Mannam Autobiography Quotes

മന്നത്തു പത്മനാഭന്റെ ഗ്രന്ഥത്തിൽ, ക്രിസ്ത്യൻ ഇരവാദത്തെക്കുറിച്ചും നിലവിളിയെക്കുറിച്ചും പ്രതിപാദിച്ചിരിയ്ക്കുന്ന ഭാഗം ഇവിടെ  നല്കുന്നു.  Quote :-  “രാമസ്വാമിഅയ്യരുടെ  ക്രിസ്ത്യൻ ദ്രോഹം നിമിത്തം അവർക്കു ഈ രാജ്യത്തു പാർക്കാൻ തന്നെ സാദ്ധ്യമല്ലെന്നും, രാജാവിനേയും  ചില സമുദായങ്ങളേയും   സ്വാധീനത്തിൽ വച്ചുകൊണ്ട്  അവരെ സമൂലം നശിപ്പിക്കാൻ  ശ്രമിക്കുന്നെന്നും  ബ്രിട്ടീഷ് ഗവണ്മെന്റ്  ഇടപെട്ടു അവരെ രക്ഷിക്കണമെന്നും  പണ്ടത്തെ മാത്തു തരകനെപ്പോലെ ഉറക്കപ്പറഞ്ഞു നിലവിളിച്ചു. റസിഡണ്ടിനും, ഗവർണ്ണർക്കും, വൈസ്രോയിക്കും അയച്ച കമ്പിക്കും മെമ്മോറിയലിനും  കണക്കില്ല.  ഇൻഡ്യാ ചക്രവർത്തിക്കും  പോപ്പിനുംവരെ  പരാതി അയക്കാതിരുന്നില്ല.  കാളേജ് കാര്യം എവിടെയോ പോയിമറഞ്ഞു.  ക്രിസ്ത്യൻ ദ്രോഹമാണ് മുഴപ്പിച്ചു കാണിച്ചത്.  ഇല്ലാത്തതുണ്ടാക്കിപ്പറയാനും കടുകുമണി പ്രായത്തിലുള്ളത്  പർവ്വത സമാനം വലുതാക്കി കാണിക്കാനും അവർക്കുള്ള ശേഷി ചെറുതല്ല.  അവർ പറയുന്നതിന്റെ നൂറ്റിലൊരംശം  നേരെങ്കിലും  കാണുമെന്നു വിചാരിച്ചാൽപോലും,   ‘അവരെങ്ങിനെ ഭൂമിയിൽ കഴിച്ചുകൂട്ടും ?’ എന്നു തോന്നിപ്പോകും. ഇൻഡ്യാഗവൺമെന്റിന്റേയും(ബ്രിട്ടീഷ്)  പൊതുജനങ്ങളുടേയും അനുഭാവം  സമ്പാദിക്കുന്ന വിദ്യയിൽ അദ്വിതീയരായ അവർ അങ്ങിനെ മുന്നോട്ടുപോയി.  ഇപ്പോഴത്തെ വിദ്യാഭ്യാസപ്രക്ഷോഭണം നേരിട്ടു കണ്ട വായനക്കാരോട്  അവരുടെ പോക്കിനേയും ശേഷിയേയും സ്വഭാവത്തേയും പറ്റി അധികം പറയേണ്ട ആവശ്യമില്ലല്ലൊ.  നേരുമായി യാതൊരു ബന്ധവുമില്ലാത്തവണ്ണം  നോരൊരിടത്തും പ്രക്ഷോഭണം മറ്റൊരിടത്തുമായി  പ്രചാരണം നടത്തുകയാണ്  ആളുകളെ തെറ്റിദ്ധരിപ്പിക്കാനും  പരിഭ്രമിപ്പിക്കാനുമുള്ള മാർഗ്ഗമെന്നവർക്കറിയാം. അങ്ങനെ അന്നും നടന്നു.” Unquote (pages 268 & 269, Chapter 28, എന്റെ ജീവിത സ്മരണകൾ, മന്നത്തു പത്മനാഭൻ ). 

Similar Posts

Leave a Reply

Your email address will not be published. Required fields are marked *