nayarathwam

നായന്മാർ ആരെന്ന അന്വേഷണങ്ങളും, നായന്മാരുടെ സ്വഭാവത്തെക്കുറിച്ചും, ‘നായരത്വം’ എന്നാൽ എന്തെന്നും, നായരത്വത്തിന്റെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും ഒക്കെ എൻ. എസ്. എസ്-ന്റെ ഔദ്യോഗിക രേഖകളിൽ പരാമർശമുണ്ട്. മന്നം ജീവിച്ചിരിയ്ക്കുമ്പോൾത്തന്നെ, എൻ. എസ്. എസ് ബോർഡ് യോഗത്തിൽവച്ച് ഒരു ജന.സെക്രട്ടറിയുടെ ‘നായരത്വം’ ഒരിക്കൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ‘നായരത്വം’ ഇല്ലാത്തവർ സമുദായ സംഘടനാ ഭാരവാഹിത്വത്തിനും നേതൃത്വത്തിനും അനുയോജ്യരല്ലെന്നും അവരെ ഒഴിവാക്കണമെന്നുമാണ് സംഘടനാ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന എൻ.എസ്. എസ് ജനറൽ മോഡി മിനിട്ട്സുകളിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ കാലങ്ങളിലെ മിനിട്ട്സുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലുള്ള സജീവമായ ചർച്ചകളും വാദപ്രതിവാദങ്ങളും വർത്തമാനകാലഘട്ടത്തിലും എൻ.എസ്.എസ് പ്രതിനിധി സഭയിൽ നടക്കുന്നുണ്ടോ എന്നറിയാൻ നായർ സമുദായാംഗങ്ങൾക്ക് തീർച്ചയായും കൗതുകം ഉണ്ടാകും.

നായർ സമുദായം കെട്ടുപോയതിനാൽ ഒരു രണ്ടാം തരം സമുദായമാണ്. ഈ അധഃപതനം എന്ന് തുടങ്ങിയെന്നും എന്തെല്ലാം കാരണങ്ങളാണ് ഈ അധഃപതനത്തിലേയ്ക്ക് നയിച്ചതെന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്. പ്രശസ്ത് കവി കുഞ്ചൻനമ്പിയാർ ജീവിച്ചിരുന്ന കാലഘട്ടം ആയപ്പോഴേയ്ക്കും (പതിനെട്ടാം നൂറ്റാണ്ട് (Kunjan Nambiar 1707-1770)) നായന്മാർ തീർത്തും അധഃപതിച്ചു കഴിഞ്ഞിരുന്നു. നമ്പ്യാരുടെ തുള്ളൽക്കൃതികളിൽ നിന്നും നായന്മാരിൽ ഏതാണ്ട് ഭൂരിപക്ഷവും ഗുണഹീനന്മാരായിരുന്നു എന്ന് മനസ്സിലാക്കാം. ഇക്കാര്യത്തിൽ ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്നറിയാൻ സമുദായാംഗങ്ങൾ ആത്മപരിശോധ നടത്തുന്നത് ഗുണം ചെയ്യും. ഒരോരുത്തരും ഒരു SWOT Analysis (Strength, Weakness, Opportunities, Threats) നടത്താവുന്നതാണ്. എന്തായാലും ഇന്നും സംഘടനാപരമായും അതിലൂടെ സാമുദായികപരമായും നായന്മാർ തീർത്തും മുന്നേറിയിട്ടില്ല എന്നുള്ളതാണ് വാസ്തവം.

സമുദായത്തിന്റെ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ സംഘടനാംഗങ്ങളുടെ സ്വഭാവസവിശേഷതകളെ അവഗണിയ്ക്കുവാനാവില്ല. ‘നായരത്വം’ എന്നത് ഈ മോശപ്പെട്ട ഗുണങ്ങളുടെ ആകെത്തുകയാണോ !!?? അതോ നായകത്വം = നായരത്വം എന്ന സമവാക്യമാണോ ശരിയായിട്ടുള്ളത് !!?? നേതാവാകുവാൻ ഉൽക്കൃഷ്ഠങ്ങളായ ഗുണങ്ങൾ വേണമെന്നില്ല. സാഹചര്യങ്ങളും, പ്രവർത്തന മേഖലയും ഒരാളെ നേതൃത്വ പദവിയിലേയ്ക്ക് ഉയർത്താം. കൂടുതലും അങ്ങിനെയാണ് കണ്ടുവരുന്നത്. അപ്പോൾ ‘നായരത്വം’ എന്നത് നായന്മാരെ സംബന്ധിച്ചിടത്തോളം എല്ലാ പ്രകാരത്തിലും ദുഷിച്ച നായകത്വം ആയിരിയ്ക്കുമോ !!??? ഈ ദുഷിച്ച നായകത്വഭാവമായിരിയ്ക്കില്ലേ എട്ടുവീട്ടിൽപ്പിള്ളമാർക്ക് വിനയായത് !!?? രാജാ കേശവദാസനെപ്പോലുള്ള, വേലുത്തമ്പിദളവയെപ്പോലുള്ള, വൈക്കം പത്മനാഭപിള്ളയെപ്പോലുള്ള ചുരുക്കം ചില ചരിത്രപുരുഷന്മാരുടെ കീർത്തി ഒരുക്കിയ തണലിൽ നിന്നല്ലേ ഇന്നത്തെ നായന്മാർ ദുരഭിമാനം അയവിറക്കുന്നത് !!??? വർത്തമാനകാലത്തിൽ വെറും രണ്ടോ മുന്നോ ശതമാനം വരുന്ന നായർ സമുദായാംഗങ്ങളുടെ പ്രഭാവത്തിൻ പേരിലാണ് നായർ ജാതിയ്ക്ക് മേന്മയുണ്ടെന്ന ധാരണ സമൂഹം വച്ചു പുലർത്തുന്നത്.

സമുദായ സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ‘നായരത്വ’ത്തിന് മറ്റൊരു മാനമാണ് കല്പിച്ചിരിയ്ക്കുന്നതെന്ന് കാണാം. നായർ കുടുംബത്തിൽ ജനിച്ച വ്യക്തിയിൽ ‘നായരത്വം’ ഉണ്ടാകണമെന്നില്ല. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാരായ നായന്മാർ ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്. സംഘടനാ നേതൃത്വ പദവിയിലേയ്ക്ക് എത്തപ്പെട്ട വ്യക്തികളിൽപോലും നായരത്വ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നാണ് സമുദായ സംഘടനാ ചരിത്രം വെളിവാക്കുന്നത്. നായർ സമുദായ സംഘടനയുടെ കെട്ടുറപ്പിനെയും വളർച്ചയെയും ശാക്തീകരണത്തെയും മനസ്സിൽ കണ്ട് ‘നായരത്വം’ താരതമ്യേന കുറവുള്ള പ്രമുഖനായ ഒരു വ്യക്തിയെ സമുദായ സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്നും മന്നത്തു പത്മനാഭൻ ഒഴിവാക്കിയ സംഭവം സംഘടനയുടെ ഔദ്യോഗിക ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

sasi tharoor - sukumaran nair

‘വിശ്വപൗരന്മാർ’ സംഘടനയ്ക്ക് ബാദ്ധ്യതയാണെന്ന് മന്നത്തിന് ബോദ്ധ്യമുണ്ടായിരുന്നു !!!! മന്നം ജയന്തി ‘സമ്മേളനം’ ഉൽഘാടനത്തിനെത്തിയ വിശ്വപൗരൻ ശ്രീമാൻ ശശി തരൂർ. 03 January 2023-ൽ മാതൃഭൂമിയിൽ വന്ന വാർത്ത.

ചരിത്രത്തിലെ നായർ

നായന്മാരിൽ ഭൂരിപക്ഷവും മതബോധമോ, മതാഭിമാനമോ ഇല്ലാത്ത, താഴ്ന്ന മനോഭാവവും അടിമത്വ മനഃസ്ഥിതിയുമുള്ള, മടിയന്മാരും, തടിയന്മാരും, മുടിയന്മാരും, കുടിയന്മാരുമായ ഒരു രണ്ടാംതരം സമുദായം ആണെന്ന വസ്തുതയാണ് ചരിത്രഗ്രന്ഥങ്ങളിൽ നിന്നും പൊന്തിവരുന്നത്. ഈ സമുദായത്തെ വൃഷലന്മാരായ ശൂദ്രന്മാരായിട്ടു പോലും കണക്കാക്കാനാവില്ല. തുടർന്നു വായിയ്ക്കുക ……..

Quote :- ‘Decline of Nair Dominance’ എന്ന റോബിൻ ജെഫ്രിയുടെ ഗവേഷണഗ്രന്ഥത്തെ ‘നായർ മേധാവിത്ത്വത്തിന്റെ പതനം’ എന്ന ശീർഷകത്തിൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയപ്പോൾ ഗ്രന്ഥനാമത്തിന്റെ പരിഭാഷ പാടെ അബദ്ധമാണെന്നു ചൂണ്ടികാണിച്ചുകൊണ്ട് പ്രൊഫ. എസ് ഗുപ്തൻനായർ എഴുതിയ ലേഖനത്തിന്റെ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമാണെന്നു തോന്നുന്നു.

‘ഡോമിനൻസ് (Dominance) മേധാവിത്തമല്ല, പ്രാബല്യം മാത്രമേ ആകുന്നുള്ളു. നായർക്ക് കേരളത്തിൽ ഒരിക്കലും മേലാളത്തം ഉണ്ടായിരുന്നില്ല. സമൂഹശ്രേണിയിൽ മേലാളിത്തം ബ്രാഹ്മണർക്കും, രാജഭരണപരമായ മേലാളിത്തം ക്ഷത്രിയർക്കും ക്ഷത്രിയപ്രായരായ സാമന്തജാതിക്കാർക്കും ആയിരുന്നു. സാമ്പത്തികമായി അവർക്ക് അന്നും ഇന്നും മേലാളിത്തമില്ല – ചുരുക്കത്തിൽ ഭൂവുടമകളുടെ നിർവാഹകസംഘം എന്നതായിരുന്നു നായരുടെ ചരിത്രപരമായ ധർമ്മം. അതിനു തകർച്ച വന്നപ്പോൾ നായർ തകർന്നു. – പ്രബലന്മാർ നായന്മാരിലെ ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. മറ്റുള്ളവർ കുഞ്ചൻ നമ്പ്യാരുടെ തുള്ളലിൽ പരാമൃഷ്ടരായ (പരാമർശിക്കപ്പെട്ട) മടിയന്മാരും, തടിയന്മാരും, മുടിയന്മാരും, കുടിയന്മാരുമായ ഒരു രണ്ടാംതരം സമുദായം മാത്രമായിരുന്നു. ഉദ്യോഗവശാൽ രാജ്യഭരണത്തിന്റെ വക്കിൽ പിടികിട്ടിയവർ മാത്രം മേലേക്കു പൊന്തിവന്നു. – ഇന്ന് അനവധി സ്ക്കൂളും കോളേജുമൊക്കെ ആ സമുദായത്തിനുണ്ടെങ്കിലും മറ്റു ചില സമുദായങ്ങളെപ്പോലെ വ്യവസായമോ തോട്ടക്കൃഷിയോ സാമ്പത്തികസ്ഥിതിയോ ഇല്ല.’

ഒടുവിൽ പറഞ്ഞ കാര്യങ്ങൾ 1982-ലെ നായരെ സംബന്ധിക്കുന്നതാണ്. അപ്പോൾ അതിനും നാലഞ്ചു ദശകങ്ങൾക്കു മുമ്പുള്ള അവരുടെ അവസ്ഥയോ !?” Unquote . Page 128, എൻ. എസ്. എസ് ചരിത്രം, രണ്ടാം വാള്യം. (The above quote is originally from – സ്മരണിക : തിരുവനന്തപുരം നായർ സമ്മേളനം-1982. ‘ഒരു പ്രബല സമുദായത്തിന്റെ പതനം’ എസ്. ഗുപ്തൻനായർ.)

കോൺഗ്രസ്സുകാരനായ, ന്യൂനപക്ഷ പ്രീണകനുമായ ശശിതരൂരിനെ കേരളപുത്രനെന്നും വിശ്വപൗരനെന്നും പ്രകീർത്തിയ്ക്കുന്ന എൻ.എസ്. എസ് ജന. സെക്രട്ടറി സുകുമാരൻ നായർ. 03 jan 2023-ൽ, മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. ഇവരിരുവരുടെയും ‘നായരത്വ’ത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട് !!!??

sasi tharoor -kerala puthran -viswapouran

പട്ടം താണുപിള്ള പറഞ്ഞത്

Sri Pattom Thanupillai
Sri Pattom Thanupillai

Quote : – “കൈവശ ഭൂമിയിൽ അദ്ധ്വാനിച്ചു കൃഷി ചെയ്യാതെ അലസതാവിലസിതമായി അലക്ഷ്യ ജീവിതം നയിക്കുന്ന കോട്ടയം ജില്ലയിലെ നായരെപ്പറ്റി പി. താണുപിള്ള പണ്ടു പറഞ്ഞ അഭിപ്രായം ഇതെഴുതുന്ന കാലത്തും (1992) ഒരളവോളം പ്രസക്തമാണെന്നതല്ലെ പരമാർത്ഥം ?

“കോട്ടയം ജില്ലയിൽ നല്ല കായികശക്തിയും ചൊടിയും അന്തസ്സായ നടപ്പുമുള്ള ഒരാളെ കണ്ടാൽ അയാൾ സുറിയാനിയോ ഈഴവനോ ആണെന്ന് നിങ്ങൾ വിചാരിച്ചാൽ അതു തെറ്റിപ്പോകാൻ ഏറെ വഴിയില്ല. നേരെ മറിച്ച് ക്ഷീണിച്ച ദേഹവും, വിളറിയ മുഖവും, വിരസമായ ഭാവവുമുള്ള ഒരാളെ കണ്ടാൽ അയാൾ നായരാണെന്നും ഏറെക്കുറെ ഊഹിക്കാം. കെട്ടുറപ്പുള്ള വേലിയും, ഒന്നാം തരം തെങ്ങും കണ്ടാൽ അത് സുറിയാനിയുടേയോ ഈഴവന്റെയോ ആണെന്നൂഹിച്ചു കൊള്ളണം. വേലിയും കൊലുമില്ലാത്ത, ആളും അന്വേഷണവുമില്ലാത്ത ഒരു പറമ്പു കണ്ടാൽ അതു നായരുടെ വകയാണെന്നും ഉറപ്പിക്കാം.” താണുപിള്ള ഇത് കോട്ടയം ജില്ലയിലേതാക്കി ചുരുക്കിക്കളഞ്ഞതെന്താണന്നറിഞ്ഞുകൂടാ. ഒരു കാലഘട്ടത്തിൽ ഏതാണ്ടെല്ലാ ജില്ലകളിലെയും നായന്മാരുടെ പൊതുസ്വഭാവം ഇതായിരുന്നുവെന്നതാണ് വാസ്തവം. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്ത ഇക്കാലഘട്ടത്തിൽപോലും അലസതയുടെ മുദ്ര നായരുടെ നെറ്റിയിൽ നിന്ന് നിശ്ശേഷം മാഞ്ഞുപോയിട്ടുമില്ല.” Unquote. Pages 127 & 128, എൻ. എസ്. എസ് ചരിത്രം, രണ്ടാം വാള്യം.

sasi tharoor speaking during mannam jayanthi-2023

ഡൽഹി നായർ മാത്രം അല്ലാത്ത, കേരളപുത്രനും, വിശ്വപൗരനുമായ ശ്രീമാൻ ശശി തരൂർ മന്നം ജയന്തിസമ്മേളനത്തിൽ പ്രസംഗിയ്ക്കുന്നു. 03 jan 2023-ൽ മാതൃഭൂമിയിൽ വന്ന വാർത്ത.

ചട്ടമ്പിസ്വാമികളുടെ ജീവചരിത്രഗ്രന്ഥത്തിലുള്ള പരാമർശം

ശ്രീ തീർത്ഥാപാദാശ്രമം, വാഴൂർ പ്രസിദ്ധീകരിച്ച ‘ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജീവിചരിത്രവും പ്രധാന കൃതികളും’ എന്ന ഗ്രന്ഥത്തിലെ പേജ് 60-ൽ, “നാരായവേരില്ലാതെ നില്ക്കുന്ന ഒരു സമുദായം” എന്നാണ് നായർസമുദായത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ചട്ടമ്പിസ്വാമികൾ തന്നെയാണ് നായർ സമുദായത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത് എന്നാണ് ഗ്രന്ഥം നല്കുന്ന സൂചന. ഇങ്ങിനെയുള്ള ഒരു സമുദായത്തെ ഉദ്ധരിയ്ക്കുവാനുള്ള യത്നം വിജയപ്രദമാകുമോ എന്ന കാര്യത്തിൽ സ്വാമികൾ സംശയിച്ചു എന്നും എടുത്തുപറഞ്ഞിട്ടുണ്ട്. ഈ സംശയം കാരണമാണ് നായർ സമുദായത്തിന്റെ നേതൃത്വസ്ഥാനം ചട്ടമ്പിസ്വാമികൾ നിരാകരിച്ചത് എന്നും പ്രസ്തുത ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് ഇതേ കാലഘട്ടത്തിൽ ശ്രീനാരായണഗുരു ഈഴവസമുദായത്തിന്റെ നേതൃത്വ സ്ഥാനം എറ്റെടുക്കുകയും ചെയ്തിരുന്നു.

chattambi swamy- book
ചട്ടമ്പി സ്വാമികൾ : ജീവചരിത്രവും പ്രധാന കൃതികളും. ഈ ഗ്രന്ഥത്തിന്റെ പേജ് 578-ൽ, സംഘപരിവാറിനെ അകാരണമായി വിമർശിച്ചിട്ടുണ്ട്.

Mannam Jayanthi Celebrations in Chennai -GNSS & TNSS

N. K . പ്രേമചന്ദ്രൻ എന്ന ‘വിശ്വപൗരൻ’ ചെന്നൈയിൽ GNSS-TNSS സംയുക്തമായി ചേർന്നു നടത്തിയ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നു. 03 Jan 2023-ൽ മാതൃഭൂമിയിൽ കൊടുത്ത വാർത്ത. കോലിടുന്നിടത്ത് എല്ലാം കൂടുന്ന ചെന്നൈയിലെ നായർ പ്രമാണിമാരാണ് ചുറ്റും കൂടി നില്ക്കുന്നത്. Thankfully they have mentioned this function as ‘ആഘോഷം’ instead of ‘സമ്മേളനം.’ ഈ ചിത്രത്തിൽ TNSS Gen Sec missing ആണ് !!!??


muslim appeasement
GNSS -TNSS സംഘടനകളുടെ അമരത്തുള്ളവർ മന്നത്തിന്റെയും നായർ സമുദായത്തിന്റെയും പേരിൽ “ആഘോഷങ്ങൾ” സംഘടിപ്പിയ്ക്കുമ്പോൾ, തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുഗുണമായി ക്ഷിണിയ്ക്കപ്പെടുന്ന മുഖ്യാതിഥിയാണ് മുസ്ലീം പ്രീണകനായ എം. പി, ശ്രീ എൻ. കെ പ്രേമചന്ദ്രൻ. ഇദ്ദേഹം കഴിഞ്ഞ കുറെ കൊല്ലങ്ങളായി ചെന്നൈയിലെ നായർ സംഘടനകളുടെ മുഖ്യാതിഥിയായി വരാറുണ്ട്.

സംഘടനാപരമായ ‘നായരത്വം’ !!

നായന്മാരോ ഇങ്ങിനെ !! ഇതിനുംപുറമെ സംഘടനാ നായരത്വം ഇല്ലാത്തവർ സമുദായ നേതൃത്വം ഏറ്റെടുത്താലോ !!?? എന്താണ് ഈ നായരത്വം !!??

നായരത്വത്തിനെക്കുറിച്ചുള്ള പരാമർശങ്ങൾ എൻ. എസ്. എസ് ചരിത്രം വാള്യം രണ്ടിൽ കാണാം. 1948 August 28, 29-ൽ ചേർന്ന പൊതുയോഗത്തിൽ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. അന്ന് ആ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത് എം. പി. മന്മഥൻ നായർ ആയിരുന്നു. അന്ന് അദ്ദേഹം എൻ. എസ്. എസ് ജനറൽ സെക്രട്ടറി ആയിരുന്നില്ല. എം.പി. മന്മഥൻ നായർ എൻ. എസ്. എസ് ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്നത് 26 September 1948 മുതൽ 10 Feb 1952 വരെയാണ് (Page 1116, എൻ. എസ്. എസ് ചരിത്രം വാള്യം 2). സെക്രട്ടറിയാകുന്നതിന് മുമ്പാണ് അദ്ദേഹം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്. മറുപടിയുടെ പറഞ്ഞവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു.

Quote : – “…. സർവ്വീസ് സൊസൈറ്റി സങ്കുചിതമായ സ്വഭാവം ഉപേക്ഷിച്ച് ദേശീയമായും, സർവ്വസമുദായസ്പർശിയായും ചിന്തിക്കണമെന്നും, ദേശീയതയ്ക്കുവേണ്ടി പ്രവർത്തിയ്ക്കുന്ന സൃഷ്ടിപര സംഘങ്ങളാകണം കരയോഗങ്ങളെന്നും, സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ സോഷ്യലിസമാവണം ലക്ഷ്യമെന്നും മന്മഥൻ ഉദ്ബോധിപ്പിച്ചു.

m p manmadhan -gen sec of nss

കരയോഗ പ്രവർത്തനം ആവശ്യത്തിലധികം ദേശീയമാകുന്നുവെന്ന് ഇതിനിടെ പരാതികൾ ഉയരാതിരുന്നില്ല. കരയോഗങ്ങൾ മനുഷ്യ സേവന സംഘങ്ങളായി രൂപാന്തരപ്പെടണമെന്നും മറ്റുമുള്ള മന്മഥന്റെ അഭിപ്രായങ്ങൾ പലർക്കും ദഹിച്ചില്ല. ‘അദ്ദേഹം ഒരു ദേശീയവാദിയായിപ്പോയി. കുറച്ചു കൂടി നായരത്വത്തോടുകൂടി പെരുമാറണമെന്നാണ് തന്റെ അഭ്യർത്ഥന’ എന്ന് പാലാ വി.ജി.നായരും, നമ്മുടെ ജന. സെക്രട്ടറി ലോകമേ തറവാടെന്നു കരുതി ഗാന്ധിജിയായി പ്രവർത്തിയ്ക്കുന്നു. നമുക്കു വേണ്ടി പ്രത്യേകം പ്രവർത്തിക്കാതിരിക്കുന്നതു കഷ്ടമാണ്, നഷ്ടമാണ്, എന്നു തലാപ്പിൽ അയ്യപ്പൻ പിള്ളയും 126 ചിങ്ങം 16,17 തീയതികളിലെ (1950 ആഗസ്റ്റ് 2,3) പൊതുയോഗത്തിൽ പ്രസ്താവിച്ചപ്പോൾ ആ അഭിപ്രായത്തോട് ഉള്ളു കൊണ്ടെങ്കിലും യോജിച്ചവർ കുറെ പേരുണ്ടായിരിക്കണം.

‘ഞാൻ ജനിച്ചത് നായർ വംശത്തിലാണ്. ഒരു തരത്തിലുള്ള വിഭാഗീയ ചിന്തയിലും ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും വംശത്തെ സ്നേഹിക്കുന്നു’ എന്നുള്ള മന്മഥന്റെ മറുപടിയും എല്ലാവരെയും തൃപ്തിപ്പെടുത്തിയില്ല.

1125 ചിങ്ങം 24-ൽ ചേർന്ന ഡയറക്ടർ ബോർഡ് (1949 സെപ്റ്റംബർ 9) അസുഖബാധിതനായി കിടപ്പിലായ കൊണ്ടൂർ കൃഷ്ണപിള്ളയ്ക്കു പകരം മന്മഥൻ നായരെ ജനറൽ സെക്രട്ടറിയായും, പി.എസ് ഗോപാലപിള്ളയ്ക്കു പകരം പനങ്ങാട്ടു കേശവനുണ്ണിത്താനെ ഖജാൻജിയായും തെരഞ്ഞെടുത്തു. ” Unquote , Pages 119 & 120, എൻ. എസ്. എസ് ചരിത്രം വാള്യം 2

1950-ലെ സംഭവങ്ങൾ വിശദമായി വീണ്ടും ഇതേ ഗ്രന്ഥത്തിലെ പേജ് 247 തൊട്ടുള്ള പേജുകളിൽ നല്കിയിട്ടുണ്ട്.

ജനറൽ സെക്രട്ടറി നായരാണോ !!??

Quote : – ” 1950 സെപ്റ്റംബർ 2,3 തീയതികളിൽ പെരുന്ന നായർ സമാജ മന്ദിരത്തിൽ സമ്മേളിച്ച എൻ. എസ്. എസ് പൊതുയോഗം പലതുകൊണ്ടും സംഭവബഹുലമായിരുന്നു. ജനറൽ സെക്രട്ടറി എം. പി. മന്മഥൻ നായർ സിനിമയിലഭിനയിക്കുന്നതിനേപ്പറ്റിയുള്ള പാലാ വി.ജി. നായരുടെ ചോദ്യത്തിന്, ഔദ്യോഗിക കാര്യങ്ങൾ ക്ക് ഭംഗമുണ്ടാകാത്തതരത്തിൽ അതനുവദിക്കപ്പെടേണ്ടതാണെന്ന് മന്മഥൻ മറുപടി പറഞ്ഞു. ജനറൽ സെക്രട്ടറി നായരോണോ എന്നുള്ള വി.ജി.നായരുടെ ചോദ്യം സഭയെ അമ്പരപ്പിച്ചിരിക്കാമെങ്കിലും മൻമഥൻ ഒട്ടും പതറിയില്ല. അദ്ദേഹം ജനനം കൊണ്ട് നായർ സമുദായാംഗമാണെങ്കിലും ജാതിഭേദങ്ങളൊന്നും അംഗീകരിക്കാത്ത ആളാണ്. മൻമഥൻ തിരിച്ചടിച്ചു.

മന്മഥനെയോർത്ത് വി.ജി.നായർ വീണ്ടും കുണ്ഠിതപ്പെട്ടു. “അദ്ദേഹം ഒരു ദേശീയവാദിയായിപ്പോയി ….കുറച്ചുകൂടി നായരത്വത്തോടെ പെരുമാറണമെന്നാണെന്റെ അഭ്യർത്ഥന.

“ഞാൻ ജനിച്ചത് നായർ വംശത്തിലാണ്. എങ്കിലും ഒരു തരത്തിലുള്ള വിഭാഗീയ ചിന്തയും ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും വംശത്തെ സ്നേഹിക്കുന്നു.” സമചിത്തത കൈവിടാതെ മന്മഥൻ മറുപടി പറഞ്ഞു.” Unquote, Page 247,എൻ. എസ്. എസ് ചരിത്രം വാള്യം 2

M P Manmadhan
M P Manmadhan. Photo courtesy, Manorama Online

നായരത്വം ഇല്ലാത്ത മന്മഥനെ ഒഴിവാക്കുന്നു.

Quote :- “ഒഴിവുവന്ന ബോർഡുമെമ്പറുന്മാരുടെ സ്ഥാനത്ത് പുതിയ ആളുകളുടെ ഔദ്യോഗിക പാനൽ പ്രചരിപ്പിച്ചതിൽ ജനറൽ സെക്രട്ടറി മന്മഥന്റെ പേരുണ്ടായിരുന്നില്ല. മന്മഥൻ ബോർഡംഗമല്ലാതാകുമ്പോൾ എൻ. എസ്. എസ് ഭരണഘടനാപ്രകാരം ജനറൽ സെക്രട്ടറിയല്ലാതാവുകയും ചെയ്യും. ഈ സംഭവവികാസം പ്രതിനിധ സഭാംഗങ്ങളിൽ മിക്കപേരെയും കുണ്ഠിതപ്പെടുത്തി.

സ്വന്തമായ ആശയാദർശങ്ങൾ വച്ചു പുലർത്തിയിരുന്നയാളെന്ന നിലയിലും സമുദായത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കാത്തയാളെന്നുള്ള നിലയിലും അദ്ദേഹത്തിന്റെ ‘നായരത്വ’വും ആദർശങ്ങളും പ്രതിനിധിസഭയിൽ പലപ്പോഴും വിമർശന വിധേയമായിട്ടുണ്ടെങ്കിലും സംഘടനയ്ക്കുവേണ്ടി അദ്ദേഹം അനുഷ്ഠിച്ച ത്യാഗവും സേവനവും എല്ലാവരുടെയും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഉൽപ്പന്നപ്പിരിവിന്റെ വിജയകരമായ നടത്തിപ്പും ഫലപ്രാപ്തിയും മന്മമഥന്റെ സംഘടനാപാടവത്തിന്റെ മകുടോദാഹരണമായിരുന്നു. മധുരമനോഹരമായ അദ്ദേഹത്തിന്റെ വാഗ്വിലാസത്താൽ ആകൃഷ്ടരാകാത്തവർ ആരുമുണ്ടായിരുന്നില്ലെന്നും പറയാം.

ഇതൊക്കെയായാലും ‘പ്രായോഗിക വേദാന്തി’ യായിരുന്ന മന്നത്തു പത്മനാഭന് മന്മഥന്റെ അപ്രായോഗികമായ ആദർശങ്ങളോടും അതിരു കവിഞ്ഞ വിശാലബുദ്ധിയോടും ഒരതിരിനപ്പുറം അടുക്കാൻ കഴിഞ്ഞിരുന്നില്ല. മന്മഥന്റെ രാഷ്ട്രീയാദർശനത്തിലുള്ള പിടി മുറുകിയ നിലപാടാണ് അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസത്തിനു കാരണമെന്നു പറഞ്ഞുകൊണ്ട് മന്നം വളരെ തന്ത്രപരമായിട്ടാണ് ഈ പ്രശ്നം കൈകാര്യം ചെയ്തത്. മന്മഥനെ ഒഴിവാക്കണം, എന്നാൽ അദ്ദേഹത്തോടു വളരെയേറെ സ്നേഹബഹുമാനങ്ങളുള്ള പ്രതിനിധിസഭാംഗങ്ങൾക്കിടയിൽ അതിന്റ പേരിൽ ഒരു ഭിന്നിപ്പുണ്ടാകാൻ പാടില്ലതാനും. “മന്മഥൻ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുപോകുന്നു എന്നുവച്ച് അദ്ദേഹം ഈ രംഗത്തുനിന്നു മാഞ്ഞു പോവുകയില്ല. സൊസൈറ്റിയുടെ എല്ലാ കാര്യങ്ങളിലും വേണ്ട പങ്കു നിർവ്വഹിക്കും” മന്നം സഭയ്ക്കുറപ്പു നല്കി. “

മന്നത്തിന്റെ ദേഷ്യം

Quote : – “എൻ. എസ്. എസ്സിനു രാഷ്ട്രീയമില്ല. എന്നാൽ ഡയറക്ടർ ബോർഡംഗങ്ങൾ രാഷ്ട്രീയമായി ഏകാഭിപ്രായക്കാരായിരിക്കണം എന്ന കളത്തിൽ വേലായുധൻ നായരുടെ പ്രമേയം ബോർഡ് അംഗീകരിച്ചതോടെ ഭിന്നാഭിപ്രായക്കുറിപ്പെഴുതിയ എനിക്ക് ബോർഡിൽ സ്ഥാനമില്ലാതെയായി.” മന്മഥൻ അനുസ്മരിക്കുന്നു. ഔദ്യോഗിക പാനലിൽ പേരില്ലായിരുന്നുവെങ്കിലും ഞാൻ ബോർഡംഗത്വത്തിനുവേണ്ടി മത്സരിക്കുമെന്നൊരു ശ്രുതി പരന്നു. ആരോ പറഞ്ഞുപരത്തിയതാകണം. മന്നത്തുപത്മനാഭന്റെ കാതുകളിൽ അതു ചെന്നുപെട്ടു. എന്നെ വിളിച്ച് ‘നിങ്ങൾ മത്സരിക്കാൻ ഭാവമുണ്ടോ ?’ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ഭാവപ്പകർച്ച വ്യക്തമായിരുന്നു. ‘ഞാൻ മത്സരിക്കാനുദ്ദേശിച്ചിട്ടില്ല’ എന്നു ഞാൻ മറുപടി പറഞ്ഞു.” Unquote, page 249-250, എൻ. എസ്. എസ്.ചരിത്രം വാള്യം 2 (സ്രോതസ്സ് : മന്മഥനുമായി അഭിമുഖം 22-01-1991)

എൻ. എസ് .എസ് ചരിത്ര ഗ്രന്ഥകാരനായ (വാള്യം 2) പ്രൊഫ. ഹരീന്ദ്രനാഥ് കുറപ്പ് ഈ പ്രതിസന്ധിയെക്കുറിച്ചുള്ള ഭാഗം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്. Quote :- “ചുഴികളിലും മലരികളിലും കൂടി സംഘടനാനൗകയെ നയിക്കാൻ ബാദ്ധ്യസ്ഥനായ അമരക്കാരന് ആദർശത്തിന്റെ നങ്കൂരമടിച്ചു കിടക്കാൻ കഴിഞ്ഞില്ലെന്നുവരാം. രക്തത്തിലലിഞ്ഞു ചേർന്നിട്ടുള്ള വിശാലവീക്ഷണത്തിന്റെയും മാനവ സ്നേഹത്തിന്റെയും ഒഴുക്കുചാലിൽ നിന്ന് തല്ക്കാലം കാര്യസാദ്ധ്യങ്ങൾക്കായി ഒഴിഞ്ഞുമാറാൻ തുഴച്ചിൽക്കാരൻ തയ്യാറായില്ലെന്നുവരാം. ഒരു പൊരുത്തക്കേടിൽ നിന്നുണ്ടായ പ്രതിസന്ധിയെ, ഏതായാലും മന്നം തികഞ്ഞ നയോപായ ചാതുരിയോടെ കൈകാര്യം ചെയ്യുകയും വിജയിക്കുകയും ചെയ്തു.” Unquote, Page 251, എൻ. എസ് .എസ് ചരിത്രം വാള്യം 2

ചുരുക്കിപ്പറഞ്ഞാൽ എം. പി. മന്മഥനെ, ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും, എൻ. എസ് .എസ് ബോർഡംഗത്വത്തിൽ നിന്നു പോലും മന്നം ഒഴിവാക്കി. ‘വിശ്വപൗരന്മാരെ’ അവരുടെ വഴിയ്ക്കു വിടുന്നതാണ് സമുദായ സംഘടനയ്ക്ക് നല്ലത്.

Conclusion

‘നായരത്വം’ എന്നാൽ നായന്മാരുടെ കെട്ട സ്വഭാവഗുണമെന്നും, സംഘടനാപരമായ ‘നായരത്വം’ എന്നാൽ നായർ സമുദായ സംഘടനാ നേതൃത്വസ്ഥാനങ്ങളും, ഭാരവാഹിത്വ സ്ഥാനങ്ങളും അലങ്കരിയ്ക്കുന്നവർ, സമുദായത്തിനും അതിന്റെ സംഘടനയ്ക്കും വേണ്ടി മാത്രം, അതായത് സമുദായത്തിനുവേണ്ടി exclusive ആയി ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ജീവിയ്ക്കുകയും ചെയ്യുന്നവരായിരിയ്ക്കണം എന്നുള്ളതാകുന്നു.

Visit naircommunity.in for detailed analysis of history

Unique Visitors : 2,615
Total Page Views : 4,644

Similar Posts

Leave a Reply

Your email address will not be published. Required fields are marked *