For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamiji’s discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം അമലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
ധർമ്മം കാലികമല്ല…. കാലാതീതമാണ്
സനാതന ധർമ്മം … അതിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് നിങ്ങളോടു സംസാരിയ്ക്കുവാനാണ്…. ഒന്ന്... ധർമ്മം സനാതനം ആകുമ്പോൾ പിന്നെ അതിന്റെ പ്രസക്തിയെപ്പറ്റി അല്പം പോലും സംശയിയ്ക്കേണ്ടതില്ല. എന്നിട്ടും അങ്ങിനെ ഒരു ശങ്ക വരാനുള്ള കാരണം…. ഒന്നുകിൽ ധർമ്മത്തിൽ ധർമ്മേതരങ്ങളായ ചിന്തകൾ കടന്നു വന്നിട്ടുണ്ടാവണം. ഇല്ലെങ്കിൽ ധർമ്മം സനാതനമാണെന്ന് പറയുന്നത് ….തെറ്റായിരിയ്ക്കണം. സനാതന ധർമ്മത്തെ സംബന്ധിച്ചിടത്തോളം…. ആ വാക്ക് ശരിയാണെങ്കിൽ …. അത് കാലാതീതമായി പ്രസക്തമായിട്ടുള്ള ഒന്നാണ്. അത് കാലികമല്ല. കാലാതീതമായ ഒന്നിനെ മാത്രമാണ്…. സനാതനം, നിത്യം, ശ്വാശ്വതം, അനശ്വരം എന്ന പദങ്ങളിൽ ഒക്കെ പറയുന്നത്. ഒന്നുകിൽ ഏതെങ്കിലും ഒരവസ്ഥയില് സനാതന ആശയങ്ങൾക്ക് ലോപം വരുകയും … ദുർബലാൻ അജിതേന്ദ്രിയാൻ പ്രാപ്യ …….
ദുർബലന്മാരും അജിതേന്ദ്രിയന്മാരും
ദുർബലന്മാരെയും അജിതേന്ദ്രിയന്മാരെയും പ്രാപിയ്ക്കുക വഴി സനാതനമായ ധർമ്മത്തിന് ലോപം വരുകയും… അതേ സമയത്തുതന്നെ ആ ലോപം വന്നതിനെ…ദുർബലന്മാരും അജിതേന്ദ്രിയന്മാരും പിൻതുടരുന്നതിനെ, അവരുടെ പൂർവ്വികർ പിന്തുടർന്നതിൽ നിന്നും വളരെ വ്യത്യസ്തമാണെങ്കിലും, പാരമ്പര്യം കൊണ്ട് അതിനെത്തന്നെ സനാതനമെന്നു വിളിയ്ക്കുകയും ചെയ്യുകയാണെങ്കിൽ ….അത് നിലനില്ക്കുന്നതല്ല. ഇന്ന് ഹിന്ദുക്കൾ ഇന്നത്തെ നിലയിൽ ആചരിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്നത്…. സനാതനമല്ലാ എന്ന് അവർക്ക് തന്നെ ബോദ്ധ്യമാവുന്നു എങ്കിൽ, ഈ ശങ്ക അവരുടെ ഉള്ളിലും… ഒപ്പം അതിനെ എതിർത്താൽ സനാതനമായിട്ടുള്ളതിനെയാണ് എതിർക്കുന്നത് എന്ന് തോന്നിപ്പിയ്ക്കുവാൻ മറ്റുള്ളവർക്കും ഇടയുണ്ടാക്കാവുന്നതാണ്.

മൂന്ന് ചോദ്യങ്ങൾ സ്വാമിജി ഉന്നയിയ്ക്കുന്നു.
അതുകൊണ്ടുതന്നെ ചോദ്യത്തെ അവലംബിച്ച്, ധർമ്മം സനാതനമാണെങ്കിൽ അത് എന്താണ് ? അതിന് പരിണാമം വന്നിട്ടുണ്ടോ ? എന്നന്വേഷിയ്ക്കുന്നത് ആദ്യം ഉചിതമാണ്. രണ്ട്….പരിണാമം വന്നിട്ടുണ്ടെങ്കിൽ ആ വന്ന പരിണാമം എത്രത്തോളം സനാതനത്വത്തിന് വിരുദ്ധമാണ് ? മൂന്ന്….. ഈ വിരുദ്ധാശയങ്ങളെ വച്ചുകൊണ്ട്…. സനാതനധർമ്മത്തെക്കുറിച്ച് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാവില്ലേ ?.… ഇങ്ങിനെയുള്ള കാര്യങ്ങൾ എല്ലാം ആലോചിയ്ക്കുന്നതാണ് ഉചിതം എന്ന് എനിയ്ക്കു തോന്നുന്നു. നിങ്ങൾക്കു സമ്മതമാണെങ്കിൽ ഞാൻ ആ വഴിയെ പോകാം…. നിലവിൽ ഇന്ന് ആചരിയ്ക്കുന്ന….ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടങ്ങുന്ന ലോകം സനാതനമാണോ… അതല്ല…വളരെ ഉയർന്ന തലം മുതൽ താഴ്ന്ന തലം വരെ ഒട്ടേറെ പരിണാമം വന്നു കഴിഞ്ഞുവോ…. അതിനു സ്വീകരിച്ച മാനദണ്ഡങ്ങൾ സനാതന ധർമ്മത്തിന് അകത്തു നിന്ന് ഉണ്ടായവയാണോ… അതല്ല പുറത്തുനിന്നു വന്ന കലർപ്പാണോ... (4.58 mts out of 54.25 mts)
ഹിന്ദുക്കൾ ശ്രൗത ഗ്രന്ഥങ്ങൾ ഒന്നും തന്നെ വേണ്ടുവിധം പഠിയ്ക്കുന്നില്ല.
ഇത്രയും കാര്യങ്ങൾ ആദ്യം അന്വേഷിയ്ക്കുക… അതുകഴിഞ്ഞ്….ശരിയായ സനാതന ധർമ്മ ആശയങ്ങൾ എന്തെന്ന് അപഗ്രഥിയ്ക്കുക…. ഇതാണ് കരണീയം…. നിങ്ങൾക്ക് മനസ്സിലാകും എന്നുണ്ടെങ്കിൽ സഗൗരവം വിഷയത്തിലേയ്ക്ക് കടക്കാം. പറയാതെ ഞാൻ തുടങ്ങിക്കഴിയുമ്പോൾ നിങ്ങള് വിഷമിയ്ക്കുന്ന കുറെ കാര്യങ്ങൾ ഇതിനകത്ത് ഉണ്ടാകുമെന്നാണ് എന്റെ ധാരണ. ഒന്ന് ധർമ്മത്തെ ഈശ്വരനോട് ബന്ധപ്പെടുത്തിയാണ് ഇന്നുള്ളവർ വ്യവഹരിയ്ക്കുന്നത്. ഈശ്വരനെ നിർവചിച്ചിട്ടാണ് അങ്ങിനെയൊരു വ്യവഹാരമെങ്കിൽ കൊള്ളാം. പക്ഷെ ഇന്ന് ഹിന്ദുക്കൾ വ്യക്തമായൊരു ഈശ്വര നിർവചനത്തിലൂടെയല്ല ധർമ്മത്തെ ഈശ്വരനോട് ബന്ധിപ്പിയ്ക്കുന്നത്. ഒന്നാമത് സനാതന ധർമ്മത്തിന്റെ ശ്രൗത ഗ്രന്ഥങ്ങൾ ഒന്നും സനാതന ധർമ്മികൾ എന്ന് അറിയപ്പെടുന്ന ഹിന്ദുക്കൾക്ക് ഔപചാരികമായോ അനൗപചാരികമായോ പഠിയ്ക്കാൻ ഇല്ല….പഠിപ്പിയ്ക്കുന്നില്ല…. പഠിയ്ക്കാൻ താല്പര്യവുമില്ല. ഇത്രയും കാര്യം ഒരച്ഛൻ മകന് സാമ്പ്രദായികമായി പറഞ്ഞുകൊടുക്കേണ്ടുന്ന സനാതന ധർമ്മം അനൗപചാരികമായി ജീവിതത്തിൽ വളരുന്നു എങ്കിൽ അത് നല്ലതാണ് …..പക്ഷെ യാതൊരു വിധത്തിലുള്ള സനാതന ധർമ്മ ആചാര-അനുഷ്ഠാനങ്ങളും കൗടുംബികമായി ആധുനിക കാലത്തെ ഹൈന്ദവ കുടുംബങ്ങളിൽ ഇല്ല. (6.56 mts)
ഹിന്ദുക്കളുടെ ധർമ്മത്തെക്കുറിച്ചുള്ള അറിവ്
ജാതി സംഘടനകളും, മതപരങ്ങളായ സംഘങ്ങളും, ഹൈന്ദവ സാമൂഹ്യരംഗത്ത് ശക്തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും രൂപാന്തരപ്പെട്ടു വന്നിട്ടുണ്ടെങ്കിലും, വൈയക്തികതയിലും കൗടുംബികതയിലും സനാതന ധർമ്മ ആശയങ്ങളോ സനാതനധർമ്മ അനുഷ്ഠാനങ്ങളോ വ്യക്തതയോടുകൂടി വേണം എന്ന ആഗ്രഹമോ, അതിനനുസരിച്ചുള്ള ഒരു ജീവിത ക്രമമോ…. ഹിന്ദുക്കളുടെ ഇടയിൽ ഇല്ലാ എന്നാണ് ഞാനറിയുന്നത്. വിയോജിപ്പുണ്ടെങ്കിൽ പറയാം. ഉണ്ടെന്നു നിങ്ങൾ പറഞ്ഞാൽ ഉടനെ അടുത്ത ചോദ്യം നിങ്ങൾ അത് പഠിച്ചിരിയ്ക്കുന്നത് എങ്ങിനെയാണെന്ന് ഞാൻ ചോദിയ്ക്കും. അപ്പോൾ ഒന്നു പറയുകയും വേണം. കാരണം നിങ്ങള് പ്രായമുള്ളവരാണ്…പ്രായപൂർത്തി വോട്ടവകാശം ഉള്ളവരാണ് …. രണ്ടു പേർ ഒഴിച്ച് എല്ലാരും. ആ നിലയിൽ നിങ്ങൾക്ക് കൃത്യമായി അച്ഛനിൽ നിന്ന് അമ്മയിൽ നിന്ന് കിട്ടിയിട്ടുള്ള അനുഷ്ഠേയങ്ങളും അനുഷ്ഠാന പൂർവ്വകങ്ങളുമായിരിയ്ക്കുന്ന തഥ്യകൾ ….ഔപനിഷദികങ്ങളും വൈദികങ്ങളും …. അതായത് ശ്രൗതങ്ങളും സ്മാർത്തങ്ങളും …. ആയിരിയ്ക്കുന്ന കാര്യങ്ങൾ ….അവ അങ്ങിനെയൊന്നും പഠിയ്ക്കുന്നില്ലെന്നാണ് എന്റെ ധാരണ. അനൗപചാരികമായി എന്നാണ് ഞാൻ പറഞ്ഞെ. എന്നുപറഞ്ഞാൽ സ്ക്കൂൾ വിദ്യാഭ്യാസത്തിനു വെളിയിൽ.

ഔപചാരിക വിദ്യാഭ്യാസ സിലബസ്സുകളിൽ ഹിന്ദുധർമ്മ പരിചയം അല്പം പോലും ഇല്ല.
ഹൈന്ദവ സനാതന ധർമ്മത്തിൽപ്പെട്ട കുഞ്ഞുങ്ങൾ വളരെ ചെറുപ്പത്തില് …..creche, lkg, ukg അങ്ങിനെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ പോകുമ്പോൾ …..അവിടുത്തെ സിലബസ്സുകളിലോ അവിടുത്തെ പഠനങ്ങളിലോ….സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഒരു പത്ത് ഇരുപത്തഞ്ച് കൊല്ലം വരെ, ഒരു തുടർ വിദ്യാഭ്യാസം എന്ന നിലയിൽ …ബ്രിട്ടന്റെ ഭരണകാലത്തെ തുടർ വിദ്യാഭ്യാസമെന്ന നിലയിൽ ….. ബ്രിട്ടൻ തുടങ്ങിയത് …ബ്രിട്ടൻ വരുന്നതിനു മുമ്പുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ച എന്ന നിലയിൽ …മലയാള സംസ്കൃത ഭാഷാ വിഷയങ്ങളിൽ എങ്കിലും, അല്പമാത്രമായ സനാതന ധർമ്മ ചരിത്രവും, അല്പമാത്രമായ ആദ്ധ്യാത്മിക പുരുഷന്മാരുടെ ജീവചരിത്രവും…. അതിനോടനുബന്ധിച്ചുള്ള ചില്ലറ അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു എങ്കിൽ, ആധുനിക സിലബസ്സുകളിൽ അവ അല്പം പോലും ഇല്ലെന്നാണ് എന്റെ ധാരണ.
-മിഥ്യാ അഭിമാനം ….വൈകല്യം
അതുകൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിലും നിങ്ങൾക്ക് ഇവ ലഭിയ്ക്കാൻ സാദ്ധ്യതകളില്ല. എന്നിട്ടും നിങ്ങൾ പഠിയ്ക്കാത്തതും ഉൾക്കൊള്ളാത്തതും കേൾക്കാത്തതുമായ ഏതോ ഒരു ധർമ്മത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നു എന്നുള്ളതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വൈകല്യം.
-ദുരഭിമാനം
എനിയ്ക്ക് അറിയാത്തതും, എനിയ്ക്ക് അനുഷ്ഠിയ്ക്കാൻ ആവാത്തതും, ഞാൻ ഉൾക്കൊള്ളാത്തതുമായ ഒന്നിൽ അഭിമാനം കൊള്ളുമ്പോൾ എന്റെ ദുരഭിമാനം ഒട്ടേറെ വിനാശങ്ങൾക്ക് കാരണമായി തീരും. അതിനെയാണ് നിങ്ങൾ സനാതന ധർമ്മമെന്നു പേരിട്ട് വിളിയ്ക്കുന്നതെങ്കിൽ അതിന് കാലികമായിപ്പോലും പ്രസക്തിയില്ലാത്തതാണ്. പിന്നല്ലേ കാലാതീതമായി പ്രസക്തിയുണ്ടാവുക.
ആധുനിക കാലത്തെ ഹിന്ദുക്കൾ പിന്തുടരുന്നത് സനാതന ധർമ്മം അല്ല.
ഇനി നിങ്ങൾ അനുഷ്ഠിയ്ക്കുന്ന സാമൂഹികതയില് ഈശ്വരൻ എന്ന പേരിൽ നിങ്ങൾക്ക് വ്യക്തമായ നിർവചനങ്ങൾ ലഭിയ്ക്കാതെ, ലഭിച്ചിട്ടുള്ള സന്ദേശങ്ങളെ എടുത്താൽ, ആധുനിക ഹൈന്ദവ ധർമ്മത്തില്…. ഉയിർ കൊണ്ടു വന്നിട്ടുള്ള ആദ്ധ്യാത്മികതയ്ക്ക് വൈദിക പാരമ്പര്യം അവകാശപ്പെടാൻ ആവില്ല എന്നുള്ളതാണ് രണ്ടാമത്തെ കാര്യം. പാരമ്പര്യ പ്രസക്തി അല്പം പോലും ഇല്ല എന്നുള്ളതാണ് സത്യം. ഹൈന്ദവ ധർമ്മത്തിന് കീഴിൽ ഉണ്ടായിട്ടുള്ള, ആധുനിക കാലത്തെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങൾ, ജാതി പ്രസ്ഥാനങ്ങൾ, അനുഷ്ഠാന പ്രസ്ഥാനങ്ങൾ, ആചാരരീതികൾ, അവ ശ്രുതിയുടേയും യുക്തിയുടേയും അനുഭവത്തിന്റേയും വെളിച്ചത്തിലോ, ശ്രൗത സ്മാർത്ത നിയമങ്ങളുടെ വെളിച്ചത്തിലോ അപഗ്രഥിയ്ക്കുവാൻ നിഷ്പക്ഷനായ ഒരുവൻ തയ്യാറായാൽ, അവയ്ക്കൊന്നിനും സനാതന ധർമ്മത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിലനില്പില്ല എന്നത് നൂറ് ശതമാനം വസ്തുതയാണ്.
ക്രമിക വികാസവും, വർഗ്ഗീകരണവും
നിങ്ങളുടെ മതാഭിമാനം, നിങ്ങളുടെ ജാത്യഭിമാനം, നിങ്ങളുടെ വർഗ്ഗാഭിമാനം ഇവ ഒക്കെ, പ്രാചീനമായ സനാതന ധർമ്മം പറയുന്ന ശ്രൗതനിയമങ്ങളുടെ അടിസ്ഥാനത്തിൽ … ശ്രൗതനിയമങ്ങളിൽ ജാതിയും നീതിയും കുലവും ഗോത്രവും എല്ലാം അകലെയാണ്. ഏകമായ ജീവനെ ആസ്പദമാക്കിയാണ് സനാതന ധർമ്മം നിലകൊള്ളുന്നതെങ്കിൽ, എവിടെവച്ചു മനുഷ്യനെ വർഗ്ഗീകരിയ്ക്കുന്നുവോ, തൊഴിലിന് അല്ലാതെ, ക്രമിക വികാസത്തിന് അല്ലാതെ, വ്യക്തി ശൈശവത്തിൽ നിന്ന് ബാല്യത്തിലേയ്ക്ക് ബാല്യത്തിൽ നിന്ന് കൗമാരത്തിലേയ്ക്ക് ഒക്കെ വളരുന്നത്….സ്വാഭാവികമാണ്….മനസ്സിലായില്ല…. സ്വാഭാവികമായ വളർച്ചയിൽ ഒരുവന്റെ പാഠ്യകാലവും, ഒരുവന്റെ ഗൃഹസ്ഥ ധർമ്മവും, ഒരുവന്റെ ഗാർഹസ്ഥ്യം തൃപ്തികരമായി തീർന്ന്…. തന്നിലേയ്ക്കു തന്നെ തിരിയുന്ന കാലവും, യോഗാരൂഢനായി ലോകത്തോട് വിട പറയുന്ന കാലവും, സ്വാഭാവികമായ വികാസമാണ് വ്യക്തിയുടെ. അമ്മാതിരി ഒരു കാലഘട്ടത്തെ അവലംബിച്ച് വ്യക്തികളെ, ഒരു സമൂഹ ഘടനയ്ക്ക് ഉള്ളിൽ ഉത്തമ ജീവതം നയിയ്ക്കാൻ വർഗ്ഗീകരിയ്ക്കുന്നതോ, സംസ്കാരമുണ്ടാക്കുന്ന തൊഴിലുകൾ ചെയ്യുമ്പോൾ ആ തൊഴിലിന് ആർജ്ജവവും അനുഭവവും കൂടുന്നതിന് തൊഴിൽപരമായ വർഗ്ഗീകരണം നടത്തുന്നതോ ന്യായമാണെന്നു സമ്മതിച്ചാൽ തന്നെ, ഇതര രീതിയിലുള്ള എല്ലാ വർഗ്ഗീകരണങ്ങളും സനാതന ധർമ്മത്തിന് വിരുദ്ധവും, ധർമ്മലോപം വരുന്നതും, അധർമ്മങ്ങളെ ധർമ്മമായി തെറ്റിദ്ധരിപ്പിയ്ക്കുവാൻ പ്രേരിപ്പിയ്ക്കുന്നതും ആണ്. (14.10 mts / 54.25 mts)

ഇന്നത്തെ ഹിന്ദുക്കൾ സനാതന ധർമ്മികൾ അല്ല
പക്ഷെ ഇന്ന് ഈ ധർമ്മത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഇല്ലാത്തതു കൊണ്ട്, വ്യക്തികളിൽ അന്തർലീനമായിരിയ്ക്കുന്ന സംസ്കാരവും ചോദനയും, ഇതിന് വിപരീതങ്ങളായ ജാതീയവും, മതപരവും, വർഗ്ഗപരവും, വർണ്ണപരവുമായ ചിന്തകൾ മാത്രമാണ്. അവയൊന്നും സനാതനമല്ല.
ക്ഷേത്രാരാധന സനാതന ധർമ്മത്തിൽ പെട്ടതല്ല.
മൂന്നാം ഭാഗം, സനാതന ധർമ്മത്തിന്റെ ഈ പരിണാമം വ്യക്തമായ നിർവ്വചനമില്ലാതെ ഈശ്വരനെ അന്വേഷിയ്ക്കുന്ന ഭാഗമാണ്. അതിൽ നിങ്ങളിന്ന് അനുഷ്ഠിയ്ക്കുകയും ആചരിയ്ക്കുകയും ചെയ്യുന്ന ക്ഷേത്രാരാധന ഉൾപ്പടെയുള്ള ആരാധനാ ക്രമങ്ങൾ സനാതന ധർമ്മത്തിന്റെ തീട്ടൂരത്തിൽ പെടുന്നതല്ല. (15.04/54.25 mts) ആധുനിക രീത്യാ…ആധുനിക ഹിന്ദുക്കൾ അവരുടെ ജനിതകപരമായി, അവരുടെ ജീവിതപരമായി, സമ്മതമല്ലാത്ത ഒന്നിനെയാണ് സനാതനധർമ്മമെന്ന് വിളിച്ച് ക്ഷേത്രാരാധനയായി ഇന്ന് കൊണ്ടുപോകുന്നത്. ഇത്രയും കാര്യങ്ങളോടുകൂടി അനുഷ്ഠാന ലോകം തീരുമെന്നാണ് എന്റെ വിശ്വാസം. അതിൽ അവസാനത്തേതും നിങ്ങൾ സമ്മതിയ്ക്കുന്നുവോ ?? …പ്രായേണ ഹിന്ദുക്കൾ ഇന്ന് ജീവിയ്ക്കുന്നത് മറ്റ് മതങ്ങളിൽ നിന്ന് കടമെടുത്ത കുടുംബനീതികളും, ഒപ്പം കുറച്ച് മൃഗതൃഷ്ണകളും ചേർത്തുവച്ച് മാത്രമാണ്. വൈദിക രീതിയുടെ അനുഷ്ഠാന സമ്പ്രദായങ്ങളിൾ ഒന്നു പോലും കൊണ്ടു പോകുന്നില്ല എന്നുള്ളതാണ് വസ്തുത.
– ബ്രാഹ്മണ സമൂഹങ്ങളും ഷോഡശ സംസ്കാരങ്ങളും.
ഇതിന് ഒരപവാദമായി നിലനിന്നിരുന്നത് ബ്രാഹ്മണസമൂഹങ്ങളാണ്. ഷോഡശ സംസ്കാരങ്ങൾ അവരെങ്കിലും സമീപ കാലം വരെ നിലനിർത്തിയിരുന്നു. ഇന്ന് അവരും നിലനിർത്തുന്നില്ല എന്നു മാത്രമല്ല, അതിൽ പലതിനെയും തെറ്റായി എടുത്ത് ആചരിയ്ക്കുകയും ചെയ്യുന്നു എന്നുള്ളതാണ് വസ്തുത. ആധുനിക കാലത്തിലേയ്ക്ക് മൊഴിമാറ്റം നടത്തി ആചരിക്കുമ്പോൾ, ആധുനിക ജീവിതക്രമത്തിന് അനുസരിച്ച് അതിനെ ചടങ്ങുകളാക്കി മാറ്റി അവതരിപ്പിയ്ക്കുകയും അനുഷ്ഠിയ്ക്കുകയും ചെയ്യുന്നു …. അതൊരു സംഘടിത ശ്രമമായി വളർന്നു വരുന്നു…. അതിന്റെ ആർജ്ജവവും ആനന്ദവും നഷ്ടപ്പെടുന്നു എന്നുള്ളതാണ് ഗാർഹിക അനുഷ്ഠാനങ്ങളുടെ പ്രത്യേകത.
പത്തു-പന്ത്രണ്ട് വയസ്സുകളിൽ നടന്ന വിവാഹങ്ങൾ
ഭാരതീയ കുടുംബം, എന്റെ അറിവ് ശരിയാണെങ്കിൽ, ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന നാല് ആശ്രമ ധർമ്മങ്ങളും തൊഴിൽപരമായി ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്ന നാല് തൊഴിൽധർമ്മങ്ങളെ ആസ്പദമാക്കിയുള്ള വർണ്ണധർമ്മങ്ങളും, നിലനിന്നു പോന്ന ഒരു സംസ്കൃതിയിൽ – ഏതാണ്ട് പത്തുപന്ത്രണ്ട് വയസ്സിൽ നടന്ന വിവാഹങ്ങളിൽ, ഒരാളിന്റെ കുടുംബജീവിതം പന്ത്രണ്ടു വയസ്സു മുതൽ ഒരു പെൺകുട്ടിയുടെ ജീവിതം തുടങ്ങിയാൽ ….കുടുംബജീവിതം തുടങ്ങിയാൽ… വൈദിക ആശിസ്സ് അനുസരിച്ച് നൂറ് കൊല്ലവും…ആശിസ്സ് അനുസരിച്ച് അല്ലാ എങ്കിൽത്തന്നെ നിങ്ങളിലെ തല നരച്ചവർ …. അവർക്ക് പ്രായമായതാണെങ്കിൽ ….പത്ത് പേര് നിശ്ചയമായും ഇരിപ്പുണ്ട്. നര പ്രകടമായി കാണാവുന്നവർ. അവരുടെ അടുത്ത് പ്രായമുള്ള പ്രകടിപ്പിയ്ക്കാതിരിയ്ക്കുന്നവരെക്കൂടി ചേർത്താൽ പതിനഞ്ചു പേര് വരും. (ആരോ ചിരിയ്ക്കുന്നു….) (18.24 mts/ 53.25 mts). എന്റെ എണ്ണം തെറ്റാണെങ്കിൽ നിങ്ങൾക്ക് എണ്ണി നോക്കാം …. എണ്ണം ഒന്നും തെറ്റുകേല. നിങ്ങൾക്ക് എണ്ണിത്തന്നെ നോക്കാം. ഇതൊക്കെ എണ്ണമൊക്കെ വളരെ കറക്ടാണ്. മുപ്പത്തി മൂന്ന് പേര് ഇരിയ്ക്കുന്ന audience-ൽ …. അത്രയും പേരുള്ള…. ഞാനുൾപ്പടെയാ പറഞ്ഞത്…. ഓഡിയൻസിൽ പതിനഞ്ചു പേരോളം പ്രായമുള്ളവർ …അവരെ എടുത്താൽ …. അവരുടെ പന്ത്രണ്ടു വയസ്സു വളരയുള്ള കാലഘട്ടത്തിന്റെ ഓർമ്മയുണ്ടെങ്കിൽ ….. ഏതു കുടുംബത്തിലും സ്ത്രീകൾ നൂറു വയസ്സിനു മേൽ ജീവിച്ചിരുന്നു എന്ന് കാണാൻ കഴിയും. അവരുടെ കുട്ടിക്കാലത്ത് അമ്മയെ ഓർമ്മയുണ്ടാവും, അമ്മയുടെ അമ്മയെ നിശ്ചയമായും ഓർമ്മയുണ്ടാവും പലപ്പോഴും അതിന്റെ അമ്മയോടൊപ്പം ജീവിച്ചിട്ടുമുണ്ടാവും. അയൽപക്കത്തും അങ്ങിനെ കണ്ടിട്ടുണ്ടാവും.
അച്ഛനും അമ്മയും ഇണചേരുന്നതും, ക്ഷേത്രാരാധനയ്ക്കായി പോകുന്നതും കണ്ടിട്ടില്ലാത്ത പഴയ തലമുറ
ഒരു പ്രാവശ്യമെങ്കിലും ഭർത്താവും ഭാര്യയുമായി വഴക്കുണ്ടാക്കുന്നതും അടിയ്ക്കുന്നതും ഇറങ്ങിപ്പോകുന്നതും ബഹളം വയ്ക്കുന്നതും കുട്ടികളായ അവർ കണ്ടിട്ടുണ്ടാവില്ല. അവരുടെ അച്ഛനും അമ്മയും ഇണചേരുന്നത്…ശൃംഗരിയ്ക്കുന്നത്…. പ്രേമപ്രഹർഷം കാണിയ്ക്കുന്നത് അവർ കണ്ടിട്ടുണ്ടാവില്ല. അതിന് അവരെ പ്രേരിപ്പിച്ച അച്ചടക്കം ഏതായിരുന്നു. ഈ ഇരിയ്ക്കുന്നവരിലെ ആ പ്രായം ചെന്നവരുടെ ഒരു പന്ത്രണ്ടു വയസ്സുവരെ, പറ നല്കുന്നതിനോ, പുതുതായി എന്തെങ്കിലും ഉണ്ടായൽ അത് കൊണ്ടുപോയി സമർപ്പിയ്ക്കുന്നതിനോ ഒക്കെ അല്ലാതെ ഒരു ആരാധന എന്ന നിലയിൽ ക്ഷേത്രത്തിൽ പോകുന്നത് കണ്ടിട്ടുള്ള ആരും ഉണ്ടാവില്ല.
പൂജാ മുറികൾ … വ്യത്യസ്ത ജാതികൾ
വച്ചുപൂജകളുള്ള അപൂർവ്വം കുടുംബങ്ങളെ മാറ്റി നിർത്തിയാൽ, ഒരു വീടിനെങ്കിലും ആ സംസ്കൃതിയിൽ പൂജാമുറികൾ ഉണ്ടായിരുന്നില്ല. ഇന്നു നിങ്ങൾ വീടുകൾ ഉണ്ടാക്കുമ്പോൾ വയ്ക്കുന്ന പൂജാമുറി, സനാതന ധർമ്മത്തിന്റേതാണ് എന്നാണ് നിങ്ങൾ ധരിച്ചിരിയ്ക്കുന്നതും, പറയുന്നതും, പ്രവർത്തിയ്ക്കുന്നതും. ഇന്ന് പൂജാമുറി വേണമെന്ന് മാത്രമല്ല എല്ലാ മതങ്ങളുടെയും സങ്കല്പങ്ങളെ അവിടെ പ്രതിഷ്ഠിയ്ക്കുകയും വേണം എന്ന് നിങ്ങൾക്ക് തോന്നിക്കഴിഞ്ഞിരിയ്ക്കുന്നു. ഞാൻ പറയുന്നത് ഒക്കെ എതിർക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. വെറുതെ തലകുലുക്കണ്ട. ഞാനാ ചൂണ്ടിക്കാണിച്ച പ്രായമുള്ളവർ, അവരുടെ അനുഭവങ്ങളിൽ നിന്ന് ഞാൻ പറഞ്ഞത് തെറ്റിയാൽ എതിർക്കാം. ചുറ്റും കണ്ടതിന്റെ ഓർമ്മയിൽ നിന്ന് ഞാൻ പറഞ്ഞത് തെറ്റിയാൽ എതിർക്കാം. അതു വരെ നിലനിന്നിരുന്ന ജീവിതത്തെ എഴുതിവച്ച അന്നത്തെ ഗ്രന്ഥങ്ങളിൽ നിന്ന് എന്നോട് എതിർക്കാം. അതിനുശേഷം എഴുതിയ ഗ്രന്ഥങ്ങളെയോ, അതിനുശേഷമുള്ള അനുഭവങ്ങളെയോ വച്ചിട്ട് മറുപടി പറയരുത്…. അത്ര മാത്രമേ നിർബന്ധമുള്ളൂ. അത് മര്യാദയുമാണെന്നാണ് എന്റെ ധാരണ. നിങ്ങളുടെ ജീവിത അനുഭവങ്ങൾ, നിങ്ങൾ ചുറ്റും കണ്ടത്…. നിങ്ങൾ അന്നത്തെ നില വരെ എഴുതിപ്പിടിപ്പിച്ച സദ്ഗ്രന്ഥങ്ങളോ…. അല്ലാത്ത ഗ്രന്ഥങ്ങളോ.. വിമർശന ഗ്രന്ഥങ്ങളോ ഉൾപ്പടെ ….. വായിച്ചതിന്റെ ഓർമ്മയിൽ നിന്ന് നിങ്ങൾക്ക് എതിർത്തു പറയാം. എന്റെ അറിവിൽ ഒരു നാല്പതു കൊല്ലം മുമ്പുള്ള ഹിന്ദുക്കളുടെ കുടുംബങ്ങിൽ ഇന്നു കാണുന്ന ഈ രീതികളൊന്നും ഉണ്ടായിരുന്നില്ല. വ്യത്യസ്ത ജാതികള് ഇതിനകത്ത് ഇരുപ്പുണ്ടെന്ന് ഞാൻ ഊഹിയ്ക്കുന്നു. അങ്ങിനെ ഊഹിയ്ക്കുന്നത് തെറ്റില്ലാന്ന് വിചാരിയ്ക്കുന്നു. ഹൈന്ദ ധർമ്മത്തിലെ ഏത് ജാതിയിൽ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ പറയാം.

ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് നിത്യ ആരാധനയ്ക്ക് ഉള്ള സ്ഥലങ്ങൾ ആയിരുന്നില്ല.
ഓലയിൽ എഴുതിവച്ചില്ലെന്നോ ….ദേവീ മാഹാത്മ്യം ഇല്ലെന്നോ …പുരാണങ്ങൾ എഴുതി വച്ചിരുന്നില്ലെന്നോ ഞാൻ പറഞ്ഞില്ല. ഞാൻ പറഞ്ഞത് അന്നത്തെ ജീവിത ക്രമവും ഇന്നത്തെ ജീവിത ക്രമവുമായി നിങ്ങൾ താരതമ്യം ചെയ്താൽ, നിങ്ങൾ ഇന്ന് അനുഷ്ഠിയ്ക്കുന്ന ദൈവീയ സമ്പ്രദായങ്ങൾ ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നത് എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. (23.12 mts). കുറച്ചുകൂടെ നല്ല ഭാഷയിൽ പറഞ്ഞാൽ നിങ്ങളുടെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ വച്ചുള്ള ആരാധനയ്ക്ക് അപ്പുറം, വീടുകളിലേയ്ക്ക് ഈ വിഗ്രഹങ്ങൾ എത്തിയിരുന്നില്ല എന്നുതന്നെയാണ് ഞാൻ പറഞ്ഞത്. എന്നുതന്നെയുമല്ല ക്ഷേത്രങ്ങളിൽ എന്തെങ്കിലും പുതുതായി ഉണ്ടാകുന്ന തേങ്ങയോ മാങ്ങയോ കൊണ്ടെ കൊടുക്കാൻ …പറ നിറയ്ക്കാൻ ഒക്കെ പോകുന്നതല്ലാതെ ഒരു നിത്യ ആരാധനയ്ക്ക് ഉള്ള സ്ഥലമായി നിങ്ങളുടെ കുട്ടിക്കാലത്ത് …. ആ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത് ക്ഷേത്രങ്ങൾ വികസിച്ചിരുന്നില്ല എന്നു തന്നെയാണ് ഞാൻ പറഞ്ഞത്.
ക്ഷേത്രാരാധന ഹിന്ദുക്കളുടെ ജനിതകത്തിൽ ഇല്ല.
അതുവരെ നിലനിന്നിരുന്ന ചരിത്രപ്രകാരം ക്ഷേത്രത്തിൽ ഹൈന്ദവരായ ആളുകൾക്ക് തന്നെ പ്രവേശനമുണ്ടായിരുന്നില്ല. ഇന്നും നിങ്ങളുടെ കുട്ടികളെയും കുട്ടികളുടെ കുട്ടികളെയും എടുത്താൽ, പ്രശ്നസങ്കുലമായ ഒരു ജീവിത ക്രമം വരുമ്പോഴോ … അധികാരത്തിന്റെ തലങ്ങളിലേയ്ക്ക് കയറുവാനുള്ള ഒരു വഴിയെന്നോ ഉള്ള നിലയ്ക്കല്ലാതെ, ക്ഷേത്ര ഭരണത്തിലും ക്ഷേത്ര ആരാധനയിലും പങ്കെടുക്കുവാനും, നിത്യമായി ക്ഷേത്രോ-ഉപവാസം ചെയ്യുവാനും, തല്പരരല്ല എന്നുള്ളതാണ് വസ്തുത. കാരണം നിങ്ങളുടെ ജനിതകത്തിൽ ക്ഷേത്രാരാധന ഉണ്ടെങ്കിൽ, ജനിച്ചു കഴിഞ്ഞ് ഏറെത്താമസിയാതെ ക്ഷേത്രത്തിൽ പോവുക എന്നു പറയുന്നത് ഒരു സംസ്കാരമായി മാറേണ്ടതും, എന്തെല്ലാം സംഭവിച്ചാലും ക്ഷേത്രം വിടാതിരിയ്ക്കേണ്ടുതുമാണ്.
ജനിതക വൈപരീത്യമുള്ള എല്ലാ ജാതികളിലും പെട്ട ഹിന്ദുക്കൾ
ക്ഷേത്രം കൊണ്ട് പ്രയോജനപ്പെട്ടിട്ടുള്ള ക്ഷേത്രത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി മുതലായവരായി കമ്മറ്റി അംഗങ്ങളായവരും, അവരുടെ ഭാര്യമാരും പിള്ളേരുമായിച്ചെന്ന് പ്രത്യേക ആനുകൂല്യങ്ങൾ നേടിയവരും പോലും, ഒരു പ്രശ്നമുണ്ടായിക്കഴിഞ്ഞാൽ യാതൊരു മടിയുമില്ലാതെ ക്ഷേത്രത്തിനു വിരുദ്ധമാവുകയും പിന്നീട് അവിടെ പോകാതിരിയ്ക്കുകയും, അത് തകർക്കാൻ ആസൂത്രണം ചെയ്യുകയും ചെയ്യാൻ തക്കവണ്ണം ജനിതക വൈപരീത്യമുള്ളവരാണ് കേരളത്തിലെ എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കൾ. (25.29 mts) ഏത് കല്ല് പ്രതിഷ്ഠിച്ച കാവായാലും, ഏതു തരത്തിലുള്ള പ്രതിഷ്ഠയായാലും, ഏതു തരത്തിലുള്ള ആരാധനാ സമ്പ്രദായമായാലും ഞാൻ പറഞ്ഞ കാര്യങ്ങളെ ശ്രദ്ധിച്ചു കേട്ടിട്ടു വേണം നിങ്ങള് അതിനോട് വിയോജിപ്പ് പ്രകടിപ്പിയ്ക്കാൻ. എന്നു പറഞ്ഞാൽ നിങ്ങളുടെ സംസ്കൃതിയ്ക്കകത്ത് ആരാധന എന്ന അംശത്തിൽ ഇത് ഉണ്ടെങ്കിൽ, അതിനോടുള്ള അനുഭാവം മാറിപ്പോകരുതാത്തതാണ് എന്നാണ് ഞാൻ പറഞ്ഞത്. (ആരോ എന്തോ ചോദിയ്ക്കുന്നു… )… അങ്ങിനെ വച്ച് പൂജിയ്ക്കുന്ന അപുർവ്വം വീടുകളെ എടുത്താൽ, അതാ വീട്ടിലെ കാരണവർ എന്നുള്ള നിലയിൽ ഒരാൾ ചെയ്തു പോരുന്ന ഒരു ചടങ്ങ് എന്നുള്ള നിലയ്ക്ക് അപ്പുറം, ആ വീടിന്റെ ഒരു ചടങ്ങായി മാറുകയോ, ബാക്കിയുള്ളവരെല്ലാം അതിൽ നിഷ്ഠാപൂർവ്വം പ്രവർത്തിയ്ക്കുകയോ ചെയ്യുന്നതായി കണ്ടിരുന്നുവോ നിങ്ങളുടെ കുട്ടിക്കാലം എന്ന് ആലോചിക്കുക.
– ആഡംബരങ്ങൾ ഉള്ള ക്ഷേത്രങ്ങളും ടൂറിസവും
അയാൾ മരിയ്ക്കാറാകുമ്പോൾ അതിൽപ്പെട്ട മറ്റൊരാളെ അതിന്റെ ചുമതല ഏൽപ്പിച്ചു കൊടുക്കുന്നു എങ്കിൽ അയാൾ തുടരുന്നു എന്നല്ലാതെ ആ വീട്ടിലെ മുഴുവൻ അംഗങ്ങളുടെയും ഒരു രീതി വിധാനമായി അതിനെ കാണാൻ പറ്റുമോ എന്നാണെന്റെ ചോദ്യം. അങ്ങിനെ നിങ്ങളുടെ ജനിതകങ്ങളിലേയ്ക്ക് ഒരു ഈശ്വര ആരാധന, പാരമ്പര്യസമ്മളിതമായി തന്നിട്ടുണ്ടെങ്കിൽ, ഏതെങ്കിലും ഒരാഴ്ചയിൽ, ഏതെങ്കിലും ഒരു ദിനത്തിൽ, ആഴ്ചയിൽ ഒരു ദിവസം എങ്കിലും, നിങ്ങൾ എല്ലാവരും കൂടെ കൂടുന്ന നിങ്ങളുടെ ഗ്രാമ ക്ഷേത്രങ്ങളോ നഗരക്ഷേത്രങ്ങളോ ഏതെങ്കിലും ഒന്ന് ഉള്ളതായിപ്പറയാമോ ??? ആഡംബരങ്ങൾ ഉള്ള ക്ഷേത്രങ്ങളിലേയ്ക്ക് അകലെ നിന്ന് ധാരാളം ആളുകൾ ടൂറിസം എന്നപേരിലോ, മറ്റു പല നേട്ടങ്ങളുടെയും പേരിലോ, മറ്റു വല്ലതുമൊക്കെ ഉണ്ടാക്കാനോ വേണ്ടി യാത്ര ചെയ്യുന്നതിനെ മാറ്റി നിർത്തിയാൽ ഇന്നും നിങ്ങളുടെ ക്ഷേത്രാരാധന സജീവവും സമ്പൂർണ്ണവും സമഗ്രവും ആണോ….. എവിടെപ്പോയാലും അയാളുടെ ജനിതകത്തിന് അകത്ത് കിടക്കുന്നത് മാറുകില്ല.…..
ജനിതകവും ക്ഷേത്രാരാധനയും
നിങ്ങളുടെ ജനിതകത്തിന് അകത്ത് ക്ഷേത്രാരാധന ഉണ്ടെങ്കിൽ നിങ്ങൾക്ക് അവിടെപ്പോയി ആരാധിയ്ക്കാതെ ജീവിയ്ക്കാൻ പറ്റില്ല. ഇടക്കാലത്ത് വച്ച് ചില വല്യമ്മമാർ, വൈതാളിക ഘട്ടത്തിൽ തൊഴുതു തുടങ്ങിയാൽ, അവർ തൊഴുകയും പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നതിനു ശേഷം, ഒരു മുപ്പത്തഞ്ചോ മുപ്പത്തെട്ടോ വയസ്സിനു ശേഷം ഏതെങ്കിലും പ്രശ്നം കൊണ്ട് സങ്കീർണ്ണമായി ആരാധിയ്ക്കാൻ തുടങ്ങിയ ഒരു സ്ത്രീ, ആരാധന തുടങ്ങിക്കഴിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞ്, അമ്മയെ പിന്തുടരുമ്പോൾ, അതിനു മുമ്പുള്ള കുഞ്ഞുങ്ങൾ അതിനെ എതിർക്കുന്നതായാണ് നിങ്ങളുടെ കുടുംബങ്ങളിൽ കാണുന്നത്. അത്രകണ്ട് സ്വാധീനം ജനിതകങ്ങളിൽ കയറിക്കൂടുമെങ്കിൽ നിങ്ങളുടെ പൂർവ്വികരെല്ലാം ആരാധിച്ചതാണ് ഈ ക്ഷേത്രങ്ങളും ക്ഷേത്ര കവാടങ്ങളും എങ്കിൽ, ഹിന്ദുക്കൾ എത്രത്തോളം എത്തേണ്ടതാണ് ഈ ക്ഷേത്രങ്ങളിൽ. First ജനിതകം വച്ചിട്ടാണ് ചോദിയ്ക്കുന്നെ.

വൈക്കത്തപ്പൻ
ഇന്ന് നിങ്ങൾ ഇവിടെ വന്നു ഈ പരിപാടിയ്ക്ക്. വൈക്കത്താണ് വന്നിരിയ്ക്കുന്നത്. പല ദേശങ്ങളിൽ നിന്നാ വന്നിരിയ്ക്കുന്നത്. ശരിയല്ല…. ഇവിടെയുള്ളവർ പത്തിൽ താഴയേ ഉള്ളൂ. ഈ നാട്ടുകാർ. ബാക്കി മുഴുവൻ നിങ്ങൾ വെളിയിൽ നിന്ന് വന്നവരാ. ചിലര് മുന്നൂറോളം കിലോമീറ്ററ് അപ്പുറത്തു നിന്ന് വന്നവരാ….. ഒരു ആറ് പേരെങ്കിലും. ഈ മുന്നൂറോളം കിലോമീറ്ററ് അകലെ നിന്ന് വന്നിട്ടു പോലും ഈ ക്ലാസ്സിലേയ്ക്ക് നേരിട്ട് കേറി വരണം, ഈ ക്ലാസ്സ് attend ചെയ്യണം എന്നല്ലാതെ, അവിടെ ഒരു വൈക്കത്തപ്പൻ ഉണ്ടെന്നും, ഒരു പ്രാചീന ക്ഷേത്രമാണെന്നും, പണ്ട് കണ്ടിട്ടില്ലെന്നും തോന്നിയിട്ട് രാവിലെ പോയി ആ ക്ഷേത്രക്കുളത്തിൽ ഇറങ്ങി കുളിച്ച് ഈറനുടുത്ത്, ആ ക്ഷേത്രത്തിൽ പോയൊന്ന് തൊഴുത് എല്ലാം ഒന്നു കണ്ടു വരാമെന്ന് വിചാരിച്ച എത്ര ഹിന്ദു ഇതിനകത്ത് ഇരിപ്പുണ്ട്. കാരണം നിങ്ങളുടെ ജനിതകത്തിന് അകത്ത് അതില്ല.
എതിർപ്പും വളർച്ചയും
എന്റെ അഭിപ്രായം അതല്ല… അവർക്കുമുമ്പും ഇതില്ല. …. അവർക്കു മുമ്പും ഇതില്ല. ബ്രിട്ടീഷുകാരോ മറ്റുളളവരോ എതിർത്താൽ ജനിതകസംസ്കൃതി ഇരട്ടി ശക്തിയോടെ ഉണർന്നു വരേണ്ടതാണ്. ലോകത്തിൽ ഏത് ജനിതക ആരാധനാ സമ്പ്രദായങ്ങളും എതിർക്കുന്തോറും വളർന്നതല്ലാതെ തളർന്നതായി ചരിത്രത്തിൽ ഇല്ല. എതിർപ്പ് പ്രസ്ഥാനങ്ങളെയും ആരാധനാ സമ്പ്രദായങ്ങളേയും വളർത്തുകയല്ലാതെ തകർക്കാൻ പര്യാപ്തമല്ല. നിങ്ങൾ ഇന്ന് ആരാധന സമ്പ്രദായങ്ങൾ തുടങ്ങുന്നു എങ്കിൽ അത് സെമറ്റിക്ക് സമ്പ്രദായങ്ങളെ പിന്തുടർന്നത് മാത്രമായിരിയ്ക്കും. പല ക്ഷേത്രങ്ങളിലും പല തരം ബലികൾ ഇടക്കാലങ്ങളിൽ ഉണ്ടായിട്ടുണ്ടാവും. അങ്ങിനെ ഒരു ബലി ഒരു സാമൂഹ്യ ആരാധനയുടേയും ഒരു ജനിതക വിശ്വാസത്തിന്റേയും പേരിലാണെങ്കിൽ അവയെ മാറ്റിമറിയ്ക്കാൻ ഗവണ്മെന്റുകൾക്കോ നിയമനിർമ്മാണങ്ങൾക്കോ സാദ്ധ്യമല്ല. താല്ക്കാലികമായി ചില വൈതാളികന്മാർ കാട്ടിക്കൂട്ടിയത് മാത്രമാണെങ്കിൽ, ജനജീവിതം അതിന് എതിരാവുകയും ഒരിക്കലും അത് തുടരാൻ പറ്റാതെ വരികയും ചെയ്യും. അതൊക്കെ താല്ക്കാലികമായി ആരെങ്കിലും ഒന്നോ രണ്ടോ പേർ ജനങ്ങളെ സ്വാധീനിച്ചു നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ …. അത് തെറ്റാണെന്നു വേറെ ഒരാൾ വന്നു പറഞ്ഞുകഴിഞ്ഞാൽ ഉടനെ ജനങ്ങൾ എല്ലാം അയാളുടെ കൂടെ കൂടുവാനും ആ ആരാധനാ സമ്പ്രദായങ്ങളെ നിഷേധിയ്ക്കുവാനും ജനത തയ്യാറാകുന്നുവെങ്കിൽ അവർക്കു കൂടി അത് ഇഷ്ടമല്ലാ എന്നുള്ളതിന്റെ ബാക്കിപത്രമാണ്.
അതല്ലാതെ പരിഷ്ക്കാരികളായ ആളുകൾ കൊണ്ടുവന്നതു കൊണ്ടല്ല ആ പരിഷ്ക്കാരങ്ങൾ നടപ്പിലായത്. അതിന്റെ പേരും പ്രശസ്തിയും പരിഷ്ക്കാരികളായ ആളുകൾക്ക് ലഭിച്ചു എന്നു വരാം. പക്ഷെ പരിഷ്ക്കാരികളായ ആളുകൾ കൊണ്ടുവരുന്ന നിയമങ്ങളെ ജനങ്ങൾ സ്വീകരിയ്ക്കണമെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് അതിനോട് എതിർപ്പുണ്ടാവണം. ….മ്ച്ച്…. മനസ്സിലായില്ല…നിലനില്ക്കുന്ന ഒരു ആരാധനാ സമ്പ്രദായത്തോട് ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ മാത്രമാണ് ജനങ്ങൾ അവ നിർത്താൻ പ്രേരണയായിത്തീരുന്നത്. നാട്ടിൽ ഏതൊരു ആരാധനയും, ഇന്ന് ജനാധിപത്യം നടക്കുന്ന കാലഘട്ടത്തിൽ പോലും …മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടു വന്ന ഗവണ്മെന്റുകൾ ആയാൽ പോലും …. ധിഷണാശാലികളായ സാമൂഹ്യ പ്രവർത്തകരുടെ നിർലോഭമായ പിന്തുണ ലഭിച്ചാൽക്കൂടി….. എതെങ്കിലും മതത്തിന്റെ തെറ്റായ ഒരു ആരാധനയോ ആചാരമോ സാമൂഹ്യ ദ്രോഹം ആയിരുന്നാൽ പോലും, ആ ജനങ്ങൾ ഒന്നിച്ചാണ് ആരാധിയ്ക്കുന്നതെങ്കിൽ നിർത്തിവയ്ക്കാനാവില്ല. തൊട്ടാൽ അവരവിടെ ഉണ്ടാവില്ല. കാരണം അത് ജനങ്ങളുടെ ജനിതകത്തിന് അകത്തു കിടക്കുന്ന വിശ്വാസങ്ങളാണ്. ആ വിശ്വാസങ്ങൾ ജനിതകപരമായി സ്വീകരിയ്ക്കുന്ന അറിവ് നേടുമ്പോൾ അത് ശക്തമാകുന്നു സമൂഹത്തിൽ. മറിച്ച് നിങ്ങളുടെ ആരാധനാ സമ്പ്രദായങ്ങൾ നിങ്ങളുടെ ജനിതകത്തിന്റെ വിശ്വാസ സീമയിലേയ്ക്ക് കടന്നിട്ടുള്ളതാണെങ്കിൽ ഞാൻ പറഞ്ഞത് അടിസ്ഥാനപരമാണ്. (32.45 mts out of 54.25 mts)
ക്ഷേത്ര നിർമ്മിതി ….. (Temple Architecture)
രണ്ട് നിങ്ങളുടെ ക്ഷേത്ര സങ്കേതങ്ങൾ ഒന്നും സാമൂഹ്യ ആരാധനയ്ക്ക് ഉപയുക്തമാകുമാറല്ല രൂപ കല്പന ചെയ്തിരിയ്ക്കുന്നത്. വൈക്കം ക്ഷേത്രത്തിലേയ്ക്ക് ചെന്നാൽ അതിനൊരു ഗർഭഗൃഹം ഉണ്ടാവും. അകത്തു കേറീട്ടുണ്ടോ … ഇല്ല…. ഒരു ഗർഭഗൃഹം ഉണ്ടാവും…. അതിനു മുമ്പിൽ ഒരു മുഖമണ്ഡപം ഉണ്ടാവും. അത് കഴിഞ്ഞാൽ ഒരു നാലമ്പലം വന്ന് കൂടുന്ന വാതിലിന്റെ അവിടെ ആ ശ്രീകോവലിന്റെ നടയെ മറയ്ക്കുമാറ് വളരെ ഉയരമുള്ള ഒരു ബലിക്കല്ല് ഉണ്ടാവും. വളരെ ഉയരമുള്ള…. ആ ബലിക്കല്ലിന് ഇപ്പുറത്ത് നിന്നാൽ അകത്ത് കത്തുന്ന വിളക്കും ഭഗവദ് വിഗ്രഹവും എല്ലാം….. പൂർണ്ണശോഭയോടെ കാണാൻ എന്തായാലും പറ്റില്ല. അവിടെ നിന്നു കുറച്ചുകൂടെ മുമ്പോട്ടു വന്നാൽ ഒരു കൊടിമരം ഉണ്ടാവും. കൊടിമരവും അതിന്റെ ചുറ്റും ഉള്ള തറയും എല്ലാം കൂടെ നില്ക്കുന്നതിന് ഇപ്പുറത്ത് നിന്നാൽ, ആ മുൻവശത്തെ മുഖപ്പന്തലിന് മുമ്പിൽ നിന്നാൽ ഇതൊന്നും കാണാൻ പറ്റില്ല. പിന്നെയുള്ളത് ഒരു ഗോപുര വാതിൽ ആണ്. അതിന് വെളിയിൽ നിന്ന് എന്തു കാണാനാണ്.
ശ്രീകോവിൽ എന്നു പറയുന്ന ഗർഭഗൃഹത്തിന്റെ ഏറ്റവും അകത്ത് ഒരു വാതില്…. അതിന് ഇപ്പുറത്ത് ഒരു വാതില്… അതിന് ഇപ്പുറത്ത് ഒരു വാതില്… മൂന്ന് വാതിലുകളോടു കൂടിയ ഗർഭഗൃഹത്തിലെ പ്രതിഷ്ഠ ഇരിയ്ക്കുന്ന സ്ഥലം കഴിഞ്ഞാൽ രണ്ട് അറകൾ ഉണ്ടാവും. വൈയ്ക്കമാ ഞാൻ പറയുന്നത്. ചില കലശവും മറ്റും നടക്കുമ്പോൾ മാത്രം അകത്തെ വാതിലുകൾ അടച്ച് അതിന്റെ ഇടയിൽ എല്ലാം ബ്രാഹ്മണർ നിന്ന് തുറക്കണ്ട സമയത്ത് ഓരോന്നായി തുറന്നു തരും. അല്ലാത്തപ്പോൾ ആ ഒരു വാതിൽ മാത്രമായിരിയ്ക്കും നടയടയ്ക്കുമ്പോൾ അടയ്ക്കുന്നത്. അകത്തെ ഗർഭഗൃഹത്തിന്റെ ആദ്യത്തെ വാതിൽ മാത്രം. ബാക്കി തുറന്നായിരിയ്ക്കും കിടക്കുന്നത്. ദീപാരാധനാ സമയത്തെല്ലാം. അല്ലാത്ത വിശേഷാവസരങ്ങളിൽ മൂന്നു വാതിലുകളും അടയ്ക്കും. (34.57 mts) ഞാൻ പറയുന്നത് കണ്ടിട്ടുള്ളവർ ആരും ഇല്ല. മൂന്നെണ്ണമാണ് സാധാരണ ഉള്ളത്. ഇനി രണ്ടെണ്ണം ഉണ്ടെന്നുള്ളത് സമ്മതിയ്ക്കുന്നു…. ഇനി ആ രണ്ടെണ്ണം എടുത്താൽത്തന്നെ ഈ ഇടയിലൂടെ വേണം ഭഗവാനെ നോക്കിക്കാണാൻ. ഇങ്ങിനെ കൃത്യമായി ഒരു വാതില് നീളത്തിൽ വച്ചിട്ട് അതിന്റെ അറ്റത്തു വച്ചാൽ അങ്ങേ സൈഡിലോയ്ക്കോ ഇങ്ങേ സൈഡിലേയ്ക്കോ പോയാൽ അതിനകത്തുള്ളതൊന്നും കാണാൻ പറ്റില്ല. … agreed. …. അത്രയും സമ്മതമാ….നേരെ മാത്രമേ കാണാൻ പറ്റൂ….മുമ്പിലേയ്ക്ക് ഒരു സോപാനം …രണ്ട് സോപാനപ്പടികളാണ് വരുന്നത്. ശരിയാണ്….. ആ സോപാനപ്പടിയ്ക്ക് രണ്ട് സൈഡാണ് വരുന്നത്….. അതിന് മുമ്പില് ….നടുക്കായിട്ട് ഒരു ചെറിയ കല്ലുണ്ട്. അത് ചവിട്ടാനും പറ്റില്ല. അതിനും മുഖമണ്ഡപത്തിനും ഇടയിൽ ശരീരത്തിൽ സ്പർശിയ്ക്കാതെ നിന്നു തൊഴാൻ എത്രപേർക്കു പറ്റും. (35.54 mts)

നേരെ നിന്നല്ല….രണ്ട് സൈഡിൽ നിന്ന്…. സൈഡിൽ നിന്നാൽ എത്ര പേർക്ക് പറ്റുമെന്നാണ് ചോദ്യം. മാക്സിമം മൂന്നും മൂന്നും ആറ് പേർക്ക് നില്ക്കാം. നല്ല തള്ളലിൽ നിന്നാൽ മൂന്നും മൂന്നും ആറ് പേർക്ക് നില്ക്കാം. മര്യാദയ്ക്ക് നിന്ന് തൊഴാൻ. ഒരു ഗ്രാമത്തിലെ ജനതയുടെ മുഴുവൻ ആരാധനാ സ്ഥലമാണെങ്കിൽ, അവിടുത്തെ മുഴുവൻ പേരും നിത്യവും വന്ന് ആരാധിച്ചു പോകുന്നതാണെങ്കിൽ എത്ര മണിക്കൂറ് കൊണ്ട് മുഴുവൻ പേർക്കും ആരാധിച്ചു പോകാൻ പറ്റും. എത്ര മണിക്കൂറാണ് നിങ്ങളുടെ ക്ഷേത്രത്തിലെ പൂജയും തൊഴാനുള്ള സൗകര്യങ്ങളും ഉള്ളത്. അപ്പോൾ അതിന്റെ construction തന്നെ നിങ്ങളെ …നിങ്ങൾ ആരാധിയ്ക്കുവാൻ ഉദ്ദേശിച്ചല്ല.
നിങ്ങളുടെ ചരിത്രകാരന്മാരോ, നിങ്ങളുടെ പണ്ഡിതന്മാരോ, നിങ്ങളുടെ സാഹിത്യനായകന്മാരോ, …നിങ്ങളുടെ ബുദ്ധിജീവികളോ, നിങ്ങൾ തന്നെയോ ഒരിക്കലും ആലോചിയ്ക്കാതെ വിശ്വസിയ്ക്കുന്ന വിശ്വാസത്തിന്റെ ഒട്ടേറെ തെറ്റായ സങ്കല്പങ്ങൾ ഉണ്ട് എന്ന് ആദ്യം നിങ്ങളെ തിരിച്ചറിയിച്ചിട്ടുവേണം സനാതന ധർമ്മത്തിന്റെ പ്രസക്തിയെക്കുറിച്ച് പറയാൻ.

ക്ഷേത്രാരാധനയും സെമറ്റിക്ക് മതങ്ങളുടെ സ്വാധീനവും
ഒന്ന് നിങ്ങൾ ക്ഷേത്രങ്ങളിലേയ്ക്ക് പതിവായി പോയിരുന്നില്ല. പോകുന്നത് നിങ്ങളുടെ ശീലത്തിലില്ല. നിങ്ങള് പോകാൻ തുടങ്ങിയത് സെമറ്റിക്ക് മതങ്ങൾ ക്ഷേത്രത്തെ അവരുടെ ആരാധനാ സ്ഥലങ്ങളിൽ പോകുന്നത് കണ്ട് അനുകരിച്ചത് മാത്രമാണ്. അഥവാ മാനസികമായ നിങ്ങളുടെ മത പരിവർത്തനത്തിന്റെ ചിഹ്നം മാത്രമാണ് ഇന്നത്തെ നിങ്ങളുടെ ക്ഷേത്ര ആരാധനകൾ.
പേരു മാറാതെ മത്തായിയെന്നും ചാക്കോയെന്നും നിങ്ങളുടെ പേരു മാറാതെ, ഗോപാലനും ശങ്കരനും മാനസികമായി മതം മാറിയതിന്റെ തള്ളൽ മാത്രമാണ് ക്ഷേത്രങ്ങളിൽ ഇന്ന് കാണുന്നത്. അതിന്റെ വൈകാരികതയാണ് അറിവില്ലാതെ നിങ്ങൾ അവിടെ നിന്ന് ഉൾക്കൊള്ളുന്നതും. അനുഭവവിരുദ്ധമായി എന്തെങ്കിലും ഞാൻ പറഞ്ഞുവെങ്കിൽ, സാമ്പ്രദായിക മര്യാദ ലംഘിച്ചു പറഞ്ഞു എങ്കിൽ നിങ്ങൾ selected ആയിട്ടുള്ള കുറെ ആളുകളെ ഉള്ളൂ…. നന്നായി പ്രതികരിയ്ക്കാം.
നായന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല.
ആർക്കും ചെന്ന് അവിടെ കേറി പൂജ വരെ ചെയ്യാമെന്നുള്ളത് വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. എത്ര കാലമായിട്ടുണ്ടാവും അവ അങ്ങിനെയായിട്ട്….. അതാണ് അതിന്റകത്തെ പ്രശ്നം. ഒന്നാമത്തെ കാര്യം ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടായിരുന്നില്ല. നായർ വരെയുള്ള വിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. തൊഴാൻ അകത്തേയ്ക്ക്…….. ആദ്യം നിങ്ങൾ പൂർണ്ണമായി അംഗീകരിച്ച് കഴിഞ്ഞു എങ്കിൽ ഞാനതിന്റെ രണ്ടാം ഭാഗത്തേയ്ക്ക് കടക്കാം.
അതിനു മുമ്പ് ആ അമ്മ ചോദിച്ച ചോദ്യം പ്രസക്തമാണ്. നമ്മള് കേട്ട് അറിഞ്ഞ് പോന്നിരിയ്ക്കുന്നത്, അടുത്തകാലത്ത്, പൗരാണിക കാലത്ത് അല്ല…. വള്ളത്തോളിന്റെ കവിതയിലോ മറ്റുള്ളിടത്തോ ഒക്കെ കാണുന്നത്…. ഈറനായി ചുരുൾത്തുമ്പിൽ കെട്ടിയ കരിംകൂന്തൽ കാറിനാൽ… മറഞ്ഞ നിതംബ ബിംബത്തോടും ശുഭ്ര വസ്ത്ര അലങ്കാര ചേലൊടും വിളങ്ങിനാർ … അ … അത്ഭുതാംഗിമാർ അങ്ങിങ്ങ് അപ്സരസ്സുകൾ പോലെ. ഇങ്ങിനെയൊക്കെ ചില്ലറ കവിതയൊക്കെ വായിച്ചിട്ടുണ്ടാവും. അങ്ങിനെയുള്ളതിന്റെ അടിസ്ഥാനത്തിൽ ആധുനിക കാലത്ത് … അതാണ് ഞാൻ പറഞ്ഞത്, ഞാനാദ്യം പറഞ്ഞവരുടെ പത്തുവയസ്സുവരെയുള്ള കാലഘട്ടങ്ങളിലെ സാഹിത്യവും കലയും മാറ്റി വച്ചിട്ട് അതു വരെയുള്ള ശാസ്ത്ര ഗ്രന്ഥങ്ങളെയും, അവരുടെ അനുഭവങ്ങളെയും, അവർ കേട്ടു പോന്നവേയും ആസ്പദമാക്കി നോക്കിയാൽ എന്ന് ആദ്യം പറഞ്ഞു.

വൈക്കം സത്യഗ്രഹത്തെ പരാമർശിയ്ക്കുന്നു….പരിഹസിയ്ക്കുന്നു.
രണ്ടാം ഭാഗമായി സാഹിത്യത്തെയും കലയെയും പിന്നീട് വന്നിട്ടുള്ള പുരോഗതിയെയും ആസ്പദമാക്കി നോക്കിയാൽ ഈ ചിന്ത നല്ല പോലെ സമൂഹത്തിൽ ഉണ്ട്. 1937-ൽ മാത്രമാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാവുന്നത്. അതുവരെ ഇവിടുത്തെ സാധാരണക്കാരുടെ പ്രവേശനം ഉള്ള സങ്കേതം ആയിരുന്നില്ല ക്ഷേത്രങ്ങൾ. ക്ഷേത്രവും പരിസരങ്ങളും അതീവ വിജനങ്ങൾ ആയിരുന്നു. ഇവിടുന്ന് ഇറങ്ങി നേരെ ആ വഴിയിലേയ്ക്ക് ചെന്നാൽ E V Ramasway Naicker-റുടെയും മന്നത്തു പപ്പനാഭന്റെയും …ങ്ഹ.. കേളപ്പന്റെയും …മറ്റേ ടി.കെ മാധവന്റെയും ഒക്കെ സംഭാവനകൾ അവിടെ എഴുതിവച്ചിട്ടുണ്ട്. ഇതിനകത്ത് മറ്റുള്ളവരെ കേറ്റാൻ ചെയ്ത സമരങ്ങളുടെ. ഗാന്ധിയുടെയും…മ്ച്ച്…. വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും ഒക്കെ അത്രയ്ക്ക് നീണ്ട കാലത്തല്ല. അതിന്റെ രജത രേഖകൾ എല്ലാം അവിടെ ഉണ്ട്…. (40.11 mts)

തിരുവല്ല ശ്രീവല്ലഭ ക്ഷത്രം, വടക്കുംനാഥ ക്ഷേത്രം
അങ്ങിനെ ആണെങ്കിൽ ക്ഷേത്രം സാമൂഹ്യ ആരാധനയുടെ കേന്ദ്രം ആയിരുന്നില്ല. ഇത്രയും കോടിക്കണക്കിനു രൂപ മുടക്കി….ചുരുക്കം ചിലർക്ക് കേറാൻ വേണ്ടി… ഇന്നല്ല… അന്നാണെങ്കിലും …. (ആരോ ചോദിയ്ക്കുന്നു….) … എല്ലാ ക്ഷേത്രങ്ങളും ….മഹാക്ഷേത്രങ്ങൾ എല്ലാം… ഇന്നാണ് ചുരുങ്ങിയത്. ലേപാക്ഷി എന്ന ക്ഷേത്രത്തിന് ഏഴ് കോട്ടമതിലുകളും കിടങ്ങും ഉള്ളതാണ്. ഏതാണ്ട് അഞ്ഞൂറ് ഏക്കറിൽ കൂടുതൽ ക്ഷേത്രം തന്നെയാണ്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം അതൊന്നു ചുറ്റാൻ ഒരു കിലോമീറ്റർ നടക്കണം. വടക്കുംനാഥനെ നോക്കിയാൽ അതിൽക്കൂടുതലാണ്. വൈയ്ക്കത്തമ്പലം നോക്കിയാലും മോശമല്ല. അതിന്റെ വലിപ്പം ഒക്കെ കുറയ്ക്കുക മാത്രമാണ് ഇന്ന് ചെയ്തിട്ടുള്ളത്.
വീടുകൾ രണ്ടു മുറിയും ഒരു അടുക്കളയും ഉള്ളവയായി രണ്ടേക്കറിലും പത്തേക്കറിലും നിലകൊള്ളുമ്പോൾ ക്ഷേത്രങ്ങൾ അനേകം ഏക്കർ ഭൂമിയിൽ അനേകം ഏക്കറിൽ വിസ്തരിച്ചു കിടക്കുന്ന വലിയ എടുപ്പുകളോടു കൂടിയവയും രാജകൊട്ടാരങ്ങൾക്കു പോലുമില്ലാത്ത കോട്ടമതിലോടു കൂടിയവയുമായിരുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രം നോക്കിയാലും മതി. പത്മനാഭപുരം പാലസ്സിനോ …പത്മനാഭപുരം പാലസ്സിനോ…. കവടിയാർ പാലസ്സിനോ…. ഒന്നും കോട്ടമതിൽ ഇല്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് അകത്തൂടെ ആളു സഞ്ചരിയ്ക്കാവുന്ന കോട്ടയുണ്ട്…. ഇത്രയും വലിയ കോട്ടയും, ഇത്രയും സൗകര്യങ്ങളും, ഇത്രയും എടുപ്പുകളും ഒക്കെയുള്ള വിപുലമായ ക്ഷേത്രത്തിൽ സാമൂഹ്യ ആരാധനയ്ക്ക് ഇടയുണ്ടായിരുന്നില്ല എന്നു മാത്രമല്ല….(42.12 mts)… അതിന്റെ അകത്ത് പണിത് വച്ചിരിയ്ക്കുന്ന…. ശില്പമാതൃക പ്രകാരം ഒരു ഗ്രാമത്തിലെ പതിനഞ്ചു പേർക്കെങ്കിലും തൊഴുതുമാറാൻ പറ്റുന്ന വിധത്തിലായിരുന്നില്ല.

1937 (1936)
അതുകൊണ്ട് ഹൈന്ദവ ധർമ്മത്തിൽ ഈ ആരാധനാ സമ്പ്രദായം നൂറ്റാണ്ടുകൾ പഴക്കമുള്ളതല്ല. മുപ്പത്തേഴിന് ശേഷമുള്ളതാണ്. ഇത്രയും കാര്യം ഞാൻ പറഞ്ഞത് നിങ്ങളുടെ അറിവിലും അന്വേഷണത്തിലും പഠനത്തിലും ശരിയാണ് എങ്കിൽ അടുത്തതിന് ഉത്തരം എനിയ്ക്ക് ഉണ്ട്. ശരിയാണെന്ന് ഇരിയ്ക്കട്ടെ, എന്നു പറഞ്ഞ് നിങ്ങളെ തട്ടിപ്പിലേയ്ക്ക് കൊണ്ടുപോകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ അനുഭവപ്രകാരം നിങ്ങൾ ആലോചിച്ച് നിങ്ങളുടെ ബുദ്ധിയിൽ ഇത്രയും കാര്യം ശരിയാണോ. ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ മക്കളെയും, നിങ്ങളുടെ സമ്പ്രദായങ്ങളെയും, നിങ്ങളുടെ സമുദായങ്ങളേയും, നിങ്ങളുടെ കീഴിൽ വരുന്നവരേയും, നിങ്ങൾ ഇടപെടുന്നവരേയും വഞ്ചിയ്ക്കുകയും തെറ്റിദ്ധരിപ്പിയ്ക്കുകയും അല്ലേ ഇക്കാലമത്രയും ചെയ്തത്. അതിന്റെ പാപത്തിൽ നിന്ന് എങ്ങിനെയാണ് സാമൂഹികമായി നിങ്ങൾ മോചനം നേടുക.
ഒരു മനുഷ്യൻ അവന്റെ ചുറ്റും ഉള്ള കാര്യങ്ങളിലേയ്ക്ക് ഏതുതരം ആരാധനാ സമ്പ്രദായത്തിന് പോകുമ്പോഴും ഒന്നുങ്കിൽ അത് പാരമ്പര്യമായി അനേക നൂറ്റാണ്ടുകളിൽ കൊണ്ടുവന്നതാണ് എന്നോർത്ത് അത് ചെയ്യാൻ പോകുന്നു. ഇല്ലെങ്കിൽ പുതുതാണ് ഒരണ്ണമെങ്കിൽ അത് ശരിയാണ് അത് ആവശ്യമാണ് എന്നറിഞ്ഞിട്ട് പോകുന്നു. രണ്ടും എനിയ്ക്ക് സമ്മതമാണ്. രണ്ടുമല്ല നിങ്ങൾ പോയ വഴി എന്നുള്ളതാണ് ഞാൻ പറഞ്ഞതിന്റെ സാരം. പാരമ്പര്യ വഴിയേ നിങ്ങളുടെ പൂർവ്വികർ പോയ വഴിയല്ല ഇതെന്നു ഞാൻ പറഞ്ഞുതന്നതിനെ നിങ്ങൾക്ക് നിഷേധിയ്ക്കാൻ ആവുന്നില്ല. നിങ്ങളുടെ എല്ലാ ബുദ്ധിയും ഉപയോഗിയ്ക്കാം….
ആരാധനയ്ക്കോ ആനന്ദത്തിനോ …..
ഓരോ ഗോത്രവർഗ്ഗങ്ങളുടേയും ക്ഷേത്രങ്ങളിൽ ആ ഗോത്രവർഗ്ഗം മുഴുവനായി തൊഴാൻ പോയിരുന്നില്ല. ആരാധിയ്ക്കാൻ പോയിരുന്നില്ല…. പ്രത്യേക ദിവസത്തെ ഉത്സവത്തിനു മാത്രമേ … അല്ല ആ ഉത്സവത്തിനു ആരാധിയ്ക്കാൻ അല്ല പോകുന്നേ. ആനന്ദിയ്ക്കാനാണ് പോകുന്നെ…..
ഉത്സവ വാണിഭം
ആരാധനയും ആനന്ദവും തമ്മിൽ വ്യത്യാസമുണ്ട്. എല്ലാ സാധനങ്ങളും വാങ്ങാൻ പോകുന്നു. എല്ലാ ഉത്സവപ്പറമ്പുകളിലും ആ നാട്ടിലെ മുഴുവൻ സാധനങ്ങളും വില്പനയ്ക്ക് എത്തും. പൗരാണിക കാലം മുതൽ…. വൈക്കം, ഏറ്റുമാനൂർ, കോട്ടയം, സംക്രാന്തി, കടുത്തുരുത്തി, ഇവിടെയെല്ലാം ഉത്സവ വാണിഭം തകർത്താണ് ഉണ്ടായിരുന്നത്. അതിന് പ്രാചീനതയുണ്ട്. ഉത്സവസമയത്ത് എല്ലാവരും കൂടിയിരുന്നു എന്നുള്ളതും, അവശരായവരും അകത്ത് പ്രവേശനമില്ലാത്തവർക്കും വേണ്ടി പുറത്തു നടന്നിട്ടുള്ള ചില ചടങ്ങുകളും, അകത്ത് പ്രവേശനമുള്ളവർക്കു വേണ്ടി അകത്ത് മാത്രമുള്ള സാങ്കേതിക കലകളും, നിങ്ങളിലെ ബ്രാഹ്മണർ അതിനോട് ചേർന്നു നില്ക്കുന്ന ചില സമുദായങ്ങൾ ഒഴിച്ചുള്ളവർക്ക് സാങ്കേതിക കലകൾ കാണാൻ അവസരങ്ങള് കിട്ടിയത് 1937-ന് ശേഷമാണ്.
ക്ഷേത്രകലകൾ
കഥകളി, കൂടിയാട്ടം, കൂത്ത് ഇത്തരം കലകൾ ഒന്നും ക്ഷേത്രത്തിന്റെ ഉപാസനാ കലകൾ എന്ന നിലയിൽ മതിൽക്കകത്ത് മാത്രം നടത്തിയിരുന്നതുകൊണ്ട് അകത്ത് പ്രവേശനം ഇല്ലാത്ത ജനതയ്ക്ക് കാണാൻ പോലും അവസരം ഉണ്ടായിരുന്നില്ല. പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്ന കലകൾ ഒക്കെ മറ്റുള്ളവയായിരുന്നു. അകത്തുള്ളവൻ പുറത്തെ കലകൾ കാണുവാനും, പുറത്തുള്ളവൻ അകത്തെ കലകൾ കാണുവാനും ഇടയായപ്പോൾ വന്ന സങ്കീർണ്ണത സംസ്കൃതിയ്ക്ക് വന്ന വഴിത്തിരിവിന്റെ വലിയൊരു ലോകമാണ്. അത് ഞാനിപ്പോൾ ചർച്ച ചെയ്യാൻ ഉദ്ദേശിയ്ക്കുന്നില്ല. നിങ്ങള് പറഞ്ഞാലും. കാരണം അതെന്റെ വിഷയം മാറും. വിഷയത്തിൽ അടുക്കോടെ നിന്നില്ലെങ്കിൽ ഇത് തീരില്ലാ എന്നുള്ളതുകൊണ്ട് ഞാനതിലേയ്ക്ക് ഇപ്പോൾ കടക്കുന്നില്ല. അതിലും വ്യക്തമായ ധാരണകൾ എനിയ്ക്കുണ്ട്. അങ്ങിനെ ആയിരുന്നു എന്ന് നിങ്ങൾ സമ്മതിയ്ക്കുന്നുമുണ്ട്. കാരണം വൈക്കം അതിന് സാക്ഷിയാണ്. (46.11 mts)
എന്റെ ഓർമ്മ ശരിയാണെങ്കിൽ വൈക്കത്താണ് ദേവസ്വം കമ്മീഷണർ അനൗൺസ് ചെയ്യേണ്ടി വന്നത്. എല്ലാവരും ശാന്തരായി ഇരിയ്ക്കണമെന്ന്. കാരണം നരസിംഹമൂർത്തി രംഗത്ത് സ്റ്റേജിലേയ്ക്ക് വരുമ്പോൾ … എന്റെ ഓർമ്മ ശരിയാണെങ്കിൽ നാക്കു വരയ്ക്കണ്ടാത്ത കഥകളി നടൻ ആണന്ന് നരസിംഹമായി വേഷമിട്ടത്. അദ്ദേഹത്തിന്റെ തിരശ്ശീലയിൽ പിടിച്ചുള്ള ഗോഗ്വാ വന്നപ്പോഴേക്ക്, പായും കുട്ടിയുമായി വന്ന് കിടന്നുറങ്ങിയിരുന്ന ജനങ്ങൾ എഴുന്നേറ്റ് ഓടാൻ തുടങ്ങിയ ഒരു സംഭവമുണ്ട്. അതിന് സാക്ഷ്യം നിന്നത് വൈക്കമാണ്. ക്ഷേത്രപ്രവേശനം കഴിഞ്ഞുള്ള ആദ്യത്തെ കഥകളി. ഉറങ്ങിക്കിടക്കുന്നവരാണ് ചാടി എഴുന്നേറ്റ് ഓടിയത്. മണിക്കൂറുകൾ വേണ്ടി വന്നു അവരെ ഒന്ന് ശാന്തമാക്കാൻ. ആ സ്ഥലത്തിരുന്നു തന്നെയാണ് ഞാൻ ഇത് പറയുന്നത് എന്നുള്ളത് യാദൃച്ഛികമാവാം.
സങ്കേത കലകൾ
അപ്പോൾ ക്ഷേത്രകലകൾ എന്ന പേരിൽ അകത്തു കുറെ സങ്കേത കലകൾ ഉണ്ടായിരുന്നു. അതൊക്കെ അടുത്ത കാലത്തു മാത്രമാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ചത്. മനസ്സിലായില്ല….ഇന്നിപ്പോൾ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളിൽ ഒക്കെ ഈ കലകൾ പുതിയ രൂപത്തിലൊക്കെ അവതരിപ്പിയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ സങ്കേതങ്ങൾ മാറിയിട്ടും ഉണ്ട്. ഭഗീരഥന്റെ തപസ്സും, ശിവശീർഷത്തിലേയ്ക്ക് ഗംഗ വരുന്നതും, ആംഗികമായി അഭിനയിച്ച് ഫലിപ്പിയ്ക്കുവാൻ ഒരു കഥകളി നടൻ തുടങ്ങുമ്പോൾ, audience-ൽ ഇരിയ്ക്കുന്ന ബുദ്ധിജീവികളായ MSc-യും PhD-യും ഒക്കെയുള്ള ആളുകൾക്ക് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാവില്ല. വിളിച്ചിരുത്തിയത് കൊണ്ട് വന്ന് ഇരിയ്ക്കാതെ ഇരിയ്ക്കാനും പറ്റുകേല. മനസ്സിലായില്ല….
കഥകളി മുദ്രയെന്തെന്നറിയാത്ത നാട്ടുകാർ
ആധുനിക വിദ്യാഭ്യാസം വേണ്ട പോലെ ഉണ്ടെങ്കിലും മനോധർമ്മം ആടുമ്പോഴോ…. പാട്ടോടുകൂടി ആടുമ്പോഴോ അതെന്താണെന്ന് തിരിച്ചറിയാത്ത ഒരു ജനതയെ താല്ക്കാലികമായെങ്കിലും കൈയ്യിൽ എടുക്കണമെന്നു തോന്നുമ്പോൾ മാങ്കുളം വിഷ്ണുനമ്പൂതിരി ചുറ്റുപാടും ഒക്കെ ഒന്നു തപ്പിനോക്കിയിട്ട് ഇത് മനസ്സിലാകാതെ വരുന്നുവെന്ന് കണ്ടിട്ട്, ഇവൻ ഇരുന്ന് ഉറങ്ങുമല്ലോ എന്നു തോന്നിയിട്ട്, ഇവന്റെ കൈയ്യടിയും കൂടി വാങ്ങിയ്ക്കാൻ ഓടിച്ചെന്ന് സ്റ്റേജിന്റെ മൂലയ്ക്കുള്ള പൈപ്പ് ഓൺ ചെയ്ത് വെള്ളം ഒഴുക്കി കാണിയ്ക്കുന്ന നിലയിലേയ്ക്ക് കഥകളി മാറിയിട്ടുമുണ്ട്. കാരണം ഗംഗ ഒഴുകിവരുന്നതിനാ ഈ പൈപ്പ് കാണിയ്ക്കുന്നത്. മറ്റേത് മുദ്രകൊണ്ട് കാണിച്ച് ഫലിപ്പിയ്ക്കുന്ന ….മനസ്സിലായില്ല….
സെമറ്റിക്ക് പാരമ്പര്യത്തിലേയ്ക്ക് സ്വയം Downgrade ചെയ്യപ്പെട്ട കേരളത്തിലെ ഹിന്ദുജനത
ഒന്നാമത് കഞ്ചദളായത ലോചനേ എന്ന് ഒന്ന് വിളിയ്ക്കണമെങ്കിൽ, തറയോളം കുനിഞ്ഞ് ചെളിയും വെള്ളവും കാണിച്ച് ചെളിയിൽ നിന്ന് താമര വളർന്നു വരുന്നത് കാണിച്ച് താമര പൂ-വിരിയുന്നത് കാണിച്ച് ആ പൂവിന്റെ ദളം കാണിച്ച് ആ ദളം പോലുള്ള അക്ഷികളോടു കൂടിയവളേയെന്ന് വിളിയ്ക്കേണ്ടി വരുന്ന ഒരു കല. …മനസ്സിലായില്ല… അത് റിയാലിറ്റി ഷോ കാണുന്ന ലാഘവത്തോടെ കാണാനാവില്ല. അതിന്റെ സങ്കേതങ്ങളുടെ ഓരോ ഘട്ടവും ഓരോ ഇന്ദ്രിയങ്ങളിലും പ്രതിപാദിച്ച് കേറി വരേണ്ടി വരുമ്പോൾ, കലയെന്നത് പറയുന്നത് പോലും മനുഷ്യന്റെ പ്രാണാസൃതമായ തലങ്ങളിൽ വരെ ആസ്വദിപ്പിയ്ക്കാൻ പാകത്തിന് ഉണ്ടായ ക്ഷേത്ര ചുറ്റുപാടുകളിൽ നിന്ന് വന്ന കലയും സങ്കേതങ്ങളും സാധാരണക്കാരന്റെ ബൗദ്ധിക തലങ്ങളിൽ ആസ്വദിയ്ക്കാനോ അനുമിയ്ക്കുവാനോ കഴിയുന്നതായിരുന്നില്ല. അവയെ സാധാരണക്കാരന്റെ കലയായും, സാധാരണക്കാരന്റെ ആസ്വാദനമായും, സാധാരണക്കാരന്റെ ആരാധനയായും തെറ്റിദ്ധരിച്ച ഒരു ജനതയുടെ വിശ്വാസ പ്രമാണങ്ങൾ കേൾക്കുന്ന ചുരുക്കവും, അതിനെ അടിസ്ഥാനപ്പെടുത്തി അവർക്കുണ്ടാകുന്ന പരാഭവവും, അതിനെ അടിസ്ഥാനപ്പെടുത്തി ഒരു ജനത ജീവിതം കെട്ടിപ്പടുത്താൽ അതിൽ ഉണ്ടാവുന്ന പരാജയവും, സെമറ്റിക്ക് ജീവിതത്തിന്റെ ആനന്ദം കിട്ടാത്തതായ സെമറ്റിക്ക് പാരമ്പര്യത്തിന്റെ തെറ്റായ വാഗ്ദത്ത ഭൂമി മാത്രമായിരിയ്ക്കും.
താന്ത്രിക ക്ഷേത്രങ്ങളും ജ്ഞാനകാണ്ഡ ക്ഷേത്രങ്ങളും
വടക്കും തെക്കുമായുള്ള ഭേദം ….വിന്ധ്യന് തെക്കോട്ടുള്ളത് താന്ത്രിക ക്ഷേത്രങ്ങളും ….വിന്ധ്യന് വടക്കോട്ട് ഉള്ളത് ജ്ഞാനകാണ്ഡ ക്ഷേത്രങ്ങളുമാണ്. ജ്ഞാനകാണ്ഡ ക്ഷേത്രം…..(ആരോ ചോദിയ്ക്കുന്നു…..) ….വിന്ധ്യന് വടക്കോട്ടേ ഉള്ളൂ. (ആരോ ചോദിയ്ക്കുന്നു….ക്ഷേത്രപ്രവേശനത്തെക്കുറിച്ച് )….. അല്ല വിന്ധ്യന് വടക്കോട്ടേ ഉള്ളൂ….പ്രവേശനം ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും ….പ്രവേശനം ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും ഒരേ തരം ആരാധന ആയിരുന്നില്ല. …(ആരോ ചോദിയ്ക്കുന്നു….. അകത്തേയ്ക്ക്….) … അല്ല ഗർഭഗൃഹത്തിനകത്തും കയറാം….പക്ഷെ ഒരേ തരം ആരാധന ആയിരുന്നില്ല. (ആരോ ചോദിയ്ക്കുന്നു….ആരാധനയിലും വ്യത്യാസമുണ്ടായിരുന്നു…. ഇവിടെ എന്തുകൊണ്ടിങ്ങനെ സംഭവിച്ചു….അവിടെ എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്നുള്ളതാണ്…..അവിടെ വിശാലമായി എടുത്തു…)…. അതിന് കാരണം…. (വീണ്ടും ചോദിച്ചയാൾ തുടരുന്നു….) അതെ… അതിനു കാരണം വിന്ധ്യന് തെക്കോട്ട് ഉള്ളത് താന്ത്രിക ആരാധന ആയിരുന്നു. വിന്ധ്യന് വടക്കോട്ടുള്ളത് സാമ്പ്രദായികമായി ജ്ഞാനകാണ്ഡ ആരാധന ആയിരുന്നു. … (ആരോ ചോദിയ്ക്കുന്നു….)…. പോകാം പ്രവേശിയ്ക്കാം…. പ്രവേശിയ്ക്കാം… അത് അനുവദിയ്ക്കുന്നുണ്ട്. … (ആരോ ചോദിയ്ക്കുന്നു….)…അതെ അവിടെ പ്രവേശനത്തിന് തടസ്സമില്ലാതിരുന്നത് അവിടുത്തെ രീതി വിധാനം വേറെ ആയിരുന്നു എന്നുള്ളതാണ്. ആ രീതി വിധാനവും ഈ രീതി വിധാനവും ഒരു മാനബിന്ദുവിലെത്തുന്നിടത്താണ് ക്ഷേത്രത്തിന്റെ ഉപഭോഗം വരുന്നത്. (50.48 mts)
എപ്പോഴാണ് അവിടെ അകത്തേയ്ക്ക് പ്രവേശനം കിട്ടിയത്. എപ്പോഴാണ് ഇവിടെ അകത്തേയ്ക്ക് പ്രവേശനം കിട്ടിയത്. (ആരോ ചോദിയ്ക്കുന്നു…. അത് പൗരാണികമായി ) … അല്ല… അല്ല…. ഇവിടെ ഉണ്ടാകുന്ന movement-നു മുമ്പ് തന്നെ അവിടെ ദയനാനന്ദസരസ്വതിയുടെയും അതുപോലുള്ള ഉന്നതന്മാരുടെയും മുവ്മെന്റുകൾ നേരത്തെ തന്നെ വളരെ വിപുലമായതോടു കൂടി അവിടുത്തെ പരിണാമം ക്ഷിപ്രമായിരുന്നു. (ആരോ ചോദിയ്ക്കുന്നു….കേരളത്തിലാണ് താമസിച്ചത്…..) ….താമസിച്ചത്….താമസിച്ചു എന്നേ അവിടെ അർത്ഥമുള്ളൂ. ക്ഷേത്രത്തിന്റെ കല്പനയിലോ ക്ഷേത്രത്തിന്റെ രൂപത്തിലോ ക്ഷേത്രത്തിന്റെ ഭാവത്തിലോ വ്യത്യാസമില്ല. അതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു.
North India-യിൽ ആക്രമണങ്ങൾ രാഷ്ട്രങ്ങൾ തമ്മിൽ ഉണ്ടായിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ വിജാതീയരും വിമതരും ആയവരുടെ ആക്രമണങ്ങൾ നേരിട്ടിട്ടില്ല. പാണ്ഡ്യരാജാക്കന്മാരുടെയോ ചോളരാജാക്കന്മാരുടെയോ തിരുവിതാംകൂർ രാജാവിന്റെയോ ഒക്കെ ഭരണത്തോട് മറ്റ് മതസ്ഥരായ ഭരണാധികാരികൾ യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും, നോർത്ത് ഇന്ത്യയിലെ ക്ഷേത്രങ്ങൾ നേരിട്ട ആക്രമണങ്ങൾ ഇവിടെ നേരിട്ടിട്ടില്ല. ആ ആക്രമണങ്ങളാണ് അവിടുത്തെ ജനങ്ങളെ …(ആരോ പറയുന്നു….. അകത്തേയ്ക്ക് ആക്കിയത് ) … അകത്തേയ്ക്ക് ആക്കിയതല്ല…..കുറച്ചു കൂടെ നല്ല രീതിയിൽ പറഞ്ഞാൽ ക്ഷേത്രം എന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്തിയത്. അതാണ് നമുക്ക് ബോദ്ധ്യപ്പെടാതെ പോയത്. അകത്തേയ്ക്കായിട്ടും.
സ്വകാര്യ സ്വത്ത് …Private Property
അകത്തേയ്ക്ക് ആയിട്ടും നമുക്ക് ബോദ്ധ്യപ്പെടാതെ പോയതും അവർക്ക് ബോദ്ധ്യപ്പെട്ടതും അതാണ്. അതുകൊണ്ട് തന്നെയാണ് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് ഇന്നു നിങ്ങളുടെ നാട്ടിലെ ഇരുന്നിട്ട് എഴുന്നേറ്റതുപോലുള്ള (52.39 mts) കൂട്ടായ്മയുള്ള ഭരണാധികാരികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പെട്ടെന്ന് ധനവാന്മാരായത്. നിങ്ങൾ ആരാധിയ്ക്കാൻ പോയവർ ഇങ്ങിനെതന്നെ ആയത്. നിങ്ങളുടെ ക്ഷേത്രങ്ങൾ ഭണ്ഡാഗാരങ്ങളായിരുന്നു. ഒരു ക്ഷേത്രം ഉണ്ടാകുന്നതിന് പ്രാചീനമായി നിയമമുണ്ടായിരുന്നു. ഒന്ന് നിങ്ങളുടെ രാജാക്കന്മാർക്കുൾപ്പടെ ഇന്ത്യയിൽ സ്വകാര്യ സ്വത്ത് അനുമതി ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാർ വന്നതിന് ശേഷം മാത്രമാണ് നിങ്ങൾക്ക് സ്വകാര്യ സ്വത്ത് ഉണ്ടായത്. (53.30 mts) (The end of this first clip)

…..തുടരും..
Swami Nirmalanandagiri Maharaj on the Subversion of Indian History (Link to the Youtube Vid-Click here)
Audio Clip of Subversion of Indian History
ദൈവത്തിന് എന്തിനാ സ്വത്ത് ??
സുസമ്പന്നമായ ഒരു രാജ്യത്തിൽ, എത്ര വലിയ പഠനങ്ങൾ നടന്നു എന്ന്, ഉൽഘനനം ചെയ്തിട്ടുള്ള വസ്തുക്കളെ വച്ച് പഠിക്കുന്നത് രസകരമാണ്. ലോകത്ത് ഏറ്റവും അധികം പ്രാചീനത അവകാശപ്പെടാവുന്ന ഉൽഘനനം ചെയ്ത് കിട്ടിയിട്ടുള്ള വസ്തുക്കൾ ഈ രാജ്യത്താണ്. ഇപ്പോഴും അതിന്റെ ബാക്കി നടന്നുകൊണ്ടിരിക്കുകയാണെന്നാ തോന്നുന്നെ. പത്രം എടുക്കുമ്പം ഫ്രണ്ട് പേജില് ഏറ്റവും പ്രാചീനങ്ങളായ ആഭരണങ്ങളുടേയും, ഏറ്റവും പ്രാചീനമായിരിക്കുന്ന രത്നങ്ങളുടേയും ഒരു ശേഖരം, സകല ഇന്ത്യയിൽ നിന്നു പുറത്തേയ്ക്ക് കടത്തലും കഴിഞ്ഞ് ….വളരെ സൂത്രത്തിൽ അത് പുറത്തേയ്ക്ക് കടത്തിക്കൊണ്ടിരിക്കുന്നു എന്ന് അറിഞ്ഞൊരു വേളയിലാണ് കോടതി ഇടപെട്ടത്. ഇല്ലെങ്കിൽ ഇത് ആരും അറിയാൻ പോകുന്നില്ല. അത് എടുത്തപ്പോൾ നിങ്ങൾ പഠിച്ച ചരിത്രംവച്ച് ഒരു ചോദ്യം ചോദിക്കും….ദൈവത്തിന് എന്തിനാ ഇത്രയും സ്വത്ത് എന്ന് ചോദിക്കും… തീർച്ചയായും .. Am I right !?
ഇന്ത്യൻ ഭൂമി ഭണ്ഡാരം വക പാട്ട ഭൂമി
നിങ്ങള് പഠിച്ച ചരിത്രം ശരിയാണോ എന്ന് നോക്കുകയില്ല. അതിനുള്ള ബുദ്ധി വൈഭവം ഇന്ത്യൻ ജനതയ്ക്ക് നഷ്ടപ്പെടുത്തിയിട്ടുണ്ട്…. എത്ര പുരോഗതിയിലും… കാരണം.. ഞാനും നിങ്ങളും ഓടിനടക്കുന്ന ഇന്ത്യയിലെ മുഴുവൻ മണ്ണും ഭണ്ഡാരം വക പാട്ടമാണ്. ഒരു സെന്റ് ഭൂമി പോലും, ഒരു രാജാവിന് പോലും, ഇന്ത്യയിൽ സ്വകാര്യ സ്വത്തായി ഉണ്ടായിരുന്നില്ല. സ്വകാര്യ സ്വത്തില്ലാതിരുന്ന ഏക രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷുകാരുടെ ഭരണവും തുടർന്നു വന്ന ജനാധിപത്യവും കൊണ്ടു മാത്രമാണ് ഇന്ത്യയിൽ സ്വകാര്യ സ്വത്ത് അവകാശം ലഭിച്ചിട്ടുള്ളത്. ഇങ്ങിനെ പറഞ്ഞാൽ മനസ്സിലാകുമോ. ങ്ഹേ… ങ്ഹേ …(സദസ്സിൽ നിന്ന് ആരോ പറയുന്നു …മനസ്സിലാകും.. ആകും…) അങ്ങിനെ ഒരു രാജ്യത്തിന്റെ ഗതി ആലോചിച്ചേ.
ക്ഷേത്രങ്ങൾ കോട്ടകളോടു കൂടിയതാണ്
രാജാവിനും സ്വത്തില്ല. ഒരു രാജകൊട്ടാരമെങ്കിലും ഇന്ത്യയിൽ ഉടനീളം നിങ്ങൾക്ക് അന്വേഷിയ്ക്കാം… കോട്ടയുള്ളത് ഇല്ല. ലോകത്ത് ഏതൊരു രാജ്യത്തിന്റെ ഗതി എടുത്താലും അവിടുത്തെ രാജകൊട്ടാരമാണ് ഏറ്റവും കോട്ടകളോടും സംരക്ഷണങ്ങളോടും കൂടി കാണപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ നിങ്ങൾടെ ഗ്രാമം മുതൽ പുതുതായി പണിതതൊഴിച്ച് … ഇപ്പോൾ നിങ്ങൾ ആരാധനയ്ക്ക് പണിതതൊഴിച്ച് …പുതിയ സന്യാസിമാരും പുതിയ ആചാര്യവര്യന്മാരും തന്ത്രികളും വന്ന് പ്രതിഷ്ഠിച്ചത് ഒഴിച്ച്, പ്രാചീനങ്ങളായ എല്ലാ ക്ഷേത്രങ്ങളും കോട്ടകളോടു കൂടിയതാണ്.
ക്ഷേത്രങ്ങൾ സാമൂഹിക ആരാധനയ്ക്കുള്ളവയല്ല
ഒരു ക്ഷേത്രത്തിനു മുമ്പിൽ നിന്നു പോലും നൂറു പേർക്കോ അൻപതു പേർക്കോ ഇരുപത്പേർക്കോ സാമൂഹ്യ ആരാധന നടത്താവുന്ന സൗകര്യമില്ല. ഇന്ത്യയിലെ ഒരു ക്ഷേത്രത്തിനും. Is it right ? ഗർഭഗൃഹം, മുഖ മണ്ഡപം അതിന്റെ ഇടയിൽ ഒരു മൂന്നു പേർക്ക് നില്ക്കാം …മുട്ടാതെ .. ശരിയാണോ…. ശരിയാണോ…പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒക്കെ പോയിട്ടുണ്ടോ…. അകത്തു കയറിയിട്ടുണ്ടോ… ങ്ഹേ.. ഞാൻ പറഞ്ഞത് ശരിയാണോ… (ആരോ പറയുന്നു … ശരിയാണ് ശരിയാണ് ..) അതിന് ഇപ്പുറത്തേയ്ക്ക് വന്നാൽ വലിയ ഒരു ബലിക്കല്ലാണ്… അത് മുഖമണ്ഡപത്തെ മറച്ചു നില്ക്കുമ്പോൾ അതിന് ഇപ്പുറത്തു നിന്ന് ഒന്നും കാണാൻ പറ്റുകില്ല… വിഗ്രഹം അങ്ങ് മുളകിലാ ഇരിക്കുന്നെ…മുൻവശത്തുള്ള മുഖമണ്ഡപത്തിന്റെ ഓട് ഇതിനെ മറയ്ക്കുകയും ചെയ്യും.. എന്തു തരം ആരാധന നടന്നിരുന്നു….???? ക്ഷേത്രത്തിലാകട്ടെ ആർക്കും പ്രവേശനവും ഉണ്ടായിരുന്നില്ല..
സെമറ്റിക്ക് മതങ്ങളുടെ സ്വാധിനം ക്ഷേത്രാരാധനയിൽ
എങ്ങിനെയാണ് ഇന്ത്യൻ ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ ആകുന്നത് !!?? സെമറ്റിക് മതങ്ങളുടെ വികാസത്തില് അവരെ കണ്ട് പഠിക്കുകയും, രാജവിളംബരം വരികയും, ആരാധനയ്ക്കായി തുറക്കുകയും, പുതിയ തന്ത്രാഗമങ്ങൾ രൂപപ്പെടുകയും ചെയ്യുകയാണ് ചെയ്തത്.
ഭൂമി ദേവന്റേത്
ഇന്ത്യൻ ക്ഷേത്രങ്ങൾ എല്ലാം ആ ഗ്രാമത്തിന്റെ … ആ നഗരത്തിന്റെ… ആ രാജ്യത്തിന്റെ മുഴുവൻ ജനതയെയും പ്രതിനിധീകരിക്കുന്ന ഒരു ദേവതയുടെ ഇരിപ്പിടവും ഖജാനയും .. ഭണ്ഡാഗാരവും ആയിരുന്നു. അതുകൊണ്ടാണ് ഭണ്ഡാരം വക പാട്ടം ….. അവിടെയാണ് എല്ലാ സ്വത്തും സൂക്ഷിച്ചിരുന്നത് .. .. സംരക്ഷിയ്ക്കാൻ ആള് വേണ്ട. ഇന്നലെ വരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുമ്പിൽ പട്ടാളം വേണ്ട. പോലീസ് വേണ്ട… ഇപ്പോൾ അതെടുത്ത് എണ്ണാൻ പട്ടാളവും പോലീസും വേണം. നിങ്ങൾ ആലോചിച്ചാൽ മതി. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾ വന്ന് കേറി ഇറങ്ങി പോയിട്ടും ഇന്നു വരെ അതിൽ ഒന്നും നഷ്ടപ്പെടാതെ അവിടെ ഇരുന്നു. ഇനി എണ്ണിയാലും തിട്ടപ്പെടുത്തിയാലും ഓരോന്ന് ഓരോന്ന് നഷ്ടപ്പെടും. Is it true ? (സദസ്സിൽ ഉള്ളവർ പറയുന്നു…ശരിയാണ്…)
വികലമാക്കപ്പെട്ട നമ്മുടെ ചരിത്രം
അപ്പോൾ എങ്ങിനെയാണ് ഇന്ത്യൻ ജനത ഇതിനെ നയിച്ചത് … രാവിലെ പട്ടിണിയ്ക്കിരുന്ന് പതിനൊന്നു മണി വരെ പൂജ ചെയ്യുന്ന ….വയറ് നട്ടെല്ലിനോട് … മത്സരിയ്ക്കുന്ന … ഒരു പാവം പിടിച്ച നമ്പൂതിരിയെ ചുമതല ഏൽപ്പിച്ച് പൂജയും ചെയ്ത് കടന്നു പോകുമ്പോൾ, നാടിന്റെ സ്വത്തു മുഴുവൻ കൃത്യമായി, tax ആയി, നികുതിയായി അമ്പലത്തിൽ വന്ന് സൂക്ഷിച്ച് വച്ച് ആ നാടിന് ദാരിദ്ര്യം വരുമ്പോൾ ഉപയോഗിക്കാമെന്ന് വരുകയും, ആ പണമെല്ലാം പട്ടാളങ്ങളെയോ പോലീസിനെയോ തീറ്റിപ്പോറ്റാതിരിക്കുകയും, പണിയെടുത്ത് മനുഷ്യൻ ജീവിയ്ക്കുകയും ചെയ്ത ഒരു രാജ്യത്തിന്റെ ഭാഗധേയം ഈ ചരിത്രത്തിന് പിന്നിൽ ഉണ്ടെന്ന് നമുക്ക് അറിയാൻ വയ്യാത്ത വിധം വികലമായി നമ്മെ ചരിത്രം പഠിപ്പിച്ചു കഴിഞ്ഞു.
ദേവനും (Diety) ഇന്ത്യൻ സിവിൽ നിയമവും
ഇന്നും ഇന്ത്യൻ നിയമപ്രകാരം ഈ ക്ഷേത്രങ്ങളിൽ ഇരിക്കുന്ന deity ജീവനുള്ളതാണ്. ആ ഭരണഘടനയ്ക്ക് കീഴിലാ നമ്മള് ജീവിക്കുന്നത്. ഇന്ത്യൻ സിവിൽ നിയമപ്രകാരം എന്നെയും നിങ്ങളെയുംകാൾ ശക്തിയുള്ള …ജീവനുണ്ടെന്ന് അംഗീകരിക്കുന്ന ഒരു സാധനമാണ് അതിനകത്ത് ഇരിക്കുന്ന എല്ലാ കല്ലും.… ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണെന്ന് പറയാം. സിവിൽ നിയമത്തിൽ. ഭരണഘടനയല്ല …സിവിൽ നിയമത്തില്. ഇന്ത്യൻ സിവിൽ നിയമപ്രകാരം ആ deity perpetual minor ആണ്. ഞാനും നിങ്ങളും ഒക്കെ പതിനെട്ടു വയസ്സാകുമ്പോഴേ മേജറാകൂ. അതു വരെ മൈനർ ആണ്. പക്ഷെ നമ്മളാരും perpetual minor അല്ല. ഇന്ത്യൻ ക്ഷേത്രങ്ങളിലെ എല്ലാ deity-യും perpetual minor ആണ്. ഇതറിയുമോ നിങ്ങൾക്ക് . (ആരോ പറയുന്നു… ഇല്ല അറിയില്ല…) …ങ്ഹേ ….
ദേവനാണ് ഭരണാധികാരി
നിങ്ങളുടെ നാട്ടിൽ വക്കീലന്മാർ ഉണ്ടെങ്കിൽ ഒന്നു പോയി കണ്ട് ചോദിക്ക്….. സിവിൽ… ഞാൻ പറഞ്ഞത് കള്ളമാണെന്ന് അറിഞ്ഞാൽ എന്നെ തല്ലാൻ മറക്കരുത് …തെറ്റിദ്ധരിപ്പിച്ചതിന്. അതിന്റെ അർത്ഥമെന്താണ്. അതാണ് ഭരണാധികാരി. തിരുവിതാംകൂറിന്റെ ഭരണാധികാരി ആ നീണ്ടു നിവർന്നു കിടക്കുന്ന പപ്പനാവനാ…രാജാവല്ല…. പഴശ്ശി രാജവംശത്തിന്റെ ഭരണത്തിന്റെ ചുമതല പോർക്കലിയ്ക്കാണ്. ആ ക്ഷേത്രത്തിലും ഒക്കെ ഉണ്ടായിരുന്നു …. നിങ്ങളുടെ സമീപത്തുള്ള ക്ഷേത്രങ്ങളിൽ ഒക്കെ ഇതുപോലെ സ്വത്ത് ഉണ്ടായിരുന്നു. രാജക്കന്മാര് … നാട്ടു രാജാക്കന്മാര് അസ്തമിയ്ക്കുകയും അതിന്റെ ചുമതല കമ്മിറ്റിക്കാര് ഏൽക്കുകയും ചെയ്തപ്പോൾ പുനഃപ്രതിഷ്ഠ എന്ന സൂത്രത്തിലൂടെയാണ് അതൊക്കെ അടിച്ചു മാറ്റിയത്. അതൊക്കെ അന്വേഷിക്കുന്നത് വിചിത്രമായിരിക്കും. എത്ര സ്വത്ത് ഉണ്ട് എന്നുള്ളത് കണക്കെടുക്കാൻ ഇപ്പം പത്രത്തിൽ വായിച്ചാൽ മതി. ആകെയുള്ളതിന്റെ ഒരംശം ആയിരിയ്ക്കും പത്രക്കാർ എഴുതുന്നത്. ശരിയാണോ…. ശരിയാണോ… ങ്ഹേ… ഏതാണ്ട് ശരിയാണോ… ങ്ഹേ … അവര് തന്നെ അങ്ങിനെ പറയുന്നുണ്ടെന്ന് തോന്നുന്നു. ശരിക്കണക്കല്ല … അങ്ങിനെ പറയുന്നുണ്ടെന്ന് തോന്നുന്നു. ഇല്ലേ. വായിച്ചപോലൊരു തോന്നൽ …
‘ബുദ്ധിജീവികളുടെ’ ഇന്ത്യാചരിത്ര നിർമ്മിതി
അപ്പോൾ പ്രാചീന ഭാരതം രൂപപ്പെട്ട ഒരു രീതിവിധാനം ഉണ്ട്… അതാണ് അതിന്റെ ചരിത്രം. അതല്ല ബുദ്ധിജീവികൾ ഇരുന്ന് എഴുതിയത് . പാശ്ചാത്യർ അവരുടെ ചരിത്രം എഴുതിയ ഇംഗ്ലീഷ് പുസ്തകമെടുത്തിട്ട്, അതിന്റെ സമാന്തരമായി കോപ്പിയടിക്കുന്ന വിരുതന്മാർ, അതിലെ രാജവംശങ്ങളുടെ സ്ഥലം മാറ്റി, അവിടേയ്ക്ക് ഇന്ത്യൻ രാജവംശങ്ങളുടെ ചരിത്രം എഴുതി പിടിപ്പിച്ച് ഒരു ഇന്ത്യാ ചരിത്രമെഴുതി നിങ്ങളെ പഠിപ്പിക്കുകയായിരുന്നു. അതിനു പകരം പഠിക്കുമ്പോഴാണ് നാം നമ്മുടെ മൂല്യം അറിയുക. പഠിപ്പിന്റെ വൈകല്യങ്ങൾ അറിയണമെങ്കിൽ ശ്രദ്ധിച്ചു നോക്കണം.
Notes for Social Media
ആധുനിക കാലത്തെ ഹിന്ദുക്കൾ പിന്തുടരുന്നത് സനാതധ ധർമ്മം അല്ല. ഹിന്ദുക്കൾ എന്നഭിമാനിയ്ക്കുന്നവർ സ്വയം degrade ചെയ്ത് സെമറ്റിക്ക് മതപാരമ്പര്യാമാണ് പിന്തുടരുന്നതെന്ന് സ്വാമിജി അടിച്ചു പറയുന്നു….
ക്ഷേത്രാരാധന ഹിന്ദുക്കളുടെ ജനിതകത്തിൽ ഇല്ല : സ്വാമിജി ഹിന്ദുക്കളെ വെല്ലു വിളിയ്ക്കുന്നു…..
Hindus have degraded themselves and have imbibed Semitic religious thinking and practices. Swamiji raises a challenge to modern Hindus….
വൈക്കം സത്യഗ്രഹ സമരം, ഹിന്ദുക്കൾ ഹിന്ദുക്കൾ അല്ലാതായി തീർന്നതിന്റെ സൂചനയാണെന്ന് സ്വാമിജി വെളിപ്പെടുത്തുന്നു……..
Unique Visitors : 2,958
Total Page Views : 5,015