടുന്നത്. ആ മേരു ….പ്രസ്ഥം എന്നു പറയുന്നത്, ഒരു യോഗിയുടെ സുഷുമ്നയാണ് പിണ്ഡാണ്ഡത്തില്. സനാതനമായി പഠിയ്ക്കുന്നവർ പഠിയ്ക്കുന്നത് അതാണ്. ആ മേരുവാണ് സുഷുമ്നാചക്രം. അത് രണ്ടായി പിരിഞ്ഞത് അറിവില്ലായ്മ വന്നപ്പോഴാണ്. അറിവുള്ള കാലങ്ങളിൽ ദേവതാ അധിവാസ ഭൂമിയായ, ഉത്തമോത്തമമായ ക്ഷേത്രം, സപ്താകാരക്ഷേത്രം, തത്ത്വജ്ഞാനിയെ സംബന്ധിച്ചിടത്തോളം, ഹിരണ്യ ഗർഭ ബിന്ദു രൂപമായ പ്രകൃതി-പുരുഷ യോഗാവസ്ഥ … അതാണ് ആ മേരു. അതിനെ കണ്ടെത്തുകയും, അനുഭവിയ്ക്കുകയും, അതിൽ സാത്മ്യമായി നിലകൊള്ളുകയും ചെയ്യുക എന്നതാണ് സനാതന ധർമ്മത്തിന്റെ നില. അത് ഒരു കാലത്തും മാറില്ല.

മതങ്ങളുടെ മാതാവ്

ആ യന്ത്രത്തിന്റെ അവസ്ഥാന്തര ഭേദങ്ങൾ, യവനസംസ്കൃതിയിലും, ഈജിപ്തുക്കാരുടെ സംസ്കൃതിയിലും, എല്ലാം പ്രകൃതി-പുരുഷ യോഗാവസ്ഥാ-ലിംഗമായി കണ്ടിട്ടുതന്നെയുണ്ട് …. അതിൽനിന്നാണ് എല്ലാ മതങ്ങളും രൂപാന്തരപ്പെട്ടത്…അതുകൊണ്ട് മതങ്ങൾക്ക് മാതാവും സനാതന ധർമ്മം തന്നെയാണ്. എന്നു പറഞ്ഞാൽ ഹൈന്ദവതയാണെന്നല്ല അർത്ഥം. ഈ സന്ദേശമാണ്. ഇത് പാശ്ചാത്യരേയും ആകർഷിച്ചിട്ടുണ്ട്. ഇത് വഴിപിരിയുന്നത്, പാശ്ചാത്യർ പഠിച്ച് അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ, ഇതിന് രണ്ട് പ്രകാരഭേദങ്ങൾ വന്നു.

ആന്തരപൂജാരതി vs ബാഹ്യപൂജാരതി

ഒന്ന് ദഹരാകാശജമായ ആന്തരപൂജാരതി. രണ്ട് ബാഹ്യാകാശജമായ ബാഹ്യപൂജാരതി. ബാഹ്യപൂജാരതിയ്ക്ക് പൗരാണികർ അനുവദിച്ചിരുന്നില്ല. എങ്കിലും ഒളിച്ചും പാത്തും ഒക്കെ ആ പൂജ ഉണ്ടായിരുന്നു. കാലാന്തരത്തിൽ അറിവില്ലായ്മ വന്നപ്പോൾ, ബാഹ്യപൂജാരതി വർദ്ധിയ്ക്കുകയും, ബാഹ്യപൂജാരതിയ്ക്ക് ആന്തരപൂജാരതിയെക്കാൾ അംഗീകാരം ലഭിയ്ക്കുകയും, ബാഹ്യപൂജാരതിയിൽ തല്പരരായവരുടെ എണ്ണം കൂടുകയും, അതിന്റെ വിധാനീയതയ്ക്ക് അംഗീകാരം നല്കുകയും ചെയ്തു. ഇവിടെയാ ഈ പരിണാമം

The Serpent Power : Arthur Avalon

പാശ്ചാത്യരേയും ഇത് ആകർഷിച്ചിട്ടുണ്ട്. അങ്ങിനെയാണ് Arthur Avalon-ന്റെ The Serpent Power ഒക്കെ ഉണ്ടായത്. ഷഡ്ചക്രനിരൂപണം, പാദുകാപഞ്ചകവും – അതൊക്കെ ആദ്ദേഹത്തിന്റെ പുസ്തകമാണ്. Principles of the Tantras, സൗന്ദര്യലഹരിയുടെ ഇംഗ്ലീഷ് വിവർത്തനം, ഒക്കെ ആർതർ ആവലൺന്റെയാണ്. Sir John Woodroffe. കൽക്കട്ടാ ഹൈക്കോടതിയില് ജസ്റ്റീസ് ആയിരുന്ന, ചക്രവിദ്യയുടെ സകല രഹസ്യങ്ങളും സാംഗോപാംഗമായി വർണ്ണിച്ചിട്ടുള്ള പുസ്തകങ്ങളാ അദ്ദേഹം രചിച്ചത് ഒക്കെ. പാശ്ചാത്യനുമാണ്.

ആർതർ ആവലോൺ (Sir John Woddroffe) എഴുതിയ പുസ്തകത്തിന്റെ കവർച്ചിത്രം.

ആന്തരപൂജ vs ബാഹ്യപൂജ

കൈയ്യില്ല, കാലില്ല, പുറത്തുനിന്നുള്ള വസ്തുക്കൾ ഇല്ല, ഒരു ഉപകരണവുമില്ല….മാനസികമായ സങ്കല്പം മാത്രം. (ആരോ ചോദിക്കുന്നു…..) ബാഹ്യപൂജ എന്നു പറഞ്ഞാൽ അതിന് ഉപകരണങ്ങൾ വേണം. മദ്യം വേണം, മദിര വേണം, മൈഥുനം വേണം, മുദ്ര വേണം. ഇതെല്ലാം പൂജയുടെ ഭാഗമായി. പൂജയുടെ ഭാഗമല്ലാത്തത് ഒന്നുമില്ല. (17.15 mts). അവിടെയാ ഈ തകരാറ് വന്നത്. ആദ്യകാലത്ത് ഒക്കെ ഇത് പേടിച്ചും ഒക്കെ രഹസ്യമായിരുന്നു. Globalisation വന്നപ്പോൾ, പാശ്ചാത്യനാടുകളിലെ ഈ വൈകാരിക വൈകൃതങ്ങൾ അത്രയും ഇന്ത്യയിലേയ്ക്ക് വന്നപ്പോൾ, ഇത് രഹസ്യമായി വച്ചവനൊക്കെ പരസ്യമായി ഇറങ്ങാമെന്നായി. അവരുടെ ആഘോഷങ്ങളും ചടങ്ങുകളും, പത്രങ്ങളും മാസികകളും ചാനലുകളും എടുത്ത് എഴുതാൻ തുടങ്ങി. അവരെ അവലംബിച്ചുള്ള അവരെ നായകന്മാരോ വില്ലന്മാരോ ആക്കിയോ ഉള്ള സിനിമകൾ രംഗത്തു വന്നു. അതിന്റെ ബാക്കിപത്രമാ ഇന്നു കാണുന്ന വൈകൃതങ്ങൾ എല്ലാം.

അതിൽ നിങ്ങളുടെ സാഹിത്യകാരന്മാർ, നിങ്ങളുടെ ബുദ്ധിജീവികൾ, നിങ്ങളുടെ ആക്ടിവിസ്റ്റുകൾ, നിങ്ങളുടെ മാദ്ധ്യമങ്ങൾ, നിങ്ങളുടെ ഭരണാധികാരികൾ ഇവരുടെയൊക്കെ പങ്കാ വലുത്. ഏതെങ്കിലും ക്ഷേത്രമായാലും, ഏതെങ്കിലും രഹസ്യ സങ്കേതമായാലും, ഒരു കുഞ്ഞിനെയോ, ഒരു ആടിനേയോ, ഒരു പശുവിനെയോ, ഒരു പട്ടിയെയോ ബലികൊടുക്കുവാനോ, ഒരു സ്ത്രീയും പുരുഷനും തമ്മില് പരസ്യമായി ഇണചേരുവാനോ ഒന്നും സംഗതി വരാത്ത, പരസ്യമായി മദ്യപിയ്ക്കുവാനോ, മാംസം വച്ച് പൂജിയ്ക്കുവാനോ, പരസ്യമായി പറ്റാത്ത ഒരു നില ഈ സംസ്കൃതിയ്ക്ക് ഉണ്ടായിരുന്നു. കുറഞ്ഞപക്ഷം അത്തരം സങ്കേതങ്ങളിലേയ്ക്ക്, മാംസം വച്ച് പൂജിയ്ക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന സങ്കേതങ്ങളിലേയ്ക്ക്, മദ്യപിച്ച് കൂത്താടുന്ന സങ്കേതങ്ങളിലേയ്ക്ക് തന്റെ ഭാര്യയും മകളും ഒന്നും കടന്നുചെല്ലരുതെന്നുള്ള മാന്യതയെങ്കിലും ഈ നാട്ടിൽ ഉണ്ടായിരുന്നു. (18.51 mts)

ഖജുരാഹോയിലെ ലൈംഗിക ശില്പങ്ങൾ

നിങ്ങള് പോയ ഏത് ക്ഷേത്രത്തിലാണ്, exceptional ആയുള്ള വളരെ ഉന്നതങ്ങളായ ക്ഷേത്രങ്ങൾ എന്നു പറയാവുന്ന കൊണാർക്കിലെ സൂര്യക്ഷേത്രം … അല്ലേ… അവിടെയൊക്കെ മൃഗങ്ങളുമായും മനുഷ്യനുമായും ഒക്കെ ഇണചേരുന്ന ചിത്രങ്ങൾ വരെ, സ്ത്രീയുടെയേയും പുരുഷന്റേയും ലൈംഗികതയുടെ ചിത്രങ്ങൾ വരെ ഉണ്ട് എന്ന ആക്ഷേപമാണ് ഉന്നയിച്ചത്. അതിന് തെളിച്ച് പറഞ്ഞില്ല എന്ന് മാത്രമല്ലേ ഉള്ളൂ….. (ആരോ പറയുന്നു…. അതെ)… ആണ് എങ്കിൽ അവിടെ ചെന്നുകഴിഞ്ഞാൽ, ഒരു പാശ്ചാത്യനും നിങ്ങളും കൂടെ പോയിട്ട് നോക്കിയാൽ, അവന് ഒറ്റ നോട്ടത്തിൽ ഒരു കാര്യം മനസ്സിലാകും. നിങ്ങൾക്ക് മനസ്സിലാകാത്തത്….. പുറം ലോകം ഇതാണെന്നും, അകത്ത് ഗർഭഗൃഹമാണെന്നും, അവിടെ സൂര്യൻ മാത്രമേ ഇരുപ്പുള്ളൂ എന്നും, പുറത്തൂടെ കറങ്ങിയാൽ ഇതൊക്കെയാണ് ലഭിയ്ക്കുക എന്നും, അകത്തേയ്ക്ക് നോക്കിയാൽ സൂര്യനെ കാണാമെന്നും അവന് മനസ്സിലാകും. അത് നിങ്ങൾക്ക് മനസ്സിലാകാതെ ആയത്, ആ ക്ഷേത്രം പണിതതുകൊണ്ടല്ല. സംസ്കാരം നഷ്ടപ്പെട്ടു പോയതുകൊണ്ടാണ്.

ഗർഭഗൃഹങ്ങൾക്ക് അലങ്കാരം ഇല്ലെന്ന് മാത്രമല്ല, കാലാന്തരത്തില് അറിഞ്ഞോ അറിയാതെയോ വരച്ചുവച്ചതാണ് ഇതിന്റെ …. ഇത് ആരാധനാ സങ്കേതങ്ങൾ അല്ല… അത് ഞാൻ ആദ്യം തന്നെ പറഞ്ഞു… പിന്നെയും നിങ്ങൾ അറിയാതെ ഒരു ആരാധനാ സങ്കേതം എന്നുള്ള തലത്തിലേയ്ക്ക് നിങ്ങൾ വഴുതി വീഴുമ്പോഴാ ഈ ചോദ്യം വരുന്നത്…. മ്ച്…. മനസ്സിലായില്ല. ഇത് ആരാധനാ സങ്കേതങ്ങൾ അല്ല എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞെങ്കിലും, നിങ്ങള് വീണ്ടും ചോദ്യം ചോദിയ്ക്കുമ്പോൾ അറിയാതെ ജനങ്ങൾ ആരാധിയ്ക്കൻ ചെല്ലുന്നിടത്ത് ഇങ്ങിനെ എഴുതിവച്ചിരിയ്ക്കുന്നല്ലോ എന്നാണാ ചോദ്യത്തിന്റെ പൊരുൾ. അത് ഞാൻ ആദ്യം പറഞ്ഞ ഉത്തരം കൊണ്ടു തന്നെ കടന്നു പോയതാണ്. എങ്കിലും ഇനി അതിനെ ഒരു ആരാധനാ സങ്കേതം ആക്കിയേ തീരൂ എന്ന് നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ തന്നെ … അതിന്റെ പുറത്താ ഈ വരച്ചു വച്ചിരിയ്ക്കുന്നെ. ആരാധനയ്ക്ക് വച്ചിരിയ്ക്കുന്ന ശ്രീകോവിൽ തുറക്കുമ്പോൾ കാണുന്ന ചിത്രമല്ല. അവിടെ സൂര്യനെയാ കാണുന്നെ. (20.40 mts) സൂര്യക്ഷേത്രത്തിൽ. അതിനു ചുറ്റുമാ കാണുന്നെ…

അപ്പോൾ ചുറ്റും കാണുന്നതിൽ നിന്നും ബുദ്ധിയുണ്ടെങ്കിൽ മനസ്സിലാക്കാവുന്നത്, പുറം ലോകത്തേയ്ക്ക് കണ്ണ് തുറന്നുവച്ചാൽ അവിടെ കാമിനീ കാഞ്ചനങ്ങളും, കാമതപ്തങ്ങളായ മൂഹൂർത്തങ്ങളും മാത്രമേ ഉള്ളൂ. ഏതൊരുവൻ കണ്ണുകൾ അഞ്ചിനേയും (21.00 mts) …. ഒളിയുന്നതെല്ലാം പഴമഞ്ചുമണ്ട്….. നാറും നളികയിലേറി .. നയേന മാറിയാടും….. കിളികളെ അഞ്ചും അഴിഞ്ഞ് കീഴ്മറിയ്ക്കും തിരുവുരുവേന്തി അകം വിളങ്ങിടേണമെന്ന് നാരായണ ഗുരു പറഞ്ഞതുപോലെ ഈ അഞ്ച് കിളികളേയും അരിഞ്ഞ് കീഴ്മറിച്ചാൽ, അകത്തുള്ള സൂര്യനെ കാണാം.

“Sex is experienced in a sacred, not a profane context, for otherwise, “any animal in rut would become enlightened !”. During the ceremony, the man is none other than Shiva and the woman is none other than Parvati. Their naked bodies are transmuted into the temple in which all the gods of the universe and all the spheres of heaven are contained.” Pic (page 211) and the quote (page 232) from ‘Shiva, The Wild God of Power and Ecstasy’ by Wolf-Dieter Storl, Ph.D

ആത്മസൂര്യൻ

പുളി തിന്ന് ശീലിച്ച ഒരാളിന്, കഴിഞ്ഞ ജന്മത്തിൽ തിന്ന പുളിയുടെ ആയാലും ശരി … ഈ ജന്മത്തിൽ പുളിയൊന്നും തിന്നാതിരുന്ന് പുളി കണ്ടാൽ പോലും…വായിൽ വെള്ളം ഊറുമെങ്കിൽ … അത് ഒരു കലാ സൃഷ്ടി എന്ന നിലയിൽ അതിന്റെ സൗന്ദര്യത്തെ ആസ്വാദിയ്ക്കാൻ പാകത്തിന് മനസ്സ് വികസിച്ചവർ ആയിരിയ്ക്കുമോ ഇന്ത്യാക്കാർ. അവിടെ ചെയ്തു വച്ചതിന്റെ ഉത്തരം ഞാൻ ക്ലിയർ ആയി പറഞ്ഞു. പുറം ലോകം ഇതാണ്. …..(21.44 mts). ഏതൊരുവൻ പുറം ലോകത്തൂടെ സഞ്ചരിക്കുന്നുവോ അവൻ പുറത്ത് ഇതൊക്കെയേ കാണുവുള്ളൂ. ഏതൊരുവൻ അകത്തേയ്ക്കു നോക്കുന്നുവോ, ഈ പുറത്തേത് ഒന്നും ഇല്ലാത്ത സൂര്യനെ കാണും. ആത്മസൂര്യനെ. അത് കാണാനുള്ള പ്രക്രിയ പറഞ്ഞു വന്നപ്പോഴാ നിങ്ങള് പതുക്കെ ഒന്ന് പിടിച്ചത്. …. (ആരോ ചോദിയ്ക്കുന്നു….) അറിവ് ഇല്ലാതെയും അറിവിന് ആഗ്രഹിച്ചും ഇരിയ്ക്കുന്നവനുവേണ്ടി…. അറിവ് വന്നവനു വേണ്ടിയല്ല. അറിവ് ഇല്ലാത്തവനു വേണ്ടിയല്ല. അറിവില്ലാത്തവന് ഏതായാലും ഇത് മനസ്സിലാവില്ല. അറിവുള്ളവന് ഇനി ഇത് ആവശ്യവുമില്ല. മനസ്സിലായില്ല….

അറിവ് വേണമെന്ന് ആഗ്രഹമുണ്ട്. അറിവ് ഇപ്പോൾ ഇല്ല. അവനു വേണ്ടി. അന്നും അറിവുള്ളവനും അറിവ് ഇല്ലാത്തവനും ഉണ്ട്. ഇതിനകത്ത് പ്രവേശിച്ച അറിവ് ഉള്ളവന്റെ കൂടെ, അറിവ് ഇല്ലാത്തവനെ ബോദ്ധ്യപ്പെടുത്തുന്നതിന്. അറിവിലേയ്ക്ക് കൊണ്ടുവരുന്നതിന് ….(ആരോ സംശയങ്ങൾ ചോദിച്ചുകൊണ്ടിരിയ്ക്കുന്നു…. ന്യൂനപക്ഷം…) … ആ ന്യൂനപക്ഷത്തിൽ പെട്ടവനു വേണ്ടിത്തന്നെയാണ്. ആ പത്തോ പന്ത്രണ്ടോ പേർക്കു വേണ്ടിത്തന്നെയാണ്. ഇതാണ് സത്യം. അതുകൊണ്ട് ഇതിനകത്ത് സൂക്ഷിച്ചിരിയ്ക്കുന്ന സാധനം കാഞ്ചനമാണ്. ഇത് ഭണ്ഡാരമാണ്. ഇതിനകത്ത്….നിങ്ങള് ആദ്യം പറഞ്ഞത് മറന്നുപോയതുകൊണ്ടാ ഈ സംശയം വരുന്നത്. ഇതിനകത്ത് സൂക്ഷിച്ചിരിയ്ക്കുന്നത് സ്വർണ്ണവും വെള്ളിയും ഒക്കെയാ. അത് കൈയ്യിട്ട് വാരാൻ നിനക്ക് ആഗ്രഹം തോന്നും. അതിൽ ആഗ്രഹം നിനക്കു ജനിയ്ക്കുന്നത് നിന്റെ അജ്ഞാനം കൊണ്ടാണ്. അജ്ഞാനമാ ഈ കാണുന്ന ചിത്രം മുഴുവൻ. ഇതൊന്നുമല്ല ജീവിതം. നിന്റെ അകത്തിരിയ്ക്കുന്ന സൂര്യനാണെന്ന്, അകത്തിരിയ്ക്കുന്നവനെ ബോദ്ധ്യപ്പെടുത്താൻ. ആ അറിവ് ഉള്ളതുകൊണ്ടാണ് ക്ഷേത്രങ്ങളിൽ വച്ചത് അവിടിരുന്നത്. അതില്ലാതെ പോയതുകൊണ്ടാണ് ഭരണാധികാരിയും, ശാന്തിക്കാരനും. ജ്യോതിഷിയുമൊക്കെച്ചേർന്ന് മോഷ്ടിച്ചത്.

പഴയ കാലത്ത് ഒരു ക്ഷേത്രത്തിനും physical protection ഇല്ല. (ആരോ പറയുന്നു…. കോട്ടയുണ്ട്). കോട്ടയുണ്ട് ….പക്ഷെ physical protection …പുറത്തുനിന്നു വരുന്ന ഇത് അറിവില്ലാത്ത മറ്റ് രാജാക്കന്മാർക്കു വേണ്ടി മാത്രമാ. ആ നാട്ടുകാരിൽ നിന്ന് എന്ത് physical protection-നാ ഇരിയ്ക്കുന്നത്. അതിനകത്ത് ഇതെല്ലാം കൊണ്ട് സൂക്ഷിച്ചു എന്ന് അറിയുമ്പോഴും, അവിടെ ആകെപ്പാടെ എഴുന്നേറ്റ് നില്ക്കാൻ ശേഷിയില്ലാത്ത ഒരു പൂജാരി രാവിലെ മുതല് പട്ടിണി ഇരുന്ന് പൂജ ചെയ്യുക മാത്രമാ ചെയ്യുന്നത്. അല്ലാതെ പോലീസും പട്ടാളവും അതിനകത്ത് ഇല്ല. (ആരോ ചോദിയ്ക്കുന്നു….. രാജാവ്) .. ങ്ഹ…പട്ടാളങ്ങൾക്ക് ചെലവു കൊടുത്ത കണക്ക് ജനാധിപത്യത്തിലും ബ്രിട്ടീഷുകാരുടെ കാലത്തുമേ ഉള്ളൂ. അതുകൊണ്ടാണ് ഇന്ത്യ പിടിച്ചടക്കാൻ അവർക്ക് കഴിഞ്ഞതും. (24.05 mts/1.08.08 mts)

മഹാഭാരതം കുടുബവഴക്ക് ….!!!??

നിങ്ങള് വിഷയം കൊണ്ടുപോകുമ്പോൾ, നിങ്ങള് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത്, അടുക്കോടെ ചിന്തിച്ചാൽ, ഇന്ത്യയുടെ കണക്ക് എടുത്ത് നോക്കിയാൽ, ഇന്ത്യയുടെ ചരിത്രം എടുത്ത് നോക്കിയാൽ, എത്ര ശതമാനം നിങ്ങളുടെ പഴയ കാലങ്ങളിൽ ഖജനാവിലെ പണം പട്ടാളക്കാരെ തീറ്റിപ്പോറ്റാൻ വേണ്ടി വിനിയോഗിച്ചു. മഹാഭാരതം ക്ഷേത്രം സംരക്ഷിയ്ക്കാൻ ആയിരുന്നില്ലല്ലോ. കുടംബങ്ങളുടെ വഴക്കായിരുന്നല്ലോ. ആ കാലഘട്ടം ഇതുപോലെ ഒരു കാലഘട്ടമാണ്. വളർന്നു വികസിച്ചു നില്ക്കുന്ന കാലഘട്ടം. ധർമ്മം നഷ്ടപ്പെട്ട കാലഘട്ടം.

പട്ടാളത്തിന്റെ ആവശ്യം ഇല്ലാത്ത സ്ഥിതിവിശേഷം

ധാർമ്മികമായ ചേതന നിലനിന്ന ഒരു കാലങ്ങളിലും പട്ടാളം ആവശ്യം വരില്ല. അറിവുള്ളവന്റെ ഇടയിൽ പട്ടാളത്തിന്റെ ആവശ്യം എന്താ !!?? (ആരോ ചോദിയ്ക്കുന്നു….. ) അതല്ലേ പറഞ്ഞത് അത് നിങ്ങള് ഒരു സ്ഥലത്തെ സാധനമെടുത്ത് വേറൊരിടത്തേയ്ക്ക് ക്ലബ്ബ് ചെയ്യുന്നു. അത് നിങ്ങളുടെ ദൂരാന്യയ ദോഷം കൊണ്ടാണ്. പകരം നിങ്ങൾ ചിന്തിയ്ക്കുന്നവരാണെങ്കിൽ വത്സന്റെ കുട്ടിക്കാലത്ത് കോഴി, പട്ടി, പൂച്ച എല്ലാം കേറിയിറങ്ങി നടന്നിരുന്ന വത്സന്റെ വീടുകള്, അല്ലെങ്കിൽ പരിചയക്കാരുടെ വീടുകൾ എടുത്ത് നോക്കിയാൽ പത്തേക്കറിനകത്തും അഞ്ചേക്കറിനകത്തുമാ ഒരു വീട്. അതിനകത്ത് ഒരുപാട് സാധനങ്ങൾ ഒക്കെ മേടിച്ചു കൊണ്ടുവന്ന് വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെപ്പോലെ ഒരു കള്ളനും കേറിയിരുന്നില്ല. ചെമ്പു പാത്രം എല്ലാം മിറ്റത്താ കിടന്നത്. എന്നിട്ട് കള്ളൻ കേറിയിരുന്നില്ല.

എപ്പോഴാണോ പട്ടാളങ്ങൾ ഉണ്ടായത് എപ്പോഴാണോ ചെലവു കൊടുത്തത് എപ്പോഴാണോ അതിന് കാവൽക്കാർ ഉണ്ടായത് അപ്പോഴാ കള്ളൻ കൂടിയത്. അപ്പോഴാ കള്ളനും പോലീസും കൂടി കളിയ്ക്കാൻ തുടങ്ങിയത്.

അപ്പോൾ ഞാൻ അറിയുന്നിടത്തോളം, വളരെ കൃത്യതയുള്ള ഒരു സനാതന ധർമ്മം ഇത് നിലനിർത്തിപ്പോന്നിരുന്നു. അത് ദഹരാകാശജം ബാഹ്യാകാശജം എന്ന് രണ്ടാണ്. അതിലെ ബാഹ്യാകാശജത്തിലാണ് മദ്യം, മദിര, വിഗ്രഹം, ….ങ്ഹ… അതുപോലെതന്നെ ജല-ഗന്ധ-പുഷ്പാദികൾ, ധൂമ-ദീപ-നിവേദ്യാദികൾ എല്ലാം വന്നിട്ടുള്ളത്. അതിന്റെ ഭാഗമാണ് നിങ്ങൾ പറഞ്ഞ ചുറ്റുമുള്ള എഴുത്തുമെല്ലാം.

ദഹരാകാശജമായ അന്തഃസ്ഥ പൂജ : സനാതനം

ദഹരാകാശജമായ, ബാഹ്യാകാശജം അല്ലാത്ത, ദഹരാകാശജമായ അന്തഃസ്ഥ പൂജയിൽ ഈ ഉപകരണങ്ങൾ ഒന്നും ഇല്ല. പത്തുപൈസയുടെ ചിലവില്ല. അത് സനാതനമാണ്. അതിന് നശിയ്ക്കുന്ന ഒരു ദ്രവ്യവും ഉപയോഗിയ്ക്കുന്നില്ല. ഋഗ്വേദത്തിലെ ദേവീ സൂക്തത്തിലും, യജുർവേദത്തിലെ ശ്രീ സൂക്തത്തിലും എല്ലാം ശ്രൗതമായി ചക്രവിദ്യയുടെ രംഗപ്രവേശമുണ്ട്. ഛാന്ദോഗ്യ ഉപനിഷത്തുകളിലാണ് അതിന്റെ വ്യാഖ്യാനം തന്നെ ഉള്ളത്. ഉപനിഷത്ത് വ്യാഖ്യാനവും, സംഹിത വ്യാഖ്യേയവുമാണ്. മുമ്പ് പറഞ്ഞിട്ടുള്ളതൊക്കെ കേട്ടിട്ടുള്ളവർ ആരെങ്കിലും ഇരിപ്പുണ്ടെങ്കിൽ ഞാനീത്തരുണത്തിൽ മാറ്റിപ്പറയുന്നുണ്ടോ എന്നു കൂടെ നോക്കിക്കോണം.

ഛാന്ദോഗ്യ ഉപനിഷത്ത് – സമയാചാരം

ഉപനിഷത്തുക്കൾ വ്യാഖ്യേയവും.…വ്യാഖ്യാനവും, സംഹിത വാഖ്യേയവുമാണ്. അതുകൊണ്ട് ശ്രീ സൂക്തം മുതലായ സംഹിതാ ഭാഗങ്ങളിൽ ചക്രവിദ്യ കാണാം. അതിന്റെ വ്യാഖ്യാനം സ്പഷ്ടമായി കാണുന്നത് ഛാന്ദോഗ്യാദി ഉപനിഷത്തുകളിലാണ്. തന്ത്രഗ്രന്ഥങ്ങളിലും സൗന്ദര്യലഹരി മുതാലയ സ്ത്രോത്ര ഗ്രന്ഥങ്ങളിലും വ്യാപിച്ചു കിടക്കുന്നും ഉണ്ട്. ഉപാസകന് ആവോളം സേചനം ചെയ്യാൻ പാകത്തിന് ചക്രവിദ്യയിൽ ഉണ്ട്. അതുകൊണ്ടാണ് രണ്ട് രീതികൾ അതിന് ബന്ധപ്പെട്ട് വന്നത്. ഒന്ന് സമയാചാരം അഥവാ ആന്തരപൂജാരതി. ഒരു പൈസയുടെ സാധനം വാങ്ങിയ്ക്കാൻ പോകണ്ട. അതാണ് ഭാരതീയർ പുലർത്തിപ്പോന്നത്. സാധാരണ ജനങ്ങൾ. അത് പുലർത്തിയ പണ്ഡിതന്മാർ, അതിന്റെ അടിസ്ഥാനത്തിൽ, മേരുവിനെ ബ്രഹ്മാണ്ഡസമുത്ഭവമായി കണ്ട്, പ്രതിഷ്ഠ നടത്തി, അതിന്റെ പൂജാ എന്ന നിലയിലാണ് സകല സംഭാരങ്ങളും ജീവിതത്തിനു വേണ്ടി സൂക്ഷിച്ചത്. അവയാണ് ഭാരതത്തിലെ പ്രാചീന ക്ഷേത്രങ്ങൾ എല്ലാം.

മേരു = നട്ടെല്ല് = സുഷുമ്ന

(ആരോ ചോദിയ്ക്കുന്നു…..മേരു എന്താണ്….) നിങ്ങളുടെ നട്ടെല്ല്. അതിന് എത്ര ഇതുണ്ടോ (കശേരു) അതുപോലെ അടുക്കടുക്കായി കേറുന്ന, എട്ട് ചക്രങ്ങളോടുകൂടിയ, ആറ് ചക്രങ്ങളോടുകൂടിയ …രണ്ടും ഉണ്ട് … ചില മേരുവില് ഷഡ് ചക്രോപരി സംസ്ഥിതേ ആണ് ബൈന്ധവ സ്ഥാനത്തിൽ ദേവി. അങ്ങിനെയുള്ള മേരുവിനെ പ്രതിഷ്ഠിയ്ക്കും. മേരുവെന്ന് പറഞ്ഞാൽ നട്ടെല്ല്. സുഷുമ്ന… അത് ശരിയ്ക്കും യോഗിയുടേത് ആണ്. അപ്പോൾ ഹൃദയാകാശത്തിൽ അഥവാ ദഹരാകാശത്തിൽ ഉള്ള ചക്രപൂജ. ദഹരാകാശജം. … സമയാചാര തല്പരർ ഇതിനെ സമയ പൂജ എന്ന് പറയും.

കൗളമതം = ബാഹ്യാകാശജം

ബാഹ്യമായി പീഠം മുതലായത് വച്ച്, അതിന്മേൽ ഭൂർജ(word not clear, 29.00 mts) പത്രാദികൾ, വച്ച് ശുദ്ധവസ്ത്രം, സ്വർണ്ണത്തകിട്, വെള്ളിത്തകിട് മുതലായവയിൽ ചക്രം എഴുതി, ദ്വിമാനമായോ അതല്ല മേരു സൃഷ്ടിച്ച് ത്രിമാനമായോ, പൂജിയ്ക്കുന്നത് ബാഹ്യാകാശജം. ഇത് കൗളം. ഇതിനെയാണ് കൗളമതം എന്നു പറയുന്നത്. ഇത് വളരെ ഒതുങ്ങി നിന്നിരുന്ന മതമാണ്. (ആരോ ചോദിയ്ക്കുന്നു….. )..ങ്ഹേ…. ത്രിമാനജം എന്നു പറഞ്ഞാല് സിമന്റ് കൊണ്ടോ, കല്ല് കൊണ്ടോ, മണ്ണുകൊണ്ടോ മേരു ഉണ്ടാക്കും. എന്നിട്ട് മുകളിൽ നിന്ന് പടം എടുക്കുമ്പോൾ മുകളിൽ കാണുന്ന ദ്വിമാന പടമാണ് ശ്രീചക്രമായി ആ വരച്ചു കാണുന്നത്.

ദഹരാകാശജപൂജ

അഞ്ച് ശാക്തിക ത്രികോണങ്ങളും, നാല് ശൈവ ത്രികോണങ്ങളും, ചേർന്ന് വരുന്ന ഒൻപത് ത്രികോണങ്ങളോടുകൂടിയ ഒൻപത് ദ്വാരങ്ങൾ ഉള്ള, പത്താമത്തെ ദ്വാരമായ, പത്താമത്തെ കവാടമായ മഹേശ്വരി ഇരിയ്ക്കുന്ന ഗംഭീരമായ ആ ബൈന്ധവ സ്ഥാനം…. ഇതാണ് പ്രാചീനർ പൂജിച്ചതും, പ്രാചീനർ ആരാധിച്ചതും, പ്രാചീനർ കൊണ്ടുപോയതും.

അതിൽ ദഹരാകാശജമായി പൂജിച്ച്, അനുഭൂതി വന്നവന്റെ മക്കളായി, വീണ്ടും അതിനെ പഠിച്ച് വളർന്ന ഒരു തലമുറയ്ക്ക്, ഒരു പൂജോപകരണവും കൊണ്ടുനടക്കണമായിരുന്നില്ല. (30.29 mts / 1.08.08 mts). ഒരു ആരാധനയിലും വീഴണമായിരുന്നില്ല. അവൻ പ്രാണനിലൂടെ കടന്നുപോകുമ്പോൾ കൃത്യമായി പ്രാണബന്ധനം സാധിച്ചിരുന്നു. ഇതാണ് അതിന്റെ വ്യത്യാസം.

ശൈവക്രം, ശാക്തചക്രം, ശ്രീചക്രം

അപ്പോൾ ശൈവചക്രങ്ങൾക്കും, ശാക്തചക്രങ്ങൾക്കും അന്യോന്യം അഭേദ്യമായ ….അഭേദ്യമായ സംബന്ധമുണ്ട് എന്ന് അറിയുന്നവൻ ശ്രീചക്രത്തെ അറിയുന്നവനാണ്. അതുവച്ചിട്ടാണ് ആ ആരാധനാ ക്രമം നിലനിന്നിരുന്നത്. കൃത്യമായ ലൈനിൽ പോകാൻ ഇഷ്ടമാണെങ്കിൽ നമുക്ക് ആ ലൈനിൽത്തന്നെ പോകാം. അല്ല അതിന്റെ ഒരു വൈകാരികത മതിയെങ്കിൽ, ഞാൻ ഒരു ഇടി ഞാൻ അടിച്ചു തന്നു വിടാം.

വാമകേശ്വര തന്ത്രം

ഭുജംഗാകാരരൂപേണ മൂലാധാരം സമാശ്രിതാ ശക്തികുണ്ഡലിനീ നാമ ബിസതന്തു … തനീ ശുഭാ ….നിദാ നിഭാ ശുഭാ…. എന്നാണ് പറയുക. വാമകേശ്വര തന്ത്രത്തില്. തന്ത്രാഗമങ്ങൾ ആണ് ഇവയ്ക്കുള്ള വ്യാഖ്യാനങ്ങൾ. വാമകേശ്വര തന്ത്രത്തില് ഭുജംഗാകാരരൂപേണ മൂലാധാരം സമാശ്രിതാ ശക്തികുണ്ഡലിനീ നാമ ബിസതന്തു നിഭാ ശുഭാ… മിന്നൽപ്പിണർ പോലെ …പ്രഭയോടുകൂടിയ ….ക്ഷണപ്രഭയോടുകൂടിയും … ഇടയ്ക്കിടയ്ക്ക് നിങ്ങൾടെ ഈ മൊബൈല് മിന്നുന്നതു പോലെ മിന്നും…. ആ മിന്നല് ….മറ്റേ… ടൗവറുമായിട്ടുള്ള ബന്ധത്തിന്റെയാ…. മനസ്സിലായില്ല… ങ്ഹേ.. ആ മിന്നൽ ഉണ്ടെങ്കിൽ മനസ്സിലാക്കാം റേഞ്ച് ഉണ്ട് എന്ന് മനസ്സിലാക്കാം…..മനസ്സിലായില്ലേ….. ഇതുപോലെ കേന്ദ്രത്തീന്ന് ഉള്ള ഒരു മിന്നൽപ്പിണർ പോലെ, മൂലാധാരം സമാശ്രയിച്ചിട്ട്, മിന്നൽക്കൊടി പോലെ മിന്നുമ്പോഴാണ് വിഷയ ലോകങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ പുറത്ത് ഉള്ളതുകൊണ്ട് ഉണ്ടാകുകയല്ല.

കുണ്ഡലിനി

പുറത്ത് വസ്തുക്കൾ ഇരിയ്ക്കുന്നതുകൊണ്ട് കാണുകല്ല. ഇരുന്നാലും ഇരുന്നില്ലെങ്കിലും ഈ ബന്ധം ഉണ്ടെങ്കിൽ കാണും. മനസ്സിലായില്ല… ഇരിയ്ക്കുന്ന വസ്തുവിനെയാ കാണുന്നത് എന്നുള്ളതിന് ഉറപ്പില്ല. അപ്പോൾ മിന്നൽപ്പിണർ പോലെ ക്ഷണപ്രഭയോടുകൂടിയും, താമര നൂലിനോട് സാദൃശ്യമുള്ളതും ….കുണ്ഡലിനീ എന്ന് പേരോടു കൂടിയതുമായ ശക്തി.…സർപ്പിള രൂപത്തിൽ …സർപ്പിളം … സർപ്പം …സർപ്പിളം …സ്പന്ദ രൂപത്തിൽ ….സർപ്പത്തിന്റെ പ്രത്യേകത സ്പന്ദനമാണ് … സ്പന്ദരൂപത്തിൽ മൂലാധാരത്തെ ആശ്രയിച്ച് ഇരിയ്ക്കുന്നു. അതാണ് ഇതിലേയ്ക്കുള്ള അറിവിന്റെ ആദ്യത്തെ വഴി.

സനാതനി ആര് !?

മൂലഗന്ധം ഫണാഗ്രേണ, ദ്വഷ്ടാ കമല കന്ദവത്, മുഖേന പുച്ഛം സംഗൃഹ്യ, ബ്രഹ്മരന്ധ്രം സമാശ്രിതാഃ, പത്മാസനഗത സ്വസ്ഥോ, ഗുദംമാകുഞ്ച്യ സാധകഃ, വായും ഊർദ്ധ്വ ഗതിം കുർവൻ കുംഭകാവിഷ്ട മാനസഃ, വായ്വാഘാത വശാതഗ്നിൻ, സ്വാധിഷ്ഠാന ഗതോജ്ജ്വലൻ, ജ്ജ്വലനാഘാത പവനാഘാതൈർ, ഉന്നിദ്രിതോ ഹി രാട്ട്, രുദ്രഗ്രന്ധിം തതോ ഭിത്വാ, വിഷ്ണുഗ്രന്ധിം ഭിനത്യഥഃ, ബ്രഹ്മഗ്രന്ധിം ച ഭിത്വൈവ, കമലാനി ഭിനത്തിഷട്ട്, സഹസ്രകമലൈ ശക്തിഃ, ശിവേന സഹ മോദതേ, സാ ച അവസ്ഥാ പരാജ്ഞേയ, സൈവ നിർവൃതി കാരണം. ഇതാണ് തന്ത്രം നമുക്ക് തരുന്ന പരമമായ അറിവ്. ഈ അറിവ് ആര് നിലനിർത്തുന്നുവോ, ആര് അറിയുന്നുവോ, അറിയുന്നവൻ സനാതനിയാണ്. (34.42 mts)

ഇത് മുഴുവൻ ശരീരത്തിനും മനസ്സിലും എല്ലാം ചേർന്ന് എല്ലാ ജീവിയും അനുഭവിയ്ക്കുന്ന സാധനമാണ്. മുമ്പ് പറഞ്ഞ സർപ്പിളാകൃതിയായ താമരനൂൽ പോലെയുള്ള ആ കുണ്ഡലിനി തന്റെ ഫണാഗ്രം കൊണ്ട് …മനസ്സിലായില്ല…പാമ്പ് ആകുമ്പോൾ അതിന് ഒരു ഫണാഗ്രം ഉണ്ടാകും… അതിന്റെ അഗ്രം കൊണ്ട് താമരക്കിഴങ്ങിനെ എന്നപോലെ, ദൃഷ്ടാ കമല കന്ദവത്, താമരയുടെ കന്ദം കിഴങ്ങിനെ എന്നപോലെ, മൂല കന്ദത്തെ ദംശിച്ചിട്ട്….. ദ്വഷ്ടാ …ദംശിച്ചിട്ട്, കടിച്ചിട്ട്, മുഖം കൊണ്ട് പുച്ഛത്തെ … അറ്റത്തെ സംഗ്രഹിച്ചിട്ട്, ബ്രഹ്മരന്ധ്രത്തെ, സുഷുമ്നാ രന്ധ്രത്തെ ആശ്രയിച്ചിരിയ്ക്കുന്നു. എല്ലാ മനുഷ്യനും ഇങ്ങിനെ തന്നെയാ. അതുകൊണ്ട് ഇത് എല്ലാവർക്കും അനുഭവിയ്ക്കാം.

പശു ചാണകം ഇടുന്നത് …

സാധകൻ പത്മാസനസ്ഥിതനായിട്ട്, ഗുദദ്വാരത്തെ അടച്ചുപിടിച്ച്….കൈകൊണ്ട് അല്ല… സങ്കല്പം മസ്തിഷ്ക്കത്തിൽ കൊടുത്താൽ അടയും …അശ്വിനി മുദ്ര എന്നൊക്കെ പറയും …മലം വിസർജ്ജിയ്ക്കാൻ പോകുമ്പം …പശു ചാണകം ഇടുന്നത് കണ്ടിട്ടുണ്ടാകും… ഇല്ല… ചാണം ഇട്ടിട്ട് ഇങ്ങിനെ ഇങ്ങിനെ വയ്ക്കും…(കൈകൊണ്ട് ആംഗ്യം കാണിയ്ക്കുന്നു…) നിങ്ങൾക്ക് തിരക്കായതുകൊണ്ട് ഈ പേശിയൊന്നും ഇങ്ങിനെ മൂവ് ചെയ്യാതെ പോകും… അപ്പോഴാണ് കുറെ കഴിയുമ്പോൾ പൈൽസും ഭഗന്തരവും ഒക്കെ ഉണ്ടാകുന്നത്. ആ പേശിയെ മൂവ് ചെയ്യിപ്പിയ്ക്കണം. അത് ഈ ഓഫീസിൽ ഒക്കെ സ്ഥിരമായി ഇരുന്നുകഴിയുമ്പോൾ, ഇത് അടഞ്ഞാ ഇരിയ്ക്കുന്നെ. അപ്പോൾ വായു പുറത്തു പോവില്ല.

ശരീര ശാസ്ത്രം

ഈ സാധന ചെയ്യുമ്പോൾ സാധകൻ, ആ മൂലാധാരത്തെ … ഗുദ ദ്വാരത്തെ അടച്ചുപിടിച്ച്… മൂലാധാരമല്ല…ഗുദദ്വാരത്തെ അടച്ചുപിടിച്ച് വായുവിനെ ഊർദ്ധ്വഗതിയാക്കി ചെയ്തിട്ട്, കുംഭകത്തിൽ ശ്രദ്ധവച്ചുകൊണ്ട് ഇരിയ്ക്കണം. എടുത്ത ശ്വാസത്തിൽ ശ്രദ്ധ വച്ചുകൊണ്ട് ഇരിയ്ക്കണം. അപ്പോൾ കാണാം ഇത് എതിലേ ഒക്കെ പോകുന്നു … അങ്ങിനെയാ പ്രാണായതനമായ ശരീര ശാസ്ത്രം പഠിച്ചെടുക്കുന്നത്. അതിന് ജീവികളെ കൊല്ലണ്ട. ശവം കീറി മുറിയ്ക്കണ്ട. ഈ പ്രാണന്റെ കൂടെ യാത്ര ചെയ്താൽ മതി.

ശരീരശാസ്ത്രം പഠിയ്ക്കാൻ ജീവികളെ കൊല്ലേണ്ടതില്ല

ആദ്യം പ്രാണന്റെ കൂടെ ബോധത്തെ യാത്ര ചെയ്യിപ്പിയ്ക്കണം. പ്രാണൻ പോകുന്ന വഴിയ്ക്കെല്ലാം പോയാൽ എല്ലാ സന്തുക്കളും, എല്ലാ മർമ്മങ്ങളും എല്ലാം ബോദ്ധ്യപ്പെട്ട് തിരിച്ചുവരും. മ്ച്ച്….ശരീര ശാസ്ത്രം പഠിയ്ക്കാൻ ഉള്ള തവളയെ കീറിമുറിയ്ക്കുക, അതുകഴിഞ്ഞ് ഉള്ള മനുഷ്യനെ കീറിമുറിയ്ക്കുക… ഇതൊന്നും ചെയ്യണ്ട. ഇതൊന്നും ചെയ്താല് ഒട്ട് ഓർത്തിരിയ്ക്കുകയും ഇല്ല. ഇതൊക്കെ ചെയ്ത് പഠിച്ചവന്മാരുടെ അടുക്കൽ ചെന്നാൽപ്പോലും ശരീര ശാസ്ത്രം ഇവന്മാർക്ക് ഓർമ്മ വരത്തില്ല. കിഡ്നി തലേലാണോ എന്ന് പോലും ചിലപ്പോൾ സംശയം വരും. ഇതിനൊരു പ്രക്രിയയുണ്ട്. അത് സർവ്വസമ്മതമാണ്.

28 Sep 2024- മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന വാർത്ത. ജീവികളെ കീറിമുറിച്ചോ, മനുഷ്യ-മൃതദേഹത്തെ ഉപയോഗിച്ചോ ഋഷിമാർ ശരീരശാസ്ത്രം മനസ്സിലാക്കുവാൻ ശ്രമിച്ചിരുന്നില്ല. ഇപ്രകാരം ലഭിയ്ക്കുന്ന അറിവുകൾ അപൂർണ്ണങ്ങളുമാണ്. ഈ അറിവുകളെ ആസ്പദമാക്കിയുള്ള ചികിത്സാ രീതികൾ ദോഷകരമായ പാർശ്വഫലങ്ങളെ ഉരുവാക്കുന്നതും കാണാം.

അപ്പോൾ കുംഭകത്തിൽ ശ്രദ്ധ വച്ചുകൊണ്ട് ഇരിയ്ക്കണം. വായുവിന്റെ ആഘാതം നിമിത്തം സ്വാധിഷ്ഠാന സ്ഥിതമായ അഗ്നി …മൂലാധാരം …മണിപൂരകം …സ്വാധിഷ്ഠാനം … മഹിം മൂലാധാരേ… കമപി മണിപൂരേ …സ്ഥിതം കുതവഹം സ്വാധിഷ്ഠാനേ…. പൃഥ്വി, അപ്പ്, തേജസ്സ് എന്ന് എടുക്കുമ്പോൾ ചക്രം നടുക്കാണെങ്കിലും മുകളിലാണ്. അവിടെയാണ് ഈ പഠനത്തിന്റെ പ്രത്യേകത. ചന്ദ്രക്കലകള്, സൂര്യരശ്മികള്, അഗ്നിയുടെ നാവുകള്, ഇവയോട് ബന്ധപ്പെട്ടാ ഇത് വരുന്നത്. അഗ്നിയുടെ നാമ്പ് ….. അഗ്നി ജലത്തെ കടന്ന്, അഗ്നി താഴേയ്ക്ക് ചെന്ന് പ്രസരിച്ച് രൂപാന്തരപ്പെട്ടു വരുന്ന … അതുകൊണ്ട് സ്ഥാനം പറയുമ്പോൾ മൂലാധാരം …സ്വാധിഷ്ഠാനം …മണിപൂരകം…. ഭൂതം പറയുമ്പോൾ … മഹി കഴിഞ്ഞാൽ ജലമാ…. മനസ്സിലായില്ല…. അതുകൊണ്ട് മൂലാധാരത്തിന് പ്രാധാന്യം…. അത് പഠിത്തത്തിൽ മനസ്സിലാകും. മഹി …മൂലാധാരത്തിൽ ഇരിയ്ക്കുന്നു. അഗ്നി സ്വാധിഷ്ഠാനത്തിൽ ഇരിയ്ക്കുന്നു. ജലം മണിപൂരത്തിൽ ഇരിയ്ക്കുന്നു. ആ കണക്കിന്.

പനി

അതാണ് താന്ത്രിക ഘടനയുടെ വൈചിത്ര്യം ഇതാണ്. അതിന് കാരണങ്ങൾ ഉണ്ട്… അത് നമുക്ക് കാണാം പിന്നീട്. അതുകൊണ്ട് അറിയാതെ പറഞ്ഞതല്ല. അപ്പോൾ വായുവിന്റെ ആഘാതം നിമിത്തം സ്വാധിഷ്ഠാന സ്ഥിതമായ അഗ്നി അവിടുന്ന് ജ്വലിയ്ക്കാൻ തുടങ്ങും. ഇതാ പഴയ അമ്മമാർക്ക് അറിയുന്ന പനി ഒക്കെ വരുമ്പോൾ. അഗ്നി കെട്ടടങ്ങിയതുകൊണ്ട് അഗ്നിയ്ക്കുള്ള ദാഹമാണ് ബാഹ്യമായ ചൂട്. …മ്ച്ച്… മനസ്സിലായില്ല…അപ്പോൾ ഉടനെ കമ്പിളി പുതപ്പിയ്ക്കുക. ഉടനെ കട്ടൻകാപ്പി തിളപ്പിച്ചു കൊടുക്കുക. അപ്പോൾ അകത്തു കിടക്കുന്ന സൂക്ഷ്മാഗ്നി ജ്വലിയ്ക്കും. പനി വിടും. എന്നന്നേയ്ക്കുമായി. ഐസ് വാരി പൊത്തുക. തലച്ചോറിൽ പനി വരും. ചത്തുപോയിക്കിട്ടും. അന്ന് ഒരെണ്ണം പോലും പിന്നീട് രോഗിയായില്ല. ചുക്കും മുളകും തിപ്പൊലിയും കഷായം കൊടുത്തിട്ടും. കമ്പിളി പുതപ്പിച്ച് കിടത്തിയിട്ടും. ഒന്ന് വിയർക്കുമ്പോഴേയ്ക്ക് പനി വിടും. ഹൊ ..വിയർത്തു …ആശ്വാസമായി … ഇനി നീ പേടിയ്ക്കുകയും ഒന്നും വേണ്ട….(40.23 mts)

അഗ്നി എന്ന ദേവത

വിയർക്കണമെങ്കിൽ അഗ്നി എന്ന ദേവത, അഗ്നിയിൽ നിന്ന് ജലത്തെ ഉണ്ടാക്കണം. ജലത്തെ ഉണ്ടാക്കി വിയർപ്പായി പ്രകടമായപ്പോൾ …. ഇതാ… ഇതാ നമ്മുടെ ശരീരശാസ്ത്രം. …കുറച്ച് പാടുണ്ട് ഇത് പഠിയ്ക്കാൻ. കാരണം മറ്റതാ നിങ്ങളുടെ സംസ്കാരത്തിൽ കിടക്കുന്നത്. അപഗ്രഥനാത്മകമായ ബുദ്ധി ഇല്ലാതെ. അവിടെ ചോദിയ്ക്കാൻ പറ്റില്ല. ചോദിച്ചാൽ ഔട്ടാ….. ചക്രവിദ്യ പഠിച്ചുകഴിഞ്ഞാൽ സർവ്വ വിദ്യയും പഠിച്ചു എന്നാ പഴമക്കാരുടെ നിയമം. ചക്രവിദ്യയെ ഉപാസിച്ചാൽ അറിവിലെത്തി എന്നാണ്. അതുകൊണ്ടാ പറഞ്ഞത് ഇത് കൃത്യമായ ലൈനിൽക്കുടെ പോവുക …കുറച്ച് ക്ലിഷ്ടമാ…..

അഗ്നി ദേവൻ ചിത്രകാരന്റെ ഭാവനയിൽ

അറിവ് ലഭിയ്ക്കുന്നത് ……

അപ്പോൾ വായുവിന്റെയും അഗ്നിയുടെയും ആഘാതത്താൽ, സർപ്പരൂപിണിയായ കുണ്ഡലിനി ശക്തി, നിദ്രയിൽ നിന്ന് ഉണർന്നതായി തീരും. അതുവരെ ഉറങ്ങിക്കിടക്കും. അതിലൊരു വെട്ടൽ ഉണ്ടാകുമ്പോഴാ ഈ ലോകത്തിലെ എല്ലാ അറിവും ഉണ്ടാകുന്നത്. ഇല്ലെ അറിവ് ഉണ്ടാവില്ല. ബാഹ്യവും ആഭ്യന്തരവും എല്ലാം ആയ അറിവ്. അറിവ് മുഴുവൻ അവിടുന്നാ. ഇപ്പോൾ പറഞ്ഞപോലെ. മൂല ഗുദ ദ്വാരത്തെ അടച്ചുപിടിച്ച് വായുവിനെ ഊർദ്ധഗമാക്കി ചെയ്ത്… കുംഭകത്തിൽ ശ്രദ്ധവച്ചുകൊണ്ട് ഇരിയ്ക്കുക. എടുത്ത ശ്വാസത്തിൽ ശ്രദ്ധ വച്ചിരിയ്ക്കുക. വായുവിന്റെ ആഘാതം ഉണ്ടാകും അപ്പോൾ. നമ്മള് കുംഭിച്ച വായു ഉണ്ടല്ലോ. അകത്തു പിടിച്ച പ്രാണൻ. അത് അവിടെ തട്ടും. അഗ്നിയിൽ അത് തട്ടുമ്പോൾ അഗ്നി ജ്വലിയ്ക്കും. .. മ്ച്ച്…സാധാരണ വിറകു കത്തുന്നതുപോലെ. അടുപ്പിലേയ്ക്ക് വായു കിട്ടിയാൽ ഒരു പൊരി വിറക് കത്തിക്കയറുന്നതുപോലെ. ഒരു പൊരി തീ വിറകായിട്ട്…വിറക് കത്തിക്കയറുന്നതുപോലെ…അകത്തുള്ള അഗ്നി ജ്വലിയ്ക്കും. ആ അഗ്നിയും വായുവും ആഘാതം വരുമ്പോൾ ഉറങ്ങിക്കിടന്ന….അതിന്റെ ചൂട് തട്ടുമ്പോൾ ഉറങ്ങിക്കിടന്ന കുണ്ഡലിനി ശക്തി …സർപ്പ രൂപിയായ കുണ്ഡലനി ശക്തി നിദ്രയിൽ നിന്ന് ഉണരും.

ഉണർന്നതിനുശേഷം ആ കുണ്ഡലിനി രൂദ്രഗ്രന്ഥിയെ ഭേദിയ്ക്കും. അതാണ് ആദ്യത്തെ പണി. രുദ്രഗ്രന്ഥി വിഭേദിനീ. അതിനെ ഭേദിയ്ക്കും. അവിടെനിന്നും പിന്നെ വിഷ്ണുഗ്രന്ഥിയെ ഭേദിയ്ക്കും. സ്ഥിതി ഗ്രന്ഥികളാണ്. സംഹാര ഗ്രന്ഥികൾ …സ്ഥിതി ഗ്രന്ഥികൾ… അനന്തരം ബ്രഹ്മഗ്രന്ധിയെ ഭേദിച്ച് ആറ് ആധാര കമലങ്ങളെയും ഭേദിയ്ക്കും. എല്ലാ കമലങ്ങളേയും … ആറ് ആധാരകമലങ്ങളാ ഉള്ളത്. അവയെ ഭേദിയ്ക്കും. അതിനുശേഷം ആ കുണ്ഡലിനി ശക്തി പരമശിവനോട് ചേർന്ന് മോദിയ്ക്കും. മുകളിൽ സഹസ്രാരത്തിൽ. പടിപടിയായിട്ട് കേറിയിട്ട്. ആ മോദിയ്ക്കുന്ന സമയത്താണ് ആന്തരികമായ ആത്മരതി അനുഭവിയ്ക്കുന്നത്. (43.24 mts)

സനാതനികളുടെ ജീവിത ചക്രം

മോക്ഷം

സങ്കല്പം

ആ രതി ഒരിയ്ക്കൽ അനുഭവിച്ചാൽ പിന്നെ ഒന്നും രതമല്ല. ഒറ്റയടിയ്ക്കും കിട്ടാം. പതുക്കെപ്പതുക്കെയും കിട്ടാം. it depends …. സാധകന്റെ കഴിവുപോലെ. ഇതെല്ലാം സമയാചാരത്തിൽ മാത്രം. കൗളത്തില് സംഗതി വേറെ…. ആ അവസ്ഥയാകുന്നു പരമോൽക്കൃഷ്ടമായിട്ടുള്ളത് എന്ന് അറിയുക. എന്നാണ് ആ ശ്ലോകം പറഞ്ഞത്. ഏറ്റവും ഉൽക്കൃഷ്ടമായ അവസ്ഥ ഇതാണ്. അതുതന്നെയാണ് നിർവൃതി, മോക്ഷം. വേറെ മോക്ഷം ഇല്ല. ഇതാണ് സനാതനികളുടെ ജീവിത ചക്രം. (ആരോ ചോദിയ്ക്കുന്നു…..) …നിങ്ങള് നടന്നോ, ഇരുന്നോ, കിടന്നോ എങ്ങിനെയായാലും കുഴപ്പമില്ല… നിങ്ങളുടെ ശരീരത്തിനകത്തെ ഈ ചക്രങ്ങളെ സങ്കല്പിച്ച് … സങ്കല്പം കൊണ്ട് മാത്രം…. ഇതിന് കൈ വേണ്ട… കാലു വേണ്ട, മുദ്ര വേണ്ട, മൈഥുനം വേണ്ട, ഒന്നും വേണ്ട.

പത്മാസനം

ങ്ഹ…ഇരിയ്ക്കാൻ പറഞ്ഞത് ഒരു ഏകാഗ്രത കിട്ടാനാണ് ….ആ വായു കുണ്ഡലിനിയെ തട്ടിയ്ക്കാൻ വേണ്ടിയാണ് ഇത് കൃതമായി ആദ്യം സാധകൻ സാധന ചെയ്യാൻ പത്മാസനത്തിൽ ഇരുന്ന് ആ ഗുദ ദ്വാരത്തെ ബന്ധിച്ച് കുംഭകം കൊണ്ട് അഗ്നിയെ ജ്വലിപ്പിച്ച് …കുണ്ഡലിനി വ്രതം ….പിന്നെ ഭാവന മാത്രമേ വേണ്ടൂ. ഇത് കൈയ്യില് കിട്ടിയാൽ കച്ചവടത്തിന് ഒന്നും പോകില്ല. ഇതിന്റെ അരികും മൂലയും ഒക്കെ കിട്ടിയാൽ ഒരുപാട് കച്ചവടം ചെയ്യാൻ പറ്റും. നിങ്ങളുടെ മനസ്സില് സൃഷ്ടങ്ങളാകുന്ന ജഗത്തുകളും, നിങ്ങളുടെ മനസ്സുകളിൽ മറയുന്ന ജഗത്തുകളും, നിങ്ങളുടെ മനസ്സിൽ നിലനില്ക്കുന്ന ജഗത്തുകളുമായവ, ഈ ഗ്രന്ഥികൾ കൊണ്ട് ഉണ്ടാകുന്നതാണ്. അവയെ നിങ്ങൾ അതിക്രമിയ്ക്കുന്നു എന്ന് സാരം.

അനുഷ്ഠാനം : സനാതന ധർമ്മം

സനാതന ധർമ്മം എന്നു പറഞ്ഞാൽ ഇന്നു നിലനില്ക്കുന്ന ആളുകൾക്ക് അനുഷ്ഠിയ്ക്കാൻ പറ്റാത്തതാണ് എങ്കിൽ, അതിനെ അവരുടെ നിലയിൽ സനാതനം അല്ല. മനസ്സിലായി. അനുഷ്ഠിയ്ക്കാൻ എളുപ്പവും, അനുഭൂതി സമ്പന്നവുമാണെങ്കിൽ അത് സനാതനം തന്നെയാണ്. അത് ആരെങ്കിലും ഇന്നും എന്നും അനുഷ്ഠിയ്ക്കുന്നുണ്ടെങ്കിൽ സനാതനമാണ്. അവർക്ക് ഈ ലൗകിക പ്രശ്നങ്ങൾ ഒന്നും പ്രശ്നങ്ങൾ ആവുന്നില്ല. അനുഭവത്തെ മറ്റൊരാൾ പറഞ്ഞുതരുന്നത് കേൾക്കുമ്പോൾ അനുഷ്ഠാനം. മറ്റൊരാൾ പറഞ്ഞുതരുന്നത് കേൾക്കുമ്പോൾ അനുഷ്ഠാനം.

അനുഷ്ഠാനം : ഉദാ.

വത്സൻ നാരങ്ങായുടെ രുചി അനുഭവിച്ചുവെന്ന് എന്നോട് പറഞ്ഞുതരുമ്പോൾ എനിയ്ക്ക് അതൊരു അനുഷ്ഠാനം മാത്രമാ. വത്സൻ നാരങ്ങ തിന്നു. അത് നാവിലെത്തി, അതിന് പുളിയുണ്ടായിരുന്നു എന്നു പറഞ്ഞുതരുമ്പോൾ എനിയ്ക്ക് അതൊരു അനുഷ്ഠാനമാ. മനസ്സിലായില്ല…. വത്സന് അത് അനുഭവവും. ലോകത്ത് എല്ലാം അങ്ങിനെയാണ്. (46.26 mts)

ഭാഷ, കേൾവിക്കാരൻ, അനുഭവം

ഭാഷ, ഒരാൾക്ക് മറ്റൊരാളോട് പറയാൻ….. പറഞ്ഞുകൊടുക്കാൻ പറ്റുമ്പോൾ മറ്റേ കേൾവിക്കാരൻ ആ അനുഭവത്തിലേയ്ക്ക് ഭാഷ കൊണ്ട് ഉടനെ എത്തണമെന്നില്ല. മനസ്സിലായില്ല…അതിനു പോയി പണിതു നോക്കണം. നിങ്ങളു പഠിയ്ക്കുന്ന ശാസ്ത്രത്തിൽ അവിടെച്ചെന്ന് തൂമ്പയെടുത്ത് കുഴിച്ച് താഴെ ചെല്ലുമ്പോൾ ഒരു മാങ്ങ കിട്ടുമെന്ന് പറഞ്ഞാൽ, പറയുമ്പോൾ അത് കവിതയാ…. അവിടെച്ചെന്ന് കുഴിച്ച് കിട്ടിയില്ലെങ്കിൽ ഇല്ലാത്തതുമാ. കിട്ടിയാൽ നിങ്ങൾക്ക് അനുഭവവുമാണ്. ഇതിന് പണിയെടുക്കാൻ പറ്റാതെ, ഇത് അനുഭവത്തിൽ കിട്ടണം എന്നത്, നിങ്ങളുടെ ഭൗതിക നിയമങ്ങളിൽ പോലും ഒരിടത്തും ഉള്ളതല്ല.

മനസ്സുകൊണ്ട് ചിന്തിച്ചാൽ മതി. പണി എടുക്കുക എന്ന് പറഞ്ഞാൽ ചിന്തിച്ചാൽ മതി ….(ആരോ ചോദിയ്ക്കുന്നു….)… മാത്രം മതി…. ഒരു വസ്തു വേറെ വാങ്ങിയ്ക്കണ്ട. വാങ്ങിയ്ക്കാൻ ഇതിനകത്ത് പറഞ്ഞില്ല. പത്തുപൈസയുടെ സാധനം വാങ്ങിയ്ക്കരുത്. അത് അതിന്റെ ക്ലിപ്തമായ സ്ഥലത്ത് വീഴാതിരിയ്ക്കുന്നതു കൊണ്ടാണ് മാറ്റം വരുന്നത്. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഒരു സാധനം വാങ്ങിയ്ക്കുന്നു അതിന്റെകൂടെ. എന്നിട്ട് സങ്കല്പിയ്ക്കുന്നു. സങ്കല്പിയ്ക്കുന്ന സമയത്ത് അത് ശരിയാകുന്നു. പിന്നെ അതിന്റെ വേറൊരു മൂലയിൽ സങ്കല്പിയ്ക്കുന്നു. അപ്പോൾ വേറൊന്നാകുന്നു.

-സനാതനം

ഏത് ദ്രവ്യം ഉപയോഗിച്ച് നിങ്ങൾ സങ്കല്പം കൊണ്ടുപോയാലും, സങ്കല്പം ദ്രവ്യത്തിൽ അധിഷ്ഠിതമായി വരുന്ന …ങ്ഹ…സോപാധിക സങ്കല്പമാണ്. സോപാധിക സങ്കല്പങ്ങൾക്ക്, ഉപാധിയുടെ രൂപം മാറുന്നതനുസരിച്ച് സങ്കല്പം മാറും. നിരുപാധിക സങ്കല്പം ഉണ്ടാകണമെങ്കിൽ ഉപാധികൾ ഇല്ലാത്ത ഒരവസ്ഥ വേണം …മ്ച്ച്…. അതുകൊണ്ട് ഇത് സനാതനം. (ആരോ ചോദിയ്ക്കുന്നു….)

നിരുപാധിക സങ്കല്പം

ഈ വസ്തുവിനെ അവലംബിച്ച് സങ്കല്പിയ്ക്കുമ്പോൾ (ഒരു മൊബൈൽ ഫോൺ ഉദാഹരണമായി കൈയ്യിൽ എടുക്കുന്നു… (വീഡിയോയിൽ) …) … ഇതിലെ നീലയാണ് (word not clear 48.16 mts) ആദ്യം കണ്ടത് സങ്കല്പത്തിലെങ്കിൽ, അപ്പോൾ അതിലാണ് ഏകാഗ്രമായി സങ്കല്പം ഉറച്ചതെങ്കിൽ … ഒരു മൂന്നു നാല് ദിവസത്തെ സാധന കഴിയുമ്പോൾ …. ആ നീലയില് നിങ്ങൾക്കുള്ളതായ താല്പര്യം … ആവർത്തന സ്വഭാവം കൊണ്ട് അടുക്കുകയും ….മ്ച്ച്…. ചുവപ്പിലേയ്ക്ക് മാറുകയും ചെയ്യുമ്പോൾ …ചുവപ്പ് എന്നതിലേയ്ക്ക് മാറുമ്പോൾ …ഇത് സനാതനം അല്ലാതാകുന്നു. ഉപാധിയുടെ പരിച്ഛിന്നത…. ഉപാധിയെ ഉപാസിയ്ക്കുന്നവന്റെ ഉപാസനാ പരിച്ഛിന്നതയിൽ പെടുമ്പോൾ, നിങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും മതപരവും ജാതീയവും ആയ എല്ലാ ഉപാസനകളും, സോപാധികമാകയാൽ, പരിമിതമാകുന്നു….(ആരോ ചോദിയ്ക്കുന്നു…..ഈ സങ്കല്പിയ്ക്കുമ്പോൾ മുമ്പേ പറഞ്ഞ ആ പച്ച…….) … ആ പച്ച ഇവിടെ ഇല്ല. കാരണം നിങ്ങൾ ഉപാധിയിൽ അല്ല സങ്കല്പിയ്ക്കുന്നത്. നിങ്ങൾക്കുള്ളതായ ശരീരത്തിലാ സങ്കല്പിയ്ക്കുന്നത്. അതിലുള്ള പ്രാണനിലാ സങ്കല്പിയ്ക്കുന്നത്. പ്രാണൻ ഉപാധിയല്ല. (ആരോ വീണ്ടും ചോദിയ്ക്കുന്നു….ഞാൻ ഒറ്റയ്ക്കു സങ്കല്പിയ്ക്കുമ്പോൾ …. )… ഞാൻ ഇതിന്റെ വഴി മാത്രമാ പറഞ്ഞുതരുന്നത്. കൂടെയൊരാള് പറഞ്ഞു തന്നാലാണോ പറ്റുക… കൂടെയൊരാള് പറഞ്ഞുതരാൻ ഇല്ലാതെ നിങ്ങള് ഒറ്റയ്ക്കു പോയാലാണോ പറ്റുക … all it depends.

അങ്ങിനെയൊരു… അങ്ങിനെയൊരു തലം നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഇപ്പോൾ പറഞ്ഞുതരുന്നത് കറക്ടാണെന്ന് വിചാരിച്ചു കൊണ്ട് ചെയ്തു നോക്കിയാലും മതി ….അത്രയേ എനിയ്ക്ക് ഉത്തരം പറയാൻ പറ്റൂ…. പിന്നെയും പച്ചയിൽ കിടക്കരുത്. പച്ചയും മഞ്ഞയും ഒന്നും ഇല്ലാത്തതിനെക്കുറിച്ചാ ഞാൻ പറഞ്ഞത്. എനിയ്ക്കു ശങ്കയുണ്ടോ എന്നാണോ നിങ്ങൾ പരീക്ഷിയ്ക്കുന്നത് എങ്കിൽ…. ഞാൻ ആദ്യം തന്നെ പറയാം …ഇതിൽ ശങ്കയില്ല. (ചിരിയ്ക്കുന്നു….) നിങ്ങൾക്ക് ശങ്ക വരുത്താൻ ഞാൻ അല്പം പോലും ആഗ്രഹിയ്ക്കുന്നുമില്ല. ഇനി നിങ്ങൾക്ക് ആർക്കെങ്കിലും മനസ്സിലായി …മറ്റുള്ളവർക്ക് ഒരല്പം ശങ്ക വരുത്തണെമെന്ന് നിങ്ങൾ ആഗ്രഹിച്ചാലും ഞാൻ താല്പര്യമുള്ളവനല്ല….(ചിരിയ്ക്കുന്നു…). അതുകൊണ്ട് വളരെ ഋജുവായിട്ടാ അവർ എഴുതിയിരിയ്ക്കുന്നത്.

തലവകബ്രാഹ്മണം

അതുകൊണ്ട് നിർവൃതി എന്നു പറയുന്നത് അവര് ഈ അനുഭവത്തെയാ പറയുന്നത്. തലവകബ്രാഹ്മണത്തിൽ..ശ്രുതിയാണത് …സ്മൃതിയല്ല….വേദമാണ് …തലവകബ്രാഹ്മണത്തിൽ ….ദേവിയുടെ ചരണാംബുജ സുധാസാര രസങ്ങളാൽ…. അവിടെ ദേവി എന്നു പറഞ്ഞാൽ ദിവ്…പ്രകാശം എന്നേ അർത്ഥമുള്ളൂ … അല്ലാതെ നിങ്ങള് കാണുന്ന രൂപങ്ങളൊക്കെ കണ്ട് ശീലിച്ചുകൊണ്ട് അങ്ങിനെ വിചാരിയ്ക്കരുത്…. നിങ്ങളുടെ അകത്തെ ബോധം… ആ സുധാ ധാരാ സാരങ്ങളാൽ, പ്രപഞ്ച സേചനത്തെ മനോമോഹനമായ പദങ്ങളാൽ പ്രതിപാദിച്ചിട്ടുണ്ട്. വായിച്ചു മനസ്സിലാക്കാൻ. അതുകൊണ്ട് ശ്രൗത സത്യത്തിന് അടിസ്ഥാനമാണ് ഇത്. ശ്രുതിയും ഇതിനോട് യോജിയ്ക്കുന്നു.

വീണ്ടും പറയുന്നു…തലവക ബ്രാഹ്മണം. ലോകസ്യ ദ്വാരം അർച്ചിമ പവിത്രം …ജ്യോതിഷ് മദ് ഭ്രാജമാനം മഹസ്വത് …. അമൃസ്യ ധാരാം ബഹുധാം ദോഹമാനം … ചരണം നോ ലോകേ സുധിതാൻ ന ധാതും… (51.08 mts). തന്റെ ദിവാസ സ്ഥാനത്തിന്റെയോ, സായൂജ്യത്തിന്റെയോ, സാഷ്ട്യാദി മുക്തിയുടേയോ, ബ്രഹ്മലോകം തുടങ്ങിയ ലോകങ്ങളുടേയോ കവാടം… പ്രാപ്യ സ്ഥാനം…എത്തേണ്ട സ്ഥലം … അർച്ചിസുകൾ …കിരണങ്ങൾ ഉള്ളത്… പവിത്രം … സ്വയം പവിത്രവും, അന്യ വസ്തുക്കളുടെ ശുദ്ധിയ്ക്ക് കാരണവും ആകുന്നു. പുറത്തുള്ളതിനെ ഒക്കെ ശുദ്ധീകരിയ്ക്കുന്നത് ഈ ബോധം ഒന്നാണ്.

ഉണ്മയെ മാത്രം അംഗീകരിയ്ക്കുന്നത്

എങ്ങിനെയാ കാണുന്ന ഒരെണ്ണം നല്ലതാണെന്ന് നമുക്ക് തോന്നുന്നത്. നമ്മുടെ നന്മ കൊണ്ടാ. മനസ്സിലായില്ല… അതിന്റെ നന്മ കൊണ്ടല്ല. അപ്പോൾ അതിനെ ശുദ്ധമാക്കുവാൻ കൂടി പര്യാപ്തമായ ബോധത്തെ ശുദ്ധീകരിയ്ക്കുന്നതാണ് ഈ ബോധം. അത്രയ്ക്ക് ആത്മനിഷ്ഠമായിട്ടാ ഇത് പോകുന്നത്. അതാ പഴയ ആളുകൾ പഠിച്ചത്. അതുകൊണ്ടാണ് പഴയ ആളുകള് ഒരു ചായക്കടയിൽ ചെന്നാൽ പോലും, പുട്ടുണ്ടോ എന്ന് ചോദിച്ചാൽ, അവിടെ നില്ക്കുന്ന ചായക്കടയിൽ എടുത്തുകൊടുക്കുന്നവന് പോലും ഈ വിവരമുണ്ട്. നിങ്ങള് ചോദിയ്ക്കുമ്പോൾ അവിടെ പുട്ട് ഉണ്ടാക്കി വച്ചിട്ടില്ലെങ്കിലും, അവൻ പുട്ട് ഇല്ലാന്ന് പറയുകേല. അവൻ നിങ്ങളോട് പറയും ഇഢ്ഢലിയുണ്ട്. …ഹേ പുട്ടുണ്ടോന്ന്…ദോശയുണ്ടെന്ന് പറഞ്ഞില്ലേ…മ്ച്ച് … എടോ പുട്ട് ഉണ്ടോന്നാ ചോദിച്ചത്… എടോ അപ്പം ഉണ്ട്…. മനസ്സിലായില്ല….(ആരോ പറയുന്നു… നെഗറ്റീവ് ഇല്ല…..) …നെഗറ്റീവ് ഇല്ല… അവസാനം നിങ്ങള് ചോദിച്ചാൽ പറയും ഇറങ്ങെടാ പുറത്ത്. രാവിലെ ഓരോരുത്തന്മാര് കുത്തിപ്പിടിച്ച് ഇറങ്ങിയിരിയ്ക്കുന്നു. ഇല്ലാവചനം പറയിപ്പിക്കാന്. .. ആ ഉണ്മയെ മാത്രമേ അവർ അംഗീകരിയ്ക്കുകയുള്ളൂ.

നമ്മള് ഇത് പഠിയ്ക്കാൻ പോയാൽപ്പോലും, ഏതെങ്കിലും സ്ഥലത്ത് എത്തിപ്പെട്ട് കഴിഞ്ഞാൽ, ഋണാത്മകമായതാണ് നമ്മളുടെ ഇതുവരെയുള്ള പഠിപ്പിൽ കിടക്കുന്നത് എന്നുള്ളതുകൊണ്ട്, അവിടെ കുത്താനാ നമ്മൾ ഇഷ്ടപ്പെടുന്നത്. ധനാത്മക ചോദനയിൽ മാത്രമാണ് അവർ പോകുക. ഏത് സ്ഥലത്ത് നിങ്ങൾ ചെന്നോളൂ…പഴയ തലത്തിൽ ഇത് പഠിച്ചിട്ടുള്ളവരുടെ അടുക്കൽ … അവരോട് ചോദ്യം ചോദിച്ച് രക്ഷപെടാൻ പറ്റില്ല. നിങ്ങളുടെ സങ്കല്പം പോലും തെറ്റാണെന്ന് അവര് പറയുകേല. അവര് അവരുടെ സങ്കല്പം പറയും. അത്ര ഋജുവായിരിയ്ക്കും ഇത്. അതിന് അച്ഛൻ, അമ്മ, അപ്പൂപ്പൻ മുതലായവർ ഈ വഴിയിൽ പോയവരുണ്ടെങ്കിൽ ഒന്നു പരീക്ഷിച്ചോ…. കൃത്യമായിട്ട് അറിയും.

നാഡികൾ, ശാഖാ നാഡികൾ, പ്രതിശാഖാ നാഡികൾ

അതില് സംഭവിയ്ക്കുന്നത് എഴുപത്തിരണ്ടായിരം, പ്രതിശാഖാ നാഡികളും, നൂറ്റിഒന്ന് നാഡികളും, നൂറ് വീതം ശാഖാനാഡികളും 100x101x72000 …ഹൃദ് പത്മത്തിൽ നിന്ന് നൂറ്റിയൊന്ന് നാഡികളാണ്. ….. അതിന് എല്ലാത്തിനും നൂറ് വീതം ശാഖാ നാഡികളാണ്. അതിനെല്ലാത്തിനും 72000 വീതം പ്രതിശാഖാ നാഡികളാണ്. അവയിലൂടെ, ആ നാഡീ മാർഗ്ഗങ്ങളിൽ വർഷിയ്ക്കുന്നത്, തന്റെ പാദക്ഷാളനത്താൽ പവിത്രീകൃതങ്ങളും, ചന്ദ്രമണ്ഡലസ്ഥിതങ്ങളുമായിരിയ്ക്കുന്ന അമൃതധാരാ പ്രവാഹങ്ങളെ വർഷിച്ചാണ്.

നാഡികൾ, ശാഖാനാഡികൾ, പ്രതിശാഖാനാഡികൾ. Source : The Hidden Power in Humans, Chakras and Kundalini, by Paramhans Swamiji Maheshwarananda

വിദ്യയും അവിദ്യയും.

പുറത്തെ ചന്ദ്രൻ അല്ല ….. അകത്തെ ചന്ദ്രൻ. അകത്തെ സൂര്യൻ…. അകത്തെ അഗ്നി…. സോമ സൂര്യാ അനലഃ…. അതിനെ വച്ചാണ് വൈദ്യശാസ്ത്രവും … അതിനെ വച്ചാണ് കുടുംബവും …. അതിനെ വച്ചാണ് ജീവിതവും അവർ ഏകീഭവിപ്പിച്ചത്. അതാണ് വിദ്യ അവരെ സംബന്ധിച്ച്. ബാക്കിയെല്ലാം അവിദ്യ. (54.59 mts)

ശക്തിധാതുക്കൾ -അഞ്ച്, ശൈവധാതുക്കൾ -നാല്.

അങ്ങിനെ ആ ആചരണം, ഉപാസകന്മാരായ ഞങ്ങളെ പ്രപഞ്ചത്തിൽ തൃപ്തരാക്കി… അഥവാ സംജാതബുദ്ധി പ്രകാശകന്മാരായ സുധികളാക്കി പോഷിപ്പിയ്ക്കട്ടെ എന്നാ ഇതിന്റെ …. ശ്ലോകത്തിന്റെ ഏതാണ്ട് സാരാംശം. അത് എല്ലാ ധതുക്കളിലൂടെയും … ഇനി അതിന് ധാതുകപാദത്തില്….നമ്മുടെ ശരീരത്തില്…. ത്വക്ക്, അസൃങ്…രക്തം … അസൃക്ക്…രക്തം …. മാംസം …മേദസ്സ് …അസ്ഥി …. ഇത്രയും ധാതുക്കൾ … എത്രയെണ്ണമായി…. അഞ്ചെണ്ണം… അവ ശക്തി ധാതുക്കളാണ്….ശക്തി രൂപങ്ങളാണ്…. മജ്ജ…. ശുക്ലം …പ്രാണൻ …ജീവൻ…. എത്രെയെണ്ണമായി …നാലെണ്ണം… അവ ശൈവ ധാതുക്കളാണ്. … ശക്തിമയങ്ങളും ശിവമയങ്ങളുമായ നവ ധാതുക്കളോടുകൂടിയ ദേഹം, നവയോനികളിൽ നിന്നുണ്ടായവയാണ്…. ഒൻപതു യോനികളിൽ നിന്നാണ് അവ ഉണ്ടാകുന്നത്. പത്താമത്തെ യോനി അധീശ്വരിയായ പരാശക്തി …ബോധം…. അതാണ് ബൈന്ദവ സ്ഥാനം.

ബൈന്ദവസ്ഥാനം

ചിന്ത നിങ്ങൾക്ക് വഴി മാറി പോവുകയില്ലെങ്കിൽ … (ആരോ ചോദിയ്ക്കുന്നു…ബൈന്ദവം എന്നാൽ എന്താണ്….)…ബിന്ദു എല്ലാം വന്ന് ലയിയ്ക്കുന്നത്… ബൈന്ദവസ്ഥാനം. … ബിന്ദു സ്ഥാനം…. (ആരോ ചോദിയ്ക്കുന്നു -പറയുന്നു….) …. ലളിതാ സഹസ്രനാമം ഒക്കെ പഠിച്ചിട്ടുണ്ടെങ്കില് ഈ പദങ്ങൾ ഒക്കെ പരിചിതമായിരിയ്ക്കും. പരിചിതമാകുമെന്നേയുള്ളൂ…കാണാതെ പഠിച്ച് … അർത്ഥമൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷെ പദങ്ങൾ പരിചിതങ്ങൾ ആയിരിയ്ക്കും. മനസ്സിലായില്ലേ… ബിന്ദു തർപ്പണ സംയുക്താ…..കേട്ടിട്ടുണ്ടാവും…മ്ച്ച്…. അപ്പോൾ അത് സ്രോഗ അസൃംഗ് മാംസ ഏതോസ്തി ധാതവ ശക്തി മൂലകഃ….. ശക്തേയങ്ങളാണ് ഈ അഞ്ചെണ്ണം. മജ്ജാ ശുക്ല പ്രാണ ജീവ ധാതവ ശിവമൂലകഃ…. അവ ശൈവങ്ങളാണ്. നവധാതുരയം ദേഹോ…നവയോനി സമുദ്ഭവഃ…. ഇവയെല്ലാം നവയോനിയിൽ നിന്ന് ഉത്ഭവിച്ചതാണ്. ദശമീ യോനിരേകൈവ പരാശക്തി സ്തതീശ്വരി …. അതിനെ തന്റെ ഉള്ളിൽ കാണുന്നവനാണ് ….കാണുന്നവനാണ്…. സനാതനി. ആ പരാശക്തിയെ …ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി ….ഇവയഞ്ചും ശക്തിസ്വരൂപങ്ങളാകുന്നു. ….മജ്ജ, ശുക്ലം, പ്രാണൻ, ജീവൻ ഇവ ശിവമയങ്ങൾ ആകുന്നു. നവധാതുക്കളോടുകൂടിയ ദേഹം നവയോനിയിൽ നിന്ന് ഉണ്ടായതാകുന്നു. പത്താമത്തെ യോനി അധീശ്വരിയായ പരാശക്തി ആകുന്നു. ഇതുതന്നെ ബൈന്ദവ സ്ഥാനം. ഇത് പുറത്തല്ല.

Source : Shiva, The Wild God of Power and Ecstasy, Wolf-Dieter Storl, PhD (page 222)

ദേഹരൂപമായ പിണ്ഡാണ്ഡം……

ഏവം പിണ്ഡാണ്ഡ സമുല്പന്നം … തദ്വദ് ബ്രഹ്മാണ്ഡ സമുദ്ഭവൗ… പഞ്ചഭൂതാനി ശക്താനി… മായാദീനി ശിവസ്യതു…. മായാത് അശുദ്ധ വിദ്യാ ച…. മഹേശ്വര സദാശിവൗ…. പഞ്ചവിംശതി തത്വാനി …തത്രൈവാന്തർ ഭവന്തി കെ…. ഇങ്ങിനെ ദേഹരൂപമായ പിണ്ഡാണ്ഡം ഉണ്ടായി. ഈ പിണ്ഡാണ്ഡത്തിന്റെ അറിവ് ആദ്യം വേണം. എന്റെ ദേഹം പിണ്ഡാണ്ഡം….. അതുപോലെ ബ്രഹ്മാണ്ഡവും പ്രകാശിച്ചു. എങ്ങിനെയോ പിണ്ഡാണ്ഡം അങ്ങിനെ ബ്രഹ്മാണ്ഡം. ആ ബ്രഹ്മാണ്ഡത്തിൽ പഞ്ചഭൂത സംബന്ധങ്ങളായവയെല്ലാം ശാക്തങ്ങളും….. എന്തെല്ലാം പഞ്ചഭൂത സംബന്ധമായുണ്ടോ അവ ശാക്തങ്ങളും …മായ, ശുദ്ധവിദ്യ, മഹേശ്വരൻ, സദാശിവൻ ഇവ നാലും ശൈവങ്ങളുമാകുന്നു. മായ, ശുദ്ധവിദ്യ, മഹേശ്വരൻ, സദാശിവൻ …ശാക്തങ്ങള് പഠിയ്ക്കാൻ എളുപ്പമാണ്. പഞ്ചഭൂത സംവിധങ്ങളാണ്… ഭാവനാലോകങ്ങളിൽ കിടക്കുന്ന ഇവ പഠിയ്ക്കാൻ പ്രയാസവുമാണ്. അവ ശൈവങ്ങളുമാകുന്നു….

ഇരുപത്തിയഞ്ച് തത്ത്വങ്ങൾ

പഞ്ചഭൂതസംബന്ധികൾ… അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ … അഞ്ച് കർമ്മേന്ദ്രിയങ്ങൾ ….മനസ്സ് …ശബ്ദാദി പഞ്ച തന്മാത്രകൾ… പൃഥ്വിയാദി അഞ്ച് സ്ഥൂല ഭൂതങ്ങൾ…. ഇങ്ങിനെ ഇരുപത്തിയൊന്ന് തത്ത്വങ്ങളും, നാല് ശിവതത്ത്വങ്ങളും ചേർന്ന് ഇരുപത്തഞ്ച് തത്ത്വങ്ങളാ ഉള്ളത്. (1.00.25 mts). ആ ഇരുപത്തിയഞ്ച് തത്ത്വങ്ങളെ ചേർത്ത് അവ ചേർന്നതാണ് ശിവശക്ത്യാത്മകം വിദ്ധി ജഗതേതത് ചരാചരം…. ചരവും അചരവുമായി എന്തെല്ലാമുണ്ടോ അതെല്ലാം. അപ്പോൾ ഈ ചരാചരാത്മകമായ പ്രപഞ്ചം എന്നത് ഇരുപത്തിയഞ്ച് തത്ത്വങ്ങളോടുകൂടിയതാണ്. എന്നാല് മറ്റ് ചില സംഹിതകളില് ഈ എണ്ണത്തിന് മാറ്റമുണ്ട്. അത് നിങ്ങള് ഹരിനാമ കീർത്തനത്തില് ഒക്കെ കണ്ടിട്ടുണ്ടാവും.

പ്രപഞ്ചോല്പത്തി : Origin of the UNIVERSE

ഐയഞ്ചു അഞ്ചുമുടൻ ഐയാറു എട്ടുമുടൻ എന്നൊക്കെ കണ്ടിട്ടുണ്ടാവും. കാരണം വായവ്യ സംഹിതയിൽ 51 തത്ത്വം പറയും. വേറെ ചിലടത്ത് 36 തത്ത്വം പറയും. വേറെ ചിലടത്ത് 108 തത്ത്വം പറയും. അതെല്ലാം ഈ 25 എണ്ണത്തിൽ ഉൾപ്പെടും. ഇരുപത്തിയൊന്നും നാലും ഇരുപത്തിയഞ്ച് (21+4=25) എണ്ണത്തിൽ ഉൾപ്പെടും. അതുകൊണ്ടാണ് ഞാൻ അത് ഇരുപത്തഞ്ച് എന്ന് പറഞ്ഞത്. അപ്പോൾ ഇതിലാണ് പ്രപഞ്ചോല്പത്തി … ഈ തത്ത്വങ്ങളിൽ നിന്നാണ് ഇതിന്റെ ഉല്പത്തിമുഴുവൻ. അതുകൊണ്ട് ആരൊരുവൻ ഇതിനെ തിരിച്ചറിയുന്നു…. പ്രപഞ്ചത്തെ …ബ്രഹ്മാണ്ഡത്തെ അറിയുന്നു.

03 September 2024- മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. പാശ്ചാത്യർക്കും ആധുനിക ശാസ്ത്രലോകത്തിനും പ്രപഞ്ചത്തെക്കുറിച്ച് ഇന്നും വ്യക്തമായ ഒരു ധാരണയുമില്ല. നമ്മുടെ ഋഷിവര്യന്മാരെ കവച്ചുവയ്ക്കാൻ ഇവർക്ക് ഒരിക്കലും സാധിക്കില്ല.

ധർമ്മം

അങ്ങിനെ പിണ്ഡാണ്ഡത്തെയും ബ്രഹ്മാണ്ഡത്തെയും തിരിച്ചറിയാനുള്ള അറിവാണ് ധർമ്മം. അതെന്നും ഇവിടെ ഉണ്ടാവും. അതല്ലാതെ ഏതെങ്കിലും ആചാരമോ അനുഷ്ഠാനമോ അല്ല. പരാശക്തി രഹിതഃ ശക്ത കർത്തും ന കിഞ്ചന ശക്തസ്യ പരമേശാനി ശക്ത്യാ യുക്തോ ഭവേദ്യതി- എന്ന് ഭംഗിയായിട്ട് പറയുകയും ചെയ്യും. ശക്തിയില്ലെങ്കിൽ ശിവനും, അശക്തനായി തീരുമെന്ന് പറയും. അല്ലയോ പരമേശ്വരി … അദ്ദേഹം ശക്തിയോട് യുക്തനായി എന്നാൽ മാത്രമേ പ്രപഞ്ച സൃഷ്ടി നടത്തുന്നുള്ളൂ. അവിടെയെല്ലാം നമ്മള് ചെന്ന് എത്തുക ചക്രപൂജാരതിയിലാണ്. അത് രൂദ്രയാമളത്തിൽ പറയുന്നുമുണ്ട്. തന്ത്രമാണ്.

പ്രിശ്നയോ മുനയഃ സർവ്വേ …പ്രിശ്നയോ നാമഃ മുനയ സർവ്വേ…. ചക്രസമാശ്രയാഃ…. സേവമാനഃ ചക്രവിദ്യാം….ദേവ ഗന്ധർവ്വ പൂജിതാം…. പ്രിശ്നികൾ എന്നു പേരായ മഹർഷിമാർ എല്ലാവരും ശ്രീചക്രത്തെ ആശ്രയിച്ച് ഇരുന്നവരും, ദേവഗന്ധർവ്വാദികളാൽ പൂജിയ്ക്കപ്പെടുന്ന ചക്രവിദ്യയെ ഉപാസിയ്ക്കുന്നവരും ആകുന്നു. ഇതിന് അരുണോപനിഷത്ത് …. അത് പഠിച്ചാൽ മതി. അരുണോപനിഷത്തില് ഇതിന്റെ വലിപ്പം കാണാം.

കിരണങ്ങൾ

പൃഥ്വി മൂലാധാരത്തില് ….. അവിടെ അമ്പത്തിയാറ് കിരണങ്ങൾ എത്തും. ജലതത്ത്വം മണിപൂരകത്തില് ….. അവിടെ അൻപത്തിരണ്ട് കിരണങ്ങൾ എത്തും. സൂര്യന്റെ … രവികിരണങ്ങൾ. ഹൃദയാകാശത്തിൽ നിന്ന് അമ്പത്തിയാറും അൻപത്തിരണ്ടും ചേർന്ന് 108 കിരണങ്ങളാണ് സൂര്യകിരണങ്ങൾ. അതില് എണ്ണം കുറയുന്നത് അനുസരിച്ച്, നിങ്ങളുടെ ബോധത്തിന്, നിങ്ങളുടെ പെരുമാറ്റ വിശേഷത്തിന്, നിങ്ങളുടെ നിറത്തിന് ഒക്കെ മാറ്റം വരും. അകത്തെ സൂര്യൻ …ദഹരാകാശത്തിലെ സൂര്യൻ. അതെല്ലാം ശാരീരികമായി അവര് പറയും. സങ്കല്പം അല്ല…. സങ്കല്പം കൊണ്ടാ അറിയുക.

മനസ്സ് തലച്ചോറിൽ

അൻപത്തിയാറും അൻപത്തിരണ്ടും കിരണങ്ങൾ മണിപൂരകത്തിലും മൂലാധാരത്തിലും ആയി എത്തും. അഗ്നിതത്ത്വമായ സ്വാധിഷ്ഠാനത്തിൽ അറുപത്തിരണ്ട് ആഗ്നേയ നാവുകൾ എത്തും. അഗ്നിയുടെ നാവുകൾ. വായുതത്ത്വാത്മകമായ അനാഹതത്തിൽ അൻപത്തിനാല് അഗ്നിനാമ്പുകൾ എത്തും. ആകാശ തത്ത്വമായ വിശുദ്ധി ചക്രത്തിൽ എഴുപത്തിരണ്ട് ചന്ദ്രക്കലകൾ എത്തും. അതുപോലെ തന്നെ മനസ്സ് തത്ത്വരൂപമായ ആജ്ഞാ ചക്രത്തിൽ…. വായുതത്ത്വം വിശുദ്ധി …മനസ്സ് തത്ത്വം…. ആജ്ഞാ ചക്രം ….. അവിടെയാ മനസ്സ്…. അതായത് ലലാടത്തിനും (നെറ്റി) മസ്തുളംഗത്തിനും ഇടയിൽ (1.05.40 mts, വീഡിയോയിൽ സ്വാമിജി സ്ഥാനം തൊട്ടുകാണിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ട്..) …. അതാണ് ഭേളൻ ആയുർവ്വേദത്തിലും പറഞ്ഞത്…. മനസ്സ് എവിടെയാ ഇരിയ്ക്കുന്നെ….നിങ്ങള് ഇങ്ങിനെയാ തൊട്ടുകാണിയ്ക്കുക (നെഞ്ചിൽ അടിച്ചു കാണിയ്ക്കുന്നു….) …ശരിയല്ലേ… അല്ലേ… മനസ്സ് തലച്ചോറിലാ ഇരിയ്ക്കുക…മസ്തുളംഗത്തിൽ …. മനസ്സിന്റെ ഇരിപ്പിടം അവിടെയാണ്.

ഭേളൻ – മനസ്സ് – തലച്ചോറ്

ഭേളനാണ് ആയുർവ്വേദ ആചാര്യന്മാരിൽ ഇത് പ്രകടമായി പറഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവരല്ല…. തന്ത്രാഗമങ്ങൾ ഇതിനെ ശരിവയ്ക്കുന്നു. മനസ്സ് തത്ത്വമായ ആജ്ഞാ ചക്രത്തിൽ ….. അവിടെ അറുപത്തിനാല് കിരണങ്ങളാ വീഴുന്നത്…. ചന്ദ്രകിരണങ്ങൾ…. ഈ കിരണങ്ങളുടെ എല്ലാം ഉപരിഭാഗത്തിൽ സഹസ്രദളകമലത്തിലുള്ള ചന്ദ്രമണ്ഡല രൂപബിന്ദുസ്ഥാനമാകുന്ന സുധാ സിന്ധുമദ്ധ്യത്തിലാണ് ഭഗവതി ഇരിയ്ക്കുന്നത്. അതുകൊണ്ട് ഈ വിദ്യയ്ക്ക് ചന്ദ്രക്കലാവിദ്യ എന്നു പറയും. (1.06.49 mts / 1.08.08 mts – part 3). അതിന്റെ ബാഹ്യരൂപമാണ് ഇന്ന് മുസ്ലീംങ്ങൾ ആരാധിയ്ക്കുന്നത്. അതിന്റെ ഹൃദയത്തിൽ നിന്നുള്ള കിരണങ്ങളുടെ ബാഹ്യരൂപമാണ് ക്രിസ്ത്യാനികൾ ആരാധിയ്ക്കുന്നത് -സൂര്യനെ. Sunday-യാ അവർക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ചന്ദ്രക്കലയെ നോക്കിയാ മറ്റേവരുടെ എല്ലാ ചടങ്ങും. …മ്ച്ച്… വിദ്യ ഇതീന്നു പോയതാ. …. നിങ്ങൾ ഒന്നും ആരാധിയ്ക്കുന്നുമില്ല. അവര് ബാഹ്യപൂജാ രതന്മാരാണ്. ആന്തരികം അല്ല. സൂര്യനാണ് അവരുടെ….സൂര്യനെ ആസ്പദമാക്കിയാണ് അവരുടെ കലണ്ടർ …സൂര്യനെ ആസ്പദമാക്കിയാണ് അവരുടെ ഉപാസന.…( The End Part 3) (proof reading)

……തുടരും

Notes for Social Media

സനാതന ധർമ്മം എന്തെന്നും, സനാതനി ആരെന്നും സ്വാമിജി വ്യക്തമാക്കുന്നു.

മനസ്സിന്റെ ഇരിപ്പിടം തലച്ചോറിലാണെന്ന് ആയുർവേദ ആചാര്യൻ ഭേളനെ ഉദ്ധരിച്ച് വെളിപ്പെടുത്തുന്നു……

Very informative discourse

Swami Nirmalanandagiri Mahraj defines Sanatana Dharma and also makes it clear who a Sanatani is.

Unique Visitors : 2,967
Total Page Views : 5,025

Similar Posts

Leave a Reply

Your email address will not be published. Required fields are marked *