For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamiji’s discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
Also visit || naircommunity.in || for more authentic articles…..
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം അമലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
രാഷ്ട്രദേവത, ദേശദേവത, ഗ്രാമദേവത, കുടുംബദേവത
ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഒരു ദിവസമെങ്കിലും ഉപവാസിയ്ക്കുകയും, ഗ്രാമത്തിന് ഒരാചാര്യൻ ആദ്ധ്യാത്മികമായും ജ്ഞാനപരമായും ഉണ്ടായിരിയ്ക്കുകയും, അദ്ദേഹം ദിവസങ്ങളോളം ഉപവാസാദികളും അനുഷ്ഠാനങ്ങളും വ്രതങ്ങളും നടത്തി പൂർണ്ണനായി ഇരിയ്ക്കുകയും ചെയ്യുമ്പോൾ, ആ ജനങ്ങളുടേയും അദ്ദേഹത്തിന്റേയും അവിടുത്തെ സസ്യങ്ങളുടേയും ജന്തുക്കളുടേയും എല്ലാംകൂടെ പ്രതിനിധിയായി, ഒരു ദേവതയെ ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കുകയും, ആ ഗ്രാമം ആ ദേവതയുടേതാണ് എന്ന് എല്ലാവരും സമ്മതിച്ച് നിലകൊള്ളുകയും, യാതൊരു പോലീസിന്റെയും സഹായമില്ലാതെ ജനങ്ങൾ തങ്ങളുടെ വരുമാനത്തിന്റെ ഇത്ര ഭാഗം കൃത്യമായി അവിടെ എത്തിച്ചു കൊള്ളാമെന്ന് പ്രതിജ്ഞചെയ്യുകയും, ആ ദേവതയുടെ സ്ഥലത്ത് യാതൊരു പ്രാണിഹിംസയും ചെയ്യാതെ, വായു ജലം അഗ്നി ഇവയെ ഒന്നും അപരിശുദ്ധം ആക്കാതെ, ആ ദേവതയുടേത് ആയതുകൊണ്ട് ഇതൊന്നും താളക്രമം തെറ്റിയ്ക്കാതെ ഞങ്ങൾ ജീവിച്ചുകൊള്ളാം എന്ന് പ്രിതിജ്ഞ എടുത്ത്, ഉണ്ടാക്കുന്നതിന്റെ ഏറ്റവും നല്ല അംശങ്ങൾ അവിടെക്കൊണ്ട് കൊടുത്ത് അവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ദേവത minor ആണെന്നും major അല്ലെന്നും …. അതുകൊണ്ട് ഒരിക്കലും അവരുടെ അവകാശങ്ങൾ തീരുന്നില്ലെന്നും, ഒരിക്കലും മൈനറിന്റെ സ്വത്ത് കൈയ്യിൽ വച്ചാൽ സ്വന്തമാവില്ലെന്നും വ്യക്തമായി ധരിപ്പിച്ച്, മനുസ്മൃതിയ്ക്ക് അനുസരണമായി, യാജ്ഞവല്ക്യ സ്മൃതിയ്ക്ക് അനുസരണമായി, നാരദസ്മൃതിയ്ക്ക് അനുസരണമായി, പാരാശരഗൃഹ്യസൂത്രത്തിന് അനുസരണമായി വ്യക്തതയുള്ള ഒരു ധാരണയിൽ, ദേവതയുടേതാണ് ആ ഗ്രാമം മുഴുവൻ. ദേശ ദേവതയാണെങ്കിൽ ആ ദേശം മുഴുവൻ ദേവതയുടേത് ആണ്. രാഷ്ട്രം ആണെങ്കിൽ രാഷ്ടം മുഴുവൻ ആ രാഷ്ട്ര-ദേവതയുടേതാണ്. അങ്ങിനെ രാഷ്ട്രത്തിന്റെ ദേവത, ദേശത്തിന്റെ ദേവത, ഗ്രാമത്തിന്റെ ദേവത, കുടുംബത്തിന്റെ ദേവത എന്ന നിലയിൽ ആ ദേവതയെ പ്രതിനിധീകരിച്ച് ദേവതയുടെ പ്രതിനിധി മാത്രമാണ് രാജാവ്. അയാൾക്കു പോലും സ്വന്തമായി അവകാശങ്ങൾ ഇല്ല… എന്നു തീരുമാനിച്ച ഒരു ജിവിതത്തിന്റെയും ചരിത്രത്തിന്റെയും ബാക്കിപത്രം മാത്രമാണ് നിങ്ങളുടെ ക്ഷേത്രങ്ങൾ.
ഭണ്ഡാകാരം വക പാട്ടത്തിൽ ഇരുന്ന് ദേവതയെ നിന്ദിയ്ക്കുന്ന ന്യൂനപക്ഷങ്ങൾ
അതുകൊണ്ട് എല്ലാ സമ്പത്തിന്റേയും സ്ഥലം ആയതുകൊണ്ടാണ് അതിനു ചുറ്റും കോട്ടയും, അതിന് ഇത്രയേറെ വലിപ്പവും, അതുകൊണ്ടാണ് അതിന് ഭണ്ഡാകാരം എന്ന പേരും ഒക്കെ ഉണ്ടായത്. മാത്രവുമല്ല ഇന്നും ഞാനീ പറഞ്ഞുകൊണ്ടിരിയ്ക്കുമ്പോഴും ഇന്ത്യൻ സിവിൽ നിയമപ്രകാരം ഈ ദേവതകൾ എല്ലാം മൈനർ ആണ്. ഞാനിപ്പോൾ ഈ പറഞ്ഞുകൊണ്ടിരിയ്ക്കുമ്പോഴും നിങ്ങൾ എല്ലാം താമസിയ്ക്കുന്ന സ്ഥലങ്ങൾ ഭണ്ടാരം വക പാട്ടമാണ്.
വൈക്കം NSS-ഹാളിൽ വച്ച് 2008-ൽ നടത്തിയ പ്രഭാഷണം.
NSS-ന്റെ ഈ ഹാള് ഇന്ന് കരം തീരുവയായി NSS-ന്റെ യുണിയനിലോ, NSS-ന്റെ ഹെഡ് ഓഫീസിലോ പെട്ടതായാൽ പോലും, നാളെയൊരു ദേവസ്വം മന്ത്രി കൃത്യമായി ഇതിന്റെ പഴയ തണ്ടപ്പേരെല്ലാം എടുത്ത് മൈനറിന്റെ ഭൂമിയാണ് ഇതെന്നു പറഞ്ഞ് ഒരു കേസു കൊടുത്താൽ കോടതി നിശ്ചയമായും വിധിക്കുക വിട്ടുകൊടുക്കാനാണ്. (3.22 mts / 58.19 mts). പിന്നെ executive അത് നടപ്പാക്കുമോ എന്നത് വേറെ കാര്യം.
പള്ളികളുടെയും മോസ്ക്കുകളുടെയും ഭൂസ്വത്തുകൾ ഹൈന്ദവിക സോഷ്യലിസം നടപ്പാക്കിയാൽ കണ്ടുകെട്ടാനാവും…..
ഇവിടെയിരിയ്ക്കുന്ന പള്ളികളും, ഇവിടെ ഇരിയ്ക്കുന്ന മോസ്കുകളും, ഈ നാട്ടിൽ ഉണ്ടായിട്ടുള്ള സകല സംഭാവനകളും അതിന്റെ ദേഹണ്ഡത്തിനുള്ള ചിലവു കൊടുത്ത് തിരിച്ചെടുക്കാൻ തക്കവണ്ണം വീണ്ടും ഇന്ത്യയെ സോഷ്യലിസത്തിലേയ്ക്ക് നയിയ്ക്കാൻ ഒരു ദേവസ്വം മന്ത്രിയെ വേണ്ടി വരുകയുള്ളൂ. അല്പം mental ഉണ്ടെങ്കിൽ. ഇത് ചരിത്രപരമായി അവിടെ കിടക്കുമ്പോൾ, നിങ്ങൾക്ക് ഞാൻ പറഞ്ഞ ഒരു വാദത്തെയും ഖണ്ഡിയ്ക്കാൻ ആവില്ല. അത്രയും വ്യക്തതയോടെ കിടക്കുമ്പോഴാണ് നിങ്ങളുടെ സാമൂഹ്യ പ്രവർത്തകരും, നിങ്ങളുടെ ബുദ്ധിജീവികളും, ആക്ടിവിസ്റ്റുകളും, മതനേതാക്കന്മാരും, നിങ്ങളുടെ സന്യാസി ശ്രേഷ്ഠന്മാരും എല്ലാം നിങ്ങളെ ഇക്കാലമത്രയും തെറ്റിദ്ധരിപ്പിച്ചത്.
ഹിന്ദുക്കൾ ഇന്ന് അനുവർത്തിയ്ക്കുന്ന അനുഷ്ഠാനങ്ങൾ സെമറ്റിക്ക് ആണ്
അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഈ അനുഷ്ഠാനങ്ങൾ ഒന്നും ഹൈന്ദവമല്ല, സനാതന ധർമ്മപരമല്ല, purely semitic ആണ്. ഒരു ഈശ്വരനെ നിർവചിയ്ക്കുകയും, സ്രഷ്ടവായ ഒരു ഈശ്വരനെ സങ്കല്പിയ്ക്കുകയും, സ്രഷ്ടവായ ഈശ്വരന്റെ കീഴിലാണ് നമ്മളെന്ന് തീരുമാനിയ്ക്കുയും, ആ സ്രഷ്ടവായ ഈശ്വരനെ അവലംബിച്ച്, ഈശ്വരനെ ഭജിയ്ക്കുകയും, ഈശ്വരൻ നീതി തീരുമാനിയ്ക്കുന്നവനാണ് എന്ന് സങ്കല്പിയ്ക്കുകയും ചെയ്യുന്നത് സെമറ്റിക്ക് സങ്കല്പത്തിന്റെ സംഭാവനയാണ്.
ഹ! ഹ! ….വിഗ്രഹ ആരാധകൻ…..തെറ്റായ പ്രചാരണം
ആ സങ്കല്പം നിങ്ങളിൽ വളർത്തി എടുത്ത് കഴിഞ്ഞ് മാത്രമാണ് നിങ്ങളുടെ ഈശ്വര ആരാധനയെ വിഗ്രഹ ആരാധനയെന്ന് അവർ അധിക്ഷേപിയ്ക്കുന്നത്. അവിടെ നിങ്ങൾ ഏറ്റുവാങ്ങുകയാണ് നിങ്ങൾ വിഗ്രഹ ആരാധകരാണെന്ന്. ഒരിക്കലും ആരാധിയ്ക്കാൻ പോയിട്ടില്ലെങ്കിൽ പോലും. നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്ന് ക്ഷേത്രത്തിൽ പോയില്ലെങ്കിലും ആരാധിച്ചില്ലെങ്കിലും ഹിന്ദു എന്ന നാമം നിങ്ങൾ ധരിയ്ക്കുന്നിടത്തോളം കാലം, അവർ heathen എന്ന് വിളിയ്ക്കുമ്പോഴും, വിഗ്രഹ ആരാധകനെന്ന് വിളിയ്ക്കുമ്പോഴും, ചൂളി നിന്നുകൊണ്ട് ഞാനും ഒരു വിഗ്രഹ ആരാധകനാണെന്ന് സമ്മതിച്ചു കൊടുക്കേണ്ടി വരുന്നത് തെറ്റായ ഈ പ്രചരണത്തിന്റെ ഭാഗം മാത്രമാണ്.
ഭൂമി ഒരു കച്ചവടവസ്തു ആയിരുന്നില്ല
ഞാൻ പറഞ്ഞത് നോക്കാൻ നിങ്ങൾക്ക് വിഷമം ഒന്നും വേണ്ട. തിരുവനന്തപുരം വരെ പോയാൽ മതി. പൂജപ്പുരയില് ഇപ്പോഴും സ്പെഷ്യൽ തഹസീൽദാർ ആഫീസുണ്ട്. അവിടെപ്പോയി ആ റിക്കാർഡു മുഴുവൻ പരതിയാൽ മതി. ഭണ്ഡാരം വക പാട്ടം സ്പെഷ്യൽ തഹസീൽദാർ ആഫീസ്. അത് എഴുതിയെഴുതി പിന്നെ പണ്ടാര വക പാട്ടം എന്ന് ആയിട്ടുണ്ടാകും. പ ആയിട്ടുണ്ടാകും. ഒരാൾക്കുപോലും… ഒരാൾക്കുപോലും സ്വകാര്യ സ്വത്ത് അവകാശം ബ്രിട്ടന്റെ ആഗമനശേഷം അല്ലാതെ 1498-ല് …ങ്ഹ…. പോർട്ടുഗീസുകാരും….പിന്നെ പോർട്ടുഗീസുകാരുമായി ഏറ്റുമുട്ടി ബ്രിട്ടനും …പിന്നീട് ആ ബ്രിട്ടന്റെ നയങ്ങളും രംഗപ്രവേശം ചെയ്യുമ്പോൾ ഇവിടെ ഭിന്നിപ്പിച്ച് ഭരിപ്പിയ്ക്കുക എന്നുള്ള തീരുമാനപ്രകാരം അവർ തുല്യം ചാർത്തിക്കൊടുത്തവർക്ക് അല്ലാതെ… ആ തുല്യം ചാർത്തിക്കൊടുത്തവർക്ക് അവര് അനുവദിച്ചുകൊടുത്ത സ്വകാര്യ സ്വത്ത് അല്ലാതെ പാരമ്പര്യമായി സ്വകാര്യ സ്വത്ത് അവകാശം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. (ആരോ ചോദിയ്ക്കുന്നു…..) രേഖാമൂലം അല്ലാതെയും. (ആരോ ചോദിയ്ക്കുന്നു…..)…മാടമ്പി എന്നു പറയുന്നത് നിങ്ങള് ചരിത്രത്തിൽ നിന്ന് പഠിച്ചതാണെങ്കിൽ ശരി. പലപ്പോഴും സമീപകാലം വരെ … ഇപ്പോഴാണ് ഭൂമിയ്ക്ക് നിങ്ങൾ ഉദ്ദേശിയ്ക്കുന്ന വിലയുണ്ടാകുന്നത്. ഭൂമിയ്ക്ക് വില ഉണ്ടായിരുന്നില്ല. ഭൂമി ഒരു കച്ചവടവസ്തു ആയിരുന്നില്ല ഇന്ത്യയില്.
മാടമ്പിമാർ കേരളത്തിൽ ഉണ്ടായിരുന്നില്ല….
രണ്ട് ഭൂമി സ്വന്തമായി വച്ചാൽ ഭൂമിയുടെ വിലയെക്കാൾ കൂടുതൽ ബ്രിട്ടന് കപ്പം കെട്ടണമായിരുന്നു. ബ്രിട്ടൻ നാട്ടുരാജ്യങ്ങളുടെ മേൽ ഏൽപ്പിച്ചിരുന്ന കപ്പം പ്രകാരം സാധാരണ ജനങ്ങളോടല്ല കപ്പം പിരിയ്ക്കുക. ഭൂമി ഏത് area ഉണ്ട്… അതുകൊണ്ട് അന്ന് പ്രത്യേകം തഹസീൽദാരന്മാർ ശിക്ഷ നല്കുമ്പോഴാണ് സ്വന്തം പേരിൽ ഭൂമി എഴുതുന്നത്. പഴയ റെക്കോർഡ് എടുത്ത് പരിശോധിയ്ക്കാം. ആരെങ്കിലും പറയുന്ന പുസ്തകം വായിച്ച് തീരുമാനിയ്ക്കാതെ ആ ഡിപ്പാർട്ടുമെന്റിനകത്ത് ഇരുന്നുകൊണ്ട് അതിലെ പഴയ രേഖകൾ എടുത്ത് പരിശോധിയ്ക്കാം. ഏത് തഹസീൽദാരും ഏത് വില്ലേജ് ഓഫീസറും …പാർവ്വത്യകാർ …വില്ലേജ് ഓഫിസർ എന്നല്ല പദം …പാർവ്വത്യകാർ… ആ പാർവ്വത്യകാർ നിങ്ങളോട് വിരോധം തോന്നിയാൽ നിങ്ങളുടെ പേരിൽ ഒരു പത്തേക്കർ ഭൂമി അങ്ങ് പതിച്ചിടുക(ടും)…. പിന്നെ നിങ്ങള് എങ്ങിനെയെങ്കിലും ഇതിൽ നിന്ന് ഊരാൻ ഓടി നടക്കുന്ന ഒരു നിലയുണ്ട്. (7.14 mts). അപ്പോൾ പിന്നെ എങ്ങിനെയാണ് ഇവിടെ മാടമ്പി ഉണ്ടായി എന്നു പറയുന്നത്. കൈയ്യൂക്ക് മാത്രമായിരുന്നു ഇവിടുത്തെ മാടമ്പിത്തരം. ഈ ഒരു നീതിയും നിങ്ങളെ പഠിപ്പിയ്ക്കുന്ന യൂറോപ്യൻ ജന്മിത്തവും ഒരുമിച്ചു പോകില്ല എന്ന് നിങ്ങൾക്ക് തീർച്ചയല്ലേ.
ഇന്ത്യൻ കമ്മ്യൂണിസം രൂപാന്തരപ്പെട്ടത് മുതലാളിമാരുടെ ഗൃഹങ്ങളിൽ നിന്നാണ് !!
Capitalistic society-യുള്ള യുറോപ്പില്, യുറോപ്യൻ ജന്മിത്വം ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് നിങ്ങളെ പഠിപ്പിയ്ക്കുമ്പോൾ, ഈ നിയമം എങ്ങിനെയാണ് പോകുക. പരസ്പര വിരുദ്ധമല്ലേ…നിങ്ങൾ പഠിയ്ക്കുന്നത് പരസ്പരവിരുദ്ധമായിരുന്നിട്ടും, ആ വൈരുദ്ധ്യം മുഴുവൻ എങ്ങിനെ സംയോജിപ്പിയ്ക്കണമെന്നു പോലും പഠിയ്ക്കാതെയും ചിന്തിയ്ക്കാതെയും, അത് തലയിൽ പേറി നടക്കേണ്ട ഒരു ജനതയായി തീർന്നു എന്നതിനെക്കാൾ വൈകല്യം എന്താണുള്ളത്. വ്യക്തി സുഖമായി ജീവിയ്ക്കുകയും അതിന്റെ മുഖ്യ പങ്ക് ഭണ്ഡാരത്തിൽ എത്തുകയുമാണ് ചെയ്തതിരുന്നത്. അതുകൊണ്ടാണ് ഇന്ത്യൻ സമ്പന്നത, ഇന്ത്യൻ ദരിദ്രനേക്കാൾ കൂടുതൽ ദാരിദ്ര്യം അനുഭവിച്ചിരുന്നു എന്നുള്ളതാണ് വസ്തുത. അതുകൊണ്ടാണ് ഇന്ത്യൻ കമ്മ്യൂണിസം രൂപാന്തരപ്പെട്ടത് മുതലാളിമാരുടെ ഗൃഹങ്ങളിൽ നിന്നാണ്. തൊഴിലാളിയുടെ അകത്തളങ്ങളിൽ നിന്നല്ല. തൊഴിലാളിയുടെ അസ്വസ്ഥതയെക്കാൾ കൂടുതൽ ഇന്ത്യൻ സവർണ്ണന്റെയും, ഇന്ത്യൻ മുതലാളിയുടേയും അസ്വസ്ഥത നീറിപ്പുകയുന്നതായിരുന്നു. ചരിത്രത്തോട് നിങ്ങൾ നീതി പുലർത്തി ചിന്തിയ്ക്കുമെങ്കിൽ, ലോകരാജ്യങ്ങളിൽ ഒരിടത്തും ഇല്ലാത്ത ഒരു ചരിത്രമുള്ള രാജ്യമാണ് ഇത്. നല്ലതോ ചീത്തയോ ആകട്ടെ. അതിനെക്കുറിച്ച് എനിയ്ക്ക് അഭിപ്രായമില്ല. അത് നിങ്ങൾക്ക് തീരുമാനിയ്ക്കാം.
ഇന്ത്യൻ ജനത അസ്വസ്ഥർ അല്ലായിരുന്നു
കൈയ്യൂക്കുള്ള കാരണവർ കുടുംബത്തിന്റെ ഭരണം നടത്തുമ്പോൾ, അതിന്റെ താഴെ എല്ലാത്തരത്തിലും അസ്വസ്ഥനായവൻ രൂപാന്തരപ്പെടുകയായിരുന്നു ബ്രിട്ടീഷ് ഭരണകാലങ്ങളിൽ. ആ ഭരണം വിദ്യാഭ്യാസമായി രൂപാന്തരപ്പെടുന്നതിനു മുമ്പ്, ഇന്ത്യ അസ്വസ്ഥതയുടേയും നീരാളിപ്പിടുത്തത്തിന്റേയും ലോകങ്ങളിൽ ആയിരുന്നില്ല എന്ന് ബ്രിട്ടനില് Lord Macaulay നടത്തിയ പാർലമെന്റ് പ്രസംഗം സാക്ഷ്യം വഹിയ്ക്കുന്നു. അതിന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട്. നിങ്ങൾക്കും വാങ്ങിച്ച് വായിച്ച് നോക്കാം. വെറുതെ internet-ലോട്ട് കേറിയാൽ മതി. മക്കാളെയുടെ കൈയ്യൊപ്പ് ഉള്ളതും, പാർലമെന്റിന്റെ ഒപ്പുള്ളതും ആയ speech നിങ്ങൾക്ക് കേൾക്കാം…കാണാം …. print out എടുക്കാം. ഇന്ത്യ ഉടനീളം തെക്കും വടക്കും സഞ്ചരിച്ച മക്കാളെ, ഇന്ത്യയിൽ ഒരിടത്തും ദാരിദ്ര്യം കണ്ടില്ലെന്നും, ഇന്ത്യയിൽ ഒരിടത്തുപോലും ഒരസ്വസ്ഥനെ കണ്ടില്ലെന്നും, അതുകൊണ്ട് ഇന്ത്യൻ മണ്ണിൽ ബ്രിട്ടന് ചെയ്യാൻ ഒന്നുമില്ലെന്നും, എന്തെങ്കിലും ചെയ്യാൻ പറ്റണമെന്നുണ്ടെങ്കിൽ, ആംഗലേയ ഭാഷ പഠിപ്പിയ്ക്കണമെന്നും, അതിൽ അഭിമാനമുണ്ടാക്കണമെന്നും, അതിലൂടെ മാത്രമേ ഇന്ത്യയെ വിഭജിയ്ക്കാനും ഭിന്നിപ്പിയ്ക്കുവാനും കഴിയുകയുള്ളൂ എന്നും വ്യക്തമായി പറയുന്ന പ്രസംഗം നിങ്ങൾക്ക് കേൾക്കാം. അതേ ഇതില്…ബ്രിട്ടന്റെ … ബ്രിട്ടനിൽ പാർലമെന്റിൽ നടത്തിയ പ്രസംഗം ഇന്ന് അവര് പബ്ലിഷ് ചെയ്തിട്ടുണ്ട്.
കാണിച്ച തെമ്മാടിത്തരം പബ്ലിഷ് ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങൾ.
ബ്രിട്ടനും അമേരിയ്ക്കയ്ക്കും ഒക്കെ ഒരു ഗുണമുണ്ട്. തെമ്മാടിത്തരം കാണിച്ച് പതിനഞ്ചോ മുപ്പതോ കൊല്ലം കഴിയുമ്പോൾ അവര് അത് പബ്ലിഷ് ചെയ്യും. മനസ്സിലായില്ല…. ഇന്ത്യൻ ഭരണാധികാരികളോട് ചേർന്ന് കെജിബി നടത്തിയിട്ടുള്ള ദുർഗ്രഹങ്ങളായ സംഭവങ്ങൾ അത്രയും ഇന്ന് കെജിബി പബ്ലിഷ് ചെയ്തിട്ടുണ്ട്…..മ്ച്ച്…. മനസ്സിലായില്ല…. ഇവിടുത്തെ സന്യാസിമാരും ഇവിടുത്തെ സിദ്ധന്മാരും ഒക്കെ ബ്രിട്ടനോടോ സായിപ്പിനോടോ ഒപ്പം നടന്നാൽ അവന്റെ ക്യാമറായിയ്ക്കകത്ത് എല്ലാം എടുത്ത് വച്ചിട്ട്, അവർ മരിച്ചു കഴിഞ്ഞോ, അതിന്റേ തലേദിവസമോ അത് complete പബ്ലിഷ് ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അവനും കൂടെ കൂട്ടുനിന്നിടത്തു നിന്ന കൊള്ളിയ്ക്കരുതായ്കകൾ പോലും, ആവശ്യം കഴിഞ്ഞാൽ ….ഒരു മാന്യതയുടെ മുഖംമൂടിയും വയ്ക്കാതെ പുറത്തുവിടാൻ അവൻ തയ്യാറായിട്ടുണ്ട്. അതുകൊണ്ട് സായിപ്പിനെ കൂട്ടുപിടിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടതാണ്. കള്ളത്തരമാണ് കാണിയ്ക്കാൻ പോകുന്നതെങ്കിൽ….മ്ച്ച്…. മനസ്സിലായില്ല. … അവനത് മുഴുവൻ ചിത്രത്തിലാക്കും. അതിനെ വളർത്താവുന്നിടത്തോളം അവൻ വളർത്തും. അവസാനം അത് പുറത്തുവിടും.
BBC – British Broadcasting Corporation
ഇവിടുത്തെ സിദ്ധന്മാരെ ഒക്കെ അനാവരണം ചെയ്യാൻ കാരണമായ ന്യൂസ് നല്കിയിട്ടുള്ളതും, പ്രസിദ്ധമായ… ഏത് ചാനലാ…. ബിബിസി…ബിബിസി… അവരാ ഇത് എവിടെയാ ഒളിച്ചുവച്ചിരിയ്ക്കുന്നത് എന്നൊക്കെ ആദ്യമായിട്ട് പുറത്തുകൊണ്ടുവന്നത്. അവരാ ഇതിനെ പ്രോത്സാഹിപ്പിച്ചത്. വെളിയിലെ ആളുകൾ ഒളിച്ചുവയ്ക്കുന്ന സാധനമൊക്കെ, അവർ സിദ്ധികൊണ്ടാ എടുക്കുന്നതെന്നു പറഞ്ഞ് യൂറോപ്പിൽ മുഴുവൻ പ്രചരിപ്പിച്ച്, കാശ് ഉണ്ടാക്കിക്കൊടുത്തതും അവര് തന്നെയാണ്. മനസ്സിലായില്ല… അത് അതിന്റെ ടോപ്പിൽ നില്ക്കുമ്പോൾ അവര് തന്നെയാണ് ഇത് വെളിപ്പെടുത്തി പുറത്തേയ്ക്ക് കൊടുത്തത് …. അന്നേ അവര് ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. കൂട്ടത്തിൽ നില്ക്കുമ്പോൾ ഫോട്ടോ എടുത്താൽ വിരോധം പറയുകേല…. അകത്തു നില്ക്കുന്നവന് മാത്രമേ ഇത് ചെയ്യാൻ പറ്റൂ. നിങ്ങൾക്ക് നോക്കാം.
ഭൂമിയ്ക്ക് മേൽ അവകാശം ഉള്ളത് മൈനറായ ദേവതയ്ക്ക് മാത്രം…അന്നും ഇന്നും
അപ്പോൾ സ്വകാര്യ സ്വത്ത് അവകാശം ഉണ്ടായിരുന്നില്ല. വസ്തുതാപരമായി. ഇന്നും യഥാർത്ഥത്തില് നിങ്ങളുടെ ഭരണഘടന നിലനില്ക്കുന്നിടത്തോളം നിങ്ങൾക്ക് സ്വകാര്യ സ്വത്തവകാശം ഇല്ല. നിങ്ങളുടെ തലയ്ക്ക് മുകളിൽ ഒരു pericles-ന്റെ വാൾ ഉണ്ട്. ഭരണഘടനാ അനുസൃതമായാണെങ്കിൽ നിങ്ങളുടെ എല്ലാ ദേവതയും മൈനർ ആണ്….. മൈനറിന്റെ ഭൂമിയാണ് നിങ്ങൾ വച്ച് അനുഭവിയ്ക്കുന്നത്. …. ആ അത് മൈനറായി ഇരിയ്ക്കുന്നിടത്തോളം കാലം ശക്തനായ ഒരു ഭരണാധികാരി ദേവസ്വത്തിൽ വന്നാൽ നിങ്ങളുടെ സ്വത്ത് അവകാശം തീർന്നു. (ആരോ ചോദിയ്ക്കുന്നു…..) ..അതിന് ഈ ഭരണഘടന മാറ്റണം. സിവിൽ നിയമത്തിലെ ആ വകുപ്പ് എടുത്ത് മാറ്റണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് എനിയ്ക്ക് തോന്നുന്നത്. അത് ഇനി നടക്കാൻ പ്രയാസമാണ്. നിങ്ങളുടെ കൈയ്യിലാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. വച്ച് അനുഭവിയ്ക്കുന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല. ഇത്ര രൂപ അവിടെ മുടക്കിയിട്ടുണ്ട്…. അതിന്റെ കണക്ക് കൂട്ടിയിട്ട് ആ ചില്ലറയും തന്നിട്ട് പതുക്കെ ഇറക്കിവിട്ടാൽ ഇന്ത്യയ്ക്കകത്ത് ഒരു ഇന്ത്യാക്കാരനും ഉണ്ടാവില്ല. ദേവസ്വം ഭരിയ്ക്കുന്നവൻ മിടുക്കനാണ്, executive കൃത്യമാണ്, കോടതി സത്യസന്ധമായിട്ട് വിധിയും പ്രസ്താവിയ്ക്കുമെങ്കിൽ, കൈക്കൂലി judge വാങ്ങിയ്ക്കില്ലെങ്കിൽ …വക്കീലാ ഇരിയ്ക്കുന്നെ… am i right ? … എന്റെ ഉപക്ഷേപങ്ങൾ എല്ലാം …..(വക്കീൽ പറയുന്നു….. practical ആയി…. ) … അത് വേറേ കാര്യം…. ഞാൻ പറഞ്ഞത് right ആണോ …. തീയറിട്ടിക്കൽ ആയി … സൈദ്ധാന്തികമായി ഞാൻ പറഞ്ഞത് ശരിയാണോ…(13.43 mts -proof reading done till here )
മൈനറായ ദേവതകളും ഇന്ത്യൻ സിവിൽ നിയമവും
ഇന്ത്യൻ സിവിൽ നിയമ പ്രകാരം….വേറെ സിവിൽ അഡ്വക്കേറ്റന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും പ്രതികരിയ്ക്കാം…. ഇല്ലെങ്കിൽ നിങ്ങളുടെ അയൽപക്കത്തുള്ളവരോട് പോയി ചോദിയ്ക്കാം. ഇന്ത്യൻ സിവിൽ നിയമപ്രകാരം ഇപ്പോഴുള്ള നിയമപ്രകാരം മൈനറിന്റെ ഭൂമി വാങ്ങാൻ ആവില്ല. അതിന് തുല്യമായ …അത് കോടതിയിൽ കെട്ടിവച്ചിട്ട് ക്രയവിക്രയം നടത്താം. പക്ഷെ അയാൾ പ്രായപൂർത്തിയാവുമ്പോൾ ആക്ഷേപം ഉണ്ടെങ്കിൽ …ങ്ഹേ… പ്രായപൂർത്തിയായിക്കഴിഞ്ഞ് മൂന്ന് മാസം വരെ …മൂന്ന് വർഷത്തിനുള്ളിൽ …പ്രായപൂർത്തിയായി മൂന്ന് വർഷത്തിനുള്ളിൽ …അയാൾക്ക് ആക്ഷേപം ഉണ്ടെങ്കിൽ ഈ കെട്ടിവച്ചതും പോരാ….അയാൾക്ക് അന്നാണ് അഭിപ്രായം പറയാൻ …പതിനെട്ട് വയസ്സ് കഴിയുമ്പോൾ …ഇന്ത്യയിലെ ഒരു ദേവതയ്ക്കും പതിനെട്ട് വയസ്സ് കഴിയില്ല. ഒരു കാലത്തും. (14.35 mts ). അതുകൊണ്ട് അതും ബാധകമല്ല.

ദേവതകളും ഭരണഘടനയും
ഏത് രജിസ്റ്റ്രേഷൻ നടന്നാലും അതിന്റെ പിന്നിൽ അതിന്റെ ഉടമസ്ഥത ഒരു ദേവതയ്ക്കാണ്. നിങ്ങൾക്കല്ല. അതിന് ഒരു ബ്രഹ്മവും അതിന് ഒരു ജന്മവും രണ്ടുമുണ്ട്. ഇതൊക്കെ അറിയാതെയാണ് നിങ്ങൾ പ്രതികരിയ്ക്കുന്നത്, നിങ്ങളുടെ നേതാക്കന്മാർ പ്രതികരിയ്ക്കുന്നത്…. നിങ്ങളുടെ മന്ത്രിമാർ പ്രതികരിയ്ക്കുന്നത് ….. മറ്റു മതങ്ങൾ കേറി പ്രതികരിയ്ക്കുന്നത് ….ഇന്ത്യയില് ഒരൊറ്റ മതമേയുള്ളൂ…. ഇന്ത്യയില് ഒരൊറ്റ ആരാധനാ സമ്പ്രദായമേ ഉള്ളൂ…. എന്നൊക്കെ വേണമെങ്കിൽ നിയമപരമായി പറയാവുന്ന ഒരു രംഗവും കൂടിയാ ഇത്. ആ ഭരണഘടനയിലാണ് ഇവിടുത്തെ എല്ലാ മതങ്ങളും, എല്ലാ ജാതികളും തൊട്ട് സത്യം ചെയ്യുന്നത്. ഏത് ദൈവത്തിന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ എടുത്താലും, ദൈവത്തിന്റെ പേരൊന്നും പറയാതെ സത്യപ്രതിജ്ഞ എടുത്താലും, ഭരണഘടനയുടെ അടിസ്ഥാന നിയമത്തിൽ കിടക്കുന്നത് ദേവതകൾ മൈനറാണെന്നും, ഈ ഭൂമി മുഴുവൻ ദേവതയുടേതാണെന്നും പറയുന്ന ഭരണഘടന അവിടെ ഇരിയ്ക്കുമ്പോൾ എങ്ങിനെയെല്ലാം സത്യപ്രതിജ്ഞ ചെയ്താലും സത്യം ഇതായിട്ട് മാത്രമേ നില്ക്കൂ.
ക്ഷേത്രങ്ങൾ ഭണ്ഡാരം മാത്രമാണ്.
അതിന് ചീഫ് ജസ്റ്റീസ് സത്യപ്രതിജ്ഞ ചെയ്താലും, യുക്തിവാദി സത്യപ്രതിജ്ഞ ചെയ്താലും. നിയമം അടിസ്ഥാനപരമായി ഇതാണ്. അതുകൊണ്ട് ഇവിടെ ഇങ്ങിനെ ഒരാരാധന ഇല്ല, ഇങ്ങിനെ ഒരാരാധനാ സമ്പ്രദായം നിലനിന്നിരുന്നില്ല….ഇത് ഭണ്ഡാരം മാത്രമാണ് … ഇതൊക്കെ എതിർത്തും അനുകൂലിച്ചും ഒക്കെ നിങ്ങൾ ഉണ്ടാക്കിയെടുത്തതാണ്….(ആരോ ചോദിയ്ക്കുന്നു….ഭണ്ഡാരം പാട്ടം …..) …ങ്ഹ ..ഭണ്ഡാരം വക ….(ആരോ ചോദിയ്ക്കുന്നു….പണ്ടാരം വക പാട്ടം….) … അതുതന്നെയാ പിന്നെ പണ്ടാരം ആയത്. തദ് ഭവമാണ്…. ഭ യാണ്…ഭ യാണ് പിന്നെ പ ആയത്. (ആരോ ചോദിയ്ക്കുന്നു… അങ്ങിനെ അല്ലാത്ത ഭൂമികളും ഇന്നു നിലവിലുണ്ടല്ലോ… ഭണ്ഡാരവക പാട്ടം അല്ലാത്ത)… അത് ആ ഭൂമി ഇപ്പുറത്തേയ്ക്ക് മാറ്റി പതിച്ചിട്ട് കിട്ടിയതാണ്…. ആണെങ്കിലും അത് ആ ദേവതയുടേതാണ് …റിക്കാർഡില്…. അതിനു മുമ്പുള്ള റിക്കാർഡില്. ആധാരത്തിന്റെ മുന്നാധാരങ്ങൾ എടുക്കാം…. (ആരോ ചോദിയ്ക്കുന്നു…. അങ്ങിനെ വന്നതാണ്….) …ങ്ഹ ..അങ്ങിനെ വന്നതാണ്. ബ്രീട്ടീഷുകാരുടെ കാലത്ത് തായയ്ക്കാട്ട് മനയ്ക്ക് 1897-ല് പതിച്ചുകൊടുക്കുന്നുണ്ട്. അടിമ രാജവംശത്തോട് നേരിടുന്നതിനു വേണ്ടി ഒരു മാടമ്പിയെ കൃത്രിമമായി ബ്രിട്ടൻ സൃഷ്ടിച്ചതാണ് തായയ്ക്കാട്ട് മന. ടി.എസ്. തിരുമുമ്പിന്റെ കുടുംബം. (ആരോ ചോദിയ്ക്കുന്നു…..) അതെ ..(ആരോ ചോദിയ്ക്കുന്നു… അല്ല) …അല്ല…
നിങ്ങൾക്ക് മദ്രാസിൽ പോയി ആർക്കൈവ്സ്ൽ നിന്ന് അതിന്റെ റിക്കാർഡ് എടുക്കാം. കണ്ടില്ലെങ്കിൽ എന്നോടു പറഞ്ഞാൽ മതി…ഞാൻ കോപ്പി തരാം…. മദ്രാസ് ആർക്കൈവ്സിൽ ഇപ്പോഴും അതിന്റെ കോപ്പി ഉണ്ട്….അന്ന് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലാണ് നീലേശ്വരം ഒക്കെ വരുന്നത്. കേരളം അല്ല. പാലക്കാടും നീലേശ്വരവും മലബാർ മുഴുവനും അന്ന് മദ്രാസിന്റെ കീഴിലാ വരുക. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്. (17.20 mts). അതും തായക്കാട്ട് മനയില് ബ്രാഹ്മണർ ആയിരുന്നിട്ടു കൂടി സ്വത്തവകാശം ബ്രിട്ടൻ കൊടുത്തിരിയ്ക്കുന്നത് സ്ത്രീയ്ക്കാണ്. ബ്രാഹ്മണ്യത്തിന്റെ നിയമപ്രകാരം സ്ത്രീയ്ക്ക് അവൾ ആരോട്…. ആര് അവളെ വിവാഹം ചെയ്യുന്നുവോ ആ ഗ്രോത്രത്തിലേയ്ക്ക് അവൾ മാറുകയാണ് ചെയ്യുന്നത്. മനസ്സിലായില്ല….. തായക്കാട്ട് മന ഇതിന് exception ആണ്. തായയ്ക്കാട്ട് മനയിൽ മരുമക്കത്തായമാണ്. അത് ബ്രിട്ടൻ ഉണ്ടാക്കിയതാണ്. (ആരോ പറയുന്നു…..) …അവിടെ അടിമ…അടിമ രാജവംശത്തെ ശരിയാക്കുന്നതിന്. മാടമ്പിമാരെ സൃഷ്ടിച്ചാൽ രാജവംശങ്ങളോട് ഏറ്റു മുട്ടും. ഭിന്നിപ്പിയ്ക്കുക ഭരിയ്ക്കുക എന്നുള്ള ബ്രിട്ടന്റെ തന്ത്രത്തിന്റെ ഭാഗമായി.

ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ ആയിരുന്നില്ല
അപ്പോൾ നമ്മൾ നമ്മുടെ വിഷയത്തിലേയ്ക്ക് തിരിച്ചു വീണ്ടും വന്നാൽ ഇത് ആരാധനാ സ്ഥലമായിരുന്നില്ല. അതിന്റെ sculpture പ്രകാരം, നിയമ പ്രകാരം, ജനിതക പ്രകാരം. ഇന്നും എല്ലാ ജാതി മതസ്ഥരും ഉത്സവത്തിന് കൂടുന്നതല്ലാതെ, നിങ്ങളുടെ ജനിതകങ്ങളിൽ ആരാധനയുടെ ഭാവതലങ്ങൾ ഇല്ല. ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ എല്ലാം രാവിലെ എഴുന്നേറ്റ് ക്ഷേത്രത്തിൽ പോകണം. അങ്ങിനെ കാണുന്നില്ല. അപ്പോൾ ആരാധനകൾ ഇങ്ങിനെ ആയിരുന്നില്ല.
സ്വാമി വിവേകാനന്ദനും വിഗ്രഹ ആരാധനയും
അപ്പോൾ സനാതന ധർമ്മം എന്നു പറഞ്ഞാൽ ക്ഷേത്ര ആരാധന ആയിരുന്നില്ല. എന്റെ ഓർമ്മ ശരിയാണെങ്കിൽ, ക്ഷേത്രത്തെ സംബന്ധിയ്ക്കുന്നതായ തർക്ക വിതർക്കങ്ങൾക്ക് മുമ്പിൽ, ശക്തമായ വിഗ്രഹ ആരാധനയെ അനുകൂലിച്ചുകൊണ്ടുള്ള, വിഗ്രഹആരാധന എന്നത് വിശേഷേണ ഗ്രഹിയ്ക്കുന്നതാണ് എന്ന് അർത്ഥം നല്കുന്ന സമ്പ്രദായങ്ങൾക്ക്, ലോക അടിസ്ഥാനത്തിൽ അംഗീകാരം ലഭിയ്ക്കുന്നത് ബഹുമാന്യനായ സ്വാമിജി വിവേകാനന്ദനോട് അനുബന്ധിച്ചാണെന്നാണ് എന്റെ ധാരണ. അദ്ദേഹമാണ് ആദ്യമായി ലോകത്തിനു മുമ്പിൽ കാഴ്ചവയ്ക്കുമ്പോൾ ക്ഷേത്രം പ്രാഥമിക സ്ഥലമാണെന്നും, ആരാധനയുടെ nursery ആണെന്നും ഒക്കെ പറഞ്ഞത്. തുടർന്നാണ് മറ്റുള്ളവർ വിഗ്രഹ ആരാധന, സങ്കേത അർത്ഥത്തിൽ ഭഗവദ് ഗീതയിലെ ഭക്തിയോഗത്തെ ആസ്പദമാക്കി സാകാരവും നിരാകാരവും ആയ ആരാധനയെന്ന് വ്യാഖ്യാനിച്ച് പിന്നീട് ഉള്ള വളർച്ചയ്ക്ക് കാരണമാകുമാറ്, ഇത്ര പ്രബലമായ ചിന്തകൾ വന്നത് അതിനുശേഷമാണ്. ജനങ്ങളുടെ ഇടയിലേയ്ക്ക്. സാധാരണ ജനങ്ങളുടെ ഇടയിലേയ്ക്ക് …ബുദ്ധിജീവികളെ മാറ്റി നിർത്തിയാൽ.

ക്ഷേത്രങ്ങൾ ആരാധനാ സമ്പ്രദായത്തിന്റെ നഴ്സറി (nursery) ആണോ ??
അതിന് ഉപോൽബലകമായി പറഞ്ഞത് … അദ്ദേഹത്തിന്റെ തന്നെ വാദഗതികളിൽ ചിന്തനീയമായ ഒരംശമുണ്ട് എന്ന് ആദ്യം സൂചിപ്പിയ്ക്കാം. തുടർന്ന് വിപുലമായി ചിന്തിയ്ക്കാം. ആരാധനാ സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ എന്ന് വീണ്ടും നിങ്ങൾ സ്വീകരിയ്ക്കുന്നു എങ്കിൽ, അത് ആരാധനയുടെ നേഴ്സറി ആണെങ്കിൽ, വിവേകാനന്ദസ്വാമിജിയ്ക്ക് ഉപദേശം നല്കുന്ന ഗുരുവാണ് വിഗ്രഹത്തെ ആരാധിയ്ക്കുന്നവനായി നിന്നത് …..വിവേകാനന്ദ സ്വാമി അല്ല….മ്ച്ച്…. രാമകൃഷ്ണദേവൻ പൂജ ചെയ്യുന്ന ആളായിരുന്നു. കാളീ പൂജ ചെയ്യുന്ന…കാളീഘട്ടത്തിൽ പൂജ ചെയ്യുന്ന ആളായിരുന്നു. പൂജ ചെയ്യുന്ന രാമകൃഷ്ണദേവന്റെ ശിഷ്യനാണ് വിവേകാനന്ദൻ. സർവ്വാദരണീയനായ ഗുരു നേഴ്സറിയിൽ ആയിരിയ്ക്കുകയും, ശിഷ്യൻ ഉയർന്ന ആളാവുകയും ചെയ്യുക സാമ്പ്രദായം….സാമ്പ്രദായിക വിരുദ്ധമാണ്. ….മ്ച്ച്.. ഞാൻ പറഞ്ഞതിൽ contradiction ഉണ്ടോ…ഞാൻ അങ്ങിനെ ഒന്നു സൂചിപ്പിച്ചൂന്നേ ഉള്ളൂ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സ്വീകരിയ്ക്കാം. അദ്ദേഹത്തെ ചെറുതാക്കിയതല്ല. അതുകൊണ്ടാണ് ബഹുമാന്യനും സർവ്വാദരണീയനുമായ സ്വാമിജി ഏതെങ്കിലും ഒരു ലക്ഷ്യം കൊണ്ട് അന്ന് ആരേയെങ്കിലും സമാധാനിപ്പിയ്ക്കാൻ പറഞ്ഞതായിരിയ്ക്കാം.
എല്ലാ പണ്ഡിതന്മാരും വിഗ്രഹ ആരാധനയെ ആരാധനാ സമ്പ്രദായത്തിന്റെ നഴ്സറി ആയിട്ടാണ് പറയുന്നത്. നിങ്ങളുടെ ഇന്നത്തെ ഹൈന്ദവ സാമൂഹ്യ പ്രവർത്തകർ എല്ലാം. പണ്ഡിതന്മാർ എല്ലാം. ഗുരുവായൂരോ …ഇവിടെ വൈക്കത്തോ വന്ന് പ്രഭാഷണം നടത്തുകയാണെങ്കിൽ സ്വാമിജിമാർ ഉൾപ്പടെ ഉള്ളവർ, ഈ ആരാധനാ സമ്പ്രദായത്തെ പ്രാഥമികമായാ പറയുന്നെ. ഭാഗവതം തുടങ്ങിയ പുരാണങ്ങൾ വായിയ്ക്കുന്നതും പഠിയ്ക്കുന്നതും, ഇതിലേയ്ക്കുള്ള പ്രവേശന ദ്വാരമായും, പ്രാഥമികമായ പഠനമാർഗ്ഗമായും, സാധാരണക്കാർക്കുള്ള പഠനമാണ് പുരാണങ്ങളും ഇതിഹാസങ്ങളെന്നും, ഉപനിഷത്തുകളും മറ്റുള്ളതും ഒക്കെ, ഉന്നതരായ ആളുകൾക്ക് ഉള്ളതാണെന്നും, ക്ഷേത്ര ആരാധന സാധാരണന്മാരുടേത് ആണെന്നും ഒക്കെയാണ് നിങ്ങളെ ധരിപ്പിച്ച് വശാകുന്നത്. (22.23 mts).

ക്ഷേത്രങ്ങൾ പണ്ഡിതന്മാരുടേത് മാത്രമായിരുന്നു.
സത്യം ആലോചിച്ചാൽ ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഏഴിന് മുൻപ് (1937) കേരളത്തിലെ ക്ഷേത്രങ്ങളിലോ …. അതിനു കുറേക്കാലം കൂടി മുൻപ് North Indian ക്ഷേത്രങ്ങളിലോ സാധാരണക്കാരൻ പ്രവേശിച്ചിരുന്നിട്ടില്ലാതിരിയ്ക്കെ, വൈദികരും വൈദിക പണ്ഡിതന്മാരും മാത്രം പ്രവേശിയ്ക്കുകയും പൂജ നടത്തുകയും ചെയ്തിരുന്ന ക്ഷേത്രങ്ങൾ എങ്ങിനെയാണ് സാധാരണന്മാരുടേത് ആയിരിയ്ക്കുക ?? പണ്ഡിതന്മാരുടേത് മാത്രമല്ലേ !?? വേദങ്ങളും ഇതിഹാസങ്ങളും പഠിയ്ക്കുകയും, വേദവിത്തുക്കൾ ആയിരിയ്ക്കുകയും, സംസ്കൃത ഭാഷാ അവിജ്ഞന്മാർ ആയിരിയ്ക്കുകയും, സാങ്കേതികങ്ങളായ കലകളെയും, സാങ്കേതികങ്ങളായ സാഹിത്യങ്ങളേയും മാത്രം ഉപജീവിയ്ക്കുകയും ചെയ്യുന്ന ബുദ്ധിജീവികളുടെ സങ്കേതങ്ങളായിരുന്നു ക്ഷേത്രങ്ങൾ എങ്കിൽ, ക്ഷേത്രം എങ്ങിനെ സാധാരണക്കാരന്റെ ആരാധനാ സ്ഥലങ്ങൾ ആവും !!?? ആലോചിയ്ക്കാതെ പിടിപ്പുകേട് പറയുന്നു എന്ന് പറയേണ്ടേ. ഞാൻ പറഞ്ഞതിൽ ശരിയുണ്ടോ. …(ആരോ പറയുന്നു…. ആലോചിയ്ക്കണം) (സ്വാമിജി ചിരിയ്ക്കുന്നു….)… അല്ല നിങ്ങൾ അമ്പലങ്ങളിൽ കണ്ടിട്ടുണ്ട് …രാവിലെ വന്ന് മുഖമണ്ഡപത്തിൽ ഇരുന്ന് വേദങ്ങൾ ചൊല്ലുന്ന ബ്രാഹ്മണനെയാണ് നിങ്ങൾ കണ്ടത്. ഇന്നില്ല അവർ. ഇന്ന് പൊതുജനം ഉണ്ട്. പൗരാണിക കാലത്ത് നിങ്ങൾ കണ്ടത് … ഏത് ക്ഷേത്രത്തില് നിങ്ങൾക്ക് പ്രവേശനം കിട്ടിയ കാലത്ത് കണ്ടാലും ഒരു പത്തോ പന്ത്രണ്ടോ…പത്തോ ഇരുപതോ ബ്രാഹ്മണർ രാവിലെ വന്നാ മുഖമണ്ഡപത്തിൽ ഇരുന്ന് വേദം ചൊല്ലുന്നതാ നിങ്ങൾ കേട്ടത്. ഒരു ക്ഷേത്രത്തിൽ എങ്കിലും ക്ഷേത്രത്തിന്റെ മതിൽക്കകത്ത് നാടകം, മിമിക്രി, ഗാനമേള, ബാലെ… ഇതൊന്നും ഉണ്ടായിരുന്നില്ല. (23.56 mts). ഇതിന്റെ ഒന്നും താവളങ്ങൾ ആയിരുന്നില്ല.

സങ്കേത കലകൾ ആസ്വദിയ്ക്കുന്നവർ വിരലിൽ എണ്ണാവുന്നവർ….
ക്ഷേത്രത്തിലെ എട്ടോ പത്തോ ദിവസത്തെ ഉത്സവങ്ങൾ എടുത്താൽ അതിനകത്ത് പൂർണ്ണമായി ഉണ്ടായിരുന്നത്…. എന്താ ചോദ്യം വല്ലതും ചോദിയ്ക്കാനാണോ… അതിനകത്ത് പുർണ്ണമായി ഉണ്ടായിരുന്നത് സങ്കേത കലകളായ കഥകളി, കൂടിയാട്ടം, കൂത്ത് ഇവയൊക്കെയാണ്. ഇന്ന് സാധാരണക്കാരുടെ സങ്കേതമാണ് ക്ഷേത്രമെങ്കിൽ, ആ ക്ഷേത്ര കലകൾക്കും, ക്ഷേത്രത്തിലെ കലശം മുതലായ ചടങ്ങുകൾക്കും, ക്ഷേത്രത്തിലെ ആ രീതി വിധാനങ്ങൾക്കും ആണ് ജനങ്ങളുടെ പങ്കാളിത്വം ഉണ്ടാവേണ്ടത്. അവിടെ ജനങ്ങളുടെ പങ്കാളിത്വം ഇല്ല. പലപ്പോഴും വൈക്കത്തെ പ്രമുഖമായ ക്ഷേത്രത്തിൽ വന്നിരുന്നാൽപ്പോലും, നൂറിൽ താഴെ ആളുകളെ കഥകളിയ്ക്ക് മുമ്പിൽ ഉണ്ടാകാറുള്ളൂ. അതിൽത്തന്നെ അൻപതു ശതമാനം പേർ ഉറങ്ങുകയാണ്. ഒരുമാതിരി മാന്യന്മാരുടെ കൂട്ടത്തിൽ ഞാനും പെടുമെന്ന് അറിയിയ്ക്കാൻ വേണ്ടി വന്നു കഴിഞ്ഞ് മനസ്സിലാകാതെ ആകുമ്പോൾ അവിടുരുന്ന് ഉറങ്ങുകയും, ഇടയ്ക്കിടയ്ക്ക് വേഷം മാറി വരുമ്പോൾ മാത്രം ഏറ്റ് (എഴുന്നേറ്റ്) വരുകയും, അവരുടെ പിള്ളേരൊക്കെ പോയി വേഷം കെട്ടുന്നിടത്ത് പോയി വായിനോക്കി നില്ക്കുകയും, അവിടുന്നു കിട്ടാവെങ്കിൽ വല്ല മനയോലയോ മറ്റുള്ളതോ കിട്ടുന്നത് എടുത്തുകൊണ്ടു പോയി വേറൊരുത്തന്റെ മുഖത്ത് തേക്കുകയും, ഉറങ്ങിക്കിടക്കുന്നവന്റെ മുഖത്തു തേക്കുകയും ചെയ്യുന്ന ഒരഭ്യാസക്കാഴ്ചയ്ക്ക് അപ്പുറം, ഒരു പത്തോ ഇരുപതോ പേരാണ് കൃത്യമായി ഇരുന്ന് ആ കളി ആസ്വദിയ്ക്കുന്നത്.

പട്ടിയ്ക്ക് മുഴുവൻ തേങ്ങ കിട്ടിയതു പോലെ (സ്വാമിജിയുടെ ശക്തമായ വാക്കുകൾ)
അപ്പോൾ ക്ഷേത്രവും, അതിന്റെ പൂജാവിധാനങ്ങളും, അതിലെ ചടങ്ങുകളും, അതിനോട് അനുബന്ധിച്ചു വരുന്ന കാര്യങ്ങളും, അതിനോട് അനുബന്ധിച്ചുള്ള കലകളും ഒരിക്കലും സാധാരണന്മാരുടെ ആയിരുന്നില്ലെന്നും, ബൗദ്ധിക തലത്തിലും മറ്റ് തലങ്ങളിലും വളരെ ഉയർന്നവരുടേതായിരുന്നുവെന്നും വ്യക്തമാണ്. അതുകൊണ്ടു തന്നെയാണ് ഇത്തരം കാര്യങ്ങളിൽ നിന്ന് സാധാരണന്മാർ അകലാൻ ഇടയായിട്ടുള്ളതും. ബൗദ്ധികമായി അതിനെ ഉൾക്കൊള്ളുവാനോ, അനുഭവത്തിൽ അതിനെ പ്രാവർത്തികമാക്കുവാനോ, അതിന്റെ പ്രയോജനങ്ങൾ അനുഭവിയ്ക്കുവാനോ, പറ്റാത്ത ഒരു ജനതയ്ക്ക്, ഒരിക്കലും അത്തരം കാര്യങ്ങൾ കിട്ടിയാൽ, ഒരു നായ് പൊതിയ്ക്കാത്ത തേങ്ങ ഇട്ട് ഉരുട്ടി കളിയ്ക്കുന്നതു പോലെ കളിയ്ക്കാമെന്ന് അല്ലാതെ, അതിന്റെ ആനന്ദം അനുഭവിയ്ക്കാൻ കഴിയില്ലാ എന്നത് വസ്തുതയാണ്.

എന്റെ ധാരണ ഞാൻ അടുക്കിലാണ് ഈ കാര്യത്തിൽ പോകുന്നതെന്നാണ്. വെറുതെ വികാരം കൊള്ളിയ്ക്കാൻ എന്തെങ്കിലും പറഞ്ഞ് നിങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുക അല്ല എന്നാണ് എന്റെ ധാരണ…..മ്ച്ച്… നിങ്ങൾക്ക് അനുഭവം ഉള്ളതും, നിങ്ങൾ കണ്ടതും, നിങ്ങളുടെ ചുറ്റും നടക്കുന്നതും ആയ കാര്യങ്ങളെ നിങ്ങൾ പഠിച്ചു വച്ചതിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ ചിന്തയ്ക്ക് ഉതകുമാറ് അപ്രഗ്രഥിക്കാൻ ഒരുങ്ങുക മാത്രമാണ് ഞാൻ ചെയ്യുന്നതെന്നാണ് എന്റെ ധാരണ. അങ്ങിനെതന്നെയാണെങ്കിൽ നിങ്ങൾ ഏത് മതത്തിൽ, ഏത് ജാതിയിൽ, ഏത് വർഗ്ഗത്തിൽ, ഏത് വർണ്ണത്തിൽ, ഏത് രാഷ്ട്രീയത്തിൽ, ഏത് പ്രസ്ഥാനത്തിൽ പെട്ടവരായാലും സമുന്നതമായ ഈ ചിന്ത നിങ്ങൾ ഒന്ന് അപഗ്രഥിച്ച് നോക്കിയിട്ട്, ഇതിൽ ഏത് ഭാഗമാണ് തെറ്റ്, ഏത് ഭാഗമാണ് ശരി എന്നു പറയാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. (26.57mts)

ശ്രീനാരായണ ഗുരുവും ഈഴവ ശിവനും- സെമറ്റിക്ക് മത സ്വാധീനം
അദ്ദേഹത്തിന്റെ ഉദ്ദേശ്യം അതായിരുന്നു ….നൂറ് ശതമാനം അതെ….അദ്ദേഹം ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തുമ്പോഴ് ഏതാണ്ട് ക്ഷേത്രങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള് സെമറ്റിക്ക് മത രീതിയോട് അവലംബിച്ച് ആരാധനാ സ്ഥലമെന്ന ധാരണ വന്നു കഴിഞ്ഞു എന്നാണ് എനിയ്ക്ക് തോന്നുന്നത്. അതിന്റെ ഒരു മുന്നേറ്റം ആയിരുന്നു അദ്ദേഹം പ്രതിഷ്ഠിച്ചത്. അദ്ദേഹം പ്രതിഷ്ഠിയ്ക്കുന്നതിനും അൻപതു വർഷങ്ങൾക്കു മുമ്പാണ് ഒരു പുലയ സമുദായത്തിൽപ്പെട്ട ….ആ പേര് ഇന്നു പറയുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് … അങ്ങിനെ അല്ലാതെ അത് പറയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് മറ്റ് പേരുകൾ പറഞ്ഞ് അതിനെ ഉദാഹരിയ്ക്കാൻ പറ്റാത്തതുകൊണ്ട് പറയുകയാണ് …കോടതി അലക്ഷ്യമാണ് എന്നറിഞ്ഞുകൊണ്ട്…. ഇപ്പോൾ ആർക്കെങ്കിലും കൊണ്ടുപോയി കേസു കൊടുക്കാം…ആ പദം ഉപയോഗിച്ചാൽ … പക്ഷേ പറയാൻ മറ്റ് മാർഗ്ഗമില്ലാത്തതുകൊണ്ട് പറയുകയാണ്. ആറന്മുളയിലുള്ള പുലയ സമുദായത്തിൽപ്പെട്ട ഒരാളാണ് ആദ്യത്തെ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ അവർണ്ണൻ. വടക്കൻ കേരളത്തില് ക്ഷേത്രങ്ങളും അവയോട് ഉപജീവിച്ചുള്ള കലകളും ബ്രാഹ്മണരുടേത് ആയിരുന്നില്ല. ബ്രാഹ്മണർക്ക് സംസ്കൃത പാണ്ഡിത്യം കുറവായിരുന്നു. തീയ്യ സമുദായത്തിൽ ആയിരുന്നു കൂടുതൽ കാര്യങ്ങൾ നടന്നു പോന്നിരുന്നത്.

പൂരക്കളി പണിയ്ക്കന്മാർ
നമ്പ്യാന്മാരായ മാടമ്പിമാരുടെ തറകളിൽ നടക്കുന്ന പൂരക്കളികളിലും മറ്റും… സംസ്കൃതാഭിജ്ഞന്മാരായി മുന്നോട്ട് വിളയാടിയത് അത്രയും പൂരക്കളി പണിയ്ക്കന്മാരാണ്. (28.45 mts/58.19 mts). അവരൊരു പ്രത്യേക ദിശ മുതലാണ് ഇങ്ങിനെ ആയിത്തീർന്നതെന്നും, അവിടെവച്ച് ബ്രാഹ്മണരുടെ ഈ കഴിവ് നഷ്ടപ്പെട്ടുവെന്നും ഒക്കെ ചരിത്രമെഴുതുന്നത്, അവരുടെ ജനിതകങ്ങളിൽ ഇതില്ലെങ്കിൽ അവർക്ക് പഠിയ്ക്കാൻ പറ്റില്ല എന്ന ജനിതക സംവേദനങ്ങളെ മറന്നുകൊണ്ടാണ് ആധുനിക സാമൂഹിക പ്രവർത്തകരും സാഹിത്യകാരന്മാരും ചരിത്രം എഴുതുന്നത് എന്ന് മറക്കാൻ പറ്റില്ല. പോയി അന്വേഷിയ്ക്കുകയും ചെയ്യാം. പക്ഷെ അതെല്ലാം ഒരളവ് വരെ ഹൈന്ദവ ധർമ്മത്തിനകത്ത് നില നിന്നിരുന്ന വേറുകൃത്യങ്ങളോടുള്ള വെല്ലുവിളി എന്ന നിലയിലാണ് നിങ്ങൾ ഇന്ന് അവതരിപ്പിക്കുന്നത് എങ്കിലും, അല്ലെങ്കിൽ പഠിയ്ക്കുന്നത് എങ്കിലും, ഒരു അളവു വരെ സെമറ്റിക്ക് ആരാധനാ സമ്പ്രദായത്തിൽ ആകൃഷ്ടരായ ഒരു ജനതയുടെ ആ വഴിയിലേയ്ക്കുള്ള യാത്രയെ തടയുന്നതിന് ആയിരുന്നില്ലേ എന്ന് അല്പം പോലും സംശയിച്ച് കാണുന്നില്ല. കാരണം ആ ചോദ്യം ഞാൻ അങ്ങിനെ വളച്ചത് ദുരുദ്ദേശ പൂർവ്വം അല്ല.
ശ്രീനാരായണ ഗുരുവും ശങ്കരാചാര്യരും
കാരണം നാരായണ ഗുരു ഒരിക്കലും മേലാളന്മാരോട് സ്വസമുദായത്തില് ബൗദ്ധികമായി ഏറ്റുമുട്ടാൻ ശ്രമിച്ചിട്ടുള്ളതിനേക്കാൾ ഏറെ, അവരുടെ മേലാളനായി അന്നു നിലനിന്നിരുന്ന ശങ്കരന്റെ മതമാണ് തന്റെയും മതമെന്നു പറയാൻ മടികൂടാതെ നില്ക്കുന്നതായാണ് കണ്ടത്. സത്യത്തെ സത്യമായി അംഗീകരിയ്ക്കുകയും തെറ്റായ ഒരു വഴിയിലേയ്ക്കുള്ള ജനജീവിതത്തിന്റെ പോക്കിനെ തടയണം എന്ന് വ്യക്തമായി തീരുമാനിയ്ക്കുകയും ചെയ്ത, ഒരഭിജ്ഞനായി മാത്രമേ ഒരു പക്ഷേ ആ കാലം കണ്ടതിൽ ഏറ്റവും ഉത്തമനായി മാത്രമേ, ഗുരുവിനെ ആ സമയത്ത് കാണാൻ പറ്റുകയുള്ളൂ എന്ന് തോന്നുന്നു.
അല്ലായിരുന്നു എങ്കിൽ അദ്ദേഹം എതിരിടേണ്ടത് മറ്റ് മാർഗ്ഗങ്ങളിലായിരുന്നു. അതിനുള്ള ത്രാണിയും ശക്തിയും സാമൂഹികമായി ഒരു പക്ഷേ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ ആളും അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്നും എന്തിനോടും ഏറ്റുമുട്ടുവാൻ നാരായണഗുരു എന്ന ഒരു ബിംബത്തെ അതിന്റെ സാമൂഹികതയിൽ നിന്ന് കുറച്ചു കഴിഞ്ഞാൽ, ഇന്നും അതിന്റെ സാമൂഹിക പ്രവർത്തകർക്ക് അറിവൊന്നും ഇല്ല എന്നു മാത്രമല്ല, സമൂഹ മദ്ധ്യത്തിൽ ഇതര സമുദായങ്ങളെ ഉൾപ്പടെ നിലനിർത്തി ഏറ്റുമുട്ടുവാൻ ത്രാണിയും ഉണ്ടാവില്ല എന്നു വിശ്വസിയ്ക്കുന്ന ഒരു മണ്ടൻ കൂടിയാണ് ഞാൻ. ഞാൻ ഉദ്ദേശിച്ചിടത്തുതന്നെ വാക്കുകൾ എത്തി എന്ന് ഞാൻ ധരിയ്ക്കുന്നു.

ക്ഷേത്രാരാധന സനാനതന ധർമ്മ വിശ്വാസത്തിന്റെ ഭാഗം അല്ല.
നിശ്ചയമായും പല ഉന്നതന്മാരുടെയും നില, അവരെ ചൂണ്ടിക്കാണിയ്ക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് കുറച്ചു കഴിഞ്ഞാൽ ആ പ്രസ്ഥാനം ഉണ്ടാവില്ല എന്ന് അതിന്റെ പ്രോൽഘാടകരും മറ്റുള്ളവരും പലപ്പോഴും ധരിയ്ക്കാറില്ല. എതിരാളികളെപ്പോലും നിശ്ശബ്ദമാക്കാൻ കഴിയുന്നത്, പലപ്പോഴും അന്ന് ജീവിച്ചിരുന്നതും അന്ന് ആ പ്രവർത്തനം നടത്തിയതുമായ ഉത്തമന്മാരെക്കുറിച്ചുള്ള പേരും അവരുടെ ആശയവും ആദർശവും ഒന്നു മാത്രമാണ്. അതു തന്നെയാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത് ദുർബലന്മാരും അജിതേന്ദ്രിയന്മാരും വന്ന് മാറ്റിമറിച്ചതായ കാര്യങ്ങളെല്ലാം സനാതനം ആവില്ല എന്ന്. ചുരുക്കത്തിൽ ഇന്നു കാണുന്ന ക്ഷേത്രാരാധന സനാതന ധർമ്മ വിശ്വാസത്തിന്റെ ഭാഗം അല്ല. അതുകൊണ്ടു തന്നെയാണ് പുതിയ പുതിയ സിദ്ധ പുരുഷന്മാർ ഉണ്ടാവുകയും, അവർ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ, ഇന്നലെ വരെ പ്രാചീന ക്ഷേത്രങ്ങളിലേയ്ക്ക് പോയിരുന്ന ബ്രാഹ്മണർ ഉൾപ്പടെയുള്ളവർ പുത്തൻ ക്ഷേത്ര സങ്കേതങ്ങളിലേയ്ക്ക് നീങ്ങുകയും, പഴയത് നിർജ്ജീവമാകുകയും ചെയ്യുന്നതും …കാരണം അവരുടെ ജനിതകങ്ങളിൽ ഇത് ഇല്ല.
ഗുരുദേവൻ പ്രതിഷ്ഠിച്ചത് തപസ്സിൽ നിന്നാണ്. ഗുരുദേവൻ പ്രതിഷ്ഠിയ്ക്കുമ്പോൾ കേരളത്തിന്റെ താന്ത്രിക സമ്പ്രദായത്തിന് ബദലായി വയ്ക്കുവാൻ ഒരു പരദേശ തന്ത്രത്തെ കൊണ്ടുവന്നിട്ടാണ്. അത് വ്യക്തമായി ഒരു പറ്റം പുരോഹിതന്മാരെ പഠിപ്പിച്ച് എടുത്തിട്ടാണ്. ബ്രാഹ്മണ്യത്തിന്റെ പൗരോഹിത്യത്തിന് സമാന്തരമായി ഒരു പൗരോഹിത്യത്തെ, വ്യക്തതയോടുകൂടി പഠിപ്പിച്ചെടുത്ത്, വ്യക്തമായ ധാരണയോടുകൂടിയാണ് ഗുരുദേവൻ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ആ ഉദ്ദേശ്യ ശുദ്ധിയെ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല എങ്കിലും, ഗുരുദേവന്റെ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം, കേരളത്തിൽ ഉണ്ടായ, ഗുരുദേവൻ പ്രതിനിധീകരിയ്ക്കുന്നതുപോലുള്ള അടിസ്ഥാന മൂല്യങ്ങളില്ലാത്ത, ഗുരുദേവൻ പ്രതിനിധീകരിയ്ക്കുന്നതുപോലുള്ള ഒരു സാമ്പ്രാദായികത്വം ഇല്ലാത്ത, ഗുരുദേവൻ പ്രതിനിധീകരിയ്ക്കുന്നതുപോലുള്ള ഒരു പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒട്ടേറെ സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. (33.50 mts ).
തോന്നിവാസത്തിന്റെ കേദാരങ്ങൾ
ഗുരുദേവന്റെ പ്രതിഷ്ഠയിൽ നിന്ന് ഭാവം ഉൾക്കൊണ്ടുകൊണ്ടാണെന്ന് ജനങ്ങൾക്ക് തോന്നുമാറ് ഒട്ടേറെ പ്രതിഷ്ഠകൾ പിന്നീട് ഉണ്ടായിട്ടുണ്ട്. അവ തോന്നിവാസത്തിന്റെ കേദാരങ്ങൾ ആയി മാറിയിട്ടുണ്ട്. കച്ചവട സങ്കേതങ്ങളായി മാറിയിട്ടുണ്ട്. കാലത്തോട് ഒന്നിച്ച് പോകുവാൻ അത്തരം കച്ചവട സങ്കേതങ്ങളോട് പിന്നീട് പിടിച്ചുനില്ക്കുവാൻ, ഗുരുദേവൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും, ഗുരുദേവനു മുമ്പുള്ള ബ്രാഹ്മണരുടെ ക്ഷേത്ര സങ്കേതങ്ങളും, അതിലേയ്ക്ക് വന്നില്ലെങ്കിൽ പിടിച്ചു നില്ക്കുകയില്ല എന്ന് വന്ന ഒരിടത്ത് സനാതന ധർമ്മം ഇന്ന് ദൂരവ്യാപകമായ ഒരു ദുർവൃത്തിയെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. ആരാധനാലയങ്ങളിലേയ്ക്ക് അധഃപതിച്ച ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ എന്ന പദവിയിൽ നിന്ന് വണിക്ക് പ്രവരന്മാരുടെ സങ്കേതങ്ങളായി മാറുക കൂടിയാണ് ചെയ്തത് എന്നത് ബാക്കിപത്രമാണ്. അതും തള്ളിക്കളയാവുന്നതല്ല. ആ പ്രതീക്ഷയെപ്പോലും ഉല്ലംഘിയ്ക്കുവാൻ സനാതന ധർമ്മത്തിൽ ഇല്ലാത്ത ഒന്ന് സാമൂഹികമായി രൂപപ്പെടുത്തിയപ്പോൾ, കാലാന്തരത്തിൽ അങ്ങിനെ ഉള്ള ഒരു പരിണാമത്തിന് അത് കാരണമായിത്തീർന്നു എന്നുള്ളതും വസ്തുതയാണ്.
ബൗദ്ധികമായ അധഃപതനം
ഇവയൊക്കെ നമ്മള് കൊണ്ടാടി നടക്കുന്നത് സനാതന ധർമ്മമായും, ഹൈന്ദവമായും, നമ്മുടെ പാരമ്പര്യമായും ഒക്കെ അഭിമാനത്തോടെയാണ്. ഏതൊരു സന്യാസിയ്ക്കും, ഏതൊരു ഹിന്ദു സാമൂഹ്യ പ്രവർത്തകനും, ഏതൊരു ഹിന്ദുവാണെന്ന് അഭിമാനിയ്ക്കുന്നവനും, അവനിനി വിപ്ലവപരങ്ങളായ ആശയങ്ങളിലേയ്ക്ക് പോയാൽ പോലും അവന്റെ ഇടയിൽ എങ്കിലും ചോദ്യം വരുമ്പോൾ…നിന്റെ വർഗ്ഗം ഇങ്ങിനെയല്ലേ എന്ന് ചോദ്യം വരുമ്പോൾ, ഇതിനെയൊക്കെ ന്യായീകരിയ്ക്കുവാനുള്ള തട്ടും തടവും കണ്ടെത്തേണ്ടുന്ന ബൗദ്ധിക പരിമാണത്തിലേയ്ക്ക് അവൻ അധഃപതിയ്ക്കേണ്ടി വരുന്നുണ്ട്. ഈ രംഗങ്ങളിൽ ഒന്നും പോയി ഇതിന്റെ കച്ചവടത്തിന്റെ പങ്ക് പറ്റുന്നില്ലെങ്കിലും, ഇതിൽ ഒരു പൈസ കൊണ്ടുമല്ല ജീവിയ്ക്കുന്നതെങ്കിലും, തന്റെ വർഗ്ഗം ഇതെല്ലാം ചെയ്യുന്നു എന്നു വരുമ്പോൾ, അധിക്ഷേപത്തിനും, സംശയത്തിനും, സങ്കല്പങ്ങൾക്കും മറുപടി പറയേണ്ട ഒരു ബാദ്ധ്യത നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടാകുമ്പോൾ, ഇതിന്റെ അടിസ്ഥാന മൂല്യങ്ങൾ അറിയാതെ, അന്നേരം അന്നേരം വായിച്ച പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനെയൊക്കെ ന്യായീകരിച്ചു വ്യാഖ്യാനിയ്ക്കുവാൻ പോകേണ്ടി വരുക…. ശരിയല്ല….ശരിയല്ല…. അതാണ് ഏറ്റവും വലിയ ദുര്യോഗം.

സെമറ്റിക്ക് മതങ്ങളുടെ രീതി
സത്യം അല്ല എന്ന് പലതും അറിയുമ്പോഴും, അതിന്റെ ഭാഗമാണെന്ന് ഓർത്ത്, അതിന്റെ പങ്ക് പറ്റാതെ, അസത്യത്തെ സത്യമാക്കി വ്യാഖ്യാനിയ്ക്കേണ്ടി വരുന്നവന്റെ ദുര്യോഗത്തെക്കാൾ കൂടിയ ദുര്യോഗമില്ല. എപ്പോഴാണ് അതിൽനിന്ന് വേദന കൂടാതെ ഒരുത്തന് സ്വതന്ത്രനാകാൻ കഴിയുന്നത് … അവൻ മാത്രമേ മനുഷ്യനാവൂ. ഇപ്പോൾ നിങ്ങളും നാളെ രാവിലെ എവിടുന്നോ ഒരു ദർശനം കണ്ടുവെന്നു പറഞ്ഞ്, മറ്റന്നാൾ രാവിലെ നിങ്ങളുടെ മുറ്റത്ത് ഒരു പ്രതിഷ്ഠ നടത്താവുന്നിടത്തേയ്ക്ക് എത്തിയിരിയ്ക്കുന്നു കാര്യങ്ങൾ. നേരെ മറിച്ച് ഒരു പള്ളിയോ മോസ്കോ അങ്ങിനെ പണിയാൻ പറ്റില്ല. നാളെ രാവിലെ ഞാന് വൈക്കത്ത് വന്നു, NSS-ന്റെ ഇവിടിരുന്നു, ഇത്രയും ക്ലാസ്സ് നടത്തി, മറ്റന്നാൾ രാവിലെ നിങ്ങളിൽ ഒരുത്തനും ഞാനും ചേർന്നാൽ, ഇതിന്റെ അപ്പുറത്ത് എന്തോ കണ്ടുവെന്ന് സ്വാമി ദിവ്യദൃഷ്ടിയിൽ കണ്ടുവെന്നു പറഞ്ഞാൽ, നിങ്ങളെ അത് കാണിച്ചുതരണ്ട കാര്യം ഒന്നും ഇല്ല. (37.26 mts). നിങ്ങള് പത്ത് പേര് കൂടെയുണ്ടെങ്കിൽ അവിടെ ഉടനെ പ്രതിഷ്ഠയായി, ഉടനെ പിരിവായി, ഉടനെ പരിപാടിയായി. അത് തടയാൻ തുടങ്ങിയാൽ സനാതന ധർമ്മത്തിന് എതിരായി. മറിച്ച് അത് തെറ്റാണ്, അങ്ങിനെ അല്ല സനാതന ധർമ്മം എന്ന് പറയാൻ അറിയുന്നവരുടെ എണ്ണം കുറഞ്ഞിരിയ്ക്കുന്നു. എതിർക്കുന്നവന് അറിയില്ല, അനുകൂലിയ്ക്കുന്നവന് അറിയില്ല, അത് തടയാൻ പോകുന്നവന് അറിയില്ല, അതുണ്ടാക്കുന്നവന് അറിയില്ല, എന്ന തലത്തിൽ ഇത് എത്തിയിരിയ്ക്കുന്നു. അതുകൊണ്ടായിരിയ്ക്കാം ഇതിന്റെ സംഘാടകർ ഇത് വിഷയമാക്കി വച്ചതെന്ന് ഞാൻ സംശയിയ്ക്കുന്നു. അല്ലെങ്കിൽ സനാതന ധർമ്മത്തിന്റെ കാലിക പ്രസക്തി എന്ന ഒരു വിഷയം വേണ്ടിവരുമായിരുന്നു എന്ന് എനിയ്ക്ക് തോന്നുന്നില്ല. അപ്പോൾ ഇതൊന്നുമല്ല സനാതന ധർമ്മം. അത് തീർച്ചയാണ്. ഈ ക്ഷേത്ര ആരാധനയോ……. അതെല്ലാം ആരാധിയ്ക്കാൻ സെമറ്റിക് മതങ്ങളുടെ രീതി കണ്ട് വന്നതാണ്.

ന്യൂനപക്ഷം
ഇനി സനാതന ധർമ്മം എന്ത് എന്ന് പറയുന്നതിന് മുൻപ് അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും, അതിന്റെ പല പ്രകാര ഭേദങ്ങളാണ് ഇന്നു കാണുന്ന പലതും എന്നും…. അതിലുപരി… ലോകമെമ്പാടും ….സനാതനം ആണെങ്കിൽ അത് ലോകമെമ്പാടും ഒന്നേ ഉണ്ടാകാവൂ…. അതൊരെണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്നും … അതിന്റെ പ്രകാര ഭേദങ്ങളാണ് ഇന്നു കാണുന്ന എല്ലാ പ്രകടനങ്ങളും എന്നും … അതിലുപരി അതിന്റെ അന്തഃസത്ത നിലനിർത്തിയിരുന്നത് വളരെ ചെറിയ ഒരു വർഗ്ഗം ആയിരുന്നു എന്നും … ഒരു ന്യൂനപക്ഷം … a dominant minority …. arnold toynbee-യെ ഉദ്ധരിച്ചാൽ … ആയിരുന്നു എന്നും ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നതാണ്. (39.23 mts)
എന്താണ് സനാതന ധർമ്മം !!??
സനാതന ധർമ്മം പഠിയ്ക്കാൻ ഒരാൾ ഇഷ്ടപ്പെട്ടാൽ അതിൽ പഠിപ്പിയ്ക്കുന്ന മൗലികമായ കാര്യം പിണ്ഡാണ്ഡത്തെയാണ്. അതിനെ ആസ്പദമാക്കി ബ്രമാണ്ഡത്തെ നിർവചിയ്ക്കുകയാണ് ചെയ്യുന്നത്. എന്ത് സനാതന ധർമ്മം അല്ല എന്ന് പറയുക ഉണ്ടായി. ക്ഷേത്രാരാധനയും ഇന്നു കാണുന്ന രീതിയിൽ സനാതന ധർമ്മം അല്ല എന്നു പറഞ്ഞു. എന്താണ് സനാതന ധർമ്മം !!?? അതിന്റെ ഒരു സൂചന നല്കി. നമ്മള് ആരാധനാ സമ്പ്രദായങ്ങളെ കൊണ്ടുപോയത്, അല്ലെങ്കിൽ നമ്മുടെ സാമ്പ്രദായിക തലം പിണ്ഡാണ്ഡത്തെ അവലംബിച്ചാണ് വന്നിട്ടുള്ളതെന്നും, അതിൽ നിന്നും ബ്രഹ്മാണ്ഡത്തിലേയ്ക്കുള്ള വികാസം ആണെന്നും, അതിന്റെ പ്രകടീഭാവങ്ങളാണ് ഇന്നു കാണുന്ന നല്ലതും ചീത്തയുമായത് എല്ലാമെന്നും, പറഞ്ഞു നിർത്തുകയാണ് ഉണ്ടായതെന്നാണ് എന്റെ ഓർമ്മ. അതില് സനാതന ധർമ്മം അല്ല എന്നു പറഞ്ഞ ആരാധനയുടേയും മറ്റു ലോകങ്ങളിലേയും കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലായിക്കഴിഞ്ഞു എന്ന് ഞാൻ ധരിയ്ക്കുന്നു. …….ശരിയാണ്. സമ്മതവുമായി എന്ന് ഞാൻ വിചാരിയ്ക്കുന്നു. അതിനെ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ തീർക്കുക. അതുകഴിഞ്ഞ് മുന്നോട്ടു പോകാം. ക്ഷേത്രം, ആരാധന ഇവയോട് ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടെങ്കിൽ ഇപ്പോൾ തീർത്തോണം.
ജ്യോതിഷവും ക്ഷേത്രവും സനാതന ധർമ്മവും
ജ്യോതിഷം…. എന്റെ അറിവ് ശരിയാണെങ്കിൽ …നിങ്ങളിലെ പ്രായം ചെന്നവർ … അവരുടെ ഓർമ്മ ശരിയാണെങ്കിൽ …. ജോതിഷ്യവും വൈദ്യവും കേരളത്തിൽ കൈകാര്യം ചെയ്തിരുന്നത് പഴയ കാലത്ത് വടക്കൻ കേരളം കണിശന്മാർ എന്നും, തെക്കൻ കേരളം കണിയാന്മാർ എന്നും വിളിച്ചിരുന്ന ഒരു സമുദായത്തിന്റേത് ആയിരുന്നു. ജ്യോതിഷ്യം അവരുടേത് ആയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് അല്ല അത് വളർന്നു വന്നിരുന്നത്. കാരണം അവർ ക്ഷേത്രത്തിനകത്ത് പ്രവേശനം ഉള്ളവർ ആയിരുന്നില്ല. (41.32 mts/58.19 mts)
വൈദികമായ ജ്യോതിശാസ്ത്രം
ജ്യോതിഷികൾ അധികവും, ക്ഷേത്രത്തോട് ബന്ധപ്പെട്ട ജോതിഷ്യം, വേദാന്തം അംഗീകരിച്ച ആറ് ശാസ്ത്രങ്ങളിൽപ്പെട്ട ജോതിഷം ആണ്. ….അത് ….astronomical ആയുള്ള ചിന്തകളാണ്. അത് ജ്യാമിതീയ മാതൃകകളോട് ബന്ധപ്പെട്ടതാണ്. സൂര്യൻ, മറ്റ് ജ്യോതിർ ഗോളങ്ങൾ, അതിൽ ഭൂമി, ഭൂമിയില് വീടൊക്കെ വരുമ്പോൾ തച്ചുശാസ്ത്രം അല്ലെങ്കിൽ വാസ്തുവിദ്യ, അത് വീടിനായിരിയ്ക്കുമ്പോൾ, ദേവതയ്ക്ക് ആയിരിയ്ക്കുമ്പോൾ, അതിന്റെ പ്രത്യേകതകളോട് ബന്ധപ്പെട്ട ജ്യോതിശാസ്ത്രം വൈദികമായിരുന്നു. വൈദികമായ ജ്യോതിശാസ്ത്രം അല്ല, ഈ കണിയാന്മാർ അല്ലെങ്കിൽ കണിശ്ശന്മാർ എന്നു പറയുന്നവർ കൈകാര്യം ചെയ്തിരുന്നത്. അത് ഭാരതീയവുമായിരുന്നില്ല. (42.56 mts)
യവാനാചാര്യന്റെ ശാസ്ത്രം – പ്രവചന ജ്യോതിഷം
യവന ആചാര്യനോട് ബന്ധപ്പെട്ട ജീവിതകാലത്തെ അവലംബിച്ച്, statistics-ന്റെ probability-യെ ഉപയോഗിയ്ക്കാവുന്ന ഒരു ശാസ്ത്രശാഖയായിരുന്നു അവർ ഉപയോഗിച്ചു വന്നിരുന്നത്. ജനന സമയം, അതിനെ അവലംബിച്ചുള്ളതായ ഭൂത, ഭാവി, വർത്തമാനങ്ങൾ….പലപ്പോഴും ഒരു കുട്ടി ജനിയ്ക്കുമ്പോൾ, ആ ജനന സമയം കുറിച്ചുകൊണ്ടു പോയി, ഓലയിലോ പിന്നീട് പേപ്പറിലോ, ബുക്കിലോ ആ കുട്ടിയുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ ഏറെക്കുറെ ധനാത്മകമായി കുറെ നന്മകളും, അല്പമാത്രമായ ബുദ്ധിമുട്ടുകളും രേഖപ്പെടുത്തിക്കൊണ്ടുവന്ന് കൊടുത്ത്, തുച്ഛമായ ഒരു ദക്ഷിണ വാങ്ങി കടന്നുപോവുകയായിരുന്നു അവർ പതിവ്. സമൂഹത്തിൽ അത്ര മാന്യമായ നിലയൊന്നും അവർക്ക് കൊടുത്തിരുന്നുമില്ല. കാരണം പലപ്പോഴും വീട്ടിൽ ഇരിയ്ക്കുന്നവർ അറിവുള്ളവരായിരുന്നു.
അറിവുള്ള കാരണവന്മാർ
പാരമ്പര്യമായി ജ്യോതിശാസ്ത്രത്തെയും, ഭരണത്തെയും, കുടുംബത്തെയും ഒക്കെ അറിയുന്നവർ ആയിരുന്നു എല്ലാ ജാതിയിലും, എല്ലാ വിഭാഗങ്ങളിലും പെട്ട കാരണവന്മാർ. അതുകൊണ്ട് അവരെ കളിപ്പിയ്ക്കുക അത്ര എളുപ്പമായിരുന്നില്ല. രണ്ട് അവരും അദ്ധ്വാനിച്ച് ജീവിച്ചതുകൊണ്ടും, അദ്ധ്വാനത്തിന്റെ വില അറിയുന്നതുകൊണ്ടും, ധനം ലക്ഷ്മിയായി കണ്ടിരുന്നതു കൊണ്ടും, ചുറ്റുപാടുകളെ തകർക്കുന്നത് ഒന്നും സമ്മതിയ്ക്കരുതാത്തതു കൊണ്ടും, ഇത്തരം കാര്യങ്ങൾക്ക് വാരിക്കോരി പണം ചിലവാക്കുവാൻ തയ്യാറായിരുന്നുമില്ല. ശരിയല്ലാ എന്നു തോന്നലുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പ്രതികരിയ്ക്കാം.
പഞ്ചപാതിക – പൈതാമഹ സിദ്ധാന്തം, രോചക സിദ്ധാന്തം
യവന ആചാര്യൻ, യവന ശാസ്ത്രമാണ് ഭാവി പ്രവചിയ്ക്കുന്ന ജ്യോതിഷം. യവനദേശം – ഗ്രീസ്. (ആരോ ചോദിയ്ക്കുന്നു….)…ഗ്രീസുമായുള്ള നമ്മുടെ ബന്ധം കൊണ്ട് അവിടുത്തെ അറിവ് ഇവിടേയ്ക്കും ഇവിടുത്തെ അറിവ് അങ്ങോട്ടും ഒക്കെ പോയിട്ടുണ്ട്. ആര്യഭട്ടന്റേയും, മമ്മടന്റേയും, ഭാസ്കരന്റേയും ഗ്രന്ഥങ്ങളിൽ ഒന്നും ഭാവിപ്രവചനത്തിന്റെ ലക്ഷ്യ ലക്ഷണങ്ങൾ ഇല്ല. വരാഹമിഹിരന്റെ കാലം മുതലാണ് തുടങ്ങുന്നത്. വരാഹമിഹിരൻ ആണെങ്കിലും, ഭാവി പ്രവചനത്തിനു വേണ്ടി എഴുതിയ ഗ്രന്ഥങ്ങൾ അല്ല ശരിയ്ക്ക്. വരാഹമിഹിരന്റേത് പഞ്ചപാതികയാണ്. പൈതാമഹ സിദ്ധാന്തം, രോചക സിദ്ധാന്തം എല്ലാം ഉൾക്കൊള്ളുന്ന പഞ്ചപാതികയാണ് വരാഹമിഹിരന്റെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളിൽ ഒന്ന്. മറ്റൊന്ന് ബൃഹദ് സംഹിതയാണ്. ബൃഹദ് ജ്ജാതകം വരാഹമിഹിരന്റെ പേരിലാണ് അറിയപ്പെടുന്നത്. ആ ബൃഹദ്ജ്ജാതകത്തെ അവലംബിച്ചാണ് ഏതാണ്ട് നമ്മളിന്ന് ജ്യോതിഷം കൈകാര്യം ചെയ്യുന്ന ഒരു ഭാഗം. (ആരോ ചോദിയ്ക്കുന്നു…. വേദന്തം…) … വേദാന്തങ്ങളിലെ ജ്യോതിഷ്യം ജ്യോതിശാസ്ത്രമാണ്. Astronomy…. പൂർണ്ണമായും… അതിനെ അവലംബിച്ച് ജ്യോതിർഗോളങ്ങളേയും അവയുടെ സ്ഥിതിയേയും അവലംബിച്ച് …കാരണം ഭൂമിയിലെ ഒരു ഭാഗത്ത് ഭാരം കൂടിയാൽ ….ഭൂമിയെ ഒരു ഭാഗത്ത് കുഴിച്ചാൽ … ഭൂമിയുടെ കാലവസ്ഥയ്ക്ക് പരിണാമം വരുമോ… ദിനാന്തരീക്ഷ സ്ഥിതിയ്ക്ക് മാറ്റം വരുമോ…. എന്നൊക്കെ പഠിയ്ക്കുന്നത് ഉചിതമാണ്. മനസ്സിലായില്ല….
മലമുകളിലെ മണ്ണു മുഴുവൻ കോരിയെടുത്ത് തീരപ്രദേശങ്ങളിൽ കൊണ്ടു പോയി നിറച്ചാൽ, ഒരു ആകർഷണ നിയമത്തിൽ നില്ക്കുന്ന ഭൂമിയ്ക്ക് ഭാരമാറ്റം ഉണ്ടാകുമ്പോൾ, ഭൂമി എങ്ങിനെയായിരിയ്ക്കും ജ്യോതിർഗോളങ്ങൾക്ക് ഇടയിൽ അവളുടെ ഭാരത്തെ പ്രകടമാക്കുക. അതുകൊണ്ട് പഴയ കാരണവന്മാർ മണ്ണുവെട്ടുന്നതിനു മുമ്പ് പറയും. എങ്ങോട്ടാ കൊണ്ടുപോകുന്നത്. എത്രദുരം വരെ കൊണ്ടുപോകാം. നിങ്ങളുടെ ഭരണാധികാരികൾക്കോ, നിങ്ങളുടെ കാലാവസ്ഥാ പ്രവാചകന്മാർക്കോ, നിങ്ങൾടെ statistician-മാർക്കോ അറിയാത്ത പലതും അവർക്ക് അറിയാമായിരുന്നു എന്ന് അതിൽ നിന്നു തന്നെ ബോദ്ധ്യമാണ്. എല്ലാ വേദങ്ങളിലും വേദാംഗമായി ഉണ്ട്. അതുകൊണ്ട് ആ ജ്യോതിഷ്യം അല്ല നിങ്ങൾ പറയുന്ന ക്ഷേത്രത്തോട് ബന്ധപ്പെട്ടു വന്ന ജ്യോതിഷ്യം.
പുനഃപ്രതിഷ്ഠ എന്ന തട്ടിപ്പ് !!??
കാരണം, ഭണ്ഡാഗാരമായി ഉപയോഗിച്ചിരുന്ന ക്ഷേത്രങ്ങളിൽ, പ്രതിഷ്ഠ കഴിഞ്ഞാൽ പിന്നീട് പുനപ്രതിഷ്ഠകളോ പ്രതിഷ്ഠകളോ അന്നു നടന്നതായി റിക്കാർഡുകളൊന്നും ഇല്ല. ഏതെങ്കിലും ഒരു രാജാവ് മറ്റൊരു രാജാവിനെ ആക്രമിച്ച്, ഭണ്ഡാരം കൈയ്യിലാക്കുമ്പോൾ അയാളുടെ ദേവതയെ പ്രതിഷ്ഠിയ്ക്കുന്നു എന്നല്ലാതെ. മാത്രവുമല്ല തച്ചുശാസ്ത്രവും തന്ത്രശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജ്യോതിഷം, ക്ഷേത്രത്തിന്റെ അകം കണ്ടിട്ടില്ലാത്ത നായരും, പൊതുവാളും, തീയനും എല്ലാം പ്രാശ്നികനായി വന്ന്, അകത്തു നടക്കുന്ന സംഭവങ്ങൾ പുറത്തുനിന്നു കണ്ട് എഴുതുന്നു എന്ന്, വിശ്വസിപ്പിയ്ക്കാൻ പാകത്തിലേയ്ക്ക് ഭരണാധികാരികളും ക്ഷേത്രത്തിന്റെ കമ്മറ്റിക്കാരും വളർന്നപ്പോൾ നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗം മാത്രമല്ലേ പ്രശ്നജ്യോതിഷ്യങ്ങൾ. ദേവപ്രശ്നനാദികൾ…. അതിന് എത്രകാലത്തിന്റെ ചരിത്രമുണ്ട്.

ക്ഷേത്രത്തിലെ കല്യാണമണ്ഡപങ്ങൾ – ജ്യോതിഷികൾ
ഏത് ക്ഷേത്രമാണ് കല്യാണം നടത്താൻ പാകത്തിനും, അടിയന്തരം നടത്താൻ പാകത്തിനും, പൗരാണിക കാലത്ത് രൂപകല്പന ചെയ്തിട്ടുള്ളത് ?? ഏത് ക്ഷേത്രത്തിനാണ് കല്യാണമണ്ഡപങ്ങൾ പ്രാചീനമായി ഉണ്ടായിരുന്നത് ?? വധുവിനെ വധൂഗൃഹത്തിൽ വച്ച് ഒരുക്കുകയും, വധൂഗൃഹത്തിൽ നിന്ന് കല്യാണം നടത്തി വിടുകയും ചെയ്യുമ്പോൾ, കെട്ടുറപ്പുള്ള ഒരു സമുദായം ഉണ്ടാകുന്നത് അപ്പുറത്ത് കണ്ട്, ക്രിസ്തുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും രീതികളെ നിങ്ങൾ നിങ്ങളിലേയ്ക്ക് കൊണ്ടുവരുവാൻ, ഒരു സാമൂഹിക തലം ഈശ്വരനിൽ നിന്ന് ഉണ്ടായി എന്നു പറയുന്ന വെളിപാടുകൾ കേൾക്കുവാൻ, ക്രിസ്തുമതം കേട്ടതു പോലെ കേൾക്കുന്നു എന്നു പറയുവാൻ, വെളിപാടുള്ളവരായ ജ്യോതിഷികളെ നിങ്ങൾ സൃഷ്ടിയ്ക്കുകയും, അവർക്ക് ആ അവകാശം നല്കുകയും, അവരെ കൂട്ടിയിരുത്തുകയും, എവിടുന്നെങ്കിലും നാല് ശ്ലോകം ചൊല്ലുകയും, അതിനെ അടിസ്ഥാനപ്പെടുത്തി പറയുകയും ചെയ്ത്, കല്യാണം മുതലായതെല്ലാം ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുവാൻ നിങ്ങൾ നടത്തിയ ഇടപാടിന്റെ ഭാഗം മാത്രമല്ലേ അത്….
സനാതന ധർമ്മത്തിൽ ഇല്ലാത്ത ഏർപ്പാടുകൾ
അല്ലാതെ ഇതിന് എത്ര കാലത്തിന്റെ പഴക്കമുണ്ടാകും. ഞാൻ അറിയുന്നിടത്തോളം ഇത് സനാതന ധർമ്മത്തിൽ ഉള്ള ഏർപ്പാട് അല്ല. സെമറ്റിക്ക് ജീവിതരീതിയിൽ അത്യന്താപേക്ഷിതമായ ഏർപ്പാടാണ്. സിദ്ധന്മാർ, വെളിപാടുള്ളവർ, പുതിയ ജ്യോതിഷികൾ, കെട്ടുന്ന ചരടുകൾ, ഇവയൊന്നും സനാതനധർമ്മത്തിന്റെ ഭാഗമല്ല. ഇവയൊക്കെ ഇന്ന് മനുഷ്യന് ആവശ്യവുമാണ്.
തെറ്റുകൾക്ക് പാരമ്പര്യത്തിന്റെ അംഗീകാരം നല്കാൻ ശ്രമം
സനാതന ധർമ്മത്തിന്റെ മൂല്യവത്തായ ഒന്നും ധർമ്മമാണെന്ന് വിചാരിച്ച് സ്വീകരിയ്ക്കാത്ത നിങ്ങൾ, അതിന്റെ എല്ലാം പുറകെ ഓടിയിട്ട് അതിനെയെല്ലാം പിന്നീട് വരുന്ന സ്വാമിമാരും, പിന്നീട് ഇത് പഠിയ്ക്കുന്നവരും ഒക്കെ വ്യാഖ്യാനിച്ച് നിങ്ങളെ തൃപ്തികരമാക്കി തന്നുകൊള്ളണം …. ആ തെറ്റുകൾക്ക് ഒക്കെ പാരമ്പര്യത്തിന്റെ അംഗീകാരം ഉണ്ടെന്ന് വരുത്തിത്തീർക്കണമെന്ന് …. ചില സ്വാമിമാരോ, ചില സാമൂഹ്യ പ്രവർത്തകരോ, ചില ഹൈന്ദവ നേതാക്കന്മാരോ കരുതിയിട്ടുണ്ടെങ്കിൽ അത് അവരുടെ മണ്ടത്തരം മാത്രമാണ്. അതിന് ചരിത്രത്തിന്റെ പിൻബലമോ, ശാസ്ത്രത്തിന്റെ പിൻബലമോ, ഇനി ഈ കാലഘട്ടത്തിലേയ്ക്ക് എങ്കിലും അതൊരാവശ്യമോ അല്ല. ഈ കാലഘട്ടത്തിന്റെ ഒരാവശ്യമല്ല അത്. കച്ചവടത്തിന് അല്ലാതെ. ഈ കാലഘട്ടത്തിലെ ജനങ്ങൾക്ക് ആവശ്യമാണ് ഇത്. അങ്ങിനെയാണെങ്കിൽ ജനങ്ങൾ അത് ഒരു ജ്യോതിഷിയും പ്രശ്നവുമില്ലാതെ ചെയ്തോളും. അപ്പോൾ ജനങ്ങൾക്ക് ആവശ്യമല്ല. സനാതനധർമ്മത്തിന്റെ ഈടുവയ്പുകൾ ഇല്ല. ഏതാനും ചിലരുടെ ആവശ്യത്തിന്, സാമൂഹികമായ ആവശ്യമാക്കി മാറ്റാൻ, വെളിപാടുകളെ കൊണ്ടുവന്നു ചെയ്യുന്നതാണ് ഇതെല്ലാം. അത് സനാതന ധർമ്മത്തിനാണ് ഏറ്റവും കോട്ടം വരുത്തുന്നത്. (51.00 mts)
വെളിപാട് കിട്ടിയെന്ന് അവകാശപ്പെടുന്നവനെ/അവകാശപ്പെടുന്നവളെ സൂക്ഷിയ്ക്കുക
താല്ക്കാലികമായി ഒന്നോ രണ്ടോ വ്യക്തികൾക്ക്, ഞാൻ നാളെ വെളിപാടുള്ളവനായിത്തീർന്ന്, നിങ്ങളുടെ കുട്ടികളെ എല്ലാം എന്റെ കൂടെ കൂട്ടി, അവരുടെ ആയുഷ്ക്കാലം മുഴുവൻ എനിയ്ക്കുവേണ്ടി പണിയെടുത്ത് എന്റെ ഉയർച്ചയ്ക്കായിക്കൊണ്ട് ലോകം എമ്പാടും സഞ്ചരിപ്പിച്ച്, നാളെ അവർ നാല്പതോ അമ്പതോ വയസ്സെത്തുമ്പോഴേയ്ക്ക് ഞാൻ മരിച്ചാൽ അത്രയും പേർ തെരുവാധാരമാണ്. തിരിച്ച് വീട്ടിൽ വന്നാൽ നിങ്ങൾ കേറ്റില്ല. അലസ-മലീമസരായിത്തീർന്ന അവരെ എന്റെ ഈടുവയ്പുകളിൽ നാളെ അധികാരപ്പെടുത്തില്ല. ഇന്നത്തെ സുഖം തീർന്ന് നാളെ അലഞ്ഞു തിരിയുന്ന ആ ആത്മാക്കൾ, അന്തഃസ്സാരവിഹീനങ്ങളായ പണികൾ ചെയ്തുകൂട്ടുമ്പോൾ, ജീവിയ്ക്കാൻ ചെയ്തുകൂട്ടുമ്പോൾ, അന്നു നിലനില്ക്കുന്ന ഹിന്ദു സമുദായം, ഇന്നിതു കൂട്ടിയ ആളിന്റെ പേരും അയാളുടെ ജീവിത രീതിയും വച്ചുകൊണ്ട് ഇത് ആദ്ധ്യാത്മികതയാണെന്നും, സനാതന ധർമ്മമാണെന്നും വ്യാഖ്യാനിച്ച് അതിനെ എതിർത്താൽ ഇന്നത് തടയുക എന്നുള്ളതാണ് ഏറ്റവും അത്യന്താപേക്ഷിതമായത്.

തെറ്റായ പ്രവണതകൾ മുളയിലേ നുള്ളിക്കളയണം
നിങ്ങളുടെ ഒക്കെ കുട്ടികൾ, എട്ടും പത്തും വയസ്സിൽ ഏതോ ആഡംബരം കണ്ട്, ഏതോ വെളിപാടുള്ളവന്റെ, ഏതോ സിദ്ധന്റെ, ഏതോ പൂർണ്ണതയുള്ളവനെന്ന് നിങ്ങൾ ധരിയ്ക്കുന്നവന്റെ പിന്നാലെ പോയി, താല്ക്കാലികങ്ങളായ ലാഭങ്ങളോ താല്ക്കാലികമായ പ്രശസ്തിയോ പേരോ കിട്ടി, അവിടെക്കിടന്ന് പത്തോ ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം പണിയെടുത്ത് കഴിഞ്ഞ്, നാളെ അയാൾ മരിയ്ക്കുമ്പോൾ അതിന്റെ അവകാശത്തിന്റെ ഒരയലത്തും അയാൾക്ക് എത്താൻ ….. ആ കുട്ടികൾക്ക് എത്താൻ പറ്റാതിരിയ്ക്കുകയും, ആദ്ധ്യാത്മികമായ ഒരുയർച്ചയും ഇല്ലാതിരിയ്ക്കുകയും, സാമ്പ്രദായിക മര്യാദകൾ ഒന്നും ഇല്ലാതിരിയ്ക്കുകയും, സകല ദുർഗുണങ്ങളുടേയും വിളയാട്ട് സ്ഥലമായി അവർ സ്വാതന്ത്ര്യത്തോടുകൂടി വളരുകയും ചെയ്താൽ, നാളെ ഹിന്ദു സമാജത്തിന് അവരെ നിയന്ത്രിയ്ക്കാൻ ആവില്ല. അത്തരം ഒരവസ്ഥയിൽ ഇതാണ് ഹിന്ദുവിന്റെ ആദ്ധ്യാത്മികത എന്ന് ആരെങ്കിലും പല്ലിളിച്ച് കാണിച്ചാൽ അതിനെല്ലാം മറുപടി പറയാൻ, അന്നത്തെ സാമ്പ്രദായികമായി വളർന്നു വന്നവർ ഉണ്ടാവണമെന്ന് നിങ്ങൾ ആഗ്രഹിയ്ക്കുന്നുവെങ്കിൽ അത് തെറ്റാണ്. സമൂഹത്തിൽ അത് അനുവദിച്ചു കൂടാത്തതാണ്. (52.51 mts)
പഴയ കാർന്നോന്മാരും കണിയാന്മാരും.
ഞാൻ ഒറ്റ വാക്കേ പറയുകയുള്ളൂ. ഞാൻ അതുകൊണ്ടാണ് പറഞ്ഞത് നിങ്ങളുടെ കാരണവന്മാർക്ക് വിവരം ഉണ്ടായിരുന്നതുകൊണ്ട്, ഒരു കണിശ്ശൻ വീട്ടിലേയ്ക്ക് വന്ന് ജാതകം എഴുതിത്തന്ന് നാഴി അരിയും വാങ്ങിച്ച് പട്ടിണിയോടുകൂടി അവൻ പോയിട്ട് അവന്റെ ജീവിതത്തിന് ഈ ജോതിഷ്യം കൊള്ളുകേല എന്നു കണ്ടെത്തിയപ്പോഴാണ്, അവൻ അവന്റെ പിള്ളേരെ അദ്ധ്യാപകനാകാനോ, എഞ്ചിനീയർ ആകാനോ പഠിപ്പിയ്ക്കാൻ വിട്ടത്. ശരിയല്ല…ഇത് നല്ലൊരു കച്ചവടമാണെന്ന് അന്ന് അവൻ അറിഞ്ഞരുന്നെങ്കിൽ ഇതിന്റെ എം.ബി.എ അവൻ അറിഞ്ഞിരുന്നെങ്കിൽ പിള്ളേരെ ആ പണിയ്ക്ക് അവൻ വിടുകേലായിരുന്നോ !!?? കണിയാന്മാർ ആരെങ്കിലും ഇരിപ്പുണ്ടെങ്കിൽ ക്ഷമിയ്ക്കുക. അവര് ഇതൊരു തൊഴിലെന്ന നിലയിൽ ലാഭമായിരുന്നെങ്കിൽ….. അന്ന് പേരെടുത്തിരുന്ന പതിച്ചി, മക്കളെ ഇതെല്ലാം പഠിപ്പിച്ച് ഈ കഷ്ടപ്പാട് അടുത്ത തലമുറയ്ക്ക് കൊടുത്തില്ല. എങ്ങിനെങ്കിലും പഠിച്ച് നാലക്ഷരം പഠിച്ച് കേറിപ്പോകട്ടെ ….ഞാൻ ചെയ്യുന്ന ഈ പണി ചെയ്യണ്ടാ എന്നു വിചാരിച്ച്….കാരണം ഒരു സ്ത്രീ പ്രസവിച്ചാൽ ….സവർണ്ണയും ഉന്നതയും അവർണ്ണയും ഒക്കെയായ സ്ത്രീയുടെ പ്രസവം എടുക്കുമ്പോൾ ആ കുഞ്ഞിന്റെ വായിലും മൂക്കിലും ഉള്ള സ്രവങ്ങൾ തന്റെ വായ് കൊണ്ട് വേണം വലിച്ച് തുപ്പാൻ. Suction Pump-കൾ ഒന്നും ഇല്ല.
ശാന്തിക്കാരനായ ബ്രാഹ്മണൻ….പതിതൻ
അപ്പോൾ താഴ്ന്ന ഒരു ജോലിയായാ ഇതെല്ലാം കണക്കാക്കിയിരുന്നത്. ഒരു ജ്യോതിഷിയെ ഉത്തമൻ ആയല്ലാ കണക്കാക്കിയിരുന്നത്. ഒരമ്പലത്തിൽ പൂജ ചെയ്യാൻ പോകുന്ന ശാന്തിക്കാരനെ … ആ ബ്രാഹ്മണ സമൂഹം അധമനായാണ് കണക്കാക്കിയിരുന്നത്. പതിത ബ്രാഹ്മണനായാ കണക്കാക്കിയിരുന്നത്. അവന്റെ കുട്ടിയ്ക്ക് വിവാഹം വന്നാൽ ഉത്തമ കുടുംബങ്ങളിൽ നിന്ന് ആലോചന വന്നിരുന്നില്ല. അപ്പോൾ ഇന്നത്തെ നിലയും വിലയും പൂജയ്ക്കോ, ഇന്നത്തെ നിലയും വിലയും ജ്യോതിഷ്യത്തിനോ ഉണ്ടായിരുന്നില്ല.
ജ്യോതിശാസ്ത്രത്തിനല്ല … അല്ലെങ്കിൽ അന്നല്ലെ അറ വയ്ക്കേണ്ടത് …. അന്നാണ് മനുഷ്യൻ അനാചാരങ്ങളിൽ, അന്ധവിശ്വാസങ്ങളിൽ കിടന്നതെന്നാണ് നിങ്ങളുടെ സാമൂഹ്യ പ്രവർത്തകർ പഠിപ്പിയ്ക്കുന്നത്. നിങ്ങൾ പഠിച്ചതും പഠിപ്പിയ്ക്കുന്നതും അതാണ്. അന്ന് മനുഷ്യൻ അന്ധവിശ്വാസത്തിലായിരുന്നു അനാചാരത്തിലായിരുന്നു അറിവില്ലായിരുന്നു. അന്നല്ലേ കളിപ്പിച്ച് കാശുണ്ടാക്കാൻ പറ്റുക. അന്ന് ഏതെങ്കിലും ഒരു കണിശ്ശന് ഏതെങ്കിലും ഒരു കണിയാന് ദാരിദ്ര്യം തീർന്നിട്ട് സമയം ഉണ്ടായിരുന്നോ.
ക്ഷേത്രപ്രവേശനം കഴിഞ്ഞിട്ടും ശാന്തിപ്പണിയ്ക്ക് നിലയില്ല….
ക്ഷേത്രപ്രവേശനം കഴിഞ്ഞ് പോലും പൂജ ചെയ്യുന്ന ബ്രാഹ്മണന്, ബ്രാഹ്മണരുടെ മദ്ധ്യത്തിൽ പതിതനായിരുന്നു. മുമ്പും ആയിരുന്നു. ഒറ്റ ബ്രാഹ്മണൻ പോലും നിങ്ങളുടെ കുട്ടിക്കാലത്തുപോലും ക്ഷേത്രത്തിലേയ്ക്ക് തൊഴാൻ വന്നാൽ ശാന്തിക്കാരനെ വണങ്ങുകയോ ശാന്തിക്കാരന്റെ കൈയ്യിൽ നിന്ന് ഒരു പ്രസാദം വാങ്ങുകയോ…. അവൻ മണിയടിച്ചു കേറിപ്പോയി …അവൻ പൂജ ചെയ്ത് തൊഴുത് …അവൻ സ്ഥലം വിട്ടു പോകുന്നത് അല്ലാതെ അവിടെ പ്രസാദം വാങ്ങിയ്ക്കാൻ നില്ക്കുന്നതായി നിങ്ങൾ മറ്റു ജാതിക്കാർ കണ്ടിട്ടുണ്ടെങ്കിൽ പറയുക.
ഹൈന്ദവ സനാതന ധർമ്മത്തെ സെമറ്റിക്ക് രീതിയിലേയ്ക്ക് പരിണമിപ്പിച്ച് കഴിഞ്ഞിരിയ്ക്കുന്നു.
പൂജാരിയ്ക്കും ജ്യോതിഷിയ്ക്കും ഒക്കെ മാന്യത വന്നത് നിങ്ങൾക്ക് വിദ്യാഭ്യാസം കൂടുകയും, വിവരം നഷ്ടപ്പെടുകയും ചെയ്ത കാലത്താണ്. സാഹിത്യത്തിലും കലകളിലും ഒക്കെ ഇവരെ മാന്യന്മാരായി ചിത്രീകരിയ്ക്കുകയും, ഇവരുടെ മാന്യതയെക്കുറിച്ച് സീരിയലുകൾ ഇറങ്ങുകയും ചെയ്തുകഴിഞ്ഞ് മാത്രമാണ്, കച്ചവട സംഘങ്ങളും പത്രങ്ങളും ചേർന്ന് ഹൈന്ദവ സനാതന ധർമ്മത്തെ ഒരു സെമറ്റിക്ക് രീതിയിലേയ്ക്ക് പരിണമിപ്പിച്ച് കഴിഞ്ഞ് മാത്രമാണ് ഈ മാന്യന്മാർ ഒക്കെ മാന്യന്മാർ ആയത്.
രാഹുൽ ഈശ്വർ !!??
ഇന്നിപ്പോൾ ….കാരണമെന്താണെന്ന് വച്ചാല് രാവിലെ പോയി ഒരിടത്ത് പോയി കുശിനിയിൽ പണിയെടുക്കുക…. കുറച്ചുനേരം… കഞ്ഞിയും കാപ്പിയും തിളപ്പിച്ച് മുതലാളിയ്ക്ക് കൊടുത്തേച്ച് നേരെ അമ്പലത്തിൽ പോയി ഒരു തോർത്തുമുടുത്ത് പോയി ഒരു തിരി കാണിയ്ക്കുക … അത് കഴിഞ്ഞ് ഓടിവന്ന് രാപകല് പിന്നെയും കിടന്ന് പണിയെടുക്കുക, അത് കഴിഞ്ഞ് ചെരിപ്പ് കുത്തുക …. ഇങ്ങിനെ പണിചെയ്താലും…സീരിയലില് തുണിയും കോണകവുമില്ലാതെ പണിയെടുത്തിട്ട്, നേരെ ഒരു അമ്പലത്തിലെ ശാന്തിക്കാരന്റെയോ തന്ത്രിയുടേയോ മകനാണെന്നു പറയുക …. ഇവനൊക്കെ പത്രങ്ങളും മാദ്ധ്യമങ്ങളും മാന്യത നല്കുക…. ഇതൊക്കെ ചെയ്യാൻ ഇടയായത് നിങ്ങൾക്ക് വിവരം ഇല്ലാതെ ആയതുകൊണ്ടാണ്. അവരുടെ തെറ്റുകൊണ്ടല്ല.
ആധുനിക വിദ്യാഭ്യാസത്തിന്റെ തകരാറ് -ആധുനിക ശാസ്ത്രവും സനാതന ധർമ്മവും.
ഇത് പുതിയ എംബിഎ മാർക്കറ്റിങ്ങിന്റെ ഫലമായി, പൂജയും, സന്യാസവും, സിദ്ധിയും എല്ലാം മാർക്കറ്റിങ്ങിന് പറ്റിയതാണെന്ന് കണ്ടെത്തിയ ആധുനിക വിദ്യാഭ്യാസത്തിന്റെ തകരാറ് ഒന്ന് മാത്രമാണ്. അതിന്റെ കുറ്റം ചുമക്കാൻ പഴമയും, അതിന്റെ സുഖമനുഭവിയ്ക്കാൻ പുതുമയും … അതു വേണ്ട … ഈ കാണുന്ന പരിപാടികൾ ഒന്നും പൗരാണികമോ, ക്ഷേത്രത്തെ സംബന്ധിച്ചും ആരാധന ആണെന്നുള്ളതിനെ സംബന്ധിച്ചും ഉള്ള പുസ്തകങ്ങൾക്കൊന്നും വല്യ പഴക്കമില്ല. ഹൈന്ദവ ബുദ്ധിജീവികൾ അന്നന്നുണ്ടാകുന്ന കാര്യങ്ങളെ സനാതന ധർമ്മത്തിലേയ്ക്ക് കൊണ്ടുപോകാൻ ആധുനിക ശാസ്ത്രത്തെ വച്ച് വ്യാഖ്യാനിച്ച് എഴുതിയ പുസ്തകങ്ങളാ അവയെല്ലാം. (The End of Part 2)
തുടരും……
Also visit || naircommunity.in || for more authentic articles…..
Social Media Intro
ക്ഷേത്രങ്ങൾ ദേവതകളുടെ പേരിലുള്ള ഭണ്ഡാഗാരങ്ങൾ ആയിരുന്നെന്നും, അത് പണ്ഡിതന്മാരുടെ മാത്രം ഇടങ്ങളായിരുന്നു എന്നും, അവിടെ സാധാരണന്മാർക്ക് പ്രവേശനം ഇല്ലായിരുന്നെന്നും, ക്ഷേത്രാരാധന സനാതന ധർമ്മത്തിന്റെ ഭാഗമല്ലെന്നും, അത് സെമറ്റിക്ക് മതരീതിയാണെന്നും സ്വാമിജി വിശദീകരിയ്ക്കുന്നു.
പണ്ടാരം വക പാട്ടത്തിൽ കുടികിടന്നിട്ട് ദേവതകളെ നിന്ദിയ്ക്കുന്ന ന്യൂനപക്ഷമതസ്ഥരും കമ്മികളും !!!
ഹിന്ദുക്കൾ ഇന്ന് അനുവർത്തിയ്ക്കുന്ന മുഖ്യ അനുഷ്ഠാനങ്ങൾ സെറ്റിക്ക് ആണ് !!! – സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്.
ഹിന്ദുമതത്തെക്കുറിച്ച് നിലവിൽ ഉള്ള പൊതു ധാരണകളെ സ്വാമി നിർമ്മലാനന്ദഗിരി അട്ടിമറിയ്ക്കുന്നു !!!!
ഒരു ഈശ്വരനെ നിർവചിയ്ക്കുകയും, സ്രഷ്ടവായ ഒരു ഈശ്വരനെ സങ്കല്പിയ്ക്കുകയും, സ്രഷ്ടവായ ഈശ്വരന്റെ കീഴിലാണ് നമ്മളെന്ന് തീരുമാനിയ്ക്കുയും, ആ സ്രഷ്ടവായ ഈശ്വരനെ അവലംബിച്ച്, ഈശ്വരനെ ഭജിയ്ക്കുകയും, ഈശ്വരൻ നീതി തീരുമാനിയ്ക്കുന്നവനാണ് എന്ന് സങ്കല്പിയ്ക്കുകയും ചെയ്യുന്നത് സെമറ്റിക്ക് സങ്കല്പത്തിന്റെ സംഭാവനയാണ്.
Temples were treasuries in the name of the devatha. Only scholars (ie brahmins ) were allowed inside the temples and it was never meant to be a place of public worship. Infact temple worship is not part of Sanatana Dharma and it is just a imitation of Semitic Religious Practice.
Unique Visitors : 2,964
Total Page Views : 5,021