CMS മിഷനറി ആയിരുന്ന ഹെൻറിബേക്കർ ജൂനിയറെ മഹത്വവൽക്കരിയ്ക്കുവാൻ ശ്രമിയ്ക്കുന്ന ചില വാർത്തകൾ അടുത്തിയിട കാണുകയുണ്ടായി. രണ്ടു ദിവസങ്ങൾക്ക് മുൻപ് മലയാള മനോരമയിൽ വീണ്ടും അത്തരമൊരു വാർത്ത വായിയ്ക്കുവാനിടയായി. ഈ വീഡിയോയിൽ നല്കിയിരിക്കുന്ന വാർത്താക്കുറിപ്പുകളുടെ സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക. കേരളസമൂഹത്തിന്റെ മുമ്പാകെ CSI സഭ തങ്ങളുടെ മിഷനറിമാരെ വെള്ളപൂശാൻ ശ്രമിയ്ക്കുന്ന ഉദ്യമങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ആർപ്പൂക്കര എന്ന പ്രദേശത്താണ് കോട്ടയം മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. സി എം എസ് മിഷനറിമാരുടെ വിഹാര കേന്ദ്രമായിരുന്നു ആർപ്പൂക്കര.
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോഴേയ്ക്കും ആർപ്പൂക്കരയിലുള്ള ഈഴവ സമുദായത്തിലെയും പുലയ സമുദായത്തിലെയും ചിലരെ, മതം മാറ്റുവാൻ സി എം എസ് മിഷനറിമാർക്ക് സാധിച്ചു. രാജ്യദ്രോഹികളായ ഈ ക്രിസ്ത്യൻ മിഷനറിമാർക്ക്, പോട്ടസ്റ്റന്റ് ക്രിസ്ത്യൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിൻബലമുണ്ടായിരുന്നു എന്ന കാര്യം കേരളത്തിലെ ഹിന്ദുക്കൾ വിസ്മരിയ്ക്കരുത്. ബ്രിട്ടന്റെ കോളനി രൂപീകരണങ്ങളും, ഇതേത്തുടർന്ന് 1760-1780 കാലഘട്ടങ്ങളിൽ അവിടെ ഉണ്ടായ വ്യവസായ വിപ്ളവവും ക്രിസ്ത്യൻ മിഷനറിമാർക്ക് കരുത്തേകിയിരുന്നു എന്ന കാര്യവും നമ്മൾ പ്രത്യേകം ഓർക്കേണം.
ആവിയന്ത്രങ്ങളിൽ തുടങ്ങി, textile machinery-യിലേയ്ക്കും മറ്റ് പല യന്ത്രങ്ങളുടെ നിർമ്മിതിയിലേയ്ക്കും ഇംഗ്ലണ്ട് കാലെടുത്തുവച്ചു. ഇതിന്റെ ഭാഗമായി പ്രിന്റിങ്ങ് പ്രസ്സുകളും നിർമ്മിയ്ക്കാൻ തുടങ്ങി. 1440-50 കാലഘട്ടിത്തിലാണ് Johannes Gutenberg-എന്ന ജർമ്മൻകാരൻ പ്രിന്റിങ്ങ് പ്രസ്സിന്റെ പ്രാകൃത രൂപം നിർമ്മിച്ചതെങ്കിലും, അത് ഇംഗ്ലണ്ടിൽ വച്ചാണ് വ്യാവസായിക വിപ്ലവത്തോട് അനുബന്ധിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിയ്ക്കാൻ തുടങ്ങിയത്. മതപരിവർത്തന ലക്ഷ്യങ്ങൾക്ക് ഗുണകരമാകും വിധത്തിൽ, ഇംഗ്ലണ്ടിൽ നിർമ്മിച്ചിരുന്ന അച്ചടി യന്ത്രങ്ങൾക്കുള്ള മാർക്കറ്റ് ഇന്ത്യയിൽ തുറന്നു കൊടുത്തത് ക്രിസ്ത്യൻമിഷനറിമാരാണെന്ന് പറയാം. തദ്ദേശീയരെ ക്രിസ്തുമതത്തിലേയ്ക്ക് മാർഗ്ഗം കൂട്ടുന്നതിനായി, ക്രിസ്തുമത പ്രോപ്പഗാണ്ഡയ്ക്ക് ഉതകും വിധം മലയാളത്തിലുള്ള പ്രിന്റിംഗും എഴുത്തകളും മറ്റും അനിവാര്യമായി തീരുകയും, അവർ അത്തരം ജോലികളിൽ സ്വാഭാവികമായി ഏർപ്പെടുകയും ചെയ്തു. അല്ലാതെ ദേശസ്നേഹം കൊണ്ടോ, മലയാള ഭാഷയോടുള്ള പ്രേമം കൊണ്ടോ അല്ല അവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടത്. ഇതെല്ലാം കണക്കിലെടുത്താൽ കേരള സമൂഹ വിധ്വംസ്വകരായ ക്രിസ്ത്യൻ മിഷനറിമാരെ മഹത്വവൽക്കരിയ്ക്കാൻ ശ്രമിയ്ക്കുന്നത് വെറുതെ കണ്ടുനില്ക്കാനാവില്ല.ഇതിനെതിരെ ശബ്ദമുയർത്തുക തന്നെ വേണം. എന്തായാലും മലയാള ഭാഷ കണ്ടു പിടിച്ചത് ഇവന്മാർ അല്ലല്ലോ !!??
ഇനി പറയാൻ പോകുന്നതിന് ഇവിടെ രേഖാപരമായ തെളിവുകൾ നല്കിയിട്ടുണ്ട്. സ്ക്രീൻഷോട്ടുകൾ വീണ്ടും ശ്രദ്ധിയ്ക്കുക.
ആർപ്പൂക്കര, കോട്ടയം
1867-ൽ കോട്ടയം ആർപ്പൂക്കരയിലെ മതം മാറ്റപ്പെട്ട ചോകോന്മാർക്കും, പുലയന്മാർക്കും, പ്രത്യേകം പ്രത്യേകമായി രണ്ട് ഇടവകൾ ഉണ്ടായിരുന്നു. ചോകോന്മാരെയും പുലയന്മാരെയും മതം മാറ്റാനായി പരിശ്രമിച്ചവരിൽ പ്രധാനി ഹെൻറി ബേക്കർ ജൂനിയർ എന്ന മിഷനറിയായിരുന്നു. (1819-1878). അയാളുടെ കീഴിലാണ് ഈ ഇടവകകൾ പ്രവർത്തിച്ചിരുന്നത്. ഈ രണ്ട് ഇടവകകളെ തമ്മിൽ കൂട്ടിക്കലർത്താൻ അയാൾ ശ്രമിച്ചിരുന്നു. ഇതിൽ പുലയസഭയിലെ അംഗങ്ങളിൽ കുഴപ്പക്കാരയ വ്യക്തികൾ ഉണ്ടായിരുന്നു. കലഹോത്സുകരായ, കലഹപ്രിയരായ, ആക്രമിക സ്വഭാവമുള്ള, പെട്ടെന്ന് പ്രക്ഷുബ്ധരാകുന്ന ഈ പുലയന്മാരെ, ഹെൻറി ബേക്കർ ജൂനിയർ സമൂഹത്തിൽ തകരാറുണ്ടാക്കുവാൻ നിയോഗിച്ചിരുന്നു. ഹെൻറി ബേക്കർ ഈ വക പിന്നാക്കങ്ങളെ ഒരു കാര്യവുമില്ലാതെ നായർ, നമ്പുതിരി സമുദായാംഗങ്ങളെ അലോസരപ്പെടുത്തുവാൻ അവരുടെ അടുക്കലേയ്ക്ക് പറഞ്ഞുവിട്ട്, ഇപ്രകാരം സവർണ്ണ സമുദായ അംഗങ്ങളെ പ്രകോപിപ്പിച്ചിരുന്നു. പുലയന്മാരുടെ ഈ പ്രകോപനങ്ങൾ ചിലപ്പോൾ അടിപിടിയിൽ കലാശിച്ചിരുന്നു. ചില സന്ദർഭങ്ങളിൽ പുലയന്മാർക്ക് കണക്കിന് തല്ല് കിട്ടിയിരുന്നു. ചിലപ്പോൾ ലോക്കൽ അധികാരികളോട് പറഞ്ഞ് അവരെ ലോക്ക്-അപ്പിൽ ആക്കിയിരുന്നു. ഈ നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നത് ക്രിസ്ത്യൻ മിഷനറിമാരാണ്. അവരുടെ തിരക്കഥയും സംവിധാനവും പ്രകാരമാണ് ഇതെല്ലാം അരങ്ങേറിയിരുന്നത്. ഉടൻ തന്നെ ക്രിസ്തുമതവിശ്വാസത്തിന്റെ പേരിലാണ് ഈ പുലയന്മാരെ പീഢിപ്പിയ്ക്കുന്നത് എന്ന് ഹെൻറി ബേക്കർ ഉൾപ്പെടുന്ന പ്രോട്ടസ്റ്റൻറ് ക്രിസ്ത്യൻ മിഷനറി സംഘം, ഉന്നത അധികാരികളോട് പരാതിപ്പെട്ടിരുന്നു. തിരുവിതാംകൂറും കൊച്ചിയും അടങ്ങുന്ന കേരളത്തിൽ അങ്ങോളമിങ്ങോളം ഇത് മിഷനറിമാരുടെ സ്ഥിരം പരിപാടിയായിരുന്നു. ഈ കാലഘട്ടത്തിൽ തിരുവിതാംകൂർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നെന്ന കാര്യം നാം മറക്കരുത്. ഇവിടെ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത് ഈ ഹീന കൃത്യത്തിൽ ഏർപ്പെട്ടിരുന്ന മിഷനറി ഹെൻറി ബേക്കർ തന്നെയാണ്. മറ്റൊരു സിഎംഎസ്സ് മിഷനറിയായ W S Hunt-രചിച്ച പുസ്തകത്തിൽ ബേക്കർ പറഞ്ഞ വാചകങ്ങളെ അതേപടി ഉദ്ധരിച്ചിട്ടുണ്ടു്. ഇവിടെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
പി ശങ്കുണ്ണി മേനോൻ രചിച്ച, 1878-ൽ പ്രസിദ്ധീകരിച്ച History of Travancore from the Earliest Times എന്ന ഗ്രന്ഥത്തിലും ക്രിസ്ത്യൻ മിഷനറിമാരുടെ വിധ്വംസക പ്രവർത്തികളെക്കുറിച്ച് വ്യക്തമായ പരാമർശമുണ്ട്. ആ പുസ്തകത്തിലെ 506, 507 മുതലായ പേജുകൾ കാണുക.
നാട്ടുനടപ്പുകൾ, നാട്ടുമര്യാദകൾ
ഒരു ദേശത്തെ നാട്ടുനടപ്പുകൾ ലംഘിയ്ക്കാൻ ശ്രമിയ്ക്കുന്നത് വിധ്വംസകമായ പ്രവൃത്തിയാണ്. മറ്റൊരു സംസ്കാരം പിന്തുടരുന്ന ഏത് സമൂഹത്തിന്റെയും, നാട്ടുനടപ്പുകളെയും ആചാരങ്ങളെയും മാനിയ്ക്കാതെ അവ അട്ടിമറിയ്ക്കാൻ ശ്രമിയ്ക്കുന്ന പ്രവർത്തനങ്ങൾ, ആധുനിക കാലത്ത് ഭീകരപ്രവർത്തനം എന്നു പറയുന്നതിന്റെ ഒരു വകഭേദമാണ്. കേരളത്തിൽ എത്തിയ ക്രിസ്ത്യൻ മിഷനറിമാർ ഭീകരപ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്. ഈ ഭീകരപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ പുലയ-അടിമത്വം ഉണ്ടെന്ന കള്ള പ്രചാരണത്തിൽ ഈ ക്രിസ്ത്യൻ മിഷനറിമാർ ഏർപ്പെട്ടു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഔദ്യോഗിക റിപ്പോർട്ടുകളുടെയും, ജസ്യൂട്ട് മിഷനറിയായ അബേ ഡുബോയിയുടെ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെയും പിൻബലത്തോടെ, വൈദേശിക അധിനിവേശങ്ങൾക്ക് മുൻപ് കേരളത്തിൽ എന്നല്ല, ഭാരതത്തിൽ പോലും അടിമത്വ-വ്യവസ്ഥിതി ഇല്ലായിരുന്നു എന്ന് നിഷ്പ്രയാസം തെളിയിക്കാൻ കഴിയും. ഭാരതീയ സനതാന സംസ്കാരത്തിൻ കീഴിൽ ഉല്പാദനമേഖലയിലോ മറ്റിടങ്ങളിലോ അടിമത്വം ദർശിക്കുവാൻ സാധിക്കില്ല. ചരിത്രപരമായ രേഖകൾ ഹിന്ദുക്കൾക്ക് അനുകൂലമായിട്ടും, കേരളത്തിൽ അടിമത്വ വ്യവസ്ഥിതി അതിപ്രാചീന കാലം തൊട്ട് നിലനിന്നിരുന്നു, എന്ന തെറ്റിദ്ധാരണ പരത്തുവാൻ കള്ള പാതിരിമാർക്ക് സാധിച്ചു.
കേരളീയ സമൂഹത്തിൽ ധാർഷ്ട്യത്തിന്റെയും, അച്ചടക്കരാഹിത്യത്തിന്റെയും, സത്യത്തിന് നിരക്കാത്തതായ നിഷേധാത്മകമായ നിലപാടുകളുടെയും, സജ്ജനനിന്ദയുടെയും, അധാർമ്മികമായ വിലപേശലുകളുടേയും, വിദ്യാഭാസ-ആരോഗ്യ രംഗത്തെ കച്ചവടങ്ങളുടെയും, ഇപ്രകാരമുള്ള അധാർമ്മികതകളുടെ വിത്തുപാകിയത് ക്രിസ്ത്യൻ മിഷനറിമാരാണ്. ഉദാത്തമായ ഭാരതീയ സാമൂഹ്യ മൂല്യങ്ങൾ ഇപ്രകാരം അട്ടിമറിയ്ക്കപ്പെട്ടു. കേരളത്തിൽ സനാനത മൂല്യങ്ങൾക്ക് ക്ഷതമേൽപ്പിച്ച് അവയെ പിഴുതെറിയാനാണ് മിഷനറിമാർ ശ്രമിച്ചത്. പക്ഷെ അവന്മാർ ഇക്കാര്യത്തിൽ പൂർണ്ണമായി വിജയിച്ചില്ല എന്നു പറഞ്ഞുകൊണ്ട്, ചുരുക്കുന്നു.
ജയ് ഭാരത് മാതാ
ഈ ലേഖനത്തിന്റെ ആധാരം ചരിത്രപരമായ രേഖകളാണ്. അത് ഇവിടെ നല്കിയിട്ടുള്ള വീഡിയോയിൽ വ്യക്തമായി കാണാം.
