കോൺഗ്രസ്സ് പാർട്ടിയിലെയും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും, എന്തിന് ബിജെപിയിലെയും ഹിന്ദു നാമധാരികളായ നേതാക്കന്മാർ മിഷനറിമാരെ മഹത്വവൽക്കരിക്കുന്നത് കാണാറുണ്ട്. ഇവിടെ നല്കിയിരിയ്ക്കുന്ന ന്യൂസ് റിപ്പോർട്ടുകൾ കാണുക. സനാതന ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള സ്വന്തം പൈതൃകത്തിൽ, ആത്മവിശ്വാസമില്ലാത്തവരും, ക്രിസ്ത്യൻ മിഷനറിമാരുടെ ചിന്തകളും പ്രവർത്തികളും എന്തെന്നറിയാൻ ശ്രമിയ്ക്കാതെ അവരെക്കുറിച്ച് പ്രസംഗിയ്ക്കാൻ ഒരുമ്പെടുന്ന വിവരദോഷികളും മാത്രമേ അവരെ മഹത്വവൽക്കരിയ്ക്കാൻ ശ്രമിയ്ക്കുകയുള്ളൂ.
കാരണം കേരളത്തിൽ സാമൂഹ്യമായ കുത്തിത്തിരുപ്പ് തുടങ്ങിവച്ചത് ക്രിസ്തൻ മിഷനറിമാരാണ്. പ്രത്യേകിച്ച് പ്രോട്ടസ്റ്റന്റെ ക്രിസ്ത്യൻ മിഷനറിമാർ. സവർണ്ണരും പുലയരും തമ്മലുണ്ടായിരുന്ന organic relationship ഉടച്ചത് മിഷനറിമാരാണ്. സവർണ്ണർ തങ്ങളുടെ ഏഴയലത്തു പോലും വൈദേശിക ക്രിസ്ത്യൻ മിഷനറിമാരെ അടുപ്പിച്ചിരുന്നില്ല. അതിനാൽ കുരിശു കൃഷിക്കായി അവർ പുലയക്കുടിലുകൾ തേടിച്ചെല്ലകയും, പുലയന്മാർ സവർണ്ണരുടെ അടിമകളാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇപ്രകാരം പുലയസമുദായാംഗങ്ങളിൽ സവർണ്ണർക്കെതിരെയുള്ള വൈരം സൃഷ്ടിച്ച് ജ്വലിപ്പിച്ചെടുത്തത് ക്രിസ്ത്യൻ മിഷനറിമാരാണ്. ഇങ്ങിനെയുള്ള തീർത്തും ഹീനമായ മാർഗ്ഗങ്ങളിലൂടെയാണ് പുലയന്മാരുടെയും മറ്റ് വിഭാഗങ്ങളുടെയും മേൽ ക്രിസ്ത്യൻ മതം അടിച്ചേൽപ്പിച്ചത്.
മുഹമ്മദ്ദീയ-ക്രിസ്ത്യൻ രാഷ്ട്രീയ അധികാരവും സ്വാധീനവും ഭാരതത്തിൽ പ്രകടമാകുന്നതിന് മുൻപ് ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നു എന്ന് തീർത്ത് പറയുവാൻ സാധിക്കും. Megasthenes-ന്റെ ഇൻഡിക്കയിൽ ഭാരതത്തിൽ അടമിത്വ വ്യവസ്ഥ ഇല്ലെന്നു് വ്യക്തമായും പറഞ്ഞിട്ടുണ്ട്. 302 BCE കാലഘട്ടത്തിലുള്ളതാണ് ഈ ചരിത്രഗ്രന്ഥം. ഈ വിഷയത്തെ സംബന്ധിച്ച് ഈ പുസ്തകത്തിൽ നിന്നുള്ള പ്രസക്തമായ ഭാഗങ്ങളുടെ സ്ക്രീൻഷോട്ട് ഇവിടെ നല്കിയിട്ടുണ്ട്. ചരിത്രപരമായ അനേകം ഈസ്റ്റ് ഇന്ത്യ കമ്പനി രേഖകൾ ഇന്ന് ഇന്റെർ നെറ്റിൽ ലഭ്യമാണ്. അതിൽ നിന്നും ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നു എന്ന് വീണ്ടും വ്യക്തമാകുന്നു. ഭാരതത്തിൽ ഇല്ലാതിരുന്ന അടിമത്വം കേരളത്തിൽ മാത്രമായിട്ട് ഉണ്ടാകുന്നത് എങ്ങിനെ !!?? അടിമത്വ വ്യവസ്ഥിതിയിലോ അടിമക്കച്ചവടത്തിലോ സവർണ്ണർ ഏർപ്പെട്ടിരുന്നില്ലെന്ന് ഈ രേഖകളിൽ നിന്നെല്ലാം മനസ്സിലാക്കാം. ഹിന്ദു ധാർമ്മിക ഗ്രന്ഥങ്ങളിലോ നിയമ ഗ്രന്ഥങ്ങളിലോ അടിമത്വ വ്യവസ്ഥിതി കാണുവാൻ സാധിക്കില്ല. പക്ഷെ ബൈബിളിലും ഖുറാനിലും അടിമത്വ വ്യവസ്ഥിതിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. അതിനെതിരെ ആ ഗ്രന്ഥങ്ങൾ ശബ്ദിച്ചിട്ടുമില്ല. ഹിന്ദു നിയമ ഗ്രന്ഥങ്ങളിൽ കാണുന്ന ദാസൻ എന്ന വാക്ക് വളച്ചൊടിച്ച് slave എന്നാക്കിയാണ് ഹിന്ദു വിദ്വേഷികളായ ചരിത്രകാരന്മാർ ലോകരെ തെറ്റിദ്ധരിപ്പിക്കുന്നത്.
കേരളത്തിൽ അടിമക്കച്ചവടം ഉച്ചസ്ഥായിയിൽ എത്തിയത് ഡച്ചുകാരുടെ വരവോടെയാണ്. അതിൽ ഏർപ്പെട്ടരുന്നത് മുഹമ്മദ്ദീയരും, സിറിയൻ ക്രിസ്ത്യാനികളുമാണ്. ഹിന്ദുക്കളായിരുന്ന പുലയരോട് സിറിയൻ ക്രിസ്ത്യാനികൾക്കോ, മുഹമ്മദ്ദീയർക്കോ ഒട്ടും അനുഭാവം ഇല്ലായിരുന്നു. അതിനാൽ ബന്ദികളാക്കി കേരളത്തിൽ അഞ്ചരക്കണ്ടി പോലുള്ള എസ്റ്റേറ്റുകളിലേയ്ക്കും വിദേശത്തേയ്ക്കും അവരെ കയറ്റിയച്ചിരുന്നു.
സ്വതവേ ഇടതുപക്ഷ ചരിത്രകാരന്മാർ സനാതന ധർമ്മ വിദ്വേഷികളാണ്. അതായത് ഹിന്ദുക്കളുടെ ശത്രപക്ഷത്തുള്ളവരാണ്. അതിലൊരാളായ R S Sharma-യുടെ ഒരു പോപ്പുലർ പുസ്തകമാണ് India’s Ancient Past എന്നത്. ഇത് പ്രസിദ്ധീകരിച്ചത് Oxford University Press ആണ്. ഇത് മലയാളത്തിലേയ്ക്ക് പ്രാചീന ഇന്ത്യ എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡി.സി. ബുക്സാണ് പ്രസാധകർ. ഇംഗ്ലീഷ് പുസ്തകത്തിലെ പേജ് 308-ലും മലയാള വിവർത്തനത്തിലെ പേജ് 325- ലും നല്കിയിട്ടുള്ള ഖണ്ഡികകൾ വായിച്ചാൽ, സനാതന ധർമ്മ സംസ്കാരത്തിൽ അടമത്വ വ്യവസ്ഥയ്ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാണ്. ഭഗവദ് ഗീതയിലെ സ്വ ധർമ്മ -പരധർമ്മങ്ങളാണ് ഇതിന് ആധാരമായി പുസ്തകരചയിതാവ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഭാരതത്തിലെ തൊഴിലിടങ്ങളിൽ ഒന്നും തന്നെ സാധാരണയായി ഒരു തരത്തിലുള്ള നിർബന്ധത്തിനോ ബലപ്രയോഗത്തിനോ ഇടം ഇല്ലായിരുന്നു എന്നാണ് ആർ. എസ്. ശർമ്മ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദുക്കളുടെ ശത്രുവായ ഒരു ഇടതുപക്ഷ ചരിത്രകാരൻ ഇത് വ്യക്തമാക്കുന്നത് നമ്മൾ ശ്രദ്ധിയ്ക്കേണ്ടതുണ്ട്.
മെഗാസ്തനീസിന്റെ ഇൻഡിക്ക, ബ്രിട്ടീഷ് പാർലമെന്ററി പേപ്പർസ്, ഇടതുപക്ഷ ചരിത്രകാരനായ ആർ. എസ് .ശർമ്മയുടെ ചരിത്രപുസ്തകം, ഈ രേഖകൾ എല്ലാം തന്നെ ഐക്യകണ്ഠേന പറയുന്നത് ഭാരതത്തിലെ ഹിന്ദുക്കൾ അടമത്വവ്യവസ്ഥിതി നടപ്പാക്കിയിരുന്നില്ലെന്നാണ്. അതായത്, ഈ വിധത്തിലുള്ള ചരിത്ര രേഖകളിൽ നിന്നും മുഹമ്മദ്ദീയരും, തുടർന്ന് ക്രിസ്ത്യാനികളും ഭരണരംഗത്ത് പിടിമുറുക്കുന്നത് വരെ ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഇല്ലാതിരുന്നു എന്ന് വ്യക്തമാണ്. ഇതിൽ നിന്നും ഈ വൈദേശിക മതക്കാരാണ് ഭാരതത്തിലെ ഹിന്ദുക്കളെ അടിമകളാക്കിയതെന്ന് തെളിയുന്നു.
പറഞ്ഞുവരുന്നത് അടിമ വ്യവസ്ഥിതി ഇല്ലാതിരുന്ന കേരളത്തിൽ അതുണ്ടെന്ന് പറഞ്ഞ് സമൂഹത്തെ ഭിന്നിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരാണ്.
കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ലോകത്ത് ക്രമേണ ഉണ്ടാകും. മിഷനറിമാർ ഭാരതത്തിൽ കാല് കുത്തുന്നതിനും മുൻപേ, അവനവന്റെ വാസനയ്ക്ക് അനുസരണമായി വ്യക്തികൾക്ക് വിദ്യാഭ്യാസം സാദ്ധ്യമായിരുന്നു. . മിഷനറിമാരാണ് കേരളത്തിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ വളർച്ച സാദ്ധ്യമാക്കിയത് എന്നൊക്കെ അവകാശവാദം ഉന്നയിക്കാമെന്നേ ഉള്ളൂ. അവരില്ലായിരുന്നെങ്കിലും കാലഗതിയ്ക്കനുസരിച്ച് ഇങ്ങിനെയൊക്കെ ഈ മേഖല ഉരുത്തിരിഞ്ഞു വന്നേനേം. ഗാന്ധിയും നെഹുറുവും ഇല്ലാതിരുന്ന രാജ്യങ്ങളുടെ വിഭജനം കൂടാതെ തന്നെ അവർക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് നാം മറക്കരുത്.
കൃതഞ്ജത മനുഷ്യർക്കു വേണ്ടുന്ന ഒരു ഗുണമാണ്. പക്ഷെ അത് വകതിരിവോടുകൂടിയാവണം പ്രകടിപ്പിയ്ക്കേണ്ടത്. ഹിന്ദുമതത്തെയും ഹിന്ദുക്കളെയും അപമാനിയ്ക്കുകയും കേരേള സമൂഹത്തിൽ ഛിദ്രം ഉണ്ടാക്കുകയും ചെയ്ത മിഷനറിമാരോട് കൃതജ്ഞത പ്രകടിപ്പിയ്ക്കേണ്ടതില്ല എന്നതിൽ തർക്കമില്ല. ചിന്തിച്ചാൽ ഇവർ കേരളത്തിലെ പുലയന്മാരെ കൃതഘ്നനരാക്കുകയാണ് ചെയ്തത്.
ചട്ടമ്പിസ്വാമിയുടെ ആദ്യ രചനയായ ക്രിസ്തുമതച്ഛേദനത്തിൽ മിഷനറിമാർക്കെതിരെ ആഞ്ഞടിയ്ക്കണം എന്ന് ആ പുസ്തകത്തിന്റെ മുഖവുരയിൽ അദ്ദേഹം ഹിന്ദുക്കളോട് ആവശ്യപ്പെടുന്നുണ്ട്. സ്വാമിജിയുടെ ഈ ഉപദേശം കേരളത്തിലെ ഹിന്ദുക്കൾ നെഞ്ചിലേറ്റിയിരുന്നെങ്കിൽ, ഒരു ഹിന്ദു പോലും മിഷനറിമാരെ മഹത്വവൽക്കരിയ്ക്കുവാൻ തുനിയുകയില്ല.
ജയ് ഭാരത് മാതാ…..
