Mannam Speeches

Quote മന്നം :- അടുത്ത തലമുറയെങ്കിലും  അഭിമാനബോധത്തോടും രാജ്യസ്നേഹത്തോടും  കൂടി ഉണ്ടാകുമെന്നാശിക്കാൻ പോലും  മാർഗ്ഗം കാണുന്നില്ല. വിദ്യാഭ്യാസം  കൊണ്ടാണല്ലോ മനുഷ്യൻ നന്നാകേണ്ടത്.  കിരാതഭരണക്കാരൻ  സി. പി രാമസ്വാമി അയ്യർ  വിശാലവീക്ഷണത്തോടുകൂടി  ദേശീയവിദ്യാഭ്യാസം  നടപ്പിൽ വരുത്തിയതിനെ ഇപ്പോഴത്തെ ജനകീയ ഗവർമ്മെന്റ്  ‘അന്തരീക്ഷ’ത്തിലേക്ക്  കൈമാറ്റം ചെയ്തു കഴിഞ്ഞു.  പള്ളിമുറ്റത്തു കത്താനരുടെ  നേതൃത്വത്തിൽ ക്രിസ്ത്യൻ  വാദ്ധ്യാരും  കന്യാസ്ത്രീയും  പഠിപ്പിച്ചു വളർത്തുന്ന ഹിന്ദു, ഒരു ക്ഷേത്രം  തീവെച്ചു  നശിപ്പിച്ചാൽ  അത്രയും അന്ധതതീർന്നുവെന്നു പറയുന്ന അനേകം  നേതാക്കളെ സൃഷ്ടിക്കാൻ ഇടയാക്കും. കുട്ടികളെല്ലാം രാജ്യത്തിന്റെ സ്വത്താണെന്നാണ്  പരിഷ്കൃതലോകം  പറയുന്നത് .  എന്നാൽ കത്തോലിക്കർ പറയുന്നത് കുട്ടികൾ രാജ്യത്തിന്റെ സ്വത്തല്ല,  മാതാപിതാക്കന്മാരുടെ  സ്വന്തമാണെന്നാണ്.  മെത്രാന്മാരുടെ നിർദ്ദേശപ്രകാരം  അന്തരീക്ഷത്തിൽ  വളർത്തിയില്ലെങ്കിൽ  ക്രിസ്ത്യാനിറ്റി  തകർന്നുപോകുമെന്നാണ്  അവരുടെ അഭിപ്രായം.  മനുഷ്യനെ എന്നെന്നേക്കുമായി വേർതിരിച്ചു  നിർത്തുന്ന  അന്തരീക്ഷസംരക്ഷണത്തിനായിട്ടാണോ  രാജ്യഭരണം നടത്തുന്നത്.  അതു പറഞ്ഞാൽ  മന്ത്രിപീഠം  ഒഴിഞ്ഞു കൊടുക്കേണ്ടിവരുന്ന  അന്തരീക്ഷത്തിൽ  രാജ്യത്തെക്കാൾ  മന്ത്രിപദവിയെ  കാംക്ഷിക്കുന്ന  മന്ത്രിമാർ ഭരിക്കുമ്പോൾ  ദേശീയവിദ്യാഭ്യാസം  വർഗ്ഗീയവിദ്യാഭ്യാസമായി മാറുന്നതു  സ്വാഭാവികമാണ്.  നമ്മുടെ ഭണ്ഡാരത്തിൽനിന്നും  കൊല്ലംതോറും  നാല്പതു ലക്ഷം രൂപയാണ് ഇവർക്കു ഗ്രാന്റു കൊടുക്കാൻ  അനുവദിച്ചിരിക്കുന്നത്. അതിന്റെ  പരോക്ഷമായ പ്രയോജനം  ക്രിസ്ത്യൻ മതപ്രചാരണമാണെന്നും  ഓർത്തുകൊള്ളണം. 

mannam speeches

ഒരു വശത്ത്  കത്തോലിക്കാന്തരീക്ഷം  അന്യരാരും കൈകടത്താതെ ഉറപ്പിച്ചു നിർത്തുമ്പോൾ, ഹിന്ദുമതസ്ഥാപനങ്ങളുടെ  ഭരണത്തിൽപോലും  കൃസ്ത്യാനിക്കു കൈകടത്താൻ വാതിൽ തുറന്നിട്ടുകൊടുക്കയും വേണം. നമ്മുടെ ദേവസ്വം നിയമം ഹിന്ദുക്കളുടെ അഭിപ്രായത്തിനും  വിപരീതമായി  ക്രിസ്ത്യാനിയെ  കൊണ്ടു കൈപൊക്കിച്ച്  ഇന്നത്തെ രൂപത്തിൽ  വികൃതമായി പാസാക്കിയെടുത്തു. ദേവസ്വംഭരണം നടത്തുന്ന ബോർഡംങ്ങളെ  തെരഞ്ഞെടുക്കാൻ ക്രിസ്ത്യാനിയുടെ നിയന്ത്രണത്തിലുള്ള ഹിന്ദുക്കൾക്ക് അധികാരവും കൊടുത്തു.  നാം എന്നെന്നും  ആ വിഷയത്തിലും  ക്രിസ്ത്യാനിയുടെ അടിമയായിരിക്കണമെന്നാണ്  ഇ.ജോൺ പീലിപ്പോസിന്റെ  പ്രിയ സുഹൃത്തായ  ടി കെ നാരായണപിള്ളയുടെയും സഹമന്ത്രിമാരുടെയും ആഗ്രഹം. അതു നിലനില്ക്കാൻ  പോകുന്നില്ലെന്ന്  ബോദ്ധ്യപ്പെടുത്തേണ്ട  ബാദ്ധ്യത നമുക്കുണ്ട്. …….” Unquote.(26-11-1950-ൽ നാഗർകോവിലിൽവെച്ചു കൂടിയ ഹിന്ദുമഹാ മണ്ഡലത്തിൽ  ചെയ്ത പ്രസംഗം, മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ , പേജുകൾ 302 & 303.)

Similar Posts

Leave a Reply

Your email address will not be published. Required fields are marked *