കോട്ടയം സി എം എസ്സ് കോളേജിന്റെ ചരിത്രം വിവരിയ്ക്കുന്ന പുസ്തകത്തിന്റെ പുറംചട്ട ഇവിടെ കാണാം. 408 പേജുകളുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചത് cms college-ന്റെ ഭാഗമായ ബെഞ്ചമിൻ ബൈയ് ലി ഗവേഷണ കേന്ദ്രമാണ്. 1997-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ രചയിതാവ് ഡോ സാമുവൽ നെല്ലിമുകളാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരള സാമൂഹ്യ ചരിത്രം ഈ പുസ്തകത്തിൽ പ്രതിപാദിയ്ക്കുന്നുണ്ട്. ചർച്ച് മിഷനറി സൊസൈറ്റിയിലെ ബ്രിട്ടീഷ് ക്രിസ്ത്യൻ മിഷനറിമാരെ ഈ പുസ്തകത്തിൽ മഹത്വവൽക്കരിയ്ക്കാനായി ശ്രമിയ്ക്കുന്നുണ്ട്. അതിനായി അനേകം മിഷനറി രേഖകൾ ഈ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. പക്ഷെ അതിലെ വിവരങ്ങൾ വിശ്വാസയോഗ്യം അല്ലാ എന്നാണ് ഗവേഷണങ്ങളിൽ തെളിയുന്നത്. അതാണ് ഈ ചെറു ലേഖനത്തിലെ (വീഡിയോയിലെ) പ്രതിപാദ്യം.
കേരളത്തിലെ സവർണ്ണ ജാതിക്കാർ ചൂഷകരും, മനുഷ്യത്വ രഹിതരായ പീഢകരും ആയിരുന്നെന്ന് സിഎംഎസ്സ് കോളേജിന്റെ ചരിത്രം വിവരിക്കുന്ന ഈ പുസ്തകത്തിൽ, പ്രതിപാദിയ്ക്കുന്നുണ്ട്. നമ്പൂതിരിമാരെയും നായന്മാരെയും വിദ്വേഷിയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ട് അനേകം വിവരങ്ങൾ നല്കിയിട്ടുണ്ട്. ഈ വിദ്വേഷ പ്രചാരണത്തിന് ഉപോല്ബലകമായി മിഷനറി രേഖകളെ ഈ പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നതു കാണാം. Church Missionary Proceedings 1852, Church Missionary Intelligenser 1857 മുതലായ മിഷനറി റിപ്പോർട്ടുകളെ ഈ പുസ്തകത്തിൽ ഉദ്ധിരിയ്ക്കുന്നുണ്ട്.
വിശ്വസനീയം അല്ലാത്ത മിഷനറി രേഖകൾ
ഈ മിഷനറി രേഖകളിൽ വിവരിച്ചിരിക്കുന്ന കേരള സാമൂഹ്യ ചരിത്രം വിശ്വസിനീയമോ അല്ലയോ എന്നാണ് പ്രഥമമായി വിലയിരുത്തേണ്ടത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും തെക്കെ ഇന്ത്യയിൽ മുപ്പത് കൊല്ലത്തോളം (പേജ് 203, ഡുബോയി) മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന, ഫ്രഞ്ചുകാരനായ ജസ്യൂറ്റ് പാതിരിയായ അബേ ഡുബോയി, മിഷനറിമാർ സാമൂഹ്യ വിഷയങ്ങളിൽ ശേഖരിച്ച വിവരങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. അബേയുടെ സമകാലികനായിരുന്ന ക്ലാഡിയസ് ബുക്കാനൻ എന്ന ബ്രിട്ടീഷ് മിഷനറി, ഭാരതീയ സനാതന സംസ്കാരത്തെ വിദ്വേഷിച്ചുകൊണ്ട്, വളരെ അപകീർത്തികരമായ ഒരു പുസ്തകം രചിച്ച് 1812-ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. Christian Researches in Asia എന്നാണ് അയാൾ അതിന് പേരിട്ടത്. കൂടാതെ ഹിന്ദുക്കളെ നിന്ദിയ്ക്കുന്ന ചില ലഘുലേഖനങ്ങളും അയാൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെയെല്ലാം ഖണ്ഡിച്ച് 1823-ൽ അബേ ഡുബോയി രചിച്ച പുസ്തകമാണ് Letters on the State of Christianity in India എന്നത്.
അബേയുടെ പുസ്തകത്തിൽ, ബുക്കാനൻ ഹിന്ദുക്കളുടെ സ്വകാര്യ-സാമൂഹ്യ വിവരങ്ങൾ informers-ൽ നിന്നാണ് ശേഖരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. ഹിന്ദുക്കളുടെ കുടുംബകാര്യങ്ങളും സാമൂഹ്യ കാര്യങ്ങളും ബുക്കാനൻ informers-ലൂടെ മാത്രമാണ് അറിഞ്ഞിരുന്നത്. ഈ informers-ന്റെ പെരുമാറ്റത്തെക്കുറിച്ച് അബേ എടുത്തു പറയുന്നുണ്ട് . ഹിന്ദു സംസ്കാരത്തെ ഇകഴ്ത്തിക്കാട്ടി, ലോകരുടെ മുമ്പിൽ ഹിന്ദുക്കളെ നിന്ദിയ്ക്കാൻ വേണ്ടിയിട്ടായിരുന്നു ഭൂരിപക്ഷം ക്രിസ്ത്യൻ മിഷനറിമാരും വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നത്. ഹിന്ദു സനാതന സംസ്കാരത്തെ ലോകരുടെ മുമ്പിൽ താറടിച്ചു കാണിയ്ക്കാനാണ് മിഷനറിമാർ വിവരങ്ങൾ ചോദിച്ച് അറിയുന്നത്, എന്ന് മനസ്സിലാക്കുന്ന informer, അതിനനുസരിച്ചുള്ള കഥകൾ അയാൾക്ക് വിളമ്പി കൊടുത്തിരുന്നു. മുകളിൽ ചൂണ്ടിക്കാട്ടിയ അബേയുടെ പുസ്തകത്തിലെ പേജ് 202 കാണുക. (താഴെ നല്കിയിരിക്കുന്ന വീഡിയോ കാണുക.) ഇതിൽ നിന്നും മിഷനറി രേഖകളിലുള്ള വിവരങ്ങൾ വ്യാജ കഥകളെ ആസ്പദമാക്കിയുള്ളതാണെന്നും, അവയ്ക്ക് ഒട്ടും ആധികാരികത ഇല്ലെന്നും വ്യക്തമാകുന്നു.
അബേ ഡുബോയി മനഃശാസ്ത്രപരമായ ഒരു സത്യമാണ് ചൂണ്ടിക്കാണിച്ചത്. ആധുനിക ഗവേഷകർ ഈ മനഃശാസ്ത്രം പഠിയ്ക്കുവാൻ ശ്രമിയ്ക്കുന്നു. വിവരശേഖരണ bias-നെക്കുറിച്ച് അനേകം ലേഖനങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ കാണാം. ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളിലും ഈ bias കാണാം. The Observer affects the Observation എന്ന ആധുനിക ശാസ്ത്രജ്ഞനായ Werner Heisenberg-ഉം ഗവേഷണത്തിലൂടെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ കണക്കാക്കി വേണം സനാതന ധർമ്മത്തിന്റെ ശത്രുക്കാളായ വൈദേശിക ക്രിസ്ത്യൻ മിഷനറിമാർ കേരള സമൂഹത്തെക്കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കുവാൻ.
പറഞ്ഞുവരുന്നത് സനാതന ധർമ്മത്തിനെതിരെയുള്ള പ്രോപ്പഗാണ്ടയുടെ കേരളത്തിലെ ഒരു പ്രഭവ കേന്ദ്രം, സി എം എസ്സ് കോളേജ് എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. കോളേജിന്റെ പുറം മതിൽ ശ്രദ്ധിച്ചാൽ ഇക്കാര്യം എളുപ്പം പിടികിട്ടും. ക്രിസ്ത്യൻ അധിനിവേശത്തെ വെള്ളപൂശി, ക്രിസ്ത്യൻ വർഗ്ഗീയത കൂസലില്ലാതെ പൊതുമദ്ധ്യത്തിൽ കോളേജ് മതിലിലൂടെ പ്രകടമാക്കുകയാണ് ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ചെയ്യുന്നത്. സി എസ് ഐ സഭയുടേതാണ് ഈ സ്ഥാപനം. ഈ സഭയുടെയും സ്ഥാപനങ്ങളുടെയും അടിസ്ഥാന ശില, സത്യത്തിനും നീതിയ്ക്കും നിരക്കാത്തതാണന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. കേരളത്തിലെ ഹിന്ദു സവർണ്ണ സമൂഹത്തിന്റെ മേൽ ചെയ്യാത്ത കുറ്റങ്ങൾ ആരോപിച്ച്, ആ സമുദായങ്ങളെ പ്രതിക്കൂട്ടിലാക്കി, ദുർബലപ്പെടുത്തി, പ്രതിരോധ ശേഷി ഇല്ലാതാക്കി, നാമാവശേഷമാക്കുവാൻ യത്നിയ്ക്കന്ന ക്രിസ്ത്യൻ സഭകൾ നമ്മുടെ ശത്രുക്കൾ തന്നെ. ധാർമ്മിക മൂല്യങ്ങൾ കൈവിടാതെ പരമ്പരയായി ഈ മണ്ണിൽ ജീവിച്ചുവരുന്ന നമ്മുടെ അതിജീവിനത്തിന് ഇവറ്റകളെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനാൽ സവർണ്ണരേ ഉണരുവിൻ…….
ജയ് ഭാരത് മാതാ.
