എന്റെ ദേവനും ദേവിയും സർവീസ് സൊസൈറ്റിയാണെന്ന് ഉറക്കെ പ്രസ്താവിച്ച മന്നം (പ്രസംഗങ്ങൾ പേജ് 153), ഓരോ നായർ സമുദായ അംഗവും കരയോഗം എന്ന സ്ഥാപനത്തെ ദൈവത്തെപ്പോലെ ആരാധിയ്ക്കണമെന്ന് ആഹ്വാനം ചെയ്തു.(പ്രസംഗങ്ങൾ പേജ് 81). കരയോഗക്കൂട്ടായ്മകളുടെ പ്രാധാന്യത്തെ ബോദ്ധ്യപ്പെടുത്താനാണ് മന്നം ഇപ്രകാരം പ്രസ്താവിച്ചത് എന്ന് കരുതുന്നതിലും അപാകതയില്ല. എന്നാൽ കേരളത്തിനു വെളിയിലുള്ള ചെന്നൈ പോലുള്ള നഗരങ്ങളിലെ കരയോഗങ്ങളിൽ, വിജാതീയർ(Non-Nairs) നായർ സമുദായ സംഘടനകളിൽ (കരയോഗങ്ങളിൽ) കയറിപ്പറ്റുകയും, കുതന്ത്രങ്ങളിലൂടെ നേതൃത്വ സ്ഥാനത്ത് കയറിപ്പറ്റി കരയോഗത്തെ പലപ്രകാരത്തിൽ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഒരു ഉദാഹരണം താഴെ നല്കുന്നുണ്ട്. നായർ സമുദായം നേരിടുന്ന ആഭ്യന്തരങ്ങളായ ആപത്തുകളെക്കുറിച്ച് സമുദായാംഗങ്ങളെ ബോധവൽക്കരിക്കാൻ വേണ്ടിയിട്ടുകൂടിയാണ് ഈ ലേഖനം എഴുതുന്നത്. കേരളത്തിനു വെളിയിൽ നായർ കൂട്ടായ്മ ഉണ്ടാക്കുന്ന സമുദായാംഗങ്ങൾ ജാതി തെളിയിയ്ക്കുന്ന SSLC certificate, ഇനി ഇത് ലഭ്യമല്ലെങ്കിൽ അംഗമാകുവാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ നാട്ടിലെ കരയോഗത്തിന്റെ കത്ത്, അല്ലെങ്കിൽ ഹാജരാക്കപ്പെടുന്ന മറ്റ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റോ പരിശോധിച്ചിട്ട്, നായർ സമുദായാംഗമാണെന്ന് ഉറപ്പു വരുത്തിയ ശേഷം അംഗത്വം നല്കിയെങ്കിൽ മാത്രമെ, വിജാതീയർ സംഘടനയിൽ നുഴഞ്ഞുകയറുന്ന അപായങ്ങളിൽ നിന്നും രക്ഷനേടാൻ ആവുകയുള്ളൂ. ഇതിനും പുറമെ സംഘടനാ അംഗത്വത്തിന് അപേക്ഷിക്കുന്നവരുടെ കുട്ടികൾ അവർ പഠിയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ പിന്നാക്ക ജാതികൾക്ക് അനുവദിയ്ക്കപ്പെട്ട സംവരണ ആനുകൂല്യം വല്ലതും (EWS അല്ല) കൈപ്പറ്റുന്നുണ്ടോ എന്നതും കൂടി പരിശോധനയ്ക്ക് വിധേയമാക്കണം.
സംഘടന അത്യന്താപേക്ഷിതം, കരയോഗം ദൈവസമാനം, കരയോഗ നേതൃത്വ യോഗ്യത- കളങ്കരാഹിത്യം
മന്നം പറഞ്ഞത് …..
Quote മന്നം :- ……ഇതിനൊരു പരിഹാരം കണ്ടുപിടിക്കുകയാണ് സർവ്വീസ് സൊസൈറ്റിയുടെ ഉദ്ദേശം. അതിന് ഒന്നാമതായി വേണ്ടതു സംഘടനയാണെന്ന് ഞാൻ വീണ്ടും വീണ്ടും പറയും. എല്ലാവരും സ്ഥിരമായി ഒന്നിച്ചു കൂടിയെങ്കിലല്ലേ കാര്യങ്ങൾ പറയാൻ സാധിക്കയുള്ളൂ. അതിനാണു കരയോഗങ്ങൾ. എല്ലാ സ്ത്രീപുരുഷന്മാരും കരയോഗങ്ങളിൽ അംഗങ്ങളാകുകയും പൊതുയോഗദിവസങ്ങളിലെല്ലാം മുടങ്ങാതെ ഹാജരാകുകയും ചെയ്താൽത്തന്നെ അവൻ നന്നാകാനുള്ള ഒഴുക്കിൽ വിണു എന്നാണെന്റെ വിശ്വാസം.
കരയോഗം പുച്ഛിക്കേണ്ട ഒരു സ്ഥാപനമല്ല. നമ്മുടെ ദൈവത്തെപ്പോലെ ആരാധിക്കേണ്ട ഒരു സ്ഥാപനമാണെന്നു വിശ്വസിക്കാൻ പഠിക്കണം. പൊതുയോഗദിവസം കാലത്തെ എണീറ്റ് കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ഭസ്മവും ചന്ദനവും തൊട്ട് – പരിഷ്ക്കാരികൾ മുഖം ചുളിക്കരുത് – താൻ ശ്രീരാമചന്ദ്രനെപ്പോലെ ഒരു മാതൃകാ പുരഷനാകണമെന്നു സങ്കല്പിക്കണം. അയോദ്ധ്യയിലെ രാജാവാകാനല്ല. സത്യവും ധർമ്മവും പാലിക്കാനും, അച്ഛനമ്മമാരെ അനുസരിക്കാനും, സഹോദരസ്നേഹമുണ്ടാകാനും, സർവ്വോപരി ഏകപത്നീവ്രതത്തിൽ ജീവിക്കാനും, ഭാര്യയെ സംരക്ഷിക്കാനും കഴിവുള്ളവനാക്കിത്തീർക്കാനാണ്. തന്റെ സീതാദേവിയും ഒരുമിച്ച് എല്ലാ പൊതുയോഗങ്ങളിലും മുടങ്ങാതെ ഹാജരാകുന്നവർക്ക് കരയോഗത്തിനു മുതലുണ്ടെങ്കിൽ വാർഷിക യോഗത്തിൽവച്ച് ഒരു സ്വർണ്ണമെഡൽ കൊടുക്കാൻ വ്യവസ്ഥ ചെയ്യണമെന്നാണെന്റെ അഭിപ്രായം.
കരയോഗങ്ങളിലും മാതൃകയായി ജീവിച്ചു കാണിച്ചു കൊടുക്കേണ്ടത് പ്രസിഡന്റന്മാരാണ്. അവർ ഭാര്യയോടുകൂടിയേ കരയോഗത്തിൽ ചെല്ലുകയുള്ളൂ എന്ന് ഒരു നിർബ്ബന്ധമുണ്ടായിരിക്കണം. അങ്ങനെയുള്ളവരെ മാത്രമേ പ്രസിഡന്റായി തെരഞ്ഞെടുക്കൂ എന്നു വ്യവസ്ഥ ചെയ്താൽ പോലും തെറ്റില്ല. ….. Unquote
പേജ് 81 – 1945-ൽ കൂടിയ മീനച്ചിൽ നായർമഹാസമ്മേളനത്തിൽ ചെയ്ത പ്രസംഗം.
പങ്കിലമാക്കപ്പെട്ട മറുനാട്ടിലെ ഒരു കരയോഗം
കരയോഗത്തെ ദൈവത്തെപ്പോലെ കാണമെന്നാണ് മന്നം ഉദ്ബോധിപ്പിച്ചത്. ഇതിൽ നിന്നും കരയോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പവിത്രതയും ഋജുത്വവും ശുഷ്ക്കാന്തിയും അച്ചടക്കങ്ങളും കീഴ് വഴക്കങ്ങളും പാലിയ്ക്കണമെന്നാണ് മന്നം ഉദ്ദേശിച്ചത്. അംഗങ്ങൾ കൂടിയാലോചിച്ച് തെരഞ്ഞെടുക്കപ്പെടുന്ന കരയോഗ ഭാരവാഹികൾ ശ്രീരാമചന്ദ്രനെപ്പോലെ സത്യവും ധർമ്മവും നീതിയും സേവനമനോഭാവവും പുലർത്തുകയും പരിപാലിയ്ക്കുകയും ചെയ്യുന്നവരാകണമെന്നും മന്നം വ്യക്തമാക്കി. സ്വഭാവമഹിമ ഇല്ലാത്തവർ കരയോഗ നേതൃത്വത്തിന് അർഹരല്ല എന്നാണ് മന്നം പറഞ്ഞുവച്ചത്. ചുരുക്കത്തിൽ നായർ സമുദായാംഗങ്ങൾ കരയോഗത്തെ കണ്ണിലെ കൃഷ്ണമണിപോലെ കരുതണം. പക്ഷെ ചെന്നൈയിലെ പാടി കരയോഗത്തിൽ സ്ഥിതി മറിച്ചാണ്. ഇതിനെക്കുറിച്ചാണ് ഇനി പറയുന്നത്. നായർ സമുദായ സംഘടനാ കാര്യങ്ങളിൽ താല്പര്യമുള്ളവർക്ക് ഒരു case study കൂടിയാവട്ടെ ഇവിടെ കുറിയ്ക്കുന്ന വിവരങ്ങൾ.
നായന്മാരുടെ സ്മൃതി ഭ്രംശം
‘സമ്മോഹാത് സ്മൃതിവിഭ്രമഃ, സ്മൃതി ഭ്രംശാത് ബുദ്ധിനാശോ, ബുദ്ധിനാശോ പ്രണശ്യതി’ എന്ന് ഭഗവാൻ ഗീതയിൽ പറയും (ഗീത, അദ്ധ്യായം 2, ശ്ലോകം 63) (തെറ്റിദ്ധാരണയിൽ നിന്ന് ഓർമ്മക്കേട് ഉണ്ടാകുന്നു, ഓർമ്മക്കേടിൽ നിന്ന് വിവേകനാശം ഉണ്ടാകുന്നു, അവിവേകത്തിൽനിന്ന് താനേ നശിക്കുന്നു :-‘ ശ്രീമദ് ഭഗവദ്ഗീത’, വ്യാഖ്യാതാ – ശ്രീ പ്രകാശാനന്ദസ്വാമികൾ, പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം, പേജ് 84. സ്മൃതിയ്ക്ക് ഓർമ്മ, കീഴ് വഴക്കങ്ങൾ (customs & Traditions) എന്നീ അർത്ഥങ്ങളുമുണ്ട് ). ജാതിയെ സംബന്ധിച്ച തെറ്റായ വിവരങ്ങളാണ് ഇന്ന് സമൂഹത്തിൽ പ്രചരിച്ചു വരുന്നത്. വൈക്കം സത്യഗ്രഹത്തെക്കുറിച്ചും മറ്റും മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ജാതിയെ വിദ്വേഷിക്കുന്നതു കാണാം. ഈവ്വിധമുള്ള തെറ്റിദ്ധാരണകൾ പരത്തപ്പെടുന്നതു മൂലം സ്വ-സത്വത്തെ (self identity ) സംബന്ധിച്ച ബോധം വികലമായി, ഇതിലൂടെ വിവേചന-വിവേക ബുദ്ധി നഷ്ടമായ നായർ സമുദായങ്ങൾക്ക് കേരള ചരിത്രത്തെക്കുറിച്ചും അതിൽ നായർ സമുദായം വഹിച്ച മുഖ്യമായ പങ്കിനെക്കുറിച്ചും, നായന്മാർ കേരളീയ സംസ്കാരം രൂപപ്പെടുത്തിയതിനെക്കുറിച്ചും മറ്റുമുള്ള അറിവുകളും ധാരണകളും നഷ്ടമായി. ഇതുകാരണമായി സ്വ-ജാതി മഹിമ എന്തെന്നു മനസ്സിലാക്കാനുള്ള ത്രാണി നഷ്ടപ്പെട്ട നായർ സമുദായാംഗങ്ങൾക്ക്, തങ്ങളുടെ സംഘടനകളുടെ മഹിമയും മനസ്സിലാക്കാൻ കഴിയാതെ പോകുന്നു.
മറുനാടൻ കരയോഗങ്ങൾ നാട്ടിലെ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് പോലെ…
മറുനാട്ടിൽ വസിക്കുന്ന നായർസമുദായാംഗങ്ങൾ കരയോഗത്തെ കണക്കാക്കുന്നത് വെറും ഒരു ആർട്ട്സ് & സ്പോർട്ട്സ് ക്ലബ് കണക്കെയാണ്. കരയോഗങ്ങളെ ഗൗരവമായി കണക്കാക്കാത്തതിനാൽ, ദൈവത്തെപ്പോലെ സമീപിയ്ക്കാത്തതിനാൽ, സാമൂഹ്യ സംഘടനയുടെ സ്ഥാനം അതിനു നല്കുന്നതിനാൽ, ചെന്നൈ നഗരത്തിലെ പാടി കരയോഗത്തിൽ വിജാതീയർ(Non-Nairs) കടന്നുകൂടുകയും അതിൽ ധനസ്ഥിതിയുള്ള ഒരുവൻ സംഘടനാ ഭരണമസമിതിയിലെ താക്കോൽ സ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തന്ത്രപൂർവ്വം തുടരുകയും ചെയ്യുന്നു. തന്റെ identity മറച്ചുവച്ചുകൊണ്ട് മറ്റു വിജാതീയ അംഗങ്ങളെപ്പോലെ ഇയാളും പാടി നായർ സമുദായ സംഘടനയിൽ അംഗത്വം നേടി. വർഷങ്ങൾക്ക് മുമ്പ് ഇയാൾ പ്രബലനാകുന്നതിനു മുമ്പ്, നായർ സമുദായാംഗം അല്ലാത്ത ഇയാൾക്ക് അംഗത്വം നല്കിയത് സംഘടനയിലെ പദവിമോഹികളായ കൂട്ടംകുത്തികളായ ചിലരാണ്. (‘കൂട്ടംകുത്തികൾ’ എന്ന വാക്ക് മന്നം ഉപയോഗിച്ചിട്ടുണ്ട്. പ്രസംഗങ്ങൾ പേജ് 170 & 182). വിജാതീയരായ, പിന്നാക്കജാതിക്കാരായ മലയാളികളെ ഇപ്രകാരം സമുദായ സംഘടനയിൽ ചേർത്തത്, സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇവരുടെ വോട്ടിനുവേണ്ടി ആയിരുന്നു. ആത്യന്തികമായി ഈ ദുഷ്കൃത്യത്തിന് കാരണമായത് അന്നുള്ള സംഘടനാ ഭാരവാഹികളുടെ പദവിമോഹമാണ്. ഇന്ന് സംഘടനാ പദവികളിൽ ഇരിയ്ക്കുന്നവരും തങ്ങളെ സ്ഥാനത്തിരുത്തിയ വിജാതീയനെ ചെറുക്കാൻ ധൈര്യമില്ലാത്ത പദവിമോഹികളാണ്.
വിജാതീയർ(Non-Nairs) ചെയർമാൻ സ്ഥാനത്ത് അമരുന്നു.
ഈയടുത്തയിട, അതായയ് 2023-25 term-ലേയ്ക്ക് ചെയർമാൻ സ്ഥാനത്ത് കയറിയിരിയ്ക്കുന്ന വിജാതീയനായ(Non-Nair) വ്യക്തി, കഴിഞ്ഞ ഏകദേശം പത്തുവർഷങ്ങൾക്ക് മേലെ പാടി കരയോഗ സംഘടനയെ അകത്തുനിന്നും പുറത്തുനിന്നുകൊണ്ടും നിയന്ത്രിച്ചു വരുന്നു. ഇയാൾക്കൊപ്പം, അന്തരാള ജാതിയിൽപ്പെട്ടതെന്ന് പറയപ്പെടുന്ന മറ്റൊരു അംഗവും ഉണ്ട്. ഇയാളുടെ ചൊൽപ്പടിയ്ക്കുനില്ക്കുന്നവർ മാത്രമാണ് കഴിഞ്ഞ കുറെകൊല്ലങ്ങളായി ഭരണസമിതിയിൽ ഉള്ളത്. ഇയാൾക്ക് വഴങ്ങാത്തവരെ ഒറ്റപ്പെടുത്തുകയോ സംഘടനയിൽ നിന്നും പുറത്താക്കുകയോ ആണ് ഇയാളുടെ കുതന്ത്രം. കഴിഞ്ഞ term-ൽ, അതായത് 2021-23 വർഷങ്ങളിൽ ഇയാൾ പാടി കരയോഗത്തെ വെളിയിൽ നിന്നുകൊണ്ടാണ് നിയന്ത്രിച്ചിരുന്നത്. ആ വർഷങ്ങളിൽ ഇയാൾ പാടി സംഘടനയിൽ ഔദ്യോഗിക പദവികൾ വഹിച്ചില്ല. പക്ഷെ ഇയാളുടെ ആശിസ്സുകളോടെയാണ് തമിഴനാട്ടുകാരനായ, വിജാതീയനായ നല്ല ധനസ്ഥിതിയുള്ള ഒരു വ്യക്തി ചെയർമാനായത്. അത് ഇയാളുടെ ഭാവിയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു കുതന്ത്രമായിരുന്നു. ഇപ്രകാരം വീജാതീയർ സംഘടന കൈയ്യടക്കുന്നതിൽ നായർ സമുദായ ബോധമുള്ള, നായർ സ്പിരിറ്റുള്ള അംഗങ്ങൾ കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നു. പക്ഷെ സംഘടനയെ സ്വാർത്ഥതാല്പര്യങ്ങൾക്ക് കൈപ്പിടിയിലൊതുക്കിയവരും അതിന് കൂട്ടുനിന്ന കൂട്ടംകുത്തികളും ഇത്തരം പ്രതിഷേധങ്ങളെ തീർത്തും അവഗണിയ്ക്കുകയാണ് ഉണ്ടായത്.
വിജാതീയൻ(Non-Nair) വെല്ലുവിളിയ്ക്കപ്പെട്ടു !!! പക്ഷെ നായന്മാർ ഒറ്റക്കെട്ടായി നിന്നില്ല.
2023-25 കാലഘട്ടത്തിലെ ഭരണസമിതിയ്ക്കു മേൽ ചെയർമാൻ സ്ഥാനം വേണ്ടന്ന ഒരഭിപ്രായം സംഘടനാകാര്യങ്ങളിൽ താല്പര്യമുള്ള അംഗങ്ങൾ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രകടിപ്പിച്ചു. ക്രമേണ ഈ അഭിപ്രായം ശക്തി പ്രാപിച്ചു. ഇതിനാൽ ഭരണസമിതി രൂപപ്പെട്ട് ഏകദേശം രണ്ടുമാസത്തോളും ചെയർമാൻ സ്ഥാനം ശൂന്യമായിക്കിടന്നു. പക്ഷെ ഇപ്പോഴുള്ള ഭരണസമിതിയെ (2023-25) പ്രതിഷ്ഠിയ്ക്കാൻ ചരടു വലിച്ച വിജാതീയൻ, രണ്ടു മാസങ്ങൾക്കു ശേഷം പെട്ടെന്ന് ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ഈ ഘട്ടത്തിൽ അംഗങ്ങളിൽ കുറെപ്പേർ ഇയാളോട് ജാതി തെളിയിയ്ക്കുന്ന രേഖകൾ ഹജാരാക്കുവാൻ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ആവശ്യപ്പെട്ടു. ഇതിന് ഇയാൾ തയ്യാറായില്ല. ഈ ആവശ്യം കെട്ടടങ്ങുമെന്നു കരുതി മൗനം പാലിച്ചു. ഒരാൾ നായർ സമുദായാംഗം ആണെങ്കിൽ നൊടിയിടകൊണ്ട് തന്റെ നായർ പിതൃത്വം തെളിയിക്കാം. അല്ലാത്തതിനാൽ മൗനമാകുന്ന മാളത്തിൽ ഇയാൾ ഒളിയ്ക്കാൻ ശ്രമിച്ചു. പക്ഷെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ അംഗങ്ങളുടെ പ്രതിഷേധം കനത്തതോടെ, ഒരു മാസത്തിന് ശേഷം ആധാർ കാർഡിന്റെ ഒരു digital copy-യുമായി ഇയാളുടെ ആജ്ഞാനുവർത്തിയായ പ്രസിഡന്റിനെ, എൺപത്തിരണ്ടു വയസ്സു പ്രായമുള്ള മുതിർന്ന ഒരംഗത്തിന്റെ അടുക്കലേയ്ക്ക് പറഞ്ഞുവിട്ടു. ഒരു വിജാതീയൻ(Non-Nair), നായർ സമുദായ സംഘടനയുടെ തലപ്പത്ത് കയറിയിരിയ്ക്കുന്നത് നായർ സമുദായത്തിനു മൊത്തത്തിൽ തന്നെ അപമാനമാണെന്ന അഭിപ്രായം ഈ മുതിർന്ന അംഗം മറ്റംഗങ്ങളുമായി വാട്ട്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. അതിനാലാണ് ഇപ്പോഴുള്ള ചെയർമാൻ ഈ വയോധികനെ target ചെയ്തത്. ഈ മുതിർന്ന അംഗം ഭാര്യാസമേതം മകനോടൊപ്പമാണ് വസിയ്ക്കുന്നത്.
വിജാതീയനായ (Non-Nair) ചെയർമാൻ, നായർ സമുദായാംഗങ്ങളായ വൃദ്ധ ദമ്പതികളെ ഭീഷണിപ്പെടുത്തി
മകൻ ജോലിയ്ക്കു പോയ നേരത്ത്, ചെറുപ്പക്കാരായ ആണുങ്ങൾ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി, ഉച്ചസമയത്ത്, വീട്ടിൽക്കയറി സംഘടനാ പ്രസിഡന്റ്, വിജാതീയന്റെ ആധാർ കാർഡിന്റെ digital copy കാണിച്ച് വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തി. ഭയന്നുവിറച്ചു പോയ ആ വയോധികൻ സമ്മർദ്ദം താങ്ങാനാവതെ നിലപാട് മാറ്റിപ്പറയാൻ നിർബന്ധിതനായി. ചെയർമാൻ നായർകുടുംബത്തിലാണ് ജനിച്ചതെങ്കിൽ ഈ നീചപ്രവർത്തിയുടെ ഒരാവശ്യവും വേണ്ടിവരില്ലായിരുന്നു. തന്റെ നായരത്വം ഉറപ്പിയ്ക്കാനാണ് അയാൾ ഈ ദുഷ്ടപ്രവർത്തിയ്ക്ക് മുതിർന്നത്. വിജാതീയന് നായരാകുവാൻ വേണ്ടി വയോധികനായ, ഒരു മുതിർന്ന നായർ സമുദായാംഗത്തിനെ അദ്ദേഹത്തിന്റെ വീട്ടിൽ കയറിച്ചെന്നു ഭീഷണിപ്പെടുത്തുക. നായർ സമുദായം ഒട്ടാകെ ലജ്ജിച്ചു തലതാഴ്ത്തണം !!! ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും അംഗങ്ങളിൽ ആരും തന്നെ വേണ്ട വിധത്തിൽ പ്രതികരിയ്ക്കുകയുണ്ടായില്ല. സമുദായ കാര്യത്തിലും സംഘടനാ കാര്യത്തിലും നായർ സമുദായാംഗങ്ങൾക്കുള്ള അലംഭാവം ഇതിൽ നിന്നും വ്യക്തമണ്. നായർ സമുദായാംഗങ്ങളുടെ ഈ ഉദാസീനതയാണ് പിന്നാക്ക ജാതിക്കാരും, മറ്റ് മതക്കാരും പല പ്രകാരത്തിൽ ചൂഷണം ചെയ്യുന്നത്. പ്രതികരിയ്ക്കാത്ത നായന്മാരുടെ സ്ത്രീകളെക്കുറിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ചിലർ പരസ്യമായി മോശമായി സംസാരിച്ചിട്ട്, മീശ നോവലിസ്റ്റ് ഹിരീഷിനെതിരെ മാത്രമാണ് NSS ചങ്ങനാശ്ശേരി പ്രതികരിച്ചത്.
വയോധികനായ അംഗത്തെ ഭീഷണിപ്പെടുത്തിയ വിധം ….
ഭരിയ്ക്കുന്ന പാർട്ടിയിലുള്ള തന്റെ സ്വാധീനത്തെ ബോദ്ധ്യപ്പെടുത്തിയാണ്, വിജാതീയനായ ചെയർമാന്റെ ആജ്ഞാനുവർത്തിയായ, മലയാള നാടുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത കരയോഗ പ്രസിഡന്റ് വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തിയത്. നായർ സമുദായം എന്താണെന്നോ, നായർ കരയോഗം എന്നാൽ എന്താണെന്നോ കാര്യമായി യാതൊരു വിവരവും ഇല്ലാത്ത, മലയാളം ശരിയ്ക്കു വശമില്ലാത്ത വ്യക്തിയെയാണ് ചെയർമാൻ പ്രസിഡന്റ് സ്ഥാനത്ത് പിടിച്ചിരുത്തിയിരിയ്ക്കുന്നത്. വിജാതീയന്റെ നായർ സമുദായ സംഘടനാ അംഗത്വത്തെയും ചെയർമാൻ പദവിയെയും കടുത്ത ഭാഷയിൽ വിമർശിച്ച മറ്റ് സമുദായാംഗങ്ങൾ ഉണ്ടായിട്ടും, ഈ വയോധികരുടെ വീട്ടിൽ മാത്രം കയറിച്ചെന്ന് വ്യാജ രേഖകളൾ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രസിഡന്റിന്റെയും അയാളെ വിട്ട വിജാതീയനായ ചെയർമാന്റെയും ‘ധൈര്യത്തെ’ പ്രശംസിയ്ക്കാതെ വയ്യ !!! പ്രസിഡന്റിന് മുതിർന്ന അംഗത്തിന്റെ വീട്ടിൽ, അദ്ദേഹത്തിന്റെ പ്രായപൂർത്തിയായ മകൻ ഇല്ലാത്ത സമയത്തു കയറിച്ചെല്ലേണ്ട യാതൊരു കാര്യവുമില്ല. Official Whatsapp Group-ൽ കൈയ്യിലുള്ള രേഖയുടെ ഡിജിറ്റൽ പതിപ്പ് ഇട്ടാൽ മാത്രം മതിയായിരുന്നു. അതാണ് മാന്യത. അതായിരുന്നു വേണ്ടത്. ഇത് ചെയ്യാതിരുന്നത് രേഖ വ്യാജമാണെന്ന കള്ളി വെളിച്ചത്താവുമെന്നതിനാലാണ്. പക്ഷെ ഇതെല്ലാം വെളിച്ചത്തായിട്ടും സമുദായ അംഗങ്ങളിൽ ഒരാൾ പോലും ചെയർമാന്റെയും പ്രസിഡന്റിന്റെയും ഈ ദുഷ്ചെയ്തികളെ ശക്തമായി അപലപിയ്ക്കുകയോ, ഇവരോട് സ്ഥാനം ഒഴിഞ്ഞുപോകാൻ പറയുകയോ ചെയ്തില്ല. വിജാതീയന് കുടപിടിയ്ക്കുന്ന ഈ ഭരണസമിതി നായർ സമുദായത്തിനു തന്നെ അപമാനമാണ്. ഇവർ എത്രയും വേഗം സ്വയം പിരിഞ്ഞുപോകണം. നായർ സമുദായത്തിന്റെ ഇങ്ങിനെയുള്ള ദുര്യോഗങ്ങൾക്ക് മൂല കാരണം സമുദായാംഗങ്ങൾക്ക് സമുദായ കാര്യങ്ങളിലോ സംഘടനാ കാര്യങ്ങളിലോ തീരെ താല്പര്യമില്ലാത്തതിനാലാണ്. മകന്റെയോ അതോ മകളുടെയോ വിവാഹത്തിനു സമയമാകുമ്പോഴോ, അതുമല്ലെങ്കിൽ വീട്ടിൽ ഒരു മരണം നടക്കുമ്പോൾ മാത്രമേ സ്വജാതിയെയും, സ്വജാതി സംഘടനയെയും കുറിച്ച് നായർ സമുദായാംഗങ്ങൾ സാധാരണയായി ചിന്തിയ്ക്കാറുള്ളൂ. സമുദായം ഛിന്നഭിന്നമായിപ്പോകുന്നതിന്റെ മുഖ്യ കാരണം ഇപ്രകാരം സമുദായാംഗങ്ങളെ ബാധിച്ച വിവരദോഷവും അലംഭാവവുമാണ്.
‘നൂൽ’ ധരിയ്ക്കുന്ന നായന്മാർ കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ !!??
വയോധികനായ മുതിർന്ന അംഗത്തിനെ ഭീഷണിപ്പെടുത്തുവാനായി വ്യാജറിക്കാർഡ് (ആധാർ കാർഡ്) ചമച്ചതറിഞ്ഞ് പ്രകോപിതനായി, 54 വർഷങ്ങളായി പാടി പ്രദേശത്തു താമസിയ്ക്കുന്ന മറ്റൊരു മുതിർന്ന സമുദായാംഗം, ഇപ്പോഴുള്ള ചെയർമാനെ തനിക്ക് വർഷങ്ങളായി അറിയാമെന്നും, നൂൽ ധരിച്ച് ഇയാളെയും ഇയാളുടെ ജ്യേഷ്ഠനെയും കണ്ടിട്ടുണ്ടെന്നും, ഇയാളുടെ അമ്മവന്റെ death-certificateൽ ‘പണിക്കൻ’ എന്നത് ‘പണിക്കർ’ എന്ന് തിരുത്തി എഴുതി വാങ്ങുവാൻ സഹായിച്ചു എന്നും മറ്റുമുള്ള വെളിപ്പെടുത്തലുമായി പരസ്യമായി രംഗത്തു വന്നു.(ഇക്കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഈ മുതിർന്ന അംഗം സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ഈ ലേഖകന്റെ ഫയലിൽ ഉണ്ട്). ഇയാളുടെ വിജാതീയത്വത്തിൽ ശ്രദ്ധ പതിയുന്നതിനു മുമ്പ് തന്റെ സ്വദേശം ഷൊർണൂർ കുളപ്പള്ളിയാണെന്നും, അവിടെ മെയിൻറോഡിനു സമീപമുള്ള ഗീതാടാക്കീസിന്റെ സൈഡിലുള്ള വഴിയിലൂടെ പോകണമെന്നും ഇയാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെ ഈ വെളിപ്പെടുത്തലിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇയാൾ ആശാരിസമുദാത്തിൽപ്പെട്ടവനോ, തീയ്യ സമുദായത്തിൽപ്പെട്ടവനോ, ഇതിലേതെങ്കിലും ഒരു സമുദായത്തിൽപ്പെട്ടവനാണെന്ന് വരുന്നു.
വ്യാജ സ്ത്രീ-പീഢന പരാതി
എന്തായാലും ഇത്രയും കോലാഹലങ്ങൾ ഉണ്ടായിട്ടും ഇയാൾ അംഗങ്ങളുടെ സമക്ഷം verify ചെയ്യുവാൻ സാധിക്കുന്ന വിധത്തിലുള്ള community certificate ഹാജരാക്കിയില്ല. ഇതിനിടെ മറ്റൊരു അംഗത്തിനെ സ്ത്രീ-പീഢനക്കേസ്സിൽ ഇയാൾ കുടുക്കാൻ ശ്രമിച്ചു. നായർ സമുദായ സംഘടനയിൽ അംഗത്വം ലഭിയ്ക്കാൻ പോലും അർഹതയില്ലാത്ത ഇയാളുടെ ചെയർമാൻ സ്ഥാനത്തെ ചോദ്യം ചെയ്ത മറ്റൊരംഗത്തിനെതിരെ, socialite ആയി വിലസുന്ന ഒരു വനിതാ അംഗവുമായി ചേർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നല്കി സ്ത്രീ-പീഢനക്കേസ്സിൽ (woman harassment) കുടുക്കാൻ ശ്രമിച്ചു. ഇതിനായി ഈ സ്ത്രീയെക്കൊണ്ട് ചെന്നൈ കൊരട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കിച്ചു. തന്റെ സംഘടനാ അംഗത്വ യോഗ്യതയെ ചോദ്യം ചെയ്ത ആ അംഗത്തിനെ റിമാൻഡ് ചെയ്ത് ലോക്കപ്പിലിടുവാൻ ഇയാളും, പ്രസിഡന്റും, സെക്രട്ടറിയും, ട്രഷററും, കൂടാതെ ആ സ്ത്രീയും കൂടി നാല് മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു. Sections 354 A (sexual harassment) and 509 (word, gesture, or act intended to outrage modesty of woman) എന്നീ Indian Penal Code നിയമങ്ങൾ പ്രകാരം, അംഗത്തിനെതിരെ കേസ് ചാർജ്ജ് ചെയ്ത് റിമാൻഡ് ചെയ്ത് ലോക്കപ്പിലിടുമെന്നായിരുന്നു വിജാതീയനും കൂട്ടരും കരുതിയത്. പക്ഷെ അവരുടെ പരാതി വ്യാജമാണെന്ന് പോലീസുകാർക്ക് ബോദ്ധ്യപ്പെട്ടു. അതിനാൽ കുറ്റാരോപിതനായ വ്യക്തിയ്ക്ക് ഒന്നും സംഭവിച്ചില്ല. അരിശം തീരാതെ ഈ സ്ത്രി എതിർ സ്ഥാനത്തുള്ള അംഗത്തിന്റെ ഭാര്യയുടെ മൊബൈൽ ഫോണിലേയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു. ഇതിനെതിരെ online complaint നല്കിയതായി അറിയുന്നു.
വിജാതീയൻ (Non-Nair) പക്ഷെ മാന്യൻ
2021-23 വർഷങ്ങളിൽ NSS Chennai Padi നായർ കരയോഗ സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് ഇരുന്നത് വിജാതീയനായ തമിഴ്നാട്ടുകാരനായ ഒരു വ്യക്തിയാണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നവല്ലോ. നായർ സ്പിരിറ്റുള്ള ചില അംഗങ്ങൾ ഇതിനെതിരെ പ്രതിഷേധ ശബ്ദം ഉയർത്തിയിരുന്നു. ഭൂരിപക്ഷം സംഘടനാ അംഗങ്ങൾക്കും സമുദായ കാര്യത്തിലോ സംഘടനാ കാര്യത്തിലോ താല്പര്യമില്ലാത്തതു കാരണമായി ഈ പ്രതിഷേധ ശബ്ദങ്ങൾ ഒരു ഫലവും ഉണ്ടാക്കാതെ അന്തരീക്ഷത്തിൽ ലയിച്ചുചേർന്നു.
പക്ഷെ 2023-25 വർഷങ്ങളിലേയ്ക്ക് ഭരണസമിതിയുടെ മുകളിൽ വീണ്ടും, വിജാതീയനായ ഒരു ചെയർമാൻ വരുന്നതിനെതിരായി നായർ സമുദായ അംഗങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശക്തമായി പ്രതികരിച്ചു തുടങ്ങി. (ഇതിന്റെയെല്ലാം സ്ക്രീൻഷോട്ട് ലേഖകന് ലഭിച്ചിട്ടുണ്ട്.) സംഘടനയിൽ ഉള്ള എല്ലാ സമുദായാംഗങ്ങളുടേയും community certificate ഹാജരാക്കുവാൻ നടപടിയെടുക്കണമെന്ന് ഭരണസമിതിയിലെ പ്രസിഡന്റിനോടും സെക്രട്ടറിയോടും അംഗങ്ങൾ നിർദ്ദേശിച്ചു. പക്ഷെ പ്രസിഡന്റും സെക്രട്ടറിയും ചെയർമാന്റെ ചോൽപ്പടിയ്ക്കു നില്ക്കുന്നവരാകയാൽ അവർ ഈ യുക്തമായ, അവശ്യം വേണ്ടുന്ന, founder-members ഉൾപ്പെടെ മുതിർന്ന അംഗങ്ങൾ കൂടി ചേർന്ന് ആവശ്യപ്പെട്ട ഈ ന്യായമായ നടപടിയ്ക്കു മുതിർന്നില്ല. എല്ലാവരോടും community certificate ഹാജരാക്കുവാൻ നിർദ്ദേശിച്ചാൽ ആദ്യം പുറത്താകുന്നത് ഇപ്പോഴുള്ള ചെയർമാനായിരിയ്ക്കും.
പക്ഷെ സംഘടനയിലെ നായർ സമുദായാംഗങ്ങളുടെ അതൃപ്തിയും പ്രതിഷേധവും മനസ്സിലാക്കിയ ex-Chairman ഒരു മാന്യനാണെന്ന് സമ്മതിയ്ക്കണം. സംഘടനയിൽ നിന്നും അദ്ദേഹം സ്വയം ഒഴിഞ്ഞുപോയി. ഓണാഘോഷ ക്ഷണക്കത്തിൽ (ഇതിന്റെ സ്ക്രീൻഷോട്ടുകൾ മുകളിൽ നല്കിയിട്ടുണ്ട്) വേദിയിൽ ഇരിയ്ക്കേണ്ടുന്ന നായന്മാരുടെ കൂട്ടത്തിൽ ex-Chairman-ന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. പക്ഷെ വിജാതീയനായ ഇപ്പോഴുള്ള ചെയർമാന്റെ ക്ഷണം സ്വീകരിച്ച് വേദിയിലിരിയ്ക്കാൻ അദ്ദേഹം വന്നില്ല. വിവേക-വിവേചന ബുദ്ധിയും, വകതിരിവും തികഞ്ഞുള്ള മാന്യനായ അദ്ദേഹത്തിന് സാമാന്യ മരാദ്യകളെയും നാട്ടുനടപ്പുകളെയും ലംഘിച്ച് നായർ സമുദായത്തെ ആകമാനം അപമാനിയ്ക്കുന്നതും വെല്ലുവിളിയ്ക്കുന്നതും തീർത്തും തെറ്റാണെന്ന് മനസ്സിലായി.
എന്നാൽ വിജാതീയനായ ഇപ്പോഴുള്ള ചെയർമാൻ, വിജാതിയനായ ex-chairmanനെ വിടുവാൻ തയ്യാറല്ല. സ്വയം ഒഴിഞ്ഞുപോയ ex-chairmanനെ അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്ന് ഷാളിട്ട് ആദരിച്ച്, പാടി നായർ സമുദായ സംഘടനയിൽ വീണ്ടും ചേർന്ന് സഹകരിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.(ഇതിന്റെ തെളിവ് (ഫോട്ടോ) മുകളിൽ നല്കിയിട്ടുണ്ട്) അങ്ങിനെ താൻ നായരല്ലെന്ന് വീണ്ടും ഈ വിജാതീയ ചെയർമാൻ തെളിയിച്ചു. ഒരു നായർ സമുദായാംഗവും, വിജാതീയനായ (Non-nair ആയ) ഒരുവനെ നായർ സമുദായ സംഘടനയിൽ അംഗമാകുവാൻ ക്ഷണിയ്ക്കില്ല. വിജാതീയരെ(non-nairs) കുത്തിനിറച്ച്, പാടി നായർ സമുദായ സംഘടനയെ നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇയാൾ നടപ്പാക്കുന്നത്. മാന്യനായ ex-chairman സ്വയം ഒഴിഞ്ഞു പോയിട്ടും അയാളെ വിടാതെ പിൻതുടരുന്ന, പാടി നായർ സമുദായ സംഘടനയിൽ കുടി കിടക്കുന്ന നായരല്ലാത്ത ഇപ്പോഴുള്ള ചെയർമാനെ അംഗീകരിയ്ക്കുന്ന കമ്മിറ്റി അംഗങ്ങളും, ചുരുക്കം ചില നായർ സമുദായാംഗങ്ങളും, മന്നം പറഞ്ഞതുപോലെ “പിശിട്” നായന്മാർ ആണെന്നതിൽ തർക്കമില്ല. (ഈ വാക്ക് മന്നം ഉപയോഗിച്ചതാണ്, പ്രസംഗങ്ങൾ പേജ് 46)
NSS Chennai Padi ചെയർമാനായി വിരാജിയ്ക്കുന്ന ഈ വിജാതീയന്(Non-Nair), ചെന്നൈയിലെ പ്രമുഖ നായർ വ്യവസായിയുടെ കുടുംബവുമായി വിവാഹബന്ധം സ്ഥാപിക്കാനായി.
വിജാതീയർക്ക് സംഘടനയിൽ അംഗത്വം നല്കിയാൽ സംഭവിയ്ക്കാവുന്ന ഏറ്റവും വലിയ അപകടമാണ് കുടുംബങ്ങൾ തമ്മിൽ ആചോലിച്ച് ഉറപ്പിയ്ക്കുന്ന വിവാഹങ്ങളുടെ കാര്യത്തിൽ സംഭവിയ്ക്കുക. നായർ സമുദായ സംഘടനയിലെ അംഗത്വം നായർ സമുദായാംഗമാണെന്ന അനുമാനത്തിലേയ്ക്ക് original നായർ സമുദായാംഗങ്ങളെ കൊണ്ടെത്തിയ്ക്കും. ഇപ്രകാരമായിരിയ്ക്കാം ചെന്നൈയിലെ പ്രമുഖ നായർ വ്യവസായിയ്ക്ക് അബദ്ധം പിണഞ്ഞത്. ഇനി അബദ്ധമൊന്നും പിണയാതെ, വിജാതീയന്റെ ധനസ്ഥിതി കണ്ട്, മനഃപൂർവ്വമാണ് ഈ നായർ വ്യവസായി വിവാഹം നടത്തിക്കൊടുത്തതെങ്കിൽ, അദ്ദേഹം GNSS-TN ലും, തമിഴ്നാട്ടിലെ പ്രത്യേകിച്ച് ചെന്നൈയിലെ അറിയപ്പെടുന്ന നായർ സമുദായ സംഘടനയായ TNSS-ലും, മറ്റ് നായർ സമുദായ സംഘടനകളിലും ഉള്ള ഒരു പദവിയിലും ഇരിയ്ക്കാൻ യോഗ്യനല്ല. ‘Breaking India Forces’ -മായി സഹകരിച്ച വ്യക്തിയാണ് ഇടതുപക്ഷ ചായ് വ് ഉള്ള ഈ വ്യവസായ പ്രമുഖൻ.
‘Shawling’ & Gifting : സ്റ്റേജിൽ കയറ്റി ഷാളിടുന്നതും, ഇടീക്കുന്നതും, ഉപഹാരങ്ങൾ നല്കുന്നതും കലയാക്കുന്നു
നായരല്ലാത്ത കരയോഗ ചെയർമാൻ ഇങ്ങിനെ നായർ സമുദായ സംഘടനയിൽ തുടരുന്നതിലെ അനൗചിത്യം അറിയിച്ചിട്ടും, ഈ വിഷയത്തിൽ ex-Chairmanന്റെ മാന്യമായ പെരുമാറ്റം കണ്ട് മനസ്സിലാക്കിയിട്ടും സ്വയം ഒഴിഞ്ഞുപോകാൻ ഈ വിജാതീയൻ(non-Nair) തയ്യാറല്ല. നാണവും മാനവും കെട്ട് ഇയാൾ സംഘടനാ ചെയർമാൻ പദവിയിൽ അമർന്നിരിയ്ക്കുകയാണ്. ഇയാളിൽ നിന്നും നക്കാപ്പീച്ച പറ്റുന്നവരും, ഇയാൾ മുഖേന ചില്ലറ സാമ്പിത്ത ലാഭവും സഹായവും ലഭിയ്ക്കുന്ന, ചരടുവലികളിലൂടെ ഇയാളുടെ ഇഷ്ടത്തിന് കമ്മിറ്റിയംഗങ്ങൾ ആക്കപ്പെട്ട ‘പിശിട് നായന്മാർ’ (ഈ വാക്ക് മന്നം ഉപയോഗിച്ചതാണ്, പ്രസംഗങ്ങൾ പേജ് 46) മാത്രമാണ് ഇയാളെ പിന്തുണയ്ക്കുന്നത്. ഉണ്ടാകാവുന്ന എതിർപ്പുകളെ മറികടക്കാനും, മൗനം ദീക്ഷിയ്ക്കപ്പെടാനും, തന്നെ നായരായി അംഗീകരിപ്പിയ്ക്കാനും ഇയാളും ഇയാളുടെ ആജ്ഞാനുവർത്തികളായ ‘പിശിട്’ കമ്മിറ്റിയംഗങ്ങും ചേർന്ന് പൊങ്ങൻമാരായ അംഗങ്ങളെ സ്റ്റേജിൽ കയറ്റി ഷാളിട്ടും ഉപഹാരങ്ങൾ നല്കിയും വെറും ഉപരിപ്ലവ ആദരിയ്ക്കലിന് പാത്രമാക്കുന്നു. ഷാളിടീൽ ചടങ്ങ് ഇയാൾ ഒരു കലയാക്കി മാറ്റിയിരിയ്ക്കുന്നു. സ്റ്റേജിൽ മാത്രമല്ല അവസരം ഒത്തുകിട്ടുന്നിടത്തൊക്കെ ഈ ഷാളിടീൽ പരപാടിയ്ക്ക് പൊങ്ങന്മാരായ നായന്മാരെ വിധേയരാക്കി അവരുടെ ബുദ്ധി കെടുത്തുന്നു. അത്തരം ഒരു ചടങ്ങിന്റെ ഫോട്ടോ താഴെ നല്കുന്നു.
പാവനമായ കരയോഗ കാര്യാലയത്തിലെ പേക്കൂത്തുകൾ
ഭൂരിപക്ഷം നായർ അംഗങ്ങളും സംഘടനാ-സമുദായ കാര്യങ്ങളിൽ ഉദാസീനരും, ഇടപെടാൻ താല്പര്യമില്ലാത്തവരും ആകായാൽ ഈ സാഹചര്യം വിജാതീയനായ ചെയർമാൻ സമർത്ഥമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. നായർ സമുദായ സംഘടനയിൽ അംഗത്വത്തിന് യോഗ്യതയില്ലാത്ത ഇയാൾ, അതിൽ കുടികിടപ്പ് അവകാശം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി കരയോഗ ഓഫീസിൽ വച്ച് സ്വകാര്യ- ആഘോഷ പാർട്ടി നടത്തിയിരുന്നു.(ഇതിന്റെ വീഡിയോ ക്ലിപ്പ് താഴെ നല്കിയിട്ടുണ്ട്). കീഴ്-വഴക്കങ്ങളുടെ ലംഘനവും അച്ചടക്ക ലംഘനവുമാണ് ഈ മാതിരി പ്രവൃത്തികൾ. ഇത്തരം ആഘോഷ പാർട്ടികൾ സംഘടനാ ഓഫിസിൽ വച്ച് നടത്തുന്നത് തെറ്റായ കീഴ്-വഴക്കങ്ങൾ സൃഷ്ടിച്ചെടുത്ത് സംഘടനയെ നശിപ്പിച്ച് ഇയാളുടെ കൈപ്പിടിയിൽ ഒതുക്കുവാൻ വേണ്ടിയിട്ടാണ്. വിജാതീയനായ ഇയാൾക്ക് നായർ സമുദായ സംഘടനയോടും അതിലെ അംഗങ്ങളോടും ആഭിമുഖ്യവും താല്പര്യവും ഒരിക്കലും തോന്നില്ല.
കാര്യാലയ ഓഫീസിൽ വച്ച് മന്നത്ത് ആചാര്യന്റെ ഫോട്ടോയെ സാക്ഷിയാക്കി നടത്തിയ ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോയും ഇതോടൊപ്പം നല്കിയിട്ടുണ്ട്. ഈ ആഘോഷ പാർട്ടി, കമ്മിറ്റി അംഗംങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രം നല്കിയതാണ്. കരയോഗത്തെ ക്ഷേത്രം പോലെ കണക്കാക്കണമെന്നാണ് മന്നത്ത് ആചാര്യൻ നിഷ്ക്കർഷിച്ചിട്ടുള്ളത് . പക്ഷെ അവിടെവച്ചാണ് കേക്ക് മുറിക്കലും, സ്വകാര്യ ആഘോഷങ്ങളും പേക്കൂത്തുകളും മറ്റും ഈ വിജാതീയ പിന്നാക്ക ജാതിക്കാരന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്.
ഉപരിപ്ലവമായ അംഗീകാര തന്ത്രങ്ങളിൽ വശംവദരാകുന്ന പൊങ്ങന്മാരായ അംഗങ്ങൾ…
സ്റ്റേജിൽ കേറ്റി ഒരു ഷാളിട്ടാൽ കിളരുന്ന, വിവേചന ബുദ്ധി നശിച്ച, വിവരദോഷികളായ മാറിയ, കൂട്ടംകുത്തി നായന്മാർ ഉള്ള മറുനാട്ടിലെ കരയോഗങ്ങൾ ധനസ്ഥിതിയുള്ള വിജാതീയരായ പിന്നാക്കക്കാർ കയ്യടക്കി, നായർ സമുദായത്തെ ഇപ്രകാരം ദിശാബോധമില്ലത്തവരാക്കി ദുർബലമാക്കി നശിപ്പിക്കുമെന്നുള്ള അപായം നായർ സമുദായ സ്നേഹികളെ അറിയിയ്ക്കുന്നതിനു വേണ്ടിയാണ് ഈ original case study ഇത്രം വിശദമായി ഇവിടെ നല്കിയത്. ഇതിന്റെ details ഇനിയുമുണ്ട്. പക്ഷെ വിസ്താരഭയത്താൽ ചുരുക്കുന്നു. കരയോഗ ഭാരവാഹിത്വം വഹിയ്ക്കുന്ന പ്രസിഡന്റും ചെയർമാനും സെക്രട്ടറിയും മറ്റും ശ്രീരാമചന്ദ്രനെപ്പോലെ സ്വഭാവ ഗുണമുള്ളവരായിരിയ്ക്കണം എന്ന മുന്നിയിപ്പ് നല്കിയിട്ടാണ് ആചാര്യൻ കാലം ചെയ്തത്. പക്ഷെ ഇവിടെ ചെന്നൈ പാടി കരയോഗത്തിൽ ചതിയിലൂടെ കരയോഗ അംഗത്വം നേടിയ വ്യക്തിയാണ് കരയോഗത്തെ നിയന്ത്രിയ്ക്കുന്നത്. അയാൾക്ക് കുടപിടിയ്ക്കാൻ കൂട്ടംകുത്തികളായ പദവിമോഹികളായ ‘പിശിട് നായന്മാരും’…. കഷ്ടം …… നായർ സമുദായ കാര്യങ്ങളിൽ ചിന്തയും താല്പര്യവുമുള്ളവർ ഉണരുക, ജാഗ്രത പാലിക്കുക, പ്രതികരിയ്ക്കുക. നായന്മാരുടെ കുത്തഴിഞ്ഞുപോയ വ്യവസ്ഥയ്ക്ക് പരിഹാര മാർഗ്ഗം കാണാൻ ശ്രമിയ്ക്കുക …… തുടരും….
തുടരും
Unique Visitors : 2,614
Total Page Views : 4,643