For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on the Youtube. This is a transcript of one such discourse. The YouTube Link of the same is provided herein https://www.youtube.com/watch?v=CEjmjDw41rA&t=1586s. This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in , which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file . The video was transcribed as part of the research work into the teachings of Swamiji.
സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
(Transcript of his discourse on this subject)
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം വ്യാപകം സർവ്വ ലോകാനാം കാരണന്തം ഭജാമ്യഹം ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം ബോധാനന്ദം ചകല്യാണം നിജാനന്ദം ആത്മജം സച്ചിദാനന്ദം ആത്മജം അച്യുതാനന്ദം ഗുരും

മാതൃസ്മരണ

ജാഗ്രത്ത്
വളരെ പ്രാചീനമായ ഒരു വിഷയത്തെയാണ് നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത്. മനുഷ്യാരംഭത്തോളം പഴക്കമുള്ള ഒരു വിഷയം. അതിൽ നിന്ന്… വളരെ ദൂരത്തിലേയ്ക്ക് മാനവൻ എത്തിക്കഴിഞ്ഞു കഴിഞ്ഞു….കാരണം…ജാഗ്രത്തെന്ന പരിമിതമായ തലത്തിൽ നിന്നുകൊണ്ടുള്ള…മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും …കർമ്മേന്ദ്രിയ വ്യാപാരങ്ങളും കൊണ്ട് അങ്കിതമായ ഒരു ലോകത്തു നിന്നുകൊണ്ട് സ്ഥൂലമായ ആനന്ദം അന്വേഷിയ്ക്കുന്ന മനുഷ്യൻ…… സ്ഥൂലമായ ഈശ്വരനെ അന്വേഷിയ്ക്കുന്ന മനുഷ്യൻ…..സ്ഥൂലമായി ജീവിത ദർശനങ്ങളെ അന്വേഷിയ്ക്കുന്ന മനുഷ്യൻ… അവിടെയാണ് നാം ഇന്ന് നില്ക്കുന്നത്…..നമ്മുടെ മുമ്പിൽ രണ്ട് പ്രതിഭാസങ്ങളേ ഉള്ളൂ…..ഒന്ന് …ആഗ്രഹം….രണ്ട്….ആഗ്രഹത്തെ….സാധിപ്പിച്ചു തരുന്ന വിഷയങ്ങൾ.…ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധാദികൾ… ഇതിനുള്ളിൽ ഏതാണ്ട്….അനുഷ്ഠാനങ്ങളും മതങ്ങളും…സംഘടനകളും… പ്രസ്ഥാനങ്ങളും…..മതവും രാഷ്ട്രീയവും…. ശാസ്ത്രവും….തീരും… അപ്പോഴാണ് നിങ്ങൾ വിഷയം തിരഞ്ഞെടുത്തിരിയ്ക്കുന്നതില്….അതിനപ്പുറത്തുള്ള കാര്യങ്ങൾ ഉണ്ടാകുന്നത്….
Audio Clip No.1
ഭൗതികത….
ഭൗതിക യാഥാർത്ഥ്യങ്ങളോട് മാനവൻ പൊരുത്തപ്പെടുന്നത് പോരാ പോരാ എന്ന മുറവിളി ആയിരുന്നു…നൂറ്റാണ്ടുകളായി നാം കേട്ടുകൊണ്ടിരുന്നത്…..ഭൗതിക യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ അറിവില്ലായ്മയാണ്…രോഗങ്ങൾ എന്നാണ്….വൈദ്യശാസ്ത്രം പേർത്തും പേർത്തും ഓർമ്മിപ്പിച്ചത്…. ഭൗതിക യാഥാർത്ഥ്യങ്ങൾ അറിയാത്തതു കൊണ്ടാണ്….വ്യക്തിബന്ധങ്ങൾ തകരുന്നതെന്നാണ്….. ആക്ടിവിസ്റ്റുകൾ കണ്ടെത്തിയത്….. ഭൗതിക യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ…മനുഷ്യനെ പരിശീലിപ്പിയ്ക്കുവാൻ ആണ്….മതങ്ങൾ അനുഷ്ഠാനങ്ങളുമായി രംഗപ്രവേശം ചെയ്തത്….കഴിഞ്ഞ സംവത്സരങ്ങൾ അത്രയും…മാനവ ചേതന ഭൗതിക യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുത്തുവാൻ നടത്തിയ അന്വേഷണ പരിണാമങ്ങളുടെ പരാജയ ഘട്ടത്തിൽ മതവും രാഷ്ട്രീയവും ദർശനങ്ങളും തകർന്നടിഞ്ഞ് മാനവ ചേതന ബന്ധങ്ങൾ തകർന്ന്….നില്ക്കുന്ന ഒരു ലോകത്താണ് നാം ഇന്ന് ഉള്ളത്….ഇതാണ് ജാഗ്രത്ത് ലോകം ….കാരണം ജാഗ്രത്തിനെ അവലംബിച്ചാണ് നിങ്ങളുടെ വിദ്യാഭ്യാസം രൂപാന്തരപ്പെട്ടത്….. ഒരു കുട്ടി ജനിച്ചാൽ…..തൊണ്ണൂറു ശതമാനവും ജാഗ്രത്തിലാണ്…..ജനനത്തിന് കാരണമായ പ്രക്രിയകൾ നിലകൊള്ളുന്നത്…. ഭാര്യാ ഭർത്തൃ ബന്ധങ്ങൾ ഒക്കെ…..ജാഗ്രത്തിന്റെ ഒരു നിയമ വ്യവസ്ഥയ്ക്കുള്ളിൽ മാത്രം കാണാൻ ഇഷ്ടപ്പെടുന്നതാണ്….ആക്ടിവിസവും വളർച്ചയും… കുടുംബവും എല്ലാം ഇന്ന്…..ചേതനാപരമായി അതിൽ തൃപ്തമാകാത്തതു കൊണ്ടാണ്….. മുമ്പ് എന്നത്തേയുംകാൾ കൂടുതൽ… ആ ബന്ധങ്ങളിൽ വരുന്ന രോഗങ്ങളും…പ്രശ്നങ്ങളും സങ്കീർണ്ണതകളും…ഡൈവോഴ്സുകളും…..പരപുരുഷ ബന്ധങ്ങൾക്കുള്ള ആഗ്രഹങ്ങളും….പരസ്ത്രീ ബന്ധങ്ങൾക്കുള്ള ആഗ്രഹങ്ങളും കൊണ്ട് അങ്കിതമായ ഒരു സമൂഹം ജാഗ്രത്തിൽ രൂപാന്തരപ്പെടുന്നത്…… ഊർജ്ജതന്ത്രവും രസതന്ത്രവും…..ജീവശാസ്ത്രവും …ലൈംഗികശാസ്ത്രവും എല്ലാം….കുടുംബജീവിതവും എല്ലാം…. ഭൗതികതയുടെ വാതിൽപ്പുറങ്ങളിലൂടെ മാത്രമാണ്…..സമകാലിക സാഹചര്യങ്ങളിൽ വളർന്നുവന്നത്.
സൂക്ഷ്മലോകങ്ങൾ
സൂക്ഷ്മലോകങ്ങളെ പൂർണ്ണമായി നിരാകരിയ്ക്കുന്നതായിരുന്നു നിങ്ങളുടെ കുടുംബജീവിതം സമീപ കാലഘട്ടത്തിൽ… ഇന്നലെകളിൽ ഒരച്ഛന്റെ സ്വപ്നമായിരുന്നു… ഒരമ്മയുടെ സ്വപ്നമായിരുന്നു.… മക്കളുടെ ജീവിതം എങ്കിൽ… ഇന്നിന്റെ ജീവിതത്തിൽ അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ജാഗ്രത്തിൽ ഒതുങ്ങുന്നതായിരുന്നു ജീവിതം. ഇവിടെ സംസ്കാരങ്ങൾ, വാസനകൾ പൂർണ്ണമായും വിഭ്രംശം വന്നവയായി തീരുകയാണുണ്ടായത്. മാനവ ജീവിതത്തെ ഭരിയ്ക്കുന്ന അതിസങ്കീർണ്ണങ്ങളായ വാസനകൾ ഉണ്ട്. അത്യന്തം ഭാസുരങ്ങളായ സംസ്കാരങ്ങൾ ഉണ്ട്. അവയെ പൂർണ്ണമായും നിരാകരിച്ചുകൊണ്ടാണ്… ജാഗ്രത്തിന് പ്രാധാന്യം കൊടുത്ത ന്യൂക്ലിയർ കുടുംബങ്ങളും മതാനുഷ്ഠാനങ്ങളും കൂട്ടായ്മകളും എല്ലാം നിങ്ങളീ സമീപകാലത്ത് കെട്ടിപ്പെടുത്തത്…. അമ്മയുടെ മാറിന്റെ ചൂട് സ്വപ്നങ്ങളെ ഉണർത്തുമെങ്കിൽ അവ നിരാകരിച്ച ഒരു തലമുറയാണ് കഴിഞ്ഞ പത്തുനാല്പതു കൊല്ലമായി കേരളത്തിൽ രൂപപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്. ജാഗ്രത്തിന്റെ സ്വപ്നങ്ങൾ, സുഷുപ്തിയുടെ സ്വപ്നങ്ങൾ….. ഗാഢമായ സുഷുപ്തി…. ഇവ ചൈതന്യ ധന്യമാക്കുന്ന സൂക്ഷ്മമായ ആഹാരങ്ങളെ നിഷേധിച്ചുകൊണ്ടാണ് ശാസ്ത്രം ഗർഭിണിയ്ക്കും ശിശുവിനും ഒക്കെ വേണ്ടിയുള്ള ആഹാരങ്ങൾ ജാഗ്രത്തിൽ രൂപപ്പെടുത്തി വ്യാവസായികമായി വിപണിയിൽ എത്തിച്ചത്. അവയൊക്കെ കഴിച്ചും അവയുടെ ഗുണഗണങ്ങളും മേന്മകളും പ്രസംഗിച്ചും… നടന്നവരാണ് നിങ്ങളിൽ അധികം പേരും. അതുകൊണ്ട് നിങ്ങൾക്ക് നല്ലപോലെ ആലോചിയ്ക്കാം. അതുകൊണ്ട് തീർന്നില്ല. മാതാവിന് ഒരു ഭാഷയുണ്ട്. പിതാവിന് ഒരു ഭാഷയുണ്ട്. വാസനയുടെ ഭാഷയും സംസ്കാരത്തിന്റെ ഭാഷയും ജനിതകത്തിന്റെ ഭാഷയും ആണ് അത്.
ഭാഷ ….ഭാഷകൾ ….ശബ്ദം ….രൂപം …രസം….
ഇംഗ്ലീഷ് മീഡിയത്തിൽ പഠിയ്ക്കുന്ന കുട്ടിയെ വിളിയ്ക്കുക….അതിൽ കുറച്ച് കുട്ടികൾ എങ്കിലും പഠിയ്ക്കുന്ന സ്ക്കൂളുകളിൽ മലയാള ഭാഷ പറയരുതെന്ന് നിർബന്ധമുള്ള സ്ക്കൂളുകൾ ഉണ്ടാവും. ആ കുട്ടികളെ വിളിയ്ക്കുക. അവരോട് ഇംഗ്ലീഷില് അവരു പഠിച്ച ഭാഷയിൽ mango, tamarind എന്നൊക്കെ ഒന്ന് പറയുക. വെറുതെ ….എന്ത് ഭാവങ്ങൾ അവർക്ക് ഉണ്ടാകുമെന്ന് നോക്കുക. അതു കഴിഞ്ഞ് ഒരു ഇംഗ്ലീഷുകാരന്റെ കുട്ടിയെ വിളിച്ചിട്ട് അവൻ ഭാഷ പഠിയ്ക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ….. അവനോട് tamrind-എന്നും mango-എന്നും പറയുക. ആ ശബ്ദം അതിന്റെ രൂപത്തെ വിന്യസിപ്പിയ്ക്കുകയും മസ്തിഷ്ക്കത്തിൽ അതിന്റെ രൂപവും രുചിയും രൂപാന്തരപ്പെടുകയും വായിൽ വെള്ളമൂറുകയും ചെയ്യും. നിങ്ങളുടെ കുട്ടികൾക്ക് ആ വെള്ളം ഉണ്ടാവില്ല. കാരണം നിങ്ങളുടെ വിദ്യാഭ്യാസം അവരുടെ സ്വപ്നങ്ങളെ കളഞ്ഞിരിയ്ക്കുന്നു. ഇനി അവർ ഒരിക്കലും സ്വപ്നം കാണില്ല…. ശരിയായ ദിശയിൽ. ഇവിടെയാണ് നിങ്ങളുടെ വിദ്യാഭ്യാസ മനഃശാസ്ത്രം ജാഗ്രത്തിനെ മാത്രം അവലംബിച്ചാണ് എന്ന് ഞാൻ തുടക്കത്തിൽ പറഞ്ഞത്. എങ്ങിനെയും നിങ്ങൾക്ക് ഗവേഷണം ചെയ്യാം. ഏത് ദിശയിലും. ഏത് modus operandi-യിലും. ഏത് tool ഉപയോഗിച്ചും. ഏത് മാനദണ്ഡം കൊണ്ടും-ശാസ്ത്രത്തിന്റെ.
സ്വപ്നലോകം….
തന്റെ പിതാവിൽ നിന്ന് പിതാമഹനിൽ നിന്ന് നൂറ്റാണ്ടുകളുടെ അനുഭവങ്ങളും അനുഭൂതികളും കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും അറിഞ്ഞവ കൈമാറുന്ന ഒരു ലോകമാണ് സ്വപ്നലോകം. വളരെ ഗാഢവും വളരെ സൂക്ഷ്മവും ജാഗ്രതനുഭവങ്ങളെ മുഴുവൻ ഭരിയ്ക്കുന്നതും, ജാഗ്രത്തിനെത്തന്നെ സ്വപ്നമാക്കുന്നതുമായ സ്വപ്ന ലോകത്തെ നിരാകരിച്ചുകൊണ്ടാണ് മാനവന്റെ ഈ വികാസ പരിണാമങ്ങൾ അത്രയും തലയുയർത്തിപ്പിടിച്ച് നില്ക്കുന്നത്. നിങ്ങളുടെ engineering, നിങ്ങളുടെ ഉത്സവങ്ങൾ, ഇവയൊക്കെ നിങ്ങൾ ഇന്ന് ആഘോഷിയ്ക്കുന്നത് വിരക്തങ്ങളായ സ്വപ്നങ്ങളെ, വിരക്തങ്ങളായ ജാഗ്രത്തുകളിൽ നിന്ന് കൊണ്ട് മാത്രമാണ്. സജീവങ്ങളായ സ്വപ്നങ്ങളെ നിരാകരിച്ചുകൊണ്ടാണ്. അത് വിദ്യാഭ്യാസത്തിൽ തുടങ്ങുന്നു എന്ന് കാണിയ്ക്കാനാണ് ഞാൻ ആദ്യത്തെ ഉദാഹരണം പറഞ്ഞത്. (0:10:40.1)

മലയാളിയുടെ കുട്ടിയെ വിളിച്ചിട്ട് ഇംഗ്ലീഷിൽ പഠിച്ചവനോട് tamarind എന്നൊന്ന് പറഞ്ഞു നോക്കുക…ഒന്ന് പുളി എന്നുള്ള ശബ്ദത്തിൽ അവന്റെ അച്ഛനും അപ്പൂപ്പനും പഠിച്ച് രൂപം രൂപാന്തരപ്പെടുത്തി മസ്തിഷ്ക്കത്തിൽ ചേർത്ത് വച്ചിരിയ്ക്കുന്ന സ്വപ്നത്തിലേയ്ക്ക് ഈ ജാഗ്രത്തിൽ നിന്ന് പദം മൊഴിമാറ്റം ചെയ്ത് കൊടുക്കാൻ മൊഴിമാറ്റുന്ന ഒരു technology അവന്റെ ബ്രെയിനിന് ആദ്യം ആവശ്യമായി വരും. അതിനുള്ള ശ്രമത്തിന് ഇടയിൽ അവന്റെ calpaine തകർന്നു പോകും. ജനിതകപരങ്ങളായ ഓർമ്മകൾ വിസ്മൃതികളായി മാറും. കോശങ്ങൾക്ക് പ്രായമേറും. കോശദ്രവം താറുമാറാകും. നിങ്ങളുടെ ജീവിതത്തിനകത്ത് സ്വപ്നമുണ്ടാകണമെങ്കിൽ നിങ്ങൾ കണ്ടത് കാണുക, കേട്ടത് കേൾക്കുക, അനുഭവിച്ചത് അനുഭവിയ്ക്കുക, കണ്ടതും കാണാത്തതും ചേർത്ത് വച്ച് അനുഭവിയ്ക്കുക……കാണുക …..കേട്ടതും കേൾക്കാത്തതും ചേർത്ത് വച്ച് കേൾക്കുക…..അനുഭവിച്ചതും അനുഭവിയ്ക്കാത്തതും ചേർത്തുവച്ച് അനുഭവിയ്ക്കുക. ഇതിനെയാണ് സ്വപ്നം എന്ന് പറയുന്നത്. സ്വപ്നത്തിനുള്ള ഉപകരണങ്ങള് ഇന്ദ്രിയ ശക്തികളാണ് …. ഇന്ദ്രിയങ്ങളല്ല…..മനസ്സാണ്…ബുദ്ധിയും അഹങ്കാരവും ചിത്തവുമാണ്. സ്ഥൂലേന്ദ്രിയ വ്യാപാരങ്ങൾ അറ്റു പോയി കഴിഞ്ഞാണ് രാത്രിയില് ഉറക്കത്തില് നിങ്ങൾ സ്വപ്നം കാണുന്നത്. ഉണർവിൽ സ്വപ്നം കാണുന്നു എങ്കിലും അങ്ങിനെ തന്നെയാണ്. കാരണം ഉണർവിൽ നിങ്ങൾ സ്വപ്നം കാണുമ്പോഴും നിങ്ങളുടെ ജാഗ്രത്ത് അറ്റുപോവുകയും നിങ്ങളുടെ മുമ്പിലൂടെ പോകുന്നവനെ അറിയാതെ വരുകയും ചെയ്യുന്നുണ്ട്. അപ്പോൾ ജാഗ്രത്തിൽ നിങ്ങൾ സ്വപ്നം കാണണമെങ്കിലും സുഷുപ്തിയിൽ നിങ്ങൾ സ്വപ്നം കാണണമെങ്കിലും, ജാഗ്രത്ത് അറ്റു പോവുകയും ….കണ്ടത് കാണുക….കേട്ടത് കേൾക്കുക….. അനുഭവിച്ചത് അനുഭവിയ്ക്കുക, കണ്ടതും കാണാത്തതും ചേർത്ത് വച്ച് കാണുക…..കേട്ടതും കേൾക്കാത്തതും ചേർത്ത് വച്ച് കേൾക്കുക .. … അനുഭവിച്ചതും അനുഭവിയ്ക്കാത്തതും ചേർത്ത് വച്ച് അനുഭവിയ്ക്കുക. ഈ പ്രക്രിയ ഉണ്ട്.
സ്വപ്ന സ്വരൂപം ….
ഇത് ഏറ്റവും പ്രാചീനന്റെ ശബ്ദത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകുമോ എന്നെനിയ്ക്ക് അറിയില്ല…. അത്രൈഷ ദേവഃ സ്വപ്നേ മഹീമാനം അനുഭവതി.. യദ് ദൃഷ്ടം ദൃഷ്ടം അനുപശ്യതി ….ശ്രുതം ശ്രുതമേവ അനുശൃണോതി …… ദേശ ദിഗംന്തരശ്ച പ്രത്യനുഭൂതം പ്രത്യനുഭവതി…. ദൃഷ്ടം ച….അദൃഷ്ടം ച…. ശ്രുതം ച …..അശ്രുതം ച …..അനുഭൂതം ച ….അനനുഭൂതം ച….. സത് ച…..അസത് ച ….. സർവ്വം പശ്യതി ….സർവ്വഃ പശ്യതി. ഇതാണ് അതിന്റെ സ്വരൂപം. ഇനി സ്വപ്നം എന്താണ് എന്നാണ് ചോദ്യമെങ്കിൽ അതിന് സ്വപ്ന സ്ഥാനോ അന്തഃപ്രജ്ഞഃ സപ്താംഗഃ ഏകോന വിംശതി മുഖഃ പ്രവിഭിക്തഭുക്ക് തൈജസോ ദ്വിതീയ പാദഃ…രണ്ടാം പാദമാണ് ജീവിതത്തിന്റെ ….ജീവിതം നാല് പാദങ്ങളോടു കൂടിയതാണ്. ജാഗരിത സ്ഥാനോ ബഹിഷ്പ്രജ്ഞഃ സപ്താംഗഃ ഏകോനവിംശതി മുഖഃ സ്ഥൂലഭുക്ക് വൈശ്വാനര പ്രഥമ പാദഃ. ജാഗ്രത്ത് എന്ന് പറഞ്ഞാൽ സ്ഥൂലമായി വിഷയങ്ങളെ അനുഭവിക്കുന്ന അവസ്ഥ. സ്ഥൂല ഇന്ദ്രിയ വ്യാപാരം ഉള്ള അവസ്ഥ … ഒരു ക്ഷണ നേരമേ ഉള്ളൂ. ജാഗ്രത്ത്. ജാഗ്രത്തു തന്നെ പഠിയ്ക്കുമ്പോൾ….. ബീജജാഗ്രത്ത്…..മഹാജാഗ്രത്ത്…. ജാഗ്രത്ത് സ്വപ്നം… സ്വപ്നജാഗ്രത്ത്….. ഇങ്ങിനെയൊക്കെയാണ് പ്രാചീനൻ പറയുന്നത്. ഇതൊന്നും ആധുനികമല്ല….. ഞാൻ ഉപയോഗിച്ച പദങ്ങൾ ഒന്നും. ആധുനികന് ഇത് മനസ്സിലാകുമോ എന്നു തന്നെ എനിയ്ക്ക് സംശയവും ഉണ്ട്.
NH-ലൂടെ 60 കിലോമീറ്ററിൽ ഒരു കാറ് ഓടി വരുമ്പോൾ, വഴിയുടെ മറ്റേ സൈഡിൽ ഒരു സർവ്വേക്കല്ലിൽ ഇരിയ്ക്കുന്ന ഓന്ത് മറ്റേ സൈഡിൽ ഇരിയ്ക്കുന്ന ….. opposite side-ൽ ഇരിയ്ക്കുന്ന ഒരു പൂച്ച ഓന്തിനെ കണ്ടാൽ….. ഒരു നിമിഷം കൊണ്ട് അതിന്റെ കാലുകളിൽ നിന്ന് നഖങ്ങൾ പുറത്തേയ്ക്ക് വരും. കണ്ണുകൾ കൃത്യമായി ഓന്തിലേയ്ക്ക് ഒതുങ്ങും. അത് ഒരു ഓട്ടത്തിന് പിടിയ്ക്കാൻ ഓടും …നിങ്ങൾടെ വണ്ടി അതിലെ കേറി പോകും….വഴിയിൽ ഒരുപാടെണ്ണം കിടപ്പുണ്ട്. അത് ജാഗ്രത്താണ്. വിഷയവും ഇന്ദ്രിയവും തമ്മിൽ ബന്ധപ്പെട്ടാൽ ജാഗ്രത്ത് മഹാജാഗ്രത്തിലേയ്ക്ക് മറഞ്ഞാൽ…..മൃത്യു നിശ്ചയമാണ്. മൃത്യുവിന്റെ കളിസ്ഥലം മാത്രമാണ് വിഷയങ്ങളും ഇന്ദ്രിയങ്ങളും തമ്മിലുള്ള ഈ ചേർച്ചയിലെ ഈ കലാപക്കളി മുഴുവൻ. ആ കലാപക്കളിയ്ക്കുള്ളിൽ മാത്രമാണ് മതങ്ങളും രാഷ്ട്രീയങ്ങളും ശാസ്ത്രങ്ങളും കളിയ്ക്കുന്നത് എന്നാണ് ഞാൻ ആദ്യം പറഞ്ഞത്. അതിന് അപ്പുറത്തേയ്ക്ക് പോകാൻ…. ഉപകരണങ്ങൾ വേറെ വേണം, യാത്ര ചെയ്യാൻ മറ്റ് വാഹനങ്ങൾ വേണം,അന്വേഷിയ്ക്കുവാനുള്ള ഔത്സുക്യം വേറെ വേണം എന്നേ പറഞ്ഞതിന് അർത്ഥമുള്ളൂ. ഇതിന്റെ ഉള്ളിൽ നടക്കുന്ന പഠിപ്പിന്റേയും പടഹധ്വനങ്ങളുടേയും പരിണാമ പ്രക്രിയയിൽ നിന്നുകൊണ്ടാണ് മാനവൻ അവന്റെ അടിസ്ഥാന ചോദനകൾ എന്ന് എണ്ണാവുന്ന സുരക്ഷിതത്വത്തിന്റേയും സാഹസികതയുടെയും പ്രശസ്തിയുടേയും ലോകങ്ങളിലേയ്ക്ക് പോകുന്നത്. The drive for security, The drive for adventure, The drive for recognition. ഈ മൂന്നിൽ തീർന്നു ജീവിതം. ഇവയിൽ രണ്ടാമത്തേത് രണ്ടും ആദ്യത്തേതിന് ഭീഷണിയുമാണ്…. ജാഗ്രത്ത് ഉണർത്തുന്ന മൗലികമായ ചോദന drive for adventure….സാഹസികതയ്ക്കുവേണ്ടിയുള്ള ദാഹം…… drive for recognition… മറ്റുള്ളവരെക്കൊണ്ട് എന്നെ ഒന്ന് അംഗീകരിപ്പിയ്ക്കുവാനുള്ള ദാഹം…. ഇത് രണ്ടും ….. ജീവിച്ചിരിയ്ക്കുക എന്ന അവന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. അതിലാണ് ഇന്ന് സ്ത്രീയും പുരുഷനും അമ്മയും അച്ഛനും മക്കളും ആക്ടിവിസ്റ്റുകളും പത്രങ്ങളും പഠിപ്പും എല്ലാം പുളയ്ക്കുന്നത്. പഴയ ആളുകൾ അങ്ങിനെ ആയിരുന്നില്ല. മുൻ തലമുറകൾ അങ്ങിനെ ആയിരുന്നില്ല. അടിസ്ഥാനവും മൗലികവുമായ ചോദന സുരക്ഷിതത്വത്തിനുള്ളതിനെ ഉറപ്പിച്ചു നിർത്തിയിട്ടു മാത്രമാണ് നൈസർഗ്ഗികത ഉണ്ടോ എന്നു നോക്കി…. മറ്റു ചോദനകൾക്ക് വളം വച്ചു കൊടുത്തിരുന്നത്. ഇന്ന് നിങ്ങളുടെ അച്ഛനും അമ്മയും ഒക്കെ അതി സാഹസികതയ്ക്ക് പ്രേരിപ്പിയ്ക്കുമ്പോൾ ഇന്നലെ സുരക്ഷിതത്വത്തെ നോക്കുന്നവരായിരുന്നു അവർ. ഈ ഇരിയ്ക്കുന്നവരെ ഒക്കെ നോക്കിയാൽ അറിയാം. സുരക്ഷിതത്വം കളഞ്ഞു കുളിയ്ക്കാൻ വെമ്പൽ കൊള്ളുന്നവരാണ്.

ഒരാഹാരം കഴിയ്ക്കുന്നിടത്ത് പോലും അത് ഉണർത്താവുന്ന സ്വപ്നങ്ങളുടെ, അത് ജാഗ്രത്തിന്റേയും സ്വപ്നത്തിന്റേയും ഇടവഴിയിൽ ഉണ്ടാക്കാവുന്ന glandular change, bio-chemical change, metabolical change, sensuous change…. ഇവയുടെ ലോകങ്ങളെ അല്പവും പരിഗണിയ്ക്കാതെയാണ് ഇതെല്ലാം തിന്നു കൂട്ടുന്നത്. കാലത്തെയോ, ദേശത്തേയോ, ദ്രവ്യത്തേയോ, വ്യക്തിയേയോ, വ്യക്തിയുടെ ജീവിത രീതിയേയോ, അവന്റെ തൊഴിലിനേയോ, അവൻ ജീവിയ്ക്കുന്ന അന്തരീക്ഷത്തേയോ അവന്റെ ചുറ്റുമുണ്ടാകുന്ന കാലാവസ്ഥാ പരിണാമങ്ങളേയോ ഒന്നും പരിഗണിച്ച് ആഹാരം കഴിച്ചിട്ടു വന്നവരല്ല നിങ്ങളാരും. അതുകൊണ്ട് മനഃശ്ശാന്തിയും അതുകൊണ്ട് ജാഗ്രത് സ്വപ്ന സുഷുപ്തികളുടെ ആന്ദോളനങ്ങളിൽ സമീകരണവും ആശിയ്ക്കുന്നത് തന്നെ തെറ്റാണ്. ജാഗ്രത്തിലും സ്വപ്നത്തിലും ഈ പണി നടക്കും. ജാഗ്രത്തിൽ അല്ലാ ഇത് നടക്കുന്നത് …സ്വപ്നത്തിലാണ്. അതുകൊണ്ട് പഴയ ആളുകള് ജാഗ്രത്തിൽ കലർന്നിരിയ്ക്കുന്നതും ജാഗ്രത്തിൽ നിന്ന് വേറിട്ട് സുഷുപ്തിയിലോട്ട് ചേർന്നിരിയ്ക്കുന്നതുമായ ഉഭയാംശമുള്ള സ്വപ്നത്തിന് പ്രാധാന്യം കൊടുത്തിരുന്നു. അതുകൊണ്ട് വിദ്യാഭ്യാസം കുറഞ്ഞ അവരുടെ ഇടയിൽ divorce കുറവായിരുന്നു. വിദ്യാഭ്യാസം ഉള്ള നിങ്ങളുടെ ഇടയിൽ divorce കൂടുതലാണ്. മാതാപിതാക്കളുടെ ജാഗ്രത് സ്വപ്നങ്ങളിലൂടെ വളർന്നതു കൊണ്ട് കുട്ടികൾക്ക് ശൈശവം ഉണ്ടായിരുന്നു. സ്വപ്നം കാണാൻ. ഇന്ന് നിങ്ങളുടെ കുട്ടികൾക്ക് ശൈശവം ഇല്ല. ജാഗ്രത്തിലും സ്വപ്നത്തിലും ഇന്ന് ശൈശവം ഇല്ല. ഇല്ലെന്നാണ് പദം ഞാൻ ഉപയോഗിച്ചത്. തെളിയിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. തെളിയിച്ചു തരാം. ഇന്ന് കുട്ടികൾ കൗമാരത്തിലേയ്ക്കാണ് ജനിയ്ക്കുന്നത്. ബാല്യവുമില്ല. (ആരോടോ ചോദിയ്ക്കുന്നു….) …അച്ഛന് എത്ര പ്രായമുണ്ട് അച്ഛോ….. (മറുപടി കേൾക്കുന്നു – എഴുപത്തിനാല്…) … എഴുപത്തിനാല് ….ങ്ഹ്….. (മറ്റൊരാൾ – എഴുപത്തിയേഴ് ….) …എഴുപത്തിയേഴ് ..very good ….കൊള്ളാം.. അപ്പം ഓർമ്മയുണ്ടാവാൻ വഴിയുണ്ട്.
തെരുണ്ടുകുളി (‘ഋതുശാന്തി’)
തെരണ്ടുകുളിയെപ്പറ്റി എഴുതാൻ എനിക്കു ലജ്ജതോന്നുന്നു. അതു പുരുഷന്മാർ അറിയേണ്ടതൊ പരസ്യപ്പെടുത്തേണ്ടതോ ആയ ഒരു കാര്യമല്ല.
‘എന്റെ ജിവീതസ്മരണകൾ’, മന്നത്തു പത്മനാഭൻ, പേജ് 31
നിങ്ങളുടെ കുട്ടിക്കാലത്ത് ….. ആയിരത്തി തൊള്ളായിരത്തി അറുപതില്….കൂടെ പഠിച്ചിരുന്ന കുട്ടികളോട് ഒപ്പം നടക്കുമ്പോൾ…. ഒരു പതിനഞ്ച് വയസ്സിൽ എത്തുന്നവരെ …….ആണും പെണ്ണും ഇണ ചേർന്നാണ് കുട്ടിയുണ്ടാകുന്നതെന്ന് അറിഞ്ഞിരുന്നില്ല. എന്നു ഞാൻ പറഞ്ഞാൽ …. Is it True ? …അത് ശരിയാണോന്ന്…. എന്ന് പറഞ്ഞാല് ഇന്ന് കുട്ടികൾ അറിയുന്ന അറിവുകൾ ഒരു പത്തുപതിനഞ്ച് വയസ്സുവരെ നിങ്ങൾ അറിഞ്ഞില്ല. ഒരു പതിനഞ്ചു വയസ്സ് കഴിഞ്ഞാണ് നിങ്ങൾ…. അവരുടെ തലമുറയിൽപ്പെട്ട ആളുകൾ ഒരു പതിനെട്ടു വയസ്സു കഴിയുമ്പോഴാണ് …. ആൺകുട്ടിയിൽ ചില സ്വപ്നങ്ങൾ ഉണ്ടാവും. പെൺകുട്ടികളിൽ ചില സ്വപ്നങ്ങൾ ഉണ്ടാവും. ആ സ്വപ്നങ്ങളുടെ ബഹിർപ്രകടനത്തിൽ വച്ചൊരു ജാഗ്രത്ത് സുതാര്യമായി തീരുകയും പെൺകുട്ടി താൻ അമ്മയാകാൻ യോഗ്യയും പെൺകുട്ടിയുമാണെന്ന് അറിയിയ്ക്കുകയും ചെയ്യുന്ന ആർത്തവം ഉണ്ടാവും. പതിനെട്ടു കഴിയും മുമ്പ്. കോടതി പറയുന്ന പ്രായവും പ്രകൃതി പറയുന്ന പ്രായവും ഏതാണ്ട് ഒന്നാണ്. ആൺകുട്ടിയിലും ഭാവഭേദങ്ങൾ ഒക്കെ വരും. പെൺകുട്ടിയിലും ഭാവഭേദം വരും. പെൺകുട്ടികളുടെ കാര്യത്തില് അവൾ മാതാവാണ്…. അല്ലെങ്കിൽ മാതാവാകാൻ പോകുന്നു ചരിത്രത്തിലേയ്ക്ക് …സൃഷ്ടി അവളുടേതാണെന്നുള്ളതുകൊണ്ട്…… സ്വപ്നത്തിന് പ്രാധാന്യം കൂടുതൽ ഉണ്ട്. അതുകൊണ്ട് അമ്മയും ആ പരിചയം ഉള്ള സ്ത്രീകളും ചേർന്ന് കുട്ടിയെ ഒരു മൂലയിൽ കൊണ്ടുപോയി ഒരു മുറിയിൽ കിടത്തും. ഒരു തെങ്ങിന്റെ ചൊട്ട വെട്ടി…. അത് ഒരാളെക്കൊണ്ട് കെട്ടി മുറിപ്പിച്ച് ….തലയ്ക്കൽ കൊണ്ട് വയ്ക്കും. അമ്മയുടെ സ്വപ്നങ്ങൾ ഉണരുന്ന ആ മുഹൂർത്തത്തിൽ കുട്ടിയ്ക്ക് ആദ്യമായി വയറു വേദന വന്നാൽ അത് പൊട്ടിച്ച് അതിൽ നിന്ന്…..കുറച്ച് അല്ലിയെടുത്ത് … ആ പൂക്കുല കുറച്ചെടുത്ത്….പാല്ക്കഞ്ഞി വച്ചു കൊടുക്കും … അല്ലെങ്കിൽ കഞ്ഞി വച്ചുകൊടുക്കും. ഒറ്റ പ്രാവശ്യം മതി…മരണം വരെ പിന്നെ ആർത്തവശൂല …menstrual polyque … ആ സ്ത്രീ അനുഭവിയ്ക്കില്ല. കാരണം അത് സ്വപ്നത്തിൽ correct ചെയ്തു കഴിഞ്ഞു. ജനിതക പാരമ്പര്യമുള്ള ജനിതക സ്മൃതിയിലുള്ള തന്റെ പൂർവ്വികർ ഉപയോഗിച്ചതെന്ന് ജനിതകത്തിന് ഉറപ്പുള്ള ജനിതക മര്യാദകളെ ഉല്ലംഘിക്കാത്ത ആ ഒരൊറ്റ പ്രയോഗം കൊണ്ട് അവൾ പിന്നീട് ഒരിക്കലും മരുന്ന് കഴിയ്ക്കണ്ടാത്ത വിധം കൃത്യതയോടുകൂടി menstrual polyque-ൽ നിന്ന് മുക്തയായി. അത് കഴിഞ്ഞാൽ ആ കുട്ടി ആറാം ദിവസമോ ഏഴാം ദിവസമോ നാലാം ദിവസമോ ….അത് ഓരോ …വർണ്ണത്തിനും…ഓരോ ജാതിയ്ക്കും ഒക്കെ വ്യത്യാസം ഉണ്ടാവും…ഈഷദീഷത് …. അതുകൊണ്ട് അത് നിങ്ങളുടെ വർണ്ണത്തിന് അനുസരിച്ച് തീരുമാനിച്ചു കൊള്ളുക…കുളിച്ച് ശുദ്ധയായി വന്ന് നില്ക്കുമ്പോൾ ….നാട്ടുകാരെ ഒക്കെ വിളിച്ച് സദ്യ കൊടുക്കും. ആ കുട്ടിയിൽ ഒട്ടേറെ സ്വപ്നങ്ങൾ ഉണരും. ആ ഉണ്ണാൻ ചെല്ലുന്നവന്റെ സ്വപ്നങ്ങളിലേയ്ക്ക് ഒരു സന്ദേശം ആ കുടുംബം കൊടുക്കും. കാരണം ഇവൾ അമ്മയാകാൻ യോഗ്യയായിരിയ്ക്കുന്നു. ഈ യോഗ്യത വന്ന കൗമാരത്തിലേയ്ക്ക് നിന്റെ ഒരു നോട്ടം, നിന്റെ ശരീരത്തിന്റെ ഒരംഗ ചലനം വിക്ഷേപം ഉണ്ടാക്കിയാൽ…. ആയിരം തലമുറകളെ ദുഃഖിപ്പിയ്ക്കാവുന്ന സ്വപ്നങ്ങളുടെ സൃഷ്ടികർമ്മത്തിനാണ്…..നീ ഒരുങ്ങുന്നത്. അതുകൊണ്ട് ഈ വീട്ടിൽ വന്ന് ഉണ്ടും തിന്നും പോകുന്ന നീ എന്റെ മോള് അമ്മയാകാൻ യോഗ്യയായിരിക്കുമ്പോൾ ഒരുത്തമ സന്താനത്തിന് ഇടം നല്കാവുന്ന വിധിത്തിൽ അവളുടെ ജീവിതവും ജീവിതഗന്ധിയായ സ്വപ്നങ്ങളും നിലനിർത്താനാണ് നിനക്ക് ഞാൻ ഈ ചോറ് വിളമ്പിത്തരുന്നത്. കാരണം ഇവളുടെ അബോധത്തിൽ ഇവളുടെ സ്വപ്നത്തിൽ അബോധ രൂപേണ കുറിച്ചു വച്ചിരിയ്ക്കുന്നതാണ് അറുപതു മുതൽ നൂറ്റിപ്പത്തോ നൂറ്റിഇരുപതോ ദശലക്ഷം വരെ പുരുഷ ബീജാണുക്കൾ തുള്ളിക്കളിച്ച് phylopian tube-ലൂടെ എത്തുമ്പോൾ, ആ പാരമ്പര്യ ഗതീയതയിൽ നിന്ന്…. ഉത്തമമായ ഒന്നിനെ ….കാലുള്ള, കൈയ്യുള്ള, തലച്ചോറുള്ള ഹൃദയമുള്ള കേടുപാടുകൾ അംഗങ്ങൾക്കില്ലാത്ത പൂർണ്ണ സൗഷ്ടവം വന്ന സകല ഗുണ സമാരാദ്ധ്യനായ ഒരുവനെ, ആ പാരമ്പര്യ നിഷ്ഠയുടെ ഈറ്റില്ലത്തിൽ നിന്ന് അബോധരൂപേണ സ്വയം വരം ചെയ്ത് അതിനെ ഗർഭത്തിൽ കൊണ്ടു വളർത്തി….പൂർണ്ണ ആരോഗ്യവാനായി പ്രസവിപ്പിയ്ക്കുവാനുള്ള സ്വപ്നം ഇരിയ്ക്കുന്നത് ഇവളിലാണ് …. ആ സ്വപ്നത്തെ നീ ഉടച്ചു വാർക്കരുത് ഉടച്ചു കളയരുത്, കൂട്ടുകെട്ടുകൊണ്ട്, ഇടപാട് കൊണ്ട്, സാഹിത്യം കൊണ്ട്, കല കൊണ്ട്. കാരണം പുരുഷനേയും സ്ത്രീയേയും എല്ലാം സൃഷ്ടിയ്ക്കുന്നത് സ്ത്രീ മാത്രമാണ്. സ്ത്രീയുടെ സ്വപ്നമാണ് സംസരണം ചെയ്യുന്ന സംസാരമെന്ന ഈ പ്രപഞ്ചം. ജാഗ്രത്തിൽ. നിങ്ങൾ പഠിച്ചിടത്തോളം ശാസ്ത്രങ്ങളും മതങ്ങളും മുഴുവൻ … വലിച്ചിഴച്ചു കൊണ്ടുവരാം…എന്നെ നേരിടാൻ ….welcome….welcome…welcome… ഇങ്ങിനെ അല്ലാ നടക്കുന്നതെന്ന് നിങ്ങൾ പറഞ്ഞാൽ മാത്രം മതി. ബീജ സ്രവണം കഴിഞ്ഞാൽ പുരുഷന്റെ കർമ്മം തീരുകയും നൂറ്റിപ്പത്തു ദശലക്ഷം ബീജാണുക്കൾ പോലും കടന്നു ചെല്ലുമ്പോൾ…അതിൽ നിന്ന് സചേതനവും സൗമ്യവും സങ്കല്പജന്യവുമായ ഒന്നിനെ സ്വയംവരം ചെയ്യുക.(0:25:30.7) അത് .. വല്ലടത്തും വീണാൽ പറവകൾ കൊത്തിത്തിന്നും… അതിനെ അതിലെ സൗഷ്ടവമുള്ളതിനെ തിരഞ്ഞെടുക്കുക എന്നുള്ളത് സ്ത്രീയുടെ മാതൃത്വത്തിൽ നിഹിതമായിരിയ്ക്കുന്ന ഒരു സ്വപ്നം മാത്രമാണ്….. അതൊരു അബോധ പ്രക്രിയയാണ്…. സൃഷ്ടിയുടെ ചേതന അബോധത്തിൽ സ്വപ്ന രൂപേണ ഇരിയ്ക്കുന്നു എന്ന് അറിഞ്ഞ് സ്വപ്നത്തിന് പ്രാധാന്യം കൊടുത്ത കുടുംബങ്ങൾ…. സ്വപ്നത്തിന് പ്രാധാന്യം കൊടുത്ത ദേശീയത….. സ്വപ്നത്തിന് പ്രാധാന്യം കൊടുത്ത വ്യവസ്ഥകൾ…. സ്വപ്നത്തെ അംഗീകരിച്ച കൂട്ടായ്മകൾ…..അവയൊക്കെ മൺമറഞ്ഞു എന്നാണ് എന്റെ ധാരണ…..
ജാഗ്രത്തിനെയും, ശാസ്ത്രമെന്ന പേരിൽ ….ജാഗ്രത്തിലെ ഇന്ദ്രിയങ്ങളും വിഷയങ്ങളുമായുള്ള ചേർച്ചയും മാത്രമാണ് ആധുനിക പഠനങ്ങിൽ ഉള്ളതെന്നാണ് ഞാൻ ധരിയ്ക്കുന്നത്…. അതുകൊണ്ട് ജനിയ്ക്കുന്ന കുഞ്ഞിന് ശൈശവം ഉണ്ടായിരുന്നു….ബാല്യം ഉണ്ടായിരുന്നു. കൗമാരം ഉണ്ടായിരുന്നു. ഇന്നില്ലെന്ന് തന്നെയാണ് എന്റെ തോന്നൽ… എൺപതുകളിൽ അത് പതിമൂന്ന് വയസ്സിലേയ്ക്ക് താണു. നിങ്ങളുടെ ആക്ടവിസ്റ്റുകൾ അറിഞ്ഞില്ല…. മതനേതാക്കന്മാർ നോക്കിയില്ല….. നിങ്ങളുടെ ഭിക്ഷഗ്വരന്മാർ എത്തിയില്ല….. തൊണൂറില് അത് പതിനൊന്നായി …..രണ്ടായിരത്തിൽ അത് പത്തായി. ഇപ്പോൾ അത് ഏഴര വയസ്സാണ്. മൂന്നര വയസ്സുള്ള ഒരു പെൺകുട്ടിയുടെ സ്കാനിങ് abdomen-ന്റെ എടുക്കുമ്പോൾ പതിന്നാലു വയസ്സുള്ള സ്ത്രീയുടെ uterus-ഉം ovary-യും….. Uterus-ഉം ovary-യും ആണ്….നിങ്ങളിൽ പലരുടേയും വീട്ടിൽ വളരുന്ന കുഞ്ഞുങ്ങളും അങ്ങിനെതന്നെയാണ് …. ഏഴുവയസ്സുള്ള ഒരു ആൺകുട്ടിയോടൊപ്പമാണ്… സുരക്ഷിതത്വത്തിന് ഇന്നലെ ഒരു സ്ത്രീ നടന്നതെങ്കിൽ…. ഇന്ന് ആ ഏഴുവയസ്സുകാരനെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ….ആറ് വയസ്സുള്ള ഒരു പെൺകുട്ടിയെ തന്റെ കുട്ടി തന്നെ ആയിക്കൊള്ളട്ടെ….. അച്ഛൻ …കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ…അത് പൂർണ്ണ വളർച്ച എത്തിയ ഒരു സ്ത്രീ ആണ് എങ്കിൽ…. അവളുടെ സ്വപ്നങ്ങളിലേയ്ക്ക് കൗമാരത്തിന്റെ ഗതീയതകൾ കടന്ന് ചെന്നുകഴിഞ്ഞാൽ തെറ്റുകളുടെ പരമ്പരകൾ ഉണ്ടാവുകയും….. ലോകം ഇടിഞ്ഞു വീഴുമാറ് … പ്രശ്നങ്ങൾ സംഭവിയ്ക്കുകയും ചെയ്യും.
അപ്പം സ്വപ്നം….ജാഗ്രത്തിനെ ഭരിച്ച് എങ്ങിനെ നില്ക്കുന്നു എന്ന് നിങ്ങൾക്ക് അറിയാൻ ഇത്രയും ഉദാഹരണങ്ങൾ മതി എന്നാ എനിയ്ക്ക് തോന്നുന്നത്. മതങ്ങൾ ദുഷിയ്ക്കുമ്പോൾ, സന്യാസിമാർ ദുഷിയ്ക്കുമ്പോൾ, സന്യാസിനിമാർ ദുഷിയ്ക്കുമ്പോൾ, രാഷ്ട്രീയ മേലദ്ധ്യക്ഷന്മാർ ദുഷിയ്ക്കുമ്പോൾ, ആക്ടിവിസ്റ്റുകൾ ദുഷിച്ച കഥകൾ എഴുതി പിടിപ്പിയ്ക്കുമ്പോൾ, സാഹിത്യകാരന്മാരുടെ ഭാവനകളിൽ വൈകല്യങ്ങൾ കുന്നുകൂടുമ്പോൾ, കലാകാരന്മാരും മിമിക്രി ആർട്ടിസ്റ്റുകളും എല്ലാം അവരുടെ ഭാഷയിലും വ്യാകരണത്തിലും body language-ലും എല്ലാം വൈകല്യങ്ങൾ ശ്രദ്ധേയമായി ചിത്രീകരിയ്ക്കുമ്പോൾ, മാനവന്റെ സ്വപ്നലോകം ഇത്തരമൊന്നായി മാറിയിട്ടുണ്ട് എന്ന് നിങ്ങൾ അറിയാതെ കടന്നുപോകുന്നു. സ്വപ്നമാണ് വ്യക്തിയേയും സമൂഹത്തേയും സൃഷ്ടിയ്ക്കുന്നത്. ജാഗ്രത്തല്ല. ആഹാരം കൊണ്ടും വിഹാരം കൊണ്ടും ജീവിത രീതികൾ കൊണ്ടും ശാസ്ത്രത്തിന്റെ ഗവേഷണങ്ങൾ കൊണ്ടും…. സ്വപ്നത്തെ മാറ്റി മറിയ്ക്കുന്ന ജാഗ്രത്തിന്റെ വൈകൃതങ്ങൾ അരങ്ങേറുകയാണ്. സ്വപ്നം കണ്ട് ഒരു കപ്പയ്ക്ക് വളരുവാൻ….ആറുമാസം വേണ്ടിടത്ത് ശാസ്ത്രകാരൻ ജാഗ്രത്തിൽ പെട്ടെന്ന് വളർത്താൻ ഒരു മാസം കൊണ്ട് tuber crop റിസേർച്ചില് പണിയെടുത്തു കഴിഞ്ഞു. ആറു മാസം കൊണ്ട് വിളഞ്ഞിരുന്ന നെല്ല് വയലില്…. ഒരു മാസം കൊണ്ട് വിളഞ്ഞു കഴിഞ്ഞു.
തൊഴുത്തിൽ നിന്ന പശു തന്റെ ഇണയായ ഒരു കാളയെ കണ്ടെത്തുവാൻ സ്വപ്നം മേയുമ്പോൾ……നാല്പതു ശതമാനം കാളയുടെ ബിജത്തിൽ അറുപതു ശതമാനം പോത്തിന്റെ ബീജം ചേർത്ത് swiss brown cross അതിന്റെ ജനിതക സ്വപ്നങ്ങളെപ്പോലും വിസ്മൃതിയിൽ ആക്കിക്കൊണ്ട് രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ആ പാല് കുടിച്ചിട്ട് നിങ്ങളുടെ ഭാര്യ നിങ്ങളുടെ മാത്രം ഭാര്യയായി എങ്ങിനെ ജീവിയ്ക്കും…..അറുപതു ശതമാനം വേറെ തേടില്ലേ….. സ്വപ്നം മാറ്റി വച്ച ശാസ്ത്രത്തിന്റെ ജാഗ്രത് ഗതീയതയുടെ അന്തരാളത്തിൽ മാനവ ചേതന ഇന്ന് മുങ്ങിമരിയ്ക്കുകയാണ്. (29.54 mts). ശാസ്ത്രവും തത്ത്വചിന്തയും രണ്ടായ കാലങ്ങളിൽ വന്ന അപചയമാണ് ഇത്. തത്ത്വചിന്തയില്ലാത്ത ശാസ്ത്രവും ശാസ്ത്രമില്ലാത്ത തത്ത്വചിന്തയും ഒന്നുപോലെ വരണ്ട ഭൂവാണ്. ഇരുപത്തേഴ് ദിവസം കൊണ്ട് mitosis-ൽ പരിണാമം ഉണ്ടാക്കി രണ്ടു കൊല്ലം കൊണ്ട് വളരാവുന്ന ഒരു കോഴിയെ ഇരുപത്തേഴു ദിവസം കൊണ്ട് അതിന്റെ mitosis കൃത്രിമമാക്കി വളർത്തി കോഴിയാക്കി നിങ്ങൾക്ക് തിന്നാൻ തരുന്നു. കോഴി ഇരുപത്തേഴ് ദിവസം കൊണ്ട് പൂർണ്ണ വളർച്ചയെത്തി നാല്പതു ദിവസം കൊണ്ട് വാർദ്ധക്യമെത്തി നാല്പതാം ദിവസം മുതൽ തിന്നാൻ കൊള്ളാതെ നാരായി, പിന്നെ ബോധമില്ലാതെ വെള്ളമടിച്ചു വരുന്നവന്റെ ബാർ ഹോട്ടലിനു മുമ്പിൽ മാത്രം വില്ക്കാവുന്ന പരുവത്തിൽ എത്തുമ്പോൾ ….. അത് തിന്നുന്ന ഗർഭിണിയ്ക്ക് ജനിയ്ക്കുന്ന കുഞ്ഞ് എങ്ങിനെ ശൈശവത്തോടെ ജനിയ്ക്കും. ഇരുപത്തേഴ് ദിവസം കൊണ്ട് ഗർഭസ്ഥാവസ്ഥയിൽ തന്നെ uterus-ഉം ovary-യും വളർന്ന് mitosis പൂർണ്ണമായി പൂർണ്ണ വളർച്ചയെത്തി വളരെ നേരത്തെ പ്രസവിയ്ക്കുക….. പ്രസവിയ്ക്കുമ്പോൾതന്നെ തിമിരം ബാധിയ്ക്കുക, വാർദ്ധക്യ ജന്യ രോഗങ്ങൾ എല്ലാം ഉണ്ടായിരിയ്ക്കുക, കാരണം നിങ്ങൾടെ സ്വപ്നം എന്താണ് ……

എന്ത് സ്വപ്നം കൊണ്ടാണ് നിങ്ങൾ ആ കോഴിയെ തിന്നത് …. പെട്ടെന്ന് കുഞ്ഞ് വളരാൻ. ആറു വയസ്സുള്ള കുഞ്ഞ് ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് അറുപത് വയസ്സിൽ പാടിയ പാട്ട് നേരത്തെ പാടാൻ. റിയാലിറ്റി ഷോയിൽ പോയി രണ്ടുകോടിയുടെ വീട് വാങ്ങിച്ചു കൊണ്ടുത്തരാൻ. നിങ്ങൾ അവന്റെ അടിയന്തിരം കൂടി ഉണ്ണുന്നത് അത്ഭുതമൊന്നുമല്ല. അച്ഛന്റെ അടിയന്തിരം ഉണ്ണാൻ… അച്ഛന് തിമിരം ഇനിയും വന്നിട്ടില്ല. പത്തുനാല്പതു കൊല്ലം കൂടെ കിളവൻ ഇരിയ്ക്കും. തല്ക്കാലം old age home-ലേയ്ക്ക് മാറ്റുക. ഇവന്റെ അടിയന്തിരം ആകാറായിട്ടുണ്ട്. കൂടെ പത്തുദിവസം താമസിച്ച് അതുണ്ടിട്ട് അച്ഛനെ അവിടുന്ന് ഇങ്ങോട്ടു കൂട്ടാം. നിങ്ങളുടെ വീട് വയ്ക്കാൻ നേരത്ത് പ്ലാൻ വരയ്ക്കുന്നത് ആരാണ്. എട്ടു വയസ്സുള്ളവൻ. അടുക്കള എവിടെ വേണമെന്ന് ആരാണ് തീരുമാനിയ്ക്കുന്നത് ……ആറു വയസ്സും ഏഴ് വയസ്സും ഉള്ളവൻ. രാവിലെ എന്ത് ആഹാരം വേണം വീട്ടിലെന്ന് തീരുമാനിയ്ക്കുന്നത് ആരാണ്. നാലും അഞ്ചും വയസ്സുള്ളവൻ. അച്ഛനുമായി അവൻ ചേരില്ല ….. അമ്മയുമായി അവൻ ചേരില്ല….അതുകൊണ്ട് രണ്ടിനേയും ഞങ്ങൾ കൊണ്ടുപോയി old age home-ൽ വിട്ടു. അപ്പോൾ അച്ഛന് ഇനിയും തിമിരം വന്നിട്ടില്ല. ഒക്കത്ത് ഇരിയ്ക്കുന്ന കുഞ്ഞുമായി Vasan eye ക്ലിനിക്കിലും, Aravind നേത്രാലയത്തിലും ചെല്ലുമ്പോൾ പരിശോധിച്ചിട്ട് തിമിരം ആണെന്നു പറയുന്ന ഡോക്ടർക്ക് മൂളയുണ്ടെങ്കിൽ, common sense ഉണ്ടെങ്കിൽ അവൻ പഠിച്ചത് ശരിയായ ശാസ്ത്രവും ഭാഷയും ആണെങ്കിൽ പറഞ്ഞുകൊടുക്കണം എന്താണ് കുഞ്ഞിന് ഈ വാർദ്ധക്യം വരാൻ കാരണം. ഇത് വാർദ്ധക്യ ജന്യ രോഗമാണ്. (0:32:15.9) end of first clip
Audio clip no. 2 (revision started on 13 Mar 2024)
Audio Clip No. 2
വാർദ്ധക്യ ജന്യ രോഗങ്ങൾ എല്ലാം ഇന്ന് കുട്ടികൾക്ക് ഉണ്ട്. തലമുടി മുഴുവൻ നരയ്ക്കുകയാണ്. വളരെ ചെറുപ്പത്തിൽ. വാർദ്ധക്യത്തിൽ എത്തുമ്പോൾ ആ ചിഹ്നം തൊട്ട പ്രകൃതം autism എന്ന പേരിൽ ആരാധ്യമായി ഓടുകയാണ്. അതും നിങ്ങൾ അഭിമാനിയ്ക്കും കാരണം… പഴയ ഒരു ചൊല്ലുണ്ട് കാർന്നവന്മാരുടെ …..നാണം കെട്ടവന്റെ എവിടെയോ ഒരു ആല് കിളിർത്താൽ അത് തണലാണെന്ന്. കാരണം കഴിഞ്ഞ ദിവസം ഒരു കുട്ടിയുമായി ഒരു ആള് ഒരു … വൈദ്യ വിശാരദനെ കാണാൻ എത്തി. അപ്പം അദ്ദേഹത്തിന്റെ മുമ്പിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ഇത് ഓട്ടിസം ആണ്…..മാറും എന്നൊക്കെ പറഞ്ഞ് അദ്ദേഹം ചെറിയ തോതിൽ മരുന്ന് കൊടുക്കാൻ തുടങ്ങി… എന്റെ ഒരു പരിചയക്കാരനാണ് ഈ വൈദ്യൻ…. അപ്പം അദ്ദേഹത്തിന്റെ അടുക്കൽ കുട്ടിയുമായി വന്ന് രാവിലെ മുതൽ ഇരിയ്ക്കുകയാണ്.. ഓട്ടിസം ആണ്… അപ്പം അദ്ദേഹം ഓട്ടിസത്തിന്റെ പല കാരണങ്ങൾ പറഞ്ഞു… ഒന്ന്…..മെർക്കുറിക്ക് …അയോണുകൾ ബ്രെയിനിൽ പ്രവർത്തിച്ചതാണ്….. അതിന് കാരണം mmr ആണ്.. measeles, mumps and rubella, ഇവയ്ക്ക് മൂന്നിനും വേണ്ടി നിങ്ങൾക്ക് വാക്സിൻ തരുന്നുണ്ട്. അതിൽ rubella-യ്ക്ക് തരുന്ന വാക്സിനിൽ mercuric ions ഉണ്ട്. ചില കുട്ടികളുടെ ജനിതക പ്രത്യേകത കൊണ്ട് അത് ബ്രെയിനിൽ പരിണാമങ്ങൾ ഉണ്ടാക്കും.
Autism ….
റൂബെല്ലായുടെ വാക്സിൻ എടുക്കുന്നതോടു കൂടി കോശത്തിന് വാർദ്ധക്യം വരുകയും ബ്രെയിൻ വൃദ്ധമായി തീരുകയും ചെയ്യും.അപ്പം അദ്ദേഹം ഒരു കാരണമായി അതാണ് പറഞ്ഞത്. ആ രംഗത്ത് ഒരുമാതിരി ഒക്കെ പഠിയ്ക്കുന്ന ഒരു ആളായതുകൊണ്ട് അയാളുടെ അന്വേഷണം ആണ് . ശരിയോ തെറ്റോ എന്ന് എനിയ്ക്കറില്ല… രണ്ട് ഈ കഴിയ്ക്കുന്ന ഈ ആഹാരം കൊണ്ടും ജീവിത രീതി കൊണ്ടും ഗർഭകാലത്ത് മാതാവിന്റെ സ്വപ്നങ്ങളും ആഹാര സൂക്ഷ്മങ്ങളും കുട്ടിയിലേയ്ക്ക് കടന്നുപോകുമ്പോൾ പിതാവും ഒത്തുള്ള സംഗങ്ങൾ കൊണ്ടും ….ഗർഭസ്ഥാവസ്ഥയിൽ തന്നെ കുഞ്ഞിന്റെ ബോധ പ്രക്രിയയിൽ ലൈംഗികാഭിചാരങ്ങളുടെ സങ്കല്പ രേഖകൾ കടന്നു ചെല്ലുകയാൽ അവയവങ്ങളുടെ വളർച്ച ഇല്ലാത്ത ആ കാലങ്ങളിൽ സൂക്ഷ്മങ്ങളായ ലൈംഗിക അവയവങ്ങളിലേയ്ക്ക് കടന്നു ചെല്ലുന്ന സർജ്ജന പ്രക്രിയ മസ്തിഷ്ക്കത്തെ മാറ്റി മറിയ്ക്കുകയാൽ ജനിയ്ക്കുമ്പോൾ ഈ വൈകല്യങ്ങൾ ഉണ്ടാകുന്നു എന്നാണ്….. കാരണം ഏറ്റവും കൂടുതല് മനുഷ്യനെ മാറ്റുന്ന ഹോർമോണുകളുടെ ഇരിപ്പിടമാണ് endocryne gland-കള് pitutary, adrenal, thyroid രംഗങ്ങളിൽ ഉള്ളത്. അപ്പം അവിടെ വരുന്ന പരിണാമ ഭേദങ്ങൾ വാർദ്ധക്യ സഹജമായ ഓട്ടിസം വരുത്തുന്നു. അപ്പം ഈ കുട്ടിയുമായി വന്ന് ഇതെല്ലാം അയാള് പറഞ്ഞു കൊടുത്തുകഴിഞ്ഞ് പറഞ്ഞു ….ഇതിനെ… ഇതിനെ ചെറുപ്പത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരണം. ശൈശവത്തിലേയ്ക്ക്.
അന്യഥാ ഗ്രഹണം….
രസായന കല എന്നൊരു കല ഉണ്ടെന്നൊക്കെ പറഞ്ഞ് അദ്ദേഹം explain ചെയ്തു. അത് നമുക്കിവിടെ വിടാം. അപ്പം ഇയാള് പറഞ്ഞു സ്വാമിജി അങ്ങിനെയൊന്നും അല്ല …അദ്ദേഹത്തോട് പറഞ്ഞു …ആ സ്വാമിയാരോട് പറഞ്ഞു … അങ്ങിനെയൊന്നും അല്ല….സംഭവം ഞാനിപ്പോ All India Autistic Childrens Parents Association President ആണ്. അതുകൊണ്ടാണ് ഈ കാറ് വരെ എനിയ്ക്ക് ഓടിച്ചു വരാൻ പറ്റുന്നത്. അല്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ആല് കിളുത്താലും തണലാകുന്ന ഒരു സമൂഹമാണ് വളർന്നു വരുന്നത്. അപ്പം നിങ്ങള് പറയും കുട്ടികളിങ്ങനെ ചെറുപ്പത്തിൽ ആയതുകൊണ്ട് വരുമാനം ഒരുപാടാണ്. പ്രയോജനങ്ങൾ ഒരുപാടാണ്. ഭൗതികമായി. സ്വപ്നത്തിൽ അല്ല. മറ്റൊരു പ്രയോജനവും കൂടി നിങ്ങൾക്ക് ഉണ്ടാവും. നാളെ ആ കുട്ടികളുടെ അടിയന്തിരവും കൂടി ഉണ്ണാം. അപ്പം ഇത് വരാതെ ഇരിയ്ക്കണമെങ്കിൽ സ്വപ്നത്തിൽ ആണ് നിങ്ങൾ പഠിയ്ക്കേണ്ടത്. അപ്പം ജാഗ്രത്ത്, സ്വപ്നം രണ്ടും സ്വപ്നമാണ്. വേറിട്ടല്ല. കാരണം രണ്ടും അന്യഥാ ഗ്രഹണമാണ്. അന്യഥാ ഗ്രഹണം അഗ്രഹണം എന്നൊക്കെ വ്യത്യസ്തങ്ങൾ ഉണ്ട്. ഒന്നിനെ അതായി കാണുന്നത് ഗ്രഹണമാണ്. ഒരു വസ്തുവിനെ വസ്തുവായി തന്നെ കാണുക. അത് ഗ്രഹിയ്ക്കലാണ്. വസ്തുവിനെ മറ്റൊന്നായി ഗ്രഹിയ്ക്കുന്നത് അന്യഥാ ഗ്രഹണമാണ്. വസ്തുവിനെ ഗ്രഹിയ്ക്കാതെ ഇരിയ്ക്കുന്നത് അഗ്രഹണമാണ്. തന്റെ ബോധത്തെ ജാഗ്രത്തിൽ ഈ കാണാവുന്ന വിഷയങ്ങളായി എല്ലാം കാണുന്നത് അന്യഥാ ഗ്രഹണമാണ്. അതാണ് ജാഗ്രത്ത്. അത് പലതുണ്ടെന്നാണ് പറഞ്ഞത് ….. മഹാജാഗ്രത്ത്, ബീജജാഗ്രത്ത്, ജാഗ്രത്ത് സ്വപ്നം, സ്വപ്നജാഗ്രത്ത് എന്നിങ്ങനെ പലതുണ്ട്. ജാഗ്രത്ത് എന്ന പദം ഉപയോഗിയ്ക്കുമ്പോൾ, ജാഗരിത സ്ഥാനം ബഹിഷ്പ്രജ്ഞമാണ്.
ഇന്ദ്രിയാനുഭവങ്ങൾ ഭൗതിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ
ശബ്ദം സ്പർശം രൂപം രസം ഗന്ധം എന്ന അഞ്ച് ഇന്ദ്രിയങ്ങളും…. അല്ല വിഷയങ്ങളും ആ വിഷയങ്ങൾക്ക് അഞ്ച് ഇന്ദ്രിയങ്ങളും….അവയുടെ ചേർച്ച ഉണ്ടായിക്കഴിഞ്ഞാൽ ഉണ്ടാകുന്ന അനുഭവങ്ങൾ….അത് മസ്തിഷ്ക്കത്തിൽ ഉണ്ടാക്കുന്ന പരിണാമ ഭേദങ്ങൾ…. അത് അന്തസ്രാവികളിൽ ഉണ്ടാക്കുന്ന പരിണാമ ഭേദങ്ങൾ … ഇവയൊക്കെ എടുത്ത് നോക്കിയാൽ…. ബാഹ്യമായ വസ്തുവിനെ കാണുക കേൾക്കുക തൊട്ടറിയുക എന്നുപറയുന്ന ആ ജാഗ്രത്തിൽ കണ്ട് കഴിഞ്ഞ് അതില് പ്രിയവും അപ്രിയവും വരുന്ന വിധം ബോധം ഇടപഴകുമ്പോൾ സ്വപ്നങ്ങൾ ഉണരുകയായി. അന്യഥാ ഗ്രഹണം സൂക്ഷ്മമാകുകയായി. ഇതിനെ നിങ്ങളുടെ ശാസ്ത്രത്തിൽ നിന്ന് അല്പമൊന്ന് മൊഴിമാറ്റി പറഞ്ഞാൽ …നിങ്ങളുടെ ശാസ്ത്രപ്രകാരം ഇത് വസ്തുവാണ്…. കണ്ണ് ഉണ്ട് ….പ്രകാശം ഉണ്ട്….. പ്രകാശത്തിന് പ്രമാണ ചൈതന്യം എന്നും വസ്തുവിന്റെ ചൈതന്യത്തിന് പ്രമേയ ചൈതന്യം എന്നും കാണുന്നവന്റെ ചൈതന്യത്തിന് പ്രമാതൃ ചൈതന്യമെന്നും പറഞ്ഞാൽ പ്രമാതാവായ കണ്ണിന്റെ ചൈതന്യത്തിൽ കണ്ണിന് കാണാനുള്ള കഴിവ് ഉണ്ടായാൽ ആ കഴിവിനെ പ്രമാതാവിന്റെ ചൈതന്യമെന്ന് എടുത്താൽ പ്രമാതൃ ചൈതന്യം പ്രമാണ ചൈതന്യം സൂര്യന്റെ പ്രകാശം അല്ലെങ്കില് ബൾബിന്റെ പ്രകാശം അല്ലെങ്കിൽ വിളക്ക് അതുപോലുള്ള പ്രമാണ ചൈതന്യം, പ്രമേയം ഈ വസ്തു… അത് ആ പ്രകാശത്തിൽ തെളിഞ്ഞ് കാണാവുന്നതാണെങ്കിൽ ഇത് മൂന്നും യോജിക്കുന്നിടത്താണ് കാഴ്ച ഉണ്ടാകുന്നത്. ഇതുപോലെ മൂന്നും യോജിയ്ക്കുന്നിടത്താണ് കേൾവി ഉണ്ടാകുന്നത്. ഇതുപോലെ മൂന്നും യോജിയ്ക്കുന്നിടത്താണ് സ്പർശനം ഉണ്ടാകുന്നത്. ഇതുപോലെ മൂന്നും യോജിയ്ക്കുന്നിടത്താണ് ഗന്ധം ഉണ്ടാകുന്നത്. ഇതുപോലെ മൂന്ന് യോജിയ്ക്കുന്നിടത്തു തന്നെയാണ് ശബ്ദം ഉണ്ടാകുന്നത്.
ഇത് നിങ്ങൾടെ ഭാഷയില് പറയുമ്പോൾ പ്രകാശം വസ്തുവിൽ പതിച്ച് വസ്തുവിന്റെ ആന്തരികമായ ബാഹ്യമായ ഭാവങ്ങളെ ഉൾക്കൊള്ളുന്ന രണ്ട് പ്രകാശ രശ്മികൾ കണ്ണിൽ പതിച്ച്, അവ കണ്ണിന്റെ റെറ്റിനയിൽ എത്തി, അവിടെ നിന്ന് cerebral cortex-ലേയ്ക്ക് ഈ വസ്തുതയെ sensory nerve-കൾ എത്തിച്ച് ആ പ്രതീതി അവിടെ ഉണ്ടായി കഴിഞ്ഞാൽ ഇതിനെ കാണുന്നു. ഇങ്ങിനെയാണ് നിങ്ങൾ പഠിച്ചതെന്ന് തോന്നുന്നു. ഇവിടെ ജാഗ്രത്തില് ഈ കാണുന്ന വസ്തു ഭൗതികമാണ്. കാണുന്നവന്റെ കണ്ണ് ഭൗതികമാണ്. കാഴ്ചയ്ക്ക് കാരണമായി പ്രകാശിയ്ക്കുന്ന പ്രകാശവും ഭൗതികമാണ്. പക്ഷെ വ്യക്തികൾ കാണുന്നത് വ്യത്യസ്തമായാണ്. പ്രിയാപ്രിയങ്ങൾ വ്യത്യസ്തങ്ങളാണ്. അത് പഠിയ്ക്കാത്തിടത്തോളം, അത് അറിയാത്തിടത്തോളം, അത് ചിന്തിയ്ക്കാത്തിടത്തോളം നിങ്ങളുടെ പഠിപ്പ് വെറുതെയാണ്. അതുകൊണ്ടാണ് ജാഗ്രത്ത് പോരാ എന്ന് ഞാൻ പറഞ്ഞത്. ഈ ഭൗതിക വസ്തുവിൽ ഭൗതികമായ എന്റെ കണ്ണ്, ഇതിന്റെ മുമ്പിൽ മുഖാമുഖം വന്ന്, സൂര്യപ്രകാശം ഇതിൽ വീണ് ഭൗതികമായ സൂര്യപ്രകാശം ഇതിന്റെ രണ്ട് അക്ഷങ്ങളിൽ നിന്ന് പതന രശ്മികളും പ്രതിപതന രശ്മികളും ആയി തീർന്ന് പ്രതിപതനരശ്മിയും പതന രശ്മിയും ഉണ്ടാക്കുന്ന രംഗം എന്റെ റെറ്റിനയിൽ ഇതിന്റെ തലകീഴായി ഒരു പ്രതിബിംബം ഉണ്ടാക്കിയാൽ അതിനെ എന്റെ sensory nerve, cerebrum cortex-ൽ എത്തിച്ച് പൂർവ്വ അനുഭവങ്ങളിൽ നിന്ന് ഇത് മൈക്ക് ആണ് എന്ന് കണ്ടെത്തുമ്പോൾ, ഈ കണ്ടെത്തൽ എല്ലാം ഭൗതികമാണെങ്കിൽ ലോകത്തുള്ള എല്ലാ മനുഷ്യനും എല്ലാം ഒരുപോലെ കാണേണ്ടതാണ്. പക്ഷെ അങ്ങനെയല്ല. കാണുന്ന വസ്തുവിനെ ആസ്പദമാക്കി കൊല്ലാനും വെല്ലാനും സ്നേഹിയ്ക്കാനും കെട്ടിപ്പിടിയ്ക്കാനും എന്നുവേണ്ട ലോകത്തില് സമസ്ത രംഗങ്ങൾക്കും ഇടയാകുന്നു എങ്കിൽ കാഴ്ചയുടെ അന്തർലീനമായ രഹസ്യം ഭൗതികമല്ല. ജാഗ്രത്തുമല്ല.
മകൾ, ഭാര്യ, അമ്മ….
ഒരു സ്ത്രീ വരുന്നു, വീട്ടിൽ നിന്ന് മൂന്ന് പുരുഷന്മാർ ഇറങ്ങി നില്ക്കുന്നു. ഒന്ന് അവരുടെ മകൻ. മറ്റൊന്ന് അവരുടെ ഭർത്താവ്. മറ്റൊന്ന് അവരുടെ അച്ഛൻ. ആ സ്ത്രീ ശരീരത്തിലേയ്ക്ക് വന്ന സൂര്യ രശ്മി, അച്ഛന്റെ കണ്ണുകളിൽ പതിയ്ക്കുമ്പോൾ ഉണ്ടാകുന്ന അച്ഛന്റെ വികാരങ്ങളും, ഭർത്താവിന്റെ കണ്ണുകളിൽ പതിയ്ക്കുമ്പോൾ ഉണ്ടാവുന്ന ഭർത്താവിന്റെ വികാരങ്ങളും, മകന്റെ കണ്ണിൽ പതിയ്ക്കുന്ന, രശ്മി പതിയ്ക്കുമ്പോൾ ഉണ്ടാകുന്ന മകന്റെ വികാരങ്ങളും ഒന്നാകണമെന്നാണ് നിങ്ങൾടെ ഭൗതികശാസ്ത്രത്തിന്റെ കാഴ്ചപ്പാട്. ഒന്നാകുന്നതോടെ നിങ്ങൾടെ ജീവിതം വ്യർത്ഥമായി. മൂന്നും മാറുന്നില്ല….മൂന്നും ഏകമാണ്….. ഭൗതികമായി മൂന്നും ഏകമാണ്.. കാരണം അച്ഛന്റെ കണ്ണ് സൃഷ്ടിച്ചിരിയ്ക്കുന്ന വസ്തുക്കൾ തന്നെയാണ് മകന്റെ കണ്ണും സൃഷ്ടിച്ചിരിയ്ക്കുന്നത്. മകന്റെ കണ്ണിനെ സൃഷ്ടിച്ചിരിയ്ക്കുന്ന വസ്തുക്കൾ തന്നെയാണ് ഭർത്താവിന്റെ കണ്ണിലും സൃഷ്ടിച്ചിരിയ്ക്കുന്നത്. അവിടെ ഒന്നും വ്യത്യാസങ്ങൾ ഇല്ല….. ഇതിന്റെ matter-ന്. ദ്രവ്യത്തിന് യാതൊരു മാറ്റവുമില്ലാതെ ഇരിയ്ക്കുമ്പോഴും ദ്രവ്യേതരമായി ഇരിയ്ക്കുന്ന ഒന്ന് അവിടെ പ്രതിപ്രവർത്തിയ്ക്കുന്നു എന്നുള്ളതാണ് സ്വപ്നത്തിന്റെ വസ്തുത. പ്രമാണത്തിന്റെ potency-യ്ക്ക് മാറ്റം ഉണ്ടായതു കൊണ്ട് പ്രമാതാവിന്റെ വികാരങ്ങൾക്ക് മാറ്റം ഉണ്ടാവില്ലല്ലോ. മാത്രവുമല്ല, പ്രമാണത്തിന്റെ potential സൂര്യന്റെ പ്രകാശം മകന്റെ കണ്ണിലേയ്ക്ക് തള്ളയെ പതിപ്പിയ്ക്കുന്നതിന് പ്രത്യേക ജാഡകൾ ഒന്നും സൂര്യൻ അവിടുന്ന് ചെയ്തിട്ടില്ലല്ലോ. പ്രമാണമായിരിയ്ക്കുന്ന സൂര്യന് മാറ്റം ഒന്നും ഇല്ല. (0:10:11.1) രശ്മിയ്ക്ക് മാറ്റം ഒന്നും ഇല്ല. ഒരേ സമയത്തെ രശ്മിയാണ് മൂന്ന് പേരിലും പതിച്ചിരിയ്ക്കുന്നത്. കണ്ണകൾ ഭൗതികങ്ങളാണ്. മകൻ അമ്മയെ കാണുന്ന സമയത്ത് ഭർത്താവിന്റെ കണ്ണുകൾ ആണ് അവിടെ ഇരിയ്ക്കുന്നത് എങ്കിൽ മിക്കവാറും അമ്മയോ മകനോ ഒരാള് ആത്മഹത്യ ചെയ്യും അല്ലെങ്കിൽ രണ്ടു പേരും ആത്മഹത്യ ചെയ്യും. So… എങ്ങിനെയാണ് ഈ വൈകാരിക വ്യത്യാസം. സ്വപ്നത്തിന്റെ ശാരീരീക പ്രതിഭാസം എന്താണ്. ആ മൂന്ന് തരങ്ങളും വസ്തുവിൽ ഇല്ല. സ്ഥൂലമായിരിയ്ക്കുന്ന ഒരു സ്ത്രീ മാത്രമാണ്. സ്ഥൂലമായിരിയ്ക്കുന്ന ഒരു സ്ത്രീ, അവർക്കു മാറ്റം ഒന്നും ഇല്ല. അവര് മകന്റെ നേരെ തിരിഞ്ഞപ്പോൾ പ്രത്യേക വേലയൊന്നും അവര് കാണിച്ചില്ല. ഉടുത്ത സാരിയൊക്കെ അതു തന്നെയാ. ഭർത്താവിന്റെ നേരെ തിരിച്ചപ്പം ഇതൊക്കെ പറിച്ചും കാണിച്ചില്ല. കാരണം വിവേചനം എന്നൊക്കെപ്പറഞ്ഞാൽ ബുദ്ധി കേറി വന്നിട്ട് ആലോചിച്ച് ഉണ്ടാകുന്ന സാധനമാ….അമ്മയെ മകൻ കാണുമ്പം ആലോചിയ്ക്കാൻ ഒന്നും നേരമില്ല. എന്റെ അമ്മയെ ഞാൻ കാണുകയാണ്. ഞാൻ ഇരുന്ന് ആലോചിച്ചിട്ട് ഇത് അമ്മയാണ്…ആലോചിച്ച് വരുമ്പോഴേയ്ക്കും ഭർത്താവിനും ഭാര്യയ്ക്കും വികാരം ഒന്നും ഇല്ലാതാവും. ആലോചന ഇല്ലാത്തപ്പോഴാ വികാരം ഒക്കെ.
അവിടെ വിശ്വൻ മറയുകയും ഒരു പോലെ വൈശ്വാനര സങ്കല്പങ്ങളിൽ നിന്ന് വിശ്വനായിക്കണ്ട കാഴ്ച മറയുകയും ഇതെന്ത് എന്ന ചോദ്യത്തിന് ഉത്തരമായി ഇത് സ്ത്രീ എന്നതിനു പകരം സൂക്ഷ്മമായി ഇത് അമ്മ എന്നൊരുത്തൻ കാണുകയും, ഇത് ഭാര്യ എന്നൊരുത്തൻ കാണുകയും, ഇത് മകൾ എന്നൊരുത്തൻ കാണുകയും, ഇദം വൃത്തിയിൽ നിന്ന് വസ്തു വൃത്തിയിലേയ്ക്ക് പരിണമിച്ച ഒരറിവ്, വസ്തു വൃത്തി, മനോവൃത്തിയായി മാറിയപ്പോൾ വസ്തു മാറുകയും തന്റെ പൂർവ്വാനുഭവങ്ങളിൽ നിന്ന് ഇതിന് താൻ സങ്കല്പിയ്ക്കുന്ന പ്രിയത്തിന്റെ മറ്റൊരു വസ്തു സമാനമായി അവിടെ സൃഷ്ടിയ്ക്കപ്പെടുകയും, ഒരു പരസ്ത്രീയോട് നിങ്ങൾക്ക് ബന്ധപ്പെടണമെങ്കിൽ പോലും നിങ്ങളുടെ ഭാര്യയുടെയോ പൂർവ്വ ജന്മ ഭാര്യമാരുടേയോ സ്വപ്നങ്ങൾ അവൾ ഉണർത്തണം. നിങ്ങൾക്ക് ഉണരുകയും വേണം. ഉണർന്നാൽ… ഉണരാതിരുന്നാൽ ഭാഗ്യം….മര്യാദയ്ക്ക് ഒക്കെ തല്ലു കൊള്ളാതെ ജീവിയ്ക്കാം….. ഉണർന്നാൽ …പിന്നെ നിങ്ങൾക്കും എനിയ്ക്കും ആർക്കും ബോധമുണ്ടാവില്ല. അതുകൊണ്ട് കുറ്റം പറയാനൊക്കെ സൊസൈറ്റിയെ എളുപ്പമാണ്. അതുകൊണ്ട് ഇത് അറിഞ്ഞിട്ടു വേണം ജീവിയ്ക്കാൻ ഇറങ്ങാൻ. ഇതറിഞ്ഞിട്ടു വേണം സന്യസിയ്ക്കാൻ. ഇതറിഞ്ഞിട്ടു വേണം സാമൂഹ്യ പ്രവർത്തകനായി ഓടി നടക്കാൻ. ഇതറിഞ്ഞിട്ടു വേണം അയൽപക്കംകാരന്റെ വീട്ടിൽ കേറി ഒരു കസേരയിൽ ഇരിയ്ക്കാൻ. ഇതറിയാതെ ഇരുന്നാൽ ചിലപ്പം കൂടെ പലരും പോരും.
ഭൗതികമായ കാഴ്ചകൾ….
ജാഗ്രത്ത് -സ്വപ്നങ്ങളിലേയ്ക്കുള്ള ഈ ഇടവേളയിൽ വച്ച് വഴി മാറുമ്പോൾ, ഇദം വൃത്തിയിൽ നിന്ന് അഹം വൃത്തിയിലേയ്ക്കുള്ള ഒരു പരിണാമം ഉണ്ട്. നിങ്ങള് കണ്ടപോലെ കാണിയ്ക്കുന്ന പ്രകാശം, കാണുന്നവൻ കാണുന്ന വസ്തു എന്നതിന്റെ ഗതീയതയിലുള്ള പതന രശ്മിയും പ്രതിപതന രശ്മിയും ഒക്കെ അടങ്ങുന്ന പഠനങ്ങൾക്ക് പൗരാണികർ നല്കിയ ഒരു ഭാഷ്യം ഇതാണ്. ആ കാഴ്ച ഒക്കെ ശരിയാണ്. ഭൗതികമായി. പക്ഷെ ആ കാണുന്നതിനെ വ്യത്യാസപ്പെടുത്തുന്നത് വർണ്ണിയ്ക്കാൻ നിങ്ങൾടെ ശാസ്ത്രം ജാഗ്രത്തിന് അപ്പുറത്തേയ്ക്ക് പോയിട്ടില്ല. ശാസ്ത്രത്തിന് പോകാൻ കൈയ്യിൽ ഉപകരണങ്ങൾ ഇല്ല. അതിന് തത്ത്വചിന്തയേ വഴിയുള്ളൂ. ശാസ്ത്രം അതിന്റെ സൂക്ഷ്മമമായ ഐതിഹാസികതലങ്ങളിൽ എത്തുമ്പോൾ, classical stage, ദ്രവ്യം പിന്മാറുകയും, ഭാവ ദ്രവ്യം ഉടലെടുക്കുകയും ചെയ്യും. ഭാവദ്രവ്യങ്ങളെ പഠിയ്ക്കുവാൻ ഭൗതിക ശാസ്ത്രത്തിന്റെ അളവുകോലുകൾ പര്യാപ്തങ്ങളല്ല. സൂക്ഷ്മയാ സൂക്ഷ്മബുദ്ധിഭിഃ ത്വഗ്രയാ ബുദ്ധിയാ സൂക്ഷ്മയാ സൂക്ഷ്മബുദ്ധിഭിഃ സൂക്ഷ്മ ദർശിഭിഃ അവിടെ ഉപകരണം സ്വന്തം ബുദ്ധിയാണ്. അതിന് ഇന്ദ്രിയങ്ങൾ പോരാ. ഇന്ദ്രിയങ്ങൾ അടക്കണം. അതിന്… ഒളിമുതരം പഴം അഞ്ചുമുണ്ട് നാറും നടുകയിലേറി നയേന മാറി ആടുന്ന കിളികളെ അരിയണം….. പഞ്ചേന്ദ്രിയങ്ങളെ….. പഞ്ചേന്ദ്രിയങ്ങളാകുന്ന ഉപകരണങ്ങൾ കൊണ്ട് ശബ്ദസ്പർശരൂപരസഗന്ധാദികൾ ആകുന്ന വിഷയങ്ങളിലൂടെ അനുഭവിച്ച് പഠിയ്ക്കാൻ പോയ ശാഖയ്ക്ക് ഇവിടം വരെയേ എത്താൻ പറ്റുകയുള്ളൂ. ഇന്ദ്രിയങ്ങളെ അകത്തേയ്ക്ക് ആക്കി ചെയ്യണം. പരാഞ്ചിഖാനി വിതർണ്ണ സ്വയംഭൂ പശ്മ തസ്മാത്പരം പശ്യതി നാന്തരാത്മൻ കശ്ചിത് ധീരഃ പ്രത്യഗാത്മാനം ഐക്ഷതാവൃക്ഷചക്ഷുരമൃതത്വം ഇച്ഛതി. പുറത്തേയ്ക്കുള്ള നോട്ടം നിറുത്തണം. അകത്തേയ്ക്ക് നോക്കണം. അതിന് അന്തഃക്കരണം ശുദ്ധമാകണം. അന്തഃക്കരണം ശുദ്ധമല്ലാത്തവന് എപ്പോഴെങ്കിലും അകത്തേയ്ക്ക് നോക്കിയാൽ ഭയം കൊണ്ട് ആത്മഹത്യ ചെയ്തു പോകും. കാരണം സ്വന്തം പൂർവ്വ കർമ്മങ്ങളുടെ ലോകം മുഴുവൻ ഉണർന്നു വരും. പൂർവ്വകർമ്മങ്ങളുടെ ലോകം ഉണരാതിരിയ്ക്കണമെങ്കിൽ പൂർവ്വ കർമ്മങ്ങളെ വിസ്മൃതിയിലേയ്ക്ക് നയിയ്ക്കുകയും പൂർവ്വ കർമ്മങ്ങളെ മാറ്റി എടുക്കുകയും അന്തഃക്കരണത്തെ വിശുദ്ധമാക്കുകയും ചെയ്യണമെങ്കിൽ സന്ധ്യാവന്ദനാദികൾ കൃത്യമായി ഉണ്ടാവണം. അല്ലാതെ ഒരഭ്യാസം കൊണ്ടും ഈ പണി നടക്കുകേല.. വിശുദ്ധാന്തഃക്കരണു മാത്രമേ ഭയമില്ലാതെ അകത്തേയ്ക്ക് നോക്കാൻ പറ്റൂ. ഏകാന്തതയെ ഉപാസിയ്ക്കാൻ പറ്റൂ. പ്രാർത്ഥനയ്ക്കു പോലും ഇന്നു കൂട്ടായ്മ വേണം. കാരണം ഒറ്റയ്ക്കിരിയ്ക്കാൻ പറ്റില്ല. പേടി വരും. അപ്പം അന്തഃക്കരണം വിശുദ്ധമായാൽ സ്വപ്നത്തിന്റെ ഉറവകൾ അറിയാൻ പറ്റും. അതറിയുന്നതിനുള്ള ഒരു പ്രകരണമാണ് പറഞ്ഞത് ….

ആധുനിക സാഹിത്യവും ആധുനിക സാഹിത്യകാരന്മാരും : ഉദാ. എം.ടി
ഇത് എന്ത് എന്നൊരു വൃത്തിയുണ്ട്. എന്തു കാണുമ്പോഴും കൊച്ചുകുട്ടികൾ ചോദിയ്ക്കും ഇതെന്താന്ന്. ആ ചോദ്യം നമുക്കും ഉണ്ട്. ഇപ്പോൾ നമ്മള് മാന്യന്മാരായതുകൊണ്ട് ഒളിച്ചു വച്ചിരിയ്ക്കുകയാണ്. നമുക്ക് കുട്ടികളെപ്പോലെ ചോദിയ്ക്കാൻ പറ്റില്ല….മറ്റുള്ളവരോട് ഇതെന്താന്ന്. അതുകൊണ്ട് നമ്മള് കുറച്ചുകൂടെ മാന്യമായി ചോദിച്ചറിയാൻ ശ്രമിയ്ക്കും. സൂത്രത്തിൽ. ആ ഇദം വൃത്തി കഴിഞ്ഞാൽ അതിന്റെ വസ്തു-വൃത്തി നമ്മളിൽ ഉണ്ടാവും. അതിനെയാണ് നമ്മൾ ഭൗതിക ജ്ഞാനം എന്ന് പറയുന്നത്. അതു കഴിഞ്ഞാൽ ആ വസ്തു അങ്ങ് എടുത്തു മാറ്റിയാലും മനസ്സ് വസ്തുവിന്റെ ആകാരത്തിൽ ഇരിയ്ക്കും. അതിന് മനോവൃത്തി എന്ന് പറയും. ഏറ്റവും ശ്രദ്ധിയ്ക്കേണ്ടത് അവിടം മുതലാണ്. അവിടുന്നാണ് നമ്മുടെ പണികൾ എല്ലാം കുഞ്ചരശൗചമായി മാറുന്നത് …. ആന കുളിച്ചു കഴിഞ്ഞാൽ കുറച്ചു കഴിഞ്ഞാൽ മണ്ണ് വാരി ഇടും. എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണെന്നു വച്ചാല്… നിങ്ങള് നോവല് വായിയ്ക്കും. വല്യ വല്യ നോവലിസ്റ്റുകള് അവാർഡ് വാങ്ങിയ്ക്കും. നോവലെഴുതിയിട്ട്. നിങ്ങളത് വായിയ്ക്കും. അതിലെ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിയ്ക്കും. ആ താദാത്മ്യം പ്രാപിയ്ക്കുമ്പോഴും മനോവൃത്തിയിൽ അവരെത്തിക്കഴിഞ്ഞ് താദാത്മ്യം കഴിഞ്ഞാൽ, realism-ത്തിന്റെയും surrealism-ത്തിന്റെയും ലോകങ്ങളിൽ വായിച്ചാസ്വദിയ്ക്കുന്ന ആധുനിക തലമുറ ആ കഥാപാത്രത്തിന്, ആ നായകന്, ആ നായികയ്ക്ക് എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടോ, അതെല്ലാം നിങ്ങളുടേതായി ഭാവിയിൽ മാറും. നിങ്ങൾ കരയാൻ… നായകൻ രോഗിയാണെങ്കിൽ ആ രോഗം നിങ്ങൾക്കുള്ളതാണ് നാളെ. സ്വപ്നം എങ്ങിനെയാണ് രോഗം ഉണ്ടാക്കുന്നത്. മുട്ടത്തുവർക്കിയും, പൊൻകുന്നം വർക്കിയും, ഒ.വി വിജയനും, എം.മുകുന്ദനും, എം.ടി.വാസുദേവൻ നായരും ഒക്കെ നിങ്ങളുടെ സമുദായ ശരീരത്തിൽ ഏല്പിച്ച രോഗങ്ങളുടെ പട്ടിക, അവരെഴുതിയ കഥാപാത്രങ്ങളോട് ചേർന്ന് നില്ക്കുന്ന പ്രശ്നസങ്കുലങ്ങളായ ജീവിതങ്ങളിൽ നിന്ന് surrealism-വും realism-വും വഴി നിങ്ങൾ നേടിയത് എന്താണ് എന്ന് സൂക്ഷിച്ചു നോക്കിയാൽ മനഃശാസ്ത്രത്തിന്റെ പാഠങ്ങളിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാകും. അവരെ ചെറുതാക്കാൻ പറഞ്ഞതല്ല. ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിൽ അമേരിക്കയിൽ മുപ്പത്തിയഞ്ച് ലക്ഷം പേർ കാൻസർ വന്ന് മരിച്ചു. സറിയലിസവും റിയലിസവും സാഹിത്യ നഭോമണ്ഡലത്തിൽ വികസിച്ചിരുന്ന അമേരിക്കയില് മുപ്പത്തിയഞ്ച് ലക്ഷം പേർ കാൻസർ വന്ന് മരിച്ചു. മുപ്പത്തിയഞ്ചു ലക്ഷം പേർ മരിച്ചു എന്നുള്ള കണക്ക് Sir Richard Nixon അന്നത്തെ അമേരിക്കൻ പ്രസിഡന്റ് പാർലമെന്റിൽ അവതരിപ്പിച്ചതാണ്. ഞാൻ പറഞ്ഞതല്ല. അന്ന് കേരളത്തിലെ സാധാരണ വീടുകളിൽപ്പോലും പണിയ്ക്കൊരുത്തൻ വന്ന് പണിയാൻ പറമ്പിൽ പോവുകയാണെങ്കിൽ മുറുക്കാൻ വേണം, ബീഡി വേണം, സിഗററ്റ് വേണം. അറുപത്തിയഞ്ച് : വലിയ്ക്കാത്തവർ പോലും വലിയ്ക്കാനാണ് കല്യാണത്തിനും അടിയന്തിരത്തിനും പോകുന്നത്. എല്ലാ അടിയന്തിരങ്ങളിലും കല്യാണങ്ങളിലും മേശപ്പുറത്ത് മുറുക്കാനും ബീഡിയും പുകയിലയും വെറ്റിലയും സിഗററ്റും ഒക്കെ വേണം….അന്നൊന്നും കേരളത്തിൽ ഒരാൾക്കും ഈ കാൻസർ ഒന്നും കണ്ടില്ല.എൺപതും തൊണ്ണൂറും വയസ്സിലെത്തിയ സ്ത്രീകളുടെ breast ഒന്നും remove ചെയ്തില്ല. സൃഷ്ടിരംഗത്ത് പത്തോളം പിള്ളേരെ പ്രസവിച്ചവരാണ്.
ഒന്നും രണ്ടും ഒന്നുമല്ല. രാപകല് പുകയും അടിച്ച് നല്ലപോലെ പണിയെടുത്ത് കൂട്ടുകുടുംബത്തിനകത്ത് അത്യദ്ധ്വാനം ചെയ്ത് മൈലുകൾ അകലെനിന്ന് വെള്ളവും ചുമന്ന് വിറകും പെറുക്കിക്കൊണ്ടു വന്ന് നനഞ്ഞ വിറക് ഊതിയൂതി കത്തിച്ച് പണി എടുക്കുന്നതിന് ഇടയില്, രാവിലെ എല്ലാവർക്കും ഉണ്ടാക്കിക്കൊടുത്ത് പട്ടിണി കിടന്നും, ഉച്ചയ്ക്ക് എല്ലാവർക്കും ഉണ്ടാക്കിക്കൊടുത്ത് പട്ടിണി കിടന്ന് നാലുമണി ആയപ്പോൾ വീണ്ടും പിള്ളേർക്ക് ആഹാരം ഉണ്ടാക്കിക്കൊടുക്കുമ്പോൾ പോലും ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കാതെ പണിയെടുത്ത് സന്ധ്യമയങ്ങിക്കഴിഞ്ഞാൽ വീട്ടിലുള്ള പുരുഷന്മാർക്ക് റാന്തൽ എടുത്തുകൊണ്ടുവന്ന് … സ്ത്രീ തന്നെ അത് കാരവെള്ളം കൊണ്ട് കഴുകിത്തുടച്ച് വൃത്തിയാക്കി…. ആ തിരിയുടെ അറ്റം കണ്ടിച്ചു കളഞ്ഞ് കത്തിച്ച്, ദേ വെളിച്ചം ഇല്ലാതെ പോകരുത്, പാമ്പും പഴുതാരയും ഉള്ള സ്ഥലമാണ്, എന്ന് പറഞ്ഞ് ഇത് കൈയ്യിൽ ഏൽപ്പിച്ചു കൊടുത്തു വിടുമ്പോൾ, പിള്ളേർക്കു പഠിയ്ക്കാൻ ചിമ്മിനി വിളക്കുകൾ തുടച്ചെടുത്തു കൊണ്ടുവന്ന് വച്ചുകൊടുക്കുമ്പോൾ, ആ സൗഭാഗ്യങ്ങൾ ഒക്കെ കണ്ടും കേട്ടും അനുഭവിച്ചും വളർന്നവർ ഇതിനിടയിൽ ഇരിപ്പുണ്ടെങ്കിൽ മാത്രം അംഗീകരിച്ചാൽ മതി. ഇതും കഴിഞ്ഞ് ഒരു കുപ്പി അതിന്റെ അടപ്പ് കുത്തിത്തുരന്ന് അതിൽക്കൂടെ ഒരു തിരി പന്തം കണക്കെ ഇട്ട് അതും കത്തിച്ച് അതിന്റെ പുകയും അടിച്ച് വൈക്കോല് വരെ വലിച്ചിട്ടുകൊടുത്ത പെണ്ണുങ്ങള് ചുമച്ചില്ല, തുമ്മിയില്ല, അലർജ്ജി ഉണ്ടായില്ല, ദേഹം മുഴുവൻ ചൊറിഞ്ഞ് പറിഞ്ഞ് നാശമായില്ല. അലർജ്ജിയ്ക്ക് ടാബലെറ്റ് അടിച്ചില്ല, inhaler അടിച്ച് ശ്വാസം വിടേണ്ടി വന്നില്ല, ഈ കൊച്ചമ്മമാർക്ക് ഒക്കെ എന്തെല്ലാം വേണം. ഇതും കഴിഞ്ഞ് ഭർത്താവിനെ കാത്തിരിയ്ക്കും. ഇവൻ വന്നാല് ചൂട് വെള്ളം കുളിയ്ക്കാനും എടുത്തുവച്ച് കഞ്ഞിവെള്ളത്തിനകത്ത് പുളിശ്ശേരിയും ഒഴിച്ച് മാങ്ങാക്കറിയും ഒക്കെ ഒഴിച്ച് കൃത്യമായി കൊടുത്ത് സന്തോഷിപ്പിച്ച് കുളിയും കഴിഞ്ഞ് വരുമ്പോൾ ആഹാരം വിളമ്പിക്കൊടുത്ത് അടുക്കൽ നിന്ന് കഴിപ്പിച്ച്,….. ഒരുനേരം മാത്രം അവനെ കഴിപ്പിച്ച് കിടത്തിയിട്ട് വന്ന് ഒരു നേരം മാത്രം കഴിച്ച് പോയിക്കിടക്കുമ്പോൾ പണിയെടുത്ത് ക്ഷീണിച്ച ആ ശരീരം അവന്റെ കാമനയ്ക്ക് നിന്നു കൊടുത്തിട്ട് അതില് ഗർഭം ധരിച്ച് ഗർഭിണിയായാൽ ഒരു പരിശോധനയില്ല, ഇത് രണ്ടാഴ്ചയിൽ ഒരിക്കൽ പോകും കെട്ടി എഴുന്നള്ളിച്ച്. ഇത് ഒരു പരിശോധനയുമില്ല, സുഖമായിട്ട് പണിയെടുത്ത് വയറ്റിൽ ഒരു കുഞ്ഞ് എളിയിൽ വേറെ ഒരു കുഞ്ഞ്, തലയിൽ ഒരു കുടം വെള്ളം. (0:20:36.6)
ഇങ്ങനെ ചുമന്ന് പണി എടുത്തു കഴിഞ്ഞ് പ്രസവ വേദന വരുമ്പോൾ ഒരു പതിച്ചി വന്ന് അതും ….വയറ്റാട്ടി…. ആ അവള് വന്ന്…. കോഴി പൊരുന്നയ്ക്ക് ഇരിയ്ക്കുന്ന ….കോഴി മുട്ടയ്ക്ക് കേറിയ… പിള്ളേര് അപ്പുറത്ത് തൂറി മുള്ളി കിടക്കുന്ന … ഇങ്ങേപ്പുറത്ത് നെല്ല് കൂട്ടിയിട്ടിരിയ്ക്കുന്ന ….വൈക്കോല് മുറ്റത്തിട്ടിരിയ്ക്കുന്ന ആ വീടിനകത്തേയ്ക്ക് ഒരു പാത്രം ചൂട് വെള്ളവുമായി കേറി പ്രസവം എടുത്തിട്ട് ജനിച്ച കുഞ്ഞുങ്ങൾക്ക് ഇന്നുള്ള ഈ രോഗങ്ങൾ എല്ലാം കാണാനില്ല. സ്ത്രീയ്ക്കും ഈ രോഗങ്ങൾ ഒന്നും ഇല്ല. അങ്ങിനെ പത്തോളം പ്രസവിയ്ക്കുക. uterus താന്നില്ല. ovary ഇറങ്ങിപ്പോയില്ല. ഓവറിയില് cyst-ഉം uterus-സിൽ fibroid-ഉം വന്നില്ല. cervix-ലും, ovary-യിലും, uterus-ലും breast-ലും, cancer വന്നില്ല. പഴുത്തു ചീഞ്ഞ് നാറി നടന്നില്ല. പക്ഷെ അമേരിക്കയിൽ അന്ന് നാല്പത്തി -മുപ്പത്തിയഞ്ച് ലക്ഷം പേർ കാൻസർ വന്ന് മരിച്ചു. പിന്നെ എങ്ങിനെയാണ് ഈ കാൻസർ ഇത്രയും ഇവിടെ പടർന്ന് പിടിച്ചത്…. അന്ന് കേരളത്തിലെ കൊട്ടകകളില് സിനിമയില് നായകനും നായികയ്ക്കും കാൻസർ ആയിരുന്നു മുഖ്യ വിഷയം. കാശു മുടക്കി വണ്ടി പിടിച്ച് ചെന്ന്, കാശു മുടക്കി ടിക്കറ്റ് എടുത്ത് കേറി ഇരുന്ന്, കൊട്ടകയ്ക്ക് അകത്ത് അഭ്രപാളിയിൽ സത്യനോ രാഗിണിയോ ശ്രീവിദ്യയോ അഭിനയിയ്ക്കുന്ന സിനിമകളിൽ നായകനോ നായികയ്ക്കോ കാൻസർ വന്ന് മരണ വേദന അനുഭവിയ്ക്കുമ്പോൾ, അതും കൊണ്ട് ഓടുന്ന ആശുപത്രികളും ബഹളങ്ങളും ഓപ്പറേഷനുകളും അതിനിടയിലുള്ള നായകൻ നായികയ്ക്ക് കാൻസറായതുകൊണ്ട് കരയുമ്പോഴും നായകന് കാൻസറ് വന്ന് നായിക കരയുമ്പോഴുമെല്ലാം, അത് അഭിനയിക്കുകയാണെന്നും, അതൊരു script-writer എഴുതിയ സ്ക്രിപ്റ്റ് ആണെന്നും, അത് അഭ്രപാളിയിൽ കാണുന്ന ചിത്രം മാത്രമാണെന്നും ഓർത്തിരുന്നു എങ്കിൽ നിങ്ങൾക്ക് കരയാൻ ആവില്ല. പക്ഷെ നിങ്ങൾ അവിടെ ഇരുന്ന് കരഞ്ഞു. കണ്ണുനീർ വാർത്തു. voluntary action-നും involuntary action-നും ഉള്ള നിങ്ങളുടെ ഹോർമോണുകളിൽ പലതും സജീവമാകുകയും കണ്ണുനീർ ധാര-ധാരയായി പ്രവഹിയ്ക്കുകയും ചെയ്തത് നിങ്ങൾടെ തന്ത ചത്തുപോയിട്ടല്ല. ഒരു പക്ഷെ തന്ത വീട്ടിൽ ചത്തുപോയാൽ നിങ്ങളിങ്ങനെ കരയില്ല. അപ്പം കരഞ്ഞത് ആർക്ക് രോഗം വന്നിട്ടാണ് …. നിങ്ങക്ക് …താദാത്മ്യം കൊണ്ട് നിങ്ങൾ ഏറ്റെടുത്തു ആ രോഗം. അത് അഭിനയിച്ച്, അരംഗത്ത് വിരാജിച്ച നായികാ-നായക സങ്കല്പങ്ങളെ നിങ്ങൾടെ ജീവിതത്തിൽ സജീവമാക്കിയ നടീ നടന്മാർ എല്ലാം ആ രോഗം വന്നാണ് മരിച്ചത്. നിങ്ങൾടെ സാഹിത്യവും കലയും നിങ്ങൾടെ ശാസ്ത്രവും നിങ്ങൾക്ക് സംഭാവന ചെയ്തത്….വികല ജീവിതത്തിന്റെ സ്വപ്നങ്ങൾ മാത്രമാണ്.
സ്വപ്നത്തെ അംഗീകരിയ്ക്കാത്ത, ജാഗ്രത്തിനെ മാത്രം അംഗീകരിച്ച ശാസ്ത്രത്തിന്റെയും കലയുടേയും പിന്നാമ്പുറ കാഴ്ചകളിൽ മുഖ്യമായ ഒന്ന് ഇതാണ്. മതങ്ങളുടെ കെട്ടുകാഴ്ചകളും ശാസ്ത്രത്തിന്റെ ജാഥകളും ശാസ്ത്രീയ ജീവിതത്തിന്റെ അന്വേഷണങ്ങളും നിങ്ങൾടെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത് സൗഭഗത്തിന്റെ നല്ല നാളുകൾ അല്ല. ചേതനയെ മരവിപ്പിയ്ക്കുന്ന മാരക രോഗങ്ങളുടെ ഈറ്റില്ലങ്ങളെയാണ്. ഇവിടെയാണ് സ്വപ്ന പഠനം വിഷാദദന്തുരമാകുന്നത്. (ആരോ ചോദിയ്ക്കുന്നു …സ്വാമി അപ്പം ഈ ടിവയ്ക്കകത്തെ ഈ സീരിയൽ ഒക്കെ കാണാൻ പാടില്ലെ…. ) ….നല്ല പോലെ കാണണം…..super speciality ആശുപത്രികൾ ഇനിയും ഉണ്ടാകണമെങ്കിൽ അവിടുന്ന് എഴുന്നേൽക്കരുത്. അവിടുത്തെ ഡോക്ടറുന്മാർക്ക് തൊഴിൽ വേണമെന്നുണ്ടെങ്കിൽ നിങ്ങൾ അതിന്റെ മുമ്പിൽ തന്നെ ഇരിയ്ക്കണം ….തള്ളയും മകനും മകളും ഒക്കെക്കൂടെ ഒന്നിച്ച് തന്നെ പറ്റുമെങ്കിൽ കാണണം.
ഭരതമുനി …..നാട്യശാസ്ത്രം…. ഭാഗവതം
എന്തുകൊണ്ടാണ് ഭരതനും മറ്റും നാട്യശാസ്ത്രത്തിലും മറ്റും surrealism-ത്തിന്റെ ലോകങ്ങളെ നിന്ദിയ്ക്കുകയും അവ അവതരിപ്പിയ്ക്കരുതെന്ന് പറയുകയും ചെയ്തത് …സ്വപ്നത്തിന്റെ ഈ വെളിച്ചത്തിലാണ്. മനുഷ്യന്റെ സ്വപ്ന ചേതന ഉണ്ടെന്നും ഒരു വാക്കു പോലും സ്വപ്നമായി ഉയരുമെന്നും ….പത്തു ശതമാനം പെൺകുട്ടികൾ നിങ്ങളുടെ രാജ്യത്ത് ആദ്യത്തെ പ്രസവത്തോടെ mental രോഗികളായി മാറുന്നുണ്ട്. ഏറ്റവും പക ഭർത്താവിനോടാണ്. അതു കഴിഞ്ഞാൽ ആ ജനിച്ച കുഞ്ഞിനോട്. തരം കിട്ടിയാൽ കുഞ്ഞിനെ കാലേൽ പിടിച്ച് അടിയ്ക്കും. അതുകൊണ്ട് ഇപ്പം തള്ള കുഞ്ഞിനെ വളർത്തുകയാണ്. ഇവക്ക് മരുന്നും കൊടുത്ത്. കേരളത്തിൽ ഉടനീളം കാണുന്ന കാഴ്ചയാണ്. എന്തുകൊണ്ടാണ് ? ഭർത്താവും അച്ഛനും അമ്മയും ഒക്കെ വെളിയിൽ ഇരിയ്ക്കുമ്പോൾ അകത്തേയ്ക്ക് കേറ്റി പ്രസവം എടുക്കുന്ന ഗൈനക്കോളജിസ്റ്റ് പറയുന്ന തെറി… ആ തെറി കേൾക്കുമ്പോൾ അതിന് കാരണക്കാരനായത് ഭർത്താവാണ് …. ഈ ഗർഭം ധരിച്ച് ഇവിടെ വരാൻ കാരണക്കാരൻ അവനാണ്. അവനോട് ഉണ്ടാകുന്ന പക. ഈ കുട്ടിയാണ് തന്നെ തെറി കേൾപ്പിച്ചത്. അതിനോട് ഉണ്ടാകുന്ന പക. അപ്പം അതുകൊണ്ട് ….സ്വപ്നം ആണ് ഈ ജീവിതം. അതുകൊണ്ട് പിള്ളേരു വളരുമ്പം സ്വപ്നത്തിലൂടെ വേണം നോക്കാൻ. നല്ല സ്വപ്നങ്ങൾ പിള്ളേരെ കാണിയ്ക്കാൻ പഠിയ്ക്കണം. നല്ല മനുഷ്യനെപ്പറ്റിയുള്ള നിർവചനം തന്നെ Tennyson, In Memmorium- ത്തിൽ പറയുന്നത് victor in drama, victor in romance, cloud-weaver of phantasmal hopes and fears, child lover word title by the winter weight of years has yet unbroken എന്നാണ്. ഒരു നല്ല സ്വപ്ന സ്രഷ്ടാവായി ജീവിയ്ക്കണം ഈ പ്രപഞ്ചത്തിൽ. നിങ്ങളുടെ വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന സ്വപ്നം ലോകത്തിൽ നൂറ്റാണ്ടുകളിലൂടെ സ്വപ്നം മനോഹരമായി നല്കിയ റൊമാന്റിക്കുകൾ (romantics ) ഉണ്ട്. മാനവ സങ്കല്പങ്ങളുടെ സ്വപ്നലോകത്ത് മേയുന്നവർ. ഭാഗവതം ഒക്കെ ആ ദൃഷ്ടിയിൽ പഠിച്ചു നോക്കണം. ദശമസ്കന്ധവും മറ്റും. ഫിലോസോഫിക്കൽ ആയി. സപ്താഹത്തിന് പോയിരുന്ന് കേട്ടിട്ട് കാര്യമില്ല. സ്വപ്നം എന്ന് പറയുന്നതിന് വളരെ ഗാഢതയുണ്ട്. കുട്ടികളുടെ സ്വപ്നമാണ് മനോഹരമായി വളർത്തിക്കൊണ്ട് പോകണ്ടത് . പഴയ അമ്മ …ങ്ഹ ..മെഴുക്കുപുരട്ടി വച്ച പാത്രത്തില് …ജലം പിശാച് മുത്തശ്ശി ഒക്കെ ഉണ്ടെങ്കില് … ചോറിട്ട് തിരുമ്മി, ഉരുട്ടി അവിടെ വച്ച് നാലുമണിയ്ക്ക് ബല്ല് അടിയ്ക്കുന്നതും കാത്തിരിയ്ക്കുന്നവൻ എന്തിനും മീതെ സ്വപ്നത്തില് ആ ഉരുള ഉണ്ണാനാ ഓടുന്നത്.
ധ്യാനം …. മുന്നറിയിപ്പ്
സ്വപ്നം വളരെ വിശാലമാണ്. ഈ സ്വപ്നവും ചെന്ന് ലയിയ്ക്കുന്നത് മറ്റൊരിടത്താണ്. അതാണ് ‘കാരണം’. അതിന്റെ പേര് സുഷുപ്തി എന്നാണ്. ജാഗ്രത്തിനെ സ്വപ്നത്തിൽ അറിയുക, സ്വപ്നത്തെ സുഷുപ്തിയിൽ അറിയുക എന്നൊക്കെ ആചാര്യന്മാരിൽ ചിലരെങ്കിലും പറയും. ഭാവാത്മകമായ ഒരു സുഷുപ്തി ദർശിയ്ക്കാൻ അല്പം പാടാണ്. ജാഗ്രത്തും സ്വപ്നവും മഥിയ്ക്കുമ്പോൾ, ഇത് തിരിച്ചറിയാതെ ധാന്യപരതയിലേയ്ക്ക് പോയാൽ മഹാരോഗങ്ങൾ ഉണ്ടാവും. ഒജക്ഷിയേത ക്രോധക്ഷുത് ധ്യാന ശോക ശ്രമാധിഭിഃ എന്ന് ആയുർവ്വേദ ആചാര്യൻ. അതുകൊണ്ട് ചുമ്മാ കേറിപ്പോയി ധ്യാനിയ്ക്കാൻ ഒന്നും ഇരിയ്ക്കരുത്. ധ്യാനം ഒന്നും പരിശീലിയ്ക്കാൻ അത്ര എളുപ്പമല്ല. ധ്യാനിച്ച് ചിലപ്പോൾ ഉന്മാദം ഒക്കെ ഉണ്ടാവും. ഇപ്പം ഏറ്റവും കൂടുതൽ ഉണ്ടാവുന്നത് ആ വഴിയ്ക്കാണ്. schizrophrenia. ബ്രെയിന്റെ കുറെ കോശങ്ങള് പോയിക്കിട്ടും. ഇന്ന് നമ്മുടെ സൈക്കയാട്രിക്ക് ഹോസ്പിറ്റലുകളിൽ ധ്യാനിച്ചവരാ ഏറ്റവും കൂടുതല് കിടക്കുന്നത്. ഒരുപാട് അത്ഭുതങ്ങൾ ഒക്കെ കാണുന്നുണ്ട്. വളരെ സൂക്ഷിച്ചേ ചെയ്യാവൂ. പോരെങ്കിൽ ധ്യാനത്തിന് മന്ത്രദീക്ഷ ഞങ്ങള് വാരിക്കോരി കൊടുക്കുന്ന കാലവുമാ ഇത് ….
More interesting Articles are available at https://naircommunity.in
ഓജസ്സ് … ധ്യാനം ….മന്യു
ക്രോധം, വിശപ്പ്, ധ്യാനം, ശോകം, ശ്രമം…പരിശ്രമം, ഈ അഞ്ചെണ്ണം ഓജസ്സിനെ ക്ഷയിപ്പിയ്ക്കും. രോഗങ്ങളെ ഉണ്ടാക്കും. ഓജക്ഷിയേത ക്രോധ ക്ഷുത് ധ്യാന ശോക ശ്രമാധിഭിഃ – ക്രോധം ഓജസ്സിനെ ക്ഷയിപ്പിയ്ക്കും. കോപിച്ചാല് sensuos change ഉണ്ടാവും, glandular change ഉണ്ടാവും, bio-chemical change ഉണ്ടാവും, metabolical change ഉണ്ടാവും. ക്രോധം വളരെ സൂക്ഷിയ്ക്കണ്ടതാണ്. ക്രോധം പരിത്യജിയ്ക്കേണം ബുധ ജനം. മറ്റവൻ, വിചാരിച്ചാലും പരിത്യജിയ്ക്കാനൊന്നും പറ്റുകേല. ധർമ്മ കാര്യങ്ങളിൽ വരുന്ന ക്രോധത്തിന് മന്യു എന്ന് പറയും. അത് ആരോഗ്യം ഉണ്ടാക്കും. ഒരു തെറ്റ് ചെയ്യാൻ ഒരുങ്ങുമ്പോൾ അവനവനെ തിരുത്തുവാൻ ഉള്ള ക്രോധം ആരോഗ്യമാണ്. ഒരാള് നമ്മുടെ കൂടെ കൂടിയിരിയ്ക്കുകയാണ്. നമ്മള് പതിയ്ക്കും അയാളുടെ കൂട്ടത്തിൽ. അപ്പം അയാളെ കോപിച്ച് ഓടിയ്ക്കണം. അടുപ്പിയ്ക്കരുത്. ആരായിരുന്നാലും അടുപ്പിയ്ക്കരുത്. അകലെ എന്ന് കാണിയ്ക്കുന്ന ഒരു അനുശാസനം ജീവിതത്തിൽ ഉണ്ടായിരിയ്ക്കണം … ആരോഗ്യം വേണമെങ്കിൽ. എല്ലാത്തിനെയും പ്രിയത്തിൽ കെട്ടിപ്പിടിയ്ക്കുന്നത് സംഗതി പിശകാ. അതുകൊണ്ട് ക്രോധം വേണം. എവിടെ …..
മന്യു … രുദ്രൻ …ശിവൻ…
മന്യു …മന്യു രസി മന്യു മൈഥേഹി.….അതിന് ശിവനെന്നാ പറയുക …രൂദ്രൻ. അവൻ സദാ തലച്ചോറിൽ ഉണ്ടാകണം….രുദ്രനെ കൈവിട്ട് ഒരു നിമിഷവും ഉണ്ടാവരുത് …രൂദ്രൻ ഉണ്ടെങ്കിൽ മാത്രമാണ് രക്ഷപെടാൻ പറ്റുക. രൂദ്രൻ കൂടെ ഇല്ലാത്തവൻ രക്ഷപെടാൻ പ്രയാസമാണ്. ക്ഷുത്ത് – വിശപ്പ്, ഓജസ്സിനെ ക്ഷയിപ്പിയ്ക്കും. മൂന്ന് മണിക്കൂറിൽ കൂടുതൽ പട്ടിണി ഇരിയ്ക്കരുത്. ഉപവാസം ഒക്കെ വളരെ പരിശീലിച്ചിട്ട് മാത്രമേ ചെയ്യാവൂ. തൊണ്ണൂറ് ശതമാനം സ്വാമിമാരും, ഏതാണ്ട് നൂറ് ശതമാനം ഉപവാസികളും ഒക്കെ ulcer-ഉം acidity-യും ഉള്ളവരാണ്. എന്നിട്ടാ ഉപദേശം കൊടുക്കാൻ നടക്കുന്നത്. ഈ അസിഡിറ്റിയോടു കൂടി കൊടുക്കുന്ന ഉപദേശം എല്ലാം കുളം ആകും. ആരോഗ്യം ശരീരത്തിന് നല്ലപോലെ ഉണ്ടെങ്കിലെ അന്യനെ ഉപദേശിയ്ക്കാൻ പോകാവൂ. ശാരീരിക രോഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ മാനസിക രോഗങ്ങൾ കൂടുതൽ ആണെന്നാണ് അർത്ഥം. ശരീരം മനസ്സിനകത്താണ് ഇരിയ്ക്കുന്നത്. ശരീരത്തിനകത്ത് മനസ്സല്ല. മനസ്സ് സൂക്ഷ്മവും ശരീരം സ്ഥൂലവുമാണ്. അതുകൊണ്ട് പട്ടിണി ഒന്നും കിടക്കരുത്. ദൈവംതമ്പുരാനെ കാണാൻ പട്ടിണി ഒന്നും കിടക്കണ്ട. നല്ല മനസ്സ് ഉണ്ടായാൽ മതി. അതിനകത്ത് അയാൾ വരും. വിളിയ്ക്കാതെ വരുന്ന ഒരാളാണ് അദ്ദേഹം. ആ വിളിച്ചത് കൊണ്ട് വരണമെന്നില്ല. വരികേല എന്ന് ഞാൻ പറയില്ല. വിളിച്ചത് കൊണ്ട് വരണമെന്ന് ഇല്ല. need not be. അതുകൊണ്ട് പട്ടിണി ഒന്നും കിടക്കരുത് . ആറ് മണിക്കൂറിൽ കൂടുതൽ പട്ടിണി ഇരിയ്ക്കരുത്. മൂന്ന് മണിക്കൂറിന് മുമ്പ് ആഹാരവും കഴിയ്ക്കരുത്. അതാണ് വിശപ്പിന്റെ വിളി അറിയുന്നവൻ ചെയ്യേണ്ടത്. ഇടയ്ക്കിടയ്ക്ക് കഴിയ്ക്കരുത്. അജീർണ്ണം ഒക്കെ വരും. വന്നാൽ ആ ദഹിച്ചു ചേരുന്ന സാധനം എല്ലാം മനസ്സിനെ കളയും. ക്രോധ ക്ഷുത് ധ്യാനം…കാരണം അങ്ങിനെയുള്ളവൻ ധ്യാനിയ്ക്കാൻ ഇരിയ്ക്കുമ്പോൾ വിഷയങ്ങൾ ചിന്തിയ്ക്കും…. അപ്പം ക്ഷീണം വേഗം വരും. യാതൊരുവനാണോ കർമ്മേന്ദ്രിയാണി സംയമ്യ യാ ആസ്തേ മനസാസ്മരൻ ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ, മിഥ്യാ ചാര സഉച്യതേ. കർമ്മേന്ദ്രിയങ്ങളെ അടക്കിപ്പിടിച്ചിട്ട് ധ്യാനം ആണെന്ന് പറഞ്ഞ് അകത്ത് കേറിയിരുന്നുകൊണ്ട് വിഷയലോകങ്ങളെ ധ്യാനിയ്ക്കുന്നത്, അവൻ മിഥ്യാചാരനാണ്. യസ്യന്ദ്രിയാണി മനസ്സാനിയമ്യാരഭതേർജ്ജുനാ കർമ്മേന്ദ്രിയൈഃ കർമ്മയോഗമസക്ത സവിശിഷ്യതേ …. അതുകൊണ്ട് അത് ശീലിച്ച് അന്തഃക്കരണം ശുദ്ധമായി വിഷയങ്ങൾ ഇല്ലാതായിക്കഴിഞ്ഞിട്ട് മാത്രമേ ഇരിയ്ക്കാവൂ. ധ്യാനം നല്ലതാണ് ആ സ്റ്റേജില്……. ശോകം – ദുഃഖവും ഇതുപോലെ തന്നെയാണ്. പരിശ്രമം – കൂടുതല് കായക്ലേശവും ഇങ്ങനെ തന്നെയാണ്. ഇവയെല്ലാം ഈ രോഗം ഉണ്ടാക്കും. അതുകൊണ്ട് ധ്യാനിയ്ക്കുക എന്ന് പറഞ്ഞത് ജാഗ്രത്ത് സ്വപ്നം ഇവയെ സുഷുപ്തിയിൽ ദർശിയ്ക്കാൻ കഴിയുക. (0:31:13.0 ) (End of Clip No. 2)
Clip no 3 29.36 mts.
Audio Clip No. 3
വിശേഷം …സാമാന്യം …
നമ്മള്, ജാഗ്രത്ത്, സ്വപ്നം രണ്ടും സ്വപ്നമാണെന്നും അന്യഥാ ഗ്രഹണമാണെന്നും കണ്ടിട്ട് …ജാഗ്രത്ത് സ്വപ്നങ്ങളേക്കാൾ അറിയേണ്ടത് സുഷുപ്തിയാണെന്ന് പറഞ്ഞാണ് നിർത്തിയതെന്നാണ് എന്റെ ഒരു ഓർമ്മ. ഒരു പക്ഷെ ജാഗ്രത്ത് സ്വപ്നങ്ങളെപ്പോലും അറിയേണ്ടത് സുഷുപ്തിയിലാണ്. ഹൃദയത്തിന്റെ സ്പന്ദനത്തില് മസ്തിഷ്ക്ക പര്യംഗാധര ദേശത്തിന്റെ ചലനാന്മകതയില് alpha, beta, gamma തുടങ്ങിയ തരംഗാവലികളുടെ തരംഗിത യാത്രകളില് ഒക്കെ ഈ ജാഗ്രത് സ്വപ്ന സുഷുപ്തികൾ ചേർന്നിരിയ്ക്കുന്നു എന്നാണ് പ്രാചീനന്റെ മതം. വിശേഷാകാരമായ ജാഗ്രത്ത് സാമാന്യാകാരമായ സ്വപ്നത്തിൽ എത്തി ശൂന്യാകാരമായ സുഷുപ്തിയെ പുൽകി ചാക്രികമായി സംഭവിയ്ക്കുമ്പോൾ ജനിമൃതികൾ മാറി വരുന്നു എന്ന് കാവ്യത്മകമായി അവർ പറയും. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അച്ഛനേയും അമ്മയേയും വീടിനേയും കട്ടിലിനേയും കിടക്കയേയും പുസ്തകത്തേയും ഒക്കെ വിശേഷ വിധിയായി നിങ്ങൾ അറിയും. അത് വിശേഷമാണ്. ഓരോ ഇന്ദ്രിയത്തിനും വിശേഷങ്ങൾ അറിവുള്ളൊരു ജാഗ്രത്ത് പുറമേയുണ്ട്. ഓരോ കോശത്തിനും വിശേഷങ്ങളുടെ ആന്ദോളനം അറിയുന്ന ഒരു ലോകമുണ്ട്. വിശേഷം ക്രമമായി സാമാന്യത്തിലേയ്ക്ക് ലയിയ്ക്കും. കണ്ണുകൾ മെല്ലെ മെല്ലെ അടഞ്ഞ് ഉറക്കത്തിലേയ്ക്ക് മെല്ലെ മെല്ലെ പ്രവേശിയ്ക്കുമ്പോൾ മുറിയ്ക്കകത്തൂടെ കടന്ന് പോയവർ ആരെന്നോ മുറിയിൽ ഇരിയ്ക്കുന്നത് എന്തൊക്കെയെന്നോ ഒന്നും വ്യക്തതയിൽ തിരിച്ചറിയാൻ ആകാതെ എന്തോ വന്നു, എന്തോ പോയി, എന്തോ ശബ്ദം കേട്ടു, എന്തോ കണ്ടു എന്നൊക്കെ പറയുന്ന ഒരുവസ്ഥ ഉണ്ട്. ഇതിന് സാമാന്യം എന്ന് പറയും. ഒരു സ്വാപ്നിക തമസ്സിൽ അറിയുകയാണ്.

സുഷുപ്തി….
ഗാഢമായ സുഷുപ്തിയിലേയ്ക്ക് പോയാൽ ഒന്നും അറിയില്ല. എത്ര സുപ്തോ ന കഞ്ചന കാമം കാമയതേന കഞ്ചന സ്വപ്നം പശ്യതി തത് സുഷുപ്തം സുഷുപ്ത സ്ഥാന ഏകീ ഭൂതഃ പ്രജ്ഞാന ഘന ഏവ ആനന്ദമയ ആനന്ദ ഭുക്ക് പ്രാജ്ഞ ത്രിതീയ പാദഃ – അവിടെ വന്നപ്പോഴ് ഋഷി നിർത്തിയില്ല തന്റെ ദർശനം. അതു വരെ വന്നപ്പോൾ ഒരൊറ്റ ശ്ലോകത്തിൽ കാഴ്ചകളായി കണ്ട ദർശനത്തെ സുഷുപ്തിയിൽ എത്തിയപ്പോൾ ഋഷി ഒരു ശ്ലോകത്തിൽ നിന്നില്ല. ഏഷ സർവ്വേശ്വര ഏഷ സർവ്വജ്ഞ ഏഷോ അന്തര്യാമി ഏഷ യോനിഃ സർവ്വസ്യ പ്രഭോ ആപ്യോഃ ഭൂതാനാം എന്നു പറഞ്ഞേ നിർത്തിയുള്ളൂ. പ്രകർഷേണ ജാനാതി ഇതി പ്രാജ്ഞഃ -ബോധം വിഷയങ്ങളിൽ നിന്നെല്ലാം വലിഞ്ഞ് തന്റെ സ്വരൂപത്തിൽ കൂടു കൂട്ടുന്നത് സുഷുപ്തിയിൽ വച്ചാണ്. പഴയ അമ്മമാർക്ക് ഇത് അറിയാമായിരുന്നു. അവർ ഉണർത്താൻ ശ്രമിച്ചില്ല. ഉറക്കാൻ ശ്രമിച്ചു. ഒട്ടു വളരെ താരാട്ട് പാടി. പകലും രാത്രിയും ഉറക്കാൻ ശ്രമിച്ചു. മുതിർന്നാൽ പോലും പഠിയ്ക്കാൻ ഇരിയ്ക്കുന്നവനെ എട്ടുമണി കഴിഞ്ഞാൽ നിർബന്ധമായി വന്ന് വിളക്ക് അവർ അണച്ചു. മതി പഠിച്ചത്… പഠിച്ച് പഠിച്ച് നീ അങ്ങ് പണിക്കർ ആകാൻ പോവുകയല്ലേ… പഠിച്ചത് ഒക്കെ മതി….വിളക്ക് അണയ്ക്ക് …. കിടക്ക് …രാവിലെ അമ്മ വിളിയ്ക്കാം. അവർ ഉറക്കാനാണ് ശ്രമിച്ചത് . ഇവർ ഉണർത്താനും. അസത്തെ ഉറക്കം തൂങ്ങുന്നോ. എന്ന് പറഞ്ഞ് പിടിച്ചിരുത്തുക ….കുലുക്കുക….മുഖം കഴുകി കൊടുക്കുക…..അതുകൊണ്ട് ഒന്നും ഉറക്കം മാറുന്നില്ലെന്ന് തോന്നിയാൽ രണ്ടു പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് കാല് അതിൽ ഇറക്കി വച്ച് പഠിപ്പിയ്ക്കുക. പന്ത്രണ്ടു മണി കഴിഞ്ഞിട്ടും പിന്നെയും ഇവൻ ഈ വെള്ളത്തിൽ ഇരുന്ന് ഉറങ്ങാൻ തുടങ്ങുന്നു എന്ന് കണ്ട് കഴിഞ്ഞാൽ ഡോക്ടറെക്കൊണ്ട് dexatrin കുറിപ്പിച്ച് രണ്ടെണ്ണം അടിച്ചുകേറ്റുക. പരീക്ഷയുടെ അന്ന് ഛർദ്ദിച്ച് ആശുപത്രിയിൽ ആകുക. പുതിയ തലമുറയിലെ ഏതായാലും ഈ മത്സര ലോകത്ത്, സിറ്റിയ്ക്കകത്ത് ഒരെണ്ണം ഉണ്ടെന്ന് എനിയ്ക്ക് വിശ്വാസമില്ല.
ഞാൻ വിവരം ഇല്ലാത്തവർ എന്ന പദം ഉപയോഗിച്ചില്ല. ആധുനിക രീതിയാ വിവരം അതാണ്. പഠിപ്പിയ്ക്കണം എന്നാണ്. അതുകൊണ്ട് പറഞ്ഞതാ. ഞാന് പരിചയപ്പെട്ട ലോകങ്ങളിൽ ഞാൻ ഓടുന്നിടത്ത്, മാത്രവുമല്ല കഴിഞ്ഞ ദിവസം കുട്ടിയെ വളരെ മോശമായ നിലയിൽ കണ്ടു കഴിഞ്ഞപ്പോൾ ചോദിച്ചപ്പോൾ അമ്മ ഒരു ഗവേഷണം ചെയ്ത് കണ്ടു പിടിച്ചു….സാധാരണ അമ്മമാർ dexatrin കൊടുക്കുന്നത് കൊടുത്ത ഉടനെ പഠിയ്ക്കാൻ ഇരുത്തുകയാണ്. അതിലും നല്ലത് dexatrin കൊടുത്തിട്ട് ഉറക്കുക. അപ്പോ അര മണിക്കൂറ് ഉറങ്ങും. പിന്നെ ഉണർന്നാൽ പിന്നെ ഒരിക്കലും ഉറങ്ങുകേല. അത് അമ്മ ഗവേഷണം ചെയ്ത് കണ്ടു പിടിച്ചതാണ്. നിരോധിതമാണ് ഈ മരുന്ന് എന്ന് പോലും അറിയാതെയാണ് വാങ്ങിച്ചു കൊടുക്കുന്നത്. കൊടുത്തിട്ട് ആദ്യം കിടത്തി ഉറക്കി പിന്നെ എഴുന്നേപ്പിച്ച് ഇരുത്തി പഠിപ്പിയ്ക്കുകയാണ്. അപ്പം ലാസ്റ്റ് പരീക്ഷയുടെ അന്ന് മോഹാലസ്യപ്പെട്ട് ഛർദ്ദിച്ച് അപസ്മാരം എല്ലാം കാണിച്ച് കുട്ടിയെ വളരെ critical ആയി ഹോസ്പിറ്റലിൽ എത്തിച്ച് കഴിഞ്ഞു. പരീക്ഷ എഴുതാനേ പറ്റിയില്ല. ഒരു ഭാഗത്ത് entrance-ന്റെ പഠിയ്ക്കൽ, മറുഭാഗത്ത് പ്ലസ് ടൂ…. പ്ലസ് ടൂവിന്റെയാണ്…. അതോടുകൂടി പഠിത്തത്തിന്റെ താളം തെറ്റി. ഇപ്പം എറണാകുളത്ത് പ്രസിദ്ധമായ ഒരു ഹോസ്പിറ്റലില് കിടപ്പുണ്ട്…. വികലമായി. പക്ഷെ പഴയ ഒരമ്മയ്ക്ക് ആ തെറ്റ് പറ്റില്ല. കാരണം അമ്മ സുഷുപ്തിയുടെ ശാന്തതയിലാണ് അറിവുണ്ടാകുന്നത് എന്ന് അറിഞ്ഞിരുന്നു. സുഷുപ്തി ഇല്ലാതായത് കൊണ്ടാണ് മനുഷ്യന്റെ അറിവുകൾ നഷ്ടപ്പെട്ടതെന്ന് അറിഞ്ഞിരുന്നു. പുതിയ തലമുറയിൽ ഒരാൾക്കും ഒരു അരി വാങ്ങിയ്ക്കാൻ അറിയില്ല. ഒരു തുണി വാങ്ങിയ്ക്കാൻ അറിയില്ല.
പരസ്യം എന്നൊന്ന് ഇല്ലെങ്കിൽ നിങ്ങൾ ഇന്ന് ഒന്നും വാങ്ങിയ്ക്കില്ല. ചേർത്തല ടൗണിലൂടെ പോകുമ്പോൾ നാല്പതു രൂപ കിലോയ്ക്ക് ഓറഞ്ചിന് വിലയുള്ളപ്പോൾ …. ഓറഞ്ച് കിലോ ഇരുപതു രൂപ… കിലോ ഇരുപതു രൂപ…. കിലോ ഇരുപതു രൂപ എന്ന് വച്ചാൽ ഓടിച്ചെന്ന് ഇതിലെ അദ്ധ്യാപികമാരും റിസേർച്ച് സ്കോളറും മറ്റും സ്ത്രീയും പുരുഷനും പായ്ക്കറ്റിനകത്ത് വാങ്ങിയ്ക്കും. അത് വാങ്ങിച്ച് വീട്ടിൽ കൊണ്ടുപോയി തിന്നുമ്പോൾ ആരെങ്കിലും അയൽപക്കംകാരൻ പറയുകയാണ് നാല്പതാണല്ലോ കിലോവില …ഞാൻ വാങ്ങിച്ചല്ലോ …നാല്പതു രൂപയാണ് …… അതേ ഓറഞ്ചാണല്ലോ ഇത് …..അതേ മുന്തിരിങ്ങയാണല്ലോ … അപ്പോ ഉടനെ പറയും….ഞാനും വാങ്ങിച്ചു …..പക്ഷെ ഇരുപത് രൂപയെ കൊടുത്തുള്ളൂ…. ഇരുപത് രൂപയ്ക്ക് കിട്ടും…..പോയാൽ കിട്ടും…. അതൊന്ന് തൂക്കി നോക്കൂ എന്ന് പറഞ്ഞാൽ അത് അരക്കിലോയേ ഉള്ളൂ….. അവൻ കിലോന്ന് മാത്രമേ പറഞ്ഞുള്ളൂ…. ഒരു കിലോന്നോ അരക്കിലോന്നോ ഒന്നും പറഞ്ഞില്ല… അത്രയ്ക്ക് തലയിൽ ആളിരിയ്ക്കുന്നില്ലാത്ത മനുഷ്യര്…
സുഷുപ്തിയിൽ നിന്നുണ്ടാകുന്ന ഒരു ബോധം ഉണ്ട്. അതാണ് അറിയേണ്ടത്. ഗാഢമായ സുഷുപ്തിയിൽ. ആപ്പിൾ പോലെയുള്ള തക്കാളി വാങ്ങിയ്ക്കാൻ കിട്ടും …. ഒരെണ്ണം കെട്ടിത്തൂക്കിയിടുക. മൂന്ന് മാസം കഴിഞ്ഞാൽ അത് ചീയില്ല. നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് … അതിനുമുൻപ് രണ്ടു മാസം അത് തുറന്ന് കടയിൽ ഇരുന്നതാണ്. അതിന് മുൻപ് അത് ഒരഞ്ചു കൊല്ലം മൈനസ് 80 degree Celsius-ല് Centigrade-ല് ഇരുന്നതാണ്. ആറ് കൊല്ലം ഏഴ് കൊല്ലം മുൻപ് ഉണ്ടായ സാധനമാണ്. നിങ്ങൾ തിന്നുന്ന ഓരോ ആപ്പിളും പത്തുകൊല്ലത്തിന്റെ ഒക്കെ പഴക്കമുള്ളതാണ്. ഫ്രീസറിൽ ഒന്നും വയ്ക്കണ്ട …. അതിന്റെ പുറത്തെ മെഴുക് മതി. ഒരു കത്തിയ്ക്ക് വടിച്ചാല് ആ കൂടിനകത്ത് വരുന്ന സാധനത്തിന് മെഴുക് ഉണ്ട്. പോളീഷ് ചെയ്തിരിയ്ക്കുന്നതാണ്. തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ടാൽ കാണാം. അതും കണ്ടിച്ചങ്ങ് കൊടുക്കുകാ പിള്ളേർക്ക്. അത് edible അല്ല. അത് വിഷമാണ് . അത് കെട്ടിത്തൂക്കി ഇടുമ്പോൾ തേനീച്ചയും ഈച്ചയും അതിലെ പോയാൽ അത് അകന്ന് പറക്കും. അടുക്കൽക്കൂടെ പറക്കില്ല. തേനീച്ച LKG-യിൽ പഠിച്ചില്ല. ഈച്ച കളസവും ഇട്ട് അഡ്മിഷൻ വാങ്ങിയ്ക്കാൻ… കുട്ടിയ്ക്ക് അഡ്മിഷൻ വാങ്ങിയ്ക്കാൻ ഈച്ച ചിന്മയാ മിഷനിലും…. അമൃതാനന്ദമയീ മിഷന്റെയും…. ങ്ഹാ…. Little Flower Church-ന്റെയും സ്ക്കൂളുകളിൽ പോയി കാവല് നിന്നില്ല. ഇതിലൊക്കെ കൂടുതല് ഡൽഹിയില് Goenka School-ലാണ് അതുകൊണ്ട് അവിടെ പോയി കുട്ടിയെ പഠിപ്പിയ്ക്കാം എന്ന് വിചാരിച്ച് ഈച്ച അങ്ങോട്ട് കൊണ്ടുപോയില്ല.(0:07:44.6) ആ ഈച്ച ഒരെണ്ണം പോലും അതേൽ പോയി ഇരിയ്ക്കുന്നില്ല. ഒരീച്ച അടുക്കൽക്കൂടി പറന്നാൽ അതിന് ബോദ്ധ്യമായാൽ ബാക്കി ഈച്ചകളുടെ ചുണ്ടിൽ അത് മുട്ടും. അങ്ങോട്ട് പോകരുതെന്ന്.

പേരാലിന്റെ മൊട്ട്……
നിങ്ങള് ….ങ്ഹ…..സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിച്ചുകൊണ്ടുവരുന്ന സാധനം വീട്ടിൽ കൊണ്ട് വച്ചാൽ … ആ റവ തുറന്നു വച്ചാലും പുഴുക്കുന്നില്ല. ങ്ഹും …എടീ ഞാൻ വാങ്ങിച്ച ഒരു പയറ് ഇതുവരെ കുത്തിയില്ല ….മൂന്ന് കൊല്ലമായി…. മേടിയ്ക്കുവാണെ ആ കടയിൽ നിന്ന് വാങ്ങിയ്ക്കണം. ഇതീ പഠിത്തത്തിന്റെ ബാക്കിപത്രമാണ്. എന്തേ അവ(ഈച്ചയും മറ്റ് ജീവികളും) അങ്ങിനെ അല്ലാതായത്. അവയ്ക്ക് സുഷുപ്തിയിൽ ലഭിയ്ക്കുന്ന ഒരു ദർശനമുണ്ട്. ഏതാണ്ട് ഇരുപത്തിയൊന്നോളം ആൽമരങ്ങള് കേരളത്തിൽ ഉണ്ട്. പല വിഭാഗം ..ficus varieties. ആ ആൽമരങ്ങൾ വളരുമ്പോൾ അതിന്റെ മൊട്ട് കൊണ്ടുവരാൻ പറയും …ഹോമത്തിനും കുട്ടിയുണ്ടായില്ലെങ്കിൽ സ്ത്രീയ്ക്ക് കഷായം വച്ചു കൊടുക്കാനും രാത്രിപ്പനിയ്ക്ക് കഷായത്തിനും ഒക്കെ. ഈ പേരാലിന്റെ മൊട്ട് എന്ന് പറയുന്നത് അതിന്റെ മുകുളത്തെയാണെന്ന് സംശയം തോന്നിയിട്ടില്ലെ. പേരാലിന്റെ കായ് കണ്ടിട്ടുണ്ട് ചുമന്ന് തുടുത്തത്…. പേരാലിന്റെ പൂവും അതിന്റെ പൂവിന്റെ ബഡ്ഡും കണ്ടിട്ടുണ്ടോ…ഇല്ല. മുകുളമേ കണ്ടിട്ടുണ്ടാവുകയുള്ളൂ. എന്താ വ്യത്യാസം … ആ പൂവ് വളരെ ചെറുതാണ്. അതിന്റെ മുകുളത്തിൽ നിന്ന്….. അതൊരെണ്ണം തോണി പോലൊരെണ്ണം അടർന്നു പോകുമ്പോൾ അതിന്റെ ഇടയിലാണ് ആ പൂവ് ഇരിയ്ക്കുന്നത്. വളരെ ചെറുതാണ്. ficus അതിന്റെ വംശ വർദ്ധനവിനെ നടത്തണമെങ്കിൽ ഫൈക്കസ് variety-യിൽ ഒരു വണ്ട് ഉണ്ട്. ficus religiosa-യുടെ വംശ വർദ്ധനവ് നടത്തുന്നത് ഫൈക്കസ് വണ്ടുകൾ ഉണ്ടെങ്കിൽ മാത്രമാണ്.
ചെടികൊണ്ട് എവിടെയെങ്കിലും വച്ചാൽ വണ്ടുകളെക്കൂടെ കൊണ്ടുപോയില്ലെങ്കിൽ വംശ വർദ്ധനവ് ഉണ്ടാവില്ല. കായ് ഉണ്ടാവില്ല. അപ്പം ഇതിന്റെ പൂവ് വിടരുമ്പോൾ fertilization കഴിഞ്ഞ മുട്ടയോടു കൂടി ഒരു പെൺവണ്ട് മൈലുകൾ അകലെ നിന്ന് പറന്ന് വന്ന് ഈ പൂവിനകത്തേയ്ക്ക് കേറും. ഊർന്നു കേറുമ്പോൾ അതിന്റെ ചിറകുകൾ പറിഞ്ഞുപോകും. അത് അതിന്റെ ഫൈലോപ്പിയൻ ട്യൂബിലൂടെ ഉള്ളിൽ എത്തി ആ മുട്ടകളെ അണ്ഡകോശത്തിനുള്ളിൽ നിക്ഷേപിയ്ക്കുന്നതിനൊപ്പം അതിന്റെ പരാഗരേണുക്കളെ വച്ച് ആ അണ്ഡകോശത്തെ സംതൃപ്തമാക്കുകയും ചെയ്യും. അപ്പം അത് കായായി വിടരും. അതിനുള്ളില് തന്റെ ഈ അണ്ഡങ്ങൾ അവിടെ നിരത്തിയിടും. അത് അവിടെ ഇരുന്ന് തീർന്നു പോകും. പുറത്തേയ്ക്ക് വരാൻ ആവില്ല.(0:10:09.4). ആ പഴങ്ങൾ വളരും … അകത്ത് മുട്ടകളും വളരും…. പഴങ്ങൾ പൊട്ടാറാകുമ്പോഴേയ്ക്ക് മുട്ടയില് ആൺവണ്ടുകൾ …. അവയ്ക്ക് ചുണ്ടുണ്ട്…..മുട്ടയുടെ തോട് കുത്തിപ്പൊട്ടിച്ച് പുറത്തുവരും. പെൺവണ്ടുകൾക്ക് ചുണ്ടില്ല. ആ മുട്ടകളും കൂടി ആൺവണ്ടുകൾ കൊത്തിപ്പൊട്ടിയ്ക്കും. ആൺ-പെൺ വണ്ടുകൾ അവിടെവച്ചു തന്നെ തമ്മിൽ ചേരും. പ്രായപൂർത്തിയെത്തി. ആൺവണ്ടുകൾക്ക് പറക്കാൻ ആവാതെ അവ അവിടെ എരിഞ്ഞടങ്ങും. പെൺവണ്ടുകൾ fertilize ചെയ്ത മുട്ടയുമായി അടുത്ത പൂവിലേയ്ക്ക് പറക്കും. ഇതാണ് അതിന്റെ ചക്രം. ഏത് കോളേജിൽ പഠിച്ചിട്ടാണ് ഇത്രയും ഭംഗിയായി അവ തങ്ങളുടെ വംശത്തിന്റെ ഈ വംശാവലി പ്രക്രിയയെ മനോഹരമായി ചെയ്യുന്നത്. ഏഷ സർവ്വേശരഃ… ഏഷ സർവ്വജ്ഞഃ ….. ഏഷോ അന്തര്യാമി ….ഏഷ യോനിഃ…സർവ്വസ പ്രഭവാപ്യയൗ ഹി ഭൂതാനാം എന്ന മാണ്ഡൂക്യത്തിന്റെ സമസ്യയ്ക്ക് ഉത്തരം തേടുന്ന ഋഷി ചൈതന്യ ധന്യമായി ദൃഷ്ടാന്തത്തെ ചൂണ്ടിക്കാണിയ്ക്കുമ്പോൾ എന്തായിരുന്നു വിദ്യാഭ്യാസം. എവിടെനിന്നാണ് സുഷുപ്തിയെ തിരിച്ചറിയുന്നത്. (11.22 mts)
കർബൈഡ് വച്ച് പഴുപ്പിച്ചുണ്ടാക്കിയ മാമ്പഴം….
ഇപ്പോൾ മാവൊക്കെ പൂത്ത് മാങ്ങയായി നില്ക്കുന്ന സമയമാണ്. ഈ വർഷം കുറവാണ് എങ്കിലും അവിടെയും ഇവിടെയും ഒക്കെ ഉണ്ട്. കഴിഞ്ഞ വർഷം ഒരുപാട് ഉണ്ടായി. വേരേലും ഇലേലും വരെ മാങ്ങ ഉണ്ടായി. ചേർത്തല മുഴുവൻ. കൊച്ചുകുഞ്ഞുങ്ങള് മാങ്ങ പെറുക്കാൻ പോയി. പണ്ട് ഒരു തള്ള മാങ്ങ പെറുക്കാൻ പൂ ഒടിയ്ക്കുന്ന കണ്ട കുഞ്ഞിനെ വഴക്കു പറഞ്ഞു …. അവസാനം മാമ്പഴവും വച്ച് ശവക്കോട്ടയിൽ ഇരുന്ന് കരഞ്ഞു. കഴിഞ്ഞ വർഷം ഒരു തള്ള വീട്ടുമുറ്റത്തെ മാവിൽ നിന്നും മാങ്ങ പറിച്ചുകൊണ്ടുവന്നു കുഞ്ഞ് ചെത്തിപ്പൂളിത്തിന്നാനൊരുങ്ങിയപ്പോൾ പിടിച്ച് മേടിച്ച് ദൂരെക്കളഞ്ഞു. അസത്തെ ഇതൊക്കെ നാടനാണ്. വൃത്തികെട്ടതാണ്. ഇതൊന്നും തിന്നരുത് . ഇതൊക്കെ ആരോഗ്യം കളയും. എന്ന് പറഞ്ഞ് സ്ക്കൂളിലും കോളേജിലും ഒക്കെ പോയി പഠിപ്പീരും കഴിഞ്ഞ് തിരിച്ചു വരുന്ന കൂട്ടത്തില് അവളും അവനും ഒക്കെ… അദ്ധ്യാപകനും അദ്ധ്യാപികയും എൻജിനീയറും ഡോക്ടറും ഒക്കെ അവിടുന്ന് carbide വച്ച് പഴുപ്പിച്ച് ചുവന്ന മാമ്പഴം മേടിച്ചു കൊണ്ടുവന്നു ….പാകമെത്താതെ പഴുത്തത്…അത് ചെത്തിപ്പൂളി കുഞ്ഞിന് കൊടുത്തു ….പുളി കാരണം തിന്നാൻ മേലാതെ കുഞ്ഞ് ഒരേറ് വച്ചു കൊടുത്തു. ഒരടി അതിന്റെ തുടയ്ക്ക് വച്ച് കൊടുത്ത് ഓടിച്ചെന്നാ മുറ്റത്ത് വീണ്ട മാമ്പഴത്തിന്റെ കഷ്ണം എടുത്ത് മണ്ണുപറ്റിയത് തുടച്ച് കളഞ്ഞ് കഴുകി കാശു കൊടുത്തു മേടിച്ചതാണെന്ന് പറഞ്ഞ് പാലൊഴിച്ച് പുളിയുള്ളത് അടിച്ച് shake ആക്കി പിരിച്ച് അവന്റെ ആരോഗ്യം shake ആകാൻ കൊടുത്തത് കണ്ട് മാവ് ലജ്ജിയ്ക്കുകയാൽ ഇനി ഈ നാട്ടുകാർക്ക് മാങ്ങ വേണ്ടന്ന് കരുതി. മാവിനു പോലും നിങ്ങളെക്കാൾ വിവരം ഉണ്ടാകുന്ന കാലം….കലി കാലം.
അക്കാദമിക്ക് ഡിഗ്രികൾ …. സുഷുപ്തി…
മാവുകൾ പൂക്കുന്നു ….മലമുകളിൽ നിന്ന് വണ്ട് എത്തുന്നു. ആരാണ് വണ്ടിനോട് പറഞ്ഞത് അവിടെയാണ് നിനക്ക് മുട്ട ഇടാവുന്നത് …പൂത്ത മാവിന്റെ ജനികേസരങ്ങളെ തിരിച്ചറിഞ്ഞ് പരാഗരേണുക്കളെ സ്വീകരിച്ച് അതിന്റെ അണ്ഡകോശത്തിനുള്ളിൽ തന്റെ ബീജവും നിക്ഷേപിച്ച് …..fertilized egg നിക്ഷേപിച്ച് …. അതിനെ ഉണ്ണിമാങ്ങയാക്കി മാറ്റാനുള്ള പ്രക്രിയയും ചെയ്ത് പറന്നുപോകുന്നു വണ്ട് …വിശ്വാസത്തോടു കൂടി. മാങ്ങയിൽ വിശ്വസിച്ച്. മനുഷ്യനിൽ വിശ്വസിച്ച്. മാവിൽ വിശ്വസിച്ച്. ആനയിൽ വിശ്വസിച്ച് പറന്നുപോകുന്നു….കാക്കയിലും എല്ലാം വിശ്വസിച്ച് പറന്നുപോകുന്നു. ചേതനയുള്ള ആ വണ്ടിന് ആരാണീ അറിവ് നല്കിയത്. താനിട്ട മുട്ട വിരിയുന്നു. A Complete Metamorphosis. Not an Incomplete Metamorphosis. മുട്ട, പുഴു, പ്യൂപ്പ….adult ….മാങ്ങ വളർന്നു…..അണ്ടിയുറച്ചു….അതിനുള്ളിൽ ആ പുഴു അതിന്റെ ഒരരുകിൽ നിന്ന് ആ മാങ്ങാ അണ്ടിയുടെ വേരും നാമ്പും ഒരിക്കലും തിന്നാതെ മറുഭാഗത്തുനിന്ന് ആ വേരിനോട് ചേർന്നിരിയ്ക്കുന്ന ഒരു ഭാഗത്തു നിന്ന് തന്റെ വലിപ്പത്തിൽ തിന്നു തീർക്കുന്നു. (0:13:59.9)…. എന്തൊരു ജ്ഞാനം… കാരണം….നാളെ ഈ വേരാണ് താൻ തിന്നുന്നതെങ്കിൽ …. ആ വേരില്ലെങ്കിൽ തനിയ്ക്ക് പുറത്തുപോകാൻ പറ്റില്ല. ആ വേര് പൊട്ടുമ്പോൾ ഈ അണ്ടി പൊട്ടുമെന്നും അതിനിടയിൽ ഒരു ദ്വാരം വരുമെന്നും നൂഴ്ന്നിറങ്ങി പറന്നു വേണം തനിയ്ക്ക് പോകാനെന്നും കാണുന്ന അറിവ് ആ വണ്ടിൽ കേറ്റിവച്ചത് ഏത് സുഷുപ്തിയാണ്. ആ ഒരറിവ് തരാൻ ഏത് അദ്ധ്യാപകനാണ് കഴിയുക. ഏത് കോളേജിനാണ് കഴിയുക. ഏത സിലബസ്സിനാണ് കഴിയുക. നിങ്ങളുടെ പഠിപ്പിൽ നിങ്ങൾ എന്തിനഹങ്കരിയ്ക്കണം. എന്ത് വിവരമാണ് നിങ്ങൾക്ക് ഉള്ളത് !!?? പത്തിരുപത്തേഴ് കൊല്ലം പഠിയ്ക്കാനാണെന്ന് പറഞ്ഞ് ചിരച്ചത് മുഴുവൻ ഈ വണ്ടിന്റെ ഒരു നിമിഷത്തിന്റെ അറിവുമായി താരതമ്യം ചെയ്താൽ, ശുദ്ധ പോക്രിത്തരമായി മാറുന്ന അത്ഭുത ലോകം. ഇനി ഉപ്പൂറ്റി പൊങ്ങിയ ചെരുപ്പിട്ട് നിഗളിയ്ക്കരുത്. ഈ അറിവിലൊന്നും. ഈ ഡിഗ്രി ഒക്കെ വൃദ്ധാവിലാണ്. ഇതൊക്കെ പേരിന്റെ അറ്റത്ത് എഴുതിവയ്ക്കരുത്. വെച്ചതൊന്നും …..വീട്ടിൽ നിന്ന് ആ ബോർഡ് ഒക്കെ എടുത്ത് ദൂരെ കളയണം. അതിന്റെ പേരിൽ പരിചയപ്പെടുത്തരുത്. അത് വിവരക്കേടിന്റെ symbol മാത്രമാണ്. (0:15:00.5)
അപ്പോൾ വണ്ട് എത്ര കാര്യമായി അറിഞ്ഞിരിയ്ക്കുന്നു…അതിനകത്ത് മുട്ടയിട്ട് മുട്ട വിരിഞ്ഞ് പുഴുവായി, ആ പുഴു അത് തിന്ന് വളർന്ന് പ്യൂപ്പയായി, ആ പ്യൂപ്പ adult ആയി …വണ്ട് ആയി….അപ്പോൾ ആ മാങ്ങയും വളർന്നു. പഴുത്തു. അത് കാട്ടിലാണെങ്കിൽ ആന വിഴുങ്ങി. ആന അങ്ങ് വിഴുങ്ങുകയാണ്…. ചെന്ന് അതിന്റെ പിണ്ഡി പുറത്തു വീണു. അതിനകത്ത് ഈ മാങ്ങ അണ്ടിയുണ്ട്. ആദ്യത്തെ മഴ പെയ്തു. ആ അണ്ടി മുളച്ചു …മുള പൊട്ടുമ്പോൾ ആ ഇടയിലൂടെ ഈ വണ്ട് പറന്നു. മനോഹരമായി…മണ്ണിനേയും വിണ്ണിനേയും കുളിർപ്പിച്ച്….എങ്ങിനെയാണ് അറിഞ്ഞത് ….തന്റെ കുഞ്ഞിന്റെ വളർച്ചയുടെ metamorphosis മുഴുവൻ…. സുരക്ഷിതമായി ഈ മാങ്ങ അണ്ടിയിൽ ഇരിയ്ക്കുമെന്നും ഇതിനെ ഒരാന തിന്നുമെന്നും … ഈ ആനയുടെ പിണ്ഡി പുറത്തു വരുമെന്നും …. അതിൽ നിന്ന് പൊട്ടി മുളച്ച് തന്റെ കുഞ്ഞ് രക്ഷപെടുമെന്നും എങ്ങിനെ ആണ് ഈ വണ്ട് അറിഞ്ഞത്. മല മുകളിൽ നിന്ന് പറന്ന് എത്തി മാംമ്പൂവിൽ മുട്ടയിട്ട് ഈ metamorphosis മുഴുവൻ ദർശിച്ച് …ഭാവിയിൽ ദർശിച്ച് …..തന്റെ കുഞ്ഞിന്റെ വളർച്ചയുടെ ഇതിഹാസം മുഴുവൻ ഈ പ്രകൃതിയിൽ വിശ്വസിച്ച് പറന്നു പോയ ആ വണ്ടിന്റെ പരമ്പര, മണ്ണിൽ നിന്ന് മണ്ണിനെ വിണ്ണാക്കി പറന്നു പോകുമ്പോൾ …. അറിയേണ്ടത് സുഷുപ്തിയെ മാത്രമാണ്.
വണ്ടിന്റെ സുഷുപ്തി…..
അല്ലെങ്കിൽ എങ്ങിനെ ചെയ്തു എന്നാണ് പിന്നെ നമ്മുക്ക് പറയാവുന്നത്…. (ആരോ പറയുന്നു – അറിയാതെ ചെയ്തു)…. അറിയാതെ ചെയ്യുക എന്നു പറഞ്ഞാൽ അത് ഒരറിവല്ലേ…. ചെയ്യുക എന്നു പറഞ്ഞാൽ….പദം കൊണ്ടുള്ള കളിയല്ലേ…. അതാ പറഞ്ഞേ…പ്രകൃതിയേ …പദം കൊണ്ടുള്ള കളിയല്ലേ….. ഒന്ന് natural instinct …. ഒന്ന് അറിയാതെ …. ഒന്ന് അറിഞ്ഞ്….. എന്തറിഞ്ഞിട്ടാ നമ്മൾ ഇങ്ങനെ തീരുമാനിയ്ക്കുക. വണ്ടിന് അറിവില്ലാ എന്ന് നമ്മള് തീരുമാനിയ്ക്കുന്നത് നമുക്ക് അറിവുണ്ടെന്നുള്ള മട്ടിലല്ലേ….. ഇത്തരം അറിവ് ഏതെങ്കിലും നമ്മുക്ക് ഉണ്ടോ….. ഇത്തരം അറിവ് ഒന്നും ഇല്ലാത്ത നമ്മൾ വണ്ടിന് അറിവില്ലാ എന്ന് എങ്ങിനെ തീരുമാനിച്ചു. പേര് നിങ്ങൾ intuition എന്നോ instinct എന്നോ ….ങ്ഹാ ….അബോധമെന്നോ ഒക്കെ പേരിടുന്നത് പദം കൊണ്ടുള്ള കളിയല്ലേ. എനിയ്ക്ക് ഇതിന്റെ അകത്ത് instinct ആണോ, intuition ആണോ …… അബോധമാണോ…. ഇനി ഇതൊന്നുമല്ലാത്ത പ്രകൃതിയുടെ വല്ല കളിയുമാണോ അതിലൊന്നും എനിയ്ക്ക് താല്പര്യമില്ല. എന്നെക്കാളും നിങ്ങളെക്കാളും ആ വണ്ട് അതിന്റെ അബോധത്തിലായാലും ബോധത്തിലായാലും ഇങ്ങിനെ ഒരു പ്രകൃയ ചെയ്യുന്നുണ്ട് എന്ന് ഇപ്പോൾ എനിയ്ക്ക് അറിവുണ്ട്. അത് അംഗീകരിച്ചാൽ എനിയ്ക്ക് ഒരല്പം വിനയം ഉണ്ടാകും. അപ്പോൾ എനിയ്ക്ക് മനസ്സിലാകും വിനയത്തിൽ പലതും അറിവായി തീരുമെന്ന്. അപ്പോൾ ഈ വണ്ടിന് ഒരു സുഷുപ്തി ഉണ്ട്.
ചേർത്തല പ്രദേശത്ത് ഒക്കെ ഈ തെങ്ങ് നില്പുണ്ട് തീര പ്രദേശത്ത് ……തെങ്ങേൽ ആളുകള് കേറും ….കള്ളെടുക്കാൻ….. തെങ്ങേൽ ആളുകള് കേറും ….തേങ്ങ പറിയ്ക്കാൻ…. ഒരു തരം കിളി…. ആ തെങ്ങിന്റെ നടുക്കത്തെ ഓലയുടെ അറ്റത്തെ ഓലത്തുമ്പത്ത് …പഴുത്ത് താഴെ വീഴാൻ പോകുന്ന ഒരുപാട് ഓലമടലുകൾ ഉണ്ട് …അതേൽ കെട്ടാം ….. അതിന്റെ instinct-ന്റെ ഒരു കളിയേ…. വല്ലാത്ത ഒരു instinct ആണ് ഈ സാധനം …… കാരണം മനുഷ്യൻ കേറുന്ന തെങ്ങിന്റെ …..താഴത്തെ ഓലയിൽ അല്ല…. നടുക്കത്തെ ഓലയുടെ അറ്റം…നോക്കിയിട്ടുണ്ടോ…. നെല്ലിന്റെ ഓലയൊക്കെ കൊണ്ടുപോയി ….മുകളിൽ നിന്ന് നനയുക ഇല്ലാത്ത വിധം മേഞ്ഞ ….കൂട്….. കണ്ടിട്ടുണ്ടോ അത്. കൂട് കെട്ടിയിരിക്കുന്നത് കണ്ടിട്ടുണ്ടോ. ആണിന് കേറാനും പെണ്ണന് കേറാനും …പ്രത്യേകം പ്രത്യേകം വാതിലുകൾ ഉണ്ട്. അകത്ത് പ്രത്യേകം പ്രത്യേകം അറകൾ ഉണ്ട്. അതിനകത്ത് മുട്ട ഇടാനുള്ള സൗകര്യങ്ങൾ …ഈറ്റില്ലങ്ങൾ …. അതിനകത്ത് രാത്രിയിൽ വെളിച്ചം കാണുന്നതിനു വേണ്ടി ….താഴേന്ന് ചെടി എടുത്തുകൊണ്ടുപോയി വച്ച് അതിൽ ഒട്ടിച്ചു പിടിപ്പിച്ചിരിയ്ക്കുന്ന മിന്നാമിനുങ്ങുകൾ… light… എന്തൊരു instinct… ചേർത്തലക്കാർക്ക് നയനാന്ദകരമായ കാഴ്ചയാണ് പാടത്തൂടെ പോയാൽ. മുകളിൽ ഈ ഒന്നാന്തരം വീട് ഉണ്ടാക്കിയിരിയ്ക്കുന്നത്. അതീവ മനോഹരമായി. എങ്ങിനെയാണ് ഇവ പഠിച്ചത്. LKG-യിൽ പോയി …. Engineering ഒക്കെ പഠിച്ചു. അല്ലേ….. കഴിഞ്ഞു വീട്ടിൽ വന്ന് നോക്കി…
കല്യാണിയമ്മ കുറച്ച് ചെറുപയറ് വാങ്ങിച്ചു. കാരണം മകൾ അമേരിക്കയിൽ നിന്ന് വരുന്നു …. അവൾക്ക് ചെറുപയറ് വല്യ ഇഷ്ടമാണ്. കല്യാണിയമ്മ ചെറുപയറ് വാങ്ങിച്ച് ചെമ്പുകലത്തിൽ ഇട്ടു വച്ചു. അടച്ച് വച്ചു. ചെറുപയറ് വേവിച്ചു…കഞ്ഞി….പൊടിയരിക്കഞ്ഞിയും ചെറുപയറ് വേവിച്ചതും …ഒരുപ്പുഴുക്കന്റെ …..ചെമ്പാവു നെല്ലിന്റെ അരിയും ചെറുപയറ് വേവിച്ചതും വേണമെന്നാണ് മകള് അവിടെ നിന്ന് വിളിച്ചു പറഞ്ഞത്. പണ്ട് കഴിച്ചതിന്റെ ഒരു ഓർമ്മയാണ്. അമേരിക്കയില് ഇത് കിട്ടുകയില്ല. അതുകൊണ്ട് ഇവിടെ വന്ന് കഴിയ്ക്കാനായിട്ട് തുടങ്ങിയപ്പം …കഴിച്ചു…എല്ലാം വേവിച്ചു…ചെറുപയറ് …. വന്ന ഈ മരുമകള് മാത്രമേ കഴിച്ചുള്ളൂ….. മകള് മാത്രമേ കഴിച്ചുള്ളൂ…… കാരണം വീട്ടിൽ ഉള്ളവര് ഇപ്പം ചെറുപയറ് കഴിയ്ക്കുകയില്ല. അവര് അമേരിക്കൻ style-ലാ ജീവിയ്ക്കുന്നത് …അതു കാരണം ഈ ചെറുപയറ് ചെമ്പ് കലത്തിനകത്ത് കിടന്നു പോയി. അടച്ചുവയ്ക്കാനും മറന്നു പോയി കല്യാണിയമ്മ. വെളിയിലൂടെ പറക്കുന്ന കൂറൻ …കൂരൻ….കുത്തൻ….ഏതാണ് നിങ്ങളുടെ നാട്ടിലെ ഭാഷ …. ങ്ഹാ ….ചെറിയ ചെള്ള്….. അത് പതുക്കെ …കൃത്യമായി അറിഞ്ഞു…. നമ്മുടെ പിള്ളേരെ വളർത്താനുള്ള സാധനം കല്യാണിയമ്മയുടെ കലത്തിൽ ഇരിപ്പുണ്ടെന്ന്. അതു പോയി ജോതിഷ്യിയെ കണ്ടില്ല… എവിടെയാ നമ്മുടെ തീറ്റ കിട്ടുന്നതെന്ന് അറിയാൻ. സിദ്ധന്റെ അടുക്കൽ പോയി ദക്ഷിണയും വച്ച് കാത്തിരുന്നില്ല. ഇ.. സ്ക്കൂളിൽ നിന്ന് പഠിച്ചും ഇല്ല. രാവിലെ ഉള്ള പുസ്തകം ഒക്കെ പുറത്തു തൂക്കി നട്ടെല്ലു വളച്ച് നടന്നുമില്ല. അത് പറന്ന് നേരെ അവിടെ ചെന്നു. അതിനകത്ത് കേറി ….കൃത്യമായി വട്ടത്തിൽ തുളച്ചു. കല്യാണിയമ്മ തെറ്റിദ്ധരിയ്ക്കാതെ. കണ്ടിട്ടുണ്ടോ പയറ് തുളയ്ക്കുന്നെ…. കല്യാണിയമ്മ പിന്നെ വന്ന് വാരുമ്പോൾ പയറ് മുഴുവൻ ഉണ്ട് പക്ഷെ അകത്ത് ഒന്നും ഉണ്ടാവില്ല. തോല് മാത്രം …കൃത്യമായി തുളച്ച് തനിയ്ക്ക് ഉള്ളത് തിന്ന് ….അതിനകത്ത് ഒരു മുട്ടയും നിക്ഷേപിച്ച് പോയാൽ ആ മുട്ട വിരിഞ്ഞ് പുഴുവായി. അത് അതിനകത്തുനിന്ന് തുരന്നു തിന്ന് തുരന്നു തിന്ന് തോല് മാത്രമാക്കി വച്ച്, അത് മുട്ട- പുഴു -പ്യൂപ്പ കടന്ന് പറവയായി പറന്ന് പോയി…
എട്ടുകാലിയുടെ വല…..
മുൻവശത്ത് ലൈറ്റിന്റെ അവിടെ ഒരു എട്ടുകാലി വല കെട്ടിയിരുന്നു. അത് മുട്ടയിട്ടു….കുഞ്ഞുങ്ങൾ വിരിഞ്ഞു. അതിലൊരു കുഞ്ഞ് ചിന്തിച്ചു…എവിടെയാണ് തനിയ്ക്കുള്ള ആഹാരം. ആലോചിച്ചു കഴിഞ്ഞപ്പോൾ … ഒരു സ്വപ്ന വിഭൂതിയിൽ …സുഷുപ്തിയിൽ നിന്ന് ആ അബോധം എട്ടുകാലിയോട് പറഞ്ഞു…..കല്യാണിയമ്മയുടെ സ്റ്റോറില് …കല്യാണിയമ്മ വച്ചിരിയ്ക്കുന്ന ചെമ്പു കലത്തില് ചെള്ള് പറക്കുന്നുണ്ട്…ചലോ ….എട്ടുകാലിയ്ക്ക് ഒരാവശ്യമുണ്ട്…. ഭക്ഷണം വേണം…. ആവശ്യം…. അതിന്റെ സാദ്ധ്യത എവിടെയാണ്….കല്യാണിയമ്മയുടെ കലത്തില്. നേരെ അവിടെ ചെന്നു…. പറക്കുന്ന ജീവിയുടെ വേഗത calculate ചെയ്യണം…… dynamics ….statical ആയി കെട്ടുന്ന ഒരു വലയെ…dynamics…അടിച്ചു പറത്തി കൊണ്ടുപോകും. തുളഞ്ഞു പോകും. പഠിച്ചിട്ടുണ്ടോ. ….നിങ്ങൾ engineering ഒക്കെ കഴിഞ്ഞു. പരീക്ഷയും എഴുതി. പക്ഷെ ഈ സാധനം തലയിൽ ഉണ്ടാവുകയില്ല. എട്ടുകാലി പരീക്ഷ എഴുതിയില്ല…. പഠിച്ചില്ല….. പക്ഷെ അതിനറിയാം ….statics-ഉം dynamics-ഉം…. അതിന്റെ ആവശ്യമാണ് ആഹാരം. അതിന്റെ സാദ്ധ്യതയാണ് കലത്തിൽ…. അതിന് ഒരു സാമഗ്രി വേണം ….വല ….വല വാങ്ങിയ്ക്കാൻ ചേർത്തല കടൽത്തീരത്തേയ്ക്ക് പോയില്ല എട്ടുകാലി. അത് തന്നിൽ നിന്ന് ഉണ്ടാക്കി. ആ വലയുണ്ടാക്കി …പൂർണ്ണനാഭി ….സ്വിജതേ ഗിർണ്ണതേച … അതിന്റെ കാലുകൾ spiral ആയി ഉണ്ടാക്കി. ആ വലകെട്ടുമ്പോൾ കാല് ഉറപ്പിയ്ക്കുന്നത് spiral ആണ്…… കാരണം വല്ല ജീവിയും force-ൽ സ്പീഡിൽ വരുകയാണെങ്കില് വലയും കൊണ്ട് അങ്ങ് മുമ്പോട്ടു പോകം. അത്രയും കാല് നീണ്ട് കൊടുക്കും….. അവന്റെ സ്പീഡ് ഒന്ന് കുറഞ്ഞു കഴിയുമ്പോൾ പതുക്കെ വല അവനേയും കൊണ്ട് ഇങ്ങോട്ട് വരും …അപ്പോൾ അവൻ കുടുങ്ങിയിരിയ്ക്കും. (0:22:14.8)
എട്ടുകാലിയുടെ മര്യാദ …..
….നിങ്ങളുടെ ഇലക്ട്രിക്കൽ എൻജിനീയർ…. നിങ്ങളുടെ മെക്കാനിക്കൽ എൻജിനീയർ……നിങ്ങളുടെ സിവിൽ എൻജിനീയർ…. ഒക്കെ ഇതിന്റെ ഇടയിൽ ഇരിപ്പുണ്ടാവും….. പക്ഷെ ഒരു fuse കെട്ടണമെങ്കിൽ മുകളിൽ കേറാൻ തോമ്മാച്ചൻ, കോൺട്രാക്ടർ ആയിട്ട് വേണം. മറ്റേത് കേറിയാൽ വാവല് പോലെ അടിച്ച് അവിടെ കിടക്കും. അവന്റെ എൻജിനീയറിംഗ് വൈദഗ്ദ്ധ്യം, അവന്റെ statics, അവൻ ഉപയോഗിയ്ക്കുന്ന dynamics …..എത്ര ഭംഗിയായിട്ടാണ് വല കെട്ടിയിരിയ്ക്കുന്നത്. spring-ൽ പിടിപ്പിച്ച കാലുകൾ….അത് നെയ്തിരിയ്ക്കുന്ന ചെറിയ ചെറിയ വലകൾ….ഈ വല എല്ലാം നെയ്യുമ്പോഴും ആ കലത്തിന്റെ ഒരു ഭാഗത്ത് വലയില്ലാതെ കുറെ ജീവികൾ രക്ഷപെട്ടാലെ തന്റെ വംശാവലിയ്ക്ക് ഇനിയും അവയുടെ വംശം ആഹാരമായി തീരുകയുള്ളൂ എന്ന് മനുഷ്യൻ അറിയാത്ത മര്യാദ. Ecology-യെക്കുറിച്ച് പ്രസംഗിയ്ക്കാൻ ആളുകൾ….. എക്കോളജി ഒരു ശാഖയായി ശാസ്ത്രം… എക്കോളജിക്കൽ ബാലൻസ് നിലനിർത്താൻ പ്രചരണം. ബാനറ് …പോസ്റ്ററ് ….. ഈ പോസ്റ്ററും ബാനറും ഇല്ലാതെ …. എക്കോളജിസ്റ്റുകൾ ഓടി നടക്കാതെ ….എട്ടുകാലി എക്കോളജിയെ…. അറിഞ്ഞ് തന്റെ വലകെട്ടുമ്പോൾ…. ആ കലത്തിന്റെ പകുതി വായിൽ വല കെട്ടുകയും ….പകുതി വലയില്ലാതെ തുറന്നിടുകയും ചെയ്ത് …..വലയിലൂടെ വരുന്നതിനെ മാത്രം തിന്നുകയും ….. വലയിലൂടെ വരാത്തത് രക്ഷപെട്ട് … അതിന്റെ വംശാവലി നില നിന്ന് ….തന്റെ അടുത്ത വംശാവലിയ്ക്ക് ആഹാരമായി തീരുകയും ചെയ്യുന്ന മര്യാദ പോലും നിങ്ങൾടെ വിദ്യാഭ്യാസത്തിനില്ല. അത് ജാഗ്രത്ത് സ്വപ്നത്തിന്റെ തലങ്ങളിലേയ്ക്ക് എത്തുന്നില്ല….ജാഗ്രത്തിൽ മാത്രം നിലകൊള്ളുന്നു…സുഷുപ്തി അതിന് അറിയില്ല. നിങ്ങൾടെ ശാസ്ത്രകാരന്മാരുടെ സംഭാവനകൾ ലോകത്തിന് പ്രയോജനപ്രദമാവില്ല. വളരെ മനോഹരമായി വലകെട്ടി. ആവശ്യം…സാദ്ധ്യത…സാമഗ്രി….സാമർത്ഥ്യം …..നാലും എട്ടുകാലിയിലുണ്ട്. കോളേജിൽ പോകാതെ. ഇവ നാലുമാ ജീവിതത്തിന് ആവശ്യം…. അത്യന്താപേക്ഷിതം. ഇവ നാലും കളയാനാണ് ഇരുപത്തെട്ടു മുപ്പതുകൊല്ലത്തെ വിദ്യാഭ്യാസം. ങ്ഹേ….common sense എന്ന് പറയുന്ന സാധനം എടുത്ത് കളയാൻ.

മൂക്കിൽ ഒരുത്തന്റെ രോമം വളർന്ന് രോമത്തിന് അല്പം കട്ടി കൂടിപ്പോയി. ഈ മീശയുടെ ഭാഗത്ത് വരുന്ന രോമങ്ങൾക്ക് ചിലപ്പോൾ ചിലതിന് കട്ടി കൂടും. ഒരു രോമം കട്ടികൂടിപ്പോയി. അത് മൂക്കിന്റെ അകത്തേയ്ക്ക് വളഞ്ഞിട്ട് സൈഡിൽ മുട്ടിയിട്ട് തുമ്മുകയാണ്. അപ്പം ചെന്നു. വലിയ പരീക്ഷ പാസ്സായ വൈദ്യന്റെ അടുക്കൽ ചെന്നു. വൈദ്യൻ ആകെ ഒന്നു നോക്കിയിട്ട് പറഞ്ഞു…. ഇത് നാസാർശ്ശസാണ് … ഇത് ഉടനെ ഒന്നും മാറുകയില്ല…. ഒരു പന്ത്രണ്ടു തരം കഷായം …നാലു തരം ഗുളിക….. ആറു തരം ലേഹ്യം ….കഴിച്ചു …മാറിയില്ല.. ചെന്നു… ഇത് ദുസ്സാദ്ധ്യമാണ്…… ആദ്യം പറഞ്ഞു സാദ്ധ്യമാണ് …ദുസ്സാദ്ധ്യമാണ്…അതുകൊണ്ട് ഒരു നാല്പത്തിയൊന്ന് ദിവസം കൂടെ കഴിച്ചാൽ മാറും ….തീർച്ച…. മാറ്റിക്കൊടുത്തു ഒരു നാല് തരം…. കഴിച്ചു മാറിയില്ല ….ചെന്നു….ഇത് അസാദ്ധ്യമാണ്……അയാള് കൈ വിട്ടു….. അടുത്തവന്റെ അടുക്കൽ ചെന്നു… പറഞ്ഞു ഇതീ മൂക്കിന്റെ പാലം വളഞ്ഞിരിക്കയാണ്. അതുകൊണ്ട് ഇത് operate ചെയ്താലെ പറ്റൂ…..ഇവൻ ഒരു നാട്ടുംപുറത്തുകാരന്റെ അടുക്കൽ ചുമ്മാ ചോദിച്ചപ്പോൾ അവൻ മൂക്കൊന്നു പിടിച്ചു നോക്കിയപ്പോൾ … എടാ ഇത് ആനവാലു പോലെ ഇരിയ്ക്കുന്നെല്ലോടാ….. ഒരെണ്ണം…. അയാള് അകത്തോട്ട് ചെന്ന് ഒരു ചെറിയ കൊടില് എടുത്തോണ്ട് ചെന്ന് പറിച്ച് ഒരൊറ്റ കളച്ചിൽ കളഞ്ഞു .. ഒരു രണ്ടു തുള്ളി ചോര…. പണി തീർന്നു… ഇതിന് ഒരുപാട് ഗവേഷണം വേണ്ട… ഇത് നോക്കി കഴിഞ്ഞിട്ട് വേണം ബാക്കി ഒക്കെ അന്വേഷിയ്ക്കാൻ….. ഈ common sense കളഞ്ഞിട്ടാ നിങ്ങളീ കളസം ഇട്ട് ഇങ്ങ് ഇറങ്ങുന്നത്. നിങ്ങൾ ഇതിനിടയ്ക്ക് പതോളജിയും… അനാട്ടമിയും ….ഫിസിയോളജിയും …ബയോകെമിസ്ട്രിയും …molecular biology-യും ഒക്കെ വച്ച് ഇതെല്ലാം കൂടെ അങ്ങ് നോക്കും. നോക്കുമ്പം ചെറുതായിട്ട് ഒന്നും കാണാൻ പറ്റുകേല. കാരണം കൈയ്യിലിരിയ്ക്കുന്ന ഡിഗ്രിയ്ക്ക് അനുസരിച്ച് കാണണ്ടേ. ചെറിയ കോമൺ സെൻസ്….. അത് കഴിഞ്ഞ് തികയുകയില്ലെങ്കിൽ മാത്രമേ ഈ നമ്പറ് ഒക്കെ ഇങ്ങ് എടുക്കാവൂ. നല്ല കല്ലെടുത്തെറിയാൻ മാത്രം അറിയാവുന്ന ഒരുത്തൻ. അവൻ കരാട്ടെയും പഠിച്ചിട്ടില്ല….അഭ്യാസവും പഠിച്ചിട്ടില്ല… അവൻ ആരാണെന്നറിയാതെ അവനോട് നേരിടാനായിട്ട് step വച്ച് വരിക… black belt .. അവൻ മൂളുന്ന ഒരു കല്ലെടുത്ത് ഒരൊറ്റ ഏറ് നെറ്റി നോക്കി കൊടുത്തു. step വരുന്നതിനു മുൻപ് മറ്റവൻ വീണു. ഇത് ആരെയാ നേരിടാൻ പോകുന്നതെന്ന് നോക്കണം. എട്ടുകാലിയ്ക്ക് ഇത്രയൊന്നും അറിയില്ല ……എട്ടുകാലി ആകപ്പാടെ ഇത്രയും പണി കൊണ്ട് …. ഇക്കാര്യമെല്ലാം ഭംഗിയായി ചെയ്തു. അത് ecological balance നിലനിർത്തി. എവിടെ നിന്ന്.
Unique Visitors : 4,930
Total Page Views : 7,399
സുഷുപ്തിയിൽ കിടക്കുന്ന അറിവ് …..
സുഷുപ്തിയിൽ കിടക്കുന്ന ഒരറിവ് ഉണ്ട്. ജന്മജന്മാന്തരങ്ങളുടെ ജനിതക സ്മൃതികൾ ഉണർത്തുന്ന അറിവുമായാണ് ഓരോ ചേതനയും മനുഷ്യനായി ജനിയ്ക്കുന്നത്. ജീവിയായി ജനിയ്ക്കുന്നത്….. അതിന്റെ യാത്രയ്ക്ക് വേണ്ടതെല്ലാം സമഷ്ടിയിൽ ഒരുക്കി വച്ചിട്ടാണ് അവൻ ജനിയ്ക്കുന്നത്. മനോഹരമായി അതൊന്ന് സ്വീകരിച്ചും കണ്ടും കടന്നു പോയാൽ മതി. അവൻ സർവ്വേശ്വരനാണ്…. ഏഷ സർവ്വേശ്വരഃ …..യത്ര സുപ്തോ ന കഞ്ചന കാമം കാമയതേ ….ഒന്നും ആഗ്രഹിയ്ക്കാതെ …..ന കഞ്ചന സ്വപ്നം പശ്യതി…. ഒന്നും സ്വപ്നം കാണാതെ …..അതാണ് സുഷുപ്തി…. സുഷുപ്ത സ്ഥാന ഏകീ ഭൂതഃ….. അവിടെ എല്ലാ അറിവും ഏകീഭവിയ്ക്കുന്നു. അവിടുന്ന് ഉണർന്നു വരുമ്പോൾ അറിയുന്നത് ഒന്നും അറിഞ്ഞില്ലെന്ന ഒരറിവ് മാത്രമാണ്. ലോകത്തിലുള്ള എല്ലാ അറിവും അറിഞ്ഞില്ലാ എന്ന ഒരറിവിൽ വച്ച് ഏകീഭവിയ്ക്കുന്നു….. പ്രജ്ഞാനം ഘനീഭവിയ്ക്കുന്നു….സകല അറിവും അവിടെ ഘനീഭവിയ്ക്കുന്നു…. ഉണർന്നു വരുമ്പോൾ പറയുന്നു…നല്ല സുഖമായിരുന്നു. ….. അറിയരുതാത്തവ അറിയാതിരിയ്ക്കുന്നതാണ് സുഖം ….. പഴയ ആളുകൾ അനുഭവിച്ചത് അതാണ്. അറിയരുതാത്തതെല്ലാം അറിയുന്നതാണ് ദുഃഖം. ഇന്ന് അത് അറിയിയ്ക്കുകയാണ്. പണ്ട് കാലത്ത് ആരെങ്കിലും ….പൊതുവേദിയിൽ എവിടെയെങ്കിലും വച്ച്….നിക്കറിൽ ഒന്ന് തൂറിയാൽ….സാധാരണ ഗതിയിൽ ആരും അറിയാതെ പതുക്കെ എഴുന്നേറ്റു പോയി അത് കഴുകി വൃത്തിയാക്കി ഉണങ്ങാൻ ഇട്ട്…വേറൊരെണ്ണം ഉടുത്ത് വന്ന് ഇരിയ്ക്കും. ഇന്ന് അത് അവനാകെ മണത്ത് നോക്കും …എന്താണെന്ന്…..പിന്നെ തൊട്ടൊന്ന് നക്കി നോക്കും….ഇതുതന്നെയാണോ എന്ന്. അതു കഴിഞ്ഞ് അടുത്തിരിയ്ക്കുന്നവനെ മണപ്പിയ്ക്കും…. അതു കഴിഞ്ഞ് അകലെ ഇരിയ്ക്കുന്നവനെ ഫോൺ ചെയ്ത് ചോദിച്ച് അതിന്റെ ചർച്ച വലുതാക്കും. ഇങ്ങനെ ഒരുത്തന് പറ്റിയാൽ എന്താണ് നിങ്ങൾടെ അഭിപ്രായം ….ഇതിനെ വേദാന്തപരമായി എങ്ങിനെ കാണാം. …. ഇതിനെ നിങ്ങൾടെ മതത്തിന്റെ ദൃഷ്ടിയിൽ എങ്ങിനെ വ്യാഖ്യാനിയ്ക്കാം. ഇത് നിങ്ങൾടെ രാഷ്ട്രീയത്തിന്റെ അന്തരാളത്തിൽ നിന്നു കൊണ്ട് ഇതിനെ നിങ്ങൾ എങ്ങിനെ നോക്കിക്കാണുന്നു…. ഇതിന് വാർത്താവിശകലനം എന്നൊരു പേരും ഇട്ട്…..മനുഷ്യനെ നശിപ്പിയ്ക്കുന്നതാണ് ഈ അറിവ് മുഴുവൻ. മറ്റുള്ളവർ എല്ലാം…. മലമൂത്ര വിസർജ്ജനം ചെയ്തത് ഒക്കെ എടുത്ത് മണത്തും നക്കിയും അറിയാൻ ആഗ്രഹിയ്ക്കുന്ന ഒരു ജനതയുടെ ദുരന്തം…. അതുകൊണ്ട് ആദ്യം അത് കാണാനും കാണിയ്ക്കാനും ഉള്ള സാധനം എടുത്തു കളഞ്ഞാൽ തന്നെ സ്വസ്ഥത കിട്ടും. (0:28:41.1) തന്റെ സുഷുപ്തിയിൽ നിന്നാണ് അറിവ് ഉണ്ടാകുന്നത്. അന്യന്റെ ജീവിത ചെയ്തികളിൽ നിന്നല്ല. തിരുവനന്തപുരത്ത് ജീവിയ്ക്കുന്ന ഒരുത്തന്റെ വീട്ടില് കള്ളൻ കേറി. പോലീസ് പിടിച്ചില്ല. കിട്ടിയില്ല ആളിനെ. ഒരാളെ കൊന്നു. ഇത് മുഴുവൻ വാർത്തയായി വായിച്ചു കഴിയുമ്പോൾ നിങ്ങളുടെ ഉറക്കം കെട്ടു. കതകടച്ചോ മോളേ….. ആ ജനല് കുറ്റിയിട്ടോ മോനേ…. ഇതെല്ലാം കഴിഞ്ഞ് അവസാനം……മേശ വലിച്ച് കതകിന്റെ ചോട്ടിലേയ്ക്ക് ഇട്ട്…. ഉറപ്പ് പോരെന്ന് ഓർത്ത് …. ബഡ്ഡ് ചുരുട്ടി അതിന്റെ പൊക്കത്തിലും വച്ച് …. തലയിണ എടുത്ത് അതിന്റെ മുകളിലും വച്ചിട്ട് തറയിൽ കിടന്ന് ഉറങ്ങണ്ടി വരുക. ഉറങ്ങുമ്പോഴോ ഹോർമോണുകൾ imbalance-ൽ, enzyme-ഉകൾ imbalance-ൽ…. രാത്രിയുടെ ഏത് നിമിഷവും കള്ളൻ കേറാം…. ഈ ഭയവിഹ്വലത ഉണ്ടാക്കാനാണ് വാർത്താ വിശകലനങ്ങൾ. (0:29:26.0) End of Audio Clip No. 3)
Audio Clip No. 4 (30.09 mts)
Audio Clip No. 4
വാസന …..software and hardware …..
അന്യന്റെ ജാഗ്രത്തുകളിൽ നിന്നും അന്യന്റെ സ്വപ്നങ്ങളിൽ നിന്നും അല്ല അറിവ്. അവനവന്റെ സഹജമായ സുഷുപ്തിയിൽ നിന്ന്. വാസനാ ഉൾപ്രേരിതങ്ങളായിരിയ്ക്കുന്ന ലോകങ്ങളെ സൃഷ്ടിയ്ക്കുന്നത് അവനവനാണ്. ഇന്ദ്രിയ ജനിത അനുഭവങ്ങൾ, അത് ജാഗ്രത്താണ്. ഇന്ദ്രിയ ജനിത അനുഭവ ഉൽപ്പന്ന വാസനകൾ, അത് സ്വപ്നമാണ്. ഇന്ദ്രിയ ജനിത വാസന, ഉദ്ബുദ്ധ സൂക്ഷ്മശരീരത്തിന്റെ താദാത്മ്യത്തിൽ വച്ചാണ് സ്വപ്നമുണ്ടാകുന്നത്. ശ്രദ്ധിയ്ക്കുക!!! ഇന്ദ്രിയ ജനിത അനുഭവ ഉൽപ്പന്ന സ്ഥൂല ശരീര താദാത്മ്യമാണ് ഈ ജാഗ്രത്ത് ലോകം. എന്റെ ഇന്ദ്രിയങ്ങൾ ജനിപ്പിച്ച, അറിവുകൾ ആകുന്ന ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധാദികൾ ഈ വിഷയ ലോകങ്ങളോട് ഇണങ്ങുമ്പോഴാണ് ഞാൻ ജാഗ്രത്ത് അനുഭവിയ്ക്കുന്നത്. അത് എന്റെ സ്ഥൂല ശരീരത്തിന്റെ അനുഭവമാണ്. എന്റെ ഇന്ദ്രിയ ജനിത അനുഭവങ്ങൾ ഉല്പന്നമാക്കുന്ന വാസനകൾ അവിടെ കിടക്കും. എന്നു പറഞ്ഞാൽ വീട്ടില് ചേർത്തല ആയതുകൊണ്ട് മത്തി…മറ്റ് സ്ഥലങ്ങൾ ആണെങ്കില്…..നല്ല രസം…. അത് വച്ച കൽച്ചട്ടി ഉണ്ടാവും. അതിനകത്ത് പിന്നീട് കാപ്പി തിളപ്പിച്ചു നോക്കുക. നല്ലപോലെ vim ഇട്ട് കഴുകിയിട്ട്. ആ കൽച്ചട്ടി നന്നായിട്ട് വിം ഇട്ട് കഴുകിയിട്ട്, രസം വച്ച കൽച്ചട്ടിയില് കാപ്പി തിളപ്പിയ്ക്കുക. രസത്തിന്റെ taste ഉണ്ടാവും. മറ്റേതിന് മീനിന്റെ മണവും ചുവയും ഒക്കെ ഉണ്ടാവും.അതുപോലെ ഇന്ദ്രിയ ജനിത അനുഭവങ്ങൾ ഉല്പന്നമാക്കിയ വാസന, ആ രസം, അതീ ശരീരത്തിൽ പറ്റിപ്പിടിയ്ക്കും. അനേക ജന്മ ജന്മാന്തരങ്ങളുടെ….ആയിരം GB, giga bytes ഇതിന് ഉൾക്കൊള്ളാനായിട്ട് capacity ഉണ്ടെങ്കിൽ അത്രയും നിറഞ്ഞു ഈ ജന്മത്തില് …പകുതി ആയപ്പോഴേയ്ക്ക്…. അത് മുഴവൻ delete ചെയ്തിട്ട് പുതിയത് ഇതിനകത്ത് കേറ്റി. hardware-ല് …..പുതിയത് കേറ്റി ….വീണ്ടും അത് കളഞ്ഞു. വീണ്ടും കേറ്റി. അങ്ങിനെ ഏഴു പ്രാവശ്യം കളഞ്ഞ് കേറ്റിയാലും ആദ്യത്തേത് മുതല് ഏഴാമത്തേത് വരെയുള്ള മുഴുവൻ സാധനങ്ങളും ശരിപ്പെടുത്താവുന്ന ഒരു software-റോടു കൂടിയായാണ് ഈ ജനനം. കാരണം ഇത് Recycle Bin-ൽ കൊണ്ട് തട്ടിയാലും ഇത് ഹിസ്റ്ററിയിൽ നിന്നെടുത്ത് ദൂരെക്കളഞ്ഞാലും, cookie- യെ എടുത്ത് മാറ്റിയാലും, ഈ സാധനം ആ software fit ചെയ്താണ് ഉടേ തമ്പുരാൻ ഇങ്ങ് വിട്ടതെന്നുള്ളതുകൊണ്ട് ഈ വാസനകൾ ഇന്ദ്രിയ ജനിത അനുഭവ ഉൽപ്പന്ന വാസനകൾ ഉദ്ബുദ്ധങ്ങൾ ആകുമ്പോൾ, സ്വപ്നങ്ങൾ, ഉണർന്നുവരും.
അഗ്രഹണം …പരിമിതി …
ഇന്ദ്രിയ ജനിത അനുഭവ ഉൽപ്പന്ന വാസനാ അനുദ്ബുദ്ധമാണ് കാരണ ശരീരം. അതിനകത്ത് ഇത് മുഴുവൻ ഉണ്ട്. അതാണ് സുഷുപ്തി. അതാണ് അറിയേണ്ടത്. അതാണ് സർവ്വജ്ഞൻ. അതുകൊണ്ടാണ് അതിനെ സർവ്വേശ്വരൻ എന്ന് വിളിച്ചത്. ഏഷ സർവ്വേശ്വരഃ ഏഷോ അന്തര്യാമി …എല്ലാത്തിന്റെയും ആന്തരികമായ തലത്തിൽ ഇരുന്ന് പ്രവർത്തിപ്പിയ്ക്കുന്നത് അവനാണ്. എല്ലാത്തിന്റെയും പ്രഭവം അവനാണ്. എല്ലാത്തിന്റേയും യോനി അവനാണ്. അതുകൊണ്ട് സുഷുപ്തിയെ അറിഞ്ഞിരുന്നാൽ ഈ പണി എളുപ്പമാണ്. സുഷുപ്തിയെ ജാഗ്രത്തിലും സ്വപ്നത്തിലും സുഷുപ്തിയിൽ വച്ച് അറിയുക. പക്ഷെ സുഷുപ്തിയ്ക്കും ഒരു പരിമിതി ഉണ്ട്. അഗ്രഹണമാണ് ….അറിയില്ല. അറിവ് മാത്രമായി തീരണം. അതിന് വാസന അറ്റു പോകണം. വാസന അറ്റ് പോകുമ്പോൾ ദൃക്ക് മാത്രമാകുന്നു. അറിവ് മാത്രം ….ദൃക്ക് ദൃശ്യ ഭേദങ്ങൾ പോകും. പിരിയുന്നിത് ദൃക്കു ദൃശ്യമെന്ന് ഇരു പങ്കാർന്ന അഖില പ്രപഞ്ചം….അറിയുന്നത് ദൃക്ക് …..അത് ഏതിനെ അറിയുന്നു…. ആയത് ദൃശ്യ രൂപമാണ്. വിദ്യാനന്ദ തീർത്ഥപാദർ.
Corpuscular and Wave Theory of Light
ജാഗ്രത്തിലുള്ള ഈ ഭൂവനം അഴിച്ചു നോക്കണം. ഭൂവനത്തെ അഴിച്ചു നോക്കിയാൽ അവശേഷിയ്ക്കും അണുക്കളായി ക്രമാൽ ….ഭൂവനത്തെ അഴിച്ചു നോക്കിയാൽ അവശേഷിയ്ക്കും അണുക്കളായിക്ക്രമാൽ…. അവയും പുനരുറ്റു നോക്കിയാൽ അവ ഭാസിയ്ക്കും അഖണ്ഡബോധമായി. വിശ്വം ദർപ്പണ ദൃശ്യമാനനഗരി തുല്യം നിജാന്തർ ഗതം …. അതിന്റെ വിസ്താരം എത്രയുണ്ട്…..ചിന്മാത്ര വിസ്താരിതം….അറിവ് എനിയ്ക്ക് എത്രയുണ്ടോ അത്രയും വിസ്താരമാ എന്റെ പ്രപഞ്ചത്തിനുള്ളത്. അതു കൊണ്ട് ഇത് രണ്ടായി പിരിയും. ഒന്ന് എന്റെ കാഴ്ചയാകുന്ന ദൃശ്യം. രണ്ട് കാണുന്നവനായ ഞാൻ. കാഴ്ചയെ അറിഞ്ഞാൽ തീരില്ല. അത് മാറിക്കൊണ്ടിരിയ്ക്കും. അറിയാൻ ശ്രമിയ്ക്കുന്തോറും അത് ഓടിപ്പോകും. അപഗ്രഥിയ്ക്കുന്തോറും അന്യമാകും. അറിയുന്തോറും വേറിട്ടാകും. കാരണം അതിന് സ്ഥായീഭാവം ഇല്ല. ഒരിക്കൽ അത് ചെറുതാകും, ഒരിക്കൽ അത് വലുതാകും. ഒരിക്കൽ അത് തരംഗമാകും, വേറൊരിക്കൽ അത് corpusles ആകും. അതുകൊണ്ട് കുറേക്കാലം പഠിയ്ക്കും. കോർപ്പസ്ക്കുലർ തിയറി. കുറേക്കാലത്തേയ്ക്ക് ഇത് കോർപ്പസ്ക്കുലർ തിയറി എന്ന് പറഞ്ഞ് പഠിയ്ക്കും….പ്രകാശത്തിന്റെ യാത്ര…. കുറച്ചു കഴിയുമ്പോൾ ….ഉയർന്ന പാഠത്തിൽ എത്തുമ്പോൾ ആദ്യം പഠിച്ചത് നിഷേധിച്ചിട്ട് പിന്നെ പഠിയ്ക്കണം….wave theory എന്ന് പറഞ്ഞ് പഠിക്കണം. അതും പരീക്ഷ എഴുതണം. ഇതും പരീക്ഷ എഴുതണം….എന്തൊരു കഷ്ടപ്പാടാ എന്ന് ആലോചിച്ച് നോക്ക്…. ഇത് കഴിഞ്ഞാൽ…..രണ്ടും കെട്ട ഒരു പ്രകൃതമുണ്ട് … ഇതും അതും ശരിയാണെന്ന് പിന്നെ പറയണം…. കോർപ്പസ്ക്കുലർ തിയറി തെറ്റായാൽ…. രാമന്റെ നോബൽ സമ്മാനം നമ്മള് തിരിച്ചു കൊടുക്കണം. Molecular Scattering of Light. ലൈറ്റിന്റെ സ്ക്കാറ്ററിങ്ങ് പ്രകൃതം….അത് കോർപ്പസിൽസ് ആയതു കൊണ്ടാണ്. വേവ് തിയറിയാണെങ്കിൽ പറ്റില്ല. അപ്പം നമുക്ക് ഇത് രണ്ടും പിള്ളേരെ പഠിപ്പിയ്ക്കാതിരിയ്ക്കാൻ പറ്റില്ല. നമുക്ക് ആകെ കിട്ടിയ ചില്വാനം നോബൽ സമ്മാനങ്ങളിൽ ഒന്നാണ് അത്. ശരിയാണോന്ന് ഒക്കെ ആലോചിച്ചു നോക്ക്.
അപ്പം ഇതും ഇതിന്റെ ചരിത്രവും ഒക്കെ നമ്മുടെ പിള്ളേര് പഠിയ്ക്കണം. അപ്പം ദൃശ്യത്തെ പഠിയ്ക്കാൻ പോയിക്കഴിഞ്ഞാൽ ഇത് തീരില്ല. എല്ലാ ദൃശ്യവും ദൃക്കിൽ അവസാനിയ്ക്കും. അത് അറിഞ്ഞാൽ ദൃശ്യങ്ങൾ അറിയാൻ എളുപ്പമാണ്. കാരണത്തെ അറിഞ്ഞാൽ കാര്യം എളുപ്പമാണ് അറിയാൻ. മണ്ണിനെ പഠിച്ചവന് ഘടം പഠിയ്ക്കാൻ എളുപ്പമാണ്. സ്വർണ്ണത്തെ പഠിച്ചവന് കവച-കുണ്ഡലങ്ങളെ പഠിയ്ക്കാൻ എളുപ്പമാണ്. സ്വർണ്ണത്തെ പഠിച്ചതുകൊണ്ട്…. തട്ടാന് ഭ്രമം ഇല്ല. കുണ്ഡലത്തെ പഠിച്ചതു കൊണ്ട് നിങ്ങൾ ഭ്രമികളാണ്. ഇവരൊക്കെ കഴുത്തേല് മാല, വള ഒക്കെ ഇട്ടിട്ടുണ്ട്. മനസ്സിലായില്ല. ഇതിന്റെ ഒന്നും വില തട്ടാൻ എടുക്കില്ല…..അയാൾക്ക് അങ്ങോട്ട് കൊണ്ടുചെന്നാൽ കിട്ടുകേല… അവൻ അതീന്ന് ഇതിന്റെ വില എല്ലാം കുറയ്ക്കും…..പണിക്കൂലി കുറയ്ക്കും. പണി കുറവ് കുറയ്ക്കും. അത് ഉരുക്കുമ്പം വരുന്ന കുറവ് …. ഇതെല്ലാം കുറച്ചിട്ട് ഒരു വിലയേ തരുകയുള്ളൂ……വീണ്ടും അതേ ആളുചെന്ന് അപ്പുറത്തുനിന്ന് അതങ്ങോട്ട് കൊടുത്തു വേറൊരെണ്ണം എടുക്കുമ്പോൾ പണിക്കൂലി കൂട്ടും. പണിക്കുറവിന് കാശ് എടുക്കും.
ഞങ്ങളുടെ ഒരു സ്വാമി വലിയ ഭക്തനായിരുന്നു….. അദ്ദേഹം ഒരു പതിനഞ്ചു പവന്റെ ഗണപതി, ഒരു മുപ്പത് പവന്റെ എലിയുടെ പുറത്താണ് ഇരുന്നിരുന്നത്. ഗണപതിയുടെ വാഹനം എലിയാണെന്ന് അറിയാമല്ലോ….. മുപ്പത് പവൻ എലി…പതിനഞ്ച് പവൻ..ഗണപതി…പൂജ അങ്ങിനെ കൊണ്ടു പിടിച്ചു നടത്തുമ്പോൾ ആണ് മകൾടെ കല്യാണത്തിന് കാശില്ലാതായി. അപ്പം ഭഗവാനോട് പ്രാർത്ഥിച്ചിട്ട് പറഞ്ഞു…ഭഗവാനേ…തല്ക്കാലം ഇതേ വഴിയുള്ളൂ….ഞാൻ കൊണ്ടുപോവുകയാണ്…. രണ്ടും എടുത്തോണ്ട് പോയി. അവിടെ ചെന്നു തട്ടാന്റെ അടുക്കൽ ചെന്ന് ഗണപതിയെ കൊടുത്തു….എത്രയാ പവൻ…. പതിനഞ്ച് പവൻ….പതിനഞ്ച് പവന്റെ വില അതിന്റെ ഷേപ്പിന്റെ ഇതെല്ലാം കുറച്ച് …അത് ഉരുക്കിയെടുക്കുന്ന സ്വർണ്ണത്തിന്റെ വില കണക്കാക്കി….. പതിനഞ്ച് പവന്റെ വിലയിട്ടു. എലിയെ അങ്ങോട്ടു വച്ചപ്പോൾ മുപ്പത് പവന്റെ വിലയിട്ടു….എലിയ്ക്ക് വിലക്കൂടുതല്. അപ്പം പറഞ്ഞു ഇതെന്റെ സ്വാമിയാണ്….. മറ്റേത് അദ്ദേഹത്തിന്റെ വാഹനമാണ് …വിലക്കൂടുതൽ ഇതിനല്ലേ കിട്ടേണ്ടത് …സ്വാമി തട്ടാൻ പറഞ്ഞു ….. അതിന് കുഴപ്പമില്ല…മറ്റേതിന്റെ വില അങ്ങു കുറച്ചേയ്ക്കാം ഇതിന്റെ താഴോട്ടെന്ന്……കാരണം നിങ്ങൾക്കിത് സ്വാമിയാണ് …എനിയ്ക്കിത് സ്വാമിയൊന്നുമല്ല…. ഇത് വെറും സ്വർണ്ണം… കാഴ്ച മനസ്സിലായോ എന്നറിയില്ല….. അപ്പം കാരണമായ സ്വർണ്ണത്തെ അറിഞ്ഞവന് …ഭ്രമം ഇല്ല…..കാര്യമായി ഇരിയ്ക്കുന്ന മാലയും വളയും കുണ്ഡലവും അറിഞ്ഞവൾ ഭ്രമിയ്ക്കും, കാശ് പോകും. അപ്പം ചെറുപ്പത്തിലേ കാര്യം പഠിച്ചിട്ടുണ്ടെങ്കിൽ കാരണത്തിൽ ഭ്രമിയ്ക്കില്ല. വസ്ത്രത്തിൽ ഭ്രമിയ്ക്കില്ല…കാരണം അത് നൂലാ…….വസ്ത്രം തന്നെയില്ല….. അതുകൊണ്ട് പണ്ടുള്ളവർ ഇത് ഉടുത്തത്…. നഗ്നത മറയ്ക്കാനാണ്…..നിങ്ങൾ ഉടുക്കുന്നത് അത് അലങ്കരിയ്ക്കാനും. ഇതിന് കാരണം അതിന്റെ ഉപഭോഗം നിങ്ങൾക്ക് അറിയില്ല. ഇതാ അതിന്റെ വ്യത്യാസം.
തുരീയം….
അപ്പോൾ കാര്യത്തിൽ കാരണം ഇരിയ്ക്കുന്നു എന്നറിഞ്ഞിട്ട് കാര്യത്തെ പഠിയ്ക്കുക. കാരണം ബോധമാണ്. കാര്യമാണ് ജഗത്ത്. കാര്യകാരണങ്ങളുടെ ഈ മാറ്റ-മറിച്ചിലുകൾ അറിയുമ്പോൾ ബോധം മാത്രമാകുന്നു. സമസ്തവും ബോധത്തിൽ അസ്തമിയ്ക്കും. ഏകകാരണമായ ബോധത്തിൽ ഈ വിശ്വം എപ്പോൾ വിലയം പ്രാപിയ്ക്കുന്നു അപ്പോൾ അവൻ തുരീയത്തെ അറിയുന്നു. അവിടെ അത് ഇന്നതാണെന്ന് പറയാൻ ആവില്ല. അതുകൊണ്ട് ഋഷി ഭംഗിയായി പറഞ്ഞു. ന അന്ത പ്രജ്ഞം, ന ബഹിഷ് പ്രജ്ഞം, നോ ഉഭയത പ്രജ്ഞം, ന പ്രജ്ഞം ന അപ്രജ്ഞം ന പ്രജ്ഞാന ഘനം, അദൃഷ്ടം, അവ്യവഹാര്യം, അലക്ഷണം, അവ്യപദേശ്യം, ഏകാത്മ പ്രത്യയ സാരം, ശാന്തം ശിവം അദ്വൈതം, ചതുർത്ഥം മന്യന്തേ സ ആത്മ സ വിജ്ഞേയഃ … ഇതാണ് അതിന്റെ കളി.
നാല് അവസ്ഥ ഞാൻ ഏതാണ്ടൊന്ന് ഓടിച്ച് പറഞ്ഞു. എത്ര നിങ്ങൾക്ക് മനസ്സിലായി എന്നൊന്നും എനിയ്ക്ക് അറിയില്ല. അതുകൊണ്ട് ഈ നാല് … അവസ്ഥയുണ്ട് ജീവന്. ഈ നാലവസ്ഥയെ സമഗ്രമായി ചേർത്തതിനെയാണ് ജീവൻ എന്ന് പറയുന്നത്… ഇതിന്റെ ഒരവസ്ഥയിൽ നിന്ന് കളിച്ചിട്ട് ഒരു കളി ഇല്ല. ജാഗ്രത്തിനെ അറിയണം. അതിൽ നിന്ന് ബോധത്തെ പിൻവലിയ്ക്കാൻ പഠിയ്ക്കണം. സ്വപ്നത്തെ അറിയണം. അതിട്ട് ജാഗ്രത്തിൽ കളിയ്ക്കാനും കളിപ്പിയ്ക്കാനും പഠിയ്ക്കണം …അതിൽ നിന്ന് പിൻവലിയാൻ അറിയണം. സുഷുപ്തിയെ അറിയണം. സുഷുപ്തിയുടെ തലത്തെ മനസ്സിലാക്കണം. അത് ചിദാഭാസനാണെന്ന് മനസ്സിലാക്കണം. സകലതും അവിടെവച്ച് ഉപസംഹരിയ്ക്കണം. തുരീയത്തിലേയ്ക്ക് കടക്കണം. അതിന് നിങ്ങൾക്ക് ഇടയാകട്ടെ എന്ന് പ്രാർത്ഥിച്ച് …..അത് അനുഭവിച്ച് അറിയേണ്ടതാണ് …. അതുകൊണ്ടാണ് ഞാൻ കൂടുതൽ വിശദീകരിയ്ക്കാത്തത്…. ബാക്കി എല്ലാം വിശദീകരിച്ചതും തുരീയം വിശദീകരിയ്ക്കാത്തതും… അത് നിങ്ങൾ കേട്ടു പഠിച്ചാൽ….വില്ക്കാൻ തുടങ്ങും….. മറ്റേത് ഒന്നും നിങ്ങൾക്ക് വില്ക്കാൻ പറ്റില്ല…. കാരണം മറ്റുള്ളവർക്ക് അനുഭവമുള്ളതാണ്. അതുകൊണ്ട് തുരീയം എന്ന് പറയുന്നത്…. ആദ്ധ്യാത്മിക ലോകത്തെ ഏറ്റവും വലിയ കച്ചവട വസ്തുവാണ്….അതിന് ലൈസൻസ് കൊടുക്കരുതെന്നാണ് ….ഞങ്ങൾടെ പക്ഷം. അത് സ്വയം അനുഭവിയ്ക്കണ്ടതാണ്. ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം, ഇതൊക്കെ മാർക്കറ്റിൽ ഇഷ്ടം പോലെ കിട്ടും. വെബ്സൈറ്റുകളിൽ വരെ. ചിലപ്പോൾ ഭ്രാന്തന്മാരെയും സൃഷ്ടിയ്ക്കും. അതുകൊണ്ട് അതിന് ഇടയാവരുത്. മനുഷ്യനായി ഇവിടെ ജീവിയ്ക്കുക. ജാഗ്രത്ത് തൃപ്തിയായി കഴിഞ്ഞിട്ട് മതി….സ്വപ്നത്തിലേയ്ക്ക് കയറിപ്പറ്റാൻ. ഇല്ലെങ്കില് കുടുംബ വ്യവസ്ഥകൾ താറുമാറാകും. അദ്ധ്യാത്മികതയുടേയും രാജനൈതികത്തിന്റേയും ഒക്കെ അതിപ്രസരം ആദ്ധ്യാത്മികത ഉണ്ടാക്കാവുന്ന ഇന്ത്യൻ കുടുംബവ്യവസ്ഥയെ താറുമാറാക്കി കഴിഞ്ഞു. പിതാവ്, മാതാവ്, ഭാര്യ, ഭർത്താവ്, മക്കൾ, തുടങ്ങിയ, പാരസ്പര്യങ്ങൾ അറ്റ് പോവുകയും, മകനോട് ഒരു കാര്യം പറയുവാൻ, താൻ പറഞ്ഞാൽ കേൾക്കുകില്ലാത്ത മകനെ കേൾപ്പിയ്ക്കുവാൻ, പുറത്ത് നിന്ന് ആളുകൾ വരേണ്ടതുമായ കുടുംബങ്ങൾ ഉണ്ടായിക്കഴിഞ്ഞിരിയ്ക്കുന്നു. (0:11:16.1)
സ്വാമി വിവേകാനന്ദനോട് വിയോജിക്കുന്നു…..
സാറേ …. ഒന്ന് സാറ് പറഞ്ഞാൽ അവൻ കേൾക്കും.. എന്റെ മകനാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. സ്വാമിജി എനിയ്ക്ക് ഒരു മകനുണ്ട് … ഒന്ന് ഉപദേശിയ്ക്കണം….. സ്വാമിജി ഉപദേശിച്ചാൽ കേൾക്കും…..അത് ഒരു രാഷ്ട്രത്തിന്റെ ചേതന അറ്റു പോകുന്ന മുഹൂർത്തമാണ്. പാരമ്പര്യ ജനിതകത്തിന് പരിണാമം വരുമ്പോൾ സംഭവിയ്ക്കുന്നതാണ്. വർണ്ണ സങ്കരത്തിന് കാരണം….വൃദ്ധിക്ഷയങ്ങൾ ഒരുമിച്ച് ഇരിയ്ക്കുന്നത് കൊണ്ടാണ്…. അതുകൊണ്ട് പഠിയ്ക്കാവുന്നിടം വരെ മാത്രമേ ഇപ്പം പഠിയ്ക്കാവൂ…. പഠിച്ചു കഴിഞ്ഞ് അത്രയും പഠിച്ചത് വച്ച് മുന്നോട്ടു പോവുക… സ്വയം കണ്ടെത്തുക … അനുഭവിയ്ക്കുക… അതിനു ശ്രമിയ്ക്കുമ്പോൾ അതിന്റെ സാധനയിലൂടെ പോകുമ്പോൾ….സംശയം തോന്നിയാൽ അറിയാവുന്നവരെ കാണുക…. ഉത്തിഷ്ഠത..ജാഗ്രത… പ്രാപ്യവരാൻ നിബോധത…പ്രാതസ്മരണീയനും ബഹുമാന്യനും ആയ സ്വാമിജിയോട് അല്പം വിയോജിച്ചുകൊണ്ട് …എഴുന്നേൽക്കുക….ഉത്തിഷ്ഠത…. ജാഗ്രത…ഉണരുക….പ്രാപ്യവരാൻ നിബോധത…..വരാൻ പ്രാപ്യ നിബോധത…തന്റെ മുമ്പെ സഞ്ചരിച്ച പാരമ്പര്യമുള്ളവന്റെ പിന്നാലെ സഞ്ചരിച്ചു നേടുക…. സ്വാമിജിയുടെ ഇംഗ്ലീഷ് ഇങ്ങിനെ ആയിരുന്നില്ല….. Arise, awake and stop not till the goal is reached. ബഹുമാന പുരസ്സരം സ്വാമിജിയോട് വിയോജിച്ചുകൊണ്ട്…അല്പം പോലും ബഹുമാനം കുറയ്ക്കാതെ…അത് പഥ്യമല്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്… എഴുന്നേൽക്കുക…..ഉണരുക…ശ്രേഷ്ഠന്മാരെ പ്രാപിച്ച്….ശുദ്ധമായി …ലക്ഷ്യത്തിലെത്തുക… (ആരോ ചോദിയ്ക്കുന്നു….)
അർഹതയുണ്ടെങ്കിൽ ലഭിയ്ക്കും….
….കാലം ഒക്കെ മനസ്സിന്റെയാ….. കാലം ഒക്കെ മനസ്സിന്റെയാണ്.. … ഇപ്പഴത്തെ കാലത്ത് കള്ളന്മാർ ഉണ്ട്…..നമുക്ക് പറ്റിയതാണെങ്കിൽ നമ്മൾ അവിടെ ചെന്നു വീഴും…. ലോകത്ത് എല്ലാ കാലത്തും കള്ളന്മാർ ഉണ്ട്….നല്ലവർ ഉണ്ട്….ഒക്കെ ഉണ്ട്……നമുക്ക് പറ്റിയതാണ് അവരുടെ അടുക്കൽ…..ഞാന് …നിങ്ങള് കള്ളമാണ് ആഗ്രഹിയ്ക്കുന്നതെങ്കിൽ കള്ളനായ എനിയ്ക്ക് ഇവിടെ വന്ന് നല്ലപോലെ കച്ചവടം ചെയ്തിട്ട് പോകാൻ പറ്റും. അത് നിങ്ങക്ക് അർഹിയ്ക്കുന്നതാണ്. ഓരോരുത്തനും അർഹിയ്ക്കുന്നതേ കിട്ടുകയുള്ളൂ. (ആരോ ചോദിയ്ക്കുന്നു….നമുക്ക് ഒരു ഗുരുവില്ലാതെ മുമ്പോട്ടു പോകാൻ പറ്റമോ….) അതുകൊണ്ടാ വളരെ …വളരെ ഉചിതമായി പറഞ്ഞു എന്നാ എനിയ്ക്കു തോന്നുന്നത്….ഓരോരുത്തനും അർഹിയ്ക്കുന്നത് ഉണ്ട് …Is it not ?…അതുകൊണ്ട് ലോകത്ത് ഉള്ളവരെയൊക്കെ കള്ളനായി കാണാൻ തുടങ്ങിയാൽ വിഷമമാകും. ലോകത്ത് ഉള്ളവനെ ഒക്കെ നല്ലവനായി കാണാൻ തുടങ്ങിയാലും….വിഷമമാകും. ഇത് നമുക്ക് അർഹിയ്ക്കുന്നത് ആണെന്ന് വിചാരിച്ചുകൊണ്ട്….സ്വീകരിച്ചുകൊള്ളുക. (ആരോ ചോദിയ്ക്കുന്നു….) ഞാൻ അങ്ങിനെ ഒന്നും ഉള്ള പദം ഉപയോഗിച്ചില്ല……ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായെങ്കിൽ ശ്രഷ്ഠന്മാരായവരെ പിൻപറ്റി പോകാൻ പറഞ്ഞാൽ ഗുരുവിലൂടെ പോകാൻ തന്നെയാണ് പറഞ്ഞത്…… Is it not ? അങ്ങനെയല്ലേ അർത്ഥം മനസ്സിലായത്….അതിൽ ഗുരു ആരാണ്….ഏതാണ്…..അതൊക്കെ നിങ്ങൾക്ക് അർഹതയുള്ളത് നിങ്ങക്ക് കിട്ടും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രമേ ഈ വഴിയേ പോവുക. ജാഗ്രത്ത് സ്വപ്നങ്ങളെ നിരന്തരമായും ദർശിയ്ക്കുക…. നിങ്ങളുടെ ജാഗ്രത്തിന്റെ ഓരോ പദ്ധതിയും ഓരോ പകലും…. രാവായി എരിഞ്ഞടങ്ങുന്നതിനു മുമ്പ് അപഗ്രഥിയ്ക്കുക. സ്വപ്നങ്ങളേയും….. സുഷുപ്തിയെ ദർശിയ്ക്കാൻ ശ്രമിയ്ക്കുക. കടന്നുപോവുക….. ഇതാണ് പദ്ധതി….
ചന്ദ്രനിൽ ജലം….
ഇതൊരാള് എഴുതിത്തന്ന ചോദ്യമാണ്…. ഞാൻ പറഞ്ഞ വിഷയങ്ങളോട് ബന്ധപ്പെട്ട ചോദ്യം ഒന്നും അല്ല….. എങ്കിലും ഒരു ചോദ്യമാണ്…… ചന്ദ്രനിൽ ജലം കണ്ടെത്തിയതായി …..കണ്ടെത്തിയതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്….. എന്റെ അഭിപ്രായത്തിന് വലിയ പ്രസക്തിയൊന്നുമില്ല….ചന്ദ്രനിൽ ജലം കണ്ടെത്തിയതിന്…..അതാദ്യം തന്നെ പറയട്ടെ…. ചന്ദ്രനിൽ ജലം കണ്ടെത്തിയെന്ന് പറയുന്നതിന് ….എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ല…..പക്ഷെ ചന്ദ്രനിൽ ജലം കണ്ടെത്തിയത് ഇന്നൊന്നുമല്ല. ഛാന്ദോഗ്യം എന്ന് പറയുന്ന ഒരു ഉപനിഷത്ത് ഉണ്ട് …സൂര്യനിൽ ജലം ഉണ്ട്….. ചന്ദ്രനിൽ ജലം ഉണ്ട്…. സൂര്യനിൽ അന്നം ഉണ്ട്….ചന്ദ്രനിൽ അന്നം ഉണ്ട്…. അഗ്നിയിൽ ജലം ഉണ്ട്….അഗ്നിയിൽ അന്നം ഉണ്ട്…. അഗ്നിയിൽ അഗ്നിയുണ്ട്….സൂര്യനിൽ അഗ്നിയുണ്ട് …ചന്ദ്രനിൽ അഗ്നിയുണ്ട്…. സൂക്തം എടുത്ത് നിങ്ങൾക്ക് വായിയ്ക്കാം… സൂര്യനിൽ കാണുന്ന കറുപ്പ്….സൂര്യനിലെ അന്നം ആണ്… സൂര്യനിൽ കാണുന്ന വെളുപ്പ്….സൂര്യനിലെ വെള്ളമാണ്… സൂര്യനിൽ കാണുന്ന ചെമപ്പ് … സൂര്യനിലെ അഗ്നിയാണ്….. ചന്ദ്രനിൽ കാണുന്ന വെളുപ്പ്…ചന്ദ്രനിലെ വെള്ളം ആണ്…. ചന്ദ്രനിൽ കാണുന്ന കറുപ്പ്….ചന്ദ്രനിലെ അന്നമാണ്….. ചന്ദ്രനിൽ കാണുന്ന ചുമപ്പ്….ചന്ദ്രനിലെ അഗ്നിയാണ്…. അഗ്നിയിൽ കാണുന്ന വെളുപ്പ്….അഗ്നിയിലെ വെള്ളമാണ്…. അഗ്നിയിൽ കാണുന്ന കറുപ്പ്…അഗ്നിയിലെ അന്നമാണ്….. അഗ്നിയിൽ കാണുന്ന ചെമപ്പ് …അഗ്നിയിലെ അഗ്നിയാണ്…. തീർന്നില്ലേ ..ശകലം കൂടിയുണ്ട് …ചോദ്യം ആയതുകൊണ്ട്….ചോദിയ്ക്കാത്ത ഒരു ഭാഗം കൂടി പറഞ്ഞില്ലെങ്കിൽ എനിയ്ക്കൊരു സമാധാനം കിട്ടില്ല… അത് നിങ്ങൾ ചോദിയ്ക്കാത്തതാ…. അറുപത് കഴിഞ്ഞ അമ്മമാർ ആരൊക്കെയോ മുമ്പ് ..കൈപൊക്കിയായിരുന്നു….. പോയോ.. അവരൊക്കെ…. ശരിയാണ്…. ഒന്ന് ചോദിയ്ക്കുന്നതിന് ഉത്തരം ഒന്ന് പറയണം….

അഗ്നിയ്ക്കുള്ളിലെ അന്നം…
അടുക്കളേൽ പണ്ട് കാലത്ത് പണിയുമ്പോൾ …. നനഞ്ഞ വിറകാ കത്തിച്ചിരുന്നത് …പുകയുണ്ടാവും…. ഊതിയൂതി കത്തിയ്ക്കുമ്പോൾ പുകയുണ്ടാവും. …. ഈ പുക മൂക്കിലൂടെയും കണ്ണിലൂടെയും വായിലൂടെയും ഒക്കെ അകത്തേയ്ക്കു പോകും.. ഇത് കഴിഞ്ഞ് ആഹാരം പാകം ചെയ്താൽ… പിള്ളേർക്ക് ആഹാരം കൊണ്ട് കൊടുക്കുമ്പോഴും ഭർത്താവിന് ആഹാരം കൊണ്ട് കൊടുക്കുമ്പോഴും അവർ കൊടുക്കുകയല്ലാതെ ആഹാരത്തിന് വിശപ്പ് ഉണ്ടാവുകയില്ല….. അങ്ങിനെ പറഞ്ഞാൽ ശരിയുണ്ടോ….. പഴയ ആളുകൾ വച്ച് വിളമ്പി കഴിയുമ്പോൾ …അവർക്ക് ആഹാരത്തിന് വിശപ്പില്ല. മണം അടിയ്ക്കുന്നത് കൊണ്ടാണെന്ന് നിങ്ങള് പറയുക ….ഞാൻ അത് വേറൊരു രൂപത്തിൽ മാറ്റി പുക അടിയ്ക്കുന്നതു കൊണ്ട് വിശപ്പ് ഇല്ല…. വിശപ്പ് ഇല്ലാന്നുള്ള കാര്യം common ആയി സമ്മതിയ്ക്കുന്നു. പാചകക്കാർക്ക് വിശപ്പില്ല…. ആ വിശപ്പ് കുറവ്…ഗ്യാസ് അടുപ്പുകൾ വന്നപ്പോൾ വിശപ്പ് ഉണ്ടായി. അപ്പോൾ അത് മണമടിച്ചിട്ടല്ലെന്നുള്ളത് ഉറപ്പായി….അതിന്റെ മണം അങ്ങ് പോയി. അത് ഗ്യാസിന്റെ മണമേയുള്ളൂ …മറ്റേത് പുകയുടെ ആ അടിയ്ക്കുമ്പോൾ ഉണ്ടാകുന്ന വിശപ്പില്ലായ്മ ഗ്യാസിൽ കത്തിച്ചപ്പോൾ അത്രയും വിശപ്പില്ലായ്മ ഇല്ലെന്നു മാത്രമല്ല … പെണ്ണുങ്ങൾ ആദ്യം കഴിയ്ക്കാൻ തുടങ്ങി. എന്റെ ഒരു അന്ധവിശ്വാസത്തിന്റെ കൂടെ നിങ്ങൾ പോരുമോന്ന് അറിയില്ല. (ആരോ പറയുന്നു….ഒന്നാമത്തെ കാര്യം അന്നത്തെ അടുപ്പുകൾ താന്നായിരുന്നു ….) താന്ന അടുപ്പാണ് …നല്ല പോലെ പുകയടിയ്ക്കും… പുക അടിച്ചു കഴിഞ്ഞാൽ ….അതെ… ഇരുന്ന് ഊതി കത്തിയ്ക്കുമ്പോൾ …. ആ പുക മുഴുവൻ തിന്നുകയാൽ…. വിശപ്പ് ഇല്ല….. തുമ്മൽ ഇല്ല…..ചീറ്റൽ ഇല്ല…. ഇതൊന്നും ഇല്ലാന്ന് മാത്രമല്ല…. നല്ല ആരോഗ്യവും…. രണ്ട് കുടം മുകളിൽ വച്ച് ചുമക്കാം… വെയിലത്ത് ഇട്ടിരിയ്ക്കുന്ന നെല്ല്…. നൂറ്റമ്പത് പറയുണ്ടാകും ചേർത്തലയില്….കൊയ്തു കൊണ്ടെ ഇട്ടത്….. ഒന്നര മണിക്കൂറുകൊണ്ട് മഴ വരുന്നൂന്ന് കണ്ടാൽ വാരി പുരയ്ക്കകത്ത് ഇടും. ഇതിന്ന് ഒരു കൊട്ട നെല്ല് വാരിയിടുകയില്ല ….നനഞ്ഞ് പോകും….. ചെയ്യുകേലന്നല്ല …ചെയ്യുവാൻ പറ്റില്ല….. ഇതും ചുണയൊക്കെ നാക്കേലേ ഉള്ളൂ…… ശരീരത്തിൽ ഇല്ല….അന്ന് ഈ പണിയെടുക്കാൻ ആരോഗ്യം കിട്ടും… എന്താ കാരണം… അഗ്നിയ്ക്കകത്തെ കറുത്ത അംശമാണ് പുക.… ആ കറുത്ത അംശം അന്നമായതു കൊണ്ട് അത് ഊതിയ സ്ത്രീ അന്നം കഴിച്ചു കഴിഞ്ഞു…..മാവിന്റെ വിറക് കത്തിയ്ക്കുന്നു….റബ്ബറല്ല….മാവിന്റെ മാങ്ങയും പ്ലാവിന്റെ വിറക് കത്തിയ്ക്കുന്നു ചക്കയും ചക്കക്കുരുവും മാങ്ങയും അടുപ്പേൽ വച്ചിരിയ്ക്കുന്നു…. അത് മക്കൾക്ക് വിളമ്പി കൊടുക്കുന്നു…. ആ ചക്കക്കുരു ആകാനുള്ളുതും മാങ്ങയാകാൻ ഉള്ളതുമായ മണ്ണിൽ നിന്നു വലിച്ചെടുത്ത…. ആഹാര പദാർത്ഥങ്ങൾ അന്ന രൂപത്തിൽ മാവിന്റെയും പ്ലാവിന്റെയും തടിയിൽ ഇരിയ്ക്കുന്നു…. അത് കത്തുമ്പോൾ അത് സൂക്ഷ്മമായ പുകയാകുന്നു…. ഒന്നു മുതൽ നൂറ് വരെ നാനോ മീറ്റർ സ്കെയിലിൽ ഉള്ള ….ആഹാരം… ചക്കക്കുരുവും മാങ്ങയും നാനോ മീറ്റർ സ്കെയിലിൽ അല്ല….സ്ഥൂല ആഹാരം … അത് കഴിച്ചാൽ ഉമിനീർ വരണം…. അത് കഴിച്ചാൽ bile വരണം….. അത് ദഹിയ്ക്കണം…. അത് ഇതര ആഹാരങ്ങളോട് യോജിയ്ക്കണം…. അത് കുടലിൽ എത്തണം…. അതിനെ വീണ്ടും പചിയ്ക്കുവാൻ …..പാചക പിത്തം വേണം…. പ്രാചക പിത്തം വേണം…സാധക പിത്തം വേണം….ആ ആ അഞ്ചു പിത്തങ്ങൾ ഉണ്ടാവണം……അതിനെ പിന്നെ ദഹിപ്പിയ്ക്കുവാൻ ധാതു പിത്തങ്ങൾ വേണം…അങ്ങിനെ പതിമൂന്ന് അഗ്നിയിൽ ദഹിച്ചിട്ടുവേണം….ഇത് ആഹാരമായി തീരാൻ….
New Science vs Ancient (Indian)….
ഇത് നാനോ തലത്തിലുള്ള പുക….അതവൾ കഴിച്ചപ്പോളേ ദഹിച്ചിരിയ്ക്കുന്നു…. അത് അവളുടെ ബ്രെയിനിൽ ബോധങ്ങളായി മാറുന്നു…. അതവളുടെ കണ്ണിൽ കാഴ്ചകളായി മാറുന്നു……എൺപത് വന്നിട്ടും…തൊണ്ണൂറു വന്നിട്ടും….. തിമിരം ഇല്ല…. ഇത് നിങ്ങളുടെ ശാസ്ത്രത്തിന് കണ്ടുപിടിയ്ക്കാൻ ഇനിയും ഒരായിരം വർഷം കഴിയണം… അതുകൊണ്ട് തള്ള കാല് മുറിഞ്ഞപ്പോൾ അതിൽ നിന്ന് ഒരു പുകയറ എടുത്ത് തേനിൽ ചാലിച്ച് ഒന്ന് പുരട്ടി… ഒരു സെപ്റ്റിക്കും ആയില്ല…. അപ്പോൾ ഉണങ്ങി…. കവിളു വീർത്ത് പല്ല് കിളർത്തപ്പോൾ …പല്ല് വേദന വന്നപ്പോൾ…. അതെടുത്ത് തേനിൽ പുരട്ടി….തോരെ തോരെ പുരട്ടി…. നീരു വറ്റി …പല്ല് വേദന പോയി….. ആ പുകയറ എടുത്തു…..തന്റെ കുഞ്ഞ്…. മണ്ണ് പൊളിച്ചു തിന്നുന്നു…. ആ പുകയറ എടുത്തു….തന്റെ കുഞ്ഞ്…. അരി വാരി തിന്നുന്നു…. മുറം പൊളിച്ച് തിന്നുന്നു….. തന്റെ കുഞ്ഞിന്റെ കണ്ണുകൾ …. വെളുത്തിരിയ്ക്കുന്നു….. തന്റെ കുഞ്ഞിന് വിളർച്ച ബാധിച്ചിരിയ്ക്കുന്നു…. ഒന്നുംങ്കിൽ അതിന് ഹീമോഗ്ലോബിൻ കുറവുണ്ട്….ഹീമോഗ്ലോബിൻ എന്ന പദം തള്ളയ്ക്ക് അറിയില്ല…. അല്ലെങ്കിൽ അതിന് platelette കുറവുണ്ട്….aplastic anemia എന്ന് തള്ള പഠിച്ചിട്ടില്ല…. ഒരു ശാസ്ത്ര ശാഖയിലും…. പക്ഷെ തള്ള ഒന്നറിഞ്ഞു…. അതിനു വേണ്ടത് ….സാധാരണ ആഹാരം അല്ല….. അതിനു വേണ്ടത് മരുന്നല്ല…. അതൊന്നും ദഹിപ്പിയ്ക്കില്ല… നാനോ തലത്തിലുള്ള മരുന്ന് വേണം…… തള്ള ഓടിച്ചെന്നു…. പുകയറ എടുത്തു… ഒരു പിടി വാരിക്കൊണ്ടുവന്നു…. ചെന്തെങ്ങിന്റെ കരിക്ക് മുറിച്ചു…. അതിനകത്തേക്ക് ഇട്ടു…. ഒരു പാത്രത്തിനകത്ത് മണലിട്ട് നിറച്ച് നടുക്കോട്ട് വച്ച് അടിയിൽ കത്തിച്ചു…. അത് വെട്ടിത്തിളച്ചു…. ബ്രാണ്ടി പോലുള്ള ഒരു ദ്രാവകമായി… കോരിക്കൊടുത്തു….. നാലു നേരം കൊടുത്തിട്ട് നോക്കി… വിളർച്ച പോയിരിയ്ക്കുന്നു…. അഗ്നിയുടെ അന്നമാണ് കറുപ്പ്….. അഗ്നിയിൽ വെള്ളം വീണാൽ വെളുക്കും…. അരി വെട്ടിത്തിളച്ച് താഴോട്ടു വീഴുമ്പോൾ വെള്ളപ്പുകയുണ്ടാവും…. അഗ്നി വെളുത്ത് പൊങ്ങും…..അഗ്നിയുടെ വെളുപ്പ്….ജലമാണ്… അഗ്നിയുടെ ചെമപ്പ് അഗ്നിയാണ്….. പ്രാചീനൻ പറഞ്ഞിടത്തോളം നിങ്ങൾടെ ഫിസിക്സും കെമിസ്ട്രിയും എത്തിയിട്ടില്ല…..(0:21:07.60 ) …. അതിനെ കൂട്ടുപിടിച്ച് പ്രാചീനന് ഇത് പ്രമാണമാക്കി ശാസ്ത്രം പഠിപ്പിയ്ക്കേണ്ടി വരുന്നില്ല… പ്രാചീനന്റേത് പ്രമാണമാക്കി ശാസ്ത്രത്തിന് വേണമെങ്കിൽ വളരാം…..

പ്രാർത്ഥന….
അതുകൊണ്ട് ചന്ദ്രനിൽ വെള്ളമുണ്ടെന്ന് പറഞ്ഞത് എന്നല്ല….(not clear) (ആരോ ചോദിക്കുന്നു…..) ….പഠിച്ചാൽ നല്ലതാണ്….കുറച്ചൊക്കെ പ്രയോജനം ചെയ്യും…. പുരുഷാർത്ഥം അറിഞ്ഞ് പഠിക്കുകയാണെങ്കിൽ കൂടുതൽ നന്നായിരിയ്ക്കും….. തീർച്ചയായും പുരുഷാർത്ഥത്തെക്കുറിച്ച് അറിയേണ്ടതാണ്…..പുരുഷാർത്ഥങ്ങളാണ് ധർമ്മം അർത്ഥം കാമം മോക്ഷം …… അവ രണ്ടു തരത്തിൽ വ്യാഖ്യാനിയ്ക്കപ്പെടും. … ഒന്ന് ധർമ്മം ഒരു വസ്തുവിനെ ധരിയ്ക്കുന്നതാണ്……. (ആരോ ചോദിയ്ക്കുന്നു…..പ്രാർത്ഥന എന്ന് പറഞ്ഞാൽ എന്താണ്…..) പ്രകർഷേണ ഉള്ള അർത്ഥനയാണ് പ്രാർത്ഥന….എന്നുപറഞ്ഞാൽ നല്ലതുപോലെ അർത്ഥിയ്ക്കുന്നത് പ്രാർത്ഥനയാണ്…. എന്നുപറഞ്ഞാൽ ഏതൊരുത്തനാണോ …(ആരോ ചോദിയ്ക്കുന്നു… ഏതെല്ലാം കാര്യം അതിൽ ഉൾപ്പെടുന്നു…..ആ സമയത്ത് എന്ത് സംഭവിയ്ക്കുക…) ഏതൊരുത്തനാണോ… അന്യ ചിന്തകൾ എല്ലാം വിട്ടിട്ട്….. പൂർണ്ണമായും തന്റെ നാഥനായോ, താൻ തന്നെ ആയോ, എല്ലാത്തിന്റെയും സ്രഷ്ടാവായോ…..ഒരു ഈശ്വരനെ പ്രാർത്ഥിയ്ക്കുന്നത്….. ഉപാസിക്കുന്നത്.. …. അവന്റെ യോഗവും ക്ഷേമവും… എല്ലാം….ആ ഈശ്വരൻ നോക്കും…..condition ഒന്നേയുള്ളൂ….. അനന്യമായിരിയ്ക്കണം ഉപാസന…. അനന്യമായിരിയ്ക്കണം…..വേറെ ഒന്നിനെയും ആശ്രയിയ്ക്കാതെ…. വേറെ ഒന്നിലും മനസ്സ് വ്യാപരിയ്ക്കാതെ …. അതിനാണ് ശരിയ്ക്കും പ്രാർത്ഥന എന്ന് പേര് പറയുന്നത്…. അത് പിന്നെ വന്ന് വന്ന് നമുക്ക് നേരം കിട്ടുമ്പോൾ ….ബാക്കി കർമ്മ വിപാകങ്ങളുടെയും കർമ്മ വിപര്യങ്ങളുടേയും ഇടയിൽ…… ഒന്നു വിളിക്കാനുള്ള കേന്ദ്രം…. അതിനൊന്നും പ്രാർത്ഥന എന്ന് അർത്ഥം പറഞ്ഞാൽ ശരിയല്ല…. പ്രകർഷേണ അല്ല അവിടെ അർത്ഥിയ്ക്കുന്നത്…. (ആരോ ചോദിയ്ക്കുന്നു….ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിച്ചു….എന്നൊക്കെ പറയുന്നുണ്ടല്ലോ… അങ്ങിനെ ചെയ്യാൻ പറ്റുമോ……) അങ്ങിനെ ഒക്കെ ചെയ്യാൻ പറ്റുമെന്നാണല്ലോ പ്രാർത്ഥിയ്ക്കുന്നത് കൊണ്ട് മനസ്സിലാക്കേണ്ടത്… ഫലമുണ്ടാകുമോ എന്നുള്ളതാണ് അന്വേഷിയ്ക്കേണ്ടത്…അതുകൊണ്ടാ പറഞ്ഞെ….ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിയ്ക്കുന്നു എന്നു പറയുമ്പോൾ ….നിനക്കു വേണ്ടി ഞാൻ പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകുമോ എന്ന് മാത്രമാണ് ആലോചിയ്ക്കേണ്ടത്….. (0:23:25.3)….പ്രാർത്ഥിയ്ക്കാൻ പറ്റുമെന്നുള്ളത് തീർച്ചയാണ്. (ആരോ ചോദിയ്ക്കുന്നു….)…. അതെ അതുകൊണ്ടാ പറഞ്ഞത് അതിന് ഫലമുണ്ടാകുമോ എന്ന് ചിന്തിയ്ക്കേണ്ടതാണ്…
പിന്നെ …പ്രാർത്ഥിയ്ക്കുന്ന ആൾ…അന്യനു വേണ്ടി പ്രാർത്ഥിയ്ക്കുമ്പോൾ….ഹൃദയം പങ്കു വഹിയ്ക്കുന്നത് എങ്ങിനെയാണെന്ന് നമ്മൾ ആലോചിയ്ക്കേണ്ടതാണ്…. കാരണം വ്യഥയാണ് പ്രാർത്ഥനയ്ക്ക് അടിസ്ഥാനം എങ്കിൽ വ്യഥ Professional ആയി ഉണ്ടാകുമോ എന്ന് ആലോചിയ്ക്കേണ്ടതാണ് …. അതൊക്കെ നിങ്ങൾ ആലോചിച്ച് കണ്ടുപിടിയ്ക്കേണ്ടതാണ്….. എന്നെക്കൊണ്ട് പറയിപ്പിയ്ക്കരുത്….. (ആരോ ചോദിയ്ക്കുന്നു….ധ്യാനവും യോഗയും ഒക്കെ അതിൽ പെടുമോ ….) …ധ്യാനവും യോഗയും ഒക്കെ അവനവനുവേണ്ടി ചെയ്യുന്നതാണ്…..പ്രാർത്ഥനയും അവനവനുവേണ്ടി ചെയ്യുന്നതാണ് …ചെയ്താൽ ഫലമുണ്ടാവും…. കാരണം ലോകത്ത് ഒരാൾ … അയാളുടെ ശാന്തിയ്ക്ക് പ്രാർത്ഥിയ്ക്കുന്നു എങ്കിൽ അയാളുടെ ചുറ്റുപാടുകൾ തന്നെ ശാന്തമാകും… അതു പിന്നെ മറ്റൊരാളിനു വേണ്ടി പ്രാർത്ഥിയ്ക്കണമെന്നില്ല…. (ആരോ ചോദിയ്ക്കുന്നു ….പ്രാർത്ഥിയ്ക്കുമ്പോൾ ആ പ്രാർത്ഥനയ്ക്ക് ……(?) …വല്ല പങ്കുമുണ്ടോ…) …വലിയ പങ്കുണ്ട്….കാരണം കൃത്യമായി നിങ്ങൾടെ നാഡികളെയും, നിങ്ങൾടെ ശരീരത്തെയും ഒക്കെ ഉൾപ്പെടുത്തി ആണെങ്കിൽ അവയ്ക്ക് പങ്ക് ഉണ്ട്… എന്ന് വച്ച അവ ഇല്ലതെ പ്രാർത്ഥിച്ചാലും കുറെയൊക്കെ ഫലം കിട്ടും…… (ആരോ ചോദിയ്ക്കുന്നു….ശരിയായ പ്രാർത്ഥന എന്ന് (?) …..കൂടിയ പ്രാർത്ഥന ആണോ….കൂടുതൽ ശ്രമിയ്ക്കുന്നതാണോ… .. അതോ വളരെ ……) ചോദ്യത്തീന്ന് എനിയ്ക്ക് സംശയം തോന്നിയത് അതായത് വാക്കു പുറത്തേയ്ക്ക് ഉച്ചരിച്ച് പ്രാർത്ഥിയ്ക്കുന്നതാണോ…. അതിനാണെങ്കിൽ സ്വരം എന്നല്ല ഉപയോഗിയ്ക്കേണ്ടത്……
പ്രാർത്ഥന …സ്വരം ….
സ്വരം എന്ന് പറയുന്നത് …ഹ്രസ്വം, ദീർഘം, പ്ലുതം….അനുസ്വാരം …. വിസർഗ്ഗം…. അ…. അനുനാസികം… അനനുനാസികം…അതുപോലെ തന്നെ….ഉദാത്തം സ്വരിതം തുടങ്ങിയ ശബ്ദശാസ്ത്രത്തിന്റെ തലങ്ങളിലൂടെ എന്നാണ് ഞാൻ ആദ്യം ധരിച്ചത് … അതാണെങ്കിൽ അത് നിർബന്ധമാണ് ….ശരിയായ പ്രാർത്ഥനയിൽ…… അതിപ്പോൾ പറ്റുകില്ല….കാരണം അത്തരം ഭാഷകൾ നമുക്ക് അറിയില്ല….. കഷ്ടിച്ച് ഇപ്പോൾ അത് ഉപയോഗിയ്ക്കുന്നത് മുസ്ലീംങ്ങൾ മാത്രമാണ്…. എന്റെ അറിവിൽ….. ബാക്കി ഉള്ളവർക്ക് അത്തരം പ്രാർത്ഥനാ തലങ്ങൾ അതിന്റെ ഓതിക്കോന്മാരിൽ നിന്ന് കൃത്യമായി പഠിയ്ക്കാൻ ഒന്നാമത് നേരം ഇല്ല…. അവരെ വിശ്വാസവും ഇല്ല. അവര് കള്ളന്മാരാണെന്ന് ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് അതിനെ മാറ്റിവച്ചിട്ട് നിങ്ങള് പ്രാർത്ഥിയ്ക്കുമ്പോൾ ഉറക്കെ പ്രാർത്ഥിയ്ക്കുന്നതാണോ …. ചുണ്ട് അനക്കി പ്രാർത്ഥിയ്ക്കുന്നതാണോ…. ഹൃദയത്തിൽ പ്രാർത്ഥിയ്ക്കുന്നതാണോ…. അത് ഭാഷയെ ആശ്രയിച്ച് ഇരിയ്ക്കും…..
വൈഖരി….
പുറത്തേയ്ക്ക് വരുന്ന ശബ്ദത്തിന് വൈഖരി എന്ന് പറയും. വൈഖരി അവിടെ എത്താൻ പര്യാപ്തമല്ല എന്ന് നൂറു വട്ടം ശാസ്ത്രങ്ങൾ പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെതിന് മദ്ധ്യമ എന്ന് പറയും. (ആരോ ചോദിയ്ക്കുന്നു…. ശരിയ്ക്കും മനസ്സിലായില്ല….) … എന്ന് പറഞ്ഞാൽ നമ്മളുടെ ഭാഷ വൈഖരിയാണ്…. നമ്മൾ പുറത്തേയ്ക്ക് പറയുന്നത്….അത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഷയാണ്. അത് ഓരോ ദേശക്കാർക്കും വ്യത്യസ്തമാണ്. ഓരോ സ്വഭാവന്മാർക്കും വ്യത്യസ്തമാണ്…. ഓരോ പ്രായക്കാർക്കും വ്യത്യസ്തമാണ്….. ഓരോ തൊഴിലുള്ളവനും വത്യസ്തമാണ്…. ഇതിനകത്ത് ഒരേ തൊഴിൽ ഉള്ളവർ തമ്മിൽ ആശയവിനിമയം ചെയ്യുന്ന ഒരു ഭാഷ, മറ്റൊരു തൊഴിലാളിയ്ക്ക് അതേ ഭാഷ മനസ്സിലായി എന്ന് വരില്ല….. Is it right ? അത്തരം ഭാഷയിൽ വൈഖരിയിൽ പറഞ്ഞുകഴിഞ്ഞാൽ സർവ്വനിയന്താവായിരിയ്ക്കുന്ന ഒരു ഈശ്വരൻ മനസ്സിലാക്കും എന്ന് വിശ്വസിയ്ക്കുന്നത് നല്ലതാണ് ….കുറച്ച് പ്രയോജനവുമുണ്ടായേക്കാം. (ആരോ ചോദിയ്ക്കുന്നു…ഞാൻ ഉദ്ദേശിച്ചത് അതല്ല…. (?) …. അടങ്ങിയിരിയ്ക്കുന്ന പൗവ്വർ ഉണ്ട് … ആ പൗവ്വർ.. ) …
പര…പശ്യന്തി….മദ്ധ്യമ..
അതുകൊണ്ടു തന്നെയാണ് പറഞ്ഞത് …സ്വരത്തിലെ പൗവ്വർ ഉണ്ടാകണമെങ്കിൽ സാർവ്വലൗകികമായ ഹൃദയത്തിന്റെ ഒരു ഭാഷ വേണ്ടി വരും. വൈഖരി പോരോ…. എന്നു തന്നെയാണ് പറഞ്ഞത് …മറിച്ച് ….ഹൃദയത്തിന്റേതാണെങ്കിൽ അതിന്റെ ഏറ്റവും നിശ്ശബ്ദതയിൽ പരാ എന്ന് പറയും. അത് യോഗികൾക്കും അപ്പുറം ചെല്ലുന്നവരുടെ തന്ത്രയോഗികൾക്ക് അപ്പുറം ഉള്ളവരുടെ ഭാഷയാണ്. അതിന് സാധനകൾ ഒക്കെ ഒട്ടു വളരെ വേണം. രണ്ടാമത് പശ്യന്തിയാണ്. അത് യോഗികൾക്കേ മനസ്സിലാവൂ. മൂന്നാമത് മദ്ധ്യമയാണ്….. അത് ഇതൊക്കെ പഠിച്ചവർക്കേ ആവുകയുള്ളൂ….. നമ്മുടെ കയ്യിൽ ഇപ്പോൾ വൈഖരി മാത്രമേ ഉള്ളൂ… അതിൽ പ്രാർത്ഥിച്ച് ശീലിയ്ക്കുക…. പക്ഷെ അത് മറ്റതിന്റെ ഫലം കിട്ടുമെന്ന് വ്യാമോഹിയ്ക്കാതിരിയ്ക്കുക. (ആരോ ചോദിയ്ക്കുന്നു…. സൗണ്ട് ഉപയോഗിച്ചു വേണ്ടേ…. അത് മന്ത്രമായിട്ട് …..)
മന്ത്രവും വൈഖരിയും….
….മന്ത്രത്തിന്റെ കഥ വേറെയാണ്…. മന്ത്രങ്ങളും വൈഖരിയും തമ്മിൽ വ്യത്യാസമുണ്ട്. മന്ത്രങ്ങൾക്ക് മന്ത്രങ്ങൾക്ക് കൃത്യമായ ആവൃത്തിയുണ്ട്….അതുകൊണ്ട് അതിന് കൃത്യമായ രൂപമുണ്ട്…. അത് വേറെയാണ്…. അതിനെക്കുറിച്ച് വേറെയാണ് പഠിയ്ക്കേണ്ടത്….. ഇതെല്ലാം കൂടെ കലർത്തിയാകെ നിങ്ങള് സംഘർഷത്തിൽ പെടരുത്…. (ആരോ ചോദിയ്ക്കന്നു…മന്ത്രങ്ങളെക്കുറിച്ച് )….മന്ത്രങ്ങളെ സംബന്ധിച്ചിടത്തോളം അതിന് അതിന്റേതായ ശക്തിയുണ്ട്…. പക്ഷെ മന്ത്രം ഉരുവിട്ട് സാധന ചെയ്ത് അത് ഹൃദയത്തിന്റെ ഭാഷയാക്കി മാറ്റിയവൻ ഉച്ചരിയ്ക്കുമ്പോൾ…. അല്ലെങ്കിൽ ആരെങ്കിലും കയറി ഉച്ചരിച്ചാൽ അത് മന്ത്രമാവുകയില്ല… അതിന്റെ ഉപദേശങ്ങൾ അതിന്റെ ആദേശങ്ങൾ…അതിന്റെ ദേവത…. അതിന്റെ ഋഷി …… അതിന്റെ ഛന്ദസ്സ്…..അതിന്റെ അംഗന്യാസം …അതിന്റെ കരണ്യാസം …. ഇതെല്ലാം അതിനകത്ത് പ്രശ്നമാണ്…. അല്ലാതെ ആർക്കെങ്കിലും രസം തോന്നി സംസ്കൃതത്തിലാണെന്ന് തോന്നിയിട്ട് …. ങ്ഹാ…. ഉടനെ തന്നെ… ഓം നിർമ്മലാനന്ദായ പരബ്രഹ്മണേ നമഃ …. ആരാണീ മന്ത്രം കണ്ടുപിടിച്ചത് …. ആരാണ് ഇതിന്റെ ഋഷി…. എന്താണ് അതിന്റെ ദേവത…. എന്താണ് അതിന്റെ ധ്യാന ശ്ലോകം….. അങ്ങിനെ കണ്ടുപിടിയ്ക്കുന്നതല്ല… ഇപ്പോൾ ഞങ്ങളുടെ ഒക്കെ ഇടയിൽ ഇത്തരം ഒരുപാട് മന്ത്രമുണ്ട്…. അതൊക്കെ ജപിച്ചാൽ ഫലം കിട്ടുമോ എന്നാണെങ്കിൽ ഞാൻ ഉത്തരം പറയാതിരിയ്ക്കുന്നതാണ് നിങ്ങൾക്ക് സുഖം ….(ആരോ ചോദിയ്ക്കുന്നു…..അല്ല.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണോ) …ങ്ഹാ അത്… ആകണം (?) …
അനുഭവം…..
ആ അനുഭവങ്ങളെ ചോദ്യം ചെയ്യുന്നത് അനുഭവം ഇങ്ങനെ ഉറക്കെ പറയേണ്ടതല്ല…. അനുഭവം അവനവന് പ്രയോജനപ്പെടട്ടെ ….അത് കാരണം എന്താണെന്ന് വച്ചാൽ …. അനുഭവം ഉണ്ടായിക്കഴിഞ്ഞ് സംശയം ചോദിയ്ക്കരുത്…. അനുഭവം ഒരാൾക്ക് ഉണ്ടായിക്കഴിഞ്ഞ് സംശയം ചോദിച്ചാൽ ….സംശയം ചോദിയ്ക്കുന്ന ആള് ഉത്തരം പറയുന്നതിൽ നിന്ന് … ശങ്ക ഉണ്ടാകാൻ ഇടയാകരുത്. അനുഭവം നല്ലതാണ്… അനുഭവം ഉള്ളവർ ഒരനുഭവവും സംശയമായി ചോദിയ്ക്കരുത്…. എനിയ്ക്ക് അനുഭവം ഉണ്ടെന്ന് പറയണം… നിങ്ങളും കൂടെ ദേ ഈ അനുഭവം കിട്ടണം….ഇതിന് വരണം എന്ന് പറയണം…. നല്ലതാണ്… അത് ശരിയായ വഴിയാണ്….. മറ്റേത് അനുഭവം ഉള്ള ഒരാൾ അനുഭവിച്ച് കഴിഞ്ഞിട്ട് സംശയം ചോദിച്ചാൽ ….it is wrong.(ആരോ ചോദിയ്ക്കുന്നു…) … അതെ, അത് ദോഷവശം ഇല്ല….കാരണം എന്താണെന്ന് വച്ചാൽ അനുഭവം ഉണ്ടല്ലോ… ഞാന് പഞ്ചസാര കഴിച്ചു…മധുരമാണെന്ന് അറിഞ്ഞു…..പഞ്ചസാരയ്ക്ക് മധുരമാണോ എന്ന് ഇനി വേറൊരുത്തനോട് ചോദിച്ചറിയണോ… അവൻ പറയുകയാ …ഞാൻ പഞ്ചസാര കഴിച്ചിട്ട് കൈയ്പാണ്…. എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മള് ശങ്കയായില്ലേ….. ഒരിക്കലും സംശയിക്കണ്ട. കിട്ടിയ അനുഭവങ്ങൾ ഒന്നും സംശയിയ്ക്കരുത്. (ആരോ ചോദിയ്ക്കുന്നു… അല്ല…..നമുക്ക് അത് … പൊതുജനത്തിന് ഗുണകരമായ അവസ്ഥയിലേയ്ക്ക് …)…. പൊതുജനത്തിന് ഗുണകരമായ അവസ്ഥയ്ക്ക് സംശയം ഇല്ലാത്ത അറിവാണ് വേണ്ടത്…. ആ അറിവിന് …ദാ ഇങ്ങനെയൊക്കെയാണ് ശാസ്ത്രം പറഞ്ഞിരിയ്ക്കുന്നത്….പിന്നെ നിങ്ങൾക്കുള്ള അനുഭവം പൊതുജനങ്ങളുമായി പതുക്കെ പങ്കുവയ്ക്കുമ്പോൾ നിങ്ങൾടെ അതേ അന്തഃക്കരണം ഉള്ള ആളുകൾ അത് ഉൾക്കൊള്ളുകയും അവര് അത് ചെയ്യുകയും, ചെയ്ത് അനുഭവം വരും. അത് നല്ലതാണ്. (0:30:09.4 mts. The End) (proof reading completed 13 mar 2024)
**** ശുഭം ****
The End
Unique Visitors : 4,930
Total Page Views : 7,399
