ഹിന്ദുമതം(സംസ്കാരം) എന്ന ‘വലിയ ചിത്രം’ സ്മൃതി ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ പരിശോധിച്ചാൽ കേരളത്തിലെ നായന്മാർ ശൂദ്രന്മാരാണ് എന്ന് വ്യക്തമാണ് . ശൂദ്രർ എന്ന് നായന്മാരെ സംബോധനം ചെയ്യുന്നതിനോട് മന്നത്തു പത്മനാഭൻ പ്രതിഷേധിക്കുകയും അതിനെ എതിർക്കുകയും ചെയ്തെങ്കിലും, ഹിന്ദു മതം എന്ന ‘വലിയ ചിത്രം’ (big picture) പ്രകാരം നായന്മാർ കേരളത്തിലെ ശൂദ്രന്മാർ തന്നെയെന്ന് കാണാം. നായന്മാരിൽ തന്നെ പതിനെട്ട് ഉപവിഭാഗങ്ങൾ ഉണ്ട്. ഈ ഉപവിഭാഗങ്ങളെക്കുറിച്ചും അവർ സാമുദായികമായി യോജിയ്ക്കാത്തിനെക്കുറിച്ചും, അന്യോന്യ ബന്ധങ്ങളിൽ ഏർപ്പെടാത്തതിനെക്കുറിച്ചും മന്നം സ്വ-അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. അനുഭവങ്ങളിലൂടെ ലഭിച്ച അദ്ദേഹത്തിന്റെ അറിവുകൾ പിൻതലമുറകൾക്കായി രേഖപ്പെടുത്തിയിട്ടും ഉണ്ട്. ഉപജാതി വ്യത്യാസങ്ങളെ മറികടന്ന്, എല്ലാവരെയും ഒരു സംഘടനയുടെ കീഴിൽ അണിനിരത്താനാണ് മന്നം ശ്രമിച്ചത്. പക്ഷെ സംഘടനാപരമായി ഈ നീക്കം അഭിലഷിണീയമായിരുന്നോ എന്നത് വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട് !!?
NB : മുകളിൽ പരാമർശിക്കപ്പെട്ട പതിനെട്ട് നായർ ഉപജാതികളെക്കുറിച്ച് അറിയുവാൻ, ഇടത്തേയറ്റത്തുള്ള ചെറിയ triangle symbol-ലിൽ ക്ലിക്ക് ചെയ്യുക……
കേരളവർമ്മ തിരുമുൽപ്പാട് ജാതിശ്രേണിയനുസരിച്ച് നിർണ്ണയിച്ചിട്ടുള്ള പതിനെട്ട് ശൂദ്രജാതികൾ താഴെ പറയുന്നവയാണ്. ( Native Life in Travancore, Rev Samuel Mateer, Page 30. Quote Rev Samuel Mateer :- “Mr. G. Kerala Varmman Thirumulpad, however, in his vernacular work on “Malabar Laws of Inheritance,” gives a curious and interesting classification of the castes, which furnishes us with such a list, showing the comparative estimate in which the respective castes are held by learned natives of high caste and of the old school.” Unquote)
- കിരിയാത്തിൽ നായർ : കുറുപ്പ്, കൈമൾ, മേനോൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ഷേത്രജോലിക്കാരായ സ്ത്രീകളിൽ ബ്രാഹ്മണർക്ക് പിറന്നവരാണിവർ. ഇപ്പോൾ പൊതുവിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരാണെങ്കിലും ഈ ജാതിക്കാർ രാഷ്ട്രതന്ത്രജ്ഞർ, കണക്കപ്പിള്ളമാർ, സൈനിക മേധാവികൾ, തുടങ്ങിയ ഉന്നതരുടെ സന്തതിപരമ്പരകളിൽ പെട്ടവരാണെന്ന് പറയപ്പെടുന്നു. ശൂദ്രജാതികളിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഇവർ ബ്രാഹ്മണരെ സേവിക്കേണ്ടതില്ല.
- ഇല്ലക്കാർ : ബ്രാഹ്മണ ഗൃഹങ്ങളിലെ വേലക്കാർ
- സ്വരൂപക്കാർ : ക്ഷത്രിയഗൃഹങ്ങളിലെ വേലക്കാർ
- പാദമംഗലം: ക്ഷേത്രങ്ങളിലെ വേലക്കാർ
- തമിഴ് പാദകർ
- ഇടശ്ശേരി നായർ : ആട്ടിടയരും ക്ഷീരോൽപ്പാദകരും
- മാരാർ : ക്ഷേത്രങ്ങളിലെ ചെണ്ടകൊട്ടുകാരും സംഗീതജ്ഞരുമായ ഇവർ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ചടങ്ങുകളിൽ സേവകരുമാണ്. മത്സ്യ-മാംസാദികൾ വർജ്ജിച്ചിരിക്കുന്നതിനാൽ ഇവരെ മറ്റ് ശൂദ്രജാതികൾക്കും മുകളിലായി ഗണിക്കപ്പെടുന്നു. എങ്കിലും, ഉയർന്ന ശൂദ്രജാതിക്കാരുമായി പന്തിഭോജനം ഇവർക്കനുവദിയ്ക്കപ്പെട്ടിട്ടില്ല.
- ചെമ്പുകൊട്ടി : പിച്ചളപ്പാത്രങ്ങളുണ്ടാക്കുന്നവർ
- ഓടത്ത നായർ : ക്ഷേത്രങ്ങൾക്കു വേണ്ടി ഓടുണ്ടാക്കുന്നു
- മടവർ അഥവാ പുളിയത്ത നായർ : ബ്രാഹ്മണർ മുതൽ അമ്പലവാസികൾ വരെയുള്ളവരുടെ സേവകർ.
- കലംകൊട്ടി : മൺപാത്രങ്ങളുണ്ടാക്കുന്നവർ
- ചക്കാല : ക്ഷേത്രങ്ങൾക്ക് വേണ്ടി എണ്ണയാട്ടുന്നവർ
- പള്ളിച്ചൻ : രാജാക്കന്മാരുടെയും ബ്രാഹ്മണരുടെയും പല്ലക്ക് ചുമക്കുന്നവർ
- അസ്ഥിക്കുറിച്ചി : മാരാന് താഴെയുള്ളവർ. ശൂദ്രരുടെ ശവദാഹചടങ്ങുകൾ നടത്തുന്നു.
- ചെട്ടി : വ്യാപാരികൾ, കറിസാമാനങ്ങളും മറ്റും വിൽക്കുന്നു
- ചാലിയർ : വസ്ത്രം നെയ്യുന്നവർ
- വെളുത്തേടൻ : അലക്കുകാരൻ.
- വിളക്കിത്തല നായർ : ക്ഷുരകർ. ശൂദ്രരിൽ എല്ലാവർക്കും (ഇതുമുതൽ മുകളിലോട്ടുള്ള എല്ലാവർക്കും) വേണ്ടി ക്ഷുരകവൃത്തി ചെയ്യുന്നു.
മാനസിക ഘടന (Mental Make Up)
ശൂദ്രവർണ്ണത്തിൽപ്പെട്ട നായർ ഉപജാതികളുടെ വ്യത്യസ്ത മാനസിക ഘടനയെക്കുറിച്ച് മന്നം ചിന്തിച്ചിരുന്നുവോ !!?? പരമ്പരാഗതമായി നമ്പൂതിരി ബ്രാഹ്മണ ഇല്ലങ്ങളിലെ വേലക്കാരായിരുന്ന ‘ഇല്ലക്കാരുടെ’ മാനസിക ഘടനയായിരിയ്ക്കുമോ ക്ഷത്രിയഗൃഹങ്ങളിലെ വേലക്കാരായിരുന്ന ‘സ്വരൂപക്കാർ’ക്കുണ്ടാവുക !? ഇതേ പോലെ പരമ്പരാഗതമായി അലക്കുകാരായിരുന്ന ‘വെളുത്തേടത്ത്’ നായരുടെ മാനസിക ഘടനയായിരിയ്ക്കുമോ, ക്ഷുരകരായിരുന്ന ‘വിളക്കിത്തല’ നായർക്കുണ്ടാവുക !!?? ആരെയും സേവിക്കേണ്ടതില്ലായിരുന്ന ‘കിരിയാത്തിൽ’ നായന്മാരുടെ മനോഘടനയായിരിക്കുമോ, ആട്ടിടയരും ക്ഷീരോൽപ്പാദകരും ആയ ‘ഇടശ്ശേരി’ നായർക്കുണ്ടാവുക !!?? പ്രേമനൈരാശ്യം മൂലം ആത്മഹത്യചെയ്ത ചങ്ങമ്പുഴയുടെ രമണൻ ഒരു പക്ഷെ ഇടശ്ശേരി നായർ ജാതിയിൽപ്പെട്ട കഥാപാത്രമായിരിയ്ക്കാം !! ഇങ്ങിനെയുള്ള ദുർബലന്മാർ കരയോഗനേതൃത്വത്തിൽ വരുന്നത് അഭിലഷണീയമായിരിയ്ക്കുമോ എന്ന് ചിന്തിയ്ക്കേണ്ടതുണ്ട് !!?? പരിഷ്കൃത കരയോഗത്തിന്റെ കീഴിൽ ഉപജാതികളെ ഒന്നടങ്കം അണിനിരത്തി, ഉപജാതികൾക്കതീതമായ ഒരു ‘നായർ സമുദായത്തെ’ സൃഷ്ടിയ്ക്കാൻ ശ്രമിച്ചാലും, സംഘടനാ പ്രവർത്തനങ്ങളെ ബാധിയ്ക്കാവുന്ന, പാരമ്പര്യഗുണങ്ങളിൽ നിന്ന് ഉണർന്നുവരുന്ന വാസനകൾ, അംഗങ്ങളിൽ നിന്നും മാഞ്ഞുപോകുമോ !!??
ഈ പതിനെട്ടു ഉപജാതികളുടെ മാനസിക ഘടന(mental make up) താരതമ്യേന വ്യത്യാസപ്പെട്ടതാണ് എന്ന് വിളക്കിത്തല-വെളുത്തേടത്തു നായർ സംഘടനകളുടെ നിലപാടുകളിൽ നിന്നും മനസ്സിലാക്കാം. അതിനെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത ലേഖനത്തിൽ നല്കിയിട്ടുണ്ട്. ഓരോ വിഭാഗത്തിന്റെയും മാനസിക ഘടന വ്യത്യസ്തമായതിനാൽ, അവരുടെ താല്പര്യങ്ങൾ വേറിട്ടതാവുകയും, അതിനാൽ അവരിൽ ചിലർ വെവ്വേറെ സംഘടനകൾക്ക് രൂപം നല്കിയതായും കാണാം. എന്നിരിയ്ക്കിലും വെളുത്തേടത്ത് നായരും, വിളക്കിത്തലനായരും, ഇടശ്ശേരി നായരും മറ്റും NSS-ലും അംഗത്വം നേടിയിട്ടുണ്ടെന്ന് കരുതാം. ഇതിനും പുറമെ കമ്മ്യൂണിസ്റ്റ്- കോൺഗ്രസ്സ് പാർട്ടി അനുഭാവമുള്ള അംഗങ്ങളും സംഘടനയ്ക്ക് ഒരു ബാദ്ധ്യതയാണ്. ഒരു സംഘടന എന്ന നിലയിൽ, NSS -ചങ്ങനാശ്ശേരി നേരിടുന്ന ഏറ്റവും വലിയ ആന്തരിക പ്രശ്നവും ഇത് തന്നെയാകാം !!! ഈ പ്രശ്നത്തെ അഭിമൂഖരിയ്ക്കാതെ, പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് വരുത്തിത്തീർക്കാൻ സംഘടനാ നേതൃത്വത്തിൽ ഉള്ളവർ കണ്ടുപിടിച്ചതാണ്, ‘സമദൂര’ – ‘ശരിദൂര’ സിദ്ധാന്തങ്ങൾ. സമുദായത്തെ ശക്തിപ്പെടുത്തുക എന്ന ഏക ലക്ഷ്യം ഒറ്റക്കെട്ടായി സംഘടനാ അംഗങ്ങൾക്ക് ഇല്ലാത്തതിനാൽ, സംഘടനയ്ക്കുള്ളിലെ ഈ സ്ഥിതി വിശേഷം വിഭജിച്ച് ഭരിയ്ക്കുന്ന സംഘടനാ നേതൃത്വത്തിന് അനുകൂലവുമാണ്.
നായന്മാരുടെ ഇടയിലെ ജാതിഭേദത്തിനെക്കുറിച്ചും, എല്ലാ സമൂഹങ്ങളിലും എന്നപോലെ ഈ ജാതിഭേദത്തിന് കാരണമായ ഗുണ-കർമ്മ ഭേദങ്ങൾ, ശൂദ്രസമൂഹമായ നായർ സമുദായത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും മന്നം പറഞ്ഞിട്ടുണ്ട്. ഗുണ-കർമ്മ ഭേദങ്ങൾ നേതൃത്വ സ്ഥാനങ്ങളിലാണ് ഏറ്റവും വലിയ impact ഉണ്ടാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചേർത്ത് വച്ച് ചിന്തിച്ചാൽ NSS എന്ന നായർ സമുദായ സംഘടനയിൽ, എല്ലാ നായർ ഉപവിഭാഗങ്ങളിലും പെട്ടവർക്ക് നേതൃത്വ-സ്ഥാന പദവി അവസരങ്ങൾക്ക് തുല്യത (equality, സമത്വം) കല്പിയ്ക്കാനാവില്ലെന്നും, സമുദായ നേതൃത്വ സ്ഥാനങ്ങളിലേയ്ക്ക് എല്ലാവരെയും അനുവദിയ്ക്കാനാവില്ലെന്നും, ഏറ്റവും സ്വതന്ത്രമായി ചിന്തിച്ചിരുന്ന കിരിയാത്തിൽ നായന്മാർ, സംഘടനയുടെ നേതൃത്വ സ്ഥാനം ഏറ്റെടുക്കാതിരുന്നാൽ സംഘടന ദുർബലമായി, കുട്ടിച്ചോറാകുമെന്നും നിർണ്ണയിയ്ക്കാവുന്നതാണ് !!!! എല്ലാ വിഭാഗത്തിലെയും അംഗങ്ങൾക്ക് NSS-കരയോഗ സംഘടനയിൽ തുല്യ അവസരങ്ങൾ ഉണ്ടാവണം എന്നത് ഒരു ആദർശമായി സ്വീകരിയ്ക്കുന്ന പക്ഷം, കരസേന ഓഫീസറന്മാർക്കും, ഐ. എ. എസ്സ്-കാർക്കും മറ്റും ഉള്ള Officers/Administrative Training Academy പോലുള്ള പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ച്, അവയിൽ കരയോഗഭാരവാഹിത്വം കാംക്ഷിയ്ക്കുന്നവർക്ക്, കരയോഗ നേതൃത്വം കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നല്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്നു് കാണുന്നതു പോലെയുള്ള വ്യവസ്ഥ തുടരുകയും, എൻ.എസ്സ്. എസ്സ് എന്നത് ചില വ്യക്തികളുടെയും അവരുടെ ഉപജാപകവൃന്ദത്തിന്റെയും കൈപ്പിടിയിൽ ഒതുങ്ങുകയും ചെയ്യും.
ഹിന്ദു ഐക്യം നല്ലതാണ് , പക്ഷെ……
ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ(data) താഴെ നല്കുന്നു. നായരുടെ ഇടയിലെ ജാതിഭേദത്തിനെക്കുറിച്ചും, നല്ല നായന്മാരെയും ഗുണഹീനന്മാരായ നായന്മാരെയും കുറിച്ച് മന്നം സൂചിപ്പിച്ചതും താഴെ നല്കിയിട്ടുണ്ട്. ഇതോടൊപ്പം സംവരണ ആനുകൂല്യം ലഭിയ്ക്കുന്ന നായർ ഉപജാതികളായ വെളുത്തേടത്ത്, വിളക്കിത്തല, ചക്കാല നായർ വിഭാഗങ്ങളിൽ പെട്ട അംഗങ്ങൾ കരയോഗങ്ങളിൽ അംഗങ്ങളാണോ എന്നും, അപ്രകാരമെങ്കിൽ അവർ സംഘടനാപ്രവർത്തനങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള negative impact ഉണ്ടാക്കുന്നുണ്ടോ എന്നും വിലയിരുത്തേണ്ടതുണ്ട്.
ചെന്നൈ പോലുള്ള മറുനാട്ടിലെ കരയോഗങ്ങളിൽ (ഉദാ : NSS Chennai Padi കരയോഗം) ഗുണഹീനന്മാരായ ‘പിശിടു’ നായന്മാർക്ക് അംഗത്വം നല്കി, അത്തരം അംഗങ്ങളുടെ അടിമത്വ മനഃസ്ഥിതി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. (പിശിട് = പിണ്ണാക്ക് (ശബ്ദതാരാവലി, page 1373). മറുനാടുകളിൽ വസിയ്ക്കുന്ന നായരുടെ പ്രശ്നം കേരളത്തിൽ ഉള്ള നായരുടെ പ്രശ്നമായി നായർ സമുദായം കാണണം. ചെന്നൈയിലുള്ള മേൽപ്പറഞ്ഞ കരയോഗത്തിൽ ഇരുപത്തിരണ്ട് അംഗങ്ങളുള്ള ഭരണസമിതിയിൽ ‘പിശിടു നായന്മാർ’ ഭൂരിപക്ഷമാകുകയും, ഇവർ exclusive നായർ സംഘടനയായ കരയോഗത്തിൽ, പിന്നാക്ക ജാതിക്കാരായ വിജാതീയരുടെ നേതൃത്വം അംഗീകരിയ്ക്കുന്നതിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിയ്ക്കുന്നു !!! ഹിന്ദു ഐക്യം നല്ലതാണ്. പക്ഷെ സ്വ-അസ്തിത്വത്തെ കുരുതികൊടുത്തുകൊണ്ടുള്ള ഐക്യം അർത്ഥവത്തല്ല !! മന്നം ഈഴവരുമായി ചേർന്ന് ഹിന്ദു ഐക്യത്തിന് ആവുന്നത് ശ്രമിച്ചതാണ്. പക്ഷെ അതൊന്നും ഫലം കണ്ടില്ല. ഈ ചരിത്രപാഠം നായർ സമുദായം, പ്രത്യേകിച്ച് കിരിയത്ത് നായർ മനോഭാവം പുലർത്തുന്നവർ ഉൾക്കൊള്ളേണ്ടതുണ്ട്.
നായരുടെ ഇടയിലെ ജാതിഭേദം
നായന്മാരുടെ ഇടയിലെ ജാതിഭേദം മന്നത്തിന് ഇച്ഛാഭംഗം (frustration) ഉണ്ടാക്കിയിരുന്നു. നായർ ജാതിക്കുള്ളിലെ ഉപജാതികൾ തമ്മിലുള്ള ഉച്ചനീചത്വങ്ങൾ സംഘടനാ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് അദ്ദേഹം ഭയന്നു. നായരുടെ ഇടയിലെ ജാതിഭേദം സമുദായബോധത്തിനും ബന്ധങ്ങൾക്കും വിഘാതമായിത്തീർന്നെന്ന് അദ്ദേഹം പ്രസ്താവിയ്ക്കുകയും ചെയ്തിരുന്നു. ഇത് മറികടക്കാനുള്ള പോംവഴി അറിയാതെ അദ്ദേഹം കുഴങ്ങി.
Quote മന്നം : – “ഇല്ലക്കാരും സ്വരൂപക്കാരും ഇടശ്ശേരിയും ചക്കാലയും എന്നിങ്ങനെ ഉച്ചനീചത്വമുള്ള അനവധി ഉപജാതികളായി തിരിഞ്ഞ് അനുലോമവിവാഹവും ഭക്ഷണവും അല്ലാതെ അന്യോന്യവിവാഹവും ഭക്ഷണവും പാടില്ലെന്നുള്ള വ്യവസ്ഥയിലും യാതൊരു നടപടികൊണ്ടും ഒരു സമുദായത്തിൽപ്പെട്ടവരാണെന്നു ചിന്തിക്കാൻ പോലും സാദ്ധ്യമല്ലാതെയും സൃഷ്ടിയിൽ തന്നെ വിഭജിക്കപ്പെട്ടവരാണെന്ന വിശ്വാസത്തിലും വളരെനാളായി കഴിച്ചുകൂട്ടുന്ന ഒരു കൂട്ടരുടെ ഇടയിലെ സമുദായബോധവും ബന്ധവും എങ്ങനെയിരിക്കുമെന്ന് ഏറെക്കുറെ ഊഹ്യമാണല്ലോ. ഒരുമിച്ചിരിക്കാൻ പാടില്ല, സമനിലയിൽ സംസാരിക്കാൻ പാടില്ല എന്നിങ്ങനെ പല പാടില്ലാഴികയ്ക്കകത്തുകൂടി ഒരു കൂട്ടിൽ അടയ്ക്കപ്പെട്ട പുലിയും പശുവും പോലെ ഒരു ദേശാതിർത്തിയിൽപ്പെട്ട അന്നത്തെ കരക്കാർ ഒരു സാമൂഹ്യ ബന്ധമുള്ളവർ എന്നുള്ളതിലും കവിഞ്ഞ് അന്യോന്യ വിദ്വേഷികൾ എന്നു പറയുന്നതായിരിക്കും അധികം ശരി.” Unquote, Page 28, എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ.
നല്ല നായന്മാരും കെട്ട നായന്മാരും
ഇച്ഛാഭംഗം മൂത്ത് മന്നം ‘കെട്ട’ നായന്മാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരെ ‘പിശിട്’ നായന്മാർ എന്നാണ് മന്നം പേരിട്ടത്. നായന്മാരുടെ ഇടയിൽ ശ്രേണീബദ്ധമായ ഉപജാതികൾ ഉണ്ടായതിനെക്കുറിച്ച് മന്നത്തിന്റെ വിശദീകരണം താഴെ പറയുന്ന പ്രകാരമാണ്.
Quote മന്നം :- “നായർ സമുദായത്തിന് പറ്റിയ ഒരബദ്ധം, അസമത്വവിശ്വസവും തന്മൂലമുണ്ടായ ജാതിപ്പിരിവുമായിരുന്നു. ഏത് സമുദായത്തിലും ഏതു കാലത്തും ബുദ്ധിമാനും ബുദ്ധിയില്ലാത്തവനും എന്നിങ്ങനെ രണ്ടുകൂട്ടർ കാണും. ബുദ്ധിയും സ്വാധീനശക്തിയും ഉള്ളവർ അതുരണ്ടും കുറഞ്ഞവരുടെ പ്രമാണിയാകുന്നതും അവരെ നയിക്കുന്നതും ഏതു പരിഷ്കൃത രാജ്യത്തും ഇന്നുമുള്ള ഏർപ്പാടാണ്. അങ്ങനെ പ്രമാണിയാകുന്നവർ വേറൊരു ജാതിയാകുന്നതുമാത്രമേ നടപ്പില്ലാതുള്ളു. നായർ സമുദായത്തിൽ ധനം കൊണ്ടോ, ശേഷി കൊണ്ടോ, സ്വാധീനശക്തികൊണ്ടോ പൊന്തിവന്നവരെയെല്ലാം അപ്പോഴപ്പോൾ പ്രത്യേക ജാതിയാക്കി സമുദായത്തിൽനിന്നും വേർതിരിക്കുന്ന ജാതിവ്യവസ്ഥ വന്നപ്പോൾ, നായർ സമുദായമെന്നു പറയുന്ന ജനസാമാന്യം ‘പിശിടുകൾ’ മാത്രമാണെന്നുവന്നു. ജാതി പിരിഞ്ഞാൽ ശ്രേഷ്ഠമായെന്നുള്ള ഉൽക്കർഷ മോഹംകൊണ്ട് അവരും നായരല്ലാതെയാവാൻ ശ്രമിച്ചതു നിമിത്തം ഇന്നു നായർ സമുദായം എന്നൊന്നില്ലെന്നു പറയാറായിരിക്കുന്നു. ഈ തെറ്റായ ധാരണ മാറി ആചാരം, വിശ്വാസം, ജീവിതം, ഇവകൊണ്ട് ഇന്നും തുല്യതയുള്ള സമാന്യ നായന്മാരും ഇടപ്രഭുക്കന്മാരും കേരളത്തിലെ രാജാക്കന്മാരും ഒരു ശോഭനമായ പൂർവ്വചരിത്രമുള്ള നായർ സമുദായത്തിൽപ്പെട്ടവർ തന്നെ എന്നു വിശ്വസിച്ച് സമുദായം നന്നാകാനും ഒന്നാകാനും ശ്രമിച്ചിരുന്നെങ്കിൽ എത്ര വേഗത്തിൽ നമുക്കു മുമ്പോട്ടുപോകാമായിരുന്നു. ആ വിചാരം ഉണ്ടാകാതെ, നായർ സമുദായത്തിൽ പെട്ടവരെന്നു പറയുന്നത് അപമാനമാണെന്നു പറയുന്ന പ്രഭുക്കന്മാരോടു തൽക്കാലം യാത്ര പറയുകയേ ഗതിയുള്ളു. എന്നാൽ നായർ സമുദായോൽക്കർഷം തന്റേയുംകൂടി ഉൽക്കർഷമാണെന്നു വിശ്വസിച്ച് ഇന്നത്തെ അദ്ധ്യക്ഷസ്ഥാനം സ്വീകരിച്ച വീരരായൻരാജാ അവർകളോടു ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുന്നതാണ്.” Unquote, പേജ് 46, മന്നത്തു പത്മനാഭന്റെ പ്രസംഗങ്ങൾ. (1931-ൽ കോട്ടയ്ക്കൽവെച്ചു ചെയ്ത പ്രസംഗം)
കെട്ടുറപ്പുള്ള സംഘടനയോ അതോ അടിമത്വ മനഃസ്ഥിതിക്കാരായ അംഗങ്ങളോ……!!!???
തുടർച്ചയായി, NSS പ്രതിനിധിസഭയിൽ അംഗങ്ങളാകുന്നവർ ഔദ്യോഗിക പക്ഷത്തുള്ളവരാണ്. ഇതൊരു നല്ല പ്രവണതയാണോ എന്ന് നായർ സമുദായം വിലയിരുത്തേണ്ടതുണ്ട് !!!?? NSS പ്രതിനിധി സഭ ജനാധിപത്യപരമായിട്ടാണോ പ്രവർത്തിയ്ക്കുന്നത് !!?? ഇന്ത്യൻ പാർലമെന്റിലേതുപോലുള്ള ചർച്ചകളും വാദ-പ്രതിവാദങ്ങളും (debates) NSS പ്രതിനിധിസഭയിൽ നടക്കുന്നുണ്ടോ !!?? 2020 തൊട്ട് നാല് വർഷങ്ങൾ, പ്രതിനിധി സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് മലയാളമനോരമയിൽ വന്ന വാർത്തകൾ താഴെ നല്കുന്നു. പ്രതിനിധി സഭയുടെ (NSS Parliament) ഉള്ളുകള്ളികളെക്കുറിച്ച് അറിയാവുന്നവർ ഉണ്ടെങ്കിൽ, താഴെയുള്ള comment section-ൽ വിവരങ്ങൾ പങ്കുവയ്ക്കുക.
മന്നത്തിന്റെ ജാതി നശീകരണ ചിന്തകൾ വീണ്ടും ഉദ്ധരിയ്ക്കുന്നു …. എന്നിട്ടോ ……
Quote മന്നം : – “നായർ സർവീസ് സൊസൈറ്റി പ്രവർത്തകന്മാർ വലിയ പരീക്ഷാ വിജയികളോ പ്രമാണികളോ അല്ലായിരുന്നെങ്കിലും ജനങ്ങളോടു പറയുന്നതുപോലെ പ്രവർത്തിക്കയും കഴിയുന്നിടത്തോളം മാതൃകയായി ജീവിക്കയും ചെയ്യണമെന്ന് നിർബ്ബന്ധമുള്ളവരായിരുന്നു. നായരുടെ ഇടയിലെ ജാതിഭേദം പാടില്ലെന്നു പ്രസംഗിക്കുകയും, സ്വന്തം കാര്യം വരുമ്പോൾ മറിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരല്ല ഞങ്ങളെന്ന് ഈ കുറച്ചു കാലത്തിനകമുള്ള പ്രവൃത്തികൊണ്ട് സമുദായാംഗങ്ങൾക്ക് ബോദ്ധ്യമായിരുന്നു.” -Unquote, page 48, എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ.
Quote മന്നം : – “നായന്മാരുടെ ഇടയിൽത്തന്നെ താഴ്ന്നപടിയിൽ ഉള്ള നായരുമായി സന്ദർഭം വന്നപ്പോഴെല്ലാം ഞാൻ പരസ്യമായി ഭക്ഷണം കഴിച്ച് അവർക്കു സമത്വം ഉണ്ടാക്കാനും എന്റെ ഉള്ളിൽ അറിയാതെ തങ്ങിക്കിടന്ന ജാതിയുടെ ഉച്ചനീചത്വചിന്ത ഇല്ലാതാക്കാനും ശ്രമിച്ചു” -Unquote, page 76, എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ.
Quote മന്നം : – “എന്നാൽ എന്റെ അമ്മയ്ക്ക് പഠിപ്പില്ലായിരുന്നെങ്കിലും തീണ്ടലും തൊടീലും അസമത്വങ്ങളും വലിയ അന്യായമാണെന്ന് തോന്നീട്ടുണ്ടായിരുന്നു. എന്റെ ദിക്കിലോ സമീപത്തോ ഉണ്ടാകുന്ന നായർ യോഗങ്ങളിലെല്ലാം മുടങ്ങാതെതന്നെ അമ്മ പങ്കുകൊള്ളുമായിരുന്നു. അതുകൊണ്ടു നായരുടെ ഇടയിലെ ജാതിഭേദം അർത്ഥമുള്ളതല്ലെന്നും തീണ്ടലും തൊടീലും മാറ്റേണ്ടതാണെന്നും അമ്മ ധരിച്ചിരുന്നു. നായരുടെ കാര്യത്തിൽ അവസരം വന്നപ്പോഴെല്ലാം എന്റെ അമ്മ അതു കൂസൽകൂടാതെ ലംഘിച്ചിരുന്നു. അതിനപ്പുറം പോകാൻ അമ്മ ഇതുവരെ വിചാരിച്ചിരുന്നില്ല. അതിനുള്ള ആവശ്യമോ സന്ദർഭമോ ഇതുവരെ ഉണ്ടായിട്ടില്ല.” -Unquote, page 80, എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ.
Quote മന്നം : – “….അങ്ങിനെ ദൈവനിശ്ചയമനുസരിച്ച്, സഞ്ചാരസ്വാതന്ത്ര്യത്തിനും ജാതി നശീകരണത്തിനും ആത്മാർത്ഥമായി പ്രവർത്തിക്കാൻ ഞാൻ അവകാശിയായിത്തീർന്നിരിക്കുന്നു എന്ന് അന്നുമുതൽ എനിക്കു ബോദ്ധ്യമുണ്ടായി. ജാതിയുടെ ഉച്ചനീചത്വചിന്താഗതി എന്നെ ഇതു വരെ ബാധിച്ചിട്ടില്ലെന്നുള്ളത് ഒരു വസ്തുതയാകുന്നു.” -Unquote, page 80, എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ.
“നമ്മുടെ ഇടയിലെ ഉച്ചനീചത്വങ്ങൾ പോക്കാനും ജാതി തന്നെ ഇല്ലാതാക്കാനും സ്വാമികളുടെ (ശ്രീനാരായണഗുരു) അന്നത്തെ പ്രവൃത്തി വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്. മഹാത്മാവായ സ്വാമികളെ മൂന്നാലുപ്രാവശ്യമെ എനിക്കു നേരിട്ടു കാണാനും സംസാരിക്കാനും സന്ദർഭം കിട്ടിയിട്ടുള്ളു. ജന്മോദ്ദേശ്യം സഫലമാക്കീട്ട് ദിവംഗതനായ അദ്ദേഹം ഈഴവരുടെ മാത്രമല്ല കേരളീയരുടെ എല്ലാം തന്നെ നിത്യസ്മരണീയനായ ഒരു മഹാപുരുഷനാണ്. ” -Unquote, page 95, എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ.
Quote മന്നം :- “ജാതിയില്ലാത്ത ഹിന്ദു ഉണ്ടാകുന്നതും അവർ യോജിച്ചു നില്ക്കുന്നതും എങ്ങനെയാണ് ഈ രാജ്യത്തെ സിറിയൻ ക്രിസ്ത്യൻ സഹിക്കുന്നത് ? തിരുവിതാംകൂർ -കൊച്ചി, ക്രൈസ്തവീകരിക്കാൻ പ്ലാൻ ചെയ്തു പുരോഗമിക്കുന്ന അവർ ഹിന്ദുക്കളുടെ അനൈക്യത്തിലും ജാതിഭേദത്തിലുമാണ് ഉപജീവിക്കുന്നത്. അതിനു കോട്ടം തട്ടുക എന്നു പറഞ്ഞാൽ അവർ മരിക്കയെന്നാണർത്ഥം. അതുകൊണ്ടാണ് അവരുടെ സർവ്വശക്തികളുമെടുത്ത് പ്രയോഗിക്കുന്നത്.” -Unquote, page 130, മന്നത്തു പത്മനാഭന്റെ പ്രസംഗങ്ങൾ. (1950-ൽ നെയ്യാറ്റിൻകര ഹിന്ദുമണ്ഡലയോഗത്തിൽ ചെയ്ത അദ്ധ്യക്ഷ പ്രസംഗം)
Quote മന്നം :- “ജാതിയില്ലാതാക്കാനും ജാതിചിന്ത നശിപ്പിക്കാനും ശ്രമിക്കുമെങ്കിൽ അതിൽ സന്തോഷിക്കുന്നവനാണ് ഞാൻ. നായർക്കു മാത്രം ജാതിയില്ലെന്നു പറയരുതെന്നേയുള്ളൂ. അടുത്തകാലത്തെങ്ങും കേരളത്തിൽ ജാതി പോകാൻ പോകുന്നില്ല. കമ്മ്യൂണിസ്റ്റുകാർ ഭരണം ആരംഭിച്ചതിൽപിന്നീടാണ് ജാതി ഉച്ചാവസ്ഥയിൽ എത്തിയിരിക്കുന്നത്. അവകാശങ്ങൾ സമ്പാദിച്ചു കിട്ടാനേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. അതിനുവേണ്ടി എല്ലാക്കാലത്തും ഉച്ചൈസ്തരം വാദിച്ചു. ഇനിയും വാദിക്കുകയും ചെയ്യും. നായർ ഏതു പാർട്ടിയിൽ നിന്നാലും ജാതി മറക്കരുതെന്ന് ഞാൻ വീണ്ടും പറയുന്നു. ജനിച്ച വംശത്തേയും പെറ്റ അമ്മയേയും മടിയിൽ കിടക്കുന്ന സന്താനങ്ങളെയും മറക്കരുത് .” -Unquote, page 173, മന്നത്തു പത്മനാഭന്റെ പ്രസംഗങ്ങൾ. (29-03-1959-ൽ കോട്ടയം വട്ടപ്പറമ്പിൽ രാമൻപിള്ളനഗറിൽ കുടിയ മഹാസമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗം).
ഒടുവിലാൻ
കരയോഗ ഭാരവാഹികൾക്ക് (സംഘടനാ ഭാരവാഹികൾക്ക്) ഒരു ഏകീകൃത സിലബസ്സ് അനുസരിച്ച് systematic training നല്കിയില്ലെങ്കിൽ, സംഘടനാ നേതൃത്വത്തിന് യോഗ്യതയും അർഹതയും ഇല്ലാത്തവർ ‘നായരുടെ ഇടയിലെ ജാതി ഭേദം’ ചൂഷണം ചെയ്ത് സംഘടനാ നേതൃത്വം കൈപ്പിടിയിൽ ഒതുക്കുകയും, ക്രമേണ നായന്മാരുടെ ജാതി സംഘടനകൾ ഫലവത്തല്ലാതായി തീരുകയും ചെയ്യും.
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 2,615
Total Page Views : 4,644