തഞ്ചാവൂരിൽ പൊളിഞ്ഞ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള സമരം
തഞ്ചാവൂരിൽ കരമൊഴിവുമായി ബന്ധപ്പെട്ട സമരം അറു പരാജയത്തിൽ കലാശിച്ചതിനെത്തുടർന്ന് തെക്കെഇന്ത്യയിലെ കോൺഗ്രസ്സ് നേതൃത്വം, ജനങ്ങളെ പ്രക്ഷുബ്ധമാക്കുവാൻ തുടങ്ങിയ സമരമാണ് വൈക്കം സത്യഗ്രഹ സമരം !!! ചുരുക്കിപ്പറഞ്ഞാൽ തെക്കെ ഇന്ത്യയിൽ കോൺഗ്രസ്സിന്റെ ചുവടുറപ്പിക്കാൻ ഹിന്ദുമതത്തിന്റെ മേൽ കുതിരകയറിയതാണ് വൈക്കം സത്യഗ്രഹം !!! അയിത്തത്തിന്റെ പേരിൽ സമൂഹത്തെ പ്രക്ഷുബ്ധമാക്കി മുതലെടുക്കാൻ വൈക്കത്തെ സാചര്യങ്ങൾ അനുയോജ്യമാണെന്ന് കോൺഗ്രസ്സുകാർ കണ്ടു. The Regional Records Survey Committee, Kerala State Trivandrum, 1966-ൽ പ്രസിദ്ധീകരിച്ച The History of Freedom Movement in Kerala എന്ന ഗ്രന്ഥത്തിൽ നല്കിയിരിക്കുന്ന വിവരങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. അതിലെ പേജ് 177-ൽ നല്കിയിട്ടുള്ള പ്രസക്തഭാഗത്തിന്റെ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിരിക്കുന്നത്. (റോസ് കളറിൽ ഹൈലൈറ്റ് ചെയ്ത ഭാഗം ശ്രദ്ധിയ്ക്കുക).


Quote : “There was a view that on account of the failure of the no-tax agitation in Tanjavur the Congress leaders in the South who were anxious to “ginger” the community, resolved to achieve better results through the slogan of untouchability and they fortunately found a proper atmosphere at Vaikom.” അന്നത്തെ (1924 June 30) ഇംഗ്ലീഷ് പത്രത്തിൽ (Madras Mail) റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഇത്. “Ginger” the community എന്ന പ്രയോഗവും ‘slogan of untouchability’ എന്ന പ്രയോഗവും പ്രത്യേകം ശ്രദ്ധിയ്ക്കുക.
ഖിലാഫത്ത് സമരം അഥവാ മാപ്പിള ലഹള(1921-22) : ഈ തെറ്റ് മറയ്ക്കാനുള്ള കോൺഗ്രസ്സ് തന്ത്രം !!!???
തമിഴ്നാട്ടിൽ ഇന്നും തൊട്ടുകൂടായ്മ കൊടികുത്തി വാഴുന്നുണ്ട്. വൈക്കത്ത് വരിച്ച വിജയത്തെക്കുറിച്ച് വീമ്പിളക്കുന്നവർ ഇക്കാര്യമെല്ലാം സൗകര്യപൂർവ്വം വിസ്മരിയ്ക്കുന്നു. പെരിയാർ ഉൾപ്പടെയുള്ള തമിഴ്നാട്ടിലെ കോൺഗ്രസ്സ് നേതാക്കൾക്ക് തൊട്ടുകൂടായ്മക്കെതിരെ (untouchability) പ്രവർത്തിയ്ക്കാൻ തമിഴ്നാട്ടിൽത്തന്നെ മത-സംബന്ധമായതും അല്ലാത്തതുമായ അനേകം ഇടങ്ങൾ ഉണ്ടായിരുന്നിട്ടും, അവർ അസംഘടിതരായ സവർണ്ണരെയും, കൂടാതെ വൈക്കം ക്ഷേത്രത്തയും, ഹിന്ദു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിനെയും ലക്ഷ്യമിട്ടത് എന്ത് കാരണത്താലായിരിയ്ക്കും എന്ന് ആലോചിക്കേണ്ടതുണ്ട്. അക്കാലത്ത് കോൺഗ്രസ്സുകാർ നടപ്പാക്കിയ ഈ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിയ്ക്കേണ്ടതുണ്ട്. കോൺഗ്രസ്സിന്റെ ഖിലാഫത്ത് സമരത്തോടനുബന്ധിച്ചുണ്ടായ, മലബാറിലെ ഹിന്ദുക്കളുടെ കൂട്ടക്കുരുതിയിൽ കലാശിച്ച മാപ്പിള ലഹളയെ (1921-22) മറയ്ക്കാനും, ഈ മാപ്പർഹിയ്ക്കാത്ത തെറ്റിൽ നിന്നും ഹിന്ദുക്കളുടെ ശ്രദ്ധതിരിയ്ക്കാനും, ഹിന്ദു consolidation avoid ചെയ്യാനുമുള്ള ഒരടവായി വൈക്കം സത്യഗ്രഹം(1923) കാണാം !!! മുസ്ലീംങ്ങളുടെ കൊടുംക്രൂരതകൾക്ക് ഇരയായ കേരളത്തിലെ ഹിന്ദു സമൂഹത്തെ വീണ്ടും ദുർബലമാക്കുവാൻ ഗാന്ധിജി ഉൾപ്പടെയുള്ള അന്നത്തെ കോൺഗ്രസ്സ് നേതാക്കൾ ചേർന്ന് നടത്തീയ ഈ രാഷ്ട്രീയ നീക്കത്തെ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
തീണ്ടലിനും തൊടീലിനും മൂല കാരണം : അടിയ്ക്കടി ഉണ്ടാകുന്ന പകർച്ചവ്യാധികൾ
ഒറ്റ നോട്ടത്തിൽ തീണ്ടലും തൊടീലും (untouchability) ക്രൂരവും നീചവും ആണെന്ന് തോന്നാമെങ്കിലും, ആഴത്തിൽ ചിന്തിച്ചാൽ അത് മനുഷ്യത്വരഹിതമല്ല, മറിച്ച് മനുഷ്യത്വപരമാണ് എന്ന് മനസ്സിലാക്കാം. Self-protection and preservation ആണ് അതിന്റെ ചോദന. സൂക്ഷ്മമവും മാരകവും ആയ രോഗാണുക്കളെക്കുറിച്ചുള്ള ഭാരതീയന്റെ അറിവിൽ നിന്നാണ് അവൻ തീണ്ടലും തൊടീലും നാട്ടുനടപ്പാക്കിയത്. കൂടുതലൽ വിവരങ്ങൾ ഈ ലിങ്കിൽ വായിയ്ക്കാം. എന്തിനേറെപ്പറയുന്നു കഴിഞ്ഞ കോവിഡ് കാലത്ത് state sponsored തീണ്ടലും തൊടീലും ലോകത്താകമാനം നടപ്പാക്കിയിരുന്നു. കുടുംബാംഗങ്ങൾക്കിടയിൽപ്പോലും തീണ്ടലും തൊടീലും ആ സമയത്ത് അരങ്ങേറിയിരുന്നു. വരാനിരിയ്ക്കുന്ന മാരകമായ പകർച്ചവ്യാധികളെ ചെറുക്കുവാൻ തീണ്ടലും തൊടീലും ഒന്നു മാത്രമാണ് ശ്വാശ്വതമായ പ്രതിവിധിയായിട്ടുള്ളത്. പക്ഷെ തീണ്ടലിനെയും തൊടീലിനെയും ക്രിസ്ത്യൻ മിഷനറിമാരും, രാഷ്ട്രീയക്കാരും തെറ്റായി വ്യാഖ്യാനിച്ച് സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പും വൈരാഗ്യവും വളർത്തുകയാണ് ചെയ്തത്.

തമിഴ്നാട്ടിൽ ഇന്നും തൊട്ടുകൂടായ്മ ഉണ്ട്.
കേമനായ തന്തൈ പെരിയാറും അദ്ദേഹത്തിന്റെ അനുയായികളായ ഡി.എം.കെ യും സാമൂഹ്യനീതി നടപ്പാക്കിയ അല്ലെങ്കിൽ നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്ന തമിഴ്നാട്ടിൽ തീണ്ടലും തൊടീലും ഇന്നും ഉണ്ട്. തെളിവിനായി വാർത്താ റിപ്പോർട്ടുകൾ താഴെ നല്കുന്നു.


കേരളത്തിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരുന്നില്ല.
‘വൈക്കം സത്യഗ്രഹികൾ’ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ നേതൃത്വത്തിൽ റീജന്റ് മഹാറാണിയുടെ മുമ്പാകെ നേരിട്ടു സമർപ്പിച്ച നിവേദന പത്രികയുടെ ഉള്ളടക്കത്തിൽ നിന്നും തിരുവിതാംകൂറിൽ സഞ്ചാര സ്വാതന്ത്ര്യത്തിന് പൊതുവെ വിലക്കു് ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാം. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വീഥികൾ പബ്ലിക്ക് റോഡായിട്ട് അല്ല അന്ന് കണക്കാക്കപ്പെട്ടിരുന്നത്. വൈക്കത്ത് ‘സത്യഗ്രത്തിന്റെ’ ഭാഗമായി ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെ വെല്ലുവിളിച്ച്, ‘ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഇടങ്ങളിൽ കടന്നു കയറും തടുക്കാമെങ്കിൽ തടുത്തോ’ എന്ന് ഭീഷണി മുഴക്കിയതാണ് കുഴപ്പങ്ങൾക്ക് മൂല കാരണം എന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. 1865-ൽ തന്നെ തിരുവിതാംകൂറിലെ ഹിന്ദു സർക്കാർ സഞ്ചാര സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള വിളംബരം പുറപ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരം എല്ലാ വിഭാഗങ്ങൾക്കും പൊതുഇടങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നു. ഇതിനും അതീതമായി നിയന്ത്രണങ്ങൾ ഉള്ള ഇടങ്ങളിൽ ബലം പ്രയോഗിച്ച് കയറാൻ ഉള്ള ശ്രമങ്ങളിൽ നിന്നാണ് resistance ഉണ്ടായതെന്ന് ചരിത്രരേഖകളിൽ നിന്നും വ്യക്തമാണ്. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻ ഷോട്ടുകൾ കാണുക.

സത്യം ഗ്രഹിയ്ക്കാതിരുന്ന സത്യഗ്രഹികൾക്ക് സംഭവിച്ച തെറ്റിനെക്കുറിച്ചും ഈ പുസ്തകത്തിൽ എടുത്തു പറയുന്നുണ്ട്. താഴെ നല്കിയിരിക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. ക്ഷേത്രങ്ങളെ ഒട്ടിയുള്ള വീഥികൾ പൊതുവീഥികളായി അന്ന് കണക്കാക്കപ്പെട്ടിരുന്നില്ല. പക്ഷെ സത്യഗ്രഹികളുടെ തെറ്റായ വാദം അത് പൊതുവീഥിയാണെന്നായിരുന്നു. ഒരു Gated Community-യിലേയ്ക്ക്, അല്ലെങ്കിൽ ഉദാഹരണത്തിനായി പ്രതിരോധവകുപ്പിന്റെ ഒരു restricted ഇടത്തിലേയ്ക്ക് ഇന്ന് പൊതുജനങ്ങൾ ഇടിച്ചുകയറിയാൽ എന്തായിരിയ്ക്കും സ്ഥിതി. അതു തന്നെയാണ് അന്നും സംഭവിച്ചത്.

ക്ഷേത്രപരിസരങ്ങളിലും സഞ്ചാര സ്വാതന്ത്ര്യം അനുവദിയ്ക്കപ്പെട്ടിരുന്നു.
സ്വാഭാവികമായും പല കാര്യങ്ങളിലും സംഭവിയ്ക്കുന്നതുപോലെ, സാമൂഹ്യമായ വ്യവസ്ഥിതികളെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ മനോഭാവങ്ങളിലും ക്രമേണ അയവു വന്നുകൊണ്ടിരുന്നു. ക്ഷേത്രപരിസരങ്ങളിൽക്കൂടി ഇതര ജാതിമതസ്ഥർ സഞ്ചരിച്ചിരുന്നതിനെ സവർണ്ണർ mind ചെയ്തിരുന്നില്ല. ഇതിനെക്കുറിച്ച് പത്രാധിപരായിരുന്ന റ്റീ.കെ. നാരയണൻ ‘ഈഴവർ ഇനിവേണ്ടത്’ എന്ന തന്റെ പ്രമേയത്തിൽ (1923) പരാമർശിച്ചിട്ടുണ്ട്. സമരമോ, സത്യഗ്രഹമോ, സംഘർഷങ്ങളോ കൂടാതെ തന്നെ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രപരിസരങ്ങളിൽ ഉള്ള വിഥികളിൽ എല്ലാ ജാതിമതസ്ഥരും പ്രവേശിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.(ഇതിനെക്കുറിച്ച് വിശദമായി അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക). ഇനി താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. (റോസ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാചകം ശ്രദ്ധിയ്ക്കുക). ചെങ്ങന്നൂർ, തിരുവല്ല, ആറന്മുള, കൊരട്ടിയിൽ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രവീഥികളിൽ എല്ലാ വിഭാഗം ജനങ്ങളും പ്രവേശിച്ചിരുന്നെന്ന് ഹൈലൈറ്റ് ചെയ്ത വാചകം വ്യക്തമാക്കുന്നു.


ശ്രീനാരായണ ഗുരു വൈക്കം ‘സത്യഗ്രഹത്തെ’ അനുകൂലിച്ചില്ല.
ശ്രീനാരായണ ഗുരു ഒരു പ്രകാരത്തിലും, അതായത് മനസ്സുകൊണ്ടോ, ബൗദ്ധികമായോ, ശരീരംകൊണ്ടോ ‘സത്യഗ്രഹത്തെ’ അനുകൂലിച്ചില്ല എന്ന് ഈ ചരിത്ര ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. മറിച്ച് ‘സത്യഗ്രഹമെന്ന’ പേരിൽ വൈക്കത്ത് നടക്കുന്ന ഹിംസാപരമായ കടന്നുകയറ്റങ്ങളെയും, ക്രമസമാധാന ഭഞ്ജനങ്ങളെയും അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഈ ബഹളങ്ങൾ സത്യഗ്രഹമല്ലെന്നും സർക്കാറിനെതിരെയുള്ള പൗരന്മാരുടെ നിസ്സഹകരണം മാത്രമാണെന്നും, അത് രാഷ്ട്രീയപ്രേരിതമാണെന്നും ഗുരുദേവൻ പറഞ്ഞു. രാഷ്ട്രീയക്കാരനായ ഗാന്ധിജിയുടെ ‘സത്യഗ്രഹത്തോട്’ സന്യാസിവര്യനായ ഗുരു യോജിച്ചില്ല. അദ്ദേഹത്തിന് സത്യഗ്രഹം മറ്റൊന്നായിരുന്നു. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.

സിക്ക് തീവ്രവാദികളും കോൺഗ്രസ്സ് ഗുണ്ടകളും മറ്റ് കുഴപ്പക്കാരും ഈ ‘സത്യഗ്രഹത്തിൽ’ പങ്കെടുത്തു.
വൈക്കം സത്യഗ്രത്തിൽ പങ്കെടുക്കാൻ വടക്കെ ഇന്ത്യയിൽ നിന്നും സിക്ക് തീവ്രവാദികൾ വന്നു. (ആദ്യത്തെ സ്ക്രീൻഷോട്ട്). കോൺഗ്രസ്സുകാരുടെ ഗുണ്ടായിസവും ഈ സമര പരിപാടികളിൽ പ്രകടമായിരുന്നു. (രണ്ടാമത്തെ സ്ക്രീൻഷോട്ട് കാണുക)


കേരളം ഇന്നും പകർച്ചവ്യാധികളുടെ ‘ഹബ്ബ്’ ആണ്.
ആരോഗ്യ രംഗത്ത് കേരളം വളരെയധികം പുരോഗതി ഇന്ന് കൈവരിച്ചിട്ടുണ്ടെന്നാണ് പൊതു ധാരണ. പക്ഷെ ഈ പുതു സാഹചര്യത്തിലും കേരളം മാരകമായ പകർച്ചവ്യാധികളുടെ ഹബ്ബ് ആയി തുടരുന്നു. പകർച്ചവ്യാധികൾ അതിന്റെ സംഹാര താണ്ഡവമാടിക്കഴിയുമ്പോഴേയ്ക്കാണ് ആധുനിക ശാസ്ത്രം പ്രതിവിധികളുമായി എത്താറ്. അപ്പോഴേയ്ക്കും പ്രകൃതി അതിന്റെ ഗോൾപോസ്റ്റ് കുറേക്കൂടി മുമ്പോട്ടേയ്ക്ക് മാറ്റിയിട്ടുണ്ടാവും. നമ്മുടെ പൂർവ്വികർക്ക് മാരകമായ സൂക്ഷ്മരോഗാണുക്കളെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരുന്നു. സാമൂഹ്യമായി രോഗവ്യാപനം തടയുവാൻ സ്വീകരിച്ച മാർഗ്ഗങ്ങളാണ് തീണ്ടലും തൊടീലും. പിന്നീട് ഇത് നാട്ടുനടപ്പായി മാറി. കേരളം പകർച്ചവ്യാധികളുടെ കേന്ദ്രം ആയതിനാൽ ഈ നാട്ടുനടപ്പ് കർശനമായി നടപ്പാക്കിയെന്നുവേണം കരുതാൻ. എല്ലാം കണക്കിലെടുത്ത്, തീണ്ടൽപ്പലകകൾ കരുതലിന്റെ അവശേഷിപ്പുകളായി കരുതുന്നതാണ് ഉത്തമം. വൈക്കം ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ നിന്ന് എടുത്ത് മാറ്റപ്പെട്ട തീണ്ടൽപ്പലകകൾ, ഏകദേശം നൂറ് വർഷങ്ങൾക്കുശേഷം, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കോവിഡ് കാലത്ത് തിരിച്ചുവയ്ക്കേണ്ടി വന്നു !!! അതും ലോകത്താകമാനം !!! തീണ്ടലും തൊടീലും ദുർവ്യാഖ്യാനിച്ച് സവർണ്ണ-വിദ്വേഷം പ്രചരിപ്പിയ്ക്കുന്നതിനെ ഇനിമേൽ ചെറുക്കണം!! താഴെനല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പുകൾ ഇതിലേയ്ക്കായി ബൗദ്ധികമായി ഉപയോഗപ്പെടുമാറാകട്ടെ !! ജയ് സനാതന ധർമ്മം…….ജയ് ഹിന്ദ്…



Conclusion
സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന മാരകമായ പകർച്ചവ്യാധികളെ കുറിച്ചുള്ള പൗരാണികമായ അറിവുകൾ കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ എങ്ങിനെ രൂപപ്പെടുത്തി എന്ന് ചിന്തിയ്ക്കാൻ ഭയക്കുന്ന ഒരു സമൂഹമാണ് മലയാളി സമൂഹം.
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 4,929
Total Page Views : 7,398
