Swami Nirmalananda Giri Maharaj ആലയവും ആരാധനയും എന്ന വിഷയത്തെ സംബന്ധിച്ച് കണ്ണൂരിൽ വച്ച് (2011-ന് മുമ്പ്) നടത്തിയ പ്രഭാഷണം. ഹിന്ദുക്കൾ സെമറ്റിക്ക് മതപരിവർത്തനത്തിന് അഥവാ സെമറ്റിക്ക് മതസ്വാധീനങ്ങൾക്ക് അടിമകളായിത്തീർന്നതിനെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു.

For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities  have dimmed. We are more dependent on the printed word now.  The discourses of Swamiji  Nirmalanandagiri Maharaj are  freely available  on Youtube. This is a transcript of one such discourse.  The YouTube Link of the same is provided herein.  (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less,  compared to seeing the full video. (b) Moreover  referencing and searching for a particular word in  the printed format is much easier  compared to a vid or audio clip/file. The video is transcribed as part of the research work  into the teachings of  Swamiji, and the transcription may also be used as reference material related to Sanatana Dharma.  Also provided here is the audio clip of this discourse….

ഗുരുവന്ദനം

ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം 
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും

മാതൃസ്മരണ

ഈ പ്രയത്നം എന്റെ അമ്മയുടെ സ്മരണാർത്ഥം സമർപ്പിക്കുന്നു.

Audio Clip of the Discourse

ആലയവും ആരാധനയും-ഭാഗം 1 || Recommended : Download the audio clip and read the transcript while listening to it for fruitful learning and better understanding of the subject matter of this discourse

Start of the Discourse …..

“അമൃതാത്മാക്കളേ…എന്നോട് …നിങ്ങളോട്  സംസാരിക്കുവാൻ പറഞ്ഞിട്ടുള്ള വിഷയം ആലയവും ആരാധനയും എന്നുള്ളതിനെക്കുറിച്ചാണ്. ആലയം എന്നായതുകൊണ്ട് എനിക്ക് കൂടുതൽ എളുപ്പമായി. ആരാധനയ്ക്കുള്ള  ആലയം….. എവിടെയാണോ ചൈതന്യമുള്ളത്  ആ ചൈതന്യത്തെയാണ്  ആരാധിക്കേണ്ടി വരുക. അതുകൊണ്ട് നമുക്ക് വളരെ  ആഴത്തിൽ ഈ സമസ്യ അന്വേഷിച്ചു പോണം.

ആദിമ-ബോധം

നിങ്ങളിൽ പലരും പല നിലകളിൽ എത്തിയിട്ടുള്ളവരാണ്. മനുഷ്യൻ അവന്റെ  പലവിധങ്ങളായ ഔദ്യോഗിക നിലകളിൽ….  അതുപോലെ തന്നെ  ഗൃഹസ്ഥൻ, ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നീ നിലകളിൽ, അതു പോലെതന്നെ  ഭിന്നഭിന്നങ്ങളായ  ജാതി-മതാദി രൂപങ്ങളിൽ ഒക്കെ മനുഷ്യൻ  എത്തിച്ചേരാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ  ഭൂമിയിലേക്ക് ജാതമാകുന്നതിന്  തൊട്ടുമുമ്പുള്ള ആദിമ-ബോധത്തിലേയ്ക്ക് മെല്ലെ ഇറങ്ങിപ്പോകേണ്ടി വരും  ആലയത്തെയും ആരാധനയെയും  കുറിച്ച് പഠിക്കണമെന്നുണ്ടെങ്കിൽ.

ബാഹ്യമായ ആലയങ്ങൾ – പ്രാഥമിക ആലയങ്ങൾ

ഭൂജാതൻ ആകുന്നതിനു മുമ്പ്,  മാതൃഗർഭത്തിൽ സ്ഥിതി ചെയ്യുവാൻ  ആരംഭിക്കുന്ന  ഒരേക-കോശ ജീവിയിലേയ്ക്ക്  ധ്യാനാത്മകമായി നിങ്ങൾ ഇറങ്ങിപ്പോകുമെങ്കിൽ  ആ ഏകകോശത്തിൽ  ബോധമായി നിങ്ങൾ  രൂപാന്തരപ്പെടുന്നതിനു മുമ്പ്  ഏത് ആലയമാണ്  സ്വീകരിച്ചതെന്ന്,   …പിതൃബീജമായും   മാതൃരക്തമായും  സംയോജിച്ച്  ഏക കോശമാകുന്നതിനു മുമ്പുള്ള പിതൃബീജത്തിൽ എത്തുന്നതിനു മുമ്പാ ബോധം …പ്രാചീനരുടെ സമസ്യയിൽ…  ഔഷധിയിൽ …. ചന്ദ്രമണ്ഡലത്തിൽ .. ..ഒക്കെ സന്നിവേശിച്ച് … അവിടുന്നെല്ലാം പരിണമിച്ച് …. പിതൃബീജമായിത്തീർന്ന് …. മാതൃഗർഭത്തിൽ എത്തി മാതാവിന്റെ ഗർഭത്തിൽ നിന്ന്   ഭൂമിയിൽ ജാതനാകുമ്പോൾ …. ആ പിതൃബീജവും ….മാതൃരക്തവും…   മാതാവിന്റെ ഗർഭാശയവും  എല്ലാം… ബാഹ്യമായ ആലയങ്ങൾ തന്നെയാണ്…  ബോധത്തെ സംബന്ധിച്ചിടത്തോളം….

പ്രാഥമികങ്ങളായ  ഈ ആലയങ്ങളിലൂടെ   രൂപാന്തരം പ്രാപിച്ചു വന്ന  ജീവൻ അന്നത്തിലൂടെ വളരുന്നതിനു മുമ്പ് … ആകാശമായി… ദഹരാകാശമായി  …അപ്പോൾ ആകാശവും  അതിന് ആലയമാണ്…. ആകാശം പരിണമിച്ച്  വായുവായി…. അതും അതിന് ആലയമാണ്…. വായു പരിണമിച്ച്  അഗ്നിയായി…. കഴിയ്ക്കുന്നതൊക്കെ  ആ കോശങ്ങളെ വിഭജിച്ച്  വളരാൻ പര്യാപ്തമാകുമാറ്  ഏതൊരു ആഗ്നേയമായ  വസ്തുവാണോ തന്റെ ബോധത്തിൽ ഇരുന്ന്   പരിണാമ പ്രക്രിയകൾക്ക് വിധേയമായി  കോശങ്ങളെ വളർത്തി  കൈയ്യും കാലും മൂക്കും  നാക്കും ഒക്കെ വക്കാൻ പര്യാപ്തമായ ഒരഗ്നിയായി രൂപാന്തരപ്പെട്ടത് … ആ അഗ്നിയും  ബോധത്തിന് ആലയമാണ്.  വീണ്ടും ആ അഗ്നി സജീവമായി പരിണമിച്ച് ജലമായി …. ആ ജലത്തിൽത്തന്നെ ഉപവിഷ്ടനായി  മാതൃഗർഭാശയത്തില് …. മാതൃകോശത്തിൽ ജലമായി ….. ആ ജലത്തിൽ  ഉപവിഷ്ടനായി … ആ ജലവും ആലയമാണ്.

ഞാനെന്ന ബോധം കുടികൊള്ളുന്ന പിണ്ഡാണ്ഡം.

ആ ജലത്തിൽ നിന്ന് പിണ്ഡരൂപിയായി ഭൂമിയിലേക്ക് എത്തുമ്പോൾ പിണ്ഡാണ്ഡമായി … അതും ആലയമാണ്….ബാഹ്യമായി ആ ആലയത്തെ വളർത്തുവാൻ സ്വീകരിച്ച  ഭൂമിയിൽ എത്തിക്കഴിഞ്ഞ്   വീണ്ടും ഈ ആകാശവും വായുവും  അഗ്നിയും ജലവും  പൃഥ്വിയും അല്ലെങ്കിൽ അന്നവും ചേർന്ന് വികസിക്കുമ്പോൾ ബാഹ്യമായി സ്വീകരിച്ചവയും ആലയമാണ്.  അതെല്ലാം ചേർന്ന് രൂപാന്തരം പ്രാപിച്ചു നില്ക്കുന്ന  ഈ ആലയത്തിലാണ്  ഞാനെന്ന ബോധം  കുടികൊള്ളുന്നത് .  ആ ആലയമാണ്  ആരാധനീയമായ ഏറ്റവും വലിയ ആലയം.  അതിനെക്കുറിച്ച് ആയിരിക്കും  പറയാൻ നിങ്ങളെന്നെ വിളിച്ചത്  എന്ന് വിചാരിക്കാം.  അതാണെങ്കിൽ ഒരു അപകടവും ഇല്ലാത്തതും  ആരാധനീയവും  സർവ്വദാ ആ ആലയത്തിലാണ് … ഞാനെന്ന പൂർണ്ണ ദേവൻ കുടികൊള്ളുന്നതെന്ന് ഉള്ളതുകൊണ്ട് … അതിന് ഒരു കേടുപാടുകളും വരാതെ സൂക്ഷിയ്ക്കണ്ടതും  അനിവാര്യമാണ്. 

സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്

സനാതന ധർമ്മത്തെ നിർവചിയ്ക്കുന്നു.

നിങ്ങളുടെ ഇരിപ്പ് കണ്ടിട്ട് … ആ ആലയത്തെക്കുറിച്ച്  കേൾക്കാനല്ല വന്നതെന്നാ എനിക്ക് തോന്നുന്നത്.   എനിക്ക് അറിയുന്ന ഒരാലയം അതാണ്  … ആ ആലയങ്ങളെ… ആ ആലയത്തെക്കുറിച്ച് തമ്മിൽത്തമ്മിൽ വഴക്ക് ഉണ്ടാക്കണ്ട  ആവശ്യവും  ഇല്ല….. ആ ആലയം ആരും എടുത്തോണ്ട് പോവില്ല… ആരും പൊളിക്കില്ല…. ആരും കെട്ടില്ല..  അപ്പോൾ.. അതില്  എനിക്ക്  അറിയുന്ന ആലയം,  ഏറ്റവും സുതാര്യമായ  ആരാധനീയമായ  സർവ്വർക്കും  അനിവാര്യമായ  ആലയം ഈ ദേഹമാണ്.  അതിൽ ബോധമായി കുടികൊള്ളുന്ന എന്നെ  ആരാധിച്ച്   എത്തിച്ചേരുവാനുള്ള  അന്വേഷണവും തപസ്യയുമാണ്  സനാതന ധർമ്മം…..

ഹിന്ദുമതമെന്ന പദത്തെ വിമർശിയ്ക്കുന്നു

ബോധപൂർവ്വമാണ്  ഞാൻ ആ പദം ഉപയോഗിച്ചത്  …ഹിന്ദു മതമെന്ന് ഉപയോഗിക്കാത്തത്….  മനുഷ്യനെ അതിൽ നിന്ന് അകറ്റിക്കൊണ്ടുപോകുന്നതാണ് … എല്ലാ മതങ്ങളും പ്രത്യേകിച്ച്  ഹിന്ദുമതവും… ഏതൊരു ബോധസത്തയിലേക്ക്  ആണ്ടിറങ്ങി ചെല്ലുമ്പോഴാണോ ശാന്തി  പരിപൂർണ്ണമായി ലഭിക്കുന്നത്   … ഏതൊരു ബോധസത്തയുടെ  അനിവാര്യതയിലാണോ സമസ്ത പ്രപഞ്ചവും ആനന്ദ പൂർണ്ണമാകുന്നത്, ആ ബോധം  ഞാനെന്ന കേവലതയിൽ  നിലകൊള്ളുന്ന ആ ബോധം .. ഏതൊരാലയത്തിൽ  ആണ് ഇരിക്കുന്നതെന്ന്  പൂർവ്വാചാര്യന്മാർ അന്വേഷിക്കുകയും  കണ്ടെത്തുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗീത 13.1 – ക്ഷേത്രം

അതിനെക്കുറിച്ച് എതിർക്കാനോ  തർക്കിക്കാനോ ആധുനിക യുക്തികളുടെ  ഒരളവുകോൽ വച്ചും പറ്റില്ലാത്തവിധത്തിൽ  ഒരു വഴക്കിനും ഇടയില്ലാത്ത വിധത്തിൽ അവരത് രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എണ്ണമറ്റ ഉപനിഷത്തുകളും,  വേദസംഹിതകളും,  സ്മൃതികളും,  ഭഗവദ്ഗീതയും വരെ  ഈ അന്വേഷണത്തിലൂടെയാണ് പോയത് ….  ഗീതയിൽ ഈ ആലയത്തെക്കുറിച്ച്   പറയുന്നത് നിങ്ങൾ കേട്ടിട്ടും  ഉണ്ടായിരിക്കും. പതിമൂന്നാം അദ്ധ്യായത്തില് … ഭഗവദ് ഗീത പതിമൂന്നാം അദ്ധ്യായത്തില് (8.20 mts) … ഇദം ശരീരം കൗന്തേയ … ക്ഷേത്രമിത്യഭിധീയതേ …. അവിടെ ..ക്ഷേത്ര-ക്ഷേത്രജ്ഞ- വിഭാഗയോഗം  എന്നാണ് ആ യോഗത്തിന് പേര് തന്നെ ഇട്ടിരിക്കുന്നത്… ക്ഷേത്രത്തെയും  ക്ഷേത്രജ്ഞനെയും  തിരിച്ചറിയുക…  ഏതാണ്  ക്ഷേത്രം …. അതിനെയാണല്ലോ  ആലയം എന്ന് നിങ്ങൾ ഉദ്ദേശിച്ചത് … അല്ലേ…. ക്ഷേത്രം തന്നെയാണല്ലോ…

ക്ഷത ത്രാണനം

ക്ഷതഖില ത്രാണനാത്  ….ക്ഷതത്തിൽ നിന്ന്  ത്രാണനം ചെയ്യുന്നതാണ് ക്ഷേത്രം….. ക്ഷതം ഏതെല്ലാമാണ്… മുറിവ് …വേദന.. മൃത്യു ഇവയൊക്കെ ക്ഷതമാണ്… അങ്ങിനെ ആവുമ്പോൾ …ബാഹ്യമായ ഈ ശരീരത്തിൽ നിന്നും … ക്ഷതം കണ്ടാൽ രക്ഷപെടുവാൻ  തയ്യാറാകുന്ന  സൂക്ഷ്മമായ  ഒരു ക്ഷേത്രം കൂടി ഉണ്ട്.…. സ്ഥൂലമായ ക്ഷേത്രം,  സൂക്ഷ്മമായ ക്ഷേത്രം,  കാരണമായ ക്ഷേത്രം,   ക്ഷേത്രജ്ഞൻ ….

അപ്പോൾ സ്ഥൂലമായതാണ്  ഞാൻ മുമ്പ് കാണിച്ച…. ദൃശ്യങ്ങളിൽ നിന്ന് സ്വീകരിച്ച്   വളർന്ന്  എന്റെ സ്ഥൂലശരീരമായി പരിണമിച്ച്  നില്ക്കുന്ന  ആദ്യത്തെ ക്ഷേത്രം …. അതിൽ ഏറ്റവും  സ്ഥൂലമായതിന് ക്ഷതം വരുമ്പോൾ ഒക്കെ … അതിനെ വലിച്ചെറിയാൻ ക്ഷേത്രജ്ഞനായ  ഞാൻ തയ്യാറാവും.   എനിയ്ക്ക് പ്രയോജനപ്പെടുന്നിടത്തോളം  മാത്രമേ  എനിയ്ക്ക് വെളിയിലുള്ള ബ്രഹ്മാണ്ഡമായ ഈ ക്ഷേത്രം  ഞാൻ ചുമക്കുകയുള്ളൂ.  അതിലെ ഭാരതമെന്ന ക്ഷേത്രം  എന്നെ ഉൾക്കൊള്ളുമ്പോൾ മാത്രമേ  എനിക്ക് പത്ഥ്യമാവൂ… മനസ്സിലായില്ല…. ഞാനാണ് എനിക്ക് പ്രധാനം.

എത്ര ദേശാഭിമാനങ്ങൾ  പ്രസംഗിച്ചാലും, പ്രസംഗിക്കുവനെ അടുത്ത ആഴ്ച  ആ പ്രസംഗിച്ചതിന്  അനുസരിച്ച് അംഗീകാരമില്ലെങ്കിൽ,  ദേശാഭിമാനം ഒക്കെ വലിച്ചെറിഞ്ഞ് … എതിരാളികളുടെ കൂടെ  കൂടും… ശരിയല്ല… ശരിയല്ല…. ങ്ഹേ…ബാക്കിയൊക്കെ പൊങ്ങച്ചമാ…..  ങ്ഹേ…നിങ്ങളുടെ  അഭിമാനിയൊക്കെ അല്ലെന്നൊക്കെ പറഞ്ഞ് എതിർത്തേക്കും. .. പല തവണ അങ്ങിനെ കൂടിയവന്റെ  ചരിത്രം പുറകോട്ട് പോയാൽ കാണുകയും ചെയ്യും… ഇഷ്ടപ്പെടുമോന്ന്  അറിയില്ല…. എന്റെ ഈ കുസൃതികൾ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് എനിക്കറിയില്ല… എങ്കിലും അതുകൂടെ ചേർത്തില്ലെങ്കിൽ  എനിക്ക് ഒരു സമാധാനം  കിട്ടില്ല…. അതും കൂടെ ചേർത്താൽ മാത്രമേ ഞാൻ പറയുന്നതിന്  ആഴമുണ്ടാകൂ  എന്ന് എനിക്ക്  ഒരു തോന്നൽ ഉണ്ട്….ങ്ഹും…

ബ്രഹ്മാണ്ഡം

അതുകൊണ്ട് വിശാലമായ ഈ വിശ്വം എനിക്ക് ക്ഷേത്രമാണ്  … അതെന്റെ ശരീരം തന്നെയാണ്… ബ്രഹ്മാണ്ഡം … അതില്  എനിക്ക് ഒതുങ്ങാൻ പറ്റുന്നത് എത്രയാണോ …അത്  ചേർത്തുവരുന്ന … എന്റെ ഭൂഖണ്ഡവും എന്റെ ക്ഷേത്രമാണ്…. അതില്  എന്റെ ദേശമായി എണ്ണുന്ന ഭാരതവും  എനിക്ക് ക്ഷേത്രമാണ്…. കുറെക്കൂടി സ്വാർത്ഥനായ ഞാൻ  കേരളീയനാവുമ്പോൾ  കേരളവും എന്റെ  ക്ഷേത്രമാണ്… അല്ലേ….. അല്ലേ …ങ്ഹേ…  ആ കേരളത്തില് മുഴുവനും എന്നെ അംഗീകരിക്കാതെ  വരുമ്പോൾ  എന്നെ അംഗീകരിക്കുന്ന കണ്ണൂര്  എന്റെ ക്ഷേത്രമാണ്. ആ കണ്ണൂർക്കാരെല്ലാം കുടെ  കൂടിയിരിക്കുമ്പോൾ …. എന്റെ വീട് എന്റെ ക്ഷേത്രമാണ്. 

ക്ഷേത്രം ചുരുങ്ങിച്ചുരുങ്ങി…..

അതിന് വെളിയിലുള്ള ക്ഷേത്രം ഞാൻ പണിത് അവിടെ പോയി തൊഴുതാലും ആരാധിച്ചാലും  ഉത്സവം നടത്തിയാലും  വെടിക്കെട്ട് നടത്തിയാലും…എന്റെ വീടിന്  എതിരായി  അതും അതിന്റെ കമ്മറ്റിക്കാരും വന്നാൽ …മനസ്സിലായില്ല… മനസ്സിലായില്ല… ങ്ഹേ… ഞാൻ ഏത് അഭിമാനമൊക്കെ കാണിച്ചാലും എത്ര ഭസ്മം തോട്ടാലും  എത്ര ചന്ദനം വാരി പൂശിയാലും… എത്ര കുങ്കുമം അണിഞ്ഞാലും …. എന്റെ ക്ഷേത്രം അതാണ്…. അതിനകത്ത്  എന്റെ ബന്ധുജനങ്ങളും  അച്ഛനമ്മമാരും ഒക്കെ ഉള്ള  സ്ഥലത്ത് ഞാനെന്ന ഈ ശരീരത്തോട്  മമത പുലർത്തുന്ന …. എനിക്കെതിരായി  ആ വീട്ടിൽ ആരെങ്കിലും തുനിഞ്ഞാൽ … ആ ക്ഷേത്രം വെടിഞ്ഞ്  ഞാനെന്ന ദേഹത്തിൽ  ഞാൻ ഒതുങ്ങും.  അവരെയൊക്കെ ഞാൻ വലിച്ചെറിയും.

സ്ഥൂലശരീര ത്യാഗം

ആ എന്റെ കൈയ്യുടെ വിരലോ … കാലിന്റെ വിരലോ…. എന്റെ ബാക്കി ശരീരഭാഗങ്ങളെ നശിപ്പിക്കുമാറ്  മാരകമായാൽ  ഒരു സംശയവും ഇല്ലാതെ ഞാൻ സർജനോട് പറയും …കണ്ടിച്ചു ദൂരെക്കളയാൻ… ശരിയല്ല…. എന്റെ ബോധത്തിന്റെ സിരാകൂടം വരെ  ഒതുങ്ങി ഞാൻ ചെല്ലുമ്പോൾ …. എന്റെ സ്ഥൂലശരീരസ്ഥിതനായ ഞാൻ..എന്റെ സ്വപ്നങ്ങളിൽ ഒന്ന്  തകരുന്നു എന്ന് കണ്ടാൽ…. ഈ സ്ഥൂലശരീരത്തെ  ഫുറഡാനിലോ …. കയറിലോ ഒക്കെ ഞാൻ അവസാനിപ്പിക്കും..  അപ്പോൾ എന്റെ സൂക്ഷ്മശരീരം  സ്ഥൂലശരീരത്തെക്കാൾ ആരാധനീയമായ  എന്റെ ക്ഷേത്രമാണ്. 

ഇങ്ങിനെ ഒരു സമസ്യ ആയിരിക്കില്ല നിങ്ങള്  പ്രതീക്ഷിച്ചത് .. ഞാനും വരുന്നിടം വരെ അങ്ങിനെയല്ല പ്രതീക്ഷിച്ചത് ….ഇവിടെ വന്ന് വിഷയം  ആരാധനയും ആലയവുമാണെന്ന് പറഞ്ഞപ്പോൾ  ഇങ്ങിനെയൊന്ന് നോക്കാം  … ഇതാണല്ലോ ശരി …അല്ലേ… ഇതാണ് സത്യമെങ്കിൽ, എന്റെ സൂക്ഷ്മശരീരമാണ്   സ്ഥൂലശരീരത്തെക്കാൾ എനിക്ക് പത്ഥ്യമായ ക്ഷേത്രമെങ്കിൽ ആ സൂക്ഷ്മശരീരത്തിനും  അപ്പുറം, ക്ഷേത്രത്തിലേക്ക്  കടന്നുപോകുന്നുണ്ടോ ഞാൻ.(0.14.22 mts).  

ഗാഢമായ ഉറക്കവും ശാന്തിയും

ഗാഢമായ നിദ്ര ആക്രമിക്കുമ്പോൾ  നല്ല പായസവും,  സുന്ദരിയായ ഭാര്യയും,  പൊന്നോമനയായ മക്കളും … ഒക്കെ പത്ഥ്യമാകുമോ.  അതുവരെ … കിട്ടാത്ത വളരെ വിലപിടിപ്പുണ്ടെന്നു തോന്നുന്ന  ഒരു വസ്തു  ഗാഢമായ സുഷുപ്തിതിലേക്ക് വഴുതി വീഴുന്ന  വേളയിൽ എഴുന്നേൽപ്പിച്ച്  തരാൻ തുടങ്ങിയാൽ … ഉറങ്ങുമോ … മേടിക്കുമോ…  ഉറക്കമാണ് സർവ്വോപരി എനിക്ക് പത്ഥ്യം.  ഗാഢമായ സുഷുപ്തിയിൽ നിന്നാണ് ..എന്റെ ബോധത്തിന് അടുക്കുണ്ടാകുന്നത്.  ഗാഢമായ ഉറക്കത്തിൽ നിന്നാണ്…. എനിക്ക് ശാന്തിയുണ്ടാകുന്നത്…. 

കാരണ ശരീരം

അങ്ങിനെയാണെങ്കിൽ … സ്വപ്നങ്ങൾ നെയ്യുന്ന എന്റെ സൂക്ഷ്മശരീരത്തെക്കാൾ  സ്വപ്നവും ജാഗ്രത്തും എല്ലാം….ഉണ്ടാക്കുന്ന …  ഒരു കാരണ ശരീരവും …. അതെനിക്ക് ഏറ്റവും  പത്ഥ്യമായ ആലയമാണ്.  അവിടെയാണ് … ഞാൻ എല്ലാവരെപ്പോലെ… എല്ലാവരും എന്നെപ്പോലെ … പൂർണ്ണമായ ശാന്തി അനുഭവിക്കുന്നത്.  നന്നായി ഉറങ്ങിയെന്നും… ഒന്നും അറിഞ്ഞില്ലെന്നും … അറിയുന്ന ഒരറിവിലേക്ക്  എത്തുന്ന ഗാഢമായ സുഷുപ്തി ഉളവാക്കുന്ന  എന്റെ കാരണ ശരീരമാണ്  എന്റെ  ആലയം. ആരാധനീയമായ ഈ ആലയത്തിലേക്ക്  ….

സെമറ്റിക്ക് മതങ്ങളുടെ ദുഃസ്വാധീനം

ഇതിനു പകരം … പുറത്തുള്ള ആലയങ്ങൾ ഒന്നും…. …. ചരിത്രപരമായി  ആരാധനീയം ആയിരുന്നില്ലെന്ന് … സെമറ്റിക്ക്  മതങ്ങളുടെ ആഗമനം വരെയുള്ള  ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.  നിങ്ങളുടെ വിഷയം അതായതുകൊണ്ടാ  അത് സൂചിപ്പിക്കുന്നത്.. ഭാരതത്തിലേക്ക്  സെമറ്റിക്ക് മതങ്ങൾ …. കടന്നുവരുന്നതു വരെ ഭാരതീയന് ബാഹ്യങ്ങളായ  ആലയങ്ങൾ ഒന്നും  ആരാധനാ സ്ഥലങ്ങൾ ആയിരുന്നില്ലെന്ന്  ബോദ്ധ്യമാവും. … സമ്മതമല്ലെന്ന് തോന്നുന്നു.

ഞാൻ ഹിന്ദുവാണെന്ന മിഥ്യാഭിമാനം

ചുരുക്കത്തിൽ  ബാഹ്യമായ ആലയങ്ങളിലെ ആരാധനയിലൂടെ ഭാരതത്തിലെ സനാതന ധർമ്മികൾ അവരറിയാതെ  മതം മാറിയിരിക്കുന്നു…. അപകടകരമായ  ഈ നിലയാണ് … സ്വയം അറിയാതെ  മതം മാറിയിട്ടും,  ഞാൻ ഹിന്ദുവാണെന്ന്  അഭിമാനിക്കുകയും,  അവന്റെ തന്നെ സ്വഭാവം ഇന്നുള്ള സെമറ്റിക്ക് മതങ്ങളോട് അവൻ ഏറ്റുമുട്ടുകയും ചെയ്യുന്നു… മനസ്സിലായില്ല.  ഇല്ല…….

സെമറ്റിക്ക് മതങ്ങളുടെ ആരാധനാ സമ്പ്രദായം അനുകരിയ്ക്കുന്ന ഹിന്ദുക്കൾ

ഇന്നുകാണുന്ന….. ഇന്നുകാണുന്ന ആരാധനയില്ല.  സംശയമുണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ കുറെപ്പേർ ഇല്ലെന്ന് പറഞ്ഞു … ഞാനത് പറഞ്ഞുതരാം…ചരിത്രപരമായി.  അത് എന്റെ വിഷയം തന്നെയാണ്  പറയേണ്ടത് …. ഞാനിന്നു കാണുന്ന  ഹിന്ദു  പൂർണ്ണമായും മാനസികമായി മതം മാറി  സെമറ്റിക്ക് മതത്തിന്റെ ആരാധനാ സമ്പ്രദായത്തിൽ  ജീവിക്കുന്നവനാണ്. ബാഹ്യമായ ഒരു ദൈവവും,   ആ ദൈവത്തോടുള്ള  അഭ്യർത്ഥനങ്ങളും,  അവിടെ നടത്തുന്ന വഴിപാടുകളും,  ബലികളും, അവിടേക്കുള്ള യാചനകളും,  ഒന്നും സനാതന ധർമ്മത്തിന്റെ  ശ്രൗത ഗ്രന്ഥങ്ങൾ ഒന്നും പോലും അംഗീകരിക്കാത്തതാണ്. 

പ്രാചീന ക്ഷേത്രങ്ങൾ

രാമായണകാലത്തും ഭാരതകാലത്തും ഒക്കെ ക്ഷേത്രങ്ങൾ ഉണ്ടോന്നു ചോദിച്ചാൽ  ഉണ്ട്.   ശങ്കരന്റെ കാലത്തും   ക്ഷേത്രങ്ങൾ ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്.  ഞാനീ പറഞ്ഞ അർത്ഥത്തിലുള്ള ആരാധന …ഞാനീ പറഞ്ഞ അർത്ഥത്തിലുള്ള ക്ഷേത്രങ്ങൾ  ഇല്ല.  ക്ഷേത്രസമുച്ചയങ്ങളും  കെട്ടിടങ്ങളും  ഉണ്ടാവും. രണ്ടായിരം കൊല്ലത്തെ പഴക്കം നിങ്ങളുടെ നാട്ടിലെ  ഒരു ക്ഷേത്രത്തിന് ഉണ്ട് എന്ന്  തെളിയിക്കുന്നതുകൊണ്ട് …നിങ്ങൾ ഇന്ന് ആരാധിക്കുന്ന ആരാധന ആയിരുന്നു അവിടെ എന്ന് സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുണ്ട്… മനസ്സിലായില്ല. 

ആധുനിക ആരാധനാലയങ്ങൾ

ഒരു സത്യവും  അതിനെ തുടർന്ന്  കള്ളങ്ങളും പ്രചരിപ്പിച്ച്  മനുഷ്യമനസ്സിനെ  മാറ്റി എടുക്കുന്ന പ്രക്രിയ  മാനവന്റെ വികാസപരിണാമങ്ങൾക്ക് അനുയോജ്യമല്ല. മനസ്സിലായില്ല…… ഗുരുവായൂർ അമ്പലത്തിനും, ചൊവ്വയിലെ അമ്പലത്തിനും ഒക്കെ ആയിരമോ രണ്ടായിരമോ  കൊല്ലത്തെ പഴക്കം ഉണ്ട് എന്ന് പറഞ്ഞു എന്നുള്ളതുകൊണ്ട്  … ഇന്നവിടെ  പൂത്താലിയും കൈയ്യിലേന്തി….ആളുകളെ കാണിക്കുവാൻ … വേഷവും കെട്ടി പോകുന്ന അമ്മമാർ പോകുന്നതുപോലെ  പൗരാണിക കാലത്ത് … പോയിരുന്നു എന്ന്   പറഞ്ഞാൽ… മനസ്സിലായില്ല…. 

rush in gurvayoor temple
10 May 2024-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. ഹിന്ദുക്കൾ ക്ഷേത്രദർശനത്തിന് തിരക്കു കൂട്ടുന്നത് സെമറ്റിക്ക് മത-സ്വാധീനത്താലാണെന്ന് സ്വാമിജി കാര്യകാരണങ്ങൾ നിരത്തി വിമർശിച്ചിരുന്നു.

വഴിപാട് കൗണ്ടറുകളും ബോർഡുകളും

ഇന്നവിടെ നടത്തുന്ന കമ്മറ്റികളുടെ ഭരണം പോലുള്ള കമ്മറ്റിക്കാർ … പൗരാണിക കാലത്ത് ഉണ്ടായിരുന്നു   എന്ന് ക്ഷേത്രത്തിന്റെ പൗരാണികതയെ മുൻനിർത്തി പറഞ്ഞാൽ,  ഇന്ന് അവിടെ ശാന്തിചെയ്യുന്നവൻ കാണിക്കുന്ന ഗോഷ്ടികൾ ഒക്കെയാണ് പൗരാണിക കാലത്ത്  നടന്നിരുന്നത്  എന്ന്  ക്ഷേത്രത്തിന്റെ പൗരാണികതയെ മുൻനിർത്തി പറഞ്ഞാൽ …. സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുണ്ട്.  ക്ഷേത്രങ്ങളിലെ വഴിപാട്   ബോർഡുകൾക്ക് രണ്ടായിരം  വർഷത്തെ പഴക്കമില്ല…പഴക്കമുള്ളവയല്ല… മനസ്സിലായില്ല.  ക്ഷേത്രത്തിന്റെ പഴക്കം വഴിപാടു കൗണ്ടറിന്റെ  പഴക്കത്തെ സാധൂകരിക്കുന്നില്ല.  വഴിപാട് രസീതുകൾക്ക്  പഴക്കമില്ല.  ഒരു നൂറ് കൊല്ലത്തിന് (പോലും)  …

sabarimala rush
10 December 2023-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. ഹിന്ദുക്കൾ ക്ഷേത്രദർശനത്തിന് തിരക്കു കൂട്ടുന്നത് സെമറ്റിക്ക് മത-സ്വാധീനത്താലാണെന്ന് സ്വാമിജി കാര്യകാരണങ്ങൾ നിരത്തി വിമർശിച്ചിരുന്നു.

ഹിന്ദുക്കൾ മതം മാറ്റപ്പെട്ടത് എങ്ങിനെ എന്ന് സ്വാമിജി വിശദീകരിയ്ക്കുന്നു.

അപ്പോൾ നമ്മൾ പലപ്പോഴും  കൈനോട്ടക്കാരന്റെ  മാതിരി ഭൂതകാലത്തിന്റെ സത്യത്തെ വച്ച്  വർത്തമാനത്തിലൂടെ  കടന്ന്  ഭാവിയുടെ കല്പനകളെ  സത്യമാക്കാൻ ഓടുന്നവരാണ്.  കൈനോട്ടക്കാർ  അങ്ങിനെയാണെന്ന് തോന്നുന്നു. നിങ്ങളുടെ ജീവിതത്തിന്റെ ഭൂത കാല സീമയിൽ നിന്ന്…. നിങ്ങൾക്കനുഭവമുള്ള ഒന്നോ രണ്ടോ  സാമൂഹിക സത്യങ്ങളെ ചൂണ്ടിക്കാണിച്ചിട്ട് …. സാമാജിക സത്യങ്ങളെ ചൂണ്ടിക്കാണിച്ചിട്ട് ….മനുഷ്യനായി ഭൂമിയിൽ ജീവിക്കുന്നവനെല്ലാം ഒരുപോലെ വരാവുന്ന ദുഃഖങ്ങളിൽ  ചിലതിനെ വൈയ്യക്തികമായി  എടുത്ത് പറഞ്ഞ്,  നിങ്ങളുടെ മനസ്സാ  പൂർവ്വകാല ദുഃഖത്തിന്റെ സത്യതയിലേക്ക്  കടന്നുപോയി, ‘അയാളുടെ അറിവിൽ’ …. അത്ഭുതപ്പെടുന്ന ഒരു വേളയിൽ … നിങ്ങൾക്ക്  അജ്ഞേയമായ ഭാവിയുടെ കല്പനകളെ….  ഈ സത്യത്തിൽ കലർത്തിത്തന്ന്  നിങ്ങൾടെ ജീവിതത്തെ വൈതാളികമാക്കുന്നതുപോലെ ….ചരിത്രമെന്നും  ഭൂതകാലസത്യമായ ക്ഷേത്രത്തിന്റെ പഴക്കത്തെ ചൂണ്ടിക്കാണിച്ച് …. ക്ഷേത്രാരാധനയുടെ പഴക്കത്തിലേക്ക്  നിങ്ങളുടെ മനസ്സുകളെ കൂട്ടിക്കൊണ്ടു പോയി …സെമറ്റിക്ക് സമ്പ്രദായത്തിന്റെ ഈശ്വരസങ്കല്പത്തിലെത്തിച്ച് മതം മാറ്റിയിരിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. (0.21.43 .0  mts ) (End of First part as per Shreyas website audiclips listing.)

Swami Nirmalananda Giri Maharaj ആലയവും ആരാധനയും -2 (ശ്രേയസ്സ് വെബസൈറ്റിൽ നല്കിയിരിയ്ക്കുന്നത് പ്രകാരം)

നായർജാതിയെയും ക്ഷേത്രത്തിനുള്ളിൽ അനുവദിച്ചിരുന്നില്ല

പ്രതിമാ പൂജയെന്ന്  കാർന്നവർ  എവിടുന്നോ  സംഘടനേന്ന് പഠിച്ചുപോയി…. ഞാൻ പഠിച്ചത് അങ്ങിനെല്ല.  ക്ഷേത്രത്തിന്റെ ചരിത്രം എന്നെക്കൊണ്ട് അത് സമ്മതിപ്പിക്കുന്നുമില്ല. ഭാരതീയ ക്ഷേത്രങ്ങളിൽ  കണ്ണൂർ പ്രദേശത്തുള്ള കാർന്നവർ  ചോദിച്ചതു കൊണ്ട്  …..കണ്ണൂർ പ്രദേശത്തെ ഒരു ക്ഷേത്രം പോലും എന്റെ ഓർമ്മയിൽ,  ഹരിജനോ ഗിരിജനോ പോകട്ടെ  ഇന്ന്  സവർണ്ണരെന്ന് വിളിക്കുന്ന നായർ വരെയുള്ള  തലങ്ങളിൽ ഉള്ളവനെപ്പോലും പ്രവേശിപ്പിച്ചിട്ടില്ല…… 1930-വരെ.

പ്രഥമാ-പ്രതിമാ പൂജ വ്യാഖ്യാനിപ്പിച്ച്  കളിയ്ക്കുമ്പോൾ,  ജനങ്ങളെ കളിപ്പിയ്ക്കുന്നു എന്ന് മറന്ന് പോകരുത്. ഞാൻ കണ്ട ഭാരതീയ ക്ഷേത്രങ്ങളിൽ  ദക്ഷിണേന്ത്യയില് വിന്ധ്യന് തെക്കോട്ടുള്ള ഒരു ക്ഷേത്രത്തിലും ആരാധനയുടെ  ആദിപർവ്വങ്ങളിൽ നില്ക്കുന്ന  അജ്ഞരായ ജനതയെ പ്രവേശിപ്പിക്കുക പോലും…. അതിന്റെ മതിൽക്കെട്ടിനകത്ത്  പ്രവേശിപ്പിക്കുക പോലും  ചെയ്തിരുന്നില്ല.

സംഘടനാക്കുതിപ്പിനുവേണ്ടി ചെയ്ത തെറ്റുകൾ….

പിന്നെ ഏതോ ഒരു ആധുനികൻ …. താല്ക്കാലികമായ ഒരു സംഘടനാക്കുതിപ്പിനു വേണ്ടി…. ചരിത്രത്തിന്റെ അതിസൂക്ഷ്മങ്ങളായ സത്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്  തെറ്റുകൾ തെരുതെരെ പറഞ്ഞാൽ  ശരിയായി തീരുമെന്നുള്ള പാശ്ചാത്യനായ ഗീബൽസിന്റെ തന്ത്രത്തിൽ പഠിപ്പിച്ചാൽ അത് ചരിത്രമാകുമെന്ന്   എനിക്ക് വിശ്വാസവുമില്ല. എതിർപ്പുണ്ടാവും. 

18 March 2023-ൽ മനോരമ ദിനപ്പത്രത്തിൽ വന്ന വാർത്ത. ക്ഷേത്രപ്രവേശന പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് അതിൽ മനത്ത് പത്മനാഭനെപ്പോലുള്ള സമുദായ നേതാക്കളുടെ പങ്കിനെ സ്വാമി നിശിതമായി വിമർശിച്ചു.

സാമൂഹിക ആരാധന സനാതന ധർമ്മത്തിൽ ഇല്ല

പ്രതിമാപൂജ പ്രഥമമല്ലെന്ന്  ഭാരതീയ ഗ്രാമങ്ങളിൽ ദക്ഷിണേന്ത്യയിലുള്ള ക്ഷേത്രങ്ങളുടെ  കല്പന… അത് ശില്പശാസ്ത്രമനുസരിച്ചുള്ള  ക്ഷേത്രനിർമ്മിതി…. പരിശോധിച്ചാൽ …. അതിനകത്ത് സാമൂഹിക ആരാധനയ്ക്ക്  ഇടമില്ലെന്ന് ഒരു പൊട്ടനു പോലും മനസ്സിലാകും. ഇതൊക്കെ അറിയാമായിരുന്നിട്ടു കൂടി… നിങ്ങളൊക്കെ ഈ കള്ളം  എന്തിനു പ്രചരിപ്പിച്ചു ജനങ്ങളുടെ ഇടയില്.   എതിർത്തവരും  അനുകൂലിച്ചവരും. 

ക്ഷേത്രാരാധനയെയും ക്ഷേത്രത്തെയും എതിർക്കാനിറങ്ങിത്തിരിച്ചവരും അനുകൂലിക്കാൻ ഇറങ്ങിത്തിരിച്ചവരും   അതിന്റെ ശില്പ ശാസ്ത്രമോ, അതിന്റെ രൂപകല്പനയോ  ഒന്നും പഠിക്കാതെ വായിൽത്തോന്നിയതെല്ലാം  ചിത്രകഥയിൽ നിന്നും  കേട്ടുകേൾവിയിൽ നിന്നും  പഠിച്ച് പറഞ്ഞപ്പോഴ് … ഒരു പ്രാവശ്യമെങ്കിലും  അവിടൊന്ന് ചെന്ന് നോക്കി സ്വന്തം ബുദ്ധിയും പൂർവ്വ ചരിത്രവും നോക്കി പറഞ്ഞുകൂടായിരുന്നോ എന്ന് ഞാൻ ഒന്ന് ചോദിച്ചാൽ …നിങ്ങളു വളരെ ആലോചിച്ചു വച്ച വിഷയം ഈ പരുവത്തിൽ എത്തിയെങ്കിൽ  …മറ്റു വിഷയങ്ങൾ ആയിരുന്നെങ്കിൽ എന്താകുമെന്നായിരുന്നു എന്നാണ്  ഞാൻ ആലോചിച്ചു പോകുന്നത്. (24.33 mts)

autobiography mannam

ക്ഷേത്രത്തിന്റെ സാമാന്യ മാതൃക

ഞാൻ പറഞ്ഞതിൽ അസത്യമുണ്ട് !!?? കേരളത്തിലെ ഏത് ക്ഷേത്രമെടുത്താലും ഗർഭഗൃഹം,  മുഖമണ്ഡപം,  നാലമ്പലം,  ഇങ്ങിനെയാണ് പ്രാചീന ക്ഷേത്രകല്പന. സമ്മതമാണ് . ആധുനിക കാലത്ത് പൊളിച്ച് പണിതവയും  ആധുനിക കാലത്ത് പുതുതായി പണിതവയും  മാറ്റി നിർത്തിയാൽ, സാമാന്യമായി കേരളീയ ക്ഷേത്ര മാതൃക…. ഗർഭഗൃഹം, മുഖ മണ്ഡപം, നാലമ്പലം,  ചുറ്റുമതിൽ അല്ലെങ്കിൽ  കോട്ട … കോട്ടവാതിലുകൾ …. കിടങ്ങ്  ഇങ്ങിനെയൊക്കെയാണ്  ഞാൻ കണ്ട ക്ഷേത്രത്തിന്റെ  സാമാന്യ മാതൃക. സമ്മതമാണ് .

‘Temple Arts of Kerala’ by Ronald M Bernier. ചിത്രം ഈ പുസ്തകത്തിൽ നിന്ന്

കുറെ  കുടുംബത്തറകളും  കുടുംബക്കളരികളും മാറ്റിവച്ചാൽ…നിങ്ങൾ ഉടനെ എന്നെ വിളിച്ചുകൊണ്ടുപോയി കണ്ണൂരെ ഏതെങ്കിലും ഒരു കുടുംബത്തറ കൊണ്ട് കാണിച്ച്  ഇതങ്ങനെയല്ല  സ്വാമി എന്ന് പറഞ്ഞാൽ ….അത് സാമാന്യ ക്ഷേത്രമല്ല എന്ന് മറുപടി.  പൊതുവെ കന്യാകുമാരി  മുതല് .. ഗോകർണ്ണം വരെയുള്ള ക്ഷേത്രങ്ങളുടെ മാതൃക … ഞാൻ പറഞ്ഞതു മാതിരിയാണെന്ന് തോന്നുന്നു.  സമ്മതമാണ്.  അതിൽ എവിടെയാണ്  പത്തുപേർക്ക്  ഒരുമിച്ച് നിന്ന്  ഈശ്വരനെ ആരാധിക്കാൻ  സൗകര്യം !!??? ഏതെങ്കിലും ക്ഷേത്രത്തിൽ  ഒരു ഗ്രാമത്തിലെ പ്രതിമാ പൂജയ്ക്ക് അർഹരായ അതിസാധാരണന്മാരായ കുടുംബങ്ങളിൽ പെട്ടവർക്ക് … ഒരുമിച്ച് ഒരു ദിവസം ഒന്ന് തൊഴാൻ  സൗകര്യമുണ്ടോ !!??  മഹാക്ഷേത്രങ്ങൾ ഉൾപ്പടെ.

എന്റെ അറിവ് ശരിയാണെങ്കിൽ  രണ്ടു പേർക്ക്  പരസ്പരം മുട്ടാതെ രണ്ട്  സോപാനപ്പടിയുടേയും മുമ്പിൽ നിന്ന്  ദേവനെ കണ്ടു വേണമെങ്കിൽ ഒന്ന് തൊഴാം. ആ പടിക്കും മുഖമണ്ഡപത്തിനും ഇടയിലുള്ള ഇട തന്നെ, തിടപ്പള്ളിയിൽ നിന്ന്  നിവേദ്യവും മറ്റും കൊണ്ടു പോകുവാൻ  ഉള്ള ഇടയ്ക്കപ്പുറം ഇടയില്ലെന്നാണ് എന്റെ വിശ്വാസം. മനസ്സിലായില്ല.  അങ്ങിനെ ഒരു നിവേദ്യച്ചോറുമെടുത്ത് ഒരു നമ്പൂതിരി പോകുന്നുണ്ടെങ്കിൽ  അയാൾക്ക് നടന്നുപോകാനുള്ളതല്ലാത്ത വഴി, സോപാനപ്പടിക്കും മുഖമണ്ഡപത്തിനും ഇടയിൽ ഞാൻ ഒരു ക്ഷേത്രത്തിലും കണ്ടിട്ടില്ല. പ്രഥമമാണ് പ്രതിമാ പൂജയെങ്കിൽ  ഒരു ഗ്രാമത്തിന്റെ മുഴുവൻ ആരാധനാ കേന്ദ്രമായ ക്ഷേത്രം രൂപകല്പന ചെയ്ത തച്ചനും, രാജാവും എല്ലാം ആ നാട്ടിലെ ജനങ്ങളെ മുന്നിൽ കണ്ടില്ലെന്നോ !!??? അഥവാ അന്ന്  ജനസംഖ്യയേ ഇല്ലായിരുന്നുവെന്നോ !!?? നിങ്ങളുടെ ഗ്രാമത്തിൽ ഒന്നും ആളുകളേ ഇല്ലായിരുന്നോ !!??? അത്  അന്നാ ചോദിച്ചേ…. ഈ മുഖമണ്ഡപത്തിനിടയിൽ നില്ക്കാനുള്ള രണ്ടു പേരേ ആകെ നാട്ടിൽ ഉണ്ടായിരുന്നുള്ളോ !!???….

ക്ഷേത്രങ്ങൾ പൊതുവായ ആരാധനാ സ്ഥലങ്ങൾ അല്ലയായിരുന്നു.

മാത്രവുമല്ല…ഞാൻ നേരത്തെ പറഞ്ഞപോലെ…ഉന്നതരായ വൈദികരും,  സർവ്വ വേദങ്ങളും  ശാസ്ത്രങ്ങളും  ഉപവേദങ്ങളും  എല്ലാം പഠിച്ച വൈദികർക്കു മാത്രമായിരുന്നു  തളക്കല്ല്  കഴിഞ്ഞ്  കടക്കാൻ  അനുമതി. (27.59 mts). പൊതുവായ ആരാധനാ സ്ഥലം അല്ലായിരുന്നു.  ഇതിന് എതിര് അഭിപ്രായം ഇല്ല…. അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ…. അത്രയും നിങ്ങളു പറഞ്ഞാൽപ്പിന്നെ എനിക്ക് തർക്കം തീർന്നു.

സമൂഹ ആരാധന ഉദ്ദേശിച്ചല്ല ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിച്ചത് എന്ന് ഈ ചിത്രം ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. ‘Temple Arts of Kerala’ by Ronald M. Bernier, published by S Chand & Company Ltd in 1982

വ്യാജചരിത്ര നിർമ്മിതി

പിന്നെ എന്തിനാണ് നൂറ്റാണ്ട് കഴിഞ്ഞ്  ചരിത്രത്തെ മാറ്റി മറിച്ച്  ഇല്ലാത്ത കള്ളമെല്ലാം പുതിയ തലമുറയെ പഠിപ്പിച്ച്  വാതു വയ്ക്കാനും വക്കാണത്തിനും വേണ്ടി  സനാതന ധർമ്മത്തിന്റെ മൂല ശ്രോതസ്സുകളെ  വഴിയിലിട്ട്  ഇറങ്ങിപ്പോകുന്നത്.  അത്രയും സമ്മതിച്ചു കഴിഞ്ഞാൽ  ആരാധന ഇല്ലെന്ന് സമ്മതിക്കേണ്ടി  വരും. ആരാധനയ്ക്ക് അല്ല വഴക്കെന്നും നിങ്ങൾക്ക് സമ്മതിക്കേണ്ടി വരും. നിങ്ങളുടെ നിശ്ശബ്ദത നോക്കാൻ നിർത്തിയതാ.. പറയാം… എനിയ്ക്ക് അഭിപ്രായം ഉണ്ട്…ശക്തമായ ഇതിനു തെളിവുകളും എന്റെ കൈയ്യിൽ ഉണ്ട്..

08 Jan 2023-ൽ മനോരമ ദിനപ്പത്രത്തിൽ വന്ന വാർത്ത. RSS എന്ന ദേശീയത്വം തുളുമ്പുന്ന ഹിന്ദു സംഘടന പോലും സെമറ്റിക്ക് വൽക്കരിയ്ക്കപ്പെട്ടതായും, അവർക്കും കേരളത്തിന്റെ ചരിത്രത്തത്തെക്കുറിച്ചോ, പാരമ്പര്യങ്ങളെക്കുറിച്ചോ നേരാംവണ്ണമുള്ള ഗ്രാഹ്യം ഇല്ലെന്നും കരുതുന്നതിൽ തെറ്റില്ല.

കാരണ ശരീരത്തെ മനസ്സിലാക്കുന്നവൻ സനാതന ധർമ്മി.

ക്ഷേത്രം എന്തിനായിരുന്നു …ക്ഷേത്രം എന്തായിരുന്നു… അതിനൊക്കെ ഉള്ളത് എനിക്ക്  തെളിവ്  എല്ലാം ഉണ്ട്.  ബാഹ്യക്ഷേത്രങ്ങളെക്കുറിച്ച് …ക്ഷേത്രമെന്ന പദം ഞാനീ ബ്രഹ്മാണ്ഡത്തിനു മുഴുവൻ ആദ്യം ഇട്ട പേരാണെന്ന്  ഞാൻ ആദ്യം പറഞ്ഞപ്പോൾ മനസ്സിലായിക്കാണും.  അത് ….ഞാൻ ചുരുങ്ങുന്തോറും ചുരുങ്ങി എന്റെ സ്ഥൂലശരീരത്തിലും  അവിടുന്നു ചുരുങ്ങി സൂക്ഷ്മശരീരത്തിലും  അവിടുന്നു ചുരുങ്ങി കാരണ ശരീരത്തിലും  എത്തുമെന്നും… അതാണ്  പരമ പ്രധാനമായ ക്ഷേത്രമെന്നും  അതിന്റെ നിലനില്പിനാണ് ബാക്കി എല്ലാമെന്നും ആദ്യമായി  മനസ്സിലാക്കുന്നവനാണ്  സനാതന ധർമ്മി എന്നും  ഞാൻ പറഞ്ഞിരുന്നു. അത്രയും മനസ്സിൽ നിന്ന്  പോകരുത് . അത്രയും ഇതിന്റെ ആധാനമാണ്.  അതിനിടയിൽ വന്നുപോയ ഒരു ചർച്ചയുടെ ഭാഗമാണീ  ബാഹ്യക്ഷേത്രം. കാരണം സംഘാടകർ അത്  ആരാധിക്കുന്നതിനുള്ള വഴിക്കാണ്  എന്നെ വിളിച്ചതെന്നാ എന്റെ വിശ്വാസം.

വ്യാജചരിത്രം ഏറ്റുപറയില്ല…..

അതിന്റെ ആരാധനയെ ശാസ്ത്രീയമാക്കി എടുക്കാൻ  കാവി മുക്കിയ എന്റെ ബുദ്ധി മുഴുവൻ ഉപയോഗിച്ചാൽ ക്ഷേത്രങ്ങൾ ഒക്കെ പുനരുദ്ധരിയ്ക്കപ്പെടുമെന്ന വിചാരവും ഇല്ലാതില്ല. പക്ഷെ ചരിത്ര സത്യങ്ങളെ  മാറ്റിവച്ചുകൊണ്ടുള്ള  ഏതു പഠനവും  ആത്മഹത്യയ്ക്കു തുല്യമാണെന്ന്  പഠിപ്പിച്ച പൂർവ്വാചാര്യന്മാരുടെ പാരമ്പര്യം വലിച്ചെറിയാതെ  നിങ്ങളെ അത് പഠിപ്പിക്കാൻ പറ്റില്ലാ എന്നുള്ളതാണ്  എന്റെ വേദന. ചരിത്രത്തിന്റെ നിയോഗമറിയാതെ  എന്തു പഠിയ്ക്കുന്നതും  എന്തു പഠിപ്പിയ്ക്കുന്നതും  സനാതനധർമ്മത്തിന്  യോജിക്കില്ല. അത് കൊണ്ട് പറയുന്നത് സത്യമാണെന്ന്  പറയുന്നവന്  ആദ്യം ബോദ്ധ്യപ്പെട്ടിട്ട്  വേണം  പറയാൻ. 

സെമറ്റിക്ക് മതവും ക്ഷേതങ്ങളിലെ വഴിപാട് കൗണ്ടറുകളും…..

കുട്ടിക്കാലം മുതൽ … പഠിക്കുന്നതിനു മുമ്പ് മുതൽ …ബോദ്ധ്യപ്പെടാത്ത കാര്യമാണ്  ഇത് പ്രഥമമാണെന്നുള്ളത് ….മനസ്സിലായില്ല. …..പ്രതിമാ പൂജ പ്രഥമമാണെന്നുള്ളത്. അജ്ഞന് ആരാധിക്കാൻ വേണ്ടിയാണ് ക്ഷേത്രമെന്ന്.  എന്നാൽ സെമറ്റിക്ക്  മതത്തിന്റെ ആരാധനാ സമ്പ്രദായങ്ങൾ പലപ്പോഴും ആ നിലയിൽ ആണ്.  ഈ വ്യത്യാസം അവരുടെ സംഘടിതമായ എല്ലാ രാജ്യങ്ങളിലുമുള്ള…. അവരുടെ സംഘടിതമായ വികാസ പരിണാമങ്ങൾക്ക്  കാരണമായിത്തീരുന്നത്  കണ്ട്…. അത്ഭുതപ്പെട്ട ആധുനിക ഹിന്ദുവിന്റെ  സെമറ്റിക്ക് മതത്തിലേക്കുള്ള മതപരിവർത്തനമാണ്  നിങ്ങളുടെ വഴിപാട് കൗണ്ടറുകളും,  വഴിപാട് ബോർഡുകളും,  ക്ഷേത്രത്തിലുള്ള  ആലക്തിക  അലങ്കാരങ്ങളും  ക്ഷേത്രത്തിനുള്ള കൈക്കാരും കൈങ്കര്യവും  എല്ലാം….  പുറമെ….

ആധുനിക ഹിന്ദു

മതം നിലനില്ക്കുന്നത്  പൗരോഹിത്യത്തിലാണ്.  സനാതന ധർമ്മം പൗരോഹിത്യത്തെ ഒരിക്കലും അതിന്റെ ബൗദ്ധിക തലങ്ങളിൽ അംഗീകരിച്ചിരുന്നില്ല.(32 mts) ആധുനിക ഹിന്ദു  ….വാക്ക് ഞാൻ മാറ്റിയാ പറയുന്നെ  … തമ്മിൽ കലർത്തരുത് ….സനാതന ധർമ്മം … ആധുനിക ഹിന്ദു….പൗരോഹിത്യത്തിന്റെ പുനരാഗമനത്തിന്  ആറ്റ് നോൽക്കുന്നവനാണ്….

പുരോഹിതൻ vs സന്യാസി

ചോദ്യം ….പ്രസക്തങ്ങളായ ചോദ്യങ്ങള് ചോദിക്കുക. വസിഷ്ഠൻ പുരോഹിതനല്ല.  പുരോഹിതനെയും  സന്യാസത്തെയും മഹർഷിപാരമ്പര്യത്തെയും  ഒക്കെ മതം മാറിക്കഴിഞ്ഞ ഹിന്ദു … ഒരുപോലെ കാണും.   മനസ്സിലായില്ല. …. സന്യാസം  സംഗ പരിത്യാഗമാണ്.  പൗരോഹിത്യം  സംഗമാണ്.  മനസ്സിലായില്ല…. ഇച്ചിരൂടെ നല്ല പദവും  കുറച്ചുകൂടെ വിശാലവുംമാണ് ….സന്യാസം ഒരു മതത്തിന്റെ പ്രതിനിധിയെ സൃഷ്ടിച്ചെടുക്കലല്ല.  മതമില്ലാതാകലാണ്.  അതല്ലെങ്കിൽ എല്ലാ മതവും ഒന്നായിത്തീരലാണ്.  ഒരു പുരോഹിതൻ  …കുറെ ചായ തരാമെന്ന് പറയും… എന്റെ വാക്ക് അത്ര ഈടുള്ളതാണോ ….. പുരോഹിതനും സന്യാസിയും എന്നൊരു സമസ്യ തീർത്തിട്ടു വേണം എനിക്കു മുന്നോട്ടു പോകാൻ.  അതു കൊണ്ട് ചായ കഴിഞ്ഞ് ആയിക്കോട്ടെ….കുടിക്കുന്നവർ ഒന്ന് കുടിച്ചോട്ടെ ….. ശരി എന്നാൽ…. ഉടനെ ചോദിക്കുക…. അല്ലാത്തതെല്ലാം ഓർത്തുവെച്ച് …ക്ലാസ്സിനു ശേഷം ഞാൻ സമയം തരാം.  അപ്പോൾ ചോദിക്കുക. 

-പൗരോഹിത്യവും സന്യാസവും

പൗരോഹിത്യവും  ആർഷ സംസ്കൃതിയും അല്ലെങ്കിൽ സന്യാസവും രണ്ടാണ്. ആശ്രമ ധർമ്മത്തിലാണ്  സന്യാസം പെടുന്നത് … പൗരോഹിത്യം ആശ്രമ ധർമ്മത്തിൽ പെടുന്നില്ല. ഭാരതത്തിന്റെ ശ്രുതി സ്മൃതി ഗ്രന്ഥങ്ങൾ എടുത്താൽ, ആശ്രമധർമ്മത്തിൽ ബ്രഹ്മചര്യം,  ഗാർഹസ്ഥ്യം,  വാനപ്രസ്ഥം,  സന്യാസം എന്ന നാലാണ്. അതില് നാലാമത്തെ ആശ്രമ ധർമ്മമാണ്  സന്യാസം. വ്യക്തിയുടെ ക്രമിക വികാസത്തിൽ  ബ്രഹ്മചാരിയായി ഇരുന്നവൻ ഗൃഹസ്ഥനായി, ഗൃഹസ്ഥൻ വാനപ്രസ്ഥനായി, വാനപ്രസ്ഥൻ സന്യാസിയായി തീരുന്നതാണ്  ആ വികാസം.  അങ്ങിനെയെ ആയിത്തീരുകയുള്ളൂ.  സംശയം വേണ്ട. 

പൂർവ്വ ജന്മ-ജന്മങ്ങൾ

ആരെങ്കിലും കുട്ടിക്കാലത്തുതന്നെ വിവാഹം ഒന്നും കഴിക്കാതെ സന്യസിച്ചു എങ്കിൽത്തന്നെ മനുഷ്യജീവിതം കണക്കാക്കേണ്ടത്  ഈ ജന്മത്തെ മാത്രം ആധാരമാക്കി അല്ലാത്തതുകൊണ്ട്, ഒരു തുടർച്ചയാണ് മാനവ ജീവിതം എന്നുള്ളതുകൊണ്ട് …. പൂർവ്വ ജന്മ-ജന്മങ്ങളെ  കണക്കിലെടുത്തുകൊണ്ട്  കണക്കാക്കുമ്പോൾ ..ഗാർഹസ്ഥ്യത്തിന്റെ തൃപ്തി വന്നവനാണ്  സന്യസിക്കുന്നത്.  അല്ലാതെ ആരെങ്കിലും സന്യസിച്ചാൽ  സന്യാസത്തിൽ ഗാർഹസ്ഥ്യം  തുടങ്ങണ്ടിവരും. സംശയം വേണ്ട.  അതുകൊണ്ട്  പൗരോഹിത്യവും  സന്യാസവും  സമമല്ല. വസിഷ്ഠനെയൊക്കെ ഉദാഹരിയ്ക്കുമ്പോൾ  ഈ പ്രശ്നം ഉണ്ട്. 

സെമറ്റിക്ക് മതപരിവർത്തനത്തിന് സ്വയം വിധേയരായ ഹിന്ദുക്കൾ

ഞാൻ മുമ്പ് പറഞ്ഞപോലെ  ആധുനിക വിദ്യാഭ്യാസവും,  സെമറ്റിക്ക് മതങ്ങളുടെ സ്ക്കൂളുകളും,  സെമറ്റിക്ക്  പാരമ്പര്യത്തോടുള്ള അഭിനിവേശവും,  അവരുടെ സാമ്പത്തികമായ വികാസപരിണാമങ്ങളും (കണ്ട്)  അത്ഭുതം കൂറുന്ന ആധുനിക തലമുറയ്ക്ക്,  അവന്റെ സ്വത്വം മറന്നുപോവുകയാൽ  അവൻ അറിയാതെ വന്ന മതപരിവർത്തനത്തിൽ,  ആ പൗരോഹിത്യത്തോട്  ആദരവുണ്ടാവുകയും,  അത് തങ്ങൾക്കും വേണമെന്ന് തോന്നുകയും ഒക്കെ ചെയ്യുന്നത്  സ്വാഭാവികമാണ്.  സംഘടിച്ച് മുന്നേറുവാനും,  അതിനൊരു നേതാവുണ്ടാകുവാനും,  നേതാവ് പറയുന്നതൊക്കെ അനുസരിക്കുവാനും  ഉള്ള ആഗ്രഹം ഒക്കെ  അവിടുത്തെ സാമ്പത്തിക പുരോഗതി കാണുമ്പോൾ  നിങ്ങൾക്കുമുണ്ടാകാം.  അതിനുവേണ്ടി…. ഈ ധർമ്മങ്ങളെ  മാറ്റി വ്യാഖ്യാനിക്കേണ്ടിയും വന്നേക്കാം….  മനസ്സിലായോ എന്നറിയില്ല.  അതിനോടെല്ലാം  യോജിക്കാൻ പ്രയാസമുണ്ട്… അത്രയും പറയുന്നതല്ലെ  ശരി. അതിരിയ്ക്കട്ടെ   ആ വിഷയം തീർന്നു. (36.23 mts)

നമുക്കിനി ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു പോകാം.  ഇപ്പം നമ്മള് രണ്ട് ക്ഷേത്രമാ ….നമ്മുടെ മനസ്സിൽ. സനാതനമായ ക്ഷേത്രം,  ബ്രഹ്മാണ്ഡം മുതൽ  കാരണശരീരം വരെ  എത്തുന്ന  ക്ഷേത്രമാണ്.  അത് മനസ്സിലായി.  ആ തർക്കമില്ലാത്തതാണ് ഭാരതത്തിന്റെ  ശ്രുതി സ്മൃതികളിലെ ക്ഷേത്ര സങ്കല്പം.   എല്ലാ പുരാണങ്ങളിലും  എല്ലാ ഇതിഹാസങ്ങളിലും  ഗീതയിലും എല്ലാം ആ ക്ഷേത്രത്തെ നിലനിർത്തുന്നതിനാണ്… ശ്രമിച്ചിട്ടുള്ളത് . ആ ക്ഷേത്രത്തിലെ  ക്ഷേത്രജ്ഞനെ അറിയുകയാണ് വേണ്ടതെന്നാണ്  ‘ക്ഷേത്ര-ക്ഷേത്രജ്ഞയോർജ്ഞാനം  യത്തത് ജ്ഞാനം മതം മമ’ എന്ന്  ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ അർജ്ജുനനോട്  പറഞ്ഞിട്ടുണ്ട്.

ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സർവ്വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോർജ്ഞാനം യത് തജ്ജ്ഞാനം മതം മമ
ഗീത 13.2

സാമ്രാട്ട് vs സ്വാരാട്ട്

ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും  തിരിച്ചറിയുക …. ഗീത ആ നിലയിൽ പഠിച്ചാൽ … അർജ്ജുനന്റെ ശരീരത്തിൽ ഇരിയ്ക്കുന്ന അർജ്ജുനനെന്ന ബോധത്തെ അർജ്ജുനൻ മനസ്സിലാക്കുന്ന ഒരു കാലത്തു മാത്രമേ  അർജ്ജുനൻ തന്റെ സാമ്രാജ്യത്തിന്റെ അധിപതി ആവുകയുള്ളൂ.  സ്വാരാട്ട്  ആവുകയുള്ളൂ.  അതാണ് ശാന്തിയുടെ വഴിയും.  അതാ ഗീതയുടെ വിഷയവും.  സാമ്രാട്ടിന്റെതല്ല  ഗീത.  സാമ്രാട്ടും  സ്വാരാട്ടും. പദം തമ്മിൽ വ്യത്യാസം ഒരുപാട് ഉണ്ട്.  സ്വാ-രാജ്യത്തിൽ  ആനന്ദിയ്ക്കുന്നവനാണ് സ്വാരാട്ട്. 

-സ്വാരാജ്യം

സ്വാരാജ്യം  സ്ഥൂലമായ എന്റെ ശരീരസാമ്രാജ്യം… അതാരോഗ്യമുള്ളതായിരിക്കണം…. എന്റെ ഇന്ദ്രിയങ്ങൾ ഒക്കെ നല്ല ആരോഗ്യമുള്ളതായിരിക്കണം.  വേണ്ടത് കേൾക്കണം. വേണ്ടാത്തത് കേൾക്കരുത്.  വേണ്ടത് പറയണം….വേണ്ടാത്തത്  പറയരുത്.  വേണ്ടതിലെ അത് സ്പർശിയ്ക്കാവൂ.  വേണ്ടാത്തതിൽ ഒന്നും സ്പർശിയ്ക്കരുത്.   ഈ അഞ്ച്  ഇന്ദ്രിയങ്ങളെയും ഈ ബോധത്തിന്റെ നിയന്ത്രണത്തിൽ നിർത്തുവാൻ മാത്രമല്ല… ആ ഇന്ദ്രിയങ്ങൾ ഉൽപോഷിതങ്ങളായി  അറിവുകൾ എന്റെ  ബോധത്തിന് ആന്ദോളനം വരാതെ  സംഘർഷം വരാതെ, ഒന്നിനോടും ഏറ്റുമുട്ടാതെ, നിർത്താൻ പാകത്തിനല്ല എന്റെ അഞ്ച് ഇന്ദ്രിയങ്ങൾ എങ്കിൽ  ജീവിതം കിട്ടിയിട്ട് ഒരു പ്രയോജനവും ഇല്ല. അറിയാതെ ചോദിക്കും … എന്തിനീ ജീവിതം ആണ്ടി വടിവേലാന്ന്…

അപ്പോൾ എല്ലാവന്റെയും ശരീരത്തില്  ആ  ഇന്ദ്രിയങ്ങൾ പ്രവർത്തിയ്ക്കുന്നത്  പല വിധത്തിലാണ്.  ആ ഇന്ദ്രിയങ്ങളെ സമീചീനമായി  നിർത്തുവാൻ ബോധത്തിന്  പര്യാപ്തമാകുമാറ്,  ഈ സ്ഥൂലശരീരത്തെ,  സ്ഥൂല ഇന്ദ്രിയങ്ങളെ   ക്ഷതമില്ലാതെ ആരാധിക്കണം  എന്നൊന്നാമത്തെ ഭാഗം. രണ്ട് …ഇതിനകത്താണ്  ഇരിക്കുന്നതെങ്കിലും  ഇതിനെ അതിക്രമിച്ച് അനന്തവിഹായസ്സിൽ  എന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നവനാണ്  എന്റെ സ്വപ്നഭൂമി.  ഒരു നിമിഷം  ശരീരബോധത്തിൽ നിന്ന്  ഞാനൊന്ന് മാറിയാൽ … പരിക്ലിപ്തി ഇല്ലാത്ത  അനന്ത സങ്കല്പങ്ങളിൽ ഭ്രമിക്കുന്നവനാണ് ഞാൻ.  അല്ലേ……   എന്തെല്ലാമാ ആകുക….  മനോ-ബുദ്ധി അഹങ്കാരങ്ങളെയും, ചിത്തത്തെയും  ഇന്ദ്രിയശക്തികളെയും, പ്രാണന്മാരെയും  കൂട്ടു പിടിച്ച്  ഞാൻ നടത്തുന്ന  സാങ്കല്പികസാമ്രാജ്യത്തിലുള്ള  എന്റെ യാത്ര  … ഇങ്ങിനെ പറഞ്ഞാൽ മനസ്സിലാകുമോ …

എന്റെ അഞ്ചു പ്രാണന്മാർ … പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ. അതിൽ ഒരുത്തനൊന്നു തെറ്റിയാൽ  സങ്കല്പം ഒക്കെ മാറും.  എന്റെ മനസ്സും ബുദ്ധിയും അഹങ്കാരവും ചിത്തവും –  സങ്കല്പവികല്പങ്ങൾ ഉണ്ടാക്കുന്ന മനസ്സ്,  ചിന്തനകർത്തൃവായ  ചിത്തം, നിശ്ചയാത്മികയായ ബുദ്ധി, ഞാനെന്ന എന്റെ അഹങ്കാരം, കണ്ണടച്ചിട്ടും  കാണുന്ന എന്റെ കണ്ണ്,  ചെവി പഞ്ഞിവച്ചിട്ടും കേൾക്കുന്ന എന്റെ ചെവി, ഉറങ്ങിയാലും കാണുകയും  കേൾക്കുകയും  അനുഭവിക്കുകയും ചെയ്യുന്ന എന്റെ സ്വപ്നലോകങ്ങൾ… മനസ്സിലായി ….അത് ഞാൻ  സ്വച്ഛന്ദമാക്കി വച്ചില്ലെങ്കിൽ സ്വപ്നങ്ങളോട്  കലരുന്ന എന്റെ ജാഗ്രത്ത് ചേർന്ന്  ഈ ചുറ്റുപാടുകളോട്  എല്ലാം ഞാൻ മല്ലടിക്കും.

ഹിന്ദുവിനെ ഉദ്ധരിക്കാൻ വേണ്ടി  ആധുനികൻ ഒരു ക്ഷേത്രം കെട്ടിയുണ്ടാക്കി മറ്റു മതങ്ങളെ ഒന്നും  അതിലേക്ക് കടത്താൻ ഇടയാക്കാത്ത വിധത്തിൽ നമ്മുടെ മതത്തിന് വികാസ പരിണാമം ഉണ്ടാക്കാനും  നന്നാകാനും  പ്രതിമാ പൂജയിലൂടെ സാക്ഷാൽക്കാരം ലഭിക്കാനും കൂടിയിരുന്ന് ചിന്തിയ്ക്കുമ്പോഴ് …എന്റെ പ്രസിഡന്റു പദവിക്ക്  എതിരായി വരുന്ന  നോമിനി ഹിന്ദുവല്ലാതാകും. മനസ്സിലായില്ല…. മനസ്സിലായില്ല…. പഴേ പ്രസിഡന്റ്  ഇത്തവണത്തെ ഇലക്ഷനിൽ  പുറത്തുപോയാൽ  ഭാര്യയോടും പിള്ളേരോടും പറയും  ഇനി ആ അമ്പലത്തിന്റെ മതിൽക്കകത്ത്  കേറിയാൽ  നിന്റെയൊക്കെ കാല് ഞാൻ  തല്ലിയൊടിക്കുമെന്ന്.  സ്വന്തം കാല് മാത്രമല്ല…. മനസ്സിലായില്ല….അവിടെ ക്രിസ്ത്യാനിയും മുസ്ലീമുമൊന്നുമല്ല  നിങ്ങളുടെ ക്ഷേത്രത്തിൽ പ്രശ്നം. …. ഇന്നലത്തെ പ്രസിഡന്റും  ഇന്നത്തെ പ്രസിഡന്റും  ഇന്നലത്തെ സെക്രട്ടറിയും ഇന്നത്തെ സെക്രട്ടറിയും ഇന്നലത്തെ ഖജാൻജിയും ഇന്നത്തെ ഖജാൻജിയും ….. ഇന്നലെ പ്രിസിഡന്റായിരുന്നപ്പോൾ  ജാതിയില്ലാത്തവനും  വർഗ്ഗബോധമില്ലാത്തവനും  ഇന്ന് പ്രസിഡന്റ് പദവി പോയാൽ അതൊക്കെ വരും….  മനസ്സിലായില്ല… അപ്പോൾ നിങ്ങള്  പൊതുവായ ആരാധന ഉണ്ടാക്കിയാലും  (42.27 mts) (End of Second Clip.)

ആരാധനയുടെ കേന്ദ്ര ബിന്ദു

Swami Nirmalananda Giri Maharaj ആലയവും ആരാധനയും -3 (ശ്രേയസ്സ് വെബ്സൈറ്റ് പ്രകാരം)

….സ്വാരാട്ടിൽ അന്തർലീനമാണ്… തന്റെ അന്തസ്ഥമായ ചൈതന്യത്തെയും,  അത് കുടികൊള്ളുന്ന  ജീവകലകളെയും, … അതിരിയ്ക്കുന്ന സ്ഥൂല സൂക്ഷ്മ കാരണ ദേഹങ്ങളെയും  തിരിച്ചറിഞ്ഞ്, അത് തന്നെയാണ്  അപരനിലും എന്ന്  ബോദ്ധ്യപ്പെടുന്ന ഒരു നാളിൽ മാത്രമാണ് ഞാനും അപരനും ഇല്ലാതാകുന്ന ആത്മവത്തയുടെ അത്യന്ത സൂക്ഷ്മവും  അതീവ സുന്ദരവുമായ  ഐതിഹാസികത ഉണരുക. അതാണ് ആരാധനയുടെ കേന്ദ്ര ബിന്ദു. അതിനെ ഉണർത്താനുള്ളതെല്ലാം  ആലയമാണ്…അത് ഉണരുന്നിടത്ത് എല്ലാം  ശാന്തിയാണ്…. ഇനിയൊന്ന് സ്വന്തം ജീവിതത്തിന്റെ രംഗവേദിയിലൂടെയൊന്ന് ആത്മാർത്ഥമായി നടന്നു നോക്കിക്കേ… ഈ പറഞ്ഞതിൽ എന്തെങ്കിലും  അതിശയോക്തി ഉണ്ടോന്ന്.  ഒന്നു നോക്കിക്കേ….

ക്രിസ്ത്യൻ സഭകളുടെയും പള്ളികളുടെയും പെരുപ്പം

യോജിപ്പിനും, പ്രാഥമിക ആരാധനയ്ക്ക്  ഉണ്ടാക്കിയ മതങ്ങളുടെ   ഈറ്റില്ലങ്ങളിൽ  നിന്നാണ്, അതുണ്ടാക്കുന്നതിനു മുമ്പുള്ള മനുഷ്യന്റെ യോജിപ്പ്  എതിർപ്പായി രൂപന്തരപ്പെട്ടു വന്നത്. ലോകമെമ്പാടും. … ക്രിസ്തുമതത്തിന്  ക്ഷേത്രമായ പള്ളി  ഉണ്ടാക്കുന്നതിനു മുമ്പ്  ഒന്നായ ക്രിസ്തുമതം ആദ്യത്തെ സെന്റ് പീറ്റേർസ്  ബസലിക്കയുടെ തറക്കല്ലിട്ടപ്പോഴാണ്  രണ്ടായത്… മനസ്സിലായില്ല…. മാർട്ടിൻ ലൂഥർ തനിക്ക്  പണപ്പിരിവിന്  പോപ്പ്  അനുമതി തരുമെന്ന് വിചാരിച്ച് കാത്തിരിക്കുമ്പോൾ …. പ്രശസ്തമായ pardon ticket  … ഓർമ്മയുണ്ടാവും …. ങ്ഹും… ദണ്ഡവിമോചന കാർഡുകൾ…. അതാ ഇപ്പം ഹിന്ദുമതവും അടിച്ചു കൊടുക്കുന്നത്.  പഴയ പണിയാണ്… പടിഞ്ഞാറൻ നാട്ടിൽ പണ്ട്  പപ്പാ ചെയ്ത പണിയാണ് ഇപ്പോൾ നമ്മൾ ചെയ്യുന്നത്…  അഞ്ചു രൂപയ്ക്കും പത്തു രൂപയ്ക്കും ഇരുപത്  രൂപയ്ക്കും ഒക്കെ  കാർഡ് അടിച്ച് കൊടുക്കുന്നില്ലേ… മുകളിലോട്ട് (സ്വർഗ്ഗം) പ്രവേശിയ്ക്കാൻ. ..പിന്നെ..  ദണ്ഡവിമോചന കാർഡുകൾ … എന്തു പാപം ചെയ്താലും  ഈ കാർഡ് ഒരെണ്ണം എടുത്താൽ …. Receipt കുറ്റി മൊത്തം  ചെലവാക്കിയാൽ … മുകളിൽ എണ്ണും .. മനസ്സിലായില്ല…  ഈ ദണ്ഡവിമോചന കാർഡിന്റെ അവകാശവാദത്തിലാണ്  പള്ളി …. രണ്ടായത്…പിന്നെ നാലായത്… പിന്നെ ആറായത്….  ആയിരത്തിഅറുനൂറ്റിപതിനാറെണ്ണം ആയി ലോകത്ത് പൊട്ടി പിരിഞ്ഞു നില്ക്കുകയാ ഇപ്പോൾ. .. ഒന്നും രണ്ടുമല്ല… ആയിരത്തിഅറുനൂറ്റിപ്പതിനാറെണ്ണം…. സഭ … പലതാ …. നിങ്ങളും… ആരാധനയുടെ ബാഹ്യതലങ്ങളിലെ വ്യത്യാസങ്ങളിലാണ്ജാതിയും ഉപജാതിയും … ഒക്കെയായി ഇന്ന് …. പിരിഞ്ഞുനില്ക്കുന്നത്.. മനസ്സിലായില്ല… അതേ സാധനം കൊണ്ട് യോജിപ്പിക്കാമെന്ന് വിചാരിക്കുന്നവന്റെ  ബുദ്ധി അപാരം...ചരിത്രം സമ്മതിക്കാത്ത… വിധി.. (45.17 mts)

ക്രിസ്ത്യൻ സഭകളുടെ പെരുപ്പത്തെ സൂചിപ്പിയ്ക്കുന്ന പരിഹാസദ്യോതകമായി ഒരു കാർട്ടൂൺ ചിത്രം. ഓരോ വിശ്വാസിയും ബൈബിൾ വായിയ്ക്കുമ്പോൾ അവനാണ് അത് ശരിയ്ക്കും മനസ്സിലാക്കിയിട്ടുള്ളത് എന്ന വിചാരത്തിൽ നിന്നാണ് സഭകൾ പൊട്ടിമുളയ്ക്കുന്നത്.

ബാഹ്യമായ ക്ഷേത്രം എന്തിനുണ്ടാക്കി ?

ഇനി നമുക്ക് ഇത്രയും ഭാഗം ഒരുമാതിരി ആശാവഹമായ സംഘർഷത്തിനായി … ഇനി അത് കൂട്ടാനുള്ള അടുത്ത തലങ്ങളിലേയ്ക്ക്  കുറെക്കൂടി സൂക്ഷ്മമമായി നമുക്ക് പ്രവേശിയ്ക്കാം. …. ഈ  ആന്തരികമായ ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോഴ് എതിർപ്പില്ലാത്ത മാനവികത  ബാഹ്യമായ ക്ഷേത്രം എന്തിനുണ്ടാക്കി ??  അങ്ങിനെയല്ലേ എന്നോട് ചോദിച്ചത് …. ന്യായമായ ഉത്തരം പറയേണ്ടതാണ്….  അങ്ങിനെ ആണെങ്കിൽ  അതിനുള്ള ലിംഗങ്ങൾ… മുന്നു നാല് തലങ്ങളിൽ നമുക്ക് ക്ഷേത്രത്തെ നിരൂപണം ചെയ്യാം… അങ്ങിനെയല്ലേ പഠിക്കാൻ പറ്റൂ…  കഴിഞ്ഞ കാലത്തിന്റെ ഒരു വസ്തുതയെ  അപഗ്രഥിച്ചും  നിരൂപണം ചെയ്തും…. സാമാന്യമായ  ഒരു നിഗമനത്തിൽ എത്തുക  മാത്രമേ കരണീയമായിട്ടുള്ളൂ  എന്ന് മനസ്സിലാക്കിക്കൊണ്ട്  വേണം …. അതിലേക്ക് പ്രവേശിക്കാൻ. 

-പൂർണ്ണ സത്യത്തിലേയ്ക്ക് (ചരിത്രത്തിൽ) എത്താനാവില്ല

ചരിത്രം തരുന്ന പാഠങ്ങളും… ആരാധനാ രീതികളും… അനുഷ്ഠാനങ്ങളും,  ക്ഷേത്ര കല്പനകളും  എല്ലാം ചേർത്ത് വച്ചൊരു പഠനത്തിലൂടെ സത്യത്തോട്  ഏറ്റവും അടുത്ത ഒരുത്തരം കിട്ടുമെന്നല്ലാതെ പൂർണ്ണ സത്യം കിട്ടുമെന്ന് ഞാനും വിശ്വസിക്കുന്നില്ല…മനസ്സിലായി… അതുകൊണ്ട് അതിലെ അഭിപ്രായഭേദങ്ങൾ നിങ്ങൾക്ക് ….വേണം .. ഉണ്ടാവണം… ഉണ്ടാവരുതെന്ന് എനിക്ക് അഭിപ്രായമില്ല…. കാരണം എനിക്കും അത്രയേ അറിഞ്ഞുകൂടൂ.  ഇതിന് അപ്പുറം നിങ്ങൾ കണ്ടുപിടിച്ചാൽ   അറിയിയ്ക്കാൻ മറക്കണ്ട.  അത് പറയുന്ന സത്യത്തെക്കാൾ മനോഹരം ആണെങ്കിൽ സ്വീകരിയ്ക്കാൻ മടിയുണ്ടാവില്ല.  പക്ഷെ അതിലേയ്ക്ക് കിട്ടിയ ലിംഗങ്ങൾ ഞാൻ നിരത്തി വയ്ക്കാം. അതാണ് എനിക്ക് കരണീയം. 

ക്ഷേത്രങ്ങളിൽ പ്രവേശിച്ചിരുന്നവർ

ഞാൻ ആദ്യം പറഞ്ഞല്ലോ… ഒരു ലിംഗം...  ക്ഷേത്രത്തിന്റെ ശാസ്ത്രകല്പനക്ഷേത്ര നിർമ്മാണം.   അതിന്റെ അടിസ്ഥാനത്തിൽ സാമൂഹിക ആരാധന ഇല്ലെന്ന് പറഞ്ഞു.  അതിനെ ഒന്നൂടെ നമുക്ക് വിപുലം ആക്കാം.  മഹാപണ്ഡിതന്മാരും  സമാജം മൊത്തം ഞാനാണെന്ന  അറിവിലെത്തിയെന്ന്  വിശ്വസിക്കപ്പെടുന്നവരും…   ഒരു കാലത്ത്  …മാത്രമായിരുന്നു ക്ഷേത്രത്തിലെന്ന് വിശ്വസിക്കുന്നതാണ്  കരണീയം….. നമ്മള് പഠിക്കുന്ന കാലമായപ്പോഴേയ്ക്കും,  നമ്മള് കാണുന്ന കാലമായപ്പോഴേയ്ക്കും,  അവർ വിവരദോഷികളായിപ്പോയെങ്കിൽ  അത് പഠനാർഹം അല്ലെന്ന് എടുക്കുകയാണ് നല്ലത്…മനസ്സിലായി എന്ന് വിചാരിയ്ക്കാം… ബ്രാഹ്മണനെന്നത്  തന്നെ  ഇന്ന് വിവരദോഷി എന്നതിന്റെ നിർവചനം ആകുമെങ്കിൽ  പണ്ടും അങ്ങിനെയായിരുന്നു എന്ന്  എടുക്കുന്നത് ഉചിതമല്ലെന്ന് തോന്നുന്നു.   ആ വേഷം കെട്ടിയവർ ആരെങ്കിലും ഉണ്ണാൻവേണ്ടി നൂലിട്ടിട്ടുണ്ടെങ്കിൽ  അമ്പലം തുറക്കാനുള്ള താക്കോൽ അതേ കെട്ടിയിട്ടുണ്ടെങ്കിൽ  ഞാൻ അവരെക്കുറിച്ചാണ് പറഞ്ഞതെന്ന് തന്നെ മനസ്സിലാക്കുക…. അല്ലെ അങ്ങിനെയല്ലെ അതിന്റെ .. മുമ്പും അവുരടെ പൂർവ്വികർ അങ്ങിനെയായിരുന്നു എന്ന്   പറയുന്നത് ഔദ്ധത്യമായിരിക്കും. 

-വേദങ്ങൾ-ഉപനയനം- ആത്മബോധം -മൃത്യുവിനെ ആചാര്യനായി വരിയ്ക്കണം

വേദങ്ങൾ നാല്…(47.50 mts) അത് നാലും പഠിക്കണം.  ചുരുങ്ങിയത് ഒരണ്ണമെങ്കിലും പഠിക്കണം.  ഉപനയനം വേണം … അടുത്തിരിയ്ക്കണം. … ആത്മബോധത്തിന്റെ അടുത്തിരിയ്ക്കണം.  അതാ ഉപനയിക്കുന്നത്. ആത്മബോധത്തെ അറിയുന്നത്  മൃത്യുവിനെ കടന്നിട്ടാണ്. മൃത്യുവിനെ ആചാര്യനായി  വരിക്കണംഉപനയനത്തിൽ മൃത്യുരാചാര്യ സ്തവ… എന്നാ മന്ത്രം...

അച്ഛൻ മകനെ മൃത്യുവിലേയ്ക്ക് വലിച്ചെറിയുകയാണ്.  തനിക്ക് പുത്രനുണ്ടായപ്പോഴാണ്  അച്ഛൻ ചിന്തിച്ചത് … മരണത്തിലേക്ക് പോകുന്ന താനെന്തിന്  മരിക്കാൻ വേണ്ടി ഒരുത്തനെക്കൂടി ജനിപ്പിച്ചുവെന്ന്. മനസ്സിലായില്ല… എന്തിനാ ജനിച്ചതെന്ന്  ചോദിച്ചാൽ  ചാകാനാ ജനിച്ചത് …എല്ലാവനും. … ഇന്നത്തെ പിള്ളേര് ചെന്ന് ചോദിച്ചാല് അച്ഛന് ഉത്തരം പറയാൻ വിഷമമുണ്ടാകും….എന്തിനാ പണിക്കാ  എന്നെ സൃഷ്ടിച്ചതെന്ന്  ചോദിച്ചാൽ…ഇല്ലേ… അങ്ങിനെയൊക്കെ പിള്ളേര് ചോദിക്കുമെന്ന് തോന്നുന്നു.  (ആരോ ചോദിക്കുന്നു…വാക്കുകൾ വ്യക്തമല്ല…) … പുത്രൻ അച്ഛനെ നരകത്തിൽ നിന്ന്  രക്ഷപെടുത്തുന്നവനാണ്…. അച്ഛൻ പുത്രനെ മരിയ്ക്കാനാ ജനിപ്പിച്ചത്. ..  അതെ അത് വിശദീകരിയ്ക്കുകയാണ്.. അതു തന്നെയാ ഇപ്പോൾ ചെയ്യുന്നെ … (ചരിക്കുന്നു)… രണ്ടും തമ്മിൽ എതിർപ്പില്ല.  ഒന്നുതന്നെയാണ് ഞാൻ പറഞ്ഞുതരാം….

തന്റെ പുത്രൻ ജനിച്ച് കഴിയുമ്പോഴാണ്…. അച്ഛൻ അറിയുന്നത് …താൻ മൃത്യുവിന് ഇരയാണ്.   തന്റെ പുത്രനും അതിനു തന്നെയാണ്  ജനിച്ചിട്ടുള്ളത് …അതുകൊണ്ട് പിതാവ്  പുത്രനെ മൃത്യുവിന്റെ അടുക്കലേക്ക്  പറഞ്ഞുവിടുകയാണ്.  ആ ചടങ്ങിനാണ് ഉപനയനം എന്ന് പറയുന്നത് . പ്രസിദ്ധമായ ഒരു ഉപനിഷത്ത്   അതിൽ നിന്ന് രൂപപ്പെട്ടിട്ടുണ്ട്.  ഈ  ഉപനയനത്തിൽ നിന്ന്.  ഋഷി ഉപനയന സന്ദർഭത്തെ  ഔപനിഷദമായ  ഒരറിവിലേയ്ക്ക് വളർത്തിക്കൊണ്ട് പോകുന്നതാണ്  നിന്നെ ഞാൻ മൃത്യുവിന് കൊടുക്കുമെന്ന കഠോപനിഷത്ത്.  അത് ഉപനയന സമയത്തെ  മന്ത്രമാണ് …നിന്നെ ഞാൻ മൃത്യുവിന് കൊടുക്കും…മൃത്യുരാചാര്യ  സ്തവ.. എന്നെ ആചാര്യനായി സ്വീകരിച്ച്  ഇതുവരെ വളർന്ന നീ …. എന്റെ ആചാര്യപദവിയിൽ നിന്ന്  നിന്നെ ഞാൻ മൃത്യുവിന്റെ  ആചാര്യ പദവിയിലേക്ക് വിടുന്നു….. മൃത്യുവാകുന്ന ആചാര്യന്റെ കീഴിലേയ്ക്ക് വിടുന്നു…മൃത്യു മുഖത്തേയ്ക്ക് പോയാലും പുത്രാ … നീ. 

-ദ്വിജനാകുന്നത് എങ്ങിനെ ??

പട്ടിണി കിടക്കും മൂന്നു പകലും രാത്രിയും. കൊച്ചുകുഞ്ഞാണ്.  ഉറക്കമിളയ്ക്കും. മൂന്നു പകലും രാത്രിയും. അപ്പോൾ അവൻ മൃത്യുവിന്റെ ദ്വാരത്തിലെത്തും…ചെറുപ്പമായതുകൊണ്ട്.  ആ മൃത്യു ദ്വാരത്തിൽ നിന്ന്  വയസ്സ് ഏഴ് കഴിയാത്തതു കൊണ്ടുള്ള  പൂർവ്വ-ജന്മ-ജന്മ-സ്മരണകൾ  വരും …മനസ്സിലായോ എന്നറിയില്ല… അതിൽ തന്റെ ജന്മജന്മാന്തരങ്ങളുടെ അറിവിൽ നിന്ന്  തന്റെ ജനിതക വിജ്ഞാനത്തിന്റെ  അന്തസ്ഥങ്ങളായ അറിവിന്റെ തലങ്ങളിലേയ്ക്ക് അവൻ ഇറങ്ങിപ്പോകും. പുറം ലോകം സത്യമാണെന്നും  പുറത്തുള്ളതെല്ലാം ശരിയാണെന്നും ഒന്നും പഠിക്കുന്നതിനു മുമ്പുള്ള  അവന്റെ  അകത്തേയ്ക്കുള്ള തീർത്ഥയാത്ര...  അതിലവൻ ഒരു സത്യം അറിയും… ദൃഷ്ടനഷ്ടമായ  ഈ പ്രപഞ്ചവും  അതിനെ കാണുന്നവനായ ഞാനും... മൃത്യുമുഖത്തുനിന്ന് .. മൃത്യുവിനോട് ചോദ്യം ചെയ്ത് … മൃത്യുവിന്റെ കരാളഹസ്തങ്ങളിൽ നിന്ന് മോചനം നേടി…. മൃത്യുവിനേയും അതിജീവിച്ച്…. തിരിച്ചെത്തുമ്പോൾ… അവൻ ദ്വിജനാവും.  കാല്പനികമായെങ്കിലും…

സ്വ-പൈതൃകത്തെ തള്ളിപ്പറഞ്ഞ സാമദ്രോഹി. പൂണൂൽ എന്തിനെ പ്രതിനിധീകരിയ്ക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിയ്ക്കാഞ്ഞവൻ.

-പാരമ്പര്യ സ്രോതസ്സുകൾ

അനുഭൂതി സമ്പന്നമായ  ഒരു മുഹൂർത്തം. അല്ലേ…. കാല്പനികമായെങ്കിലും…. ഇപ്പം അങ്ങിനെയല്ലേ എനിക്ക് പഠിപ്പിക്കാൻ പറ്റൂ.  കാരണം ഏഴ് വയസ്സ്  ഒക്കെ നിങ്ങളുടെ കഴിഞ്ഞു പോയില്ലേ.  ആ പാരമ്പര്യ ശ്രോതസ്സുകളിൽ നിന്ന്  … എന്നു പറഞ്ഞാൽ അച്ഛൻ മകൻ എന്നുള്ള പാരമ്പര്യമല്ല.… ഭാവാതീതന്മാരുടെ  പാരമ്പര്യ ശ്രോതസ്സുകളിൽ നിന്ന്   അന്തർഇന്ദ്രിയ  തലങ്ങളിൽ എത്തി ബോദ്ധ്യപ്പെട്ട്  തിരിച്ച് വന്ന് സമാവർത്തനം കഴിഞ്ഞ്... സമമായി  ഇരുന്ന് കഴിഞ്ഞ് ….ബോധം …  അതിന് വേദവേദാംഗങ്ങൾ ഒക്കെ പഠിക്കും …നാല്  വേദങ്ങൾ … ആറ് ശാസ്ത്രങ്ങൾ … നാല് ഉപവേദങ്ങൾ… ഇതൊക്കെ പഠിക്കുംആ പഠിച്ച്  കഴിഞ്ഞവനാണ്…  ബാഹ്യമായി നാം കാണുന്ന ക്ഷേത്രത്തിനകത്ത്  പെരുമാറുന്നത്.  ആയിരത്തിതൊള്ളായിരത്തി മുപ്പതു വരെ അങ്ങിനെയായിരുന്നു എന്ന് പറയാൻ മേല.  ആദ്യകാലത്ത് അങ്ങിനെയായിരുന്നു …….പിന്നെ അത്  മക്കൾക്കവകാശമായി  വന്നപ്പോൾ … നൂലിട്ടവന് മാത്രമായി.  മനസ്സിലായില്ല……  അതിൽ തെറ്റൊന്നും പറയണ്ട

പരിഷ്ക്കാരം മൂത്ത്, മാനസിക -ശാരീരിക ആരോഗ്യമില്ലാത്ത, ബലമില്ലാത്ത, immunity ഇല്ലാത്ത, എല്ലാം കൊണ്ടും അരക്ഷിതമായ ഒരുവസ്ഥയിലേയ്ക്ക് ഇന്ന് എത്തപ്പെട്ടു….

നിങ്ങള് ഗവൺമെന്റിന്റെ  സിംഹാസനങ്ങളിൽ  ഇരിയ്ക്കുമ്പോൾ … ഉദ്യോഗസ്ഥനായായും മന്ത്രിയായാലും  എം.എൽ. എ-ആയാലും   എം.പി-യായാലും ….. വിവരമില്ലാത്തവൻ ആണെങ്കിലും ……. ആ സ്ഥാനം മകന് ഏല്പിച്ചു കൊടുക്കാൻ നിങ്ങൾ ഒക്കെ മത്സരിക്കുമ്പോൾ …. മറ്റേതിനെ വിമർശിക്കാൻ നിങ്ങൾക്കും അധികാരമില്ല.  മനസ്സിലായില്ല.  സ്വാഭാവികമായ  ഒരാവന്തര പരിണാമം…. ഞാൻ ഇരുന്ന സ്ഥാനം വിവരമില്ലെങ്കിലും  ആ സ്ഥാനം നശിപ്പിച്ചാലും വിറ്റുമുടിച്ചാലും  എന്റെ മകൻ  ഇരിക്കുന്നത് കണ്ട് കണ്ണടയ്ക്കണമെന്ന വ്യാമോഹം.  മനസ്സിലായില്ല… അതില്ലാത്ത ഏത് വിവരദോഷിയാ ഭൂമിയിലുള്ളത്.   വിവരം ഉള്ളവൻ അങ്ങിനെയല്ലെന്ന് സാരം.  ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായോന്ന്  അറിയില്ല…നിങ്ങൾ ചിരിയ്ക്കുമ്പോൾ … എത് വിവരദോഷിയാ അങ്ങിനെ അല്ലാത്തവൻ ഉള്ളതെന്നാ ഞാൻ ചോദിച്ചെ. … എന്നു പറഞ്ഞാൽ വിവരം ഉള്ളവൻ …. അങ്ങിനെയല്ല. 

ദുർബലന്മാരും അജിതേന്ദ്രിയന്മാരും

ആ വിവരം ഉള്ളവന്മാരുടെ പരമ്പരയിൽ …. ദുർബലന്മാരും .. അജിതേന്ദ്രിയന്മാരും  … ഗീത അങ്ങിനെയാ പറയുക. (53.03 mts) …കടന്നുകൂടുമ്പോൾ… ഇങ്ങനെ സംഭവിക്കും. സ്വാഭാവികമാണത്…. അപ്പോൾ ആയിരത്തിതൊള്ളായിരത്തി മുപ്പതിന് ഒക്കെ വളരെ മുമ്പേ തന്നെ…. അപചയം വന്നു ക്ഷേത്രങ്ങളിൽ …. അല്ലാതെ മുപ്പതുകളിൽ ക്ഷേത്രപ്രവേശനവിളംബരം വരുമ്പോഴ്… അതുവരെ പണ്ഡിതന്മാരായ ബ്രാഹ്മണരായിരുന്നു  എന്ന് സ്വാമി അഭിപ്രായം പറഞ്ഞെന്ന്  പഠിക്കരുത്.  മനസ്സിലായില്ല… പണ്ഡിതന്മാരായിരുന്നു അവിടെ ഇരുന്നിരുന്നത് എങ്കിൽ… ജനത്തിന് അത് മനസ്സിലാകുമായിരുന്നു.  ജനം അത് ഇഷ്ടപ്പെടുമായിരുന്നു. അല്ലാത്തത് കൊണ്ടാണ്  ജനത്തിന് സ്വീകാര്യമല്ലാതെ വന്നതും … അതിരിയ്ക്കട്ടെ….  അപ്പോൾ ക്ഷേത്രത്തിലെ രീതി വിധാനത്തിന്  ഇങ്ങിനെ ഒരു ഭാഗം ഉണ്ട് എന്ന് ഓർക്കണം. അടുത്തത് പറയാൻ പോകുമ്പം. 

ക്ഷേത്ര നിർമ്മിതി

ഒന്ന് – ക്ഷേത്ര നിർമ്മാണം.

അതിലെ മുഖമണ്ഡപം, ശ്രീകോവിൽ, നാലമ്പലം ഇങ്ങനെ ഒരെണ്ണം നേരത്തെ പറഞ്ഞിട്ടുണ്ട് … ആ ക്ഷേത്രം ഒന്നൂടെ നമുക്ക് നോക്കാം…

‘Temple Arts of Kerala’ by Ronald M. Bernier. ചിത്രം ഈ പുസ്തകത്തിൽ നിന്ന്.

-ശ്രീകോവിൽ

ശ്രീകോവിലിലെ വിഗ്രഹം ഇരിക്കുന്നത്…… വലിയ ക്ഷേത്രമാണെങ്കിൽ  ….ക്ഷേത്രത്തിന്റെ വലിപ്പം അനുസരിച്ച്….ഗ്രാമ ക്ഷേത്രം …ഗ്രാമങ്ങൾ ചേർന്നുള്ള കൂട്ടായ്മയുടെ ക്ഷേത്രം … ദേശ ക്ഷേത്രം…ഇങ്ങിനെ വളരുന്നതിന് അനുസരിച്ച്… ആ വിഗ്രഹം ഇരിയ്ക്കുന്ന ശ്രീകോവിലിൽ നിന്ന് …. ഒരു വാതില് … രണ്ട് വാതില് … മൂന്ന് വാതില്…. ഏഴു വാതിൽ വരെ കാണാം. ….. മനസ്സിലായോ എന്നറിയില്ല…. നട തുറക്കുമ്പം …ഓരോ വാതിലിന്റെ അവിടെയും ആളുകൾ നിന്നു തുറന്നു കാണിക്കണം.  ഇപ്പം …മനസ്സിലായോ എന്നറിയില്ല…  ഉള്ളിൽ ഉള്ളിൽ വാതിലുണ്ട്… കണ്ടിട്ടില്ല….. വല്യ ക്ഷേത്രങ്ങളിൽ ഒക്കെ പോയാല് … അതിന്റെ ഇടയിൽ എല്ലാം…. ഓരോ ആളുകള് കീഴ്ശാന്തിമാര് നില്ക്കും. … നട തുറക്കുന്ന സമയത്ത് ഓരോന്ന് തുറക്കണം… ഇപ്പം പിന്നെ പുറമെ ഉള്ളത് മാത്രമേ.. അടയ്ക്കാറുള്ളൂ…കാരണം… എല്ലാവർക്കൂടെ  ശമ്പളം കൊടുക്കാൻ പറ്റുകേലത്തതു കൊണ്ട് എങ്ങിനെയാ…..  ഇടയ്ക്ക് കള്ളികൾ ഉണ്ട്…….

-നാലമ്പലം, കോട്ടകൾ, കിടങ്ങുകൾ

ഈ ശ്രീകോവിലിനു ചുറ്റും നാലമ്പലങ്ങൾ ഉണ്ട്… അതിനു ചുറ്റും…വലിയ കോട്ടകൾ ഉണ്ട്…വലിയ വലിയ ക്ഷേത്രങ്ങളിൽ… ലേപാക്ഷി… മധുര… മനസ്സിലായില്ല…. തുടങ്ങിയ വലിയ വലിയ ക്ഷേത്രങ്ങളിൽ …. ശുചീന്ദ്രം…. വല്യ കോട്ടകൾ…. കോട്ടയ്ക്കു ചുറ്റും കിടങ്ങുകൾ ഉണ്ട്….കുറെ ഭാഗമെങ്കിലും ഇനിയും … മൂടിപ്പോകാതെ കാണാം…

രാജകൊട്ടാരത്തിന് കോട്ടകൾ ഇല്ല

മനുഷ്യൻ ആരാധിക്കുന്ന  ഈശ്വരൻ ഇറങ്ങിപ്പോകാതെ ഇരിയ്ക്കാൻ ആയിരിയ്ക്കുമോ ഈ  കിടങ്ങും, കോട്ടയും,  കോട്ടയ്ക്കകത്ത്  നാലമ്പലങ്ങളും,  കോട്ടയിൽ എല്ലാം ഭടന്മാരും … ആയുധങ്ങളും എല്ലാം…. തിരുവനന്തപുരത്ത് ചെന്നാൽ രാജാവിന്റെ  കൊട്ടാരത്തിനു ചുറ്റും കോട്ടയില്ല…  ശ്രദ്ധിച്ചിട്ടില്ല…തിരുവനന്തപുരത്ത് അനേകം കൊട്ടാരങ്ങള്  രാജവംശത്തിന് ഉണ്ട്….  അതും അറിയില്ല…. ഒരു കൊട്ടാരം അല്ല… അമ്മച്ചിക്കൊട്ടാരം മുതൽ ശൈശവക്കൊട്ടാരം വരെ കൊട്ടാരങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാം….കേട്ടിട്ടില്ല… രാജാവ്  എഴുന്നള്ളുന്ന പല സ്ഥലങ്ങളിലും  കുട്ടിക്കാനം മുതലായ  സ്ഥലങ്ങളിലും  ഒക്കെ കൊട്ടാരങ്ങൾ ഉണ്ട്… ഇവിടെയൊന്നും  കോട്ട കണ്ടിട്ടില്ല….

-ക്ഷേത്ര നിർമ്മിതിയിൽ vaccum സൃഷ്ടിച്ച് കല്ലുകൾ യോജിപ്പിയ്ക്കുന്നു

ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന് ചുറ്റും  കോട്ടയുണ്ട്. ശരിയല്ല. ആരാധനാലയത്തിന് ചുറ്റും… ഒന്ന്  ഇന്നൊരു മനുഷ്യന്  പണം പിരിച്ചു പോലും ഉണ്ടാക്കാൻ പറ്റാത്ത അത്ര  കടുത്ത ബാങ്കുകളുടെ strong-room-കളേക്കാൾ  ശക്തമായ പണിയാണ് ക്ഷേത്രങ്ങളുടെ പണി.  സമ്മതമല്ല…പല ക്ഷേത്രങ്ങളുടേയും കോട്ടകൾ തന്നെ  ശൂന്യപ്രദേശമുണ്ടാക്കിയാണ്  സൃഷ്ടിച്ചിരിക്കുന്നത്.  എന്നു പറഞ്ഞാൽ മനസ്സിലായോ എന്നറിയില്ല.  രണ്ട് കരിങ്കല്ലോ  രണ്ട് വെട്ടുകല്ലോ  ചേർക്കുമ്പോൾ … മോളിലെ (മുകളിലെ) കരിങ്കല്ലിലും താഴത്തെ കരിങ്കല്ലിലും,  മുകളിലെ വെട്ടുകല്ലിലും താഴെത്തെ വെട്ടുകല്ലിലും  കുഴികൾ ഉണ്ടാക്കി …അതില് എണ്ണയൊഴിച്ച്  തിരികത്തിച്ച്  വച്ച്  കല്ലുകളെ യോജിപ്പിക്കുമ്പോൾ…അത് കത്തിത്തീരുന്നതോടു  കൂടി …മനസ്സിലായില്ല…. അകത്ത്  vaccum  ഉണ്ടാവുകയും…. കെട്ടിയവന് തന്നെ പിന്നെ പൊളിക്കാൻ  പറ്റാതെ വരികയും ചെയ്യുന്ന രീതിയിൽ….മനസ്സിലായില്ല….അത്ര മിനുസത്തിൽ പ്രതലങ്ങൾ  യോജിപ്പിച്ച് …. വാക്യുംത്തിന്റെ ബലമാണ്  ഏറ്റവും വലിയ ബലമെന്ന് .. സയൻസ് പഠിയ്ക്കുന്നവർക്ക് അറിയാം… അങ്ങിനെയല്ലേ…. അല്ലേ…ശ്രദ്ധിച്ചിട്ടില്ല ഇതുവരെ…

ക്ഷേത്രത്തിന്റെ ചുറ്റുമതിലുകൾ ഒക്കെ പോയി നോക്ക് … പല ക്ഷേത്രവും  പോലെ …അതുകൊണ്ടാ അഞ്ഞൂറു കൊല്ലം ആയിട്ടും ഇവൻ മറിയാത്തത്… മറിയ്ക്കാൻ …ഒരു …ആജറ് കൊണ്ട് ഒരു തുളയിട്ടു കൊടുത്താൽ മതി…മനസ്സിലായില്ല….അതിനകത്തേക്ക് വായു കേറിയാൽ മതി…. പൊളിച്ചെടുക്കാം… അത്തരം കെട്ടുപണികൾ ഉണ്ട് …കണ്ടിട്ടില്ല… കേട്ടിട്ടില്ല…. ഇങ്ങനെ തച്ചുശാസ്ത്രത്തിന്റെ  അത്യന്ത ഗഹനങ്ങളായ അംശങ്ങളെ സന്നിവേശിപ്പിച്ച്  നാലമ്പലങ്ങളും  കോട്ടകളും കൊട്ടകൊത്തളങ്ങളും  ക്ഷേത്രത്തിനു ചുറ്റും നിർമ്മിപ്പിയ്ക്കുമ്പോഴും  ഒരു രാജാവും തന്റെ കൊട്ടാരത്തിനു ചുറ്റും  കോട്ടയും കിടങ്ങും നിർമ്മിച്ചില്ല.  ഞാൻ നിർത്തുന്നത് ശരിയാണോ എന്ന് നിങ്ങളുടെ ബുദ്ധിക്ക്  ആലോചിക്കാനാ… കാരണം ഒക്കെ പുറകെ ചിന്തിക്കാവുന്നതാ .. ആദ്യമേ ഈ തോക്കിൽ കേറി എന്തിനാ വെടിവയ്ക്കുന്നത്. … ഇത്രയും കാര്യം ആദ്യം ശരിയാണോ എന്നറിഞ്ഞിട്ടു വേണ്ട മറ്റേതന്വേഷിക്കാൻ. ശരിയല്ലെങ്കിൽ ആ അഭിപ്രായം തള്ളിക്കളയണം….. ശരിയാണെങ്കിൽ മാത്രമേ  സ്വീകരിയ്ക്കാവൂ…..

കോട്ടയുണ്ടാക്കിയിരിക്കുന്നതിനുള്ളിൽ അറകൾ ഉണ്ട്…. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഒക്കെ പോയി നോക്കിയാൽ മതി…  ഭടന്മാർക്ക് ജീവിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്…  ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് എത്താൻ  ഉള്ള രഹസ്യ വാതിലുകൾ ഉണ്ട്…ക്ഷേത്രത്തിനുള്ളിൽ നിന്ന് പുറത്തേയ്ക്കു പോകാനുള്ള വാതിലുകൾ ഉണ്ട്…. ആരും അറിയാതെ…. തച്ചോളി തറവാടിന്റെ ക്ഷേത്രങ്ങളിൽ പോലും  ഉണ്ടെന്നാ കേൾക്കുന്നെ. മനസ്സിലായില്ല… കേട്ടിട്ടുണ്ട്…  വടകരയിലെ ലോകനാർകോവിലിലും മറ്റും  ഇല്ലേ…ലോകനാർ കാവ് … കേട്ടിട്ടുണ്ട്…. ഇവിടെയൊക്കെ ഉണ്ടായിരുന്നു എന്നാ കേൾക്കുന്നെ…. ക്ഷേത്രത്തിന്  ദൈവത്തിന്  ആരും അറിയാതെ  അടച്ചു പൂട്ടിപ്പോകുമ്പോൾ രാത്രി ഇറങ്ങിപ്പോകാൻ ആയിരിക്കും …

ഏഭ്യശിരോമണികളായ ‘നമ്മുടെ’ ചരിത്രപണ്ഡിതന്മാർ

ചരിത്ര പണ്ഡിതന്മാർ  ചരിത്രാംശങ്ങളെ പഠിക്കുമ്പോൾ …. പഠിക്കേണ്ടത് പഠിക്കാതിരിക്കുകയും… പഠിക്കേണ്ടാത്തത് പഠിക്കുകയും ചെയ്ത ഒരു തലമുറയുടെ ദൗർഭാഗ്യമാണ്…. നാം ഇന്ന് അനുഭവിക്കുന്നത്.  എന്തായാലും ഇങ്ങനെ കോട്ടവാതിലുണ്ടെന്നും അതിലൊക്കെ ഇടവഴികളുണ്ടെന്നും ഒക്കെ ഉള്ളത് സമ്മതമാണ്….. പ്രമുഖ ക്ഷേത്രങ്ങൾക്കെങ്കിലും…. അപ്പോൾ എല്ലാവാർക്കും ആരാധിക്കാൻ ഉള്ളവ ആയിരുന്നില്ല മുപ്പതു വരെ ക്ഷേത്രം മുപ്പതിലാ ക്ഷേത്ര പ്രവേശന വിളംബരം..

ഇടുങ്ങിയ ക്ഷേത്രവീഥികൾ

സാമൂഹിക അവബോധത്തിന്റെ  അത്യുച്ചിയിലെത്തിയ ഉന്നതന്മാർ  മാത്രമാണ് ക്ഷേത്രത്തിൽ പെരുമാറിയിരുന്നത് …പല ക്ഷേത്രങ്ങളും എത്തിപ്പെടാനുള്ള വഴികള് …. വളരെ കുറഞ്ഞവയാണ്…. ഇന്നും… തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിലേക്ക് എത്താൻ നിങ്ങളുടെ മാരുതി  രണ്ടെണ്ണത്തിന്  അങ്ങോട്ടും ഇങ്ങോട്ടും വഴിമാറിക്കൊടുത്തു പോകാൻ പറ്റില്ല….  മനസ്സിലായില്ല…. ക്ഷേത്രത്തിലേക്കുള്ള വീഥി …. വളരെ ഇടുങ്ങിയവ ആയിരുന്നു…. എല്ലായിടത്തും….. സമ്മതമല്ല…

ഏതെങ്കിലും പാശ്ചാത്യൻ വന്ന് ക്ഷേത്രത്തിനകത്തുകൂടെ  മുക്കാൽ മണിക്കൂറുകൊണ്ട് ഓട്ടപ്രദക്ഷിണം നടത്തി പോയി …. ഇംഗ്ലീഷിലെഴുതിയ പുസ്തകത്തെ വായിച്ച് കസേരയിൽ ഇരുന്ന് ചരിത്രം പഠിക്കുന്ന …. ഭാരതത്തിന്റെ ചരിത്രകാരന്മാർ പഠിപ്പിച്ചത് മുഴുവൻ…. വിഴുങ്ങി ജീവിക്കുന്ന …. ആധുനിക തലമുറക്ക് …. ഒന്നു ചിന്തിക്കാൻ …ബുദ്ധിയുണ്ടെങ്കിൽ…. തുറന്ന് ഒന്ന് ചിന്തിച്ചു നോക്കൂ….. ഒരിക്കലും സ്വീകരിക്കരുത് … മനസ്സിലായില്ല….. 

രാജകൊട്ടാരങ്ങളിൽ ഖജനാവ് (treasury and strong-room) ഉണ്ടായിരുന്നില്ല.

അപ്പോൾ എന്തായിരുന്നു ക്ഷേത്രം…. ഭാരതത്തിലെ രാജാക്കന്മാരുടെ കൊട്ടാര ഗർവ്വിലെങ്ങും  ഖജാനകളുടെ അവശിഷ്ടങ്ങൾ ഇതു വരെ കണ്ടെത്തിയിട്ടുമില്ല… മനസ്സിലായില്ല…  സമ്മതം അല്ല….. ചിന്തിയ്ക്കുയല്ല …നിങ്ങള്  കൊട്ടാരങ്ങളെപ്പറ്റി  പഠിയ്ക്കുമ്പോൾ …കൊട്ടാരത്തിൽ എവിടെയാണ്… രാജാവ് തന്റെ ഖജനാവ് സൂക്ഷിക്കുന്നത്….  അതിന് കൊട്ടാരത്തിൽ ഒരു ഖജനാവ്… ഒരു strong-room വേണമല്ലോ….  വേണ്ടേ…. ഒരു കൊട്ടാരത്തിനും അത് ഉള്ളതായി  ഇതുവരെ കണ്ടെത്തിയിട്ടില്ല…

സനാതന ധർമ്മത്തിന്റെ രാജാക്കന്മാർ

ഇതര രാജ്യങ്ങളുടെ സംസ്കൃതിയിൽ നിന്ന് … അത്യന്ത വ്യത്യാസത്തിൽ  ഭാരതത്തിലെ  പൗരാണിക സനാതന ധർമ്മത്തിന്റെ രാജാക്കന്മാർ …പേരെടുത്ത് അങ്ങിനെ പറയണം….  മനസ്സിലായോ  എന്ന് അറിയില്ല….. അവരുടെ കൊട്ടാര വളപ്പിൽ  ….. ഖജാനകൾ ഉണ്ടാക്കിയിരുന്നില്ല…. ശരിയല്ല…ശ്രദ്ധിച്ചിട്ടില്ല.. ഏതെങ്കിലും കൊട്ടാരത്തെപ്പറ്റി പഠിച്ചു നോക്കിക്കേ.. വലുതും ചെറുതുമായ … നിങ്ങളുടെ നാട്ടിലെ… മാടമ്പിമാരുടെ  കൊട്ടാരങ്ങൾ പോലും നോക്കൂ…. ഇവിടെയും അടിമരാജവംശവും ഒക്കെ ഉണ്ടായിരുന്നല്ലോ….  കണ്ണൂര് ഭരിച്ചിരുന്നത് അടിമ രാജവംശമാണല്ലോ … അല്ലേ… ചിറയ്ക്കൽ …. രാജവംശം… ഇല്ലേ… കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടല്ലോ…  പോയി നോക്കിക്കേ… അവിടെ ഖജനാവ് ഉണ്ടോന്ന്….

രാജാക്കന്മാർ ദ്രരിദ്രരായി

രാജക്കന്മാർ  രാജഭരണം പോയപ്പോൾ …ജനാധിപത്യത്തിന്റെ  ആഗമനവേളയിൽ തന്നെ  അതീവ ദ്രരിദ്രന്മാരായതും  അതുകൊണ്ടല്ലേ… ജനാധിപത്യത്തിന്റെ രാജക്കാന്മാർക്ക്  ഇരുന്ന് ഭരിക്കാൻ അവസരം കിട്ടിയത് … പൂർവ്വന്മാരായ രാജക്കന്മാരുടെ ഖജാനകൾ അവരുടെ കൊട്ടാരത്തോട് ചേർന്ന് അല്ലാത്തതുകൊണ്ട്….വാരി പണമിറക്കി ആളുകളെ പിടിച്ച് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ …കഴിയാത്തതു കൊണ്ടല്ലേ.. ചോദ്യം മനസ്സിലായില്ല…. രാജാക്കന്മാർ……  (1:03:02  mts) The End of Part 1 ( Part one contains the first three audio clips available on Shreyas website) …… തുടരും …. (ഭാഗം 2 കാണുക….)

തുടരും…….

More articles and discourses are available at naircommunity.in

Unique Visitors : 2,615
Total Page Views : 4,644

Similar Posts

Leave a Reply

Your email address will not be published. Required fields are marked *