Swami Nirmalananda Giri Maharaj ആലയവും ആരാധനയും എന്ന വിഷയത്തെ സംബന്ധിച്ച് കണ്ണൂരിൽ വച്ച് (2004 മെയ് മാസത്തിനു മുമ്പ്) നടത്തിയ പ്രഭാഷണം. ഹിന്ദുക്കൾ സെമറ്റിക്ക് മതപരിവർത്തനത്തിന് അഥവാ സെമറ്റിക്ക് മതസ്വാധീനങ്ങൾക്ക് അടിമകളായിത്തീർന്നതിനെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു.

For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities  have dimmed. We are more dependent on the printed word now.  The discourses of Swamiji  Nirmalanandagiri Maharaj are  freely available  on Youtube. This is a transcript of one such discourse.  The YouTube Link of the same is provided herein.  (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less,  compared to seeing the full video. (b) Moreover  referencing and searching for a particular word in  the printed format is much easier  compared to a vid or audio clip/file. The video is transcribed as part of the research work  into the teachings of  Swamiji, and the transcription may also be used as reference material related to Sanatana Dharma.  Also provided here is the audio clip of this discourse….

ഗുരുവന്ദനം

ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം 
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും

മാതൃസ്മരണ

ഈ പ്രയത്നം എന്റെ അമ്മയുടെ സ്മരണാർത്ഥം സമർപ്പിക്കുന്നു.

Audio Clip of the Discourse

ആലയവും ആരാധനയും-ഭാഗം 6 || Recommended : Download the audio clip and read the transcript while listening to it for fruitful learning and better understanding of the subject matter of this discourse

NOTE :- ഈ പ്രഭാഷണത്തിലെ മുഖ്യ പ്രതിപാദ്യം :- ജനാധിപത്യം

V Important Notice :- ഈ പ്രഭാഷണത്തിൽ സ്വാമിജി രാജഭരണത്തെ പ്രകീർത്തിയ്ക്കുകയും ജനാധിപത്യത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. അതിനാൽ ജനാധിപത്യത്തെ സംബന്ധിച്ച് സമീപകാലത്ത് പത്രമാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിൽ ചിലത് വായനക്കാരുടെ ചിന്തകളെ ഉദ്ദീപിപ്പിയ്ക്കാൻ ഇവിടെ നല്കിയിട്ടുണ്ട്.

Start of the Discourse …..

ജ്യോതിഷ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ

……അടയുകയും തുറക്കുകയും ചെയ്യുന്നതിന് അക്ഷിനിമിഷം എന്ന് പറയും. അക്ഷിനിമിഷങ്ങൾ ചേർന്ന് മുഹൂ കഷ്ഠം (pronounciation is to be verified) ഉണ്ടാകും. കഷ്ഠം… പറഞ്ഞുതരാം…. അതിന്റെ ആ കണക്കു പറഞ്ഞുതരാം ഗണിതം. പഴയ ആളുകൾ കണക്കെടുക്കുന്നത് അക്ഷി അടയുകയും തുറക്കുകയും ചെയ്യുന്നതിന് അക്ഷി നിമിഷം എന്നാണ് പറയുക. അക്ഷി നിമിഷങ്ങൾ ചേർന്ന്, അതീന്നു തന്നെ മനസ്സിലാക്കാം ഒരുവന്റെ അക്ഷിയുടെ അടിസ്ഥാനത്തിലാണ് അവന്റെ കാലം മുഴുവൻ. എന്റെ കണ്ണ് അടയാനും തുറക്കാനും എടുക്കുന്ന സമയമാണ് എന്റെ അക്ഷിനിമിഷം. ആ അത്തരം അക്ഷി നിമിഷങ്ങൾ ചേർന്നാണ് എന്റെ കഷ്ഠം. അത്തരം കഷ്ഠങ്ങൾ ചേർന്നാണ് മുഹൂർത്തം. മുഹൂർത്തങ്ങൾ ചേർന്നാണ് പതിനഞ്ച് പകൽ മുഹൂർത്തങ്ങളും പതിനഞ്ച് രാത്രി മുഹൂർത്തങ്ങളും ചേർന്നാണ് എന്റെ അഹോരാത്രം. ദിവസമല്ല. ദിവസം എന്നാൽ പകൽ മാത്രമാ. അഹോരാത്രം. മുപ്പത് അഹോരാത്രങ്ങൾ ചേർന്ന് ഒരു മാസവും പതിനഞ്ച് അഹോരാത്രങ്ങൾ ചേർന്ന് ഒരു പക്കവും ഉണ്ടാവും. ചന്ദ്രനെ ആശ്രയിച്ച്.

രണ്ട് മാസങ്ങൾ ചേർന്ന് ഒരു ഋതുവും, ആറ് മാസങ്ങൾ ഋതുക്കൾ ചേർന്ന് ഒരു വർഷവും, പന്ത്രണ്ട് മാസങ്ങൾ ചേർന്ന് ഒരു വർഷവും ഉണ്ടാവും. അതില് ആറ് മാസം ചേർന്ന് ഒരു ഉത്തരായനവും ആറ് മാസം ചേർന്ന് ഒരു ദക്ഷിണായനവും ഉണ്ടാവും. ഈ കണക്ക് ഒക്കെ കറക്ടാണ്. അതില് ചന്ദ്രനെ അവലംബിച്ചുള്ള ഈ നാളുകളും ഗണനക്രിയയിൽ കണക്കാണ് കറക്ടാണ്. അവയൊക്കെ right ആയതുകൊണ്ടാണ് അവയെ ഇതിനു ഉപയോഗിച്ചുകൊണ്ട് ബാക്കിയുള്ള തെറ്റ് ശരിയാക്കി എടുക്കുന്നത്. സ്വഭാവത്തെ calculate ചെയ്യുന്നതിലെ പെശകുള്ളൂ. (ആരോ പറയുന്നു… ) … ഉണ്ട് ….അല്ല പുസ്തകങ്ങൾ അങ്ങിനെ ധാരാളം ഉണ്ട്. അവ ശരിയാണെന്ന് തോന്നുന്നത് നിങ്ങള് നിങ്ങളുടെ അയൽപക്കത്തുനിന്ന് MBBS-നു പഠിയ്ക്കാൻ പോയ കുട്ടികളോട് ഒരു മൂന്നാം കൊല്ലം … ഇപ്പോൾ മൂന്നാം കൊല്ലമാണോ എന്ന് സംശയമുണ്ട് … Third Year ആണെന്നു തോന്നുന്നു. അതായത് Seventh Semester … Sixth or Seventh Semester പഴയത്. ഇപ്പോഴത്തെത് എനിയ്ക്ക് കൃത്യം പറയാൻ ആവില്ല. ആ സെമസ്റ്ററിൽ പഠിയ്ക്കുമ്പോൾ ഈ ലോകത്തുള്ള രോഗം മുഴുവൻ അവന് ഉണ്ടെന്ന് തോന്നും. പറഞ്ഞത് മനസ്സിലായില്ല. പഠിയ്ക്കുന്ന ആ വിദ്യാർത്ഥിയ്ക്ക് തോന്നും ഈ രോഗം മുഴുവൻ തനിയ്ക്ക് ഉള്ളതാണെന്ന്.

മനസ്സിന്റെ സാർവ്വഭൗമത്വം

പ്രസിദ്ധരായ നോവലിസ്റ്റുകളുടെ നോവല് വായിയ്ക്കുന്ന എല്ലാവർക്കും അതിലെ കഥാപാത്രം താനാണെന്ന് തോന്നും. നല്ല പ്രഭാഷണങ്ങളിലെ ഉദാഹരണങ്ങൾ കേൾക്കുമ്പോൾ അതെനിക്കിട്ട് വച്ചാതാണല്ലോ എന്നു തോന്നും. പറയുന്നവൻ അറിയുന്നില്ല, സാഹിത്യകാരൻ അറിയുന്നില്ല, മെഡിക്കൽ സയൻസിന്റെ പുസ്തകം എഴുതിയവൻ അറിയുന്നില്ല. അങ്ങിനെ തോന്നുന്നത് നമ്മൾടെ മനസ്സിന്റെ സാർവ്വ ഭൗമത്വം കൊണ്ടാണ്. മനസ്സിന്റെ സാർവ്വ ഭൗമത്വമാണ് ഈ നക്ഷത്രങ്ങളെ അവലംബിച്ച് എഴുതിയ ഈ ശാസ്ത്രത്തില് നമുക്ക് തോന്നലുണ്ടാക്കാൻ സഹായിയ്ക്കുന്നത്. ആ തോന്നലുകൾ ഉണ്ടായാൽ നമ്മൾ ആരും കാണാതെയെങ്കിലും പോയി ഇതിൽ വീഴും. വീഴണം !! പോകാൻ മടി കാണിയ്ക്കരുത്. അങ്ങിനെ ഒരു സംശയം വന്നാൽ തലയിൽ മുണ്ടിട്ടെങ്കിലും പോയി കണക്കു നോക്കണം. അങ്ങിനെ നിങ്ങളുടെ MLAമാരും MPമാരും ഒക്കെ ആരും കാണാതെ രാത്രി കാലങ്ങളിൽ ….പകൽ ഇതിനെ വിമർശിച്ചിട്ട് പോകുന്നുണ്ടെന്നാണ് ഞാനും പറയുക. എതിർക്കുന്നവരും… അതിനു സംശയം വേണ്ട. അതുകൊണ്ട് അതിന്റെ സത്യത അല്ല തെളിയുന്നത്. മനസ്സിന്റെ സാർവ്വഭൗമത്വം ആണ് തെളിയുന്നത്.

-ചാനലുകളിലെ സീരിയലുകൾ

ശാസ്ത്രം ഉണ്ടായത് …പറഞ്ഞല്ലോ ലോകത്ത് പലതും ഉണ്ടാകും. ഈ സാർവ്വഭൗമത്വമുള്ള മനസ്സ് ഇരിയ്ക്കുന്നിടത്തോളം …ഇപ്പോൾ നോക്കിയാൽ കാണാം …അങ്ങ് ഭാര്യയോടും കുട്ടികളോടും ഒപ്പം ഉള്ള ആളാണ്. ഈ ഇരിയ്ക്കുന്നവരിൽ പലരും അതെ…എല്ലാവരും അല്ല…പലരും അതെ. കൂടുതലും അതെ. എന്നെ കേൾക്കുന്ന കൂടുതലും ആളുകൾ വിവാഹിതരാണ്. ഒരു പതിനൊന്നുമണി കഴിഞ്ഞാൽ, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ഗ്ലോബല്, ദെൻ മറ്റേ സൂര്യ, സൂര്യയുടെ തമിഴ് …ഇങ്ങിനെ വരുന്ന ചാനലിൽ എല്ലാം മിക്കവാറും സീരിയൽ എന്നൊരു ഏർപ്പാട് ഉണ്ട്. കണ്ടിട്ടുണ്ടോ … ഇല്ല… സീരിയല് കാണാറില്ല… എന്നാൽ കണ്ടിട്ടില്ലെങ്കിൽ ഒരു പ്രാവശ്യം പോയി കാണണം. കാര്യം എളുപ്പമാണ്. അങ്ങിനെ സീരിയല് എന്ന് പറഞ്ഞ് ഒരു ഏർപ്പാട് ഉണ്ട്. നിങ്ങളൊന്നു കാണുക.

ആ സീരിയലിന് അകത്ത്, ശ്രദ്ധിച്ച് കേൾക്കണേ ….ആ സീരിയലിന് അകത്ത്, കുടുംബം തന്നെയാണ് സീരിയലിലും കഥയായി വരുന്നത്. പലപ്പോഴും ഭാര്യയും ഭർത്താവും ഒക്കെ, തന്റെ ഭാര്യയിലോ ഭർത്താവിലോ സംതൃപ്തരല്ലാത്ത നിലയിൽ പുറത്ത് ബന്ധങ്ങൾ ഉള്ളവരാണ് ആ സീരിയലുകളിൽ എല്ലാം. എല്ലാ സീരിയലിലും. വളരെ താല്പര്യത്തോടെയാണ് നിങ്ങൾ ഇരുന്ന് കാണുന്നത്. വളരെ താല്പര്യത്തോടെ. അതിലെ പല ഭാര്യയും ഭർത്താവിനെ കൊല്ലാൻ കാമുകനോടൊപ്പം ശ്രമിച്ചു വരുന്നതാ കഥ. ഭർത്താവ് ഭാര്യയെ കൊല്ലാനും. മിക്കവാറും എല്ലാ സീരയലിലെയും കഥ അതാണ്. ഒരു സീരിയലുകാരൻ മറ്റേ സീരയലിനേക്കാൾ അത് മനോഹരമാക്കാൻ മത്സരിയ്ക്കുന്നു എന്ന മത്സരമല്ലാതെ കഥയ്ക്ക് മാറ്റമില്ല. കഴിഞ്ഞ ഒരു മൂന്നാല് കൊല്ലമായിട്ട് അങ്ങിനെയാണ്. നമ്മുടെ വാവാ മുതലാതു മുതൽ ഇങ്ങോട്ട് ഏതെടുത്താലും ഇങ്ങിനൊക്കെത്തന്നെയാണ്.

ജനാധിപത്യത്തെ സംബന്ധിച്ച് 02 Dec 2020-ലെ ‘ദി ഹിന്ദു’ ദിനപ്പത്രത്തിന്റെ എഡിറ്റോറിയൽ ലേഖനത്തിൽ നല്കിയിട്ടുള്ള കണക്കുകൾ. ജനാധിപത്യം ക്ഷീണിതമായി.

Fictional Truth – സാങ്കല്പിക സത്യങ്ങൾ

അപ്പോൾ ഈ സീരിയലുകൾ എല്ലാം ഇത്തരം കഥകൾ അവതരിപ്പിയ്ക്കുമ്പോൾ ജീവിത അനുഭവത്തിൽ ഉള്ള ആളാ മുമ്പിൽ ഇരുന്നു കാണുന്നെ. ആ അനുഭവം ഉള്ള ഭാര്യ, തന്റെ ഭർത്താവ് തനിയ്ക്കുവേണ്ടി അദ്ധ്വാനിച്ചു കൊണ്ട് തന്ന് താൻ അതെടുത്ത് ഉണ്ണുകയും ചെലവാക്കുകയും ചെയ്യുമ്പോഴും, പകൽ അയാൾ പോയിരിയ്ക്കുന്ന ഓഫീസില് ഇത്തരം ഒരു ജീവിതം ഉണ്ടാകുമെന്ന് ഉറപ്പിയ്ക്കുക മാത്രമാ ഈ സിരിയലിൽ. അയാൾ ആകട്ടെ ഇവൾക്കുവേണ്ടി ഇത്രയും പ്രയത്നിച്ചിട്ടും… ഇന്ന് താമസിച്ചത് എന്തുകൊണ്ടാ… ഒരു ശങ്കയോടെയാ ചോദിയ്ക്കുന്നത്. ഈ ശങ്ക തുടങ്ങിയത് ഇത് കണ്ടതിനു ശേഷമാ. (5.27 mts / 1.09.02 mts proof reading done till here). അവളെ വീട്ടിലാക്കിയിട്ട് പോയ അവൻ ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്യുന്നത് അവനും, ഈ സീരിയല് കണ്ടിട്ട് ഇവളിപ്പോൾ വീട്ടിൽ ഉണ്ടാകുമോ എന്ന ശങ്കയിലാ. ഒരു പതിനഞ്ചു കൊല്ലത്തെ ജീവിതാനുഭവം ഉണ്ടായിട്ടും സാങ്കല്പികമായ ഈ സീരിയലാണ് സത്യമെന്ന് നിങ്ങൾക്ക് തോന്നുന്നത് എന്തുകൊണ്ടാണ്. അങ്ങിനെ തോന്നും എന്നുള്ളതുകൊണ്ടാണ് ആ കച്ചവടക്കാരൻ അതും കൊണ്ട് ഇറങ്ങിയിരിയ്ക്കുന്നെ. Fictional truth-ന് യഥാർത്ഥ സത്യത്തെക്കാൾ വലിപ്പം കൂടും. സാങ്കല്പിക സത്യങ്ങളെ മനുഷ്യൻ യഥാർത്ഥ സത്യങ്ങളെക്കാൾ കൂടുതൽ വലിപ്പത്തിൽ സ്വീകരിയ്ക്കുകയും അതിനുവേണ്ടി ജീവിതം നശിപ്പിക്കുകയും ചെയ്യും. ഇത് സാഹിത്യത്തിന്റെ മർമ്മമാണ്. അതുകൊണ്ടുതന്നെ പ്രാചീന സാഹിത്യകാരന്മാരും പ്രാചീന ആചാര്യന്മാരും എന്ത് അരുത് എന്ത് ആവാം എന്ന് സാഹിത്യകാരന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഭരതമുനിയെപ്പോലുള്ളവർ.

കിണറ്, കുളം മുതലായവയൊന്നും സ്റ്റേജിൽ അവതരിപ്പിയ്ക്കരുത്. മരണം അവതരിപ്പിയ്ക്കരുത്. പ്രേമരംഗങ്ങൾ അവതരിപ്പിയ്ക്കരുത്. പ്രസവം അവതരിപ്പിയ്ക്കരുത്. ഒരുപാട് നിർദ്ദേശം കൊടുത്തിട്ടുണ്ട്. അതൊക്കെ പഠിച്ചുവെന്ന് വ്യാമോഹിയ്ക്കുന്ന ആളുകൾ അവതരിപ്പിയ്ക്കുന്ന സിനിമകൾ പോലും വികലങ്ങളാണ്. അപ്പോൾ അതുകൊണ്ട് ഈ മാർക്കറ്റിൽ കച്ചവടക്കാരൻ വില്ക്കാൻ ഇഷ്ടം പോലെ സാധനങ്ങൾ കൊണ്ടുവരും. വാങ്ങിയ്ക്കാൻ പോകുന്നവന്റെ മനസ്സിന്റെ ഔചിത്യമില്ലായ്മ ഉള്ളിടത്തോളം കാലം കച്ചവടം നടക്കും. അതിന് എന്തിനാ നമ്മള് എതിർക്കുന്നെ. നമ്മള് പോകാതിരുന്നാൽ പോരേ. എന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് പോകണമെന്ന് തോന്നിയാൽ തലയിൽ മുണ്ടിടാതെ തന്നെ പോകുകയാ നല്ലത്. കാരണം നിങ്ങളുടെ കാശ് അതിനൊക്കെയേ കൊള്ളൂ.

03 June 2023-ൽ മലയാള മനോരമയിൽ വന്ന വാർത്ത. ഇന്ത്യയിൽ ജനാധിപത്യം തകർന്നാൽ ലോകത്തിന് ഒരു ചുക്കും സംഭവിയ്ക്കാൻ പോകുന്നില്ല. ജനാധിപത്യം മടുത്ത ഇന്ത്യയിലെ ജനങ്ങൾ ധാർമ്മികനായ ഒരു രാജാവിനെയാണ് പ്രതീക്ഷിച്ചിരിയ്ക്കുന്നതെന്ന് election commission-ന്റെ ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിയ്ക്കുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങളിൽ നിന്നും വ്യക്തമാണ്.

-ജ്യോതിഷിയുടെ വീട്ടിലെ Income-Tax raid.

ഞാൻ അടുത്ത കാലത്ത് അങ്ങിനെ ഒരു സംഭവത്തില് ഇടപെടുവാൻ ഇടയായി. കാരണം ഒരു വലിയ ജ്യോതിഷിയെ തിരുവനന്തപുരത്തിന് അടുത്തു നിന്ന് Income Tax-കാര് പിടിച്ചു. ആരോ ഒറ്റി. അപ്പോൾ ഏതാണ് നാല്പത് കോടിയോളം രൂപ അയാളിൽ നിന്ന് പിടിച്ചെടുത്തു. ഒന്നും രണ്ടും ഒന്നുമല്ല… ഉദ്യോഗസ്ഥന്മാര് പിടിച്ചെടുത്തു. അതിന്റെ കണക്കും ഒക്കെ കൃത്യമായിട്ട് ഇല്ല. എന്നാ അവര് വിചാരിച്ചെ. പക്ഷെ അയാളുടെ കൈയ്യില് എല്ലാ കണക്കും ഉണ്ട്. അയാള് കണക്കും submit ചെയ്തു. സകല കണക്കും കൊടുത്തു. കണക്കും കൊടുത്ത് കണക്ക് കൊണ്ടുപോയി കഴിഞ്ഞപ്പോൾ അവസാനം അയാളുടെ പണം മുഴുവൻ തിരിച്ചുകൊടുത്തു. അങ്ങിനെ ഒരാളെ പിടിച്ചിട്ടില്ലെന്ന് ആക്കി. കാരണം അയാൾക്ക് കിട്ടിയ പണം ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും പെട്ട നേതാക്കന്മാര് കൊടുത്തതായിട്ട് വ്യക്തമായി അയാള് കണക്ക് എഴുതിവച്ചിട്ടുണ്ട്. വന്ന ഡേറ്റും ഒക്കെ സഹിതം.

നടൻ ശ്രീനിവാസൻ പറഞ്ഞത്. മലായാള മനോരമ

-ജ്യോതിഷികളുടെ വിധവകളായ പെൺമക്കൾ

അപ്പോൾ ഇവരൊക്കെ അവിടെയെങ്കിലും ചെന്നാല് ഈ കള്ളപ്പണത്തില് കുറെയെങ്കിലും അവിടെ കിട്ടി അവിടെ വേലയ്ക്കു നില്ക്കുന്നവന് ജ്യോതിഷിയിൽ നിന്ന് കിട്ടി, ജ്യോതിഷിയുടെ മകന് രോഗം വരുമ്പോൾ മംഗലാപുരത്ത് കൊണ്ട് പോയി ഹോസ്പിറ്റലിൽ കിട്ടി ഇങ്ങിനെ കറങ്ങുകയുള്ളൂ. അല്ലാതെ ഈ നേതാവ് ഈ പണം മുഴുവൻ വേറെ ആർക്കെങ്കിലും കൊടുക്കുവോ. ഒന്നുമല്ലെങ്കില് swiss ബാങ്കിൽ കൊണ്ടെ ഇട്ടില്ലല്ലോ. നാട്ടിലെ ജ്യോതിഷിയ്ക്ക് കൊടുത്തില്ലേ. അതുകൊണ്ട് ഇത് വേണം. ഇത് ഇങ്ങിനെയേ കറങ്ങൂ. അതിനൊരു വഴിയതുണ്ട്. ആ നിലയിൽ അതിനെ പ്രോത്സാഹിപ്പിയ്ക്കുന്നത് നല്ലതാണ്. പാവങ്ങളുടെ കാശ് പോകുന്നിടത്ത് ഇതിനെ പ്രോത്സാഹിപ്പിയ്ക്കുന്നത് ഉചിതമല്ല. എന്നു തന്നെയുമല്ല ജനനവും …ജനനസമയവും ഇതുമായി ഇത്രയേറെ കണക്ക് കൃത്യമായിട്ട് ഉണ്ടെന്ന് ഞാനൊരു ജ്യോതിഷി ആണ് എങ്കിൽ, ഞാനറിഞ്ഞിരിയ്ക്കുമ്പോൾ ഞാൻ എന്റെ മകളുടെ ജാതകം നോക്കി എന്റെ മകളെ വിവാഹം കഴിപ്പിച്ചു വിടുമ്പോൾ ഏറ്റവും കൂടുതൽ ഈ ശാസ്ത്രം പ്രയോജനപ്പെടാൻ എന്റെ മകളുടെ കാര്യത്തിലല്ലേ നോക്കൂ. ശരിയല്ലേ. ഞാൻ അറിയുന്ന ജ്യോതിഷികളുടെ വീട്ടിലൊക്കെ വിധവയെ കാണുമ്പോൾ എനിയ്ക്കീ സങ്കടം വരാറുണ്ട്. (ആളുകൾ ചിരിയ്ക്കുന്നു…..കൈയ്യടിയ്ക്കുന്നു). clear… അതിന് …

29 Aug 2021-ൽ ‘ദി ഹിന്ദുവിൽ’ വന്ന വാർത്ത. ജനാധിപത്യത്തിൽ സത്യം കേൾക്കുക എന്നുള്ളത് ദുസാദ്ധ്യമായെന്ന് ഇദ്ദേഹം തന്നെ രണ്ട് വർഷങ്ങൾക്കുശേഷം പറയുന്നുണ്ട്. താഴെ നല്കിയിട്ടുള്ള മറ്റൊരു വാർത്ത ക്ലിപ്പ് ശ്രദ്ധിയ്ക്കുക.

-ഭാഗവത കഥകൾ

അതിനുള്ള …അതിനുള്ള…ഉത്തരം ഗർഗ്ഗ മഹർഷി ഭാഗവതത്തില് അല്ല…. ശരിയ്ക്കു പറയുകയാണെങ്കിൽ ഗർഗ്ഗ സംഹിതയില് …ഗർഗ്ഗ മഹർഷി ഗർഗ്ഗ സംഹിതയാണ് എഴുതിയിട്ടുള്ളത്. അതിലാണ് ഈ കണക്കു പറയുന്നത്. ഭാഗവതത്തില് മാഹാത്മ്യം പറയുന്നിടത്ത് പറയുന്ന കാര്യങ്ങൾ ഭാഗവതത്തിലേതല്ല പത്മപുരാണത്തിലേതാണ്. ഭാഗവതത്തിന്റെ സ്കന്ദങ്ങളിൽ പറയുന്നത് മാത്രമേ നമ്മൾ എടുക്കുന്നുള്ളൂ എന്നുവന്നാൽ, അതിനകത്തുള്ളതിനെ വച്ചുകൊണ്ടാണ് പഠിയ്ക്കുന്നത് എങ്കിൽ ശുകൻ, പരീക്ഷിത്തിനോട് പറഞ്ഞത് ഞാൻ മുമ്പ് പറഞ്ഞു. ഇത് മുഴുവൻ കഥയാണെന്ന്. പറഞ്ഞ ശുകൻ അത് പറഞ്ഞു കഴിയുമ്പോൾ ഈ പറഞ്ഞ ഗർഗ്ഗൻ പറഞ്ഞതും ആ കഥയില് കഥ തന്നെ. സാരമില്ല…ഞാൻ മനസ്സിലാകുന്ന ഭാഷയിൽ പറയാം.

നടൻ ശ്രീനിവാസൻ ജനാധിപത്യത്തെ വീണ്ടും തള്ളിപ്പറഞ്ഞു. മനോരമയിൽ വന്നത്

-ശങ്കരാചാര്യരും സിംഹവും

പണ്ട് ശങ്കരാചാര്യര് ശിഷ്യന്മാരോടൊപ്പം പോകുകയാണ്. വനത്തിലൂടെയാ പോകുന്നത്. അപ്പോൾ ഒരു സിംഹം വരുന്നു എതിരെ. ശിഷ്യന്മാര് കാല് വിറയ്ക്കാൻ തുടങ്ങി. കാരണം ഇപ്പോൾ ഗുരുവിനെയും ശിഷ്യന്മാരെയും കൂടി സിംഹം ശാപ്പിടും. അപ്പോൾ ഒരു ശിഷ്യൻ ഗുരുവിനോട് പറഞ്ഞു ഗുരു സിംഹം എന്നു പറഞ്ഞു …മരത്തേൽ കേറിക്കോളാൻ പറഞ്ഞു ശങ്കരൻ. എല്ലാവരും മരത്തേൽ കേറി. സിംഹം കടന്നുപോയി. കടന്നുപോയിക്കഴിഞ്ഞപ്പോൾ താഴെ ഇറങ്ങിയ ശങ്കരനോട് ചോദിച്ചു. ഗുരോ സിംഹം മായയല്ലേ എന്ന് ചോദിച്ചു. ….അതേ.. സംശയമില്ല. എല്ലാം മായയാണ്… എല്ലാം മായയാണ്. പിന്നെ എന്തിനാ നമ്മൾ മരത്തേൽ കേറിയത്. എടാ എല്ലാം മായയാണെങ്കിൽ മരത്തേൽ കേറിയതും…… ഭാഗവത കഥ മുഴുവനും എന്റെ വചോമാധുരിയാണെന്ന് ശുകൻ പറഞ്ഞിരിയ്ക്കെ അതിനകത്ത് ഇത് മാത്രം പിന്നെ അതിൽ പെടുകയില്ലെന്ന് പറയാൻ പറ്റുകില്ലല്ലോ.

02 December 2023-ൽ The Hindu-വിൽ വന്ന വാർത്ത. പുത്തൻ സാങ്കേതിക വിദ്യങ്ങൾ, പ്രത്യേകിച്ച് ഇന്റർനെറ്റും അനുബന്ധ സോഷ്യൽ മീഡിയ ആപ്പുകളും സത്യത്തെ ശരശയ്യയിൽ ആക്കി. പുതിയ സാങ്കേതിക വിദ്യകൾ എല്ലാ വിഭാഗം ജനങ്ങൾക്കും (സാധാരണക്കാർക്കും പാവപ്പെട്ടവർക്കുപോലും) പ്രാപ്യമാക്കിയത് mass market-ആണെങ്കിലും അത് ജനാധിപത്യത്തിന് സാധകമല്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്ററീസ് തുറന്നു സമ്മതിച്ചു.

എന്തിനെയാണ് ആരാധിയ്ക്കേണ്ടത്

അല്ല, ഇന്ന് ഈ ക്ലാസ്സ് വച്ചത് നിങ്ങളുടെ സംശയ നിവാരണത്തിനാണെന്നാണ് സംഘാടകർ എന്നോട് പറഞ്ഞത്. ഞാൻ കഴിഞ്ഞ ക്ലാസ്സില് അവര് ഉദ്ദേശിച്ച ആലയം ആരാധനയെക്കുറിച്ച് എനിയ്ക്ക് പറയാവുന്ന ശക്തങ്ങളായ കാര്യങ്ങള് കുറെ പറഞ്ഞു. എന്തിനെ ആരാധിയ്ക്കണമെന്ന് മാത്രമേ ഞാൻ പറയാതുള്ളൂ. (10.46 mts) അത് ഞാൻ ഇടയ്ക്ക് പറഞ്ഞിരുന്നു. ഭംഗിയായി പറഞ്ഞിരുന്നു. എന്തിനെയാണ് ആരാധിയ്ക്കേണ്ടത്. ആരാധിയ്ക്കാൻ ഒരു അർച്ചയെ തയ്യാറാക്കുന്നുവെങ്കിൽ അതെങ്ങിനെ തയ്യാറാക്കണമെന്നും ഞാൻ ഇടയ്ക്ക് സൂചിപ്പിച്ചിരുന്നു. ആ നിലയ്ക്ക് എന്നെ വിളിച്ച വിഷയം ഞാൻ അന്നുകൊണ്ട് തീർത്തിരുന്നു. എന്തുകൊണ്ടോ നിങ്ങളിൽ പലരും നേരിട്ട് എന്നോട് സംശയങ്ങള് ചോദിച്ചില്ല.

ബുദ്ധൻ പണ്ട്, ബുദ്ധനെ ഒരു അമ്മ കുറെ ചീത്ത വിളിച്ചപ്പോഴ്, ചീത്ത എല്ലാം കഴിഞ്ഞപ്പോൾ ബുദ്ധൻ ചോദിച്ചു, അമ്മ ഒരു സമ്മാനം ഒരാൾക്ക് കൊടുത്തിട്ട് അയാൾ അത് സ്വീകരിയ്ക്കുന്നില്ലെങ്കിൽ അത് ആരുടെയാണ് പിന്നെ. അത് കൊടുത്തവന്റെ. എങ്കിൽ അത് നിങ്ങളുടെ തന്നെ ആയി …. എന്ന് മാത്രെ അതിന് ഉത്തരം എനിയ്ക്കുള്ളൂ. എനിയ്ക്ക് അല്ലാതെ നിങ്ങളോട് അതില് എതിർപ്പോ ദേഷ്യമോ ഒന്നും ഇല്ല… അതുകൊണ്ടാണ് ഞാൻ വന്നത്. അവസാനം വരെ ഈ ചിരി മങ്ങാതെ പോകണമെന്ന ഒരാഗ്രഹം എനിയ്ക്ക് എന്നുമുണ്ട്. കാരണം ജീവിതത്തിലെ എല്ലാ ദർശനവും നന്നായി ഒന്ന് ചിരിയ്ക്കാനാണ്. തനിയ്ക്കും താൻ ആരോട് പറയുന്നുവോ അവർക്കും. അതിനാണ് ശാന്തി എന്നു പറയുന്നത്. അത് തരാത്ത എന്തും, എന്റെ ശാന്തിയെ കെടുത്തുന്നത് എന്തും, എത്ര മനോഹരമാണെങ്കിലും ആരും സ്വീകിരിയ്ക്കില്ലെന്നാ എന്റെ വിശ്വാസം.

ജനാധിപത്യം വെറും തട്ടിപ്പാണെന്ന് മറ്റൊരു പ്രതികരണം. മനോരമ

മാറ്റം ഇല്ലാത്തത്

നിങ്ങളിൽ പലരും അച്ഛനെ വർദ്ധക്യത്തിൽ കൊണ്ട് വിടാവുന്ന സ്ഥലങ്ങളിൽ വിട്ടവർ ഉണ്ടാവും. എന്തുകൊണ്ടാ വിട്ടത്. വീട്ടിൽ ഇരുത്താൻ നിവൃത്തിയില്ലാഞ്ഞിട്ടാ എന്നു നിങ്ങളു പറയും. നിങ്ങളിൽ പലരും ഭാര്യയേയും ഭർത്താവിനെയും ഒക്കെ കാണാതിരിയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കാരണം കണ്ടാൽ നിങ്ങൾക്ക് ദുഃഖമുണ്ടാകും. ചിലര്…. മക്കളിൽ നിന്നകന്നവരാണ് …പ്രസ്ഥാനങ്ങളിൽ നിന്ന് വിട്ടുപോന്നവരാണ്. എല്ലാ മനുഷ്യനും ഏറ്റവും പ്രധാനം അവനാണ്. അവൻ ചേർന്ന് നില്ക്കുന്നതൊക്കെ ആ കാലങ്ങളിൽ അവന് മനോഹരവുമാണ്. അത്രയും എനിയ്ക്ക് അറിയാവുന്നിടത്തോളം നിങ്ങൾ ഏതെങ്കിലും ഒക്കെയായി ചേർന്ന് നില്ക്കുമ്പോൾ നിങ്ങള് പിടിയ്ക്കുന്ന വാശി എനിയ്ക്ക് മനസ്സിലാകും. പക്ഷെ എനിയ്ക്ക് ഒരു സങ്കടമേ ഉള്ളൂ. അതീന്ന് വിടുമ്പോൾ നിങ്ങൾ ഇതൊക്കെ മറന്നുപോകുമല്ലോ എന്ന സങ്കടം മാത്രം. കാരണം ആയിരത്തി തൊള്ളായിരിത്തി എൺപത്തിമൂന്നിലും എൺപത്തിനാലിലും (1983-84) ഞാൻ കണ്ട ചില വാശി പിടിച്ച ആളുകൾ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ (1990’s) വടക്കൻ കേരളത്തിൽ വാശിയോടു കൂടി എന്നോട് തർക്കിച്ച ചില ആളുകൾ ഇന്ന് അന്ന് തർക്കിച്ചതിന് വിപരീതമായ സ്ഥാനത്തുനിന്ന് പ്രസംഗിയ്ക്കുന്നത് കേൾക്കുമ്പോൾ എന്തുപറ്റി അവർക്ക് എന്ന് ഓർത്ത് ഞാൻ വിലപിയ്ക്കാറുണ്ട്. എന്നു തന്നെയുമല്ല, ഈ രാജ്യത്തിന്റെ ഭാഗധേയം എടുത്താൽ തന്നെ ചിലര് ഒന്നിനോട് തെറ്റി പ്രസ്ഥാനമുണ്ടാക്കി ഒരുപാട് ആളുകളെ അതിനകത്ത് ചേർത്ത് ഒരുപാട് ശാഖകളും ഒക്കെ തരപ്പെടുത്തിക്കഴിഞ്ഞ് പഴയ മാതൃപ്രസ്ഥാനത്തിലേയ്ക്ക് ഉണ്ടാക്കിയവൻ തിരിച്ചുപോകുമ്പോൾ ഇവന്റെ കൂടെ നിന്നവൻ പോകാതെ അലയുന്നതും ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. (13.27 mts ) അതുകൊണ്ട് മാറ്റമാണ് ഈ പ്രകൃതിയുടെ സ്വഭാവം. നിങ്ങളുടെ മനസ്സ് ഒക്കെ മാറും. ഇനിയും മാറും. മാറ്റം ഇല്ലാത്തതിനെക്കുറിച്ചെ എനിയ്ക്ക് പഠിയ്ക്കാനും പഠിപ്പിയ്ക്കാനും ഉള്ളൂ. മാറുന്നത് എല്ലാം ഒരു പട്ടികയിൽ. മാറാത്തത് ഒരിടത്തും. (proof reading done till here)

08 July 2024-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. ജനാധിപത്യം ദീർഘകാലാടിസ്ഥാനത്തിൽ പ്രായോഗികവും, ജനനന്മയ്ക്ക് ഉതകുന്നതുമല്ല എന്ന് ക്രിസ്ത്യൻ കത്തോലിക്കാ പോപ്പിന്റെ ഈ പ്രതികരിണത്തിൽ നിന്നും മനസ്സിലാക്കാം.

മാറുന്നതും മാറാത്തതും

മാറാത്തത് ബോധസ്വരൂപമായ ആത്മാവ്. കേവലമായ ആത്മാവ്. മാറുന്നത് എല്ലാം മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും വിഷയങ്ങളും ചേർന്നു വരുന്ന ഈ ലോകം. മാറുന്നതിന് ചിരന്തന സ്വഭാവം ഉണ്ടാകുമെന്ന് പ്രതീക്ഷ എനിയ്ക്ക് ഇല്ല. അത് മാറണം മാറിക്കൊണ്ടിരിയ്ക്കും. ഇനിയും മാറും. (ആരോ ചോദിയ്ക്കുന്നു…. ) …തീർച്ചയായും. അതെ… അതെ (ആരോ ചോദിയ്ക്കുന്നു…..) ….ഉണ്ട്… (ആരോ ചോദിയ്ക്കുന്നു.. …പിതൃ ലോകത്തിലെ യാത്രയാണ് ….ഇത്ര ലക്ഷം പകലാണ് … ദക്ഷിണായനം…. ഇങ്ങിനെയൊക്കെയുള്ള….ചില കണക്കുകൾ കാണുന്നുണ്ടല്ലോ…. question not properly audible ) …. അതിനെക്കുറിച്ചാണ് …(ആരോ ചോദിയ്ക്കുന്നു….പുരാണങ്ങളിൽ പറയുന്ന….യാഥാർത്ഥ്യമാണോ … …) …അല്ല….( ആരോ ചോദിയ്ക്കുന്നു…. സ്വാമി വിവേകാനന്ദനോട് പത്രക്കാർ ചില വിഷയങ്ങൾ ചോദിച്ചപ്പോൾ …. ഈ ഭൂമി സത്യമാണെങ്കില് പുരാണങ്ങളിൽ പറയുന്ന ലോകങ്ങൾ ഒക്കെ സത്യമാണ് …ത്രൈലോകങ്ങളും ഒക്കെ സത്യമാണ്… എന്ന അഭിപ്രായം കൂടി പറഞ്ഞിട്ടുണ്ടായിരുന്നല്ലോ )…. തീർച്ചയായും ആ അഭിപ്രായം തന്നെയാ എനിയ്ക്കും പറയാനുള്ളത്. ഭൂമി സത്യമാണെങ്കിൽ. ഭാരതീയ ദർശനം സത്യമല്ലെന്നാ….(15 mts/1.09.02 mts) (ആരോ പറയുന്നു…. ആ അർത്ഥത്തിൽ ….)

ഈ ദൃശ്യ പ്രപഞ്ചം സത്യമല്ല….

ദൃശ്യപ്രപഞ്ചം …… ഈ ദൃശ്യപ്രപഞ്ചം സത്യമല്ലെന്നാണ് ഭാരതീയ ദർശനം. അത് മാത്രമേ ശാസ്ത്രീയമായി നിങ്ങൾക്ക് തെളിയിയ്ക്കാനും പറ്റൂ. സ്വാമിജിയുടെ ഉത്തരവും അതുകൊണ്ട് സംഗതമാണ്. ഒന്നാം ഭാഗം.

22 May 2020-ൽ The Hindu-വിൽ വന്ന വാർത്ത. എല്ലാ മേഖലകളിലും മാനവിക മൂല്യങ്ങളുടെ ജീർണ്ണതയ്ക്ക് ജനാധിപത്യം മുഖ്യ കാരണമായി എന്ന് സുപ്രിം കോടതി ജഡ്ജി തന്നെ എടുത്തുപറയുകയുണ്ടായി.

പുരാണം സത്യമാണ്

രണ്ടാം ഭാഗം, അങ്ങ് ചോദിച്ച പുരാണങ്ങളിൽ പറയുന്ന കാലം സത്യമല്ലേ എന്ന്. പുരാണം അല്ലെന്നാണ് പറയുന്നത്. പുരാണം സത്യമാണോ എന്നാണ് അങ്ങയുടെ ചോദ്യമെങ്കിൽ ആണെന്നാണ് ഉത്തരം. പുരാണം ശബ്ദം തന്നെ പുരാതനഃ സൻ അഭിനവ എന്നാണ്. പുരാണങ്ങൾ എല്ലാം യഥാതഥമായ ജീവന്റെ ചരിത്രം തന്നെയാണ്. പ്രാഗ് രൂപങ്ങളാണ്. എന്റെയും നിങ്ങളുടെയും പ്രാഗ് രൂപങ്ങളാണ്. മറ്റൊരു പേരുപറയും ഇംഗ്ലീഷുകാർ. (Editor’s note : archetype ) അത് ഭാരതീയരെ സംബന്ധിച്ചിടത്തോളം അന്വർത്ഥമാകുന്ന വിധത്തിലാണ് പുരാണ ശബ്ദം തന്നെ. പുരാതനഃ സൻ അഭി … ഏറ്റവും പഴയത് ഏറ്റവും പുതിയത്. ആ നിലയിൽ പുരാണം സത്യമാണ്.

യുഗ സങ്കല്പം – നാല് യുഗങ്ങൾ -മനസ്സ്- ഭാഗവതം

പക്ഷെ പുരാണം സത്യം ആകുന്നത് ഈ കണക്കുകളെക്കുറിച്ചുള്ള പുരാതന സങ്കല്പം സത്യമായതുകൊണ്ടാണ്. എന്നു പറഞ്ഞാൽ ‘കലി ശയാനോ ഭവതി സംജിഹാനസ്തു ദ്വാപര ഉത്തിഷ്ഠം ത്രേതാ ഭവതി കൃതം ചരൻ ചരയിവേത്തി ചരയിവേത്തി’ എന്നാണ് പുരാണം പഠിപ്പിയ്ക്കുന്നത്. ശയാനതയാണ് കലിയുഗം. ഒന്നും ചെയ്യാൻ ആവാതെ ആലസ്യം വന്നു കിടക്കുന്നത് കലിയുഗം. സമഷ്ടിയിലും വ്യഷ്ടിയിലും. (16.40 mts) സംജിഹാനത വന്നാൽ ദ്വാപരം. എഴുന്നേറ്റു നടന്നാൽ ത്രേതായുഗം. അറിവിലൂടെ മാത്രം സഞ്ചരിയ്ക്കണമെന്ന് ഉറച്ചാൽ കൃതയുഗം. നാല് യുഗങ്ങൾ ആയില്ലേ. ഇല്ലേ…ങ്ഹേ …യുഗത്തെക്കുറിച്ചുള്ള ഭാഗവതാദികളുടെ എല്ലാം ഗണന ഇതാണ്. അങ്ങിനെയാണെങ്കിൽ കലി ശയാനോ ഭവതി. എന്നു പറഞ്ഞാൽ വെറുതെ കിടക്കുക. മനസ്സ് ആലസ്യം പൂണ്ട് കിടക്കുന്നത് കലിയുഗത്തിലാണ്. സംജിഹാനത വന്നാൽ, ആ ആലസ്യത്തിൽ നിന്ന് ഒന്ന് ഉണർന്നു നോക്കി. എഴുന്നേറ്റില്ല. ദ്വാപരത്തിലാണ്. എഴുന്നേറ്റ് നിന്നാൽ ത്രേതായുഗമായി. അറിവുനേടി അറിവിലൂടെത്തന്നെ സഞ്ചരിച്ചാൽ കൃതയുഗമായി, സത്യയുഗമായി. ഇതാണ് യുഗങ്ങളെപ്പറ്റിയുള്ള പുരാണകാരന്റെ കണക്കെങ്കിൽ അവിടെ കാലം കലിയുഗമെന്നും, ദ്വാപരയുഗമെന്നും, ത്രേതായുഗമെന്നും, കൃതയുഗമെന്നും പറയുന്ന യുഗങ്ങൾ മനസ്സല്ലാതെ മറ്റൊന്നും അല്ല.

13 April 2016-ൽ ദി ഹിന്ദുവിൽ വന്ന വാർത്താ ചിത്രം. ജനാധിപത്യവും തെരഞ്ഞെടുപ്പുകളും ജനങ്ങൾക്ക് മടുത്തുവെങ്കിലും അവരെ വോട്ട് ചെയ്യാൻ പ്രേരിപ്പിയ്ക്കുന്ന സർക്കാർ സ്പോൺസേർഡ് പരസ്യം.

Theory of Natural Selection

അതുകൊണ്ടുതന്നെ മനസ്സിനെ യുഗവത് ചിന്തകളിലേയ്ക്ക് ഉയർത്തി, കലിയുഗത്തിലാണ് ഞാൻ ജീവിയ്ക്കുന്നത് എന്ന ചിന്ത വിട്ട് സത്യയുഗത്തിലേയ്ക്ക് വളരുക. എല്ലാക്കാലത്തും സത്യയുഗത്തിൽ ജീവിയ്ക്കുന്ന മനുഷ്യനും, ദ്വാപരയുഗത്തിൽ ജീവിയ്ക്കുന്ന മനുഷ്യനും, ത്രേതായുഗത്തിൽ ജീവിയ്ക്കുന്ന മനുഷ്യനും, കലിയുഗത്തിൽ ജീവിയ്ക്കുന്ന മനുഷ്യനും ഉണ്ട്. ഈ സത്യം കൊണ്ട് Theory of Natural Selection എന്ന ചിന്തയെ ഭാഗവതാദി ഗ്രന്ഥങ്ങൾ മറികടക്കുകയും ചെയ്യുന്നു.

വിവരമില്ലായ്മയുടെ ചരിത്രം

അതായത് മനുഷ്യൻ ആദ്യകാലത്ത് വിവരം ഇല്ലാത്തവൻ, പിന്നെ വിവരം വച്ചുവച്ച് വന്നവനല്ല. എല്ലാക്കാലത്തും വിവരം ഉള്ളവനും വിവരം ഇല്ലാത്തവനും ഉണ്ട് ഈ ഭൂമിയിൽ. മനസ്സിലായില്ല… അതുകൊണ്ട് ഒരു കാലം, ആദ്യകാലം, ആദിമകാലം, ശിലായുഗം അങ്ങിനെയൊന്നുമില്ല. എല്ലാക്കാലത്തും എല്ലാ നല്ല ഉപകരണവും, ഇന്നുള്ള കമ്പ്യൂട്ടർ വരെ ഉപയോഗിയ്ക്കുന്ന കാലം എല്ലാക്കാലത്തും ഒക്കെയുണ്ട്. അതിന്റെ ചരിത്രങ്ങൾ എഴുതി വയ്ക്കാൻ മിനക്കെട്ടിട്ടില്ല. അത് ഉപയോഗിച്ചവൻ വിവരം ഉള്ളവനായതുകൊണ്ട്. വിവരമില്ലായ്മയുടെ ചരിത്രം ഒക്കെ എഴുതിവച്ചിട്ടുമുണ്ട്.

ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയ പരസ്യം. വിവരദോഷികളായ ജനങ്ങളെ പോളിംഗ് ബൂത്തിൽ എത്തിച്ച് വോട്ടു ചെയ്യാൻ പ്രേരിപ്പിയ്ക്കുന്ന പരസ്യം. 25 January 2024-ൽ മനോരമയിൽ വന്നത്. ജനങ്ങൾക്ക് ഇതെല്ലാം മടുത്തു കഴിഞ്ഞു.

ഉത്തമാംഗം- തലയിൽ നിന്ന് ഇന്ന് ലൈംഗികഅവയവം വരെ

കാരണം കാളിദാസന്റെയും ഭാസന്റെയും നാടകങ്ങളോ, വേദങ്ങളിലെ ഉപനിഷത്തുകളിലെ ഒക്കെ സന്ദേശങ്ങളോ ഒക്കെ ഇന്നു നമുക്ക് വായിച്ചാൽപ്പോലും മനസ്സിലാക്കാൻ പ്രയാസം. അപ്പോൾ ഇന്ന് എഴുതുന്ന സാഹിത്യകാരന്മാര് അതിനേക്കാൾ താഴ്ന്ന യുഗങ്ങളിലാണ് ഇന്ന് ജീവിയ്ക്കുന്നത്. മനസ്സിലായില്ല… കൃതയുഗത്തിൽ എത്തുമ്പോൾ അറിവിനു മാത്രം പ്രാധാന്യമെന്നു പറഞ്ഞാൽ ശിരസ്സാണ് ഉത്തമാംഗം. അതുകൊണ്ടാ ശിരസ്സ് സന്യാസിമാർ ഒക്കെ മൂടുന്നത്. ഗൃഹസ്ഥന്മാരോട് ഒക്കെ തലയിൽ തൊപ്പി വയ്ക്കണമെന്ന് ഒക്കെ ആയുർവ്വേദം ഒക്കെ പറയുന്നത്. ഉത്തമാംഗം തലയാണ്. ഇന്ന് വയ്ക്കണ്ട. ഉത്തമാംഗം തലയല്ല.

-കാറൽ മാർക്സ്

മാർക്സിന്റെ ആഗമനത്തോടെ ഉത്തമാംഗം വയറായി മാറി. ഉത്തമാംഗം വയറെന്ന് ശഠിച്ചവർ വീണ്ടും ഉത്തമാംഗം സീരിയലുകളിൽ എത്തിയപ്പോൾ കുറെക്കൂടെ താഴെയോട്ട് ഇറങ്ങിപ്പോയി. പറയാൻ കൊള്ളുകില്ല സ്ഥലം. അത്കൊണ്ട് ഇത് യുഗകല്പനയിൽ വരുന്ന വ്യത്യാസമാണ്. ഗണിതശാസ്ത്രം ……(ആരോ ചോദിയ്ക്കുന്നു….ആറ് മാസം പകലും ആറ് മാസം രാത്രിയും … ആ അടിസ്ഥാനത്തിലാണല്ലോ… ) …ആറ് മാസം പകലെന്നും… ആറ് മാസം പകലെന്നും ആറ് മാസം രാത്രിയെന്നും പറഞ്ഞതുകൊണ്ട് മാത്രമായില്ല. സ്വർഗ്ഗരാജ്യം നമ്മളെ കൊണ്ടുപോയി കാണിയ്ക്കണം. കല്പനയല്ലാതെ. ഒന്ന് നമ്പർ വൺ. അല്ലെങ്കിൽ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ഒരാൾ വന്ന് നമ്മളോടു പറയണം. ആരെങ്കിലും വന്നു പറഞ്ഞാൽ മതി. ഈ സ്വർഗ്ഗരാജ്യം ഞാൻ പോയി കണ്ടിട്ടുണ്ട്. ഈ ഭൂമി പോലെ. അവിടുന്നാണ് വരുന്നത്. കണക്കൊക്കെ എനിയ്ക്ക് അറിയാമെന്ന് പറയണം. കേട്ടുകേൾവി ഇല്ല നമുക്ക്. ഗണിതം മാത്രം കൊണ്ട് ആയില്ല. അങ്ങിനെ നമ്മൾ പഠിയ്ക്കാൻ പോകുമ്പം. പറഞ്ഞവർ കേട്ടാൽ മതി. എല്ലാക്കാര്യവും നമ്മള് കണ്ടിട്ടല്ല വിശ്വസിയ്ക്കുന്നത്.

ഇന്ത്യൻ പ്രസിഡന്റ് തന്നെ തകർന്നടിയുന്ന ജനാധിപത്യവ്യവസ്ഥയെ ഉത്തേജിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നു. 26 May 2024 The Hindu

-ഗീത 9.21 (രാജവിദ്യാരാജഗുഹ്യയോഗം)

മാത്രവുമല്ല ഗീത പോലുള്ള ഗ്രന്ഥങ്ങൾ സാന്ത സ്വർഗ്ഗങ്ങളെ പുച്ഛിയ്ക്കുന്നുണ്ട്. (20.31 mts). ‘തേതം ഭൂത്വാ സ്വർഗ്ഗലോകം വിശാലം ക്ഷീണേ പുണ്യേ മർത്യലോകം വിശന്തി’. (Gita 9.21) അതുകൊണ്ട് മർത്യലോകം പിന്നെയും പ്രതീക്ഷിയ്ക്കാവുന്നതും സ്വർഗ്ഗലോകം തികച്ചും താല്ക്കാലികവുമാണ്, സാങ്കല്പികമാണെന്ന് ഗീതാചാര്യൻ ഒൻപതാം അദ്ധ്യായത്തില് പറയുന്നുണ്ട്. പ്രമാണം പൗരാണികരുടേതാണെങ്കിൽ ഇങ്ങിനെയാണ് അവിടെ പ്രമാണം. എന്നാൽ അനന്ത സ്വർഗ്ഗം ഒരിക്കലും നഷ്ടപ്പെടാത്തതാണ്, അത് സാക്ഷാൽക്കാരമാണെന്ന് ഭാരതീയ ആചാര്യന്മാർ പഠിപ്പിയ്ക്കുന്നുമുണ്ട്. സങ്കല്പലോകങ്ങളിൽ ജീവിയ്ക്കാതെ ഭൂമിയിൽ ഇറങ്ങി ജീവിയ്ക്കുകയല്ലേ നല്ലത്. (ആരോ ചോദിയ്ക്കുന്നു….)…. അത് കളിയാക്കി പറഞ്ഞതാണ്. അല്ല, സ്വർഗ്ഗ ലോകം ദൃഷ്ടനഷ്ടമാണെന്ന് കളിയാക്കി പറഞ്ഞതാണ്. അതിന്റെ അർത്ഥവും വ്യാപ്തിയും ആ രംഗം ഓർത്താൽ മനസ്സിലാകും. സ്വർഗ്ഗത്തിനു വേണ്ടിയാ യുദ്ധം ചെയ്യുന്നത്. അപ്പോൾ അങ്ങിനെ യുദ്ധം ചെയ്യുന്നെന്ന് പറയുന്ന കാല്പനിക കഥകളുള്ള യോദ്ധാക്കളുടെ നടുക്കുവച്ച് യോദ്ധാവിനോട് പറയുന്നതാണ്. അത് കിട്ടിയിട്ടും കാര്യമില്ലെടാ എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് ഇല്ല എന്നു പറയുന്നതിനെക്കാൾ എളുപ്പം അവന്റെ സങ്കല്പത്തിൽ ഉള്ളതുകൊണ്ട് ദൃഷ്ടനഷ്ടമാണെന്നു പറയുകയാണ്.

ജനങ്ങൾക്കു മടുത്തുവെങ്കിലും ജനാധിപത്യം കൊണ്ടുള്ള ലാഭം ക്രമാതീതമായി അനുഭവിയ്ക്കുന്നവർ ചേർന്നുണ്ടാക്കുന്ന സർക്കാറുകൾ വോട്ടുചെയ്യുവാൻ പല പ്രകാരത്തിൽ ജനങ്ങളെ പ്രേരിപ്പിയ്ക്കുന്നു. ഇലക്ഷൻ കമ്മീഷന്റെ പരസ്യത്തിന്റെ ഭാഗമാണ് ഈ സൈക്കിൾ യജ്ഞം. 22 May 2024-ൽ മനോരമയിൽ വന്ന വാർത്താചിത്രം.

എല്ലാം മനസ്സിന്റെ സൃഷ്ടി….

ഉണ്ടെന്ന് ഒരുത്തൻ പറഞ്ഞാൽ ….. ഇപ്പം ഉണ്ടെന്ന് അങ്ങ് ശഠിയ്ക്കുന്നത് അങ്ങയുടെ ബോധത്തിലുണ്ട്. അപ്പോൾ ഇല്ലെന്നു ഞാൻ പറഞ്ഞാൽ ബുദ്ധിമുട്ടാ. അതുകൊണ്ടാ ഞാൻ ഇല്ലെന്നു പറയാത്തത്. (ആരോ ചോദിയ്ക്കുന്നു…. ) …പുരാണങ്ങളിൽ ഇങ്ങിനെ …പുരാണങ്ങളിൽ ഇങ്ങിനെ തന്നെയാ പറയുന്നത്. പുരാണകാരന്മാർ ഇല്ലെന്ന് ഒരുത്തനോട് പഠിപ്പിച്ചാൽ പഠിപ്പിയ്ക്കുന്നവൻ നാളെ ഉണ്ടെന്ന് പറഞ്ഞു നടക്കണ്ടി വരും. മുമ്പ് ഞാൻ പറഞ്ഞ പ്രമാണത്തില്. അതുകൊണ്ട് ഞങ്ങൾ ആരും ഒന്നും ഇല്ലെന്ന് പറയാറില്ല. സങ്കല്പത്തിലുള്ളതുപോലെ തന്നെയാണ് ജാഗ്രത്തിൽ ഉള്ളത്. സങ്കല്പത്തിലെ ഭാര്യയുടെ ഗുണങ്ങൾ ഒക്കെത്തന്നെ കിട്ടിയ ഭാര്യയ്ക്ക് ഉള്ളൂ. കുറച്ച് കുറഞ്ഞെങ്കിലേ ഉള്ളൂ. ശാരീരിക ബന്ധങ്ങൾ വരെ. ദമ്പതിക്രിയ വരെ. ഉള്ള ഭാര്യയോട് ചെയ്യുന്ന സുഖം ഒക്കെത്തന്നെയാണ് സങ്കല്പത്തിലെ ഭാര്യയോടും ചെയ്യുമ്പം. പ്രക്രിയയും അതുതന്നെയാ. എല്ലാ സംഭവവും ഉണ്ടാകുകയും ചെയ്യുമെന്നാ ശങ്കരൻ തന്നെ പറഞ്ഞത്. ബ്രഹ്മചാരിയായ. പ്രപഞ്ചം ഇല്ലെന്നുള്ളതിന്റെ തെളിവും അതാണ്. എല്ലാം മനസ്സിന്റെ സൃഷ്ടിയാണെന്നുള്ളതിന്റെ തെളിവ് തന്റെ ഭാര്യയോട് ഒപ്പം രമിയ്ക്കുന്നതുപോലെ തന്നെയാണ് സ്വപ്നത്തിൽ രമിയ്ക്കുന്നത്. സ്വപ്നത്തിൽ രമിച്ചാലും സംഭവിയ്ക്കുന്നതും എല്ലാം അങ്ങിനെ തന്നെയാണ്. ശാരീരികമായി. അപ്പോൾ അതുപോലെ തന്നെയേ ഇതൊക്കെയുള്ളൂ. (ആരോ ചോദിയ്ക്കുന്നു….) …അതെ … അതെ… (ആരോ ചോദിയ്ക്കുന്നു…) …തീർച്ചയായും. …തീർച്ചയായും …ഞാൻ പറഞ്ഞുതരാം.

അത് ത്യജിയ്ക്കുക എന്നു പറഞ്ഞാൽ അത് automatic ആയിട്ട് ഇല്ലാതാകുകയാണ്. എന്നു പറഞ്ഞാൽ ….(ആരോ പറയുന്നു….) … ങ്ഹ…ങ്ഹ ഹ…. അത് പറഞ്ഞ സന്ദർഭത്തില് സ്വത്വം ത്യജിയ്ക്കാൻ പാടില്ലാത്ത അവസ്ഥയാണ്. അത് കാലാതീതമായ സത്യത്തോട് അടുക്കുമ്പോൾ സ്വത്വവും വിടണം. ഗീതാകാരൻ തന്നെ…വ്യാസൻ എഴുതിയ ഗീതയിൽ തന്നെ… രണ്ടാം അദ്ധ്യായം നാല്പത്തി അഞ്ചാം ശ്ലോകം … ഈ നമ്പര് ശരിയാകുമോ എന്നറിയാനാ ഈ… അമ്മയുടെയും സഹോദരങ്ങളുടേയും ഡോക്ടറുടേയും നിരന്തരമായ വാക്കുകളിൽ ഊർജ്ജമുണ്ടാകുന്ന കുട്ടി …മാനസികമായ തന്റെ ശക്തി കൊണ്ട് രോഗത്തെ പുറംതള്ളുകയാണ് ചെയ്യുക. എല്ലാ രോഗങ്ങളിലും. അതിന് സമാജം അറിവിൽ ആരോഗ്യമുള്ളതായിരിയ്ക്കണം. ഭിഷ്വഗരന്മാർ മനഃശാസ്ത്രത്തെപ്പറ്റി അറിയുന്നവർ ആയിരിയ്ക്കണം. പഠിയ്ക്കാൻ MBBS-ന് ഒക്കെ ഉണ്ട്. W B Canan-ന്റെ experimental psychology ഒക്കെ ഉണ്ട്. ആ സമയത്ത് കപ്പലണ്ടിയുടെ എണ്ണം പഠിയ്ക്കുന്നതു കാരണം അത് പഠിയ്ക്കുകയില്ല. പിന്നെ medical representative-പറയുന്ന മരുന്ന് കുറിയ്ക്കൽ മാത്രമാകുമ്പോഴാ ഈ വിവരക്കേട് വരുന്നത് …മനസ്സിലായില്ല. രോഗിയുടെ മനസ്സാണ് രോഗിയെ രക്ഷിയ്ക്കുന്നത്. അതാണ് സത്യം. അതിന് സമാജത്തിന് അതെക്കുറിച്ച് ഒരറിവ് ഉണ്ടാകണം. അപ്പോൾ എല്ലാ രോഗവും അതിക്രമിയ്ക്കാനും പറ്റും.

04 Jun 2024 The Hindu. Only 66.3% voted. The people have become reluctant partners in this process.

-ഹിതം & പ്രിയം

അപ്പോൾ സമാജത്തിനും വ്യക്തിയ്ക്കും ഹിതമായത് …രക്ഷപെടും എന്നു പറയുക… അല്ല ഞാൻ മുമ്പ് അറിഞ്ഞിട്ടുണ്ട് അതുകൊണ്ട് സത്യം ഇതാണ്, സത്യം ഞാൻ ആരുടെയും മുഖത്തു നോക്കി പറയും. അത് സത്യമല്ല…. അത് അസത്യമാണ്. ഇപ്പോൾ മനസ്സിലായി ഹിതം…. അതാ നല്ല ഉദാഹരണം എന്നു തോന്നുന്നു. പ്രിയങ്ങൾ ഒന്നും ഹിതമാകണമെന്ന് ഇല്ല. ഹിതം എല്ലാം പ്രിയമായി പറയണം. സംഭാഷണം പ്രിയം ആയിരിയ്ക്കണം. പ്രിയം എന്നു പറഞ്ഞതുകൊണ്ട് സോപ്പിട്ടു പറയണം എന്നല്ല. പ്രിയം എന്ന് അവിടെ ഉപയോഗിക്കുന്നത്, കേൾക്കുമ്പോഴും, കേട്ട് കഴിഞ്ഞും, പിന്നീട് അപഗ്രഥിച്ച് കഴിയുമ്പോഴും ആ കേട്ട കാര്യം തനിയ്ക്ക് പ്രയോജനപ്പെടണം. പറഞ്ഞത് മനസ്സിലായില്ല. ഇന്ദ്രിയങ്ങൾക്ക് താല്ക്കാലികമായി ഉണ്ടാകുന്ന പ്രിയമുണ്ട്. ആ പ്രിയം അല്ല ഇവിടെ. ഹിതവും പ്രിയവും. വാചികമായ തപസ്സ് പറയുമ്പോൾ പറയുന്നത് സത്യം പ്രിയം ഹിതം … ഇത്രയും വരുന്നതാണ്. വാചികമായ തപസ്സ്. ഗീതയില്. സത്യം പ്രിയഹിതംചയേദ് …. അനുദ്വേകകരം വാക്യം സത്യം പ്രിയഹിതംചയേദ്. അനുദ്വേകപൂർവ്വം സംസാരിയ്ക്കണം. സത്യം പറയണം. പ്രിയം പറയണം. ഹിതം പറയണം. ഇത്രയായാലേ ഒരാൾ വാക്കിലെ അഹിംസയിൽ ആയിരിയ്ക്കുന്നുള്ളൂ. ഇതിൽ ഏതെങ്കിലും ഒന്ന് തെറ്റിയാൽ ഹിംസയായി.

വോട്ടുചെയ്യുവാൻ മുസ്ലീംങ്ങളോട് പാളയം ഇമാം ആഹ്വാനം ചെയ്യുന്നു.

-ഭാഷ | തപസ്സ്

അപ്പോൾ പ്രിയമായിപ്പറയാൻ കഴിയണമെങ്കിൽ ഭാഷ നന്നായി അറിയണം. അതിന് ഭാഷ അറിഞ്ഞാൽ മതി. (25.48 mts) അനുദ്വേഗകരമായി പറയണമെങ്കിൽ തപസ്സ് വേണം. സത്യമായി പറയണമെങ്കിൽ അതിഥി പൂജനം ചെയ്തിട്ടുണ്ടാവണം. അപ്പോൾ ഇങ്ങിനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ വാക്ക് അറിയാതെ വരും. വാക്കാണ് ഈശ്വരൻ. അപ്പോൾ വാക്ക് അങ്ങിനെയായിത്തീരുന്നത് അനേക ജന്മ സംസിദ്ധമാണെന്നാണ് പൂർവ്വാചാര്യന്മാർ പറയുന്നത്. അപ്പോൾ ഹിതം എന്നവർ ഉദ്ദേശിയ്ക്കുന്നത് അതുകൊണ്ട് ജീവഹിതം എന്നെടുക്കാം. ലോകത്ത് എല്ലായിടത്തുമുള്ള ജീവന് ഹിതകരമായി സംഭാഷണം ചെയ്യുക. ഒരു വാക്കെങ്കിലും ഏതെങ്കിലും ജീവന് ഹിതകരമല്ലാതെ പറഞ്ഞാൽ നാളെ അതിന്റെ ദുഃഖം ഏറ്റുവാങ്ങേണ്ടി വരും. ഇതാണ് അതിന്റെ വഴി. ഹിതം മനസ്സിലായി.

മുസ്ലീംങ്ങൾ നിർബന്ധമായും വോട്ടു ചെയ്യണമെന്ന് അവരുടെ മതസംഘടകൾ ആഹ്വാനം ചെയ്തു. മനോരമയിൽ വന്നത്.

വ്രതാനുഷ്ഠാനങ്ങൾ

വ്രതാനുഷ്ഠാനങ്ങളെക്കുറിച്ച് സ്വാമിജിയുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്. എന്റെ അഭിപ്രായം അറിഞ്ഞിട്ട് കാര്യമില്ല. ഞാൻ പഠിച്ചതു പറയാം. എന്റെ അഭിപ്രായവും നിങ്ങള് പരിഗണിയ്ക്കരുത്. കാരണം തൈത്തരീയ ഉപനിഷത്ത് പറയും. ഞങ്ങൾ ചെയ്യുന്ന നല്ലതിനെ അനുകരിയ്ക്കണം. ന ഇതരാനി.. ബാക്കിയുള്ളവയെ ഒന്നും അനുകരിയ്ക്കരുത്. ഗുരുക്കന്മാരുടെ ഉപദേശം പോലും…. അപ്പോൾ പിന്നെ ഗുരുവൊന്നും ആകാത്ത ഞങ്ങൾ ഒക്കെ പറയുമ്പോൾ അതിലും വളരെ താണു വേണം പറയാൻ. കാരണം മോശമായ ഒന്ന് ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ അതു ചെയ്താണ് പാരമ്പര്യത്തിൽ പെടാൻ ആളുകൾ ഓടുന്നത്. എന്റെ അച്ഛന്റെ പാരമ്പര്യത്തിലാണ് ഞാൻ ജനിച്ചതെന്ന് അറിയുന്നത് അച്ഛന് mental ഉണ്ടായിരുന്നു. ഇപ്പോൾ എനിയ്ക്കും ഉണ്ട്. അത് നല്ല പാരമ്പര്യം അല്ല. അച്ഛന് വേറെ ഒത്തിരി നല്ല കാര്യങ്ങൾ ഉണ്ടാവും. അതൊക്കെ അനുകരിയ്ക്കണം. അച്ഛന് diabetes ഉണ്ടായിരുന്നു. അമ്മയ്ക്കും diabetes ഉണ്ട്. ഇപ്പോൾ എനിയ്ക്കും ഡയബറ്റീസ് ഉണ്ട്. പാരമ്പര്യമായിട്ട് ആകെ കിട്ടിയ സ്വത്ത് ഈ ഡയബറ്റീസാ …. അനുകരിയ്ക്കാവുന്നവയെ ഒക്കെ മാത്രമേ പാരമ്പര്യമായി സ്വീകരിയ്ക്കാവൂ. എന്റെ അച്ഛൻ മഹാ മുൻശുഠിയ്ക്കാരനായിരുന്നു. ഞാനും അതുപോലെതന്നെയാ. അതുകൊണ്ടാ മകനാണെന്ന് തെളിയിയ്ക്കുന്നെ?? നല്ലത് മാത്രമേ പാരമ്പര്യ വഴിയ്ക്ക് എടുക്കാവൂ. അതുകൊണ്ട് സ്വാമിജിയുടെ അഭിപ്രായവും പരിഗണിയ്ക്കേണ്ടതില്ല.

മുസ്ലീംങ്ങളുടെ നിർബന്ധബുദ്ധി !!

ശാസ്ത്രഗ്രന്ഥങ്ങളിൽ പറഞ്ഞത് പറയാം. അതിനുമുമ്പ് ചോദ്യത്തിനകത്ത് ഒരല്പം വൈഷമ്യമുണ്ട്. വ്രതാനുഷ്ഠാനങ്ങൾ എന്നു പറയുമ്പോൾ വ്രതങ്ങളും അനുഷ്ഠാനങ്ങളും എന്ന് രണ്ട് ഉണ്ട്. വ്രതങ്ങളുടെ അനുഷ്ഠാനം എന്നു പറഞ്ഞാൽ വ്രതം ഒരനുഷ്ഠാനം എന്ന നിലയിൽ അഭിപ്രായമുണ്ട്.(the previous word not clear) ചോദ്യകർത്താവ് രണ്ടും എന്നാണോ ഉദ്ദേശിയ്ക്കുന്നത് ??? വ്രതങ്ങൾ മാത്രം … അനുഷ്ഠാനം ഇല്ല അക്കൂടെ….കാരണം വ്രതാനുഷ്ഠാനങ്ങൾ എന്നു പറയുമ്പോൾ രണ്ടെണ്ണം ചേർന്ന് വരാം. അപ്പോൾ വ്രതങ്ങൾ അനുഷ്ഠിയ്ക്കുന്നത് നല്ലതാണ്. അതുകൊണ്ടാണല്ലോ അവ വച്ചിരിയ്ക്കുന്നത്. പക്ഷെ അനുഷ്ഠിയ്ക്കുമ്പോൾ മനസ്സ് വാക്ക് പ്രവൃത്തി മൂന്നെണ്ണവും സമമായി ഇരിയ്ക്കുന്നെങ്കിൽ മാത്രമേ വ്രതം നോക്കിയിട്ട് കാര്യമുള്ളൂ. ഇന്ന് ഏകാദശിയാണ്. ഒന്നും കഴിച്ചില്ല. എടാ ഗോപാലാ…രണ്ട് കരിക്ക് ഇട്ടു താ… അയ്യോ ഇന്ന് ഏകാദശിയാണ് …രണ്ട് കരിയ്ക്കേ കഴിച്ചുള്ളൂ…നീ പാല് കാച്ചിയില്ലേ… ആ വ്രതം നോക്കാതിരിയ്ക്കുകയാണ് നല്ലത്. മനസ്സിലായില്ല….കാരണം അനുഷ്ഠാനങ്ങൾ അനുഷ്ഠേയമാകുന്നത് മനസ്സ് ആദ്യം അതിനെ ഇഷ്ടപ്പെട്ടിട്ടായിരിയ്ക്കണം.

18 march 2024- മാതൃഭൂമി ദിനപ്പത്രം. ക്രിസ്ത്യാനികൾക്ക് ഞായറാഴ്ച എന്നപോലെ ഓരോ ആഴ്ചയിലെയും വെള്ളിയാഴ്ച മുഹമ്മദ്ദീയരുടെ വിശേഷ ദിവസം. (ജുമുഅ)

ഇന്ന് ഹിന്ദുക്കൾ പല അനുഷ്ഠാനങ്ങളും പ്രകടനപരതയിലാണ് അനുഷ്ഠിയ്ക്കുന്നത്. അവകൊണ്ട് അനുഷ്ഠാനങ്ങൾ പറയുന്ന യാതൊരു പ്രയോജനവും കിട്ടില്ല. ഒരു പ്രയോജനവും കിട്ടില്ല. ആരോഗ്യം പോലും കിട്ടില്ല. പണ്ടു കാലത്ത് ധാരാളം ഉപവാസങ്ങൾ നടത്തിയ ആചാര്യന്മാർ ഉണ്ട്. അവരാരും ulcer-ന് operate ചെയ്തിട്ടില്ല. Dysentry പിടിച്ചിട്ടും ഇല്ല. അവർക്കാർക്കും രോഗങ്ങളും ഉപവാസങ്ങളിൽ നിന്ന് വന്നിട്ടില്ല. ഇന്ന് ഞങ്ങൾ, ആചാര്യന്മാർ തന്നെ, generally ലോകരെ ബോദ്ധ്യപ്പെടുത്തുന്നത് പണ്ട് കാലത്ത് അനുഷ്ഠിച്ച ഉപവാസങ്ങളുടെ കാർക്കശ്യം കൊണ്ട് ഒരുപാട് ശാരീരിക രോഗങ്ങൾ ഇന്നുണ്ട്. ഭക്തന്മാരും അത് ഒരു ക്രെഡിറ്റ് ആയിട്ടാ എടുക്കുന്നെ. മനസ്സിലായില്ല. ചുരുക്കത്തിൽ ജീവിച്ചിരിയ്ക്കുന്ന ഇവർ തന്നെ നമ്മോട് പറയുന്നത് അനുഷ്ഠാനത്തിന് പോയാൽ ഇത്രയും കുഴപ്പങ്ങൾ ഒക്കെ വരുമെന്നാണ്. അനുഷ്ഠാനവും വ്രതവും എല്ലാം കൃത്യമാകുമ്പോൾ ശരീരം തന്നെ മനസ്സിനും വാക്കിനും ഇണങ്ങിച്ചേരും. (30.04 mts)

സ്ഥൂലവും സൂക്ഷ്മവും…..

ശരീരത്തിക്കാൾ സൂക്ഷ്മമാണ് വാക്ക്. വാക്കിനെക്കാൾ സൂക്ഷ്മമാണ് മനസ്സ്. സൂക്ഷ്മത്തിൽ നടക്കുന്നതായ പ്രക്രിയകൊണ്ടു മാത്രമേ സ്ഥൂലത്തിൽ മാറ്റം വരൂ. സ്ഥൂലത്തിൽ നടക്കുന്ന പ്രക്രിയകൾ സൂക്ഷ്മത്തെ മാറ്റാൻ പര്യാപ്തങ്ങൾ ആവണമെന്നില്ല. മനസ്സിലാവുന്നുണ്ടോ ആവോ …. അതുകൊണ്ട് തന്നെ അനുഷ്ഠാനങ്ങൾക്ക് ഇറങ്ങിത്തിരിയ്ക്കുമ്പോൾ ആദ്യം മനസ്സിനെ പാകപ്പെടുത്തണം. (30.30 mts, proof reading done till here )

കോങ്ങികളുടെ മുസ്ലീം പ്രീണനം. 20 march 2024 മാതൃഭൂമി ദിനപ്പത്രം

-വെറും പ്രകടനപരമായ അനുഷ്ഠിയ്ക്കൽ

ഹിന്ദുക്കളായി ജനിച്ചുപോയതുകൊണ്ട് ഹിന്ദുവിന്റെ അനുഷ്ഠാനങ്ങൾ ഒന്നും ചെയ്യരുത്. ഇസ്ലാമായി ജനിച്ചു എന്നുള്ളതുകൊണ്ട് ഇസ്ലാമിന്റെ അനുഷ്ഠാനങ്ങളും ചെയ്യരുത്. അനുഷ്ഠാനങ്ങൾ താല്പര്യമാകുന്ന ഒരു മാനസ്സികാവസ്ഥ രൂപപ്പെടുത്തിയിട്ട് മാത്രമേ അനുഷ്ഠിയ്ക്കാവൂ. പുത്തൻ അച്ചി പുരപ്പുറം തൂക്കുമെന്ന പ്രമാണത്തിൽ മതത്തിന്റെ ചിന്തയിലേയ്ക്ക് വെള്ളിടി വരുന്നതുപോലെയാണ് നിങ്ങള് വന്ന് വീഴുന്നത്. ഇന്നലെ വരെ ഇതിനെയൊക്കെ എതിർത്തു നടന്നവൻ ഒരു ദിവസം രാവിലെ മതത്തിൽ വന്ന് കൂപ്പ് കുത്തും. അങ്ങിനെയാണ് പൊതുവെ കാണുന്നത്. പിന്നെ അവൻ മറ്റുള്ളവർ കാണിയ്ക്കുന്നതിനെക്കാൾ കൂടുതല് ജാടകൾ കാണിയ്ക്കും. ഇതിന്റെ ആളാകാൻ. എല്ലാവരും ശബരിമലയ്ക്കുപോകുമ്പോൾ ഒരു തേങ്ങയിൽ നെയ്യും നിറച്ച് നടയിൽ അടിയ്ക്കാൻ ഒരു തേങ്ങയും കൊണ്ടുപോയാൽ അവൻ പതിനെട്ടു തേങ്ങയുമായി…. മാത്രവുമല്ല പെരിയവൻ മിടുക്കനാണെങ്കിൽ അവനെ ഇവിടം മുതൽ അവിടം വരെ കാണുന്ന കല്ലിൽ ഒക്കെ നമസ്കരിപ്പിച്ച് ദക്ഷിണയും വയ്പ്പിയ്ക്കും. ഇങ്ങിനെ ആവരുത് അനുഷ്ഠാനം.

ഇതാണ് ഖുർഷിദ് പറഞ്ഞ ‘വോട്ട് ജിഹാദ്.’

അനുഷ്ഠാനങ്ങൾ എല്ലാം നമ്മുടെ ആവശ്യത്തിനാണെന്നറിഞ്ഞ് അതിന്റെ മിതത്വത്തോടുകൂടി അനുഷ്ഠിയ്ക്കണം. അങ്ങിനെ അനുഷ്ഠിയ്ക്കുകയാണെങ്കിൽ അവയിൽ പ്രയോജനമുള്ളവ ഇല്ലാത്തവ ഒക്കെ തിരിച്ചറിയാൻ പറ്റും. കണ്ടമാനം മനുഷ്യൻ തിന്നും കുടിച്ചും പോകുമ്പോൾ അതിന്റെ ഇടയിൽ ഒരു ദിവസം കഴിയ്ക്കാതെ ഇരിയ്ക്കുന്നത് നല്ലതാണെന്നറിയുന്ന ആളുകളാണ് അനുഷ്ഠാനങ്ങളിൽ വ്രതങ്ങൾക്ക് ഒക്കെ പ്രാധാന്യം കൊടുത്തത്. പക്ഷെ അതിനിരിയ്ക്കുമ്പോൾ തലേ ദിവസം അതിന് തയ്യാറെടുക്കണം. ആഹാരം കുറച്ചു കുറച്ചു കൊണ്ടുവന്നിട്ടു വേണം പൂർണ്ണമായി നിർത്താൻ. ഒറ്റയടിയ്ക്ക് നിർത്തിയാൽ അൾസർ ഒക്കെ വരും. നാലിടങ്ങഴി അരിയുടേത് ഒരു നേരം തട്ടുന്നവൻ ഒരു ദിവസം കഴിയ്ക്കാതെ ഇരുന്നാൽ നാലിടങ്ങഴി അരി ദഹിപ്പിയ്ക്കുന്ന വേഗതയിൽ ഉള്ള അവന്റെ ദഹനേന്ദ്രിയ വ്യവസ്ഥ അവന്റെ കുടലിന്റെ ഭിത്തിയെ ഇടിച്ചിടും. അത് മതത്തിന്റെ വ്രതമാണെന്ന് പറഞ്ഞതുകൊണ്ട് അകത്തിരിയ്ക്കുന്ന സ്രവങ്ങള് എന്നാൽ നിന്റെ മതത്തിന്റെയായല്ലോ ഞാൻ ക്ഷമിച്ചിരിയ്ക്കുന്നു എന്ന് പറയില്ല. അതിന് ആദ്യം ആ സ്രവങ്ങളെ ഒന്നുങ്കിൽ പുറത്തു തള്ളിക്കളയാനുള്ള യോഗാവസ്ഥകൾ പഠിച്ചു വയ്ക്കണം. —–ക്രിയയൊക്കെ. (word not clear 32.37 mts) മനസ്സിലായോ എന്നറിയില്ല. അതുണ്ടെങ്കില് …വമനക്രിയകൾ ഒക്കെ അറിയാമെങ്കില് കുറയൊക്കെ പുറത്ത് തള്ളിക്കളയാം. ശങ്ക പ്രക്ഷാളനം അറിയാമെങ്കില് കളയാം. ഇത് എന്താണെന്ന് പറഞ്ഞു തന്നുകഴിഞ്ഞാൽ നാളെപ്പോയി ഇത് തന്നെ ആദ്യം കാണിയ്ക്കും. അവസാനം ആശുപത്രിയിൽ പോകേണ്ടി വരും. ങ്ഹ…ചിലപ്പോൾ ഓടി അവിടെ വരേണ്ടിയും വരും. അതുകൊണ്ട് എന്താണെന്ന് ഇപ്പോൾ അറിയണമെന്നില്ല. ഇങ്ങിനെയുള്ള ക്രിയകൾ ഒക്കെക്കൊണ്ടാണ് അവര് ഈ ദഹന രസങ്ങളെ പുറത്തുകളയുന്നത്. അങ്ങിനെ പെട്ടെന്ന് ചെയ്യണമെങ്കിൽ. അത് ഹഠമാണ്. അതു ചെയ്യുമ്പോൾ ഹഠയോഗമാണ് വിധികൾ.

വോട്ട് ജിഹാദ് !!! The Hindu Dated 01 May 2024

രാജയോഗത്തിന്റെ വിധികള് ക്രമമായി …. ഒരു ദിവസം അമ്പത് ഉരുളചോറ് ഉണ്ണുമെങ്കിൽ … ആദ്യം ഉണ്ണുന്ന ചോറ് ഇടങ്ങഴിയാണെങ്കിൽ അത് ഉരുട്ടിവയ്ക്കുക …. ഒരേ വലിപ്പത്തിൽ ഉള്ള ഉരുളകളായി. അതിൽ നിന്ന് ഓരോ ഉരുള കുറച്ചുകൊണ്ടു വരിക. അപ്പോൾ നമ്മൾ അറിയാതെ ദഹനേന്ദ്രിയം മിതമാകും. ഒരുത്തന് നല്ലപോലെ ആഹാരം കൂട്ടണമെങ്കിലും ഓരോ ഉരുള കൂട്ടി കൂട്ടിക്കൊണ്ടു പോവുക. അങ്ങിനെയാകുമ്പോൾ ദഹനേന്ദ്രിയം പ്രവർത്തിയ്ക്കും. ഒന്നും കഴിയ്ക്കുകേലാത്തവനെ കുത്തിത്തീറ്റി കൂടുതല് ഇട്ടാൽ ദഹന രസങ്ങളുടെ കുറവു വരുമ്പോഴ് പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവും. ആകെ അപകടമാവുകയും ചെയ്യും. ഇങ്ങിനെ വരാതിരിയ്ക്കാൻ അനേക വ്രതങ്ങൾ …ദർശം …പൗർണ്ണമാസം …ഇങ്ങിനെ ഒരുപാട് വ്രതങ്ങൾ …നമ്മള് കേട്ടിട്ടില്ലാത്തവ തന്നെയുണ്ട്. ഒരു ചന്ദ്രോദയം മുതല് അടുത്ത ചന്ദ്രോദയം വരെ വരുന്ന ഇരുപത്തിയേഴ് ദിവസങ്ങളില് അനുഷ്ഠിയ്ക്കുന്ന ചാന്ദ്രായന വ്രതങ്ങളുണ്ട്. അപ്പോൾ അവയിലൊക്കെ ഈ നിയമം ഉണ്ട്. അതൊന്നും ഇപ്പോൾ ആരും അനുഷ്ഠിച്ച് കാണുന്നില്ല എന്നു തോന്നുന്നു. ഇപ്പോൾ ഉള്ളത് സോമവാര വ്രതം, ശിവരാത്രി വ്രതം, ഏകാദശി വ്രതം … ഇതൊക്കെ അനുഷ്ഠിയ്ക്കുമ്പോൾ വളരെ ശ്രദ്ധിയ്ക്കണം.

വോട്ട് ജിഹാദ് !!! 03 may 2024 മാതൃഭൂമി ദിപ്പത്രം

-വ്രതങ്ങൾ കാലനായി തീരാം…..

നാല്പതു പൊറൊട്ടയും രണ്ടു കിലോ പോട്ടിയും അടിയ്ക്കുന്ന ഒരുത്തൻ ശിവരാത്രിയ്ക്കു വ്രതമിരുന്നാൽ സംഗതി ആകെ കുളമാകും. പിന്നെ അങ്ങിനെ അങ്ങ് ഇരിക്കുകേല…. കട്ടുതിന്നും. അന്നേരം ഒന്നും പോയി വ്രതമിരിയ്ക്കരുത്. വ്രതത്തിന് ശരീരത്തെ പാകപ്പെടുത്തണമെങ്കിൽ ആദ്യം മാംസാഹാരികൾ അതിൽ നിന്ന് സസ്യാഹാരത്തിലേയ്ക്ക് തിരിയണം. കൂടുതൽ കർക്കശമായ വ്രതങ്ങൾക്ക് തയ്യാറെടുക്കണമെങ്കിൽ സസ്യാഹാരത്തിൽ നിന്ന് ഫലാഹാരത്തിലേയ്ക്ക് തിരിയണം. ഫലാഹാരം എന്നു പറഞ്ഞാൽ പലഹാരമല്ല. അങ്ങിനെ ഒരു ചൊല്ലുണ്ട്. വ്രതമാ അതുകൊണ്ട് പലഹാരമേ കഴിയ്ക്കുകയുള്ളൂ. പലഹാരം എന്താ….നാഴി അരിയുടെ ചോറുണ്ണുവായിരുന്നത് ഇടങ്ങഴി അരിയുടെ പുട്ട് കഴിയ്ക്കും. ഒരു വ്യത്യാസവുമില്ല. അപ്പോൾ അതുകൊണ്ട് ——-ധാന്യം. (word not clear 35.08 mts) അതുപോലെതന്നെ …ങ്ഹ…. ധാന്യങ്ങൾ അങ്ങിനെ പല വകുപ്പുണ്ട് ….. ആ ധാന്യങ്ങൾ ഒക്കെ ….തോലുള്ളത്, തോലില്ലാത്തത്, തോലു തിന്നാവുന്നത്, തോല് തിന്നാമേലാത്തത് ഒക്കെ ആയിട്ട് കുറെയുണ്ട്. അവയൊക്കെ കഴിയ്ക്കുന്ന അവസ്ഥയിൽ നിന്ന് അവ ഇല്ലാതെ നില്ക്കാവുന്ന അവസ്ഥ….ഇങ്ങിനെയൊക്കെ പല അവസ്ഥയുണ്ട്. അത് അതിന്റെ ക്രമമായി വേണം നോക്കാൻ. അല്ലെങ്കിൽ വ്രതങ്ങൾ തന്നെ കാലനായി തീരും.

26 May 2024 The Hindu -തന്റെ പ്രസംഗത്തിൽ വോട്ട് ജിഹാദിനെക്കുറിച്ച് മോദിജി പരാമർശിയ്ക്കുന്നു.

ഏതും നല്ലതിനാണ് പണ്ടുള്ളവർ പറഞ്ഞത്. അതെല്ലാം തന്നെ വിപരീതമായി ഉപയോഗിയ്ക്കാം. അതിന് ഇടയാകാതിരിയ്ക്കണമെങ്കിൽ, ക്ഷീണിയ്ക്കാതിരിയ്ക്കണമെങ്കിൽ ….അത് നിങ്ങളെ നോക്കിയാൽ അറിയാം ശിവരാത്രിയ്ക്ക്… ശിവരാത്രിയ്ക്ക് വ്രതം എടുക്കുന്നവരെ ….ഇപ്പോൾ നിങ്ങളുടെ ഇടയിൽ നിന്ന് പിടിച്ചെടുക്കാൻ ഒരു പ്രയാസവുമില്ല. ശബ്ദം ഒക്കെ താണു തുടങ്ങിയിട്ടുണ്ടാവും. മറ്റേത് വ്രതം എടുക്കുമ്പോൾ ഉശിര് കൂടും. നാളെ നേരം വെളിച്ചയായി ഇനി ഇതിന്റെ പകരം ഇന്നത്തേതും കൂടെ കിലോ അടിച്ചാൽ മാത്രമേ വർത്തമാനം പറയാൻ ആവുകയുള്ളൂ. മറ്റേത് അങ്ങിനെയല്ല. മറ്റേത് വ്രതം എടുക്കുമ്പോൾ ആണ് ഇവന്റെ ഉശിര് കൂടുന്നത്. അതാണ് ശരിയായ വ്രതം …മനസ്സിലായോ എന്നറിയില്ല. അങ്ങിനെയാവുമ്പോഴേ വ്രതങ്ങൾ എടുക്കാവൂ.

മുസ്ലീംങ്ങൾ

ഇത് കുറച്ച് കറക്ടായിട്ട് കൊണ്ടുപോകുന്നുണ്ട് എന്നു തോന്നുന്നു….. ഈ മുസ്ലീംങ്ങള്…ഇത് കുറച്ച് കറക്ടായിട്ട് കൊണ്ടുപോകുന്നുണ്ട് അതില് കുറെ പേര് …വിവരം ഉള്ളവര്… വിവരം ഇല്ലാത്തവര് നിങ്ങള് കടുകു വറുത്താൽ പോലും വിഷമത്തിലാവും. നല്ലത്…നിങ്ങൾക്ക് നല്ലത് ആ സമയത്ത് കടുക് വറക്കാതിരിയ്ക്കുകയാണ്. കാരണം നിങ്ങൾ കടുക് വറക്കുമ്പോൾ അവന്റെ മൂക്കിൽ ആ മണം എത്തിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണം അവൻ കഴിച്ചു കഴിഞ്ഞു. ഒന്നും കഴിയ്ക്കാതിരുന്ന് കഴിയ്ക്കുന്നത് ആയതുകൊണ്ട് പിന്നെ നിങ്ങള് കഴിയ്ക്കുന്നത് കുടലിനെ ചീത്തയാക്കും. മനസ്സിലായില്ല പറഞ്ഞത്…

യഥാർത്ഥ ഇന്ത്യൻ ജനാധിപത്യത്തെ തുറന്നുകാട്ടുന്ന കാർട്ടൂൺ. സംഘടിത മതസ്ഥരുടെ എണ്ണം പെരുകിക്കൊണ്ടിരിയ്ക്കുന്ന ഹിന്ദു-ഇന്ത്യ മഹാരാജ്യത്തിന് യോജിച്ചതല്ല ജനാധിപത്യം എന്ന് 2024 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ അപഗ്രഥിയ്ക്കുമ്പോൾ മനസ്സിലാക്കാം. ഈ അപഗ്രഥനവും ഇവിടെ നല്കിയിട്ടുണ്ട്.

-ഹോട്ടലുകളിൽ നിന്ന് കഴിയ്ക്കുന്ന ഭക്ഷണം….

ഹോട്ടലീന്ന് ഒക്കെ ഭക്ഷണം കഴിയ്ക്കുമ്പോൾ ഈ കുഴപ്പം ഉണ്ട്. പോകുന്നവർ എല്ലാം കഴിച്ച ഭക്ഷണമാ നമ്മള് കഴിയ്ക്കുന്നെ. ആഹാരം മനസ്സ് കൊണ്ട് കഴിയ്ക്കും, ഇന്ദ്രിയങ്ങൾ കൊണ്ട് കഴിയ്ക്കും, അവസാനം ആഹാരം സ്ഥൂലമായി കഴിയ്ക്കും. അതില് മനസ്സുകൊണ്ടും ഇന്ദ്രിയങ്ങൾ കൊണ്ടും ഒക്കെ ആളുകൾ കഴിച്ചു കഴിഞ്ഞ ഭക്ഷണം പിന്നെ കഴിച്ചാൽ രോഗമുണ്ടാവും. മനസ്സിലായില്ല. ഒരു അലമാരയ്ക്കകത്ത് നല്ല ഉഴുന്നുവട വച്ചിരിയ്ക്കുകയാണെങ്കിൽ അതിന്റെ വാതിൽക്കൽ കൂടെ പോകുന്ന പാവപ്പെട്ടവനും കൊച്ചുകുഞ്ഞുങ്ങളും ഒക്കെ ഉഴുന്നുവടെ നോക്കിയിട്ട് …മ്ച്ചും… (ഉമിനീർ ഇറക്കുന്നപോലെയുള്ള ശബ്ദം പുറപ്പെടുവിയ്ക്കുന്നു…)…. ഒരു കഴിപ്പ് അപ്പോൾ (word not clear 37.13 mts) കഴിച്ച് കഴിഞ്ഞു. ഇനി ആ ഉഴുന്നുവട തിന്നുന്നവൻ നേരെ ആശുപത്രിയിലാ. ഇതാണ് മനസ്സ്. നിങ്ങൾക്ക് മുമ്പേ പോയവൻ കഴിച്ചതിന്റെ ഉച്ഛിഷ്ടമാണ് അത്.

08 June 2024 -The Hindu. മുസ്ലീംങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്തില്ല. ദളിതരുടെ ഒരു നല്ല പങ്ക് വോട്ടും ബിജെപിയ്ക്ക് നഷ്ടമായി.

-ഭക്ഷണ കാര്യങ്ങളിലെ ഗോപ്യത

ഇതാണ് പഴയ ആളുകൾ ഭക്ഷണം തുറന്നുവയ്ക്കരുത്, ഭക്ഷണപ്പാത്രം മുഴുവനും കൂടി ഡൈനിംഗ് ടേബിളിൽ കൊണ്ടു വച്ച് കൊടുക്കരുത്, ചെറിയ പാത്രത്തിൽ അകത്തുനിന്ന് കുറേശ്ശെ എടുത്തുകൊണ്ടുവന്നേ വിളമ്പാവൂ… എന്നൊക്കെ പഴേ അമ്മമാര് പറയുന്നതിന്റെ രഹസ്യം ഇതാണ്. വലിയൊരു പാത്രത്തിൽ അവിടെ കൊണ്ടു വച്ചാൽ… എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടതാണ് പുട്ടും കടലയും എങ്കിൽ ആ പാത്രത്തിലെ പുട്ടും കടലയും മുഴുവനും ഞാൻ തിന്നും. പക്ഷെ തിന്നാവുന്നത് കുറച്ചെയുള്ളൂ. അപ്പോൾ കുറച്ചു ഞാൻ വിളമ്പിയും തിന്നും കുറെ ആ പാത്രത്തോടെയും തിന്നും. ഞാൻ തിന്നുകഴിഞ്ഞുള്ളതാ ബാക്കിയുള്ളവൻ തിന്നുന്നത്. അതാണ് ഈ നല്ല സാധനം വിളമ്പുമ്പോൾ നമ്മുടെ പാത്രത്തിലല്ല പലപ്പോഴും നമ്മള് നോക്കുന്നത്. മനസ്സിലായില്ല. …(ആളുകൾ ചിരിയ്ക്കുന്നു.) ….. അതോടുകൂടി നമ്മള് നോക്കുന്ന പാത്രത്തിലെ കഴിയ്ക്കുന്നവൻ പോക്കായി. അവിടെ ഇരുന്നു കഴിച്ചതെ ഉള്ളൂ… ഗ്യാസ്….ഛർദ്ദിയ്ക്കാൻ തികട്ടി വരുകാ … എന്നൊക്കെ പറയില്ലേ.. കേട്ടിട്ടില്ലാ…. അതൊക്കെ ഈ കുഴപ്പം കൊണ്ടുവരുന്നതാ.

ബംഗാളിലും മുസ്ലീംങ്ങൾ bjp-യ്ക്ക് വോട്ട് ചെയ്തില്ല.

-ആശ്രയദോഷേം…. രസവതി…..രസാദ്ധ്യക്ഷ

മനസ്സും ഭക്ഷണവും ആയുള്ള ഈ ബന്ധം ഭാരതീയർ ആഹാരത്തിന്റെ ആശ്രയദോഷം എന്ന ഭാഗത്ത് വളരെ ഗംഭീരമായി പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് വളരെ നിർണ്ണായകമായി പഠിയ്ക്കണ്ടതാണ് ഈ മനസ്സിന്റെ കളി. അതുപോലെ ആഹാരത്തിൽ അമിത താല്പര്യം വരുന്ന ആളുകള് പാചകം ചെയ്തിട്ട് കഴിച്ചാൽ നമ്മള് കുളമാകും. അവർ ഓരോ ഇളക്കിലും വെള്ളമിറക്കും. അതുകൊണ്ടാണ് ഏറ്റവും നല്ല ഭക്ഷണം അമ്മ പാചകം ചെയ്യുന്നതാണ്. അമ്മ കഴിയ്ക്കുന്നതിലല്ല…..കഴിപ്പിയ്ക്കുന്നതിലാണ് താല്പര്യം ഉണ്ടാവുക. അമ്മ ഉണ്ടാക്കുന്നതും അമ്മ വിളമ്പിക്കൊടുക്കുന്നതുമാണ് ആഹാരത്തിൽ സർവ്വശ്രേഷ്ഠം. അടുക്കളയ്ക്ക് രസവതി എന്നും അടുക്കളയിൽ പാചകം ചെയ്യുന്നവളെ രസാദ്ധ്യക്ഷ എന്നും ഒക്കെ പേരിട്ടു വിളിച്ചത് അതുകൊണ്ടാണ്. മാത്രവുമല്ല ആഹാരത്തെപ്പറ്റി ഒരു ഭിഷ്വഗ്വരൻ അറിയുന്നതിനെക്കാൾ കൂടുതൽ പാചകം ചെയ്യുന്നയാൾ അറിഞ്ഞിരിയ്ക്കണമെന്ന് ആയുർവ്വേദം അനുശാസിയ്ക്കുന്നുമുണ്ട്.

അടുക്കളയിൽ പാചകം ചെയ്യുന്ന ആള് നല്ല പോലെ ശ്രദ്ധിയ്ക്കുന്ന ആളാണെങ്കിൽ ആ വീട്ടില് ആരോഗ്യം ഉണ്ടാവും. ശ്രദ്ധിയ്ക്കാത്ത ആളാണെങ്കിൽ രോഗം വിട്ടുമാറില്ല. അടുക്കള ഭിഷ്വഗ്വരന്റെ കൈയ്യിലായിരിയ്ക്കണം. അഥവാ അടുക്കളക്കാരി ഭിഷ്വഗ്വര ആയിരിയ്ക്കണം. പഴയ നിയമം ഇതാണ്. ഇതൊക്കെ പണ്ടത്തെ കഥയാണ് ഞാനീപ്പറയുന്നത്. ആ നിലയിലുള്ള അനുഷ്ഠാനങ്ങൾ, വ്രതങ്ങൾ അത്യന്താപേക്ഷിതങ്ങളാണ്. (ആരോ ചോദിയ്ക്കുന്നു….). അത് അതിനേക്കാൾ അപകടമാ… യാതൊരു സംശയവും വിചാരിക്കേണ്ട….. കാരണം ഇതാ കിട്ടിപ്പോയത്…. മുമ്പിൽ കിട്ടിയ സാധനം എങ്ങിനെയെങ്കിലും കിട്ടിപ്പോയാൽ നല്ലതാണെന്ന് വിചാരിച്ച് മാത്രമേ കഴിയ്ക്കാവൂ. വിഷമായാലും. അങ്ങിനെ പറ്റാതിരുന്നാൽ മഹാരോഗമാ. നല്ലത് മോശമാണെന്നറിഞ്ഞാൽ കഴിയ്ക്കാതിരിയ്ക്കുക. അത് ഒഴിവാക്കുക. മോശമാണെന്ന് അറിഞ്ഞില്ലെങ്കിൽ മറ്റൊരാള് മോശമാണെന്ന് പറയുന്നത് കേൾക്കാതെ അത് വേഗം കഴിയ്ക്കുക. (40.04 mts)

08 June 2024 The Hindu Newspaper. തമിഴ്നാട്ടിൽ മുസ്ലീംങ്ങൾ ആരുംതന്നെയും, കൂടാതെ ഭൂരിപക്ഷം ദളിതരും, ക്രിസ്ത്യാനികളും ബിജെപിയ്ക്ക് വോട്ട് ചെയ്തില്ല.

ചില സാഹചര്യങ്ങളിൽ കടയിൽ നിന്ന് വാങ്ങിച്ചു കഴിയ്ക്കേണ്ടി വരും. ഞങ്ങൾക്ക് പോലും വരും. അതെ അന്നേരം ഒരു കാര്യം ചെയ്യുക. അവിടെ പോയി ഇരുന്ന് അതും ഇതുമൊക്കെ നോക്കാതെ ഇരിയ്ക്കുക. ആദ്യമായിട്ട് ഹോട്ടലിൽ ചെല്ലുമ്പോഴേ മൂത്രം ഒഴിയ്ക്കണമെന്ന് പറയാതെ ഇരിയ്ക്കുക. പുറത്തുനിന്ന് ഒഴിച്ചിട്ട് പോകുക. മൂത്രം ഒഴിയ്ക്കണമെന്ന് ഹോട്ടലിൽ ചെന്നു പറയുമ്പോഴ് അവര് അടുക്കളെക്കൂടെ കടന്ന് അപ്പുറത്ത് ഒരു മൂത്രം ഒഴിയ്ക്കാൻ സൗകര്യം ഉണ്ടെന്ന് പറയും. അടുക്കളെക്കൂടെ കടക്കുമ്പോൾ അവിടെ ഒരുത്തൻ ചൊറിഞ്ഞോണ്ട് ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണ്. മറ്റൊരുത്തന്റെ മൂക്ക് ഒലിയ്ക്കുമ്പോൾ അവൻ വലിച്ചുകേറ്റിക്കൊണ്ട് ഇളക്കിക്കൊണ്ടിരിയ്ക്കുകയാണ്. ആവി കാരണം. അതിനപ്പുറത്ത് വേറൊരുത്തൻ അവന്റെ ദേഹത്തെ വിയർപ്പ് മുഴുവൻ ചിരകുന്ന തേങ്ങയിലേയ്ക്ക് വീണുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയിലാ നിലത്തും ഒക്കെ ആകെ വൃത്തികേടായി കിടക്കുന്നത് വാരിയിടുകയാണ്. ഇത് കണ്ട് കഴിഞ്ഞാലാണ് കുഴപ്പം. അതുകൊണ്ട് ഹോട്ടലിൽ പോയി കഴിയ്ക്കുമ്പോൾ ഇത്തരം രംഗങ്ങള് ഒരുക്കുന്ന സ്ഥലങ്ങൾ ഒന്നും പ്രത്യേകിച്ച് സൂപ്പർ ഹോട്ടലുകളിലെ ഒരുക്കുന്ന സ്ഥലങ്ങളും ഭക്ഷണം വച്ചിരിയ്ക്കുന്ന സ്ഥലവും ഒന്നും കാണാതിരിയ്ക്കുക. അല്ലെങ്കിൽ മുമ്പിൽ വച്ച് ഉണ്ടാക്കിത്തരുന്ന പെട്ടിക്കടയിൽ നിന്ന് മാത്രം കഴിയ്ക്കുക. പറഞ്ഞത് മനസ്സിലായി. (ആരോ ചോദിയ്ക്കുന്നു….)

-വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണം

വീട്ടില് …. വീട്ടില് ഉണ്ടാക്കിയത് ശരിയാകുന്നില്ലെങ്കിൽ സൗമ്യമായി വീട്ടുകാരെ പഠിപ്പിച്ച് എടുക്കുക. സൗമ്യമായി.അതിന് മൂന്ന് ദിശയുണ്ട്. ഒന്ന്, ആഹാരം പാചകം ചെയ്തു തരുന്ന ആൾ …ആഹാരം പാചകം ചെയ്ത് നിങ്ങൾക്ക് തരുന്ന ആൾ ഭാര്യയാണെങ്കിൽ …വിവാഹം കഴിഞ്ഞ് സാരിയെടുക്കാൻ പോയിട്ടുണ്ടോ എന്ന് ഓർത്തുനോക്കുക. പോയപ്പോൾ അവള് തെരഞ്ഞെടുത്ത സാരി പച്ചനിറത്തിൽ ആയിരുന്നപ്പോൾ, നിങ്ങള് പച്ച മാറ്റി ചന്ദനക്കളർ മതി എന്നു പറഞ്ഞ് അടിച്ചേൽപ്പിച്ചിരുന്നോ എന്നു നോക്കുക. ഇങ്ങിനെ അവളുടെ സ്വപ്നങ്ങളിൽ എത്രയെണ്ണം നിങ്ങൾ തകർത്തൂ എന്ന് നോക്കിയിട്ട് നിങ്ങളുടെ ആ കാസറ്റ് ഒന്ന് പുറകോട്ട് ഓടിച്ച് ആ സ്വപ്നങ്ങളെ ആദ്യം ശരിയാക്കുക. അതു കഴിഞ്ഞാൽ അവളുടെ സ്വപ്നങ്ങളിൽ പഠനം, പാഠനം, ഭാര്യ-ഭർത്തൃ ബന്ധം, പിതൃ-പുത്ര ബന്ധം, മാതൃ-പുത്ര ബന്ധം, ഗുരു-ശിഷ്യ ബന്ധം, ഇവയെല്ലാം ജാഗ്രത്തിലല്ല. സ്വപ്നത്തിലാണ്. ജാഗ്രത്തിൽ പഠിയ്ക്കുന്നതൊക്കെ മറന്നുപോകും. സ്വപ്നത്തിൽ പഠിയ്ക്കുന്നത് ഒന്നും മറന്നുപോവില്ല.

മുൻ AIADMK മന്ത്രി പറഞ്ഞത്. ന്യൂനപക്ഷങ്ങൾ തന്നെ തോല്പിച്ചു എന്നാണ്.

ജാഗ്രത്തിലെ പഠനം

നമ്മൾടെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠനം ജാഗ്രത്തിലാണ്. മറക്കാനാ പഠിയ്ക്കുന്നത്. ഡിഗ്രി പാസ്സാകുമ്പോഴേയ്ക്ക്, പരീക്ഷ എഴുതി കഴിയുമ്പോഴേയ്ക്ക്, ഡിഗ്രി വരെ പഠിച്ചത് മുഴുവൻ മറന്നുപോവും. മറന്നു എന്നുള്ളതിന് തെളിവ്, BSc/BEd കഴിഞ്ഞ അദ്ധ്യാപകൻ അയാൾ പഠിപ്പിയ്ക്കുന്ന വിഷയത്തിന് അയാൾ ഇട്ട ചോദ്യമോ, അയാളുടെ പോലുള്ള ഒരു അദ്ധ്യാപകൻ ഇട്ട ചോദ്യമോ, വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഉള്ളത് അയാളും വിദ്യാർത്ഥിയും കൂടി ഒന്നിച്ചിരുന്ന് എഴുതിയാൽ അയാൾ ജയിക്കില്ല. നമ്മളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അദ്ധ്യാപകനും വിദ്യാർത്ഥിയും ഒന്നിച്ചു പരീക്ഷ എഴുതുന്ന ഒരു സമ്പ്രദായം ഉണ്ടാവുകയും, ആ പരീക്ഷയിൽ ജയിയ്ക്കുന്നവനു മാത്രമേ incerment-ഉം ബോണസ്സും provident fund-ഉം gratuity-ഉം ശമ്പളവും നാളെ മുതൽ ഉണ്ടായിരിയ്ക്കുകയുള്ളൂ എന്നും, ഇല്ലെങ്കിൽ ഇവൻ തെങ്ങുകയറാൻ പോകണമെന്നും ഒരു നിയമം ഉണ്ടാക്കിയാൽ, തെങ്ങു കയറ്റ തൊഴിലാളിയ്ക്ക് പഞ്ഞമുണ്ടാവില്ല.

അദ്ധ്യാപകന് പരീക്ഷ നോക്കണമെങ്കിൽ കീ (answer-key) വേണം. പതിനഞ്ച് പേപ്പർ നോക്കിക്കഴിഞ്ഞ് പതിനാറാമത്തെ പേപ്പർ നോക്കുമ്പോഴും ഇടയ്ക്ക് കീ-യിൽ ഒന്നു നോക്കണം. (ആരോ ചോദിയ്ക്കുന്നു…..)…ങ്ഹ … എന്നു പറഞ്ഞാല് കുട്ടികള് പരീക്ഷ എഴുതിയതിന്റെ ചോദ്യത്തിന്റെ എല്ലാം ഉത്തരം ഗവൺമെന്റ് അവിടുന്ന് അടിച്ച് അദ്ധ്യാപകന്റെ കൈയ്യിൽ കൊടുക്കും. central valuation-നിലും അല്ലാത്ത വാല്യുവേഷനിലും ഒക്കെ. അതേ നോക്കി വേണം നോക്കാൻ. ഇല്ലെങ്കിൽ ഓർമ്മയുണ്ടാവില്ല. നിങ്ങള് ഓർത്തത് അദ്ധ്യാപകർ ഇതെല്ലാം പഠിച്ചു വച്ചിട്ട് നോക്കുന്നെന്നാ ? അങ്ങിനെയാണോ ധരിച്ചിരിയ്ക്കുന്നത്. കാരണം എന്താണെന്നു വച്ചാൽ ഒന്നാമത്തെ കാര്യം എന്താണെന്നു വച്ചാല് ഇടക്കാലത്ത് ഒക്കെ പിള്ളേർക്ക് എങ്ങിനെയും മാർക്കിട്ട് കൊടുക്കാമായിരുന്നു. ഇപ്പോൾ രക്ഷകർത്താവ് കത്തിയുമായി അവിടെ എത്തും. (43.39 mts) ഹൈക്കോടതി സുപ്രീംകോടതി ഒക്കെ അപ്പുറമാ ഈ കത്തി. സുപ്രീം കോടതി ഒക്കെ സഹിയ്ക്കാം തല പോകില്ല. മനസ്സിലായില്ലേ …സ്ഥലത്തെ രാഷ്ട്രീയ നേതാവും ഉണ്ടാവും രക്ഷകർത്താവും ഉണ്ടാവും. അദ്ധ്യാപകന് പുറത്തിറങ്ങാൻ ചിലപ്പോൾ പറ്റില്ല. പിന്നെ അവിടെ ചെല്ലുമ്പോൾ അദ്ധ്യാപകന്റെ യൂണിയൻ കൂടെപ്പോയ നേതാവിന്റെ ആണെങ്കിൽ, അപ്പോൾ രക്ഷകർത്താവ് വേറെ യൂണിയനെ പിടിയ്ക്കും. ഇതൊക്കെയാ ഗതി.

28 Apr 2024 മാതൃഭൂമി ദിനപ്പത്രം. മുസ്ലീംങ്ങൾ വോട്ടുചെയ്യുകയും ഹിന്ദുക്കൾക്ക് ജനാധിപത്യം മടുത്തതിനാൽ വോട്ട് ചെയ്യാതിരിയ്ക്കുകയും ചെയ്തു. ഇതിനാലാണ് പോളിംഗ് ശതമാനം കുറഞ്ഞത്.(കേരളത്തിലെ കണക്ക്)

സ്വപ്നത്തിൽ പഠിയ്ക്കണം …. അടുക്കളയും സ്വപ്നത്തിലാണ് !!!

അപ്പോൾ ഇത് വരാതിരിയ്ക്കണമെങ്കിൽ സ്വപ്നത്തിൽ പഠിയ്ക്കണം. പഠനം, പാഠനം എല്ലാം സ്വപ്നത്തിൽ ആണ്. അടുക്കളയും സ്വപ്നത്തിലാണ്. അങ്ങിനെ സ്വപ്നത്തിൽ ആകുമ്പോഴാണ് അറിയാതെ ഇടുന്ന ഉപ്പ് (44.14 mts) പാകമാകുന്നത്. ഉപ്പൊക്കെ അളന്ന് ഇടാൻ പറ്റില്ല. കാരണം ഇന്ന് വാങ്ങിച്ച പാവയ്ക്കക്ക് വേണ്ട ഉപ്പും നാളെ വാങ്ങിയ്ക്കാൻ പോവുന്ന പാവയ്ക്കയ്ക്ക് വേണ്ട ഉപ്പും മിനിഞ്ഞാന്ന് വാങ്ങിച്ച പാവയ്ക്കയ്ക്ക് വേണ്ടുന്ന ഉപ്പും ഒരേ ഉപ്പല്ല. ആ പച്ചക്കറിയിൽ തന്നെ ഉപ്പിന്റെ അളവിൽ വ്യത്യാസമുണ്ട്. അപ്പോൾ അത് വേകുമ്പോൾ ഒരു മണം വരും. അടുക്കളയിൽ നിന്നിട്ടില്ല.. ഉണ്ടോ .. ഇല്ല… എന്നാൽ ഇനി അടുക്കളയിൽ നില്ക്കുമ്പോൾ ശ്രദ്ധിയ്ക്കുക. പാചകം ചെയ്തു വരുമ്പോൾ ഇത് വെന്തു വരുമ്പോൾ ഒരു മണം വരും. അപ്പോൾ അതില് എത്ര ഉപ്പ് വേണമെന്ന് സ്വപ്നത്തിൽ മസ്തിഷ്ക്കം പറയും ഇത്ര ഇടാമെന്ന്. അതാ ഒരു വാരങ്ങ് ഇടുന്നത്. അത് കൃത്യമായിരിയ്ക്കും. അല്ലാതെ അര കപ്പ് ഉപ്പ് (Mrs.) കെ. എം. മാത്യു എഴുതുന്നതു പോലെ ഇട്ടാൽ തെണ്ടി കുത്തുപാളയെടുക്കും ചില സാധനങ്ങളിൽ.

-അവിയൽ പാചകം ചെയ്യുന്നതിനെക്കുറിച്ച് സ്വാമി വിവരിയ്ക്കുന്നു.

കാപ്പിപ്പൊടി വയനാട്ടിൽ നിന്നു വരുന്ന കാപ്പിപ്പൊടിയും ഇടുക്കിയിൽ നിന്നു വരുന്ന കാപ്പിപ്പൊടിയും കാപ്പിയ്ക്കിടുമ്പം സൂക്ഷിച്ചില്ലെങ്കില് കുളവാകും …മനസ്സിലായില്ല….പിടികിട്ടിയില്ല…. വെള്ളത്തിൽ ഇടുന്ന കാപ്പിപ്പൊടിയ്ക്ക് അളവിന് വ്യത്യാസം വേണ്ടി വരും. ചായപ്പൊടി ഇടുമ്പോഴ് കമ്പനി ഒന്ന് മാറിയാൽ ചായയ്ക്ക് കടുപ്പത്തില് വ്യത്യാസം വരും. ഇല്ലേ… ഇത് എങ്ങിനെയാ അറിയുന്നെ. ആ പൊടി ഒരല്പം ഇടുമ്പോൾ smell വരുമ്പോൾ അറിയാം. അതൊരു മസ്തിഷ്ക്കത്തിൽ ഒരറിവ് ഉണ്ടാക്കി വയ്ക്കും. ഈ അറിവ് ഉണ്ടാകണമെങ്കിൽ സ്വപ്നം ശരിയായിരിയ്ക്കണം. ഇപ്പോൾ അടുക്കളയിൽ നില്ക്കുമ്പോൾ അവിയല് ഒക്കെ ഉണ്ടാക്കുമ്പോൾ നല്ല രീതിയില് ….ചോദ്യം അവിടുന്നല്ലെ വന്നത്… ആ സാരി ഒക്കെ അവരുടെ ഇഷ്ടത്തിന് ഒക്കെ വാങ്ങിച്ചു കൊടുത്തു എങ്കിൽ അവര് കഷ്ണം ഒക്കെ ഒരേ നീളത്തിൽ നുറുക്കും. പല നീളത്തിൽ ആകുമ്പോൾ വേവ് പല തരത്തിൽ ആവും. അവിയലിന്റെ കഷ്ണം ഒക്കെ കൃത്യം ഒരേ നീളത്തിൽ നുറുക്കും. എന്നിട്ട് നല്ല മഞ്ഞളും മുളകും കൂടി അരച്ച് അതേൽ നല്ലപോലെ പരട്ടും. നല്ല വെളിച്ചെണ്ണയിൽ കുഴയ്ക്കും. നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ നല്ല പോലെ കുഴയ്ക്കും അത്. നല്ലവണ്ണം കൈകൊണ്ട് കുഴച്ച് എടുക്കും. എന്നിട്ട് നല്ല ഓട്ടുപാത്രത്തിൽ ഒക്കെ അത് വച്ച് അതിന്റെ മുകളിൽ ഒരിലയൊക്കെ വച്ചടച്ച് തീ കത്തിച്ച് വേറെ വെള്ളം ഒന്നും ഒഴിയ്ക്കാതെ അതിലെ വെള്ളം കൊണ്ട്, വെള്ളരിയ്ക്കയുടെയും പടവലങ്ങയുടെയും ഒക്കെ വെള്ളം കൊണ്ട് പതുക്കെ ചെറിയ അഗ്നിയിൽ വെന്തു വരുമ്പോൾ, അതിനകത്ത് കറിവേപ്പില താക്കും …നല്ല തേങ്ങ ചായിച്ച് എടുക്കും ആവശ്യത്തിന് … പച്ചമുളക് ഒക്കെ കീറി ഇട്ടിട്ടുണ്ടാവും….തേങ്ങ ചായിച്ച് എടുക്കും … അതും അങ്ങോട്ട് ഇടും… എന്നിട്ട് നല്ലവണ്ണം ഇളക്കി വാങ്ങിയാൽ അതിന്റെ മണം അയൽപക്കംകാരൻ അടിച്ചാൽ ഇവിടെ എത്തും. അങ്ങിനെ കഴിയ്ക്കണമെങ്കിൽ ഒരു ഭാഗ്യം വേണം. അതിന് അവരുടെ സ്വപ്നം ഒക്കെ താലോലിച്ചിട്ടുണ്ടാവണം. എന്റെ സ്വപ്നം കളഞ്ഞ മഹാദ്രോഹി. ഇവനിനി ജീവിതകാലത്തിൽ അവിയല് കൂട്ടിക്കൂടാ. ഇതൊക്കെ നിങ്ങൾക്കൊരു കുടുംബജീവിതം കിട്ടണമെങ്കിൽ…. ഇതൊക്കെ അറിഞ്ഞതുകൊണ്ടാ ഞാനീ പണി വേണ്ടെന്നു വച്ചത്…( ആളുകൾ ചിരിയ്ക്കുന്നു….) ഇതൊക്കെ അറിഞ്ഞാൽ പിന്നെ എന്തു സുഖമാ ഇരിയ്ക്കുന്നത്. നിങ്ങള് അറിയാത്തതുകൊണ്ടാ ഇതിനകത്ത് ചെന്ന് ചാടീട്ട് ഇത് അനുഭവിയ്ക്കാതെ പറ്റുന്നത്. അതിന്റെയാ ക്ലൂ കിട്ടിയില്ല… മ്ച്ച്…നിങ്ങൾക്ക് ക്ലിപ്പ് ഇടുക എന്നുള്ളതാണല്ലോ എന്റെ പണി (ചിരിയ്ക്കുന്നു….). അപ്പോൾ അതുകൊണ്ട് സ്വപ്നമാണ് ആഹാരത്തിൽ ഏറ്റവും പ്രധാനം. നല്ല ആഹാരത്തിന്റെ ഓർമ്മ എവിടുന്നു കഴിച്ചാലും സ്വപ്നത്തിൽ കൊണ്ടുപോകും. കുട്ടിക്കാലത്ത് അമ്മ ഒക്കെ തരുന്ന ചില ആഹാരമുണ്ട്. ങ്ഹ…വീട്ടിലുണ്ടാക്കുന്ന വറവ് ഇല്ലെ …വറവ് … തെക്കൻ ജില്ലയിൽ പെട്ടവര് മെഴുക്ക് പുരട്ടി (47.04 mts / 1.09.02 mts – audio got cut …discontinuity …. )

07 June 2024- The Hindu Newspaper. Final Analysis of why the BJP lost its seats is given in this CSDS Report. മുസ്ലീംങ്ങളും, ക്രിസ്ത്യാനികളും (ന്യൂനപക്ഷങ്ങൾ) ദളിതരും ബിജെപിയ്ക്ക് വോട്ട് ചെയ്തില്ല. അത്രതന്നെ. ദളിതരെയും വനവാസികളെയും പ്രീണിപ്പിയ്ക്കാൻ ഇനി ബിജെപിയും ശ്രമം തുടരും. ഇന്ത്യയിലേത് ഒരു തരം താണ രാഷ്ട്രീയമാണ്.

ഗീത 8 :06 (ക്ഷരാക്ഷരബ്രഹ്മയോഗം)

…..ശാന്തി കിട്ടില്ല… അശാന്തിയേ കിട്ടൂ. നിന്റെ മനസ്സിനെ ഉദ്ധരിയ്ക്ക്. ഇതാണ് ഗീതയുടെ സാരവത്തായ ഉപദേശവും. അല്പം കൂടി ഭഗവാൻ തന്നെ പറഞ്ഞ ‘യം യം വാപി സ്മരൻ ഭാവം ത്യജത്യന്തേ കളേബരം, തം തമേവൈതി കൗന്തേയ സദാ തദ്ഭാവഭാവിതഃ’ (ഗീത 8.06, ക്ഷരാക്ഷരബ്രഹ്മയോഗം) എന്ന വാക്ക് ശരിയാണെങ്കിൽ, ഈ യുദ്ധക്കളത്തിൽ രണ്ട് പേർ തമ്മിൽ ഏറ്റുമുട്ടി മരിച്ചാൽ, മരിയ്ക്കുന്ന സമയത്ത് അവരിൽ എന്തുമാത്രം ശത്രുതയുണ്ടോ അതായി വീണ്ടും അവർ ജനിയ്ക്കും. പിന്നെ എന്തു ധർമ്മ സംസ്ഥാപനം. ആ ചോദ്യം കാരണം എനിയ്ക്ക് അതൂടെ .. .. അതൂടെ നിങ്ങൾക്ക് സംഘർഷം ഉണ്ടാക്കാൻ പറയാൻ പറ്റി. അതുകൊണ്ട് വളരെ ഗംഭീരമായ ധർമ്മ സംസ്ഥാപനയ്ക്ക് എത്തിയത് ഗുരുവായാണ്. ആ ഗൗരവത്തിലൂടെ മാത്രമേ ധർമ്മ സംസ്ഥാപനം സാദ്ധ്യമാകൂ. എല്ലാ ചോദ്യത്തിനും ഉത്തരം ഉൾപ്പെട്ടൂ എന്നു തോന്നുന്നു.

രാജഭരണം : തന്റെ രാഷ്ട്രീയ നിലപാട് സ്വാമിജി വ്യക്തമാക്കുന്നു.

ക്ഷേത്രം ആരാധനാലയം അല്ല എന്നറിഞ്ഞു. എങ്കിൽ ക്ഷേത്രത്തിന്റെ ആവശ്യകത എന്ത്. നല്ല ചോദ്യമാണ്. ക്ഷേത്രം…ഞാൻ നാലഞ്ച് ദിശകളിൽ ക്ഷേത്രത്തെ …ഭണ്ഡാഗാരമായിരുന്നു എന്നാണ് മുഖ്യമായി പറഞ്ഞത്. അല്ലേ. രണ്ട് ക്ഷേത്രം വിദ്യയുടെ സങ്കേതവുമായിരുന്നു. കലയുടെ സങ്കേതവുമായിരുന്നു. എല്ലാം ആയിരുന്നു എന്ന നിലയിൽ ആ അവസ്ഥയിലേയ്ക്ക് ക്ഷേത്രത്തെ ഉയർത്തി എടുക്കുകയാണ് ആവശ്യം. മറ്റൊരു തരത്തിൽ പറഞ്ഞാൽ …നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. ക്ഷേത്ര സങ്കല്പങ്ങളിലൂടെ ഞാൻ അവതരിപ്പിച്ച രാജഭരണത്തിലേയ്ക്ക് ഈ രാജ്യം തിരിച്ചുപോകണമെന്നാണ് എന്റെ സങ്കല്പം. ജനാധിപത്യത്തെക്കാൾ വലിയ തട്ടിപ്പ് ഇല്ലെന്നാണ് എന്റെ വിശ്വാസം. ഒരു രാജാവിനെ(രോജാവിനെ) ദീർഘകാലം ചുമക്കുമ്പോൾ രാജ്യത്തിന് പ്ലാൻ ഉണ്ടാവും. പദ്ധതികൾ ഉണ്ടാവും. അഞ്ചുകൊല്ലത്തില് ഒരിക്കൽ എങ്കിലും…അതിനു മുമ്പെ മാറുമെന്നാ എനിയ്ക്കു തോന്നുന്നെ….. മാറുന്ന രാജാക്കന്മാരെ എല്ലാം ചുമക്കുമ്പോൾ അവരുടെ തുണി നനച്ച് ജനങ്ങൾ വിഷമിയ്ക്കും. നാറുന്ന വിഷുപ്പ് നമ്മൾ ഏൽക്കുകയും വേണം. ഞാൻ ആഗ്രഹിയ്ക്കുന്നത് ജനാധിപത്യത്തിന്റെ ഒരന്ത്യമാണ്. പച്ചയ്ക്ക് പറയാൻ മടിയില്ല. പേടിയുമില്ല.…(ആരോ കൈയ്യടിയ്ക്കുന്നു….) ….

ജനാധിപത്യം നികൃഷ്ടമായ ഒരു ഭരണ വ്യവസ്ഥ

കാരണം എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കണ്ട ഏറ്റവും നികൃഷ്ടന്മാരായ രാജാക്കന്മാരെക്കാൾ നികൃഷ്ടന്മാരാണ് ഭൂരിപക്ഷം വിവരമില്ലാത്ത ജനം തെരഞ്ഞെടുത്തു വിടുന്ന വിവരമില്ലാത്ത, ജനാധിപത്യത്തിന്റെ ഭരണാധികാരികൾ. (ആരോ കൈയ്യടിയ്ക്കുന്നു.) ജനങ്ങൾക്കെല്ലാം വിവരം ഉണ്ടാവുക എന്നത് അസാദ്ധ്യമായി ഇരിയ്ക്കുന്നിടത്തോളം കാലം ജനാധിപത്യം എന്ന പരീക്ഷണം ഏറ്റവും വലിയ ജനങ്ങളുടെ മേൽ ഉള്ള പരീക്ഷണമാണ്. ജനങ്ങൾക്കെല്ലാം വിവരം ഉണ്ടാവുകയോ, വിവരം വിദ്യയിൽ നിന്ന് വ്യത്യസ്തമാണെന്നറിഞ്ഞ് വിവരമുള്ളവന് മാത്രം വോട്ടവകാശം ഉണ്ടാവുകയോ ചെയ്യുന്ന ഒരു കാലത്തിലല്ല നമ്മൾ താമസിയ്ക്കുന്നത്. ആ നിലയിൽ വിവരം കെട്ടവന്റെ ഭൂരിപക്ഷത്തിന് പ്രാധാന്യം ഉണ്ടാവുമ്പോൾ, വിവരം കെട്ടവർ കൂടുതൽ നിന്നാൽ, വിവരം കെട്ട ന്യൂനപക്ഷത്തിന്റെ തെരഞ്ഞെടുക്കുന്നവൻ അധികാരി ആയി വരുമെന്നുള്ള ഒരു രാജ്യത്ത് … ഞാൻ പറഞ്ഞ രണ്ടാമത്തെ ഭാഗം മനസ്സിലായോ എന്നറിയില്ല.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭപോലും അധികാരത്തിൽ വന്നത് സ്വാമിഅയ്യപ്പനെ ഉപയോഗിച്ചാണ്.

അൻപത് സ്ഥാനാർത്ഥികള് മത്സരിയ്ക്കുമ്പോഴ്, ഭൂരിപക്ഷം എന്നു പറയുന്നത് ഒരു ന്യൂനപക്ഷമാണ്. അങ്ങിനെ വരുമ്പോൾ ഭൂരിപക്ഷം എന്ന സങ്കല്പം പോലും തെറ്റാണ്. മാത്രവുമല്ല ജനങ്ങളെ ബാധിയ്ക്കുന്ന പ്രശ്നങ്ങളും, ജനജീവിതത്തിന്റെ വർത്തമാന ദശയിലെ ചിന്തകളും അല്ല, ഞാനറിഞ്ഞിടത്തോളം സ്വാതന്ത്ര്യം കിട്ടിയ ഒന്നാം ദിനം മുതൽ ഇന്നുവരെ ഇന്ത്യയുടെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ മുമ്പിൽ വച്ചത്. ഞാൻ മനസ്സിലാക്കിയിടത്തോളം ലോകത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ഭരണം അധികാരത്തിൽ ഏറിയത് …കേരളത്തില് ….ജനാധിപത്യ മര്യാദയിലൂടെ ഏറിയത് … സാക്ഷാൽ അയ്യപ്പനെ മുമ്പിൽ കൊണ്ടുവന്നാണ്. അൻപത്തിയേഴില്. പ്രസംഗം ഇന്നും ഞാൻ ഓർക്കുന്നു. എന്റെ കാതുകളിൽ ഇന്നും അലയ്ക്കുന്നു. ശബരിമല ക്ഷേത്രത്തിന് തീ വീണു കഴിഞ്ഞപ്പോൾ അതിനൊരു ഏകാംഗ കമ്മീഷനെ വച്ചിരുന്നു. കേശവമേനോൻ കമ്മീഷൻ. നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല.

04 June 2024 – The Hindu. സ്വാമിജി പറഞ്ഞത് എല്ലാവർക്കും അറിയാവുന്നതാണ്. മതം, ജാതി, ഭാഷ എന്നീ വികാരപരങ്ങളായ വിഷയങ്ങൾ ചൂഷണം ചെയ്തുള്ള വോട്ടു പിടിത്തമാണ് ഇന്ത്യയിലെ ജനാധിപത്യത്തിന് ആധാരം. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുടെ ഇടയിൽ വസിയ്ക്കുന്നിടത്തോളം ഇത് തുടരും. ഇതിനെതിരെ കോടതിയിൽ പോയിട്ട് യാതൊരു വിശേഷവുമില്ല. ചുരുക്കത്തിൽ ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ നൂറ്റാണ്ടുകളായി ഭാരതം അനുഭവിച്ചുപോരുന്ന മതയുദ്ധം തന്നെയാണ്.

– കൈരളി ചാനലിലെ സ്വാമിജിയുടെ ആരോഗ്യജീവനം പ്രോഗ്രാം

കേശവമേനോൻ കമ്മീഷൻ റിപ്പോർട്ട് മേശപ്പുറത്തു് വയ്ക്കാം എന്ന വാഗ്ദാനത്തിലൂടെയാണ് അതിനു മുമ്പുള്ള മിനിസ്റ്ററി മാറി രണ്ടാമത്തെ മിനിസ്റ്ററി അധികാരത്തിൽ വന്നത്. എന്റെ ഓർമ്മ തെറ്റാണെന്ന് വിചാരിയ്ക്കുന്ന പ്രായമുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ പറയണം. ഉടനീളം ആരോ ഒരാള് പറഞ്ഞു കൈരളിയിൽ പ്രോഗ്രാം കിട്ടിയതുകൊണ്ടുള്ള പ്രതിബദ്ധതയിൽ ആണ് വിഗ്രഹം ഉടയ്ക്കാൻ ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നതെന്ന്. പ്രോഗ്രാം ഞാൻ അന്വേഷിച്ച് പിടിച്ച് കിട്ടിയതല്ല. ഞാനും ജനങ്ങളും ആയുള്ള ബന്ധം അറിയുന്ന കൈരളിയുടെ ആളുകള്, അത് ജനങ്ങൾ അറിയണമെന്ന് ആഗ്രഹിച്ചതുകൊണ്ടുള്ള അവരുടെ നന്മയുടെ ഫലമായി എന്നെ വിളിച്ചതാണ്. അതാര് വിളിച്ചാലും ഞാൻ പോവുകയും ചെയ്യും. നിങ്ങള് വിളിച്ചപ്പോൾ വന്നതുപോലെ. അതൊന്നും കൊണ്ട് എന്റെ അഭിപ്രായം ഒന്നും ഉപകാരസ്മരണയുടെ പേരിൽ ആരോടും മാറുകയില്ല. (51.40 mts). തെറ്റാണെന്ന് എന്നോട് പറഞ്ഞു തന്നാൽ ഒറ്റ വാക്കുകൊണ്ട് തന്നെ ഞാൻ സ്വീകരിയ്ക്കും.

15 September 2023 -The Hindu. ദളിതർ സനാതനധർമ്മത്തെ വിദ്വേഷിയ്ക്കുന്ന കൃതഘ്നരാണ്. സനാതന ധർമ്മത്തിന്റെ ബദ്ധവൈരികളുമാണ്. അതായാത് ഭാരതീയ സംസ്കാരത്തിന്റെ ഉന്മൂലനത്തെ ന്യൂനപക്ഷമതസ്ഥരോടൊപ്പം ആഗ്രഹിയ്ക്കുന്നവർ.

-കാതുകൾ നാവിനെക്കാൾ ശക്തങ്ങളാണ് (ബഹുശ്രുതൻ, വൃദ്ധശ്രവൻ)

എന്റെ കാതുകൾ എന്റെ നാവിനെക്കാൾ ശക്തങ്ങളാണ്. കാതിന്റെ ശക്തികൊണ്ടാണ് ഞാൻ സംസാരിയ്ക്കുന്നത്. നാവിന്റെ ശക്തികൊണ്ടല്ല. പറയുന്നതിനേക്കാൾ കേൾക്കാൻ ശീലിച്ചിട്ടുള്ളവനാണ് ഞാൻ. കേട്ടവയിൽ നിന്നാണ് ഞാൻ അറിഞ്ഞത്. ഇനിയും കേൾക്കാൻ ഉത്സുകനുമാണ് ഞാൻ. അതുകൊണ്ടാണ് എനിയ്ക്കു കേൾക്കാനുള്ളത് തടയുമെന്നുള്ളത് അറിയാവുന്നതുകൊണ്ടാണ് ഞാൻ പ്രസിഡന്റിനെയും സെക്രട്ടറിയേയും ഒന്നും കൂട്ടാത്തത്. എന്റെ ചെവികൊണ്ടേ ഞാൻ കേൾക്കാറുള്ളൂ. മറ്റൊരുത്തന്റെ ചെവികൊണ്ട് ഞാൻ കേൾക്കാറുമില്ല. ഉറപ്പിച്ച് ഇതൊക്കെ പറയാം. ഒരു ഭംഗിവാക്കുമല്ലാതെ. അതുകൊണ്ട് തന്നെ ആ വക സംശയങ്ങൾ നിങ്ങൾക്ക് തീർക്കാം.

അപ്പോൾ …മനുഷ്യൻ… ഇവിടെ കേരളത്തില് ആദ്യം മുതൽ, ഇന്ത്യയിൽ ആദ്യം മുതൽ ജനാധിപത്യം ജനജീവിതത്തെ ബാധിയ്ക്കുന്ന പ്രശ്നങ്ങളിൽ നിന്നല്ല ഓരോ ഇലക്ഷനും … അതിന്റെ തെളിവാണ് എണ്ണമറ്റ ജാതിപ്പാർട്ടികളും മതപ്പാർട്ടികളും ….. അവയെ മാറി മാറി പ്രതിപക്ഷങ്ങൾക്കും ഭരണകക്ഷികൾക്കും താലോലിക്കേണ്ടി വന്നിട്ടുള്ളതും. ജനജീവിതത്തിന്റെ പ്രശ്നങ്ങൾ ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുവാനും ജനങ്ങളെ അറിയിയ്ക്കുവാനും ജനാധിപത്യത്തിന് കെല്പില്ല. നമ്പർ വൺ.

-ഔറംഗസീബിനെക്കാൾ മോശക്കാരായ തെരഞ്ഞെടുക്കപ്പെടുന്നവർ

നമ്പർ ടൂ. വീണ്ടും ഉണ്ട് പ്രശ്നം. (53.02 mts) ബ്രിട്ടീഷുകാരൻ ഒരു ICS എന്നൊരു പ്രസ്ഥാനം ഇവിടെ ഉണ്ടാക്കിയിരുന്നു. ഇൻഡ്യൻ സിവിൽ സർവ്വീസ്. അതിന്റെ പേരൊന്ന് മാറ്റി ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ മന്ത്രിമാർ വിദേശത്ത് പോകുമ്പോഴ് മന്ത്രിമാരുടെ പേരിൽ വരുന്ന പ്രസ്താവനകൾ പോലും ആ ബുദ്ധിമാന്മാർ പടച്ചു വിടുന്നതാണ്. കഴിഞ്ഞ ദിവസം അങ്ങിനെ ഒരു ബുദ്ധിമാനെ പരിചയപ്പെടാനും ഇടയായി. പേരു പറയുന്നില്ല. അദ്ദേഹത്തെ പരിചയപ്പെടുത്തിയ ആളു തന്നെ പറഞ്ഞു….പ്രസ്താവനയൊക്കെ മന്ത്രിയുടേതാണെന്ന് സ്വാമിജി ഒക്കെ വിചാരിയ്ക്കുന്നുണ്ടാവും, അതിനുള്ള വിവരമൊന്നും മന്ത്രിയ്ക്കില്ല. പ്രസംഗം വരെ എഴുതിക്കൊടുക്കുന്നതാണ്. പലപ്പോഴും അതുകൊണ്ട് ആ മന്ത്രിമാർ പ്രതിനിധാനം ചെയ്യുന്ന ദർശനങ്ങൾക്ക് വിരുദ്ധമായി അതിൽ ഒപ്പിടേണ്ടിയും വരാറുണ്ട്. അതിന്റെ കഥകൾ ഒക്കെ ഇപ്പോൾ ഉണ്ടല്ലോ ഇഷ്ടം പോലെ. അത് പറ്റുന്നത് ഇങ്ങിനെയാണ്. നമ്മൾ വിദേശങ്ങളിൽ നിന്ന് വാങ്ങിയ്ക്കുന്ന കടങ്ങളിൽ തൊണ്ണൂറു ശതമാനവും മന്ത്രിമാരെയും പരിവാരങ്ങളെയും സാമാജികന്മാരെയും പോറ്റാനാ ചിലവാക്കുന്നത്. അതെങ്കിലും ലാഭിയ്ക്കാം ഒരു രാജാവായാൽ. അവന്റെ വൃത്തികേ ട് സഹിച്ചാൽ മതി. എന്തായാലും ചെരുപ്പുകുത്തി ജീവിച്ച് രാജ്യത്തെ കർക്കശമായ ഭരണം നടത്തിയ ഔറംഗസീബിനെ വരെ നമ്മള് സഹിച്ചിട്ടുണ്ട്. അയാൾക്കും ഒരു നന്മ ഉണ്ടായിരുന്നു. ഖജനാവിന്റെ പൈസ അയാള് കട്ട് മുടിച്ചില്ല. അതിലും മോശമാണ് ജനാധിപത്യം എന്നാ എനിയ്ക്ക് തോന്നുന്നെ. ശരിയല്ല. (54.21 mts)

വോട്ടിനോടുള്ള പ്രതിപത്തിയും, എന്നെങ്കിലും ഒരിക്കൽ ഞാനും മന്ത്രിയായേക്കും എന്നുള്ള പ്രതീക്ഷയും…..സ്വാമിമാർക്ക് ഇന്ന് കൂടുതലുള്ള കാലമാ…. അതുകൊണ്ട് ആ പ്രതീക്ഷയും വോട്ടിനുള്ളതായ അവകാശവും ആണ്, ജനാധിപത്യത്തിന്റെ പ്രണേതാക്കളാക്കി നമ്മളെ മാറ്റുന്നത്. കാരണം കലപ്പയുമായി നീങ്ങുന്നതിനിടയിലാണല്ലോ പാവം ആ കർണ്ണാടകത്തിലെ മനുഷ്യൻ എല്ലാവരും അടിയ്ക്കുന്നതിനിടയില് പ്രധാനമന്ത്രിയായത്. നമുക്കും നറുക്ക് വീണുകൂടായ്കയില്ല. ആ പ്രതീക്ഷയ്ക്കുവേണ്ടി ഈ ലോകത്തിലെ … ഈ രാജ്യത്തിലെ ജനത മുഴുവൻ എക്കാലവും കഷ്ടപ്പെടുന്നതിനേക്കാൾ നന്ന്, നാമൊന്ന് മന്ത്രിയായില്ലെങ്കിലും, ഒരു വോട്ട് ചെയ്തില്ലെങ്കിലും, ഒരു ദുഷ്ടൻ കേറി ഈ രാജാധികാരത്തിൽ ഇരുന്നാലും നല്ലത് അതാണെന്നാണ് എന്റെ വിശ്വാസം.

30 March 2023 – The Hindu. ആ പൗരാണിക കാലത്ത് വിവരമില്ലാത്തവനേയും, വിവരദോഷിയേയും, സ്വഭാവ മഹിമ ഇല്ലാത്തവനേയും ഒന്നും ഭരണത്തിൽ പങ്കാളികളാക്കുവാൻ അനുവദിച്ചിരുന്നില്ല.

-മിമിക്സിന്റേയും മിമിക്രി പരേഡിന്റെയും കേന്ദ്രങ്ങൾ

അതുകൊണ്ട് പഴയ ആ കാലങ്ങളില് ക്ഷേത്രം ഭണ്ഡാഗാരമായും ക്ഷേത്രം എല്ലാത്തിന്റേയും പ്രതീകമായും വികസിയ്ക്കുന്ന ഒരു കാലമുണ്ടാകുമെങ്കിൽ അതാണ് പ്രതീക്ഷ. ചുരുങ്ങിയ പക്ഷം അത് ആയില്ലെങ്കിൽ ക്ഷേത്രത്തെ അതിന്റെ പ്രതീകമായി മുമ്പ് നമ്മളെക്കാൾ സംസ്കാരവും പരിഷ്ക്കാരവും ഉള്ള ഒരു ജനത ജീവിച്ചു എന്നതിന്റെ മാതൃകയായി സൂക്ഷിച്ചു വയ്ക്കുന്നതാണ് നിങ്ങൾ ഇന്ന് ആരാധിയ്ക്കാൻ പോകുന്നതിനെക്കാൾ ഉത്തമം. കാരണം അങ്ങിനെയുള്ള ഒരു സംസ്കാര കേന്ദ്രത്തെ മിമിക്സും മിമിക്രി പരേഡും കുറെ വെടിക്കെട്ടും രാവിലെ മുതൽ വൈകുന്നേരം വരെ പട്ടാഭിഷേകവും നടത്താനുള്ള കേന്ദ്രങ്ങളാക്കാതിരിയ്ക്കുകയെങ്കിലും ചെയ്യുകയാണ് സംസ്കൃതിയ്ക്ക് ഉചിതം. പട്ടാഭിഷേകം പട്ടകൊണ്ട് അഭിഷേകം… ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായമാ… നടന്നില്ലെങ്കിലും ഈ സ്വപ്നങ്ങൾ എനിയ്ക്കൊരു സുഖം തരുന്നുണ്ട്. ജീവിതത്തിൽ ഞാൻ ഒരുപാട് സ്വപ്നം കാണുന്ന മനുഷ്യനാ. ജീവിതം തന്നെ ഒരു സ്വപ്നമാണ്. ആ നിലയില് ഇത്തരം സ്വപ്നങ്ങളൊക്കെയാ എന്നെ ഞാനാക്കുന്നത് …

അവിടെയെങ്ങും ഒരു ശ്രീരാമ പട്ടാഭിഷേകവുമില്ല. …പട്ടകൊണ്ടുള്ള അഭിഷേകമേ ഉള്ളൂ. അതേപ്പറ്റിയൊക്കെ നമുക്ക് തർക്കമുണ്ട്. ഏതായാലും അത് വേണ്ട. കാരണം എന്താണെന്നുവച്ചാൽ …. അപ്പോൾ ഇത്രയൊക്കെയാണ് ഇതിന്റെ പ്രയോജനത്തെക്കുറിച്ചുള്ള … കാരണം ഇത്രയും വലിയ ക്ഷേത്രം ഇത്രയും ഉന്നതമായ നിലയിൽ സംവത്സരങ്ങളെ അതിജീവിച്ചു നില്ക്കുകയാണ്. വീടുകളും മറ്റുള്ളതൊക്കെയും ഇടിഞ്ഞു പൊളിഞ്ഞു പോകുമ്പോഴും മൺമറയാതെ കിടക്കുന്ന രണ്ടായിരവും അതിൽക്കൂടുതലും സംവത്സരങ്ങൾ പഴക്കമുള്ള ക്ഷേത്രങ്ങൾ… അതിന്റെ ഗർഭഗൃഹങ്ങളും നാലമ്പലങ്ങളും ഒക്കെ തരുന്ന ചരിത്ര സാപേക്ഷ്യങ്ങൾ. പ്രത്യേകിച്ച് കൊണാർക്കും അതുപോലെ തന്നെ അതിനേക്കാൾ പ്രത്യേകിച്ച് ജ്യോതിർലിംഗ ക്ഷേത്രങ്ങളും ഒക്കെ. അതൊക്കെ പണിതു വയ്ക്കാൻ ഇന്നത്തെ ആളുകൾക്കു പറ്റുമോ. ഒരു വഴി ടാറിടാൻ നിവൃത്തിയില്ലാത്ത രാജ്യം. രാജവീഥി ഒന്ന് ടാറ് ഉരുക്കി ഒഴിയ്ക്കാൻ കാശില്ലാതെ ADB-യുടെ പുറകെ കോണകവും പിഴിഞ്ഞു നടക്കുന്ന ഒരു രാജ്യം. അങ്ങിനെയല്ലേ പറയേണ്ടെ. ആ രാജ്യത്ത് ഒരു കാലത്ത് ലോകത്തെ വെല്ലുന്ന ഐശ്വര്യങ്ങൾ ഒക്കെ ഇങ്ങിനെ ഉയർന്നു നില്ക്കുന്നുണ്ട് എന്ന് ഇവനെയൊക്കെ കൊഞ്ഞനം കുത്തി എന്നും നില്ക്കേണ്ടേ… ആ ക്ഷേത്രങ്ങൾ ഒക്കെ നിങ്ങളെയും എന്നേയും, എന്റെയും നിങ്ങളുടേയും ഭരണാധികാരികളേയും കൊഞ്ഞനം കുത്തുന്നില്ലേ. വീണ്ടും വീണ്ടും പ്രസംഗിയ്ക്കുമ്പോൾ ദരിദ്രരാജ്യമായ ഭാരതം.

ലോകത്ത് ഒരു രാജ്യത്തിനും പറയാൻ പറ്റാത്ത ഐശ്വര്യത്തിന്റെ പ്രതീകങ്ങളായി അന്നത്തെ സൃഷ്ടികൾ ഇന്നും നടുനിവർത്തി നില്ക്കുമ്പോൾ, അതിന്റെ പ്രതാപ ഐശ്വര്യങ്ങൾ അതിന്റെ ശക്തിയിൽ നില്ക്കുമ്പോൾ, അന്നത്തെ അറിവുകൾ – ഗ്രന്ഥങ്ങളുടെ താളുകൾ ഇനിയും തീപിടിച്ച് പോകാതെ നിലകൊള്ളുമ്പോൾ ആ രാജകീയ ഐശ്വര്യങ്ങൾ നോക്കി ഒരിക്കൽ കൂടി നിർവൃതി ഉണ്ടാവാൻ. തിരിച്ച് ആ രാജഐശ്വര്യങ്ങളിലേയ്ക്ക് ഒന്ന് തിരിച്ച് മടങ്ങുന്ന നല്ലകാലത്തെ സ്വപ്നം കാണാൻ. അതിനാ നടക്കുന്നെ.

13 feb 2024 – The Hindu. ജനാധിപത്യ വ്യവസ്ഥ ഒരു ഉത്തമമായ ഭരണ വ്യവ്യസ്ഥയല്ല. ലോകമാകമാനം ഉള്ള അതിന്റെ തകർച്ചയിൽ നിന്നും ഇതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ജനാധിപത്യം നിയന്ത്രിയ്ക്കാനാവാത്ത വിധം സമൂഹത്തെ കലുഷിതമാക്കുകയേ ഉള്ളൂ. അണ്ടനേയും അടകോടനേയും വിവരദോഷികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനാധിപത്യം ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമായി ഭവിയ്ക്കില്ല.

വികാരങ്ങളുടെയല്ല, വിചാരങ്ങളുടെ ലോകം

ഞാൻ തുടങ്ങിയപ്പം തന്നെ പറഞ്ഞു…ഞാൻ നിങ്ങളെ മുന്നോട്ടല്ല കൊണ്ടു പോവുക ….വളരെ പിന്നോട്ട്…. പക്ഷെ ഞാൻ കൊണ്ടുപോകുന്ന പിന്നോട്ടുള്ള ലോകം കർക്കശ്ശമായ ജാതിയുടേയും വർഗ്ഗത്തിന്റേയും വർണ്ണത്തിന്റേയും ലോകമല്ല. യാജ്ഞവല്ക്യന്റേയും ഗാർഗ്ഗിയുടേയും ഒക്കെ ലോകമാണ്. അവിടെ വികാരങ്ങൾ ഇല്ല. വിചാരം മാത്രമേ ഉള്ളൂ. നിങ്ങൾടെ വികാരങ്ങളോടുകൂടി ഒരിക്കലും നിങ്ങളെ ഇതിനകത്തോട്ട് കേറ്റാൻ ഞാൻ ഇഷ്ടപ്പെടില്ല. കാരണം ഇതിന്റെ വാതിലുകൾ വികാര ജീവികൾക്ക് എന്നും അടച്ചതാണ്. നിങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗങ്ങളിൽ മാറി മാറി നിങ്ങൾ പിന്തുണച്ച പാർട്ടി നയങ്ങളും മാറി മാറി നിങ്ങൾ കീജെയ് വിളിച്ച വിളികളും ഒക്കെ വികാരത്തിന്റെയാണ്. അതൊക്കെ താഴ്ത്തിവച്ച് വിചാരത്തിന്റെ പഠനം കഴിഞ്ഞ് കാല് കഴുകി ശുദ്ധമായി കേറാവുന്ന ഇടം ….കാല് കഴുകാതെ ആരും കേറരുതാത്ത വിധത്തിൽ ഞങ്ങൾ പവിത്രമായി സൂക്ഷിയ്ക്കുന്ന സങ്കേതങ്ങൾ. അതുകൊണ്ട് വികാരജീവികൾക്കുള്ളതല്ല ഇത്. അതുകൊണ്ടാണ് നിങ്ങളുടെ ചോദ്യങ്ങൾ വികാര പരവശങ്ങൾ ആകുമ്പോൾ നമുക്ക് പങ്കില്ലാ എന്ന് പറയുന്നതും നമ്മൾ പറയുന്ന ലോകം നിങ്ങളുടേത് അല്ലെന്നു പറയുന്നതും. ക്ലിയർ…നല്ലപോലെ ക്ലിയർ ആയി. ഇത്രയൊക്കെ നിങ്ങൾ മനസ്സിലാക്കേണ്ടതുമാണ്.

RSS Drill

അപ്പോൾ ഇതാണ് ക്ഷേത്രം കൊണ്ടുള്ള പ്രയോജനം. ക്ലിയറായി … ഇനി വേറെ വല്ല പ്രയോജനവുമുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം… ഞാൻ കേൾക്കാം… അല്ലാതെ ഏതായാലും അവിടെ പോയി തൊഴുത്തുണ്ടാക്കുന്നതും … അവിടെ പോയി നിങ്ങളെല്ലാംകൂടി കൂടി ഡ്രില്ല് നടത്തുന്നതും ഒന്നും അതിന്റെ പ്രയോജനമല്ല. (ആരോ ചോദിയ്ക്കുന്നു….. ) ഒരു ആക്രമണവും ഈ ദർശനത്തിനെതിരെ വരില്ല. ഈ ദർശനം എതിരാളി അര മണിക്കൂറ് കേട്ട് കഴിയുമ്പോൾ അവൻ ഇതിന്റെ പേര് യാജ്ഞവല്ക്യദർശനം എന്നുള്ളത് മാറ്റി അവന്റെ നേതാവിന്റേതാക്കി അവിടെ പഠിപ്പിയ്ക്കും. അപ്പോഴും പ്രയോജനം ഇതുതന്നെയാ. അതിന് എനിയ്ക്ക് വിരോധമൊന്നുമില്ല. പേര് അവനിട്ടാ ഒരു വിരോധവുമില്ല. ഇന്നുണ്ടായാൽ ഇത് മനോഹരമാ. മനസ്സിലായില്ലേ….

15 July 2024 – The Hindu. ലോകമെമ്പാടും ജനാധിപത്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് പ്രസിദ്ധ എഴുത്തുകാരനും, കോൺഗ്രസ്സ് പാർട്ടിയുടെ പാർലമെന്റേറിയനുമായ ശശിതരൂരിന്റെ എഡിറ്റോറിയൽ ലേഖനത്തിൽ പറയുന്നു. ലേഖനത്തിന്റെ സ്ക്രീൻഷോട്ടാണ് മുകളിൽ നല്കിയിരിയ്ക്കുന്നത്. നീല നിറത്തിൽ അടയാളപ്പെടുത്തിയ അവസാനത്തെ വാചകം ശ്രദ്ധിയ്ക്കുക.

ആർ. എസ്സ്. എസ്സുകാരെ (പ്രഭാഷണ സംഘാടകരെ) വിമർശിയ്ക്കുന്നു…..

ഞാൻ നിങ്ങൾ ഉദ്ദേശിയ്ക്കുന്നതുപോലെ അല്ലാതെ, മറ്റു മതങ്ങളുടെ രംഗവേദികളിൽ ഒക്കെ ആശയവിനിമയം നടത്താറുണ്ട്. ഒരു വർഷം ആശയവിനിമയം നടത്തിക്കഴിഞ്ഞാൽ അടുത്ത വർഷം ഈ സാധനം എല്ലാം ഒന്നാന്തരം ബുക്ക് ലെറ്റ് ആക്കി അവരുടെ ഒരു വലിയ ആചാര്യന്റെ പേരും വച്ച് ഞാൻ ഇരിയ്ക്കുന്നിടത്തു തന്നെ കൊണ്ടെ തരുമ്പോൾ എനിയ്ക്ക് സന്തോഷമുണ്ടാകാറുണ്ട്. പേര് മാറിയാലും വീഞ്ഞ് പഴേതാണല്ലോന്ന്.. .. അല്ലാതെ നിങ്ങളുടെ കൂട്ട് പേരിനോട് എനിയ്ക്ക് വികാരം ഇല്ല. കാരണം ഞാൻ ഇത് പഠിച്ചതായതുകൊണ്ട്. നിങ്ങള് പഠിയ്ക്കാത്തത് ആയതുകൊണ്ട് പേരിനോടുള്ള വികാരമേ ഉള്ളൂ. നിങ്ങളും അവരും തുല്യരാണ്. ഇതിനെ ഭാരതീയം എന്നു പറഞ്ഞ് പഠിപ്പിയ്ക്കണമെന്ന് എനിയ്ക്കു വലിയ വികാരമില്ല. കാരണം അങ്ങിനെ ഒരു തീയൻ ഇല്ല. ഭാരതീയൻ. ഉണ്ടെങ്കിൽ ഭാരമാ അവന്റെ തലയിൽ മുഴുവൻ. ങ്ഹ..ഭാരമുള്ള തീയൻ ഭാരതീയൻ … കാരണം ഇത് എഴുതിയവർ ആരും അങ്ങിനെയുള്ള പ്രയോഗം ഒന്നും പ്രയോഗിച്ചില്ല. ഇത് സനാതന സത്യമാണ്. ഇത് ലോകത്തിന്റെ ഏത് മൂലയിൽ കൊണ്ടുപോയാലും ഇതിന് മാർക്കറ്റാ. സൂപ്പർ സാധനമാ. കൈയ്യിൽ ഉണ്ടോ വില്ക്കും. കൈയ്യിൽ ഇല്ലാത്തവന് അസൂയ തോന്നും …. പറഞ്ഞിട്ട് കാര്യമില്ല. (1.00.20 mts / 1.09.02 mts) പഠിച്ച് കൈയ്യിൽ ഉണ്ടാക്കുക.

ധാരണാ ധർമ്മമിത്യാഹു – ധാരണയെയാണ് ധർമ്മം എന്നു പറയുന്നതെന്ന് ആചാര്യ മതം ഉണ്ട്. പ്രജയെ ധരിയ്ക്കുന്നത് എന്തോ അത് ധർമ്മം എന്ന അർത്ഥത്തിൽ രാജധർമ്മം ആയും, വസ്തുതയെ ധരിയ്ക്കുന്നത് എന്തോ അത് വസ്തു ധർമ്മം എന്നും പറയും. ധർമ്മ ശബ്ദത്തിന് ഒരു പാട് നിർവചനങ്ങൾ ഉണ്ട്. ഒന്നും രണ്ടുമല്ല. അതിലൂടെ ഞാൻ വിപുലമായി പോയില്ലാ എന്നു മാത്രമേ ഉള്ളൂ. അപ്പോൾ ധാരണയെ ധർമ്മം എന്നു പറയും. ധർമ്മത്തിന് ആ നിർവചനം ഉണ്ട്.

ജനാധിപത്യത്തിലെ രാജാക്കന്മാർ !!! ജനങ്ങൾ അഥവാ കഴുതകളായ ജനങ്ങളേ ജനാധിപത്യത്തിലെ രാജാക്കന്മാരെ ഇപ്രകാരം റോഡ് സൈഡിൽ താണു വണങ്ങി നില്ക്കുകയുള്ളൂ.

പഞ്ചീകരണം

ധർമ്മസ്യ തത്ത്വം നിഹിതം ഗുഹായാം എന്നും വ്യാസൻ പറയും. ഇവിടെയെല്ലാം വ്യത്യസ്ത തലങ്ങളിലെ ധർമ്മമാണ്. ഇതുകൂടാതെ സ്വധർമ്മം പരധർമ്മം അധർമ്മം എന്നിങ്ങനെ ധർമ്മങ്ങൾക്ക് വേറെ പിരിവുകളും ഉണ്ട്. നമ്മൾ അതില് ദാർശനികമായ തലത്തില് ധർമ്മത്തിന്റെ ദൃശ്യങ്ങളെ അവലംബിച്ചുള്ളത് ആണ് ചൂണ്ടിക്കാണിച്ചിട്ട് മുമ്പ് പറഞ്ഞത്. അതെല്ലാം വിട്ട് ദൃക്കായിരിയ്ക്കുന്ന ധർമ്മത്തിൽ ചേരാനാണ് …. അവിടെ ഇതെല്ലാം പെടും .. ഇതെല്ലാം വിടണ്ടതിൽ പെടും. ഇപ്പോൾ തീയ്ക്ക് ചൂട് അതിന്റെ ധർമ്മമാണ്. പക്ഷെ ദൃക്കിൽ എത്തിയാൽ തീയ്ക്ക് ചൂടില്ല…എന്തെന്നാൽ ദൃക്ക് അവബോധം വരുന്നതോടെ ചൂട് ഉള്ള തീയ്യ് വെള്ളത്തിന് സമാനമാണെന്ന് അയാൾ അറിയും. കുറച്ചുകൂടെ നല്ല ഭാഷയിൽ പറഞ്ഞാൽ അഗ്നിയിൽ നിന്നാണ് ജലം ഉണ്ടാകുന്നത് എന്ന് പഞ്ചീകരണം അയാൾക്ക് ഉറപ്പാകും. ആകാശത്തിൽ നിന്ന് വായു, വായുവിൽ നിന്ന് അഗ്നി, അഗ്നിയിൽ നിന്ന് ജലം, ജലത്തിൽ നിന്ന് പൃഥ്വി. ഇങ്ങിനെയാണ് പഞ്ചഭൂതങ്ങള് വികസിച്ച് വരുന്നത്. അപ്പോൾ ആ നിലയിൽ ജലം തന്നെയാണ് അഗ്നി. അതിനൊരു പ്രഹേളികയും അത് കൊണ്ടുണ്ട് . നിങ്ങളുടെ സയൻസിൽ ഇത് പുറകോട്ടു പോയാൽ പഠിയ്ക്കാം. ഞാനിതു മുന്നോട്ടൂന്നാ പഠിപ്പിച്ചെ. നേരെ തിരിച്ചു പോയാൽ നിങ്ങളുടെ സയൻസിലും ഇതുതന്നെയാണ് ശരി. പേടിയ്ക്കേണ്ട…. ചിലർക്ക് ഒരു ഞെട്ടല്… അഗ്നി ജലമാണെന്ന് പറയുമ്പോഴത്തേയ്ക്ക് സയൻസ് പഠിച്ച് പിള്ളേർക്ക് ഒക്കെ ഒരു ഞെട്ടല് വരുന്നു. ഈ വിഢ്ഢിത്തം ഒക്കെ ആണോ ശാസ്ത്രം. നിങ്ങള് തിരിച്ചു പോയാൽ മതി.

അപഗ്രഥനം ഭാരതീയന് ഇന്ന് ഇഷ്ടമല്ല

Hoffman-ന്റെ വോൾട്ടാമീറ്ററിലെ ജലത്തെ രണ്ടാക്കുക. ങ്ഹാ …രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും. എന്നിട്ടാ ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ ഹൈഡ്രജൻ കത്തിയ്ക്കുക. അഗ്നി….സിംമ്പിൾ അഗ്നി… പക്ഷെ കത്തുന്ന ഹൈഡ്രജനും കത്തിയ്ക്കുന്ന ഓക്സിജനും ചേർന്നു വരുന്ന അഗ്നിയെ ഹൈഡ്രജനും ഓക്സിജനും ചേർത്തു തന്നെ കെടുത്താം. അതാണ് സയൻസിന്റെ പ്രഹേളിക. ഇതൊന്നും സ്ക്കൂളിൽ പോയി ചോദിയ്ക്കരുത്. പിറ്റേദിവസം മുതല് പഠിപ്പ് ഉണ്ടാവില്ല. മാഷ് ചെവിയ്ക്ക് പിടിച്ച് വെളിയിൽ ഇറക്കി വിടും. ചിലപ്പോൾ കുതിരവട്ടമോ ഊളംമ്പാറയോ അടുത്താണെങ്കിൽ കൊണ്ടുപോയെന്നുമിരിയ്ക്കും. കാരണം അവിടെ അപഗ്രഥിച്ച് പഠിയ്ക്കുന്നത്, പഠിപ്പിയ്ക്കുന്നവനും ഇഷ്ടമല്ല, പഠിയ്ക്കുന്നവന്റെ വീട്ടുകാർക്കും ഇഷ്ടമല്ല, പഠിത്തത്തിനുള്ള കാര്യങ്ങൾ ഒക്കെ ഒരുക്കിത്തരുന്ന ഭരണാധികാരിക്കും ഇഷ്ടമല്ല. അപഗ്രഥനം ഭാരതീയന് ഇന്ന് ഇഷ്ടമല്ല. വേദങ്ങളും ഉപനിഷത്തുകളും ഒക്കെ വച്ച് പണ്ട് കാലത്ത് അപഗ്രഥിച്ചിരുന്നു. അങ്ങിനെയാണ് അവര് അറിവ് മഥിച്ച് മഥിച്ച് ഊറി വന്നത്. ഇന്ന് സെമറ്റിക്ക് മതങ്ങളുടെ മാതിരിയാണ്. ഇത് വായിയ്ക്കാത്തവന്റെ ആണ് ഈ പുസ്തകം ഒക്കെ. മനസ്സിലായോ എന്നറിയില്ല. ഈ പുസ്തകം ഒക്കെ അവന്റെ സ്വന്തമാണ്. ഒരിക്കലും ഈ പുസ്തകം വായിച്ചിട്ടും ഇല്ല. രാമായണത്തെപ്പറ്റി ഒന്നും സ്വാമിയ്ക്ക് പറയാൻ അധികാരമുണ്ടാവില്ല. പക്ഷെ രാമായണം ഇവൻ വായിച്ചിട്ടില്ല. വീട്ടിൽ ഒരെണ്ണം ചില്ലിട്ട് വച്ചിട്ടുണ്ട്. അതെപ്പറ്റി വേറെ ആരും പറഞ്ഞുകൂടാ. പറയാൻ അവകാശം അവന് മാത്രമേ ഉള്ളൂ. പക്ഷെ അവൻ ഇതുവരെ രാമായണം വായിച്ചിട്ടുമില്ല. ഇത് സെമറ്റിക്ക് പാരമ്പര്യത്തിന്റെ വളർച്ചയാണ്.

തുല്യത കൃത്രിമമാണ്… അത് പ്രപഞ്ചനിയമങ്ങൾക്ക് എതിരുമാണ്. 05 June 2023 – Malayala Manorama

സെമറ്റിക്ക് പാരമ്പര്യത്തെ വിമർശിക്കുന്നു.

സെമറ്റിക്ക് മതങ്ങൾ ഒരിക്കലും അവരുടെ ഗ്രന്ഥങ്ങൾ മറ്റൊരാൾ വായിയ്ക്കാനോ അത് അപഗ്രഥിയ്ക്കാനോ ഒന്നും സമ്മതിക്കില്ല. അതുകൊണ്ട് ഗലീലിയോയുടെ കാലം മുതല് ഒരുപാട് പേരെ പീഢിപ്പിച്ചിട്ടുമുണ്ട്. നമ്മുടെ ഒരുപാട് കാര്യങ്ങള് നമ്മളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും സഹിഷ്ണുതയെപ്പറ്റി ഒക്കെ അഭിമാനിയ്ക്കുമെങ്കിലും അത് തെറ്റായിരുന്നു എന്നാണ് അവസാനം പറഞ്ഞ് ഒപ്പിയ്ക്കുന്നത്. അച്ഛന്റെയും അപ്പൂപ്പന്റെയും ഒക്കെ ദാനവും സഹിഷ്ണുതയും ഒക്കെ തെറ്റായിരുന്നു എന്ന് ഇന്നുള്ളവൻ കണ്ടെത്തിയിരിയ്ക്കുകയാണ്. അപ്പോൾ എന്നിട്ട് അച്ഛന്റെയും അപ്പൂപ്പന്റെയും സാധനമാ കൊണ്ടു നടക്കുന്നതെന്നു പറയുകയും ചെയ്യും. അതാണ് സഹിയ്ക്കാൻ വയ്യാത്തത്. അച്ഛന്റെയും അപ്പൂപ്പന്റെയും സാധനം ആണെങ്കിൽ സഹിഷ്ണുത ഉണ്ടായിരിയ്ക്കണം, ഇതൊക്കെയെടുത്ത് പഠിയ്ക്കണം, അപഗ്രഥിയ്ക്കണം ഇതൊക്കെ ചെയ്യണം. ഇത് വായിയ്ക്കാതെ ഇതിനെ സൂക്ഷിയ്ക്കുന്ന ഒരു തലമുറ വളരെ കൂടുതലായി വളർന്നു കഴിഞ്ഞിട്ടുണ്ട്. അത് സെമറ്റിക്ക് പാരമ്പര്യത്തിന്റെ വികാസം തന്നെയാണ്. മറ്റൊരർത്ഥത്തിൽ …മറ്റൊരു തലത്തിൽ.

25 May 2024. മലയാള മനോരമ. ജനാധിപത്യം ജനങ്ങൾക്കു മടുത്തു. ഒരു പ്രതികരണം.

സ്വധർമ്മം.

അപ്പോൾ ഈ പുസ്തകം ഒക്കെ എടുത്ത് പഠിയ്ക്കമ്പോൾ അതിനകത്ത് ഒരായിരം ദിശകളിൽ ഈ പദങ്ങൾ എല്ലാം ഉണ്ടാവും. അപ്പോൾ ധർമ്മം എന്ന ശബ്ദം തന്നെ അനേകം ദിശകളിൽ ഉണ്ട്. ഒരു വ്യക്തി അവന്റെ ആത്മ സാക്ഷാൽക്കാരത്തിനായിക്കൊണ്ട് തന്നിലൂടെ മാത്രം നടത്തുന്ന യാത്രയിൽ സ്വധർമ്മം ആണ് വഴി. അവിടെ സ്വധർമ്മം ജഡിലമായ വാസനകളിൽ നിന്ന് മോചനം നേടാൻ അവൻ ചെയ്യുന്ന കർമ്മവുമാണ്. അവിടെയാണ് സ്വധർമ്മേ നിധനം ശ്രേയഃ പരധർമ്മോ ഭയാവഹ എന്നൊക്കെ ധർമ്മ ശബ്ദം വരുന്നത്. ആ അർത്ഥത്തിൽ ധർമ്മവും കർമ്മവും ഒന്നാണ്. അപ്പോൾ ആ നിലയിൽ സ്വധർമ്മവും കർമ്മവും അവിടെ ഒന്നായി തീരുന്നുണ്ട്. അല്പ മാത്രമായ തലങ്ങളിൽ.

ധർമ്മവും ദൃക്ക്-ദൃശ്യ വിവേചനവും (ഗീത)

ധർമ്മം അഗ്നിയ്ക്ക് ചൂടാണ് എന്നു പറയുന്നത് അഗ്നിയിൽ ചൂടാണെന്നു പറയുന്നത് ആ വസ്തുവിനെ ധരിയ്ക്കുന്നതുകൊണ്ടാണ്. പ്രജയെ ധരിയ്ക്കുന്നതുകൊണ്ട് പ്രജയ്ക്കു വേണ്ടുന്ന ധർമ്മങ്ങൾ ഉണ്ട്. രാജധർമ്മം ഒക്കെ അതിന്റെ പട്ടികയിലാണ് വരുന്നത്. അപ്പോൾ ധർമ്മം ഇങ്ങിനെ ഒത്തിരി വിപുലമാണ്. അതില് ഈ കാലികങ്ങൾ, ദേശീയങ്ങൾ, വസ്തുപരങ്ങൾ കുറച്ചുകൂടി നല്ല രീതിയിൽ പറഞ്ഞാൽ ദേശപരിച്ഛിന്നവും, കാലപരിച്ഛിന്നവും, വസ്തുപരിച്ഛിന്നവുമായ ധർമ്മങ്ങൾ എല്ലാം ദൃക്കെന്ന പരിഗണനയില് കേവലമായ ധർമ്മത്തിൽ ഇല്ലാതാവും. അവിടെയാണ് സർവ്വ ധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ എന്ന് പറയുന്നത്. ധാരണ എന്നുപറഞ്ഞാൽ ധരിയ്ക്കുന്നത്. അത്രയേയുള്ളൂ… പ്രജയെ ധരിയ്ക്കുന്നത് വസ്തുവിനെ ധരിയ്ക്കുത് എന്നൊക്കെ.

ഹിതം

വീണ്ടും വ്രതാനുഷ്ഠാനങ്ങളെക്കുറിച്ച് സ്വാമിജിയുടെ അഭിപ്രായം അറിയുവാൻ താല്പര്യമുണ്ട്. (ആരോ ചോദിയ്ക്കുന്നു…)…ഹിതമാണ് സത്യം … അല്ല…ഹിതത്തിനു വല്യ അർത്ഥമാ ഉള്ളത്. ഹിതമാണ് സത്യം….സത്യം എന്നു പറയുന്നത് എന്നും ഹിതമാണ്. ഒരു കുട്ടിയ്ക്ക് രോഗം വരുകയാണ്. അപ്പോൾ രോഗം മൂർദ്ധന്യത്തിൽ ആയപ്പോൾ ഡോക്ടറെപ്പോയി കാണുകയാണ്. ഡോക്ടറെപ്പോയി കാണുമ്പോൾ ഡോക്ടർ ആ കുട്ടിയെ കാണുമ്പോഴേ മരണം രോഗത്തിൽ കാണുകയാണ്. അത് ഡോക്ടർക്കും കുട്ടിയ്ക്കും സമാജത്തിനും ഹിതമല്ല. അത് കൊണ്ട് അത് സത്യവുമല്ല. പറഞ്ഞത് മനസ്സിലായി…. ഉദാഹരണം മനസ്സിലായി…. അച്ഛനമ്മമാര് ആരോഗ്യശാസ്ത്രം മാസിക, ടിവിയിൽ വരുന്ന ചർച്ചകള് ഇതൊക്കെ കണ്ടിട്ട് എന്റെ കുട്ടി മരിയ്ക്കാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട് കുട്ടിയ്ക്ക് മരുന്നു കൊടുക്കാനും ഭക്ഷണം കൊടുക്കാനും ഒരുങ്ങുകയാണ്. അതും ഹിതമല്ല. ഞങ്ങള് പഠിച്ചതിന്റെ വെളിച്ചത്തിൽ ആണ് എന്ന് ആണയിട്ട് സത്യമാണ് എന്നു പറഞ്ഞാൽ അത് സത്യത്തിന്റെ പട്ടികയിൽ പെടില്ല. ആർക്കും ഹിതമല്ലെന്ന് എന്തുകൊണ്ടാണ് പറഞ്ഞത് എന്നു ചോദിച്ചാൽ കുട്ടി തന്റെ രോഗ നിലയെ അതിക്രമിയ്ക്കുവാൻ ആഗ്രഹിയ്ക്കുകയാണ് എന്തായാലും ചെയ്യുക. സമ്മതമാണ്. അപ്പോൾ കുട്ടിയ്ക്ക് ഹിതമല്ല എന്നുള്ളത് ചർച്ച കൂടാതെ നിങ്ങൾക്ക് മനസ്സിലായി.

പിന്നാക്ക മുസ്ലീംങ്ങളും, ദളിതരും കൂടുതൽ ഉള്ള പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് 09 July 2023-ൽ The Hindu-വിൽ വന്ന കാർട്ടൂൺ.

രോഗം വന്നാൽ കുട്ടി എന്തായാലും തന്റെ അച്ഛനോടും അമ്മയോടും നാടിനോടും ഒക്കെ ഒപ്പം കുറക്കാലം കൂടെ ആരോഗ്യത്തോടെ ജീവിച്ചിരിയ്ക്കണമെന്നും പല കാര്യങ്ങളും ചെയ്യണമെന്നുമുള്ള ആഗ്രഹങ്ങൾ കിടക്കുന്നിടത്തോളം കുട്ടിയ്ക്ക് ഹിതമായത് (1.08.13 mts) ജീവിയ്ക്കും എന്ന സന്ദേശമാണ്. ഡോക്ടർക്ക് ഏതാ ഹിതമായത്. ഈ രോഗം നിമിത്തം രോഗി മരിയ്ക്കും എന്ന് നിരന്തരമായി ഡോക്ടർ അറിഞ്ഞ ഒരു അറിവ് കിടക്കുമ്പോൾ നാളെ ഇതേ രോഗലക്ഷണം ഡോക്ടറിൽ കണ്ടാൽ ഈ കുട്ടി ജീവിച്ചിരിയ്ക്കുന്നിടത്തോളം സമയം പോലും ജീവിച്ചിരിയ്ക്കില്ല. അപ്പോൾ മരിയ്ക്കും. കാരണം എന്താണെന്നു വച്ചാൽ ഇവന്റെ മസ്തിഷ്ക്കത്തിനകത്ത് രേഖപ്പെടുത്തി വച്ചിരിയ്ക്കുന്നത് ഈ രോഗത്തിന് ചികിത്സയില്ലെന്നാണ്. അപ്പോൾ ഡോക്ടർക്കും അത് ഹിതം. വീട്ടിൽ ഉള്ളവർക്കും ജനങ്ങൾക്കും ഒരു രോഗം മരണത്തിന്റെ കാരണമായി അറിയുന്ന അറിവ് ….. (not complete .. 1.08.48 mts out of 1.09.02 mts- end of audio clip)

തുടരും…….

Notes For Social Media

നിർഭയനായി പരസ്യമായി സ്വാമിജി തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തെക്കാൾ ഭേദം രാജഭരണം തന്നെയെന്ന് കണ്ണൂരിൽ RSS-കാർ ഒരുക്കിയ വേദിയിൽ സ്വാമിജി തുറന്നു പറഞ്ഞു. ആ വേദിയിൽ വച്ച് RSS-കാരെയും വിമർശിയ്ക്കുവാൻ അദ്ദേഹം മടിച്ചില്ല.

സ്വാമിജിയുടെ രാഷ്ട്രീയ വീക്ഷണം. ജനാധിപത്യം vs രാജഭരണം

ജനാധിപത്യം നികൃഷ്ടമായ ഒരു ഭരണവ്യവസ്ഥയാണ് എന്ന് സ്വാമിജി പരസ്യമായി പറഞ്ഞു.

Meta Description – DEMOCRACY is the ultimate fraud committed on the citizens of this country having highly acclaimed religious,philosophical and cultural assets

Excerpt – In this discourse Swami Niramalanandagiri Mahraj lashes out against DEMOCRACY. He says it is one of the worst forms of governance !!! And the ultimate fraud committed on the citizens of this country possessing highly acclaimed religious, philosophical and cultural assets.

More articles and discourses are available at naircommunity.in

Unique Visitors : 2,615
Total Page Views : 4,644

Similar Posts

Leave a Reply

Your email address will not be published. Required fields are marked *