ചെന്നൈ പോലുള്ള മറുനാട്ടിലെ മഹാനഗരങ്ങളിലുള്ള കരയോഗങ്ങളിൽ, പിന്നാക്കജാതിക്കാരായ വിജാതീയർക്ക് പുറമെ വിളക്കിത്തല-വെളുത്തേടത്ത്-ചക്കാല നായന്മാർ കടന്നുകൂടിയിട്ടുണ്ട്. ഇവരിൽ ചിലരുടെ ‘താഴ്ന്ന മനോഭാവം’ സംഘടനയ്ക്കുള്ളിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഉദാഹരണത്തിന്, ചെന്നൈയിലെ NSS Chennai Padi കരയോഗത്തിൽ പണക്കാരനായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരു വിജാതീയന്റെ നേതൃത്വം അംഗീകരിയ്ക്കുന്ന ഭരണസമിതിയിലെ അംഗങ്ങളിലേറെയും ഈ പിന്നാക്ക നായർ വിഭാഗത്തിൽപ്പെട്ടവരാണ്. ഇങ്ങിനെയുള്ളവരെ മുൻകൂട്ടി കണ്ടാകണം ദീർഘ ദർശിയായ മന്നം ‘പിശിട്’ നായന്മാർ എന്ന് പരാമർശിച്ചത്.
വിളക്കിത്തല-വെളുത്തേടത്ത്-ചക്കാല നായന്മാരുടെയും, കേരളത്തിലെ ഭരണ ഉപരിവർഗ്ഗമായിരുന്ന ‘യഥാർത്ഥ നായന്മാരുടെയും’ മനോഭാവവും, താല്പര്യങ്ങളും, സംഘടനകളും വെവ്വേറെയാണ്. അതിനാൽ അവർക്ക് ‘യഥാർത്ഥ നായന്മാരുടെ’ കരയോഗങ്ങളിൽ അംഗത്വം നല്കുന്നത് അഭികാമ്യമല്ല. പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ വാദം നമുക്ക് വിശകലനം ചെയ്യാം .
ജാതിഭേദം തുടരുന്നതിന് കാരണമായ മനോഭാവവും, താല്പര്യങ്ങളും, സംഘടനകളും
ജാതി സംവരണം അവസാനിപ്പിയ്ക്കണം എന്നും, സാമ്പത്തിക സംവരണമാണ് വേണ്ടതെന്നുമാണ് മുന്നാക്കക്കാരായ ‘യഥാർത്ഥ നായന്മാർ’ തുടങ്ങിവച്ച NSS-എന്ന സംഘടനയുടെ ആവശ്യം. രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെൻസസും എന്ന ശക്തമായ അഭിപ്രായമാണ് NSS-ന് ഉള്ളത്. പക്ഷെ സാമ്പത്തിക സംവരണം അനുവദിയ്ക്കുന്നത് തങ്ങളുടെ താല്പര്യങ്ങൾക്കു വിരുദ്ധമാണെന്നാണ് പിന്നാക്കവിഭാഗമായ വിളക്കിത്തല നായന്മാരുടെ നിലപാട്. ജാതി തിരിച്ചുള്ള സെൻസസ് വേണമെന്ന ആവശ്യമാണ് വിളക്കിത്തല നായർ സമാജം ഉന്നയിച്ചിട്ടുള്ളത്. അതായത് മുന്നാക്ക നായന്മാർ സ്ഥാപിച്ച ‘യഥാർത്ഥ നായർ’ സംഘടനയായ NSS-ഉമായി പിന്നാക്ക നായന്മാർക്ക് മുഖ്യമായ വിഷയങ്ങളിൽ വിയോജിപ്പാണ് ഉള്ളത്. ഇതിലേയ്ക്ക് വെളിച്ചം വീശുന്ന തെളിവുകൾ ഇവിടെ നല്കിയിട്ടുണ്ട്. താഴെ നല്കിയിരിക്കുന്ന വാർത്താക്കുറിപ്പുകൾ ശ്രദ്ധിയ്ക്കുക.
വെവ്വേറെ സംഘടനകളും, സംഘടനാപരമായ വ്യത്യാസങ്ങളും
വിളക്കിത്തല നായർ സമുദായ സംഘടന രൂപീകരിച്ചത് 125 വർഷങ്ങൾക്ക് മുമ്പാണ്. ഈ സംഘടനയുടെ 125-ആമത് വാർഷിക ആഘോഷം ഈ വർഷമാണ് (2023) നടത്തിയത്. എന്നാൽ നായർ സർവ്വീസ് സൊസൈറ്റിയുടെ വയസ്സ് 110 ആണ്. NSS സംഘടനാ സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കുന്നതാണ് വിജയദശമി നായർ മഹാസമ്മേളനം. താഴെ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പുകൾ ശ്രദ്ധിയ്ക്കുക.
Caption in normal letter size
21 April 2023 മലയാള മനോരമ. വിളക്കിത്തല നായർ സഭയ്ക്ക് NSS-നേക്കാൾ പ്രായമുണ്ട്. (125 വയസ്സ്). നായരുടെ ഇടയിലെ ജാതിഭേഭം ഒരു യാഥാർത്ഥ്യവും, ഗൗരവമായി കണക്കിലെടുക്കേണ്ടതും ആണ്. മറുനാട്ടിലുള്ള കരയോഗങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തി, കടന്നുകൂടിയിട്ടുള്ള പിന്നാക്ക നായന്മാരെ പുറത്താക്കേണ്ടതുണ്ട്.
Caption text in big letters
ജന്മദിനം = പതാക ദിനം :- 01 November 2023-ൽ മലയാള മനോരമയിൽ വന്ന വാർത്താക്കുറിപ്പ്. നായർ സർവീസ് സൊസൈറ്റിയുടെ ജന്മദിനം സംസ്ഥാനത്തുടനീളം എൻ. എസ്. എസ് പതാകദിനമായി ആചരിച്ചു എന്നാണ് കുറിപ്പിൽ നല്കിയിട്ടുള്ളത്.എൻ.എസ്.എസിനു രൂപം നല്കിയ വേളയിൽ സമുദായ ആചാര്യൻ മന്നത്തു പത്മനാഭൻ ഉൾപ്പെടെ 14 പേർ ചേർന്നു ചൊല്ലിയ ( ‘കാലഹരണപ്പെട്ട’ ) പ്രതിജ്ഞ ജനറൽ സെക്രട്ടറി ചൊല്ലിക്കൊടുത്തതു സമുദായാംഗങ്ങൾ ഏറ്റുചൊല്ലി എന്നും വാർത്തയിൽ നല്കിയിട്ടുണ്ട്.
വിളക്കിത്തല-വെളുത്തേടത്ത് സംഘടനകളെക്കുറിച്ചുള്ള മറ്റ് വാർത്തകൾ
വിളക്കിത്തല-വെളുത്തേടത്ത് നായർ സംഘടനകൾ സജീവമാണെന്ന് അവരെ സംബന്ധിച്ചുള്ള വാർത്തകളിൽ നിന്നും മനസ്സിലാക്കാം. കേരളത്തിലെ ഭരണ ഉപരിവർഗ്ഗമായിരുന്ന ‘യഥാർത്ഥ നായന്മാരുടെ’ സംഘടനയായ NSS-ന്റെ സ്ഥാപക ദിനവും, കേരള വെളുത്തേടത്തു നായർ സമാജം സ്ഥാപക ദിനവും, രണ്ടും രണ്ടാണ്.
അന്തരാള ജാതിയിൽപ്പെട്ട അമ്പലവാസികൾ ഉദാ: വാര്യർ ജാതിയ്ക്കും, പ്രത്യേക സംഘടനകൾ ഉണ്ട്.
തങ്ങളുടെ മനോഘടനയും സ്വഭാവവും താല്പര്യങ്ങളും മറ്റും വ്യത്യസ്തമായതിനാലാണ് ഓരോ വിഭാഗവും അവരുടേതായ സംഘടനകൾക്ക് രൂപം നല്കുന്നത്. ചെന്നൈയിൽ വാര്യന്മാർക്ക് പ്രത്യേക സമുദായ സംഘടനയുണ്ട്. താഴെ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പ് ശ്രദ്ധിയ്ക്കുക. ഇതെല്ലാം പരിഗണിച്ച്, നായർ സമുദായ സംഘടനയിൽ അന്തരാള ജാതി സമുദായാംഗങ്ങൾ കയറിക്കൂടിയിട്ടുണ്ടെങ്കിൽ അവരെയും ഒഴിപ്പിയ്ക്കേണ്ടതുണ്ട്.
ഒടുവിലാൻ ….
നായർ സമുദായ സംഘടനകളായ കരയോഗങ്ങൾ, കേരളത്തിലെ ഭരണ ഉപരിവർഗ്ഗമായിരുന്ന, അഥവാ ഭരണഉപരിവർഗ്ഗത്തിന്റെ ഭാഗമായിരുന്ന ‘യഥാർത്ഥ’ നായന്മാരുടെ പിൻഗാമികൾക്കു വേണ്ടി മാത്രം ഉള്ളതാണ്. അത് exclusive ആണ് !!! നായർ വാലുള്ള പിന്നാക്ക നായന്മാർക്ക് പോലും അതിൽ അംഗത്വം നല്കുന്നത് ആശാസ്യമല്ല. പക്ഷെ ചെന്നൈ പോലുള്ള മഹാനഗരങ്ങളിലെ കരയോഗങ്ങളിൽ, അതായത് മറുനാടൻ കരയോഗങ്ങളിൽ പിന്നാക്ക ജാതിക്കാർ പോലും, നായന്മാരായി ഭാവിച്ച് കടന്നു കൂടിയിട്ടുണ്ട്. ഇത് സമുദായത്തിന്റെ കെട്ടുറപ്പിനെയും, സമുദായത്തിന്റെ കീർത്തിയ്ക്ക് കാരണമായ സമുദായ മനോഭാവത്തെയും പ്രതിലോമമായി ബാധിയ്ക്കാൻ ഇടയാക്കും. മറുനാടൻ കരയോഗങ്ങളിൽ ഈ കെട്ട പ്രവണതയെ പ്രോത്സാഹിപ്പിയ്ക്കുന്നത് കേരളത്തിൽ നിന്ന് അവിടെ കുടിയേറിയ, പുത്തൻ പണക്കാരായി മാറിയ ചില നായന്മാരുടെ പ്രമാണിയാകാനുള്ള തത്രപ്പാടാണ്. സമൂഹത്തിൽ അംഗീകാരം ലഭിയ്ക്കാനും പ്രശസ്തിയ്ക്കും വേണ്ടി അവർ സ്വ-അസ്തിത്വത്തെപ്പോലും കുരുതികൊടുക്കും. ഇവരും ഒറിജിനലോ അതോ ഡ്യൂപ്ലിക്കേറ്റോ എന്ന പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. ജാഗ്രദൈ…….
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 2,616
Total Page Views : 4,645
NSS should consist of original Nair community only as there are separate organisation’s for veluthedathu and chakkala nairs. By infiltrating NSS they are having their legs on both boats and also manipulating NSS and converting it to a platform to forcefully express their groups demand in the name of NSS also. It is time to make regulations to keep away such persons from NSS and also weed out any such existing members. This is necessary as even for marriage purposes if one party is member of Karayogam it will be presumed by other party that they are from original Nair community. I never thought that vilaksthala Nair and chakkala Nair can be members of NSS especially when they have their own separate organisations. I am grateful for the author for highlighting this aspect🙏
Thanks for the response …..regds