featured image -dravidian speratism

ഇന്ത്യയിലെ എല്ലാ പ്രതിപക്ഷപാർട്ടികളും, പിന്നാക്ക ജാതികളും ജാതി സെൻസസ് വേണമെന്ന മുറവിളി കൂട്ടിക്കൊണ്ടിരിയ്ക്കുന്നതിനാൽ, ജാതി എന്ന സാമൂഹിക തരംതരിവ് ഉടനെയെങ്ങും തനിയെ മാഞ്ഞുപോവുകയോ, ആർക്കെങ്കിലും മായ്ച്ചുകളയുവാനോ ആവില്ല. ഇതുതന്നെയാണ് പണ്ട് മന്നവും പറഞ്ഞത്. അടുത്തകാലത്തെങ്ങും കേരളത്തിൽ ജാതി പോകാൻ പോകുന്നില്ല എന്ന് മന്നം തറപ്പിച്ച് പറഞ്ഞു. ജാതി സനാതന ധർമ്മത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിന്റെ ആയുസ്സ് സനാതന ധർമ്മത്തിന്റെ അത്രയും നീളും. അതായത് ജാതിയ്ക്കും ചിരംഞ്ജീവത്വം ഉണ്ടെന്നു സാരം. ഇത് മനസ്സിലായിട്ടില്ലാത്തതിനാലാണോ, അതോ അവഗണിച്ചുകൊണ്ടാണോ എന്നറിയില്ല, കേരളത്തിലെ ജാതിഹിന്ദുക്കളായ ഈഴവർ ജാതി-ഉന്മൂലനത്തിനും (caste annihilation), സനാതന ധർമ്മ ഉന്മൂലത്തിനും വേണ്ടി പ്രവർത്തിയ്ക്കുന്ന cpm-dmk കൂട്ടണിയുമായി കേരളത്തിലും തമിഴ്നാട്ടിലും കൈകൊർത്തിരിയ്ക്കുകയാണ്. ഈ മുപ്പിരി കൂട്ടായ്മയിൽ നിന്നും നായർ സമുദായാംഗങ്ങൾ അകലം പാലിയ്ക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചു നായർ ജാതി സമുദായ സംഘടനകളുടെ ഭാരവാഹികളായിട്ട് ഉള്ളവർ. പക്ഷെ തമിഴനാട്ടിലെ നായർ സംഘടനാ (TNSS & GNSS-TN) നേതൃത്വത്തിലുള്ള രണ്ടു പ്രമുഖർ, cpm-dmk നയിയ്ക്കുന്ന ഈ കൂട്ടായ്മയിൽ, വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിആഘോഷവുമായി ബന്ധപ്പെട്ട് സഹകരിയ്ക്കുകയുണ്ടായി. നായർ സമുദായ സംഘടനാ ഭാരവാഹിത്വം വഹിയ്ക്കുന്ന ഇവരിരുവരുടെയും ഈ നീക്കം തീർത്തും അപലനീയമാണ്.

srinarayana guru-courtesy wikipedia
ശ്രീനാരായണ ഗുരുദേവൻ

വൈക്കം സത്യഗ്രഹവും ശ്രീനാരായണ ഗുരുവും

വൈക്കം സത്യഗ്രഹത്തെ ശ്രീനാരായണ ഗുരു അനുകൂലിച്ചില്ല. വിശദാംശങ്ങൾ ഈ ലിങ്കിൽ ഉണ്ട്. കോൺഗ്രസ്സിന്റെ രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമാണ് വൈക്കം സത്യഗ്രഹം. നിർഭാഗ്യവശാൽ നായന്മാരുടെ സമുദാചാര്യൻ എന്ന് കരുതപ്പെടുന്ന മന്നത്ത് പത്മനാഭൻ, അന്ന് വൈക്കം സത്യഗ്രഹത്തെ അനുകൂലിയ്ക്കുകയും, അതിൽ സജീവമായി പങ്കെടുത്തതിന്റെ ഭാഗമായി ‘സവർണ്ണ ജാഥ’ നയിയ്ക്കുകയും ചെയ്തു. ഓരോ സംഭവവും നടന്ന് വർഷങ്ങൾ കഴിഞ്ഞതിനു ശേഷമേ അവ ശരിയ്ക്കും വിലയിരുത്താനാവുകയുള്ളൂ. എന്തായാലും കേരള ചരിത്രവും, പകർച്ചവ്യാധികളെ തടുക്കാൻ സൃഷ്ടിച്ചെടുത്ത അതിന്റെ സാമൂഹ്യ പശ്ചാത്തലവും സമഗ്രമായി പഠിച്ചാൽ, വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ വിയോജിപ്പും, ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടുകളും തീർത്തും ശരിയായിരുന്നെന്ന് വിലയിരുത്താം.

ഗുരു നിന്ദ

ശ്രീ നാരായണ ഗുരു വൈക്കം സത്യഗ്രഹത്തെ എതിർത്തു സംസാരിച്ചിരുന്നു. ഇത് അറിയാത്ത ഈ തലമുറയിലെ സ്വാമിമാരുടെ പദയാത്രയാണ് താഴെ കാണുന്നത്. ഈ പദയാത്രയിലൂടെ ഇവർ നാരായണഗുരുവിനെ നിന്ദിയ്ക്കുകയാണ് ചെയ്യുന്നത്.

insulting the guru -sri naraya swami's
30 march 2023-ൽ മലയാള മനോരമയിൽ വന്ന വാർത്ത. ശരിയ്ക്കും ഗുരു നിന്ദ !!!

siva giri -guru dharama propaganda
21 march 2023-ൽ മലയാള മനോരമയിൽ വന്ന ഗുരു നിന്ദയുടെ വാർത്ത. ഗുരു സനാതന ധർമ്മി ആയിരുന്നില്ലെന്നുള്ള വാദമാണ് ഈഴവരുടെ ഇടയിൽ ഇപ്പോൾ ഉള്ളത്.

NSS-ഉം വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളും

കമ്മ്യൂണിസ്റ്റുകാരും(കേരള സർക്കാർ) കോൺഗ്രസ്സുകാരും മറ്റും പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ NSS പങ്കെടുത്തില്ല. വരാനിരിയ്ക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഇല്ല. മന്നത്തിനെ അവഗണിച്ചെന്നു പറഞ്ഞാണ് NSS-സംഘടനാ നേതൃത്വം ഈ നിലപാട് സ്വീകരിച്ചത്. എന്തായാലും 603 ദിവസം നീളുന്ന വൈക്കം ശതാബ്ദി ആഘോഷവുമായി NSS സഹകരിയ്ക്കാത്തതും അതിൽ പങ്കുചേരാത്തതും നന്നായി. ആത്യന്തികമായി നവോത്ഥാനം എന്നത്, സനാതന ധർമ്മ ഉന്മൂലന ലക്ഷ്യമിട്ടുകൊണ്ടുള്ള രാഷ്ട്രീയ പടയൊരുക്കമാണ്. ഇതിന്റെ ആദ്യ പടിയായ സവർണ്ണ-വിദ്വേഷ പ്രോപ്പഗാണ്ഡയെ ഇന്ന് സവർണ്ണരായ നായർ സമുദായാംഗങ്ങൾ പോലും പ്രതിരോധിയ്ക്കാതെയായി. CPM-DMK കൂട്ടുകെട്ട്, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തെ, വിഘടനവാദ ലക്ഷ്യങ്ങൾക്ക് ഉത്തേജനം പകരുന്ന ഒരു steroid ആയിട്ടാണ് ഉപയോഗിയ്ക്കുന്നത്. സവർണ്ണ വിദ്വേഷം കാരണമായിട്ട് SNDP-യും അവരുടെ സ്വാമിമാരും ഈ കൂട്ടുകെട്ടിൽ സജീവ പങ്കാളികളായിട്ടുണ്ട്. ഇത് മനസ്സിലാക്കി സവർണ്ണരായ നായന്മാർ ഈ കെണിയിൽ വീഴാതെ സൂക്ഷിയ്ക്കേണം.

വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കില്ല എന്ന നിലപാടു സ്വീകരിച്ച NSS-നെ, വെള്ളാപ്പള്ളി നടേശൻ പരസ്യമായി വിമർശിച്ചു. താഴെ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പ് ശ്രദ്ധിയ്ക്കുക.

vellapally against nss
02 april 2023-ൽ മനോരമയിൽ വന്നത്

02 apr 2023-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത

DMK-യുടെ ഒരു വർഷം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം

സനാതന ധർമ്മ ഉന്മൂലനത്തിനായി പ്രവർത്തിയ്ക്കുന്ന DMK-പാർട്ടിയും, സ്റ്റാലിൻ മുഖ്യമന്ത്രി പദത്തിലിരുന്നു നിയന്ത്രിയ്ക്കുന്ന അതിന്റെ സർക്കാറും, തമിഴ്നാട്ടിൽ ഒരു വർഷം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്കാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്. താഴെ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പ് ശ്രദ്ധിയ്ക്കുക.

TN to clebrate vaikom centenary for one yr
31 mar 2023, The Hindu-വിൽ വന്ന വാർത്ത. ഇതിൽ സ്റ്റാലിന്റെ ജാതിക്കെതിരെയുള്ള പരാമർശം കാണാം. എല്ലാ ജാതികളും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇന്നും ജാതി വിവേചനം പുലർത്തുന്നുണ്ട്. പ്രത്യേകിച്ചും വിവാഹകാര്യങ്ങളിൽ.

ആഘോഷത്തിനായി പിണറായി വിജയൻ ചെന്നൈയിൽ

നവോത്ഥാനം എന്നത് സനതാന ധർമ്മ വിദ്വേഷ-ഉന്മൂലന പ്രോപ്പഗാണ്ഡയാണെന്ന് കേരളത്തിലെ ജാതിഹിന്ദുക്കൾ, പ്രത്യേകിച്ച് സവർണ്ണർ മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ തമിഴ്നാട്ടിലെ രാഷ്ട്രീയക്കാർ കേരളത്തിലേതു പോലെ നവോത്ഥാനത്തെക്കുറിച്ച് (reformation, തമിഴിൽ ‘സീർതിരുത്തം’ ) അധികം പറയാറില്ല. അതിനു പകരമായി DMK-ക്കാർ പറയുന്നത് Dravidian Model എന്നാണ്. ഇതും സനാതന ധർമ്മത്തിനെതിരെയും അതിന്റെ അവിഭാജ്യഘടകമായിത്തീർന്ന ജാതിയ്ക്ക് എതിരെയുമുള്ള പ്രോപ്പഗാണ്ഡയാണ്. താഴെ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പുകളുടെ സ്ക്രീൻഷോട്ടുകൾ കാണുക. Dravidian Model of governance in TN-ലൂടെ മുഖ്യമന്ത്രി സ്റ്റാലിൻ CASTE & RELIGIOUS IDENTITIES-നെ target ചെയ്തിരിയ്ക്കുന്നത് കാണാം. പക്ഷെ സ്റ്റാലിൻ ക്രിസ്ത്യാനികളെയോ മുസ്ലീംകളെയോ ഇതേ നാണയത്തിൽ വിമർശിയ്ക്കാൻ തയ്യാറല്ല. ഇക്കാര്യത്തിൽ നിർമ്മലാ സീതാരാമൻ സ്റ്റാലിനെയും ഡി.എം.കെയും വെല്ലുവിളിയ്ക്കുകയും ചെയ്തു. വാർത്തകൾ കാണുക,

chennai -vaikom satyagraham -pinarayi stalin
29 December 2023-ൽ മലയാള മനോരമയിൽ വന്ന വാർത്ത.

breast cloth controversy -stalin part 1
07 march 2023-ൽ The Hindu-വിൽ വന്ന വാർത്ത. Dravidian Model of governance in TN-നെക്കുറിച്ച് DMK ഗവൺമെന്റിന്റെ മുഖ്യമന്ത്രി സ്റ്റാലിൻ വാചാലനാണ്.

18 sep 2023-ൽ മാതൃഭൂമിയിൽ വന്ന വാർത്ത. ശരിയാണ്, ഡി.എം.കെയ്ക്കോ, സി.പി.എമ്മിനോ മറ്റ് മതങ്ങളെ വിമർശിയ്ക്കുവാൻ നട്ടെല്ലില്ല.

ഇടതുപക്ഷവുമായുള്ള ഫെയ്മയുടെ (FAIMA) ബന്ധം

മദ്യരാജാവായ, ഈഴവപ്രമാണിയായ എം.പി.പുരുഷോത്തമന്റെ സംഘടനയാണ് ഫെയ്മ. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അജൻഡകൾ ഉണ്ടാകും. ഫെയ്മ എന്ന അദ്ദേഹത്തിന്റെ സാമൂഹ്യ സംഘടന അതിനൊക്കെയുള്ള മറയും ഉപകരണവുമാണ്. ജാതീയത തീർത്തും ഇല്ലാത്ത ഒരു സെക്കുലർ apolitical image സൃഷ്ടിയ്ക്കുവാൻ ഈ സംഘടന ശ്രമിയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ സംഘടനയിൽ ഇദ്ദേഹത്തിന്റെ കാര്യസ്ഥന്മാരായി നിയമിയ്ക്കപ്പെട്ടവർ നായർ സമുദായത്തിൽ പെട്ടവരാണ്. പക്ഷെ ഈയടുത്തയിട ഫെയ്മയുടെ മുഖംമൂടി അഴിഞ്ഞു വീണിരുന്നു. സി.പി.എം-ഡി.എം.കെ-sndp യോഗവുമായി ചേർന്ന് ഇവർ സവർണ്ണർക്കെതിരായ വൈക്കം സത്യഗ്രഹ ശതാബ്ദി ചെന്നൈയിൽ ആഘോഷിച്ചു. അതിനാൽ ഈ സംഘടനയിൽ പ്രവർത്തിയ്ക്കുന്ന നായന്മാർ, തമിഴ്നാട്ടിലെ നായർ സംഘടനകളിലും ഭാരവാഹിത്വം വഹിയ്ക്കുന്നത് അഭികാമ്യമല്ല എന്ന് നായർ സമുദായാംഗങ്ങൾ മനസ്സിലാക്കേണം .

faima and the leftists
26 January 2020-മലയാള മനോരമയിൽ വന്ന വാർത്ത.

തമിഴ്നാട്ടിൽ ഈഴവ-തീയ്യ വിഭാഗങ്ങളുടെ ഐക്യവും, സംവരണാനുകൂല്യവും

തമിഴ്നാട്ടിലെ നായർ സമുദായ സംഘടനാ ഭാരവാഹികളുടെ ശ്രദ്ധയ്ക്കായി ഈ വാർത്താക്കുറിപ്പ് നല്കുന്നു.

SNDP -Ezhava -thiyya - tamilnadu
13 Jan 2021-ൽ മലയാള മനോരമയിൽ വന്ന വാർത്ത

Visit naircommunity.in for detailed analysis of history

Unique Visitors : 2,615
Total Page Views : 4,644

Similar Posts

Leave a Reply

Your email address will not be published. Required fields are marked *