നായരുടെ ഇടയിലെ ജാതിഭേദത്തിനെക്കുറിച്ച് മന്നം ഉത്കണ്ഠാകുലനായിരുന്നു. നായർ സമുദായത്തിലെ ഉപജാതികൾ തമ്മിലുള്ള അന്യോന്യ ബന്ധത്തെക്കുറിച്ച് സൂചിപ്പിയ്ക്കാൻ മന്നം ഒരു ഉപമ ഉപയോഗിച്ചിരുന്നു. “ഒരു കൂട്ടിൽ അടയ്ക്കപ്പെട്ട പുലിയും പശുവു”മെന്നാണ് ഈ ഉപജാതി ബന്ധങ്ങളെ മന്നം വിശേഷിപ്പിച്ചത്. (എന്റെ ജീവിതസ്മരണകൾ, മന്നത്തു പത്മനാഭൻ, പേജ് 28). മന്നത്തിന്റെ ഈ ഉപമയെ വിസ്തരിച്ചാൽ, അഥവാ മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, ശ്രേണിയുടെ തലപ്പത്തുള്ള കിരിയാത്തിൽ നായന്മാരായ പുലികളെയും, ശ്രേണിയുടെ ഏറ്റവും താഴത്തെ പടിയിലുള്ള വിളക്കിത്തല-വേളുത്തേടത്ത് നായന്മാരായ പശുക്കളെയും ഒരു കൂട്ടിൽ അടയ്ക്കുന്നത് വ്യാവഹാരികമായി ഗുണം ചെയ്യില്ലെന്നത് തീർച്ചയാണ്. അതായത് സാമുദായിക സംഘടനയ്ക്കുള്ളിൽ ഇവരിരുവരെയും ഒന്നിപ്പിയ്ക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുക. ഇരുവിഭാഗത്തിലെയും പെട്ട അംഗങ്ങളുടെ മനോഘടന വ്യത്യസ്തമായതിനാൽ, ഇരുവർക്കും സംഘടനയ്ക്കുള്ളിൽ തുല്യത കല്പിയ്ക്കാനാവില്ല. സംഘടനാപരമായ ഈ ന്യൂനത ഒഴിവാക്കണമെങ്കിൽ, സംഘടനയ്ക്കുള്ളിൽ അംഗങ്ങളാകുമ്പോൾ ഇരുവിഭാഗത്തിലും അല്ലെങ്കിൽ എല്ലാവിഭാഗത്തിലും പെട്ടവർക്ക് സംഘടനാപരമായ ഒരു orientation training അവശ്യം നല്കേണ്ടതുണ്ട്. അതിനുള്ള സംവിധാനം സംഘടനയ്ക്കുള്ളിൽ ഇല്ലെന്നാണ് അറിയുന്നത്.
കേരള സ്ക്കൂൾ ഓഫ് സോഷ്യൽ വർക്ക്
ശമ്പളം നല്കി നിയമിയ്ക്കപ്പെട്ട കരയോഗ ഇൻസ്പെക്ടർമാർക്ക് എൻ. എസ്. എസ്സിൽ പരിശീലനം നല്കിയിരുന്നു. ഇതുപോലുള്ള പരിശീലനം കരയോഗ ഭാരവാഹികൾക്കു നല്കുന്നതും ഗുണം ചെയ്യും. കരയോഗ ഭരണം കാര്യക്ഷമമാകുവാനും മെച്ചപ്പെടുവാനും ഈ പരിശീലനങ്ങൾ (training) വഴിതെളിയ്ക്കും. അതുപോലെ തന്നെ സംഘടനയിൽ അംഗങ്ങളാകുന്ന വിവിധ ഉപജാതിവിഭാഗങ്ങളിൽപ്പെട്ടവർക്ക് orientation training-ഉം നല്കേണ്ടതുണ്ട്. വിവിധ ഉപജാതികളിൽ നിന്നും, സംഘടനയിൽ അംഗങ്ങളാകുന്ന വ്യക്തികൾക്ക് വ്യത്യസ്ത സ്വഭാവമാണ് ഉള്ളതെന്നതിനാൽ, orientation training-ലൂടെ ഒരു പരിധി വരെ എല്ലാവരേയും ഒരേ തട്ടിൽ കൊണ്ടുവരാൻ സാധിയ്ക്കും. ഇങ്ങനെ സംഘടനയ്ക്കുള്ളിലെ പുലി-പശു വ്യത്യാസം ലഘൂകരിയ്ക്കാനാവും. ഇപ്രകാരം കോർപ്പറേറ്റ് മാനേജ്മെന്റ് തന്ത്രങ്ങൾ (established management practices and techniques) സംഘടനാ നേതൃത്വം സ്ഥിരമായി പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ എൻ. എസ്സ്. എസ്സ് ഇന്നുള്ളതിനേക്കാളും ശക്തിപ്രാപിച്ച് വളർന്നു വികസിയ്ക്കുമായിരുന്നു. ഇതിലൂടെ കൂടുതൽ നായർസമുദായാംഗങ്ങളെ സംഘടനയ്ക്ക് accommodate ചെയ്യുവാൻ സാധിയ്ക്കുമായിരുന്നു. കരോയോഗ ഇൻസ്പെക്ടറുന്മാരുടെ പരിശീലന പദ്ധതി ഇന്നും നിലവിലുണ്ടോ, അതോ ഇപ്പോഴുള്ള എൻ. എസ്സ്.എസ്സ് മനേജ്മെന്റ് ഇത് തീർത്തും ഉപേക്ഷിച്ചോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. Communication & Information Technology ഒക്കെ പ്രയോജനപ്പെടുത്തി ഇന്ന് മെച്ചപ്പെട്ട പരിശീലനം നല്കുവാനാകും.
പരിശീലനത്തെക്കുറിച്ച് എൻ. എസ്. എസ്സ് ഔദ്യോഗിക ചരിത്ര ഗ്രന്ഥത്തിൽ നല്കിയിട്ടുള്ള വിവരങ്ങൾ
Quote : – “സംഘടനയുടെ അടിസ്ഥാനം കരയോഗങ്ങളാണെന്നും എൻ. എസ്. എസ്സും കൊച്ചി നായർ മഹാസമാജവും ലയിച്ചുചേർന്ന പരിസ്ഥിതിയിൽ കരയോഗ പ്രവർത്തനം കൂടുതൽ ഊർജ്ജിതപ്പെടുത്തണമെന്നും ഇൻസ്പെക്ടർമാർ ഊർജ്ജ്വസ്വലരായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇതിനകം നായന്മാരെല്ലാം എൻ. എസ്. എസ്സ് കൊടിക്കീഴിൽ അണിനിരക്കുമായിരുന്നുവെന്നും എൻ. നാരായണൻ നായർ അഭിപ്രായപ്പെട്ടു. ” page 241, എൻ. എസ്സ്. എസ്സ് ചരിത്രം രണ്ടാം വാല്യം. (1949 സെപ്റ്റംബറിൽ മഹാത്മാഗാന്ധി കോളേജിൽ സമ്മേളിച്ച പൊതുയോഗത്തിൽ പറഞ്ഞത്.)
Quote : – “കേരള സ്ക്കൂൾ ഓഫ സോഷ്യൽ വർക്ക് എന്നൊരു സ്ഥാപനം ആരംഭിക്കണമെന്നും, അതിനുള്ള പദ്ധതിയും ബഡ്ജറ്റും അടുത്ത പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിക്കണമെന്നുമുള്ള സി.എൻ.പരമേശ്വരൻപിള്ളയുടെ നിർദ്ദേശവും ബോർഡ് സ്വീകരിച്ചു.” page 246, എൻ. എസ്സ്. എസ്സ് ചരിത്രം രണ്ടാം വാല്യം.(24-02-1951-ലെ ബോർഡ് യോഗം)
Quote :- “സാമൂഹിക പരിശീലന സ്ക്കൂൾ എന്ന ആശയം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് കരയോഗം രജിസ്ട്രാറും മതപാഠശാലാ ഇൻസ്പെക്ടർ നീലകണ്ഠനുണ്ണിയും കൂടിയായിരുന്നു. സംഘടനാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിവുള്ള പരിശീലകരെ വാർത്തെടുക്കുക എന്നതായിരുന്നു ലക്ഷ്യം. മുപ്പതിൽ കവിയാതെ പ്രവർത്തകരെ പരിശീലിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ 05-07-1953നു ചേർന്ന ഡയറക്ടർ ബോർഡ് തീരുമാനിച്ചു. പ്രവർത്തകരെ തെരഞ്ഞെടുക്കുക, പാഠ്യപദ്ധതി തയ്യാറാക്കുക, അദ്ധ്യാപകരെ നിശ്ചയിക്കുക മുതലായ കാര്യങ്ങൾക്കായി ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. മന്നം, എം.പി ചന്ദ്രശേഖരൻപിള്ള, പനങ്ങാട്ടു കേശവനുണ്ണിത്താൻ, ജന.സെക്രട്ടറി, രജിസ്ട്രാർ എന്നിവരുൾപ്പെട്ടതായിരുന്നു കമ്മറ്റി. 06-09-1953ലെ ബോർഡ്, സ്ക്കൂളിന്റെ പാഠ്യപദ്ധതി, സമയവിവരപ്പട്ടിക തുടങ്ങിയവക്ക് അംഗീകാരം നല്കി. പ്രിൻസിപ്പൽ, ഓണറ്റി ലക്ചറർമാരായി നിയമിതരായ വി.എൻ.രാഘവപ്പണിക്കർ, നീലകണ്ഠനുണ്ണി, കരയോഗം രജിസ്ട്രാർ എന്നിവർ ചേർന്നാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്. കുമാരനല്ലൂർ ക്ഷേത്രം വക സ്ക്കൂളിൽ വെച്ചായിരുന്നു ക്ലാസ്. പ്രാർത്ഥന, ഡ്രിൽ, നിർമ്മാണപ്രവർത്തനങ്ങൾ, വാദ പ്രതിവാദങ്ങൾ, കലാപരിപാടികൾ, എന്നിവയാൽ ക്യാമ്പ് വളരെ സജീവമായിരുന്നു. ഓരോ വിഷയത്തെപ്പറ്റിയും ക്ലാസ്സെടുക്കുന്നത് ആ വിഷയത്തിൽ അതിപ്രഗത്ഭന്മാരായ ആളുകളായിരുന്നു. പരിശീലനം നേടിയ ഇൻസ്പെക്ടർമാരെ നിയമനത്തിനു തെരഞ്ഞെടുക്കകയെന്ന ലക്ഷ്യത്തോടെ നിലവിലുള്ളവരെയെല്ലാം പിരിച്ചു വിട്ടു. കെ. പി. ഗോവിന്ദൻ നായർ മാത്രം അതിൽ നിന്നൊഴിവായി. പിൽക്കാലത്ത് കഥാപ്രസംഗ കലയിൽ പ്രഖ്യാതനായിത്തീർന്ന ഓച്ചിറ രാമചന്ദ്രനായിരുന്നു അന്ന് പരീക്ഷയിൽ ഓന്നാം റാങ്ക് കരസ്ഥമാക്കിയത്.” – Unquote, page 255, എൻ. എസ്സ്. എസ്സ് ചരിത്രം രണ്ടാം വാല്യം. ക്യാമ്പ് പ്രിൻസിപ്പലായിരുന്ന ശ്രീലൻ നായരുമായുള്ള അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് (10-11-1990)
ശമ്പളം നല്കിയുള്ള നിയമനം.
സർവ്വീസ് സൊസൈറ്റി സാമൂഹ്യ ട്രെയിനിംഗ് ക്യാമ്പ് നടത്തി, പരിശീലനത്തിനൊടുവിൽ പരീക്ഷ ഏർപ്പാടാക്കുകയും, അതിൽ കൂടുതൽ മാർക്ക് വാങ്ങി പാസ്സായ 24 പേരെ, അലവൻസുൾപ്പടെ 60 രൂപാ ശമ്പളത്തിൽ വിവിധ താലൂക്കുകളിൽ ഇൻസ്പെക്ടർമാരായി നിയമിക്കുകയും ചെയ്തു. ( page 257, എൻ. എസ്സ്. എസ്സ് ചരിത്രം രണ്ടാം വാല്യം.)
NSS എന്ന സാമുദായിക സംഘടന നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ : വീഡിയോകൾ കാണുക…..
ഒടുവിലാൻ
വിളക്കിത്തല-വെളുത്തേടത്തു നായന്മാർക്ക് കരയോഗത്തിൽ അംഗത്വം നല്കാമോ…. അതോ നല്കുന്നുണ്ടോ ……. അടുത്ത ഭാഗം കാണുക…..
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 2,615
Total Page Views : 4,644