Quote മന്നം :- “അവരുടെ (സിറിയൻ ക്രിസ്ത്യൻ) ബിഷപ്പുന്മാരുടെ കയ്യിൽ ഇടയ ലേഖനമാകുന്ന ആത്മീയ ആറ്റംബോബ് ഇരിപ്പുണ്ട്. ഇപ്പോഴത്തെ (1950) ഹിന്ദുമന്ത്രിമാർക്ക് അവിടിരിക്കണോ, ഇതൊക്കെ (ദേശീയവിദ്യാഭ്യാസത്തിന്റെ ക്രൈസ്തവകേന്ദ്രീകൃതമായ വ്യാഖ്യാനം) ചെയ്തേതീരൂ. ഇരിക്കാൻവേണ്ടി എന്തും ചെയ്യുന്ന മന്ത്രിമാരെ കിട്ടിയപ്പോൾ എല്ലാ തടസ്സങ്ങളും അവസാനിച്ചു. ദേശീയ വിദ്യാഭ്യാസത്തിനുവേണ്ട വ്യാഖ്യാനം മന്ത്രി പനമ്പള്ളി, മല്ലീനാഥനെപ്പോലെ പ്രഖ്യാപിച്ചു (മല്ലീനാഥൻ കാളിദാസന്റെ ഭാഷ്യാകാരൻ(വ്യാഖ്യാതാകാരൻ) ആണ്). മുൻമന്ത്രി സഹോദരൻ അയ്യപ്പൻ ആരു പശുവിനെ വളർത്തിയാലെന്ത്, നമുക്ക് പാൽ കുടിച്ചാൽ പോരേ എന്നുള്ള അലങ്കാരപ്രയോഗത്താൽ അതിനെ പിൻതാങ്ങി. സ്ക്കൂൾ നടത്താനുള്ള അവകാശം ക്രിസ്ത്യാനിക്കും അവരുടെ നേരവും ഹിതവും നോക്കി അഭിമാനശൂന്യരായി ചെന്നു പഠിക്കാനുള്ള ബാദ്ധ്യത ഹിന്ദുക്കൾക്കും ആണെന്നു സ്ഥാപിച്ചു. കൊല്ലം തോറും നാല്പതുലക്ഷം രൂപ ഗ്രാന്റിനുള്ള അവകാശവും അവർക്കു ലഭിച്ചു. പള്ളിമുറ്റത്തെ പള്ളിക്കൂടത്തിൽ കത്തനാരുടെ മനേജ്മെന്റിൽ അവരുടെ അന്തരീക്ഷത്തിൽ ക്രിസ്ത്യാനിവാദ്ധ്യാരു പഠിപ്പിച്ചാൽ ആ ഹിന്ദു എങ്ങിനെയിരിക്കും ? ക്രിസ്ത്യാനിമഠത്തിലാണല്ലൊ നമ്മുടെ പെൺകുഞ്ഞുങ്ങളുടെ പഠിപ്പ്, രാമനാമംപോലും ജപിക്കപതിവില്ലാത്ത ഹിന്ദുഭവനത്തിലെ പിളുന്തു പെൺകുഞ്ഞുങ്ങൾ കന്യാസ്ത്രീമഠത്തിൽ കേറിച്ചെല്ലുമ്പോൾ ആദ്യം കാണുന്നത് ചുറ്റും മെഴുകുതിരികത്തിച്ച കന്യാസ്ത്രീവിഗ്രഹവും ധാന്യ നിരതരായ കന്യാസ്ത്രീകളെയുമാണ്. വരുമ്പോഴും പോകുമ്പോഴുമായി ദിവസം നാലഞ്ചുപ്രാവശ്യം ഇതു കാണുകയും കന്യാസ്ത്രീകൾ പഠിപ്പിക്കയും ചെയ്താൽ ആ പെൺകുഞ്ഞുങ്ങൾ വളർന്നു പ്രസവിക്കുന്നത് ഇപ്പോഴത്തെ മട്ടിലുള്ള ഹിന്ദുമന്ത്രിമാരെയായിരിക്കും. അതുകൊണ്ട് വിദ്യാഭ്യാസം, ആരെങ്കിലും നടത്തിക്കൊള്ളട്ടെ എന്നു പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു കാര്യമല്ല. ദേശീയ വിദ്യാഭ്യാസം നാട്ടിൽ നടപ്പാക്കുന്നതാണു നമുക്കിഷ്ടം. അതു സാദ്ധ്യമല്ലെങ്കിൽ നമ്മുടെ കുട്ടികളേയും ഹിന്ദുക്കളുടെ അന്തരീക്ഷത്തിൽ പഠിപ്പിച്ചേതീരൂ.” Unquote (1950-ൽ നെയ്യാറ്റിൻകര ഹിന്ദുമണ്ഡലയോഗത്തിൽ ചെയ്ത അദ്ധ്യക്ഷ പ്രസംഗം
Similar Posts
006. സംഘടനയുടെ ശാക്തീകരണത്തിന് ആദർശമോ, മതമോ, ആചാര്യനോ വേണം : മന്നം
Ideology or Religion of Guru Needed for Organisational Continuity …. Mannam had said …
Chennai City Karayogams | Karayogam Administration | Karayogams outside Kerala | Mannathu Padmanabhan Quotes | Nair History007. നായന്മാരുടെ മാതൃകാ പുരുഷൻ
Inspite of Mannam’s exhortations to Nairs, they are yet to realise the strategic importance of Karayogams ….
Chennai City Karayogams | Current Happenings | Karayogam Administration | Karayogams outside Kerala | Mannathu Padmanabhan Quotes | Nair History | Nair Unity012. നായരുടെ ഇടയിലെ ജാതിഭേദം : പുലി-പശു വ്യത്യാസം ലഘൂകരിയ്ക്കാനാവുമോ !!!?? || part 2 of 3
Kerala School of Social Work was started by NSS, to train the Karayogam Inspectors. But this training should have been extended to all the office bearers of the various karayogams and taluk unions. In addition the nair members must also be given orientation training occasionally ……
Chennai City Karayogams | Karayogams outside Kerala | Mannathu Padmanabhan Quotes | Nair History | Nair Unity013. നായരുടെ ഇടയിലെ ജാതിഭേദം : വിളക്കിത്തല-വെളുത്തേടത്ത്-ചക്കാല നായന്മാർ || part 3 of 3
ചെന്നൈ പോലുള്ള മഹാനഗരങ്ങളിലെ കരയോഗങ്ങളിൽ വിളക്കിത്തല-വെളുത്തേടത്തു -ചക്കാല നായന്മാർ അംഗങ്ങളായിട്ടുണ്ട് !!!! ഇവർക്കുണ്ടാകാവുന്ന ‘താഴ്ന്ന മനോഭാവം’, കരയോഗങ്ങളിൽ ഉണ്ടാക്കുന്ന സ്ഥിതി വിശേഷം ആശാസ്യമല്ല !!!! മറുനാട്ടിലെ കരയോഗങ്ങളിൽ ഉള്ളതുപോലെ, നാട്ടിലെ (കേരളത്തിലെ) കരയോഗങ്ങളിൽ ഈ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അംഗത്വം നല്കാറുണ്ടോ !!!??? ഉയർന്ന മനോഭാവമുള്ള നായന്മാരും താഴ്ന്ന മനോഭാവമുള്ള നായർ വിഭാഗങ്ങളും ഒരു സംഘടനയ്ക്കുള്ളിൽ ആകുന്നത് ഗുണം ചെയ്യുമോ !!?? എൻ. എസ്. എസ്സ് എന്ന സംഘടനയുടെ തളർച്ചയ്ക്ക് ഇതും ഒരു മുഖ്യ കാരണമോ …..!!?? കേരളത്തിലെ ഭരണ ഉപരിവർഗ്ഗമായിരുന്നു തങ്ങളെന്ന വിചാരമുള്ള ‘യഥാർത്ഥ’ നായർ സമുദായാംഗങ്ങൾ ചിന്തിയ്ക്കുക, പ്രതികരിയ്ക്കുക…..
001. The Need for Caste Organisations : Mannam
“In this land where people were living divided for so long on the basis of their beliefs and customs, modes of life and conduct etc, social service could be undertaken solely on the lines of…
004. മന്നവും ക്രിസ്ത്യൻ ഇരവാദവും
മന്നത്തു പത്മനാഭന്റെ ഗ്രന്ഥത്തിൽ, ക്രിസ്ത്യൻ ഇരവാദത്തെക്കുറിച്ചും നിലവിളിയെക്കുറിച്ചും പ്രതിപാദിച്ചിരിയ്ക്കുന്ന ഭാഗം ഇവിടെ നല്കുന്നു. Quote :- “രാമസ്വാമിഅയ്യരുടെ ക്രിസ്ത്യൻ ദ്രോഹം നിമിത്തം അവർക്കു ഈ രാജ്യത്തു പാർക്കാൻ തന്നെ സാദ്ധ്യമല്ലെന്നും, രാജാവിനേയും ചില സമുദായങ്ങളേയും സ്വാധീനത്തിൽ വച്ചുകൊണ്ട് അവരെ സമൂലം നശിപ്പിക്കാൻ ശ്രമിക്കുന്നെന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഇടപെട്ടു…
