For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities  have dimmed. We are more dependent on the printed word now.  The discourses of Swamiji  Nirmalanandagiri Maharaj are  freely available  on Youtube. This is a transcript of one such discourse.  The YouTube Link of the same is provided herein.  (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less,  compared to seeing the full video. (b) Moreover  referencing and searching for a particular word in  the printed format is much easier  compared to a vid or audio clip/file. The video is transcribed as part of the research work  into the teachings of  Swamiji, and the transcription may also be used as reference material related to Sanatana Dharma.  Also provided here is the audio clip of this discourse….

വിദ്യാഭ്യാസം – ആധുനികവും, പൌരാണികവും  എന്ന വിഷയത്തില്‍ സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് നടത്തിയ പ്രഭാഷണം

സ്വാമിജിയുടെ ഗുരുവന്ദനം

ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം 
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം അമലാനന്ദം ആത്മജം
സച്ചിദാനന്ദം  ആത്മജം അച്യുതാനന്ദം ഗുരും

മാതൃസ്മരണ

ഈ ശ്രമം എന്റെ അമ്മയുടെ സ്മരണാർത്ഥം സമർപ്പിയ്ക്കുന്നു.

Audio Clip of the Discourse

വിദ്യ : പൗരാണികവും ആധുനികവും (audio file)
Start of the Discourse :-

പല വിദ്യകൾ !!???….

അമൃതാത്മാക്കളെ…..വിദ്യ…പൗരാണികവും ആധുനികവും എന്നാണ്…നിങ്ങളുടെ സംഘാടകർ…. പറയാൻ ആവശ്യപ്പെട്ടിട്ടുള്ള വിഷയം… പൗരാണികവും ആധുനികവും….. പാശ്ചാത്യവും പൗരസ്ത്യവും എന്നൊക്കെ വിദ്യയെ തിരിക്കുന്നു എങ്കിൽ…. പല വിദ്യകൾ ഉണ്ടെന്ന് അവിടെത്തന്നെ ബോദ്ധ്യമാണ്… പല വിദ്യകള്….. ഉണ്ടെങ്കിൽ….. വ്യക്തികൾ പല വിദ്യകളാണ് പഠിയ്ക്കുന്നതെങ്കിൽ….അവിടെത്തന്നെ നിങ്ങൾ ആദ്യം പറഞ്ഞ…സമന്വയം…. ഇല്ല…എന്നുള്ളതുറപ്പാണ്….

വിദ്യ പലതാകും എങ്കിൽ അത് വിദ്യയല്ല, അവിദ്യയാണ്

-വ്യക്തി എന്നത് അവന്റെ അറിവാണ്…..

ഒരു വ്യക്തി എന്നത്…. അവന്റെ അറിവാണ്….. അറിവ് പലതുണ്ട് എങ്കിൽ…. യുദ്ധങ്ങളും ഉണ്ട്… പൗരാണിക വിദ്യ… എന്നൊരു വിദ്യയുണ്ടെങ്കിൽ ….അതിൽ നിന്ന് വ്യത്യസ്തമായ ഒരാധുനിക വിദ്യയുണ്ടെങ്കിൽ….. അതു തമ്മിലുള്ള മല്ല് ഒരു കാലത്തും  അടങ്ങുകില്ല…. പാശ്ചാത്യമായ ഒരു വിദ്യയും പൗരസ്ത്യമായ ഒരു വിദ്യയും  വേറിട്ടുണ്ടെങ്കിൽ … ഒന്ന് മറ്റൊന്നിനോട് എന്നും മത്സരിച്ചുകൊണ്ടിരിയ്ക്കും….  അപ്പോൾ വിദ്യ പലതാകും എങ്കിൽ അത് വിദ്യയല്ല…. അത് അവിദ്യയാണ്…. വിദ്യ ഏകമാകുമെങ്കിൽ…. അത് വിദ്യയാണ്…  ഇത് അപഗ്രഥിയ്ക്കാൻ കഴിയണമെങ്കിൽ….. എന്താണ് വിദ്യ എന്ന്….ഒരു സങ്കല്പമുണ്ടാവണം…

മൂന്നു പുടങ്ങൾ

വിദ്യയ്ക്ക്…. അത് അറിയുന്നവൻ… എന്നൊരു ധ്രുവമുണ്ടെന്ന് നിങ്ങൾക്ക് അറിയാം…. വിദ്യയെ അറിയുന്നവൻ….. എന്തറിയുന്നുവോ… ആ വിദ്യ….എങ്ങിനെ അറിയുന്നു…. എന്ന രീതികൾ … എന്ന ഏത് അറിവിലും… അറിയുന്നവനും, അറിവും, അറിയപ്പെടുന്ന വസ്തുവും എന്ന് മൂന്ന്….പുടങ്ങൾ ഉണ്ട്….

സ്ഥായിയാകാത്ത അറിവുകൾ

ഏത് അറിവും, അറിയുന്നവനിൽ ചേർന്ന് കഴിഞ്ഞ് കഴിഞ്ഞാൽ….. വേറിട്ടു പിന്നെ അറിയില്ല…..അങ്ങിനെ ആരെയെങ്കിലും ഏതെങ്കിലും വിദ്യ…. ഭൗതികമാവട്ടെ…. ആദ്ധ്യാത്മികമാകട്ടെ…. പഠിപ്പിച്ചെടുക്കാൻ ആവില്ല….. ആവശ്യം ഹേതുവായി…. അജ്ഞാനം ഹേതുവായി….. വാസനകൾ ഹേതുവായി….. ഇന്ദ്രിയ വിഷയ അനുഭവങ്ങൾ ഹേതുവായി… ഇന്ദ്രിയ വിഷയാനുഭവ  വാസന ഉദ്ബുദ്ധത കാരണമായി … ഇന്ദ്രിയ വിഷയ അനുഭവ അനുദ്ബുദ്ധത കാരണമായി… തല്ക്കാലം വിഷയപരങ്ങളായ  അറിവുകൾ …. അറിയുന്നവനിൽ അനുരണനം ചെയ്ത്….നിന്നേക്കാം. സ്ഥായിയാവുകയില്ല. 

വിഷയപരമായ അറിവുകളും വിസ്മൃതിയും.

ആവശ്യം മാത്രമാണ്…. അത് ചേർന്ന് നില്ക്കുന്നതിന്റെ സാധർമ്മ്യം…. ആവശ്യം കഴിഞ്ഞാൽ മറ്റൊരാവശ്യം പൊന്തിയാൽ… വിഷയപരമായ അറിവ്  വിസ്മൃതിയിൽ ആണ്ടേ പറ്റൂ…. ആണ്ടില്ലെങ്കിൽ…. ഒരേ വ്യക്തി… ഒരേ സമയം…. ആവശ്യത്തിനും ആവശ്യമില്ലായ്മയിലും… ബാഹ്യമായ ഒരു വിഷയപരമായ അറിവിൽ …. ആന്തോളനം ചെയ്താൽ….മനസ്സ്… കലുഷിതമാകുകയും  ബുദ്ധി വികലമാവുകയും… ഉന്മാദ പൂർവ്വകങ്ങളായ രോഗങ്ങളിലേയ്ക്ക്  പതിയ്ക്കുകയും ചെയ്യും….

വിഷയപരങ്ങളായ അറിവുകൾക്ക് ഏകതാനതപരമായ നൈരന്തര്യം ഇല്ല… അത് ,……ശ്വാശ്വതവുമല്ല (?)

അതുകൊണ്ട്… വിഷയപരങ്ങളായ അറിവുകളിൽ…. ഏകതാനതയോടെയുള്ള… നൈരന്തര്യം ഇല്ല… അത് സങ്കല്പ വികല്പാത്മകവും, വൃത്തി വിശിഷ്ടവും,  ഉണ്ടായി മറയുന്നതുമാണ്…. അന്നും ഇന്നും എന്നും…. എല്ലാ വിഷയപരമായ  അറിവിലും… വിഷയിയെക്കുറിയ്ക്കുന്ന  അറിവിലും.. നൈരന്തര്യമുള്ളത്  അറിയുന്നവനാണ്…. എപ്പോഴെങ്കിലും…. വൃത്തിവിശിഷ്ടമായ സങ്കല്പങ്ങളിൽ നിന്ന്…  അറിയുന്നവനെ… മോചിപ്പിയ്ക്കുവാൻ ആകുമെങ്കിൽ.… ആ മോചിപ്പിയ്ക്കുവാനാകുന്ന  … സങ്കല്പത്തിനു പോലും … ശാശ്വതീകരണമില്ല(?) … അത് അറിവാണ്…

അറിയുന്നവനെ സംബന്ധിയ്ക്കുന്നതാണ് വിദ്യ

അത് പ്രാചീനവുമല്ല അർവാചീനവുമല്ല……അത് പാശ്ചാത്യവുമല്ല….പൗരസ്ത്യവുമല്ല…. അതിനെയാണ്…വിദ്യാഭ്യാസം എന്ന് വിളിയ്ക്കുന്നതെങ്കിൽ … അതാനന്ദമാണ്… അറിവാണ്…. ലയമാണ്… ശാന്തിയാണ്…..അതിന് അനുഗുണമായാണ് വിഷയങ്ങൾ രൂപാന്തരപ്പെടുന്നതെങ്കിൽ…. അതിൽ എത്തുന്ന മാർഗ്ഗരേഖയിൽ  ഈ അവിദ്യയെ തല്ക്കാലം പെടുത്തുകയും ചെയ്യാം…. അതല്ലെങ്കിൽ…. അത് അറിവിനെ ഹനിയ്ക്കുന്നതാണ്….  പലതായി വിളങ്ങുന്ന…. വിഷയപരങ്ങളായ അറിവുകളെല്ലാം…. ഒന്ന് …അറിവിൽ നിലനില്ക്കാതെ അറിവിനെ ഹനിയ്ക്കുന്നതും അഹന്തയെ ഉല്പാദിപ്പിയ്ക്കുന്നതും…  ജീവിതം ദുസ്സഹമാക്കുന്നതും… ആവാം.  ആ അറിവുകളിലൂടെ അറിയുന്നവനെ സ്വാംശീകരിയ്ക്കുവാൻ  കഴിഞ്ഞാൽ…അത്തരം വിദ്യാഭ്യാസം… അഹന്തയെ കുറച്ചു കൊണ്ടുവരുന്നതും… അറിവിന്റെ സ്ഫുലിംഗങ്ങളെയെങ്കിലും  അനുഭവിപ്പിയ്ക്കുന്നതുമായിരിയ്ക്കും….

പ്രാചീന വിദ്യാഭ്യാസം

ഇതിനെ അവലംബിച്ച്…. മനുഷ്യൻ ചിന്തിയ്ക്കാൻ തുടങ്ങിയ കാലം മുതൽ…  ഇന്നുവരെ ലോകത്ത്… അന്വേഷണം നടന്നിട്ടുണ്ട്.  ആ അന്വേഷണത്തിന്റെ … പാരമ്പര്യസിദ്ധമായ ആ അന്വേഷണത്തിന്റെ  അടിസ്ഥാനത്തിലുള്ള  വിദ്യയെയാണ്  നിങ്ങൾ പ്രാചീനമെന്ന് വിളിച്ചതെങ്കിൽ….. അതിന്റെ സംജ്ഞയും പ്രകരണവും….ഒന്നായി നമുക്ക് ചർച്ച ചെയ്യാം.

ജീവിതം ദുഃഖപൂർണ്ണമാക്കുന്ന ആധുനിക വിദ്യാഭ്യാസം….

നിങ്ങളുടെ ചുറ്റും കാണുന്ന ദൃശ്യങ്ങളെ അപഗ്രഥിച്ച് ….The study of the visibles in terms of the calculables…അതിനെ അവലംബിച്ച് നിങ്ങൾ  പണം മുടക്കി….. നിങ്ങളുടേയും  നിങ്ങളുടെ തലമുറകളുടേയും  ജീവിതം ദുഃഖപൂർണ്ണമാക്കുന്ന  വിദ്യാഭ്യാസത്തെയാണ്…. നിങ്ങൾ ആധുനികമെന്ന് വിളിച്ചതെങ്കിൽ…. അതും ചർച്ചചെയ്യാം… എനിയ്ക്ക് വിരോധമില്ല….

പക്ഷെ ഒന്ന് തീർച്ചയാണ്….  ഈ രണ്ട്  വിദ്യാഭ്യാസ സങ്കേതങ്ങളും ആദി മുതൽ ഇന്നു വരെ …. ഒരുപോലെയുണ്ട്. ഇനി മുന്നോട്ട് ഉണ്ടാവുകയും ചെയ്യും.  ദേശ-കാല-ഭേദങ്ങൾ ഒന്നും ഇല്ലാതെ…  ഇതിൽ ഏതിന്റെയെങ്കിലും… പ്രാചീനതയോ അർവ്വാചീനതയോ…. പ്രത്യേകം കണക്കാക്കാൻ  ഒരുങ്ങുന്നെങ്കിൽ… അത് മമതകൊണ്ട് മാത്രമാണ്….  ഇതിലൊന്നിനോടുള്ള  ലോകരുടെ സാമീപ്യമാണ് കണക്കാക്കുന്നതെങ്കിൽ… അത് ലോകത്ത് അനേക തവണ മാറിമറിഞ്ഞിട്ടുണ്ട്…. ഏറിയും കുറഞ്ഞുമിരിയ്ക്കും….

28 April 2024-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. വിദ്യാർത്ഥികളുടെ ജീവൻ എടുക്കുന്ന ആധുനിക വിദ്യാഭ്യാസ വ്യവസ്ഥ

ബുദ്ധിജീവികളും ദൃശ്യങ്ങളും….

നാം അറിയുന്ന ബുദ്ധിജീവികളെയും  ആളുകളെയും…മാത്രമാണ് ലോകർ എന്ന് വിളയ്ക്കുന്നതെങ്കിൽ….. ഇന്നത്തെ ആളുകളിൽ കൂടുതലാളുകൾ…. രണ്ടാമത് പറഞ്ഞ തരം…….ദൃശ്യങ്ങളെ അപഗ്രഥിച്ച് അറിയുന്ന വിദ്യയിൽ മാത്രം നിലകൊള്ളുന്നവരാണ്…. കൂടുതൽ ആളുകളും….

അഞ്ചോ പത്തോ ശതമാനം വരുന്ന ബുദ്ധിജീവികൾ …

മൂന്ന്  condition പറഞ്ഞു…. ശ്രദ്ധിച്ച് കേൾക്കണം… കേൾക്കാതെ ഇരിയ്ക്കരുത്…..നാം അറിയുന്ന ബുദ്ധിജീവികളെയും……പഠിച്ചവരെയും ഒക്കെ മാത്രമേ  ലോകർ എന്ന് ഗണിയ്ക്കുന്നുള്ളൂ എങ്കിൽ….. ലോകജനസംഖ്യയുടെ അഞ്ചോ പത്തോ ശതമാനം വരുന്നവർ മാത്രമാണ് ഭൗതിക വിദ്യാഭ്യാസം വേണ്ടത്ര ലഭിച്ചവർ, സാക്ഷരത  നൂറ് ശതമാനം  എത്തിയിരിയ്ക്കുന്ന ഇന്നും.  അവരെ ചുറ്റിപ്പറ്റിയാണ്…. നിയമങ്ങളും നീതികളും…ഭരണങ്ങളും…സൗകര്യങ്ങളും, ശാസ്ത്രമാതൃകകളും… എല്ലാം ലോകത്ത് എന്നും  രൂപപ്പെട്ടു വന്നിട്ടുള്ളത്.  അവർക്കു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ട കുറെ മനുഷ്യരും, അവർക്കു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ട പ്രകൃതിയും  മനുഷ്യനും….. എല്ലാം. …അവരുടെ ജീവിതസൗകര്യങ്ങൾക്കു വേണ്ടി എല്ലാത്തിനേയും ഉപയോഗിയ്ക്കുവാൻ പാകത്തിനുള്ള സിദ്ധാന്തങ്ങളും… എന്ന തലത്തിലാണ് ചിന്തിയ്ക്കുന്നതെങ്കിൽ…. ഇന്നത്തെക്കാലത്ത് …. ദൃശ്യങ്ങളെ അപഗ്രഥിച്ചുള്ള വിദ്യാഭ്യാസത്തിന് മുൻതൂക്കം ഉണ്ട്

ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും ദൃശ്യത്തിന് പ്രാധാന്യം നല്കിയില്ല…

ലോകത്തിലെ മുഴുവൻ ജനതയേയും… സങ്കല്പിച്ചാണ് ചിന്തയെങ്കിൽ….ദൃശ്യത്തിന് പ്രാധാന്യം ഒരു കാലത്തും ജീവിതത്തിൽ ഇല്ല….. കാണുന്നവൻ മാത്രമേ  പ്രാധാന്യമുള്ളൂ…കാണുന്നവനെ അവലംബിച്ച് മാത്രമാണ്  ഭൗതിക പുരോഗതി പോലും സുസാദ്ധ്യമാകുന്നത്…..ശാസ്ത്രം പഠിയ്ക്കുന്നതിന്  അപ്പുറം ശാസ്ത്രജ്ഞൻ കണ്ടെത്തിയത് …. പ്രചരിപ്പിയ്ക്കുന്ന സംഘങ്ങൾക്കപ്പുറം  … ശാസ്ത്രജ്ഞൻ കണ്ടെത്തിയത് ഉപയോഗിയ്ക്കുമ്പോൾ… മമതയുണ്ടാകുന്ന …. മമതാവാദികൾക്കപ്പുറം…. ലോകത്തെ ശാസ്ത്രസാങ്കേതിക… സംഭാവനകളെ….. പഠിച്ചു നോക്കിയാൽ…..അതാവശ്യം ഹേതുവായി മാത്രമാണെന്നും….. അതിൽ ഭൗതികമായ പഠിപ്പിനും…. ഭൗതികമായ കണക്കുകൂട്ടലുകൾക്കും…. പങ്ക് തീരെ ഇല്ലെന്നും…. ബോദ്ധ്യമാവുകയും ചെയ്യും…

അല്ലാതെ സംഭവിയ്ക്കുന്ന സംഭവങ്ങളെ സ്വന്തമാക്കാനുള്ള  ഒരു മമതയും…. സ്വയം തെറ്റിദ്ധരിയ്ക്കപ്പെടുകയും… അന്യനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് മാത്രമാണ്….  ഈ അറിവെന്ന്….. അല്പനേരം സൂക്ഷിച്ചുനോക്കിയാൽ  ബോദ്ധ്യമാവുകയും ചെയ്യും…. തനിയ്ക്ക് അറിയാത്തതും… തനിയ്ക്ക് അനുവർത്തിയ്ക്കാൻ ആവാത്തതും…. തനിയ്ക്ക് മനസ്സിലാക്കാത്തതും…. തനിയ്ക്ക് താൻ തന്നെ മറ്റൊരാൾക്ക് പങ്കുവച്ചു കൊടുക്കുവാൻ കഴിയാത്തതും…. ആയ ഒന്നിനെ…. തന്റേതാണെന്നും താൻ കണ്ടെത്തിയതാണെന്നും… തന്റെ സമൂഹത്തിന്റെയാണെന്നും ഉള്ള മമത മാത്രമാണ്….  ദൃശ്യങ്ങളെ അനുപേക്ഷിച്ചുള്ള വിദ്യാഭ്യാസം തരുന്നത്  എന്ന്…. ആത്മാർത്ഥമായി  അകത്തുനോക്കി പറയാൻ ഒരാൾ തയ്യാറായാൽ ബോദ്ധ്യമാവുകയും ചെയ്യും…..

05 July 2023 The Hindu ദിനപ്പത്രത്തിൽ വന്നത്. ഈ ചിത്രം ഏതോ ഒരു ചിത്രകാരന്റെ വെറും ഭാവന മാത്രമാണ്. ആധുനിക ശാസ്ത്രത്തിന്റെ ഭാഗമായതുകൊണ്ട് നമ്മളെല്ലാം ഇത് വിശ്വസിയ്ക്കാൻ ബാദ്ധ്യസ്ഥരാണ്.

വിദ്യയ്ക്ക് ദേശ-കാല-പ്രസക്തികൾ ഇല്ല

അതുകൊണ്ടാണ് ഞാൻ വീണ്ടും ഓർമ്മിപ്പിയ്ക്കുന്നത്…. വിദ്യയ്ക്ക്  കാല-ദേശ-പ്രസക്തികൾ ഇല്ല.  അഭിമാനത്തിൽ മാത്രമെ അതുള്ളൂ… വിദ്യ അതിന്റെ കേവലതയിൽ….കേവലത എന്ന ശബ്ദം തന്നെ…. വിദ്യയുടെ ദേശീയവും  വിദ്യയുടെ കാലികവുമായ  വിശേഷണങ്ങളെ  ഉല്ലംഘിയ്ക്കുന്നതാണ്….കാലികവും  ദേശപരവുമായ … ദേശപരിച്ഛിന്നവും കാലപരിച്ഛിന്നവും  വസ്തുപരിച്ഛിന്നവും ആയ …. അങ്ങിനെ ആണ്..  അതിന് മുൻപുള്ളവർ ഉപയോഗിച്ച പദം … ഈ പദങ്ങൾ  ഒക്കെ ഉപയോഗിയ്ക്കാൻ അല്പം പേടിയുമുണ്ട്….. കാരണം…ഭാഷ ഇന്ന് അതിലൊക്കെ കൂടുതൽ  വളർന്ന കാലമാണ്…..  ഭാഷ വളരുമ്പോൾ  മനസ്സിലാകുന്ന പദങ്ങൾ ഒക്കെ വിസ്മൃതിയിൽ ആണ്ടു പോകും…. മനസ്സിലാകാത്ത പദങ്ങൾ ഒക്കെ മനസ്സിലായെന്നൊരു  അഭിമാനം ഉണ്ടാകും…അതിനെ അറിവെന്ന തെറ്റിദ്ധാരണയും ഉണ്ടാവും…

അർത്ഥമുള്ള, മസ്തിഷ്ക്കത്തിൽ പൂർവ്വജന്മപരമായ ജനിതകങ്ങളിൽ കോറിയിട്ടിട്ടുള്ള…. കോശ കോശാന്തരങ്ങൾ(ക്ക് ) അനുഭവം വിടർത്തിത്തരുന്ന  പദങ്ങൾ… മനസ്സിലാകാതെ വരുകയും… പറഞ്ഞാൽ…. അനുഭൂതിയിലെങ്ങും  പൂർവ്വജന്മാനുഭവം കോറിയിട്ടിട്ടില്ലാത്ത പദങ്ങൾ ഭാഷയിൽ കണ്ടെത്തി…. വികലങ്ങളായ പദങ്ങൾ കൊണ്ട്… ദൃശ്യങ്ങൾ ഉണ്ടാക്കാൻ കഴിയാതെ ഇരിയ്ക്കുമ്പോൾ മനസ്സിലായി എന്ന്  അഭിമാനിയ്ക്കുകയും ചെയ്യുന്നത് ഭാഷാപരവും,  ശാസ്ത്രപരവും,  ചരിത്രപരവും, ദേശീയവുമായ  വികാസമാണെന്ന്  ധരിയ്ക്കുന്ന ഒരു  തലമുറ വിനാശകരമായി വളർന്നു കഴിഞ്ഞാൽ…. ഭാഷയും സംസ്കൃതിയും  ചരിത്രവും ശാസ്ത്രവും  അതിന്റെ അന്തക്ഷോഭങ്ങളിൽ വച്ചു തന്നെ  സ്വയം നശിക്കാൻ തയ്യാറാകുന്ന കാലം സമാഗതമായി എന്ന് … വിശ്വസിച്ചിരുന്ന അല്പബുദ്ധികളുടെ കൂട്ടത്തിലൊരാളാണ്  ഞാനും. (proof reading done till here)

മനസ്സും വാക്കും ചേർന്നാണ് പ്രപഞ്ചം സൃഷ്ടിയ്ക്കുന്നത്… ജീവസൃഷ്ടി

അതുകൊണ്ട് തന്നെയാണ്  പറഞ്ഞത് …. ഭാഷയുടെ പദതല്ലജങ്ങൾ ഉപയോഗിയ്ക്കുമ്പോൾ… ഭാഷയോടൊപ്പം  പൂർവ്വ ജന്മ ജനിതകങ്ങൾ ഉൾക്കൊള്ളുന്ന  ഒരു മനസ്സ് സഞ്ചരിയ്ക്കുന്നു എന്ന് … മനസ്സില്ലാതെ വാക്കോ ….വാക്കില്ലാതെ മനസ്സോ …പ്രപഞ്ചമുണ്ടാക്കുന്നില്ലെന്ന് …. അറിഞ്ഞവർ പറഞ്ഞ വാക്കുകളെ മനസ്സിലാകാതാവുകയും… ഭാവനാ പ്രപഞ്ചം സംജാതമാകാത്ത, അർത്ഥമേതെന്ന് അറിയാത്ത… ഒരു പദത്തോട് അടുത്ത പദം യോജിയ്ക്കാത്ത… പദങ്ങളിൽ നിന്നെല്ലാം മനസ്സിലായി എന്ന് വിശ്വസിയ്ക്കുന്ന…. മനസ്സിലാകാത്തത്  ഒക്കെ മനസ്സിലായി എന്ന്  ഭാവിയ്ക്കുമ്പോഴാണ്…. എന്റെ അംഗീകാരം എല്ലാം ശരിയാകുന്നതെന്ന്  വിശ്വസിയ്ക്കുന്ന ഒരു കാലഘട്ടവും കൂടിയാണിത്. 

ഭാഷയ്ക്കും ചരിത്രത്തിനും… ശാസ്ത്രത്തിനും ഒക്കെ ഈ  ച്യുതി…..വൃത്തിയുടേയും അഹത്തിന്റേയും മുന്നേറ്റം കൊണ്ട് സംഭവിച്ചിട്ടുണ്ട് … അതുകൊണ്ട് ദേശ പരിച്ഛിന്നമായും , കാലപരിച്ഛിന്നമായും, വസ്തുപിരച്ഛിന്നമായും, കാലത്തിന്റെ മഹിമാതിരേകത്തിൽ, ഞാൻ ജീവിയ്ക്കുന്ന കാലം, എന്നെ ചേർത്തുനിർത്തുന്ന കാലമായതുകൊണ്ട്….. അത് മാത്രം മഹത്തരം ആവുകയും….ഞാൻ ജീവിയ്ക്കുന്ന ദേശം  എന്റെ സാന്നിദ്ധ്യം കൊണ്ട്   അതും അതിന്റെ അറിവുകളും മഹത്തരമായും…. ഞാൻ കാണുകയും, ഞാൻ ഉപയോഗിയ്ക്കുകയും ഞാൻ  പറയുകയും ചെയ്യുന്ന വസ്തുക്കൾ  എന്റെ ചേർച്ച കൊണ്ട് മഹത്തരം  ആകുകയാൽ ….  ആ വസ്തുക്കൾ മഹത്തരമായും….  കാല-ദേശ-വസ്തുക്കളിൽ  പരിച്ഛിന്നമായി അറിയുമ്പോൾ… കാലപരിച്ഛിന്നവും  ദേശപരിച്ഛിന്നവും വസ്തുപരിച്ഛിന്നവും ആയി……വേറിട്ടു നിലകൊള്ളുന്ന അറിവുകളെ …. ഏകമെന്നോ….കേവലമെന്നോ  എങ്ങിനെ പറയാനാവും. (18.13 mts/1.01.59 mts) വ്യതിരിക്തത പുലർത്തുന്ന  ഈ സമസ്യകളെ  എങ്ങിനെ സമന്വയിപ്പിയ്ക്കാനാവും.  ആന്തരികമായ വിയോജിപ്പു നിലനിർത്തി  മനുഷ്യരായതുകൊണ്ട് നമുക്ക് ഒന്നു ചിരിയ്ക്കാമെന്നാണെങ്കിൽ… ചിരിയ്ക്കാതിരിയ്ക്കുമ്പോൾ  പരസ്പരവൈരുദ്ധ്യം സത്യസന്ധമായി തിരിച്ചറിയുന്നതുകൊണ്ട്… സൂക്ഷിയ്ക്കാനെങ്കിലും കഴിയുമെന്നിരിയ്ക്കെ…. പരസ്പരവൈരുദ്ധ്യത്തിൽ ചിരിയ്ക്കുമ്പോൾ, വാക്കും മനസ്സും വൃത്തിയും എങ്ങിനെ കർമ്മമായി വരുമെന്ന് അറിയാതിരിയ്ക്കെ,  സമന്വയത്തിൽ വിശ്വസിച്ചു ജീവിച്ചാൽ …. അത് പരസ്പരം എങ്ങിനെ അപകടങ്ങളിൽ എത്തിയ്ക്കുമെന്ന് ഒക്കെ ആലോചിയ്ക്കേണ്ടതാണ്.  ആമുഖം ആണ് ഞാൻ പറഞ്ഞത്…. (19.11 mts/1.01.59 mts) ( proof reading done till here 30 Apr. There is a variation in the videos available about this subject. Next three paragraph audio missing in the video from anthaivasi channel)

നിങ്ങളുടെ വികാരങ്ങൾ അറിയാൻ നിവൃത്തിയില്ല. നിങ്ങൾ മിക്കവാറും എനിയ്ക്ക് അപരിചിതരുമാണ്. പല പ്രാവശ്യം ഇവിടെ ക്ലാസ്സിന് ഒക്കെ വന്നിട്ടുണ്ടെങ്കിലും ഒരു മൂന്നു നാല് മുഖങ്ങളെ എനിയ്ക്കു കണ്ടു പരിചയമുള്ളൂ. അല്ലാത്തവർ പുറകിലോ ഇടയ്ക്കോ ഒക്കെ മാറിയിരുപ്പുണ്ടാവും ….അല്ലെങ്കിൽ വെളിയിൽ ഇരുപ്പുണ്ടാവും …പുതിയ ആളുകള് ഇരുന്നോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും. അതുകൊണ്ട് പരിചയമുള്ള അവരുടെ ഭാവ ചലനങ്ങളിൽ നിന്ന്….ഉൾക്കൊള്ളുന്ന വേഗതയിൽ …നിങ്ങളുടെ നിശ്ശബ്ദതയിൽ നിന്ന് ഉൾക്കൊള്ളാൻ പറ്റാത്തതു കൊണ്ടാകാം വിനയപൂർവ്വം ചോദിയ്ക്കട്ടെ എനിയ്ക്കു തുടരാമോ… എന്റെ ഒരു തെറ്റിദ്ധാരണ കൊണ്ടാണ് ഞാൻ ചോദിയ്ക്കുന്നത്. ശരിയായ ധാരണയല്ലാ എന്നെനിയ്ക്ക് അറിയാം. ( ഏതോ പുരുഷൻ പറയുന്നു…. സ്വാമിജിയ്ക്ക് തുടരാം…സംശയമെന്താ .).. …ഞാൻ അങ്ങിനെ ചോദിച്ചതല്ല….ഞാന് തുടരുന്നതിനെക്കുറിച്ച് അങ്ങിനെ ചോദിച്ചതല്ല. ബാഹ്യമായ ഒരു സംശയം കൊണ്ട് ചോദിച്ചതല്ല…ഞാൻ ചോദിച്ചതില് സ്വാഭാവികമായ പ്രശ്നമുള്ളതുകൊണ്ട് ചോദിച്ചതല്ല…

പ്രസാദിനെക്കണ്ടപ്പോൾ എനിയ്ക്കൊരു സംശയം.. സ്വാമി പേടിച്ചോ …എന്നാൽ ഒരു അംഗരക്ഷകനായിട്ട് വരാം…അല്ല …..(words not clear 27.22 mts/59.32) …. ഇവരെന്നെ തിന്നുമെന്ന് പേടിച്ച് ചോദിച്ചതല്ല….. (ആരോ പറയുന്നു….) …ഞാൻ ചോദിച്ചത് നിങ്ങളുടെ പേശി വലിഞ്ഞു മുറുകുന്നുവോ എന്ന് നെറ്റിയിലും മുഖത്തും ഒക്കെ പൊടിയുന്ന വിയർപ്പുതുള്ളികളിൽ നിന്നും സംശയിച്ചിട്ട് ചോദിച്ചതാ… ഒരു ലാഘവം … എന്റെ ശബ്ദംകൊണ്ട് വന്നു പോയതാണോ എന്നെനിക്ക് അറിയില്ല…എന്റെ ശബ്ദം ഉടേ തമ്പുരാൻ ഇങ്ങിനെയാണ് തന്നത്. … ഉടേതമ്പുരാന് നിർബന്ധമുണ്ട്….ഉടേ തമ്പുരാന് നിർബന്ധമുണ്ട്…പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമായി ഇരിയ്ക്കണമെന്ന്. ചിലപ്പോൾ അബദ്ധം പറ്റുമ്പോൾ ഒഴിച്ച് ഒക്കെ പുരുഷന് പൗരുഷവും സ്ത്രീയ്ക്ക് സ്ത്രൈണതയും കൊടുക്കുക ഉടേതമ്പുരാന്റെ ജോലിയാണ്. ഇത് മറന്നുപോകാതിരിയ്ക്കാൻ. ഇത് തിരിച്ചായാൽ അതൊരു വൈകല്യമാണ്…. അതുകൊണ്ടായിരിയ്ക്കും ശബ്ദത്തിന് ഈ പൗരുഷം ഉടേതമ്പുരാൻ തന്നുപോയത്. അല്ലാതെ വേറെ അപകടമൊന്നും ഞാൻ കാണിച്ചിട്ടില്ല ഏതായാലും. എന്നിരുന്നാലും നിങ്ങൾ വലിഞ്ഞു മുറുകുന്നു എന്നെനിയ്ക്ക് ഒരു തോന്നൽ….. നേരെയുള്ളുവർ ….കൊച്ചുകുട്ടികൾ ആണെങ്കിൽ എനിയ്ക്ക് ബുദ്ധിമുട്ട് തോന്നുകയും ഇല്ല. എന്റെ കാഴ്ചപ്പാടില് നാല്പതിനു മുകളിലേയ്ക്കുള്ളവരാണ് എന്റെ നേരെ മുമ്പിൽ എന്നെ അഭിമുഖീകരിച്ച് ഇരിയ്ക്കുന്നവരിൽ ഒട്ടനേകവും …. ഒന്നോ രണ്ടോ പേരേ അതിന് താഴെ …ഒരു ഇരുപതിനും നാല്പതിനും ഇടയിൽ വയസ്സ് സങ്കല്പിച്ചു കൊടുത്താലും നാല്പത് ഒക്കെ കഴിഞ്ഞ് ജീവിതവും ഒക്കെ പരിചയപ്പെട്ട് ഒട്ടേറെ പഠിച്ച് ഒട്ടേറെ കാര്യങ്ങൾ ചെയ്ത് ഒട്ടേറെ കർമ്മ കലാപങ്ങളിൽ ഏർപ്പെട്ട് അവയുടെ ജയാപജയങ്ങൾ ഒക്കെ കണ്ടറിഞ്ഞവരാണ് എന്നെ അഭിമുഖീകരിയ്ക്കുന്നത് എന്നാണ് എന്റെ ഒരു ധാരണ. Am I right ? Am I right ? അങ്ങിനെ ഇരിയ്ക്കുന്ന ആളുകള് വാക്കുകള് കേട്ട് ഒരല്പം മുറുകുമ്പോൾ എനിയ്ക്ക് ഒരു ശങ്ക വന്നു ….. ഒരു തെറ്റിദ്ധാരണ വന്നു. ധാരണയല്ല…തെറ്റിദ്ധാരണ.

കാരണം പ്രാചീന വിദ്യാഭ്യാസമെന്നാൽ ഭാരതീയവും… ആധുനിക വിദ്യാഭ്യാസമെന്നു പറഞ്ഞാൽ പാശ്ചാത്യവും …ഭാരതീയ വിദ്യാഭ്യാസം എല്ലാം ഉത്തമമാണ്…. പാശ്ചാത്യ വിദ്യാഭ്യാസം എല്ലാം അധമമാണ്… ഇങ്ങിനെയുള്ള ഒരു സങ്കേതത്തിൽ നിന്നുകൊണ്ട് സ്വാമിജി കാര്യങ്ങളെ പറയും … അത് കേൾക്കാം അത് കഴിഞ്ഞ് നമുക്ക് സ്വാമിജിയോട് നേരിടാവുന്നത് നേരിടാം എന്നൊക്കെ തോന്നി prepare ചെയ്ത ആർക്കൊക്കെയോ അബദ്ധം പറ്റിയോ എന്നു തോന്നുമാറുള്ള ഒരു വലിഞ്ഞു മുറുകൽ എന്റെ അന്തരംഗത്തിൽ എവിടെയോ തെറ്റിദ്ധാരണയായി കടന്നുപോയി. Whether I am right or not I am not sure ? കാരണം വരുന്നത് ഒരു സ്വാമിയാണ്…. (ആരോ പറയുന്നു…) … എന്നെനിയ്ക്ക് തോന്നി. ഇപ്പോൾ എനിയ്ക്ക് ഉറപ്പു വന്നു. Because…because…because… ഇല്ല… ഞാനത് ഇല്ലാതാകാനാണ്…. ഇല്ലാതാകാനാണ് ഒന്ന് ചിരിപ്പിയ്ക്കുന്നത്. (ആരോ ഇടയ്ക്കുകയറി പറയുന്നു…) … ഞാൻ നിങ്ങളൊന്ന് ചിരിച്ചു കാണാനാണ് ഇത്രയും ഒക്കെ പറഞ്ഞത്. എനിയ്ക്ക് വേറെ ഉദ്ദേശ്യം ഒന്നും ഇല്ല. കാരണം മുറുകി ഇരുന്നു കഴിഞ്ഞാല് ശബ്ദം മുകളിലൂടെ അങ്ങ് പോകും. അല്പം ആയതിൽ കൂടിയ ശബ്ദവും കൂടെ ആയതുകൊണ്ട്….. (ആരോ പറയുന്നു…)…ങ്ഹ …നിങ്ങള് ഇല്ലാതെ ആ ശബ്ദം പോവുകയോ … ശബ്ദം നിങ്ങൾ ഇല്ലാതെ ഇരിയ്ക്കുകയോ ചെയ്യാം… അത് വേണ്ടാന്ന് വച്ച് ഒരു ലാഘവം വരാൻ… ഒരു പാട് വളിപ്പ് പറയുവാൻ ഇപ്പോൾ പറ്റുകില്ലാത്തതുകൊണ്ട് ഒന്നു കുലുക്കി നോക്കി എന്നു കരുതിയാൽ മതി. … (ചിരിയ്ക്കുന്നു…) …. അപ്പോൾ തിരിച്ചു വരാം. അപ്പോൾ ഞാൻ പറഞ്ഞത് എവിടെയാണെന്ന് ഞാൻ മറന്നുപോയി. എനിയ്ക്കീ മറവി കൂടുതലാണ്… (ആരോ പറയുന്നു…. ആമുഖമാണ് പറഞ്ഞത്….) … ആമുഖമാണ് പറഞ്ഞത്… അതില് ….(31.26 mts)

ദ്രഷ്ടാവും ദൃക്കും (അറിയുന്നവനും, അറിയുന്ന വസ്തുവും )

ഞാൻ രണ്ട് സങ്കേതങ്ങൾ പറഞ്ഞു എന്നാണ് എന്റെ ഒരു  തോന്നൽ(19.18 mts ,31.30mts) …ഒന്ന്…അറിയുന്നവനെക്കുറിച്ചുള്ള പഠനം….രണ്ട് …അറിയുന്ന വസ്തുവിനെക്കുറിച്ചുള്ള പഠനം…എക്കാലത്തും ലോകത്തുള്ള പഠനം ഇതാണ്… ഏതാണ് പഠിയ്ക്കേണ്ടത്.. ഏതിനാണ് പ്രാധാന്യം എന്നതിൽ ഒരുപാട് തർക്കങ്ങൾ ഉണ്ടാവാം… എനിയ്ക്ക് തർക്കം ഒന്നും ഇല്ല….

03 June 2023-ൽ മലയാള മനോരമയിൽ വന്ന എഡിറ്റോറിയൽ ലേഖനം. ഈ ചോദത്തിന് ഒരിക്കലും ഉത്തരം ലഭിയ്ക്കില്ല. ഈ ലേഖനത്തിൽ കുറെയേറെ അഭ്യൂഹങ്ങളെ ആസ്പദമാക്കി ഒരു കടപ ഉത്തരം നല്കിയിരിയ്ക്കുകയാണ് ഡോ.സുരേഷ് സി പിള്ള. അദ്ദേഹം ലേഖനത്തിന്റെ അവസാനത്തിൽ ഉപോയോഗിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധിയ്ക്കുക. “കോഴിയ്ക്കു സമാനമായ ഏതോ ഒരു ജീവി”, “ഇവയിൽ ഏതെങ്കിലും” തുടങ്ങിയ specific അല്ലാത്ത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണാം. …..എല്ലാം വെറും അഭ്യൂഹങ്ങൾ….

അറിയുന്നവനാണ് പ്രാമുഖ്യം…..

അറിയപ്പെടുന്ന വസ്തു… അറിയുന്നവന്റെ  ഭൗതികവും ആദ്ധ്യാത്മികവുമായ ജീവിതത്തിന്…. അറിയുന്നവന്റെ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, ഇവയുടെ  സ്യാല്മീകരണത്തിന്,   അറിയുന്നവന്റെ ഇന്ദ്രിയങ്ങളുടെ സുഖത്തിന് …. അറിയുന്നവന്റെ ഉദരത്തിന്റെ പൂരണത്തിന്…. ഒക്കെ ആകുമ്പോൾ… അറിയുന്നതിനെക്കാൾ  പ്രാധാന്യം എന്നും  കേവലതയിൽ  അറിയുന്നവനാണ്….ഇതാണ്  അതിന്റെ ഒന്നാം ഭാഗം. 

അറിയുന്നവനെ അറിയാതെ… അറിയപ്പെടുന്നതിനെ അറിയാൻ ഓടുന്നത് എല്ലാം … ആവശ്യമില്ലാത്ത യാത്രയും ആയുസ്സ് പാഴാക്കുന്ന  വേഷംകെട്ടലും ആണ്.…. ഇങ്ങിനെ ചിന്തിച്ചു ചിലർ…. അവർ ആ വഴിയ്ക്ക് ഒരു സങ്കേതം ഉണ്ടാക്കി. അത് അന്നും ഇന്നും എന്നും… ലോകത്ത് കുറെപ്പേർ തുടരുന്നുണ്ട്….. ചില സമയങ്ങളിൽ അതിന്  മാദ്ധ്യമങ്ങളിൽ ഒക്കെ പ്രാധാന്യം വരും

വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഭൗതികമായ പഠിപ്പ്

അറിയുന്നവനെ അറിയാൻ  മിനക്കെടേണ്ടതില്ല… ലോകത്തെ വസ്തുക്കളെ മുഴുവൻ അറിയണം….അങ്ങിനെ ആഗ്രഹം വരും…. അതിന്റെ സങ്കേതം പാരമ്പര്യപൂർവ്വം അന്നു മുതൽ ഇന്നു വരെ… തുടരുന്നുണ്ട്……ഒരു വസ്തുവിനെ, അടുത്ത വസ്തുവിനെ, അതിന് അടുത്ത വസ്തുവിനെ, തന്റെ ഗണിത യുക്തികൾ ഉപയോഗിച്ച്  തന്നെ അറിയാതെ …. അതിന്റെ ഭൗതിക പരിപ്രേക്ഷ്യവും….  അതിന്റെ രാസീയ പരിപ്രേക്ഷ്യവും .. അതിന്റെ ജീവസന്ധാരണപരങ്ങളായ പരിപ്രേക്ഷ്യങ്ങളും…. പഠിച്ച് അറിവുള്ളവനാവുക …അതിന് പഠിച്ചവനെന്ന്  അഭിമാനിയ്ക്കുന്ന ആളുകളുടെ  സങ്കേതങ്ങളെ ഉപയോഗിയ്ക്കുക….അതില് ..വൈരുദ്ധ്യമുള്ള സങ്കേതങ്ങളെ മുഴുവൻ വൈരുദ്ധ്യപൂർവ്വം പഠിച്ച് വയ്ക്കുക…. സാഹചര്യ സംബന്ധികളായ…അറിവിന് അനുസരിച്ച്…. ഓരോ സാഹചര്യത്തിലും വ്യത്യസ്തമായി ഉദ്ധരിച്ച്…. തന്റെ അറിവാണ് ഇത്  എന്ന് വിളംബരം ചെയ്യുക…. ഇതാണ് അറിവെന്ന് അന്യരെ ധരിപ്പിച്ച്  ജീവിയ്ക്കുക… ഇതും ഒരു സങ്കേതമാണ്….

അന്ന് മുതൽ ഇന്നോളം ഈ രണ്ട് സങ്കേതങ്ങളും  ഉണ്ട്.  രണ്ടു സങ്കേതങ്ങളിൽ നിന്നും  അനേകം സങ്കേതങ്ങൾ പൊട്ടിവിരിയുന്നുമുണ്ട്.  ആദ്യത്തെ സങ്കേതത്തിലൂടെ  കുറച്ചു നാൾ സഞ്ചരിക്കുമ്പോൾ  ലോകം ആദ്യ സങ്കേതത്തിനു പ്രാധാന്യം കൊടുത്താൽ ….രണ്ടാമത്തെ സങ്കേതം വലിച്ചെറിഞ്ഞ്  അതേ സങ്കേത പഠനങ്ങൾ അനുസരിച്ച് തന്നെ രണ്ടാമത്തെ സങ്കേതത്തെ പഠിക്കാൻ എത്തുക.

ആദ്ധ്യാത്മിക ജിജ്ഞാസയെ വികലമാക്കുന്ന ഭൗതിക സങ്കേതിക പഠന മാർഗ്ഗങ്ങൾ…

ആദ്യ സങ്കേതത്തെ ദൃശ്യമെന്നാണ്  പഠിച്ചത്…കാക്കയെ ..പട്ടിയെ …പൂച്ചയെ… അത് അതിനേക്കുറിച്ച് പഠിപ്പിയ്ക്കുന്ന ജീവശാസ്ത്രത്തെ, എറിയുന്ന കല്ലിനെ… കല്ലിന്റെ പാതയെ… എറിഞ്ഞ കല്ലു വീഴുന്ന…സ്ഥലത്തെ… ആ കല്ല് ഉളവാക്കുന്ന  അതിന്റെ trajectory-യെ … ഒക്കെക്കുറിച്ച് പഠിയ്ക്കുക… ഊർജ്ജതന്ത്രത്തെ…  ഇപ്പോൾ കാണുന്ന കല്ലിലും  വേറൊരു കല്ലിലും അടങ്ങിയിരിയ്ക്കുന്ന രാസപരിണാമങ്ങളെ പഠിയ്ക്കുക…രസതന്ത്രത്തെ …. അവയെ അലിച്ചും അപഗ്രഥിച്ചും കീറിയും മുറിച്ചും പഠിയ്ക്കുന്ന ആ പഠന സങ്കേതങ്ങളിൽ  നില്ക്കുമ്പോൾ… ആ പഠനസങ്കേതങ്ങളുടെ  പ്രഭാവം കുറയുന്ന നൂറ്റാണ്ടുകളിൽ…… സാമൂഹിക ജീവിതത്തിന് … അത് പ്രഭാവം നഷ്ടപ്പെടുത്തുന്ന നൂറ്റാണ്ടുകളിൽ…. അറിയുന്നവനെ പഠിപ്പിയ്ക്കുന്ന പ്രഭാവപൂർണ്ണമായ സങ്കേതം ഉണ്ടെന്നു കണ്ടാൽ…..ഇത് ഇടയ്ക്കുവച്ച് വലിച്ചെറിഞ്ഞിട്ട്  അങ്ങോട്ട് ഓടിച്ചെന്ന്…. ഈ സങ്കേതങ്ങൾ പഠിയ്ക്കാൻ എടുത്ത മാനദണ്ഡത്തിൽ അറിയുന്നവനെ അവനവനിൽ  ആത്മനിഷ്ഠമായി പഠിയ്ക്കേണ്ടതിന് പകരം… ഈ വസ്തുക്കളെ പഠിച്ചതുപോലെ ….തന്നെ മാറ്റി നിർത്തി  വസ്തുനിഷ്ഠമായി പഠിയ്ക്കുക….. ഇങ്ങിനെ അതിനകത്തുതന്നെ  വസ്തുനിഷ്ഠ സങ്കേതങ്ങൾ ഉണ്ടാവുക…. അതിൽ നിന്ന് ….. ഭിന്നത വരാത്ത…. ആനന്ദത്തിന്റെ …സദ് വസ്തുവിന്റെ … ഏകതയുടെ…. പഠനത്തെ…. വിഭിന്നമാക്കിത്തീർക്കുക…. (25.10 mts/1.01.59 mts)

അതിൽ പഠിയ്ക്കാൻ പോയി പഠിച്ചുകൊണ്ടിരിയ്ക്കുമ്പോൾ …. താൻ പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും  ചെയ്യുന്നതിന് … തന്റെ ആനന്ദമാണ്  വഴിയെന്ന്  അറിയാതെഅന്യർ തനിയ്ക്കു തരുന്ന  അംഗീകാരമാണ്  വഴിയെന്ന് ധരിയ്ക്കുന്ന ഒരു വേളയിൽ അവ ദൃശ്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പഠിക്കുന്നു.… അവർക്ക് ഇത് വേണ്ട…ലോകം നശിച്ചിരിയ്ക്കുന്നു എന്നൊക്കെ തോന്നിയിട്ട്…. അവരെ പഠിപ്പിയ്ക്കാൻ ദൃശ്യത്തിലേയ്ക്ക് ഓടി വരിക…. അവിടെ വസ്തുനിഷ്ഠമായ പഠനങ്ങളെ…. ആത്മനിഷ്ഠങ്ങളാണെന്ന്  അറിയിയ്ക്കുവാൻ…. വസ്തുവിന്റെ പരിണാമ ഭേദങ്ങളെ…. അതിന്റെ തലത്തിൽ അറിഞ്ഞിട്ടും  ആത്മനിഷ്ഠമായി അറിഞ്ഞിരിയ്ക്കുന്നു എന്ന്… തെറ്റിദ്ധരിപ്പിയ്ക്കുക…. അങ്ങിനെ വസ്തുനിഷ്ഠപഠനങ്ങളിൽ ആത്മനിഷ്ഠതയെ പുലർത്തുക…. ഇതൊക്കെ എക്കാലത്തും നടന്നു…. ഇപ്പോഴും നടന്നുകൊണ്ടിരിയ്ക്കുന്നു.   അതുകൊണ്ടാണ് ഞാൻ പറഞ്ഞത്  അറിവിന് കാല-ദേശ ഭേദങ്ങൾ ഇല്ല. (26.21 mts/1.01.59 mts)

സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്

അറിവിനെ വിദ്യയെന്നും അവിദ്യയെന്നും രണ്ടായി തിരിയ്ക്കാം…..

ഇതെല്ലാം ചേർത്ത് അറിവിനെ  വിദ്യയെന്നും  അവിദ്യയെന്നും രണ്ടായി തിരിയ്ക്കാം  എന്നാണ്  അവർ പറഞ്ഞത്…. ദ്വേ വിദ്യേ വേദിതവ്യേ ഇതി ഹസ്മയത് വേദ വിദോ വദന്തി…. പരാ ചൈവ…അപരാജ….  ഒരു മൂലയ്ക്ക് സ്വസ്ഥനായിരിയ്ക്കുന്ന   ഒരു മനുഷ്യന്റെ അടുക്കലേയ്ക്ക് …. മഹാശാലനായ ഒരു ശൗനകൻ  ചെല്ലുന്ന ഒരു കഥയാണ് ഇത്…. മഹാശാലനെന്ന് പറഞ്ഞാൽ…. ഗോശാലകൾ പണി കഴിപ്പിച്ചു…. ആതുര ശാലകൾ പണികഴിപ്പിച്ചു…. അനാഥാലയങ്ങൾ പണികഴിപ്പിച്ചു….. തണ്ണീർപന്തലുകൾ ഉണ്ടാക്കി…. ഇഷ്ടങ്ങളും പൂർത്തങ്ങളുമായ കർമ്മങ്ങൾ ഒട്ട് അനേകം ചെയ്തു.  ആശയും പ്രതീക്ഷയും സംഗതവുമായി ജീവിച്ചു …അവയുടെ തകർച്ചയും അവയുടെ വൃദ്ധിയും നോക്കിക്കണ്ട്… ഏതോ ഒരു പോരായ്മയെ  അന്വേഷിച്ച് ചെല്ലുന്ന  മഹാശാലനായ ശൗനകൻ… ഒന്നുമില്ലാത്ത ആ മനുഷ്യന്റെ മുമ്പിൽ എത്തി…. ഇത്രയും ഓടിനടക്കാതെ….ശാന്തിയിൽ എത്താൻ ഒരു വിദ്യ ഉണ്ടാവില്ലേ…. എന്ന് ശങ്കിച്ചു….

കോശങ്ങൾ പേറുന്ന ജന്മാന്തര ഓർമ്മകൾ

എത്ര ജന്മങ്ങളുടെ ഓർമ്മകളാണ്…. എന്റെ കോശത്തിന് ഉള്ളത്…. ഇന്നെന്റെ കോശം  അറിയുന്ന അറിവുകൾ  പലതും  ഇന്ന് ഞാൻ പഠിച്ചതല്ല….. ആറര വയസ്സുള്ള ….ഞാൻ …..എന്റെ അച്ഛൻ മൊബൈല് വാങ്ങിയ്ക്കുമ്പോൾ   electronics പഠിച്ചത് അച്ഛനാണ്….. ഞാൻ പഠിച്ചിട്ടില്ല…. electronics പഠിച്ച അച്ഛനത് ഓപ്പറേറ്റ് ചെയ്യാൻ എടുക്കുന്ന സമയത്ത്,  ഭയവും ശങ്കയും അതിന്റെ ബട്ടണുകളിൽ വരുമ്പോൾ… ആദ്യം അവൻ ഇത് കാണുകയും അച്ഛന്റെ കൈയ്യിൽ നിന്ന്  മേടിച്ചു നോക്കുകയും ചെയ്യുന്ന എനിയ്ക്ക്  ശങ്കയില്ലാതെ  അതിന്റെ അറിവിലൂടെ കടന്നുപോകാൻ കഴിയുന്നുവെങ്കിൽ…. അച്ഛനെ എത്ര കൊല്ലം  പഠിപ്പിച്ചിട്ടും ആ അദ്ധ്യാപകർ പഠിപ്പിച്ചത്  അദ്ധ്യാപകനും അച്ഛനും പോലും മനസ്സിലാക്കാത്തത്, പഠിയ്ക്കാത്ത എനിയ്ക്ക് മനസ്സിലാകുന്നു എങ്കിൽ…. പഠിപ്പ് കോശാന്തരസ്ഥിതമായ ഒരനുഭവം മാത്രമാണ്….ഞാൻ ഒരുപാട് അതിശയോക്തികൾ പറയുന്നു…ഇത് കേട്ട് പെട്ടെന്ന്  തലകുലുക്കണ്ട….നോട്ട് ചെയ്ത് വച്ചാൽ മതി…ഉച്ചകഴിഞ്ഞ് ചോദിച്ചാൽ മതി…അതിശയോക്തി  എനിയ്ക്ക്  ഒരു രസമുള്ളതാണ്… അവയൊന്നും നിങ്ങൾക്ക്  അനുഭവം ഉള്ളതായിരിയ്ക്കില്ല….. അതുകൊണ്ട് വിഷമിയ്ക്കുകയും ഒന്നും വേണ്ട….നിങ്ങൾടെ വീട്ടിലൊക്കെ കൊച്ചു കുട്ടികൾ ഉണ്ട് …അവര് മൊബൈൽ ഫോണും കമ്പ്യൂട്ടറും  ഒക്കെ ഉപയോഗിയ്ക്കുമ്പോൾ അവര്….ങ്ഹ്….കാർട്ടൂണുകളും മറ്റുള്ളതും കാണുമ്പോൾ… പരിചയ സമ്പന്നരായ നിങ്ങൾടെ മസ്തിഷ്ക്കത്തിന്  കാണാൻ പറ്റാത്തത് ഒക്കെ  അവർ പഠിയ്ക്കാതെ കാണുന്നു എന്ന വിഢ്ഢിത്തമാണ് ഞാൻ പറഞ്ഞത്… അവരെ കോളേജിൽ അയയ്ക്കാതെ….അവരെ electronics  പഠിപ്പിയ്ക്കാതെ…..  ഒക്കെ ചെയ്യുന്നു എന്നാണ്  ഞാൻ പറഞ്ഞത്… അതും നടക്കുന്ന കാര്യം ഒന്നും അല്ല എന്ന് നിങ്ങൾക്ക് അറിയാം…അങ്ങിനെയുള്ളത്  ഒക്കെ ഞാൻ പറയും….ഗൗരവമായി എടുക്കണ്ട….അതെന്റെ ഒരസുഖം ആണെന്ന്  കൂട്ടിയാൽ മതി. കാരണം ഞാൻ അധികം സത്യം പറയാറില്ല… അതു നിങ്ങൾക്ക് ബോദ്ധ്യമാവുന്നുണ്ടെന്നാണ്  എന്റെ വിശ്വാസം… (ആരോ പറയുന്നു… ഈ പറയുന്നത് സത്യമാണ്…)….

27 march 2024-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത

അമ്പതു ലക്ഷം കൊടുത്ത് മക്കളെ പഠിപ്പിയ്ക്കാൻ വിട്ട്… പഠിപ്പിച്ചാലെ പഠിക്കൂ എന്ന് പറഞ്ഞ് പുറകെ ട്യൂഷൻ മാസ്റ്ററെയും വച്ച്  സത്യത്തിന്റെ പിന്നാലെ പോകുന്ന നിങ്ങൾ  ഇത് സത്യമാണെന്ന് പറഞ്ഞാൽ…..മറ്റേ സാധനം  കൊള്ളിയ്ക്കരുതാഴികയാണെന്ന്  ഞാൻ പറയേണ്ടേ…(കാണികൾ ചിരിയ്ക്കുന്നു…..)…So അങ്ങിനെ പറയരുത്……നിങ്ങള് നിങ്ങളിൽ ഉറച്ചു നില്ക്കണം…നിങ്ങൾ ഇളകരുത്…. ((0:30:25) …നിങ്ങൾക്ക് മാറ്റം വരരുത്….നിങ്ങൾക്ക് മാറ്റം വന്നാൽ….നിങ്ങള് വല്ലതും ഒക്കെ കാണും….നിങ്ങൾ മാറാതിരുന്നാൽ…..ഇന്നത്തെപ്പോലെ ജീവിയ്ക്കാം ….ദുഃഖിച്ച്….ജനിച്ച് മരിച്ച്…. So  നിങ്ങള് മാറാൻ സമ്മതിയ്ക്കരുത്….നിങ്ങൾ അഭിമാനികളാണ്….. നിങ്ങൾക്ക് ജാതിയുണ്ട്…. മതമുണ്ട് …വർഗ്ഗമുണ്ട്….അവിടുത്തെ അറിവുകൾ ഉണ്ട്…. അതൊക്കെ നിങ്ങളുടെ  അഭിമാനമാണ്….നിങ്ങൾക്ക് ദേശമുണ്ട്… ദേശത്തിന്റെ  അഭിമാനങ്ങൾ  വിടരുത്… കഞ്ഞി കുടിച്ചില്ലെങ്കിലും… അയൽപക്കംകാര്   കാൺകെ പാത്രം കഴുകുകയും  ഒന്ന് താഴെയിടുകയും  ചെയ്യണം… തേങ്ങ അരയ്ക്കാൻ ഇല്ലെങ്കിലും… ചിരട്ട എടുത്ത് പൊട്ടിച്ച് ഒച്ച കേൾപ്പിയ്ക്കണം…. അതുകൊണ്ട് എന്നോട് പെട്ടെന്ന് യോജിയ്ക്കരുത്… ഇറങ്ങിപ്പോകുമ്പോൾ …ഒരു ശൂന്യതാബോധം ഉണ്ടാകരുത്….. ഏത് മനുഷ്യനും എവിടെചെല്ലുമ്പോഴും… അങ്ങോട്ട് പോകുമ്പോൾ അഭിമാനത്തിന്റെ കൂടെ  രണ്ട് അക്ഷരവും ചേർത്ത്  ഒരഭിമാനവും കൊണ്ട് പോകുമ്പോഴാ വികാസം …പത്താംക്ലാസ്സിൽ പഠിച്ചപ്പോൾ നിങ്ങളുടെ പേരിന് അവസാനം അക്ഷരം ഉണ്ടായിരുന്നില്ല…. അടുത്തതിൽ ചെന്നപ്പോൾ  രണ്ടക്ഷരം കിട്ടി ….പിന്നെ നാല് അക്ഷരം കിട്ടി…. പിന്നെ നിങ്ങളുടെ പുര നിറയെ എഴുതിവയ്ക്കാനുള്ള അക്ഷരം കിട്ടി… ഇനി പോകുമ്പോൾ അതിൽ കൂടുതൽ അക്ഷരവും കൊണ്ടുവേണം പോകാൻ… ഉള്ള അക്ഷരം ഇവിടെ ഇട്ടിട്ട് പോകരുത്… (0:31:44.8 mts) After this no audio till 2:07:09.8 mts (in anthavasi youtube channel)  – But the continuity of  Swamiji’s Discourse  is not lost. )

For more essays visit naircommunity.in website

Audio Clip No 2 (90.40 mts) ( IN Anthavasi YouTube Channel)

അപ്പോൾ മഹാശാലനായ ശൗനകൻ (31.50 mts out of 1.01.59 in the audio clip given at the beginning)….ഒരുവന്റെ അടുക്കൽ പോയിരുന്നു… ഒട്ടേറെ ശാലകൾ ഉണ്ടാക്കിയവൻ… അതിൽ ഓരോന്നും ചെയ്ത് അപഗ്രഥിച്ചവൻ…  ഏതോ ഒരു പോരായ്മ… അപ്പോൾ അയാൾ ആചോലിച്ചു….ഇനി എത്രകാലം ഇതൊക്കെ ചെയ്യണം ….ഏത് പഠനം നടത്തിചെന്നാലും…. ഒരിടത്ത് ചെന്ന്  re-bound ചെയ്യും… അറിയപ്പെടുന്ന ഏത് അറിവിലൂടെ …. ഊർജ്ജതന്ത്രത്തിന്റേയും  രസതന്ത്രത്തിന്റേയും  ജീവശാസ്ത്രത്തിന്റേയും  ഭൂമിശാസ്ത്രത്തിന്റേയും  ഒക്കെ മേഖലകളിലൂടെ ….ചരിത്രത്തിന്റേയും  എല്ലാം സാപേക്ഷ്യത്തിലൂടെ ഞാൻ സഞ്ചരിച്ചുചെന്ന് …. ഏതോ ഇരുമ്പ് മതിലിൽ തട്ടി…  It is a stumbling (?) bloc…..തിരിച്ചടിച്ച് ഞാൻ വരുമ്പോൾ …വീണ്ടും ഒന്നെന്ന് തുടങ്ങേണ്ടുന്ന  എനിയ്ക്ക് …..ഏതെങ്കിലും ഒരറിവ്  ഉണ്ടാവില്ലെ … എല്ലാം അറിയുവാൻ പര്യപ്തമായ….. അറിവ് ഇത്ര ക്ലേശമാണെങ്കിൽ അതിന് ജനങ്ങൾ എന്തിനാ ശ്രമിയ്ക്കുന്നത്….. ലോകത്തില് ഏറ്റവും ആനന്ദപ്രദവും  ഏറ്റവും ലാഘവം തരുന്നതും … അറിവല്ലേ ആയിരിയ്ക്കേണ്ടത്….. അറിയും തോറും ലാഘവമല്ലേ  വരേണ്ടത്…… എന്നൊക്കെ ഈ കിളവൻ  ചിന്തിയ്ക്കാൻ തുടങ്ങി…

‘ഒന്ന് ‘ അറിഞ്ഞാൽ എല്ലാം അറിയുന്ന അറിവ്

അറിഞ്ഞതൊന്നും  എന്നെ ലാഘവത്തിൽ എത്തിച്ചില്ലെങ്കിൽ ….. അറിയുന്തോറും എന്റെ അസ്വസ്ഥത കൂടിയെങ്കിൽ …..അറിവെന്നിൽ ഭയം മാത്രം  ഉണ്ടാക്കിയെങ്കിൽ…. ഭയം ഉണ്ടാക്കാത്തതും….ലാഘവം തരുന്നതും….ഒന്നറിഞ്ഞാൽ… എല്ലാം അറിയുന്നതുമായ …. ഒരറിവിന്റെ സാദ്ധ്യത….. എവിടെയെങ്കിലും ഉണ്ടായിരിയ്ക്കുമോ….  അതിന്റെ സാദ്ധ്യതയെക്കുറിച്ചെങ്കിലും  അയാൾ ചിന്തിച്ചു….അയാൾ എന്ന് ഞാൻ പറഞ്ഞ അറിവിലെ കഥാപാത്രം …. പണ്ട് നടന്നതായി എഴുതിവച്ചിരിയ്ക്കുന്നതാണ്…. ആരോ … അയാൾ നടന്ന് ചെന്ന്   ഒരാളിന്റെ മുമ്പിൽ പോയിരുന്നു…. തന്റെ അത്രയും ബുദ്ധിമുട്ടുകൾ ഒന്നും  ഇല്ലാതെ ഒരുത്തൻ ഇരിയ്ക്കുന്നു… കണ്ടപ്പോൾ ഇയാൾക്ക് ലാഘവം ഉണ്ടെന്ന് തോന്നി… വലിഞ്ഞു മുറുകാത്ത.. പേശികളും…. ക്ഷോഭമില്ലാത്ത പ്രകൃതിയും… അയാൾ കുറേ നേരം നോക്കി നിന്ന് കാണുന്നു….

ലാഘവം നഷ്ടമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം

ഭൗതികങ്ങളായ കാര്യങ്ങൾക്ക് വേണ്ടി പഠിയ്ക്കാൻ… അപഗ്രഥിയ്ക്കാൻ…സമ്പാദിച്ചു വയ്ക്കാൻ ഒക്കെ ഈ ജന്മത്ത്  ഓടുമ്പോൾ…അതിന് തടസ്സമായി വന്ന് നില്ക്കുന്ന എല്ലാത്തിനോടും …ക്ഷോഭവും സ്തോഭവും വന്ന്  തിരക്കുള്ള ജീവിതത്തിൽ അത് നേടാൻ…ഇത് നേടാൻ … ഓടുമ്പോൾ …തന്നെ ശല്യപ്പെടുത്താൻ വരുന്നത് എല്ലാം…. തന്റെ കോപത്തിന് പാത്രമായിത്തീരുമ്പോൾ….യാതൊരു കോപവും ഇല്ലാതെ ഒന്നും ചെയ്യാൻ ഇല്ലാത്തതു പോലിരിയ്ക്കുന്ന  ഒരു മനുഷ്യനെ കണ്ടപ്പോൾ … ഇയാൾക്ക്  ഒരു ശങ്ക തോന്നി….. ഒന്നും അറിയാത്തതു കൊണ്ട് ഇരിയ്ക്കുകയാണോ…. അറിയില്ല… എന്ന് അറിയുന്നതു കൊണ്ടിരിയ്ക്കുകയാണോ …. അറിഞ്ഞിരിയ്ക്കുകയാണോ … പലതരത്തിൽ(?) … ഇരിയ്ക്കാമല്ലോ  അല്ലേ….. (35.11 mts/1.01.59 mts)  …ങ്ഹേ…പലതരത്തിൽ ഒരാൾക്ക് ഇരിയ്ക്കാം… എല്ലാത്തിന്റേയും രഹസ്യം അറിഞ്ഞു കഴിഞ്ഞാൽ….. ചിരിച്ചിരിയ്ക്കാം…ഭാവനയിൽ എങ്കിലും കാണാൻ പറ്റുമോ… അത് ഇന്നതാണ്… അങ്ങിനെയാണ്…. 

നിങ്ങള്… ഒട്ടേറെ സാധനങ്ങള്  നിങ്ങളോട് ചോദിച്ചാല്… ഒട്ടേറെ സാധനങ്ങളെക്കുറിച്ച്  ..നിങ്ങൾടെ  വാഷിങ്ങ് മെഷീന്റെ പ്രവർത്തനത്തെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം…. പ്രവർത്തനം വിശദീകരിച്ചു കൊടുത്തിട്ട്  ഒരു ക്ലാസ്സും വേണമെങ്കിൽ എടുക്കും… മനുഷ്യ ശരീരത്തില്  ഓരോ രാസ വസ്തുക്കളും പ്രവർത്തിയ്ക്കുന്നത് എങ്ങിനെയാണെന്ന് നിങ്ങൾക്ക് ക്ലാസ്സെടുക്കാൻ അറിയാം … ഒക്കെ പഠിപ്പിച്ചിട്ടുണ്ട്…… സകല രാസത്വരകങ്ങളുടേയും  പ്രവർത്തനം കൃത്യമായി പഠിച്ചിട്ടുണ്ട്…സംശയം തോന്നിയാൽ…. പുസ്തകവും കൈയ്യിലുണ്ട്… എടുത്ത്  ഒന്ന് മറിച്ച് നോക്കി… ഒരു ഗൈഡും കൂടി വച്ചൊന്ന് പഠിച്ചിട്ട്  ഒരു ക്ലാസ്സെടുത്ത്  വയ്ക്കാനൊന്നും വലിയ വിഷമമില്ല….. അതിന് വല്യ പാടൊന്നുമില്ല….നിങ്ങൾ ഒക്കെ  ക്ലാസ്സെടുക്കുന്നവരാണ് …നിങ്ങളിൽ പലരും ക്ലാസ്സെടുക്കുന്നവരാണെന്ന് മുഖം  ഒക്കെ കണ്ടാൽ  അറിയാം….

തേങ്ങ എങ്ങിനെയാണെന്നും തെങ്ങ് എങ്ങിനെയാണെന്നും  ഒക്കെ നിങ്ങൾക്ക്  വ്യാഖാനിയ്ക്കാൻ അറിയാം….. പക്ഷെ നിങ്ങളോ നിങ്ങൾടെ വീട്ടിൽ നിങ്ങളോടൊപ്പം കഴിയുന്ന….ഭാര്യയോ…നിങ്ങളുടെ കുട്ടികളോ….ഒരു കാര്യത്തോട് എങ്ങിനെയാണ്  പ്രതികരിയ്ക്കുക എന്ന്  മാത്രം അറിയില്ല…..അതേ ജീവിയ്ക്കാൻ അറിയേണ്ടതുള്ളൂ….ആകെ അറിയേണ്ടത് ഇത്രേയുള്ളൂ….  ഒരു തവി കഞ്ഞി വിളമ്പുമ്പോൾ ഈ കഞ്ഞിയോട് വിളമ്പി കൊടുക്കുന്ന വേളയിൽ  എന്റെ മകൻ എങ്ങിനെയായിരിയ്ക്കും പ്രതികരിയ്ക്കുക എന്ന് മുൻകൂട്ടി അറിഞ്ഞാൽ ആ അമ്മയുടേയും മകന്റെയും മാത്രമല്ല… അയൽപക്കംകാരുടെയും  കൂടെ ശങ്കയായി ആ കഞ്ഞി മാറും…..  അത് മാത്രം അറിയില്ല… (36.54 mts, proof reading done till here)

വൈകാരിക വിദ്യാഭ്യാസത്തോടുള്ള അവഗണന

എന്തെല്ലാം കാര്യങ്ങൾ അറിയാം…ലോകത്തെ നന്നാക്കാൻ അറിയാം…  വുമൻസിന്റെ …സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്  ശബ്ദിയ്ക്കാൻ അറിയാം… സംഘടനകൾ ഉണ്ടാക്കാൻ അറിയാം…പണം പിരിയ്ക്കാൻ അറിയാം…. അത്യാവശ്യം ഒരു മീറ്റിംങ്ങ്  കൂട്ടാൻ അറിയാം…. മീറ്റിംങ്ങ് തകർക്കാൻ അറിയാം…. ങ്ഹാ…പിരിയ്ക്കാൻ അറിയാം….. തിരിയ്ക്കാൻ അറിയാം…ഭരിയ്ക്കാൻ അറിയാം…..ഭരണം പൊളിയ്ക്കാൻ അറിയാം… ഭരിപ്പിയ്ക്കാൻ അറിയാം….ഭരിപ്പിയ്ക്കാതിരിയ്ക്കാൻ അറിയാം…ശരിയല്ല…. ഒരു സ്പൂൺ പഞ്ചസാരയോ… ഒരു കപ്പ് കാപ്പിയോ…. ഒരു ചായയോ…അതൊക്കെ എങ്ങിനെ  ഉണ്ടാക്കാം  എന്നു വരെ അറിയുന്ന നിങ്ങൾക്ക് … അതെടുത്ത് വയ്ക്കുമ്പോൾ  അതിനോട് … തന്റെ സഹപ്രവർത്തകൻ…തന്റെ സഹപ്രവർത്തക….തന്റെ മകൻ, തന്റെ അച്ഛൻ….. തന്റെ അമ്മ, താൻ…..എങ്ങിനെയാണ് അടുത്ത നിമിഷം പ്രതികരിയ്ക്കാൻ  പോകുന്നതെന്ന്   മാത്രമെ… ആകെ അറിയേണ്ടതുള്ളൂ…..

ഇരുപത്തഞ്ച് വർഷങ്ങൾ വരെ നീളാവുന്ന ആധുനിക വിദ്യാഭ്യാസം

ഈ വസ്തുക്കൾ എന്റെ കോശങ്ങളിൽ… എന്റെ ബോധതലങ്ങളിൽ… എന്റെ മനസ്സിൽ…. എന്റെ വൃത്തികളിൽ… എന്റെ വികാരങ്ങളിൽ  എങ്ങിനെ അറിയണമെന്ന് അറിയാൻ….ഇത്രയൊന്നും പഠിയ്ക്കുകയും വേണ്ട…. ചുരുങ്ങിയത് ഇരുപത്തഞ്ച് കൊല്ലമെങ്കിലും ഒരാൾ പഠിയ്ക്കുന്നുണ്ടെന്നാണ്  എന്റെ  ധാരണ…. ഇപ്പോൾ…. പ്രായമായവർ അല്ല… പണ്ട്കാലത്തൊരു… അഞ്ചു വയസ്സിലോ ആറു വയസ്സിലോ ആണ് പഠനം… എന്ന പഠിപ്പില്ലായ്മ  തുടങ്ങുന്നത്….അപ്പോഴേയ്ക്ക് അവൻ ശരിയ്ക്കു പഠിച്ചു കഴിയും…. കാരണം പഠിയ്ക്കേണ്ട ഒരാളിൽ നിന്ന് പഠിയ്ക്കേണ്ടതെല്ലാം പഠിച്ച് കഴിഞ്ഞ്  ആ പഠിച്ച വസ്തു…സഹപാഠികളിലും…ലോകത്തും…സസ്യങ്ങളിലും പ്രയോഗിച്ചു നോക്കാൻ … ആ പ്രയോഗിയ്ക്കുന്നത് മറ്റൊരാൾ സാക്ഷിയായി കാണാൻ… വിടുന്നതാണ്…. വിദ്യാഭ്യാസത്തിന്റെ  രീതി. 

ജനിതകപൂർവ്വങ്ങളായ അറിവുകൾ….

മാതൃഗർഭത്തിലും  മാതാവിനോടൊപ്പം പുറത്തും സമുജ്ജ്വലിച്ച് പഠിച്ച്  ആ പഠിപ്പിൽ അറിഞ്ഞ….ജനിതകപൂർവ്വകങ്ങളായ  അറിവുകളേയും കൊണ്ട്… താൻ ചെല്ലുന്ന ഒരു സമൂഹത്തിൽ എങ്ങിനെ പെരുമാറണമെന്നും എങ്ങിനെ  അത്  അനുഭവിച്ച് കാണണമെന്നും…. എങ്ങിനെ അത് അമ്മ പറഞ്ഞു തന്നിരിയ്ക്കുന്നു എന്നും  അറിയുന്നതിനെ ….അദ്ധ്യാപകനോടും സഹപാഠികളോടും ഒപ്പം പങ്കുവച്ച്…. അത് പൂർത്തീകരിയ്ക്കുന്നതിനാണ് വിദ്യാഭ്യാസം എന്ന ഒരു സംജ്ഞ.  ഇന്ന്  അതിന് പകരം  നിങ്ങളെ കൊണ്ടുപോയി…ജനിച്ചു വീണാൽ …മറ്റൊരാള്  നോക്കാനും എടുക്കാനും ആയി വിടുമ്പോൾ ….ജനിതകത്തിൽ നിന്ന്…. ജനിതകത്തിലേയ്ക്ക്  കൈമാറുന്നതായ…അറിവുകളില്ലാതെ … അന്തക്ഷോഭങ്ങള്  ഉണ്ടാകുമാറുള്ള  സ്പർശം കൊണ്ട്…. ശബ്ദം കൊണ്ട്…. രൂപം കൊണ്ട്…രസം കൊണ്ട്… അങ്കിതമായ… തന്നെ  വേണ്ടാത്ത.. തന്നെ നോക്കണ്ടത് ഒരു തൊഴിലായിത്തീർന്ന ഒരായയുടെ കൈകളിൽ നിന്ന്  സദാ തന്നെ ഇളക്കി മറിയ്ക്കുന്ന… അനുഭവങ്ങൾ  വിഷയങ്ങളും ഇന്ദ്രിയങ്ങളുമായി  ചേർത്ത് വച്ച് ഉൾക്കൊണ്ട് … ആ ഉൾക്കൊണ്ട വിപരീതങ്ങളായ  അറിവുകളുമായി …. വിപരീതങ്ങളായ അറിവുകളുമായി…. ഇ-സ്ക്കൂളിലേയ്ക്ക് എത്തി….അഞ്ച് മണിക്കൂർ പഠിയ്ക്കാൻ…. തീരുമാനിച്ച് …അഞ്ച് മണിക്കൂറിന്റെ പാഠ്യവിഷയങ്ങൾ ഓരോനിമിഷം ഓരോവിഷയങ്ങളിലൂടെ  ഓരോ അദ്ധ്യാപകന്റെ അംഗ ചേഷ്ടയിലൂടെ  ഓരോ തരം സംജ്ഞകളിലൂടെ  ഓരോതരം എതിർപ്പിലൂടെ … ആ ശൈശവ ഹൃദയത്തിലേയ്ക്ക്   വ്യത്യസ്തങ്ങളായ രൂപങ്ങളും…വ്യത്യസ്തങ്ങളായ  സങ്കേതങ്ങളും….വ്യത്യസ്തങ്ങളായ ഭാവങ്ങളും അടുക്കില്ലാതെ മുറയ്ക്കിട്ടുകൊടുത്ത്……അഞ്ചു മണിക്കൂർ അവൻ പഠിച്ചുവെന്ന് തോന്നുമാറ്…. അവന്റെ മൂന്ന് വയസ്സുമുതൽ ഏതാണ്ട്  ഇരുപത്തിയഞ്ച് വയസ്സുവരെ …. ഇരുപത്തിമൂന്ന് വയസ്സുവരെ വരുന്ന…ഇരുപത് സംവത്സരങ്ങൾ.. കൂടുതൽ പഠനങ്ങൾ വേണമെങ്കിൽ  പിന്നീട് നാല് സംവത്സരവും കൂടെ ചേർന്ന് …. ഇരുപത്തിനാല് സംവത്സരങ്ങൾ…

ആയുസ്സും ജീവിതവും പാഴാക്കുന്ന ആധുനിക വിദ്യാഭ്യാസ വ്യവസ്ഥ

ആയുസ്സിൽ ആനന്ദം അനുഭവിയ്ക്കാവുന്ന വിഷയാനന്ദം ആയാലും ആത്മാനന്ദം ആയാലും ആവോളം നുകരാവുന്ന നല്ല കാലങ്ങൾ അത്രയും ചിലവഴിച്ച്….ഇരുപത്തിനാല് സംവത്സരങ്ങളിൽ…. അഞ്ച് മണിക്കൂർ പ്രകാരം  ഭരണാധികാരികൾ  നിർദ്ദേശിയ്ക്കുന്ന ഇരുനൂറ്  സാദ്ധ്യായ ദിനങ്ങൾ ഉണ്ടെങ്കിൽ….. ഇരുനൂറ്  into (x)  അഞ്ച് മണിക്കൂറടങ്ങുന്ന  ആയിരം മണിക്കൂർ…. ആയിരം മണിക്കൂർ പ്രകാരം  ഇരുപത്തിനാല് വർഷം ഉണ്ടെങ്കിൽ into ഇരുപത്തിനാല്…..divided by അതിനെ വീണ്ടും ദിവസമാക്കാൻ ഒരു  ഇരുപത്തിനാല്   കൊണ്ട് ഹരിച്ചാൽ…… ആയിരം ദിനങ്ങൾ….  ആകെ മൂന്നര വർഷത്തെ സാധനത്തിന്  അവന്റെ ഇരുപത്തിനാല് വർഷത്തിന്റെ ആയുസ്സ് കളയുന്ന തന്തയോടും തള്ളയോടും ഭരണാധികാരിയോടും വിദ്യാഭ്യാസത്തോടും  അവനുള്ള പക തീർക്കാൻ   ഈ പ്രപഞ്ചം തകർത്ത്  അവനേയും തകർത്ത് ജീവിയ്ക്കുന്ന ജീവിതമാണ് നിങ്ങളുടെ വിദ്യാഭ്യാസകാലമെന്ന്…..മിതമായ  ഒരു നിർവ്വചനം നല്കിയാൽ.… അത് കളയാൻ ഉപയോഗിച്ച മാനദണ്ഡങ്ങളിൽ നിന്നാണ്… അദ്ധ്യാപകനും  അതിനോട് അനുബന്ധങ്ങളായ സ്ഥാപനങ്ങളും….. അതിൽ നിന്നുണ്ടാകുന്ന … രോഗങ്ങളെ പരിപാലിയ്ക്കാനുള്ള  ഭിഷ്വഗ്വരന്മാരും, അതിനെ അവലംബിച്ചുവരുന്ന  മറ്റ് ഉദ്യോഗങ്ങളും എല്ലാം  നിലനില്ക്കുന്നത്…. ഈ വഞ്ചനയിൽ നിന്നു മാത്രമാണെങ്കിൽ…. വഞ്ചിതമായ ഒരു ലോകത്തെ അറിവിലേയ്ക്ക്  കൊണ്ടുപോകുന്നു  എന്ന്…. അഭിമാനിയ്ക്കുന്ന ഈ സമ്പ്രദായം  എത്ര അപകടകരമാണ്…. (42.45 mts out of 1:01:59)

അപകടകരമായ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, കലാലയങ്ങളിലെ കൊല്ലും കൊലയും…

തിരിഞ്ഞു നിന്ന് ഒന്ന് അപഗ്രഥിച്ചാൽ…. എനിയ്ക്ക് പറ്റിയ ഈ അബദ്ധം… ലോകത്ത് ഒരാൾക്കും പറ്റരുതേ  എന്ന് പ്രാർത്ഥിയ്ക്കുന്നതിന്  പകരം….എനിയ്ക്ക് പറ്റിയതാണ്…. നിനക്കും പറ്റിക്കണ്ട്  സന്തോഷിയ്ക്കണമെന്നതിന്റെ ഒരു തുടർച്ച…. ആവശ്യം ഉണ്ടെങ്കിൽ… ഇതെല്ലാം അല്പനിമിഷം കൊണ്ട്  അറിയുമെന്ന് … ആർക്കാണ് അറിയാത്തത്…. ഞാൻ നിങ്ങൾക്ക് ശൗനകഅന്തർഗതം മനസ്സിലാകുവാൻ…. മാത്രം ഉപന്യസിച്ചതാ ഈ ഉദാഹരണം…. ഈ ഇതിവൃത്തത്തിലൂടെ ഇതിഹാസത്തിലൂടെ സഞ്ചരിയ്ക്കുമ്പോൾ…. ഈ ആയുസ്സും ധനവും…മുഴുവൻ ചിലവഴിച്ചിട്ട്… നേടുന്ന ഒരസ്വസ്ഥതയുടെ ലോകത്ത് … ഏതൊരു ശൗനകനും…. ആഗ്രഹിച്ചു പോവില്ലേ… സമയം ഇതുപോലെ ചിലവഴിയ്ക്കാതെ … ഏതോ ഒന്ന് അറിഞ്ഞ്  എല്ലാം അറിയാവുന്ന ഒരു സൂത്രവാക്യത്തെ തേടാൻ…..

കസ്മിൻ ഭഗതോവിജ്ഞാതേ സർവ്വമിദം വിജ്ഞാതം ഭവതി  ….ശൗനകൻ…ആ മനുഷ്യന്റെ മുമ്പിൽ ചെന്നു ചോദിച്ചത് ഇത്രയുമാണ്… കസ്മിൻ ഭഗവോവിജ്ഞാതേ സർവ്വമിദം വിജ്ഞാതം ഭവതി….. അന്ന്  നിലനിന്ന ഒരു ഭാഷയിൽ….അത്രയേ ആ ഭാഷയ്ക്ക്  ….സ്ഥാനം കൊടുത്താൽ മതി…. ഇന്ന് ആ ഭാഷയല്ല നിലനില്ക്കുന്നത്… അതുകൊണ്ട്  എന്റെ ഒരു ഭാഷാന്തരീകരണം കൊണ്ട് മനസ്സിലാക്കാൻ  ശ്രമിച്ചാൽ മതി…… ഭാഷ അറിഞ്ഞില്ലെന്ന് ഓർത്ത് വേദനിയ്ക്കുകയും വേണ്ട….ഇതിനൊന്നും ഭാഷ അറിയേണ്ട കാര്യം ഇല്ല….കാരണം നിങ്ങൾ ആരും രാജ്യം വിട്ട് വെളിയിൽ പോയി ജോലിയ്ക്കുപോകുന്നത് അവിടുത്തെ ഭാഷ അറിഞ്ഞിട്ടൊന്നുമല്ല….ഇവിടെ ആരെങ്കിലും അവിടുത്തെ ഭാഷ നിങ്ങളെ പഠിപ്പിച്ചാൽ…..ആ പഠിച്ച ഭാഷ മറന്നാൽ മാത്രമേ അവിടുന്ന് വെള്ളം കിട്ടുകയുള്ളൂ…കാരണം അവിടെ ചെല്ലുമ്പോഴാ മനസ്സിലാക്കുന്നത്….. ഇവിടെ പഠിപ്പിച്ചത്  അതുമായി ബന്ധമില്ലാത്തത്  ആണെന്ന്…. ഇവിടുന്നുള്ള ഹിന്ദിയൊക്കെ പഠിച്ചേച്ച് … ബീഹാറിലും  ഉത്തർപ്രദേശിലും ഒക്കെ ചെന്ന് വെള്ളം ചോദിച്ചാൽ ചിലപ്പോൾ തല്ലാ കിട്ടുക…വെള്ളം കിട്ടുകേല…. എനിയ്ക്ക് ഹിന്ദി അറിയാമെന്ന് ഒക്കെ  അഭിമാനിച്ചാ ചെല്ലുക… പക്ഷെ ഹിന്ദിയുടെ ഒരു വികലാനുകരണം മാത്രമേ ഇവിടുന്ന്  നമ്മൾ പഠിയ്ക്കുകയുള്ളൂ…. ഹിന്ദി അറിയുന്ന ആളുകള്  വെളിയിൽ പോയി ഹിന്ദി അറിയുന്ന സർവ്വീസ് personnels ഒക്കെ ഉണ്ടെങ്കിൽ ഞാൻ പറഞ്ഞത്  സത്യമാണോ…. Am I right to the best of my knowledge ?  ഇവിടുന്ന് കാര്യമായി ഇംഗ്ലീഷ് ഒക്കെ പഠിച്ച്… ഒരുമാതിരി ഇംഗ്ലീഷുകാരനെപ്പോലെ ഒക്കെ  …ങ്ഹാ…അഭിനയിച്ച്…. പുറത്തുചെന്ന് കഴിയുമ്പോഴത്തേക്ക്  …ബ്ബ…ബ്ബ …ബ്ബാ …വയ്ക്കുന്നത് കാണാം…. ഇവിടെയുള്ളവരോട്  അച്ഛനോടും അമ്മയോടും ഒക്കെ …. അവർക്ക് ഇംഗ്ലീഷ് അറിയാൻ മേലാത്തതുകൊണ്ട്…. രണ്ടെണ്ണം കാച്ചി….. അവരും ചിലപ്പോൾ നിങ്ങളോടുള്ള മമത കൊണ്ട്…. അയൽപക്കത്തെ തോമ്മാച്ചന്റെ മകള് ഫോറിനിലാണ്  എന്നിരിയ്ക്കെ  … അവളിപ്പം അവധിയ്ക്ക് വന്നപ്പോൾ… തോമ്മാച്ചൻ വർത്തമാനം കേട്ട് .. പറയുന്നത് കേട്ട് …രാമൻ നായർ …തോമ്മാച്ചാ ഇപ്പം മകള് എങ്ങിനെയുണ്ട്…. അവള്  pregnant ആയിട്ട് ഇരിയ്ക്കുകയാണ്….. അപ്പം രാമൻ നായർ ഉടനെ ഒരു വാക്കു പഠിച്ചു… pregnant…foreign-ൽ ആണ്….. പിന്നീട്  രാമൻ നായരുടെ മകൻ ഫോറിനിൽ പോകുമ്പോൾ വേറൊരാളോട് പറഞ്ഞു… അവനിപ്പോൾ  pregnant ആയിട്ട് ഇരിയ്ക്കുകയാണെന്ന് പറയുന്നതുപോലെ…..ഇമ്മാതിരി ഇംഗ്ലീഷ് ഒക്കെ ആണെന്ന് തോന്നുന്നു… കടന്നുപോയോ…..

ആവശ്യമാണ് പഠനം…

പക്ഷെ ഇതൊന്നും അറിയാത്തവൻ ചെന്നാൽ അവൻ വെള്ളം കുടിയ്ക്കും….കുറച്ചുകഴിഞ്ഞാൽ അവൻ അവിടുത്തെ ഭാഷ ഭംഗിയായി പഠിയ്ക്കും…. ഒരുമാതിരി ഹിന്ദി പഠിച്ചിട്ട് വടക്കേ ഇന്ത്യയിൽ പോയവൻ… അവിടുത്തെ ഹിന്ദി  പഠിയ്ക്കാൻ  കുറെ കൊല്ലം എടുക്കും… പഠിയ്ക്കാത്തവൻ അവിടെ ചെന്നാൽ…. നാല് മാസം കൊണ്ട്…. അവിടുത്തെ ഭാഷ മാനേജ് ചെയ്യും… കാരണം അവന് ആവശ്യമുണ്ട്… മറ്റവന് ആവശ്യം വന്നാലും അഹങ്കാരം ഉണ്ട്….അപ്പോൾ ആവശ്യമാണ് പഠനമെങ്കിൽ…ആവശ്യം ഇല്ലായ്മയിൽ…. പഠിയ്ക്കാനായി വർഷങ്ങൾ കളയുന്നത്….വ്യക്തിത്വത്തെ നശിപ്പിയ്ക്കാനും… അറിയാത്തതിൽ അഹന്തയുണ്ടാവാനും…അറിയേണ്ടതിനെ അറിയാതെ ഇരിയ്ക്കുവാനും …അറിയുന്നവനെ  അജ്ഞാനത്തിലേയ്ക്ക്  തള്ളുവാനും… മാത്രമേ സഹായിയ്ക്കുകയുള്ളൂ  എന്ന്….സ്വന്തം അനുഭവത്തിൽ നിന്ന് സങ്കല്പിച്ചത്  ശൗനകൻ…  ശൗനക മനസ്സിന്റെ വ്യാപ്തി പറയുവാനാണ് ഞാനീ ഉദാഹരണം… ഒക്കെ പറയുന്നത്….

M A Hindi-യും കഴിഞ്ഞ്…. അതിന് ഒരു M Phil-ഉം എടുത്ത് …അല്ലെങ്കിൽ ഒരു PhD-യും എടുത്ത്…ബാങ്കില് ഒരു ജോലിയും ഒക്കെ സമ്പാദിച്ച്…. ബാങ്കിൽ വരുന്നവരെ ഒക്കെ  ഹിന്ദി പഠിപ്പിയ്ക്കണമെന്ന് തീരുമാനിയ്ക്കാൻ  കേന്ദ്ര ഗവൺമെന്റ്  രാഷ്ട്രഭാഷയെ വളർത്താൻ ഹിന്ദിക്കാരനായവനെ  നിയമിച്ച് … അവിടെ വരുന്നവർക്കാർക്കും ഹിന്ദി വേണ്ടെങ്കിലും ജോലി ഇതായിപ്പോയതുകൊണ്ട്.. ബാക്കി ക്ലറിക്കൽ പണിയൊക്കെ അറിയില്ലെങ്കിലും സഹായിയായി ചെയ്തുകൊടുത്ത്… അതിനിടയിൽ… ഹിന്ദി അറിയാവുന്നവനായതുകൊണ്ട്  വടക്കേ ഇന്ത്യയിലേയ്ക്ക് ഒരു  സ്ഥലം മാറ്റം കിട്ടിയാൽ … അവിടുത്തെ ജനങ്ങൾ… പറയുന്ന ഹിന്ദിയ്ക്കു മുമ്പിൽ… അസ്തപ്രജ്ഞനായി നില്ക്കമ്പോഴും… അത് പഠിച്ചെടുക്കാൻ വിഷമിച്ചിരിയ്ക്കുന്ന അവൻ… അവന്റെ അഭിമാനം വ്രണപ്പെടുന്ന ഒരു രംഗം … ഹിന്ദി ഒന്നും അറിയാതെ ഇവിടുന്നു പോയി.. …അവിടെ ഉള്ള ഏതോ മാനേജരുടെ ഔദാര്യം കൊണ്ട് …. അവിടുത്തെ ഒരു പ്യൂണായി ജോലി കിട്ടിയ എട്ടാം ക്ലാസ്സുകാരൻ അതുവരെ ഹിന്ദിയുടെ ക്ലാസ്സിൽ പോലും കേറിയിട്ടില്ലാത്തവൻ… ആ നാട്ടുകാരോടൊപ്പം ഹിന്ദിയിൽ പറഞ്ഞു പോകുമ്പോൾ …താൻ   വാ  തുറന്നാൽ …. തന്റെ കള്ളി പുറത്താകുമെന്നോർത്ത് അധികം പറയാതെ  നിശ്ശബ്ദനായി  നടക്കുമ്പോൾ…. കൂട്ടുകാർ ഇല്ലാതാകുമ്പോൾ  വല്ല വിധേനേയും  ഒരു സ്ഥലം മാറ്റം മേടിച്ച് നാട്ടിലേയ്ക്ക് പോയി ഒരിറ്റുകഞ്ഞിവെള്ളം  കുടിച്ചാൽ മതി….അത് ഇതറിയാത്തതുകൊണ്ടല്ല…. നാടിനോടുള്ള മമത കൊണ്ടാണെന്ന് അഭിമാനിയ്ക്കുമ്പോൾ…. ഞാൻ പറഞ്ഞില്ലേ…ഞാൻ ഒരു പാട് അതിശയോക്തി  പറയും…. അതിശയോക്തി പറച്ചിലിന്റെ ഒരു രാജാവാണ് ഞാൻ….

04 March 2024-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്നത്.

നിർമ്മലാനന്ദഗിരി മഹ് രാജ് എന്ന പേര് …

അതുകൊണ്ടാ  ഇവരീ…അവരതുകൊണ്ടാ ഈ  നിർമ്മലാനന്ദഗിരി മഹ് രാജ് എന്നൊക്കെ എഴുതിയിരിയ്ക്കുന്നത്…. സത്യം ഞാൻ  വളരെ അപൂർവ്വമായേ പറയുകയുള്ളൂ….അതിനിടയിൽ വളരെ കുറച്ചേ  കാണുകയുള്ളൂ…..അത് നിങ്ങള് ശ്രദ്ധിച്ചിരുന്നാലേ കിട്ടുകയുള്ളൂ.…(ആരോ ചോദിയ്ക്കുന്നു….)…. അതുകൊണ്ടാണല്ലോ  ഇങ്ങനെ പറയുന്നത്….(ചിരിയ്ക്കുന്നു…) …അതുകൊണ്ട്…. മനുഷ്യൻ പഠിയ്ക്കാൻ ഇത്രയും കാലം ചിലവഴിച്ച്… അല്പമാത്രമായത്….. ആവശ്യത്തിലവതീർണ്ണമാകുമെന്ന് അറിയാതെ ….. അറിയേണ്ടവനെ  അറിഞ്ഞാൽ….അറിവിന്റെ ആവശ്യവും… അറിവിന്റെ സാദ്ധ്യതയും… അറിവിന്റെ സാമഗ്രിയും… അറിവിന്റെ സാമർത്ഥ്യവും  അവിചാരിതമായി  ആഗമിയ്ക്കുമെന്ന്…..

ആവശ്യം, സാദ്ധ്യത, സാമഗ്രി, സാമർത്ഥ്യം – അറിയുന്നവൻ

സങ്കേതങ്ങള്  മാറിപ്പോകരുത്… അറിവിന്റെ ആവശ്യം…. അതിന്റെ സാദ്ധ്യത… അതിന്റെ സാമഗ്രി…. അതിന്റെ സാമർത്ഥ്യം… ഇവ നാലും… അറിയുന്നവനിൽ മാത്രമേ ഉള്ളൂ…. അറിയപ്പെടുന്നവയിൽ ഇല്ലെന്ന്…. എന്റെ നാട്ടിൽ ഇന്ന്  civil engineering-ഉം  architecture-ഉം പഠിച്ചിട്ട് പാസ്സായിവരുന്നവൻ  ചെയ്യുന്ന പണിയേക്കാൾ മനോഹരമായി   എന്റെ നാട്ടിലെ അത് പഠിയ്ക്കാത്ത  പഴയ ആളുകൾ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കൂത്തമ്പലങ്ങളും… നിലകൊള്ളുമ്പോൾ…. എന്റെ നാട്ടിലെ സിവിൽ എൻജിനീയറും ആർക്കിട്ടെക്ചറില്  ഉന്നത  വിദ്യാഭ്യാസം ഉള്ളവനും എല്ലാം… വീട് പണിയുമ്പോൾ…. അതിന്റെ കല്ലുവയ്ക്കാനും കെട്ടാനും… പൂർത്തീകരിയ്ക്കാനും… അവൻ അറിവില്ലാത്തവനെ  മാത്രം ഉപയോഗിയ്ക്കുമ്പോൾ…  അവന്റെ പണിയുടെ ഫലമായി ഉണ്ടാകുന്നത്… ആദ്യം വരച്ച അളവും…. പൊങ്ങിയിരിയ്ക്കുന്ന അളവും… എടുത്തുനോക്കിയാൽ…. അതിൽ വ്യത്യാസം വരുമ്പോഴും…. വാക്കു കൊണ്ട്  അവൻ അതുതന്നെയാണെന്ന് സമർത്ഥിച്ച്  പൈസ വാങ്ങി കടന്നു പോകുമ്പോൾ….  അവന്റെ അതേ വിദ്യ പഠിച്ച മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയർ വന്ന് അളക്കുമ്പോൾ… ഇവനോടുള്ള  ബന്ധം കൊണ്ടും ആ പഠിപ്പിനോടുള്ള ബന്ധം കൊണ്ടും അതുതന്നെയാണ് ഇത്  എന്ന്  certificate കൊടുക്കുമ്പോൾ….. ഇവനില്ലാതെ മറ്റവൻ തന്നെ പണിതാൽ കൃത്യമായിരുന്നാലും  അളവു  തെറ്റി എന്ന് പറയുമ്പോൾ…. എന്റെ നാട്ടിലെ…പോസ്റ്റിൽ ……electrical engineer  കേറിയാൽ വാവൽ അടിച്ച്  വീഴുന്നതുപോലെ …. വീഴുമ്പോൾ  അറിവില്ലാത്ത മത്തായി കോൺട്രാക്ടറായി ചാടിക്കേറി ലിങ്ക് ഓഫ് ചെയ്ത്  ….. ഇറങ്ങി വരുമ്പോൾ… മത്തായിയെ കേറ്റാൻ… ഈ രാഷ്ട്രം ഇതുപോലുള്ളവരെ മുഴുവൻ പരിപാലിയ്ക്കാൻ ലക്ഷങ്ങൾ ചിലവഴിയ്ക്കുകയും….. ഇവന്റെ ആയുസ്സ്  പാഴാക്കുകയും…. ഇവന്റെ അഹന്തയ്ക്ക് മുമ്പിൽ വണങ്ങി നില്ക്കുകയും…..ഇവന് കിട്ടുന്നതിൽ കൂടുതൽ പുറംകൈയ്യിൽ  കൊടുക്കേണ്ടി വരികയും ചെയ്യുന്ന ആപത്ത് മത്തായി മാത്രമായിരുന്നെങ്കിൽ വരികില്ലായിരുന്നെല്ലോ എന്ന്  ഓർക്കുന്ന നിമിഷങ്ങളിൽ ഉതിർന്നുവരുന്ന ഒരു ശാപഗ്രസ്തമായ അന്തരീക്ഷത്തിൽ അവന്റെ സന്തതി പരമ്പരകൾ അനുഭവിയ്ക്കുന്ന ദുർഗ്ഗഗ്രസ്തങ്ങളായ സമയങ്ങളെ മുഴുവൻ ആവാഹിച്ചെടുത്താൽ…..ശൗനക ചോദ്യത്തില് അന്തർഗ്ഗതമായ മനസ്സിന്റെ വൈകാരിക വിദ്യാഭ്യാസം നിങ്ങൾക്ക് ബോദ്ധ്യമാകാതെ ഇരിയ്ക്കില്ല.(52.17 mts/1.01.59 mts) …

വൈകാരിക വ്യക്തിത്വത്തിന്റെ അന്തഃക്ഷോഭങ്ങൾ

ഞാൻ പറഞ്ഞതിൽ ഒരുപാട് ശരിയുണ്ടെന്ന് പറയുമോ…..ശൗനകൻ വിറങ്ങലിച്ച് നില്ക്കുന്നത് ഈ അശാന്തിയിലാണ്…. ആത്മരോഷം ഉതിർത്തുന്ന  ആത്മ ഗൗരവം പേറുന്ന  ….അസ്തിത്വ ദുഃഖം  ആവോളം വഹിക്കുന്ന തന്റെ സാമാജിക വ്യക്തിത്വത്തെ…തന്റെ സമുദായ വ്യക്തിത്വത്തെ…. തന്റെ മാനവിക വ്യക്തിത്വത്തെ….എല്ലാം അറിവ് പുൽകി നില്ക്കുന്നു എന്ന് അഭിമാനിക്കുമ്പോഴും, തന്റെ വൈകാരിക വ്യക്തിത്വം അന്തഃക്ഷോഭങ്ങളിൽ പെട്ട് ആടി ഉലഞ്ഞ്  നില്ക്കുമ്പോൾ ….യുക്തിയ്ക്കും വിദ്യയ്ക്കും…ദൃശ്യങ്ങൾക്കും  ചിന്തനങ്ങൾക്കും ശാന്തികൊടുക്കുവാനാവാത്ത വൈകാരിക തൃഷ്ണയുടെ അസ്വസ്ഥ മേഖലകളെ അസ്തിത്വ ദുഃഖം പേറി  നില്ക്കുന്ന ഒരു ശൗനകന്റെ … ആത്മ ഗൗരവം വിടാത്ത അന്തഃക്ഷോഭങ്ങൾ നിറഞ്ഞ ഒരന്വേഷണം ….

ഏതറിഞ്ഞാൽ എല്ലാം അറിയും…

കസ്മിൻ ഭവോ വിജ്ഞാതേ….സർവ്വമിദം വിജ്ഞാതം ഭവതി….ഏതറിഞ്ഞാൽ  എല്ലാമറിയുമെന്ന് … ഒരുപാട് അറിയാൻ ഓടിയ കൂട്ടത്തില്… ഒരെണ്ണം അറിഞ്ഞാൽ എല്ലാം  അറിയുമായിരുന്നില്ലേ…. എന്റെ ഭർത്താവ് , എന്റെ ഭാര്യ, എന്റെ മകൻ, എന്റെ വസ്തുവകകൾ, എന്റെ സാധനങ്ങൾ എന്ന് ഞാൻ കാണുന്നതാണല്ലോ എന്റെ ലോകം ….. ബാക്കി ഒരുത്തൻ അതെല്ലാം കാണുമ്പോൾ അവന്റെ ലോകമാണല്ലോ… അതെന്റെ ലോകം അല്ലല്ലോ……അവനെക്കൂടി എന്റെ ലോകത്ത് പെടുത്തുമ്പോഴാണല്ലോ ….അവനും ഞാൻ കാണുന്നപോലെ കാണണമെന്ന് ആഗ്രഹിക്കുന്നത്….. എന്റെ ലോകമെന്ന് ഞാൻ വിവക്ഷിക്കുന്ന ഈ ലോകം ഉല്പന്നമാകുന്നത് അവനിലും ആ വസ്തുക്കളിലും  ആണോ, എന്നിലാണോ…..

വ്യത്യസ്തങ്ങളായ ലോകങ്ങൾ

തവളയെ കീറിമുറിച്ച്  തവളയ്ക്കകത്ത്  അത് പഠിയ്ക്കുമ്പോൾ …… എന്നിലെ തവള അതു തന്നെ ആയിരിയ്ക്കുമോ…..അയൽപക്കത്തെ വീട്ടിലെ ഒരു പെൺകുട്ടി പാലുംകൊണ്ട് പോകുമ്പോൾ…അവളെക്കണ്ട് അവളോട് ഇഷ്ടം തോന്നി….സ്ക്കൂളിൽ പഠിക്കുമ്പോൾ കോളേജിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയെ കണ്ട് അവളോട് ഇഷ്ടം തോന്നി…..ഇണങ്ങി പിണങ്ങി.. വർത്തമാനങ്ങൾ പറഞ്ഞ് പോകുമ്പോൾ… എന്റെ ലോകങ്ങളിൽ സൃഷ്ടിക്കപ്പെട്ട ജീവസൃഷ്ടിയായ  ഒരു പെൺകുട്ടിയെ, ഈശ്വരസൃഷ്ടിയായ എനിയ്ക്ക് വെളിയിലുള്ള ആ പെൺകുട്ടിയിൽ ചേർത്ത് വച്ച് കണ്ട് …..കൂട്ടിക്കൊണ്ടുവന്ന്  വീട്ടിൽ എത്തി…..ജീവസൃഷ്ടിപൂർവ്വകമായ എന്നിലെ പെൺകുട്ടിയ്ക്ക് പകരം അവളിലെ പെൺകുട്ടി ഉണർന്ന്  എഴുന്നേൽക്കുമ്പോൾ  എന്നാണ് എനിയ്ക്ക് ശാന്തി ഉണ്ടാവുക. (55.23 mts/1.01.59mts)… എന്നെങ്കിലും ഒരിക്കൽ  അവൾ എന്നിലെ പെൺകുട്ടിയായി വളരുമോ….അതല്ല….ഈശ്വരസൃഷ്ടിയായ അവളെ അവളായി വിട്ട്  അതിന് അനുഗുണമായി എന്റെ സൃഷ്ടിയെ മാറ്റാൻ പറ്റുമോ….. അവള് മാറണമെന്ന് ഞാനും …. എടോ മനുഷ്യനാകണം …കാലത്തിനനുസരിച്ച്….. താൻ മാറണമെന്ന് അവളും …. മാറ്റമില്ലായ്മയുടെ അതുല്യ ലോകങ്ങളിലൂടെ മാറ്റമില്ലാത്തവർ ചേർന്ന് സന്ധിപറഞ്ഞ് മാറ്റമില്ലാതെ ജീവിയ്ക്കുന്ന  ….മാറ്റത്തിന്റെ ഇതിഹാസങ്ങളിലെ  അസ്തിത്വ ദുഃഖങ്ങൾ അത്രയും പേറുന്ന  ഒരു ശൗനകന്റെ  അന്തർദാഹത്തിന്റെ ചോദ്യം…..(56.13 mts)

ദുഷിപ്പിയ്ക്കുന്ന പുകസ (പുരോഗമന കലാ സാഹിത്യങ്ങൾ)

ഇത് നിങ്ങളുടെ സാഹിത്യങ്ങളിൽ ഇല്ലെന്നാണ് എന്റെ വിശ്വാസം…. ഇത് നിങ്ങളുടെ ചരിത്ര പഠനങ്ങളിൽ നഷ്ടപ്പെട്ടുപോയെന്നാണ്   ഞാൻ ധരിച്ച് വശായിരിക്കുന്നത് … ഇത് നിങ്ങളുടെ കുടുംബങ്ങളിൽ ഇനി ഒരിക്കലും വരാത്ത വിധം പടി അടച്ച് പിണ്ഡം വച്ച് ഇറക്കി വിട്ടിട്ടാണ് നിങ്ങൾ വിദ്യയെ അകത്തേക്ക് ക്ഷണിച്ചു കേറ്റിയത് എന്നാണ് ഞാൻ വിചാരിക്കുന്നത്…. സ്വാരസ്വത  അന്തർഗ്ഗതമായ സ്വരസ്വതീ വിദ്യയെ പടിയിറക്കി വിട്ട്…. മൂശ്ശേട്ടയുടെ വിദ്യാസങ്കേതങ്ങളെ അകത്തലങ്ങളിൽ ആവണിപ്പലകവച്ച്  സ്വീകരിച്ചിട്ട്   ആനന്ദം തേടുന്ന  അറിവില്ലാത്ത മനുഷ്യന്റെ ആക്രോശങ്ങൾക്ക്  വിദ്യയെന്ന് പേരിട്ട്  അതിനെ വാമൊഴിയുടെയും വരമൊഴിയുടെയും  വർണ്ണാഭമായ ലോകങ്ങളെന്ന്  വ്യാഖ്യാനിക്കുവാൻ പണ്ഡിതന്മാർ നിരന്നിരിക്കുന്ന  ഒരു കാലഘട്ടത്തിലേക്ക്  മാനവ ചേതന കൂപ്പുകുത്തിയിടത്താണ്  ഇതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.… (57.12 mts)  ….

ശൗനക വേദന

ശൗനക വേദനയെ ഇങ്ങിനെ അങ്ങ് വ്യാഖ്യാനിച്ചാൽ നമുക്ക് ഒരുപാട് പോകാൻ പറ്റും……അതുകൊണ്ട് നമുക്ക് വിഷയത്തിലേയ്ക്ക് തിരിച്ചുവരാം……ഈ വേദനകൾ ഒക്കെ ഏറിയും കൂറിയും ഒക്കെ ശൗനകനോടൊപ്പം കാലം ഇത്രയും കഴിഞ്ഞെങ്കിലും  നിങ്ങൾക്കും  ഉണ്ടാകാതിരിയ്ക്കാൻ ഇടയില്ലെന്നാണ് എന്റെ വിശ്വാസം…. അതെന്റെ വിശ്വാസമാണെന്ന് ധരിച്ചാൽ മതി….നിങ്ങളെക്കുറിച്ച് ഞാൻ…കണ്ടെത്തിയതൊന്നുമല്ല.. നിങ്ങൾക്കല്ലേ നിങ്ങളെ അറിയൂ… എന്റെ ഒരു ധാരണയായി….അബദ്ധ ധാരണയായി തല്ക്കാലം കൂട്ടിയാൽ മതി….

ജീവസൃഷി vis-a’-vis ഈശ്വരസൃഷ്ടി

കാണുന്ന ദൃശ്യങ്ങളിൽ എല്ലാം  തന്നെ കടത്തി വിട്ട്  ആ ദൃശ്യങ്ങളെ  താൻ സങ്കല്പിയ്ക്കുന്നതുപോലെ  മാറ്റി മറിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ  ജീവസൃഷ്ടിയും ഈശ്വരസൃഷ്ടിയും  തമ്മിലുള്ള അന്തഃക്ഷോഭങ്ങളും അന്തഃസംഘർഷങ്ങളും കൊണ്ട്  ശബ്ദായ മാനവും  യുദ്ധഭരിതവുമായ  ഒരന്തരീക്ഷത്തിൽ …. ഈ വൈചിത്ര്യങ്ങളിൽ   ഏറ്റുമുട്ടുന്ന മാനവൻ….. ശൗനകാന്തർഗതങ്ങളിൽ  ഈ ചോദ്യം ചോദിച്ചു പോകും…കസ്മിൻ  ഭവോ വിജ്ഞാതേ……സർവ്വമിദം വിജ്ഞാതം ഭവതി ഇതി….. ഉത്തരം  വളരെ  ലളിതകോമളമായാണ്… മറുപക്ഷത്തിരിയ്ക്കുന്ന  അയാൾ പറഞ്ഞത്…. വളരെ ലളിതമായി….. ദ്വേ വിദ്യേ വേദിതവ്യേ ഇതിഹസ്മയ വേദ വിദോ വദന്തി….പരാചൈവ അപരാച ….. ഒരു ക്ഷോഭവും ഇല്ലാതെ….

ദ്വേ വിദ്യേ വേദിതവ്യേ ഇതിഹസ്മയ വേദ വിദോ വദന്തി… പരാചൈവ അപരാച

ചോദ്യത്തിനല്ല ഉത്തരം….ചോദ്യം ഏതെറിഞ്ഞാൽ എല്ലാം അറിയുമെന്നാ…. അതിന് ഉത്തരം പറഞ്ഞില്ല… അത് തിരിച്ചറിയുന്നത് ഒരു വിദ്യയാണ്…. അത് വിദ്യയ്ക്കകത്തുനിന്ന് കണ്ടെത്തണം…..അത് ആരെങ്കിലും പറഞ്ഞു കൊടുത്താൽ ….. ഇതാണ് ആ വിദ്യയെന്ന് പറഞ്ഞ്  കുറെപ്പേർ നടക്കാൻ തുടങ്ങും. അത് അനുഭവത്തിൽ ആവില്ല. അതുകൊണ്ട് നേരിട്ട് ആ വിദ്യ എന്ന് പറഞ്ഞുകൊടുത്തില്ല…..പലരും ഓടുന്നത്  തീയറിട്ടിക്കൽ  ആയിട്ടുള്ള ആ സൂത്ര വാക്യങ്ങൾക്കാണ്…… എങ്ങിനെയാണ് തൂമ്പാ  കാച്ചിയെടുക്കണ്ടത് …. എങ്ങിനെയാണ് മമ്മട്ടി കാച്ചിയെടുക്കണ്ടത്  … കോടാലി കാച്ചിയെടുക്കണ്ടതെന്ന് ….. തീയറി പഠിപ്പിച്ചു കഴിഞ്ഞാൽ…. അത് പ്രയോജനപ്പെടുകയില്ല…. അതുകൊണ്ടാണ് തീയറി പഠിച്ചിട്ട്  വന്നവൻ….. പിന്നെ ക്ലർക്ക് ആയിട്ട് ജോലിചെയ്യാൻ പോവും…… പണ്ട് ഇതൊക്കെ ചെയ്ത് ജീവിച്ചവർ ഇല്ലാതെയും ആവും….അവസാനം തൂമ്പയും വാക്കത്തിയും ഒന്നും…. ഇല്ലാത്ത ജീവിതമാ ഇപ്പം…..

പാരമ്പര്യ തൊഴിലുകളുടെ മഹിമ

മറ്റേത് അച്ഛന്റെ കൂടെ   ഉല ആട്ടിയും  അച്ഛന് ചൂടുവെള്ളം എടുത്തുവച്ചും….. അച്ഛൻ അടിച്ച് ഫിറ്റായി വന്ന് ഛർദ്ദിയ്ക്കുമ്പോൾ ഛർദ്ദി കോരിയും …..ഒക്കെ കൂടെ നിന്നാൽ…..കപ്പക്കത്തി കാച്ചുന്ന പാകവും…..പിച്ചാത്തി കാച്ചുന്ന പാകവും…. ഒക്കെ മനസ്സിലാവും…… അച്ഛന് അടിയ്ക്കരുതെന്ന് ഉപദേശിയ്ക്കാൻ പോയാൽ…നീ നന്നാകില്ലെടാ എന്ന് അച്ഛൻ പറയുന്നതോടെ ഇതെല്ലാം തീരും….(1.00.07 mts)…അച്ഛൻ അടിച്ചോ ….അടിച്ചില്ലയോ..അത് അച്ഛന്റെ ലോകം… നിന്റെ ലോകത്താണോ മോനേ ….നീ അടിയ്ക്കുകയൊന്നും  അരുത്….. കേട്ടോടാ…. എന്നു പറയുന്നപോലെ….  You can’t imagine….അച്ഛൻ ഇങ്ങനെ ആയിപ്പോയി മോനേ…. അച്ഛൻ ഇനി നന്നാകില്ല….മോൻ നന്നാകണം…കേട്ടോ..എന്ന് പറയുന്നവരോട്….

വൈകാരിക വിദ്യാഭ്യാസം

അവിടെ ഒരു വൈകാരിക വിദ്യാഭ്യാസം കൈമാറുന്നുണ്ട്.…. അവിടെ ഒരു വൈകാരിക വിദ്യാഭ്യാസം കൈമാറുന്നുണ്ട്…. അത് പുസ്തകത്തിൽ തിയറി ആയി എഴുതാവുന്നതല്ല…… അച്ഛൻ പഴുപ്പിച്ച, തേങ്ങാവെട്ടാൻ പോകുന്നവന്റെ കത്തി….. തൈലത്തിൽ ഊത്തി  എടുക്കുമ്പോൾ….എണ്ണയിൽ ഊറ്റി എടുക്കുമ്പോൾ…. വെള്ളത്തിൽ അല്ല…. അയൽപക്കത്തെ  വല്യമ്മയ്ക്ക് ഉള്ള കത്തി വെള്ളത്തിൽ ഊത്തി എടുക്കുമ്പോൾ…. പിള്ളേർ ഉള്ള വീട്ടിലേയ്ക്കുള്ള കത്തി…..മൂർച്ച കുറച്ചൂട്ടി എടുക്കുമ്പോൾ…. മരം മുറിയ്ക്കാനുള്ളവന്റെ മഴു…. എണ്ണയിൽ ഊട്ടി മൂർച്ച കൂട്ടി ….ഷേവ് ചെയ്യാൻ പാകത്തിൽ മൂർച്ചയിൽ എടുക്കുമ്പോൾ…. ഒന്നും അങ്ങോട്ട് പറയാതെ….. തന്റെ മുമ്പിൽ വന്നു നില്ക്കുന്നവന്റെ  ജീവസൃഷ്ടിപരങ്ങളായ സങ്കല്പങ്ങളെ …തന്റെ സങ്കല്പങ്ങളിലേയ്ക്ക് ആവാഹിച്ച്…..  ആ കർമ്മത്തിന്റെ ഗതീയതയെ പരിപൂർണ്ണമായി ചെയ്യുമ്പോൾ…. ചെയ്യുന്നവനും…. അത് അനുഭവിയ്ക്കുന്നവനും…  ആനന്ദം അനുഭവിയ്ക്കുകയും…. കൊടുക്കുന്ന പൈസ  അവന്റെ കുടുംബത്തിന്റെ ചാരുതയാർന്ന ജീവിതത്തിന്റെ  ഭാവിയായി തീരുകയും … അനുഗ്രഹങ്ങൾ പൈസയ്ക്കപ്പുറം അളവില്ലാതെ ഒഴുകുകയും  ചെയ്യുന്ന ആനന്ദ പൂർവ്വകമായ  വൈകാരിക തന്തുവിന്റെ  സാല്മ്യം തരുന്ന ഒരു വിദ്യാഭ്യാസം….. (1.01.59 mts, The End )

Note :-

Unfortunately the discourse has ended abruptly. After this there is no audio. This discourse is uploaded in two individual channels in the Youtube. In Anthavasi channel this discourse is titled as ‘Discourses on Today’s Education System By Swami Nirmalanada Giri’ in two parts. (First part is 2.07.11 mts which is misleading since it contains only about 30 mts audio and the Second Part is 1.30.41, which again contains only approx 31 mts audio). In another channel PrithviCommunics this discourse is titled ‘Education : Ancient and Modern — Swami Nirmalananda Giri Maharaj’ (1.00.58 mts). Here too the discourse is not fully given. This is another example which proves that Hindu society is very lax in preserving own heritage.

The End

Unique Visitors : 2,616
Total Page Views : 4,645

Similar Posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *