Note To Readers / Seekers

അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുവാൻ എടുക്കുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് (reading speed അനുസരിച്ച്) ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.

മാതൃസ്മരണ

ഈ പ്രയത്നം എന്റെ അമ്മയുടെ സ്മരണാർത്ഥം സമർപ്പിക്കുന്നു.

Audio Clip of the Discourse

സനാതനധർമ്മത്തിന്റെ കാലിക പ്രസക്തി-ഭാഗം 5 || Recommended : Download the audio clip and read the transcript while listening to it, for fruitful learning and better understanding of the subject matter of this discourse.

Start of the Discourse …..

20 June 2008, വൈക്കം

Porn Industry

(0.15 mts start) ഒരു ദിവസം എഴുപത് മില്യൺ ഡോളർ വരുമാനം ഉണ്ടാക്കുന്നത് ഈ തന്ത്രം കൊണ്ടാണ്. എഴുപത് മില്യൺ ഡോളർ … ഒറ്റ ദിവസത്തെ വരുമാനം. നിങ്ങളുടെ വെബ് സൈറ്റിൽ നിന്ന്….പോർണോഗ്രാഫിക്ക് വെബസൈറ്റുകളുടെ വരുമാനം (pornographic websites) എഴുപത് മില്യൺ ഡോളറാണ്. Per Day. അപ്പോൾ കാപാലിക മതത്തന്റെ സ്ഥാനം കമ്പ്യൂട്ടറിന്റെ ആഗമനത്തോടുകൂടിയാ വന്നത്. ഇത്രയും വലുതായി. ആധുനിക ശാസ്ത്രം പുരോഗമിച്ച് പുരോഗമിച്ച് പരീക്ഷിച്ച് എത്തിയാൽ കാപാലിക മതം ഉറയ്ക്കുകയും, സനാതനമായിരിയ്ക്കുന്നത് ചുരുങ്ങുകയും ചെയ്യുമെന്ന് കണ്ടെത്തിയവർ തന്നെയാണ്, ശാസ്ത്രപുരോഗതിയെ ആദ്യം തന്നെ നിഷേധിച്ചത്.

അശ്ലീലവീഡിയോകൾ (porn videos and pictures ) പ്രൈമറി ക്ലാസ്സുകളിൽ പഠിയ്ക്കുന്ന കുട്ടികൾ പോലും കാണുന്നതിനെക്കുറിച്ച് 03 June 2024-ൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ വന്ന Dr. R. Jayaprakash-ന്റെ ലേഖനം.

നിങ്ങളുടെ അഞ്ചും പത്തും വയസ്സുള്ള പിള്ളേര് സിനിമ കാണുമ്പോഴും, അത് ടി വി കാണുമ്പോഴും …നിങ്ങളുടെ അഞ്ചും പത്തും വയസ്സുള്ള പിള്ളേര് കമ്പ്യൂട്ടറിന്റെ മുമ്പിൽ നിന്ന് എഴുന്നേൽക്കാതെ ഇരിയ്ക്കുമ്പോഴും, അവര് ജന്മ ജന്മാന്തരമായി കൊണ്ടുവന്ന ഈ ചന്ദ്രക്കലാ വിദ്യയെയാണ് ഉപാസിയ്ക്കുന്നത് എന്ന് അറിയാതെ, മകൻ മിടുക്കനാണ് എന്നൊന്നും കേറിപ്പറയരുത്. മകളും മകനും ഒക്കെ മിടുക്കരാണോ എന്നറിയണമെങ്കിൽ തുറന്ന ഒരു place-ൽ വയ്ക്കണം കമ്പ്യൂട്ടർ … എന്നിട്ട് എത്ര മണിയ്ക്കൂർ ഇരിയ്ക്കും എന്നു നോക്കണം. അടച്ച ഒരു മുറിയ്ക്കകത്ത് വച്ചുകൊടുത്താൽ ഭക്ഷണം വേണ്ട …ദിവസങ്ങളോളം ഇരുന്നോളും…. വേര് കിളുക്കും…. എന്നു പറയുന്നത് കലാവാദത്തിന്റെ ഫലമാണോ, വാത്സ്യായനീയമാണോ എന്നു നോക്കണം. ഞാൻ പറഞ്ഞ് ആയിരത്തി തൊള്ളായിരത്തി ….രണ്ടായിരത്തിനാലിലെ കണക്കാണ്. …രണ്ടായിരത്തി അഞ്ചിലെ കണക്ക്….. ഇന്ന് അതിലൊക്കെ വളരെക്കൂടുതൽ ആയിട്ടുണ്ടാവും….എഴുപത് ദശലക്ഷം ഡോളർ … അന്നത്തെ കണക്കാ….ഇപ്പം ഒരു മൂന്ന് കൊല്ലം എങ്കിലുമായി … അഞ്ചും കഴിഞ്ഞ്….. മിക്കവാറും അതിന്റെ ഒരു പത്തിരട്ടി ആയിക്കാണും. (2.21 mts).

കുട്ടികളുടെ മൊബൈൽ അടിമത്തത്തെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന മലയാള മനോരമയിലെ എഡിറ്റോറിയൽ ലേഖനം. 13 August 2024-ൽ മലയാള മനോരമയിൽ വന്നത്

സന്തോഷ് മാധവൻ – കലാവിദ്യ

അതിലുണ്ട് നിങ്ങളുടെ സന്തോഷ് മാധവനും എല്ലാം. അവൻ പിന്നെ കൂടുതൽ ഈ വിദ്യ പഠിച്ചവനാണെങ്കിൽ, ഒരു സംയുക്ത സൈറ്റാണ് ഇട്ടിരിയ്ക്കുന്നതെങ്കിൽ, ഒരുപാട് പേര് തെണ്ടും. അതൊന്നും നിങ്ങൾക്ക് കമ്പ്യൂട്ടർ വച്ച് അറിയില്ലാന്ന് തോന്നുന്നു. Combined Site… ങ്ഹാ…അവൻ വേറൊരുത്തനുമായി combine ചെയ്തിട്ട്, വേറൊരുത്തന്റെ രഹസ്യ സൈറ്റിലാണ് കൊണ്ടുപോയി ഈ സാധനം ഇട്ടിരിയ്ക്കുന്നതെങ്കിൽ, അവിടെ ഒളിച്ചു വച്ചിരിയ്ക്കുന്ന സാധനം ഇവനെ കൂടുതൽ പീഢിപ്പിയ്ക്കുന്ന ഒരു സമയത്ത് മറ്റവൻ തുറന്നങ്ങ് കൊടുത്താൽ വെടിച്ചില്ല് പോലെ മന്ത്രിമാർ ഉൾപ്പെടെ താഴെ വീഴും. അവൻ പൊട്ടനാണെന്ന് തോന്നുന്നില്ല….കാരണം എന്താണെന്ന് വച്ചാല് എല്ലാ സാധനവും….. ഇപ്പോൾ ബാങ്കെല്ലാം കാലിയാക്കിയിട്ട് അവന്റെ ബാങ്ക് ലോക്കറുകളിൽ പ്രധാനപ്പെട്ടവരുടെ നീലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുംങ്കിൽ വിവരമുള്ളവനോ …. അല്ലെങ്കിൽ വിവരമുള്ളവർ പിന്നിൽ നില്ക്കുന്നവനോ ആയിരിയ്ക്കും. അങ്ങിനെ ഒരുത്തൻ combined site ഒരെണ്ണം തുടങ്ങിയിട്ടുണ്ടെങ്കിൽ, അതിനകത്ത് ഈ സാധനം മുഴുവൻ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, വളരെ അപകടകരമാകുന്ന ഒരു സമയത്ത് സൈറ്റ് തുറന്നുകൊടുക്കാനുള്ള order ഉണ്ടെങ്കിൽ, എത്ര പേർ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അന്നേ അറിയാൻ പറ്റുകയുള്ളൂ. അത്തരം വിദ്യയാ ഈ കലാവിദ്യ. കലാവാദം. ആ കലാവാദമാ ഇന്ന് ലോകത്തിന്റെ ആദ്ധ്യാത്മികരംഗത്ത് അരങ്ങ് തകർത്ത് ആടുന്നത്. ആളുകൾ എവിടെയൊക്കെ കൂടുമോ, ആളുകൾ എവിടെയെല്ലാം സംഘടിയ്ക്കുമോ, അവിടെയൊക്കെ ഈ ദുര്യോഗങ്ങൾ ഉണ്ടാവും. സ്വാഭാവികമാണ് അത്.

07 March 2024-ൽ മലയാള മനോരമയിൽ വന്ന സന്തോഷ് മാധവന്റെ ചരമ വാർത്ത.

ആദ്ധ്യാത്മികത ഒറ്റയ്ക്കു സഞ്ചരിയ്ക്കുന്നതാണ്

മനുഷ്യന്റെ ആദ്ധ്യാത്മികത ഏകർഷിയുടേതാണ്. ഒറ്റയ്ക്ക് സഞ്ചരിയ്ക്കുന്നതാണ്. തന്നിലേയ്ക്ക് തന്നെ തിരിയുന്നതാണ്. തന്നിലേയ്ക്ക് തിരിയാൻ കൂടെ ആരെയും കൂട്ടിക്കൊണ്ടു പോകാറില്ല. ഭൗതികമായ കച്ചവടങ്ങൾക്കു പോകുമ്പോഴാണ്, ഭയവും കൂടെ ആളും വേണ്ടത്. ഭയമില്ലാതെ സഞ്ചരിയ്ക്കാവുന്ന ഏക രംഗം അവന്റെ ആത്മാവിലേയ്ക്കുള്ള തീർത്ഥയാത്രയാണ്. ആത്മാവിലേയ്ക്ക് തീർത്ഥയാത്രയ്ക്ക് പോകുന്നവൻ കൂടെയാളെ കൂട്ടാറില്ല. സമൂഹ പ്രാർത്ഥനകൾ നടത്തേണ്ടി വരുന്നില്ല. മതങ്ങൾ ഉണ്ടാക്കിയെന്ന് ജനങ്ങൾ അവകാശപ്പെടുന്ന ആചാര്യന്മാർ എല്ലാം ആദ്ധ്യാത്മികതയിൽ സഞ്ചരിച്ചത് ഒറ്റയ്ക്കായിരിക്കെ, അവർ ഉണ്ടാക്കിത്തന്നതാണ് ഞങ്ങളുടെ മതമെന്നു പറയുന്നത് അവരെ നിന്ദിയ്ക്കുന്നതിന് തുല്യമാണ്. ..മ്ച്ച്… അതുകൊണ്ട് ആത്മാവിന്റെ യാത്ര തനിച്ചാണ്. അവിടെ കൂട്ടായ്മ ഒന്നും ഇല്ല.

വല്ല ഭൗതികമായ കർമ്മവും ചെയ്യുമ്പോൾ മുതലാളിയും തൊഴിലാളിയും ഒക്കെ വേണം. അത് ഭൗതികമാണ്. അട പൂജിയ്ക്കാനും, വട പൂജിയ്ക്കാനും, ഉഴുന്നു വാങ്ങിയ്ക്കണം അരയ്ക്കണം, അരി വാങ്ങിയ്ക്കണം അരയ്ക്കണം, ഇല പറിയ്ക്കണം …. അതിനൊക്കെ തൊഴിലാളി വേണം. കൂലി കൊടുക്കണ്ടാത്തപ്പോൾ അനുയായി ഉണ്ടാകും. അതുകൊണ്ട് അടയുണ്ടാക്കാവെന്നും വടയുണ്ടാക്കാവെന്നും അല്ലാതെ ആദ്ധ്യാത്മികത ഉണ്ടാവില്ല. ഇത് തനിച്ചുള്ള ഒരു യാത്രയാ. അതുകൊണ്ടാ ഈ വിദ്യ നിഷിദ്ധമായത്. (5.04 mts). കലാവാദം അതീവ നിഷിദ്ധമാണ്. ഈ തന്ത്രം ആചരിയ്ക്കുന്നവനും കൂടി കാപാലികനായിത്തീരും എന്നതിനാൽ ഇതിനെ കാപാലിക തന്ത്രമായി കണക്കാക്കേണ്ടതാണ്.

Upward Social Mobility

കലാസാരം … ഈ തന്ത്രം താഴ്ന്ന വർണ്ണത്തിൽ നിന്ന് ഉയർന്നതിലേയ്ക്കുള്ള ഉത്ക്കർഷമാണ്. അതിനുള്ള പഠിപ്പാണ്. തന്റെ ജന്മം താഴ്ന്നതാണ് എന്നൊരുത്തന് തോന്നിയാൽ ഉയരുന്നതിനുള്ള വഴികളാണ്. ഇതും വാമാചാരമാകുന്നു.

കുണ്ഡികാ മതം…. ഘുടികാ സിദ്ധി…. ഗൂഢ കുൽഫസിദ്ധി…. പാദുകാ സിദ്ധി… പാനപാത്രസിദ്ധി…. ജപജ്ഞാന സിദ്ധി…. ഇവയെ വിവരിയ്ക്കുന്ന ഈ തന്ത്രവും വാമാചാരം. പാദുകാ സിദ്ധി എന്നു പറഞ്ഞാൽ ചില പ്രത്യേകതരം പാദുകമിട്ടാൽ സ്ഥലാദേശം ഉണ്ടാവും. … മ്ച്ച്… എന്നുപറഞ്ഞാൽ യാത്ര ചെയ്യാം. ഇവിടെ കാണുന്നയാള് മറ്റൊരിടത്ത് എത്തും. ഇത് സ്ഥലാദേശമാണ്. അതിനുള്ള ഒരു വിദ്യ… ഒരു ശാസ്ത്രം…. അതും വാമാചാരമാണ്.

പെട്ടെന്നുള്ള ഉയർച്ച ഹിംസയിലൂടെ മാത്രം

ജപജ്ഞാന സിദ്ധി….(ആരോ ചോദിയ്ക്കുന്നു…) അതിന് ക്രമമായി ഉയർന്നുകൊള്ളും…അതിനെ ആഗ്രഹിച്ചു വരുമ്പോൾ ഒരുപാടു പേരെ ഹിംസിച്ചിട്ടേ കടന്നുപോകുകയുള്ളൂ… പെട്ടെന്ന് ഉയരുന്നത് എല്ലാം, ഒരുപാട് പേർക്ക് ഉപദ്രവമുണ്ടാക്കിയിട്ടുള്ള ഉയർച്ചയാ...(ആരോ ചോദിയ്ക്കുന്നു….) …ക്രമമായി ഉയരുന്നത് natural ആയിട്ട് അങ്ങ് ഉയരും. എങ്ങിനെയാണോ ബാല്യം കഴിഞ്ഞ് കൗമാരം വന്നോളും… ബാല്യത്തിൽ കൗമാരം വരുത്തിയാൽ സംഗതി പിശകാകും.

മുതിർന്നവരുമായി കുട്ടികളെ കളിയ്ക്കാൻ വിടരുത്

അഞ്ചു വയസ്സുള്ള ഒരുത്തനെ ഇരുപതു വയസ്സുള്ളവന്റെ കൂടെ കളിയ്ക്കാൻ വിട്ടാൽ അവൻ പിഴച്ചു പോകും. പിന്നവന് പഠിയ്ക്കാൻ പറ്റില്ല. അതുകൊണ്ട് വിവരമുള്ള കാർന്നോന്മാര് മുതിർന്നവരുടെ കൂടെ കളിയ്ക്കാൻ പോയാലുടനെ കുട്ടിയോട് പറയും… ഇവിടെ വാ…. നിന്റെ തരത്തിൽ പോയി വിളയ്….അവൻ വല്യ വല്യ കാര്യങ്ങള് പറയും. പക്ഷെ അവന്റെ ഭാവി പോകും. വളരെ വയസ്സായവരോട് ഒപ്പം എപ്പോഴും സമ്പർക്കം ഒക്കെ പുലർത്തി അവരോട് തമാശ ഒക്കെ പറഞ്ഞ്, കൊച്ച് കുഞ്ഞ്…. move ചെയ്യുകയാണെങ്കിൽ (ആരോ പറയുന്നു…..) …ങ്ഹാ … ഇപ്പോൾ പറഞ്ഞാല് തല്ല് വാങ്ങിയ്ക്കും മക്കടെ …മക്കടെ മക്കളോടാ പറയുന്നത്….(ആരോ പറയുന്നു…..) ….ങ്ഹാ… അച്ഛൻ പോയി പണി നോക്കെന്ന് പറയും….(ആരോ പറയുന്നു… ഇപ്പോഴ്…)… എന്റെ കുഞ്ഞ് ഞാൻ തീരുമാനിച്ചതുപോലെ ജീവിപ്പിച്ചോളാം എന്നു പറയും. അതുകൊണ്ട് പഴയ ആളുകൾ ആണെങ്കിൽ പറയും…. അത് ക്രമമായി വളരണം. ഇപ്പോൾ അഞ്ചു വയസ്സുള്ള കുഞ്ഞ്…. മുപ്പത് വയസ്സുള്ള കാർന്നോരോടൊപ്പവും …. അല്ല… അറുപത് വയസ്സുള്ള കാർന്നോരോടൊപ്പവും, ഇരുപത്തഞ്ചു വയസ്സുള്ള ചെറുപ്പക്കാരനോടൊപ്പവും ചെറുപ്പക്കാരിയോടൊപ്പവും ഒക്കെ കളിച്ചും ചിരിച്ചും ഒക്കെ ഇരുന്നാൽ ചിലപ്പോഴൊക്കെ ഇടയ്ക്ക് പത്രത്തിൽ വാർത്ത വരും. അദ്ധ്യാപകൻ ദുഷിപ്പിച്ചു. അവര് പീഢിപ്പിച്ചു എന്നൊക്കെ പറഞ്ഞ് വാർത്ത വരും. അവരാണോ പീഢിപ്പിച്ചത് ഈ കൊച്ചൻ അങ്ങോട്ട് ശ്രമിച്ചതാണോ എന്നറിയണമെങ്കിൽ, അവന്റെ മനസ്സു വളരുകയും ശരീരം വളരാതെ ഇരിയ്ക്കുകയും ചെയ്യുമ്പോൾ വൈകല്യങ്ങൾ ഒരുപാട് ഉണ്ടാവും. അതുകൊണ്ട പഴയ കാർന്നോരത്തിമാരൊക്കെ പിള്ളേര് വീട്ടിൽ വരുന്ന പ്രൗഢകളോടൊപ്പം പോയാൽ പോകരുതെന്ന് പറയും. അവർക്കറിയാം … അത് കെണിയാണെന്ന് അറിയാം. അതൊക്കെ നിങ്ങളറിയണം….നിങ്ങള് അറിയാതെ ഇരുന്നാൽ ഇനിയും ഇത്തരം മാധവനും സന്തോഷും ഒക്കെ ഉണ്ടാവും. മാധവന്റെ സന്തോഷത്തിൽ ഒരുപാട് പേര് പങ്കെടുക്കും. അതുകഴിഞ്ഞ് കരയും. സന്തോഷിച്ചപ്പോൾ പത്രക്കാര് വേണമായിരുന്നു. അതിന് ജനം ഇതറിയണം. മര്യാദയോടുകൂടി. ധർമ്മത്തെയും സത്യത്തെയും ഒക്കെ അറിഞ്ഞിട്ടു വേണം…. പെരുമാറാനും പോകാനും. അതാ അതിന്റെ വ്യത്യാസം.

24 March 2024-ൽ മാതൃഭൂമിയിൽ വന്ന വാർത്ത. സ്വാമിജി പറഞ്ഞ കാര്യങ്ങൾ(കുട്ടികളിലെ മാറ്റങ്ങൾ) ഇതുമായി ചേർത്ത് വച്ച് ചിന്തിയ്ക്കേണ്ടതാണ്.

മതോത്തരം … ഇത് രസസിദ്ധി പ്രതിപാദകമാണ്. രസേശ്വര വാദത്തിലെ ഒരു നിഷിദ്ധ ഭാഗമാണ്. രസം എന്നു പറഞ്ഞാൽ mercury. അതിന്റെ സിദ്ധികൾ പലതും നേടിയാൽ ചില അത്ഭുതങ്ങൾ ഒക്കെ ഉണ്ടാക്കാം മെർക്കുറി ഉപയോഗിച്ച്. അത് വായിലിട്ട്… അത് പ്രത്യേക രൂപത്തിൽ ഉണ്ടാക്കി വായിലിട്ടാൽ ….. move (this word not clear 9.15 mts) ചെയ്യാം…. ചില സാധനങ്ങൾ ഒളിപ്പിച്ച് വയ്ക്കാം…ചിലത് അതീന്ന് പ്രകടിപ്പിയ്ക്കാം…. അങ്ങിനെ രസ സിദ്ധി വാദങ്ങൾ ഉണ്ട്. മെർക്കുറി ഉപയോഗിച്ചുള്ളത്. സിദ്ധവൈദ്യ സമ്പ്രദായത്തില് ആ വഴിയില് ഒരുപാട് സാധനങ്ങൾ ഉണ്ട്. അതും നിഷിദ്ധമാണ്. ആ ഭാഗം.

വീണാഖ്യം… വീണ എന്നു പേരായ ഒരു യോഗിനിയുടെ സിദ്ധിയ്ക്കുള്ള ഉപായം. ഈ യോഗിനിയ്ക്ക് സംഭോഗയക്ഷി എന്നും പറയും. അത്തരത്തിൽ ഒക്കെ ചെന്നു പെട്ടാൽ വീട്ടിലോട്ട് പോരുകയില്ല. പൂജയ്ക്കും ഹവനത്തിനും ആണ് പോരുന്നത്. പിന്നെ ദൈവമാണെന്ന് തോന്നും. പിന്നെ അവിടുന്ന് എഴുന്നേൽക്കുകയില്ല. കേട്ടിട്ടുണ്ടാവും അങ്ങിനെയൊക്കെ. എന്റെ ഭർത്താവിനെ അവിടെ പിടിച്ചു വച്ചിരിയ്ക്കുയാ. അയാൾക്കിപ്പം എന്നെ കണ്ടുകൂടാ …എന്റെ പിള്ളേരെയും കണ്ടുകൂടാ. ഇപ്പോൾ അവിടെപ്പോയി കിടക്കുകയാണ്. ഇങ്ങിനെയൊക്കെ ചിലര് പറയുന്നത് …. വീണാഖ്യ എന്നു പേരായ തന്ത്രത്തിൽപ്പെട്ടതാണ്. അപ്പോൾ ഇത്തരം തന്ത്രങ്ങൾ ഉണ്ട്.

ത്രോതലം… ഘുടികാഞ്ചന പാദുകാ സിദ്ധിയ്ക്കുള്ളതാണ്. ഘുടിക …പാനപാത്രം. അഞ്ജനം നിധി മുതലായവയും കാണാതെപോയവയും മറ്റും ദർശിയ്ക്കുന്നതിനുള്ള മഷി…. മഷിനോട്ടം എന്നൊക്കെ കേട്ടിട്ടില്ലേ. ങ്ഹ… അത് ഈ മഷിയാ ഉണ്ടാക്കുന്നത്. അങ്ങിനെ ഒരെണ്ണം പണ്ടുണ്ടായിരുന്നതു കൊണ്ടാ ഇപ്പോഴും തട്ടിപ്പൊക്കെ നടക്കുന്നത്. ഇപ്പോൾ ആ രീതിയിൽ ഉണ്ടാക്കാനൊന്നും അറിയുന്നവർ ഇല്ല. ഇപ്പോൾ ചുമ്മാതിരുന്നു വല്ല കണ്മഷിയും എടുത്തെഴുതിട്ട് കാണുന്നുണ്ടെന്ന് പറഞ്ഞ് പറഞ്ഞാ നിങ്ങളെ കളിപ്പിയ്ക്കുക. വെറ്റിലയുടെ…. വെറ്റിലയുടെ പുറത്ത് കണ്മഷി എഴുതിയിട്ട് ആ കാണുന്നുണ്ട്…. ചെവി ഇടത്തോട്ടുള്ളവനാണ്… കണ്ണ് അങ്ങിനെയുള്ളവനാണ്…. അപ്പോൾ നിങ്ങളുടെ അയൽപക്കത്ത് ആ രൂപത്തിൽ ആരെങ്കിലും ഒരുത്തൻ കാണും…. നിങ്ങള് വിശ്വസിയ്ക്കും… അവനെ തല്ലാനും പോകും. ആ അജ്ഞനം ഉണ്ടാക്കുന്ന…. നിധി മുതലായവയും കാണാതെ പോയവയും മറ്റും ദർശിയ്ക്കുന്നതിനുള്ള മഷി … അജ്ഞനം … പാദുകം എന്നാൽ വിദേശ ഗമനാദികൾക്കുള്ള മെതിയടി….. ഇവയെല്ലാം നിഷിദ്ധ വിദ്യകളും അനേക കാലത്തെ പരിശ്രമത്തിന്റെ ഫലങ്ങളും …. ഇതിനൊക്കെ ഒരുപാട് കാലം പരിശ്രമിയ്ക്കണം … ഇത് പാദുകാ സിദ്ധി എന്നു പറയും… മത്സരം, ഹിംസ ഇവയെല്ലാം ഉണ്ടാക്കുന്നവയുമാണ്.

ത്രോതലോത്തരം… അറുപത്തിനാലായിരം യക്ഷിണികളുടെ ദർശനത്തിനുള്ള വിദ്യയാണ്….. അതും നിഷിദ്ധ വിദ്യയാണ്. അതുപോലെതന്നെ പഞ്ചാമൃതം…. പിണ്ഡാണ്ഡ സംബന്ധികളായ പഞ്ചഭൂതങ്ങൾക്ക് നാശം സംഭവിയ്ക്കാതിരിയ്ക്കുന്നതിനുള്ള ഉപായത്തെ പ്രതിപാദിയ്ക്കുന്ന മതമാണ്. എന്നു പറഞ്ഞാൽ ശരീരത്തിലെ പൃഥ്വയപ്പ് തേജോവായൂആകാശങ്ങളെ നശിയ്ക്കാതെ സൂക്ഷിയ്ക്കുന്ന വിദ്യ ….ശാരീരികം… ആരോഗ്യം നീട്ടുന്ന വിദ്യ… അതുപോലെതന്നെ രൂപഭേദം മുതലായി…… (ആരോ ചോദിയ്ക്കുന്നു….. ) അതും കാപാലികമാണ്… ആയുർവ്വേദത്തില് ഈ വഴിയ്ക്ക്…..പെരുമാറുകയാണെങ്കിൽ അത് കാപാലികമാണ്. ആയുർവ്വേദം മൊത്തം കാപാലികമല്ല. അത് ക്രമേണ natural ആയി വരുന്നതാ നിങ്ങൾക്ക്. മറ്റേത് നിങ്ങളെ സംബന്ധിച്ചിടത്തോളം അവിടെ പിടിച്ചു നിർത്താൻ ഒരുപാട് തന്ത്രങ്ങൾ ഉപയോഗിയ്ക്കുകയാണ്. (12.26 mts) പ്രകൃതി വിരുദ്ധമായി ….ആ തന്ത്രങ്ങൾ ഉപയോഗിയ്ക്കുന്നതുകൊണ്ട്. ….

ശൂദ്രൻ

അപ്പോൾ സർവ്വജ്ഞാനാദി അഞ്ച് തന്ത്രങ്ങളാണ് അൻപത്തിനാല് മുതൽ അൻപത്തെട്ട് വരെ. അവയും കാപാലികമാണ്. ദിഗംബരസിദ്ധാന്തപ്രതിപാദകമാണ്. അവയെ ദൂരെ വർജ്ജിയ്ക്കേണ്ടവയാണെന്നാണ് ആചാര്യന്മാർ പറയുക. അവ ചെയ്യുന്നവരാണ് ശൂദ്രന്മാർ. സമ്പ്രദായം ശൂദ്രന്മാർ എന്നു പറയുന്നത്…..ദിഗംബര തന്ത്രാദികൾ ഉപയോഗിയ്ക്കുന്നവരാണ്.

ആരാണ് ശൂദ്രൻ ? വർണ്ണവ്യവസ്ഥയിൽപ്പെട്ട ആളുകളിൽ ശൂദ്രനെ എങ്ങിനെയാ പറയുന്നത്. അവർക്കുള്ള വിദ്യയാണ് ദിഗംബരസിദ്ധാന്തപ്രതിപാദകങ്ങളായ സർവ്വജ്ഞാനാദി അഞ്ച് തന്ത്രങ്ങൾ. സ്വയം സർവജ്ഞനാണെന്ന് തോന്നുകയും ചെയ്യും. അവരെ ‘ദൂരത പരിവർജ്ജയത്’ എന്ന് അതുകൊണ്ടാ സ്മൃതി പറഞ്ഞത്. അവർക്ക് അക്ഷരം പോലും പറഞ്ഞുകൊടുക്കരുത്. അവര് പഠിച്ചാൽ ആകെ അപകടമാണ്. അക്ഷരം അവർക്കുള്ളതല്ല.

അൻപത്തൊമ്പതു മുതൽ അറുപത്തിനാലു വരെ, പൂർവ്വാ തുടങ്ങിയ ദേവിമതം ഉൾക്കൊള്ളുന്ന ആറ് തന്ത്രങ്ങൾ … അതും ദിഗംബരമതത്തിന്റെ ഒരു ഭാഗമായി അറിയപ്പെടുന്ന ക്ഷപണകമതമാണ്. ക്ഷപണകനാണ് അതിന്റെ ആചാര്യൻ. അവ മുൻ ചൊന്നതിനെക്കാൾ അപകടകരങ്ങളായതിനാൽ അത്യന്തം വർജ്ജ്യമാണ്. അപ്പോൾ അൻപത്തൊമ്പതു മുതൽ അറുപത്തിനാലു വരെയും, അൻപത്തിനാല് മുതൽ അൻപത്തിയെട്ടുവരെയും തന്ത്രങ്ങൾ ദിഗംബരമതത്തിൽപ്പെട്ടതാണ്. രണ്ടാമത് ക്ഷപണകമാണ് … അതീവ അപകടകാരിയാണ്. ഈ അറുപത്തിനാല് തന്ത്രങ്ങൾ ജ്ഞാനികൾ പോലും വഞ്ചിയ്ക്കപ്പെടാവുന്നതാണ്. എപ്പോഴെങ്കിലും ചെന്നു പെട്ടാൽ. ഇവ ഐഹികസിദ്ധിമാത്രങ്ങളുമാണ്. ഈ ലോകത്തിലുള്ള നേട്ടമല്ലാതെ അങ്ങോട്ടു പോകാനുള്ള ഒരു വിസയും കിട്ടുകേല. ഇവിടെ അടിച്ചു പൊളിച്ചു ജീവിയ്ക്കാം. ഇത് കുഴപ്പം എവിടെയാണെന്ന് ചോദിച്ചാൽ ഇത് കുറേശ്ശെ പ്രയോജനപ്പെട്ടു തുടങ്ങുമ്പോൾ, ഇതിന്റെകത്തെ സാധനകൾ നിർത്തും. അപ്പഴാ പിടി വീഴും. അല്ലെങ്കിൽ പിടിയൊന്നും വീഴുകേല. ഒരുത്തനെ മോഹിപ്പിച്ചു …. അവനെക്കാൾ വലിയവനെ മോഹിപ്പിച്ചു…. അവനെക്കാൾ വലിയവനെ മോഹിപ്പിച്ച് …മോഹിപ്പിച്ച് മോഹിപ്പിച്ച് പോകുമ്പോൾ ഇത് അവസാനം വരെ കൊണ്ടുപോകാം. …മ്ച്ച്… മോഹിയ്ക്കാൻ ആളുകൾ എന്നും ഉണ്ടാകും. അഞ്ചുപേര് മോഹിച്ചു… സമ്മോഹനത്തിന് പുറത്ത് അവര് എത്തി ഈ പിടി വീണപ്പോൾ…അപ്പോഴേയ്ക്ക് വേറെ പത്ത്പേര് മോഹിച്ച് കൂട്ടത്തിലുണ്ട്… ഈ അഞ്ച് പേരെ അടിച്ച് ശരിയാക്കാം…മ്ച്ച്… എന്റെ കൂടെ അഞ്ച് പേര് വത്സനുൾപ്പെടെ മോഹിച്ചു. വത്സനും കൂട്ടരും ഒക്കെ മോഹിച്ചു, വത്സന്റെയും കൂട്ടരുടെയും കൈയ്യിലുള്ളതെല്ലാം കിട്ടി… ഇനി വത്സനെ മോഹിപ്പിച്ചിട്ട് ഒന്നും കിട്ടാനില്ല. (15.20 mts/40.21 mts) എല്ലാം പിഴിഞ്ഞ് ഊറ്റി ….ചണ്ഡിയെടുത്ത് ദൂരെ കളഞ്ഞു…കരഞ്ഞു നിലവിളിച്ച് വത്സൻ മറ്റുള്ളിടത്തൂടെ നടക്കാൻ തുടങ്ങിയാൽ, എന്റെ കൂടെ ഇപ്പോൾ പത്തുപേർ മോഹിച്ച് നില്പുണ്ട്… വത്സനെക്കാൾ കെടാമുട്ടന്മാർ….ഒരു ദിവസം വത്സനെ വിളിച്ചുകൊണ്ടുപോയി …വേണ്ടാത്തതു പറഞ്ഞു നടന്നാൽ ഉണ്ടല്ലോ… ഭൂമിയിലെ.. ഈ രൂപത്തിൽ നടക്കുകേലാ എന്ന്… മനസ്സിലായി… അപ്പോൾ അവര് മോഹിച്ച് എന്റെ കൂടെ ഉണ്ട്. … ഇനി അവര് പിണങ്ങി പുറത്തേയ്ക്ക് ഇറങ്ങി…. അപ്പോഴേയ്ക്ക് അവരെക്കാൾ കൂടിയവൻ എന്റെ കൂടെ മോഹിച്ച് ഉണ്ട്… മോഹവിദ്യകളാ ഇവ.ജ്ഞാനികൾ ചെന്നാൽപ്പോലും മോഹിയ്ക്കും… അതുകൊണ്ട് അവരോട് പറഞ്ഞിരിയ്ക്കുന്നത് അത്തരം സ്ഥലങ്ങളിൽ ചെല്ലരുതെന്ന് തന്നെയാണ്. ഉടേതമ്പുരാൻ തന്ന ഇതൊക്കെ മതി …. കൂടുതൽ ഒന്നും പ്രതീക്ഷിച്ചു പോകുന്നില്ല…. മോഹിപ്പിയ്ക്കലാ പണി…

ഐഹികസിദ്ധിമാത്രങ്ങൾ… അവൈദികങ്ങൾ….

അപ്പോൾ ഈ അറുപത്തിനാല് തന്ത്രങ്ങളും ജ്ഞാനികൾ പോലും വഞ്ചിയ്ക്കപ്പെടാവുന്നതാണ്. ഇവ ഐഹിക സിദ്ധിമാത്രങ്ങളാണ്. അവ അവൈദികങ്ങളാണ്. ഇതിന്റെ കൂടെ ജ്യോതിഷ്യവും കൂടി ചേർന്നാൽ എന്താവും. ഈനാംചാക്കിയ്ക്ക് മരപ്പെട്ടി കൂട്ടും കൂടെ കൂടിയാൽ പിന്നെ കഥ പറയണോ… അവിടെയാ ലോകം കിടന്ന് കറങ്ങുന്നത്. ഇത് എഴുതാൻ പത്രക്കാർക്ക് വളരെ ഇഷ്ടമാണ്….കാരണം അവരും ഇതിന്റെ ഭാഗമാ ആസ്വദിയ്ക്കാൻ. മാറിനിന്ന് ബുദ്ധിപൂർവ്വം ചിന്തിച്ച് നോക്ക്…. വേണമെങ്കിൽ അതിന്റെയൊക്കെ പുറകെ പോ…. ഒന്ന് അനുഭവിച്ച് തീർന്നു വാ…. ഇല്ലെങ്കിൽ മര്യാദയ്ക്ക് ഒക്കെ ജീവിയ്ക്ക്. ജ്ഞാനികൾ പോലും പലപ്പോഴും ഈ ചതിക്കുഴിയിൽ വീണിട്ടുണ്ട്. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ വർണ്ണങ്ങൾക്ക് ഈ വിദ്യ നിഷിദ്ധമാണെന്ന് അർത്ഥം. ചന്ദ്രക്കലാ വിദ്യകളിൽ അമൃതോപമം മാത്രമേ അധികാരമുള്ളൂ. ജന്മം കൊണ്ടുള്ളതല്ല… അമൃതോപമമായ ചന്ദ്രക്കലാവിദ്യ. നമ്മള് നേരത്തെ പറഞ്ഞ ശ്രീവിദ്യ.

ചന്ദ്രക്കലാ അഷ്ടകം – ഇത് ശൂദ്രന്മാർക്കും പഠിയ്ക്കാം

ചന്ദ്രക്കലാ അഷ്ടകം ഇത് അറുപത്തിനാല് തന്ത്രങ്ങളിൽപ്പെട്ടതല്ല. ചന്ദ്രക്കലാ അഷ്ടകം…. ആ നിത്യയായി ഇരിയ്ക്കുന്ന ശ്രീവിദ്യാ പ്രതിപാദിതമായ ചന്ദ്രക്കല, ജ്യോത്സനാവതി, കലാനിധി, കുലാർണ്ണവം, കുളേശ്വരി, ഭുവനേശ്വരി, ബാർഹസ്പത്യം, ദുർവ്വാസമ്മതം, ദുർവ്വാസമേതം…. ഇത്രയും വിദ്യകൾ …. അവ എട്ടെണ്ണവും ത്രൈവർണ്ണികർക്കും, ശൂദ്രർക്കും ഒരുപോലെ അധികാരമുള്ളതാണ്. ഇതാർക്കും പഠിയ്ക്കാവുന്നതാണ്. ഇത് പഠിച്ചാൽ അപകടം ഇല്ല. അത് പഠിപ്പിയ്ക്കുന്നതിന് ബ്രാഹ്മണാദികൾക്ക് സവ്യമാർഗ്ഗവും, ശൂദ്രാദികൾക്ക് അപസവ്യമാർഗ്ഗവുമായി നിരൂപണം ചെയ്തിട്ടുമുണ്ട്. പഠിപ്പിയ്ക്കുന്നത് നേരേ താഴേന്ന് മുകളിലേയ്ക്കും, മുകളീന്ന് താഴേയ്ക്കുമായി.

സമയാചാരം vis-a-vis കൗളാചാരം

ശുഭാഗമപഞ്ചകങ്ങൾ ….വൈദികമാർഗ്ഗ പ്രതിപാദിതങ്ങളാണ്. അത് വസിഷ്ഠൻ, സനകൻ, സനൽക്കുമാരൻ, ശുകൻ, എന്നീ അഞ്ചു മഹർഷിമാരുടേതാണ്. അതാണ് സമയാചാരം. അത് ബാഹ്യപൂജയാക്കുമ്പോൾ കൗളാചാരം. അവിടെ ബാഹ്യമായി കളമൊക്കെ വരച്ച്, ബാഹ്യമായി ഉപകരണങ്ങളോടു കൂടി, മുമ്പ് പറഞ്ഞ മദ്യം മദിര മുതലായവയോട് മൈഥുനം മുദ്ര മുതലായവയോടുകൂടി ചെയ്യുന്നത്. സമയാചാരം…നേരത്തെ തന്നെ പറഞ്ഞു…. യാതൊരു ഉപകരണവും അതിനു വേണ്ട. ഒന്നും കൂടെ കൊണ്ടുപോകണ്ട. ഒരു പൈസയും വേണ്ട. അത് മാനസികമാണ്. പത്മാസനത്തിലിരുന്ന് ഗുദ ദ്വാരം അടച്ച്, അപാനനെ മുകളിലേയ്ക്ക് ആക്കുന്നതായി സങ്കല്പിച്ച് ചെയ്യുന്ന…. അതില് ഒരു കാര്യം കൂടെ ഉണ്ട്… ഇതിന് പതിവായി നോക്കിയാൽ, ബാഹ്യമായ പ്രാണനാ ഈ വരുന്നത്. അതിനകത്ത് എല്ലാ സാധനവും ഉണ്ട്. പ്രാണൻ എല്ലായിടത്തും പ്രാണന്റെ ഓരോ അണുവും സ്പർശരൂപേണ ബന്ധപ്പെട്ടാ ഇരിയ്ക്കുന്നത്. ശരിയായ രീതിയിൽ ആവശ്യമുള്ളത് അറിയണം എന്നുള്ളവന്, അസ്നാവിരം അറിയണമെന്നുള്ളവന്, വേണ്ടത് അറിയിച്ചുതരാൻ ഈ പ്രാണൻ സഹായകമാണ്.

പഴയകാലത്തും അറിഞ്ഞിരുന്നു. നിങ്ങളിൽ ഒരാൾക്കെങ്കിലും ഞാൻ പറയാൻ പോകുന്ന കാര്യം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ – കുട്ടിക്കാലത്ത് – സമ്മതിയ്ക്കുക. എട്ടിലോ, ഏഴിലോ, അഞ്ചിലോ, നാലിലോ ഒക്കെ പഠിയ്ക്കുമ്പോൾ, നിങ്ങള് പത്തോ … അഞ്ചോ നാലോ കിലോമീറ്റർ അകലെയുള്ള ഒരു സ്ക്കൂളിൽ പഠിയ്ക്കുന്നു. നിങ്ങളുടെ അമ്മയും അച്ഛനും ഒക്കെ അഞ്ച് കിലോമീറ്റർ അകലെ വീട്ടിൽ ഇരിയ്ക്കുന്നു. ക്ലാസ്സിൽ ഇരിയ്ക്കുമ്പോൾ ഒരു അസ്വസ്ഥത നിങ്ങൾക്ക് തുടങ്ങുന്നു. ഇരിയ്ക്കാൻ പറ്റുന്നില്ല. വീട്ടിൽ എത്തണമെന്നു തോന്നുന്നു. എന്തോ ബുദ്ധിമുട്ട് ഉണ്ട് വീട്ടിൽ എന്നു നിങ്ങൾക്ക് തോന്നുന്നു. ഇറങ്ങി വന്ന് ഒരു കള്ളം … അല്ലെങ്കിൽ സത്യം… നിങ്ങൾക്ക് അജ്ഞേയമായത്…. നിങ്ങളുടെ ഹെഡ്മാസ്റ്ററെ ബോദ്ധ്യപ്പെടുത്തിയിട്ട് …. എനിയ്ക്ക് പോണം ഇപ്പോൾ വിട്ടില്….. തനിച്ച് പോകാമോ… തനിച്ച് പൊക്കോളാം… അതൊന്നും കുഴപ്പമില്ല…. ഇപ്പോൾ പോണം എന്നു പറഞ്ഞ് പോയപ്പോൾ …. നിങ്ങൾ ഓടിച്ചെല്ലേണ്ട ഒരവസ്ഥയും … ഇതുമായും ഒന്നിച്ചു വന്നിരിയ്ക്കുന്നു…. എന്നു കണ്ട ഒരു പ്രാവശ്യം എങ്കിലും ഓർമ്മയുണ്ടെങ്കിൽ …മ്ച്ച്…മൊബൈൽഫോണൊന്നും വേണ്ട… mobile phone ഒക്കെ നമ്മുടെ ആ കഴിവിനെ കുറയ്ക്കും… മ്ച്ച്…കാരണം അത്രയും വലുതാ ഈ പ്രാണൻ….

പ്രാണൻ : മനസ്സിനെ പ്രാണനിലൂടെ വിടുക

അതുകൊണ്ട് വ്യക്തി ഏതൊരുവനാണോ…. അവന്റെ പ്രാണനിൽ … ഉപാസിയ്ക്കുന്നത്…പ്രാണനിലൂടെ ബോധം അവന്റെ ശരീരപര്യന്തം ആപ്ലാവിതമാക്കി എടുക്കുന്നത്…മ്ച്ച്… മനസ്സിനെ പ്രാണനിലൂടെ വിട്ട്.… പ്രാണൻ കൊണ്ട്…മനസ്സഹിതമായ പ്രാണൻ കൊണ്ട്… അന്തരിന്ദ്രിയങ്ങളേയും, ശ്രോതസ്സുകളേയും, നീലിനികളേയും, നാഡികളേയും എല്ലാം… നക്കി കടന്നുവരുന്നത്…. ആ ശ്രോതസ്സുകളിൽ എല്ലാം രോധിച്ച് നില്ക്കുന്ന മാലിന്യങ്ങളെ മുഴുവൻ അതിന്റെ സൂക്ഷ്മഭാവത്തിൽ പ്രാണൻ വഹിച്ചുകൊണ്ട് തിരിച്ചെത്തുന്നത്… അത് തിരിച്ചെത്തുമ്പോൾ…ശ്വാസകോശത്തിലേയ്ക്ക് തിരിച്ചെത്തുമ്പോൾ…. പ്രാണന്റെ ഭാഗമായ പ്രാണവായു …അമൃത്… ഓരോ ശ്രോതസ്സിലൂടെയും സഞ്ചരിച്ച് അവിടവിടെ അല്പാല്പം കൊടുത്ത്…. ആ അമൃത് കൊടുത്ത് കറങ്ങിത്തിരിഞ്ഞ് തിരിച്ച്പോരുമ്പോൾ, അവിടെനിന്ന് ഉപയോഗിച്ചു കഴിഞ്ഞ വാതകങ്ങളെ മുഴുവൻ… പ്രാണൻ ഉപയോഗിച്ചു പുഷ്ടിപ്പെട്ട്…. ആ മാലിന്യങ്ങള് മുഴുവൻ സ്വീകരിച്ച് വരുന്ന മാലിന്യങ്ങളെ മുഴുവൻ സ്വീകരിച്ച് ഇവിടെ എത്തുമ്പോൾ …. ഇപ്പോൾ ശ്വസിച്ചതിലെ പ്രാണനെ വേർതിരിച്ചെടുത്ത്.. … oxygen-നെ ..വേർതിരിച്ചെടുത്ത് ….carbon di-oxide-നെയും ഇതിനെയും കൂടി ചേർത്ത് പുറത്തേയ്ക്ക് തള്ളുന്ന പ്രക്രിയ ഒന്നുകൊണ്ടു മാത്രമാണ് ജീവൻ നിലനില്ക്കുന്നതും ആരോഗ്യമുണ്ടാകുന്നതും സമസ്തകർമ്മ പരിപാകം നടക്കുന്നതും. (23.19 mts – proof reading done till here)

ശവപരീക്ഷണം…

യാതൊരുവൻ ഈ പരിപാകത്തെ അറിയുന്നു…. പ്രാണനുള്ള തന്റെ തന്നെ ശരീരത്തിൽ … ഈ പരിപാകം ശവപരീക്ഷണം കൊണ്ട് നടക്കില്ല….ഒരു ജീവിയുടെ ശരീരം കീറി മുറിയ്ക്കുമ്പോൾ പ്രാണൻ പോയിക്കഴിഞ്ഞ കോശങ്ങൾ ജീവൻ ഇല്ലാത്തവയാണ്. അത് എവിടെയാ ഇരിയ്ക്കുന്നതെന്നുള്ള സ്ഥാനം ചിലപ്പോൾ കുറച്ചു മനസ്സിലായേക്കാം. പ്രാണൻ വിട്ടുപോകുമ്പോൾ ചിലപ്പോൾ അവ സ്ഥാനം മാറാം….മ്ച്ച്…ചിലതെങ്കിലും… രൂപം മാറാം…ചിലതെങ്കിലും ….. കുറെയെല്ലാം സ്ഥാനവും രൂപവും ഒക്കെ നിലനില്ക്കുമെങ്കിൽ തന്നെ…. പ്രാണൻ ഇല്ലാത്ത അവയെയാണ്….. പഠനവിധേയമാക്കുന്നത്. പ്രാണനോടു കൂടി അവയെ പഠിയ്ക്കാൻ ആവില്ല. എന്നാൽ ബോധത്തിന് പ്രാണൻ വാഹനമായിരിയ്ക്കുന്നിടത്തോളം തന്റെ പ്രാണനാഡികളിലൂടെയെല്ലാം സഞ്ചരിയ്ക്കാം. അവിടെ ഓരോന്നിനും പ്രിയമായതിനെ …. ഓരോ ബോധത്തിനും പ്രിയമായതിനെ കണ്ടെത്താം.

14 Sep 2024-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. യെച്ചുരി താൻ ശവമാകുമ്പോൾ, അതായത് തന്റെ പ്രാണൻ പോകുമ്പോൾ, തന്റെ ജഡത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നല്കണമെന്ന് ജീവനോടെയിരിയ്ക്കുമ്പോൾ തീരുമാനിച്ചു. ഇത്തരം പഠനങ്ങൾ കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയേ ഉള്ളൂ എന്നാണ് സ്വാമിജി പറയുന്നത്. കമ്മി ബുദ്ധി.

ഞവരെനെല്ലിന്റെ അരി നല്ലപോലെ പായസം വച്ച്, ദേഹത്ത് പൂശുമ്പോൾ …. ത്വക്കിന് നല്ല നിറമുണ്ടാവും… ത്വക്കിന് നിറമുണ്ടാവും…കുട്ടികളെ തേപ്പിയ്ക്കാറുണ്ട്. കുട്ടിക്കാലത്ത് കുറുക്ക് ഒക്കെ കൊടുത്തിട്ട് പാളയില്…. തേപ്പിച്ച് കിടത്തും…പഴയ തള്ളമാര്…നല്ല നിറമുണ്ടാവും… ഇപ്പോൾ അങ്ങിനെയൊന്നും തേപ്പിച്ച് കിടത്തിയിട്ടില്ലാത്തവര് ബ്യൂട്ടിപാർലറിൽ ചെന്ന് ഇതെല്ലാം വാരിത്തേച്ച് കിടക്കും… കുറെ നേരത്തേക്ക്…. മുഖത്ത് മാത്രം തേക്കുമ്പോൾ മുഖം ഒരുമാതിരി ഒക്കെ ഉണ്ടാവും…മ്ച്ച്….അപ്പോൾ ത്വക്കിൽ ഒരു ബോധം അവിടെ ഇരിപ്പുണ്ട്…പ്രാണനിലൂടെ കടന്നു ചെന്നാൽ ത്വക്കിന്റെ ദേവതയ്ക്ക് എന്താണ് ഇഷ്ടം…പഥ്യം …. എന്നറിയും. പായസാന്നപ്രിയ …..ത്വക് സ്ഥാ……. ത്വക്കിൽ സ്ഥിതി ചെയ്യുന്ന ദേവിയ്ക്ക്…..പഥ്യമായിട്ടുള്ളത് പായസമാണ്. അടുത്തത് ത്വക്ക് സ്ഥാ… ഇങ്ങിനെ ഓരോന്നിന്റെയും ഉണ്ട്….. ഓരോന്നിന്റെയും ഉണ്ട്… ഓരോ stage കടക്കുമ്പോഴും അതിനുള്ള ആഹാരം സങ്കല്പിച്ചുനോക്കുക…സങ്കല്പത്തിലൂടെ ആഹാരം കിട്ടും കുറെ…..(25.53 mts / 40.25 mts) അപ്പോൾ ആ ഭാവങ്ങൾ ജനിയ്ക്കും… അർത്ഥം അറിയുമെങ്കിൽ … പായസം എന്നു പറയുമ്പോൾതന്നെ അത് മുൻപ് കഴിച്ച ജന്മജന്മാന്തരങ്ങളുടെ സ്മരണയുണ്ടെങ്കിൽ അതിന്റെ ഭാവം ഉൾക്കൊള്ളുന്ന സ്രവങ്ങൾ ഉണ്ടാവും. അത് ത്വക്കിന് പരിണാമം വരുത്തും. കഴിച്ചാൽ കുറെക്കൂടെ പരിണാമം വരുത്തും. അപ്പോൾ ഏതാഹാരവും സങ്കല്പിയ്ക്കുമ്പോൾ സ്രവങ്ങൾ ഉണ്ടാവും.

ഭാരതീയ സംസ്കാരത്തിനോട് കൂറില്ലാത്തവൻ …

കൗളം vis-a-vis സമയാചാരം

ത്വക്കിന് നിറം കൊടുക്കുന്ന ഒരഗ്നിയുണ്ട്. ഇതൊക്കെ അറിഞ്ഞ് നിഷേധിയ്ക്കുന്നവർ ഉണ്ട്….അവരോട് പോയി പറഞ്ഞാൽ അവർ വഴിയൊക്കെ കാണിച്ചുതരും. പക്ഷെ അവരു പറയും …നമുക്ക് അതിന്റെ പാപം ഒന്നും ഏറ്റെടുക്കാൻ പറ്റില്ല…. ചെയ്തോ …ദാ …പിടിച്ചോ…വിദ്യയുണ്ട്… അവർ സ്വയം വഞ്ചിയ്ക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ല എന്നു മാത്രം …കാശൊന്നും വേണ്ട…. try your level best… നിഷിദ്ധവിദ്യകൾ ഒന്നും അവര് ചെയ്യില്ല. ഇത് പഠിച്ച ആചാര്യന്മാരുണ്ട്… എവിടെയെങ്കിലും ഒക്കെ തപ്പിയാൽ കാണും. ഒന്നും രണ്ടും ഒക്കെ … അങ്ങിനെ തീരെ നിന്നുപോവില്ല ഈ സാധനം…അങ്ങിനെയാണെങ്കിൽ പിന്നെ സനാതനം എന്ന് പറയാൻ പറ്റുകേലല്ലോ… വിദ്യ അവർക്ക് തെറ്റാണെന്നു കൂടി അറിയാം…തെറ്റും അറിയാം.(ആരോ ചോദിയ്ക്കുന്നു… ഇത് സനാതനം ആണോ).. സനാതനം അല്ല വിദ്യ… സനാതന വിദ്യ അവർക്ക് അറിയുന്നതുകൊണ്ടാണ് ഇത് തെറ്റാണെന്നു കൂടി അറിയുന്നത്. അത് സനാതനം അല്ല വിദ്യ. ആ വിദ്യ നിലനില്ക്കില്ല. ആ വിദ്യ നിങ്ങളെ നശിപ്പിയ്ക്കും. ഒരുപാട് നാശം ഉണ്ടാക്കുന്ന വിദ്യയാ. ഇതാണ് വിദ്യയുടെ ലോകം. ഭാരതം വിദ്യയുടെ ലോകമായി കാണുന്നത് ഇത്രയാണ്. ഇത് അനുഷ്ഠാന പ്രധാനമാകുമ്പോൾ ഉപകരണങ്ങൾ ഒന്നും ഇല്ലാതെ ചെയ്യുന്നത് സമയാചാരം. എല്ലാത്തരത്തിലുള്ള ആഡംബരങ്ങളോടുംകൂടി ചെയ്യുന്നത് കൗളം. ഈ വിദ്യകൾ നിഷിദ്ധമാണ്. കൗളം തെറ്റായ വഴിയിലുള്ളതാണ്. ആ കൗള മാർഗ്ഗത്തിൽ സഞ്ചരിയ്ക്കുമ്പോഴാണ് ഇങ്ങിനെയുള്ള സങ്കല്പം ഒക്കെ വരുന്നത്. മദ്യം ഒന്നാമത് ഭ്രമിപ്പിയ്ക്കുന്നതാണ്. മദിര ഭ്രമിപ്പിയ്ക്കുന്നതാണ്. (ആരോ ചോദിയ്ക്കുന്നു…. ) കൗളത്തിൽ അത് ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞാലും സങ്കല്പം ഉണ്ട്. (ആരോ ചോദിയ്ക്കുന്നു….) ….. അതിന്റെ സങ്കല്പം ഉണ്ട്. (28.11 mts) അതിന്റെ സങ്കല്പം ഉണ്ട്. മദ്യത്തിന് പകരം ഉണ്ട്. മദ്യം അല്ലെന്നേ ഉള്ളൂ. മദിരയ്ക് പകരം ഉണ്ട്. അങ്ങിനെ നിഷിദ്ധമായ വസ്തുക്കളെ മാറ്റിനിർത്തി അതിന് പകരം വസ്തുക്കൾ ഉണ്ട്.

അപ്പോൾ രക്തത്തിനു പകരം മഞ്ഞളും ചുണ്ണാമ്പും കൂടി കലക്കി വച്ചിട്ട് ശർക്കരയും ചേർത്തിട്ട് നിങ്ങൾ രക്തമാണെന്ന് വിചാരിച്ചു കുടിയ്ക്കുമ്പോൾ …മ്ച്ച്… വിചാരം രക്തം തന്നെയാണ്. ഇന്ന് നാം തന്ത്ര പൂജാ വിധാനങ്ങളിൽ പലതും കൗളം തന്നെയാണ്. മാനസം അല്ല… അവിടെ എല്ലാം പൃഥ്വി അതിന്റെ രൂപം, അപ്പിന്റെ രൂപം, തേജസ്സിന്റെ രൂപം, വായുവിന്റെ രൂപം, അഗ്നിയുടെ രൂപം എല്ലാം സങ്കല്പമല്ല… വസ്തുവുണ്ട് പകരം. ….നിവേദ്യത്തിന്റെ രൂപം എല്ലാം ഉണ്ട്. അങ്ങിനെയുള്ള പൂജയും വിധാനങ്ങളും ബഹളങ്ങളും ആയി നീങ്ങുമ്പോൾ ഓരോ ദിവസവും പുതിയ പുതിയ സാധനങ്ങൾ വേണമെന്ന് തോന്നും.

എന്തല്ല സനാതനധർമ്മം….

ഈ വർഷം നിങ്ങൾ എന്നെ സപ്താഹത്തിന് വിളിച്ചു. ഞാനൊരു ഗണപതി ഹോമം നടത്തി…ഞാൻ അവിടെ വന്ന് കുറെ പൂജ ചെയ്തു…. അപ്പോൾ ആളുകളെ എല്ലാം പിടിച്ചിരുത്താവുന്ന പ്രകടനപരത ആദ്യത്തേത് ആയതുകൊണ്ട് തല്ക്കാലം തൃപ്തിയായി. അടുത്ത തവണ ഇത്രയും കാണിച്ചാൽ ആളുകൾ ഇരിയ്ക്കുകേല. കഴിഞ്ഞ തവണ കണ്ടതു തന്നെയാ. കുറെക്കൂടെ കൂടുതൽ പൂജയുള്ള ആളിനെ വിളിച്ചുകൊണ്ടുവരണം സ്വാമീ .. അല്ലെങ്കിൽ ഈ പെണ്ണുങ്ങൾക്കൊന്നും അങ്ങ് തൃപ്തിയായിട്ടില്ല….. ഒന്നാമത് ആ പൂജാരിയുടെ മോന്ത ശരിയായിട്ടില്ല. മ്ച്ച്… നമ്മുടെ കലാക്ഷി ടീച്ചറ് പറഞ്ഞു…. ഇത്തവണത്തെ പൂജ തീരെ ശരിയായില്ലെന്ന്. … സ്വാമിജി പൂജാരി കുറച്ചുകൂടൊക്കെ മെച്ചമായിരിയ്ക്കണം. ആ വയാനക്കാരുടെ ഇടയില് …കാര്യം നന്നായി വായിയ്ക്കുന്നുണ്ട് ….ഒരു കോന്തൻ ഇരുപ്പുണ്ട്… അയാള് ശരിയായിട്ടില്ല എന്നാണ് ടീച്ചറ് പറഞ്ഞത്. അയാളെ ഒന്ന് മാറ്റണം. ബാക്കി വല്യ കുഴപ്പം ഒന്നും ഇല്ല. പിന്നെ നമുക്ക് ഇത്തവണ…കഴിഞ്ഞ വർഷത്തെപ്പോലെ പോര …രുഗ്മിണീ സ്വയംവരത്തിന് ഒരു പകിട്ട് പോരായിരുന്നു. നാദസ്വരത്തിന്റെ കുറവ് ഉണ്ടായിരുന്നു. പക്കമേളം ഇല്ലായിരുന്നു. മാത്രവുമല്ല കഴിഞ്ഞ തവണ നമ്മള് വെറുതെ അങ്ങ് രുഗ്മിണീ സ്വയംവരം നടത്തിയുള്ളൂ…. അടുത്ത തവണ നമുക്ക് ശരിയായ ഒരു കല്യാണ പന്തലില് ഒറിജിനൽ ജീവനുള്ള കൃഷ്ണനെയും രാധയേയും തന്നെ കല്യാണം കഴിപ്പിയ്ക്കണം. എന്റെ പിള്ളേര് റെഡിയാണ്. ഇങ്ങിനെ ഇത് കൂടിക്കൂടി വരും. അപ്പോൾ ഇത് ഇങ്ങിനെ കൂടും. ഈ മാർഗ്ഗത്തിൽ പോയി കുറയുകേല. ശാന്തമാവില്ല…തീർച്ചയാണ്. അതുപോരാ …ഇതുപോരാ എന്ന അശാന്തി ഇങ്ങിനെ വന്നുകൊണ്ടിരിയ്ക്കും. കാരണം മനസ്സ് കാമതപ്തമാണ്. എടാ ഒന്നു വേഗന്ന് ചെയ്യ് …സംഗതി നടത്താറായിരിയ്ക്കുന്നു….. തോരണം ഒന്നും കെട്ടിയത് ശരിയായിട്ടില്ല…കഴിഞ്ഞ തവണ കെട്ടിയത് പോലെ ആവരുത്… അവിടെ നോക്കണം ഇവിടെ നോക്കണം …. മ്ച്ച്…ശരിയല്ല…. ദിവസേന….കഴിഞ്ഞ തവണ നമ്മള് കെട്ടിയ വാഴക്കുല അവസാനമായപ്പോഴേയ്ക്ക് അതിന്റെ ഇലയൊക്കെ കരിഞ്ഞു…. ഇത്തവണ അത് വരരുത് …. ഓരോ ദിവസവും കുല മാറണം… തേങ്ങാക്കൊല മാറണം… ഒടുവിൽ ഇവൻ മടുക്കുമ്പോൾ പറയും…തേങ്ങാക്കൊല (ആളുകൾ ചിരിയ്ക്കുന്നു….) വിശേഷണം ഇടയ്ക്കുള്ളത് ചേർത്തോണം…. അതുകൊണ്ട് ഇതൊന്നുമല്ല സനാതന ധർമ്മം എന്നെങ്കിലും മനസ്സിലാക്കാൻ ഒരു introduction എന്ന നിലയില് ഇത് മനസ്സിലായിട്ടുണ്ടെങ്കിൽ

അപ്പോൾ ആദ്യം എന്തെല്ല സനാതന ധർമ്മം എന്ന് നമ്മൾ പറഞ്ഞു. ഓർമ്മയുണ്ടാവും. എന്താണ് സനാതന ധർമ്മം എന്ന് വിവരിച്ചു. അതില് ബാഹ്യാചാരജമായിരിയ്ക്കുന്ന കൗളം, ആന്തരപൂജാരതിയായിരിയ്ക്കുന്ന സമയാചാരം …. സമയാചാരം സർവ്വത്ര സർവ്വദ പൂർണ്ണവും അതില് ചക്രദർശനം സിദ്ധിച്ചവൻ സനാതന ധർമ്മിയുമാണ്. കൗളത്തിലും ചക്രദർശനം സിദ്ധിയ്ക്കും. പക്ഷെ അതിൽ ഹിംസയുടെ മുറിപ്പാടുകൾ ഉണ്ട്. അത് ക്ലിഷ്ടമായ വഴിയാണ്. മാത്രവുമല്ല….മദ്യാദികളിൽ രതി ഉണ്ടാവും. ആദ്യം അല്പം ഒന്ന് ചടങ്ങിന് രുചിയ്ക്കും. കുറെക്കഴിയുമ്പോൾ അതേൽ നില്ക്കുകേല…. പിന്നെ ആ വേഷം ഒക്കെ കെട്ടിയാണ് നില്ക്കുന്നതെങ്കിൽ തല്ക്കാലത്തേയ്ക്ക് പൂസ് അറിഞ്ഞുകൊള്ളണമെന്നില്ല (33.18 mts)….. പക്ഷെ എങ്കിലും അത് ആരോഗ്യത്തേയും ആനന്ദത്തെയും ബാധിയ്ക്കാതിരിയ്ക്കില്ല. ഇതാണ് അതിന്റെ പ്രത്യേകത.

ഇതെല്ലാം മനസ്സിലാക്കി, സമയാചാരം വളരെ നേർ രേഖയാണെന്നും, അതിൽ എന്നും ഒരു ന്യൂനപക്ഷം മാത്രമേ ഉള്ളൂവെന്നും, അവരുടെ ധർമ്മങ്ങളും സത്യവും അവരുടെ അദ്വൈതഭാവനയും, ആണ് ലോകത്തിന് സമ്മതമാകുന്ന മതമെന്നും, അതിനെ അവലംബിച്ചാണ് ബാക്കിയുള്ളത് നിലനില്ക്കുന്നത് എന്നും, ബാക്കിയുള്ളത് സൂത്രത്തിൽ അവനവന്റെ സുഖത്തെ തേടുന്നതാണെന്നും തിരിച്ചറിയുക.

ന്യായീകരണ ചതിക്കുഴിയിൽ പെടാതിരിയ്ക്കുക.

ഇതെല്ലാം നേടാൻ ഓടുന്നവർ, ഇതിൽപ്പെട്ടതാ ഞാനും എന്നുള്ള ഭാവത്തിലാ നില്ക്കുന്നെ … ഒപ്പം ഈ ലോകത്ത് നടക്കുന്ന എല്ലാ തെമ്മാടിത്തരങ്ങൾക്കും ഉത്തരം പറയേണ്ട ബാദ്ധ്യത നല്ല ജീവിതം നയിയ്ക്കുന്നവന് ഉണ്ട് എന്ന് വിചാരിയ്ക്കാതെ ഇരിയ്ക്കുക. ജാതീയമോ, മതപരമോ, വർഗ്ഗപരമോ, വർണ്ണപരമോ, രാഷ്ട്രീയമോ ആയ ബന്ധം കൊണ്ട്… ബന്ധിച്ച് കഴിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് ചെന്ന് ബന്ധിച്ചതായാലും, നിങ്ങളെ ഇങ്ങോട്ട് വന്ന് ബന്ധിച്ചതായാലും ജന്മം കൊണ്ട് നിങ്ങൾ അറിയാതെ ബന്ധിയ്ക്കപ്പെട്ടതായാലും അതിനെയെല്ലാം ന്യായീകരിയ്ക്കേണ്ടത് എന്റെ ഒരാവശ്യമാണ്, ഇല്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നും, എന്ന പ്രമാണത്തിൽ ബന്ധിയ്ക്കാതിരിയ്ക്കുക. ഇത്രയുമാണ് ഇതിന് വഴി.

ഈശ്വരപൂജയുടെ തൊഴിലാളി

ഇതുമായി ബന്ധപ്പെട്ടതോ, ഇതിനോട് ബന്ധപ്പെടുത്താവുന്നതോ, എനിയ്ക്ക് അറിയാവുന്നതോ ആയ ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാം. (ആരോ ചോദിയ്ക്കുന്നു ) …. അതിൽ പുഷ്പം ആകാശത്തിന്റെ, ജലം ജലത്തിന്റെ, ഗന്ധം പൃഥ്വിയുടെ, ധൂപം വായുവിന്റെ, ദീപം അഗ്നിയുടെ, നൈവേദ്യം അമൃത്വമുള്ള ആത്മാവിന്റെ, ഇത്രയും വസ്തുക്കളെ വച്ചാണ് ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നത്. ഇത്രയും വസ്തുക്കൾ നമ്മോട് ഒപ്പം ഇരിയ്ക്കുമ്പോൾ, ഇതിലെല്ലാം ചേർന്നതാണ് നമ്മൾ. (35.40 mts). നമ്മളെ മറന്ന് ബാഹ്യ വസ്തുവിനെ കുറിച്ച്, അറിയുവാൻ ശ്രമിച്ചോ, അറിയാൻ വേണ്ടിയോ അല്ല പൂജ ചെയ്യുന്നത്. ക്ഷേത്രാചാരത്തിൽ പൂജ ഒരു തൊഴിൽ മാത്രമാണ്. അതിൽ ഏറ്റവും രസം നിങ്ങളുടെ ആത്മോക്കർഷത്തിന് ഉപയോഗിയ്ക്കുന്ന ഈശ്വരപൂജയുടെ തൊഴിലാളി…. ഒരു വെറും ക്ലാസ്സ് ഫോർ (Class IV) ജീവനക്കാരനാണ്. അവിടെയാണ് ചെന്ന് നിന്ന് എഞ്ചിനീയറും ഡോക്ടറും ഒക്കെ … അത്രയും difference ഉള്ളിടത്താണ് പോയി നില്ക്കുന്നത്. ഭാര്യ കഴുത്ത് നിറച്ച് മാലയും ഇട്ട്, കൈയ്യിൽ നിറച്ച് വളയുമിട്ട്, ചിന്നാലപ്പട്ട് സാരിയും ചുറ്റി, ഭർത്താവ് കൂടിയ തരം ഷർട്ടും പാന്റ്സും ഒക്കെ ഇട്ട്, വലിയ ഒരു വണ്ടിയിൽ വന്ന് ഇറങ്ങി, ആഡംബരത്തോടുകൂടി അവിടേയ്ക്ക് വരുമ്പോൾ, ക്ലാസ്സ് ഫോർ ജീവനക്കാരാനായ അവൻ, നിങ്ങൾക്കു വേണ്ടി എന്ന വ്യാജേന, ‘നവകുമാരഷാമഹോദയസ്യ ആയുരാരോഗ്യ സിദ്ധ്യർത്ഥം ജപേ വിനിയോഗഃ’ എന്ന് പറഞ്ഞ് ധ്യാനവും ധ്യാനശ്ലോകവും ജപിച്ച് അംഗന്യാസ കരാന്യാസങ്ങളും ചെയ്ത് നിങ്ങൾക്കായി കൂലിയ്ക്ക് ചെയ്യുമ്പോൾ (37.15 mts/ 40.25) നിങ്ങളുടെ ആ രൂപവും ഭാവവും മട്ടും, പ്രകൃതവും, നിങ്ങൾക്ക് അവന്റെ മുകളിലെ ഉദ്യോഗസ്ഥനായ ശ്രീകാര്യം …. മ്ച്ച്…മനസ്സിലായില്ല….മനേജർ മുതലായവരുടെ മേലുള്ള പിടിയും, അവർ തന്നെ നിങ്ങൾക്കുള്ള പ്രസാദാദികൾ ഒക്കെ തരാൻ വേണ്ടി തയ്യാറായി നില്ക്കുന്നതും കാണുമ്പോൾ, ആ നീചന്മാരുടെ പീഢനം ഏറ്റുവാങ്ങുന്ന ഈ ശാന്തിക്കാരൻ, നിങ്ങൾ നന്നാകാൻ അവിടെ അർച്ചിയ്ക്കുമെന്ന് വിചാരിക്കുന്നു എങ്കിൽ നിങ്ങൾ ലോകത്തിലെ ഒന്നാം നമ്പർ പൊട്ടൻ ആയിരിയ്ക്കണം.

ഇടനിലക്കാരൻ : സെമറ്റിക്ക് സമ്പ്രദായം

ആ ഇടനിലക്കാരൻ പ്രാർത്ഥിയ്ക്കുവാൻ വേണമെന്നുള്ളത് സെമറ്റിക്ക് സമ്പ്രദായത്തിന്റെ പത്രമാണ്. നേരിട്ടു പ്രാർത്ഥിയ്ക്കുന്ന സമ്പ്രദായമാണ് ഞാൻ പറഞ്ഞ സമയാചാരം. അത് സനാതന ധർമ്മമാണ്. പക്ഷെ ആ സനാതന ധർമ്മം മാറി വന്നത് സെമറ്റിക്ക് സമ്പ്രദായത്തിലേയ്ക്കുള്ള വഴിമാറ്റം ആണ്. നിങ്ങളുടെ പേരുകൾ ഇന്ന് സനാതനികൾ ഉപയോഗിച്ച ഹൈന്ദ നാമധേയങ്ങൾ ആണെങ്കിലും, നിങ്ങളിന്ന് സെമറ്റിക്ക് ആയി മതപരിവർത്തനം ചെയ്യപ്പെട്ട് കഴിഞ്ഞു.

08 Aug 2024-ൽ മനോരമയിൽ വന്നത്. ക്രിസ്ത്യാനികളുടെ ഇടനിലക്കാരനെ വച്ചുള്ള ഇടപാട്.

ഗുരു

ഗുരു അന്നേരം പുരോഹിതനോ ഈശ്വരനെ കാണിച്ചുകൊടുക്കുന്നവനോ അല്ല. നിങ്ങൾക്ക് അറിയാൻ വയ്യാത്ത ആ സന്ദേശം പറഞ്ഞു തരുക മാത്രം. പിന്നെ പണിയെടുക്കേണ്ടത് നിങ്ങളാ. …. പണിയെടുത്തില്ലെങ്കിൽ ഗുരു പറഞ്ഞതാന്നെന്നൊന്നും പറഞ്ഞോണ്ട് അവിടെ ഇരുന്നാൽ ഒന്നും കിട്ടുകേല. (ആരോ ചോദിയ്ക്കുന്നു…). ഈശ്വരനിലേയ്ക്ക് അടുപ്പിയ്ക്കൽ അല്ല…നിങ്ങൾക്ക് അറിയാത്ത ഒരു തത്ത്വം പറഞ്ഞു തരുന്നു. പിന്നെ നിങ്ങളോട് പറയും… അവസാനം അയാൾ ഗുരുവാണെങ്കിൽ ‘യഥേച്ഛസി തഥാ കുരു’. ഇഷ്ടം പോലെ ചെയ്തോളാൻ. നിന്റെ വിധി പോലെ വരും. അങ്ങിനെയാണ് ഭഗവാൻ ഗീതയിൽ- കൃഷ്ണനും പറഞ്ഞത്. ‘വിമർശിതത് അശേഷേണ, യഥേച്ഛസി തഥാ കുരു.’ ഞാൻ പറയാനുള്ളത് ഒക്കെ പറഞ്ഞു. നീ വിമർശിച്ചു നോക്കി ശരിയാണെന്നു തോന്നിയത് ….തോന്നിയത് ചെയ്യടാ. നീ ചെയ്യുന്നത് നോക്കി ഇരിയ്ക്കാനും, നിന്നെ ചുമന്നോണ്ടു നടക്കാനും ഒന്നും നമുക്ക് നേരമില്ലെടാ …കുഞ്ഞേ എന്ന് പറയുന്ന ഒരു വാക്ക്….നിന്റെ സകല പാപങ്ങളും പുണ്യങ്ങളും ഒക്കെ നീ ഉത്തമനാണെങ്കിൽ ഞാൻ നോക്കും. ആ ഔന്നത്യത്തിൽ. അതുകൊണ്ട് ഇടനിലക്കാരൻ ആവശ്യമില്ല. പിന്നെ ഇടനിലക്കാരൻ വരുമ്പോൾ നിങ്ങൾക്കു വിവരമില്ല. വിവരമുള്ളവര് ചോദിച്ചിട്ടുണ്ട് പണ്ട്.

25 July 2024-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. മുഹമ്മദ്ദീയർക്കും അവരുടെ മതത്തിൽ ഇടയാളന്മാർ ഉണ്ട്. മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തത് വായിയ്ക്കുക.

Voltaire To Christian Priests :- “Show me your credentials ?”

പണ്ട് voltaire ആണെന്ന് തോന്നുന്നു…. മരണക്കിടക്കയിൽ കിടക്കുകയാണ്…. ഒപ്പീസു ചൊല്ലാൻ വന്നു. രണ്ട് അച്ചന്മാര്…. രണ്ടു പേര് കേറി വന്നിട്ട് പറഞ്ഞു….ഞങ്ങൾ അങ്ങ് അവിടുന്ന് വന്നതാ… heavenly father-ന്റെ അടുക്കൽ നിന്നു വന്നതാണ് …direct recruitment ആണെന്ന് പറഞ്ഞു….നിങ്ങള് പോകാൻ സമയമായി, അതുകൊണ്ട് … എവിടുന്നാ വരുന്നതെന്ന് ചോദിച്ചു വോൾട്ടയർ… അപ്പോൾ പറഞ്ഞു ഇങ്ങിനെ ….അവിടുന്ന് അയച്ചതാന്ന് പറഞ്ഞു…കർത്താവ് അയച്ചതാന്ന് പറഞ്ഞു. നേരിട്ടുള്ള നിയമനമാന്നാ പറഞ്ഞത്. കേന്ദ്രത്തീന്ന്…. ഇയാള് ആള് മിടുക്കനായതുകൊണ്ട് പറഞ്ഞു…. Show me your credentials ? … അവിടുന്ന് അയച്ചതല്ലേ…സമ്മത പത്രം കാണിയ്ക്കുകാന്ന് പറഞ്ഞു…. ഉടേ തമ്പുരാന്റെ അടുക്കൽ നിന്ന് നേരിട്ടു വരികയാണെന്ന് പറഞ്ഞാൽ സമ്മതപത്രം ചോദിയ്ക്കണം. അതിന് ആദ്യം വിവരം ഉണ്ടാകണം. ഇത് നിങ്ങള് ഒരു സമ്മതപത്രവും ചോദിയ്ക്കാതെ എല്ലാവരേയും ചുമക്കും. അതുകൊണ്ടാ ഈ അബദ്ധം ഒക്കെ പറ്റുന്നത്. ചോദിയ്ക്കാൻ പഠിയ്ക്കണം. (40.09 mts /40.21 mts . The end of part 5) (Proof reading completed )

01 Sep 2024-മനോരമയിൽ വന്നത്. പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്തത വാക്കുകൾ ശ്രദ്ധിയ്ക്കുക. ഇതെല്ലാം ക്രിസ്ത്യൻ അന്ധവിശ്വാസമണ്. തികച്ചും ഭോഷ്ക്ക് …..

…..തുടരും

Social media intro

Intercessory prayers in the Semitic religions -especially the Christian religion is vehemently criticised by Swami Nirmalanandagiri in this discourse.

വർത്തമാനകാലത്തെ ഹിന്ദുക്കളുടെ പൂജാ – ആരാധനാ രീതകൾ നിരർത്ഥകങ്ങളും, സെമറ്റിക്ക് രീതികൾ അവലംബിച്ചുമുള്ളതാണെന്ന് സ്വാമിജി കാര്യകാരണസഹിതമായി വിമർശിയ്ക്കുന്നു. ക്ഷേത്രങ്ങളിലെ Class IV ജീവനക്കാരായ പൂജാരിമാരുടെ മദ്ധ്യസ്ഥ പൂജകളുടെ (വഴിപാടുകളുടെ) നിരർത്ഥകതയെ എടുത്തുപറയുന്നു.

ക്രിസ്ത്യാനികളുടെയും മുഹമ്മദ്ദീയരുടെയും മദ്ധ്യസ്ഥ പ്രാർത്ഥനകളെ സ്വാമിജി നിശിതമായി വിമർശിയ്ക്കുന്നു.

Unique Visitors : 2,979
Total Page Views : 5,037

Similar Posts

Leave a Reply

Your email address will not be published. Required fields are marked *