സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രഭാഷണത്തിന്റെ transcript. ശ്രേയസ്സ് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകളുടെ (Total 94 mts) transcript.
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse. The learning will be highly fruitful if the transcript is read while listening to the audio clip.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം അമലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
അമൃതാത്മാക്കളെ, ആരോഗ്യ ജീവിതവും, ആയുർവേദവും എന്നാണ് സംഘാടകർ വിഷയം പറഞ്ഞിരിക്കുന്നത്. നമുക്ക് അത് കുറച്ച് ഒന്നുകൂടി പ്രാചീനമായി പോകുന്നതാണ്…. ഉചിതമെന്ന്….. സദസ്യരെ കണ്ടിട്ട് തോന്നുന്നു….. നിങ്ങൾ ക്ഷമിയ്ക്കുമെങ്കിൽ ഞാൻ അല്പം കൂടി ആ വിഷയത്തെ പുറകോട്ടു കൊണ്ടു പോകുവാൻ ഇഷ്ടപ്പെടുകയാണ്…. കാരണം …വളരെ വേദനാജനകം ആകും വിധം ഒരു രാജ്യം അതിന്റെ ആരോഗ്യ രംഗത്ത് സാമൂഹികമായി അധഃപതിച്ചിരിയ്ക്കുന്ന സമയത്താണ് നിങ്ങളീ പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചിരിക്കുന്നത്.
പ്രാചീന സംസ്കൃതി നഷ്ടമായിക്കഴിഞ്ഞു
കേരളം ഇതര ഇന്ത്യൻ ഭൂവിഭാഗങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തവും കൂടിയാണ്. അതുകൊണ്ട് അല്പം കൂടി പുറകിലേയ്ക്ക് പോയിട്ട് അതിന്റെ ശീലുകൾ കണ്ടെത്തുന്നത് കൂടുതൽ ഉചിതമായിരിയ്ക്കും എന്ന് തോന്നുകയും ചെയ്യുന്നു. ലോകത്തെ ആകമാനം നോക്കുമ്പോൾ ശാസ്ത്രം അതിന്റെ എല്ലാ ഭാവഭേദങ്ങളോടും കൂടി പുരോഗമിച്ചു നില്ക്കുന്ന ഒരു കാലഘട്ടത്തിലാണ് നിങ്ങളെ അഭിമുഖീകരിയ്ക്കാൻ എന്നെ ക്ഷണിച്ചിട്ടുള്ളത്…. നിങ്ങളുടെ കുട്ടികൾ എല്ലാം വളരെ ഉന്നതങ്ങളായ കോളേജുകളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസവും നേടി എത്തുന്നവരാണ്. ഉന്നത രീതിയിലുള്ള ഭക്ഷണങ്ങളാണ് ഇന്ന് കഴിയ്ക്കുന്നത്. ആഹാരവിഹാരങ്ങൾക്കെല്ലാം മാറ്റം വന്നു. പ്രാചീന സംസ്കൃതിയുടെ എല്ലാ അംശങ്ങളും ഏതാണ്ട് കളഞ്ഞുകുളിച്ചിട്ടുണ്ട് ….
ക്ഷേത്രവും ആരാധനയും
എന്നാലും അഭിമാനം തരുന്ന ചില ആചാരങ്ങളെ കൈവിടാൻ മടിയുള്ളതുകൊണ്ടാണ് ക്ഷേത്രവും ആരാധനയും ഒക്കെ കഷ്ടിച്ചു നടന്നുകിട്ടുന്നത്. അവ ആവശ്യമുള്ളതുകൊണ്ടാണ് എന്ന് ഇത്തരുണത്തിൽ പരിഗണിയ്ക്കുന്നത് അബദ്ധമാകുമെന്നു തന്നെയാണ് എന്റെ ധാരണയിൽ …. ആവശ്യമാണ് ഒരു ജനതയെ …..മുന്നോട്ടു കൊണ്ടുപോകുകയും വളർത്തുകയും ചെയ്യുന്നത് എങ്കിൽ ഇന്ന് നിങ്ങൾ അത്യന്തം ആധുനികമായ ഒരു സമൂഹത്തില് ജീവിയ്ക്കുകയാണ്. അവിടെ ഗവേഷണവും അതിന്റെ പന്ഥാവുകളും എല്ലാം…. test tube-കളും, ബ്യൂററ്റുകളും, പിപ്പെറ്റുകളും….. ഊഹനങ്ങളും ഒക്കെക്കൊണ്ടു നിറഞ്ഞതാണ്. അതുകൊണ്ടുള്ള തലത്തിലാണ് അത് (word not clear) (3.46 mts /1.34.00 mts)
അനുഭവ പ്രധാനമായ സത്യങ്ങൾ
…. എന്നാൽ ലോകത്ത് നൂറ്റാണ്ടുകൾക്ക് ….യുഗങ്ങൾക്ക് മുമ്പ് ….. നിത്യജീവിതത്തിന്റെ അകത്ത് നിന്ന് രൂപാന്തരപ്പെട്ടുവന്ന ജീവിതത്തിൽ അനുഭവ പ്രധാനമായ…. കുറെ സത്യങ്ങൾ കണ്ടെത്തിയ രാജ്യമാണ് ഇത്. ഏതെങ്കിലും ഗവേഷകന്മാർ ഉന്നത ലോകങ്ങളിൽ അവർക്ക് മാത്രം അറിയുന്നതും… മറ്റുള്ളവർക്ക് പ്രയോഗിച്ചു മനസ്സിലാക്കുവാൻ പ്രയാസമുള്ളതുമായ സാങ്കേതികത ആയിരുന്നില്ല ഈ രാജ്യത്തിന്റെ ശാസ്ത്രം….. അതാത് ശൈലിയിൽ ജീവിയ്ക്കുന്ന ആളുകൾക്ക് ആ ശൈലിക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് അന്വേഷിയ്ക്കുവാനും കണ്ടെത്തുവാനും അനുഭവിയ്ക്കുവാനും പറ്റുന്ന ഒന്നായിരുന്നു ഈ രാജ്യത്തിന്റെ ശാസ്ത്രം. ഇന്നും അതിൽ ചിലത് ചുരണ്ടി എടുത്താണ് ഗഹനങ്ങളായ കണ്ടെത്തലുകൾ നടത്തി നിങ്ങൾടെ രാജ്യത്തിന്റെ മസ്തിഷ്ക്കവും ധനവും വിദേശങ്ങൾ ചോർത്തുന്നത് എന്നത് സ്പഷ്ടവുമാണ്.
പുനഃപ്രതിഷ്ഠ
കേരളം എല്ലായിടവും നോക്കിയാൽ ഇന്ന് പുനഃപ്രതിഷ്ഠകളുടേയും ക്ഷേത്ര നവീകരണങ്ങളുടേയും കാലമാണ്. ആ നവീകരണം നടക്കുമ്പോൾ പ്രാചീനങ്ങളായ ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളെ പൊതിഞ്ഞിട്ടുള്ള ചെമ്പു തകിടുകൾ, അതിനകത്തിരിയ്ക്കുന്ന വിഗ്രഹം, അതിന്റെ പീഠം, ഇവയൊക്കെ എന്തു ചെയ്യുന്നു എന്ന് നിങ്ങൾ ഭക്തജനങ്ങൾ ആലോചിയ്ക്കാറില്ല. കമ്മറ്റിക്കാരും അധികം ആലോചിയ്ക്കുന്നുണ്ടോ എന്നറിയില്ല. ഗവൺമെന്റുകൾ തീരെ ആലോചിയ്ക്കുന്നില്ല. എന്നാൽ ഈ ചടങ്ങ് നിത്യ നിരന്തരമായി നടക്കുന്നു എന്ന് നിങ്ങൾക്കറിയാം.

പ്രാചീന വിഗ്രഹങ്ങളും സാമൂഹികമായ ഉദ്ദേശ്യ ലക്ഷ്യങ്ങളും.
മിക്കവാറും പ്രസിദ്ധങ്ങളായ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് പ്രതിഷ്ഠിച്ചിരിയ്ക്കുന്ന വിഗ്രഹങ്ങൾ നവീനങ്ങളാണ്. ഒന്നുംങ്കിൽ ശില, അതുമല്ലെങ്കിൽ പഞ്ചലോഹമെന്ന് പേരിടുന്ന ഇന്നത്തെ ഒരു ലോഹമുണ്ട്. ആ പേര് അതിന് അർഹിയ്ക്കുമോ എന്ന കാര്യം തികച്ചും സംശയാസ്പദമാണ്. ഇന്നലെ ഇരുന്നത് സപ്തലോഹമോ ശരിയായ പഞ്ചലോഹമോ നവപാഷാണമോ അഞ്ജനമോ, അതിൽ ശോകോഞ്ജനമോ സൗവീരാഞ്ജനമോ ഒക്കെയാണ്. അവയ്ക്ക് എന്ത് വില വരും …. അതിന്റെ മൂല്യം എന്താണ്…. അത് വ്യക്തിയ്ക്ക് നല്കുന്ന പ്രയോജനം എന്താണ്…. സാമൂഹികതയിൽ അതിനെന്ത് ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ട്…. അതിന്റെ സാമീപ്യ-സാന്നിദ്ധ്യങ്ങൾ വൈദ്യശാസ്ത്രത്തിൽ എന്ത് മൂല്യമുണ്ട്…… അതുകൊണ്ടാ ഞാൻ പറഞ്ഞത് കുറച്ച് പ്രാചീനമാകാം എന്ന്.
ഭക്തരിൽ ഉണ്ടായ സെമറ്റിക് സന്നിവേശം
ഇന്ത്യയിലെ പ്രസിദ്ധങ്ങളായ എല്ലാ ക്ഷേത്രങ്ങളിലും ഇരുന്ന വിഗ്രഹങ്ങൾ ഇന്ത്യൻ ജനതയുടെ ആയുരാരോഗ്യങ്ങളിൽ വഹിച്ച പങ്ക് എന്ന് വിഷയത്തെ ഞാൻ ആദ്യമായി ഒന്ന് ചെറുതായി modify ചെയ്യുകയാണ്. (?)(not clear-this word)…. മുമ്പ് എന്നത്തെക്കാളും ഭക്ത ജനങ്ങൾ കൂടി. പക്ഷെ നിങ്ങളുടെ ഭക്തിയ്ക്ക് ഒരു സെമറ്റിക് സന്നിവേശം ഉണ്ടായി എന്നല്ലാതെ സംസ്കാരത്തിന് അത് പോറൽ ഏല്പിയ്ക്കുകയാണ് ചെയ്തത്.
ആരോഗ്യത്തിനുവേണ്ടിയുള്ള ക്ഷേത്രദർശനം.
നിങ്ങൾടെ ഭക്തി ഒരു മതം മാറിയ ഭക്തിയായി മാറുകയല്ലാതെ നിങ്ങൾടെ സംസ്കാരത്തിന് ഊന്നൽ നല്കിയില്ല…. നിങ്ങളുടെ ഭക്തി ആരോഗ്യ ശാസ്ത്രത്തിന് സംഭവാനകൾ ഒന്നും ചെയ്തില്ല. എന്നാൽ പ്രാചീന കാലത്ത് ആവശ്യം ഉള്ളവൻ… ആരോഗ്യശാസ്ത്രത്തിന് വേണ്ടിയാണ് ക്ഷേത്ര ദർശനം നടത്തിയിരുന്നത്. അതുകൊണ്ട് സനാതന ധർമ്മത്തിന്റെ,… ഹൈന്ദവ മനസ്സുകളുടെ ഉള്ളിൽ ഒരു സാമൂഹിക മുന്നേറ്റത്തിന്റേയും, സാമൂഹിക രാഷ്ട്രീയത്തിന്റേയും, സാമൂഹിക നവോത്ഥാനത്തിന്റേയും, രംഗമായിരുന്നില്ല (മറിച്ച്)…. സാമൂഹിക ആരോഗ്യത്തിന്റെ രംഗമായിരുന്നു ക്ഷേത്രം.
പ്രാചീനനെ നിർവചിക്കുന്നു
പഞ്ചഭൂതങ്ങളെക്കുറിച്ചുള്ള ഭാരതീയന്റെ അറിവിന്റെ അനുസ്യൂതകൾ ക്ഷേത്രങ്ങളുടെ ആരാധനയിലും ക്ഷേത്രോപജീവിതത്തിന്റെ മനോഹാരിതയിലും ക്ഷേത്രകലകളുടെ അന്തസ്ഥചൈതന്യങ്ങളിലും തുടിച്ചു നില്ക്കുകയും ചെയ്തിരുന്നു. അതാണ് ആധുനിക രീതിയില് നിങ്ങൾ നഷ്ടമാക്കിയത്. പ്രാചീനൻ ഇവിടെ ഇരിപ്പുണ്ടെങ്കിൽ … പ്രാചീനൻ എന്ന പദമുപയോഗിച്ചത്, പ്രായം പ്രാചീനതയ്ക്ക് വഴിയാവില്ല ….പ്രാചീന പാരമ്പര്യത്തെ കളയാതെ മൂല്യ ബോധത്തോടെ അച്ഛനമ്മമാരിൽ നിന്ന് പഠിച്ചിട്ടുണ്ടെങ്കിൽ എന്നാണ് ആ പദത്തിന്റെ അർത്ഥം.

പ്രസാദം ഔഷധമായിരുന്നു….
കേരളത്തിൽ ഓരോ രോഗത്തിനും ഇന്ന ക്ഷേത്രത്തിൽ പോയി ഇന്ന പ്രസാദം കഴിച്ചാൽ മതിയെന്ന് നിയമമുണ്ടായിരുന്നു….. നിങ്ങളിത് കേട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല…. എങ്ങിനെയാണ് പ്രസാദം ഔഷധമാകുന്നത് …. ഇന്ന് പല ക്ഷേത്രങ്ങളിലും വടമാല ഒക്കെയാണ്. ഉഴുന്ന് നിത്യവും കഴിയ്ക്കരുതാത്ത സാധനമാണ്. അതൊക്കെ പുതിയ പ്രസാദങ്ങളാണ്. അതുകൊണ്ട് ക്ഷേത്രം കൈകാര്യം ചെയ്യുന്നവർക്ക് സാമൂഹിക ആരോഗ്യം അറിയില്ല…. എന്നുള്ളത് ഇന്ന് തീർച്ചയാണ്. പ്രാചീനർ അത്തരം ഉപദ്രവകരങ്ങളായ ഒന്നിനെപ്പോലും ക്ഷേത്രത്തോട് ബന്ധപ്പെടുത്തിയിരുന്നില്ല. പൂക്കൾ എടുക്കുമ്പോഴും ഇന്ന് എല്ലാ പൂക്കളും എടുക്കുമെന്നാണ് എനിയ്ക്കു തോന്നുന്നത്.
പുഷ്പം : ആകാശത്തിന്റെ പ്രതിരൂപം
ആരോഗ്യത്തിന് ഉതകും വിധം പുഷ്പ ഉപയോഗം…. മൂല്യമുള്ള പുഷ്പങ്ങള് പ്രസാദമായി ലഭിയ്ക്കുമ്പോൾ അവയെ കഴിച്ചുകഴിഞ്ഞാൽ …… എങ്ങിനെ സാമൂഹിക ആരോഗ്യം ഉണ്ടാകുമെന്ന് അവർക്കറിയുമായിരുന്നു…. ജലം…പുഷ്പം ആകാശത്തിന്റെ ഗുണമുള്ളതാണ്….(0:10:07.5 mts) …ആകാശത്തിന്റെ പ്രതിരൂപമായാണ് പുഷ്പത്തെ അർച്ചിയ്ക്കുന്നത്. …. (പഞ്ച)ഭൂതങ്ങളിൽ ആകാശത്തിന്റെ പ്രാധാന്യത്തെ കണക്കിലെടുത്ത് പുഷ്പവും, ജലത്തിന്റെ പ്രാധാന്യത്തെ കണക്കിലെടുത്ത് ജലവും, ജലത്തിന് മറ്റ് പല പ്രത്യേകതകളും ഉണ്ട്…. crystallization-ല് സമാനതകൾ ഇല്ലാത്ത് വിധം വൈവിദ്ധ്യം ഉള്ളതാണ് ജലം…..
പുണ്യാഹത്തിന്റെ ശുദ്ധീകരണ സ്വഭാവം
ഇതിന് സമീപത്ത് ഉള്ളവര് പഴയ കാലത്ത് ഇതുപോലൊരു ക്ഷേത്രത്തിൽ വന്ന് വീട്ടിലെ കിണറിനുള്ളില് കൂത്താടിയെ കണ്ടാൽ…. ഓർമ്മിയ്ക്കുന്നവർ ഉണ്ടാകുമോ എന്ന് അറിയില്ല….. ഒരു തീർത്ഥം വാങ്ങിക്കൊണ്ടു പോകും…. അതിൽ ഒഴിയ്ക്കാൻ…. ചെയ്തിട്ടുണ്ടോ നിങ്ങൾ എന്ന് അറിയില്ല…. കിണറിൽ ഒക്കെ കൊതുകിന്റെ ലാർവയെ കണ്ടു കഴിയുമ്പോൾ …. പഴയ കാലത്ത് potassium permanganate ഒന്നും മേടിച്ച് ഇടുകല്ല പതിവ്. ഇത് വെള്ളം അല്പം കൊണ്ടുപോയി അവിടെ ഒഴിയ്ക്കും…ആ പഴയ ആളുകൾക്ക് ഓർമ്മയുണ്ടാവും …പിന്നീട് അവിടെ അതിനകത്ത് കൊതുക് ഉണ്ടാവുകയില്ല…. ആ ലാർവ അതിനകത്ത് വളരുകയില്ല….. പുണ്യാഹം…. എന്നാണ് അതിന് പറയുക…
ജലവും ശുദ്ധിയും
പക്ഷെ പുണ്യാഹത്തിന് നാല് പേര് വേണം….ഋതിക്കുകൾ…. യജമാനൻ വേണം…..മനസ്സ് സമാഹിതമായിരിയ്ക്കണം…. കാരണം ഋതിക്കുകളോട് ചോദിയ്ക്കും….. മനസ്സ് സമാധിയിലാണോ… സമാഹിതമാണ് ഞങ്ങളുടെ മനസ്സെന്ന് മറുപടിയും പറയും… സമാഹിത മനസ്സ്…. ആ ജലത്തിന്റെ രൂപം മാറും…. അതിന്റെ configuration മാറും…. ജലം ഉപയോഗിച്ചാണ് ശുദ്ധി എല്ലാം വരുത്തുന്നത്…. അതുകൊണ്ട് അവർ പഴയ കാലത്ത് ഭക്ഷണം കഴിയ്ക്കുമ്പോൾ പോലും വലത്തു കൈകൊണ്ടാണ് വെള്ളം എടുത്ത് കുടിച്ചത്…. കാരണം ഭക്ഷണം കഴിയ്ക്കുമ്പോൾ ഇടത്തുകൈകൊണ്ട് വെള്ളം എടുത്ത് കുടിയ്ക്കുമ്പോൾ ആ പാത്രവും ജലവും അശുദ്ധമാവുകയും ആ കൈ അശുദ്ധമാവുകയും ആ കൈ കൊണ്ട് പിന്നെ പൊതുവായ ജലമെടുക്കുമ്പോൾ അതിന്റെ crystalization property മാറുകയും ചെയ്യുമെന്ന് അവർ വിശ്വസിച്ചിരുന്നു. ശുചിത്വത്തിൽ അവർ എത്രത്തോളം ശ്രദ്ധയുള്ളവരും അറിവുള്ളവരും ആയിരുന്നു എന്ന് അറിയണമെങ്കിൽ ഇറ്റ്സിങ്ന്റെയും, ഫാഹിയാന്റേയും, ഹ്യൂയാൻ സിങ്ങിന്റെയും, രേഖാ ചിത്രങ്ങളിലൂടെ നിങ്ങൾ സഞ്ചരിയ്ക്കണം. ഇന്നാ ശുചിത്വം ഒന്നും കേരളീയർക്ക് ഉണ്ടെന്ന് തോന്നുന്നില്ല.
ശൗചാദികൾ ലോപിച്ചു
മോശമായ വാക്കുകൾ പറഞ്ഞു കഴിഞ്ഞാലും ഭക്ഷണം കഴിച്ചാലും ഒക്കെ വായയും (? word not clear) കൈയുമൊക്കെ ശുചിയാക്കുമായിരുന്നു. മൂത്രം ഒഴിച്ചാലും മല വിസർജ്ജനത്തിന് പോയാലും ശുചിത്വത്തിന് ശൗചാദികൾ ഉണ്ടായിരുന്നു…(13.06 mts) ഇപ്പം രണ്ടിനും ശൗചം നിന്നുവെന്നാണ് തോന്നുന്നത്….. അപ്പോൾ ശൗചാദികളിൽ വളരെ മാറ്റം വന്നു….
HPV – Human Papilloma Virus
Human pappiloma virus-ഉം, human burr virus-ഉം, human child virus-ഉം ഒന്നും ഇല്ലാതിരുന്ന ഈ രാജ്യത്തിന്റെ അന്തസ്ഥ തലങ്ങളിലേയ്ക്ക് ഇവയെല്ലാം ഇന്ന് വലിയ തോതിൽ കടന്നുവരുകയായി. ചെറിയ തോതിലല്ല…. കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള സ്ത്രീകളിൽ RCC-യുടെ ഗവേഷണത്തിൽ നൂറു ശതമാനം സ്ത്രീകളിലും Human pappiloma virus ഉണ്ട്… cervix smear malignant ആണ്….ഇത് വിവരാവകാശം വഴി apply ചെയ്തു നോക്കാം ഞാൻ പറഞ്ഞത് നുണയാണോന്ന്. നാം ഇത്തരമൊരു അവസ്ഥിതിയിലേയ്ക്കാണ് ഇന്ന് എത്തുന്നത്….

കർപ്പൂരം
ഒന്ന് പുഷ്പങ്ങള് …. മരത്തിൽ നിന്ന് എടുക്കുന്ന കർപ്പൂരം, ഇന്ന് അത് മുഴുവൻ synthetic camphor-ആണ്… പണ്ട് കർപ്പൂരം കത്തിച്ചതു കണ്ട് കർപ്പൂരം കത്തിയ്ക്കുന്ന പുക നിങ്ങൾ അടിച്ചാൽ ശരീരത്തിൽ മുഴകൾ ഉണ്ടാകും…. കാരണം ആ കർപ്പൂരം synthetic ആണ്…… കൂടുതൽ അടിച്ചാൽ അപസ്മാരവും ഉണ്ടാകും…. കർപ്പൂരത്തിന്റെ അളവ്….. blood-ൽ കൂടിയാല് brain-നെ ബാധിയ്ക്കുകയും അപസ്മാരം ഉണ്ടാവുകയും ചെയ്യും…മുമ്പ് ഉപയോഗിച്ചത് ഈ സാധനം അല്ല…. ഇപ്പം നിങ്ങള് കത്തിയ്ക്കുന്ന കർപ്പൂരം കർപ്പൂരം അല്ല…..petroleum ഉല്പന്നമാണ്…. അത് മരത്തിന്റെ ഇല വാറ്റിയെടുക്കുന്നത് ആണ്…. കർപ്പൂര മരത്തിന്റെ ഇല വാറ്റിയെടുക്കുന്നതാണ്…. അത് ഇന്ത്യയിൽ ഇല്ല ഇപ്പോൾ…ഇന്ത്യയിൽ ഉള്ളതൊക്കെ വെളിയിലേയ്ക്ക് പോകും….ചെറിയ വിലയ്ക്ക് …. വളരെ വില കുറച്ച് ഇവിടുന്ന് നല്ല സാധനങ്ങൾ അങ്ങോട്ട് അയയ്ക്കും….അവിടുത്തെ waste ഉൾപ്പടെ എല്ലാം നിങ്ങളുടെ രാജ്യത്തേയ്ക്ക് വിടും…. കാരണം നിങ്ങൾക്ക് പാശ്ചാത്യമായതെല്ലാം സ്വർഗ്ഗതുല്യമാണ്…. നിങ്ങൾ പഠിപ്പുള്ളവരാണ്…. പക്ഷെ പഠിപ്പുള്ളവരെല്ലാം ഇതിന് കമ്മീഷൻ പറ്റുന്നവരുമാണ്…ഒക്കെ നിങ്ങൾക്ക് അന്വേഷിച്ചു നോക്കിയിട്ട് ഞാൻ തെറ്റു പറഞ്ഞു എന്ന് തോന്നിയാൽ എപ്പോ വേണമെങ്കിലും എന്നെ വിളിയ്ക്കാം…. തലോടാൻ അല്ല…. തല്ലാൻ….(15.13 proof reading done till here)
ചന്ദനത്തിന്റെ ഗതി ….
ഇങ്ങനെ അങ്ങോട്ട് ക്ഷേത്രത്തിലെ പ്രസാദങ്ങൾ വരെ ….അതിൽ ഓരോന്നും…കഴിയ്ക്കാനുള്ള ഓരോന്നും…. ചന്ദനം…ഇന്ന് ചന്ദനം അല്ല…. ക്ഷേത്രത്തിൽ ഉള്ളത്…. ചന്ദനം അരയ്ക്കുന്ന ക്ഷേത്രങ്ങൾ ഇല്ല… അരയ്ക്കുന്ന മുട്ടി ഒന്നും ചന്ദനത്തോട് യാതൊരു ബന്ധവും ഉള്ളതല്ല….പക്ഷെ ചന്ദനത്തിന്റെ വിലയെക്കാൾ കൂടുതൽ കണക്കിലുണ്ടാവും…. അത് അരയ്ക്കുന്നത് കല്ലിലല്ല…..dilute sulphuric acid-ലോ, concentrated sulphuric acid-ലോ ആണ്. ചന്ദനം അരയ്ക്കാനുള്ള യന്ത്രങ്ങൾ ഉണ്ട്….അവയിൽ acid ഒഴിച്ചു കൊടുത്താൽ മാത്രമേ ഇത് അരയ്ക്കാൻ പറ്റൂ. അത് വൻതോതിൽ അരച്ചാണ്… ക്ഷേത്രങ്ങളിലേയ്ക്ക് ദിവസവും എത്തിയ്ക്കുന്നത്….കാരണം കിലോക്കണക്കിന് ചന്ദനം അരയ്ക്കണം….പണ്ടാകുമ്പം ആളുകൾ നിന്നാണ് അരയ്ക്കുന്നത്…. അതൊരു ഉപാനസയാണ്…. അത് അരയ്ക്കുന്നതിന്… ഒരു വേതനം ഉണ്ട്….. ഇന്ന് അതൊക്കെ മുതലാവുകയില്ലാത്തതു കൊണ്ട് യന്ത്രം മേടിച്ചുവച്ച് അരയ്ക്കുകയാണ്…. അതിന് ഉപയോഗിയ്ക്കുന്നത് ആസിഡ് ആണ്….. തൊട്ടുകഴിഞ്ഞാൽ പൊള്ളുകയും ചെയ്യും…. ശീതവീര്യമുള്ള മലയാചല സംഭൂതവും ശീതളാനന്ദ വർദ്ധകവുമായ ചന്ദനത്തെ ഇന്ന് പരിഗ്രഹിച്ചാൽ പൊള്ളും…. ഇവിടെയൊക്കെ കൂടുതൽ കൂടുതൽ അപകടങ്ങളിലേയ്ക്കാണ് നമ്മൾ പൊയ്ക്കൊണ്ടിരിയ്ക്കുന്നത്…..
പ്രസാദങ്ങളുടെ ഉദ്ദേശ്യം…
അനേക വിധത്തിലുള്ള പ്രസാദങ്ങൾ ഉണ്ട്….സർവ്വ ദുഃഖാനാം… ശാന്തി…. ആധി ഭൗതികങ്ങളും, ആധി ദൈവികങ്ങളും, ആദ്ധ്യാത്മികങ്ങളുമായ ദുഃഖങ്ങളുടെ ശാന്തിയെ ഉദ്ദേശിച്ചാണ് …..പ്രസാദങ്ങൾ ഉണ്ടാക്കുന്നത്….. അതില് ദേവീക്ഷേത്രങ്ങളില് ഹരിദ്ര, ആറ് ഏഴ് ധാതുക്കളിൽ ക്രമമായി എങ്ങിനെ പ്രവർത്തിക്കുന്ന ഡാകിനി,ഹാകിനി, യാകിനി, ലാഹിണി, സാഹിണി, തുടങ്ങിയ ദേവതകൾ… നിങ്ങൾ പഠിച്ച ശാസ്ത്രവുമായി ഞാൻ പറയുന്ന കാര്യങ്ങൾ യോജിയ്ക്കാൻ വഴി കുറവാണ്….
ഭൂമിയ്ക്ക് ജീവിനില്ലെന്നു കല്പിയ്ക്കുന്ന ആധുനിക ശാസ്ത്രം….
ഭൂമിയില് ജീവിയ്ക്കുന്ന മനുഷ്യന് ജീവനുണ്ട്…. സസ്യങ്ങൾക്ക് ജീവനുണ്ട്…. ഭൂമിയിൽ നിന്ന് മുളച്ചുവരുന്ന സസ്യങ്ങൾക്ക് ഒക്കെ ജീവനുണ്ട്….. മനുഷ്യന് ജീവനുണ്ട് …മൃഗങ്ങൾക്കു ജീവനുണ്ട്….ഇവയ്ക്കെല്ലാം ആധാരമായിരിയ്ക്കുന്ന ഭൂമിയ്ക്ക് ജീവനില്ല എന്ന് വിശ്വസിയ്ക്കുന്നതാണ് നിങ്ങളുടെ ശാസ്ത്രം…. ആധാരത്തിന് ഇല്ലാത്തത് ഒന്നും… ആധേയത്തിന് ഉണ്ടാവുകയില്ല എന്നാണ് ഭാരതീയരുടെ യുക്തി…. ആധാരാധേയങ്ങളുടെ പാരസ്പര്യം ആധുനികർക്ക് അജ്ഞാതമാണ്…. ആധാരാധേയങ്ങളിൽ ആധാരമായിരിയ്ക്കുന്ന ഭൂമിയ്ക്ക് ജീവനില്ലെങ്കിൽ ആധേയത്തിന് ജീവനുണ്ടാവുക വയ്യ….
സൂര്യനും ജീവനുണ്ട്…..
ഭൂമി ഏതൊന്നിന്റെ ആധാര ചക്രത്തിലാണ് പോഷിപ്പിയ്ക്കപ്പെടുന്നത് ….ഉത്തരായണ ദക്ഷിണായനങ്ങളിൽ… വിസർഗ്ഗാദാന-വിക്ഷേപങ്ങളിൽ…വിസർഗ്ഗം, ആദാനം, വിക്ഷേപം…. ഉത്തരായണ കാലങ്ങളിൽ ഭൂമിയുടെ ജീവസ്സ് മുഴുവൻ….സൂര്യൻ തന്നിലേയ്ക്ക് വലിച്ചെടുക്കുന്നു….ദക്ഷിണായനത്തിൽ ആ ജീവസ്സിനെ മുഴുവൻ…. ഭൂമിയ്ക്ക് തിരിച്ച് വിട്ടുകൊടുക്കുന്നു…. പർജ്ജന്യൻ വഴി….ഭൂമി അതിന്റെ ആധേയ ഭാവത്തിൽ നിലകൊണ്ട് …. സൗരതേജസ്സിനെ വഹിയ്ക്കുമ്പോഴാണ്….അന്നം മുഴുവൻ ഉണ്ടാകുന്നതെങ്കിൽ …പ്രാണൻ മുഴുവൻ ഉണ്ടാകുന്നതെങ്കിൽ ….അവശ്യം സൂര്യനും ജീവനുണ്ടായേ പറ്റൂ…..ഇങ്ങിനെ പറഞ്ഞാൽ നിങ്ങള് സമ്മതിയ്ക്കുക ഒന്നും ഇല്ലെന്ന് എനിയ്ക്ക് അറിയാം… ഇത് ഏതെങ്കിലും സായിപ്പ് പറഞ്ഞു കഴിഞ്ഞാൽ നിങ്ങള് കാണാതെ പഠിച്ചോളും, പരീക്ഷ എഴുതിക്കോളും…സമ്മതിയ്ക്കും…നിങ്ങൾ അതിന് അനുകൂലമായി വ്യാഖ്യാനിയ്ക്കും…അതിന് എതിരു പറയുന്നവന്റെ തലയിൽ കേറുകയും ചെയ്യും… ഇത് അവൻ കുറേക്കാലം ഇവിടെ ജീവിച്ചു പോയപ്പോൾ അവൻ കക്കൂസ്സിൽ പോയും മൂത്രം ഒഴിച്ചും പോയ വെണ്ടയ്ക്കയും പാവയ്ക്കയും തിന്ന് നിങ്ങളുടെ സന്തതികൾ അങ്ങിനെ ആയിപ്പോയതിന്റെ ലക്ഷണം ആയിരിയ്ക്കാനാണ് ഇടയുള്ളത്…. അല്ലെങ്കിൽ അങ്ങിനെ ആവാൻ വഴിയുണ്ടാവേണ്ടതല്ല….
പ്രസാദക്കൂട്ടുകളും ദേവതാവിജ്ഞാനവും….
ആധാരാധേയങ്ങളെ തിരിച്ചറിയുന്ന യുക്തി മനസ്സിലാവേണ്ടതാണ്…അതു കൊണ്ട് പഞ്ചഭൂതങ്ങളെ ആസ്പദമാക്കിയും അവ ഓരോ ധാതുവിലും പ്രവർത്തിയ്ക്കുന്നതിനെ ആസ്പദമാക്കിയും…. ചെറുപയറ് ….. മഞ്ഞള്…. ഹരിദ്ര….. മുൽഗം…. നെയ്യ്…. പാല്…. മുതലായവ ഒക്കെ…ഓരോ ധാതുവിലും വരുന്ന വികാരങ്ങളെ ശമിപ്പിച്ച്…..ആരോഗ്യമുണ്ടാക്കാൻ ഉത്തമമാണെന്ന് കണ്ടറിഞ്ഞ്, അതാതു ധാതുവിന്റെ ദേവതയെ സങ്കല്പിച്ച് ….പ്രസാദക്കൂട്ടുകൾ അവർ ഉണ്ടാക്കി….വീട്ടിൽ ചെന്ന്…തന്ത്രാഗമങ്ങൾ എല്ലാം എടുത്ത് പഠിയ്ക്കുക…..(0:20:28.7 mts) …

ലളിതാ സഹസ്രനാമം ചൊല്ലുമ്പോൾ ….
സമയാചാരത്തിന്റേയും കൗളാചാരത്തിന്റേയും…… ഏറ്റവും കുറഞ്ഞത് ലളിതാ സഹസ്രനാമമെങ്കിലും ഒന്ന് വായിയ്ക്കുക…. പായസാന്നപ്രിയ….ത്വസ്ഥാ…പശുലോക…ഭയങ്കരി… വിശുദ്ധിചക്ര നിലയാ…ശ്യാമാഭ….ഡാകിനീശ്വരിയെക്കുറിച്ചാണ് പറയുന്നത്….കണ്ഠസ്ഥിതമായ വിശുദ്ധി ചക്രത്തിലിരിയ്ക്കുന്ന …. ഡാകിനി…ത്വസ്ഥയാണ്… ത്വക് ധാതുവിന്റെ തലങ്ങളിൽ പ്രവർത്തിയ്ക്കുന്നവളാണ് …… ഇന്ദ്രിയങ്ങളെ മുഴുവൻ….. വിഷയങ്ങളെ മുഴുവൻ…. ഭരിയ്ക്കുന്നവളാണ്… അവൾ..പയോവികാരം ഉള്ള അന്നം കൊണ്ട് ….ഉത്തമയാകുന്നവളാണ്…. ക്ഷേത്രത്തിൽ നിന്ന് പയോവികാരം ഉള്ള… പാലിന്റെ വികാരം ഉള്ള ഏത് പ്രസാദം തരുമ്പോഴും …സമസ്ത…രസധാതുവിൽ വരുന്ന… ത്വക്ധാതുവിൽ വരുന്ന ….സമസ്ത രോഗങ്ങളും അസ്തമിയ്ക്കും…..
ധാതുക്കളുടെ ദേവതകൾ
ഗുഢാന്നം….ശർക്കര… ഇവിടെ അങ്ങിനെയാണ് പറയുന്നതെന്ന് തോന്നുന്നു….ഗുളം….ഭിക്ഷു കരിമ്പിൽ നിന്ന് എടുക്കുന്നത്…. മഞ്ഞള്…ഹരിദ്ര….. ദഘി….തേൻ…. തുടങ്ങിയവയൊക്കെ ഓരോ ധാതുവിനുമാണ്….. എത്ര കാലത്തെ അന്വേഷണം…. എത്ര കാലത്തെ തപസ്സ്…. എത്ര കാലത്തിന്റെ പഠനം ഉണ്ടെങ്കിലാണ്…. ഒരു ജനതയുടെ ജീവിതചക്രത്തില് …സൗരചക്രത്തിലും….ജൈവചക്രത്തിലും… അതിന്റെ പ്രവർത്തനങ്ങളെ മുഴുവൻ… സാല്മീകരിച്ച്…. ഒരു പ്രസാദം കൊണ്ട് ….ഒരു ധാതുവിനെ കേന്ദ്രമായി വരുന്ന സമസ്ത രോഗങ്ങളെയും മാറ്റാൻ കഴിയുമെന്ന് കണ്ടെത്താൻ കഴിയുക….
അനുകൂലികളും പ്രതികൂലികളും ചെയ്തത് ഫലത്തിൽ ഒരേ കാര്യം…..
പ്രയോഗിച്ചും …പ്രചരിപ്പിച്ചും…. നിഷേധിച്ചും…. നിഷേധിപ്പിച്ചും…. ഇക്കാലമത്രയും…. അത് ചെയ്തും…. ചെയ്യിപ്പിച്ചും….പ്രചരിപ്പിച്ചും…നിഷേധിച്ചും… നിഷേധിപ്പിച്ചും….. അനുകൂലികളും പ്രതികൂലികളും ഒത്തൊരുമിച്ച്…. അതിന്റെ പ്രയോജനത്തെ ഇല്ലായ്മ ചെയ്യുകയായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. ക്ഷേത്രം, കൊണ്ടു നടന്നവർ….പൂജാദികർമ്മങ്ങൾ ചെയ്തവർ…. ഭരണ സാരഥ്യത്തിൽ ഇരുന്നവർ… സംസ്കാരമാണ് ക്ഷേത്രം നമ്മുടെ എന്ന് പറഞ്ഞ് മറ്റുള്ളവരെ അതിലേയ്ക്ക് പണം പിരിയ്ക്കാനും മറ്റു കാര്യങ്ങൾക്കുമായി കൂട്ടിക്കൊണ്ടു വന്നവർ… ഇവരെല്ലാം അതിന്റെ പ്രചാരകന്മാരും…അനുകൂലികളുമാണ്. ഇതൊക്കെ അന്ധവിശ്വാസമാണ്…. ഇത് ഇല്ലായ്മചെയ്യേണ്ടതാണ്….എന്ന് നിഷേധിച്ചവർ നിഷേധികളും… അതിനെതിരായി പ്രവർത്തിച്ചവരുമാണ്…. ഫലത്തിൽ രണ്ടു കൂട്ടരും….ചെയ്തത് … ഒരേ പ്രവർത്തിയാണ്…
കാരണം ഇതിന്റെ അകത്ത് നിത്യവും അത് ചെയ്തതിന്റെ പ്രയോജനം കണ്ടെത്തിയവൻ അടുത്ത തലമുറയ്ക്ക് ആ നന്മ ഉപയോഗിച്ചു വളരുവാനുള്ള ഒരാവേശം അതിൽ നിന്ന് കൊടുക്കുകയല്ല ചെയ്തത്…. ഇതുകൊണ്ട് ജീവിയ്ക്കാൻ പറ്റില്ല … ഇതുകൊണ്ടുള്ള ചില്ലറ കൊണ്ട് വേഗം പോയി പുറത്തുനിന്ന് വേറെ വിദ്യാഭ്യാസം നേടി വന്നാൽ ജീവിയ്ക്കാമെന്നു പറയുമ്പോൾ ഇത് കൊള്ളില്ലാ എന്ന് അവൻ ബോദ്ധ്യപ്പെടുത്തുകയായി. ഫലത്തിൽ പ്രചാരകന്മാരും നിഷേധികളും ഒരുമിച്ച് നശിപ്പിച്ച ഒരു രംഗമാണിത് … എന്നാണ് ഞാൻ പറഞ്ഞത്…. എന്നോട് നിങ്ങൾ പൊറുക്കുമോ എന്ന് എനിക്ക് അറിയില്ല….
അഭിഷേകം
അപ്പോൾ….പ്രസാദാദികൾ മുഴുവൻ…പല പ്രസാദങ്ങളും ക്ഷേത്രത്തില് വിഗ്രഹത്തില് അഭിഷേകം ചെയ്താണ് എടുത്തിരുന്നത്… അത് നിങ്ങൾക്ക് അറിയുമെന്ന് തോന്നുന്നു…..കുമാരനെല്ലൂര് നിങ്ങള് ചെന്നാല്… മഞ്ഞൾപ്പൊടിയാണ് അവിടെ അഭിഷേകം ചെയ്യുന്നത്… വെള്ളം വറ്റില്ല…ആ വിഗ്രഹത്തിൽ വെള്ളം തൊടാനാവില്ല…..പാല് ഒഴിയ്ക്കാൻ ആവില്ല…. കാരണം അത് അഞ്ജനക്കല്ല് കൊണ്ടുള്ള വിഗ്രഹമാണ്….വിഗ്രഹം അലുക്കും…. അഞ്ജനം മഞ്ഞളിൽ ചേർന്നാൽ മഞ്ഞള് ഔഷധമായി മാറും…..
മഞ്ഞൾ – curcumin
മഞ്ഞളും മഞ്ഞളെന്ന നിലയിൽ നിങ്ങള് കഴിച്ചാൽ….ഒരു പ്രയോജനവും ഇല്ല….. ഈ രാജ്യത്തെ ഏറ്റവും അധികം ആരോഗ്യം നിലനിർത്തിയ വ്യാധി ക്ഷമത്വ ബലവും, വ്യാധി പ്രതിബന്ധകത്വ ബലവും നിലനിർത്തിയ ആഹാരങ്ങളിൽ ഒന്നാമത്തെത് മഞ്ഞളാണ്….രണ്ട് കറിവേപ്പിലയും….എന്നാൽ മഞ്ഞള്…തനിച്ച് ഏതെങ്കിലുമൊരു ഔഷധമെന്ന നിലയിൽ പ്രയോഗിച്ചാൽ അതിലെ active ingredient principle എന്ന പറയാവുന്ന curcumin മനുഷ്യ ശരീരം സ്വീകരിയ്ക്കില്ല….ജീരകവും തേങ്ങയും കറിവേപ്പിലയും മുളകും എല്ലാം ചേരുമ്പോൾ നല്ല ചുവന്ന മുളകില് ഇരിയ്ക്കുന്ന vitamin C-യുമായി കലരുമ്പോൾ ….അടങ്ങാത്ത ഔഷധ വീര്യമായി രൂപാന്തരപ്പെടും മഞ്ഞളെന്ന് അടുക്കളയിൽ അരയ്ക്കുന്ന തള്ളയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഓരോ ആഹാരം പാകം ചെയ്യുമ്പോഴും മഞ്ഞൾ അരച്ച് ആദ്യം ഇട്ടിരുന്നത്. ഇന്ന് അങ്ങിനെ അല്ലാന്ന് തോന്നുന്നു….

മഞ്ഞപ്പൊടി
ഇന്ന് ഓരോന്ന് ഇടുന്ന കൂടെ ഒരുപിടി…. ഒരു spoon മഞ്ഞൾപ്പൊടി കൂടെ ഇടുമെന്ന് തോന്നുന്നു….അരയ്ക്കുന്ന പരിപാടി ഇല്ലാന്നുള്ളത് ഒന്ന്….മേടിയ്ക്കുന്ന മഞ്ഞൾപ്പൊടിയുടെ പാക്കറ്റില് കമ്പനി എഴുതിയിരിയ്ക്കുന്നത് തന്നെ മഞ്ഞപ്പൊടി എന്നാണ്…. ഇല്ല… ഇല്ല…കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പൊടിക്കമ്പനിയോട് ചോദിയ്ക്കുമ്പോൾ…അവരു പറഞ്ഞ വാചകം ….കോടതിയിൽ നാളെ….കൺസ്യൂമർ എന്ന നിലയിൽ ചെന്നാൽ….ഞങ്ങൾ മഞ്ഞൾപ്പൊടി വിറ്റിട്ടില്ല…. അതിന്റെ chief executive പറഞ്ഞ വാചകമാ ഇത് ….കള്ളമൊന്നുമല്ല….. ഞങ്ങള് വിറ്റത് മഞ്ഞപ്പൊടി മാത്രമാണ്….എവിടെയാ അപകടമെന്ന് നിങ്ങൾ ആലോചിച്ച് നോക്കൂ…… (27.11 mts)
വ്യാധി പ്രതിബന്ധകത്വ ബലം
മറിച്ച് വരട്ട് മഞ്ഞൾ, പച്ച മഞ്ഞൾ കൊണ്ടുവന്ന് …പാടത്തുനിന്ന് പറിച്ചു കൊണ്ടുവന്ന്….അതിന്റെ തട കീറിയും….കിഴങ്ങ് എടുത്തും….അതിനെ പുഴുങ്ങി ഉണങ്ങി വച്ച് ആവശ്യത്തിന് ഒരു കഷ്ണമെടുത്ത് മുളക് ചേർത്ത് അരച്ച് …..അരച്ച്…വെള്ളരിക്കയും ചക്കമടലും….പടവലങ്ങയും… ചക്കക്കുരുവും ഒക്കെ ഒരേ നീളത്തിൽ ഒരുക്കി, അരച്ച മുളകും മഞ്ഞളും കൂടി ഒട്ട് അധികം… vitamin C ഉള്ള ചുവന്ന മുളക്….ഓറഞ്ചിൽ ഒരെണ്ണത്തിൽ ഉള്ളതിന്റെ നൂറ് ഇരട്ടി…. ഒരു മുളകില് ഉണ്ടായിരിക്കെ….അതുമായി ചേർത്ത് അരച്ച്…. അതിനെ ആ കഷ്ണങ്ങളിൽ തേച്ച് വെളിച്ചെണ്ണയും നല്ലതുപോലെ പുരട്ടി….നല്ല …വെള്ളോടിന്റെ പാത്രത്തിൽ ഇട്ട് ഒരെല കൊണ്ട് അടച്ചു വെച്ച് അത് ആ കഷ്ണത്തിന്റെ വെള്ളത്തിൽ മന്ദാഗ്നിയിൽ വെന്തു വരുമ്പോഴ് …. അതിനകത്തുള്ള മഞ്ഞൾ രൂപാന്തരം പ്രാപിച്ച് വരുമ്പോഴേയ്ക്ക് തേങ്ങയും….കറിവേപ്പിലയും ഒക്കെ താഴ്ത്തി ഇളക്കി വാങ്ങുമ്പോൾ…നിങ്ങൾ കഴിയ്ക്കുന്ന ഒരവിയൽ …..വെറും ആഹാരമെന്ന നിലയിൽ വയറു നിറയ്ക്കുക മാത്രമല്ല ചെയ്തിരുന്നത്…….ഒരായിരം രോഗങ്ങളിൽ നിന്ന് … നിങ്ങൾടെ കുഞ്ഞുങ്ങളുടെ… തടഞ്ഞുനിർത്തുവാൻ പറ്റുന്ന വ്യാധി പ്രതിബന്ധകത്വ ബലം ഉണ്ടാക്കുകയാണ് ചെയ്യുന്നത്…..(28.49 mts, proof reading till here )
തന്ത്രാഗമങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ
ഈ മഞ്ഞള് ചുണ്ണാമ്പുമായി ചേരുമ്പോൾ …..അതിന്റെ chemical action വളരെ കൂടുതലാണ്….. അങ്ങിനെ ഒരു പരിപാടി ഉണ്ടെന്ന് തോന്നുന്നു… ങ്ഹാ…അങ്ങിനെ ഒരു പരിപാടി ഇവിടെ ഉണ്ടെന്ന് തോന്നുന്നു…. ഈ ക്ഷേത്രത്തിൽ.... അത് ഒരല്പം നാവിലേയ്ക്ക് കൊടുക്കുമ്പോൾ…. അല്പം…മർമ്മങ്ങളിൽ എവിടെയെങ്കിലും തൊടുമ്പോൾ ….ബ്രഹ്മരന്ധ്രം ഇരിയ്ക്കുന്നിടത്ത് ഒന്ന് തൊട്ടാൽ …..nano തലത്തെ ഉല്ലംഘിയ്ക്കുന്ന ആ ..രാസീയ പരിണാമം വന്ന വസ്തു…..എന്തെല്ലാം രോഗങ്ങളിൽ നിന്നാണ്….ഒരു ജനതയെ മുക്തമാക്കിയിരുന്നതെന്ന് …..അറിയണമെങ്കിൽ….അത് ഗവേഷണം ചെയ്ത ഗ്രന്ഥങ്ങളുടെ … അന്തസ്ഥിതികളിലൂടെ നിങ്ങൾ സഞ്ചരിയ്ക്കണം….തന്ത്രാഗമങ്ങളിലൂടെ….. പുരാണങ്ങളിലൂടെ ….ഇതിഹാസങ്ങളിലൂടെ….ഒരു ഭിഷ്വഗ്വരന്റെ സൂക്ഷ്മ ദൃഷ്ടിയും പേറി സഞ്ചരിയ്ക്കുമ്പോൾ മാത്രമാണ്… പൂർവ്വികരുടെ തപസ്സിനെയും…അറിവിനെയും…നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുക….
(End of First audio clip -Shreyas Website )
(Second Audio Clip – 29.07 mts, Found in Shreyas Website)
നമ്മുടേത് ലോകോത്തര സംസ്കാരം
നിങ്ങൾ പഠിച്ച ചരിത്രത്തിന്റെ പാശ്ചാത്യമായ ഈടുവയ്പുകളിൽ….. അപരിഷ്കൃതനായ ഗുഹാമനുഷ്യനും കല്ലുപയോഗിച്ചവനും ശിലായുഗമനുഷ്യനും… വെങ്കലമുപയോഗിച്ചവനും ഒക്കെ കടന്ന്… നിങ്ങളിലെ കമ്പ്യൂട്ടർ മനുഷ്യനിലേയ്ക്കുള്ള പുരോഗതി പഠിയ്ക്കുമ്പോൾ …. ഈ രാജ്യം പഠിപ്പിച്ചത്…. ലോകോത്തരമായ സംസ്കാരവും….ലോകോത്തരമായ ജീവിതവും ….ലോകോത്തരമായ വിധത്തിൽ ശാസ്ത്രരഹസ്യങ്ങൾ ….മുഖാമുഖം ദൈവദത്തമായി കണ്ടു വളർന്നവൻ…. ആദിമനാണ്…. അന്ന് അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ….. അറിവിൽനിന്നാണ് നിങ്ങളുടെ അറിവില്ലായ്മയുടെ ഏടുകൾ തുറന്നു വന്നത്….
അറിവില്ലായ്മയും സാമൂഹ്യ ആരോഗ്യവും
ഇന്ന് നിങ്ങളും ഞാനും ജീവിയ്ക്കുന്നത് അറിവില്ലായ്മയുടെ രംഗവേദിയിലാണ്….. ഇത് തിരിച്ചു പറയാനാണ് നിങ്ങൾ എന്നെ വിളിച്ചത്….. വിഷമം ഉണ്ടാകുമെന്ന് എനിയ്ക്ക് നന്നായി അറിയാം… ഒരാഹാരം അന്ന് ഉണ്ടാക്കുമെങ്കിൽ ….ഒരു പ്രസാദം അന്ന് ഉണ്ടാക്കുമെങ്കിൽ …ആരോഗ്യത്തെ സാമൂഹികമായി നോക്കിയേ ഉണ്ടാക്കുകയുള്ളൂ….. സാമൂഹിക ആരോഗ്യം ….പരിഗണിയ്ക്കാത്ത ഒരു ജീവിതം….അന്നത്തെ കൂട്ടുകുടുംബ വ്യവസ്ഥയിൽ പോലും ഉണ്ടായിരുന്നില്ല…. ഇന്നാകട്ടെ….സാമൂഹിക ആരോഗ്യത്തിന്റെ എല്ലാ രംഗവേദികളെയും ഹനിച്ചുകൊണ്ടാണ് വിദ്യാഭ്യാസമുള്ള നിങ്ങളുടെ nuclear കുടുംബങ്ങളുടെ ജീവിതം മുഴുവൻ അരങ്ങേറുന്നത്…
വിവരക്കേടിന്റെ ചിഹ്നങ്ങൾ
ഇനി ഊപ്പൂറ്റി പൊങ്ങിയ ചെരിപ്പും…. vanity ബാഗും…. അതിന്റെ അന്തസ്സും ആഭിജാത്യവും ഒന്നും ഇനിയും ലജ്ജയില്ലാതെ കാണിയ്ക്കരുത്…. വിവരക്കേടിന്റെ ചിഹ്നങ്ങൾ മാത്രമാണ് അവ. ലവലേശം വിവരത്തിന്റെ ചിഹ്നമല്ല….. അതുകൊണ്ടാ ഞാൻ കുറച്ചു പുറകോട്ടു പോകാം എന്ന് പറഞ്ഞത്…..
പാഷാണം – Arsenic Group – പളനിയിലെ വിഗ്രഹം
ക്ഷേത്രത്തിലെ വിഗ്രഹങ്ങള് മുമ്പ് പറഞ്ഞ അഞ്ജനം, ശ്രോതോഞ്ജനം, സൗവീരാഞ്ജനം… സപ്തലൗഹം….ലോകത്തിലെ ഏറ്റവും വീര്യം കൂടിയ വിഷങ്ങളായ arsenic ഗ്രൂപ്പുകൾ…. പാഷാണം എന്നാണ് അതിന് പറയുക.. അവയിൽ ഒൻപത് എണ്ണം ഉണ്ട്…. ഏറ്റവും പ്രധാനം ഉള്ളതാണ്.. (32.20 mts) അവ കൊണ്ടാ ഉണ്ടാക്കുക….പളനിയിലെ വിഗ്രഹം അതായിരുന്നു.. അടിച്ചു മാറ്റി…. ഇപ്പം അതല്ല അവിടെ ഇരിക്കുന്നത്…. ഒരു ഭരണാധികാരി അത് അടിച്ചു മാറ്റി….

പുനപ്രതിഷ്ഠ എന്ന തട്ടിപ്പും കച്ചവടവും….
ഒരു വിഗ്രഹം എടുത്തു കൊടുത്താൽ…. ആയിരമോ….അമ്പതിനായിരമോ കോടി ഡോളർ ആണ് ഇന്ന് കിട്ടുന്നത്…..അതിനാ ഈ പുനഃപ്രതിഷ്ഠ എല്ലാം അരങ്ങേറിയത്….അല്ലാതെ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ഒന്നും സംഭവിച്ചിട്ടല്ല…. ഓരോ പുനഃപ്രതിഷ്ഠയും കഴിഞ്ഞപ്പോൾ… തന്ത്രിയും കമ്മറ്റിക്കാരും ഒക്കെ കോടീശ്വരന്മാരായി മാറി….. രാഷ്ട്രീയ നേതാക്കന്മാരും ഒക്കെ….. പൂർവ്വികർ അത്രയും വിലപിടിപ്പുള്ള സാധനം ഇവിടെ ഉണ്ടാക്കിവച്ചതിന്റെ മൂല്യം ….. പാശ്ചാത്യനാണ് അറിയുന്നത്… നിങ്ങൾക്കല്ല…
പ്രസാദങ്ങൾ നാലഞ്ചു തലമുറയ്ക്ക് ഗുണം നല്കുന്നത്….
ഗൗരീപാഷാണവും, തന്ത് പാഷാണവും എല്ലാം ഉപയോഗിച്ചുണ്ടാക്കിയിരിയ്ക്കുന്ന ആ ശിലകളിലേയ്ക്കൊരു പാല് ഒഴിച്ചാൽ, ആ പാല് മറ്റൊന്നായി മാറുകയാണ്… അതിലൊരു തുള്ളി ഉപയോഗിച്ചാൽ … താൻ ജീവിയ്ക്കുന്ന കാലഘട്ടത്തിലേയ്ക്ക് മാത്രമല്ല… ആരോഗ്യം തരുന്നത്……നാലഞ്ച് തലമുറകളിലേയ്ക്ക് ജനിതക മേഘലകളില് ആരോഗ്യം തരാൻ പര്യാപ്തമായ ഗവേഷണം നടത്തിയ ഒരു പ്രാചീന സംസ്കൃതിയെയാണ്…. നിങ്ങൾ പാശ്ചാത്യന് അടിയറ വച്ചത്….അവന് ഇത്രയും കാലം ഇവിടം ഭരിച്ചിരുന്നപ്പോഴും….ഇതൊന്നും അവൻ പൊക്കിക്കൊണ്ടു പോയില്ല….. അവന്റെ പേരിന് അവൻ ദോഷം വരുത്തിയില്ല…. നിങ്ങൾ ഭരിച്ചു തുടങ്ങിയപ്പോഴാ ഇത് പൊക്കാൻ തുടങ്ങിയത്…. നിങ്ങൾക്ക് അന്വേഷിക്കാം…. ഞാൻ പറഞ്ഞത് കള്ളമാണോ എന്ന്….
ശബരിമലയിലെ നെയ്യ് – കമ്മ്യൂണിസ്റ്റ് മന്ത്രിസഭ
ശബരിമലയില്… വർഷത്തിലൊരിക്കൽ….തീ വീഴുന്നതിനു മുമ്പ് …കാട് കേറി കൊണ്ടുചെല്ലുന്ന നെയ്യ്… ബ്രിട്ടീഷുകാരന്റെ കാലത്തല്ല..അത് തീ വീണത്……1954-ലാണെന്ന് തോന്നുന്നു….1957-ലാണ് ലോകത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മിനിസ്റ്ററി….ഭഗവാൻ അയ്യപ്പന്റെ പേരിൽ ജനാധിപത്യ പ്രക്രിയയിലൂടെ ലോകത്ത് ആദ്യമായി ചർജ്ജ് എടുക്കുന്നത്….. കേശവമോനോൻ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ…. ആ ക്ഷേത്രത്തിലേയ്ക്ക് നെയ്യുമായി പോയി, ആ നെയ്യ് അഭിഷേകം ചെയ്ത് വീട്ടിൽ കൊണ്ടുവന്ന് വച്ചാൽ…. ഓരോ രോഗത്തിനും നെറ്റിയിൽ തൊടീയ്ക്കുക, സന്തുക്കളിൽ തൊടുവിയ്ക്കുക…. നാവിൽ ഒരു തുള്ളി കൊടുക്കുക….ഇങ്ങിനെ ഒരു പ്രക്രിയ പണ്ടുണ്ടായിരുന്നു…. കേട്ടിട്ടേ ഇല്ല…ഉണ്ട് കേട്ടിട്ടുണ്ട്… കണ്ടിട്ടില്ല…അന്നത് ഫലിച്ചിരുന്നു … ഇന്ന് ഫലിയ്ക്കില്ല…..

ശബരിമല ക്ഷേത്ര തീവയ്പ്
കാരണം ആ വിഗ്രഹം അന്ന് അവിടുന്ന് എടുത്ത് മാറ്റാനാ ആ തീയിട്ടത്… അല്ലാതെ ക്ഷേത്രം നശിപ്പിയ്ക്കാനല്ല….. തീയിട്ടതുകൊണ്ട്….ക്ഷേത്രം വളർന്നു…. ഭക്തി വളർന്നു…. പക്ഷെ ആരോഗ്യമൂല്യമുള്ള ഒരു വിഗ്രഹം മാറിപ്പോയി…..(ആരോ ചോദിയ്ക്കുന്നു….) …നെയ്യുടെ കാര്യം …പിന്നെ ഞാൻ….പറയണ്ട. പശുതന്നെ മാറി … ആവാസ വ്യവസ്ഥ മാറ്റുന്ന വിധം നിങ്ങൾടെ ഗോ സംരക്ഷണ പ്രോജക്റ്റുകൾ …. വികലങ്ങളായി….. സാമൂഹിക ആരോഗ്യത്തെ പരിഗണിച്ചല്ല…അവ രൂപപ്പെട്ടത്…
വേദങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, തന്ത്രാഗമങ്ങൾ
ഇവയെല്ലാം താത്വികമായി ഏതേതു ഗ്രന്ഥങ്ങളിൽ ഉണ്ട് എന്ന് നിങ്ങൾ ചോദിച്ചാൽ…… സ്പഷ്ടമായി അവ എഴുതിയിട്ടുള്ളത് …..വേദങ്ങളിലാണ്…. അവയെ വിശദീകരിച്ചിട്ടുള്ളത് എവിടെയെന്ന് ചോദിച്ചാൽ പുരാണങ്ങളിലാണ്….. ഇതിഹാസങ്ങളിലാണ്…. അവയെ ജനജീവിതത്തിന്റെ പ്രായോഗികതയിൽ വ്യാഖ്യാനിച്ചിട്ടുള്ളത് ഏത് ഗ്രന്ഥങ്ങളിൽ എന്ന് ചോദിച്ചാൽ ആഗമങ്ങളിലാണ് തന്ത്രങ്ങളിലാണ്….
Auto-toxinനും (വിഷകല) പാപകർമ്മങ്ങളും
എല്ലാ രോഗങ്ങളും ആവിർഭവിക്കുന്നത്….മനുഷ്യന്റെ ശരീരത്തിൽ നിന്നാണ്….. മനുഷ്യൻ എന്നത്…. വാക്ക്, പ്രവൃത്തി, മനസ്സ് എന്ന മൂന്ന് ഭാഗങ്ങൾ ഉള്ളതാണ്…. ഓരോ പ്രവൃത്തിയും മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തിയിരിയ്ക്കും… അത് കഴിഞ്ഞേ ആ പ്രവൃത്തി അവനു ഗുണമോ ദോഷമോ….ഉണ്ടാക്കൂ…… ഓരോ വാക്കും അവന്റെ മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തിയിരിയ്ക്കും… അവൻ ഉപയോഗിയ്ക്കുന്ന….. എത്ര പാരമ്പര്യത്തിലെ തലമുറകളായി വാക്കുകൾ എന്റെ പൂർവ്വികർ ഉപയോഗിച്ചുവോ… ആ വാക്കുകളും …എത്ര തലമുറകളിലൂടെ എന്റെ പൂർവ്വികർ കർമ്മപന്ഥാവിൽ സഞ്ചരിച്ചുവോ….ആ പ്രവൃത്തികളും, എത്ര മാനസിക വികാരങ്ങൾ എന്റെ പൂർവ്വികർ മുതൽ അതിന്റെ ആദിമ കേന്ദ്രം മുതൽ ഇപ്പോൾ ഞാൻ പറയുന്നതു വരെ ….എന്റെ മനസ്സിലൂടെ കടന്നുപോയോ, അവ മുഴുവനും…. എന്റെ മസ്തിഷ്ക്കത്തിന്റെ ഭാണ്ഡത്തിലുണ്ടാവും… അവ പൂർവ്വികങ്ങളായ എന്റെ കർമ്മങ്ങളുടെ പാപസഞ്ചയങ്ങളിലൂടെ എന്നിലെ വിഷ കലകളെ ഉത്തേജിതങ്ങൾ ആക്കുമ്പോൾ ….എന്റെ ശരീരം മുഴുവൻ ….ഞാൻ ഉല്പാദിപ്പിയ്ക്കുന്ന വിഷം… കൈവിഷം….എന്റെ കൈയ്യിൽ ഇരിയ്ക്കുന്ന വിഷം….auto-toxin…. വ്യാപിയ്ക്കുകയും… എത്ര പുണ്യങ്ങൾ തലമുറകളിലൂടെ ഞാൻ ചെയ്തു പോയി ഇന്നലെ വരെ…. അതു മുഴുവൻ…. എന്നിലെ അമൃതിനെ ഉത്തേജിപ്പിയ്ക്കുകയും ….ശരീരാന്തർഗതമായി അമൃത് രൂപാന്തരപ്പെടുകയും എന്റെ സമസ്ത ദുഃഖങ്ങളും അറ്റു പോകും വിധം ….അത് പ്രവർത്തിയ്ക്കുകയും ചെയ്യും…..
അമൃതകലയും വിഷകലയും – അഥർവ്വവേദം
അമൃതകലയും വിഷകലയും ആണ് എന്റെ ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും കാവൽ. ഇതാണ് വൈദികമായ ആരോഗ്യ ശാസ്ത്രം. ഇതെവിടെയാണ് എഴുതിയിരിയ്ക്കുന്നത് എന്ന് ചോദിച്ചാൽ…. അഥർവ്വവേദത്തിൽ….. പരിശിഷ്ടത്തിൽ അല്ല…..അഥർവ്വവേദത്തില്…..ഓരോ വിഷകലയും ഉണരുമ്പോൾ….. ഏതേതു രോഗങ്ങൾ ഉണരുന്നു എന്ന് വരെ…. അഥർവ്വണം… കൃത്യമായി പറയുന്നുണ്ട്.
ദൃഷ്ടങ്ങളും അദൃഷ്ടങ്ങളും ആയ കൃമികൾ
വിഷകല ഉണരുമ്പോൾ ആ വിഷകലയിൽ നിന്ന്…. ഒരാവാസ വ്യവസ്ഥ ശരീരത്തിലുണ്ടാകുന്നതു കൊണ്ട്…. ദൃഷ്ടങ്ങളും അദൃഷ്ടങ്ങളുമായ കൃമികൾ, കണ്ണുകൊണ്ട് കാണാവുന്നവയും കാണാൻ വയ്യാത്തവയുമായ കൃമികൾ…. എന്നിലുണ്ടാവുന്നു. ബാഹ്യമായും ആഭ്യന്തരമായും അവ ഉണ്ടാകുന്നു.. അത്രികൾ, രാക്ഷസങ്ങൾ, പിശാചങ്ങൾ, അപ്സരകൾ, ഇങ്ങിനെയൊക്കെയാണ് അതിന് പേരുകൾ. അതൊക്കെ നിങ്ങളു പോയി കൃമിപ്രകരണം അഥർവ്വവേദം എടുത്തുവച്ച് വായിക്കുക.
എച്ചിൽപ്പാത്രങ്ങളിലെ അണുകൃമികൾ
ഭക്ഷണം കഴിച്ച്…. കഴിഞ്ഞ്… ഏതാനും നിമിഷങ്ങൾക്കുള്ളിൽ പാത്രം ശുചിയാക്കിവയ്ക്കുന്നില്ലെങ്കിൽ അതിലുണ്ടാകുന്ന അണുകൃമികൾ….അവ വരുത്തിവയ്ക്കുന്ന രോഗങ്ങൾ….. മുമ്പ് …ഊണുകഴിഞ്ഞ്… ആ പാത്രത്തിന് അരുകിൽ ഇരുന്ന് വിശ്രമിയ്ക്കാൻ പോലും… കുടുംബിനികൾ സമ്മതിച്ചിരുന്നില്ല…കഴിയ്ക്കുന്നവനെ (39.31 mts, proof reading done till here) … കഴിച്ചു കഴിഞ്ഞുവോ… എഴുന്നേൽക്ക്… എഴുന്നേൽക്ക്….കൈകഴുകിയിട്ട് അവിടെ പോയി ഇരുന്ന് വർത്തമാനം പറയാം… അടുക്കളയിൽ ഇരുന്നാണ് ഭക്ഷണം കഴിയ്ക്കുക. അടുക്കളയിൽ തറ മെഴുകിയിടത്തിരുന്നാണ് ഭക്ഷണം കഴിയ്ക്കുന്നത്….. ആ കഴിയ്ക്കുന്നിടത്തുനിന്നാണ് എഴുന്നേൽപ്പിച്ച് വിട്ട് പറയുന്നത്…അപ്പുറത്ത് പോയി ഇരുന്നു വർത്തമാനം പറയാൻ…. കഴിച്ചു കഴിഞ്ഞാൽ…. അവിടെത്തന്നെ ഇരിയ്ക്കരുത്…. പാത്രം കഴുകണം…. ഇന്ന്…ഒരാഴ്ചത്തെ പാത്രം ഒന്നിച്ച് കഴുകാൻ (?) വരണം (40.03 mts word not clear)…
കിടക്കയിലെ അണുകൃമികൾ
അണുകൃമികളെ എത്ര നിങ്ങൾ വളർത്തുന്നു… ആർക്കാണ് ആരോഗ്യ വിദ്യാഭ്യാസം ഉണ്ടായിരുന്നത്… നിങ്ങൾ ഡോക്ടറുന്മാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ, റിസേർച്ച് സ്കോളേർസ്… ഐടിക്കാർ, അഡ്വക്കേറ്റ്സ്…. ഏതെല്ലാം മേഖലകളിൽ ഉള്ളവരാണ്… നിങ്ങളും നിങ്ങൾടെ കുട്ടികളും…. പക്ഷെ… വിവരം എന്നത്… നിങ്ങൾ ആലോചിച്ച് നോക്കുക….എന്തെല്ലാം അണുകൃമികൾ ഉണ്ടാവും… ശയ്യയിൽ നിന്ന്…. നിങ്ങളെല്ലാം ഇപ്പം ഇവിടെ വന്ന് ഇരിയ്ക്കുകയാണ്…. ഒരാഴ്ചയിൽ കുറയാതെ ആയിട്ടുണ്ടാവും… നിങ്ങൾ കിടക്കുന്ന ബഡ്ഡിൽ ഒരു ഷീറ്റു വിരിച്ചിട്ട്…. ഒന്നെടുത്ത് കുടഞ്ഞുവിരിച്ചിട്ടുണ്ടാവില്ല… ആ ശയ്യയിൽ എന്തെല്ലാം അണുക്കൾ ഉണ്ടാവും……അഥർവ്വണം എടുത്ത് വായിയ്ക്ക്…. ശയ്യാകാരത്തിൽ എന്തെല്ലാം ഉണ്ടാവും…. ഇതൊന്നും നിങ്ങളുടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സങ്കല്പനങ്ങളിൽ പോലും ഇന്നില്ല…. പിന്നെ എന്ത് പുരോഗതിയെക്കുറിച്ചാണ് നിങ്ങൾ അഭിമാനിയ്ക്കുന്നത്.…. ശരിയല്ല….
ഫ്രീസറും ഫ്രിഡ്ജും
ഫ്രിഡ്ജ്… അദ്ദേഹം (കാണികളിൾ ഒരാൾ) പറഞ്ഞതുകൊണ്ട് പറയുകയാണ്… ഒരു അണുനാശകമാണോ… അണുക്കൾ ഇല്ലാത്ത സ്ഥലമാണോ…. പിന്നെ അത് ഉപയോഗിയ്ക്കുന്നതോ…..അണുക്കളെ വളർത്തുന്ന സ്ഥലമാണോ…(ആരോ പറയുന്നു …അതേ ) … എന്നിട്ട് നിങ്ങൾ അറിഞ്ഞുകൊണ്ടതു ഉപയോഗിയ്ക്കുന്നത്…. പശുവിന്റെ ബീജവും മറ്റും കുത്തിവയ്ക്കാൻ കൊണ്ടുവരുന്നത്… തണുപ്പിച്ചാണ്….. തണുപ്പിൽ മാത്രം വളരുകയും തണുപ്പിൽ മാത്രം നിലനില്ക്കുകയും ചെയ്യുന്ന virus-കൾ, amoeba-കൾ, bacteria-കൾ, fungus-കൾ ഒട്ടു വളരെയാണ് … ട്രോപ്പിക്കൽ ക്ലൈമറ്റ് ഉള്ള ഇന്ത്യയിൽ…. സൂര്യനെന്ന അണുനാശകം 365 ദിവസവും… ഈ നാട്ടിലെ മനുഷ്യനെ രക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോൾ, അവന്റെ കണ്ണ് മറച്ച്….. പാശ്ചാത്യർ അനുഭവിയ്ക്കുന്ന…. കൃമികീടങ്ങളിൽ നിന്നുള്ള ദുഃഖം…..ഈ രാജ്യത്തെ ജനതയെ അനുഭവിപ്പിയ്ക്കുവാൻ ഇവിടുത്തെ ഗവേഷകരും അവിടുത്തെ ഗവേഷകരും ഒന്നിച്ച് ചേർന്ന് കൈകൊടുത്തു നടത്തിയ…. അഭ്യാസമെന്ന വിദ്യാഭ്യാസത്തിന്റെ പരിണിത ഫലമാണ്…. നിങ്ങൾടെ അടുക്കളകളെ രോഗാതുരമാക്കുവാൻ…. നിങ്ങൾ വലിച്ചിഴച്ചു കൊണ്ടുവന്ന… എല്ലാ ഫ്രീസറും ഫ്രിഡ്ജും… അത് നല്ലതപോലെ നിങ്ങൾ അന്വേഷിച്ചോ…. നിങ്ങൾടെ ഭരണാധികാരികൾക്ക് അതിന് കിട്ടിയിട്ടുള്ള കമ്മീഷനും ആലോചിച്ചോ….അതൊന്നും ശാസ്ത്രത്തിന്റെ വെളിപാടുകൾ അല്ല….ഫ്രിഡ്ജിലാണ് വച്ചിട്ട് നിങ്ങള് വേവിച്ച് വച്ചിട്ട് കഴിയ്ക്കുന്നതെന്നു പറഞ്ഞതുകൊണ്ടാ അത്രയും പറഞ്ഞേ…. ഫ്രിഡ്ജും വിടാം….
അലൂമിനിയം പാത്രങ്ങളും മെലാമിൻ പ്ലേറ്റുകളും….
ഉച്ചയ്ക്ക് അരിവച്ചത് ഏത് പാത്രത്തിലാ… അലൂമിനിയം… Aluminium, Hindalium, Knowleum, Steel, ഭക്ഷണം കഴിയ്ക്കാൻ എടുക്കുന്നത്…. melamine…. പ്ലേറ്റുകൾ …മെലാമിൻ പ്ലേറ്റുകൾ formaldehyde-ഉം, urea-യും ചേർന്നതാണ്….മിശ്രിതം…. അതിൽ ചൂട് സാധനങ്ങൾ എടുക്കുമ്പോൾ … പൊട്ടാത്ത ആ കപ്പുകളും, പൊട്ടാത്ത ആ പ്ലേറ്റുകളും… നിങ്ങൾടെ…വൃക്കകളേയും…നിങ്ങൾടെ എകിർത്ത് …liver-നെയും എല്ലാം…. താറുമാറാക്കുകയാണ് ചെയ്യുന്നത്…. നിങ്ങൾക്ക് അന്വേഷിയ്ക്കാം… പഠിയ്ക്കാം…. തെറ്റ് പറഞ്ഞുവോ എന്ന് നോക്കാം…. അലൂമിനിയത്തിലോ സ്റ്റീലിലോ നിങ്ങൾ പാചകം ചെയ്യുമ്പോൾ വെള്ളം… ആവി, ചോറ് വാർത്ത് കഴിഞ്ഞ് നിവർത്തുവച്ച ആവി അടപ്പിൽ തട്ടി അതിലേയ്ക്ക് വീണ്….ചോറുമായി പിഴുകിയിട്ട്…. അതിൽ ബാക്ടീരിയകളും അമീബകളും ഉണ്ടാവും. വൈകുന്നേരം ആകുമ്പോൾ ഉണ്ണാൻ നേരത്ത് … ചോറ് ഒട്ടും….ശരിയാണോ…..അത് വൈകുന്നേരം ചിലപ്പോഴ് തള്ള പറയും….വളിപ്പ് മണവും വന്നു….കളയാൻ പറ്റുമോ… മോളേ മോര് ഒഴിച്ചു കഴിച്ചോ….ചൂട് വെള്ളം ഒഴിച്ചാൽ മതി….അതിന്റെ അമിനോ അമ്ലങ്ങൾ മാറും…അകത്തെത്തിയാൽ….കേരളത്തിലെ പല സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയും…. Gastroentrologist-ന് കൊയ്ത്താണ് … ഈ ഭക്ഷണം കാരണം….. Tablet വിഴുങ്ങക … ഇത് വീണ്ടും കഴിയ്ക്കുക….gas, ulcer, ulcertive collitis.. പേരൊക്കെ കേൾക്കാൻ സുഖമാണ്… അതുകൊണ്ട് വല്ലതും ഉണ്ടെന്ന് പറഞ്ഞാൽ……. കുടുംബസ്വത്ത് ഉണ്ടെന്ന് പറയുന്നതിനേക്കാൾ….സുഖമുള്ള വാക്കാണ്…..എനിയ്ക്ക് ഇപ്പം ulcerative collitis ഉണ്ട്….. ഇംഗ്ലീഷ് ഒന്നും അറിയില്ലെങ്കിലും….ലറ്റീൻ ഭാഷയില്… മനോഹരമായി പറയാൻ പഠിച്ചിട്ടുള്ള… ഇന്ത്യൻ നിരക്ഷരർ പോലും അഭിമാനത്തോടെ… ശാസ്ത്രത്തെ പുൽകുന്നു എന്ന്…. നമുക്ക് ഇപ്പോൾ സ്മരിയ്ക്കാം… ശരിയാണെങ്കിലേ സമ്മതിയ്ക്കാവൂ….
മൺകലങ്ങളും കൽച്ചട്ടികളും…..
പഴയ കാലത്ത് നോക്കുക….മൺകലത്തിലാ ചോറ് ഉണ്ടാക്കിയത്…. കൽച്ചട്ടികളിലാണ്…..കൂട്ടാൻ വച്ചത്…. ചോറ് വച്ചു വച്ച് വൈകുന്നേരം എടുത്ത് ഉണ്ണാൻ നേരത്ത് നോക്കിയാൽ ഒരു തരി വെള്ളം അതിൽ ഇല്ല…. ഏറ്റവും വലിയ പ്രയോജനം… ഒന്ന് തൊട്ടാൽ പൊട്ടുന്ന കലം…. അടി പരന്നതല്ല….. ഉരുണ്ടത്…. വച്ചാൽ ഉരുണ്ടു പോകും….. കിഴിയും…. ഒരു കല്ല് കൊണ്ടാൽ ആ ഭാഗം തുളയും… അത്തരം ഒരു കലം…. ഒരു സ്ത്രീ…. തന്റെ അറുപത് കൊല്ലത്തെ….അടുക്കള ഭരണത്തിൽ…. പൊട്ടാതെ ഉപയോഗിയ്ക്കുവാൻ കഴിഞ്ഞു എന്ന് പറഞ്ഞാൽ….. എത്ര ആരോഗ്യമുള്ള ഒരു മനസ്സിന്റെ ഉടമയായിരിയ്ക്കും അവൾ….. മോളേ…. ഈ കലം അമ്മ എന്നെ ഏല്പിച്ചതാണ്…. മോളേ ഈ കൽച്ചട്ടി…. എന്റെ അമ്മ എനിയ്ക്ക് തന്നതാണ്…. അറുപത് കൊല്ലം ഞാനിതുമായി പണിയെടുത്തു…… ഇനി ഇത് നിന്റെ കൈയ്യിലേയ്ക്ക് തരുകയാണ്… എന്ന് പറഞ്ഞ്…. ഏൽപ്പിയ്ക്കുമ്പോൾ…. ഞാനിതുവരെ സൂക്ഷിച്ച ഒരു മനസ്സ് എന്റെ കൈയ്യിലുണ്ട് മോളേ.…. നിനക്കോ….കുഞ്ഞിനോ… നിനക്കോ…നിന്റെ സഹോദരനോ ഒരു പനി വന്നാൽ….നിന്റെ അച്ഛന് ഒരു പനി വന്നാൽ…… ഞാൻ മുറ്റത്തു നിന്ന് ഒരു ഇല നുള്ളിത്തന്നാൽ ആരോഗ്യമുള്ള എന്റെ മനസ്സിന്റെ സങ്കല്പം ഒന്നു മതിയാവും…. ആ രോഗം പമ്പ കടക്കാൻ…. അതെനിയ്ക്ക് നേടിത്തന്നത്…. ഈ ഏകാഗ്രതയിൽ നിന്നാണ്…..

ആസ്വാദ്യമായ തപസ്സ് VS വൈകാരികമായ സ്വാതന്ത്ര്യം
എന്റെ മനസ്സിനെ …. ഏകാഗ്രതയുടെ മുൾമുനയിൽ നിർത്തി….. ഞാനിക്കാലവും നേടിയ….. കുടുംബഭരണത്തിന്റെ …. ആസ്വാദ്യമായ തപസ്സിൽ നിന്ന് … വൈകാരികമായ സ്വാതന്ത്ര്യത്തിൽ നിന്നല്ല.… ഇന്ദ്രിയങ്ങളെ അഴിച്ചുവിട്ട…. കാമരതിയിൽ നിന്നല്ല…. മറിച്ച്….. മനസ്സിനെ അടക്കി നിർത്തി…. പലപ്പോഴും ആഹാരം കഴിയ്ക്കാതെ….. മറ്റുള്ളവരെ കഴിപ്പിച്ച്….. ഞാൻ നേടിയ ഏകാഗ്രതയിൽ നിന്ന്….. എന്റെ കുടുംബഭരണത്തിൽ നിന്ന്…. എന്റെ മനസ്സിനെ സ്വസ്ഥവും സ്വച്ഛന്ദവും സ്വരൂപാവസ്ഥിതിയുള്ളതുമാക്കിയെടുത്ത അനവദ്യ സുന്ദരങ്ങളായ നിമിഷങ്ങൾ….. അത് ……ഈ ലോകത്ത് എവിടെ നടക്കുന്ന ഏത് കർമ്മവും…. ഏത് കാര്യവും …എന്റെ കുടുംബത്തോട്….എന്റെ ബന്ധുക്കളോട്… എന്നോട്… ബന്ധപ്പെട്ടവയാണെങ്കിൽ ഞാൻ ഇരിയ്ക്കുന്നിടത്ത് ഇരുന്ന് അറിയുവാൻ…ഞാൻ ഒന്നു നുള്ളിത്തന്നാൽ…..സകല രോഗങ്ങളും അസ്തമിയ്ക്കുവാൻ …പര്യാപ്തമായ ഒരു മനസ്സ് എനിയ്ക്ക് തന്നു മോളേ…. അത് തന്നത് ഈ കലങ്ങളാണ്….. ഈ കൽച്ചട്ടികളാണ്.…. (48.22 mts, proof reading till here)
നല്ല തള്ളയ്ക്ക് പിറക്കണം – മനുസ്മൃതി
നിങ്ങൾ അലൂമിനിയത്തിലേയ്ക്ക് മാറി…. സ്റ്റീലിലേയ്ക്ക് മാറി…. പക്ഷെ നിങ്ങളുടെ മനസ്സുകളുടെ ആരോഗ്യം നഷ്ടപ്പെട്ടു…. നിങ്ങൾക്ക് ഏകാഗ്രത എന്നൊന്നില്ലാതായി…. common sense നഷ്ടപ്പെട്ടു….. പക്ഷെ അടുപ്പേൽ വച്ചിട്ട് ഏത് സീരിയലും കാണാം… എവിടെയും ഇറങ്ങിപ്പോകാം…. ദേഷ്യം വരുന്നുണ്ടെന്നാ എനിയ്ക്കു തോന്നുന്നത്…. ങ്ഹും….കുറ്റേശ്ശെ ദേഷ്യം വരുന്നുണ്ട്….. ഇത്രയും പ്രതീക്ഷിച്ചില്ലാ എന്ന് തോന്നുന്നു….. ങ്ഹും…. (ആരോ പറയുന്നു… ആർക്കും ദേഷ്യമില്ല…കാരണം എല്ലാവർക്കും ആപ്ലിക്കബിൾ ആണ് ഇത്…) … ഈ മനസ്സിന്റെ ഏകാഗ്രത കിട്ടണമെങ്കിൽ ആണായാലും പെണ്ണായാലും നല്ല തള്ളയ്ക്ക് പിറക്കണം…. പദം മനസ്സിലായോ എന്നറിയില്ല…. മനസ്സിലായില്ല…. ങ്ഹേ… ങ്ഹേ….(ആരോ പറയുന്നു….Gender മാറ്റി പറഞ്ഞെന്നേയുള്ളൂ…സ്വാമി ) അല്ല …ശരിയ്ക്കും ഇതാണ് gender… Gender ..ഇതാണ്…. ഉപാദ്ധ്യായാൻ ദശാചാര്യ….. ആചാര്യാണാം…… ശതം പിതാ…. സഹസ്രം തു പിതൃൂൻ….മാതാ ഗൗരവേണാദിരിച്യതേ….. സ്മൃതികാരനായ മനു…
ഗൗരിയമ്മ : വിവരദോഷിയായ കമ്മ്യൂണിസ്റ്റുകാരി
ഗൗരിയമ്മ കത്തിക്കാൻ പോയ സാധനം… അതിലെ വരികളാണ് ഇത്.. ഉപാദ്ധ്യായന്മാർ പത്തു പേര് ചേരുന്ന ഗൗരവം ഒരാചാര്യന് ഉണ്ട്…. നൂറ് ആചാര്യന്മാരുടെ ഗൗരവം ഒരു അച്ഛനുണ്ട്….. ഒരു ആചാര്യന്റെ ഗൗരവം അല്ല അച്ഛനുള്ളത്….നൂറ് ആചാര്യന്മാര് ഒന്നിച്ചു വന്നാൽ … എത്ര ഗൗരവം ഉണ്ടോ അത്രയും ഗുരുത്വം ഒരു അച്ഛനുണ്ട്….. ആയിരം അച്ഛന്മാരുടെ ഗൗരവം ഒരു അമ്മയ്ക്കുണ്ട്….. ചരിത്രത്തിലെ ഏറ്റവും വലിയ സത്യം അമ്മയാണ്….. അച്ഛൻ ….. it is a question of law…..ശരിയല്ലേ…ശരിയല്ലേ…Marriage is a contract between the husband and wife and if a child who is born in the pendency of this contract is considered positively as the child of the husband…. അങ്ങിനെയല്ലേ…. അതു കൊണ്ട് അമ്മ ലോകത്തിലെ ഏറ്റവും വലിയ സത്യമാണ്…. അതുകൊണ്ടാ എടുത്ത് പറഞ്ഞത്… നല്ല അമ്മയ്ക്ക് പിറക്കണമെന്ന്….. പ്രാർത്ഥിയ്ക്കുകയെങ്കിലും ചെയ്യാം.. അടുത്ത ജന്മം എങ്കിലും നേരെയാകാൻ….
“നല്ല അമ്മ” – ആദിശങ്കരന്റെ മാതൃവന്ദനം
നല്ല അമ്മയ്ക്ക് …..within inverted commas…. ആസ്താം താവതീയം … പ്രസൂദിസമയേ… ദുർവ്വാരശൂലവ്യഥ്യാ ….നൈരുച്യം …തൻ ശോഷണം…. മലമയീശയ്യാച സംവത്സരീ…. ഏകസ്യാപിനഗർഭഭാരഭരണ ….. ക്ലേശസ്യ യസ്യക്ഷമോ… ധാതു നിഷ്കൃതി ഉന്നതോപി തനയസ്തസ്യയൈയീ ജനനീ നമഃ…. ആദിശങ്കരൻ നമസ്കരിയ്ക്കുന്നതാണ്….. അമ്മയുടെ പാദങ്ങളിൽ അമ്മേ…പ്രസവ സമയത്ത് …. ശൂലം കൊണ്ട് കൊളുത്തിപ്പിടിച്ചാലത്തെപ്പോലൊരു വേദനയുണ്ട്… അതിരിക്കട്ടെ …ശങ്കരനാ അനുഭവിച്ചത്… അത് അനുഭവിച്ചതുപോലാ ശങ്കരൻ പറയുന്നത്…. അതിരിയ്ക്കട്ടമ്മെ…. ആസ്ഥാ…ആസദാ… ഇരിയ്ക്കട്ടെ…. ദുർവ്വാരശൂലവ്യഥ…. ദോഹദ കാലത്തിൽ ഒന്നിനും രുചിയില്ല….. അതും ഇരിയ്ക്കട്ടെ….. ആഹാരം കഴിയ്ക്കുന്നതെല്ലാം…. എന്റെ ശരീരത്തിനു വേണ്ടി വലിച്ചെടുക്കുകയാൽ ശോഷിയ്ക്കും… അതും ഇരിയ്ക്കട്ടെ…. തൻ ശോഷണം…. ജനിച്ചു കഴിഞ്ഞാൽ….മലമയീശയ്യാച സംവത്സരീ… എത്ര വർഷമാണ്….മലത്തിലും മൂത്രത്തിലും കിടന്നത്…. ഓ …ഇന്ന് നിങ്ങൾ കിടക്കുന്നില്ലല്ലോ….. nappy pad ഉണ്ട്….ഇല്ലേ…. ങ്ഹേ…..
Diaper-ഉം ദുഷ്ഫലങ്ങളും
കുട്ടിയുടെ മസ്തിഷ്ക്കവും മസ്തുളംഗവും ….brain-ഉം… ത്വക്കും ഒരേ വർണ്ണവസ്തുവാണ്….. നിങ്ങള് മുതിർന്ന ഒരാൾ… നല്ല പഠിപ്പുള്ള മുതിർന്ന തിരിച്ചറിവുള്ള ഒരാൾ…. മുണ്ട് ഉടുത്ത് ഒരു കക്കൂസ്സിൽ പോയി…. പോയിക്കൊണ്ടിരുന്ന്…. പെട്ടെന്ന് ഓടിച്ചെന്ന് അവിടിരുന്നു ….പോയി…..Tap on ചെയ്തപ്പോൾ വെള്ളമില്ല…. അതിന്റെ വാതില് തുറന്ന് മുണ്ട് താത്തിയിട്ട് വന്ന് … പുറത്തൊരാളോട് വെള്ളം ഇല്ലാ എന്നൊന്നു പറയുന്നതിനിടയിൽ നിങ്ങൾടെ മുഖത്തിന്റെ വൈവർണ്ണ്യം…. നിങ്ങളുടെ അസിക്ക്ത…. പദം ഉപയോഗിയ്ക്കാമോ…അമ്മേ….ഈ പദം നിങ്ങൾക്ക് പരിചയം ഉള്ളതാണോ…. ഒരു വല്ലാത്ത അസിക് ത…….ഒരു അസ്വസ്ഥത…. അത് ബാധിയ്ക്കുന്ന സമയം നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കുക… നിങ്ങൾക്ക് തിരിച്ചറിവ് ഉണ്ട്… ഒരു കുട്ടി…രാവിലെ ഒരു nappy pad-നകത്ത് മലവും മൂത്രവും നിറഞ്ഞ്…. മണിക്കൂറുകൾ ഇരിയ്ക്കുക…മസ്തിഷ്ക്കവും ത്വക്കും ഒരേ വർണ്ണവസ്തു കൊണ്ടായിരിയ്ക്കേ… ആ ത്വക്കിനെ അത് പറ്റിയിരിയ്ക്കുക…. അതിന്റെ മസ്തിഷ്ക്കത്തിൽ എത്ര മാറ്റങ്ങൾ ഉണ്ടാവും…. misoderm-ഉം ഒക്കെ നിങ്ങൾ പഠിച്ചവരാണ്… പഠിയ്ക്കാത്ത അമ്മമാർ എന്തേ അത് ചെയ്യാത്തത്….അന്നായിരുന്നുവല്ലോ ഇത് അത്യാവശ്യം…. കാരണം അത്ര പണിയുണ്ടായിരുന്നു…നിങ്ങളിൽ ആർക്കും… തന്നെ കാര്യമായ പണിയില്ല…. മൂന്ന് മൊബൈലിൽ മാറി മാറി സൊള്ളലല്ലാതെ….. കൊച്ചമ്മമാരെന്ന് നടിയ്ക്കുന്ന നിങ്ങൾ….. കുട്ടിയെ മഹാരോഗത്തിലേയ്ക്ക് തള്ളിയിടുമ്പോൾ…. അതിന് അവ ഉപയോഗിയ്ക്കുവാൻ നിങ്ങളെ ഡോക്ടറുന്മാര് വരെ പ്രേരിപ്പിയ്ക്കുമ്പോൾ…

സാമൂഹിക-വൈയക്തിക ആരോഗ്യം…
ആരോഗ്യ ശാസ്ത്രത്തെ നിങ്ങൾ പഠിച്ചത്…..സാമൂഹ്യ ആരോഗ്യത്തെ മുൻനിർത്തിയല്ല….. വൈയക്തിക ആരോഗ്യത്തെയും മുൻനിർത്തിയല്ല….മലമയിയായ ശൈയ്യയിലുള്ള…. വർഷങ്ങളോളം ഉള്ള ജീവിതം…… ഇതൊക്കെ ഇരിയ്ക്കട്ടെ അമ്മേ… ഇതിനൊന്നും പ്രത്യുപകാരം ചെയ്യാൻ ഈയുള്ളവന് ആവില്ല…. ഒരു കാര്യം…. ദോഹദ കാലത്തിൽ …ചൂടാൻ മലരു പോലും ഭരമാകുന്ന ദോഹദ കാലത്തില്….. എന്റെ മൂത്ത സഹോദരങ്ങളേയും അച്ഛനേയും അച്ഛന്റെ സഹോദരങ്ങളേയും…. ഒക്കെ അമ്മ പരിപാലിയ്ക്കുക ഉണ്ടായി….. ഗർഭഭാര ഭരണം….. ആ ക്ലേശത്തിനു മാത്രം…..ഇതാ ഈയുള്ളവന്റെ ഒരു നമസ്കാരം.. …. അതുകൊണ്ടാണ് പറഞ്ഞത്…അമ്മ…നിസ്സാരമല്ല….അത് മറന്നുപോയാൽ നിങ്ങൾ രോഗികളാവും… ശങ്ക അല്പവും വേണ്ട….
അഥർവ്വവേദം -സൂക്ഷ്മോപജീവികൾ
അപ്പോൾ ആഹാരം പാചകം ചെയ്യുന്നിടത്ത് ആഹാരത്തിനകത്ത്… ഉണ്ടാകുന്ന സൂക്ഷ്മോപജീവികൾ… അത് പറഞ്ഞപ്പോഴാ നമ്മൾ ഇത്രയൊക്കെ വളഞ്ഞത്…. കൂടാതെയുണ്ട്… അലൂമിനിയം പാത്രത്തിലും മറ്റും ഉണ്ടാക്കിയാല്….സാധാരണ ചോറ് വച്ചാല് അലൂമിനിയം oxide ഉണ്ടാവും… കുടംപുളി, വാളം പുളി, തക്കാളി ഒക്കെ വേവിച്ചാൽ…. Aluminium Chloride-ഉം, Chlorate-ഉം, Sulphide-ഉം, Sulphate-ഉം എല്ലാം ഉണ്ടാവും….അലൂമിനിയത്തിന്റെ എല്ലാ basic salt-ഉം എല്ലാ acidic salt-ഉം….. tumor activity ഉള്ളതാണ്…. മൂന്ന് വിധമായ ദോഷങ്ങൾ, രണ്ട് വിധമായ contamination-കൾ ഉള്ള, ഭക്ഷണമാ നിങ്ങളുടെ ആധുനിക ജീവിതം നിങ്ങൾക്കു തരുന്നത്…. ഇതിനെ മുഴുവൻ കണക്കിലെടുത്തുകൊണ്ട്… എണ്ണമറ്റ സൂക്ഷ്മോപജീവികളെ… അപ്സരകൾ, അത്രികൾ, ഇവയെ എല്ലാം… അഥർവ്വ വേദം… കൃത്യമായി പേരും അവയുടെ പ്രയോഗങ്ങളും… അവയെ നിർമ്മാജ്ജനം ചെയ്യുന്നതിനുള്ള ഔഷധങ്ങളും സഹിതം…. പറഞ്ഞിട്ടുണ്ട്…. (56.22 mts- proof reading)
ഭൂരിപക്ഷം കേരള ബ്രാഹ്മണർ അടങ്ങിയ സ്വാമിയുടെ സദസ്സ്….
ആ അഥർവ്വവേദത്തേയും, ഋഗ്വേദത്തെയും യജുർവ്വേദത്തേയും ആസ്പദമാക്കി…. അതിന്റെ പ്രാതിശാഖ്യങ്ങളും അതിനോട് അനുബന്ധിച്ചു വന്ന അനുഷ്ഠാനങ്ങൾ ഉൾക്കൊള്ളുന്ന ആന്വിതങ്ങളും അതിനനുസരിച്ചുള്ള സന്ധ്യാവന്ദന രീതികളും…എല്ലാം വലിച്ചെറിഞ്ഞിട്ടാണ് നിങ്ങൾടെ ഒരു തലമുറ ദുരുപദിഷ്ടവും ദുർഗ്രാഹ്യവുമായ ഈ മഹാരോഗങ്ങളുടെ രംഗവേദികളിലേയ്ക്ക് പതിച്ചിരിയ്ക്കുന്നത്… എന്നെ കേൾക്കുന്നവരിൽ ഭൂരിപക്ഷം പേരും ബ്രാഹ്മണരാണെന്ന് ഞാൻ വിചാരിക്കുന്നു. അതും കേരള ബ്രാഹ്മണർ.… കൂടുതലും യജുർവേദികളും ഋഗ്വേദികളും….സാമവേദികൾ ഇല്ലെന്നാണ് എന്റെ ധാരണ… കൂടുതലും അശ്വലായനന്മാരും ബൗദ്ധായനന്മാരും….
ഉത്തമമായിരുന്ന ഗോത്ര സംസ്കൃതി…
പ്രത്യേകിച്ചും ഗോത്ര സംസ്കൃതിയുടെ അനിർവചനീയമായ പാരമ്പര്യങ്ങൾ പേറിയവർ…. ഗോത്രസ്മൃതി ഉണർത്തുന്ന ഉത്തമ സംസ്കാരങ്ങൾക്ക് വിത്തിട്ട മണ്ണിൽ നിന്ന് വന്നവർ. പക്ഷെ നിങ്ങൾ കളഞ്ഞു കുളിച്ചത്…. ചെറിയ കാര്യം ഒന്നുമല്ല. അതുകൊണ്ടു കൂടിയാണ് വിഷയം ഞാൻ മെല്ലെ ഈ പ്രാചീനതയിലേയ്ക്ക് മാറ്റിയത്…. കാരണം എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമാണ്…
ആധുനികതയിലേയ്ക്ക് നീങ്ങിയ കേരള ബ്രാഹ്മണർ ….
പാരമ്പര്യ പ്രതിഷ്ഠിതമായ ഏതോ സ്മൃതികളുടെ അവാച്യങ്ങളായ മാധുര്യം നുകരുന്ന…ആ മഹാ സത്യങ്ങൾ…. ഒരു പുനർജ്ജനിയ്ക്ക് ഇടവരുത്തുമെങ്കിൽ … ഈ നാട്…. ഒട്ടു വളരെ രോഗങ്ങളിൽ നിന്ന് മുക്തമാകും…. ഒട്ടു വളരെ ആനന്ദം അനുഭവിയ്ക്കുകയും ചെയ്യും. അഭിമാനം വെടിഞ്ഞ നിങ്ങളെ അതൊന്ന് ഓർമ്മിപ്പിയ്ക്കുവാൻ… പൂർവ്വ സ്മൃതികളെ തള്ളിക്കളഞ്ഞ്…. ഏതോ സൗഭാഗ്യങ്ങൾ തേടി… ഘനീഭവിച്ച…. പുറംതോടുമായി… ആധുനികതയിലേയ്ക്ക് നീങ്ങിയ… നിങ്ങൾ…. ഒരിക്കൽ നിങ്ങൾക്ക്…. ശിരസ്സിലേറ്റിയ …ഈ മഹാഭാണ്ഡവും പേറി…
വ്യാസനെക്കുറിച്ച് പരോക്ഷമായി നമ്പൂതിരി സമൂഹത്തോട് സൂചിപ്പിക്കുന്നു.
അകലെ നദിക്കരയിൽ എന്നോ കാത്തിരിയ്ക്കുന്ന ഒരു കറുത്ത മുക്കുവനെ തേടി പോകേണ്ടി വരും… കാരണം … ആ മുക്കുവത്തിയുടെ അംശാവതാരത്തിൽ നിന്നാണല്ലോ…. നിങ്ങളുടെ സംസ്കൃതി … ആദിമ രൂപം കൊണ്ടത്…. ഒരു ഗോത്ര സംസ്കൃതിയെങ്കിലും നിങ്ങളുടെ (നമ്പൂതിരിമാർ) കൂട്ടത്തില്… വിവാഹത്തില് മീൻ പിടിയ്ക്കുന്നുമുണ്ടല്ലോ.. (നമ്പൂതിരിമാരുടെ വിവാഹത്തിലെ ഒരാചാരം) എവിടെയെങ്കിലും എനിയ്ക്ക് തെറ്റിയാൽ നിങ്ങൾക്ക് തിരുത്താം… ( 0:29:07.4 mts 59.09 mts / 1.34.00 mts)
Audio Clip No. 3 from Shreyas Website (34.48 mts)
ആധുനികമായതും പഠിക്കണം….പണവും വേണം…
അതുകൊണ്ട്…. ഒരു തിരുത്തലിന് വിധേയമാകുമെങ്കിൽ…. നിങ്ങളിതാണ് ശ്രദ്ധിച്ചു പഠിയ്ക്കേണ്ടത്….. നിങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കേണ്ടത്…. ആധുനികമായതെല്ലാം പഠിക്കണം… അവയെ ഇതിനോട് താരതമ്യം ചെയ്യുവാൻ…. അതിന്റെ ഈടുവയ്പുകളിൽ എവിടെയെങ്കിലും… പണമുണ്ടാക്കാനല്ലാതെ…. ജീവിത യാഥാർത്ഥ്യത്തിന്റെ ഒരു അംശം എങ്കിലും ഉണ്ടോ എന്ന് ഒരു പ്രാവശ്യമെങ്കിലും ബോദ്ധ്യപ്പെടാൻ… പണത്തിന് നിങ്ങൾ അതിനെത്തന്നെ സമീപിയ്ക്കയും വേണം…. പക്ഷെ ഈ ജീവിത യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ…. അവ പര്യാപ്തമല്ലന്ന് നന്നായി നിങ്ങൾക്ക് ബോദ്ധ്യമാവും ഒരു പഠനം കൊണ്ടു തന്നെ…. അതുകൊണ്ട് കൂടിയാണ് ഈ സന്ധ്യയിൽ ഇങ്ങിനെ പറഞ്ഞുപോയത്….
സൂക്ഷ്മാണുക്കളെ കണ്ട ഋഷിമാർ
അഥർവ്വണത്തിന്റെ അന്തസ്ഥ തലങ്ങളിൽ… ഓരോ സമയത്തും ഉണ്ടാകുന്ന….ഓരോ ദേശത്തുമുണ്ടാകുന്ന….. ഓരോ അവസ്ഥയിലുമുണ്ടാകുന്ന ദൃഷ്ടങ്ങളും അദൃഷ്ടങ്ങളും ആയ കൃമികളെക്കുറിച്ച്….. യ ദൃഷ്ടാഃ അദൃഷ്ടാഃ …. കണ്ണുകൊണ്ട് കാണാൻ വയ്യാത്തവ …പിന്നെ എങ്ങിനെ കണ്ടു...ആയുർവ്വേദത്തിൽ ചരകനും ശുശ്രുതനും ഒക്കെ ഇതിന് ശക്തമായി ഒരു ഉത്തരം പറഞ്ഞിട്ടുണ്ട്… ഞങ്ങൾ നോക്കുമ്പോൾ കാണാമെന്ന് …നിങ്ങൾക്ക് കാണാനാവില്ല….. അപാദ വൃത്ത താമ്രാക്ഷ എന്ന് തുടങ്ങി കിഞ്ചത് അദർശനാഃ … അപാദകൾ…കാലില്ലാത്തവർ…. വൃത്താകാരത്തിൽ ഉള്ളവ….ചെമ്പിന്റെ നിറത്തിൽ ഉള്ളവ…. അദർശനകൾ… രക്താണുക്കളെപ്പറ്റി പറഞ്ഞപ്പോഴാ പറഞ്ഞത്…
അഥർവ്വ വേദത്തിലുള്ളത് ആഭിചാരക്രിയ അല്ല….
എന്നിട്ട് നിങ്ങൾടെ പിള്ളേര് പോയിരുന്ന് Willam Harvey കണ്ടു പിടിച്ചു എന്ന് പറഞ്ഞ് അഭിമാനിക്കുമ്പോൾ…. സ്വന്തം തന്തയേയും തള്ളയേയും …പാരമ്പര്യത്തേയും മറക്കുന്ന നിങ്ങൾക്ക് എവിടെയാണ് മോക്ഷം കിട്ടുക. നിങ്ങൾ ആലോചിച്ചു നോക്ക് ….നല്ലപോലെ ആലോചിച്ച് നോക്ക്…. ശരിക്ക്….. രക്തത്തിന്റെ അണുക്കൾ ഇന്ന ഇന്നതാണ്… എങ്ങിനെയാണ് കണ്ടത്…ഞങ്ങൾക്ക് കാണാം..നിങ്ങൾക്ക് കാണാനാവില്ല…. ഇത് സുശ്രുതനും മറ്റും എഴുതിവയ്ക്കുമ്പോൾ ആ വൈഖരികളുടെ ശക്തി എന്തായിരുന്നു… വെറുതെ പറഞ്ഞതാണോ… ഗ്രന്ഥങ്ങൾ എടുത്ത് പഠിയ്ക്ക്…. അഥർവ്വം പോയി വാങ്ങിയ്ക്ക്……ആഭിചാരം അല്ലതിലെ ക്രിയ….. അതിന്റെ ഓരോ ഋക്കും….സുസൂക്ഷ്മം….സശ്രദ്ധം… വായിച്ചുനോക്ക്….
അന്നവും… ക്ഷേത്രത്തിലെ പൂജാരിമാരും
തൈത്തരീയ ആരണ്യകത്തിലും…..പല വക ബ്രാഹ്മണത്തിലും മറ്റും കിടക്കുന്ന അന്നപ്രശംസയുടെ രംഗവേദിയിലൂടെ കടന്നു പോകുമ്പോൾ … ഈ അന്നമയം അന്നം കൊണ്ട് പുഷ്ടി പ്രാപിയ്ക്കുന്നതാണ്…. അന്നത്തിൽ നിന്നുണ്ടാകുന്ന… അന്ന ദുരുപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങളുടെ പട്ടിക പഠിച്ചു നോക്ക് …. ഇന്ന് നിങ്ങൾ ക്ഷേത്രത്തിലെ… പൂജയ്ക്ക് എത്തിയിരിയ്ക്കുന്ന തന്ത്രിയും പൂജാരിയുമായിരുന്നാൽ പോലും…. അതിന് മുമ്പേ പോയി… കുളിയ്ക്കാതെയും… പല്ലുതേക്കാതെയും… അടുത്ത കടയിൽ വച്ച് ചായയും കാപ്പിയും ഒക്കെ കുടിയ്ക്കും. അതൊക്കെ പുരോഗതിയുമാണ്…. ജനകീയ തന്ത്രി, ജനകീയ ശാന്തിക്കാരൻ…. ങ്ഹ…ജനപ്രിയ പോലീസ് എന്ന പറയുന്നത് പോലെ….. എത്ര പേരുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന സ്ഥലത്താണ് നില്ക്കുന്നത്…. എത്ര ശുചിത്വം പാലിയ്ക്കേണ്ടതാണ്….. ഏതു തരത്തിൽ കാര്യങ്ങളെ കാണേണ്ടതാണ്…. ഇതൊക്കെ നിങ്ങൾ ആലോചിച്ച് നോക്ക്…
ഉൽപ്പതിഷ്ണുവല്ല യാഥാസ്ഥിതികനാണ് താനെന്ന് സ്വാമിജി…..
ഈ രംഗത്തൊന്നും ഞാൻ ഉല്പതിഷ്ണുവല്ല… തികഞ്ഞ യാഥാസ്ഥിതികതയാണ് ഞാൻ പറയുന്നത്…. എന്തും നിങ്ങൾക്ക് തോന്നാം… ഒരു ചുക്കുമില്ല…. സാമൂഹിക ആരോഗ്യത്തെ നിങ്ങൾ അംഗീകരിയ്ക്കുന്നു എങ്കിൽ….സമൂഹ തലങ്ങളിൽ…. ഉത്തരവാദിത്വമുള്ള മനുഷ്യൻ…. അവനിലൂടെയാണ് ഒരു ജനതയുടെ ആരോഗ്യം എന്ന് കരുതി…. മര്യാദാ മസൃണമായി പ്രവർത്തിയ്ക്കണം… എന്നും…. രോഗാണുക്കളുടെ വാഹകത്വവും….. രോഗാണുക്കളുടെ ഉല്പാദനവും…. തന്നിലൂടെ ആവരുതെന്നും…. ആ ഉത്തരവാദിത്വമുള്ളവൻ കരുതണം……
സാമൂഹിക ആരോഗ്യത്തിന് ഉത്തരവാദിത്വപ്പെട്ടവർ …..
സ്ത്രീകൾ
ഭിഷ്വഗ്വരന്മാർ, പുരോഹിതന്മാർ, സ്ത്രീകൾ….ഇവരൊക്കെയാണ് ഈ ഉത്തരവാദിത്വത്തിന്റെ നെറുകയിൽ ഉള്ളവർ... മനസ്സിലായില്ല…ഒരു വീട്ടിലെ എല്ലാവരുടേയും ആരോഗ്യത്തോട് ബാധിയ്ക്കുന്നത് പുരുഷനേക്കാൾ ഏറെ…..അന്നമുണ്ടാക്കുന്നിടത്ത് സ്ത്രീയാണ്. അവളുടെ കൈയ്ക്കും കാലിനും നാവിനും ഒക്കെ നല്ല പരിശുദ്ധി ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.….
ഭിഷ്വഗരന്മാർ
ഭിഷ്വഗ്വരന്മാർ….എല്ലാ രംഗത്തുമുള്ള വൈദ്യന്മാർ…. ഡോക്ടറുന്മാർ… അവരുടെ ശുദ്ധി…. അത്യന്തം ഉണ്ടായിരിയ്ക്കേണ്ട രംഗമാണ് ഇത്…..
പുരോഹിതന്മാർ
പുരോഹിതന്മാർ…. അവരൊന്നും രോഗവാഹകർ എങ്കിലും ആയിക്കൂടാ….. സാമൂഹ്യ തലങ്ങളിൽ…. ഈ രംഗങ്ങൾ എല്ലാം ഇന്ന് ജനകീയമാണ്…. അതുകൊണ്ട് ഇവരെല്ലാം ഇന്ന് ഒട്ടുവളരെ രോഗവാഹകരാണ്……. എത്ര ആലോചിച്ചിട്ടാണ് ഈ പദ്ധതികൾ അവർ രൂപപ്പെടുത്തിയത്…..
അരയാൽ – അണുനാശിനി …..നാല്പാമരം
പുരുഷന്റെ ബീജത്തെ സ്ത്രീയുടെ ഗർഭാശയത്തിൽ ഇരുന്ന് തിന്നു നശിപ്പിയ്ക്കുന്ന അണുകൃമികൾ വരെ……. അഥർവ്വത്തിന്റെ ചർച്ചയിൽ ഉണ്ട്… ഈ അണുകൃമികളുടെ നാശത്തിനുള്ള ഔഷധങ്ങളും ഉണ്ട്….ആല്……ficus religiosa എന്ന രാസ നാമത്തിൽ അറിയപ്പെടുന്ന ആൽ….. അരയാൽ…..ഒട്ടു വളരെ അണുക്കളെ കൊല്ലുന്നവയാണെന്നാണ്…. ഈ വേദം പറയുന്നത്……അതിന്റെ വേര് …. അതിന്റെ തോല്….. അതിന്റെ ഇല…. നാല് പ്രസിദ്ധങ്ങളായ ആലുകളുടേയും…. അഞ്ചാമത്തെ ആലിന്റെയും……തോല് പ്രസിദ്ധമാണ്…. നാലെണ്ണമാണ്….. സർവ്വത്ര പ്രസിദ്ധം…. നാല്പാമരമെന്ന് നിങ്ങളുടെ നാടുകളിൽ പറയും…. ഇപ്പം അത് ഒരേ മരത്തിന്റെ നാല് വശത്തുനിന്ന് ചെത്തിയുണ്ടാക്കുകയാണ്…. അരയാല്…പേരാല്…. അത്തി…. ഇത്തി…. കല്ലാല് എന്നൊരെണ്ണം ഉണ്ട്… അതാണ് അഞ്ചാമത്തേത്…. ഇത് വളരെ പ്രസിദ്ധങ്ങളാണ്…. (1.06.14 mts)
പേരാൽ……. കൃമികൾ
അതിന്റെ പ്രസിദ്ധിയ്ക്ക് മറ്റു ചില കാരണങ്ങളും ഉണ്ട്… അതിലാണ് ഉത്തമമായ ഒരു ഷഡ്പദമുള്ളത്….. ficus വർഗ്ഗത്തിൽപ്പെട്ട….. അതിന്റെ ബീജമാണ്… ഹോമത്തിൽ പുകയുമ്പോൾ …ഒട്ടു വളരെ ആരോഗ്യത്തെ തരുന്നത്… അതിന്റെ ബീജമാണ്…. പേരാലിന്റെ മൊട്ട് കഷായം വച്ചു കഴിയ്ക്കുമ്പോൾ സ്ത്രീയുടെ ആർത്തവത്തേയും… പുരുഷന്റെ ബീജശേഷിയേയും…. ഒരു പോലെ നന്നാക്കുന്നത്….. ആ ആല്…. എല്ലാ കൃമികളേയും…നിർമ്മാർജ്ജനം ചെയ്യാൻ പറ്റിയതാണ്….
താന്നി …. ത്രിഫല …. അണുനാശകം …
വിഭീതകം.. താന്നി… താന്നിയ്ക്കാ എന്ന് കേട്ടിട്ടുണ്ടാകും.. ത്രിഫല…മൊത്തം …താന്നിയ്ക്കാ …നെല്ലിയ്ക്കാ…. കടുക്ക….. അണുനാശകമാണ്….ഏറ്റവും ശ്രദ്ധേയമായ….. അണുനാശകങ്ങളാണ്…. മഴ എത്തുമ്പോൾ …ഞാൻ നേരത്തെ പറഞ്ഞു….
കേരളത്തിന്റെ പ്രത്യേകത
കേരളത്തിന് പ്രത്യേകതയുണ്ട്… ഉത്തരായനം ….ദക്ഷിണായനം എന്ന് രണ്ടായി തിരിച്ചിട്ട്….. അതിൽ ഋതുക്കളെ മുമൂന്നെണ്ണത്തിനെയാണ് …. അങ്ങിനെ ആറെണ്ണത്തെ പഠിപ്പിയ്ക്കുമ്പോൾ…. കേരളം ഒഴിച്ചുള്ള ഭൂപ്രദേശത്തെ ഋതുചംക്രമണമല്ല….കേരളത്തിന്റേത്.… വർഷകാലം ചിങ്ങം കഴിയുമ്പോഴാണ്… മറ്റു ഭൂവിഭാഗങ്ങളിൽ തുടങ്ങുന്നത്…. കേരളത്തിൽ അത് ഇടവപ്പാതിയ്ക്കു തുടങ്ങും… ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല…
കേരളത്തിൽ രോഗങ്ങൾ കൂടുതൽ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്…
അതുകൊണ്ടാണ് കേരളത്തിൽ രോഗങ്ങള് കൂടുവാൻ സാദ്ധ്യതയുള്ളത് എന്നറിഞ്ഞ് …. ഒരു വ്യവസ്ഥാപിതമായ രീതി….. മറ്റു രാജ്യങ്ങളിലെ രീതി വിധാനം ഇവിടെക്കൊണ്ടുവന്ന്….ഉപയോഗിച്ചു നോക്കിയാൽ ഒന്നും ആരോഗ്യത്തെ നിലനിർത്തുവാൻ ആവില്ല….ഇവിടുത്തെ ഭൂമിയ്ക്ക് പ്രത്യേകത കൂടുതൽ ഉണ്ട്….. മറ്റ് ഭൂവിഭാഗങ്ങളിൽ…ക്ഷേത്രം ഒരിക്കലും മാംസാദികൾ ഇവ വേവിയ്ക്കാത്ത … കേരളീയ കെട്ടിടങ്ങളിൽ മാത്രമേ… കിഴക്ക് ….തെക്ക് കിഴക്ക് …. പാചകശാലകൾ ഉണ്ടാക്കിയിരുന്നുള്ളൂ …ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല…. അഗ്നികോൺ…. തെക്കു കിഴക്കാണ്… തിടപ്പള്ളി തെക്കു കിഴക്കാണ്… ശ്രദ്ധിച്ചിട്ടില്ല…. എന്നാൽ വീടുകൾക്ക് വടക്കു കിഴക്കോ…. വടക്കു പടിഞ്ഞാറോ ഒക്കെയാണ് വയ്ക്കുന്നത്… എന്തേ ഈ മാറ്റം.. ….. കേരളത്തിന്റെ ഭൂപ്രകൃതി… കേരളത്തിന്റെ ആവാസ വ്യവസ്ഥ, കേരളത്തിനു വെളിയിലുള്ള ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായതുകൊണ്ട്…ആ വ്യത്യാസത്തെ അംഗീകരിച്ച് കേരളീയന്റെ ആരോഗ്യത്തെ പരിഗണിയ്ക്കണമെന്നുണ്ടെങ്കിൽ മറ്റു ദേശങ്ങളുടെ കണ്ടെത്തലുകൾ മാത്രം മതിയാവില്ല ഇവിടെ….
അപ്പോൾ ഔഷധകല്പനയിൽ പോലും …..കേരളത്തിനു പ്രത്യേകമായ…. ഒരു സ്ഥിതിവിശേഷമുണ്ടെന്നറിഞ്ഞ്…. സാമാന്യബോധമുള്ള ഭിഷ്വഗ്വരന്മാർ… ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ ആരോഗ്യം നിലനിർത്താൻ ആവില്ല…. അവയെ എങ്ങിനെ വേദങ്ങൾ, എങ്ങിനെ പുരാണങ്ങൾ…. എങ്ങിനെ തന്ത്രാഗമങ്ങൾ കൈകാര്യം ചെയ്യുന്നു…. ഭാരതദേശത്തിന്റെ മൊത്തത്തിലുള്ള പ്രകൃതിയോട് ബന്ധപ്പെട്ട് എന്നും പഠിക്കുന്നത് ഉചിതമാണ്…. മൊത്തത്തിൽ എങ്ങിനെയെന്നും പഠിക്കുന്നത് ഉചിതമാണ്…..
വൈറസുകൾ ….കോവിഡിന് വർഷങ്ങൾക്ക് മുമ്പേ നടത്തിയ പ്രഭാഷണം…..
കൃമിജങ്ങളായ രോഗങ്ങളിൽ ….എന്റെ അറിവ് ശരിയാണെങ്കിൽ…. നിങ്ങളിൽ ഭിഷ്വഗ്വരന്മാർ കാണും…. ഒരാളെങ്കിലും… ഉണ്ടെങ്കിൽ …..അവരോട് ചോദിച്ചോളുക… ലോകത്ത് അമ്പത് കമ്പനികളാണ്…… വൈറസുകളെ നേരിടാൻ…. മുമ്പ് ഗവേഷണം നടത്തിയിരുന്നത്……..ഇന്നു വരെ ഒരു വൈറസിനെപ്പോലും ഉന്മൂലനം ചെയ്യുവാനുള്ള ശക്തമായ ഒരൗഷധം ഈ ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയിട്ടില്ല…. ഒന്നിനെപ്പോലും….. ആകെ ഒരു immunization programme …ഇടയ്ക്കിടയ്ക്ക് നിങ്ങളെ പറ്റിക്കാൻ ഉണ്ടാക്കുന്നു എന്നല്ലാതെ …പറ്റിക്കാൻ എന്ന പദം ഞാൻ വെറുതെ ഉണ്ടാക്കിയതല്ല…. സ്ഥാവരങ്ങളോ ജംഗമങ്ങളോ ആയ വിഷങ്ങൾ ശരീരത്തിൽ പ്രവേശിച്ചാൽ ….ധാതുക്കളിൽ പരിണാമം ഉണ്ടാകും…ഒരു പാമ്പു കടിച്ചാൽ … ധാതുക്കളിൽ പരിണാമം ഉണ്ടാകും….
-സ്ഥാവര വിഷം
ഒരു ചേർക്കുരു തിന്നാൽ…. ധാതുവിന് പരിണാമം ഉണ്ടാവും…മൂത്രം ഒക്ക നിന്നു പോകും…. അപ്പം സ്ഥാവര വിഷങ്ങളായ രസം ….mercury… സ്ഥാവര വിഷങ്ങളായ lead….സ്ഥാവര വിഷങ്ങളിൽപ്പെട്ട ചേർക്കുരു…. കാഞ്ഞിരക്കുരു…. ഇവയൊക്കെ ശരീരത്തിൽ എത്തിയാൽ ഒട്ടു വളരെ ധാതു പരിണാമങ്ങൾ ഉണ്ടാവും…..
-ജംഗമ വിഷം
ജംഗമങ്ങളായ വിഷങ്ങൾ…. പാമ്പു കടിച്ചാൽ… ഒക്കെ മാറ്റം ഉണ്ടാവും… ഇതിനെ പ്രാചീനർ ….വിഷശാസ്ത്രമെന്ന പേരിലാണ് കൈകാര്യം ചെയ്തിരുന്നത്….
Immunisation / Vaccination തലമുറകളെ പ്രതിലോമമായി ബാധിയ്ക്കും…..
active, passive എന്ന രണ്ട് തരത്തിൽ ഉള്ള നിങ്ങളുടെ immunization programme-ഉകൾ…. അതിൽ serum വേർതിരിച്ചും മറ്റും… ഉണ്ടാക്കുന്ന…വസുകൾ….മനുഷ്യശരീരത്തിലേയ്ക്ക് …രക്തത്തിലേയ്ക്ക് മറ്റും കടത്തി വിടുമ്പോൾ …. ഒരു വിഷവസ്തുവിനെയാണ്….കടത്തിവിടുന്നത്…നിങ്ങൾക്ക് immunity ഉണ്ടാവാൻ…. ആ വിഷവേഗങ്ങളെയും.… ആ വിഷം ഇന്നു ജീവിച്ചിരിയ്ക്കുന്നവൻ … അവന്റെ ജീവിതായോധനത്തിനിടയ്ക്ക് ഒരു കുട്ടിയെ ജനിപ്പിയ്ക്കുമ്പോൾ കുട്ടിയിലേയ്ക്കും കുട്ടിയുടെ കുട്ടിയിലേയ്ക്കും…. ജനിതക കൈമാറ്റത്തിലൂടെ എങ്ങിനെ ബാധിയ്ക്കുന്നു എന്നുവരെയുള്ള പഠനങ്ങൾ അവിടെ ഇല്ല…. മറിച്ച് നിങ്ങൾ സുശ്രുതനേയും ചരകനേയും വാഗ്ഭടനേയും നോക്കുക….അവിടെ ഉണ്ട്…. ബീജവും ബീജഭാഗവും ബീജഭാഗ അവയവവും അതിൽ വരുന്ന പരിണാമ ഭേദങ്ങളും കൃത്യമായി ഉണ്ട്…… അത് വച്ചുകൊണ്ടാ പറഞ്ഞത്….

സ്വന്തം ബലത്തെയാണ് ആശ്രയിയ്ക്കേണ്ടത്…..
അതിനെ ആസ്പദമാക്കി… ബലമുണ്ടാക്കേണ്ടുന്ന …രോഗങ്ങളെ അതിജീവിയ്ക്കുവാൻ ഔഷധങ്ങളെയല്ല ശരണം പ്രാപിയ്ക്കേണ്ടത്…. സ്വന്തം ബലത്തെയാണ്…. ബലമുള്ള കുഞ്ഞിനെ പ്രസവിയ്ക്കുക…. വിദ്യാഭ്യാസമുള്ള സ്ത്രീയ്ക്ക് അസാദ്ധ്യമായിരിയ്ക്കുന്നു….
സ്ത്രീയുടെ സൃഷ്ടികേന്ദ്രങ്ങൾ ബലമില്ലാത്തതായിരിയ്ക്കുന്നു
പഴയ സ്ത്രീകള് നാല് മുതൽ പത്തുവരെയാണ് പ്രസവിച്ചത്….. ഒരു ജാഥയ്ക്ക് ഉള്ള പിള്ളേര്….. പ്രസവിച്ചിട്ട് uterus-ന് fibroid-ഉം ഓവറിയിൽ സിസ്റ്റും ഒന്നും ഇന്നത്തെപ്പോലെ ഉണ്ടായില്ല….uterus താന്നില്ല…. സൃഷ്ടികേന്ദ്രങ്ങൾ ദുഷിച്ചില്ല…. ആക്ടിവിസം വികസിച്ചതോടുകൂടി….മുപ്പത്തഞ്ച് വയസ്സാകുമ്പോഴേയ്ക്കും…. ഏത് ജാതിയിൽ ഏത് മതത്തിൽപ്പെട്ട സ്ത്രീയായാലും ശരി….സ്ത്രീയുടെ സൃഷ്ടികേന്ദ്രങ്ങൾ ദുഷിയ്ക്കുന്നു….. endocrine gland-കൾ താറുമാറാകുന്നു….. thyroid ശിഥിലമാകുന്നു…… hypo-thyroidism-ത്തിന്റേയും hyper-thyroidism-ത്തിന്റേയും… രംഗവേദിയിലാണ്… ഇന്ന് സ്ത്രീ….. യൂട്രസ്സും ഓവറിയും സെർവിക്സും ബ്രസ്റ്റും ഒരു മഹാ ചോദ്യമായി മാറുന്നു….

നക്ഷത്രവൃക്ഷങ്ങൾ
ഇവിടെയൊക്കെ (സ്ത്രീയുടെ സൃഷ്ടികേന്ദ്രങ്ങൾ) ഉണ്ടാകുന്ന വിഷവേഗങ്ങളെയും അണുകൃമികളെയും…. നേരിടുവാൻ എങ്ങിനെ നിങ്ങളുടെ ക്ഷേത്രം ഉപയോഗിയ്ക്കും….. അവിടുത്തെ പ്രസാദങ്ങൾ ഉപയോഗിയ്ക്കും…. അവിടുത്തെ ആരാധനാ സമ്പ്രദായങ്ങൾ ഉപയോഗിയ്ക്കും….. അവയോട് ബന്ധപ്പെടുത്തി നക്ഷത്രവൃക്ഷങ്ങളും അവയുടെ ഇലയും… തോലും.. കായും ഉപയോഗിയ്ക്കും.… അവയോട് ബന്ധപ്പെടുത്തി… നിങ്ങൾ അതിന്റ ചുറ്റുമായി വളർത്തിയെടുക്കുന്ന വേദാന്വിതങ്ങളായ സസ്യങ്ങളെ ഉപയോഗിയ്ക്കും…ദശപുഷ്പങ്ങളും മറ്റും മറ്റും….. അപ്പോൾ…
ദശപുഷ്പങ്ങൾ ….തിരുവാതിര
അതുകൊണ്ട് ദശപുഷ്പങ്ങൾ .. നിങ്ങളുടെ തിരുവാതിരകളെ അലംങ്കരിച്ചിരുന്ന….. വീട്ടില്…വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടി….കേറിയാൽ…. ഗോത്ര സൂത്ര നാമാദികളിൽ ഒക്കെ ഭർത്തൃസവിധത്തിലേയ്ക്ക് ഒരു പെൺകുട്ടി എത്തിയാൽ …പഴയ കാലത്ത് … ആ തിരുവാതിരയെ ആഘോഷിയ്ക്കും….. ഇപ്പം ഉണ്ടോ എന്നെനിയ്ക്ക് അറിയില്ല….. (ആരോ പറയുന്നു….ചടങ്ങിന് ഉണ്ട്….) ….ഗർഭാധാനം എന്നൊരു സംസ്കാരം അത് കഴിഞ്ഞ് ഉണ്ടാവും…
വിവാഹം ഒരു സംസ്കാരകർമ്മം….
വിവാഹം തന്നെ ഒരു സംസ്കാരകർമ്മമാണ്….. വിവാഹം ആരോഗ്യമുണ്ടാകേണ്ടുന്ന ഒരു സംസ്കാരമാണ്…. നിങ്ങൾക്ക് വിവാഹം ഇന്ന് സംസ്കാരമല്ല…. കാമമാണ്…. സംസ്കാരമെന്ന് ഞാൻ ഉപയോഗിച്ചത്… അസഗോത്രയേയും അസപിണ്ഡയേയുമേ വിവാഹം കഴിയ്ക്കാവൂ…… സഗോത്രയേയും സപിണ്ഡയേയും വിവാഹം കഴിച്ചുകൂടാ….. ആരോഗ്യം മാത്രമാണ് അതിന് കാരണം…. മറ്റൊന്നുമല്ല….. അതൊക്കെ ഇന്ന് നിങ്ങൾ കൈവിട്ടിരിയ്ക്കുന്നു എന്നാണ് എന്റെ തോന്നൽ… സഗോത്ര വിവാഹങ്ങൾ…. കേരളത്തിന്റെ അന്തരീക്ഷത്തിലെ എല്ലാ ജാതി മതസ്ഥരും ഇന്ന് സ്വീകരിച്ചു കഴിഞ്ഞിരിയ്ക്കുന്നു… അസഗോത്രയും അസപിണ്ഡയുമായിരിയ്ക്കണം….. മാത്രമല്ല.. പുണ്യാഹം, ലാജഹോമം, സപ്തപദി, പാണിഗ്രഹണം…. ഇവയൊക്കെ വിധിയാംവണ്ണം ഉണ്ടായിരുന്നു….. ഇവയൊന്നും ഇന്ന് …. (ആരോ പറയുന്നു…edit ചെയ്തു….) ങ്ഹേ….(…..edit ചെയ്തു….)… അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള് ….

പുണ്യാഹവും …..സമാധിയിൽ എത്തിയ മനസ്സുകളും
പുണ്യാഹം ഞാൻ നേരത്തെ പറഞ്ഞു…..(1.16.52 mts) ….നിങ്ങൾക്ക് മനസ്സിലായിക്കാണുമെന്ന് വിചാരിയ്ക്കുന്നു…. അഞ്ച് പേര് … ഒരു യജമാനനും, നാല് ഋത്വിക്കുകളും… അതിൽ സമാധിയിൽ എത്തിയ മനസ്സുകൾ…. ആ ജലമെല്ലാം പവിത്രമാക്കാൻ പോന്നതാണ്…
മുൻ ഇന്ത്യൻ പ്രസിഡണ്ട് ഡോ. അബ്ദുൾ കലാം….
ശാസ്ത്രജ്ഞർ ആരെങ്കിലും അകത്തിരുപ്പുണ്ടെങ്കില്….. രാമേശ്വരത്തെ തന്ത്രിയും… നിങ്ങളുടെ പഴയ പ്രസിഡണ്ട് ഒരു ശാസ്ത്രകാരനാണെന്ന് തോന്നുന്നു….. അബ്ദുൾ കലാം… അദ്ദേഹത്തിന്റെ അച്ഛനുമായി സംസാരിയ്ക്കുമായിരുന്നു.. … അപ്പോൾ അച്ഛന് ഇങ്ങിനെ വെള്ളം ജപിച്ചുകൊടുക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു…. അപ്പോൾ അദ്ദേഹം അതേക്കുറിച്ച് ഒക്കെ ചോദിയ്ക്കുമ്പോൾ നിന്റെ ശാസ്ത്രത്തിന് മനസ്സിലാവില്ലാത്ത പലതും ഇതിൽ ഉണ്ട് എന്ന് പറഞ്ഞത് അദ്ദേഹം അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തില് …. അങ്ങിനെ ഉണ്ടെന്നു സമ്മതിച്ച് എഴുതിയിട്ടുണ്ട്…. ആ ജലമാണ്…. ആദ്യം ഉപയോഗിയ്ക്കുന്നത്…. (1.17.46 mts, proof reading)
വിവാഹത്തിലെ പ്രതിജ്ഞ
അത് കഴിഞ്ഞാലാണ്….സഹോദരൻ ലാജം ഹോമിയ്ക്കുന്നത്…. ഗോത്രാദി മാറുന്നത്…. അതു കഴിഞ്ഞാൽ …… സപ്തപദിയായി….ശുഭേച്ഛ…സുവിചാരണ….തനുമാനസ… സത്വാപത്തി…. അസംസക്തി…..പാദാർത്ഥാ-അഭാവനീ…. തുരീയക…. എന്ന് ഏഴ് പടവുകളിലേയ്ക്ക് നിന്നെ ഞാൻ ഇതാ കൈപിടിച്ച് ഉയർത്താൻ പോവുകയാണ്….. എന്ന് പറഞ്ഞ് വധുവിന്റെ വലത്തെക്കാൽ വരൻ….പിടിച്ച്…. ചുവുടുകൾ വയ്പിയ്ക്കുന്നത് പ്രതിജ്ഞാ പൂർവ്വമാണ്….. നിന്നെ ഞാൻ സ്വീകരിയ്ക്കുമ്പോൾ….എന്റെ അറിവിലൂടെ നിന്നെ ഞാൻ…..ശുഭേച്ഛയിലൂടെ കൊണ്ടുപോകും… ഇന്ദ്രിയങ്ങളുടെ ലോകങ്ങളിലൂടെയല്ല….സുവിചാരണയിലൂടെ കൊണ്ടു പോകും…. തനുമാനസയിലൂടെ കൊണ്ടുപോകും….മനസ്സിന് തനുത്വമുണ്ടാകും….സുക്ഷ്മമാക്കും നിന്റെ മനസ്സിനെ ഞാൻ…..സത്വാപത്തിയിലൂടെ നിന്നെ ഞാൻ ഏറ്റിക്കൊണ്ടു പോകും…നിന്റെ മനസ്സിനെ ഞാൻ അസംസക്തമാക്കും….ആഗ്രഹങ്ങൾ ഇല്ലാത്തത് ആക്കും…. അതിന്റെ ഔന്നത്യത്തിൽ പദാർത്ഥങ്ങളുടെ അഭാവം… നിനക്ക് ബോദ്ധ്യമാവും… പദാർത്ഥാ-അഭാവനി… ഈ കാണുന്ന വിഷയലോകങ്ങൾ ഒന്നും ഇല്ലാത്തത് ആണെന്നുള്ള….സുദൃഢമായ അനുഭവം നിനക്ക് ഞാൻ ഉണ്ടാക്കിത്തരും. നിന്നെ ഞാൻ തുരീയകയിൽ ആനന്ദിപ്പിയ്ക്കും….സച്ചിദാനത്തിന്റെ അതുല്യ ലോകങ്ങളിൽ നിന്നെ ഞാൻ അനുഭവിപ്പിയ്ക്കും…..എന്ന് സപ്തപദിയിലൂടെ പ്രതിജ്ഞ ചെയ്താ കൂട്ടിക്കൊണ്ടു പോകുന്നത്…..

ഉപനയനം …..മൃത്യുദർശനം
അത് കഴിഞ്ഞാണ്…..മുമ്പ് പറഞ്ഞതും …ഗർഭാധാനവും എല്ലാം… അതും ഒരു സംസ്കാരമാണ്…. കാമനയല്ല…പിന്നെയാണ് അങ്ങോട്ട്… സീമന്തവും എല്ലാം എല്ലാം….. ജാതകർമ്മവും ഉപനയനവും… എല്ലാം എല്ലാം…. ഉപനയനത്തിൽ വച്ചാണ്…. ഗുരുവായ ആചാര്യനായ പിതാവ് പുത്രനെ മൃത്യുവിന് കൊടുക്കുന്നത്…. മൃത്യു ആചാര്യ സ്തവ… നിന്റെ ആചാര്യൻ മൃത്യുവാകുന്നു….നിന്നെ ഞാൻ മൃത്യുവിന് കൊടുക്കാൻ പോകുന്നു….നീ മൃത്യുമുഖത്തേയ്ക്ക് പോകുന്നു…മൂന്ന് പകലുകൾ…മൂന്ന് രാവുകൾ…ആഹാരവും ഉറക്കവും വെടിഞ്ഞ്…. മൃത്യുമുഖത്ത് എത്തി….മൃത്യുവുമായി സംവദിച്ച്… തന്റെ പിതാവിനെക്കൂടി മോക്ഷത്തിൽ എത്തിയ്ക്കുവാൻ…മൃത്യുവിൽ നിന്ന്… വരവും വാങ്ങി….മൃത്യുദർശനനായി…തിരിച്ചുവരിക.. ഈ സംസ്കാര കർമ്മങ്ങളോടു കൂടിയാണ്…. പ്രാചീനർ ജീവിച്ചത്…
-അമേരിക്കൻ മുട്ടായി…
അതെല്ലാം ആരോഗ്യശാസ്ത്രത്തെ കരുതിയാണ്….അത്യന്തം ആരോഗ്യത്തെ കരുതി ഓരോ ആഹാരവും ….ഇന്ന് നിങ്ങൾ എന്തും കഴിയ്ക്കും….അമേരിക്കയിലെ സായിപ്പോ മദാമ്മയോ വിസർജ്ജിച്ചത്….നല്ല ശർക്കരയോ പഞ്ചസാരയോ ചേർത്ത് നന്നായി വരട്ടി കടലാസ്സിൽ ….. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ്….നിങ്ങൾടെ വീട്ടിൽ എത്തിയാൽ….നല്ല അമേരിക്കൻ മുട്ടായി എന്ന് പറഞ്ഞ് ഫ്രിഡ്ജിൽ വച്ച് ….പുറത്തേയ്ക്ക് എടുത്താൽ അത് ഒഴുകിപ്പോകുന്ന പരുവത്തിൽ അത് എടുത്ത്….കടലാസ്സ് പൊളിച്ച്…..മക്കളുടെ വായിൽ ഇട്ടുകൊടുത്ത് കടലാസ്സ് നിങ്ങൾ നക്കും….നിങ്ങൾ ആലോചിച്ച് നോക്കുക…..
മറിച്ച് ഇന്നലെ സ്വന്തം സഹോദരന്റെ വീട്ടിൽ നിന്ന് ഒരു ഭക്ഷണം കൊണ്ടുവന്നാൽ….. അതെത്ര ദൂരം കൊണ്ടുവന്നു….വഴിയ്ക്ക് തുറന്നാണോ കൊണ്ടുവന്നത്… വഴിയ്ക്ക് എന്തെല്ലാം അതിൽ സ്പർശിച്ചു…. എത്ര സ്ഥലങ്ങൾ കടന്നാണ് അത് വന്നത്…..കടക്കുന്ന വഴികളിലെ നദികൾ എത്ര…കടക്കുന്ന വഴികളിലെ ശ്മശാനങ്ങൾ എത്ര…. അതാരാണ് കൊണ്ടുവന്നത്…… ആരെല്ലാം കൈമാറിയാണ് കൊണ്ടുവന്നത്… എവിടെയൊക്കെയാണ് അത് വച്ചത്….. അത് കഴിയ്ക്കാൻ ഉപയുക്തമാണോ…..എന്ന് നോക്കാതെ അത് കഴിയ്ക്കില്ല…. ഇത്രയും നോക്കിക്കഴിഞ്ഞാൽ ….അതിന്റെ അകത്തെ content…. എന്താണ്… എന്താണ് ആ ഭക്ഷണം….അത് എന്തുകൊണ്ട് ഉണ്ടാക്കിയതാണ്…. ആരുണ്ടാക്കി എവിടെ ഉണ്ടാക്കി….എങ്ങിനെ ഉണ്ടാക്കി…. അതിന് ഉപയോഗിച്ച പാത്രങ്ങൾ ഏവ…അത് അരിയാൻ ഉപയോഗിച്ച കത്തികൾ ഏവ…. ഇതെല്ലാം നോക്കിയിട്ടാണ് ഇന്നലെ കഴിച്ചത്….
അന്ധവിശ്വാസം ആരോഗ്യവും ആധുനിക ശാസ്ത്രം അനോരോഗ്യവുമാണ്.
ആരോഗ്യം ഏതാണ്… ഇന്നലെ ചെയ്തത് അന്ധവിശ്വാസമാണ് അനാചാരമാണ്……ഇന്നു ചെയ്യുന്നത് ശാസ്ത്രവുമാണ്…. ഏതാണ് ആരോഗ്യം….മര്യാദയുള്ള ഭാഷയിൽ നിങ്ങളുടെ പഠിപ്പ് വച്ചുകൊണ്ട്….. ഇന്നലെ ചെയ്തതാണോ…. ഇന്നു ചെയ്യുന്നതാണോ……ആരോഗ്യം….. ഇന്നലെ ചെയ്തതാണെങ്കിൽ… അന്ധവിശ്വാസം ആരോഗ്യവും നിങ്ങളുടെ ശാസ്ത്രം അനാരോഗ്യവുമാണ്…… ഞാൻ മര്യാദകേട് പറഞ്ഞെങ്കിൽ…. എന്നെ വെറും കൈയ്യോടെ വിടണ്ട…….. ക്ഷതം ഏൽപ്പിച്ച് നിങ്ങൾക്ക് വിടാം… മര്യാദയാണ് പറഞ്ഞതെങ്കിൽ…. പുനർചിന്തിയ്ക്കണം നിങ്ങൾ…. മനസ്സിലാകുമോ എന്നറിയില്ല… ങ്ഹേ……(ആരോ പറയുന്നു…. അതുകൊണ്ടല്ലേ ആശുപത്രികളിൽ ഒക്കെ ഞങ്ങള് ….സ്ഥിരമായിട്ട് കേറി ഇറങ്ങുന്നത്….. )…. ങ്ഹേ …ഇന്നലെ ഒരാളും കേറാത്തിടത്ത്…… അതുകൊണ്ട് വളരെ ആലോചിയ്ക്കണം….
സാമൂഹിക ആരോഗ്യം (വീണ്ടും….) … കടലാടി…ദശപുഷ്പങ്ങൾ
ആരോഗ്യ ശാസ്ത്രത്തെ അവലംബിച്ച്…..സാമൂഹിക ആരോഗ്യത്തെ മുൻനിർത്തി…. ഒട്ടനേകം പദ്ധതികളാണ്…. പ്രാചീനർ കണ്ടെത്തിയത്….. അതില് ഏറ്റവും ശ്രദ്ധേയമായ ഒരു ഔഷധം … അപാമാർഗ്ഗയാണ്….കടലാടി…..വേദങ്ങൾ നിറഞ്ഞു നിൽക്കുന്ന ഔഷധം …ദശപുഷ്പങ്ങൾ ഒട്ടും പിന്നിലല്ല… അതിൽ സഹദേവി ഒട്ടും പിന്നിൽ അല്ല…. . പൂവാംകുറുന്നില എന്നുള്ളതിനാണ് സഹദേവി എന്നു പറയുന്നത്…..അവളുടെ പേരു തന്നെ സഹദേവി എന്നാണ്…. കൂടെ ഉണ്ടാകേണ്ട ദേവിയാണ് അവൾ…. സഹദേവി കൂടെ ഉണ്ടെങ്കിൽ ഒന്നും പേടിയ്ക്കണ്ട….. സീമന്തത്തിനും സഹദേവിയാണ് മുഖ്യം…. പ്രജ ആണാകുന്നതിന് നസ്യം ചെയ്യുന്നത് സഹദേവിയാണ്…. അറിയുവോ എന്നറിയില്ല….. അപ്പം സഹദേവി….സഹദേവി തന്നെയാണ്….പൂവ്വാംകുറുന്തില…. ദശപുഷ്പത്തില്…. വളരെ പ്രധാനിയാണ്….

പൂവ്വാംകുറുന്തില…. മോക്ഷമീ…..കടലാടി…
മോക്ഷമീ അതിനേക്കൾ പ്രധാനമുള്ളതാണ്……ഉയർച്ചെവിയനെന്നാണ് നിങ്ങൾ പറയുക…. മോക്ഷമീ എന്ന് കേട്ടിട്ടുണ്ടാവും…. ഇതൊക്കെ വളരെ അത്ഭുതമുള്ള സസ്യങ്ങളാണ്…. അപാമാർഗ്ഗ ഒട്ടും പിന്നിലല്ല….. അപാമാർഗ്ഗയാണ് ഏറ്റവും മുന്നിൽ…. കടലാടി എന്ന് പറയും …. അതിന്റെ അരിയും വേരും തണ്ടും…. ഇലയും എല്ലാം….. അതിലെ ക്ഷാരം അത്യുത്തമമാണ്…. അപാമാർഗ്ഗയെ വിസ്തരിയ്ക്കുകയും അപാമാർഗ്ഗയെ സ്തുതിയ്ക്കുകയും ചെയ്യുന്ന…. വേദ വചനങ്ങൾ ഒട്ടു വളരെയാണ് അഥർവ്വത്തില്….പേജുകളാണ്….. ഈ മഴക്കാലത്തു വരാവുന്ന എല്ലാ രോഗങ്ങൾക്കും പരിഹാരമാണ്….കടലാടി … അപാമർഗ്ഗ….. വെറുതെ വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി….. അരച്ച് ….ഒരു നെല്ലിക്കയോളം കഴിച്ചാൽ മതി….. ഏത് വൈറസ്സും ഏത് അമീബയും…. ഏത് ബാക്ടീരിയയും പോകും.…
ഒരുവേരൻ – HPV (Human Papilloma Virus)
അതിന് തുല്യമായി മറ്റൊന്നുള്ളത്…. ഒരുവേരനാണ്….. സെർവിക്സിലെ കാൻസർ ഉൾപ്പെടെ പോകും….. ഒരുവേരനെന്ന് പറയുന്നത്…. കേട്ടിട്ടുണ്ടാവും ….. തീട്ടപ്പെരുമരം എന്നും പറയുമെന്ന് തോന്നുന്നു…. അതിന്റെ വേര് …. ചുമ്മാ പറഞ്ഞതല്ല…. ആധുനിക ശാസ്ത്ര രീത്യാ …ഇത് അമ്മമാർ കണ്ടുപിടിച്ചിട്ടുള്ളതാണ്…. പഴയ കാലത്ത് പ്രസവം കഴിഞ്ഞാല്….. ഇതിന്റെ വേര് …..ചാണയിൽ അരച്ച്….. നെല്ലിക്കയോളം എടുത്ത്…. അരിയും ചേർത്ത് അരച്ച് ശർക്കരയും തേങ്ങയും വച്ച് അടയുണ്ടാക്കിക്കൊടുക്കും…. ഒരമ്മയ്ക്ക് കഷ്ടിച്ച് ഓർമ്മ വന്നെന്ന് തോന്നുന്നു…. ശരിയാണോ… ങ്ഹേ…(ആരോ പറയുന്നു….ശരിയാണ്….)… ആ ഒരൊറ്റ സാധനം മതി cervix smear normal ആകാൻ….Human papiloma virus-നെ ഓടിയ്ക്കാൻ….ഇത്രയും ശക്തമായ ഒരു ഔഷധം വേറെയില്ല…. പ്രാചീനമായി പാരമ്പര്യമായി ഉപയോഗിച്ചു പോന്നതാണ്….
Anderson University – Krishna Swamy Raja
ഞങ്ങളതിന്ന് Anderson University-യുമായി …. collabration-നിൽ, Krishna Swamy Raja എന്ന ഗവേഷകന്റെയും ചൈനയിലേയും അമേരിക്കയിലേയും ചില ഗവേഷകന്മാരുടെയും ….സഹകരണത്തോടു കൂടി …. cervix smear ഇറക്കുമതി ചെയ്ത് അതിൽ in-vivo, in-vitro study പൂർണ്ണമായി നടത്തിയിട്ടുണ്ട്…..hela സെല്ലുകളിൽ hela കോശങ്ങളിൽ…. അതിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പഠനവും ഞങ്ങളോടൊപ്പമുണ്ട്….. അതിലെല്ലാം ഉപരി…. അത്….കാൻസർ കോശങ്ങളെ എങ്ങിനെ നശിപ്പിയ്ക്കുന്നു……നോർമൽ സെല്ലുകളെ എങ്ങിനെ നശിപ്പിയ്ക്കാതിരിയ്ക്കുന്നു… എന്നും…. പഠനം ഞങ്ങളോടൊപ്പമുണ്ട്…. ചുമ്മാ പറഞ്ഞതല്ല….
കടലാടിയും വേദങ്ങളും…….
വൈദിക ആയുർവ്വേദത്തെയും വൈദിക സംസ്കൃതിയേയും …. ഈ നാടിന് ഒരിക്കൽക്കൂടെ പരിചയപ്പെടുത്തിയാൽ കൊള്ളാമെന്നുള്ള ആഗ്രഹത്തിന്റെ പേരിൽ ഞങ്ങൾ ഒരു ശ്രമം നടത്തിയപ്പോൾ….അതിൽ ഏറ്റവും ശ്രദ്ധേയമായിക്കണ്ട ഈ ഔഷധം അതിന്റെ provisional patent ഇന്ന് ഞങ്ങളുടെ പേരിലാണ്… patent ഉള്ള ഒരു സാധനമാണ്…. അമേരിക്കൻ cdc അനുസരിച്ച്…. international patent-ന്റെ പ്രൊവിഷണൽ പേറ്റന്റ് ഉള്ള ഒരു വസ്തുതയാണ് നിങ്ങളോട് തുറന്നു പറഞ്ഞത്….കച്ചവടത്തിന് അല്ല…കച്ചവടം ഇന്ത്യയുടെ പാരമ്പര്യത്തിലുള്ളതല്ല…… അതുകൊണ്ടാ ഇങ്ങിനെ പറഞ്ഞത്…. അതിന്റെ പേറ്റന്റ് അവരെടുത്തു കച്ചവടം ചെയ്യരുത് എന്ന് ഉദ്ദേശിച്ചുമാ പറഞ്ഞത്… അപ്പോൾ ആ നിലയിൽ….. വളരെ ശ്രദ്ധേയമായ ഒരു ഔഷധമാണ് അത്…..കടലാടി പോലെ…. കടലാടിയെക്കുറിച്ചുള്ള വേദ വചനങ്ങൾ വായിച്ചു നോക്കണം…രോമാഞ്ചമില്ലാതെ നിങ്ങൾക്കു കടന്നു പോകാൻ പറ്റുമോ എന്ന്…

കേരളബ്രാഹ്മണർക്കുമേലുള്ള പാരമ്പര്യത്തിന്റെ ശാപാഗ്നി
ഇത്രയെല്ലാമുള്ള…. ഒരു സംസ്കൃതിയെ കൈവെടിഞ്ഞിട്ട്….കൈയ്യിലിരിയ്ക്കുന്ന…. സ്വർണ്ണം വലിച്ചെറിഞ്ഞ് ചെളി സ്വീകരിയ്ക്കുവാൻ ഓടിയ തലമുറയുടെ ദുരന്തമാണ് നിങ്ങൾക്കും മക്കൾക്കും ഉള്ളത്…. ഒരു കാലത്ത് ഈ മണ്ണിന്റെ അറിവിന്റെ കാവൽ സൂക്ഷിപ്പുകാർ…. ഈ മണ്ണിന്റെ അറിവിനെ…. കൈപ്പിടിയിൽ ഒതുക്കി വച്ച് ….. ഈ മണ്ണിന് സൗഭാഗ്യം തരേണ്ടവർ….. ആ അറിവിനെ കൈവെടിഞ്ഞിട്ട് എവിടെ ഒക്കെയോ ഓടിയിരിയ്ക്കുന്നു…. എന്തൊക്കെയോ നേടാൻ….. ഒന്നും നേടാതെ നിങ്ങൾ പോകുമ്പോൾ…. നിങ്ങളുടെ പൂർവ്വികർ നിങ്ങളെ ശപിയ്ക്കാതിരിയ്ക്കണമെങ്കിൽ…. പാരമ്പര്യത്തിന്റെ ശാപാഗ്നി.…നിങ്ങളുടെ തലയിൽ ഇടിത്തീയായി വീഴാതിരിയ്ക്കണമെങ്കിൽ …. ഒരു പുനർചിന്തനത്തിന്റെ സമയമായിരിയ്ക്കുന്നു….
താൻ തിരുവരൈയംഗത്ത് പാണനാർ ….. ഭിക്ഷാടന നിരോധനം
അത് നിങ്ങളോട് പറയാൻ…. ഒരു പാണന്റെ പാട്ടുമായി എത്തുന്നതുപോലെ…. ഞാൻ നിങ്ങളുടെ അടുക്കൽ എത്തിയെന്ന് കൂട്ടിയാൽ മതി…. നിങ്ങൾക്ക് മനസ്സിലായെങ്കിൽ… ഈ തിരുവരൈയംഗത്ത് പാണനാർ….. ഒരിക്കൽ കൂടി…. സരസ്വതിയെ ഉപയോഗിച്ച്…. ആ മഹാനാരായണനെ ഉണർത്തുവാൻ ശ്രമിയ്ക്കുക തന്നെയാണ്… സമയമായെങ്കിൽ ഈ പാട്ടിൽ നിന്ന്… നിങ്ങൾക്കും നിങ്ങളുടെ സന്തതി പരമ്പരകൾക്കും നഷ്ടപ്പെട്ട പ്രതാപത്തിന്റെ ആ ഇന്നലെകളിൽ നിന്ന്….. നിങ്ങളുടെ ഭാഷയും വ്യാകരണവും….പൂർവ്വികമായ അറിവും…. ഒരിക്കൽക്കൂടി ഈ മണ്ണിനെ….സജീവമാക്കാൻ ഉപയോഗിയ്ക്കാം….അതിനു കഴിയുമാറാകട്ടെ എന്ന്….ആഗ്രഹിച്ചുകൊണ്ട്…. ഓണാട്ടമ്മ…വരദായിനിയായ സാക്ഷാൽ ഭഗവതി…. മധുകൈടഭവിദ്രാദിയായ (?) സാക്ഷാൽ ജഗദാംബിക….. ശുംഭ നിശുംഭ…. അഹങ്കാരത്തെ ശമിപ്പിച്ചവളായ സാക്ഷാൽ ജഗന്മാതാവ്… അഭയ വരദയായ…ഭാമ…. അത് നിറവേറ്റിത്തരുമാറാകട്ടെ…. എന്ന് പ്രാർത്ഥിച്ചുകൊണ്ട്…. ഇവിടെ വരാൻ…. നിങ്ങളോട് ഇത്രയും നേരം ഇരുന്ന് സംസാരിയ്ക്കാൻ…. അറുപഴഞ്ചനായ ഭാഷയിൽ…. അറുപഴഞ്ചൻ ആശയങ്ങൾ… അങ്ങേയറ്റം അന്ധവിശ്വാസത്തിൽ മുക്കി… സപ്തസാഗരങ്ങളെ ഉഴുതു മറിയ്ക്കുകയും…. ഗോളാന്തര ജൈത്രയാത്ര നടത്തുകയും ചെയ്യുന്ന…. ഒരു കാലഘട്ടത്തിൽ…. ഇത്തരം കാര്യങ്ങൾ പറയുന്നവനെ കണ്ടാൽ വെടിവച്ചു കൊല്ലേണ്ട….കാലഘട്ടത്തിൽ….. അതും ഭിക്ഷാടനം നടത്തുന്ന ഒരു ഭിക്ഷു…. ഇന്ത്യൻ…. സുപ്രീംകോടതിയിൽ….. ഇപ്പോൾ കേരളത്തിന്റെ ഹൈക്കോടതിയും ആസ്പദമാക്കി….ചിന്തിച്ചാൽ….തെണ്ടുന്നതും… തെണ്ടുന്നവന് ഭിക്ഷ കൊടുക്കുന്നതും… ഒരു പോലെ ശിക്ഷാർഹമായിരിയ്ക്കുന്ന കാലഘട്ടത്തിൽ….
സ്വന്തം സ്വത്വം തിരിച്ചറിയാത്തവർ
നാളെ നിങ്ങൾടെ മക്കൾക്കും മക്കൾടെ മക്കൾക്കും…. ഉപനയനത്തിന് അധികാരമില്ല… കാരണം ഭിക്ഷയെടുക്കാൻ ആവില്ല…. ഒട്ടേറെ ബ്രാഹ്മണർ ഇരിയ്ക്കുന്ന ഹൈക്കോടതിയിൽ ഒട്ടേറെ ബ്രാഹ്മണർ, വിശിഷ്യ ….ജഡ്ജിമാരായിരിയ്ക്കുന്ന സുപ്രീം കോടതിയിൽ ഈ നിയമം എടുക്കുമ്പോൾ….. സ്വന്തം സ്വത്വം പോലും തിരിച്ചറിയാത്തവർ ഇന്ത്യയിൽ ഉണ്ട്. Am I right ? ഒരാൾ പോലും പ്രതികരിച്ചിട്ടില്ല… എന്റെ കുഞ്ഞിനെ നാളെ ഉപനയനം നടത്തുമ്പോൾ അച്ഛൻ…. അവനെ ഭിക്ഷയ്ക്ക് അയയ്ക്കുമ്പോൾ അച്ഛൻ ശിക്ഷാർഹനാണ്…. അവൻ ശിക്ഷാർഹനാണ്…
സദാശിവൻ തെണ്ടിയാണ്….
ഈ രാജ്യത്ത് അതിന്റെ ആദിമ സംസ്കൃതിയുടെ വേരുകൾ….ഇന്ത്യയുടെ സംസ്കാരത്തിന്റെ അതിമധുരവും മനോമോഹനവുമായ രംഗവേദി…..കൈലാസത്തിൽ…. സമാധിസ്ഥനായിരിയ്ക്കുന്ന…സദാശിവനാണ്…. അയാൾ തെണ്ടിയാണ്….. ആ സമ്മോഹനമായ ചിത്രത്തെപ്പോലും…. ഒരു വിധി കൊണ്ട് നിഷേധിക്കുമ്പോൾ…രാജാവ്….വനത്തിലെത്തി…. ഈ നാടിന്റെ അഭയവും വരവും നല്കുന്ന… ഉന്നതമായ….അറിവിന്റെ ലോകങ്ങളെ …. ആ കാല്പാദങ്ങളിൽ….കണ്ട് നമസ്കരിച്ച്….. രാജാവ് ഭിക്ഷുവിന്റെ കാല്പാദങ്ങളിൽ നമസ്കരിയ്ക്കുന്ന…. ഒരു സംസ്കൃതിയെ തിരിച്ചറിയാതെ….. ഭിക്ഷു സംസ്കൃതിയുടെ എല്ലാ വരദാനങ്ങളേയും നിയമ നിർമ്മാണം കൊണ്ട് മാറ്റി മറിയ്ക്കുമ്പോൾ പോലും…. ഭാരതാംബയുടെ സംസ്കൃതിയിൽ അഭിമാനം കൊള്ളുന്ന… സംഘടനകളും സംഘങ്ങളും…പ്രസ്ഥാനങ്ങളും വരെ…ഒരു വാക്കു പോലും… ഉരുവിടാതിരിയ്ക്കുന്ന കാലഘട്ടത്തിൽ …..എന്തു ശിക്ഷ വന്നാലും…..തെണ്ടി നടക്കുന്ന ഞാൻ... ആ തെണ്ടലിന്റെ ഭാഗമായി നിങ്ങളുടെ അടുക്കൽ എത്തുകയും ഒരു തെണ്ടിയുടെ ഭാഷയിൽ നിങ്ങളോട് ഇത്രയും പറഞ്ഞിരിയ്ക്കുകയുമാണ്….നിങ്ങൾക്ക് ചിന്തിയ്ക്കാം…. പഠിയ്ക്കാം….തീരുമാനവും എടുക്കാം….
പൂർവ്വികരെയും ഗുരുക്കന്മാരെയും പ്രണമിയ്ക്കുന്നു….
എന്റെ വാക്കുകളിൽ വൈഖരികളിൽ വന്നിട്ടുള്ള എല്ലാ വിശ്ലധ ഭാവങ്ങളും എല്ലാ വ്യാകരണ പിശകുകളും… എല്ലാ തെറ്റുകളും… എല്ലാ ദോഷങ്ങളും…എന്റേത് എന്റേത് മാത്രം…പറഞ്ഞതിലെ നല്ലത് മുഴുവൻ …. എന്റെ പൂർവ്വികരുടെ ….അറിവിന്റെയും…. അവരുടെ … ലാളിത്യത്തിന്റേയും…..മനോഹരങ്ങളായ ഇതിഹാസങ്ങൾ മാത്രം ..അവയ്ക്കുള്ള നിങ്ങളുടെ നമസ്കാരങ്ങൾ….. അവരുടെ പാദങ്ങളിലായിരിയ്ക്കട്ടെ…. തെറ്റുകൾക്കുള്ള നിങ്ങളുടെ ശിക്ഷകൾ…. എന്റെ ശിരസ്സിലുമായിരിയ്ക്കട്ടെ…എന്ന് അപേക്ഷിച്ചുകൊണ്ട്…. ഞാൻ ഉപസംഹരിയ്ക്കുന്നു…..നിങ്ങൾക്ക് നമസ്കാരം.. ഹരി ഓം….(1.34.00 mts, The End )
____ശുഭം____
The End
Unique Visitors : 4,930
Total Page Views : 7,399
