mannam against manorama

മന്നം കേരളത്തിലെ വർഗ്ഗീയതയെക്കുറിച്ച് പരസ്യമായും പച്ചയായും പറഞ്ഞിട്ടുണ്ട്. കേരളീയ സമൂഹത്തിൽ വർഗ്ഗീയത പരത്തുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്ന മലയാള മനോരമയെക്കുറിച്ച് എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്.

mannam speeches

Quote മന്നം :- “സമുദായ വൈരം നാട്ടിൽ പരത്തുന്നതിൽ അദ്വിതീയ സ്ഥാനം സ്വായത്തമാക്കീട്ടുള്ള മനോരമ, നായർ സംഹാരശ്രമം ഒരാദർശമെന്നപോലെ സ്വീകരിച്ചിട്ട് കാലം കുറെയായി. അതിനു ശേഷിയുള്ളവരെന്നും വിശ്വസിക്കുന്നവരെ വളർത്തുകയും വാഴിക്കുകയും ചെയ്യുന്നത്, മനോരമയുടെ പുരോഹിതവര്യനായ പാത്രിയർക്കീസിനെ ധിക്കരിക്കുന്നതിലും കവിഞ്ഞ് നിഷ്ഠയോടുകൂടി നടത്തേണ്ട ഒരു മാതകാര്യമായി അവർ കരുതീട്ടുള്ളതാണ്. മനോരമയുടെ ദൃഷ്ടിയിൽ ഈ വിഷയത്തിൽ ഒരു നവാവതാരമായി (നവ അവതാരം) കരുതപ്പെടുന്ന മി. ടി. എം. വറുഗീസിനെ വാനോളം പുകഴ്ത്തുന്നതിൽ അത്ഭുതപ്പെടാനില്ല. എതിർ സ്ഥാനാർത്ഥിയായ മി. കുമാറിന്റെ ലഘുചിത്രം വരയ്ക്കുന്നതും സഹിക്കാവുന്നതാണ്. മി.കുമാറിന്റെ സത്യസന്ധതയും മനുഷ്യസ്നേഹവും പൊതുജനസേവാ ചതുരതയും ബുദ്ധിയും പഠിപ്പും പ്രഗൽഭതയും ഒന്നുംതന്നെ നിയമ നിർമ്മാണസഭാ മെംബറാകാനുള്ള അവകാശവും യോഗ്യതയുമായി മനോരമ കരുതുന്നില്ലെങ്കിൽ അതിനവരെ കുറ്റം പറഞ്ഞുകൂടാ. അവരവരുടെ ആദർശ പുരുഷന്മാരെ ചൂണ്ടിക്കാണിക്കുന്നതും പുകഴ്ത്തുന്നതുമാണു ധർമ്മം.

വ്യാജപ്രസ്താവനയുടെ കുത്തക മനോരമ ഏറ്റെടുത്തിട്ടു കുറേ നാളായെങ്കിലും ഏതു കളവും നഗ്നമായി പറയുന്നത് ഒരു തൊഴിലായി സ്വീകരിക്കുന്നത് ആപൽക്കരമാണെന്നെങ്കിലും ധരിക്കേണ്ടതാണ്. മി.കുമാർ സ്ഥാനാർത്ഥിയായി സ്വന്തനിലയിൽ രംഗപ്രവേശം ചെയ്തു എന്നു മുഖപ്രസംഗം എഴുതാൻ മനോരമയ്ക്കല്ലാതെ മറ്റാർക്കും സാധിക്കയില്ല. സത്യത്തെയും പത്രധർമ്മത്തെയും ഇങ്ങനെ വ്യഭിചരിപ്പിക്കാമോ ? ഒരാളെ ഒരു സ്ഥാനാർത്ഥിയായി നിർത്താൻ ആർക്കാണ് അവകാശം. ആ നിയോജകമണ്ഡലക്കാർക്കാണ്. അവരാണ് മി.കുമാർജിയെ നിറുത്തിയത്. അല്ലാതെ മി.ടി.എം വറുഗീസിനെപ്പോലെ നിയോജക മണ്ഡലത്തെ ധിക്കരിച്ച്, മനോരമയുടെയും സംയുക്തരാഷ്ട്രത്തിന്റെയും കൂട്ടുപിടിച്ചുകൊണ്ട് കയറി നിന്ന ആളല്ല മി.കുമാർജി എന്നു മനോരമ മനസ്സിലാക്കേണ്ടതാണ്.

മനോരമ പറയുന്നതുപോലെ മി. കുമാർജി നായരുടെ പ്രാതിനിധ്യം വഹിച്ചല്ല ഇവിടെ നില്ക്കുന്നത്. ആരെങ്ങനെ നിന്നാലും മി.കുമാർജി ഒരു കാലത്തും അങ്ങനെ നിൽക്കയില്ലെന്നുള്ളത് മനുഷ്യസമുദായത്തെ സ്നേഹിക്കയും അവർക്കുവേണ്ടി ജീവിതം അർപ്പിക്കയും ചെയ്തിട്ടുള്ള അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം അറിയാം. എന്നാൽ മി.റ്റി.എം. വറുഗീസ് മുപ്പിരി പ്രാതിനിധ്യം എത്രതന്നെ ഏറ്റെടുത്താലും സംയുക്തരാഷ്ട്രത്തിന്റെ നേതാവെന്നു പ്രഖ്യാപനം ചെയ്താലും അദ്ദേഹം വെറും ക്രിസ്ത്യൻ പ്രതിനിധി മാത്രമാണെന്ന് അദ്ദേഹത്തിന്റെ നാളിതുവരെയുള്ള ജീവിതവും പ്രവൃത്തിയും തെളിയിച്ചിട്ടുണ്ട്. സൂര്യപ്രകാശം പോലെ തെളിഞ്ഞു നിൽക്കുന്ന ഈ പരമാർത്ഥത്തെ മറയ്ക്കാൻ മനോരമ വിശറിക്കും സാദ്ധ്യമല്ല.

പത്തനംതിട്ട നിയോജകമണ്ഡലത്തിൽ ഒരു വിശേഷവും കൂടി കാണുന്നു. മി.കുമാർജിയുടെ ജാതിരഹിതമായ മനുഷ്യസേവാഫലമായി ഏതാനും ക്രിസ്ത്യാനികൾ അദ്ദേഹത്തിനുവേണ്ടി വോട്ടു ചെയ്യാനും പ്രവർത്തനം നടത്താനും തയ്യാറായി മുമ്പോട്ടു വന്നിട്ടുണ്ട്. ഇന്നലെ ഇലന്തൂർ കൂടിയ ഒരു യോഗത്തിലെ അദ്ധ്യക്ഷൻ മാന്യനായ മി. എബ്രഹാം ആയിരുന്നു. മറ്റൊരു മാന്യനായ നൈനാനാണ് മി.കുമാറിനു വോട്ടുചെയ്യണമെന്ന് പ്രസംഗിച്ചത്. മി. എബ്രഹാം അദ്ധ്യക്ഷനാകരുതെന്ന് അറുപതു ക്രിസ്ത്യാനികൾ കൂടി കൊടുത്ത നോട്ടീസിനെ അവഗണിച്ച് ധർമ്മബോധത്തോടുകൂടി വന്ന അദ്ദേഹത്തെയും കൂട്ടുകാരെയും മറിക്കാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കാത്തതുകൊണ്ടാണ് ഈ പരമാർത്ഥം ഈ അവസരത്തിൽ തുറന്നെഴുതുന്നത്. അതിനാൽ മി. കുമാർജി തനിയെ നിന്നവനല്ലെന്നും ഒരു ജാതിയുടെ പ്രാതിനിധ്യത്തിൽ നിൽക്കുന്നവനല്ലെന്നും മനസ്സുണ്ടെങ്കിൽ ഗ്രഹിക്കേണ്ടതാണ്.

ക്രൈസ്തവ ഉദ്യോഗസ്ഥന്മാരെപ്പറ്റി ഞാൻ ‘പച്ചപ്പൊളി’ പറഞ്ഞതിൽ മനോരമയ്ക്കു വ്യസനമുണ്ട്. നേരു തെളിവോടുകൂടി പറഞ്ഞാൽ അതു മനോരമയുടെ ദൃഷ്ടിയിൽ പച്ചപ്പൊളിയാണ്. അങ്ങനെ വരാനേ ന്യായമുള്ളു, പകലിനെ രാത്രിയാക്കുന്ന മനോരമയ്ക്ക് നേരിനെ കള്ളമായി കാണാനേ സാധിക്കയുള്ളു. മനോരമ മി. ടി. എം.വറുഗീസിന്റെ തെരഞ്ഞെടുപ്പു പത്രികയായി പരിണമിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ മനോരമയുടെ പ്രസ്താവനയ്ക്കുള്ള വില അത്ര മാത്രമേ ഉള്ളൂ എന്നു ധരിക്കാത്തവർ ചുരുങ്ങും. പത്തനംതിട്ട നിയോജകന്മാർക്ക്, പ്രലോഭനങ്ങളിലും പ്രേരണകളിലും നിർബന്ധങ്ങളിലും നിന്നു കരകേറി മനഃസാക്ഷിക്കനുസരിച്ചു വോട്ടു ചെയ്യാൻ കഴിയുമെങ്കിൽ മി.കുമാർജിക്ക് വിജയം സ്വായത്തമാണ്. സത്യവും നീതിയും പുലരുമെന്നുള്ള വിശ്വാസത്തോടുകൂടി ശാന്തമായി പ്രവർത്തനം നടത്തുന്ന മി. കുമാർജി മറ്റ് സ്ഥാനാർത്ഥികൾക്ക് ഒരു മാതൃകയാണെന്നുപോലും പറയുന്നതിൽ തെറ്റില്ല.

മനോരമയും മി. കെ. എം. വറുഗീസും ഇതുകൊണ്ടു തൃപ്തിപ്പെട്ട് എന്നെ എന്റെ ജോലിക്കു വിട്ടയയ്ക്കുമെന്നു വിശ്വസിക്കുന്നു.” Unquote. മന്നത്തു പദ്മനാഭന്റെ പ്രസംഗങ്ങൾ, പേജുകൾ 377-378, (1937-ലെ പത്തനംതിട്ട തിരഞ്ഞടുപ്പോടനുബന്ധിച്ച് ശ്രീ കെ.എം. വറുഗീസിനു മറുപടിയായി എഴുതി പ്രസിദ്ധീകരിച്ച ലേഖനം.)

autobiography mannam

മുപ്പിരി എന്ന വർഗ്ഗീയ കൂട്ടായ്മയെക്കുറിച്ച് മന്നം പറഞ്ഞത് ……

ഹിന്ദു ഐക്യം പറഞ്ഞ് നടക്കുന്ന കേരളത്തിലെ നായന്മാർ ചരിത്ര സംഭവങ്ങളെ വിലയിരുത്തിയിട്ട് വേണം നിലാപടുകൾ സ്വീകരിയ്ക്കുവാൻ. ഒരു ഹിന്ദുജാതിയ്ക്കും മറ്റൊരു ജാതിയെ പൂർണ്ണമായി വിശ്വസിയ്ക്കാനാവില്ലെന്നുള്ളതാണ് കേരള ചരിത്രം നല്കുന്ന പാഠം. പ്രത്യേകിച്ച് നായന്മാർ നായന്മാരേക്കാൾ സംഘടിതരായ ഈഴവരെ ഒരിക്കലും വിശ്വസിയ്ക്കരുത്. ആത്യന്തികമായി രാഷ്ട്രീയം എന്ന് പറയുന്നത് വെള്ളപൂശിയ വർഗ്ഗീയതയാണ്.

Quote മന്നം :- ” ടി.കെ മാധവന്റെ  മരണത്തോടുകൂടി  ക്ഷേത്രപ്രവേശന പ്രക്ഷോഭണത്തിന്റെ  ചൂടു കുറഞ്ഞു  എന്നു പറയുന്നതിൽ തെറ്റില്ല. ക്രമേണ അത് സമയം പോലെ നടത്തുന്ന ഒരു പ്രക്ഷോഭണമായിത്തീർന്നു.  ഈഴവ സമുദായ പ്രമാണികൾക്ക്  ഈ സമുദായ പരിഷ്ക്കരണത്തേക്കാൾ കാര്യമായി  തോന്നിയത്  രാഷ്ട്രീയ അവകാശം പിടിച്ചുപറ്റുന്നതിൽ  പങ്കുകൊള്ളുകയാണെന്നായിത്തീർന്നു. അതിനു ചേരേണ്ടത്  ക്രിസ്ത്യാനികളോടും മുസ്ലീമുകളോടുമാണെന്നും അവർ തീരുമാനിച്ചു.  നായന്മാരോടുള്ള ബന്ധം വിട്ട് അവരെ ശത്രുക്കളായി  കരുതിയുംകൊണ്ട് മുപ്പിരി എന്ന പേരിൽ അറിയപ്പെടുന്ന സംയുക്ത സംഘടനയിൽ ഉൾപ്പെട്ടു.  പ്രക്ഷോഭണവും ആരംഭിച്ചു.  അതോടുകൂടി ഹൈന്ദവൈക്യത്തിന്റെ  അടിത്തറ പൊളിയുകയും  ക്ഷേത്രപ്രവേശന പ്രക്ഷോഭണത്തിലെ  വിജയാശ അവസാനിക്കുകയും ചെയ്തു.” Unquote. പേജ് 97, എന്റെ ജീവിത സ്മരണകൾ, മന്നത്തു പത്മനാഭൻ.

സാധാരണയായി കേരളത്തിലെ വർഗ്ഗീയ പത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന മന്നവുമായും NSS-മായും ബന്ധപ്പെട്ട quotes ….

കേരളത്തിലെ ഹിന്ദു സമുഹത്തെ, പ്രത്യേകിച്ച് സവർണ്ണരായ നായർ സമുദായത്തെ നിർവീര്യമാക്കി, രാഷ്ട്രീയമായി അപ്രസക്തമാക്കാനാണ് മനോരമ പോലുള്ള വർഗ്ഗീയ പത്രങ്ങൾ ശ്രമിയ്ക്കുന്നത്. അവരുടെ റിപ്പോർട്ടിങ്ങ് ശൈലി സുക്ഷ്മമായി നിരീക്ഷിച്ചാൽ ഇക്കാര്യം വ്യക്തമാകും. ജാതിയെ താറടിച്ചു കാണിച്ച്, ഇന്ത്യൻ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ജാതിയാണ് എന്ന മട്ടിൽ, ഇപ്രകാരം ഹിന്ദുജാതികളുടെ ഇടയിൽ തമ്മിൽത്തമ്മിൽ വിദ്വേഷം സൃഷ്ടിയ്ക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും മനോരമക്കാർ പാഴാക്കാറില്ല.

വാർത്തകൾക്ക് ആധാരമായ സംഭവങ്ങൾ കേരളത്തിന് വെളിയിൽ നടക്കുന്നതായാൽ പോലും ജാതി സംബന്ധമായ വഴക്കുകൾ കേരളത്തിലും അടിക്കടി ഉണ്ടാകാറുണ്ടെന്നും, ജാതി ഒരു ഭീകരവ്യവസ്ഥയാണ് എന്ന മട്ടിലാണ് അവർ റിപ്പോർട്ടു ചെയ്യാറുള്ളത്. ഈ റിപ്പോർട്ടിങ്ങ് ശൈലിയിലൂടെ, ജാതിഹിന്ദുക്കളുടെ പ്രത്യേകിച്ച് നായർസമുദായത്തിന്റെ പുതു നാമ്പുകളിൽ, സമുദായത്തിന് ഉതകുന്ന വിധത്തിൽ, സമുദായത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ-കാര്യ-കാർത്തൃത്വശേഷി ഉണ്ടായി വളർന്ന് വികസിയ്ക്കുന്നത് തടയുക, എന്ന ഗൂഢ ലക്ഷ്യം ക്രിസ്ത്യൻ മനോരമയ്ക്ക് ഉണ്ട്. ജാതി സമുദായങ്ങൾക്ക് രാഷ്ട്രീയമായി ഗുണകരമായ അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയണമെന്ന ലക്ഷ്യത്തോടെയാണ് അവർ ഹിന്ദുസമൂഹവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യാറ്.

നായർവിശേഷാൽ ദിവസങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ടു ചെയ്യുമ്പോൾ, മന്നത്തിന്റെ ഉഗ്ര സ്വഭാവം വെളിപ്പെടുത്തുന്ന, കേരളത്തിലെ വർഗ്ഗീയത പച്ചയായി തുറന്നുകാട്ടുന്ന മന്നത്തിന്റെ വാചകങ്ങൾ ഉദ്ധരിയ്ക്കാറില്ല. എന്നാൽ മന്നവും മറ്റ് പതിമൂന്നു പേരും ചേർന്ന് NSS-സംഘടനയുടെ പ്രാരംഭഘട്ടത്തിൽ എടുത്ത പ്രതിജ്ഞാവാചകം മനോരമയുൾപ്പടെയുള്ള മാദ്ധ്യമങ്ങൾ കൂടെക്കൂടെ പ്രസരിപ്പിയ്ക്കാറുമുണ്ട്. ഇതിന് പ്രധാന കാരണം അതിൽ ‘ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല‘ എന്ന കൂട്ടായ പ്രഖ്യാപനം ഉള്ളതിനാലാണ്. പക്ഷെ പിന്നീടുള്ള മന്നത്തിന്റെയും NSS-സംഘടനയുടെയും പല പ്രവർത്തനങ്ങളും ഈ ‘പാവന പ്രതിജ്ഞ‘യെ ലംഘിയ്ക്കുന്ന മട്ടിലുള്ളതായിരുന്നു. ഈ പ്രതിജ്ഞാ വാചകം ശ്രവിയ്ക്കുന്ന സമുദായാംഗങ്ങളുടെ ബോധമണ്ഡലത്തിൽ പക്ഷെ അവ പൊങ്ങിവരാറില്ല. മനോരമ പോലുള്ള പത്രങ്ങൾ ഈ പ്രതിജ്ഞാ വാചകം അടിയ്ക്കടി ഉദ്ധരിയ്ക്കുന്നതിനാൽ, ഇതിൽ അഭിമാനം പൂണ്ട് പൊങ്ങന്മാരായിത്തീർന്ന ചില നായർ സമുദായാംഗങ്ങൾ ഇതും ഉരുവിട്ട് മറ്റ് സമുദായാംഗങ്ങളേയും നിർവീര്യമാക്കാറുണ്ട്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ……

the pledge -nss -mannam
2019-ലെ മന്നം ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മനോരമയിൽ വന്നത് . (02 Jan 2019 മലയാള മനോരമ)

nss solemn pledge
നായർ സമുദായാംഗങ്ങളുടെ കർത്തൃത്വ വിര്യം കെടുത്തുന്ന പാവന പ്രതിജ്ഞ

നായർ സമുദായാംഗങ്ങളുടെ വീര്യവും ജാഗ്രതയും കെടുത്താൻ ഉതകുന്ന മന്നം ഉദ്ധരണികളാണ് മന്നം ജയന്തി പോലുള്ള നായന്മാർക്ക് വിശേഷപ്പെട്ട ദിവസങ്ങളിൽ മനോരമ പ്രസിദ്ധപ്പെടുത്താറുള്ളത്. താഴെ നല്കിയിരിക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക.

mannam quotes -mm
02 jan 2022-ൽ മലയാളമനോരമ ദിനപ്പത്രത്തിൽനിന്ന്. 2022-ലെ മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് മനോരമ പ്രസിദ്ധപ്പെടുത്തിയത്.

ഒടുവിലാൻ ….

നായർ സമുദായാംഗങ്ങൾ കേരള-ഇന്ത്യൻ രാഷ്ട്രീയം മന്നത്തിന്റെ വാക്കുകളിലൂടെ സഞ്ചരിച്ചു വേണം ഗഹനതയോടെ മനസ്സിലാക്കേണ്ടുന്നത്. കേരളത്തിലെ വർഗ്ഗീയ പത്രങ്ങൾ വായിച്ചു വളരുന്ന നായർ സമുദായാംഗങ്ങൾക്ക് രാഷ്ട്രീയമായ ദീർഘദർശിത്വം തീർച്ചയായും നഷ്ടമാകും.

Visit naircommunity.in for detailed analysis of history

Unique Visitors : 2,614
Total Page Views : 4,643

Similar Posts

Leave a Reply

Your email address will not be published. Required fields are marked *