Swami Nirmalananda Giri Maharaj ആലയവും ആരാധനയും എന്ന വിഷയത്തെ സംബന്ധിച്ച് കണ്ണൂരിൽ വച്ച് (ആഗസ്റ്റ് 2011-ന് മുമ്പ്) നടത്തിയ പ്രഭാഷണം. ഹിന്ദുക്കൾ സെമറ്റിക്ക് മതപരിവർത്തനത്തിന് അഥവാ സെമറ്റിക്ക് മതസ്വാധീനങ്ങൾക്ക് അടിമകളായി എന്ന് സ്വാമിജി ചൂണ്ടിക്കാണിയ്ക്കുന്നു.
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ
Audio Clip of the Discourse
Start of the Discourse …..
Swami Nirmalananda Giri Maharaj ആലയവും ആരാധനയും -4 (as per the audio clips available at Shreyas website)
സ്വന്തം കൊട്ടാരത്തിൽ ഖജനാവ് സൂക്ഷിയ്ക്കാഞ്ഞ മണ്ടൻ ഹിന്ദു രാജാക്കന്മാർ
രാജാക്കന്മാർ…… …അച്ചാറ് ഉണ്ടാക്കി ഇരിയ്ക്കാനും ഒക്കെ ഇറങ്ങിപ്പോയ ചരിത്രം മലബാറിനും അന്യമല്ലല്ലോ…. ഞാൻ പറഞ്ഞ രാജാക്കന്മാര് ഒക്കെ ഇവിടെ ഉണ്ട്. അതു കൊണ്ട് പറഞ്ഞതാ…. രാജഭരണം കൈമാറുമ്പോൾ കൊട്ടാരത്തോട് ചേർന്നുള്ള ഖജാനകളില് …മിച്ചമുള്ളവയുണ്ടായിരുന്നെങ്കിൽ മാങ്ങാക്കറിയുമുണ്ടാക്കി ജനാധിപത്യത്തിന്റെ രാജാക്കന്മാരുടെ വാതുക്കൽ ഇതിലൊരു കുപ്പിയെടുത്ത് ചില്ലറ തരണേ…കഞ്ഞി കുടിക്കാനില്ലേ എന്ന് … പഴശ്ശി രാജ കുടുംബം വരെ ..പറയണ്ട ഗതികേടിൽ …. എത്തുമായിരുന്നില്ലല്ലോ…. ചോദ്യം മനസ്സിലായില്ല…. പേടിക്കണ്ട…രാജാക്കന്മാർ ഒക്കെ നിസ്സാരന്മാരായിപ്പോയി … ഖജനാവ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജനാധിപത്യത്തിന്റെ രാജാക്കന്മാർ പോലും … അധികാരം അഞ്ചുകൊല്ലത്തേക്ക് കിട്ടിയാൽ ഖജാന വീട്ടിലേക്ക് മാറ്റിയാണ്… അധികാരം പോകുമ്പോഴും ചെത്തിനടക്കുന്നത്… മനസ്സിലായില്ല… സ്വന്തം രാജ്യത്തിന്റെ ഖജാന സ്വന്തം കൊട്ടാരത്തിൽ വയ്ക്കാത്ത മണ്ടന്മാർ … അതിന്റെ ചരിത്രം ഒന്ന് എഴുതുന്നത് രസാവഹമാണ്….ശ്രദ്ധിച്ചില്ല… പറയുന്നത് ശരിയാണോ…. കഷ്ടിച്ച് സ്വത്തു ധാരാളം ഉണ്ടായിരുന്ന തിരുവിതാംകൂർ രാജവംശവും ഗ്വാളിയോർ രാജവശംവും ഒഴിച്ചാൽ…. അവരെ മാറ്റി നിർത്തി ഈ പഠനം നടത്തണം… നിങ്ങള് ശരിയാണെന്ന് പറയുമ്പോഴും….. എന്റെ പഠനത്തിൽ തെറ്റ് വരരുതെന്ന് എനിക്ക് നിർബന്ധമുണ്ട്…. രാജ ചരിത്രങ്ങളെ പഠിക്കുമ്പോൾ … ഇതിനൊരു അപവാദമാണ്… ഗ്വാളിയോറും തിരുവിതാംകൂറും…. അവരെ മാത്രമേ ആധുനിക രാജാക്കന്മാർ അംഗീകരിച്ചുമുള്ളൂ…. മനസ്സിലായില്ല… ഇപ്പോഴും അംഗീകരിയ്ക്കുന്നുമുള്ളൂ… ഗയിക്ക് വാദ് ഒക്കെ അത്രയും ഇല്ല…. ഇവര് രണ്ടുപേരാണ്…
-നൈസാം ഹൈദരാബാദ്
(സദസ്യരിൽ ആരോ ഒരാൾ നൈസാമിന്റെ കാര്യം ചോദിക്കുന്നു.) നൈസാമിനെ സനാതന ധർമ്മത്തിന്റെ രാജപട്ടികയിൽ എനിക്ക് പെടുത്താൻ ആവില്ലല്ലോ… അതില് എനിക്ക് പെടുത്താൻ ആവില്ലല്ലോ… നൈസാം ഇതിൽ നിന്നൊക്കെ വളരെ ദൂരെയും ഔന്ന്യത്തത്തിലുമാണ്… സംശയം വേണ്ട… ഇവരെക്കാൾ ഒക്കെ മുകളിലാണ് നൈസാം… പക്ഷെ ഞാൻ പറഞ്ഞ ആദ്യത്തെ ഒരു വാക്ക് …ക്ഷേത്രം പഠിക്കേണ്ടി വരുന്നിടത്ത് …. നൈസാമിനെ പെടുത്താൻ പറ്റില്ലല്ലോ… മനസ്സിലായോ എന്ന് അറിയില്ല…… അതുകൊണ്ട് മാത്രമാ.. നമ്മുടെ വിഷയം ക്ഷേത്രമായിപ്പോയതുകൊണ്ടാണ്…രാജചരിത്രമല്ലല്ലോ…
-തിരുവിതാംകൂർ രാജവംശം
അപ്പോൾ… തിരുവിതാംകൂറിന് മാത്രം covenant act എന്ന് പറഞ്ഞ് ഒരു act അനുസരിച്ച്…. രാജപ്രമുഖ പദവി പോലും ഉണ്ടായിരുന്നു… ജനാധിപത്യം കിട്ടി…. പത്തപതിനഞ്ചു വർഷത്തേയ്ക്ക്…. ചരിത്രം നിങ്ങൾ മറന്നുപോയില്ലെങ്കിൽ…. എന്റെ പ്രായമുള്ളവര് കുറച്ചു പേരെങ്കിലും കാണുമെന്ന് വിചാരിക്കാം… covenant എന്നൊക്കെ കേട്ടിട്ടുണ്ടോ ….. ഇല്ല….. ജനാധിപത്യത്തിലും തിരുവിതാംകൂർ മഹാരാജാവിന് മേൽക്കോയ്മ ഉണ്ടായിരുന്നു…രാജപ്രമുഖ പദവി ഉണ്ടായിരുന്നു…. മലബാറിനും … കൊച്ചിക്കും ഇല്ലാത്തത്…… (ആരോ ചോദിയ്ക്കുന്നു….)… ഇല്ല…മലബാറിന് ഇല്ലായിരുന്നു… കാശുണ്ടായിരുന്നതു കൊണ്ടാണ്…തിരുവിതാംകൂറിന്റെ ചരിത്രം ഒന്നു പോയി പഠിക്കണം… അപ്പോൾ മനസ്സിലാകും… ഇന്നും മലബാറിൽ നിന്നായിരുന്നാൽ പോലും .. ഭരണാധികാരി… രാജഭക്തിയോടെ മാത്രമേ… കൊട്ടാരത്തേയും രാജാവിനെയും രാജാവിന്റെ പ്രതിനിധിയെയും കാണൂ… മനസ്സിലായില്ല…. മലബാറിന്റെയും കൊച്ചിയുടെയും ഒക്കെ പഴയ രാജാക്കന്മാർ ജനാധിപത്യത്തിന്റെ രാജക്കാന്മാരുടെ മുമ്പിൽ മുണ്ട് അഴിച്ചിട്ട് നില്ക്കുമ്പോൾ ….. ജനാധിപത്യത്തിന്റെ രാജാക്കന്മാരവിടെ ചെന്നാൽ മുണ്ട് അഴിച്ചിടും.. മനസ്സിലായില്ല…. സംശയമുണ്ടെങ്കിൽ നോക്കാം… നിങ്ങൾക്ക് പുതുതാണെന്ന് തോന്നുന്നു…ഞാനീ പറയുന്ന കാര്യങ്ങൾ ഒക്കെ …പോയി നോക്കുക…ഞാൻ പറയുന്നത് നുണയാണെങ്കിൽ തിരുവനന്തപുരത്ത് ചെന്നാൽ മതി…. കാരണം ജനാധിപത്യത്തിന്റെ രാജാക്കന്മാർ ബഹുമാനാദരങ്ങളോടെ മാത്രമേ… ഭരണം അവസാനിച്ച് അവസാനത്തെ രാജാവ്… ശ്രീ ബാലരാമവർമ്മ ചിത്തിര തിരുനാൾ കാലഗതിയെ പ്രാപിച്ചിട്ടും…ഇളയ രാജാവിനോട് പോലും …ഇടപെടുന്നത്… ഈ രണ്ടു രാജവംശങ്ങൾ നമ്മൾ മുമ്പേ പറഞ്ഞ ചരിത്രത്തീന്ന്…. അല്പം വ്യത്യസ്തമാണെങ്കിലും ഖജനാവ് കൊട്ടാരത്തിലല്ല…. അക്കാര്യത്തിലെല്ലാം സമമാണ്….
ക്ഷേത്രത്തിലാണെന്നൊന്നും ഞാൻ പറഞ്ഞില്ല…ഞാൻ പറയാത്തത് എങ്ങിനെയാ നമ്പ്യാര് കേട്ടത് … (0.04.43) … ഞാൻ അങ്ങിനെ ഒരു പദമേ ഇതുവരെ ഉപയോഗിച്ചില്ലല്ലോ…. ക്ഷേത്രത്തിൽ ഖജനാവ് ഉണ്ടെന്ന് ഞാൻ പറഞ്ഞോ…ങ്ഹേ… ഞാൻ ഇതുവരെ പറഞ്ഞില്ലെന്നാണ് … എന്റെ ഉത്തമമായ ബോധം …. ങ്ഹേ…അങ്ങിനെ പറയാനാ പോകുന്നത് എന്നൊരു തോന്നല്.. അപ്പോൾ നിങ്ങള് പറഞ്ഞ് കഴിഞ്ഞു… ഇനി എന്റെ പണി തീർന്നു…. ഞാൻ അതല്ലാന്നേ പറഞ്ഞൊള്ളൂ… കോട്ടയും ഭടന്മാരും മതിലും കൊട്ടകത്തളങ്ങളും ഒക്കെയേ പറഞ്ഞുള്ളൂ….. ഖജനാവ് എന്നൊരു പദം ഞാൻ ഉപയോഗിച്ചില്ല …ക്ഷേത്രത്തോട് ചേർത്ത്…. നിങ്ങൾ ഇപ്പോൾത്തന്നെ കണ്ടു….. അങ്ങിനെയാണെങ്കിൽ സത്യം അതായിരിക്കില്ലേ ??… ചോദ്യം ഞാൻ നിങ്ങളോടാ ചോദിക്കുന്നെ …നിങ്ങൾ എന്നോട് ചോദിക്കാൻ ഒരു ഇടയുമില്ല….നമ്പ്യാര് ഇവരുടെ പ്രതിനിധി പോലെ ….കേട്ടിരിയ്ക്കുന്ന ആള് ചാടിക്കേറി ഇതാണ് ഖജനാവ് എന്ന് പറയുകയും അവര് തലകുലുക്കി ശരിവയ്ക്കുകയും ചെയ്താൽ …പിന്നെ ഞാൻ അങ്ങോട്ട് സംശയം ചോദിക്കുകയാണ്…. അങ്ങിനെയാണോ…. ഇനി പണി എളുപ്പമായി…(0.05:37.0)
ഭരണാധികാരിയ്ക്ക് മദം ഉണ്ട്, മതം ഇല്ല….
അതുകൊണ്ട് ആയിരിക്കില്ലേ.. ക്ഷേത്രങ്ങളെ ഒക്കെ രാജാക്കന്മാർ ഏറ്റുമുട്ടൽ വേളകളിൽ ആക്രമിച്ചതും… അല്ലാതെ സനാതന ധർമ്മത്തിന്റെ ആരാധനാലയങ്ങളെ ആണോ അവർ ആക്രമിച്ചത് !!!??? … ങ്ഹേ (ആരോ ചോദിക്കുന്നു)…അതൊക്കെ ജനധിപത്യത്തിന് ശേഷമേ വരാൻ വഴിയുള്ളൂ… കാരണം രാജാക്കന്മാരുടെ ലോകങ്ങളിൽ മതം ഉണ്ടാകാൻ വഴിയില്ലല്ലോ… പറയട്ടെ… പറയട്ടെ …ഞാനൊന്ന് പറയുന്നതിന് ഇടയില് ചോദിക്കരുത് ..പറഞ്ഞു തീർന്നിട്ട്… ഭരണാധികാരിക്ക് മതമുണ്ടാകുമോ …മദം ഉണ്ടാകുമെന്ന് എനിക്ക് സമ്മതമാണ്. മദം ഉണ്ടാകുമെന്ന് എനിക്ക് സമ്മതമാണ്. ഭരണാധികാരിക്ക് ഒരു മതം ഉണ്ടാകുമെന്ന് എനിക്ക് സമ്മതമല്ല… നമ്പർ വൺ… തെളിയിച്ചു തരാം… കാരണം… ഭരണാധികാരി ഭരണത്തിന്റെ ആസ്വാദ്യത.. അറിയുമ്പോൾ …എന്നും ഭരണാധികാരിയുടെ ശത്രു അവൻ നിലകൊള്ളുന്ന ജാതിയും മതവും തന്നെയായിരിക്കില്ലേ. മനഃശാസ്ത്രപരമായെങ്കിലും …
ജാനധിപത്യത്തിലെ രാജാക്കന്മാർ ….
ജനാധിപത്യം ആയതുകൊണ്ട് ഉദാഹരണം ഒന്ന് മാറ്റിപ്പറയാം.. തന്നെ അധികാരത്തിൽ ഏറ്റുന്ന പാർട്ടിയുടെ പ്രവർത്തകർ ആയിരിക്കില്ലേ… അധികാരത്തിൽ ഏറിക്കഴിയുമ്പോൾ കേറുന്നവന്റെ ആദ്യത്തെ പ്രഖ്യാപിത ശത്രു. ആര് ഏറിയാലും. ….ജനാധിപത്യം അറിയുമെങ്കിൽ അതിന്റെ പ്രവർത്തനങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ….. ഉത്തരം പറഞ്ഞാൽ മതി. ഉത്തരം കേരളത്തിലല്ല…ലോകം എമ്പാടും അങ്ങിനെയാണ്… കാരണം അധികാരം ഏറുന്നതിനു മുമ്പ് …തന്റെ ആൾക്കാരെ …പ്രലോഭിപ്പിക്കാൻ കൊടുത്ത വഗ്ദാനങ്ങൾ ആണ് … ഏറിയാൽ ആദ്യം തന്റെ മുമ്പിൽ എത്തുന്നത്. ഏറിക്കഴിഞ്ഞ് നടപ്പാക്കാൻ ആകാത്ത ആ വാഗ്ദാനങ്ങളെ ഓർമ്മിപ്പിക്കുവാനും അത് ചെയ്യണമെന്ന് പറയുവാനും ചെയ്യാൻ പ്രേരിപ്പിക്കുവാനും…. എത്തുന്നവനെ കാണുന്നതു തന്നെ അഭിശപ്തമായ ഒരു മുഹൂർത്തമായി … മാറുമ്പോൾ …മനസ്സിലായില്ല….ഏത് ഭരണാധികാരിയ്ക്കാണ്…. തന്റെ ജാതിയും തന്റെ മതവും തന്റെ പാർട്ടിയും… തന്റെ എന്നു പറയുന്നതും.. പഥ്യമാവുക. ഏറിയത് ഉറച്ചുനില്ക്കാൻ എതിർഭാഗങ്ങളെ ആണ് കൈയ്യിലെടുക്കേണ്ടതെന്ന് അറിയാത്തവൻ ആരാണ്… രാജ്യങ്ങളെ ഭരിച്ചിട്ടുള്ളത്. അധികാരത്തിൽ ഏറ്റാതിരുന്നാൽ കൂറു പുലർത്തുന്നതും ഏറ്റിക്കഴിഞ്ഞാൽ കൂറ് നഷ്ടപ്പെടുന്നതും ആണെന്നല്ലേ ചരിത്ര പഠനം.
നിങ്ങളുടെ പ്രമുഖ ദേശീയ പ്രസ്ഥാനങ്ങളുടെ ദേശീയത പറന്നു പോയിട്ടില്ലേ… പത്തു ദിവസം തികച്ച് അധികാരം കിട്ടിയപ്പോൾ പോലും. നിഷ്പക്ഷമായി പഠിച്ചു നോക്കൂ. നിലകൊള്ളുന്നത് തെറ്റിലേക്ക് പോകുമ്പോഴും …അതിനെ വ്യാഖ്യാനിക്കേണ്ടി വരുന്ന …അതിന് അരു നില്ക്കേണ്ടി വരുന്ന പ്രതിബദ്ധത നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇത് സമ്മതമാവില്ല എന്ന് എനിക്കറിയാം. സമ്മതമാവുകയുമരുത്. അതിനാണ് അച്ചടക്കം എന്ന് പേര്. അത് കളഞ്ഞു കുളിയ്ക്കരുത്. പുറത്താകും. സത്യസന്ധത … അവനവനോട് ഉണ്ടെങ്കിൽ …. ആലോചിച്ചു നോക്കൂ ഞാൻ പറഞ്ഞത്. ശരിയല്ല… തലയിൽ ഇങ്ങിനെ (വാക്കുകൾ വ്യക്തമല്ല….) കാരണം അപ്പുറത്ത് ഇരിക്കുന്ന നേതാവ് കാണുന്നുണ്ടാവും… നാളത്തെ മീറ്റിങ്ങിൽ ചിലപ്പോൾ പുറത്തു പറഞ്ഞുവിടും.
ജനാധിപത്യത്തിന്റെ ഗതി ഇതാണെങ്കിൽ (9.22 mts/1.11.17) അപ്പം കോലെ കുത്തിവച്ചിട്ട് കോല് എലി തിന്നു എന്നു പറഞ്ഞാൽ …പിന്നെ അപ്പത്തിന്റെ കാര്യം…കോല് തിന്ന എലി… അപ്പം നേരത്തെ തിന്നിട്ടുണ്ടാകണം. അപ്പം തിന്നണ്ടെന്ന് വച്ച് കോല് തിന്നുമെന്ന് കരുതാനാവില്ല. ജനാധിപത്യത്തിലെ അഞ്ചു കൊല്ലത്തെ താല്ക്കാലികാധികാരങ്ങളുടെ ഗതി ഇതാണെങ്കിൽ രാജാധികാരത്തിന്റെ ഗതി ഇതിൽ നിന്ന് മറ്റൊന്നാകാൻ സാദ്ധ്യതയുണ്ടോ ??? … എങ്ങിനെ … അക്കാലത്ത് …അധികാരം ദുഷിച്ച കാലത്ത്…. അധികാരം ദുഷിച്ച കാലത്ത്… രാജാവ് അധികാരത്തിനു വേണ്ടി നിലകൊള്ളുമ്പോൾ …. അതുകൊണ്ടാണല്ലോ യുദ്ധങ്ങൾ ഉണ്ടാകുന്നത്…..യുദ്ധങ്ങളിൽ ക്ഷേത്രം തകർത്തെറിയുകയല്ല …കൂടുതലും ചെയ്തത്…. ക്ഷേത്രങ്ങളിലെ സ്വത്തു കവർച്ച ചെയ്യുകയാണ് ഉണ്ടായതെന്ന് കവർച്ച ചെയ്തവന്റെ ചരിത്രകാരനും… കവർച്ചയ്ക്കു വിധേയമായ രാജ്യത്തിന്റെ ചരിത്രകാരനും… ഒരു പോലെ എഴുതിയിട്ടു കൂടി ഉണ്ടെങ്കിൽ …ചോദ്യം മനസ്സിലായില്ല.
പ്രഭാതകട്ടകുട്ടിന്യായം
അല്പം കൂടി അപകടകരമായി പറയാമെന്ന് വച്ചാൽ …. അപകടം എത്ര വരെ പോകാനും എനിയ്ക്ക് ഇഷ്ടമാണ്…. വേണം…കുറച്ചു വയ്ക്കണം…. എനിയ്ക്ക് വലിയ ആഗ്രഹമില്ല… ഞാൻ ഓരോന്ന് പറയുമ്പോഴും നിങ്ങളിൽ ചിലർ എന്നെ നോക്കുന്നുണ്ട് …സ്വാമി ..അവിടെ നിർത്തിയാൽ മതി ….അടുത്ത അപകടം പറഞ്ഞ് ഞങ്ങൾ ഇതുവരെ ഉണ്ടാക്കിക്കൊണ്ടുവന്ന.. ഒന്നും സ്വാമി ഉടച്ച് കളയണ്ട….. അതിനു വിഷയം ഇത് തരാതിരിയ്ക്കുകയായിരുന്നു ഉത്തമം. അതുകൊണ്ട് അപകടം ഏത് ദിശവരെ പോകാനും …എനിക്ക് ഇഷ്ടമാണ്…. അപകടത്തിൽ പോയി മോചനം നേടുമ്പോൾ പിന്നീട് ഈ ജീവിതത്തിന് അപകടം ഉണ്ടാവില്ല… മനസ്സിലായോ എന്നറിയില്ല…(0.11.15) അപകടങ്ങളെ മാറ്റിവയ്ക്കാൻ ഉതകുന്ന എല്ലാ സൂത്രപ്പണികളും …അതിനേക്കാൾ അപകടകരമാണെന്ന് പ്രഭാതകട്ടകുട്ടിന്യായത്തില് ആചാര്യന്മാർ എഴുതി വച്ചിട്ടുണ്ട്. ആ ന്യായത്തിന്റെ പേരാണ് പ്രഭാതകട്ടകുട്ടി ന്യായം . കേട്ടിട്ടുണ്ടോ ഇത് … ങ്ഹാ …ഇതൊരു പ്രാചീന ന്യായമാ…. ഇപ്പം ഉണ്ടാക്കിയതല്ല….. പേടിക്കണ്ട… ഈ ന്യായം ഒന്നും ഞാൻ ഉണ്ടാക്കിയതല്ല….
….എന്നു പറഞ്ഞാല് പണ്ട്…. ചെക്ക് പോസ്റ്റ് ഒഴിവാക്കാൻ … ഒരുത്തൻ തന്റെ വണ്ടി…അന്നത്തെ കുതിരവണ്ടിയോ കാളവണ്ടിയോ … കട്ട-കുട്ടി..എന്നു പറയുന്നത് ആ വണ്ടിക്കാണ്…. ആ വണ്ടി… ചെക്ക് പോസ്റ്റ് ഇരിക്കുന്ന വഴിയല്ലാത്ത ഇടവഴിയിലൂടെ കൊണ്ടുപോയി…. മനസ്സിലായോ എന്നറിയില്ല…. ചെക്ക് പോസ്റ്റ് ഒഴിവാക്കിയാൽ…. കുറെ കാശ് ലാഭം ഉണ്ട് … ചെക്ക് പോസ്റ്റ് ഒന്നും ഇന്നു തുടങ്ങിയതല്ലല്ലോ… പണ്ട് ..വളരെ പണ്ട് വൈദിക കാലം… അന്ന് ഈ ചെക്ക്പോസ്റ്റ് ഒഴിവാക്കി പോകാൻ…. അന്നേ ഉണ്ടായിരുന്നു ഈ കള്ളന്മാര്…. അപ്പോൾ ചെക്ക്പോസ്റ്റ് ഒഴിവാക്കാൻ… ഈ വണ്ടിയേല് ഒരു പാട് സാധനങ്ങളും ഒക്കെ കേറ്റി ഊടു പാതയിലൂടെ വണ്ടി കൊണ്ടു പോയി…. അപ്പോൾ … വളരെ കൂടുതൽ സഞ്ചരിക്കണം… അതറിയാമല്ലോ… ഊടു പാതകൾ ഒക്കെ … ദൂരം കൂടും… ദൂരം കൂടി…
കേറ്റം കേറിയപ്പോൾ… ലീഫ് …പൊട്ടിപ്പോകുകയും ചെയ്തു. മനസ്സിലായോ എന്നറിയില്ല… ലീഫ് പൊട്ടിപ്പോകുക എന്നുപറഞ്ഞാൽ മനസ്സിലായില്ലേ…. ങ്ഹേ…വണ്ടി ദാ അവിടെ. പിന്നെ ആളെ ഒക്കെ കൂട്ടി ഒരു തരത്തിൽ ഇതൊക്കെ മാറി ഇട്ട് അപ്പോഴേക്ക് ചെക്ക്പോസ്റ്റിൽ കൊടുക്കാനുള്ള കാശ് … ആയി. കണ്ടവരിൽ ചിലര് വില്ലന്മാർ ഉണ്ട് …. അവര് ചെറുതായി ഭീഷണിപ്പെടുത്തി…. ഞാൻ ഒറ്റുമെന്ന്… അപ്പം അവർക്കും ചി-ചി...കൊടുത്തു…. അതിനു ചി-ചി എന്നല്ലേ പറയുക….ങ്ഹേ… ചില്ലറ ചിലവ് … അങ്ങിനെയാ അതിന്റെ ഫുൾ ഫോം. കേട്ടിട്ടില്ല…. ങ്ഹേ…കാരണം ഇത് നന്നാക്കിക്കൊണ്ടിരിക്കുമ്പോൾ ചില പോലീസ് ഏമാന്മാര് വന്നു… അവർക്കും പാമ്പും വായിൽ ഇട്ടു കൊടുക്കണ്ടതു ഇട്ടു കൊടുത്തു….കൊടുക്കാതെ പിന്നെ കൊണ്ടുപോകാൻ പറ്റില്ല….
മേടിച്ചെങ്കിലും അവര് പറഞ്ഞു…വഴിക്ക് പിടിച്ചാൽ എനിക്ക് ഉത്തരവാദിത്വമില്ല. ഞാൻ ഉപദ്രവിക്കുകയേലെന്ന് മാത്രം…. ഞാൻ ഉപദ്രവിയ്ക്കാതിരിയ്ക്കാനാ മേടിച്ചത്… വേറെ ഒരുത്തൻ ഉപദ്രവിക്കുന്നതിനു എനിക്ക് ഉത്തരവാദിത്വമില്ല. എന്നാലും മതി സാറേ എന്നു പറഞ്ഞാ കൊടുത്തത്…അതും ചിലവായി….അവസാനം ഇത് കറങ്ങിത്തിരിഞ്ഞ് വന്നപ്പോൾ ഫ്ലയിംഗ് സ്ക്വാഡിന്റെ മുമ്പിലാ….. ഫയിൻ ഉൾപ്പടെ … മറ്റതിന്റെ മൂന്നിരട്ടി… എല്ലാം കൂടെ കണക്കു കൂട്ടിയപ്പോൾ … ഒറ്റാലിൽ കിടന്നതും പോയി … മനസ്സിലായില്ല…കക്ഷത്തിൽ ഇരുന്നതും പോയി. ഇതിനാണ് പ്രഭാതകട്ടകുട്ടി ന്യായം എന്ന് പ്രാചീനൻ പറയുന്ന ന്യായം. ഇതൊന്നും ഇന്നു പറഞ്ഞതല്ല. പണ്ട്…..
കട്ടകുട്ടിന്യായവും ആധുനിക ക്ഷേത്രാരാധനയും
ങ്ഹാ ..രാജാക്കന്മാരീ യുദ്ധം നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ….ക്ഷേത്രത്തെ ആക്രമിച്ചു…. അവരെന്തിന് ആക്രമിച്ചു…. ചരിത്രപരമായി പഠിക്കാൻ ഒരുങ്ങുന്നു എങ്കിൽ… അവർ ഖജനാവിനെ ആക്രമിച്ചു എന്നു പഠിക്കേണ്ടി വരും. എന്താ അത് കട്ടകുട്ടി ന്യായത്തോട് ബന്ധപ്പെടുത്തിയത് !!!??…ആധുനിക ക്ഷേത്രാരാധനയിൽ അഭിമാനമായ ഹിന്ദു ആരാധിക്കാൻ തുടങ്ങിയ അന്നു മുതൽ എന്റേതാണെന്ന് മമത പുലർത്തിയ ക്ഷേത്രത്തോടുള്ള മമത വിജൃംഭിതമായി പണ്ട് അവന്റെ അല്ലാതിരുന്ന ഖജനാവിനെ ആക്രമിച്ചതും എന്റെ ക്ഷേത്രത്തെ ആക്രമിച്ചതായി മാറിയ അഭിമാനമാണ് ഈ പഠനം. മനസ്സിലായില്ല. എന്റെ അപ്പൂപ്പന്മാർക്ക് ആർക്കും പ്രവേശനമില്ലാത്തതായിരുന്നെങ്കിലും ഇന്ന് ഞാൻ പ്രവേശിക്കുന്നതിന്റെ ആദിമ രൂപമായിരുന്നത് ആക്രമിച്ചത് അതിലെ ധന ഗർവ്വു കൊണ്ടല്ലെന്നും…. ഖജനാവായി അല്ലെന്നും…. ആരാധനാലയം ആണെന്നും… അതുകൊണ്ട് ആക്രമിച്ച രാജാവ് … എന്റെ മതത്തിന്റെ വിരുദ്ധനാണെന്നും … മതത്തോടുള്ള ഏറ്റുമുട്ടൽ ആണെന്നും പഠിച്ച്….. അന്നത്തെ ആക്രമിച്ചവന്റെ മതത്തെ ഇന്ന് ആക്രമിച്ചാലേ സമാധാനം വരുകയുള്ളൂ എന്ന് … കണ്ടെത്തുന്ന ബോധമാണ്… കട്ട കുട്ടി ന്യായം….മനസ്സിലായില്ല….അത്യന്തം അപകടകരമായ ഒരു പഠനമാ ഇത്…. ഇത്രയും ദിശാ ബോധം ഈ സാധനത്തിന് ഉണ്ടെന്ന് നിങ്ങള് വിചാരിച്ചിട്ടുണ്ടാവില്ല…
-വിഷയം സമഗ്രമായി പഠിയ്ക്കണം
ഞാൻ അതുകൊണ്ടാ ഈ ആളുകള് ഒക്കെ വിളിക്കുമ്പം പറയും … അപകടമാണേ… കാരണം എന്തെങ്കിലും വന്ന് bluff ചെയ്തിട്ട് പോകുന്നത് എനിക്ക് അത്ര ഇഷ്ടമുള്ള ഏർപ്പാടല്ല…പഠിക്കുകയാണെങ്കിൽ സമഗ്രമായി ഈ വിഷയം പഠിക്കണം… ഇല്ലെങ്കിൽ പഠിക്കാതിരിക്കണം …. ഒരു കുഴപ്പവുമില്ല… പഠിക്കാതിരുന്നാ ഒരു കുഴപ്പവുമില്ല…. പഠിക്കുകയാണെങ്കിൽ സത്യസന്ധമായും … അതിന്റെ ഗൗരവം ഉൾക്കൊള്ളുന്ന വിധത്തിലും അതിന്റെ എല്ലാ അംശങ്ങളെയും സമഗ്രമായി ചേർത്തു വച്ചും… മാത്രമേ പഠിക്കാവൂ…..അല്ലാതെ പഠിക്കരുത് … ഒന്നും പഠിക്കരുത്… അതിനാ പഠിപ്പെന്ന് പറയുന്നത്.
നാല് ക്ലാസ്സുവരെ പഠിക്കുമ്പോൾ …മത്തി വില്ക്കാൻ പോയാൽ… ഒരു കോടീശ്വരനാകും… അതിനുള്ള ജീവിതകാലം മുഴുവനും …..എം.എയ്ക്കും, എം.എസ്സിയ്ക്കും, എം.ബി.ബി.എസ്സിനും, എം.ആർ.സി.പിയ്ക്കും… ഇഞ്ചനീയറിങ്ങിനും ഒക്കെ പോയി സമയം കളയരുത്…… മനസ്സിലായോ എന്നറിയില്ല…. അതിനൊക്കെ കാലം കളഞ്ഞ് ഇറങ്ങി വന്നാൽ…. അഞ്ചാം ക്ലാസ്സിൽ മത്തിവില്ക്കാൻ പോയവന്റെ കാശ് ഒരിക്കലും ഉണ്ടാവില്ല. മനസ്സിലായില്ല…. പിന്നെ അത് കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്…. കാരണം ആ പണിക്ക് പോകാതിരിക്കാനാ ഈ പണിക്കു പോയതെന്നുള്ള ബോധം വേണം. മനസ്സിലായില്ല…. അവന്റെ ബോധത്തോടു കൂടി ഈ വിഷയങ്ങളെ സമീപിക്കയും ചെയ്യരുത്…. അങ്ങിനെ സമീപിച്ചാൽ …അവനെക്കാണുമ്പോൾ മുണ്ട് അഴിച്ചിടാനുള്ള ബോധമേ ഉണ്ടാവുകയുള്ളൂ. അവനെ അമ്പലത്തിന്റെ പ്രസിഡന്റാക്കിയിട്ട് …. ഞാൻ ആശയമൊക്കെത്തന്ന് സെക്രട്ടറിയായിട്ട് കീഴെ ഇരുന്നോളാമെന്ന് .. പറയാനുള്ള ബോധമെ…. അന്നേരം വിവരം ഉണ്ടാവുകയുള്ളൂ. (0.17.11 mts) മനസ്സിലായില്ല… പിന്നെ അവനൊരു നല്ല മോളുണ്ടെങ്കില് … കാശുള്ളതുകൊണ്ട്…. നമ്മുടെ എൻജിനിയറോ ഡോക്ടറോ ആയവനെ …അവിടെ കൊണ്ടു പോയി തളയ്ക്കാനുള്ള ബോധമേ നമുക്ക് അന്നേരം ഉണ്ടാവുകയുള്ളൂ. ഇങ്ങിനെയൊക്കെ പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല… എനിക്ക് മക്കള് ഇല്ലാത്തതുകൊണ്ട് ഇങ്ങിനെ ഒക്കെ പറയാം… അല്ലേ …അങ്ങിനെയല്ലേ അതിന്റെ ശരി… ങ്ഹേ…അല്ലേ …നമ്പ്യാരേ…..അത് ഇടയ്ക്ക് പറഞ്ഞില്ലെങ്കില്…ആരെങ്കിലും … പിന്നെ ചരിത്ര ഗവേഷണം നടത്തിയാൽ സ്വാമിയുടെ മക്കളെ ഇങ്ങിനെ വല്ല … ആളെ ആക്കിയിട്ട് വന്നാണോ… ഈ അടി അടിയ്ക്കുന്നതെന്ന് തോന്നിയാൽ ….so … അപ്പോൾ എവിടെയാ പറഞ്ഞ് നിന്നെ….ഞാനീ …പുട്ടിന് തേങ്ങ ഇടുന്ന പോലെ ….വല്ലതുമൊക്കെ … ഇടയ്ക്ക് പറഞ്ഞ് പോയാൽ .. പിന്നെ ഞാൻ അങ്ങ് മറന്നു പോകും…. എവിടെയാ പറഞ്ഞു നിർത്തിയേ…
-കട്ടകുട്ടിന്യായം
ങ്ഹാ… കട്ടകുട്ടിന്യായം…. അപ്പോൾ ക്ഷേത്രം …നമുക്ക് ഇന്ന് അഭിമാനമുണ്ടാക്കുന്നത് ഇന്നത്തെ നിലയിലാണ്…മനസ്സിലായോ എന്ന് അറിയില്ല… അന്നത്തെ നിലയിൽ പഠിക്കണം. അന്നത്തെ നിലയിലൊരു സംസ്കൃതിയുടെ അഭിമാനമാണ് ……സംശയം വേണ്ട…. അതെങ്ങിനെ ….അതും ആദ്യം പഠിക്കണം….അല്ലാതെ അതിനെ നിഷേധിച്ചിട്ട് കാര്യമില്ല… ആ സംസ്കൃതി എങ്ങിനെ ആയിരുന്നു ? എന്തുകൊണ്ടാണ് ക്ഷേത്രം ഖജാന ആയത് ???… എപ്പോഴാണ് ക്ഷേത്രം തന്നെ ഖജാന ആകുന്നത് ???…..
ക്ഷേത്രം പൗരാണിക ഭാരതീയ സംസ്കൃതിയുടെ അഭിമാനമായിരുന്നു.
ലോകചരിത്രം പരിശോധിച്ചാൽ…. മഹാഭാരതത്തിന്റെ സാങ്കല്പിക യുദ്ധത്തിന് അപ്പുറം ….ഭാരതചരിത്രം… മഹായുദ്ധങ്ങളുടെ ചരിത്രം കൊണ്ട് അങ്കിതമല്ല….അപൂർവ്വം ചിലത് ഒഴിച്ചാൽ…. മനസ്സിലായോ എന്നറിയില്ല… രക്തരൂക്ഷിതമായ രാജചരിത്രങ്ങൾ…. കുറവാണ്…. അച്ഛനും മകനും ആയിരുന്നാൽ പോലും… രാജകുടുംബങ്ങളുടെ ചരിത്രങ്ങൾ.. ഇതര രാജ്യങ്ങളെ വച്ചു പഠിച്ചാൽ…ഉപജാപകങ്ങളുടെയും… യുദ്ധങ്ങളുടെയും കേന്ദ്രബിന്ദുവാണ്… രാജചരിത്രങ്ങളാണ്… ലോകചരിത്രം… ജനങ്ങളുടെ ചരിത്രം അല്ല.. മനസ്സിലായില്ല….
ഭാരതത്തെ ഒഴിച്ചുനിർത്തിയുള്ള അറിവിന്റെ ചരിത്രനിർമ്മാണം.
ആധുനിക കാലത്ത് ഉണ്ടായ അറിവിനെ മാറ്റിനിർത്തിയാൽ അറിവിന്റെ ചരിത്രവും ലോകത്തെ രാജ ചരിത്രത്തിന്റെ വെള്ളിത്തിരിയിൽ പ്രഭപൂണ്ട് നില്ക്കുന്നില്ല. മനസ്സിലായില്ല… അല്പം കൂടെ പറഞ്ഞാൽ …കുറെ പേർക്ക് മനസ്സിലായി…. അല്പം കൂടെ പറഞ്ഞാൽ…. മനുഷ്യ സംസ്കൃതിയുടെയും അറിവിന്റെയും ചരിത്രത്തിന് … ആധുനിക പഠിപ്പിൽ…. അല്പകാലത്തിന്റെ പാരമ്പര്യമേ ഉള്ളൂ.… ഒന്നുകൂടി….ഒന്നുകൂടി…(19.53 mts/1.11.17 mts). ഫിസിക്സിന്റെയും, കെമിസ്ട്രിയുടെയും, ബയോളജിയുടെയും, ആധുനിക ഉപകരണങ്ങളുടെയും, മാനവ വികാസത്തിന്റെയും ചരിത്രം, ഭാരതത്തെ മാറ്റി നിർത്തി പഠിച്ചാൽ … കുറഞ്ഞ കാലത്തിന്റെയാ… മനസ്സിലായില്ല…
-പരിണാമ സിദ്ധാന്ത ‘വാദ’ത്തെ പരിഹസിയ്ക്കുന്നു
അതുകൊണ്ട്…. കണ്ടെത്തിയവരുടെയും… വളർത്തിയവരുടെയും പേരുകൾ എല്ലാം… പഠിക്കുന്നത് അതിനോട് ചേർത്തുമാണ്…. അതുകൊണ്ട് അവരുടെ രാജ ചരിത്രങ്ങളുടെ വെള്ളിത്തിരയിൽ… അച്ഛൻ മണ്ടനും… അപ്പൂപ്പൻ മരമണ്ടനും ആണ്.… കുരങ്ങ് പരിണമിച്ചാ എത്തിയത്… മനസ്സിലായില്ല… കഴിഞ്ഞ ദിവസം പാലക്കാട്ട് ഒരു …. മനുഷ്യൻ പറഞ്ഞതുപോലെ…. മുന്തിരിങ്ങയും മാങ്ങയും ഒക്കെ പറിയ്ക്കാൻ… കൂനിരിയ്ക്കുന്ന കുരങ്ങന് പറ്റാതെ വന്നപ്പോൾ…. കൈ നീട്ടി നീട്ടി നട്ടെല്ല് നിവർന്നെന്നും… ഇരുന്നപ്പോൾ വാല് ഉരഞ്ഞുഞ്ഞുരഞ്ഞ് ഇല്ലാതായെന്നും …പഠിപ്പിച്ചു കൊണ്ടിരിയ്ക്കുമ്പോൾ പിള്ളേർക്ക് സംശയം തോന്നിയില്ലെന്നാണ് ആ മാന്യ ദേഹം പറഞ്ഞത് … കുരങ്ങ് ചാടുന്നതല്ലേ…. അതെന്തിനാ കൈ നീട്ടിയതെന്ന്… എത്താത്ത മാങ്ങ പറിയ്ക്കാൻ… ചാടാൻ കഴിവുള്ള കുരങ്ങൻ … നിന്ന് നിന്ന് പറിയ്ക്കുമെന്ന് തീരുമാനിച്ച... തീരുമാനത്തിന്റെ വൈകല്യം… മനസ്സിലായില്ല…. പഠിക്കുന്ന കാലത്ത് മനസ്സിലാവില്ല… ശരിയല്ല… ങ്ഹേ… ശരിയല്ല… ശരിയല്ല..ങ്ഹേ…
എന്നാലും നട്ടെല്ലു നിവർന്നെങ്കിൽ അല്ലേ ഈ ശാസ്ത്രം പഠിയ്ക്കാൻ പറ്റുകയുള്ളൂ…. അപ്പോൾ പഠിക്കാനും പഠിപ്പിക്കാനും വേണ്ടി ശാസ്ത്രം ഉണ്ടാക്കേണ്ടവന്റെ ഗതികേടാണ്… ആധുനിക ഭാരതത്തിന്റെ സന്താനങ്ങളും വിഷമിച്ചു പേറി … ചന്ദനം തൊടുന്നതിന്റെയും ഒക്കെ ശാസ്ത്രം ഉണ്ടാക്കാൻ കിടന്ന് കഷ്ടപ്പെടുന്നത്… ആലു വയ്ക്കുന്നതിന്റെയും മാർബിൾ ഇടുന്നതിന്റെയും… മനസ്സിലായില്ല… ഈ ഗതികേടാണ് നിങ്ങളുടെ സംസ്കൃതിയുടെ അപചയം.. ഞാൻ അതിലേയ്ക്ക് ഒന്നും കടന്നില്ല… അത് തെറ്റാണ് എന്നൊന്നും പറഞ്ഞില്ല….
-ദശാവതാരവും പരിണാമ സിദ്ധാന്ത ‘വാദവും’…
ദശാവതാരം … ദശാവതാരം ഒക്കെ അങ്ങിനെ ഒക്കെ വളച്ചു കൊണ്ടുപോകുന്നത്… എനിക്ക് തീരെ പഥ്യമല്ലാത്ത കാര്യമാണ്… ദശാവതാരം തന്നെ അവതാരം ആണ്. … അവതാരം എന്നു പറഞ്ഞാല്…. അവ രക്ഷണേ…. എന്നൊരു അർത്ഥം ഉണ്ടെങ്കിലും… താഴേയ്ക്ക് വരുകയാ എന്നാണ് ആ പദത്തിന്റെ ഒന്നിച്ചുള്ള അർത്ഥം. ദൈവത്തിന് താഴേയ്ക്കുവരണ്ട ഗതികേടാണ്…. വരുന്നതെങ്കിൽ…. മോളിലേയ്ക്ക് പോകാൻ വെമ്പുന്ന മനുഷ്യന്റെ പോക്ക് അസ്ഥാനത്തായി തീരുമല്ലോ എന്നോർത്ത് വിഷമിക്കുന്നവനാ ഞാൻ. മനസ്സിലായില്ല…. അതെ…. മനുഷ്യന്റെ ചരിതം പ്രസക്തമാകാൻ… ദൈവം തന്നെ താഴോട്ട് വന്ന് മനുഷ്യന്റെ ചരിത്രത്തെ പ്രസക്തമാക്കേണ്ട ഗതികേടാണ് ഉള്ളതെങ്കിൽ … ആ ചരിത്രം വേണ്ടെന്ന് വയ്ക്കുന്നതാണ്… ഉചിതമെന്ന് മാറിയൊരു അഭിപ്രായം ഉള്ളവനാ ഞാൻ…. കാരണം… ചരിത്രം ഉണ്ടാക്കാൻ വേണ്ടി വിഷമിക്കുന്നതിനെക്കാൾ നന്ന്…. ഉള്ള ചരിത്രം പഠിക്കുന്നതല്ലേ… ചോദ്യം മനസ്സിലായില്ല… ങ്ഹേ… ഇതിങ്ങിനെ ഉണ്ട്… അത് ഇപ്പം എനിക്ക് മനസ്സിലായി(ട്ടില്ല)….(23.20 mts ) The End of Clip as per Shreyas website
Swami Nirmalananda Giri Maharaj ആലയവും ആരാധനയും -5 (as per the audio clips available in Shreyas website )
….മനസ്സിലായില്ലാ എന്ന് ധരിക്കാനുള്ള ജാർഗൺ എല്ലാം… ശാസ്ത്രത്തീന്ന് നമ്മെ വളരെ ദൂരെക്കൊണ്ടെയേ എത്തിയ്ക്കൂ. ശരിയല്ല… ങ്ഹേ… ങ്ഹേ.. അറിയാൻ മേലത്തത് അറിയാൻ മേലെന്നും… അറിയാവുന്നത് മാത്രം അറിയാവെന്നും ഉള്ളതാണ് ശാസ്ത്രം. ശാസ്ത്രം എല്ലാത്തെയും നിർവിച്ചു കളയുമെന്ന വ്യാമോഹം ശാസ്ത്രജ്ഞനില്ല… ശാസ്ത്രം ചുമക്കുന്ന കഴുതകൾക്ക് ഉണ്ട്… മനസ്സിലായില്ല…. മനസ്സിലായില്ല….. ശാസ്ത്രജ്ഞന് ഈ കുഴപ്പമില്ല….അവനറിയാം… അറിവൊക്കെ പരിമിതമാണെന്ന് .. അത്രയൊക്കെ അവൻ സമ്മതിയ്ക്കും…. അത് ശാസ്ത്രത്തിൽ അവൻ കണ്ടെത്തിയകൊണ്ടാണ് അവൻ ഇങ്ങിനെ പരിമിതനാകുന്നതും. അത് നമുക്ക് പുറകേ പറയാം വിഷയം അതല്ല….. ഞാൻ മറ്റേത് ഉദാഹരണം പറഞ്ഞത് … തികച്ചും .. വളരെ സുതാര്യമായ ഒരർത്ഥത്തിലാണ്…
ആധുനിക ശാസ്ത്രവും അതിന്റെ ചരിത്രവും
ശാസ്ത്രം പാശ്ചാത്യ നാടിന്റെ ചരിത്രത്തെ വച്ചുകൊണ്ടു പഠിച്ചാൽ …. വളരെ കുറഞ്ഞ കാലത്തെയാണ്… അതു പറയാനാ…. സമ്മതമല്ല.. …അതാണ് നിങ്ങളിന്ന് പഠിക്കുന്നതും…നിങ്ങളിന്നു പഠിക്കുന്നതും അതാണ്… എന്നാൽ …ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇന്നല്ല… ഹ്യൂയാൻ സാങ്ങും, ഇറ്റ്സിങ്ങും (?), ഫാഹിയാനും ഒക്കെ വരുന്ന കാലത്തു തന്നെ ഭാരതത്തിന്റെ ചരിത്രത്തിൽ രാജചരിത്രങ്ങൾ പ്രഭ പൂശി വിടർന്നു നിന്നിരുന്നില്ല…
രാജചരിത്രങ്ങൾ ഭാരതത്തിൽ
അപൂർവ്വം രാജക്കന്മാരുടെ ചരിത്രം മാത്രമേ എഴുതപ്പെട്ടതേയുള്ളൂ ഭാരതത്തിൽ … അപൂർവ്വം രാജവംശങ്ങളെ മാത്രമേ നാം സ്മരിയ്ക്കുന്നുള്ളൂ… അവരെ ഒക്ക സ്മരിക്കുന്നത് … ഏതെങ്കിലും അതുല്യ പ്രതിഭകളായ രാജക്കന്മാരല്ലാത്തവരോട് ചേർന്നതിന്റെ ചരിത്രത്തോട് ചേർത്താണ്. മനസ്സിലായില്ല….. ബുദ്ധനോട്, ശങ്കരനോട്, വസിഷ്ഠനോട്, വാല്മീകിയോട്, വ്യാസനോട്, ഒക്കെ ചേർത്തുവച്ചുള്ള ചരിത്രത്തിലാണ്. ആ ചരിത്രങ്ങളിൽ രാജക്കന്മാർ അസ്തപ്രഭന്മാരും അറിവിന്റെ രംഗവേദികളിൽ വിരാജിച്ചിരുന്നവർ ഉന്നതന്മാരും ആയാണ് ഒരു രാജചരിത്രം നമുക്ക് ലഭിച്ചിട്ടുള്ളതും.
-അറിവിന്റെ തല
അങ്ങിനെ എഴുതാൻ കഴിയണമെങ്കിൽ … രാജാവിന്റെ തലക്കുമേൽ ആയിരിക്കണം അറിവിന്റെ തല. അറിവ് രാജാവിന്റെ തലക്കു കീഴിൽ ഇരുന്ന് രാജാവിനു വേണ്ടി ചരിത്രം എഴുതുന്നതാണ് ആധുനിക ചരിത്രങ്ങളുടെ ഗതി. ജന്മ ദിനത്തിന് ആശംസ നേരുന്നതായും, കല്യാണത്തിന് മംഗള പത്രം വായിക്കുന്നതായും ഒക്കെയാണ് പലപ്പോഴും പണ്ഡിതന്മാരുടെ കവിതകളും കഥകളും ഒക്കെ ജനാധിപത്യത്തിൽ പോലും പത്മഭൂഷണും പത്മവിഭൂഷണും ഒക്കെ നേടുക. മനസ്സിലായില്ല. മനസ്സിലായില്ല.. ജനാധിപത്യത്തിൽ പോലും ..
മഹാഭാരതം – വ്യാസൻ
രാജചരിതങ്ങളിൽ….. എഴുതിയവൻ കഥാ പാത്രമായും രാജചരിതത്തിന്റെ നിഷ്ഠൂരങ്ങളായ രംഗവേദികൾ രാജ്യത്തേയും രാജാവിനേയും നശിപ്പിച്ചതും… അതിൽ തനിക്കുള്ള പങ്കും നിസ്തുലമായി രേഖപ്പെടുത്തിയവയാണ് മഹാഭാരതം ഉൾപ്പടെ. ഭീഷ്മൻ എന്ന മഹാപ്രഭാവന്റെ പതനത്തിന്റെ കഥയും, അയാൾ(വ്യാസൻ) തന്നെത്തന്നെ വിളിച്ചു കൊണ്ടുപോയി മഹാതപസ്വിയായ തന്നിൽ നിന്ന് കാശി രാജകുമാരിമാരിലേയ്ക്ക് ബീജം എടുത്ത് വച്ചിട്ടും ആ സന്തതി പരമ്പരകൾ ലുക്കീമിയയും അന്ധതയും ബാധിച്ച് നശിച്ച ചരിത്രം, സ്വന്തം മക്കളുടെ ചരിത്രത്തിൽ തൂലിക മുക്കി എഴുതി ലോകത്തോട് ഒരിക്കലും ഇങ്ങിനെ ആകരുതെന്ന് പറയാനുള്ള ആർജ്ജവവും തന്റേടവും ശാസ്ത്രപ്രതിഭയും അന്ന് രാജാവിന്റെ മേൽ പത്തിവിടർത്തി നിന്നിരുന്നു. (27.35 mts/1.11.17 mts)
ചൈനയിൽ നിന്നെത്തിയ സഞ്ചാരികൾ കടത്തിക്കൊണ്ടു പോയ ഗ്രന്ഥങ്ങൾ
അപ്പോൾ നമ്മുടെ ചരിത്രം …. അറിവിന്റെ ചരിത്രമായതു കൊണ്ടും… അതിൽ ഭരണാധികാരി അസ്തപ്രഭനായിത്തീർന്നതുകൊണ്ടുമാണ്… ഭാരതദേശത്തിലെ രാജാക്കന്മാരുടെ ചരിത്രം അല്ലാത്തതുകൊണ്ടാണ്… ഫാഹിയാനും, ഹ്യുയാൻസാങ്ങും ഇറ്റ് സിങ്ങും ഒക്കെ എണ്ണമറ്റ ചരിത്രഗ്രന്ഥങ്ങൾ ഇവിടെനിന്ന് കടത്തിക്കൊണ്ടു പോയതും. അങ്ങിനെ ചരിത്രത്തിൽ പഠിച്ചിട്ടുണ്ടാവും. ആധുനികന്റെ. മനസ്സിലായില്ല. ഞാൻ പറഞ്ഞ ഭാഗം ഞാൻ പറഞ്ഞതും…കടത്തിക്കൊണ്ടു പോയെന്ന ഭാഗം അവിടെ നിന്നു എടുത്തതുമാ. മനസ്സിലായില്ല…. കടത്തിക്കൊണ്ടു പോയി എന്നുള്ളതിനു പ്രമാണം… നിങ്ങളുടെ ആധുനിക ഗ്രന്ഥങ്ങളാണ്. അതിവിടത്തെ കുറെ കാട്ടാള രാജക്കന്മാരുടെ കഥകളായിരുന്നെങ്കിൽ കപ്പല് മുങ്ങാൻ തുടങ്ങുമ്പോൾ നീ ഒക്കെ ചാടിക്കോ ….പുസ്തകം അവിടെ എത്തിയാൽ മതിയെന്ന് ..പറയില്ലല്ലോ…. അങ്ങിനെ ഒരു വിദേശി …പുസ്തകം കടത്തുമ്പോൾ പറഞ്ഞെന്ന് ചരിത്രത്തിൽ പഠിച്ചിട്ടില്ലേ. പായ് കപ്പലിൽ ഇവിടെ നിന്ന് ഗ്രന്ഥങ്ങൾ കടത്തിക്കൊണ്ടു പോകുമ്പോൾ … ഓളവും കാറ്റും ഒക്കെ വന്ന് മറിയാൻ തുടങ്ങുമ്പോൾ ഭാരം കപ്പലിന് കൂടാതിരിക്കാൻ….നിങ്ങള് ചാടി നീന്തി എത്താവുന്നവൻ എത്തിയാൽ മതി…മരിച്ചുപോയാലും ഇത് അവിടെ എത്തണ്ടതാണ്… അത്യാവശ്യം എന്ന് പറഞ്ഞിരുന്ന ഒരു നാവികന്റെ കഥ പഠിച്ചിട്ടില്ല… ങ്ഹേ …ഹ്യുയാൻസാങ്ങിനെയൊന്നും പഠിച്ചില്ല… ങ്ഹേ… ങ്ഹേ. …പഠിച്ചിട്ടുണ്ട്….
അതൊരു രാജാവിന്റെ ചരിത്രമായിരുന്നെങ്കിൽ പുസ്തകം കൊണ്ടുപോകുമോ…. അതിന് പ്രാധാന്യമുണ്ടോ… നിങ്ങൾക്കു പുതിയ അറിവുകൾ തന്നു വിവരമുണ്ടാക്കി നിങ്ങളെ പണ്ഡിതന്മാരാക്കി നിങ്ങൾടെ രാജ്യത്തിന്റെ അന്ധവിശ്വാസത്തിന്റെ പേറ്റന്റുകള് എടുക്കാൻ തുടങ്ങുമ്പോൾ …. പാശ്ചാത്യർ അറിവിലൂടെത്തി അന്ധവിശ്വാസത്തിൽ അവസാനിച്ചുവെന്നോ… ചോദ്യം മനസ്സിലായില്ല. മനസ്സിലായില്ല…തുളസിയും കരിംതുമ്പയും വേപ്പും… തച്ചുശാസ്ത്രവും ജോതിശാസ്ത്രവും ഒക്കെ ഐ എസ് ഓയില് (ISO) …. അങ്ങിനെയല്ലേ… അല്ലേ… അല്ലേ…..ങ്ഹേ ….അന്തർദേശീയ പേറ്റന്റുകൾക്ക് വിധേയമാക്കി സ്വന്തം പേരിൽ എടുക്കാൻ വിദേശ രാജ്യങ്ങൾ മത്സരിക്കുമ്പോൾ …. ഇതെല്ലാം അന്ധവിശ്വാസമാണെന്ന്… നിങ്ങൾക്ക് അറിയില്ലേ….. അവരെടുക്കാൻ തുടങ്ങിയപ്പോൾ …..എന്തിനാ നിങ്ങള് വെപ്രാളപ്പെടുന്നതുതന്നെ. ചോദ്യം മനസ്സിലായില്ല…. മൂന്നാലു തലമുറകളായി അന്ധവിശ്വാസവും ഒക്കെ കുഴിച്ചുമൂടാം എന്ന് പ്രസംഗിച്ചവൻ… അതെടുക്കാൻ തുടങ്ങിയപ്പോൾ രാജ്യത്തിന്റെ നയം തെറ്റി … അവരെടുക്കുന്നു… ഈ അന്ധവിശ്വസം അങ്ങോട്ടു പോയാൽ അവര് മുടിയില്ലേ… നമ്മൾ രക്ഷപെടുകയും ചെയ്യുകയില്ലേ…പുതിയ അറിവുകൊണ്ട്….. ചോദ്യം മനസ്സിലായില്ല.. മനസ്സിലായില്ല… ഇത് അവരെടുത്ത് … മുടിയാനുള്ള സമയത്ത് അവരെടുത്ത് മുടിയട്ടെ, നമുക്ക് നന്നാകാൻ ഈ പുതിയ അറിവൊക്കെയില്ലേ… അവര് കളഞ്ഞതൊക്കെ നമുക്കും പഠിക്കാം… ഞാൻ ഇതൊക്കെ പറഞ്ഞുവരുന്നത് വേറൊരു വലിയ കാര്യം അടിക്കാനാ… ഇതൊക്കെ അതിന്റെ അതിർവരമ്പിൽ കിടന്നുള്ള അടിയേ ആയുള്ളൂ…
അപ്പോൾ ഭാരതത്തിന്റെ ചരിത്രം … രാജാക്കന്മാരുടെ മക്കളുടേയും..ഭാര്യമാരുടേയും അവർ അന്തിയുറങ്ങിയ വേശ്യാലയങ്ങളുടേയും ചരിത്രം അല്ല. ആധുനിക ചരിത്രം അതെ. പത്രക്കാര് കണ്ണിൽ എണ്ണയൊഴിച്ച് നോക്കിയിരിക്കുന്നതും ആ ചരിത്രം എഴുതാൻ ആണ്. മനസ്സിലായില്ല. ഉന്നതന്മാരുടെ കാമ കേളികളുടെ ചരിത്രം വായിച്ചു പാണ്ഡിത്യമുണ്ടാകുന്ന തലമുറയുടെ അവസ്ഥയോർത്ത് പലപ്പോഴും ഞാൻ പരിതപിച്ചിട്ടുണ്ട്. മനസ്സിലായില്ല. പത്രവും മാസികകളും ഒക്കെ ….കാശുകൊടുത്ത് വാങ്ങിച്ച് …നിങ്ങളുടെ ഇടവേളകളിൽ വായിച്ച് തള്ളുന്നത്…. ഈ കാമകേളികളിൽ മനസ്സിനെ മുക്കാൻ വേണ്ടിയാണെന്ന് ഞാൻ പറഞ്ഞാൽ…നിങ്ങൾ സമ്മതിക്കുമോ എന്നറിയില്ല….
അല്ലെങ്കിൽ ഈ രാജ്യത്തില് … ഫയറും, (ആരോ പറയുന്നു….) .. ങ്ഹേ …ക്രൈമും... പാൽക്കോക്രൈമും… ഒന്നും ചിലവാകില്ല. മാനവൻ ഇന്ന് അറിയാനിഷ്ടപ്പെടുന്നതും… അവനെ അറിയിക്കാൻ അറിവുള്ളവൻ ഇഷ്ടപ്പെടുന്നതും…. അറിവിന്റെ ലോകങ്ങൾ അതാണെന്ന് …മസ്തിഷ്ക്കത്തിൽ നിന്ന് അറിവ് വളരെ അധോലോകത്തേക്ക് പോയ ഒരു നൂറ്റാണ്ടിൽ. (32.03 mts) …. ഉത്തമാംഗം തലയിൽ നിന്ന് താഴേക്ക് ഇറങ്ങിപ്പോയി…. ഇനി ഇറങ്ങാൻ താഴോട്ട് ഇടമില്ലാതായ നൂറ്റാണ്ടിൽ.… അങ്ങിനെ പറഞ്ഞാൽ …അങ്ങിനെ പറഞ്ഞാൽ … സഭ്യമായി പറയാം… മറ്റേ പദങ്ങൾ ഒക്കെ ഉപയോഗിച്ചാൽ… ചാണക വെള്ളം അടുത്ത് ഇപ്പോൾ കിട്ടില്ല. വാ കഴുകാൻ.. മനസ്സിലായി എന്നു വിചാരിക്കാം…. മനസ്സിലാകാത്തവര് വീട്ടിൽ ചെല്ലുമ്പോൾ മനസ്സിലാകും…. ടി വി ഓൺ ചെയ്യുമ്പോൾ … അതല്ലെ നല്ലത്… ങ്ഹേ…
ക്ഷേത്രങ്ങളുടെ ഉത്ഭവവും ഗ്രാമദേവതകളും….
ഇതായിരുന്നില്ല ഭാരതത്തിന്റെ ചരിത്രം… ഇത് പഠിച്ചതുകൊണ്ടു തന്നെയാണ് ഇവിടിരുന്ന് ഇങ്ങിനെ പറയാൻ പറ്റുന്നതും. നിങ്ങൾക്ക് ഇങ്ങിനെ പറയാൻ പറ്റാത്തതും അതുകൊണ്ടാണ്…. ഭാരതത്തിന്റെ ചരിത്രം അറിവിന്റെ ചരിത്രമായി നിലനിന്ന ആ കാലങ്ങളിൽ അറിവുള്ളവൻ …യുദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ…. ഏറ്റമുട്ടലുകളും മോഷണങ്ങളും ഇല്ലാതാകാൻ…. ഗ്രാമദേവതയെ രാജൈശ്വര്യത്തിൽ പ്രതിഷ്ഠിക്കുകയും, ഗ്രാമദേവതയ്ക്കാണ് എല്ലാ കരവും കൊടുക്കുന്നതെന്ന് ഉറപ്പാക്കാനും, ഗ്രാമദേവതയുടേതാണ് എല്ലാ ഭൂമിയും എന്ന് ഉറപ്പുവരുത്താനും… അത് മോഷ്ടിക്കുന്നതാണ് പാപം എന്ന് പേടിപ്പിക്കുവാനും…. ഒരുങ്ങിയ ഒരു സന്ദർഭത്തില് ഉദ്ഭൂതമായതാണ് ക്ഷേത്രങ്ങൾ എന്ന് പറഞ്ഞാൽ തെറ്റാവുകയില്ലെന്ന് തോന്നുന്നു. മനസ്സിലായില്ല…..മനസ്സിലായില്ല… ഈ പരമമായ സത്യത്തെ …എതിരാളിയും അനുകൂലിയുമൊക്കെ എങ്ങിനെ വളച്ചൊടിയ്ക്കുമ്പോഴും അപകടമല്ലാതെ…ഉപകാരമുണ്ടാവില്ല.
– മംഗളം, മനോരാജ്യം, മനോരമ – ‘മ’ പ്രസിദ്ധീകരണങ്ങൾ
വിശദീകരണം വേണ്ടി വരും… കുറച്ചുപേർക്ക് … പറഞ്ഞപ്പോഴേ കാര്യം മനസ്സിലായിക്കാണും. കുറച്ചു പേർക്ക് അതിന് അല്പം വിശദീകരണം…അനിവാര്യമായേക്കും. കാരണം… നിങ്ങള് വായിക്കുന്നത് അധികവും മംഗളവും മനോരാജ്യവും മനോരമയും ഒക്കെയാണല്ലോ. ആ ഭാഷയ്ക്ക് വഴങ്ങുന്ന രീതിയിൽ പറയുവാൻ… എന്റെ ഭാഷയ്ക്ക് പറ്റാത്തതുകൊണ്ട്. ഭാഷ ഉപയോഗിച്ച് നിങ്ങളെ കളിപ്പിച്ചു എന്ന് പറയാതിരിക്കാൻ ഞാൻ വിശദീകരിയ്ക്കണ്ടി വരും.
– വാർത്ത വായിയ്ക്കുന്നവന്റെ ഭാഷ
ഭാഷയുടെ ഈടുവയ്പുകള്… വാർത്ത വായിയ്ക്കുന്നവരിലേക്ക് എത്താത്ത പഴയ ആളുകൾക്ക് മനസ്സിലായും കാണും… വാർത്ത വായിയ്ക്കുന്നവന്റെ ഭാഷ പഠിച്ചുകഴിഞ്ഞാൽ…. ഇതൊന്നും എളുപ്പം മനസ്സിലാവില്ല….. അങ്ങിനെ അല്ലേ… മലയാലം കൊരച്ച് കൊരച്ച് പറയുന്ന കാലം. ഇടയ്ക്ക് ഇങ്ങിനെ ചിലത് പറഞ്ഞില്ലെങ്കിൽ എനിയ്ക്ക് ഒരു സുഖം ഇല്ലാത്ത കൊണ്ടാണ്. അതാണ് നിങ്ങൾക്ക് അരോചകം ആകാവുന്നത്…പണ്ഡിതന്മാർക്ക്… പക്ഷെ എനിയ്ക്ക് ഇങ്ങിനത്തെ കുത്തുവാക്കുകൾ ഇല്ലെങ്കിൽ ഞാനാവില്ല. അതുകൊണ്ടാ…. അതൊക്കെ എന്റേതാണ്… അതിന് വല്ല തെറിയും പറഞ്ഞാൽ എന്നിൽ നിർത്തിയേക്കണം. മറ്റേതൊക്കൊ മറ്റേവരുടെയാണ്… അത് എനിക്ക് വലിയ ഇഷ്ടമുള്ള സാധനമാണ്… അത് എനിക്ക് പഠിക്കാനുള്ളതും… ഇടയ്ക്ക് പറയുന്നത് നിങ്ങൾക്ക് ഉള്ളതുമാണ്….. അത് തിരിച്ചറിഞ്ഞ് പറഞ്ഞില്ലെങ്കിൽ …ഒരു വല്ലാത്തൊരു വേദനയാ… ഇവിടുന്ന് ഇറങ്ങിപ്പോകുമ്പോൾ… എന്റെ വേദന തീർക്കാനാ ഞാനീ ഇടയ്ക്ക് ..ഒരുമാതിരി അമ്മായിയമ്മപ്പോരിന്റെ ശൈലിയിൽ….ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് പറയുന്നത്… അതെനിക്കു തിരിച്ച് അറിയാം…. എവിടെയാ പറഞ്ഞ് നിർത്തിയത്…. ങ്ഹാ….
ഭണ്ഡാര വക പാട്ടം…
ക്ഷേത്രങ്ങളിലേയ്ക്ക് സ്വത്ത് എത്തിയ മാർഗ്ഗം ഇതാണ്…. നിങ്ങളുടെ എല്ലാം ഭൂമി… ഭണ്ഡാര വക പാട്ടം ആണ്.… ഭണ്ഡാരം എന്നത് … മലയാളത്തിൽ പണ്ടാരം ആയെന്നേ ഉള്ളൂ… ഭണ്ഡാര വക പാട്ടം… പഴേ ആളുകള് … അധികാരികളുടെ മക്കളും അധികാരികളും ഒക്കെ കാണും എന്നേ കേക്കാൻ. പഴേ G.O -യും G S-ഉം ഒക്കെ കണ്ടിട്ടുള്ള വക്കീലന്മാർ എന്നെ കേൾക്കുന്നുണ്ടാവും…. അവരോട് ചോദിച്ചാൽ ഇത് പറഞ്ഞു തരും.. ഭൂമി ഭണ്ഡാര വകയാണ്. ദേവതയോ മൈനറും ആണ്. ഇൻഡ്യൻ നിയമത്തിൽ….സിവിൽ നിയമത്തിൽ… എല്ലാ ദേവതകളും.. മൈനറാണ്. സ്മൃതികാലം മുതൽ ജനാധിപത്യം വരെ. ഇന്നും.. ഇന്നും …ഞാനീ പ്രസംഗിക്കുന്ന ഈ നിമിഷവും… നിങ്ങളുടെ അമ്പലങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന എല്ലാ ദേവന്മാരും … മൈനറാ…. അവര് മേജറാവില്ല…വയസ്സില്ല…. ഇതറിയുമോ … ഇല്ല…ഇതറിയില്ല… ങ്ഹേ… കഷ്ടം… ഇതൊക്കെ അറിയാതെ ക്ഷേത്രത്തെപ്പറ്റി പ്രസംഗിക്കും ഇല്ലേ…. ക്ഷേത്രപ്പറമ്പിൽത്തന്നെ നിന്നുകൊണ്ട്…. ഹൊ ആ തന്റേടമാണ് …തന്റേടം…
ക്ഷേത്ര ദേവത മൈനറാണ് – ഇന്ത്യൻ സിവിൽ നിയമ പ്രകാരം.
അമ്പലപ്പറമ്പിൽ ഉത്സവത്തിന് മതപ്രസംഗത്തിന് വിളിച്ചാൽ… അടിച്ചു പൊളിച്ച് പ്രസംഗിക്കും. അതിലിരിക്കുന്ന ക്ഷേത്ര ദേവത മൈനറാണെന്നുള്ള കാര്യം അപ്പോഴും അറിയില്ല… മുട്ടാപ്പോക്ക് പ്രസംഗം കഴിഞ്ഞ്…. മുന്നാഴി-ക്കള്ളിനുള്ള കാശും വാങ്ങിക്കും. വാങ്ങിക്കുമ്പം ഒന്ന് ഓർക്കണം… ആ ദേവത മൈനറാ….. (37.01 mts) …ഇപ്പോഴും… പണ്ടല്ല… മൈനറിന്റെ സ്വത്ത് വല്ലതും എടുത്താൽ… അത് തിരിച്ച് മൈനറിന് തന്നെ കൊടുക്കണം…. മനസ്സിലായില്ല…. ഉടമസ്ഥത ഒരിക്കലും ദേവനിൽ നിന്ന് മാറില്ല… കേസില്ലാത്ത സിവിൽ വക്കീലന്മാർക്ക് നല്ല കൊയ്ത്തിനു ഒരവസരമാ ഞാനീ പറഞ്ഞത്….(ആരോ ചോദിയ്ക്കുന്നു….).. കേസില്ലാത്ത വക്കീലന്മാര് ഏതെങ്കിലും ബിനാമിയെ വച്ച്…ക്ഷേത്രം ഹേതുവായി കേസ് കൊടുത്താൽ ഇന്ത്യ മുഴുവൻ… കേസിന്റെ ബഹളം ആയിരിക്കും… ഈ വഴി വക്കീലന്മാർക്കു പോലും തോന്നിയില്ല… കാരണം ഈ ഭാഗം അവര് ശ്രദ്ധിച്ചിട്ടുണ്ടാവില്ല….
ഒന്നേകാൽ ആയെന്ന് തോന്നുന്നു… ഇല്ലേ… ഒന്ന് പത്തായി…. വൈശ്വാനരൻ… പ്രവർത്തിയ്ക്കാൻ തുടങ്ങിയെന്ന് ചിലരൊക്കെ പറഞ്ഞു തുടങ്ങി…. കാരണം അടുത്തിരിയ്ക്കുന്ന ആളുകളെ തോണ്ടി ഇങ്ങിനെ പോയാൽ…. ഉച്ചഭക്ഷണം തടയുകേലല്ലോ എന്ന്…..അതുകൊണ്ട് നമുക്ക് …. ഉച്ചയ്ക്കു വേണ്ടി ഒന്ന് നിർത്താം… ഉച്ച കഴിഞ്ഞ് തുടരാം… പെട്ടെന്ന് ഭക്ഷണം കഴിച്ച് …പെട്ടെന്ന് വരിക…സമയം കളയാതെ.. അതല്ലെ നല്ലത്…. ങ്ഹേ… ങ്ഹേ…. ഉറങ്ങാൻ മാത്രം കഴിയ്ക്കരുത്…
ഇന്ത്യൻ ഭരണഘടനയും സ്മൃതികളും
സ്മൃതികൾ… അതിന്റെ പിന്തുടർച്ചയാണ്…. ആധുനിക നിയമങ്ങളും… നമ്മള്… സ്വാതന്ത്ര്യാനന്തരകാലത്തെ പ്രതിഭാധനന്മാരായ … നേതാക്കന്മാർ എന്ന് പറയുന്നവരെ ഒക്കെ പറ്റി വളരെ കൂടുതൽ അതിഭാവുകത്വത്തോടെ ഒക്കെ വിശ്വസിയ്ക്കുമ്പോഴും …നമ്മുടെ legal and constitutional history ജനാധിപത്യത്തിന് തന്നത് … പാശ്ചാത്യ രാജ്യങ്ങളിൽ ചിലതിന്റേയും യാജ്ഞവൽക്യസ്മൃതി, നാരദ സ്മൃതി, മനുസ്മൃതി മുതലായവയിൽ നിന്ന് കോപ്പിയടിച്ചതും കൂടെ ചേർത്താണ്. …. അല്ലാതെ ഭാരതത്തിനു വേണ്ടി… സ്വാതന്ത്ര്യ സമരത്തെ .. ഉൾക്കൊണ്ടു കൊണ്ടോ … സ്വാതന്ത്ര്യാനന്തര… ഭാരതത്തിന്റെ ഭാവിയെ മുന്നിൽ കണ്ടുകൊണ്ടോ… സ്വതന്ത്രമായി എഴുതിയ … ഒരു ഭരണഘടനയിൽ അല്ല… Am I right ? അത് വക്കീലന്മാര് … മാത്രമാണ് ഈ രംഗവുമായി ബന്ധപ്പെടുന്നത്.. (39.27 mts)
ജനങ്ങള് വികാരജീവികൾ ആയതുകൊണ്ട്…ഇതെന്താണെന്ന് അറിയാതെയും പഠിക്കാതെയും … ഏത് സ്റ്റേജിലും പ്രസംഗിക്കും. നേതാക്കന്മാർക്ക് അതിന് മടിയും ഉണ്ടാവില്ല…. ഭരിയ്ക്കുന്നവർക്കും… ഭരണത്തോട് ഒട്ടി നില്ക്കുന്നവർക്കും… എന്തെങ്കിലും പഠിച്ചിട്ട് പറയണം.. എന്ന പ്രതിബദ്ധതയൊന്നും ഇല്ലല്ലോ…. ഒരു മഹാസമ്മേളനത്തിൽ … രാജ്യത്തിന് വരെ അപകടത്തിൽ ആകുമ്പോഴും.. തങ്ങൾ നിലനിർത്തുന്ന തലങ്ങളിലെ പാണ്ഡിത്യം കാണിച്ചാൽ … ജനങ്ങൾക്ക് അത് കൈയ്യടിക്കാൻ വഴിയാകും. അതുകൊണ്ടാണ് നിങ്ങളുടെ പ്രധാനമന്ത്രി പോലും, പാലാ നാരായണൻ നായരുടേയും… വള്ളത്തോളിന്റെയും ഒക്കെ കവിതയിലൂടെയാണ് GIM-നെ ന്യായീകരിച്ചത് … മനസ്സിലായോ എന്നറിയില്ല…. കവിതയുടെ രംഗത്തും സ്വന്തം കവിതയുടെ രംഗത്തും അതികായനും ഉന്നതനും… ഒക്കെ ആണ് എന്നത് എനിക്കും നിങ്ങൾക്കും സമ്മതമാണ്. അതിനൊന്നും എതിർ അഭിപ്രായമില്ല. കാവ്യ രംഗം അല്ലല്ലോ ഭരണരംഗം. മനസ്സിലായില്ല… അപ്പോൾ പലപ്പോഴും ഭരണാധികാരികൾ … മെരട്ടു പണികൊണ്ടാണ്…. നമ്മളെ പലതും വിശ്വസിപ്പിക്കുന്നത്… ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയേഴ് മുതല് … ആയിരത്തിതൊള്ളായിരത്തി… രണ്ടായിരത്തി മൂന്ന് വരെ (1947 to 2003) … ഭരണഘടനയുടെ അപ്പോസ്തോലന്മാരായി നാം പലരുടേയും പേര് പറയുകയും വികാരം കൊള്ളുകയും …. ജന്മദിനങ്ങൾ ആഘോഷിക്കുകയും ഒക്കെ ചെയ്യും… എല്ലാവരുടേയും…. പക്ഷെ നമ്മുടെ ഭരണഘടന legal and constitutional history …കടമെടുത്തതാ….
മനുസ്മൃതി
നിയമ രംഗത്ത് പഠിപ്പുള്ള ഒരു വനിത തന്നെ.. നിയമസംഹിതകളെക്കുറിച്ച് കൂടുതൽ അറിയാത്തതു കൊണ്ടാകാം… മനുസ്മൃതി കത്തിച്ച് വികാരം കൊള്ളിച്ചു ജനങ്ങളെ. മനസ്സിലായോ എന്നറിയില്ല…. ഇന്നും ഇന്ത്യയിലെ ഹിന്ദുക്കളോട് ബന്ധപ്പെടുന്ന ദായക്രമങ്ങൾ എല്ലാം…. മനുസ്മൃതിയിലേത്… വള്ളി പുള്ളി വിടാതെയുണ്ട്. മനസ്സിലായോ എന്നറിയില്ല. … അതിന് നിയമം പഠിച്ചുനോക്കണം… ആ സ്മൃതികളും… ഗൃഹ്യസൂത്രങ്ങളും.. അതിന്റെ തുടർച്ചയായി വന്ന സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനയും അഥവാ അതിന്റെ …സിവിൽ രംഗങ്ങളും…. അനുശാസിക്കുന്നത് അനുസരിച്ച് .. നിങ്ങളുടെ എല്ലാ ക്ഷേത്രങ്ങളിലേയും ദേവതകൾ മൈനറാണ്…. ഇതാ ഞാൻ പറഞ്ഞു നിർത്തിയത് എന്നാ എന്റെ ഓർമ്മ. (41.54 mts / 1.11.17 mts)
ഹൈന്ദവ നേതാക്കന്മാരുടെ മൗനം……
വളരെ അപകടം പിടിച്ച…ഭാവിയില് … രാജ്യം മുഴുവൻ കലാപകലുഷിതമാക്കാൻ പോന്ന ഒരു നിയമം കിടക്കുന്നു എന്ന്… ഹിന്ദുക്കളെ ചൊല്ലി ആണയിടുന്ന വികാര ജീവികൾക്കു പോലും … അറിയില്ല…. അറിഞ്ഞാൽ അതിന്റെ നേതാക്കന്മാരുടെ ഇരിപ്പിടങ്ങളും ഭണ്ഡാര വകയാണ്…. മനസ്സിലായില്ല… കൈവശം ഇരിക്കുന്ന ഹൈന്ദവ നേതാക്കന്മാരെ ഒഴിവാക്കിക്കൊണ്ട് … ബാക്കിയെല്ലാം ദേവതയുടേത് ആകാമായിരുന്നു എന്നാണ് നിയമമെങ്കിൽ… നിയമത്തിന് പിന്നാലെ അവര് പോകുമായിരുന്നു.. മനസ്സിലായില്ല… നിയമത്തെ കൂട്ടുപിടിക്കാതെ വികാരത്തിന്റെ പുറകെ പോയത്…. മനസ്സിലായില്ല…. മനസ്സിലായില്ല……ബാക്കി ഞാൻ പൂരിപ്പിയ്ക്കണ്ട…
രാജാവുപോലും ക്ഷേത്രദേവതയുടെ കുടികിടപ്പുകാരൻ….
ഏത് ക്ഷേത്രത്തിന്റെ സ്വത്തും നിയമവഴിയ്ക്ക് (distorted audio here-one word- 42.44 mts).. രാഷ്ട്രദേവതയുടെ ആ നിലകളിൽ എവിടെയൊക്കെയാണോ ദേവതാ ക്ഷേത്രങ്ങൾ ഉള്ളത്…അവരുടെ കുടികിടപ്പുകാരാ രാജാവുൾപ്പടെ എല്ലാം... പഴയ സങ്കല്പപ്രകാരം…. അതിൽ നിന്ന് മാറിപ്പോകാൻ ഇവിടുത്തെ ന്യൂനപക്ഷ സമുദായങ്ങൾ പോലും ഒരു കാലത്ത് ഇഷ്ടപ്പെട്ടിരുന്നില്ല. മാറ്റി കൊടുത്തതും രാജക്കന്മാരാണ്…. മനസ്സിലായില്ല പറഞ്ഞത്…
-വാസ്കോഡിഗാമ
വാസ്കോഡിഗാമ… 1498-ല് എനിയ്ക്ക് ഓർമ്മത്തെറ്റ് ഉണ്ടേ…. പിന്നെ ഞങ്ങളീ ….ആണ്ടും തീയതിയും ഒക്കെ പറയുന്നത് ഒരു നമ്പരാ…. അത് ശരിയാകണമെന്ന് ഞങ്ങൾക്ക് വലിയ നിർബന്ധമൊന്നുമില്ല… അത്രയും പാണ്ഡിത്യം ഉണ്ടെന്നൊക്കെ നിങ്ങളെ ഒന്ന് ഓർമ്മിപ്പിയ്ക്കാൻ വേണ്ടിയാണ് ഈ ‘നമ്പറുകൾ’ ഒക്കെ ഞങ്ങൾ പ്രസംഗത്തിൽ ഇറക്കുന്നത്…. അത് പ്രസംഗ കലയുടെ നമ്പറാണ്…. അപ്പോൾ .. 1498-ൽ വാസ്കോഡിഗാമ ഇന്ത്യയിൽ എത്തുമ്പോൾ … കുരിശ് ഉണ്ടായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാൻ…. അത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി… കച്ചവടക്കാരനാകുന്ന താൻ എത്തുന്നതിനു മുമ്പ്… ക്രൈസ്തവവിശ്വാസം ഇന്ത്യയിൽ എത്തിയിരിക്കുന്നു. അത്ഭുത പരതന്ത്രനായ ഗാമ… തന്റെ രാജ്യത്തേക്ക് സന്ദേശം അയച്ചു… അവിടെ നിന്ന് തിരിച്ചും സന്ദേശം കിട്ടി… അവർ നമ്മുടെ സഭയിൽ പെട്ടോട്ടെന്ന്….. അതിന് ഈ ദേശവാസികൾ ആയ ക്രിസ്ത്യാനികൾ തയ്യാറായില്ല….
-ഉദയംപേരൂർ സുന്നഹദോസ്
കൊച്ചി രാജ്യത്തിന്റെ ചരിത്രം പഠിച്ചാൽ… നിങ്ങൾക്ക് കാണാം.. ആദ്യത്തെ സുന്നഹദോസ്…. ഇന്ത്യയിൽ നടക്കുന്ന ഉദയം പേരൂർ സുന്നഹദോസാണ്…. വിളിച്ചു കൂട്ടിയത് കൊച്ചി തമ്പുരാനാണ്… വലേറിയോ ആണെന്നു തോന്നു …പേരു ഞാൻ exact ഓർക്കുന്നില്ല… അന്ന് പോർട്ടുഗലിൽ നിന്ന്…. ഇവരെ സഭയിലേക്ക് ചേർക്കുന്നതിനു വേണ്ടി ഇന്ത്യയിലേക്ക് എത്തിയത്…ഗോവയിൽ എത്തി…. ഗോവയിൽ നിന്ന് ഉദയംപേരൂർ എത്തി… അന്ന് ഒരു കുരിശിൽ കയറുകെട്ടി… ഈ ദേശവാസികളായ ക്രിസ്ത്യാനികൾ തങ്ങളുടെ ദേശം ഇതാണെന്നും… ഒരു പാശ്ചാത്യ ദേശത്തോട് കൂറു് പുലർത്തുന്നില്ലെന്നും.. സത്യം ചെയ്ത സത്യം … ക്രിസ്തീയ ചരിത്രത്തിലെ മഹാസത്യമാണ്… കൂനൻ കുരിശ് സത്യം… കേട്ടിട്ടുണ്ടോ എന്നറിയില്ല.
ദേശത്തിന്റെ ദേവത ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയുമല്ല
രാജാവാണ് ആണ് വിളംബരം ചെയ്തത്… അവരതിൽ പെടുമെന്ന്… മതങ്ങൾക്കെതിരായി പല്ലും നഖവും ഉപയോഗിക്കാൻ പോകുമ്പോൾ… അവരിതിനോട് കൂറ് പുലർത്തി നില്ക്കാൻ നിന്നതാണ്… മനസ്സിലായില്ല…. ചരിത്രം മറന്ന് ഒന്നും പഠിക്കരുത്… അപ്പോൾ അന്ന് … ദേശത്തിന്റെ ഒരു ദേവതയുണ്ട്… അത് ഒരു മതത്തിന്റേയും ദേവതയല്ല.. ഹിന്ദുവിന്റെയും ദേവതയല്ല…ഹിന്ദുക്കൾക്ക് അവിടെ പ്രവേശനവും ആരാധനയും ഒന്നും ഇല്ല. ആ ദേശ ദേവത …. വർഷത്തിൽ ഒരു പ്രാവശ്യം … നികുതി പിരിക്കാൻ ഇറങ്ങും… ശിക്ഷിയ്ക്കാൻ ഇറങ്ങും… ദേവതയെ മുൻനിർത്തിയാണ്… നിയമങ്ങൾ എല്ലാം നടപ്പാക്കുക. (45.39 mts – End of 5th Clip as per Sreyas Website)
Swami Nirmalananda Giri Maharaj ആലയവും ആരാധനയും- 6 (As per the audio clips uploaded at Sreyas Website)
തീയ്യരുടെ കഴകക്ഷേത്രങ്ങൾ
ചില കഴക ക്ഷേത്രങ്ങളിൽ….. രാമ വില്യം…കേട്ടിട്ടുണ്ടോ അങ്ങിനെ… ങ്ഹേ…കേട്ടിട്ടില്ല…. തീയ സമൂഹത്തിന്റേതായി അറിയപ്പെടുന്ന.. നാല് അഞ്ച് കഴകങ്ങളുണ്ട് …ങ്ഹേ… ങ്ഹേ… ഇത് …പയ്യന്നൂർ കാസർഗോഡ് …. തൃക്കരിപ്പൂര്…..കഴക ക്ഷേത്രങ്ങൾ ഉണ്ട്… ആ ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട് …വില്ലേജ് ഓഫീസർന്മാരുടെ തസ്തികയിലുള്ള ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു നേരത്തെ. VEO-യുടെ തസ്തികയിലുള്ള ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു …നേരത്തെ… ഇപ്പോഴും കുറെപ്പേർ ഒക്കെ ഉണ്ടെന്നാ എനിക്കു തോന്നുന്നെ… ങ്ഹേ…കൂട്ടായി വേറെ… കൂട്ടായി ഉള്ള പരിപാടി വേറെ… അതിന്റെ …ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായി അറിയപ്പെടുന്ന ആള്….(സദസ്യരിൽ ആരോ ഒരു പേരു പറയുന്നു…) അത് വേറെ …. അത് വേറെ…. അവിടെ തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനു സാക്ഷി… ആ തീരുമാനപ്രകാരം ഉള്ള ശിക്ഷ … എന്റെ ഓർമ്മ ശരിയാണെങ്കിൽ … ഇപ്പോഴും ഊരു വിലക്ക് ഒക്കെ ഉണ്ടെന്ന് തോന്നുന്നു…. ങ്ഹും … (ആരോ പറയുന്നു….)..ങ്ഹേ….ചെറിയ… ങ്ഹാ …ചിലടത്ത്…. ചിലടത്ത്…. ചിലടത്ത് ആ പഴയ രീതിയുടെ തുടർച്ചയായി പുതിയ രീതിയിലായിട്ടുണ്ട്. ചിലടത്ത് പഴയ രീതിയിൽ തന്നെയുണ്ടാവും.
ദേവതയുടെ വിവിധ മുഖങ്ങൾ
അപ്പോൾ എന്തായാലും… ശിക്ഷാ നടപടികൾ ഒക്കെ ദേവതയിൽ നിന്നാണ് വരുന്നത്…. രാജാവ് പ്രതിനിധി മാത്രമാണ്...ദേശത്തോട് ചേരുമ്പോൾ… ദേശലക്ഷ്മിയായും… രാജാവിനോട് ചേരുമ്പോൾ …. നിയമം നടപ്പാക്കുന്നവളായും… അകത്തെ പണ്ഡിതരായ ആളുകളോട് ചേരുമ്പോൾ …വിദ്യാഭ്യാസമായും… കലയോട് ചേരുമ്പോൾ … കലാ അതിദേവതയായും… സാധാരണ ജനങ്ങളോട് ചേരുമ്പോൾ… അന്നമായും… ക്ഷേത്രം ചേരുന്നതനുസരിച്ച്, അനേക മുഖങ്ങളിൽ അന്ന് പ്രവർത്തിച്ചിരുന്നു. അതിന്റെ എല്ലാം രേഖകൾ കാണാനുമുണ്ട്. ക്ഷേത്രങ്ങളിൽ ഇന്നും…. അതിന്റെ തുടർച്ച ഇന്നും…. തെറ്റായോ ശരിയായോ ഇന്നും ചില ഇടങ്ങിൽ നടക്കുന്നുണ്ട്.
-പള്ളിവേട്ട എന്നാൽ എന്ത് ?
പല പ്രമുഖ ക്ഷേത്രങ്ങൾക്കും ഉത്സവത്തോടൊപ്പം പള്ളി നായാട്ട് ഉണ്ട്. മനസ്സിലായോ എന്നറിയില്ല…..(ആരോ പറയുന്നു….പള്ളിവേട്ട ..ങ്ഹ.) നിങ്ങളുടെ മനസ്സിൽ കുടികൊള്ളുന്ന…കാമ ക്രോധ ലോഭ മോഹാദികളാകുന്ന വന്യ മൃഗങ്ങളെ വേട്ടയാടാൻ വേണ്ടി ദേവത വർഷത്തിൽ ഒരിക്കൽ ഇറങ്ങുന്ന ഇറക്കമാണ് പള്ളിവേട്ട.
-പറയെടുപ്പ്
പറയെടുപ്പുണ്ട്…. … നികുതി പിരിക്കുന്നത് അങ്ങിനെയാണ്…. കൊടുക്കുന്നവന് തൃപ്തിയോടുകൂടി കൊടുക്കാൻ പറ്റുന്നതും…വാങ്ങാൻ പറ്റുന്നതുമായ ഒരേർപ്പാടില്… പറയെടുപ്പുണ്ട്… അത് വാങ്ങിക്കുന്നത്, കൂടുതൽ കൊടുക്കുന്നത് പുണ്യമാണ് എന്ന ഭാവത്തിൽ ആകുമ്പോൾ…. Tax വെട്ടിപ്പ് ഉണ്ടാവില്ല…. മനസ്സിലായില്ല (49.09 mts)…. അതുകൊണ്ട് വളരെ ബുദ്ധിയുള്ളവൻ ഉണ്ടാക്കി വച്ചതായിരിക്കണം… പൊങ്ങച്ചം കാണിക്കാൻ …. അവിടെ കൊണ്ടു കൊടുക്കുമ്പോൾ… ഇന്നും ടാക്സ് കൊടുത്തില്ലെങ്കിലും വെട്ടിക്കുന്നത് അവിടെ കിട്ടും… മനസ്സിലായില്ല…. (കാണിയ്ക്ക ഹുണ്ടിയിൽ കൊണ്ട് പണമായും സ്വർണ്ണമായും വെള്ളിയായും anonymous ആയി ഇടുന്നതിനെക്കുറിച്ചും സ്വാമി സൂചിപ്പിയ്ക്കുന്നു….) അതുകൊണ്ടാണ് ഗുരുവായൂരപ്പനും അയ്യപ്പനും ഒന്നും ഇല്ലെങ്കിൽ …. ജാനാധിപത്യക്കാർക്ക് ശമ്പളം കൊടുക്കാൻ തികയില്ല…. ഇങ്ങിനെ തന്നെ പറയുന്നതാ നല്ലതെന്നാ എനിക്കു തോന്നുന്നത് ….. ങ്ഹേ…
ശബരിമല മകരവിളക്ക് കത്തിയ്ക്കുന്നതാണ്
പാർട്ടി ഏത് ഭരിച്ചാലും….. വിളക്ക് കത്തിക്കുന്നതായാലും… കത്തുന്നതായാലും…കത്തിയ്ക്കുന്നതാണ് പരമാർത്ഥം.… (മകരവിളക്കിനെ പരിഹസിയ്ക്കുന്നു) അത് ഞാൻ പതുക്കെയാ പറഞ്ഞെ… എല്ലാരും കേട്ടില്ലല്ലോ… അത് കത്തുന്നതായാലും … അതിനെപ്പറ്റി തർക്കിച്ചാലും…. ഭരണം നടക്കണോ …തമിഴന്റെ പൈസ വേണം…. ഒരു മകരവിളക്ക് നിന്നുപോയാൽ…. കേരളത്തിലും എല്ലാ ഹോട്ടലും… നടത്തുന്നവൻ പട്ടിണിയാവും… കേറുന്ന അതിർത്തി മുതൽ പമ്പ വരെ വണ്ടിക്കാരോട് പിരിക്കുന്ന കാശ് ഖജനാവിലോട്ട് വരികയില്ല… മനസ്സിലായില്ല…. നാരങ്ങാ വെള്ളം മുതല് …നാഴി (വാക്ക് വ്യക്തമല്ല ) വരെയുള്ള കച്ചവടം മുഴവൻ പൂട്ടിലാവും….
ഇതൊക്കെ …. കടിച്ചാൽ പല്ലുപോവുമെങ്കിലും…. കോടിക്കണക്കിന് രൂപ തരുന്നതാണ് അപ്പവും അരവണയും ഒക്കെ …വാല് ഉണ്ടെങ്കിലും വാല് ഇല്ലെങ്കിലും… അതിന്റെയീ രസം.. ഇതെല്ലാംകൂടെ ചേരുമ്പോഴാ… ങ്ഹും.. വാല് കണ്ടുപിടിച്ച് വാലില്ലാതായാൽ….ഒരുപാട് പേര് വെള്ളത്തിലാവും (50.37 mts)… നാനാ ജാതി മതസ്ഥരായ ആളുകൾ …. അതിനു സംശയം വേണ്ട…. കാരണം… നാല്പത്തൊന്നു ദിവസത്തേയ്ക്ക് സകല നോൺ വെജിറ്റേറിയൻ ഹോട്ടലിന്റെയും ബോർഡ് ബാനർ കൊണ്ട് …വെജിറ്റേറിയൻ ആക്കും… നോൺ വെജിറ്റേറിയനെക്കാൾ തകർത്തു കൊയ്ത്ത് നടക്കുന്നതുകൊണ്ടാ അത്…. മനസ്സിലായില്ല…. സ്വാമിമാർക്കും ഒരു സന്തോഷമാണ്…. ഈ പുറമെ ഉള്ള ബാനറിന്റെ പേരിൽ കേറി അകമേ ഉള്ളതു കഴിക്കുകയും ചെയ്യാം…. അത് മറന്നു പോയാൽ ഞാൻ എല്ലാം മറന്നുപോയതിനു തുല്യമാകും. അങ്ങിനെ ഒരു ഔദാര്യവും ഇതിന് ഉണ്ട്… ജനം നോക്കുമ്പോൾ വെജിറ്റേറിയനിലാണ് കേറിയത്… അവശ്യം നോൺ വെജിറ്റേറിയൻ പൂശുകയും ചെയ്യാം… അതാണല്ലോ നമുക്ക്…നമുക്കീ പുറമാണല്ലോ.. ശരിയാകേണ്ടത്… അല്ലേ…പുറം ശരിയായാൽ…. ഭക്തിയായെന്ന് നമുക്കെല്ലാം …അറിയാം… ങ്ഹും….
പിന്നെ ചോദിയ്ക്കുമ്പോൾ ചോദിക്കും….നല്ല മാംസമൊക്കെയാണ്… വെന്തോ എങ്കിൽ ചക്കയുടെ കൂഞ്ഞിൽ ഇട്ടായിരിക്കും ഇല്ലേ എന്ന് ചോദിച്ചാൽ ഒരു സമാധാനമായി… അല്ലേ.. അതും ഇതപോലൊക്കെ തന്നെയാണെന്നാണല്ലോ വയ്പ് … കാരണം .. ഈയിടെ അങ്ങിനെ ഒരു സ്വാമി പറയുകയുണ്ടായി…. കേറിയ കടയില്… കൂഞ്ഞില് കൊണ്ടുള്ള കളിയാണ്… അപ്പോൾ പഴയ ഓർമ്മ വന്നു…. കൂഞ്ഞിൽ എന്നല്ലേ നിങ്ങള് പറയുക.. അതിന്റെ നടുക്കുള്ള സാധനം…ങ്ഹേ … ങ്ഹ… അപ്പോൾ കേട്ടോണ്ടിരുന്നവൻ പറഞ്ഞു ഇത് കൂഞ്ഞിൽ അല്ല സ്വാമി … മറ്റവൻ തന്നെയാണ്…. അപ്പോൾ ഇങ്ങിനെയൊക്കെ ഉള്ള കാലമാണ്…. അപ്പം എല്ലാ ചേർത്തില്ലെങ്കിലേ ചേരുവ വേണ്ടപോല ആവില്ല…. അതുകൊണ്ട് …ഈ കച്ചവടം ഒക്കെ … ഇന്നും… തുടരുന്നത്….. ആ പഴയതിന്റെ. …ചില ഭാഗങ്ങളോട് ചേർന്നാണ്….
-കഥാപ്രാസംഗികൻ സാംബശിവൻ
അപ്പോൾ ദേവത കരം പിരിയ്ക്കാറുണ്ട്…. പിരിവാണെന്ന് അറിയാതെ… ദേവത നായാടാറുണ്ട്….. മിമിക്സ് പരേഡ് ആയാലും…. മിമിക്രി ആയാലും… കലാകാരന് പൈസ ഉണ്ടാകണം… എങ്കിൽ ക്ഷേത്രത്തിൽ ആവണം… മനസ്സിലായില്ല… അതു പൊളിയ്ക്കാൻ പറയുന്ന കലാ രൂപത്തിനുള്ള കാശും… അതിനകത്തു നിന്നു നിന്നേ കിട്ടുകയുള്ളൂ…. മനസ്സിലായോ എന്നറിയില്ല… ങ്ഹും… കഥാ പ്രസംഗ ലോകത്ത് … അദ്വതീയനായ സാംബശിവൻ പോലും… ക്ഷേത്രങ്ങളുടെ …മതിൽക്കെട്ടുകളിൽ നിന്നാണ്… അതുല്യ പ്രഭാവനായത്… അപ്പോൾ കലയും….. അതിനോടൊപ്പം ആയിരുന്നു….
-ബാലെ
ക്ഷേത്രം ഏതെങ്കിലും മതത്തിന്റെത് ആയിരുന്നെങ്കിൽ അതിന്റെ പാരമ്പര്യ വിശ്വാസ പ്രമാണങ്ങളിൽ എല്ലാ കലകൾക്കും സ്ഥാനമുണ്ടാവില്ല… മനസ്സിലായില്ല… ആധുനിക ആരാധനയും ആധുനിക കമ്മറ്റിയും ഒക്കെ വന്നപ്പോൾ… കമ്മറ്റിയിലെ ഹൈന്ദ വിശ്വാസികളായ ശക്തിയുള്ളവർ … അങ്ങിനെ പറയുന്ന വിശ്വാസികൾ ഉണ്ടല്ലോ ഇല്ലേ…. ഹൈന്ദവരാണ് മുഴുവൻ കമ്മറ്റിയിലും … എങ്കിലും അതില്…. ഹൈന്ദവസംഘടനയിൽ പെട്ട ആളുകൾ ഇരിപ്പുണ്ടെങ്കിൽ… വല്ല ബാലെ ഒക്കെ വന്നാൽ…. മറ്റു മതങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ ഉണ്ടെങ്കിൽ … ആദ്യം പറ്റുകില്ല എന്നു പറയും.. അത് സെക്രട്ടറിയോ…. ഖജാൻജിയോ… കമ്മറ്റി അംഗം ആയിട്ടിരിപ്പുണ്ടെങ്കിൽ …ഞങ്ങൾ ഇതു സമ്മതിക്കില്ല…തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ ബാലെ വരുമ്പോൾ … അതിലെ നാലു പേരുടെ പേര് … ഹൈന്ദവ നാമം അല്ല… പറ്റില്ല എന്ന് ആദ്യം പറയും…. പിന്നെ അവരു തന്നെ ഒരു വഴി പറഞ്ഞു കൊടുക്കും… നോട്ടീസ് അടിക്കുമ്പോൾ… പേര് ഒന്ന് മാറ്റി എഴുതിയാൽ മതി. ഇത്രേയുള്ളൂ…. മനസ്സിലായില്ല…. ജോർജ്ജുകുട്ടി അകത്തു വേണമെന്നുള്ളത് നിർബന്ധമാ…. ങ്ഹേ… ജോർജ്ജുകുട്ടി തമാശയ്ക്ക് പറഞ്ഞതല്ല…
ദേശീയ ഗീതം – ജനഗണമനയെക്കുറിച്ച് പരാമർശിക്കുന്നു.
ജോർജ്ജൂ് sixth king….. കണ്ടിട്ടുണ്ടോ പഴയത്… ഇല്ല….. പഴയ തല കണ്ടിട്ടുണ്ടോ …ഇല്ല… ങ്ഹാ…ഗാന്ധി എന്നു പറയുന്നത് പോലെ അല്ല ഇത് .. ഇത് നല്ല വിലയുള്ള സാധനമാ… ഇതിനെ പ്രശംസിച്ചാ ഇന്നും നമ്മള് പാടുന്നത്…. (ജനഗണമന)….പാടാറില്ലേ…… ഇന്ന് രാവിലെ എല്ലായിടത്തും പൊക്കി പാടിയില്ലേ… മ്ച്ചും… പിന്നെ ..ഇയാളെ പൊക്കിയാണ് നമ്മൾ പാടുന്നത്… ങ്ഹേ… അല്ലേ…അങ്ങിനെയാണ് അതിന്റെ പേര് എന്നു തോന്നുന്നു… ഇനി അതേപ്പറ്റി പറഞ്ഞൂന്ന് വിചാരിച്ച് അകത്താകുമോന്ന് അറിയില്ല..മിനിഞ്ഞാന്നോ മറ്റോ അങ്ങിനെ ഒരു… ദേശീയ ഗവൺമെന്റ് അങ്ങിനെ ഒരു ശക്തമായ ഇത് പറഞ്ഞിട്ടുണ്ട്…. അകത്തു പോകാൻ വഴിയാകുമോന്ന് അറിയില്ല… അകം ഇല്ലല്ലോ…ഇല്ലേ….. ങ്ഹേ… അല്ലെങ്കിൽ ഏത് അകം ഏത് പുറം…സാരമില്ല…നമുക്ക് അന്നേരം കാണാം…
അപ്പോൾ …അവിടെയും…കലാകാരന്മാർക്ക് … കലയെ ആയിരുന്നു …(വാക്കുകൾ വ്യക്തമല്ല…) ഇത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടേതോ ആണെങ്കിൽ… ഇത്രയേറെ മുഖങ്ങൾ ക്ഷേത്രത്തിന് ഉണ്ടാകുമോ….. അത് ചോദിക്കാനാ ഇത്രയും പറഞ്ഞത്… ഒരു മതമോ ഒരു ജാതിയോ… അതിന്റെ സംഹിതകളെ വിമർശിക്കുന്ന കലയും സാഹിത്യവും അതിൽ വച്ചു നടത്താൻ സമ്മതിയ്ക്കുമോ…. ചോദ്യം മനസ്സിലായില്ല…(55.47 mts) …സെമറ്റിക്ക് മതങ്ങൾക്ക് ആ വികാസം വരാത്തത് കണ്ട് ….അതിനെ പിൻതുടർന്നതുകൊണ്ടാണ് ഇന്ന് … ഇന്ന് നിങ്ങൾ… അവയൊന്നും അവിടെ അനുവദിക്കില്ലാ എന്നു പറഞ്ഞ് വാശിപിടിക്കുന്നത് … മനസ്സിലായില്ല…
-ചാക്യാർ കൂത്ത്
കൂത്ത് പറഞ്ഞ് ചാക്യാര് … അവഹേളിക്കാനുള്ള കലാരൂപവും … ക്ഷേത്രത്തീന്നാ ഉണ്ടായത്…. ശരിയല്ല..ങ്ഹേ… മിഴാവ് കൊട്ടാൻ മറന്നുപോയി ഉറങ്ങിപ്പോയപ്പോൾ… ചാക്യാർ ഒന്ന് വിമർശിച്ചു. വിമർശിക്കാൻ അവിടെ സ്വാതന്ത്ര്യമുണ്ട്…രാജാവിനെയും…രാജാവിനെ മുഖത്തു നോക്കി നേരത്തെ വിളിച്ചു…. ഇല്ലേ… ങ്ഹേ…രാജാവിനെ നേരത്തെ… വിളിച്ചു…ഇല്ലേ ഗണപതി വാഹനാ…..രിപു നയനാ എന്നോ മറ്റോ വിളിച്ചു… അല്ലേ…രാജാവ് ഏതായാലും റൂമിലേക്ക് വിളിച്ചു….ഇവനെ ഒന്നു കണ്ടുകളയാം …നേരാംവണ്ണം ..ഒന്ന് കാണാം… ഇത്ര തന്റേടിയോ… ചാക്യാർ അവിടെ ചെന്നപ്പോൾ ചോദിച്ചു…ചാക്യാരോട് ചോദിച്ചു… ഇപ്പം എങ്ങിനെയുണ്ടെന്ന് ചോദിച്ചു… പൂച്ചയെ കണ്ട എലിയെപ്പോലെ ഉണ്ടെന്നാ പറഞ്ഞത്…. അപ്പം രാജാവിനും ചിരി വന്നു…. നേരത്തെ പറഞ്ഞതൊന്നും …. അവൻ…അവൻ….മാറ്റിപ്പറഞ്ഞില്ല…. മനോഹരമായി പറയുകയും ചെയ്തു… നേരത്തെ നേരെ വിളിച്ചില്ല…. നേരെ വിളിച്ചു…
കലാ ക്ഷേത്രം എന്ന പ്രയോഗം…
ജനാധിപത്യത്തിന്റെ ആളുകളെ ആരെയോ പണ്ടൊരു വേദിയിൽ വിളിച്ചിട്ട് അവന്റെ തടിപോലും കിട്ടിയില്ലെന്നാണ്… ഏതോ ഒരു കോളേജ് കുമാരന്റെ ഡയറി പറയുന്നത്…. അല്ലേ….. അങ്ങിനെ ഒരു പടവും ഇറങ്ങിയെന്ന് തോന്നുന്നു… നിങ്ങള് ഒക്കെ പോയി കണ്ട് ..വികാരം കൊണ്ടു …പക്ഷെ പാവം തന്തയ്ക്ക് തടിപോലും കിട്ടിയില്ലെന്നാണ്…. കഥ…. .അപ്പം ക്ഷേത്രത്തില്…. അതിനടുത്ത ദിവസം…നമ്പ്യാർക്ക് ചാക്യാരെ കളിയാക്കിയും… കലയാടാം… ഈ കലയും അവിടെ ഉണ്ടായിരുന്നു….. കലാ ക്ഷേത്രങ്ങൾ എന്ന് … വിദ്യാലയങ്ങളെ അറിഞ്ഞത് തന്നെ… അതിന് ഈറ്റില്ലം ക്ഷേത്രം ആയതുകൊണ്ടാണ്…. അപ്പോൾ ഇത്രയും മുഖമുള്ള ക്ഷേത്രം… ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധനാ കേന്ദ്രം ആയി ഇരിയ്ക്കുമോ !!??? അതാ ആദ്യം അറിയണ്ടെ. ഇരുന്നാൽ അതിന് ഇത്രയും വികാസ പരിണാമങ്ങൾ ഉണ്ടാകുമോ… ഇനി ആ അവസ്ഥയിലേക്ക് എന്നെങ്കിലും പോകുമോ… ഈ മൂന്ന് ചോദ്യങ്ങൾക്കും… ഉത്തരം ഒന്നിച്ച്… ഇല്ലാ എന്നു പറയുന്നതാണ് ഉചിതമെന്നു തോന്നുന്നു…
ക്ഷേത്രം ആരാധനാലയം അല്ല
അപ്പോൾ ആലയം നിങ്ങൾ ഉദ്ദേശിക്കുന്ന ഈ ബാഹ്യ ക്ഷേത്രങ്ങൾ ആണെങ്കിൽ…. ഇനി നമുക്ക് പറയാം…. അവ …തനിക്കു വെളിയിലുള്ള … അത്ഭുതമായ ഒരു ദൈവത്തെ ആരാധിക്കാനുള്ള കേന്ദ്രങ്ങൾ …. എന്നാണേൽ (വാക്ക് വ്യക്തമല്ല 58.52 mts/1.11.17)…അല്ല എന്ന് നിങ്ങൾ പറഞ്ഞു. ഞാൻ ആയിരുന്നില്ല എന്ന് പറയാനെ ഉദ്ദേശിച്ചുള്ളൂ. അപ്പോൾ നിങ്ങൾ എന്നെക്കാൾ അല്പം കൂടെ കടന്നു പറഞ്ഞു…. ഇനി എനിക്ക് എളുപ്പമാണ്… ഞാൻ ഇതുവരെ പറഞ്ഞുവന്നതൊക്കെ .. ആയിരുന്നില്ല എന്ന് സമർത്ഥിയ്ക്കാനാണ്...നിങ്ങൾ അല്ലെന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു…. ഇനി ഞാനാ പറഞ്ഞതെന്ന് പുറത്തിറങ്ങി പറയരുത്…. നിങ്ങള് പറഞ്ഞത്… ഞാൻ സർവ്വാത്മനാ ശരി വച്ചിരിക്കുന്നു….എനിക്ക് എതിർ അഭിപ്രായമില്ല…. നിങ്ങളോട് പൂർണ്ണമായ യോജിപ്പാണ് ഇക്കാര്യത്തിൽ ഉള്ളത്…ക്ഷേത്രം ആരാധനാലയം അല്ല.
ക്ഷേത്രപ്രവേശന വിളംബരവും അതിന്റെ പശ്ചാത്തലവും
എന്നാണ് ഇനി ഇത് ആരാധനാലയം ആക്കിയത്…കേരളത്തെ സംബന്ധിച്ച് 1930-ൽ … എന്തിനാണ് ആക്കിയത്…. ആരാണ് ആക്കിയത്… ക്ഷേത്രപ്രവേശന വിളംബരം 1930 …. ആരാണ് ? എന്തിനാണ് ?….. സർ സി പി രാമസ്വാമി അയ്യർ ആണ് അതിന്റെ പിന്നിലെ ശക്തി. എന്തിനാണ് !? സിംഹള സിംഹം സി. കേശവന്റെ നേതൃത്വത്തിൽ …. എന്നല്ലേ ആ പേര്… കാരണം ഭാരതകേസരി മന്നത്ത് പപ്പനാവനും, സിംഹള സിംഹം സി കേശവനും കേരളത്തിന്റെ ജാതിപ്പോരിന്റെ രണ്ട്… മുഖ്യ മുഖങ്ങളാണ്. നിങ്ങൾ അറിയുന്നപോലെ അല്ല ഞാൻ അറിയുന്നെ .. അതുകൊണ്ട് പറഞ്ഞതാണ്…. അതുകൊണ്ടാണല്ലോ പേരു തന്നെ സൂചിപ്പിക്കുന്നത് അങ്ങിനെ…ങ്ഹും… പേരിന്റെ വാല് ഒക്കെ എടുത്തുകളഞ്ഞ്… പിന്നെ വാല് ഉള്ളവർക്കുവേണ്ടി… പ്രസ്ഥാനം ഉണ്ടാക്കിയ…. വാലില്ലാത്ത വാലനും.. അല്ലേ… ങ്ഹേ…ങ്ഹേ…ഗസറ്റിൽ വിജ്ഞാപനം ഒക്കെ ചെയ്ത് വാല് കളഞ്ഞതാ…..അത് കഴിഞ്ഞ് വാലന്മാരുടെ കൂടെ ആയിരുന്നു ചേർന്നത്… പപ്പനാവൻ നായരുടെ നായര് … പ്രഖ്യാപിച്ച് കളഞ്ഞ്… ഹിന്ദുക്കളെ ഒന്നായിട്ട് കൂട്ടാൻ നടന്ന് കുറെ നാള് കഴിഞ്ഞ് നോക്കിയപ്പം… ങ്ഹേ… വാലന്മാര് മാത്രമായി…. അപ്പോൾ എന്നെ കേൾക്കുന്ന വാലന്മാർക്ക് (നായന്മാർക്ക്) ഇഷ്ടപ്പെടുമോ എന്നെനിക്ക് അറിയില്ല…. ങ്ഹും… ഇഷ്ടപ്പെടാൻ തരമില്ലെങ്കിലും..
ആ കാലഘട്ടത്തിൽ …. ഒരു സമൂഹ മതപരിവർത്തനത്തിന്റെ ….. രംഗ വേദി ഉണ്ടായി…. ചരിത്രം ഓർമ്മയുണ്ടാകുമെങ്കില്…. നിവർത്തന പ്രക്ഷോഭം.. മലയാളി മെമ്മോറിയൽ… ഇങ്ങിനെയുള്ള കുറേ പ്രസ്ഥാനങ്ങൾ അന്ന് ഉണ്ട്…. എന്റെ ഓർമ്മയില്… വളരെ പച്ചപിടിച്ച് നില്ക്കുന്ന… കുറെ കാര്യങ്ങളാ അവയൊക്കെ. കാണുകയും കേൾക്കുകയും ചെയ്യുന്നത് തമ്മിൽ ഉള്ള അന്തരം കണ്ട് പേടിക്കുകയും ഒന്നും വേണ്ട… കേൾക്കുന്നതാണ് ശരി… മനസ്സിലായില്ല… ങ്ഹേ.. കാണുകയും കേൾക്കുകയും ചെയ്യുന്നത് തമ്മിലുള്ള അന്തരം കണ്ട് പേടിക്കണ്ട…. ഡൈ അല്ല… അതും പേടിക്കണ്ട…. (ചിരിക്കുന്നു…) ഇത്രയൊക്കെ പ്രായം ഉണ്ടാകുമോ എന്ന് സംശയിക്കണ്ട… വളരെ വളരെ
അപ്പോൾ ആ നിവർത്തന പ്രക്ഷോഭത്തിന്റെയും മലയാളി മെമ്മോറിയലിന്റെയും… ഒക്കെ കാലങ്ങളിലേക്ക് കടന്നു പോകുമെങ്കിൽ… സാമാജികമായ ഒരു മതപരിവർത്തനത്തിന്റെ ഒരു കാലം വന്നു… അപ്പോൾ ആരാധനയോട് ബന്ധപ്പെട്ടതായിരുന്നു…. അതിനു മുമ്പ് മാറ് മറയ്ക്കുന്നതിനു വേണ്ടിയുള്ള സമരങ്ങൾ ഒക്കെ .. നിങ്ങൾ ഓർക്കുന്നുണ്ടാവില്ല……. അതൊക്കെ കഴിഞ്ഞ്…. അല്ലേൽ അതിനോട് ഒപ്പം… വന്ന ഈ മാറ്റത്തില്… തന്റെ വർഗ്ഗത്തിനു വേണ്ടിയുള്ള… അസാമാന്യമായ അഭിലാഷം ഉള്ള സർ.സി.പി രാമസ്വാമി അയ്യർ. അദ്ദേഹമാണ്… മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത് പോകാതിരിക്കാൻ വേണ്ടി… രാജാവിനെക്കൊണ്ട്… ക്ഷേത്രപ്രവേശന വിളംബരം… ചെയ്യിപ്പിച്ചത്.
വിളംബരത്തിന്റെ ഉദ്ദേശം… മതപരിവർത്തനമാണ് എന്ന് പറയുമ്പോൾ… ആരാധനയാണ്... മനസ്സിലായില്ല… ക്ഷേത്രം ആരാധനാലയമായി അന്നുമുതൽ മാറി.. അത് നമ്മൾ കാണുകയും … പഠിക്കുകയും ചെയ്തു പോരുന്നു. എങ്കിലും നമ്മുടെ ജനിതകങ്ങളിൽ ഈ ആരാധന ഇല്ല… അതുകൊണ്ടാണ്…. ഉത്സവം കൂടാൻ അല്ലാതെ ആരാധിക്കാൻ ഇന്നും അവിടെ ഹിന്ദുക്കളെ കിട്ടാൻ വിഷമമാണ്….. മനസ്സിലായില്ല…. സി കേളപ്പന്റെ നേതൃത്വത്തില്… തളിക്ഷേത്രത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി… ഒരു പ്രസ്ഥാനം പടുത്തുയർത്തുകയും… കേളപ്പന്റെ അനുചരന്മാർ അതിനെ വളർത്തിക്കൊണ്ടു പോകുകയും…. അതില് … ശ്രീ പി ആർ നായർ, പ്രൊഫ പി ആർ നായർ .. ഈ പേര് നിങ്ങൾ കേട്ടിട്ടുണ്ടാവും… അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ഒരു കാലഘട്ടം കഴിഞ്ഞ് …. ഹിന്ദുക്കളെ മൊത്തം പ്രതിനിധീകരിക്കുന്നതെന്ന് … ഇന്ന് നിങ്ങൾ കൊട്ടിഘോഷിക്കുന്ന… മഹത്തായ സംഘടന …അതിന്റെ ചുമതല… കേളപ്പ പാരമ്പര്യത്തിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്തതോടെയാണ്… ആരാധനയ്ക്ക് സാമൂഹികത കൈവന്നത്… മനസ്സിലായില്ല… അത് വരെ ആരാധനയ്ക്ക് സാമൂഹികത ഉണ്ടായിരുന്നില്ല… ഇന്നും അത് ഉണ്ടെന്ന് പറയാൻ പറ്റില്ല…
നിങ്ങളിൽ പലരും… ക്ഷേത്രത്തിന്റെ ഉള്ളിൽ ചെന്നാൽ … ഇങ്ങിനെ വയ്ക്കുന്നതു കാണാം (ആഗ്യം കാണിക്കുന്നു)…മനസ്സിലായില്ല… ഈ ആരാധന ഹിന്ദുക്കളുടെ ഇടയിൽ നിന്ന് പഠിച്ചതല്ല…. പല ചെറുപ്പക്കാരും ക്ഷേത്രത്തിന്റെ മുമ്പിൽ ചെന്നാൽ ഇങ്ങിനെ തൊഴുന്നത് കാണാം…. (ആംഗ്യം കാണിക്കുന്നു…) അത് ഹൈന്ദവ ആരാധനയിൽ എങ്ങും ഉള്ളതല്ല…. ആരെയെങ്കിലും അഭിവന്ദിയ്ക്കുന്നെങ്കിൽ ഇങ്ങിനെ വന്ദിച്ചില്ലെങ്കിൽ ഒരു കൈയ്യ് മാത്രമായാൽ…. മറ്റേ കൈ വെട്ടി കളയണമെന്നാണ് പഴയ സ്മൃതികളും… ഭാരതീയ ഗ്രന്ഥങ്ങളും… മനസ്സിലായില്ല…. രണ്ട് കൈയ്യ് ചേർന്ന് മാത്രമേ വന്ദിക്കാവൂ എന്നാണ്… ഒരു കൈയോടെ വന്ദിക്കുന്നവൻ…. മറ്റേ കൈയ്യ് ഇല്ലാത്തവനായിരിക്കണം എന്നർത്ഥം…. ഉണ്ടെങ്കിൽ അത് കളയണമെന്നാ…. ഞാൻ ഇതൊക്കെ പറയുമ്പോൾ നിങ്ങൾക്ക് വികാരം ഉണ്ടായേക്കാം… എഴുതിവച്ച പുസ്തകങ്ങളിലെ വാക്കുകളാ ഈ പറയുന്നത്…
അപ്പോൾ ഈ ആരാധന… ഹൈന്ദവ സനാതന ധർമ്മത്തിന്റെ പ്രാചീന ആരാധനയല്ല… ചിലര് ക്ഷേത്രത്തിൽ ആരാധിയ്ക്കുന്നത് ഇങ്ങിനെയാണ്.. ചിലര് ആരാധിക്കുന്നത്…ഇങ്ങിനെയാണ്…(ആംഗ്യങ്ങൾ കാണിക്കുന്നു) കണ്ടിട്ടുണ്ടാവും….(1.06.00 mts) ഒരു ആരാധനാ രീതി ഹിന്ദുവിന്റേതായുണ്ടെങ്കിൽ …. ക്രിസ്തുമതത്തിന്റെ പോലെയോ ഇസ്ലാം മതത്തിന്റെ പോലെയോ…. എല്ലാവരും… ഒരുപോലെ ആരാധന അറിയണ്ടതും…പഠിക്കണ്ടതും…ചെയ്യണ്ടതും ആണ്… അമ്മ ആരാധിക്കാൻ പോയാൽ മക്കള് പോവില്ല…. മക്കള് പോയാൽ അമ്മയ്ക്ക് ഇഷ്ടമല്ല…. മറ്റുള്ള മതങ്ങളിൽ എല്ലാവരും കൂടെയാ ആരാധനയ്ക്ക് പോകുന്നത്…. മനസ്സിലായില്ല…. നിങ്ങളുടെ ജനിതകങ്ങളിലും… ശുദ്ധമായ ഒരു ആരാധനാ സമ്പ്രദായം ഇല്ല. ഇനി ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
നിങ്ങൾക്ക് കല്യാണത്തിനോ… നിങ്ങൾക്ക്…..ജനിച്ചുകഴിഞ്ഞ് ഹിന്ദു ആകാനോ… ആരാധനാ സ്ഥലം വേണ്ട…. മനസ്സിലായില്ല… മരിച്ചാൽ കുഴിച്ചിടാൻ ഈ സ്ഥലം കൊള്ളുകയും ഇല്ല…. കാരണം ശവപ്പറമ്പ് അവിടെ ഇല്ല…. അൻപത് കൊല്ലം മുമ്പ് വരെ….ക്ഷേത്രങ്ങളോടൊപ്പം കല്യാണം നടന്നിട്ടേ ഇല്ല….. മനസ്സിലായില്ല… സ്ത്രീയുടെ വീട്ടിൽ വച്ചായിരുന്നു കല്യാണം… സെമറ്റിക്ക് മതങ്ങളുടെ കല്യാണ രീതികളിൽ നിന്നാണ്…. കല്യാണം ക്ഷേത്രത്തിലേയ്ക്ക് ….കമ്മറ്റിക്കാർ കൂടി ആലോചിച്ച് മാറിയത്….. പ്രസിഡന്റും ജ്യോതിഷ്യിയുമായുള്ള കൂട്ടുകെട്ടിലാണ്… കല്യാണം മാറിയത്…
കച്ചവടക്കാരായ ജ്യോതിഷികൾ ….
പൗരാണിക കാലം മുതൽ നിലനില്ക്കാത്ത.. എല്ലാ ആരാധനാ സമ്പ്രദായങ്ങളും… ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു കൊണ്ടുവന്നതിൽ…കച്ചവടക്കാരായ ജ്യോതിഷ്യികളുടെ പങ്ക് ……നിസ്തുലമാണ്…മനസ്സിലായില്ല…. ങ്ഹും…(ആരോ പറയുന്നു…ശരിയാണ്) നിസ്തുലമാണ്…. ഇനി നിങ്ങൾ ആലോചിച്ച് നോക്കുക.. (1.07.53 mts) ഇത് ഏതെങ്കിലും മതത്തിന്റെയാണോ ഈ സ്ഥാപനം…. എന്തെങ്കിലും ആരാധിയ്ക്കാനുള്ളതാണോ ഈ സ്ഥാപനം….
കാണിയ്ക്ക മണ്ഡപങ്ങൾ
ക്ഷേത്രത്തോടൊപ്പം… കാണിയ്ക്ക മണ്ഡപങ്ങൾ വന്നതും…. ഒരു നൂറ് കൊല്ലത്തിന് അപ്പുറം…. പഴക്കമുള്ള ഏതെങ്കിലും കാണിയ്ക്കമണ്ഡപം… ഏതെങ്കിലും ക്ഷേത്രത്തിന് ഉണ്ടോ… ചോദ്യം മനസ്സിലായില്ല…. കാണിയ്ക്ക മണ്ഡപം പുനഃ പണിതു… അങ്ങിനെ നോട്ടീസുണ്ടോ… ങ്ഹേ….എല്ലാം പുതിയത് ആണ്…. ദൈവങ്ങൾ അവിടെ ഇരുന്നിട്ടുള്ള വരുമാനം പോരാഞ്ഞിട്ട്….. ബസ്സേലിരുന്ന് എറിഞ്ഞുകൊടുക്കുന്ന പിച്ചക്കാശ് കൂടി മേടിക്കാൻ വഴിയിലോട്ട് ഇറങ്ങിയിരിക്കുകയാണ്.. തോർത്ത് വിരിച്ച്…..ദൈവത്തെ ഈ തോർത്ത് വിരിച്ച് ഇരുത്തിയ മഹാരഥന്മാർക്ക് നമോവാകം…. ഭരിക്കുന്നവന്റെ സങ്കല്പത്തിൽ കൂടുതൽ അവന്റെ ദൈവത്തിനും ഉണ്ടാവില്ലല്ലോ…. ഇത്രയും കാര്യം ഒക്കെ ശരിയാണോ ആദ്യം.. കേട്ടിട്ട്… ഞാൻ ഇതില് കള്ളം വല്ലതും…പറഞ്ഞ് ചേർത്തോ…. കാണിയ്ക്ക മണ്ഡപം ഒക്കെ പുതിയത് അല്ലേ…. പഴയത് അല്ലല്ലോ….. ങ്ഹ….കല്യാണം പുതിയതായിട്ട് തുടങ്ങിയതല്ലേ….ങ്ഹേ….ഈ അടുത്ത കാലത്ത് തുടങ്ങിയതാ …ക്ഷേത്രത്തിൽ കല്യാണം ഒക്കെ…. ഓഡിറ്റോറിയം… മറ്റേ കച്ചവടത്തിനുള്ള അതിന്റെ പേര് എന്തുവാ…. shopping complex … ദൈവം കച്ചവടത്തിന് കൂടെ ഇറങ്ങി….. ങ്ഹ കാരണം ബിസിനസ്സുകാരാണല്ലോ… അതിന്റെ പ്രസിഡന്റും സെക്രട്ടറിയും ഒക്കെ…. അവർക്ക് ആകെ അറിയുന്ന പണി … ഈ ബിസിനസ്സും ഒക്കെ ഉള്ളൂ…… അല്ലാതെ ക്ഷേത്രത്തോട് ബന്ധപ്പെടുന്നതെന്ന് പറയാവുന്നവ ഒന്നും അല്ല…
ങ്ഹ…സാമ്പത്തികമായി develop ചെയ്യാമെന്ന്… സാമ്പത്തികമായി develop ചെയ്യാമെന്ന്….സാമ്പത്തികം അവിടുന്ന് ആയിരുന്നു… ബാക്കിയുള്ളവനാ ഇല്ലാത്തത്…… അപ്പോൾ ഇത്രയും വച്ച്…..എനിയ്ക്ക് ഓർമ്മ ശരിയാണെങ്കിൽ ഞാൻ പറഞ്ഞതിനെ സാധൂകരിക്കാൻ കൊട്ടിയൂർ ദേവസ്വത്തിന്റെ സ്വത്ത് വിധിയായിട്ടുണ്ടെന്ന് തോന്നുന്നു…. Am I right ?….. കേസ് ഉണ്ടെന്ന് തോന്നുന്നു…. കല്ലേക്കാട് ദേവസ്വത്തിന്റെ ഭൂമിയും.. കോടതി വിധിച്ചിട്ടുണ്ട്… കേരളത്തിലെ പ്രസിദ്ധനായ ഒരു സ്വാമിജിയുടെ…കൈയ്യിൽ ഇരിക്കുന്ന സ്വത്ത് ഉൾപ്പെടെ…. കോടതി വിധിച്ചിട്ടുണ്ടെന്നാ എന്റെ അറിവ്… 300 ഏക്കർ സ്വാമിജിയുടെ കൈയ്യിൽ തന്നെയുണ്ട്…. ദേവസ്വത്തിന് കൊടുക്കാൻ പറഞ്ഞ് വിധിയായിട്ടുണ്ടന്നാണ്….കല്ലേക്കാട് …പാലക്കാട്… പാലക്കാട് കല്ലേക്കാട് ദേവസ്വത്തിന്റെ ഭൂമി വിധിച്ചിട്ടുണ്ടെന്നാണ്.. എന്റെ അറിവ്…. അന്വേഷിച്ചു നോക്കാം നിങ്ങൾക്ക്… മൈനർ കേസിൽ തന്നെയാണ്…. അപ്പോൾ… ഇങ്ങിനെ ഒട്ടേറെ …കാര്യങ്ങള് കിടക്കുന്ന ഒന്നിനെ വച്ചിട്ട്…. അത് ആരാധനാലയം …. അതിൽ നിന്ന് ആദ്യം പ്രതിമാപൂജ… അതിൽ നിന്ന് മോക്ഷോപായം….(1.11.17 mts) ( End of Clip 6 as per Shreyas Website)
…തുടരും
Also more articles available at naircommunity.in (Click on the link)
Summary for Social Media :
In the past, the temples of India were multi-faceted institutions. Swami Nirmalandagiri explains the various functions rendered by Indian temples.
In the past, the temples of India were multi-faceted institutions. Swami Nirmalanandagiri explains the various roles and functions of Indian temples, and how it benefitted the people at large.
ഹിന്ദുക്കളെ വെല്ലുവിളിയ്ക്കുന്ന മട്ടിൽ, കേരളത്തിലെ ഹിന്ദുസമൂഹത്തിന്റെ വിവരദോഷങ്ങളെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു !!!
നവോത്ഥാന നായകന്മാർ എന്ന് കരുതപ്പെടുന്ന മന്നത്ത് പത്മനാഭനും, സി. കേശവനും “സെമറ്റിക്ക് ചളിക്കുണ്ടിൽ” കിടന്ന് ഉരുളുകയായിരിന്നെന്ന സ്വാമിജിയുടെ വിശദീകരണം ഖണ്ഡിയ്ക്കാനാവാത്തത് !!!
Unique Visitors : 2,615
Total Page Views : 4,644