തമിഴ്നാട്ടിലെ നായർ സംഘടനകളുടെ മുരടിപ്പിനുള്ള പ്രധാന കാരണം, ഇവയിലെ ഭാരവാഹികൾ മലയാളി സാമൂഹ്യ സംഘടനകളുമായി അടുത്ത ബന്ധത്തിലേർപ്പെടുന്നതും അവയിൽ ഭാരവാഹിത്വം വഹിയ്ക്കുന്നതുമാണ്. ഇവയിൽ രണ്ടു സാമൂഹ്യ സംഘടനകളുടെ (AIMA, FAIMA) ഉടമസ്ഥർ ഈഴവ പ്രമാണിമാരാണ്. ഈ ഈഴവപ്രമാണിമാരുടെ ബിസിനസ്സ് താല്പര്യങ്ങൾ സംരക്ഷിയ്ക്കാനുള്ള രാഷ്ട്രീയബന്ധങ്ങൾക്ക് സഹായകമായാണ് ഈ സംഘടനകൾ പ്രവർത്തിയ്ക്കുന്നത്. ഇക്കാരണത്താൽ ഇവർ സിപിഎം -ഡിഎംകെ എന്നീ ഭരണത്തിലിരിയ്ക്കുന്ന ഹിന്ദുവിദ്വേഷ രാഷ്ട്രീയപാർട്ടികളുമായി ചങ്ങാത്തം കൂടി അവരുടെ ഇച്ഛയ്ക്കനുസരണമായി പ്രവർത്തിയ്ക്കുകയും ചെയ്യും. ഈ രണ്ടു സംഘടനകളിലും, നായർ സമുദായ സംഘടനകളിൽ ഭാരവാഹികളായിട്ടുള്ള നായന്മാർ, കാര്യസ്ഥന്മാരായി പ്രവർത്തിയ്ക്കുന്നുമുണ്ട്. ഇതെല്ലാകൂടി കണക്കിലെടുത്താൽ തമിഴ്നാട്ടിലെ നായർ സമുദായ സംഘടനാ നേതാക്കാളുടെ പല വള്ളങ്ങളിൽ ഉള്ള കാൽവയ്പ് നായർ-ഹിന്ദു താല്പര്യങ്ങൾക്ക് എതിരായിത്തീരുന്നു.
തമിഴ്നാട്ടിലെ പ്രബലമായ രണ്ട് നായർ സമുദായ സംഘടനകളാണ് TNSS & GNSS-TN. ഈ രണ്ടു സംഘടനകളുടെയും മുതിർന്ന ഭാരവാഹികൾ സനാതന ധർമ്മ വിദ്വേഷികളുമായി സഹകരിച്ചു പ്രവർത്തിയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് അവരോടൊപ്പം കൂടുകയുണ്ടായി. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ narratives (ആഖ്യാനങ്ങൾ) എല്ലാം തന്നെയും സനാതന വർണ്ണാശ്രമ ധർമ്മത്തിനെതിരെയും സവർണ്ണ വിദ്വേഷം നിലനിർത്തുവാൻ പോന്നതുമാണ്. ഹിന്ദുക്കൾ ശാസ്ത്രീയമായി വിശ്വസിയ്ക്കുന്ന സനാതന ധർമ്മത്തിന് യാതൊരു മേന്മയും നന്മകളും ഇല്ല എന്ന കുപ്രചരണമാണ് വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സിപിഎം-ഡിഎംകെ സർക്കാറുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം കേരളത്തിലെയും തമിഴ്നാട്ടിലെയും സവർണ്ണരായ നായർ സമുദായം തിരിച്ചറിയേണ്ടതുണ്ട്. സനാതന-ധർമ്മ ഹിന്ദു സന്യാസിയെന്ന് കരുതപ്പെടുന്ന ശ്രീനാരായണ ഗുരു വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ചില്ല. ഇതെല്ലാം കണക്കിലെടുത്ത് ഹിന്ദു വിദ്വേഷികൾ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ നായർ സമുദായമോ അതിന്റെ സംഘടനകളുടെ ഭാരവാഹിത്വം വഹിയ്ക്കുന്നവരോ പങ്കെടുക്കുന്നത് ഉചിതമല്ല. എന്നിട്ടും ഇക്കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ TNSS-ന്റെയും, GNSS-TN-ന്റെയും മുതിർന്ന ഭാരവാഹികളായ C. K. Vasukutttan-നും, M.Sivadasan Pillai-യും ചെന്നൈയിൽ വച്ച് നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കാളികളായി.
ഫെയ്മയുടെ ഉടമസ്ഥനായ മദ്യരാജാവും ഈഴവനുമായ ശ്രീ എം.പി പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ആഘോഷത്തിൽ പങ്കുകൊണ്ട നായർ സമുദായ സംഘടനാ ഭാരവാഹികൾ.
പാടി NSS ഒദ്യോഗിക വാട്ട്ആപ്പ് ഗ്രൂപ്പിൽ വന്ന അറിയിപ്പുകൾ
വിവരദോഷികളായിത്തീർന്ന നട്ടെല്ലില്ലാത്ത പിതൃശൂന്യന്മാരായ പാടി NSS കരയോഗ ഭരണസമിതിയംഗങ്ങൾ വൈക്കം സത്യഗ്രഹ വിഷയവുമായി ബന്ധപ്പെട്ട് പങ്കുവച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങൾ താഴെ നല്കിയിട്ടുള്ളത് ശ്രദ്ധിയ്ക്കുക. വിജാതീയനായ ആശാരി സമുദായത്തിപ്പെട്ട പാടി NSS ചെയർമാൻ കെ.മോഹൻ (ചുവന്ന arrow), ഈഴവ പ്രമാണിയായ എം.പി പുരുഷോത്തമനുായി (പച്ച arrow) ചേർന്നിരിയ്ക്കുന്ന ഫോട്ടോ താഴെ കാണാം. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം വിജാതീയനായ കെ.മോഹന് നായർ സമുദായത്തോട് താല്പര്യം തോന്നേണ്ട കാര്യമില്ല. ഇയാളുടെ സംബന്ധിയാണ് എം. ശിവദാസൻ പിള്ള (GNSS & TNSS). സംബന്ധിയും-സംബന്ധിയും ചേർന്നാണ് ചെന്നൈയിലെ നായർ സമുദായ സംഘടനകളുടെ ഗതീയത നിയന്ത്രിയ്ക്കുവാൻ ശ്രമിയ്ക്കുന്നത്. നായർ സമുദായത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഈ കുലംകുത്തികളെ സമുദായ സംഘടനാ നേതൃത്വ സ്ഥാനത്തുനിന്ന് ഒഴിച്ചു നിർത്തുവാൻ സമുദായാംഗങ്ങൾ ഇനിമേൽ ശ്രദ്ധിയ്ക്കുമെന്ന് കരുതാം.
GNSS-TN സെക്രട്ടറി, ഈഴവ പ്രമാണിയുടെ സംഘടനയുടെ കാര്യസ്ഥൻ
ചെന്നൈയിലെ നായർ സമുദായത്തിനു അഭിമാനിയ്ക്കാൻ സാധിയ്ക്കുന്ന ഒരു നായർ നേതൃത്വം – ഒരു exclusive നായർ നേതൃത്വം ഇല്ല എന്നുള്ളത് ഖേദകരമാണ്. പല വള്ളങ്ങളിൽ കാല് വച്ചിരിയ്ക്കുന്ന നായർ സമുദായ സംഘടനാ നേതൃത്വം, തമിഴ്നാട്ടിലെ നായർ സംഘടനകളെ ദുർബലമാക്കിയിരിയ്ക്കുന്നു. ഈ സമുദായ സംഘടനാ ഭാരവാഹികൾക്ക് സാമൂഹ്യ സംഘടനകളിലുള്ള അവരുടെ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തുവാൻ മാത്രമാണ് താല്പര്യമുള്ളത് . ഇത് മനസ്സിലാക്കി ഈ ന്യൂനത പരഹരിയ്ക്കുവാൻ സമുദായാംഗങ്ങൾ ശ്രമിയ്ക്കേണം.
നായർ-ഹിന്ദു വിരുദ്ധ സഖ്യത്തിന്റ ideology – നായർ വംശഹത്യയ്ക്കു സാദ്ധ്യതയുള്ള പ്രോപ്പഗാണ്ഡകൾ
നായർ സമുദായ സംഘടനകൾ, അംഗങ്ങളെ രാഷ്ട്രീയമായും-മതപരമായും-ജാതീയമായും ബോധവൽക്കരിയ്ക്കുന്നതിനുള്ള പ്രചരണങ്ങൾക്കാകണം, അതിന്റെ വരുമാനത്തിന്റെ (resources) ഒരു അമ്പതു ശതമാനമെങ്കിലും ചെലവഴിയ്ക്കേണ്ടത്. ആഘോഷങ്ങൾക്കു വേണ്ടി സമുദായ സംഘടനയുടെ വരുമാനം വൃഥാ ചെലവഴിയ്ക്കുന്ന ഇന്നത്തെ രീതി അവസാനിപ്പിയ്ക്കേണം. ചരിത്രം -സാമൂഹ്യ ചരിത്രം- രാഷ്ട്രീയം- മതങ്ങൾ – നരവംശശാസ്ത്രം-ശാസ്ത്രം(science)- current happenings-ഇവയൊക്കെ ജാതിയെ(caste) സ്വാധീനിയ്ക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ നിരന്തരമായി ഏർപ്പെട്ട്, ഇപ്രകാരം ലഭിയ്ക്കുന്ന സമഗ്രമായ അറിവുകൾ നായർ സമുദായത്തിന്റെ perspective-ൽ കടഞ്ഞെടുത്ത് അത് സമുദായാംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലെ സമുദായത്തിന്റെ സമഗ്രമായ പുരോഗതിയും(all round progress) അതിജീവനം പോലും(survival) സാദ്ധ്യമാകുകയുള്ളൂ. അതിനുള്ള ശ്രമങ്ങളിൽ നായർ സംഘടനകൾ ഏർപ്പെട്ട് ഇപ്രകാരം ലഭിയ്ക്കുന്ന ഗവേഷണ ഫലങ്ങൾ സമുദായാംഗങ്ങളുടെ ബോധമണ്ഡലത്തിൽ എത്തിയ്ക്കേണം. ഇവിടെ ഒരു പക്ഷെ ദ്രാവിഡ വിഘടനവാദത്തിന്റെ (dravidian separatism) പശ്ചാത്തലത്തെക്കുറിച്ചുള്ള ധാരണയും അറിവുകളും സംഘടനാ ഭാരവാഹികൾക്ക് ഇല്ലതെ പോയതിനാലാകാം അവർ ഹിന്ദു വിരുദ്ധ തിന്മ ശക്തികളുമായി സഹകരിച്ചത്. ദ്രാവിഡ വിഘടനവാദത്തിന്റെ സമഗ്രമായ ഒരു ചിത്രം താഴെ നല്കിയിരിയ്ക്കുന്ന പുസ്തകത്തിൽ ലഭ്യമാണ്. ഇത്തരം ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി സംഘടനകൾക്ക് വായനക്കളരി സംഘടിപ്പിയ്ക്കാവുന്നാണ്.
പണം നല്കിയുള്ള നായർ പ്രാമാണിത്വം – പ്രമാണികളുടെ പൊങ്ങച്ചവും കീർത്തിയും ലക്ഷ്യമിട്ടുള്ള ആഘോഷങ്ങൾ.
താഴെ നല്കിയിരിയ്ക്കുന്ന Mannam Jayanthi Celebration 2024 (Finance Committee)-യുടെ വാട്ട്സ് ആപ്പ് അറിയിപ്പ് ശ്രദ്ധിയ്ക്കുക. ആഘോഷങ്ങൾക്കായി പണം എത്രയും കൂടുതൽ നല്കുന്നുവോ, അയാളെ സംഘടനാ നേതൃത്വ സ്ഥാനത്ത് അവരോധിയ്ക്കും. അയാൾ അങ്ങിനെ നായർ പ്രമാണി ചമയും. സ്റ്റേജിൽ കയറി നില്ക്കും. ഇനിമേൽ ഈ പൊങ്ങച്ചത്തിന് വേദിയൊരുക്കാതിരിയ്ക്കാൻ സമുദായാംഗങ്ങൾ ശ്രദ്ധിയ്ക്കേണം. സംഘടനകൾ സ്വയം പര്യാപ്തത കൈവരിയ്ക്കണം. അംഗങ്ങൾ regular ആയി സംഘടന വരിസംഖ്യ നല്കി, ബഡ്ജറ്റ് തയ്യാറാക്കി, നായർ സമുദായ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടേണം. ആഘോഷ കേന്ദ്രീകൃതമായ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങേണം. ജയ് ഹിന്ദ്….
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 2,616
Total Page Views : 4,645