caste hindu unity - mannam

സംഘടനയുടെ നിലനില്പിനും ശാക്തീകരണത്തിനും ജാതിസ്വത്വത്തെക്കാൾ(caste Identity) ഉപരി, ആദർശം, മതം, ആചാര്യൻ, ഇവമൂന്നുമോ അല്ലെങ്കിൽ ഏതെങ്കിലും ഒന്നോ അത്യന്താപേക്ഷിതമാണെന്ന് മന്നം വ്യക്തമായും പറഞ്ഞിരുന്നു.

mannam speeches

Ideology Or Religion or Guru Needed for Organisational Continuity

Quote മന്നം :- “മതത്തെ അടിസ്ഥാനപ്പെടുത്തി  ഒരു ചിന്തയേ ആവശ്യമില്ലെന്നു  പറയുന്നവരുണ്ടെങ്കിൽ, അതിനോടു യോജിക്കാൻ തയ്യാറില്ല. മതം വേണ്ടെന്നു പറയുന്നതിനോടും ഞാൻ യോജിക്കുന്നില്ല.  മതം വ്യക്തിഗതമായ കാര്യമാണെന്ന് അദ്ധ്യക്ഷൻ പറഞ്ഞു. വ്യക്തിഗതമായിട്ടെങ്കിലും മതമുണ്ടെന്നും മതം വേണമെന്നും അദ്ദേഹം സമ്മതിച്ചുവല്ലോ.  മി. അയ്യപ്പൻ (സഹോദരൻ അയ്യപ്പൻ) അത്രയും  സമ്മതിച്ച മുറയ്ക്ക് മതം ഇല്ലെന്നോ വേണ്ടെന്നോ പറയാൻ കേരളത്തിൽ  ആരും ഉണ്ടാകയില്ല.  ഓരോരുത്തർക്കും  വ്യക്തിഗതമായ  മതമുണ്ടെങ്കിൽ  അവരെല്ലാം  ഒരുമിച്ചുകൂടുമ്പോൾ സാമൂഹ്യമായി  മതമുണ്ടാകുമെന്നുള്ളതും  സിദ്ധമാണ്.  ഒരു മതത്തെയോ  ആചാര്യനെയോ അടിസ്ഥാനമാക്കിയുള്ള  സംഘടനകൾ മാത്രമേ നിലനില്ക്കയുള്ളൂ.  ഹിന്ദു സമുദായത്തിൽപ്പെട്ടവർ  വിവിധ  ജാതികളായി പിരിഞ്ഞ്  അന്യോന്യ മത്സരത്തിലും  ഉച്ചനീചത്വത്തിലുമാണ്  ഇന്നും ജീവിക്കുന്നത്.  അവർ ഒന്നാകാനുള്ള  വിഷമങ്ങളും പ്രതിബന്ധങ്ങളും അനവധിയാണെങ്കിലും  മതാദർശപ്രകാരം  അവർ  ഒരു ലക്ഷ്യത്തിലെത്താൻ ആഗ്രഹിക്കുന്നവരാണ്.  ഒരേ ആചാര്യന്മാരെ  ആരാധിക്കുന്ന പിൻതുടർച്ചക്കാരാണ്.  മതവും ആചാര്യനുമില്ലെങ്കിൽ  ജനസാമാന്യത്തെ  നമ്മുടെ പിന്നിൽ കാണുകയില്ല.  ശ്രീനാരായണഗുരുവിന്റെ  നാമധേയം ഇല്ലായിരുന്നെങ്കിൽ  എസ്. എൻ.ഡി.പി യോഗത്തിന് ഇന്നു കാണുന്ന ഘടന ഉണ്ടാകയോ നിലനിൽക്കയോ ചെയ്യുകയില്ലായിരുന്നു.  ആ ശബ്ദത്തിൽ ലയിച്ച്, ആദർശത്തിൽ വിശ്വസിച്ചാണ്  ഈഴവർ അവരുടെ  നേതാക്കന്മാരുടെ  പിന്നാലെ പായുന്നത്. അതുകൊണ്ട്  മതവും ആചാര്യനുമില്ലാത്ത ഒരന്തരീക്ഷത്തിൽ  കൂടി നമ്മുടെ സംഘടനയും കൊണ്ടു സഞ്ചരിയ്ക്കാമെന്ന്  ആരും മോഹിക്കണ്ട.എന്റെ ഈ അഭിപ്രായം സ്വീകാര്യമാണെങ്കിൽ  ഹിന്ദുസമുദായത്തിലെ ജാതി തിരിഞ്ഞ സംഘടനകളെ എല്ലാം യോജിപ്പിച്ച് ജാതിക്കതീതമായ  ഒരു ഹിന്ദു സമുദായ സംഘടന ഉണ്ടാക്കാൻ ആദ്യമായി ശ്രമിക്കാം. 

ഹിന്ദുക്കൾ യോജിക്കണമെന്നു പറയുമ്പോൾ, അത് കൃസ്ത്യാനികളോടും  മുസ്ലീമുകളോടുമുള്ള  വെല്ലുവിളിയാണെന്നു ദുർവ്യാഖ്യാനം ചെയ്യുന്ന ചില പത്രാധിപന്മാരെ  കണ്ടിട്ടുണ്ട്.  സ്വസുദായം വിട്ടു മറ്റൊന്നിനോടും യോജിക്കാൻ സന്നദ്ധതയോ  വിശ്വാസമോ  അവർക്കില്ലെന്നു മാത്രമേ അതിന് അർത്ഥമുള്ളു. അങ്ങനെയുള്ളവർ സർവ്വ സമുദായ മൈത്രി എത്രതന്നെ പ്രസംഗിച്ചാലും  അവരിൽക്കൂടി  അത് ദർശിക്കാൻ സാദ്ധ്യമല്ലെന്നു തീർച്ചയാണ്.” Unquote

പത്രാധിപന്മാർ മാത്രമല്ല, രാഷ്ട്രീയക്കാർ പ്രത്യേകിച്ച് കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഹിന്ദു ജാതി ഐക്യത്തെ അസഹിഷ്ണുതയോടെയാണ് കാണുന്നത്.

-p 84, മന്നത്തിന്റ പ്രസംഗങ്ങൾ, ഐക്യകേരള സംസ്ഥാപനത്തിന്റെ ആദ്യപടിയായി കേരളത്തിലെ ഹിന്ദുക്കളിൽ  ഐക്യമുണ്ടാവണം. 

note : ഐക്യകേരളം ഉണ്ടാകുമ്പോൾ തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും നായന്മാരെ ഒരുമിച്ച് സംഘടിപ്പിയ്ക്കാമെന്ന് മന്നം കരുതിയിരുന്നു. 1944-ൽ തൃശ്ശൂരിൽവച്ചു കൂടിയ അഖിലകേരള സാമുദായിക സംഘടനാ സമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണിയാണ് മുകളിൽ നല്കിയത്.

നായർ-ഈഴവ മൈത്രിയോടും ഐക്യത്തോടും അന്തരിച്ച കോൺഗ്രസ് നേതാവ് മാരാരായ കെ. കരുണാകരൻ കാട്ടിയ അസഹിഷ്ണുത .

Karunakaran against hindu unity-

ഹിന്ദു ഐക്യത്തെ ഭയക്കുന്ന ക്രിസ്ത്യാനികൾ

hindu unity vs latin catholics

Visit naircommunity.in for more authentic historical articles about nair/kerala history……

The End

Unique Visitors : 2,866
Total Page Views : 4,909

Similar Posts

One Comment

  1. Prabhakaran Cholakkottil commented in FB Group ‘നായർ കൂട്ടായ്മ’

    സംഘടനയെ നായർ നേതൃത്വം വിറ്റു തിന്നുന്നു. ഇന്നത്തെ നേതൃത്വത്തെ ചവിട്ടിയിറക്കാതെ നായന്മാർക്ക് ഒരു രക്ഷയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *