Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുവാൻ എടുക്കുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് (reading speed അനുസരിച്ച്) ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
വൈക്കം 20 ജൂൺ 2008 (ഭാഗം 6/6)
ഓരോ വർണ്ണത്തിനും അനുസരിച്ചുള്ള വിദ്യ
(0.15 mts) ക്ഷേത്രങ്ങളെ സംബന്ധിച്ചാണ് നമ്മുടെ വിദ്യാ സ്ഥാനമായി പരിശോധിച്ചിരുന്നത്. അവിടെനിന്നാണ് എല്ലാം… ഏതാണ്ട് എല്ലാ വിദ്യകളും ഭാരതീയർ പഠിച്ചിരുന്നത്. എല്ലാവരും …. പിന്നീടാണ് അത് ഓരോ വർണ്ണത്തിനും അനുസരിച്ചുള്ള വിദ്യയുണ്ട്. അതിന് കാരണം പറഞ്ഞാല് ഒരു ഇരുമ്പ് കാച്ചുന്ന ഒരാൾ …. ഇരുമ്പ് ഉരുക്കി എടുത്ത്… തല്ലി കത്തിയുണ്ടാക്കുന്ന ഒരാൾ. അയാൾ ആ ഇരുമ്പുമായി നിരന്തരം പണിയെടുക്കുമ്പോള്, അയാളുടെ ത്വക്കിന്, അയാളുടെ രക്തത്തിന്, അയാളുടെ മാംസത്തിന്, അയാളുടെ മേദസ്സിന്, അയാളുടെ അസ്ഥിയ്ക്ക്, മജ്ജയ്ക്ക്, ശുക്രത്തിന് ഒക്കെ ആ അറിവിന്റെ ഒരു വളർച്ചയുണ്ടാവും. (1.08 mts / 39.55 mts) …മനസ്സിലായില്ല…. അയാളുടെ അച്ഛനും ആ തൊഴില് തന്നെ ചെയ്തിരുന്ന ആളാണെങ്കിൽ, അയാളുടെ അപ്പൂപ്പനും ആ തൊഴില് തന്നെ ചെയ്തിരുന്ന ആളാണെങ്കിൽ, ആ ജനിതക പാരമ്പര്യത്തിൽ ആ വിദ്യ എപ്പോൾ മുക്കാം, എപ്പോൾ പദം വരും തുടങ്ങിയതെല്ലാം അതിൽ സംപ്രദമായിരിയ്ക്കും. അതേ തൊഴിൽപരമായ ജീവിതം ഉള്ള ഒരു സ്ത്രീയോടൊപ്പമാണ് അയാൾ രമിയ്ക്കുന്നതെങ്കിൽ, അയാൾ ഇന്നുണ്ടാക്കിയ അത്ഭുതപ്രപഞ്ചത്തിന് അപ്പുറമുള്ള ഒരു അത്ഭുതപ്രപഞ്ചത്തിന് തയ്യാറെയുക്കുന്ന ഒരു കുട്ടിയായിരിയ്ക്കും ജനിയ്ക്കുക. അവൻ ജനിച്ചു കഴിഞ്ഞാൽ അയാളോടൊപ്പമിരുന്ന് ആ വിദ്യയെ ക്രമമായി പഠിയ്ക്കുകയും, അച്ഛൻ തന്നെ ഗുരുവായിത്തീരുകയും, സാമൂഹിക ആചാരത്തിനു വേണ്ടുന്നതായ ചെറിയ കാര്യങ്ങൾ മാത്രം പുറത്തുനിന്നു പഠിയ്ക്കുകയും ചെയ്താൽ, അയാളുടെ ജീവിതവും ധന്യമായിരിയ്ക്കും. ഒരു കാര്യം മാത്രമേ വേണ്ടൂ. തൊഴിൽപരമായി ഒരു തൊഴിലും ഒന്നിനെക്കാൾ മെച്ചമാണെന്നോ മാന്യമാണെന്നോ സമൂഹത്തിൽ തോന്നാതിരുന്നാൽ മതി. അതിനുള്ള വരുമാനങ്ങൾ എല്ലാവർക്കും തുല്യമായിരുന്നാൽ മതി. അങ്ങിനെ വരുമ്പോൾ, ഇത്തരം ആളുകൾ വരുമ്പോൾ, സാമൂഹികമായി ഇരിയ്ക്കുന്ന ജ്ഞാനം അവിടുന്നു ലഭിയ്ക്കുകയും, ക്ഷേത്ര സങ്കേതങ്ങളോട് ബന്ധപ്പെട്ട്…(ആരോ ചോദിയ്ക്കുന്നു….അവിടെ പ്രവേശനമില്ലല്ലോ..) അവിടെ അകത്ത് പൂജ നടക്കുന്ന സ്ഥലങ്ങളില് …. അല്ലെങ്കിൽ അകത്ത് സാധനങ്ങൾ ഇരിയ്ക്കുന്ന ഭണ്ഡാരത്തിലാ പ്രവേശനമില്ലാത്തെ. ക്ഷേത്രത്തിന്റെ മുഖപ്പുകളിൽ പലതും പലതരം വിദ്യകൾ പഠിപ്പിയ്ക്കുന്ന സങ്കേതങ്ങൾ ഉണ്ടായിരുന്നു.

അപ്പോൾ ആ സങ്കേതം സാമൂഹികമായി അറിവ് തരികയും, തൊഴിലിന്റെ പ്രയത്നമനുസരിച്ചുള്ള ശമ്പളം ലഭിയ്ക്കുകയും, ഒരു തൊഴിലിനും പ്രത്യേകത മാന്യത ഇല്ലാതിരിയ്ക്കുകയും ചെയ്താൽ, ഇപ്പോൾ ഡോക്ടറാകുന്നത് മാന്യമായതുകൊണ്ടാ നിങ്ങളുടെ മക്കൾക്ക് അതിന് അധികാരമോ കഴിവോ ഇല്ലെങ്കിലും, അവരെ ഡോക്ടറാക്കാൻ കാശുംകൊണ്ട് പോകുന്നത്. നേരെമറിച്ച് ഡോക്ടറുന്മാരടെ ശമ്പളം ഗവൺമെന്റ് വെട്ടിക്കുറയ്ക്കുകയും, കൂലിപ്പണിയെടുക്കുന്നവന്റെ ശമ്പളം കൂട്ടുകയും, ….പത്തുലക്ഷം രൂപ കിളയ്ക്കാൻ പോകുന്നവന് മുപ്പതു ദിവസം കൊണ്ട് കിട്ടും… ഡോക്ടർക്ക് ഒരായിരത്തിയഞ്ഞൂറ് രൂപയേ കിട്ടുകയുള്ളൂ എന്നു വന്നുകഴിഞ്ഞാൽ …. ഇവനെല്ലാം കിളിയ്ക്കാൻ തൂമ്പയുമായിട്ട് പോകും. (3.11 mts). അതുകൊണ്ട് ഇപ്പോൾ അവൻ സത്യത്തിൽ കിളയ്ക്കാൻ യോഗ്യനായ അവൻ നിങ്ങളുടെ മേത്ത് (ദേഹത്ത്) കിളയ്ക്കുകയാണ് ചെയ്യുന്നത്.

ബ്രഹ്മചാരി ആര് ??
എന്റെ പിതാവ്, എന്റെ മാതാവ് രണ്ടുപേരാണ്. പിതാവിന്റെ ബീജവും, മാതാവിന്റെ അണ്ഡവും ചേർന്നാണ് ഞാൻ ഉണ്ടായതെന്ന് ഞാൻ തിരച്ചറിയുന്നത് തന്നെ പ്രായപൂർത്തിയെത്തിക്കഴിഞ്ഞാണ്….. പഴയ കുടുംബങ്ങളെ നോക്കിയാൽ ഒരിക്കലും അച്ഛനും അമ്മയും ….ഞാൻ പറഞ്ഞിരുന്നെന്നു തോന്നുന്നു രാവിലെ…. അച്ഛനും അമ്മയും ബന്ധപ്പെടുന്നതോ…. ഒന്നു ശൃംഗരിയ്ക്കുന്നതോ ഒന്നും ഒരാളും കണ്ടിട്ടുണ്ടാവില്ല. ഭാര്യയും ഭർത്താവും വഴിയിൽവച്ച് ചുംബിയ്ക്കുകയും കെട്ടിപ്പിടിക്കുകയും …. (ആരോ പറയുന്നു…..അത് പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണ് …)…. ഒരു ബഹളം കാണിയ്ക്കുകയും ഒക്കെ ചെയ്ത്, എല്ലവാരും ഒക്കെ അറിയേണ്ടത് അല്ലേ… പിള്ളേരാണേൽ ചെറുപ്പത്തിലെ അറിയട്ടെ… അപ്പോൾ ചെറുപ്പത്തിലേ പണി തീർന്ന് കിട്ടും…. വാർദ്ധക്യം വരും. മറ്റേത് അതല്ല. മര്യാദയുണ്ടായിരുന്നു. ആ മര്യാദയിൽ ജീവിച്ച ആൾ പ്രായപൂർത്തി എത്തിക്കഴിയുമ്പോഴാണ് അയാളിൽ സ്വയമേവ പ്രകൃത്യാ പ്രായമെത്തി ചോദന ഉണ്ടാവും. ആ ചോദന വരുന്ന വരെ അയാൾ ബ്രഹ്മചാരിയായിരിയ്ക്കും. അഷ്ടമൈഥുന ത്യാഗം ഉണ്ടാകും. അതിനാ ബ്രാഹ്മചര്യം എന്നു പറയുന്നത്. അവിടെ എത്തിക്കഴിഞ്ഞ് അയാളിൽ വൈകാരിക തലം ഉണ്ടെങ്കിൽ, അയാൾ ഗൃഹസ്ഥനാകുമ്പോൾ, ആ പകലില്ലാതെ രാത്രിയിൽ മാത്രമായി, വേണ്ടുന്ന വിധത്തിലായി, ക്രമമായി, കുടുംബജീവിതത്തിന് ഒരുങ്ങുമ്പോഴും അയാൾ ബ്രഹ്മചാരി തന്നെ എന്ന് പ്രശ്നോപനിഷത്ത്. അവിടെ ബ്രഹ്മചര്യം നഷ്ടപ്പെടുന്നില്ല. വൈകാരിക അസന്തുലിതാവസ്ഥയിൽ അയാൾ എത്തുന്നില്ല. അവിടെ ശുക്രാദികളെ വേഗങ്ങളായി കണക്കാക്കുന്നു. അത് അത്തരം വൈകാരിക തലത്തിൽ പുറത്തു പോകേണ്ടതു തന്നെയാണ്. ഇത്തരം സന്ദർഭത്തിലേയ്ക്ക് വ്യക്തി എത്തുമ്പോൾ, അയാൾക്കറിയാം എത്ര ശക്തമായ ഒരു തലമാണ് ഒരു അച്ഛനും അമ്മയും തമ്മിലുള്ളത്. എത്ര വൈകാരികമായ നന്മ പുലർത്തണം. ഒരു ബീജം നഷ്ടപ്പെടാതെ പുത്രനാകാൻ. എത്ര ഭംഗിയായി വേണം അത് സീമന്തിനീ യോനിയിൽ വീഴാൻ. ഇതാണ് ശാസ്ത്രീയമായ പഠനം.
പ്രസവവേദന
അങ്ങിനെയാണെങ്കിൽ അത് സീമന്തിനീ യോനിയിൽ വിണുകഴിഞ്ഞാൽ, അമ്മ അന്നു മുതൽ എന്തെല്ലാം വിഷമതകൾ അനുഭവിയ്ക്കണം. അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും, അത് ഒരു unicellular organism ആയി, എന്റെ വളർച്ചയുടെ മുഴുവൻ ബീജരൂപവും അച്ഛന്റെ ആ ബീജത്തിലും അമ്മയുടെ ആ അണ്ഡത്തിലും സംപ്രദമാണ്. അതിന് വളരുമ്പോൾ കലലം, ബുദ്ബുദം, കർക്കേന്തു …. ഈ അവസ്ഥയൊക്കെ കടക്കാൻ അമ്മ കഴിയ്ക്കുന്ന ആഹാരമാ വഴി. അത് ദഹിച്ച്, പചിച്ച്, അത് ആ പൊക്കിൾക്കൊടിയിലൂടെ എന്നിലേയ്ക്ക് എത്തി, ഞാൻ ഓരോ വളർച്ചയുടെ ഘട്ടവും കഴിഞ്ഞ് പൂർണ്ണ വളർച്ച എത്തി…..സർവ്വാതിരിക്തമായ വേദനയോടു കൂടി അമ്മയെ വേദനിപ്പിച്ച് ഞാൻ പുറത്തെത്തുകയാണ്. അതിന് അപ്പുറം വേദനയില്ല. അങ്ങിനെ വേദനിച്ച് ഞാൻ പുറത്തെത്തി, ഇനിയും എനിയ്ക്ക് ഓടി നടക്കാൻ സ്വാതന്ത്ര്യമില്ല. നടക്കാൻ വയ്യ. അവിടെവച്ച് അമ്മയും അച്ഛനും പിരിഞ്ഞാൽ എനിയ്ക്ക് ജീവിതം ഇല്ല. എനിയ്ക്ക് കോരിത്തന്നും, നടത്തിയും, എന്നെ ഒരു പരുവമാക്കി എനിയ്ക്ക് വിദ്യതന്ന്, എന്നെ ഈ ഭൂമിയിയിൽ പിടിച്ചു നിർത്താറാകുമ്പോഴേയ്ക്ക്…. പണ്ടാണെങ്കില് പതിനൊന്ന് പന്ത്രണ്ട് വയസ്സെങ്കിലും ആവും. ഇന്നാണെങ്കിൽ ഇരുപത്തഞ്ച് മുപ്പത് വയസ്സാകും. പുരോഗമിച്ച കാലഘട്ടത്തില് ഒരു മുപ്പത് വയസ്സ് എത്തണം. കാര്യം എട്ടുവയസ്സിൽ തള്ളെ, നീ, എടീ, പോടീ, എന്നൊക്കെ വിളിയ്ക്കാൻ പഠിയ്ക്കുമെങ്കിലും, തൻകാലെ നില്ക്കണമെങ്കിൽ തന്തേം തള്ളേം ജോലി കിട്ടിക്കഴിഞ്ഞാലും പിന്നെയും വേണം. (7.13 mts proof reading done till here )
ഋണം = കടം, വാടക
പണ്ടാണെങ്കിൽ അമ്മയെന്ന് സ്നേഹമസൃണമായി വിളിയ്ക്കുമ്പോൾ ഒരെട്ടു വയസ്സാകുമ്പഴേയ്ക്കൊക്കെ, വെള്ളം കോരാനും, പാത്രം തേയ്ക്കാനും, അച്ഛനെയും അമ്മയെയും സഹായിയ്ക്കാനും എങ്കിലും പഠിയ്ക്കും. പൊങ്ങച്ചവും വിദ്യാഭ്യാസവും ഒരറിവും നിങ്ങൾക്ക് തന്നിട്ടില്ല. അങ്ങിനെയുള്ള ആ ബീജത്തിനും ആ അണ്ഡത്തിനും, ബീജഭാഗ അവയവത്തിനും, അണ്ഡഭാഗ അവയവത്തിനും, ബീജം, ബീജഭാഗം, ബീജഭാഗഅവയവം, sperm അല്ലെങ്കിൽ ovum, chromosome, gene…. ആ ജനിതകത്തിന്റെ വാടക, അത് കണക്കാക്കിയാൽ പോലും വല്യ കടമാ. ഒരുമാതിരി സൗകര്യമുള്ള ഒരു പക്ഷിത്തൂവൽ മെത്തയുമൊക്കെ ഉണ്ടാക്കി, ഒരുമാസം സാമാന്യം ഭേദപ്പെട്ട ഒരു വീട്ടിൽ താമസിയ്ക്കണമെങ്കിൽ സാമാന്യം നല്ല വാടക കൊടുക്കണം….വേണ്ട…. ഞാൻ എന്റെ അച്ഛന്റെ ബീജരൂപേണ അമ്മയുടെ ഉള്ളിൽ പ്രവേശിച്ച് അതിനേക്കാൾ മൃദുലമായ ഒരു placenta-യിൽ പൊതിഞ്ഞ്, ആവശ്യത്തിന് വെള്ളത്തിൽ, liquor-ൽ, ഭംഗിയായി നീന്തിത്തുടിച്ച് സമാധിമഗ്നനായി കിടക്കുന്നതിന് എന്ത് വാടക കൊടുക്കണം. മാസ വാടക കണക്കിനാണേലും.
പഞ്ചമഹായജ്ഞം
വല്ലാ മക്കളിൽ ഇല്ലാ മക്കളിൽ ഇത് എല്ലാവർക്കും സമ്മതമല്ലോ … എന്നുള്ള മട്ടില്…. ഞാനാണ് പറയുന്നതെങ്കിൽ ഇവനെയൊക്കെ കാലേൽ പിടിച്ച് കീഴേ കുത്തേണ്ട കാലം അതിക്രമിച്ചു. മുകളു മുതല് താഴെ വരെ. അതിനുള്ള കടം, ഋണം തീരാൻ പഞ്ചമഹായജ്ഞങ്ങളിൽ ഒന്നാണ് പിതൃയജ്ഞം. എന്റെ അറിവിന്റെ തെറ്റായ വഴികളെ നീക്കി, വെളിച്ചം തരുമാറ് എനിയ്ക്ക് വിദ്യയെ തരുന്ന ബ്രഹ്മവിദ്യയെ തരുന്ന, ബ്രഹ്മർഷിയുടെ അറിവിനോടുള്ള എന്റെ കടം, ബ്രഹ്മഋണം…. അത് മറ്റൊരു യജ്ഞമാണ് ബ്രഹ്മയജ്ഞം….. ഒട്ടേറെ ജീവജാലങ്ങള് എനിയ്ക്കുവേണ്ടി ജീവിയ്ക്കുന്നുണ്ട്. ഞാൻ നഖം വെട്ടിയിട്ടാൽ ഉറുമ്പ് എടുത്തുകൊണ്ട് പോകുന്നുണ്ട്. മനസ്സിലായില്ല.. … ഞാനുണ്ടാക്കുന്ന വേസ്റ്റുകൾ ഒക്കെ, മലവും മറ്റും.. മറ്റ് ജീവികൾ തിന്നുതീർക്കുന്നുണ്ട്. ഞാൻ ഉച്ഛ്വസിയ്ക്കുന്നത് ചെടികൾ വലിയ്ക്കുന്നുണ്ട്. അത് ദേവയജ്ഞം. മൂന്നെണ്ണമേ ഉള്ളൂ ശ്രുതിയിൽ. ശ്രുതിയിൽ മൂന്നേ ഉള്ളൂ. സ്മൃതിയിൽ അഞ്ചുണ്ട്. അവിടെ ആ ദേവയജ്ഞത്തെ അദൃഷ്ടരായ ആളുകളെ ദേവന്മാരെന്ന് സങ്കല്പിച്ച് അവർക്കു തൂവുക, വൈശ്വദേവൻ മുതലായതൊക്കെ ദേവയജ്ഞം. ഉറുമ്പ് മുതലായവയ്ക്കുള്ളത് ഭൂത യജ്ഞം. സമസൃഷ്ടങ്ങളായ മനുഷ്യർക്കുവേണ്ടി ചെയ്യുന്നത്, നിർവ് യജ്ഞം…. അതിഥി പൂജയൊക്കെ … അതിഥി പൂജയും, ഭൂത യജ്ഞവും, ദേവയജ്ഞവും ഒന്നിച്ച് ദേവയജ്ഞമായി ചേരുമ്പോൾ മൂന്ന് യജ്ഞമേയുള്ളൂ. (10.28 mts) അതിനെ വേർപിരിച്ച് പറയുമ്പോൾ അഞ്ച് മഹായജ്ഞങ്ങളായി. ഈ പഞ്ചമാഹയജ്ഞങ്ങളാണ് സ്മൃതികളിൽ പറയുന്നത്.
ശേഷക്രിയ …പിതൃബലി
ശേഷക്രിയയൊക്കെ പിതൃയജ്ഞത്തിന്റെ ഭാഗമാണ്. ജീവിച്ചിരുന്നപ്പോൾ കൊടുക്കാത്ത ഒരു പാട് കാര്യമുണ്ട്. …. ഒരു ഉരുള ഉരുട്ടിവച്ചെങ്കിലും അച്ഛൻ തൃപ്തിയാകുമെന്ന് സമാധാനിച്ചുകൂടെ…. അത്രേയുള്ളൂ കാര്യം…. ജീവിച്ചിരുന്നപ്പോൾ അച്ഛനൊന്നും കൊടുക്കാൻ പറ്റിയില്ല…കാര്യമായി … അച്ഛൻ അവസാനത്തെ ആഗ്രഹം ഒക്കെ പറഞ്ഞിരുന്നു…. മ്ച്ച്… പറ്റിയില്ല… എന്റെ സ്ഥിതി കൊണ്ട് പറ്റിയില്ല…. എന്റെ ഓർമ്മ കൊണ്ട് പറ്റിയില്ല…. എന്റെ അറിവ് കുറവുകൊണ്ട് പറ്റിയില്ല… പക്ഷെ ഒരു ഉരുള ഉരുട്ടി വച്ച് … അച്ഛാ ഇതെല്ലാം കൂടെ കൂടി പിതൃക്കന്മാർക്ക് ഒക്കെക്കൂടെ എന്ന് സങ്കല്പിച്ച് ആവാഹിച്ച് ഉദ്ധ്വസിച്ച് ഇതങ്ങ് സ്വീകരിച്ചോ എന്നു പറഞ്ഞ് എനിയ്ക്ക് ഒരു സമാധാനം കിട്ടാൻ… മ്ച്ച് …ശ്രദ്ധ ഉണ്ടാവാൻ …മാനസികമായി അച്ഛനെ ഓർത്താൽ മതി. അച്ഛന്റെ പ്രായത്തിൽ ഉള്ള ഒരാള് വരുമ്പോൾ സഹായിച്ചാൽ മതി. ആവശ്യത്തിന് സഹായിച്ചാൽ മതി. ഈ ഉരുട്ടി വയ്ക്കാനും കാക്കയ്ക്ക് കൊടുക്കാനും ഒന്നും പോകണമെന്നില്ല. (11.24 mts)
ചക്രങ്ങൾ : ആറ്, എട്ട്
ആറ് ചക്രങ്ങൾ എന്നു പറയുന്നത്… മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ. ഇതാണ് ആറ് ചക്രം… എട്ട് ചക്രം എന്നു പറയുമ്പോൾ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ലലനാ, ആജ്ഞ, സഹസ്രാരം. ഇതാണ് എട്ട് ചക്രം. ലലനാ ചക്രം ..കഴിഞ്ഞിട്ടാണ്… ലലനാ ചക്രം കഴിഞ്ഞ് ഉള്ളിലാണ് ആ ആജ്ഞാ ചക്ര അന്തരാളസ്ഥയായ ദേവി ഇരിയ്ക്കുന്നത്. അതിനു മുകളിലാണ് സഹസ്രാരം. അവിടെയാണ് സഹസ്രാരത്തിൽ ചെന്നാണ് സുധാ സാരാഭി വർഷിണിയായ ദേവി ശിവനോടുകൂടി മോദിയ്ക്കുന്നത്. ഭൈരവനും ഭൈരവിയും ലാസ്യ താണ്ഡവ….താണ്ഡവ ലാസ്യങ്ങളാടി മോദിയ്ക്കുന്നത് അവിടെയാണ്. പടിയാറും കടന്ന് അവിടെച്ചെല്ലുമ്പോൾ ശിവനെക്കാണാകും, ശക്തിരൂപിണിയായ ദേവി മൂലാധാരത്തിൽ നിന്ന് … ആ …അഗ്നി ജ്വലിച്ചിട്ട്….നമ്മള് നേരത്തെ പറഞ്ഞതനുസരിച്ച് …ങ്ഹ…. ആ താമരയുടെ കന്തം…പുച്ഛം കടിച്ച് …മറ്റേ …ങ്ഹാ.. ഗുദം അടച്ച് പിടിച്ച് മുകളിലേയ്ക്ക് അപാന വായുവിനെ ആക്കി ചെയ്യുമ്പോഴ്, ആ അഗ്നികൊണ്ട് ഇളക്കമുണ്ടാകുന്ന സർപ്പിളാകൃതിയായ കുണ്ഡലിനി …ശക്തിരൂപിണി….ഇളകുകയും മെല്ലെ മുകളിലേയ്ക്ക് പോകാൻ തുടങ്ങുകയും ചെയ്യും. അങ്ങിനെയുള്ള ശക്തിരൂപിണിയെ ഓരോ ചക്രങ്ങളും ഭേദിച്ച് … അതായത് മൂലാധാരൈക നിലയാ….. അതുപോലെ തന്നെ മണിപൂരാന്തരുധിധാ… അങ്ങിനെ ഓരോ തലവും കടക്കുമ്പോൾ .. രുദ്രഗ്രന്ഥി വിഭേദിനി, വിഷ്ണു ഗ്രന്ഥി വിഭേദിനി, ബ്രഹ്മഗ്രന്ഥി വിഭേദിനി, ആജ്ഞാചക്രാന്തരാളസ്ഥാ …. അങ്ങിനെയുള്ള ദേവി അവിടം കടന്ന്, ഷഡ്ചക്രോപരി സംസ്ഥിതാ…..ഭവാനി ഭാവനാഗമ്യാ ഭവാരണ്യ കുഠാരികാ…. ആയിരിയ്ക്കുന്ന ദേവി, സഹസ്രാരാംബുജാരൂഢാ …സുധാ സാരാഭി വർഷിണി….(13.50 mts). അത് കാണാം അന്നേരം. സുധയെ വർഷിച്ച് അത് ദേഹം മുഴുവൻ ആപ്ലാവിതമാക്കി ആനന്ദിയ്ക്കുന്നത് ഭൈരവനും ഭൈരവിയും ചേർന്ന്. ആ നൃത്തവും ആ ചേർച്ചയും ഉണ്ടെങ്കിൽ പിന്നെ വേറെ ഏത് ഭൈരവിയോട് ചേരാൻ. ഒട്ടേറെ സ്ഥിതികൾ ഉണ്ടാവും. ഋണാത്മകങ്ങളും ധനാത്മകങ്ങളും ഉള്ള… ഋണാത്മക സ്ഥിതി വരുമ്പോഴാണ് പഴയ സ്മരണയിൽ കിടക്കുന്ന, മുമ്പെ പറഞ്ഞ അറുപത്തിനാല് വിദ്യയിലൂടെ അറിയാതെ പോകുന്നത്. അത് പോകാതിരിയ്ക്കാനാണ് ഈ വിദ്യകൾ വഞ്ചനകൾ ആണെന്നു പറഞ്ഞത്.
ഇപ്പോൾ അത് പഠിച്ചു പോകുന്നവൻ സാധന അനുഷ്ഠിച്ചു പോകുന്നവൻ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ, മറ്റൊരാളെ സമ്മോഹിപ്പിയ്ക്കുവാൻ കഴിഞ്ഞേക്കാം. അപ്പോൾ അഭിമാനപൂർവ്വം ഞാൻ സമ്മോഹിപ്പിയ്ക്കുന്നവനാണ് എന്ന് പറഞ്ഞ് അവിടെ തട്ടി നില്ക്കരുത്. Hallucination എന്നു പറഞ്ഞാൽ ഭ്രമം. വിഭ്രാന്തി. അത് സാധകന് വരുന്നതല്ല. സാധന ശരിയാകാത്തപ്പം വരുന്നതാണ്.
ശിവലിംഗം : ലിംഗവും യോനിയും
ശിവലിംഗം എന്നുദ്ദേശിയ്ക്കുന്നത് ആ യോനീപീഠവും മുകളിലുള്ള ലിംഗവും ചേർന്നുള്ള …. ആ രൂപത്തെയല്ലെ…. അത് ആ രീതിയിലുള്ളതാണ്. രണ്ടാമത്തേത് അത് എങ്ങിനെയാണ് ആ യോനിയിൽ ഇരിയ്ക്കുന്നത് എന്ന് സങ്കല്പിയ്ക്കണം. ശിവലിംഗം ശിവലിംഗം എന്നു പറഞ്ഞു കഴിഞ്ഞാൽ നിങ്ങളെ ഒക്കെ കഥാപ്രസംഗക്കാരുടെ രീതി നോക്കിയത് കൊണ്ടാ ഈ കുഴപ്പം. യോനിയിൽ …യോനിയ്ക്കകത്ത് തിരിഞ്ഞ് ആണ് ഇരിയ്ക്കുന്നത് ശിവലിംഗം. സാധാരണ ഗതിയിലുള്ള സംഭോഗം ഇങ്ങിനെയാണ് ഇരിയ്ക്കേണ്ടത് (കൈകൾ കൊണ്ട് ആംഗ്യം കാണിയ്ക്കുന്നു …) ഏതൊരു രേതസ്സാണോ ….ഊർദ്ധ്വ രേതസ്സ് ആകുന്നത്, അത് ശൈവമായ സങ്കല്പമാകുന്നു. അത് യോനിയിലേയ്ക്കല്ല ഇരിയ്ക്കുന്നത്. അതു പോലും നോക്ക് … ആ ചിത്രം വായിച്ച് മനസ്സിലാക്കാൻ നിങ്ങളുടെ മാദ്ധ്യമങ്ങൾക്ക് കഴിവില്ലാ എന്ന് മാത്രമാ അതിന്റെ ഉത്തരം. അപ്പോൾ വിപരീതമായിരിയ്ക്കുന്നു എന്നു പറഞ്ഞാൽ ലൈംഗിക തൃഷ്ണ ഇല്ല എന്ന് അർത്ഥം. അപ്പോൾ നിങ്ങൾക്ക് ശിവനാകാം …അല്ലാത്തവനൊന്നും ശിവൻ ആവുകയില്ല. ഇത്രയും മറിച്ചുവച്ചിട്ടും ശിവനാവുകയില്ല എന്ന് തീരുമാനിച്ച മാദ്ധ്യമങ്ങളെ വിമർശിയ്ക്കാൻ പോയി എന്തിനാ അതിനകത്ത് പെടുന്നെ. അതിനെക്കാൾ നല്ലത് അവർ അതിനകത്ത് വീഴട്ടെ … ഒന്നിന്റെ വായിച്ച് ഒരു ചിത്രത്തിന്റെ അർത്ഥം പോലും മനസ്സിലാക്കാൻ കൊള്ളുകേലാത്ത വിദ്യാഭ്യാസമേ നിങ്ങളുടെ ഈ കാലഘട്ടത്തിലെ മാദ്ധ്യമത്തിന് ഉള്ളൂ എന്ന് അർത്ഥം… അങ്ങിനെ അവര് പറഞ്ഞെങ്കിൽ.
ഓജസ്സ്…..
ആയുർവേദ പ്രകാരവും ശരീരശാസ്ത്രപ്രകാരവും ആദ്ധ്യാത്മികതപ്രകാരവും ഏറ്റവും വലിയ ഊർജ്ജം ബീജത്തിൽ നിന്നുണ്ടാകുന്ന ഓജസ്സ് എന്ന ഊർജ്ജമാണ്. അത്… അതിനെ നശിപ്പിയ്ക്കാതിരിയ്ക്കുക. അഷ്ടമൈഥുന പ്രക്രിയകളിൽ നിന്ന് മാറി നില്ക്കുക. (16.44 mts) അവശ്യ സന്ദർഭത്തിൽ മാത്രം അതിനെ നിവർത്തമാക്കുന്നതിനുള്ള ഒരു വേഗമെന്ന നിലയിൽ ഉപയോഗിയ്ക്കുക. അല്ലാതെ നശിപ്പിയ്ക്കാതിരിയ്ക്കുക. രോഗങ്ങളുണ്ടാകുന്നതിൽ ബ്രാഹ്മചര്യനാശം ഒരു വലിയ കാരണമാണ്.
അല്ല തിരിച്ചിരിക്കുക എന്ന പറഞ്ഞ് കഴിഞ്ഞാൽ അതിന് അതിൽ കൂടുതൽ പ്രസക്തി ഉണ്ട്. ഊർദ്ധ്വരേതസ്സാകുക…. രേതസ്സിനെ ഊർജ്ജമാക്കി മാറ്റുക. ആദ്ധ്യാത്മിക ഊർജ്ജമാക്കി മാറ്റുക. താഴേയ്ക്കാകുമ്പോൾ it is the dance of the devil…
ജ്യോതിഷികളെ നിശിതമായി വിമർശിയ്ക്കുന്നു…..
ഭദ്രകാളിയും ശിവനും ഒക്കെ കോപിച്ചു എന്ന് ജ്യോതിഷി പറഞ്ഞാൽ ഉടനെ എന്നോട് ഭദ്രകാളിയും ശിവനും ഒക്കെ കോപിയ്ക്കാൻ തക്കവണ്ണം ആണ് എന്റെ ജീവിതമെന്ന ബോധമാണ് ഇതിന്റെ അപകടം. കാരണം ഞാൻ ഇതുവരെ ചെയ്തുകൂട്ടിയതൊക്കെ ഇവരൊക്കെ കോപിയ്ക്കാൻ മാത്രം പാകത്തിന് ആണ് എന്ന ബോധവുമായി ചെല്ലുന്നതുകൊണ്ടാണ് അവനും കൂടെ കളിപ്പിയ്ക്കാനും നേ(മേ)ടാനും പറ്റുന്നത്. നേരത്തെ മര്യാദയ്ക്ക് ജീവിച്ചിരുന്നെങ്കിൽ ഇത് കേട്ടാൽ പോടാ …. എന്നോട് ഒരു ദൈവവും കോപിയ്ക്കുകേല എന്നു പറയാനുള്ള ചങ്കൂറ്റും ഉള്ള നന്മയില്ലാത്തതു കൊണ്ടാണ്. അതുകൊണ്ട് അങ്ങിനെയുള്ളവൻ പോയി കെണിയണ്ടതാണെന്നാണ് എന്റെയും അഭിപ്രായം. ഇനി ജ്യോതിഷി വേറൊരിടത്ത് കെണിയും. കാരണം കേരളത്തിലെ ജ്യോതിഷികളുടെ കുടുംബജീവിതം എടുത്താൽ, ഇവൻ ബാക്കിയുള്ളവരെ ഒക്കെ പറഞ്ഞ് ധരിപ്പിയ്ക്കുമ്പോൾ ഒരു ജ്യോതിഷിയെ എനിയ്ക്ക് ഏതായാലും അറിയാം മകൾ ഒരു അന്യ മതസ്ഥന്റെ കൂടെ പോയപ്പോൾ ജ്യോതിഷി ആകെപ്പാടെ വിഷമിച്ചു. ഒരുപാട് പേരുടെ കാര്യങ്ങൾ ഉപദേശിയ്ക്കുന്ന ടി.വിയിൽ നിറഞ്ഞു നില്ക്കുന്ന ജ്യോതിഷിയ്ക്ക് മകള് സ്ഥലം വിട്ട സമയത്ത് അത് കണ്ടെത്താൻ പറ്റിയില്ല. മറ്റൊരു ജ്യോതിഷിയെ എനിയ്ക്കറിയാം, മകൻ മരിച്ചിട്ട് ശവം കിട്ടിയത് ആറാം ദിവസമോ മറ്റോ ആണ്. എവിടെയാ പോയേന്ന് മഷിയിട്ട് നോക്കിയിട്ടും കണ്ടില്ല. മരിച്ചൂന്ന് തന്നെ അറിഞ്ഞും ഇല്ല.
പത്ത് കല്പനകൾ….
മാനസികമായി നിങ്ങൾക്ക് താല്ക്കാലികമായ ഒരു സുഖം തരുവാൻ ഒരാൾക്ക് കഴിഞ്ഞാൽ അത്രയും മാനസിക പ്രയോജനം ഉണ്ട് അതിന്റെ അല്പഭാഗം ശാരീരിക പ്രയോജനം ഉണ്ട്. മനസ്സിൽ ശരീരം ഇരിയ്ക്കുന്നതുകൊണ്ട്. അത് തരാനുള്ള ശക്തി അയാൾക്ക് ഉണ്ടെങ്കിൽ സ്വീകരിയ്ക്കാനുള്ള സ്വീകരണി അതിനനുസരിച്ചുള്ളതാണെങ്കിൽ രണ്ടും. ഇല്ലെങ്കിൽ കുറച്ചു കാശ് പോയിക്കിട്ടും. രോഗങ്ങൾ മാറാനും, പ്രശ്നങ്ങൾ ഇല്ലാതിരിയ്ക്കാനും പത്ത് കല്പന മതി. അഞ്ച് പൈസ മുടക്കണ്ട. പത്തേ പത്ത് കല്പന….. ഹിംസിയ്ക്കരുത്…ഹിംസ, കക്കരുത് …സ്ഥേയം, ലൈംഗിക ദുരാചാരങ്ങളിൽ ഏർപ്പെടരുത് …മൂന്ന് ശാരീരിക പാപങ്ങളാണ്. ഈ മൂന്ന് പാപങ്ങളിൽ പെടരുത്. പൈശുനം…കുശുമ്പ് പറയരുത്, പരുഷമായി സംസാരിയ്ക്കരുത്, കെട്ടിച്ചമച്ച് പറയരുത്, അന്യർ കലഹിയ്ക്കുമാറ് പറയരുത്, പൈശുനം, പരുഷം, അനൃതം, സംഭിന്നാ ലാഭം നാല് വാചിക പാപങ്ങൾ. Then വ്യാപാദം …അന്യർക്ക് ആപത്ത് വരണമെന്ന് ആഗ്രഹിയ്ക്കരുത്, അവിധ്യ …ദുരാശ ഉണ്ടാവരുത്, ദൃഗ് വിപര്യയം …എന്തെങ്കിലും ദോഷം വന്നാൽ മാറില്ലാ എന്ന് തീരുമാനിയ്ക്കരുത്. Negative ആയി ചിന്തിയ്ക്കരുത്…ഋണാത്മകമായി ചിന്തിയ്ക്കരുത്. പത്തെണ്ണം ശരിയ്ക്ക് പാലിയ്ക്കാവോ…. ശാരീരികവും മാനസികവുമായ ഒരു രോഗവും ഇല്ലാതെ ഈ ജന്മം കൊണ്ടുപോകാം. അതിന് ആരുടെയും അനുവാദം വേണ്ട.
Semitic Creed
സെമറ്റിക്ക് മതത്തില് ഞാൻ പറഞ്ഞ സമയാചാര പ്രകാരമുള്ള തന്നിലേയ്ക്കുള്ള അന്വേഷണം, ഒരു ബാഹ്യദേവതയെ മുൻനിർത്തി അന്വേഷിയ്ക്കുന്നത് സെമറ്റിക്ക് system ആണ്. ആ semetic creed ആണ് ഇന്ന് ഇന്ത്യയിൽ കാണുന്ന ദ്വൈതാദി മതങ്ങൾ എല്ലാം. ബാഹ്യമായ ഒരു ദൈവത്തില് സൃഷ്ടിത്വം ഏൽപ്പിച്ച്, അതിനെ അവലംബിച്ചുള്ള വിധിയും നിഷേധവും കൊണ്ടുവന്ന്, അതിനനുസരിച്ച് ദൈവത്തിന് കപ്പം കൊടുക്കുന്ന, കൊടുക്കാൻ ഇടയാളന്മാരെ സൃഷ്ടിയ്ക്കുന്ന സമ്പ്രദായങ്ങളാണ് ഈ മതങ്ങൾക്ക് എല്ലാം ഉള്ളത്. ഇന്ത്യയിലും ഉള്ളത് കുറെ അതാണ്.
സന്യാസം
സന്യാസം എന്നു പറയുന്നത് സമ്യക്കായി ന്യസിയ്ക്കലാണ്. സർവ്വേഷാം കർമ്മണാം ന്യാസഃ സന്യാസഃ. ഒരു നിർവ്വചനം. കാമ്യാനാം കർമ്മണാം ന്യാസഃ സന്യാസഃ മറ്റൊരു നിർവചനം. കാമ്യ കർമ്മങ്ങളെ ഉപേക്ഷിച്ചാൽ സന്യാസിയാണ്. സർവ്വ കർമ്മങ്ങളേയും ഉപേക്ഷിച്ചാലാണ് സന്യാസിയാകുന്നത്. ഏതെങ്കിലും ഒന്ന് എടുത്തോളുക. ഹിന്ദുവായി ജീവിച്ചിരുന്ന് ഹിന്ദു എന്നൊരു മതമുണ്ട് എന്ന് സങ്കല്പിച്ച് അതിലെ ഒരാൾ സന്യസിച്ച് കഴിഞ്ഞപ്പോൾ അയാൾ ഞങ്ങളുടെ ആളാണ് എന്നു തോന്നുന്നവരാണ് ഹൈന്ദവ സന്യാസിമാർ എന്ന പദം ഉപയോഗിച്ചതെങ്കിൽ അവരുടെ അറിവില്ലായ്മ കൊണ്ടാണ്. അതാ എത്തിയവരാണ് ഉപയോഗിച്ചതെങ്കിൽ അവരവിടെ എത്താത്തതിന്റെ ലക്ഷണമാണ്. പ്രയോഗം ആര് പ്രയോഗിച്ചു എന്നുള്ളതിനെയാണ് …അജ്ഞാനത്തിൽ ഇരിയ്ക്കുന്ന ജനതയാണ് പ്രയോഗിച്ചതെങ്കിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളാണ്, ഞങ്ങളുടെ മതത്തിൽപ്പെട്ടവനാണ് …ഇപ്പോൾ അയാള് സന്യാസിയാണ് എന്നു പറയുന്നതിന്റെ ഭാഗമായാണ് എടുക്കുന്നതെങ്കിൽ അത് തെറ്റില്ല. മറിച്ച് എല്ലാ കർമ്മങ്ങളും കാമനകളും കളഞ്ഞ ഒരുത്തൻ അവിടെ എത്തിയിട്ട് ഞാൻ ഹിന്ദുസന്യാസി ആണ് എന്നു പറഞ്ഞു എങ്കിൽ, അയാൾ സ്വയം വിശേഷിപ്പിച്ചു എങ്കിൽ… അത് എത്തിയില്ല എന്നുള്ളതിന്റെ ഒരു പരിമിതിയാണ്. Either a sanyasin is all-religious or a sanyasin is non-religious.
വിരാട്ട്
അത് വ്യക്തി ശരീരവുമായി സങ്കല്പിയ്ക്കുന്നത് ദേശത്തിന്റെ പ്രതിഷ്ഠ ചെയ്യുമ്പോൾ വിരാട് രൂപത്തിന്റെ പ്രതിഷ്ഠയാണ് ചെയ്യുന്നത് …വ്യക്തിയുടെ അല്ല. വിരാട്ടാണ് അവിടെ ഇരിയ്ക്കുന്നത്. ഈ സങ്കല്പങ്ങൾ ഒക്കെ രൂപാന്തരപ്പെട്ടത്, ഇത് ആരാധന തുടങ്ങിയതിനു ശേഷമാണ്. എന്റെ ശരീരം തന്നെയാണ് അവിടെ ഇരിയ്ക്കുന്നത് എന്നറിഞ്ഞാൽ പിന്നെ എന്തിന് ഞാൻ അവിടെ പോണം. ശരീരം കൂടെയില്ലേ. അങ്ങിനെ ഒരെണ്ണം അറിഞ്ഞു കഴിഞ്ഞാൽ അറിഞ്ഞവന് പിന്നെ എന്ത് …. അതിനെ അറിയാത്തവൻ അവിടെ ചെന്നിട്ട് എന്ത് കാര്യം…
വിശ്വനും വിരാട്ടും….
(ആരോ ചോദിയ്ക്കുന്നു… ) അല്ല വ്യഷ്ടിയിൽ ഉള്ളത് …വ്യഷ്ടിയിൽ ഉള്ളതിന് ങ്ഹ…. വിശ്വൻ എന്നു പറയും. സമഷ്ടിയിലുള്ളതിന് വിരാട്ട് എന്ന് പറയും. എന്റെ ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും ചേതനയുടെ സമാഹരിത രൂപമാണ് അവിടെ ഇരിയ്ക്കുന്ന പ്രതിഷ്ഠ. അതുകൊണ്ടാണ് പോകുന്നത്. (ആരോ ചോദിയ്ക്കുന്നു….) ങ്ഹ.. ഈശ്വരൻ സമഷ്ടി സുഷുപ്തിയാണ്. അത് വിരാട്ടായിട്ടാണ് അവിടെ വിരാജിയ്ക്കുന്നത്. നമ്മൾ അവിടെ ചെല്ലുമ്പോൾ തൊഴുമ്പോൾ അദ്ദേഹം വിരാട്ടാണ്…ജാഗ്രത്തിലാണ്. അതുകൊണ്ടാ നമ്മള് പറഞ്ഞാൽ കേൾക്കും. നട അടച്ചുകഴിയുമ്പോൾ…നട അടച്ചുകഴിയുമ്പോൾ അദ്ദേഹം പ്രാജ്ഞനായി മാറും…. പ്രാജ്ഞനല്ല സോറി…. ഈശ്വരനായി മാറും. വിരാട്ടായും, ഹിരണ്യഗർഭനായും, ഈശ്വരനായും ആ ശക്തി മാറും.
ഭാവാതീതന്മാർ
ക്രിസ്തുവായാലും, ബുദ്ധനായാലും, നബിയായാലും, ആവിലായിലെ തെരേസയായാലും, നിജയിലെ ഗ്രിഗറി ആയാലും ഇവരൊക്കെ ഭാവാതീതന്മാരാണ്. ശങ്കരനായാലും ഇവരെല്ലാം …രാമകൃഷ്ണനായാലും …. അവരൊക്കെ പോയ വഴികൾ … അവര് ചെയ്തു എന്നുള്ള പേരിൽ നമ്മുടെ മുമ്പിൽ ഇന്ന് കുറെ സമ്പ്രദായങ്ങൾ ഉണ്ട്. പക്ഷെ അത് ശരിയായിരുന്നു എന്നു പറയാൻ തടസ്സം വരുന്നത്, അവയൊന്നും മനുഷ്യന്റെ ആരോഗ്യം, ആനന്ദം, ആയുസ്സ് ഇവയ്ക്ക് ഉപോൽബലകമായി കാണുന്നില്ല എന്നു മാത്രമല്ല ഒട്ടേറെ ഉപദ്രവകാരികളായും കാണുന്നു. അവരെ(യെ) നോക്കി ഗുരുക്കന്മാരെ എണ്ണാൻ പോയാൽ നമുക്കുള്ള ബഹുമാനം പോകും. ഗുരുക്കന്മാരെ ആസ്പദമാക്കി അവര് തുടങ്ങിയാൽ ഇങ്ങിനെ വരും എന്ന് വിശ്വസിയ്ക്കാൻ പ്രയാസം വരും. ഒന്നുങ്കിൽ നമ്മൾ തുടങ്ങാതിരിയ്ക്കുക. ഇങ്ങിനെയുള്ളതൊന്നും. അതും അവസാനം ഇങ്ങിനെയേ എത്തുകയുള്ളൂ എന്ന് തീരുമാനിയ്ക്കുക. അല്ലെങ്കിൽ ഇതൊന്നും ഉണ്ടാക്കിയത് അവരല്ല, അവര് കഴിഞ്ഞു പോയപ്പോൾ ഇവന്മാര് ചെലവ് തടയാൻ വേണ്ടി ഉണ്ടാക്കിയതാണ് ഇതെന്നെല്ലാം സമാധാനിപ്പിച്ച് നമസ്കാരം പറഞ്ഞ് അത്തരം വാതിലുകളിൽ നിന്ന് ഓടുക. അതിനകത്തോട്ടു തന്നെ ചെന്നു കേറി ആ ഗുരുക്കന്മാരുടെ … വലിയ പ്ലക്കാർഡുകളിൽ ഒക്കെ ഗുരുക്കന്മാരുടെ ഫോട്ടോ ഒക്കെ കൊണ്ടുപോകുന്നത് ആരെങ്കിലും കല്ലെറിഞ്ഞാൽ നമ്മളുടെ ദേഹത്ത് കൊള്ളാതിരിയ്ക്കാൻ വേണ്ടി മാത്രമാണ്.
ചട്ടമ്പി സ്വാമിയേയോ, നാരായണ ഗുരുവിനെയോ, ക്രിസ്തുവിനെയോ, ബുദ്ധനെയോ, ശങ്കരനെയോ ഒക്കെ വലിയ ഫോട്ടോയിലാക്കി മുമ്പിൽ പിടിച്ചുകൊണ്ട് ഇങ്ങിനെ പോയാൽ (ആംഗ്യം കാണിയ്ക്കുന്നു….) ജനങ്ങൾ ഇത് കണ്ടാൽ എറിയുകേല. മ്ച്ച് …മനസ്സിലായില്ല…. കാരണം ജനങ്ങൾക്ക് ഏതാണ്ട് ഇവരെ ഒക്കെ അറിയാം. … അതിന്റെ പുറകിൽ നില്ക്കുന്നവന്മാരെ കണ്ടുപോയാൽ എറിയും. അതുകൊണ്ട് ഏറ് കൊള്ളാതിരിയ്ക്കാൻ മുമ്പിൽ പിടിച്ചിരിയ്ക്കുന്ന പരിച എന്ന് കൂട്ടിയാൽ മതി. ഇനി ആരെങ്കിലും എറിഞ്ഞു പോയാൽ ചട്ടമ്പി സ്വാമിയെ എറിഞ്ഞു, നാരായണ ഗുരുവിനെ എറിഞ്ഞു, ബുദ്ധനെ എറിഞ്ഞു, ശങ്കരനെ എറിഞ്ഞു എന്ന് പറഞ്ഞ് ഒരു കലാപവും ഉണ്ടാവും. മനസ്സിലായി….
വ്യാസൻ തന്നെ കടല് കടന്ന് പോയിട്ടുണ്ടെന്നാ പറയുക. അതിന്റെ രേഖകൾ ഉണ്ട്. ശസ്താതപന്റെ കാലത്ത് വ്യാസൻ മെക്ക സന്ദർശിച്ചിട്ടുണ്ട് എന്നുള്ളതിന്റെ രേഖകൾ ഉണ്ട്. വ്യാസൻ എന്ന് പേരായ പണ്ഡിതനായ ഒരാൾ ഇവിടെ വന്നിരുന്നു എന്നുള്ളതിന്റെ രേഖകൾ ഉണ്ട്. (25.12 mts)

സന്തോഷ് മാധവൻ : കത്തോലിക്കാ സഭയുടെ തിരക്കഥ
അപ്പോൾ ഇങ്ങിനെയുള്ള ഈ കാലഘട്ടത്തില് … ഞാൻ പറഞ്ഞു നേരത്തെ … ആരെങ്കിലും എവിടെയെങ്കിലും ചെയ്താൽ അതിന്റെയൊക്കെ ഉത്തരം നല്കുക എന്ന ബാദ്ധ്യത നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരുന്നുണ്ടെന്ന് പറഞ്ഞു. അത് മതിയാകും എങ്കിലും അതിനപ്പുറം നിങ്ങൾക്ക് ബോധമുണ്ടെങ്കിൽ നിങ്ങളുടെ പത്രങ്ങൾ എല്ലാം എടുത്ത് വച്ച് വായിയ്ക്കുക. ഹിന്ദു സന്യാസിമാർ ….സന്യാസിമാർ എല്ലാം കപടന്മാരാണ് എന്നൊക്കെ മാദ്ധ്യമങ്ങളും മന്ത്രിമാരും നിങ്ങളുടെ ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഒക്കെ നിരന്തരമായി എഴുതുമ്പോൾ നിങ്ങളുടെ അന്തഃക്കരണത്തോട് മൂന്ന് ചോദ്യങ്ങൾ ചോദിയ്ക്കുക. അതിന് കാരണമായ സന്തോഷ് മാധവൻ, വലിയ ഒരു ആചാര്യനായി രംഗപ്രവേശം ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ bodyguard അലിക്കണ്ണ് നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ആരുമല്ല. അദ്ദേഹത്തിന്റെ driver തോമസ്സ് ഹിന്ദുവല്ല. അദ്ദേഹത്തിന്റെ എസ്റ്റേറ്റ് കച്ചവടക്കാരനായ തമ്പിച്ചായൻ ഒരു സഭയുടെ നേതാവാണ്. ഒരു സഭാ നേതൃത്വം അവകാശപ്പെടുന്ന പാലാക്കാരനാണ് അദ്ദേഹത്തിന്റെ എസ്റ്റേറ്റിന്റെ കച്ചവടക്കാരനായ വ്യക്തി. അദ്ദേഹത്തെ നിരന്തരമായി കാത്തുസൂക്ഷിച്ചു വന്ന പോലീസ് ഓഫീസർ സാം ക്രിസ്റ്റി, പോലീസ് ഉദ്യോഗസ്ഥൻ ഹിന്ദുവല്ല. (26.33 mts). ഇനി പത്രത്തിന്റെ താളുകളിൽ പേര് വന്നിട്ടുള്ള ആരാണ് അയാളോ, അയാളുടെ ശിഷ്യനോ, അയാളുടെ ഭക്തനോ ആയി വന്നിട്ടുള്ള ഏത് ഉന്നതനാ ഉള്ളത്. അതുകൊണ്ട് ഇത് മതങ്ങൾ തമ്മിലുള്ള സ്പർദ്ധയും, രാഷ്ട്രീയപരമായ വൈരവും, എല്ലാം മനസ്സിൽ വച്ചുകൊണ്ട് കൃത്യമായി അരങ്ങേറിയ ഒരു നാടകം ആയിരിയ്ക്കില്ലേ എന്ന് പതുക്കെ ഒന്ന് ഇരുന്ന് ആലോചിച്ചു നോക്ക്. മാദ്ധ്യമങ്ങളുടെ ഉന്നതരും, ഉന്നത മാദ്ധ്യമ ബുദ്ധിജീവികളും, ഉന്നതരായ മറ്റു മതങ്ങളിലെ പോലീസ് ഓഫീസറന്മാരും, അതിന്റ വഴിയിലൂടെ മുതലെടുക്കാൻ ആഗ്രഹിയ്ക്കുന്ന രാഷ്ട്രീയ ഭിക്ഷാംദ്ദേഹികളും, കൃത്യമായി നിങ്ങളുടെ വിവരക്കുറവിനെ മുതലെടുക്കുവാൻ, കൃത്യമായി എഴുതിയ ഒരു തിരക്കഥയും, കൃത്യമായി രൂപപ്പെടുത്തിയ ഒരു നാടകവുമല്ലേ ഇതെന്ന് വീട്ടിൽ പോയിരുന്ന് മെല്ലെ ആലോചിയ്ക്ക്. (See the details which came in Asianet and available in Youtube by clicking part 1, part 2)

സാധാരണ ഗതിയിൽ നിങ്ങൾ കാണുന്ന സന്യാസിമാരിൽ ആരെങ്കിലും അവരുടെ സാമൂഹ്യ പ്രവർത്തനത്തിന്റെ രംഗത്ത്, അവര് സ്ക്കൂൾ നടത്തിയാൽ അവിടെ കുറെ അദ്ധ്യാപകർ ഉണ്ടാകാം മറ്റ് മതങ്ങളിൽ നിന്ന്, അവര് ഒരു ബാങ്ക് നടത്തിയാൽ അതിൽ കുറച്ച് മനേജറുന്മാരോ മറ്റുള്ളവരോ ഉണ്ടാകാം…. അവർ ഒരു ആശുപത്രി നടത്തിയാൽ കുറെ നഴ്സുന്മാരും ഡാക്ടറുന്മാരും ഉണ്ടാവാം തൊഴിലാളികൾ എന്ന നിലയിൽ. അവരുടെ ആദ്ധ്യാത്മിക പ്രവർത്തന രംഗത്ത് തൊഴിലാളികൾ അല്ലാതെ ഭക്തന്മാരും, രക്ഷകരും, അംഗരക്ഷകരുമായി സ്വന്തം സമൂഹത്തിൽപ്പെട്ടവർ ആരുമില്ലാതെ …മാത്രവുമല്ല ഒരു വ്യക്തിയ്ക്ക് ബാങ്കിൽ അക്കൗണ്ട് എടുക്കണമെങ്കിൽ ഒരു ബാങ്കിൽ ഒരേ ബ്രാഞ്ചിൽ ഒരേ അഡ്രസ്സിൽ ഒരേ അക്കൗണ്ടേ കൊടുക്കുകയുള്ളൂ. As per Indian Law. ബാങ്കിന്റെ നിയമമാ അത്. നൂറ് ശതമാനം ഷെയറും ഒരു മതസമുദായം കൈയ്യാളുന്ന വില്പന ആകുമോ എന്ന് സംശയിച്ചപ്പോൾ, മതനേതൃത്വം ഹാലിളകിയ ഒരു ബാങ്കിൽ നിന്നാണ് സന്തോഷ് മാധവന് തൊടുപുഴയിലെ ഒരേ ബ്രാഞ്ചിൽ നിന്ന് നാല് അക്കൗണ്ടുകൾ കൊടുത്തിരിയ്ക്കുന്നത്. അയാൾക്ക് പണം കൊടുത്ത സ്ത്രീ സെറാഫിൻ ക്രിസ്ത്യനാണ്.

ഒരുപാട് ഹിന്ദുക്കൾ ഫോറിനില് ഒക്കെയില്ലേ. അവരോട് ആരോടെങ്കിലും വാങ്ങിയ്ക്കാനുള്ള ഭക്തിയും വിശ്വാസവും ഒന്നും അവർക്ക് തോന്നാതെ അതും ഈ പത്ത് നല്പത് ലക്ഷം രൂപ കണ്ണും പൂട്ടി എടുത്ത് ഒരുത്തന്റെ കൈയ്യിൽ കൊടുക്കുക. ഇത്രയും മതപ്രസ്ഥാനങ്ങൾ ഒരുമിച്ച് സംയുക്തമായി നിലകൊള്ളുക. ബാങ്ക് ഉൾപ്പടെ. എനിയ്ക്ക് മതങ്ങളില്ല… അതുകൊണ്ട് എനിയ്ക്ക് പരാതിയും ഇല്ല. പക്ഷെ ഞാൻ കണ്ട കാര്യം പറഞ്ഞൂ എന്ന് മാത്രം. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു മതം ഉണ്ടെങ്കിൽ, മതത്തെ വാക്കുകൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും എന്റെ മതത്തെ വ്രണപ്പെടുത്തിയിരിയ്ക്കുന്നു എന്നതിന്, മതത്തിന് ആകെ മാനനഷ്ടം ചോദിയ്ക്കാവുന്ന വളരെ ശക്തമായ ഒരു കേസിന് സാദ്ധ്യതയുള്ള ലോകമാ ഇത്. (30.21 mts) ഞാനിന്ന മതാനുയായിയാണ്. എന്റെ മതാനുയായി എന്റെ മതത്തിൽപ്പെട്ടവർ വേദനിയ്ക്കുന്ന ഒരു സംഭവമാണ്. ഇത് ആസൂത്രിതമായ ഒരു നാടകമാണ്. ഇതിന്റെ ചുരുള് പുറത്തുകൊണ്ടുവരികയും, ഞങ്ങൾക്ക് വന്ന വേദന മാറ്റിത്തരുകയും, മാന്യമായ മാനനഷ്ടം ഞങ്ങളുടെ സമൂഹത്തിന് തിരിച്ചു തരികയും, ഞങ്ങളുടെ ആളുകളെ പീഢിപ്പിച്ചതിന് മറുപടി പറയുകയും ചെയ്യുവാൻ മാദ്ധ്യമങ്ങളും, ഇതിൽ ഉൾപ്പെട്ടവരും, ഇതിന് അരു നിന്ന ഗവണ്മെന്റും ബാദ്ധ്യസ്ഥമാണെന്നും ഒരു സാമൂഹിക ഉപക്ഷേപത്തിന് സാദ്ധ്യതയുണ്ടോ !!!???? ഭക്തി ഏത് മതത്തിനുമുണ്ടാകാം സ്വാമിമാരോട്. കൂടുതല് ഭക്തിയും വിശ്വാസവും അന്യ മതസ്ഥർക്ക് വരാം. അതൊക്കെ സമ്മതിച്ചു കൊണ്ടു തന്നെ … … അതീന്ന് മറ്റൊന്നുകൂടി നിങ്ങൾ പഠിയ്ക്കാനാ ഞാനിത് പറഞ്ഞെ. അത് നിങ്ങൾ ഇങ്ങോട്ടു പറഞ്ഞില്ല.

നിങ്ങളുടെ ചുറ്റും കാണുന്ന ഏതെങ്കിലും പ്രത്യയശാസ്ത്രമുള്ള ഒരു രാഷ്ട്രീയപ്പാർട്ടിയോ, ഏതെങ്കിലും ജാതിയോ, ഏതെങ്കിലും മതമോ സ്വന്തം പ്രത്യയശാസ്ത്രത്തെയും സ്വന്തം സിദ്ധാന്തത്തെയും മറന്ന്, ആ സിദ്ധാന്തത്തിന്റെ പ്രണേതാക്കളായ ആളുകളെ വിട്ട് പുറത്ത് ഇടം തേടുന്നത്, അധർമ്മത്തിന് വേണ്ടി മാത്രമാണ്. നോക്കിയിരുന്നാൽ നാളെ ഇത് തടയാം. നിങ്ങളുടെ കുഞ്ഞിന് നിങ്ങൾ കൊടുക്കുന്ന സൗഭാഗ്യങ്ങൾ പോരാ എന്നു തോന്നി, തൊട്ടയൽപക്കത്തെ ആന്റിയുടെ അടുക്കൽ ഇരുപത്തിനാല് മണിക്കൂറും പോകുന്നത് ധാർമ്മിക കാര്യങ്ങൾക്ക് ആയിരിയ്ക്കില്ല. അവൻ നശിയ്ക്കാനുള്ള കാര്യങ്ങൾക്ക് ആയിരിയ്ക്കും. ആഹാരം കൊടുക്കുന്നത് നിങ്ങൾ, ധനം കൊടുക്കുന്നത് നിങ്ങൾ, പഠിപ്പിയ്ക്കുന്നത് നിങ്ങൾ, അത്തരം കാര്യങ്ങളിൽ ഒന്നു പങ്കില്ലാത്തവൾ മധുരോദാരമായ വാക്കു പറയുന്നത്… അവന്റെ...അവളുടെ കുട്ടി ജയിയ്ക്കാനും നിങ്ങളുടെ കുട്ടി തകരാനും വേണ്ടി മാത്രമായിരിയ്ക്കും. (32.35 mts) അങ്ങിനെയാണെങ്കിൽ, ഒരു പ്രത്യയശാസ്ത്രത്തില് അതിനകത്തുള്ള വ്യക്തികളെ വിട്ടിട്ട്, മറ്റൊരു പ്രത്യയശാസ്ത്രത്തിലേയ്ക്ക് പോകുന്ന അധാർമ്മികമായ സ്വത്തു സമ്പാദിയ്ക്കാനും അധാർമ്മികങ്ങളായ കാര്യങ്ങൾ നേടാനും ആണ്. അവനവന്റെ കൂട്ടത്തിലാണെങ്കിൽ ആരോടെങ്കിലും പറയും. തനിയ്ക്കുവേണ്ടുന്ന കാര്യങ്ങൾ തൃപ്തികരമായി ലഭിയ്ക്കാതെ വരുമ്പോൾ, തന്റെ കൂട്ടരുടെ കൂടെ നിന്നാൽ അവരു watch dogs-നെപ്പോലെ പെരുമാറുമെന്നുള്ളതുകൊണ്ട്, തന്നോടൊപ്പം നില്ക്കുന്ന അച്ഛൻ, അമ്മ, ഗുരു, ആചാര്യൻ, സഹപാഠികൾ ഇവരെല്ലാം തനിയ്ക്ക് ഇഷ്ടമില്ലാത്തവരാകുകയും, അന്യരായവർ തനിയ്ക്ക് പഥ്യമായിത്തീരുകയും ചെയ്യുന്നത്, കാമനകൾക്ക് ലാളന ലഭിയ്ക്കുന്നതിനുവേണ്ടി മാത്രമാണ്. അത്തരക്കാരെ ഏത് സമൂഹവും സൂക്ഷിയ്ക്കേണ്ടതാണ്.

ഒരു പ്രത്യയശാസ്ത്രമുള്ള രാഷ്ട്രീയ പ്രസ്ഥാനം, അതിലെ ഒരു നേതാവിന് ആ പ്രത്യയശാസ്ത്രത്തിലെ ആളുകൾ സ്നേഹിതർ അല്ലാതെ വരുകയും, മറ്റൊരു പ്രത്യയശാസ്ത്രത്തിലെ ആളുകളുമായി വഴിവിട്ട് ബന്ധം ഉണ്ടാവുകയും ചെയ്യുമ്പോൾ, രണ്ടു കൂട്ടരും ചേർന്ന് നടത്തുന്ന ഉപജാപങ്ങൾക്കുവേണ്ടിയാണ്. ഒരു സിദ്ധാന്തത്തിന്റെ പ്രണേതാവ് മറ്റൊരു സിദ്ധാന്തത്തെ പുല്കാൻ പോകുന്നത് സൈദ്ധാന്തികമായ ബന്ധം കൊണ്ടല്ല. രണ്ടും രണ്ടായി നില്ക്കുമ്പോഴും സുതാര്യമല്ലാത്ത ഇടപാടുകൾക്കു വേണ്ടി മാത്രമാണ്. അത് നിങ്ങൾ പഠിയ്ക്കേണ്ട സമയവും കൂടിയാ ഇത്. കാരണം നിങ്ങൾക്കാ ഈ ബന്ധങ്ങൾ ഒക്കെ ഉള്ളത്. നിങ്ങൾക്ക് നിങ്ങളുടെ വീട് വിട്ടുപോകാൻ പറ്റുകേല. ഇപ്പോൾ ഉടനെ ഓടി. നിങ്ങളുടെ ആദ്ധ്യാത്മിക പുരുഷന്മാരിൽ ഒരാൾ തെറ്റ് ചെയ്തു എന്ന് പറഞ്ഞ് നിങ്ങൾക്ക് ആ സ്ഥലം ഉപേക്ഷിച്ചു പോകാൻ പറ്റില്ല. ചുറ്റുപാടും ഉള്ളവരോട് മറുപടി പറയുവാൻ പ്രയാസവും ഉണ്ട്.

നടൻ നരേന്ദ്രപ്രസാദിന്റെ സിനിമ
നാട്ടില് ഇപ്പോൾ കേരളത്തില് വൈക്കത്തു വന്ന് പ്രസംഗിയ്ക്കാൻ പറ്റില്ല. ഇവിടുന്ന് അടുത്തു നിന്നെങ്ങും കഞ്ഞികുടിയ്ക്കാൻ പറ്റില്ല. ബസ്സെ സഞ്ചരിയ്ക്കാൻ പറ്റില്ല. വിശാലമായ ഇന്ത്യ. നേരെ വടക്കോട്ട്. കൂടെപ്പോരേണ്ട കാര്യവും ആർക്കുമില്ല. ഇവിടെത്തന്നെ നിന്ന് എല്ലാത്തിനെയും നന്നാക്കിക്കളയും എന്നൊന്നും വിചാരിയ്ക്കാനൊന്നുമില്ല. ഗവൺമെന്റിന് ഇഷ്ടമല്ല. നാട്ടുകാർക്ക് ഇഷ്ടമല്ല. ഇഷ്ടമുള്ള സ്ഥലം എവിടെയെങ്കിലും. അതുകൊണ്ട് നിങ്ങൾ ആലോചിയ്ക്കുക. കാര്യം ഇതൊരു തിരനാടകം എഴുതി കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് മൂന്നാം ക്ലാസ്സ് വരെ നിങ്ങള് പഠിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാകും. ഇതെല്ലാം ഈ മതത്തിന്റെ കുറവും, ഇതെല്ലാം ഈ സന്യാസത്തിന്റെ കുറവുമാണെങ്കിൽ, ഇത് പഴയ ഒരു തിരക്കഥ എഴുതി കൃത്യമായി ഒരു അഞ്ച് ആറ് കൊല്ലങ്ങൾക്കു മുമ്പ് യശ്ശഃശരീരനായ അഭിനയ ചക്രവർത്തിയായ ഭാവാഭിനയത്തില് മലയാളത്തിന്റെ രണ്ട് പ്രബല സംഭാവനകളിൽ ഒന്നായ നരേന്ദ്രപ്രസാദ് രംഗത്ത് നിറഞ്ഞു നിന്ന് അഭിനയിച്ച ഒരു തിരക്കഥ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും, അത് നിങ്ങളുടെ ജീവിതത്തിൽ ചിത്രീകരിയ്ക്കാൻ പറ്റിയില്ലാ എന്ന് തോന്നിയ മതവും പത്രങ്ങളും ഭരണാധികാരികളും ഒക്കെ കൂട്ടുചേർന്ന് നടത്തിയ ഒരു ജീവിത നാടകം…. ഒരു ജീവിത സന്ധിയിൽ അരങ്ങേറിയതാണ് സന്തോഷ് മാധവൻ.

നടി കവിയൂർ പൊന്നമ്മ
ഇനി അതിന്റെ ഒരു ഭാഗവും കൂടിയേ അരങ്ങേറാൻ ഉള്ളൂ. അത് അവിടെയും ഇവിടെയും ഒക്കെ അല്പമാത്രമായി അരങ്ങേറുന്നുണ്ട്. സ്ത്രൈണാഭിനയത്തിന്റെ അപൂർവ്വ ശോഭ മാതൃത്വത്തിൽ തന്ന് അഭിനയിച്ചിട്ടുള്ള കവിയൂർ പൊന്നമ്മ അഭിനയിച്ച ഒരു തിരക്കഥ കൂടി അരങ്ങേറാൻ ഉണ്ട്. അതിന് നിങ്ങക്ക് കാത്തിരുന്നു കാണാം. (36.24 mts) ‘ഒരിടത്തൂടെ വഴിയെകൂടെ പോകുന്ന സമയത്ത് ഒരു സ്വാമി ഇങ്ങിനെ പ്രസംഗിയ്ക്കുന്നത് കേട്ടു… നമ്മള് തിരക്കഥാകൃത്തുകൾ എഴുതിയിട്ട് നാടകം ശരിയായില്ലെങ്കിൽ ചില മതങ്ങളും ഒക്കെ കൂടി കൂട്ടു ചേർന്ന് ഏറ്റെടുത്ത് ഇങ്ങിനെ ഒരു പരിപാടി അസൂത്രണം ചെയ്യും … അതിലെ വകുപ്പാ ഇതെന്ന് പറയുന്നത് കേട്ടു.’ എന്നു പറഞ്ഞു നോക്കുക. എഴുതിയവരുടെ പ്രതികരണവും എഴുതിക്കൊണ്ടിരിയ്ക്കുന്നവരുടെ പ്രതികരണവും എന്നെയൊന്ന് വിളിച്ചുപറയുക.



സന്തോഷ് മാധവന് നമോവാകം
ഈ സമാജത്തെയും ഇവിടുത്തെ മനുഷ്യരെയും ഉത്തമ മാർഗ്ഗത്തിലേയ്ക്ക് നയിയ്ക്കുവാൻ പര്യാപ്തമായ ഒരു വില്ലനി (villain) സന്യാസ വേഷം കെട്ടി ഇറങ്ങിയ സന്തോഷ് മാധവന് ആദ്യം നമ്മുക്ക് നമോ വാകം അർപ്പിയ്ക്കാം. കാരണം നാളെ നമ്മുടെ സമൂഹം സൂക്ഷിയ്ക്കുവാൻ വഴിയാക്കിത്തന്ന അതിനെ ശുദ്ധീകരിയ്ക്കുവാനുള്ള ഒരു ബീജം തന്ന സന്തോഷ് മാധവന് നമ്മുക്ക് നന്ദിപറയാം ഈയവസരത്തിൽ. രണ്ട്, ഈ നാടകത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച മതങ്ങൾക്ക് നമ്മുക്ക് നന്ദിപറയാം. അവരുടെ അകത്ത് ചീഞ്ഞുനാറുന്ന കാര്യങ്ങളെ മറച്ചുവയ്ക്കാനും, ഇപ്പുറത്ത് കൃത്യമായി അതിനെ അടിച്ചു ശരിപ്പെടുത്തുവാനും നീങ്ങിയപ്പോൾ, നാം നന്നാകുവാനും, ആ നാറ്റം മറച്ചുവച്ചത് ഇനിയും വലിയ തോതിൽ നാറുവാൻ ഇടയാകുന്ന ആ വലിയ ലോകങ്ങളിലേയ്ക്ക് ഉന്നം നോക്കി സ്വയം നശിച്ചും അന്യനെ നന്നാക്കാൻ ഇറങ്ങുന്ന ത്യാഗികളുടേതായ ആ മതത്തിന് നമുക്ക് ഇപ്പോൾ നന്ദി പറയാം. സ്വയം നശിയ്ക്കുമ്പോഴും ഇവിടുത്തെ സനാതന പ്രേമികളായ ആളുകള് ഉൾക്കൊള്ളുന്ന … എല്ലാം സനാതന പ്രേമികൾ അല്ല….(38.08 mts/ 39.55) .. ആ അവര് ഉൾക്കൊള്ളുന്ന… നമ്മൾ പറഞ്ഞ സനാതന ധർമ്മത്തെ ജീവിത വ്രതമായി സ്വീകരിച്ചിട്ടുള്ളവരും അല്ലാത്തവരും ചേർന്ന ബഹുഭൂരിപക്ഷം വരുന്ന ഒട്ടേറെ ജാതികളും വർഗ്ഗങ്ങളും ഉള്ള ഒരു ജനതയുടെ നന്മയ്ക്ക് കാവൽഭടരായി സ്വയം ഇത് സംവിധാനം ചെയ്ത്….തിരക്കഥയെഴുതി സംവിധാനം ചെയ്ത ആ മതങ്ങൾക്ക് നമുക്ക് ഇത്തരുണത്തിൽ നന്ദി പറയാം. അതിനെ കൃത്യമായി അവർ വിചാരിച്ചതുപോലെ ആസൂത്രണം ചെയ്ത നിയമപാലകർക്കും ന്യായാസനങ്ങൾക്കും നമുക്ക് ശതകോടി പ്രണാമം നല്കാം. ആരെയും നിന്ദിയ്ക്കാതെ …. ആരെയും അധിക്ഷേപിയ്ക്കാതെ, ഇതെല്ലാം ചെയ്ത് കഴിഞ്ഞിട്ടും… സ്വയം സൂക്ഷിയ്ക്കുവാൻ പാകത്തിന് (39.01 / 39.55 mts) നമ്മളുടെ മുമ്പിൽ പലപ്പോഴും വഴിയരികിൽ വച്ചോ മറ്റ് സമയങ്ങളിലോ ഭർത്സനങ്ങളോ നിന്ദാവാചകങ്ങളോ നിന്ദാസ്തുതികളോ ഉണ്ടാവുമ്പോൾ, അവ തിരിച്ചറിഞ്ഞ് സ്വയം നന്നാകാൻ നമുക്ക് ശ്രമിയ്ക്കുകയും ചെയ്യാം. ഇതാണ് എനിയ്ക്ക് നിങ്ങളോട് പറയാവുന്ന എന്റെ പാരമ്പര്യത്തിന്റെ വചനങ്ങൾ….. മ്ച്ച്….മറ്റെന്തും തെറ്റ് തന്നെയാണ്. ഉപസംഹരിയ്ക്കാം. (39.32 mts / 39.55 mts). നാരായണം നമസ്കൃത്യം നരം ചൈവ നരോത്തമം ദേവീം സരസ്വതീം വ്യാസം തതോജയമുദീരയേത്. ഹരിഃ ഓം. The End . (Full Discourse completed)
More Articles available at naircommunity.in
The End
Notes for social media :- കേരളത്തിൽ സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തി ദുർബലപ്പെടുത്തുവാൻ നടത്തിയ നീക്കങ്ങളെക്കുറിച്ച് സ്വാമിജി വാചാലനാകുന്നു.
സന്തോഷ് മാധവനെക്കുറിച്ചും, അയാളുടെ കേസുമായി ബന്ധപ്പെടുത്തി ഏകലവ്യൻ, നിർമ്മാല്യം എന്നീ സിനിമകളെക്കുറിച്ചും സ്വാമിജി പറഞ്ഞത് ഒരു മുന്നറിയിപ്പാണ്.
The concerted attempts to defame and weaken Hinduism in Kerala is going on for a long time. Swamiji exposes one such plot.
Unique Visitors : 2,982
Total Page Views : 5,041